07.10.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ആത്മാഭിമാനിയായിരിക്കൂ, ഉളളില് ഉരച്ചുകൊണ്ടിരിക്കണം -ഞാന് ആത്മാവാണ്......ദേഹിഅഭിമാനിയായി മാറൂ, സത്യമായ ചാര്ട്ട്വ െക്കൂഎങ്കില് വിവേകശാലിയായി മാറും, വളരെപ്ര യോജനം ലഭിക്കും.

ചോദ്യം :-
പരിധിയില്ലാത്ത നാടകത്തെക്കുറിച്ച് അറിയുന്ന കുട്ടികള്ക്ക് ഏതൊരു നിയമം നല്ല രീതിയില് മനസ്സിലാക്കാന് സാധിക്കുന്നു?

ഉത്തരം :-
ഇത് അവിനാശി നാടകമാണ്, ഇതില് ഓരോ പാര്ട്ട്ധാരികള്ക്കും പാര്ട്ട് അഭിനയിക്കാനായി അവരവരുടെ സമയത്ത് വരേണ്ടി വരുന്നു. ഞങ്ങള്ക്ക് ശാന്തിധാമത്തില് തന്നെ ഇരുന്നാല് മതി എന്ന് ആരെങ്കിലും പറയുകയാണെങ്കില് അത് നിയമമല്ല. അവരെ പാര്ട്ട്ധാരി എന്ന് പറയുകയേയില്ല. പരിധിയില്ലാത്ത അച്ഛന് മാത്രമേ ഇതുപോലുളള പരിധിയില്ലാത്ത കാര്യങ്ങള് കേള്പ്പിച്ചു തരാന് സാധിക്കൂ.

ഓംശാന്തി.
സ്വയം ആത്മാവെന്നു മനസ്സിലാക്കി ഇരിക്കൂ. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ഇരിക്കൂ. പരിധിയില്ലാത്ത അച്ഛന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. സാധാരണ വിവേകമില്ലാത്തവര്ക്കാണ് മനസ്സിലാക്കി കൊടുക്കുക. ബാബ സത്യമാണ് പറയുന്നതെന്ന് നിങ്ങള് ആത്മാക്കള്ക്ക് മനസ്സിലാകുന്നുണ്ടാവും. തീര്ച്ചയായും നമ്മള് വിവേകഹീനരായിരുന്നു. ആത്മാവായ ഞാന് അവിനാശിയാണ്, ശരീരം വിനാശിയുമാണ്. ഞാന് ആത്മാഭിമാനത്തെ ഉപേക്ഷിച്ച് ദേഹാഭിമാനത്തില് അകപ്പെട്ടിരിക്കുകയാണ്. അപ്പോള് തീര്ച്ചയായും വിവേകഹീനരല്ലേ. ബാബ പറയുന്നു എല്ലാ കുട്ടികളും ദേഹാഭിമാനത്തിലേക്ക് വന്ന് വിവേകഹീനരാണ്. പിന്നീട് നിങ്ങള് ബാബയിലൂടെ ദേഹിഅഭിമാനിയായി മാറുമ്പോള് തികച്ചും വിവേകശാലികളാകുന്നു. ചിലര് വിവേകശാലികളായി, ചിലര് അതിനുളള പുരുഷാര്ത്ഥവും ചെയ്യുന്നു. വിവേകഹീനരാകുന്നതില് അരക്കല്പം എടുക്കുന്നു. ഈ അന്തിമജന്മത്തില് വിവേകശാലിയായിത്തീരണം. അരക്കല്പമായി വിവേകഹീനരാണ് ഇപ്പോള് 100 ശതമാനം വിവേകഹീനരായിരിക്കുകയാണ്. ഡ്രാമ അനുസരിച്ച് നിങ്ങള് ദേഹാഭിമാനത്തിലേക്ക് വന്ന് വീണു പോകുന്നു. ഇപ്പോള് നിങ്ങള്ക്ക് വിവേകം ലഭിച്ചിരിക്കുകയാണ് അതുകൊണ്ട് വീണ്ടും വളരെയധികം പുരുഷാര്ത്ഥം ചെയ്യണം, കാരണം കുട്ടികള്ക്ക് ദൈവീകഗുണങ്ങള് ധാരണ ചെയ്യണം. കുട്ടികള്ക്കറിയാം നമ്മള് സര്വ്വഗുണ സമ്പന്നരും 