08.02.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഞാന് സദാ വാണിയ്ക്ക് ഉപരിയാണ് , ഞാന് വന്നിരിക്കുന്നത് നിങ്ങള് കുട്ടികളേയും ഉപരാമമാക്കി മാറ്റാനാണ് , ഇപ്പോള് നിങ്ങള് എല്ലാവരുടേയും വാനപ്രസ്ഥ അവസ്ഥയാണ് , ഇപ്പോള് വാണിയില് നിന്നും ഉപരി വീട്ടിലേയ്ക്ക് പോകണം .

ചോദ്യം :-
നല്ല പുരുഷാര്ത്ഥികളായ വിദ്യാര്ത്ഥികള് എന്ന് ആരെയാണ് പറയുക? അവരുടെ മുഖ്യ അടയാളങ്ങള് കേള്പ്പിക്കു?

ഉത്തരം :-
നല്ല പുരുഷാര്ത്ഥികളായ വിദ്യാര്ത്ഥികള് സ്വയം തന്നോടുതന്നെ സംസാരിക്കാന് അറിയുന്നവരാണ്, സൂക്ഷ്മമായ പഠനം നടത്തുന്നവരാണ്. പുരുഷാര്ത്ഥികളായ വിദ്യാര്ത്ഥികള് സദാ തന്റെ പരിശോധന നടത്തും അതായത് തന്റെയുള്ളില് ഒരു ആസുരീയ അവഗുണവും ഇല്ലല്ലോ? ദൈവീക ഗുണങ്ങള് എത്രത്തോളം ധാരണ ചെയ്തു? അവര് തന്റെ രജിസ്റ്റര് വെയ്ക്കും സഹോദര ദൃഷ്ടി സദാ ഉണ്ടായിരുന്നോ? വികാരി ചിന്തകള് ഉണ്ടായില്ലല്ലോ?

ഓംശാന്തി.
ആത്മീയ കുട്ടികളെ പ്രതി അതായത് ആരെല്ലാം വാണിക്ക് ഉപരി പോകുന്നതിന്, അഥവാ വീട്ടിലേയ്ക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നുണ്ടോ അവരെ പ്രതി. ശാന്തിധാമം എല്ലാ ആത്മാക്കളുടേയും വീടാണ്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഇപ്പോള് നമ്മുക്ക് ഈ ശരീരം ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് പോകണം. അച്ഛന് പറയുന്നു ഞാന് വന്നിരിക്കുന്നത് നിങ്ങളെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനാണ്, അതിനാല് ഈ ദേഹത്തില് നിന്നും ദേഹത്തിന്റെ സംബന്ധങ്ങളില് നിന്നും ഉപരാമമാകണം. ഇതാണെങ്കില് വളരെ മോശമായ ലോകമാണ്. ഇതും ആത്മാവിന് അറിയാം നമ്മുക്ക് ഇപ്പോള് പോകണം. അച്ഛന് വന്നിരിക്കുകയാണ് പാവനമാക്കി മാറ്റാന്. വീണ്ടും നമ്മുക്ക് പാവനലോകത്തിലേയ്ക്ക് പോകണം. ഉള്ളില് ഈ കാര്യങ്ങളുടെ വിചാരസാഗര മഥനം നടക്കണം. ബാക്കി ആര്ക്കും ഇങ്ങനെയുള്ള ചിന്തകള് ഉണ്ടാകില്ല. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് സ്വമനസ്സാല് ഈ ശരീരം ഉപേക്ഷിച്ച് തന്റെ വീട്ടിലേയ്ക്ക് പോയി പിന്നീട് പുതിയ പവിത്ര സംബന്ധത്തില്, പുതിയ ലോകത്തില് വരും. ഈ സ്മൃതി വളരെ കുറച്ച് പേര്ക്കേ ഉണ്ടാകുന്നുള്ളു. അച്ഛന് പറയുന്നു കുട്ടികള്ക്കും വലിയവര്ക്കും വൃദ്ധര്ക്കും എല്ലാം തിരിച്ച് പോകണം. പിന്നീട് പുതിയ ലോകത്തിലെ പാവന സംബന്ധത്തില് വരണം. ഓരോ നിമിഷവും ബുദ്ധിയില് വരണം നമ്മള് ഇപ്പോള് വീട്ടിലേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകള് നടത്തുകയാണ്. ആരാണോ ചെയ്യുന്നത് അവരാണ് കൂടെപ്പോവുക. ആരാണോ ഇപ്പോള് ഈശ്വരാര്ത്ഥം സേവനം ചെയ്യുന്നത് അവര് പുതിയ ലോകത്തിലെത്തുമ്പോള് കോടാനുകോടികള്ക്ക് അധികാരിയാകും. മറ്റുളളവര് ഈ പഴയ ലോകത്തില് ഇന്ഡയറക്ടായി ചെയ്യുന്നു. ഈശ്വരന് ഇതിന് ഫലം നല്കും എന്നു കരുതുന്നു. ഇപ്പോള് അച്ഛന് മനസ്സിലാക്കിത്തരുന്നു ഭക്തിയില് ചെയ്യുന്നതിന്റെ ഫലം നിങ്ങള്ക്ക് അല്പകാലത്തേയ്ക്ക് ക്ഷണഭംഗുരമായാണ് ലഭിക്കുന്നത്. ഇപ്പോള് ഞാന് വന്നിരിക്കുകയാണ്, നിങ്ങള്ക്ക് വഴി പറഞ്ഞു തരികയാണ്- ഇപ്പോള് ആരെല്ലാമാണോ നല്കുന്നത് അവര്ക്ക് 21 ജന്മങ്ങളിലേയ്ക്ക് അത് കോടിമടങ്ങായി ലഭിക്കും. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് വലിയ വീട്ടില്ചെന്ന് ജന്മമെടുക്കും. നമ്മള് നാരായണന് അഥവാ ലക്ഷ്മിയായി മാറും. അതിനാല് ഇപ്പോള് വളരെയധികം പരിശ്രമിക്കണം. നമ്മള് ഈ പഴയ മോശമായ ലോകത്തില് നിന്നും പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്. ഈ പഴയ ലോകത്തെ, പഴയ ശരീരത്തെ ഉപേക്ഷിക്കണം. അവസാന സമയത്ത് ഒന്നും തന്നെ ഓര്മ്മ വരാത്ത രീതിയിലുളള തയ്യാറെടുപ്പുകള് ചെയ്യണം. അഥവാ പഴയ ലോകവും മിത്ര സംബന്ധികളും ഓര്മ്മയില് വരുകയാണെങ്കില് ഗതി എന്താകും? നിങ്ങള് പറയാറുണ്ടല്ലോ അന്തിമ സമയത്ത് ആരാണോ പത്നിയെ സ്മരിച്ചത്.......... അതിനാല് ബാബയെ ഫോളോ ചെയ്യണം. ഇങ്ങനെ മനസ്സിലാക്കരുത്, ബാബ വൃദ്ധനായതിനാല് ഈ ശരീരം എന്തായാലും ഉപേക്ഷിക്കുകതന്നെ വേണമല്ലോ. നിങ്ങള് എല്ലാവരും വൃദ്ധരാണ്. എല്ലാവരുടേയും വാനപ്രസ്ഥ അവസ്ഥയാണ്, എല്ലാവര്ക്കും തിരിച്ച് പോകണം അതിനാലാണ് അച്ഛന് പറയുന്നത് ഈ പഴയ ലോകത്തില് നിന്നും ബുദ്ധിയോഗത്തെ മുറിക്കു. ഇപ്പോള് തന്റെ വീട്ടിലേയ്ക്ക് പോകണം. പിന്നീട് എത്രപേര്ക്ക് അവിടെ തങ്ങണോ അത്രയുംപേര് അവിടെ തങ്ങും. എത്രപേര്ക്ക് അവസാന സമയത്ത് പാര്ട്ടുണ്ടോ അവര് അവസാന സമയത്ത് ശരീരം ധാരണ ചെയ്ത് പാര്ട്ട് അഭിനയിക്കും. ചിലര് 5000 വര്ഷത്തിന് 100 വര്ഷം കുറവുള്ളത്രയും സമയം വരെയും ശാന്തീധാമത്തില് ഇരിക്കും. അവസാന സമയത്ത് വരും. എങ്ങനെയാണോ കാശിയില് ചെന്ന് മരണം വരിക്കുന്നത്, സര്വ്വപാപങ്ങളും ക്ഷണത്തില് അവസാനിക്കും. അവസാന സമയത്ത് വരുന്നവര്ക്ക് എന്ത് പാപമുണ്ടാകാനാണ്! വന്നു അപ്പോള് തന്നെ പോയി. ബാക്കി മോക്ഷം ആര്ക്കും ലഭിക്കില്ല. അവിടെ ഇരുന്ന് എന്തുചെയ്യാനാണ്. പാര്ട്ട് തീര്ച്ചയായും അഭിനയിക്കുകതന്നെ വേണം. നിങ്ങളുടെ പാര്ട്ട് ആരംഭത്തില് വരുക എന്നതാണ്. അതിനാല് അച്ഛന് പറയുന്നു- കുട്ടികളേ, ഈ പഴയലോകത്തെ മറന്നുകൊണ്ടേപോകു. ഇപ്പോള് തിരിച്ച് പോകണം, 84 ജന്മങ്ങളുടെ പാര്ട്ട് പൂര്ത്തിയായി. നിങ്ങള് പതിതമായിരിക്കുന്നു. ഇപ്പോള് വീണ്ടും സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കു. ദൈവീക ഗുണങ്ങള് ധാരണ ചെയ്യുകയും വേണം.

അച്ഛന് മനസ്സിലാക്കിത്തരുകയാണ്- കുട്ടികളേ, അവനവനെ പരിശോധിച്ചുകൊണ്ടിരിക്കൂ- എന്റെയുള്ളില് ഒരു ആസുരീയ അവഗുണവും ഇല്ലല്ലോ? നിങ്ങളുടേത് ദൈവീക ഗുണമായിരിക്കണം. അതിനായി ചാര്ട്ട് വെയ്ക്കുകയാണെങ്കില് പക്കയായി മാറും. പക്ഷേ മായ നിങ്ങളെ ചാര്ട്ട് വെയ്ക്കാന് അനുവദിക്കുന്നില്ല. രണ്ടോ നാലോ ദിവസങ്ങള് വെയ്ക്കും പിന്നീട് ഉപേക്ഷിക്കും കാരണം ഭാഗ്യത്തിലില്ല. ഭാഗ്യത്തിലുണ്ടെങ്കില് വളരെ നല്ലരീതിയില് രജിസ്റ്റര് വെയ്ക്കും. സ്ക്കൂളില് തീര്ച്ചയായും രജിസ്റ്റര് വെയ്ക്കും. ഇവിടെയും എല്ലാ സെന്ററിലും വിദ്യാര്ത്ഥികളുടെ ചാര്ട്ടും രജിസ്റ്ററും വെയ്ക്കണം. എന്നിട്ട് നോക്കണം ഞാന് ദിവസവും പോകുന്നുണ്ടോ? ദൈവീക ഗുണങ്ങള് ധാരണ ചെയ്യുന്നുണ്ടോ? സഹോദരീ സഹോദര ബന്ധത്തിനും മുകളിലേയ്ക്ക് പോകണം. കേവലം ആത്മീയ സഹോദരങ്ങളാണ് എന്ന ദൃഷ്ടി മാത്രമായിരിക്കണം. നമ്മള് ആത്മാക്കളാണ്. ആരുടേയും ദൃഷ്ടി വികാരിയാകരുത്. നിങ്ങള് ബ്രഹ്മാകുമാര്-കുമാരിമാരാണ് അതിനാലാണ് സഹോദര-സഹോദരി സംബന്ധം വെച്ചിരിക്കുന്നത്. ഒരു അച്ഛന്റെ കുട്ടികളാണ്. ഈ സംഗമത്തില് മാത്രമാണ് സഹോദരീ സഹോദര ബന്ധത്തില് ഇരിക്കുന്നത്. അതിനാല് വികാരത്തിന്റെ ദൃഷ്ടി അവസാനിക്കണം. ഒരു അച്ഛനെമാത്രം ഓര്മ്മിക്കണം. വാണിക്കും ഉപരിയായി പോകണം. ഇങ്ങനെ ഇങ്ങനെ അവനവനോടുതന്നെ സംസാരിക്കുന്നതാണ് സൂക്ഷ്മ പഠനം. ഇതില് ശബ്ദത്തിലേക്ക് വരേണ്ടതായ ആവശ്യമില്ല. ഇവിടെ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുവാന് വേണ്ടി ശബ്ദത്തിലേയ്ക്ക് വരേണ്ടി വരുന്നു. വാണിക്ക് ഉപരി പോകുന്നതിനും മനസ്സിലാക്കിത്തരേണ്ടി വരുന്നു. ഇപ്പോള് തിരിച്ച് പോകണം. അച്ഛനെ വിളിച്ചിരുന്നു വരൂ, ഞങ്ങളെ കൂടെ കൊണ്ടുപോകൂ എന്ന്. ഞങ്ങള് പതിതരാണ്, തിരിച്ച് പോകാന് സാധിക്കില്ല. പതിതലോകത്തില് ഇപ്പോള് ആര് പാവനമാക്കും! സാധു സന്യാസിമാര്ക്ക് ആര്ക്കും പാവനമാക്കാന് സാധിക്കില്ല. അവര് സ്വയം പാവനമാകാന് ഗംഗാസ്നാനം ചെയ്യുന്നവരാണ്. അച്ഛനെ അറിയുന്നില്ല. ആരാണോ കല്പം