08.02.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമാ യകുട്ടികളേ - ഈആ ത്മീയആ ശുപത്രി നിങ്ങളെഅ രക്ക ല്പത്തേ ക്ക്സദാആ രോഗ്യ ശാലി യാക്കിമാ റ്റുന്നതാണ്, ഇവി ടെനിങ്ങ ള്ദേഹിഅ ഭിമാനി യായിരിക്കൂ.

ചോദ്യം :-
ജോലികളെല്ലാം ചെയ്തു കൊണ്ടും ബാബയുടെ ഏതൊരു നിര്ദ്ദേശമാണ് ബുദ്ധിയിലെപ്പോഴും ഉണ്ടാകേണ്ടത്?

ഉത്തരം :-
ബാബയുടെ നിര്ദ്ദേശമാണ്, നിങ്ങള് സാകാരിയേയോ ആകാരിയേയോ ഓര്മ്മിക്കരുത്. ഒരേയൊരു ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. ഈ കാര്യത്തില് ആര്ക്കും അവസരമില്ലെന്ന് പറയാന് സാധിക്കില്ല. സര്വ്വതും ചെയ്തുകൊണ്ടും ഓര്മ്മയിലിരിക്കുവാന് സാധിക്കുന്നു.

ഓംശാന്തി.
മധുരമധുരമായ ആത്മീയ കുട്ടികളെ പ്രതി അച്ഛന്റെ പുലര്ക്കാലവന്ദനം. പുലര്ക്കാലവന്ദനത്തിനു ശേഷം കുട്ടികളോട് പറയുന്നു, അച്ഛനെ ഓര്മ്മിക്കൂ. പതിതപാവനാ വന്ന് പാവനമാക്കൂ എന്ന് പറഞ്ഞ് വിളിക്കുന്നു എങ്കില് ബാബ ഏറ്റവുമാദ്യം തന്നെ പറയുകയാണ് - ആത്മീയ അച്ഛനെ ഓര്മ്മിക്കൂ. ആത്മീയ അച്ഛന് എല്ലാവര്ക്കും ഒന്നു തന്നെയാണ്. അച്ഛനെ ഒരിക്കലും സര്വ്വവ്യാപി എന്ന് പറയില്ല. അതിനാല് എത്രത്തോളം കഴിയുന്നുവോ കുട്ടികളേ, ഏറ്റവുമാദ്യം അച്ഛനെ ഓര്മ്മിക്കണം. ഏതൊരു സാകാരിയോ ആകാരിയോ ആയ ശരീരധാരികളെ ഓര്മ്മിക്കരുത്. ഇത് വളരെ സഹജമല്ലേ. മനഷ്യര് പറയുന്നു ഞങ്ങള്ക്ക് സമയമില്ല, ബിസിയാണ്. എന്നാല് ഈ കാര്യത്തില് നിങ്ങള്ക്ക് ധാരാളം സമയം ലഭിക്കുന്നു. ബാബയെ ഓര്മ്മിക്കാനുളള യുക്തിയാണ് പറഞ്ഞു തരുന്നത്. ഓര്മ്മിക്കുന്നതിലൂടെ മാത്രമാണ് പാപം നശിക്കുക. മുഖ്യമായ കാര്യം തന്നെ ഇതാണ്. ജോലികളൊന്നും ചെയ്യാതിരിക്കണ്ട. അതെല്ലാം ചെയ്തുകൊണ്ടും ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം നശിക്കുന്നു. നമ്മള് പതിതമാണെന്ന് മനസ്സിലാക്കുന്നുണ്ട്. സാധു-സന്യാസിമാരും, ഋഷി-മുനിമാരെല്ലാം സാധന ചെയ്യുന്നുണ്ട്. ഭഗവാനുമായുളള മിലനത്തിനാണ് സാധന ചെയ്യുന്നത്. ഭഗവാന്റെ പരിചയം ലഭിക്കാത്തിടത്തോളം ഭഗവാനുമായി മിലനം ചെയ്യാന് സാധിക്കില്ല. നിങ്ങള്ക്കറിയാം ലോകത്തില് മറ്റാര്ക്കും തന്നെ ബാബയുടെ പരിചയമില്ല. എല്ലാവര്ക്കും ദേഹത്തിന്റെ പരിചയം ഉണ്ട്. വലിയ വസ്തുവിന്റെ പരിചയം പെട്ടെന്നുണ്ടാകുമല്ലോ. ബാബ എപ്പോള് വരുന്നോ അപ്പോള് ആത്മ പരിചയം ലഭിക്കുന്നു. ആത്മാവും ശരീരവും രണ്ടും രണ്ടാണ്. ആത്മാവ് ഒരു നക്ഷത്രമാണ്, അതിസൂക്ഷ്മമാണ്. അതിനെ ആര്ക്കും കാണാന് സാധിക്കില്ല. അപ്പോള് ഇവിടെ വന്നിരിക്കുമ്പോള് ദേഹിഅഭിമാനിയായി വേണം ഇരിക്കുവാനായി. ഇതും അരക്കല്പത്തേക്ക് നിരോഗിയായി മാറുവാനുളള ആശുപത്രിയാണ്. ആത്മാവ് അവിനാശിയാണ് ഒരിക്കലും നശിക്കുന്നില്ല. ആത്മാവിലാണ് മുഴുവന് പാര്ട്ടും അടങ്ങിയിരിക്കുന്നത്. ആത്മാവ് പറയുന്നു, എനിക്ക് ഒരിക്കലും വിനാശം സംഭവിക്കില്ല. ഇത്രയും ആത്മാക്കള് അവിനാശിയാണ്. ശരീരം വിനാശിയാണ്. ആത്മാവ് അവിനാശിയാണെന്നുളളത് ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇത് നാടകമാണ്, നമ്മള് 84 ജന്മങ്ങളെടുക്കുന്നു. ഇതില് ധര്മ്മസ്ഥാപകര് ആരെല്ലാമാണ്, എപ്പോഴെല്ലാം വരുന്നു. എത്ര ജന്മങ്ങളെടുക്കുന്നു, എന്നുളളത് നിങ്ങള്ക്കറിയാം. 84ജന്മങ്ങളെടുക്കുന്നതിന്റെ മഹിമ കേവലം ഒരു ധര്മ്മത്തിലുളളവരുടേത് മാത്രമായിരിക്കും. എല്ലാവര്ക്കും 84 ജന്മങ്ങള് ലഭിക്കുന്നില്ല. എല്ലാ ധര്മ്മങ്ങളും ഒരുമിച്ച് വരില്ലല്ലോ. നമുക്ക് മറ്റുളളവരുടെ കണക്കെടുക്കേണ്ടതായ ആവശ്യമില്ലല്ലോ. ഓരോ ധര്മ്മ സ്ഥാപകര് അവരവരുടെ സമയത്ത് ധര്മ്മം സ്ഥാപിക്കാന് വരുമെന്നറിയാമല്ലോ. പിന്നീട് അവരുടെ അഭിവൃദ്ധിയുണ്ടാകുന്നു. എല്ലാവരും സതോപ്രധാനത്തില് നിന്നും തമോപ്രധാനമാവുക തന്നെ വേണം. ലോകം തമോപ്രധാനമാകുമ്പോള് ബാബ വന്ന് സതോപ്രധാന സത്യയുഗം സ്ഥാപിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ഭാരതവാസികള് തന്നെയാണ് പുതിയ ലോകത്തില് വന്ന് രാജ്യം ഭരിക്കുന്നത്. മറ്റൊരു ധര്മ്മവും ഉണ്ടാവുകയില്ല. നിങ്ങള് കുട്ടികളിലും ആര്ക്ക് ഉയര്ന്ന പദവി നേടണമോ, അവര് കൂടുതല് ഓര്മ്മയിലിരിക്കുവാനുളള പുരുഷാര്ത്ഥം ചെയ്യുന്നു. ബാബയ്ക്ക് വാര്ത്തയും നല്കുന്നു, ബാബാ ഞാന് ഇത്രയും സമയം ഓര്മ്മയിലിരുന്നു. പല കുട്ടികളും ലജ്ജ കാരണം പൂര്ണ്ണമായ വാര്ത്ത ബാബയ്ക്ക് നല്കുന്നില്ല. ബാബ എന്തു പറയുമെന്ന് വിചാരിക്കുന്നു. നിങ്ങള് നല്കിയില്ലെങ്കിലും ബാബയ്ക്ക് അറിയാമല്ലോ. സ്കൂളില് ടീച്ചര് വിദ്യാര്ത്ഥികളോട് പറയില്ലേ, നീ അഥവാ പഠിച്ചില്ലെങ്കില് തോറ്റുപോകുമെന്ന്. ലൗകിക മാതാപിതാക്കള്ക്കും കുട്ടികളുടെ പഠിപ്പിലൂടെ മനസ്സിലാക്കുവാന് സാധിക്കുന്നു. ഇത് വളരെ വലിയ സ്കൂളാണ്. ഇവിടെ മറ്റു സ്കൂളുകളെപ്പോലെ കുട്ടികളെ സംഖ്യാക്രമത്തില് ഇരുത്തുവാന് സാധിക്കില്ല. ഇവിടെ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കുവാന് സാധിക്കുന്നു, തീര്ച്ചയായും സംഖ്യാക്രമത്തില് തന്നെയാകുമല്ലോ. ബാബ നല്ല-നല്ല കുട്ടികളെ എവിടേക്കെങ്കിലും സേവനത്തിനായി പറഞ്ഞയക്കുമ്പോള്, ഇത് കണ്ട് മറ്റുളളവരും എഴുതാറുണ്ട് ബാബാ ഞങ്ങള്ക്ക് മഹാരഥികളെ അയച്ചു തരൂ. അതിനര്ത്ഥം തീര്ച്ചയായും അവര്ക്ക് മനസ്സിലായിട്ടുണ്ട്, ഇവര് ഞങ്ങളെക്കാളും സമര്ത്ഥരാണെന്നുളളത്. തീര്ച്ചയായും നമ്പര്പ്രകാരം തന്നെയാവുമല്ലോ. ചിത്രപ്രദര്ശിനിയില് അനേക പ്രകാരത്തിലുളളവര് വരുമ്പോള്, അതിനനുസരിച്ച് ഗൈഡുകളും നില്ക്കണം അവരെ പരിശോധിക്കുന്നുതിനായി. അവരെ സ്വീകരിക്കുന്നവര്ക്ക് അറിയാമല്ലോ, ഇവര് ഉയര്ന്ന തലത്തിലിരിക്കുന്നവരാണോ അല്ലയോ എന്നുളളത്. അപ്പോള് അവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി, അങ്ങനെയുളളവരോട് പറയണം. ഇവിടെയും ഫസ്റ്റ് ഗ്രേഡ്, സെക്കന്റ് ഗ്രേഡ്, തേര്ഡ് ഗ്രേഡ് എന്നിവരുണ്ടെന്നുളളത് നിങ്ങള്ക്കും മനസ്സിലാക്കുവാന് സാധിക്കുന്നു. അവിടെ എല്ലാവരുടെയും സേവനം ചെയ്യണം. ഏതെങ്കിലും ഉന്നത നിലവാരത്തിലുളള ആളുകള് വരികയാണെങ്കില് എല്ലാവരും അവരെ സത്കരിക്കുമല്ലോ. ഇത് നിയമമാണ്. അച്ഛനോ ടീച്ചറോ ക്ലാസ്സില് കുട്ടികളുടെ മഹിമ പാടുന്നതും ഏറ്റവും വലിയ സത്കാരമാണ്. പേര് പ്രശസ്തമാക്കുന്ന കുട്ടികളുടെ മഹിമ അഥവാ സത്കാരം ചെയ്യുക തന്നെ വേണം. ചില ധനവാന്മാരോ അഥവാ ധാര്മ്മിക ബോധമുളളവരോ ഉണ്ടെങ്കില് തീര്ച്ചയായും അവരെ സത്കരിക്കണം. ഇപ്പോള് നിങ്ങള്ക്കറിയാം ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്. എല്ലാവരും ഉയര്ന്നതിലും ഉയര്ന്നത് എന്നാണ് പറയുന്നത്, എന്നാല് അവരുടെ ജീവചരിത്രത്തെക്കുറിച്ച് പറയാന് പറഞ്ഞാല് സര്വ്വവ്യാപി എന്ന് പറയും. ഒറ്റയടിക്ക് താഴ്ത്തുന്ന തരത്തില്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കുവാന് സാധിക്കും, ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് മൂലവതനവാസിയാണ്. സൂക്ഷ്മ വതനത്തില് ദേവതകളാണ്, ഇവിടെ വസിക്കുന്നത് മനുഷ്യരാണ്. അപ്പോള് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് നിരാകാരനാണ്.

ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി വജ്ര സമാനമായ നമ്മള് ഇപ്പോള് കക്കയ്ക്കു തുല്യമായി മാറി.പിന്നീട് ഭഗവാനെ സ്വയത്തെക്കാളും കൂടുതല് താഴേക്ക് കൊണ്ടു വരികയും ചെയ്തു. ആരും ഈശ്വരനെ തിരിച്ചറിയുന്നില്ല. നിങ്ങള് ഭാരതവാസികള്ക്കാണ് തിരിച്ചറിവ് ലഭിക്കുന്നത്, പിന്നീട് തിരിച്ചറിവ് കുറയുകയും ചെയ്യുന്നു. ഇപ്പോള് നിങ്ങള് അച്ഛന്റെ തിരിച്ചറിവ് എല്ലാവര്ക്കും നല്കുന്നു. ധാരാളം പേര്ക്ക് അച്ഛന്റെ തിരിച്ചറിവ് ലഭിക്കും. നിങ്ങളുടെ മുഖ്യമായ ചിത്രമാണ് ത്രിമൂര്ത്തി, സൃഷ്ടിചക്രം, കല്പവൃക്ഷം. ഇതിലൂടെ തന്നെ എത്ര പ്രകാശമാണ് ലഭിക്കുന്നത്. ഈ ലക്ഷ്മി-നാരായണന് സ്വര്ഗ്ഗത്തിന്റെ അധികാരികളാണെന്നുളളത് ആര്ക്കും പറയാന് സാധിക്കുന്നു. ശരി, സത്യയുഗത്തിനു മുന്നെ എന്തായിരുന്നു? ഇതും നിങ്ങള്ക്ക് ഇപ്പോഴല്ലേ അറിയൂ. ഇപ്പോള് കലിയുഗത്തിന്റെ അന്ത്യമാണ് ജനാധിപത്യമാണ്. ഇപ്പോഴാണെങ്കില് രാജ്യ പദവിയേ ഇല്ല. എത്ര വ്യത്യാസമാണെന്നു നോക്കൂ. സത്യയുഗത്തിന്റെ ആദിയില് രാജാക്കന്മാര് ഉണ്ടായിരുന്നു, ഇപ്പോള് കലിയുഗത്തിലുമുണ്ട്. കലിയുഗത്തിലുളള രാജാക്കന്മാര് പാവനമല്ല, അവര് പൈസ കൊടുത്ത് രാജാവിന്റെ ടൈറ്റില് നേടിയതാണ്. ആരും തന്നെ മഹാരാജാവല്ല, ടൈറ്റില് നേടിയതാണ്. പട്ടിയാലയിലെ മഹാരാജാവ്, ജോധ്പൂര്, ബികാനേര് മഹാരാജാക്കന്മാരെല്ലാം....... ടൈറ്റില് നേടിയതാണ്. ആദ്യം ഭാരതത്തില് പവിത്രമായ മഹാരാജാക്കന്മാരാണ്, പിന്നീട് അപവിത്രമായവരായി. മഹാരാജാവ് എന്ന ടൈറ്റില് മാത്രം നിലനില്ക്കുന്നു. ഈ ലക്ഷ്മി നാരായണനെക്കുറിച്ച് പറയുന്നു, ഇവര് സത്യയുഗത്തിലെ അധികാരകളാണെന്ന്, എന്നാല് ഇവരുടെ രാജ്യം ആരാണ് തട്ടിയെടുത്തത്? രാജധാനിയുടെ സ്ഥാപന എങ്ങനെ നടക്കുന്നു എന്നുളളത് നിങ്ങള്ക്കിപ്പോള് മനസ്സിലായി. ബാബ പറയുന്നു, ഞാന് നിങ്ങളെ ഇപ്പോള് 21ജന്മത്തേക്ക് വേണ്ടി പഠിപ്പിക്കുന്നു. മറ്റുളളവര് പഠിച്ച് ഈ ജന്മത്തില് തന്നെ വക്കീലാകുന്നു. നിങ്ങള് ഇപ്പോള് പഠിച്ച് മഹാരാജാ-മഹാറാണിയാകുന്നു. ഡ്രാമാപ്ലാന് അനുസരിച്ച് പുതിയ ലോകത്തിന്റെ സ്ഥാപന നടക്കുന്നു. ഇപ്പോള് പഴയ ലോകമാണ്. ഇവിടെ എത്ര തന്നെ നല്ല-നല്ല കെട്ടിടങ്ങള് ഉണ്ടായാലും വജ്ര-വൈഢൂര്യങ്ങളുടെ കൊട്ടാരമുണ്ടാക്കാനുളള ശക്തിയൊന്നും ഇവിടെ ആര്ക്കുമില്ല. സത്യയുഗത്തില് സര്വ്വതും വജ്ര-വൈഢൂര്യങ്ങളുടെ കൊട്ടാരമായിരിക്കില്ലേ. അതും ഉണ്ടാക്കാനായി ഒട്ടും താമസമുണ്ടാകില്ല. ഇവിടെയും