16 കലാ സമ്പൂര്ണ്ണരുമായിരുന്നു. ഇപ്പോള് ഈ സമയം നിര്ഗ്ഗുണ മായിരിക്കുന്നു. യാതൊരു ഗുണവുമില്ല. നിങ്ങള് കുട്ടികളും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് ഈ കളിയെ മനസ്സിലാക്കുന്നത്. എത്ര വര്ഷങ്ങളായി മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും പുതിയവരാണ് വളരെ നല്ല വിവേകശാലികളാകുന്നത്, മറ്റുളളവരെയും അതുപോലെയാക്കാനുളള പുരുഷാര്ത്ഥവും ചെയ്യുന്നത്. ഒട്ടും തന്നെ മനസ്സിലാക്കാത്തതായ ചില കുട്ടികളുമുണ്ട്. തീര്ത്തും വിവേകഹീനരായിരിക്കുന്നു. ബാബ വിവേകശാലികളാക്കി മാറ്റാനാണ് വന്നിരിക്കുന്നത്. കുട്ടികള്ക്കറിയാം നമ്മള് മായ കാരണമാണ് വിവേകഹീനരായത്. നമ്മള് പൂജ്യരായിരുന്നപ്പോള് വിവേകശാലിയായിരുന്നു, ഇപ്പോള് പൂജാരിയായപ്പോള് തീര്ത്തും വിവേകഹീനരായി മാറി. ആദിസനാതനാ ദേവി-ദേവതാധര്മ്മം പ്രായേണ ലോപിക്കപ്പെട്ടു. ലോകത്തിലാര്ക്കും തന്നെ ഈ ധര്മ്മത്തെക്കുറിച്ച് അറിയില്ല. ഈ ലക്ഷ്മി-നാരായണന്മാര് എത്ര വിവേകശാലികളായിരുന്നു, രാജ്യം ഭരിച്ചിരുന്നു. ബാബ പറയുന്നു തത ത്വം, നിങ്ങളും ഈ രീതിയില് മനസ്സിലാക്കൂ. ഇതെല്ലാം വളരെയധികം മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. ഇതൊന്നും ബാബയ്ക്കല്ലാതെ മറ്റാര്ക്കും തന്നെ മനസ്സിലാക്കി തരാനും സാധിക്കില്ല. ഇപ്പോള് നിങ്ങള് തിരിച്ചറിയുന്നുണ്ടാവും ബാബ തന്നെയാണ് ഏറ്റവും ഉയര്ന്ന ബുദ്ധിമാന്. ബാബ ജ്ഞാനസാഗരനുമാണ്. സര്വ്വരുടെയും സദ്ഗതി ദാതാവാണ്. പതിതപാവനനാണ്. ഇതെല്ലാം ഒരാളുടെ മാത്രം മഹിമയാണ്. ഇത്രയും ഉയര്ന്ന ബാബ വന്ന് കുട്ടികളേ-കുട്ടികളേ എന്ന് വിളിച്ച് എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. കുട്ടികള്ക്ക് ഇപ്പോള് പാവനമായി മാറണം. അതിനു വേണ്ടി ബാബ ഒരേയൊരു മരുന്നാണ് നല്കുന്നത്, പറയുന്നു- യോഗത്തിലൂടെ നിങ്ങള് 21 ജന്മത്തേക്ക് നിരോഗിയായിത്തീരുന്നു. നിങ്ങളുടെ എല്ലാ ദുഖങ്ങളും രോഗങ്ങളും സമാപ്തമാകുന്നു. നിങ്ങള് മുക്തിധാമത്തിലേക്ക് പോകുന്നു. അവിനാശി സര്ജന്റെ പക്കല് ഈ ഒരേയൊരു മരുന്നേയുളളൂ. ആത്മാവിന് ഈ ഒരേയൊരു ഇഞ്ചക്ഷന് മാത്രമാണ് വെയ്ക്കുന്നത്. ഒരു മനുഷ്യനു തന്നെ എഞ്ചിനിയറും വക്കീലും എല്ലാമായിത്തീരാന് സാധിക്കില്ലല്ലോ. ഓരോ മനുഷ്യനും അവരവരുടെതായ തൊഴിലുണ്ടാകും. പതിതത്തില് നിന്നും പാവനമാക്കൂ എന്ന് പറഞ്ഞ് ബാബയെ വിളിക്കുന്നുമുണ്ട് കാരണം പതിത അവസ്ഥയിലാണ് ദു:ഖമുളളത്. ശാന്തിധാമത്തെയല്ല സ്വര്ഗ്ഗത്തെയാണ് പാവനലോകമെന്നു പറയുന്നത്. മനുഷ്യര് ശാന്തിയും സുഖവുമാണ് ആഗ്രഹിക്കുന്നത്. സത്യം സത്യമായ ശാന്തി, ശാന്തിധാമത്തിലാണുളളത് കാരണം അവിടെ ശരീരമില്ല. വളരെയധികം പേരും ആഗ്രഹിക്കുന്നുണ്ട് ശാന്തിയില് തന്നെ ഇരിക്കണമെന്ന് പക്ഷേ അങ്ങനെയുളള നിയമമില്ല. അവര് അപ്പോള് പാര്ട്ട്ധാരിയായില്ലല്ലോ. കുട്ടികള്ക്ക് നാടകത്തെക്കുറിച്ചും മനസ്സിലാക്കിത്തന്നിട്ടുണ്ട്. എപ്പോഴാണോ അഭിനേതാക്കള്ക്ക് പാര്ട്ട് അഭിനയിക്കേണ്ടത് അപ്പോള് വേദിയില് വന്ന് പാര്ട്ട് അഭിനയിക്കുന്നു. പരിധിയില്ലാത്ത അച്ഛനു മാത്രമേ ഇങ്ങനെയുളള പരിധിയില്ലാത്ത കാര്യങ്ങള് മനസ്സിലാക്കിത്തരാന് സാധിക്കൂ. അവരെത്തന്നെയാണ് ജ്ഞാനസാഗരനെന്നും പറയുന്നത്. സര്വ്വരുടെയും സദ്ഗതി ദാതാവും പതിതപാവനനുമാണ്. തത്വത്തിന്(ബ്രഹ്മ തത്വം) ഒരിക്കലും സര്വ്വരെയും പാവനമാക്കാന് സാധിക്കില്ല. ജലവും ഒരു തത്വമല്ലേ അതിനെങ്ങനെ സദ്ഗതി ചെയ്യാന് സാധിക്കും. ആത്മാവ് തന്നെയാണ് പാര്ട്ട് അഭിനയിക്കുന്നത്. ഹഠയോഗത്തിന്റെ പാര്ട്ടും ആത്മാവ് തന്നെയാണ് അഭിനയിക്കുന്നത്. വിവേകശാലികളായവര്ക്ക് മാത്രമേ ഈ കാര്യങ്ങള് മനസ്സിലാക്കാന് സാധിക്കൂ. ബാബയും ധാരാളം മനസ്സിലാക്കിത്തന്നിട്ടുണ്ട്, എങ്ങനെ പൂജ്യനില് നിന്നും പൂജാരിയായി മാറുമെന്ന് മനുഷ്യര് മനസ്സിലാക്കുന്ന വിധത്തില് ഏതെങ്കിലും യുക്തികള് രചിക്കൂ. പുതിയ ലോകത്തില് പൂജ്യരാണ്, പഴയ ലോകത്തില് പൂജാരികളും. പാവനമായവരെ പൂജ്യരെന്നും പതിതമായവരെ പൂജാരി എന്നും വിളിക്കുന്നു. ഇവിടെ എല്ലാവരും പതിതമാണ് കാരണം എല്ലാവരും വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. സത്യയുഗത്തില് എല്ലാവരും ശ്രേഷ്ഠരാണ്. സമ്പൂര്ണ്ണ ശ്രേഷ്ഠാചാരികള് എന്ന മഹിമയുമുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കും അതുപോലെയായിത്തീരണം. തീര്ച്ചയായും പ്രയത്നമുണ്ട്. മുഖ്യമായ കാര്യം തന്നെ ഓര്മ്മയുടേതാണ്. ഓര്മ്മയിലിരിക്കാന് വളരെയധികം ബുദ്ധിമുട്ടാണെന്ന് എല്ലാവരും പറയുന്നുണ്ട് ഞങ്ങള് എത്രത്തോളം ആഗ്രഹിക്കുന്നുവോ അത്രയ്ക്കും ഓര്മ്മയിലിരിക്കുവാന് സാധിക്കുന്നില്ല. ചിലര് സത്യതയോടെ ചാര്ട്ട് എഴുതുകയാണെങ്കില് വളരെയധികം