മുമ്പ് അറിഞ്ഞത്, അവരാണ് ഇപ്പോള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പുരുഷാര്ത്ഥവും ബാബയ്ക്കല്ലാതെ മറ്റാര്ക്കും ചെയ്യിക്കാന് സാധിക്കില്ല. ബാബ തന്നെയാണ് സര്വ്വശ്രേഷ്ഠം. ഇങ്ങനെയുള്ള അച്ഛനെ കല്ലിലും മുള്ളിലും ഉണ്ടെന്ന് പറയുന്നതിലൂടെ മനുഷ്യന്റെ സ്ഥിതി എന്തായിത്തീര്ന്നു! ഏണിപ്പടി ഇറങ്ങിവന്നു. സമ്പൂര്ണ്ണ നിര്വ്വികാരികളില് നിന്നും, സമ്പൂര്ണ്ണ വികാരികളായിത്തീര്ന്നു. ആരാണോ കല്പം മുമ്പ് അംഗീകരിച്ചത് അവരേ ഈ കാര്യങ്ങള് ഇപ്പോഴും അംഗീകരിക്കു. നിങ്ങളുടെ ജോലി ആര് വന്നാലും അവര്ക്ക് അച്ഛന്റെ ആജ്ഞ നല്കുക എന്നതാണ്. ഏണിപ്പടിയുടെ ചിത്രത്തിലൂടെ മനസ്സിലാക്കിക്കൊടുക്കു. എല്ലാവര്ക്കും ഇപ്പോള് വാനപ്രസ്ഥ അവസ്ഥയാണ്. എല്ലാവരും ഇപ്പോള് ശാന്തീധാമത്തിലേയ്ക്കും സുഖധാമത്തിലേയ്ക്കും പോകും. ആരാണോ ആത്മാവിനെ ബുദ്ധിയോഗത്തിന്റെ ബലത്തിലൂടെ സമ്പൂര്ണ്ണ പവിത്രമാക്കി മാറ്റിയത് അവരാണ് സത്യയുഗത്തിലേയ്ക്ക് പോകുന്നത്. ഭാരതത്തിലെ പ്രാചീനയോഗം എന്നും മഹിമയുണ്ട്. ആത്മാവിന് ഇപ്പോള് സ്മൃതി ഉണരുകയാണ് തീര്ച്ചയായും നമ്മള് ആദ്യമാദ്യം വന്നിരുന്നു. ഇപ്പോള് വീണ്ടും തിരിച്ച് പോകണം. നിങ്ങള്ക്ക് നിങ്ങളുടെ പാര്ട്ട് ഓര്മ്മ വരുന്നു. ആരാണോ ഈ കുലത്തില് വരാത്തത് അവരില് നമ്മുക്ക് ഇപ്പോള് പവിത്രമായി മാറണമെന്ന ഓര്മ്മയും ഉണരില്ല. പവിത്രമായി മാറുന്നതിനാണ് പരിശ്രമിക്കേണ്ടത്. അച്ഛന് പറയുന്നു സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മാജീത്തായി മാറും ഒപ്പം സഹോദരീ സഹോദരനാണ് എന്ന് മനസ്സിലാക്കുന്നതിലൂടെ ദൃഷ്ടിയും പരിവര്ത്തനപ്പെടും. സത്യയുഗത്തില് ദൃഷ്ടി ഒരിയ്ക്കലും മോശമായിരിക്കില്ല. ബാബയാണെങ്കില് മനസ്സിലാക്കിത്തന്നുകൊണ്ടേയിരിക്കുന്നു കുട്ടികളേ സ്വയം തന്നോടുതന്നെ ചോദിക്കു- നമ്മള് സത്യയുഗീ ദേവതയാണോ അതോ കലിയുഗീ മനുഷ്യനാണോ? നിങ്ങള് കുട്ടികള് വളരെ നല്ല നല്ല ചിത്രങ്ങളും സ്ലോഗനും ഉണ്ടാക്കണം. ആദ്യത്തെയാള് ചോദിക്കണം സത്യയുഗിയാണോ അതോ കലിയുഗിയാണോ? രണ്ടാമത്തെയാള് പിന്നീട് മറ്റൊരു ചോദ്യം ചോദിക്കണം, ഇങ്ങനെ കോളിളക്കം സൃഷ്ടിക്കണം.

