07.12.18           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ , അവിനാശിയായ സര് ജനില് നിന്നും ഒന്നും ഒളിപ്പിക്കരുത് , തെറ്റ് ചെയ്താല് ക്ഷമ ചോദിക്കണം , അല്ലായെങ്കില് ഭാരം കൂടും , നിന്ദകരായി മാറും .

ചോദ്യം :-
സത്യമായ സമ്പാദ്യത്തിന്റെ ആധാരമെന്താണ്? ഉന്നതിയില് എന്തുകൊണ്ട് വിഘ്നം ഉണ്ടാകുന്നു?

ഉത്തരം :-
സത്യമായ സമ്പാദ്യത്തിന്റെ ആധാരം പഠിപ്പാണ്. അഥവാ പഠിപ്പ് ശരിയല്ലായെങ്കില് സത്യമായ സമ്പാദ്യം ഉണ്ടാക്കാന് സാധിക്കില്ല. ഉന്നതിയില് വിഘ്നങ്ങളുണ്ടാകുന്നത് അപ്പോഴാണ്, കൂട്ടുകെട്ട് ശരിയല്ലാതാകുമ്പോള്. പറയാറുണ്ടല്ലോ സത്സംഗം ഉയര്ത്തും കുസംഗം മുക്കിക്കളയും. കൂട്ടുകെട്ട് മോശമായാല് പഠിക്കില്ല, തോറ്റുപോകും. കൂട്ടുകെട്ട് തന്നെയാണ് പരസ്പരം നശിപ്പിക്കുന്നത്. അതുകൊണ്ട് മോശമായ കൂട്ടുകെട്ടില്നിന്നും നിങ്ങള് കുട്ടികള് വളരെ മുന്കരുതലോടെയിരിക്കണം.

ഗീതം :-
നീ സ്നേഹത്തിന്റെ സാഗരനാണ്..

ഓംശാന്തി.
പരിധിയില്ലാത്ത ബാബയുടെ മഹിമ കുട്ടികള് ചെയ്യുന്നു. ഇതാണ് ഭക്തിമാര്ഗ്ഗത്തിന്റെ മഹിമ. നിങ്ങള് സല്പുത്രരായ കുട്ടികള് ബാബയുടെ സന്മുഖത്തിരുന്ന് ബാബയുടെ മഹിമ ചെയ്യുന്നവരാണ്. നിങ്ങള് മനസ്സിലാക്കി, പരിധിയില്ലാത്ത ബാബ വന്ന് ഞങ്ങള്ക്ക് ജ്ഞാനം തന്ന് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. കാരണം ജ്ഞാനത്തിന്റെ സാഗരന് ബാബയാണ്. ഈശ്വരനിലാണ് നോളേജ്. അതിനെയാണ് പറയുന്നത് ഈശ്വരീയജ്ഞാനമെന്ന്. പരംപിതാപരമാത്മാവാണ് ജ്ഞാനം നല്കുന്നത്. ആര്ക്കാണ് നല്കുന്നത്? കുട്ടികള്ക്ക്. എങ്ങിനെയാണോ നിങ്ങളുടെ മമ്മക്ക് വിദ്യാദേവി എന്ന് പേരുവച്ചിട്ടുള്ളത്. ജഗദംബ വിദ്യാദേവിയാണെങ്കില് മമ്മയുടെ കുട്ടികളിലും അതേ നോളേജ് ഉണ്ടാകും. വിദ്യാദേവിയായ സരസ്വതിക്ക് ജ്ഞാനം കൊടുക്കുന്നത് ദൈവമാണ്. പക്ഷേ ആരിലൂടെയാണ് കൊടുക്കുന്നത്? ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. ലോകത്തിലുള്ളവര് അറിയുന്നില്ല ജഗദംബ ആരാണെന്ന്. നിങ്ങള് കുട്ടികള്ക്ക് അറിയാം ജഗദംബ ഒന്നേയുള്ളു. പേരുകള് അനവധി നല്കിയിട്ടുണ്ട്. മനുഷ്യര്ക്കറിയുന്നില്ല പ്രജാപിതാബ്രഹ്മാവിന്റെ മുഖവംശാവലിയാണ് സരസ്വതി. സരസ്വതിക്കും നോളേജ് കൊടുക്കുന്നത് ഗോഡ് ഫാദറാണ്. സൃഷ്ടിചക്രം എങ്ങിനെയാണ് കറങ്ങുന്നത്, ഈ ജ്ഞാനം ഗോഡ് ഫാദറാണ് കൊടുക്കുന്നത്. ബാബ കുട്ടികള്ക്ക് ജ്ഞാനം നല്കുന്നു. സരസ്വതിക്ക് എങ്ങിനെ ലഭിച്ചു. തീര്ച്ചയായും സരസ്വതിയും പ്രജാപിതാബ്രഹ്മാവിന്റെ മുഖവംശാവലിയാണ്. പരംപിതാപരമാത്മാവാണ് ജ്ഞാനത്തിന്റെ സാഗരന്, ബാബ ഈ ബ്രഹ്മാവിലൂടെയാണ് സരസ്വതിക്ക് ജ്ഞാനം കൊടുക്കുന്നത്. അതേ ജ്ഞാനം മറ്റുള്ളവര്ക്കും കൊടുക്കുന്നു. ഗോഡ് ഫാദറാണ് പഠിപ്പിക്കുന്നത് ഗോഡ് ഫാദറിന്റെ കുട്ടികളും മാസ്റ്റര് ഗോഡ് ആണ്. അതുകൊണ്ടാണ് പേരുവന്നത് വിദ്യാദേവി. കുട്ടികള്ക്കറിയാം നമ്മളും നമ്മുടെ മമ്മയും നോളേജ് എടുത്തുകൊണ്ടിരിക്കുകയാണ്. ജ്ഞാനസാഗരനിലൂടെ. ബാബയെത്തന്നെയാണ് പറയുന്നത് ഗീതയുടെ ഭഗവാനെന്ന്. ഭഗവാന് ഒന്നാണ്. ദേവതകളേയോ മനുഷ്യരേയോ ഭഗവാന് എന്ന് പറയില്ല. വിദ്യാദേവിയില് എന്തു നോളേജാണ് ഉള്ളത്? രാജയോഗത്തിന്റെ. ഈ സഹജരാജയോഗത്തിന്റെ ജ്ഞാനത്തിലൂടെ വിദ്യാദേവിയായ സരസ്വതി ശ്രീലക്ഷ്മിയായി മാറുന്നു. വിദ്യാദേവിയുടെ മഹിമ കുട്ടികള്ക്കുമുണ്ട്. എല്ലാവരും പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളാണ്. മമ്മയുടെ സന്താനമെന്ന് പറയില്ല. പ്രജാപിതാ ബ്രഹ്മാവിന്റെ മുഖകമലത്തിലൂടെ ജന്മമെടുത്തവരാണ് സന്താനങ്ങള്. നിങ്ങളെല്ലാവരും ഈശ്വരീയ സന്താനങ്ങളെന്ന് നിശ്ചയമുള്ളവരാണ്. ഈശ്വരനായ ബാബ പറയുകയാണ് ഞാന് നിങ്ങളുടെ സന്മുഖത്തുണ്ട്. ആരുടെ സന്മുഖത്താണോ ഇരിക്കുന്നത് അവര് മാത്രമേ എന്നെ അറിയുന്നുള്ളു. ജഗദംബയാണ് വിദ്യാദേവി. ഇത് സഹജരാജയോഗത്തിന്റെ നോളേജാണ്. ശാസ്ത്രത്തിന്റെയല്ല. ഈശ്വരന് ഇവര്ക്ക് നോളേജ് കൊടുത്തു അതുകൊണ്ടാണ് ദേവതയെന്ന് പറയുന്നത്. ജഗദംബയും അമ്മയാണ്. പിന്നെ അടുത്ത ജന്മത്തില് ധനത്തിന്റെ ദേവിയായ ശ്രീലക്ഷ്മിയായി മാറുന്നു, ലക്ഷ്മിയില്നിന്നാണ് മനുഷ്യര് ഭിക്ഷ യാചിക്കുന്നത്. ഇതില്നിന്നും തെളിയിക്കപ്പെട്ട കാര്യമാണ് ബാബയിലൂടെ ജഗദംബക്ക് രാജയോഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു. മമ്മയെയാണ് വിദ്യാദേവിയെന്ന് പറയുന്നത്. ഈ ജ്ഞാനം സമ്പാദിക്കാനുള്ള മാര്ഗ്ഗമാണ്. ഇതാണ് സത്യമായ സമ്പാദ്യം ഇത് സത്യമായ ബാബയിലൂടെ മാത്രമേ ലഭിക്കുന്നുള്ളു. നിങ്ങളിപ്പോള് സംഖ്യാക്രമത്തില് പുരുഷാര്ത്ഥം ചെയ്ത് സമ്പാദിച്ചുകൊണ്ടിരിക്കുന്നവരാണ്. അഥവാ പഠിക്കുന്നില്ലായെങ്കില് അവര്ക്ക് സത്യമായ സമ്പാദ്യം ഉണ്ടാകില്ല. കൂട്ടുകെട്ട് ശരിയല്ലായെങ്കില് പഠിക്കാന് സാധിക്കില്ല, ഉന്നതിയും ഉണ്ടാകില്ല. മോശമായ സംഗം മുക്കിക്കൊല്ലും. സത്സംഗം ഉയര്ത്തും, പഠിക്കുന്നില്ലായെങ്കില്, തോറ്റ് പുറകിലെത്തേണ്ടതായിവരും. ടീച്ചര്ക്കറിയാം ഇതിനു കാരണമെന്ത്. ബാബക്കറിയുന്നില്ല. അതെ, ഇത്രയും ബാബ മനസ്സിലാക്കും. പഠിപ്പ് കുറവാണ്, തീര്ച്ചയായും മോശമായ കൂട്ടുകെട്ടാണ്. ഈ കാരണം കൊണ്ട് തോറ്റുപോയി. മനസ്സിലാക്കും പരസ്പരം സ്നേഹത്തോടെ രണ്ടുപേരും പഠിക്കുന്നില്ലായെങ്കില് രണ്ടുപേരും നശിക്കും. ബാബ മനസ്സിലാക്കും ഇവര് പഠിക്കുന്നില്ല, ഇവരെ വേറെയാക്കണം. പഠിക്കാത്ത മനുഷ്യരെ പറയും വിവേകശൂന്യരെന്ന്. പഠിക്കുന്നുണ്ടെങ്കില് പറയും ബുദ്ധിശാലിയെന്ന്. ഭഗവാന്റെ ശ്രീമതം അനുസരിക്കുന്നില്ലായെങ്കില് അവരെ പറയുന്നതാണ് കുപുത്രന്. പക്ഷേ അതിന്റെ അര്ത്ഥം അറിയുന്നില്ല. നിങ്ങള്ക്കറിയാം - ആര് പഠിക്കുന്നില്ലയോ അവര് പതീതരായിത്തന്നെ ജീവിക്കുന്നു, തോറ്റ് പിന്തിരിഞ്ഞോടും. ബാബ പറയുന്നു - അല്ലയോ രാവണാ, നീ ഞങ്ങളുടെ കുട്ടിയെ വിഴുങ്ങുന്നല്ലോ. എത്ര ശക്തിശാലിയാണ്. കുട്ടികള് ചെകുത്താന്റെ വഴിക്കനുസരിച്ച് നടക്കുന്നു. ശ്രീമത്തിലൂടെ നടക്കുന്നില്ല. തന്നോടുതന്നെ പ്രതിജ്ഞ ചെയ്യണം- ചുവടു ചുവട് ബാബയുടെ ശ്രീമത്തനുസരിച്ച് നടക്കണം. ആര് ശ്രീമത്തനുസരിച്ച് നടക്കുന്നില്ലയോ അവര് ആസുരീയ മതത്തിലൂടെ നടക്കുന്നവരാണെന്ന് പറയും. ബാബക്കും മനസ്സിലാക്കാന് സാധിക്കും ഇവര്ക്ക് ഇത്രയും ഉയര്ന്ന പദവി ലഭിക്കില്ല. ആര്ക്കും മനസ്സിലാക്കിക്കൊടുക്കാനും സാധിക്കില്ല രാവണന്റെ വശത്തിലാണെന്ന്. യോഗമുണ്ടെങ്കില് ബുദ്ധി ശാന്തമാകും. ബുദ്ധിയോഗം