പ്രയോജനമാണ്. ബാബ കുട്ടികള്ക്ക് മന്മനാഭവ എന്ന ജ്ഞാനമാണ് നല്കുന്നത്. നിങ്ങള് ഇത് അര്ത്ഥസഹിതമാണ് പറയുന്നത്. നിങ്ങള്ക്ക് ബാബ ഓരോ കാര്യങ്ങളും യഥാര്ത്ഥ രീതിയില് അര്ത്ഥസഹിതമാണ് മനസ്സിലാക്കിത്തരുന്നത്. ബാബയോട് കുട്ടികള് പലപ്രകാരത്തിലുളള ചോദ്യങ്ങള് ചോദിക്കുന്നു. പക്ഷേ കുട്ടികളുടെ മനപ്രീതിയ്ക്കായി ബാബ എന്തെങ്കിലും പറയുന്നു. പക്ഷേ ബാബ പറയുന്നു എന്റെ ജോലി തന്നെ പതിതരെ പാവനമാക്കുക എന്നാണ്. എന്നെ നിങ്ങള് വിളിച്ചതും അതിനു വേണ്ടിയാണല്ലോ. നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് ശരീരസഹിതം പാവനമായിരുന്നു. ഇപ്പോള് അതേ ആത്മാവു തന്നെ ശരീരസഹിതം പതിതമായിരിക്കുന്നു. 84 ജന്മങ്ങളുടെ കണക്കല്ലേ. നിങ്ങള്ക്കറിയാം ഇപ്പോള് ഈ ലോകം മുള്ക്കാടായി മാറി. ഈ ലക്ഷ്മി-നാരായണന്മാര് പുഷ്പങ്ങളല്ലേ. അവരുടെ മുന്നില് ചെന്ന് മുളളുകളായവര് പറയുന്നു, അങ്ങ് സര്വ്വഗുണസമ്പന്നരാണ്.... ഞങ്ങള് പാപിയാണ്, നീചനാണ്. കാമവികാരത്തിന്റെതാണ് ഏറ്റവും വലിയ മുളള്. ബാബ പറയുന്നു ഇതിനുമേല് വിജയിച്ച് ജഗദ്ജീത്തായി മാറൂ. ഭഗവാന് ഏതെങ്കിലും രൂപത്തില് വരുകതന്നെ വേണമെന്ന് മനുഷ്യര് മനസ്സിലാക്കുന്നു. ഭാഗീരഥത്തില് വിരാജ്മാനായി വരണം. പഴയ ലോകത്തെ പുതിയതാക്കാനാണ് ഭഗവാന് വരേണ്ടി വരുന്നത്. പുതിയലോകത്തെ സതോപ്രധാനമെന്നും പഴയ ലോകത്തെ തമോപ്രധാന മെന്നുമാണ് പറയുന്നത്. ഇപ്പോള് പഴയ ലോകമാണെങ്കില് തീര്ച്ചയായും ഭഗവാന് വരേണ്ടതായുണ്ട്. ബാബയെത്തന്നെയാണ് രചയിതാവെന്നു പറയുന്നത്. എത്ര സഹജമായാണ് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്. അപ്പോള് നിങ്ങള്ക്കെത്ര സന്തോഷമുണ്ടായിരിക്കണം. ബാക്കി ആര്ക്കെല്ലാ മാണോ തന്റെ കര്മ്മഭോഗിന്റെ(അസുഖങ്ങള്) കണക്കുകളുളളത് അത് തീര്ച്ചയായും അനുഭവിച്ചേ മതിയാകൂ. ഈ കാര്യത്തില് ബാബയുടെ ആശീര്വ്വാദങ്ങള് ഒന്നുമുണ്ടാകില്ല. നമ്മള് വിളിക്കുന്നതു തന്നെ- ബാബാ, വന്ന് സമ്പത്ത് നല്കൂ എന്നാണ്. ബാബയില് നിന്നും എന്ത് സമ്പത്താണ് നേടാന് ആഗ്രഹിക്കുന്നത്? മുക്തി-ജീവന്മുക്തിയുടെ. മുക്തി-ജീവന്മുക്തി ദാതാവ് ഒരേയൊരു ജ്ഞാന സാഗരനായ ബാബയാണ്. അതുകൊണ്ടാണ് അവരെ ജ്ഞാനദാതാവ് എന്നു പറയുന്നത്. ഭഗവാന് വന്ന് ജ്ഞാനം നല്കിയിരുന്നു പക്ഷേ എപ്പോള് നല്കി, എങ്ങനെ നല്കി, എന്നൊന്നും അറിയില്ല. ഈ കാര്യത്തില് തന്നെയാണ് മുഴുവന്സംശയവും ഉളളത്. ആര്ക്ക് ജ്ഞാനം നല്കി എന്നുളളതും അറിയില്ല. ഇപ്പോള് ഈ ബ്രഹ്മാവിന് അറിയാം- നമ്മള് തന്നെയായിരുന്നു നാരായണന് പിന്നീട് 84 ജന്മങ്ങള് എടുത്തതാണ്. ബ്രഹ്മാവാണ് നമ്പര്വണ്. ബ്രഹ്മാബാബ പറയാറുണ്ട് എന്റെ കണ്ണുകള് തുറന്നുപോയി. ഞങ്ങളുടെ കണ്ണുകള് തുറന്നു എന്ന് നിങ്ങളും പറയണം. മൂന്നാമത്തെ നേത്രം തുറക്കുമല്ലോ. നിങ്ങള് പറയണം നമുക്ക് ബാബയുടെയും സൃഷ്ടി ചക്രത്തിന്റെയും മുഴുവന് ജ്ഞാനവും ലഭിച്ചു കഴിഞ്ഞു. ഞാന് എന്താണ്, എങ്ങനെയാണ് എന്നുളളത് മനസ്സിലായി, എന്റെ കണ്ണുകള് തുറക്കപ്പെട്ടു. എത്ര അത്ഭുതമാണ്. ആദ്യമായത് തന്നെ ഞാന് ആത്മാവ് എന്നതാണ്, എന്നിട്ടും നമ്മള് സ്വയത്തെ ദേഹമാണെന്നു മനസ്സിലാക്കി ജീവിച്ചു. ഞാന് ഒരു ശരീരമുപേക്ഷിച്ച് മറ്റൊന്ന് എടുത്തു എന്ന് പറയുന്നത് ആത്മാവാണ്. എന്നിട്ടും നമ്മള് സ്വയത്തെ ആത്മാവെന്ന് മറന്നു ദേഹാഭിമാനിയായിത്തീര്ന്നു. അതുകൊണ്ടാണ് നിങ്ങള്ക്ക് ആദ്യം തന്നെ ഈയൊരു തിരിച്ചറിവ് നല്കുന്നത് സ്വയത്തെ ആത്മാവെന്നു മനസ്സിലാക്കൂ. ഉളളില് ഇത് ഉരച്ചു കൊണ്ടിരിക്കൂ, ഞാന് ആത്മാവാണ്, ആത്മാവാണ്.....ആത്മാവെന്നു മനസ്സിലാക്കാത്തതുകൊണ്ടാണ് ബാബയെ മറക്കുന്നത്. ഞങ്ങള് ഇടയ്ക്കിടെ ദേഹാഭിമാനത്തിലേക്കാണ് വരുന്നതെന്ന് അനുഭവമാകുന്നുണ്ടല്ലോ. പ്രയത്നിക്കേണ്ടതുണ്ട്. ഇവിടെ ഇരിക്കുമ്പോഴും ആത്മാഭിമാനിയായിരിക്കണം. ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികള്ക്ക് രാജ്യപദവി നല്കാനാണ് വന്നിരിക്കുന്നത്. അരക്കല്പം നിങ്ങള് എന്നെ ഓര്മ്മിച്ചു വന്നു. ഏതെങ്കിലും കാര്യം മുന്നിലേക്ക് വരികയാണെങ്കില് പറയുന്നു അല്ലയോ രാമാ.... എന്ന്. പക്ഷേ ഈശ്വരന് അഥവാ രാമന് ആരാണെന്നുളളത് ആര്ക്കും തന്നെ അറിയില്ല. നിങ്ങള്ക്ക് തെളിയിച്ച് പറഞ്ഞുകൊടുക്കണം, അവര് പതിതപാവനനും, സര്വ്വരുടെയും സദ്ഗതിദാതാവും, ജ്ഞാനസാഗരനുമായ ത്രിമൂര്ത്തി ശിവ പരമാത്മാവാണ്. ബ്രഹ്മാ- വിഷ്ണു- ശങ്കരന് മൂന്നുപേരുടെയും ജന്മം ഒരുമിച്ചാണ്. കേവലം ശിവജയന്തി എന്നു പറയരുത്. ത്രിമൂര്ത്തി ശിവജയന്തിയാണ്. എപ്പോഴാണോ ശിവന്റെ ജയന്തിയുണ്ടാകുന്നത് അപ്പോള് തന്നെയാണ് ബ്രഹ്മാവിന്റെയും ജയന്തിയുണ്ടാവുക. ശിവന്റെ ജയന്തി ആഘോഷിക്കുന്നുണ്ട്, പക്ഷേ ബ്രഹ്മാവ് വന്ന് എന്തു ചെയ്തു? ലൗകിക