അച്ഛന് ശ്രീമതം നല്കുന്നുണ്ട് പതിതരെ പാവനമാക്കാന്. ബാക്കി ജോലി കാര്യങ്ങളില് നിന്ന് നമ്മള് എന്താണ് നേടിയത്. അച്ഛനെ വിളിക്കുന്നത് തന്നെ വന്നു മനുഷ്യനില് നിന്നും ദേവതയാകുന്നതിനുള്ള വഴി പറഞ്ഞുതരൂ എന്നു പറഞ്ഞാണ്, അതിനാല് ഞാന് വന്ന് അത് പറഞ്ഞുതരുകയാണ്. എത്ര സഹജമായ കാര്യമാണ്. സൂചനയും വളരെ സഹജമാണ്- മന്മനാഭവ. സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കു. അര്ത്ഥം മനസ്സിലാക്കാത്ത കാരണത്താല് ഗംഗയെ പതിതപാവനീ എന്നു കരുതുന്നു. പതിതപാവനന് അച്ഛനാണ്. ഇപ്പോള് എല്ലാവരുടേയും കണക്കെടുപ്പിന്റെ സമയമാണ്. കണക്കു വഴക്കുകള് ഇല്ലാതാക്കി തിരികെക്കൊണ്ടുപോകുന്നു. അച്ഛന് മനസ്സിലാക്കിത്തരുമ്പോള് മനസ്സിലാക്കുന്നുണ്ട് പക്ഷേ ഭാഗ്യത്തില് ഇല്ലാത്തതിനാല് താഴെ വീണുപോകുന്നു. അച്ഛന് പറയുന്നു സഹോദരീ- സഹോദരനാണ് എന്ന് മനസ്സിലാക്കു, ഒരിയ്ക്കലും മോശമായ ദൃഷ്ടി ഉണ്ടാകരുത്. ചിലരില് കാമത്തിന്റെ ഭൂതം, ചിലരില് ലോഭത്തിന്റെ ഭൂതം വരുന്നു, എപ്പോഴെങ്കിലും നല്ല ഭക്ഷണ സാധനങ്ങള് കാണുമ്പോള് ആസക്തിയുണ്ടാകുന്നു. വെളളക്കടലയുളള ഭക്ഷണ പദാര്ത്ഥം കാണുമ്പോള് കഴിക്കാന് തോന്നുന്നു. പിന്നീട് കഴിച്ചാല് പക്കയാവാത്ത കാരണം അതിന്റെ പ്രഭാവം പെട്ടെന്ന് ഉണ്ടാകുന്നു. ബുദ്ധി ഭ്രഷ്ടമാകുന്നു. മമ്മയും ബാബയും ഏതെല്ലാം വിശ്ഷ്ട സന്താനങ്ങള്ക്കാണോ സര്ട്ടിഫിക്കറ്റ് നല്കുന്നത് അവരെ ഫോളോ ചെയ്യണം. യജ്ഞത്തില് നിന്ന് എന്ത് ലഭിക്കുന്നുവോ അത് മധുരമാണ് എന്ന് മനസ്സിലാക്കി കഴിക്കണം. നാവിന് ആസക്തി പാടില്ല. യോഗവും വേണം. യോഗമില്ലെങ്കില് ഇന്ന സാധനം കഴിക്കണം അല്ലെങ്കില് അസുഖം വരും എന്നെല്ലാം തോന്നാന് തുടങ്ങും. ബുദ്ധിയില് ഉണ്ടായിരിക്കണം നമ്മള് വന്നിരിക്കുന്നത് ദേവതയാകാനാണ്. ഇപ്പോള് നമ്മുക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. പിന്നീട് കുട്ടിയായി മാറി അമ്മയുടെ ഗര്ഭത്തിലേയ്ക്ക് വരും. അമ്മ എന്താണോ കഴിക്കുകയും കുടിക്കുകയും ചെയ്യുന്നത് അതിന്റെ പ്രഭാവം കുട്ടിയിലും ഉണ്ടാകും. സത്യയുഗത്തില് പിന്നെ ഇങ്ങനെയുള്ള ഒരു കാര്യവുമുണ്ടാകില്ല. അവിടെ എല്ലാം ഫസ്റ്റ് ക്ലാസായിരിക്കും. നമ്മുക്ക് വേണ്ടി മാതാവ് കഴിക്കുന്നതും ഫസ്റ്റ് ക്ലാസായിരിക്കും, അത് നമ്മുടെ വയറ്റിലേയ്ക്ക് വരും. അവിടെ എല്ലാംതന്നെ ഫസ്റ്റ് ക്ലാസായിരിക്കും. ജന്മമെടുക്കുമ്പോള് തന്നെ ശുദ്ധമായ ഭക്ഷണമായിരിക്കും ലഭിക്കുന്നത്. അതിനാല് ഇങ്ങനെയുള്ള സ്വര്ഗ്ഗത്തിലേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തണം. അച്ഛനെ ഓര്മ്മിക്കണം.

അച്ഛന് വന്ന് നമുക്ക് പുനര്ജന്മം നല്കുകയാണ്. ലോകരാണെങ്കില് കുരങ്ങിന്റെ ഗ്രന്ഥികള് മനുഷ്യനില് കുത്തിവെയ്ക്കുന്നു. നമ്മളും യുവാവാകും എന്നു കരുതുന്നു. എങ്ങനെയാണോ മനുഷ്യര് ഹൃദയത്തെ മാറ്റി വെക്കുന്നത്. ബാബ ഹൃദയമൊന്നും മാറ്റി ഘടിപ്പിക്കുന്നില്ല. അച്ഛന് വന്ന് നമ്മുടെ ഹൃദയത്തെ പരിവര്ത്തനപ്പെടുത്തുകയാണ് ചെയ്യുന്നത്. ബാക്കി മറ്റെതെല്ലാം സയന്സാണ്. ബോംബുകള് ഉണ്ടാക്കുന്നു. ഇത് ലോകത്തെ മുഴുവന് നശിപ്പിക്കുന്ന വസ്തുവാണ്. തമോപ്രധാന ബുദ്ധിയല്ലേ. ഇതാണ് ഡ്രാമയിലെ ഭാവി എന്നു മനസ്സിലാക്കി അവര് സന്തോഷിക്കുന്നു. ബോംബുകള് തീര്ച്ചയായും ഉണ്ടാക്കുക തന്നെവേണം. ശാസ്ത്രങ്ങളില് എഴുതിവെച്ചിട്ടുണ്ട് വയറ്റില് നിന്നും ഉലക്ക പുറത്ത് വന്നു പിന്നീട് ഇങ്ങനെയെല്ലാം സംഭവിച്ചുവെന്ന്. ഇപ്പോള് ബാബ മനസ്സിലാക്കിത്തന്നു ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. രാജയോഗം പഠിപ്പിച്ചത് ഞാന് തന്നെയാണ്. അതെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലെ ഒരു കഥയാണ്, അത് കേട്ട് കേട്ട് നമ്മുടെ അവസ്ഥ ഇങ്ങനെയായി. ഇപ്പോള് അച്ഛന് സത്യനാരായണന്റെ കഥ, ത്രിനേത്രത്തിന്റെകഥ, അമരനാഥന്റെ കഥ കേള്പ്പിക്കുകയാണ്. ഈ പഠിപ്പിലൂടെയാണ് നിങ്ങള് ഈ പദവി നേടുന്നത്. കാണിക്കുന്നത് സ്വദര്ശന ചക്രത്താല് എല്ലാവരേയും കൃഷ്ണന് വധിച്ചു എന്നാണ്, പക്ഷേ കൃഷ്ണന് അങ്ങനെ ചെയ്തിട്ടില്ല. ഞാന് കേവലം രാജയോഗം പഠിപ്പിച്ച് പാവനമാക്കി മാറ്റുകയാണ്. ഞാന് നിങ്ങളെ സ്വദര്ശന ചക്രധാരിയാക്കി മാറ്റുകയാണ്. പിന്നീട് അവര് കൃഷ്ണന്റെ കൈയ്യില് ചക്രം മുതലായവ കാണിച്ചിരിക്കുന്നു. സ്വദര്ശന ചക്രം എങ്ങനെ കറക്കും? ഇന്ദ്രജാലത്തിന്റെ കാര്യമൊന്നുമില്ലല്ലോ. ഇതെല്ലാം ആക്ഷേപമല്ലേ. അതും അരകല്പം നടന്നുകൊണ്ടിരിക്കും. എത്ര അത്ഭുതകരമായ ഡ്രാമയാണ്. ഇപ്പോള് ചെറുപ്പക്കാര്, മുതിര്ന്നവര് എല്ലാവരുടേയും വാനപ്രസ്ഥ അവസ്ഥയാണ്. ഇപ്പോള് നമ്മുക്ക് പോകണം അതിനാല് അച്ഛനെ ഓര്മ്മിക്കണം. മറ്റൊരു കാര്യവും ഓര്മ്മവരരുത് ഇങ്ങനെയുള്ള അവസ്ഥയുണ്ടാകണം അപ്പോള് ഉയര്ന്ന പദവി നേടാന് കഴിയും. തന്റെ ഹൃദയത്തോട് ചോദിക്കണം- എന്റെ രജിസ്റ്റര് എത്രത്തോളം ശരിയാണ്? രജിസ്റ്ററിലൂടെ മനസ്സിലാക്കാന് സാധിക്കും ദിവസവും പഠിക്കുന്നുണ്ടോ അതോ ഇല്ലയോ എന്ന്. ചിലര് നുണ പറയുന്നുമുണ്ട്. അച്ഛന് പറയുന്നു സത്യം പറയൂ, പറയുന്നില്ലെങ്കില് മോശമാകുന്നത് നിങ്ങളുടെ രജിസ്റ്റര് തന്നെയാണ്. ഭഗവാനോട് പവിത്രമാകാമെന്ന് പ്രതിജ്ഞ ചെയ്തിട്ട് അത് തെറ്റിച്ചാല് നിങ്ങളുടെ അവസ്ഥ എന്താകും. വികാരത്തില് വീണാല് കളി കഴിഞ്ഞു. നമ്പര് വണ് ശത്രു ദേഹാഭിമാനമാണ്, പിന്നീട് കാമവും ക്രോധവും. ദേഹാഭിമാനത്തില് വരുന്നതിനാലാണ് മനോവൃത്തി മോശമാകുന്നത് അതിനാല് ബാബ പറയുകയാണ്- ദേഹീ- അഭിമാനീ ഭവ. അര്ജുനനും ബ്രഹ്മാവ് തന്നെയല്ലേ. കൃഷ്ണന്റെ ആത്മാവും ഇവര് തന്നെയായിരുന്നു. വാസ്തവത്തില് അര്ജുനന് എന്ന പേരൊന്നുമില്ല, ആരിലാണോ ബാബ പ്രവേശിക്കുന്നത് അവരുടെ പേര് മാറിക്കൊണ്ടിരിക്കും. മനുഷ്യര് പറയും ഈ വൃക്ഷം മുതലായവ നിങ്ങളുടെ കല്പനയാണ്. മനുഷ്യരുടെ കല്പന നിങ്ങള് ഇപ്പോള് പ്രാക്ടിക്കലായി കാണുന്നു.

