07.09.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- ബാബ വന്നിരിക്കു കയാണ് നിങ്ങള് പഴയ ഭക്തര്ക്ക് ഭക്തിയുട െഫലം നല്കാന്. ഭക്തിയുട െഫലമാണ് ജ്ഞാനം. ഇതിലൂടെയാണ് നിങ്ങളുട െസദ്ഗതി ഉണ്ടാകുന്നത്.

ചോദ്യം :-
പല കുട്ടികളും മുന്നോട്ടു പോകവേ അവനവന്റെ ഭാഗ്യത്തെ സ്വയം തന്നെ ഇല്ലാതാക്കുന്നു. എങ്ങിനെ?

ഉത്തരം :-
അഥവാ ബാബയുടേതായി മാറി സേവനം ചെയ്യുന്നില്ലെങ്കില് അവനവന്റെ മേല്, മറ്റുള്ളവരുടെ മേല് ദയ കാണിക്കുന്നില്ല എങ്കില് അവര് തന്റെ ഭാഗ്യത്തെ നശിപ്പിക്കുകയാണ്. അതായത് പദവി ഭ്രഷ്ടമാക്കുകയാണ്. നല്ല രീതിയില് പഠിക്കുകയാണെങ്കില് യോഗത്തിലിരിക്കുകയാണെങ്കില് പദവിയും നല്ലത് ലഭിക്കും. സേവാധാരി കുട്ടികള്ക്ക് സേവനത്തോട് വളാരെയധികം താത്പര്യം വേണം.

ഗീതം :-
ആരാണ് അതിരാവിലെ വന്നിരിക്കുന്നത് . . .

ഓംശാന്തി.
ആത്മീയ കുട്ടികള് മനസ്സിലാക്കണം നമ്മള് ആത്മാക്കളാണ് ശരീരമല്ല. ഈ ജ്ഞാനം പരമപിതാ പരമാത്മാവില് നിന്നും ഇപ്പോഴാണ് ലഭിക്കുന്നത്. ബാബ പറയുന്നു ഇപ്പോള് ഞാന് വന്നിരിക്കുന്നു എങ്കില് നിങ്ങള് സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിക്കൂ. ആത്മാവ് തന്നെയാണ് ശരീരത്തില് പ്രവേശിക്കുന്നത്. ഒരു ശരീരം ഉപേക്ഷിച്ച് രണ്ടാമത് എടുക്കുന്നത്. ആത്മാവിന് മാറ്റം സംഭവിക്കുന്നില്ല, ശരീരം മാറുന്നു. ആത്മാവ് അവിനാശിയാണ്, അപ്പോള് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ഈ ജ്ഞാനം ഒരിക്കലും ആര്ക്കും നല്കാന് സാധിക്കില്ല. ബാബ കുട്ടികളുടെ വിളി കേട്ടാണ് വന്നത്. ഇത് പുരുഷോത്തമ സംഗമയുഗമാണെന്ന് പോലും ആര്ക്കും അറിയില്ല. ബാബ വന്ന് മനസ്സിലാക്കിത്തരുന്നു എപ്പോഴാണോ മുഴുവന് വിശ്വവും പുരുഷോത്തമമാകുന്നത് അപ്പോഴാണ് കല്പ്പത്തിലെ ഈ പുരുഷോത്തമ സംഗമയുഗത്തില് ഞാന് വരുന്നത്. ഈ സമയം മുഴുവന് വിശ്വവും കനിഷ്ഠവും പതിതവുമാണ്. സത്യയുഗത്തെ അമരപുരിയെന്നും ഇതിനെ മൃത്യുലോകം എന്നും പറയുന്നു. മൃത്യുലോകത്തില് ആസുരീയ അവഗുണങ്ങളുള്ള മനുഷ്യരാണ് ഉണ്ടാകുന്നത്, അമരലോകത്തില് ദൈവീക ഗുണങ്ങള് ഉള്ളവരും. അതുകൊണ്ട് അവരെ ദേവത എന്നും പറയുന്നു. ഈ കലിയുഗത്തിലും നല്ല സ്വഭാവമുള്ളവരെ ഇവര് ദേവതകളെപ്പോലെ ആണെന്ന് പറയാറുണ്ട്. ഈ സമയത്തുള്ളവര് മുഴുവനും ആസുരീയ അവഗുണങ്ങളുള്ള മനുഷ്യരാണ് പഞ്ചവികാരങ്ങളില് അകപ്പെട്ടവരാണ്. അതുകൊണ്ടാണ് എല്ലാവരും പാടുന്നത് ഈ ദുഖത്തില് നിന്നും വന്ന് മുക്തമാക്കൂ. ഒരു സീതയെ മാത്രമല്ല മോചിപ്പിച്ചത്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഭക്തരെയെല്ലാം സീതമാരെന്നും ഭഗവാനെ രാമനെന്നും പറയുന്നു. കാരണം ഭക്തര്ക്ക് ഫലം നല്കുന്നത് ഭഗവാനാണ്. ഈ പരിധിയില്ലാത്ത രാവണരാജ്യത്തില് മുഴുവന് ലോകവും അകപ്പെട്ടിരിക്കുകയാണ്. അവരെ ഈ ലോകത്തില് നിന്നും മുക്തമാക്കി രാമരാജ്യത്തിലേക്ക് കൊണ്ടുപോകണം. രഘുപതി രാഘവ രാജാവായ രാമന്റെ കാര്യമല്ല. അവര് ത്രേതായുഗത്തിലെ രാജാവായിരുന്നു. അവരും ഇപ്പോള് തമോപ്രധാന ജീര്ണ്ണിച്ച അവസ്ഥയിലാണ് ഉള്ളത്. ഏണിപ്പടി ഇറങ്ങി ഇറങ്ങി താഴേക്ക് വന്നു. പൂജ്യനില് നിന്നും പൂജാരിയായി മാറിക്കഴിഞ്ഞു. ദേവതകള് ആരേയും പൂജിക്കുന്നവരല്ല. അവര് പൂജ്യനീയരാണ്. പിന്നീട് എപ്പോഴാണോ വൈശ്യരും ശൂദ്രനുമായിത്തീരുന്നത് അപ്പോഴാണ് പൂജ ആരംഭിക്കുന്നത്, വാമമാര്ഗ്ഗത്തിലേക്ക് വരുന്നതിലൂടെ പൂജാരിയാകുന്നു, പൂജാരികള്, ദേവതകളുടെ ചിത്രത്തിനു മുന്നില് നമിക്കുന്നു, ഈ ലോകത്തിലുള്ള ഒരു മനുഷ്യനെപ്പോലും പൂജ്യനെന്ന് പറയില്ല. ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ് പൂജ്യന് പിന്നീട് സത്യയുഗീ ദേവതകളാണ് പൂജ്യര്. ഈ സമയത്ത് എല്ലാവരും പൂജാരികളാണ്, ആദ്യമാദ്യം ശിവന്റെ പൂജയുണ്ടാകുന്നു. അത് അവ്യഭിചാരീ പൂജയാണ്. അത് സതോപ്രധാന പൂജയായിരുന്നു. പിന്നീട് സതോ പൂജയായ ദേവീദേവതകളുടെ പൂജയില് നിന്നും താഴേക്ക് ഇറങ്ങി ജലത്തിന്റെ, മനുഷ്യരുടെ, പക്ഷികളുടെയെല്ലാം പൂജ ചെയ്യാന് തുടങ്ങുന്നു. ഓരോ ദിവസം കൂടുന്തോറും അനേകരുടെ പൂജയാണ് ചെയ്യുന്നത്. ഇന്നത്തെക്കാലത്ത് ധാര്മ്മിക സമ്മേളനങ്ങളും ഒരുപാട് ഉണ്ടാകുന്നുണ്ട്. ചിലപ്പോള് ആദിസനാതന ധര്മ്മത്തിലുള്ളവരുടെ, ഇടയ്ക്ക് ജൈനമതത്തിലുള്ളവരുടെ, ഇടയ്ക്ക് ആര്യസമാജത്തിലുള്ളവരുടെ. വളരെയധികം പേരെ ഈ സമ്മേളനത്തിനായി വിളിക്കാറുണ്ട് കാരണം ഓരോരുത്തരും അവരവരുടെ ധര്മ്മത്തെ ഉയര്ന്നതായാണ് മനസ്സിലാക്കുന്നത്. ഓരോരോ ധര്മ്മത്തിലും എന്തെങ്കിലും വിശേഷ ഗുണമുള്ളതു കാരണം