07.02.21    Avyakt Bapdada     Malayalam Murli     29.10.87     Om Shanti     Madhuban


ശരീരം, മനസ്സ്, ധനം, സംബന്ധത്തിന്റെശക്തി


ഇന്ന് സര്വ്വശക്തിവാനായ ബാബ തന്റെ ശക്തിശാലി കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ ബ്രാഹ്മണ ആത്മാവും ശക്തിശാലിയായി എന്നാല് നമ്പര്വാറാണ്. സര്വ്വ ശക്തികള് ബാബയുടെ സമ്പത്തും വരദാതാവിന്റെ വരദാനവുമാണ്. ബാബയും വരദാതാവും- ഈ ഡബിള് സംബന്ധത്തിലൂടെ ഓരോ കുട്ടിക്കും ഈ ശ്രേഷ്ഠമായ പ്രാപ്തി ജനിക്കുമ്പോള് തന്നെ ലഭിക്കുന്നു. ജന്മം മുതലേ ബാബ സര്വ്വ ശക്തികളുടെ അര്ത്ഥം ജന്മ സിദ്ധ അധികാരത്തിന്റെ അധികാരിയാക്കുന്നു, അതോടൊപ്പം വരദാതാവിന്റെ സംബന്ധത്തിലൂടെ ജനിക്കുമ്പോള് തന്നെ മാസ്റ്റര് സര്വ്വശക്തിവാനാക്കി സര്വ്വ ശക്തി ഭവ എന്ന വരദാനം നല്കുന്നു. സര്വ്വ കുട്ടികള്ക്കും ഒന്നിലൂടെ ഒരേപോലെ ഡബിള് അധികാരം ലഭിക്കുന്നു എന്നാല് ധാരണ ചെയ്യുന്നതിന്റെ ശക്തി നമ്പര്വാറാക്കി മാറ്റുന്നു. ബാബ സര്വ്വര്ക്കും സദാ സര്വ്വ ശക്തിശാലിയുമാക്കുന്നു എന്നാല് കുട്ടികള് യഥാശക്തിയായി മാറുന്നു. ലൗകീക ജീവിതത്തില് അഥവാ അലൗകീക ജീവിതത്തില് സഫലതയുടെ ആധാരം ശക്തികള് തന്നെയാണ്. എത്ര മാത്രം ശക്തികളാണൊ അത്രയും സഫലതയാണ്. മുഖ്യമായ ശക്തികളാണ്- ശരീരത്തിന്റെ, മനസ്സിന്റെ, ധനത്തിന്റെ, സംബന്ധത്തിന്റെ. നാലും ആവശ്യമാണ്. നാലിലും വച്ച് ഏതെങ്കിലും ഒരു ശക്തിയെങ്കിലും കുറവാണെങ്കില് ജീവിതത്തില് സദാ അഥവാ സര്വ്വ സഫലതയുണ്ടാകില്ല. അലൗകീക ജീവിതത്തിലും നാല് ശക്തികളും ആവശ്യമാണ്.