വക്കണം. ഈശ്വരീയ കുട്ടികളുടെ പെരുമാറ്റം വളരെ റോയലായിരിക്കണം. ജന്മം കൊണ്ടുതന്നെ ആരും മിടുക്കനായ രാജാവാകുന്നില്ല. ബാബ പറയുകയാണ് 5 വികാരങ്ങളാകുന്ന രാവണന്റെ മേല് വിജയം പ്രാപിക്കണം, ശ്രീമത്തിലൂടെ. ആര് ശ്രീമത്തനുസരിച്ച് നടക്കുന്നില്ലയോ അവരെക്കുറിച്ച് ബാബ പറയും ഇവര് ആസുരീയ മതത്തിലുള്ളവരാണെന്ന്. ചിലര് വെറും 5 ശതമാനം ശ്രീമത്തനുസരിച്ച് നടക്കുന്നവരാണ്. ചിലര് 10 ശതമാനം. ഇതിന്റെയും കണക്കുണ്ട്.

ജഗത് അംബ ഒന്നേയുള്ളു. ജഗദംബയാണ് ബ്രഹ്മാമുഖവംശാവലി സരസ്വതി, ഇത് അവരുടെ പൂര്ണ്ണ നാമമാണ്. സരസ്വതിയുടെ കൈയ്യില് തന്നെയാണ് വീണ കാണിച്ചിരിക്കുന്നത്. ഇതാണ് വിദ്യാദേവി, വിദ്യാദേവിക്കും സന്താനങ്ങളുണ്ട്. അവര്ക്കും വീണ വേണം. നോക്കൂ, വൃക്ഷത്തിനു താഴെ സരസ്വതി ഇരിക്കുന്നു. രാജയോഗം പഠിക്കുകയാണ്. പിന്നീട് ലക്ഷ്മിയായി മാറും. ധനലക്ഷ്മി. ഇതില് സമ്പത്തും, ആരോഗ്യവും സന്തോഷവും എല്ലാമുണ്ട്. ഇത് പരംപിതാപരമാത്മാവിനല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല. സ്വര്ഗ്ഗത്തെ സ്ഥാപിക്കുന്ന പിതാവാണ്. ഇപ്പോള് നോക്കൂ, മമ്മയും സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. മനസ്സിലാക്കൂ, എവിടെയെങ്കിലും മമ്മയെ ക്ഷണിച്ചാല് ആദ്യം മമ്മയുടെ കര്ത്തവ്യം അറിയണം. ആദ്യം നോളേജ് ഉണ്ടായിരിക്കണം ഇവരാരാണ്? ലോകത്തിലുള്ളവര് അറിയുന്നില്ല. പറയാറുണ്ട് കൃഷ്ണനെ ആക്ഷേപിച്ചു. പക്ഷേ അത് അസാധ്യമാണ്. ഏറ്റവും കൂടുതല് ആക്ഷേപം ലഭിക്കുന്നത് ശിവബാബക്കാണ്. രണ്ടാമത് ലഭിക്കുന്നത് ബ്രഹ്മാവിനാണ്. കൃഷ്ണനും ബ്രഹ്മാവും. പക്ഷേ കൃഷ്ണന് ഒരിക്കലും ഗ്ലാനി കിട്ടുന്നില്ല. മനുഷ്യര് അറിയുന്നില്ല വിദ്യാദേവിയായ സരസ്വതി ഭാവിയില് രാധയായി മാറും. സ്വയംവരത്തിനുശേഷം ലക്ഷ്മിയായി മാറും, ധനലക്ഷ്മി. അതില് സമ്പത്ത്, ആരോഗ്യം, സന്തോഷം എല്ലാമുണ്ട്. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് വളരെ ലഹരി വേണം - മമ്മ ആരാണ് ഇത് മനസ്സിലാക്കിക്കൊടുക്കണം. ഇതാണ് സരസ്വതി, ബ്രഹ്മാവിന്റെ പുത്രി മുഖവംശാവലി. ഭാരതവാസികള് ഒന്നും അറിയുന്നില്ല. ജ്ഞാനമേ ഇല്ല. അന്ധവിശ്വാസം കൂടുതലാണ്. ആരെയാണ് പൂജിക്കുന്നത്, ഇതും അറിയുന്നില്ല. ക്രിസ്ത്യാനികള് ക്രിസ്തുവിനെ അറിയുന്നുണ്ട്. സിക്കുകാര്ക്കറിയാം ഗുരു നാനാക്കാണ് സിക്കുധര്മ്മം സ്ഥാപന ചെയ്തതെന്ന്. തന്റെ ധര്മ്മസ്ഥാപകരെ അറിയുന്നുണ്ട്. എന്നാല് ഭാരതവാസികള് ഹിന്ദുക്കള് അറിയുന്നില്ല. അന്ധവിശ്വാസത്തോടെ പൂജ ചെയ്തുകൊണ്ടിരിക്കുന്നു, കര്ത്തവ്യവും അറിയുന്നില്ല. കല്പ്പത്തിന്റെ ആയുസ്സ് കൂട്ടിയതോടെ ഒന്നും മനസ്സിലാക്കുന്നില്ല. ഇസ്ലാംധര്മ്മം, ബുദ്ധധര്മ്മം ഇവരെല്ലാം പിന്നീടാണ് വരുന്നത്. അവരുടെ മുന്നില് തീര്ച്ചയായും ദേവതകളുടെ കാലമായിരുന്നു. നിങ്ങള് ജഗദംബയുടെ ക്ഷേത്രത്തില് പോയി മനസ്സിലാക്കിക്കൊടുക്കണം ഈ വിദ്യാദേവിക്ക് ഈ വിദ്യ ആരാണ് കൊടുത്തത്. അവര്ക്ക് ഇങ്ങനെ പറയാന് കഴിയില്ല കൃഷ്ണനാണ് ജഗദംബക്ക് ജ്ഞാനം കൊടുത്തതെന്ന്. ആര്ക്ക് പ്രാക്ടീസ് ഉണ്ടോ മനസ്സിലാക്കിക്കൊടുക്കാന് അവര്ക്കേ സാധിക്കുള്ളു . ചിലര്ക്ക് ദേഹാഭിമാനം കൂടുതലാണ്. ചിലര്ക്ക് മിത്രസംബന്ധികളെ ഓര്മ്മ വരുന്നു. ബാബ പറയുന്നു മറ്റുള്ളവരെ ഓര്മ്മിക്കുകയാണെങ്കില് എന്റെ ഓര്മ്മ മറന്നുപോകുന്നു. നിങ്ങള് പാടാറില്ലേ മറ്റെല്ലാ സംഗവും വിട്ട് ഒരു സംഗവുമായി യോജിക്കൂ ആ ഒരാള് ഇപ്പോള് ഇവിടെയുണ്ട്, ബാബാ ഞങ്ങള് അങ്ങയുടേതാണ്, അങ്ങയുടെ മതമനുസരിച്ച് നടക്കും. ഒരിക്കലും ഇങ്ങനെയൊരു കര്മ്മം ചെയ്യരുത് ബാബയുടെ പേര് ചീത്തയാകുന്നതരത്തില്. വളരെയധികം കുട്ടികളും ഇങ്ങനെയുള്ള പ്രവര്ത്തി ചെയ്യുന്നു, ഇതിലൂടെ ബാബയുടെ പേര് ചീത്തയാകുന്നു. ഏതുവരേക്ക് മനസ്സിലാക്കുന്നില്ലയോ അതുവരേക്കും ആക്ഷേപിച്ചുകൊണ്ടേയിരിക്കും. അങ്ങയുടെ ലീല അപരം അപാരം. കുട്ടികള്ക്കു മനസ്സിലാക്കാന് സാധിച്ചു ചിലര് അറിയുന്നില്ല. ബാബ പറയുന്നു - കുട്ടികളെ ഞാനാണ് നിഷ്കാമസേവ ചെയ്യുന്നത്. ഉപദ്രവിക്കുന്നവരോടും ഉപകാരം ചെയ്യുന്നു. ഭാരതത്തെ സ്വര്ണ്ണപക്ഷിയാക്കിമാറ്റുന്നു. നമ്പര് 1 ഉപകാരം ഞാനാണ് ചെയ്യുന്നത്. എന്നിട്ടും മനുഷ്യരെന്നെ സര്വ്വവ്യാപിയെന്ന് പറഞ്ഞ് വളരെയധികം