അവര് സ്വയത്തെ ഉയര്ന്നവരാണെന്ന് മനസ്സിലാക്കുന്നു. ജൈനമതത്തിലും അവരുടെ തന്നെ അഞ്ചോ ഏഴോ വിധമുണ്ട്. അവരില് ചിലര് നഗ്നരായിരിക്കും, നഗ്നമായിരിക്കുന്നതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. ഭഗവാനുവാചാ നഗ്നം അര്ത്ഥം അശരീരിയായി വന്നിരുന്നു അശരീരിയായി തിരിച്ചു പോകണം. പക്ഷെ അവര് വസ്ത്രങ്ങള് അഴിച്ച് നഗ്നനരാകുന്നു. ഭഗവാനുവാചയുടെ യഥാര്ത്ഥ അര്ത്ഥം മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു നിങ്ങള് ആത്മാക്കള് ഇവിടെ ശരീരം ധാരണ ചെയ്ത് പാര്ട്ട് അഭിനയിക്കാനാണ് വന്നിരിക്കുന്നത് ഇനി വീണ്ടും തിരിച്ചു പോകണം, ഈ കാര്യങ്ങള് എല്ലാം നിങ്ങള് കുട്ടികളാണ് മനസ്സിലാക്കുന്നത്. ആത്മാവ് തന്നെയാണ് പാര്ട്ട് അഭിനയിക്കാനായി ഇങ്ങോട്ട് വരുന്നത്, അതുകൊണ്ടാണ് വൃക്ഷം അഭിവൃദ്ധി പ്രാപിക്കുന്നത്. പുതിയ പുതിയ പല വിധത്തിലുള്ള ധര്മ്മങ്ങള് വന്നുകൊണ്ടിരിക്കുന്നു, ഇതിനെയാണ് വൈവിദ്ധ്യമാര്ന്ന നാടകമെന്ന് പറയുന്നത്. വിവിധ ധര്മ്മങ്ങളുടെ വൃക്ഷവും ഉണ്ട്. ഇസ്ലാം ധര്മ്മത്തിന്റെ ഒരുപാട് ശാഖകള് ഉണ്ട്. മുഹമ്മദ് നബിയും പിന്നീടാണ് വന്നത്. ആദ്യം എല്ലാവരും ഇസ്ലാമികള് ആയിരുന്നു. മുസ്ലിം ധര്മ്മത്തിലുള്ളവരുടെയും സംഖ്യ ധാരാളമാണ്, ആഫ്രിക്കയില് എത്ര സമ്പന്നരാണ് ഉള്ളത് ? അവിടെ വജ്ര-വൈഢൂര്യങ്ങളുടെ ഖനികള് ഉണ്ട്. എവിടെയാണോ ധാരാളം ധനം കാണുന്നത് എല്ലാവരും അവിടേക്ക് പോയി ധനവാനാകുന്നു. ക്രിസ്ത്യാനികള് എത്ര ധനവാനാണ് ഇപ്പോള്. ഭാരതത്തിലും ധനമുണ്ട് പക്ഷെ ഗുപ്തമാണ്. എത്ര സ്വര്ണ്ണമാണ് പിടിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള് ഓരോ ദിക്കിലും ജൈനമതത്തിലുള്ളവര് സമ്മേളനങ്ങള് നടത്തിക്കൊണ്ടിരിക്കുന്നു. കാരണം ഓരോരുത്തരും സ്വയത്തെ ഉയര്ന്നവരാണ് എന്നു മനസ്സിലാക്കുന്നു. ഇപ്പോള് എത്ര ധര്മ്മങ്ങളാണ് വര്ദ്ധിച്ചത്, ഇതിന് എല്ലാത്തിനും വിനാശമുണ്ടാവുക തന്നെ വേണം. എല്ലാ ധര്മ്മങ്ങളിലും വെച്ച് ഉയര്ന്നത് നിങ്ങളുടെ ബ്രാഹ്മണധര്മ്മമാണ്. പക്ഷെ ഇതിനെക്കുറിച്ച് ആര്ക്കും അറിയുകയുമില്ല. കലിയുഗീ കുഖവംശാവലികളായ ബ്രാഹ്മണര് ധാരാളമുണ്ട്. പ്രജാപിതാ ബ്രഹ്മാവിന്റെ മുഖവംശാവലികളായ ബ്രാഹ്മണര് എല്ലാവരും