ഈ അലൗകീക ജീവിതത്തില് ആത്മാവിന്റെയും പ്രകൃതിയുടെയും രണ്ടിന്റെയും ആരോഗ്യം ആവശ്യമാണ്. ആത്മാവ് ആരോഗ്യശാലിയാകുമ്പോള് ശരീരത്തിന്റെ കര്മ്മ കണക്ക് അഥവാ ശരീരത്തിന്റെ രോഗം വലുതില് നിന്നും ചെറുതാകുന്നത് കാരണം, സ്വസ്ഥിതി കാരണം ആരോഗ്യശാലിയാണെന്ന അനുഭവം ചെയ്യുന്നു. അവരുടെ മുഖത്തില് രോഗത്തിന്റെ കഷ്ടതകളുടെ ചിഹ്നം പോലും ഉണ്ടായിരിക്കില്ല. മുഖം കൊണ്ട് ഒരിക്കലും രോഗത്തെ വര്ണ്ണിക്കില്ല, കര്മ്മ കണക്കിനെ വര്ണ്ണിക്കുന്നതിന് പകരം കര്മ്മയോഗത്തിന്റെ സ്ഥിതിയെ വര്ണ്ണിക്കുന്നു കാരണം രോഗത്തെ വര്ണ്ണിക്കുന്നത് പോലും രോഗത്തിന്റെ അഭിവൃദ്ധിയുടെ കാരണമായി മാറുന്നു. അവര് ഒരിക്കലും രോഗത്തിന്റെ കഷ്ടപ്പാടിന്റെ അനുഭവം ചെയ്യില്ല, മറ്റുള്ളവരെ കഷ്ടപ്പാട് കേള്പ്പിച്ച് ദുഃഖത്തിന്റെ അലകള് വ്യാപിപ്പിക്കില്ല. പരിവര്ത്തന ശക്തിയിലൂടെ കഷ്ടതകളെ സന്തുഷ്ടതയില് പരിവര്ത്തനപ്പെടുത്തി സന്തുഷ്ടമായിരുന്ന് മറ്റുള്ളവരിലും സന്തുഷ്ടതയുടെ അലകള് വ്യാപിപ്പിക്കും അര്ത്ഥം മാസ്റ്റര് സര്വ്വശക്തിവാനായി ശക്തികളുടെ വരദാനങ്ങളില് നിന്ന് സമയത്തിനനുസരിച്ച് സഹന ശക്തി, ഉള്ക്കൊള്ളാനുള്ള ശക്തിയെ പ്രയോഗിക്കും, സമയത്ത് ശക്തികളുടെ വരദാനം അഥവാ സമ്പത്തിനെ കാര്യത്തില് കൊണ്ടു വരണം- ഇത് അവര്ക്ക് വരദാനം അര്ത്ഥം ആശീര്വാദം, മരുന്നായി പ്രവര്ത്തിക്കും കാരണം സര്വ്വശക്തിവാനായ ബാബയിലൂടെ പ്രാപ്തമായിട്ടുള്ള സര്വ്വ ശക്തികള് പരിതസ്ഥിതിക്കനുസരിച്ച്, സമയത്തിനനുസരിച്ച് ഏത് വിധിയിലൂടെ നിങ്ങള് കാര്യത്തില് കൊണ്ടു വരാന് ആഗ്രഹിക്കുന്നുവൊ അതേ രൂപത്തിലൂടെ ഈ ശക്തികള്ക്ക് നിങ്ങളുടെ സഹയോഗിയാകാന് സാധിക്കും. ഈ ശക്തികളെ അഥവാ പ്രഭു വരദാനത്തെ ആഗ്രഹിക്കുന്ന രൂപത്തിലൂടെ ധാരണ ചെയ്യാന് സാധിക്കും. ഇപ്പോളിപ്പോള് ശീതളതയുടെ രൂപത്തില്, ഇപ്പോളിപ്പോള് ജ്വലിക്കുന്ന രൂപത്തില്. ജലത്തിന്രെ ശീതളതയുടെും അനുഭവം ചെയ്യിക്കാന് സാധിക്കും, അഗ്നിയില് ജ്വലിക്കുന്നതിന്റെ അനുഭവവും ചെയ്യിക്കാനാകും, മരുന്നായും പ്രവര്ത്തിക്കും, ശക്തിശാലിയാക്കുന്നതിന് നിമിത്തമായി പ്രവര്ത്തിക്കാനും സാധിക്കും. കേവലം സമയത്ത് കാര്യത്തില് ഉപയോഗിക്കുന്നതിന്റെ അധികാരിയാകൂ. ഈ സര്വ്വശക്തികള് നിങ്ങള് മാസ്റ്റര് സര്വ്വശക്തിവാന്റെ സേവാധാരികളാണ്. എപ്പോള് ആര്ക്ക് ഓര്ഡര് ചെയ്താലും, അത് ഹാജരാണ് എന്ന് പറഞ്ഞ് സഹയോഗിയാകും എന്നാല് സേവനം എടുക്കുന്നവരും അത്രയും സാമര്ത്ഥ്യമുള്ളവരാകണം. അതിനാല് ശരീരത്തിന്റെ ശക്തി ആത്മീയ ശക്തിയുടെ ആധാരത്തില് സദാ അനുഭവിക്കാന് സാധിക്കും അര്ത്ഥം സദാ ആരോഗ്യശാലിയായിരിക്കുന്നതിന്റെ അനുഭവം ചെയ്യാന് സാധിക്കും.