പിതാവ്, പാരലൗകിക പിതാവ്, പിന്നെ ബ്രഹ്മാവ് അലൗകിക പിതാവാണ്. ഇവര് പ്രജാപിതാ ബ്രഹ്മാവാണ്. ബാബ പറയുന്നു പുതിയ ലോകത്തിനായി പുതിയ ജ്ഞാനം നിങ്ങള്ക്ക് ഇപ്പോഴാണ് ലഭിക്കുന്നത് പിന്നീട് ആ ജ്ഞാനം ലോപിക്കപ്പെടുന്നു. ആര്ക്കാണോ രചയിതാവായ ബാബയുടെയും രചനയുടെയും ജ്ഞാനമില്ലാത്തത് അവര് അജ്ഞാനികളാണ്. അജ്ഞാന നിദ്രയില് ഉറങ്ങി കിടക്കുകയാണ്. ജ്ഞാനത്തെ പകല് എന്നു പറയുന്നു ഭക്തിയെ രാത്രിയെന്നും. ശിവരാത്രിയുടെ അര്ത്ഥം പോലും മനസ്സിലാക്കുന്നില്ല അതുകൊണ്ടാണ് അന്നേ ദിവസം അവധി പോലും പ്രഖ്യാപിക്കാത്തത്.

ഇപ്പോള് നിങ്ങള്ക്കറിയാം ബാബ വരുന്നതു തന്നെ എല്ലാവരുടെയും ജ്യോതി തെളിയിക്കാനാണ്. നിങ്ങള് സാധാരണ ദീപങ്ങളെല്ലാം തെളിയിക്കുമ്പോള് ഇവരുടേത് എന്തോ വിശേഷ ദിനമാണെന്ന് മറ്റുളളവര് വിചാരിക്കും. ഇപ്പോള് നിങ്ങള് അര്ത്ഥ സഹിതം തെളിയിക്കുന്നു. മറ്റുളള മനുഷ്യര്ക്ക് ഇതിന്റെ അര്ത്ഥത്തെക്കുറിച്ചൊന്നും മനസ്സിലാവില്ല. നിങ്ങളുടെ പ്രഭാഷണത്തിലൂടെയും ആര്ക്കും പൂര്ണ്ണമായി മനസ്സിലാക്കാന് സാധിക്കില്ല. ഇപ്പോള് മുഴുവന് വിശ്വത്തിലും രാവണരാജ്യമാണ്, മനുഷ്യരും എത്ര ദു:ഖികളാണ്. രിദ്ധി-സിദ്ധിക്കാരും(മന്ത്ര-തന്ത്രവിദ്യകള്) വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പത്രങ്ങളിലും ദുരാത്മാക്കളെക്കുറിച്ച് പറയാറുണ്ട്. അത് വളരെയധികം ദുഖം നല്കാറുണ്ട്. ബാബ പറയുന്നു ഈ കാര്യങ്ങളുമായി നിങ്ങള്ക്ക് യാതൊരു സംബന്ധവുമില്ല. ബാബ നേരായുളള കാര്യമാണ് പറയുന്നത്, കുട്ടികളേ എന്നെ ഓര്മ്മിക്കൂ എന്നാല് പാവനമായി മാറും. നിങ്ങളുടെ എല്ലാ ദു:ഖവും ദൂരെയാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാപിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. യഥാര്ത്ഥ രീതിയില് ബാബയെ ഓര്മ്മിക്കാനും ആത്മാഭിമാനിയാകാനുമുളള അഭ്യാസം ചെയ്യണം. തന്റെ ചാര്ട്ട് സത്യതയോടെ വെക്കണം, ഇതിലൂടെത്തന്നെയാണ് വളരെയധികം പ്രാപ്തി.

2. ഏറ്റവും അധികം ദുഖം നല്കുന്ന മുളളാണ് കാമവികാരം, ഇതിനുമേല് യോഗബലത്തിലൂടെ വിജയം പ്രാപ്തമാക്കി പതിതത്തില് നിന്നും പാവനമായിത്തീരണം. ബാക്കി മറ്റേതൊരു കാര്യവുമായുളള സംബന്ധവും താങ്കള്ക്കില്ല.

വരദാനം :-
വിഘ്നങ്ങള് ബാധിക്കാത്ത തിളങ്ങുന്ന വസ്ത്രം ധരിക്കുന്നവരായ സദാ വിഘ്നവിനാശകരായി ഭവിക്കട്ടെ.