സഹോദരീ-സഹോദരന്മാരായിരിക്കണം. അഥവാ ലൗകിക ബ്രാഹ്മണര് സ്വയത്തെ ബ്രഹ്മാവിന്റെ സന്താനങ്ങളാണെന്ന് മനസ്സിലാക്കുന്നുവെങ്കില് സഹോദരി-സഹോദരനായി ജീവിക്കേണ്ടേ. പിന്നീട് ഒരിക്കലും വിവാഹം കഴിക്കാന് സാധിക്കില്ല. അപ്പോള് മനസ്സിലാക്കാന് സാധിക്കും അവര് ബ്രഹ്മാമുഖവംശാവലികളല്ല, ബ്രാഹ്മണന് എന്ന പേരുണ്ടെന്നു മാത്രം. വാസ്തവത്തില് നിങ്ങള് ബ്രാഹ്മണര് ദേവതകളേക്കാളും ഉയര്ന്നതാണ്, കുടുമികളല്ല. നിങ്ങള് ബ്രാഹ്മണര് തന്നെയാണ് മറ്റുള്ള മനുഷ്യരെപ്പോലും ദേവതകളാക്കുന്നത്. നിങ്ങളെ പഠിപ്പിക്കുന്ന ആള് സ്വയം ജ്ഞാനസാഗരനായ പരംപിതാ പരമാത്മാവാണ്. പക്ഷെ ഇത് ആര്കും തന്നെ അറിയില്ല. ബാബയുടെ അടുത്തേക്ക് വന്ന് ബ്രാഹ്മണനായി പിന്നീട് നാളെപ്പോയി ശൂദ്രനാകുന്നു. പഴയ സംസ്കാരത്തെ പരിവര്ത്തനപ്പെടുത്താന് വളരെ പ്രയാസമാണ്. സ്വയം ആത്മാവെന്ന് നിശ്ചയിച്ച് ബാബയില് നിന്നും സമ്പത്ത് നേടണം, ആത്മീയ അച്ഛനില്നിന്നും ആത്മീയ കുട്ടികള് തന്നെയാണ് സമ്പത്ത് എടുക്കുന്നത്. ബാബയെ ഓര്മ്മിക്കുന്നതില് തന്നെയാണ് മായയുടെ വിഘ്നവും ഉണ്ടാകുന്നത്. ബാബ പറയുന്നു കൈകളിലൂടെ കര്മ്മങ്ങള് ചെയ്തുകൊണ്ടും ഹൃദയം എന്റെ അടുത്ത് ആയിരിക്കണം. ഇത് വളരെ സഹജമാണ്. എങ്ങനെയാണോ പ്രിയതമയ്ക്കും പ്രിയതമനും പരസ്പരം കാണാതെ ജീവിക്കാന് കഴിയാത്തത്. ബാബ പ്രിയതമനാണ്. പ്രിയതമകളായ നിങ്ങള് കുട്ടികള് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. ഒരേയൊരു ബാബയ്ക്ക് മാത്രമാണ് ആരിലും ആകര്ഷണമുണ്ടാകാത്തത് കാരണം ബാബയ്ക്ക് മുകളിലായി മറ്റാരും തന്നെയില്ല. ബാക്കി ബാബ കുട്ടികളുടെ മഹിമ പാടാറുണ്ട്, നിങ്ങള് എല്ലാവരും ഭക്തിമാര്ഗ്ഗം മുതല്ക്കുള്ള എന്റെ പ്രിയതമകളാണ്. വരൂ വന്ന് ദുഖത്തില് നിന്ന് മുക്തമാക്കി പാവനമാക്കൂ എന്ന് പറഞ്ഞാണ് വിളിക്കുന്നത്. നിങ്ങള് എല്ലാവരും വധുക്കളാണ് ഞാന് വരനാണ്. നിങ്ങള് എല്ലാവരും ആസുരീയ ജയിലില് അകപ്പെട്ടിരിക്കുകയാണ്, ഞാന് വന്ന് അതില് നിന്നും മുക്തമാക്കുന്നു. ഇവിടെ ഒരുപാട് പ്രയത്നമുണ്ട്. വികാരീദൃഷ്ടി ചതിക്കുന്നു. ഇതിനെ നിര്വികാരീ ദൃഷ്ടിയാക്കുന്നതിലും പ്രയത്നമുണ്ട്. ദേവതകള്ക്ക് എത്ര നല്ല സംസ്കാരമാണുള്ളത്, ഇതുപോലെ ദേവതയാക്കി മാറ്റാനും ആരെങ്കിലും വേണ്ടേ.