ആക്ഷേപിക്കുന്നു. ഞാനാണ് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം നല്കുന്നത്. ഈ ജ്ഞാനയജ്ഞത്തില് ആസുരീയസമ്പ്രദായത്തിലുള്ളവരുടെ വിഘ്നങ്ങള് ഒരുപാടുണ്ടാകും. ബാബ മനസ്സിലാക്കിത്തരികയാണ് ഏത് കുട്ടികള് നല്ലരീതിയില് മനസ്സിലാക്കുന്നില്ലയോ അവരു കാരണവും പ്രശ്നങ്ങളുണ്ടാകുന്നു. ആക്ഷേപങ്ങളുണ്ടാകും. ചില കുട്ടികള് വളരെ നന്നായി സേവനം ചെയ്യുന്നു, ചിലര് ഡീസര്വ്വീസും ചെയ്യുന്നു. ഒരു ഭാഗത്ത് ചിലര് നിര്മ്മിക്കുന്നു ഒരു ഭാഗത്ത് നശിപ്പിക്കുകയും ചെയ്യുന്നു. കാരണം ജ്ഞാനമില്ല. ഇവിടെ സൂര്യവംശത്തിന്റേയും ചന്ദ്രവംശത്തിന്റേയും സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ആരു പൂര്ണ്ണമായും മനസ്സിലാക്കുന്നില്ലയോ അവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. ദയ തോന്നുന്നില്ലേ? ബാബയുടേതായി മാറിയിട്ടും സമ്പത്തെടുക്കുന്നില്ലായെങ്കില് പിന്നെ എന്ത് പ്രയോജനം. ബാബയെ ലഭിച്ചു പൂര്ണ്ണമായും പുരുഷാര്ത്ഥം ചെയ്ത് സമ്പത്തെടുക്കണം. ശ്രീമത്തനുസരിച്ച് നടക്കണം. ഇങ്ങനെയുള്ള പ്രവര്ത്തികള് ചെയ്യരുത് ഇതിലൂടെ ബാബയുടെ പേര് മോശമാകുന്നു. ബാബ പറയുകയാണ് കാമം, ക്രോധം, ഇവ വളരെ വലിയ മഹാശത്രുവാണ്. ഇത് മൂക്കിലും ചെവിയിലും പിടിച്ചുകൊണ്ടേയിരിക്കും. അതില്നിന്നും ഉപരിയാകണം. ചിലര് നാമരൂപത്തില് കുരുങ്ങുന്നു എല്ലാ കുട്ടികളും ഒരുപോലെയായിരിക്കില്ല. ബാബ എന്നിട്ടും മുന്കൂട്ടി പറയുകയാണ് കരുതലോടെയിരിക്കൂ. അകര്ത്തവ്യങ്ങള് ചെയ്ത് നിന്ദിക്കുകയാണെങ്കില് പദവിയില്നിന്നും ഭ്രഷ്ടരാകും. ബലവാനോട് മായയും ബലമായി യുദ്ധം ചെയ്യും. ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് പിന്നീട് മായ കൊടുങ്കാറ്റടിപ്പിച്ച് എവിടേക്കെങ്കിലും കൊണ്ടുപോകും. ചില കുട്ടികള് സത്യം പറയാറില്ല. ഉപദേശവും എടുക്കാറില്ല. അവിനാശിയായ സര്ജ്ജനില്നിന്നും ഒന്നും ഒളിപ്പിച്ചുവക്കരുത്. അഥവാ പറയുന്നില്ലായെങ്കില് ഇനിയും മോശമാകും. ഇങ്ങനെയല്ല, എല്ലാം ബാബ അറിയുന്നുണ്ടല്ലോ, മനസ്സിലാക്കുന്നുണ്ടല്ലോ. നിങ്ങള് എന്ത് തെറ്റ് ചെയ്താലും അത് വന്ന് ബാബയോട് പറയണം - ബാബാ, എന്നില്നിന്നും ഈ തെറ്റ് സംഭവിച്ചു, ക്ഷമ ചോദിക്കുന്നു. ക്ഷമ ചോദിക്കുന്നില്ലായെങ്കില് തെറ്റുകള് സംഭവിച്ചുകൊണ്ടേയിരിക്കും. തന്റെ തലയില് പാപം വര്ദ്ധിച്ചുകൊണ്ടേയിരിക്കും. ബാബ മനസ്സിലാക്കിത്തരികയാണ് കല്പകല്പാന്തരത്തിലേക്കുവേണ്ടി തന്റെ പദവി ഭ്രഷ്ടമാക്കാതിരിക്കൂ. അഥവാ ഇപ്പോള് ഉയര്ന്ന പദവി ഉണ്ടാക്കുന്നില്ലായെങ്കില് കല്പകല്പാന്തരം ഇതേ അവസ്ഥയായിരിക്കും. ഇത് ജ്ഞാനമാണ്. ബാബക്കറിയാം കഴിഞ്ഞ കല്പ്പത്തെപ്പോലെ രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ബാപ്ദാദക്ക് കൂടുതല് മനസ്സിലാക്കാന് സാധിക്കും. മാതാക്കളുടെ മഹിമ കൂട്ടണം, മാതാക്കളെ മുന്നില് വക്കണം. പാണ്ഡവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം മാതാക്കളെ മുന്നില് വെക്കൂ. പാണ്ഡവര്ക്കും വളരെ കൂടുതല് സേവനം ചെയ്യാന് സാധിക്കും. ചിത്രം എടുത്ത് മനസ്സിലാക്കിക്കൊടുക്കൂ - ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ് - പിന്നീടാണ് ത്രിമൂര്ത്തി ബ്രഹ്മാ വിഷ്ണു ശങ്കര്. അവരിലും ഉയര്ന്നത് ആരാണ്, ആരുടെ പേരായിരിക്കും? എല്ലാവരും പറയും പ്രജാപിതാ ബ്രഹ്മാ, ഇതിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. ശങ്കരനേയോ വിഷ്ണുവിനേയോ പിതാവെന്ന് പറയില്ല. അവരില്നിന്നും ഒരിക്കലും സമ്പത്ത് കിട്ടുന്നില്ല. പ്രജാപിതാബ്രഹ്മാവെന്ന് ആരെയാണ് പറയുന്നത്, എന്താണ് സമ്പത്ത് ലഭിക്കുന്നത്? ബ്രഹ്മാവും ശിവബാബയുടെ കുട്ടിയാണ്. ശിവബാബ ജ്ഞാനത്തിന്റെ സാഗരനാണ്, സ്വര്ഗ്ഗം സ്ഥാപിക്കുന്നു. തീര്ച്ചയായും സ്വര്ഗ്ഗത്തിനുവേണ്ടി പഠിപ്പ് ലഭിക്കുകയാണ്. ഇത് രാജയോഗത്തിനുള്ള ശ്രീമത്താണ്. ബ്രഹ്മാവിലൂടെയാണ് ബാബ ശ്രീമത്ത് നല്കുന്നത്. ഇതാണ് ദേവതയായി മാറുന്നതിനുവേണ്ടി. ബ്രഹ്മാകുമാരിയില്നിന്നും ശ്രീലക്ഷ്മി ധനത്തിന്റെ ദേവതയായി മാറുന്നു. ബ്രാഹ്മണരാണ് ദേവീദേവതകളായി മാറുന്നത്. നിരാകാരി ലോകത്തില് എല്ലാവരും ആത്മാക്കളാണ്. കുട്ടികള്ക്ക് വളരെ മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്, പക്ഷേ മനസ്സിലാക്കുന്നവര് വളരെ വിരളം. മനുഷ്യര് അന്ധവിശ്വാസത്തോടെ സന്യാസിമാരുടേയും ഗുരുക്കന്മാരുടേയും അനുയായികളായി മാറുന്നു. അവരില്നിന്നും എന്താണ് ലഭിക്കുന്നത്, അതുപോലും അറിയുന്നില്ല. ടീച്ചറുടെ അടുക്കല് ഒരു വിദ്യാര്ത്ഥി പഠിക്കുമ്പോള് ആ വിദ്യാര്ത്ഥിക്കറിയാം ഞാനെന്തു പദവി നേടും. എന്നാല് അനുയായികളായി മാറുമ്പോള് അവരില്നിന്നും എന്താണ് പ്രാപ്തി കിട്ടുന്നത് അതറിയുന്നില്ല. ഇതാണ് അന്ധവിശ്വാസം. ആരും അനുയായികളാകുന്നില്ല ആര്ക്കും ആരേയും അനുയായികളാക്കാനും കഴിയില്ല ആവുകയും ചെയ്യുന്നില്ല. ലക്ഷ്യംപോലും അറിയുന്നില്ല. ശരി,

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.


ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സംഗദോഷത്തില്നിന്നും സദാ സുരക്ഷിതരായിരിക്കണം. സത്യമായ പഠിപ്പ് പഠിച്ച് സത്യമായ സമ്പാദ്യത്തിന്റെ സ്റ്റോക്കുണ്ടാക്കണം.

2. ചുവടു ചുവടിന്മേല് ബാബയുടെ ശ്രീമത്തനുസരിച്ച് നടക്കണം - ഈ കാര്യം സ്വയത്തിനോട് പ്രതിജ്ഞ ചെയ്യണം.

വരദാനം :-
ഏകവ്രതയുടെ രഹസ്യത്തെ അറിഞ്ഞ് വരദാതാവിനെ സന്തുഷ്ടനാക്കുന്ന സര്വ്വ സിദ്ധി സ്വരൂപരായി ഭവിക്കൂ

വരദാതാവായ ബാബയുടെ പക്കല് അളവറ്റ വരദാനങ്ങളുണ്ട് ആര് എത്രത്തോളം എടുക്കാന് ആഗ്രഹിക്കന്നോ അത്രയും എടുക്കാം തുറന്ന ഭണ്ഢാരമാണ്. ഇങ്ങനെയുള്ള തുറന്ന ഭണ്ഢാരത്തില് നിന്ന് പല കുട്ടികളും സമ്പന്നരാകുന്നു മറ്റു ചിലര് യഥാ ശക്തിയാണ് സമ്പന്നരാകുന്നത്. ഏറ്റവും കൂടുതല് സഞ്ചി നിറച്ച് തരുന്നത് ഭോലാനാഥന് വരദാതാ രൂപത്തില് തന്നെയാണ്, കേവലം വരദാതാവിനെ സന്തുഷ്ടമാക്കുന്നതിന്റെ വിധി അറിയുകയാണെങ്കില് സര്വ്വ സിദ്ധികളും പ്രാപ്തമാകും. വരദാതാവിന് ഒരു വാക്കാണ് ഏറ്റവും പ്രിയപ്പെട്ടത്- ഏകവ്രത. സങ്കല്പം, സ്വപനത്തില് പോലും ദ്വി-വ്രതയാകരുത്. വൃത്തിയില് ഉണ്ടായിരിക്കണം എന്റേത് ഒരാള് രണ്ടാമതൊരാളില്ല, ആര് ഈ രഹസ്യത്തെ അറിഞ്ഞോ, അവരുടെ സഞ്ചി വരദാനങ്ങളാല് നിറഞ്ഞിരിക്കുന്നു.

സ്ലോഗന് :-
മനസ്സാ വാചാ രണ്ട് സേവനങ്ങളും ഒപ്പം-ഒപ്പം ചെയ്യൂ അപ്പോള് ഡബിള് ഫലം പ്രാപ്തമായിക്കൊണ്ടിരിക്കും.