നിങ്ങള് കുട്ടികള്ക്ക് വളരെ അധികം സന്തോഷം ഉണ്ടായിരിക്കണം- ഇപ്പോള് നമ്മള് പോയി സ്വര്ഗ്ഗത്തിലെ ചെറിയ കുട്ടിയാകും. പിന്നീട് പേര്, രൂപം, കാലം, ദേശം എല്ലാം പുതിയതായിരിക്കും. ഇത് പരിധിയില്ലാത്ത നാടകമാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ്. സംഭവിക്കേണ്ടതുതന്നെയാണ് സംഭവിക്കുന്നത് പിന്നീട് നമ്മള് എന്തിനാണ് ചിന്തിക്കുന്നത്? ഡ്രാമയുടെ രഹസ്യം ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ഇതെല്ലാം നിങ്ങള് ബ്രാഹ്മണര്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. ലോകത്തില് ഈ സമയത്ത് എല്ലാവരും പൂജാരികളാണ്. എവിടെയാണോ പൂജാരികളുള്ളത് അവിടെ പൂജ്യനായി ഒരാള്പോലും ഉണ്ടാകില്ല. സത്യ-ത്രേതായുഗങ്ങളിലാണ് പൂജ്യനീയര് ഉണ്ടാവുക. കലിയുഗത്തില് പൂജാരികളാണ്, പിന്നീട് ഇവിടെയുളളവരെ സ്വയം പൂജ്യനാണെന്ന് എങ്ങനെ പറയാന് സാധിക്കും? പൂജ്യനായിട്ടുള്ളത് ദേവീ ദേവതകളാണ്. മനുഷ്യര് പൂജാരികളാണ്. മുഖ്യ കാര്യം അച്ഛന് മനസ്സിലാക്കിത്തരുകയാണ്- പാവനമായി മാറണമെങ്കില് എന്നെമാത്രം ഓര്മ്മിക്കു. ഡ്രാമ അനുസരിച്ച് ആര് എത്ര പുരുഷാര്ത്ഥം ചെയ്തുവോ അത്രയേ ചെയ്യുകയുള്ളു. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ പഠിപ്പിന്റെ രജിസ്റ്റര് വെയ്ക്കണം. എനിക്ക് ഭായി-ഭായി എന്ന ദൃഷ്ടി എത്രത്തോളമുണ്ട്? എന്റെ സ്വഭാവം ദൈവീകമായി മാറിയോ? എന്നത് തന്റെ ചാര്ട്ടില് പരിശോധിക്കണം.

2. തന്റെ നാക്കിനുമേല് വളരെ അധികം നിയന്ത്രണം വേണം. ബുദ്ധിയില് ഉണ്ടായിരിക്കണം നമ്മള് ദേവതയായി മാറുകയാണ് അതിനാല് കഴിക്കുന്നതിലും കുടിക്കുന്നതിലും വളരെ ശ്രദ്ധ വേണം. നാവിന്റെ ആസക്തിയുടെ പിന്നാലെ പോകരുത്. മാതാപിതാവിനെ ഫോളോ ചെയ്യണം.

വരദാനം :-
ഓരോ നിമിഷത്തെയും അന്തിമ നിമിഷമാണെന്നു മനസ്സിലാക്കി സദാ എവര്റെഡിയായിരിക്കുന്ന തീവ്ര പുരുഷാര്ത്ഥിയായി ഭവിയ്ക്കട്ടെ.

തന്റെ അന്തിമ നിമിഷം എപ്പോഴായിരിക്കുമെന്നതിനെക്കുറിച്ച് വിശ്വസിക്കാനാവില്ല. അതിനാല് ഓരോ നിമിഷത്തെയും തന്റെ അന്തിമ നിമിഷമാണെന്ന് മനസ്സിലാക്കി കൊണ്ട് എവര്റെഡിയായിരിക്കൂ. എവര്റെഡി അര്ത്ഥം തീവ്ര പുരുഷാര്ത്ഥി. ഇനിയും വിനാശമാകുവാന് സമയമെടുക്കും, പിന്നീട് തയ്യാറെടുപ്പ് നടത്താമെന്ന് വിചാരിക്കരുത്. അങ്ങനെയല്ല. ഓരോ നിമിഷവും അന്തിമ നിമിഷമാണ് അതിനാല് സദാ നിര്മ്മോഹിയും, നിര്വ്വികല്പവും, വ്യര്ത്ഥ രഹിതവുമായിരിക്കണം. അപ്പോള് പറയുന്നു, എവര്റെഡി. എന്തെങ്കിലും കാര്യം അവശേഷിച്ചിട്ടുണ്ടെങ്കില് പോലും തന്റെ സ്ഥിതി എപ്പോഴും ഉപരാമമായിരിക്കണം. എന്ത് സംഭവിക്കുന്നോ അത് നല്ലതിനായിരിക്കും.

സ്ലോഗന് :-
നിയമത്തെ തന്റെ കൈയ്യില് എടുക്കുന്നതും ക്രോധത്തിന്റെ അംശമാണ്.