ഇത് അലൗകീക ബ്രാഹ്മണ ജീവിതം സദാ ആരോഗ്യശാലി ജീവിതമാണ്. വരദാതാവിലൂടെ സദാ ആരോഗ്യശാലിയായി ഭവിക്കട്ടെ എന്ന വരദാനം ലഭിച്ചിരിക്കുന്നു. ബാപ്ദാദ കാണുന്നുണ്ട് പ്രാപ്തമായിട്ടുള്ള വരദാനങ്ങളെ ചില കുട്ടികള്ക്ക് സമയത്ത് കാര്യത്തില് ഉപയോഗിച്ച് ലാഭം എടുക്കാന് സാധിക്കുന്നില്ല അഥവാ ശക്തികള് അര്ത്ഥം സേവാധാരികളിലൂടെ തന്റെ വിശാലത,വിശാല ബുദ്ധിയിലൂടെ സേവനം എടുക്കാന് സാധിക്കുന്നില്ല. മാസ്റ്റര് സര്വ്വശക്തിവാന് എന്ന സ്ഥിതി ചെറുതൊന്നുമല്ല. ഇത് ശ്രേഷ്ഠ സ്ഥിതിയുമാണ്, അതോടൊപ്പം ഡയറക്ട് പരമാത്മാവിലൂടെ പരമം എന്ന ടൈറ്റിലും ലഭിച്ചിട്ടുണ്ട്. ടൈറ്റിലിന്റെ എത്ര ലഹരിയുണ്ട്! ടൈറ്റില് എത്രയോ കാര്യത്തെ സഫലമാക്കുന്നു! അതിനാല് ഇത് പരമാത്മ ടൈറ്റിലാണ്, ഇതില് എത്രയോ സന്തോഷവും ശക്തിയും അടങ്ങിയിട്ടുണ്ട്. ഈ ഒരു ടൈറ്റിലിന്റെ സ്ഥിതിയാകുന്ന സീറ്റില് സെറ്റായിട്ടിരിക്കൂ എങ്കില് ഈ സര്വ്വ ശക്തികളും സേവനത്തിന് വേണ്ടി സദാ ഹാജരാണ് എന്ന അനുഭവമുണ്ടാകും, നിങ്ങളുടെ ഓര്ഡറിന് വേണ്ടി കാത്തിരിക്കും. അതിനാല് വരദാനത്തെ അഥവാ സമ്പത്തിനെ കാര്യത്തില് ഉപയോഗിക്കൂ. മാസ്റ്റര് സര്വ്വ ശക്തിവാന്റെ സ്വമാനത്തില് സ്ഥിതി ചെയ്യുന്നില്ലായെങ്കില് ശക്തികളെ ഓര്ഡര് അനുസരിച്ച് നടത്തിക്കുന്നതിന് പകരം അടിക്കടി ബാബയോട് യാചിച്ചു കൊണ്ടിരിക്കും- ഈ ശക്തി നല്കൂ, എന്റെ ഈ കാര്യം ചെയ്യിക്കൂ, ഇത് നടക്കണം, ഇങ്ങനെ സംഭവിക്കണം. അതിനാല് യാചിക്കുന്നവര്ക്ക് ഒരിക്കലും സന്തുഷ്ടരായിട്ടിരിക്കാന് സാധിക്കില്ല. ഒരു കാര്യം പൂര്ത്തിയായി കഴിഞ്ഞാല് അടുത്തത് ആരംഭിക്കും. അതിനാല് അധികാരിയായി, യോഗയുക്തമായി സേവാധാരികളില് നിന്നും യുക്തിയുക്ത സേവനം എടുക്കൂ എങ്കില് സദാ ആരോഗ്യശാലിയാണെന്ന അനുഭവം സ്വതവേ ചെയ്യാന് സാധിക്കും. ഇതിനെയാണ് പറയുന്നത് ശരീരം കൊണ്ട് ശക്തിയുടെ പ്രാപ്തി. അതേപോലെ മനസ്സിന്റെ ശക്തി അര്ത്ഥം ശ്രേഷ്ഠ സങ്കല്പ ശക്തി. മാസ്റ്റര് സര്വ്വശക്തിവാന്റെ ഓരോ സങ്കല്പത്തില് അത്രയും ശക്തിയുണ്ട് ഏത് സമയത്ത് എന്ത് ആഗ്രഹിക്കുന്നുവൊ അത് ചെയ്യാന് സാധിക്കും, ചെയ്യിക്കാനും സാധിക്കും കാരണം അവരുടെ സങ്കല്പം സദാ ശുഭവും, ശ്രേഷ്ഠവും മംഗളകാരിയുമായിരക്കും. ശ്രേഷ്ഠ മംഗളത്തിന്റെ സങ്കല്പമുള്ളയിടത്ത് തീര്ച്ചയായും സിദ്ധി ലഭിക്കുന്നു , മാസ്റ്റര് സര്വ്വശക്തിവാനായത് കാരണം മനസ്സിന് ഒരിക്കലും യജമാനനെ ചതിക്കാന് സാധിക്കില്ല, ദുഃഖത്തിന്റെ അനുഭവം ചെയ്യിക്കാനും സാധിക്കില്ല. മനസ്സ് ഏകാഗ്രം അര്ത്ഥം ഒന്നില് തന്നെ സ്ഥിതി ചെയ്യുന്നു, അലയുന്നില്ല. എവിടെ എപ്പോള് വേണമൊ മനസ്സിനെ അവിടെ സ്ഥിതി ചെയ്യിക്കാന് സാധിക്കും. മനസ്സ് ഒരിക്കലും ഉദാസീനമാകില്ല കാരണം ആ സേവാധാരി ദാസനായി മാറുന്നു. ഇതാണ് മനസ്സിന്റെ ശക്തി, ഇത് അലൗകീക ജീവിതത്തില് സമ്പത്ത് അഥവാ വരദാനമായി പ്രാപ്തമാണ്.