സമ്മേളനത്തില് ഇങ്ങനെയുള്ള ടോപ്പിക്ക് വയ്ക്കണം - മാനവജീവിതത്തില് ധര്മ്മത്തിന്റെ ആവശ്യമുണ്ട് - ഡ്രാമയെ അറിയാത്തതു കാരണം എല്ലാവരും സംശയിച്ചിരിക്കുന്നു. നിങ്ങള്ക്കല്ലാതെ മാറ്റാര്ക്കും ഇതിനെകുറിച്ച് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. ക്രിസ്റ്റ്യാനികള്ക്കോ ബുദ്ധമതത്തിലുള്ളവര്ക്കോ അറിയില്ല ഈ ക്രൈസ്റ്റും ബുദ്ധനും ഇനി എപ്പോഴാണ് വരുന്നതെന്നതിന്റെ കണക്കിനെക്കുറിച്ച് നിങ്ങള്ക്ക് പെട്ടെന്നു തന്നെ മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. നിങ്ങള് മനസ്സിലാക്കിക്കൊടുക്കണം മനുഷ്യ ജീവിതത്തില് തീര്ച്ചയായും ധര്മ്മത്തിന്റെ ആവശ്യം ഉണ്ട്. ആദ്യം ഏത് ധര്മ്മം വന്നു പിന്നീട് ഏതെല്ലാം ധര്മ്മങ്ങള് വന്നു. സനാതന ധര്മ്മത്തിലുള്ളവര് തന്നെ പൂര്ണ്ണമായും മനസ്സിലാക്കുന്നില്ല. പൂര്ണ്ണ യോഗമില്ല. യോഗത്തിലൂടെയല്ലാതെ ശക്തി ലഭിക്കില്ല. വാളിന് മൂര്ച്ചയുണ്ടാകില്ല. ബാബയെ സര്വ്വശക്തനെന്ന് പറയാറുണ്ട് നിങ്ങള് എത്ര ശക്തിശാലിയായാണ് മാറുന്നത്, വിശ്വത്തിലെ അധികാരിയാകുന്നു. നിങ്ങളുടെ രാജ്യത്തെ ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. സത്യയുഗം ഉണ്ടായിരുന്നപ്പോള് മറ്റൊരു ഖണ്ഢവും ഉണ്ടായിരുന്നില്ല. ഇപ്പോള് എത്ര ഖണ്ഢമാണ്. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത് ? ഇത് 5000 വര്ഷത്തിന്റെ ചക്രമാണ്, ബാക്കി സൃഷ്ടിയുടെ നീളം വലുപ്പം ഇതൊന്നും ഭൂപടത്തിലേക്കാക്കാന് കഴിയില്ല. ഭൂമിയുടെ ഭൂപടം ഉണ്ടാക്കാറുണ്ട്. സാഗത്തിന്റെ സാധിക്കില്ല. ആകാശത്തിന്റേയും സാഗരത്തിന്റേയും അളവ് എടുക്കാന് കഴിയില്ല. അപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് കഴിയണം, ഇവിടെ ധര്മ്മത്തിന്റെ ആവശ്യം എന്തിനാണ്? മുഴുവന് ചക്രവും ധര്മ്മത്തിന്റെ ആധാരത്തിലാണ് ഉണ്ടാകുന്നത്. കല്പ്പ വൃക്ഷം വിവിധ ധര്മ്മങ്ങളുടെ വൃക്ഷമാണ്, ഈ വൃക്ഷം അന്ധന്മാരുടെ മുന്നില് കണ്ണാടിയാണ്.