സ്വയത്തെ പ്രതിയും സര്വ്വരെപ്രതിയും സദാ വിഘ്നവിനാശകരാകുന്നതിന് വേണ്ടി ചോദ്യ ചിഹ്നത്തിന് വിരാമമിടുകയും ഫുള്സ്റ്റോപ്പിട്ട് സര്വ്വ ശക്തികളുടെയും ഫുള്സ്റ്റോക്ക് ചെയ്യണം. സദാ വിഘ്നങ്ങള് ബാധിക്കാത്ത തിളങ്ങുന്ന ഫരിസ്താ വസ്ത്രം ധരിച്ചിരിക്കണം, ചെളിയായ വസ്ത്രം ധരിക്കരുത്. അതോടൊപ്പം സര്വ്വ ഗുണങ്ങളുടെയും ആഭരണങ്ങളാല് അലങ്കരിച്ചിരിക്കണം. സദാ അഷ്ടശക്തി ശസ്ത്രധാരി സമ്പന്നമൂര്ത്തിയായിരിക്കുകയും കമലപുഷ്പത്തിന്റെ ആസനത്തില് തന്റെ ശ്രേഷ്ഠജീവിതമാകുന്ന പാദം വെക്കുകയും വേണം.

സ്ലോഗന് :-
അഭ്യാസത്തില് പൂര്ണ്ണ ശ്രദ്ധ കൊടുക്കൂ എങ്കില് ഫസ്റ്റ് ഡിവിഷനില് നമ്പര് വരും.


മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്

ഈ ഈശ്വരീയ ജ്ഞാനം സര്വ്വ മനുഷ്യാത്മാക്കള്ക്കും വേണ്ടിയാണ് : ആദ്യമാദ്യം നമുക്ക് ഒരു മുഖ്യ പോയന്റ് അവശ്യം ബുദ്ധിയില് വെക്കണം. ഈ മനുഷ്യസൃഷ്ടി വൃക്ഷത്തിന്റെ ബീജരൂപം പരമാത്മാവാണെന്നതിനാല് ആ പരമാത്മാവിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനം സര്വ്വ മനുഷ്യര്ക്കും അത്യാവശ്യമാണ്. എല്ലാ ധര്മ്മത്തിലുള്ളവര്ക്കും ഈ ജ്ഞാനം സ്വീകരിക്കാനുള്ള അധികാരമുണ്ട്. ഓരോരുത്തരുടെയും ധര്മ്മത്തിന്റെ ജ്ഞാനം അവരവരുടെതായിരിക്കാം, ഓരോരുത്തരുടെയും ശാസ്ത്രം അവരവരുടേതായിരിക്കാം, ഓരോരുത്തരുടെയും മതം അവരവരുടേതായിരിക്കാം, ഓരോരുത്തരുടെയും സംസ്കാരം അവരവരുടേതായിരിക്കാം, പക്ഷെ ഈ ജ്ഞാനം എല്ലാവര്ക്കുമുള്ളതാണ്. അഥവാ ഈ ജ്ഞാനത്തെ അവര്ക്ക് സ്വീകരിക്കാന് കഴിയുന്നില്ലെങ്കിലും നമ്മുടെ കുലത്തില് വരുന്നില്ലെങ്കിലും, എല്ലാവരുടെയും പിതാവായതിനാല് ആ പിതാവുമായി യോഗം വെക്കുന്നതിലൂടെ തീര്ച്ചയായും പവിത്രമാവുകയെങ്കിലും ചെയ്യും. ഈ പവിത്രതയിലൂടെ തങ്ങളുടെത്തന്നെ വിഭാഗത്തില് തീര്ച്ചയായും പദവി പ്രാപ്തമാക്കും, എന്തുകൊണ്ടെന്നാല് യോഗത്തിനെ എല്ലാ മനുഷ്യരും അംഗീകരിക്കുന്നുണ്ട്, പലരും പറയുന്നുണ്ട്, ഞങ്ങള്ക്ക് മുക്തി വേണം, അഥവാ ശിക്ഷകളൊന്നും അനുഭവിക്കാതെ മുക്തി ലഭിക്കുന്നതിനുള്ള ശക്തി ഈ യോഗത്തിലൂടെ ലഭിക്കാല് സാധിക്കുമെങ്കില്.