ഇതേ രീതിയില് മൂന്നാമത്തേതാണ് ധനത്തിന്റെ ശക്തി അര്ത്ഥം ജ്ഞാന ധനത്തിന്റെ ശക്തി. ജ്ഞാന ധനം സ്ഥൂല ധനത്തിന്റെ പ്രാപ്തി സ്വതവേ ചെയ്യിക്കുന്നു. ജ്ഞാന ധനമുള്ളയിടത്ത് പ്രകൃതി സ്വതവേ ദാസിയായി മാറുന്നു. ഈ സ്ഥൂല ധനം പ്രകൃതിയുടെ സാധനത്തിന് വേണ്ടിയാണ്. ജ്ഞാന ധനത്തിലൂടെ പ്രകൃതിയിലെ സര്വ്വ സാധനങ്ങളും സ്വതവേ പ്രാപ്തമാകുന്നു അതിനാല് ജ്ഞാന ധനം സര്വ്വ ധനങ്ങളുടെയും രാജാവാണ്. രാജാവുള്ളയിടത്ത് സര്വ്വ പദാര്ത്ഥങ്ങളും സ്വതവേ പ്രാപ്തമാകുന്നു, പരിശ്രമിക്കേണ്ടി വരുന്നില്ല. ഏതെങ്കിലും ലൗകീക പദാര്ത്ഥം പ്രാപ്തമാക്കുന്നതില് പരിശ്രമിക്കേണ്ടി വരുന്നുവെങ്കില് അതിന്റെ കാരണം ജ്ഞാന ധനത്തിന്റെ കുറവാണ്. വാസ്തവത്തില്, ജ്ഞാന ധനം പദമാപദം ഭാഗ്യശാലിയാക്കുന്നു. പരാമാര്ത്ഥ വ്യവഹാരത്തെ സ്വതവേ തെളിയിക്കുന്നു. അതിനാല് പരമാത്മ ധനമുള്ളവര് പരമാര്ത്ഥിയായി മാറുന്നു. സങ്കല്പിക്കേണ്ട അവശ്യം പോലുമില്ല, സ്വതവേ തന്നെ സര്വ്വ ആവശ്യങ്ങളും പൂര്ത്തിയാകുന്നു. ധനത്തിന്റെ ശക്തി അത്രയും ഉണ്ട് അനേക ജന്മം ഈ ജ്ഞാന ധനം രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നു. അതിനാല് ധനത്തിന്റെ ശക്തിയും സ്വതവേ പ്രാപ്തമാകുന്നു.

ഇതേ പ്രകാരത്തില്- സംബന്ധത്തിന്റെ ശക്തി. സംബന്ധത്തിന്റെ ശക്തിയുടെ പ്രാപ്തിയുടെ ശുഭ ഇച്ഛയുണ്ടാകുന്നതിന്റെ കാരണം സംബന്ധത്തില് സ്നേഹത്തിന്റെയും സഹയോഗത്തിന്റെയും പ്രാപ്തിയുള്ളതിനാലാണ്. ഈ അലൗകീക ജീവിതത്തില് സംബന്ധത്തിന്റെ ശക്തി ഡബിള് രൂപത്തില് പ്രാപ്തമാകുന്നു. ഡബിള് സംബന്ധത്തിന്റെ ശക്തി എങ്ങനെ പ്രാപ്തമാകുന്നു എന്ന് അറിയാമോ? ഒന്ന്- ബാബയിലൂടെ സര്വ്വ സംബന്ധം, രണ്ടാമത്- ദേവീക പരിവാരത്തിലൂടെ സംബന്ധം. അതിനാല് ഡബിള് സംബന്ധമായില്ലേ- ബാബയോടും, പരസ്പരവും. സംബന്ധത്തിലൂടെ സദാ നിസ്വാര്ത്ഥമായ സ്നേഹം, അവിനാശി സ്നേഹം, അവിനാശി സഹയോഗം സദാ പ്രാപ്തമായി കൊണ്ടിരിക്കും. അതിനാല് സംബന്ധത്തിന്റെയും ശക്തിയില്ലേ. ബാബ കുട്ടികളെ എന്തിന് ആഗ്രഹിക്കുന്നു, കുട്ടികള് ബാബയെ എന്തിന് ആഗ്രഹിക്കുന്നു? സഹയോഗത്തിന് വേണ്ടി, സമയത്ത് സഹയോഗം ലഭിക്കുന്നതിന്. അതിനാല് ഈ അലൗകീക ജീവിതത്തില് നാല് ശക്തികളുടെയും പ്രാപ്തി വരദാനത്തിന്റെ രൂപത്തില്, സമ്പത്തിന്റെ രൂപത്തില് ഉണ്ട്. നാല് പ്രകാരത്തിലുള്ള ശക്തികള് പ്രാപ്തമായവരുടെ ഓരോ സമയത്തെ സ്ഥിതി എങ്ങനെയിരിക്കും? സദാ മാസ്റ്റര് സര്വ്വശക്തിവാന്. ഇതേ സ്ഥിതിയുടെ സീറ്റില് സദാ സ്ഥിതി ചെയ്യുന്നുണ്ടോ? ഇതിനെ തന്നെയാണ് മറ്റൊരു ശബ്ദത്തില് സ്വയത്തിന്റെ രാജാവ് അഥവാ രാജയോഗിയെന്ന് പറയുന്നത്. രാജാക്കന്മാരുടെ ഖജനാവ് സദാ നിറഞ്ഞിരിക്കും. അതിനാല് രാജയോഗി അര്ത്ഥം സദാ ശക്തികളുടെ ഖജനാവ് നിറയ്ക്കുന്നവര്, മനസ്സിലായോ? ഇതിനെയാണ് ശ്രേഷ്ഠമായ അലൗകീക ബ്രാഹ്മണ ജീവിതം എന്ന് പറയുന്നത്. സദാ അധികാരിയായി സര്വ്വ ശക്തികളെ കാര്യത്തില് ഉപയോഗിക്കൂ. യഥാശക്തിക്ക് പകരം സദാ ശക്തിശാലിയാകൂ. യാചിക്കുന്നവരല്ല, സദാ സന്തുഷ്ടരായിട്ടിരിക്കുന്നവരാകൂ. ശരി.

മധുബനില് വരുന്നതിനുള്ള അവസരം സര്വ്വര്ക്കും ലഭിച്ചു കൊണ്ടിരിക്കുന്നില്ലേ. പ്രാപ്തമായിട്ടുള്ള ഈ ഭാഗ്യത്തെ സദാ കൂടെ വയ്ക്കൂ. ഭാഗ്യവിദാതാവിനെ കൂടെ വയ്ക്കുക അര്ത്ഥം ഭാഗ്യത്തെ കൂടെ വയ്ക്കുക. മൂന്ന് സോണില് നിന്ന് വന്നിരിക്കുന്നു. വ്യത്യസ്ഥ സ്ഥാനങ്ങളിലെ 3 നദികള് ഒരുമിച്ചിരിക്കുന്നു- ഇതിനെയാണ് ത്രിവേണി സംഗമം എന്ന് പറയുന്നത്. ബാപ്ദാദ വരദാതാവായി സര്വ്വര്ക്കും വരദാനം നല്കുന്നു. വരദാനങ്ങളെ കാര്യത്തില് ഉപയോഗിക്കുക, അത് ഓരോരുത്തരും ചെയ്യേണ്ടതാണ്. ശരി.