നിങ്ങളിപ്പോള് പുറമേ സേവനത്തിനുവേണ്ടി പോകുന്നുണ്ട്, പതുക്കെപ്പതുക്കെ നിങ്ങളുടെ അഭിവൃദ്ധിയുണ്ടാകുന്നു. കൊടുങ്കാറ്റ് അടിക്കുന്നതിലൂടെ ഒരുപാട് ഇലകള് കൊഴിഞ്ഞുവീഴുന്നു. മറ്റുള്ള ധര്മ്മത്തിലൊന്നും കൊടുങ്കാറ്റ് അടിക്കുന്നതിന്റെ കാര്യം തന്നെയില്ല. അവര്ക്ക് മുകളില് നിന്നും വന്നേ മതിയാകൂ, ഇവിടെ നിങ്ങളുടെ സ്ഥാപന വളരെ അത്ഭുതകരമാണ്. ആദ്യമാദ്യം വന്ന ഭക്തര്ക്കാണ് ഭഗവാന് ഫലം നല്കുന്നത്, അവരെയാണ് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. ആത്മാക്കളായ ഞങ്ങളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകൂ എന്നു പറഞ്ഞാണ് വിളിച്ചത്. ബാബ സ്വര്ഗ്ഗീയ രാജ്യഭാഗ്യമാണ് നല്കുന്നതെന്ന് ആര്ക്കും അറിയില്ല. സന്യാസിമാര് സുഖത്തെ അംഗീകരിക്കില്ല. അവര് ആഗ്രഹിക്കുന്നത് മോക്ഷമാണ്. മോക്ഷത്തെ ഒരിക്കലും സമ്പത്ത് എന്നു പറയില്ല. സ്വയം ശിവബാബയ്ക്കും പാര്ട്ട് അഭിനയിക്കേണ്ടതായി വരുന്നു. അപ്പോള് പിന്നെ മറ്റുള്ളവര്ക്ക് എങ്ങനെ മോക്ഷം ലഭിക്കാനാണ്. നിങ്ങള് ബ്രഹ്മാകുമാര്-കുമാരിമാര്ക്ക് തന്റെ ധര്മ്മത്തെക്കുറിച്ചും മറ്റുള്ള ധര്മ്മത്തെക്കുറിച്ചും അറിയാം. നിങ്ങള്ക്ക് മറ്റുള്ളവരുടെ മേല് ദയ തോന്നണം. ചക്രത്തിന്റെ രഹസ്യത്തെക്കുറിച്ചും മനസ്സിലാക്കികൊടുക്കണം. അവരോട് പറയൂ നിങ്ങളുടെ ധര്മ്മസ്ഥാപകര് അവരവരുടെ സമയത്തിനനുസരിച്ച് വരുന്നു. മനസ്സിലാക്കിക്കൊടുക്കുന്നവരും സമര്ത്ഥശാലികള് ആയിരിക്കും. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും ഓരോരുത്തര്ക്കും തന്റെ സതോപ്രധാന അവസ്ഥയില് നിന്നും സതോ രജോ തമോവിലേക്ക് വരുകതന്നെ വേണം. ഇപ്പോള് രാവണരാജ്യമാണ് സത്യമായ ഗീതയാണ് ബാബ കേള്പ്പിക്കുന്നത്. ഭഗവാന് നിരാകാരനാണ്. നിരാകാരീ ആത്മാവ് ഗോഡ്ഫാദറെ വിളിക്കുന്നു. ശാന്തീധാമത്തില് നിങ്ങള് ആത്മാക്കള് വസിക്കുന്നു. നിങ്ങളെ ഒരിക്കലും പരമാത്മാവ് എന്നു പറയില്ല. പരമാത്മാവ് ഒന്നാണ് ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, പിന്നെ എല്ലാ ആത്മാക്കളും കുട്ടികളാണ്. സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരാളാണ് പിന്നീട് വരുന്നത് ദേവതകള്. അതിലും നമ്പര് വണ് കൃഷ്ണനാണ് കാരണം ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. നിങ്ങള് ഇപ്പോള് സംഗമയുഗികളാണ് നിങ്ങളുടെ ജീവിതമാണ് അമൂല്യം ദേവതകളുടേതല്ല, ബ്രാഹ്മണരുടെ ജീവിതമാണ് അമൂല്യം. ഭഗവാന് നിങ്ങളെ തന്റെ കുട്ടിയാക്കി മാറ്റുന്നു. പിന്നീട് നിങ്ങളുടെ മേല് ധാരാളം പ്രയത്നിക്കുന്നു, ദേവതകള്ക്കാര്ക്കും തന്നെ ഇത്രയും പ്രയത്നമില്ല. അവര് കുട്ടികളെ പഠിപ്പിക്കാനായി സ്കൂളിലേക്ക് അയക്കുന്നു. ഇവിടെ ബാബ നിങ്ങളെ പഠിപ്പിക്കുന്നു. ബാബ നമ്മുടെ അച്ഛനാണ് ടീച്ചറാണ് ഗുരുവാണ്. അപ്പോള് എത്ര ബഹുമാനം ഉണ്ടായിരിക്കണം. സേവാധാരി കുട്ടികള്ക്ക് സേവനത്തോട് വളരെയധികം താത്പര്യം ഉണ്ടായിരിക്കണം. വളരെ സമര്ത്ഥരായി സേവനത്തില് മുഴുകുന്ന കുറച്ചു പേരേ ഉള്ളൂ. സഹയോഗികള്(കൈകള്) ആവശ്യമല്ലേ. യുദ്ധമൈതാനത്തിലേക്ക് പോകുന്നതിനു വേണ്ടി ആരെയെല്ലാമാണോ വിദ്യ അഭ്യസിപ്പിക്കുന്നത് അവര് തന്റെ ജോലിയും വേലയുമെല്ലാം ഉപേക്ഷിക്കുന്നു. അവരുടെ അടുത്ത് ലിസ്റ്റും ഉണ്ടാകും. പിന്നീട് സൈന്യം മൈതാനത്തിലേക്ക് പോകുന്നതിനെ ആര്ക്കും തടയാന് സാധിക്കില്ല. ഡ്രില് അഭ്യസിപ്പിച്ചു കൊടുത്താല് അത്യാവശ്യമുള്ളപ്പോള് വിളി വരും. തടയാന് ശ്രമം നടത്തുന്നവരുടെ മേല് കേസ് എടുക്കുന്നു. ഇവിടെ അങ്ങനെയുള്ള കാര്യമൊന്നും ഇല്ല. ഇവിടെ ആരാണോ നല്ല രീതിയില് സേവനം ചെയ്യാത്തത് അവരുടെ പദവി ഭ്രഷ്ടമാകുന്നു. സേവനം ചെയ്യുന്നില്ല എങ്കില് സ്വയം അവനവനെത്തന്നെ നശിപ്പിക്കുകയാണ്. പദവി ഭ്രഷ്ടമാകുന്നു. തന്റെ ഭാഗ്യത്തെയാണ് നശിപ്പിക്കുന്നത്. നല്ല രീതിയില് പഠിക്കുകയാണെങ്കില്, യോഗത്തിലിരിക്കുകയാണെങ്കില് നല്ല പദവി ലഭിക്കുന്നു. തന്റെ മേല് ദയ കാണിക്കണം. അവനവന്റെ മേല് ദയ കാണിക്കുകയാണെങ്കില് മറ്റുള്ളവരുടെ മേലും ദയ കാണിക്കുവാന് സാധിക്കും. ബാബ ഓരോ പ്രകാരത്തിലുള്ള യുക്തികളും പറഞ്ഞു തരുന്നു. ഈ വിശ്വനാടകം എങ്ങനെയാണ് കറങ്ങുന്നത്. രാജധാനി എങ്ങനെയാണ് സ്ഥാപിക്കുന്നത്. ഇതൊന്നും ആര്ക്കു അറിയില്ല. നിങ്ങള്ക്ക് മറ്റുള്ളവരില്നിന്നും ക്ഷണം ലഭിക്കുന്നുണ്ട് പക്ഷെ 5-10 മിനിട്ടിനുള്ളില് എന്ത് മനസ്സിലാക്കിക്കൊടുക്കാനാണ്. ഒന്ന്-രണ്ട് മണിക്കൂര് നല്കുകയാണെങ്കില് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ഡ്രാമയെക്കുറിച്ച് തീര്ത്തും