അജപാജപം അര്ത്ഥം നിരന്തരമായ ഈശ്വരീയ ഓര്മ്മ : ഇങ്ങനെ ഒരു ചൊല്ലുണ്ടല്ലോ, ശ്വാസശ്വാസം അജപാജപം ജപിച്ചുകൊണ്ടിരിക്കൂ, അതിന്റെ യഥാര്ത്ഥ അര്ത്ഥമെന്താണ്? അജപാജപം എന്ന് നാം പറയുമ്പോള് അതിന്റെ യഥാര്ത്ഥ അര്ത്ഥം ഇതാണ്, ഓരോ ശ്വാസത്തിലും ബുദ്ധിയോഗം തന്റെ പരമപിതാ പരമാത്മാവിനോടൊപ്പം നിരന്തരം വെക്കുകയും ഈ ഈശ്വരീയ ഓര്മ്മ ഓരോ ശ്വാസത്തിലും സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുക, ആ നിരന്തര ഓര്മ്മയെ അജപാജപം എന്ന് പറയുന്നു. അല്ലാതെ വായിലൂടെ ജപിക്കുക അതായത് രാമ-രാമ എന്ന് പറയുക, ഉള്ളില് ഏതെങ്കിലും മന്ത്രം ഉച്ചരിക്കുക, ഇത് നിരന്തരം നടത്താന് സാദ്ധ്യമല്ല. അവര് മനസ്സിലാക്കുന്നത് നമ്മള് വായിലൂടെ മന്ത്രം ഉച്ചരിക്കുന്നില്ല, പക്ഷെ മനസ്സില് വേണം ഉച്ചരിക്കാന്, ഇതാണ് അജപാജപം. പക്ഷെ ഇത് സഹജമായ ചിന്തിക്കേണ്ട കാര്യമാണ്, നമ്മുടെ ശബ്ദം തന്നെ അജപാജപമാണ്, അതിനെ ജപിക്കേണ്ട ആവശ്യം പോലുമില്ല. ഉള്ളിലിരുന്ന് ഏതെങ്കിലും മൂര്ത്തിയെ ധ്യാനിക്കേണ്ടതില്ല, എന്തെങ്കിലും സ്മരിക്കേണ്ടതില്ല എന്തുകൊണ്ടെന്നാല് അതും കഴിക്കുകയും കുടിക്കുകയും ചെയ്തുകൊണ്ട് നടക്കുകയില്ല. പക്ഷെ നാം ചെയ്യുന്ന ഈശ്വരീയ ഓര്മ്മ, നിരന്തരമായി നടത്താന് സാധിക്കും, എന്തുകൊണ്ടെന്നാല് ഇത് വളരെ സഹജമാണ്. ഉദാഹരണത്തിന് കുട്ടികള് തങ്ങളുടെ അച്ഛനെ ഓര്മ്മിക്കുകയാണ്, ആ സമയത്ത് അച്ഛന്റെ ഫോട്ടോ അടുത്ത് വെക്കേണ്ടതില്ല, മറിച്ച് മനസാ-വാചാ-കര്മ്മണാ അച്ഛന്റെ എല്ലാ ജോലിയും കര്ത്തവ്യങ്ങളും ഗുണങ്ങളും സഹിതം ഓര്മ്മ വരും, അത് ഓര്മ്മ വരുന്നതോടെ കുട്ടികളുടെയും ആ കര്മ്മം നടക്കും, അപ്പോഴേ മക്കള്ക്ക് അച്ഛനെ പ്രത്യക്ഷപ്പെടുത്താന് സാധിക്കൂ. അതേപോലെ തന്നില് നിന്ന് മറ്റുള്ളവരുടെയും ഓര്മ്മ മനസ്സിന്റെ ഉള്ളില് നിന്ന് കളഞ്ഞ് ആ ഒരേയൊരു യഥാര്ത്ഥമായ പാരലൗകിക പരമപിതാ പരമാത്മാവിന്റെ ഓര്മ്മയില് ഇരിക്കുകയും വേണം. ഇതില് ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും കഴിക്കുമ്പോഴും കുടിക്കുമ്പോഴും നിരന്തരം ഓര്മ്മിക്കാന് സാധിക്കും. ആ ഓര്മ്മയിലൂടെത്തന്നെയാണ് കര്മ്മാതീതമാവുക. അപ്പോള് ഈ സ്വാഭാവിക ഓര്മ്മയെത്തന്നെയാണ് അജപാജപം എന്ന് പറയുന്നത്. ശരി, ഓം ശാന്തി.