നാല് ഭാഗത്തുമുള്ള സര്വ്വ സമ്പത്തിന്റെയും വരദാനങ്ങളുടെയും അധികാരി ശ്രേഷ്ഠ ആത്മാക്കള്ക്ക്, സര്വ്വ മാസ്റ്റര് സര്വ്വ ശക്തിവാനായ ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ സന്തുഷ്ടതയുടെ അലകള് വ്യാപിപ്പിക്കുന്ന സന്തുഷ്ട ആത്മാക്കള്ക്ക്, സദാ പരമാര്ത്ഥത്തിലൂടെ വ്യവഹാരത്തില് സിദ്ധി പ്രാപ്തമാക്കുന്ന മഹാന് ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹവും ശക്തി സമ്പന്നവുമായ സ്നേഹ സ്മരണയും നമസ്തേ.

സര്വ്വരുടെയും സഹയോഗത്തിലൂടെ സുഖമയമായ ലോകം എന്ന പരിപാടിയെ കുറിച്ച്- അവ്യക്ത ബാപ്ദാദായുടെ പ്രേരണകള്

ഈ വിഷയം അങ്ങനെയുള്ളതാണ് സര്വ്വരും സഹയോഗം നല്കുന്നതിന് വാഗ്ദാനം ചെയ്യും. സഹയോഗത്തിലൂടെ പിന്നെ സംബന്ധത്തിലും വരും അതിനാല് തനിയെ തന്നെ വാഗ്ദാനം ചെയ്യും. കേവലം ശുഭ ഭാവന, ശുഭ കാമന സമ്പന്നമായി സേവനത്തില് സേവാധാരികള് മുന്നോട്ട് പോകണം. ശുഭ ഭാവനയുടെ ഫലം പ്രാപ്തമാകാതെയിരിക്കില്ല. സേവാധാരികളുടെ ശുഭ ഭാവന, ശുഭ കാമനയുടെ ഭൂമി സഹജമായി ഫലം നല്കുന്നതിന് നിമിത്തമാകും. ഫലം തയ്യാറാണ്, കേവലം ഭൂമി തയ്യാറാകാനാണ് അല്പം താമസമുള്ളത.് ഫലം പെട്ടെന്ന് ലഭിക്കും എന്നാല് അതിന് യോഗ്യതയുള്ള ഭൂമി വേണം. ഇപ്പോള് ആ ഭൂമി തയ്യാറായി കൊണ്ടിരിക്കുന്നു.