ആര്ക്കും അറിയുന്നില്ല. നല്ല നല്ല പോയിന്റുകള് എവിടെന്നെല്ലാമാണോ ലഭിക്കുന്നത് അതെല്ലാം എഴുതിവയ്ക്കണം. പക്ഷെ കുട്ടികള് മറന്നു പോകുന്നു. ബാബ രചയിതാവാണ്, നിങ്ങള് കുട്ടികളെയാണ് രചിക്കുന്നത്. ബാബ നമ്മെ തന്റേതാക്കി മാറ്റി ഡയറക്ടറായി (സംവിധായകന്) ഡയറക്ഷന് (നിര്ദ്ദേശം) നല്കിക്കൊണ്ടിരിക്കുകയാണ്. ശ്രീമത്തും നല്കുന്നു പാര്ട്ട് അഭിനയിക്കുകയും ചെയ്യുന്നു. ജ്ഞാനവും കേള്പ്പിക്കുന്നു. ജ്ഞാനം കേള്പ്പിക്കുന്നത് ബാബയുടെ ഏറ്റവും അഭിനയമാണ്. നാടകത്തിലെ രചയിതാവ്, സംവിധായകന്, മുഖ്യ അഭിനേതാവ് ഇവരെക്കുറിച്ച് അറിയുന്നില്ലെങ്കില് പിന്നെ എന്താണ് അര്ത്ഥം? ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെ കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാ-പിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്ക്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ അമൂല്യ ജീവിതത്തില് പഠിപ്പിക്കുന്ന ടീച്ചറെ വളരെയധികം ബഹുമാനിക്കണം. പഠിപ്പില് നല്ല സമര്ത്ഥരായി മാറി സേവനത്തില് മുഴുകണം. സ്വയം തന്റെ മേല് ദയ കാണിക്കണം.

2. സ്വയത്തെ ഉദ്ധരിക്കുന്നതിനു വേണ്ടി നിര്വികാരിയായി മാറണം. തന്റെ സംസ്കാരത്തെ നല്ലതാക്കണം. മനുഷ്യരെ ദേവതയാക്കാനുള്ള സേവനം ചെയ്യണം.

വരദാനം :-
സങ്കല്പത്തിന്റേയും വാക്കിന്റേയും വിസ്താരത്തെ സാരത്തിലേക്ക് കൊണ്ടു വരുന്ന അന്തര്മുഖിയായി ഭവിക്കട്ടെ.

വ്യര്ത്ഥ സങ്കല്പങ്ങളുടെ വിസ്താരത്തെ ഒതുക്കി സാരരൂപത്തില് സ്ഥിതി ചെയ്യുക അതോടൊപ്പം മുഖത്തിലെ ശബ്ദത്തിന്റെ വ്യര്ത്ഥത്തെ ഒതുക്കി സമര്ത്ഥം അര്ത്ഥം സാര രൂപത്തിലേക്ക് കൊണ്ടു വരിക - ഇതാണ് അന്തര്മുഖത. അങ്ങനെ അന്തര്മുഖികളായ കുട്ടികള് സൈലന്സിന്റെ ശക്തിയിലൂടെ ചുറ്റിത്തിരിയുന്ന ആത്മാക്കള്ക്ക് ശരിയായ ലക്ഷ്യം കാണിച്ചു കൊടുക്കാന് സാധിക്കും. ഈ സൈലന്സിന്റെ ശക്തി അനേക ആത്മീയ കാഴ്ചകളും കാണിക്കും. സൈലന്സിന്റെ ശക്തിയിലൂടെ ഓരോ ആത്മാവിന്റേയും മനസ്സിലെ ശബ്ദം ഇത്രയധികം സമീപത്ത് കേള്ക്കും ഏതുപോലെയെന്നാല് ആരോ സന്മുഖത്ത് സംസാരിക്കുന്നത് പോലെ.

സ്ലോഗന് :-
സ്വഭാവം, സംസ്ക്കാരം, സംബന്ധം, സംബര്ക്കത്തില് ഭാരരഹിതമായിരിക്കുക അര്ത്ഥം ഫരിസ്ഥയാവുക എന്നാണ്.