എല്ലാവരുടെയും സേവനം ചെയ്യേണ്ടത് ആവശ്യമാണ് എന്നാല് വിശേഷ വിഭാഗത്തില്പ്പെട്ടവര് സമീപത്ത് എത്തിയിട്ടില്ല. രാജ്യ ഭരണ വിഭാഗത്തിലുള്ളവരാകട്ടെ, ധര്മ്മത്തിന്റെ വിഭാഗത്തിലുള്ളവരാകട്ടെ സഹയോഗിയായി മുന്നില് വരണം, സമയത്ത് സഹയോഗിയാകണം- അതാണ് ആവശ്യമായിട്ടുള്ളത്. അതിന് വേണ്ടി ശക്തിശാലി അമ്പെയ്യണം. സര്വ്വാത്മാക്കളുടെ സഹയോഗത്തിന്റെ ഭാവന, സന്തോഷത്തിന്റെ ഭാവന, സദ്ഭാവന വരുമ്പോഴാണ് ശക്തിശാലിയായ അമ്പായി മാറുന്നത്. ഇതിലൂടെ സര്വ്വ കാര്യങ്ങളും സഹജമായി സഫലമാകുന്നു. ഇപ്പോള് സേവനം ചെയ്യുമ്പോള് വേറെ വേറെയായിട്ടാണ് ചെയ്യുന്നത്. പണ്ട് കാലത്ത് എതെങ്കിലും കാര്യത്തിനായി പുറപ്പെടുമ്പോള് മുഴുവന് പരിവാരത്തിന്റെ ആശീര്വാദം മേടിച്ചിട്ടാണ് പോയിരുന്നത്. ആ ആശീര്വാദം തന്നെ സഹജമാക്കി മാറ്റുന്നു. അതിനാല് വര്ത്തമാന സേവനത്തില് ഈ അഭിവൃദ്ധിയുണ്ടാക്കണം. അതു കൊണ്ട് ഏതൊരു കാര്യവും അരംഭിക്കുന്നതിന് മുമ്പ് സര്വ്വ ശുഭ ഭാവനകളും, ശുഭ കാമനകളും നേടൂ, സര്വ്വരുടെയും സന്തുഷ്ടതയുടെ ബലം നിറയ്ക്കൂ, എങ്കില് ശക്തിശാലി ഫലം ലഭിക്കും. ഇപ്പോള് അത്രയും പരിശ്രമിക്കേണ്ട ആവശ്യമില്ല. സര്വ്വരും പൊള്ളയായി മാറി. പരിശ്രമിക്കേണ്ട ആവശ്യമില്ല. ഊതിയാല് പറന്ന് ഇവിടെയെത്തും, അത്രയും പൊള്ളയാണ്. ഇന്നത്തെ കാലത്ത് മനുഷ്യര് മനസ്സിലാക്കുന്നു, രാജ്യത്തെ അഥവാ ധര്മ്മത്തെ നിയന്ത്രിക്കാന് ശക്തി വേണം എന്ന്. ഉള്ളില് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കേവലം ബ്രാഹ്മണ ആത്മാക്കളുടെ സേവനത്തിന്റെ വിധിയില് വ്യത്യാസം ഉണ്ടാകണം, അത് തന്നെ മന്ത്രമായി മാറും. ഇപ്പോള് മന്ത്രത്തെ ഉപയോഗിക്കൂ, സിദ്ധി നേടൂ. 50 വര്ഷം പരിശ്രമിച്ചു. ഇതെല്ലാം സംഭവിക്കണമായിരുന്നു, അനുഭവിയായി മാറി. ഇപ്പോള് ഓരോ കാര്യത്തിലും ഇതേ ലക്ഷ്യം വയ്ക്കൂ- സര്വ്വരുടെ സഹയോഗത്തിലൂടെ സഫലത- ഇത് ബ്രാഹ്മണര്ക്കുള്ള ടോപ്പിക്കാണ്. ബാക്കി ലോകത്തിലുള്ളവര്ക്കുള്ള ടോപ്പിക്കാണ്- സര്വ്വരുടെ സഹയോഗത്തിലൂടെ സുഖമയമായ ലോകം.

ശരി- ഇപ്പോള് നിങ്ങള് സര്വ്വര്ക്കും സിദ്ധിയുടെ പ്രത്യക്ഷ രൂപം കാണപ്പെടും. നിങ്ങളുടെ ദൃഷ്ടിയിലൂടെ, നിങ്ങളുടെ സഹയോഗത്തിലൂടെ ഏതൊരു ആശയക്കുഴപ്പത്തില്പ്പെട്ടു കിടക്കുന്ന കാര്യത്തിന്റെയും പരിഹാരം സഹജമായി ലഭ്യമാകും ഇത് കാരണമാണ് ഭക്തിയില് നന്ദി പറഞ്ഞ് പറഞ്ഞ് ഭഗവാനെ വിളിക്കുന്നത്. ഈ സര്വ്വ സിദ്ധികളും നിങ്ങളുടെ മുന്നില് പ്രത്യക്ഷ രൂപത്തില് വരും. ഏതെങ്കിലും സിദ്ധിയുടെ രീതിയിലൂടെ നിങ്ങള്- ഇത് സംഭവിക്കും എന്ന് പറയില്ല, എന്നാല് നിങ്ങളുടെ നിര്ദ്ദേശം സ്വതവേ സിദ്ധി പ്രാപ്തമാക്കി തരുന്നതായിരിക്കും. അപ്പോഴാണ് പെട്ടെന്ന് പെട്ടെന്ന് പ്രജകള് ഉണ്ടാകുന്നത്, സര്വ്വ ഭാഗത്ത് നിന്നും നിങ്ങളുടെ അടുത്തേക്ക് വരും. ഈ സിദ്ധിയുടെ പാര്ട്ടാണ് ഇപ്പോള് നടക്കാന് പോകുന്നത്. എന്നാല് ആദ്യം അത്രയും ശക്തിശാലിയാകൂ, സിദ്ധിയെ സ്വീകരിക്കാതിരിക്കൂ എങ്കില് ഈ പ്രത്യക്ഷതയുണ്ടാകും. ഇല്ലായെങ്കില് സിദ്ധി നല്കുന്നവര് തന്നെ സിദ്ധിയില് കുടുങ്ങും, അപ്പോള് എന്ത് ചെയ്യും? അതിനാല് ഈ സര്വ്വ കാര്യങ്ങളും ഇവിടെ നിന്ന് തന്നെയാണ് ആരംഭിക്കേണ്ടത്. ബാബ സര്ജനാണ്, ഇഞ്ചിനീയറാണ്, വക്കീലാണ്, ജഡ്ജാണ് എന്നീ മഹിമകളുടെ പ്രാക്ടിക്കല് അനുഭവമുണ്ടാകും, അപ്പോള് സര്വ്വ ഭാഗത്ത് നിന്നും ബുദ്ധി വേറിട്ട് ഒന്നിന്റെ നേര്ക്ക് വരും. ഇനിയിപ്പോള് നിങ്ങളുടെയടുത്ത് തിരക്ക് വരാന് പോകുന്നു. ബാപ്ദാദ ഈ ദൃശ്യം കാണുന്നുണ്ട്, ഇടയ്ക്കിടയ്ക്ക് ഇപ്പോഴത്തെ ദൃശ്യവും കാണുന്നുണ്ട്- വളരെ വ്യത്യാസം അനുഭവപ്പെടുന്നു. നിങ്ങളാരാണ് എന്ന് ബാബയ്ക്കറിയാം. ചിന്തയിലും സ്വപ്നത്തില് പോലും ഇല്ലാത്ത വളരെ വളരെ വിചിത്രമായ പാര്ട്ടാണ് നടക്കാന് പോകുന്നത്. കേവലം കുറച്ച് സമയമെടുക്കും. സ്റ്റേജിന്റെ കര്ട്ടണ് ഇടയ്ക്ക് കുടുങ്ങി പോകാറുണ്ട്. കൊടി ഉയര്ത്തുന്ന സമയത്ത് ചിലപ്പോള് ചരട് കുടുങ്ങി പോകുന്നു. അതേപോലെ ഇപ്പോള് കുറേശ്ശേയായി കുടുങ്ങി കൊണ്ടിരിക്കുന്നു. നിങ്ങള് ആരാണൊ, എങ്ങനെയാണൊ, മഹാനാണ്. നിങ്ങളുടെ വിശേഷത പ്രത്യക്ഷമാകുമ്പോള് നിങ്ങള് സര്വ്വരുടെയും ഇഷ്ട ദേവതയായി മാറും. അവസാനം ഭക്ത മാലയും പ്രത്യക്ഷമാകില്ലേ. എന്നാല് ആദ്യം മൂര്ത്തി അലങ്കരിക്കപ്പെട്ട് തയ്യാറാകണം എങ്കിലേ ഭക്തര് വരുകയുള്ളൂ. ശരി.

വരദാനം :-
സ്വയത്തിന്റെ വിശ്രമത്തെ പോലും ത്യജിച്ച് സേവനം ചെയ്യുന്ന സദാ സന്തുഷ്ടരും, സദാ ഹര്ഷിതരുമായി ഭവിക്കട്ടെ.

സേവാധാരി സ്വയത്തിന്റെ രാപകലുള്ള വിശ്രമത്തെ പോലും ത്യജിച്ച് സേവനത്തില് തന്നെ വിശ്രമം അനുഭവിക്കുന്നു, അവരുടെ സമ്പര്ക്കത്തില്ലുള്ളവര് അഥവാ സംബന്ധത്തില് വരുന്നവര് ശീതളത അഥവാ ശക്തി, ശാന്തിയുടെ ഒഴുക്കിന് താഴെയിരിക്കുന്നതായി, സമീപതയുടെ അനുഭവം ചെയ്യുന്നു. ശ്രേഷ്ഠമായ ചരിത്രവാനായ സേവാധാരി കാമധേനുവായി സദാകാലത്തേക്ക് സര്വ്വരുടെയും മനോകാമനകളെ പൂര്ത്തീകരിക്കുന്നു. അങ്ങനെയുള്ള സേവാധാരികള്ക്ക് സദാ ഹര്ഷിതവും സദാ സന്തുഷ്ടവുമായിരിക്കുന്നതിനുള്ള വരദാനം സ്വതവേ പ്രാപ്തമാകുന്നു.

സ്ലോഗന് :-
ജ്ഞാന സ്വരൂപമാകണമെങ്കില് സദാ പഠിത്തത്തില് ശ്രദ്ധിക്കൂ, ബാബയോടും പഠിത്തത്തിനോടും സമാനമായി സ്നേഹം ഉണ്ടായിരിക്കണം.