ഭൂകമ്പമുണ്ടാകുമ്പോള് ഒരുപാട് പണിക്കാരെ ഉപയോഗിച്ച് ഒന്ന്-രണ്ട് വര്ഷത്തിനുളളില് തന്നെ മുഴുവന് പട്ടണവും ശരിയാക്കുന്നു. പുതിയ ദില്ലി പണിയുന്നതില് 8-10 വര്ഷങ്ങള് എടുത്തു. എന്നാല് ഇവിടെയുളള പണിക്കാരും അവിടെയുളള പണിക്കാരും തമ്മില് ഒരുപാട് വ്യത്യാസമുണ്ടല്ലോ. ഇന്നത്തെ കാലഘട്ടത്ത് പുതിയ-പുതിയ കണ്ടുപിടുത്തങ്ങള് ഉണ്ടായിക്കൊണ്ടിരിക്കുന്നു. കെട്ടിടമുണ്ടാക്കാനായി ശാസ്ത്രത്തിന്റെ ശക്തിയാണ്. എല്ലാം തയ്യാറാക്കപ്പെട്ട് ലഭിക്കുന്നു. പെട്ടെന്നു തന്നെ ഓരോ നിലകളും തയ്യാറാകുന്നു. എല്ലാം പെട്ടെന്നു തന്നെ തയ്യാറാകുന്നു എങ്കില് ഇതെല്ലാം തന്നെ അവിടെ പ്രയോജനപ്പെടുമല്ലോ. സയന്സിന്റെ എല്ലാ സാമഗ്രികളും കൂടെ സത്യയുഗത്തിലേക്ക് കൊണ്ടു പോകേണ്ടതാണ്. അതായത് സംസ്കാരം കൊണ്ടു പോകുന്നു. സയന്സിന്റെ ഈ സംസ്കാരവും കൊണ്ടു പോകുന്നു. അതിനാല് ഇപ്പോള് ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, പാവനമാകണമെങ്കില് അച്ഛനെ ഓര്മ്മിക്കണം. അച്ഛന് കുട്ടികളോട് ഗുഡ്മോണിംഗ് എന്നു പറഞ്ഞാണ് പഠിപ്പ് നല്കുന്നത്. കുട്ടികളേ, അച്ഛന്റെ ഓര്മ്മയില് തന്നെയാണോ ഇരിക്കുന്നത്. നടക്കുമ്പോഴും കറങ്ങുമ്പോഴും അച്ഛനെ ഓര്മ്മിക്കണം, എന്തുകൊണ്ടെന്നാല് ജന്മ-ജന്മാന്തരത്തെ പാപ ഭാരം ശിരസ്സിലുണ്ട്. ഏണിപ്പടി താഴേക്ക് ഇറങ്ങി-ഇറങ്ങി 84 ജന്മങ്ങളെടുക്കുന്നു. ഇപ്പോള് ഈയൊരു ജന്മത്തില് തന്നെ കയറുന്ന കലയുണ്ടാകണം. എത്രത്തോളം അച്ഛനെ ഓര്മ്മിക്കുന്നുവോ അത്രത്തോളം സന്തോഷവും ലഭിക്കുന്നു, ശക്തിയും നിറയുന്നു. പല കുട്ടികളെയും മുന്നില് വെക്കുന്നുണ്ടെങ്കിലും അവര് തീര്ത്തും ഓര്മ്മയിലിരിക്കുന്നില്ല. ജ്ഞാനത്തില് തീക്ഷണമാണെങ്കിലും ഓര്മ്മയിലിരിക്കുന്നില്ല. അച്ഛന് കുട്ടികളുടെ മഹിമ പാടാറുണ്ട്. ബ്രഹ്മാബാബ നമ്പര്വണ്ണായിത്തീര്ന്നു എങ്കില് അത്രയും പ്രയത്നിച്ചിട്ടുണ്ടാകുമല്ലോ. നിങ്ങള് എപ്പോഴും ശിവബാബ മനസ്സിലാക്കിത്തരുന്നു എന്ന് കരുതുകയാണെങ്കില് ബുദ്ധിയോഗം അവിടേക്ക് തന്നെയായിരിക്കും. ബ്രഹ്മാബാബയും പഠിച്ചുകൊണ്ടിരിക്കുന്നു, ഇവരും ശിവബാബയെ ഓര്മ്മിക്കാനാണ് പറയുന്നത്. മറ്റുളളവര്ക്ക് മനസ്സിലാക്കി കൊടുക്കാനാണ് ഈ ചിത്രം. നിരാകാരനെയാണ് ഭഗവാനെന്ന് പറയുന്നത്. അവര് വന്ന് ശരീരത്തെ ധാരണ ചെയ്യുകയാണ്. ഒരു ഭഗവാന്റെ കുട്ടികള് എല്ലാവരും സഹോദരങ്ങളാണ്. എല്ലാവരും ഈ ശരീരത്തില് വിരാജിതനാണ്, അകാലമൂര്ത്തികളാണ്. ഭൃഗുഡിയാകുന്ന സിംഹാസനം അകാലമൂര്ത്തിയായ ആത്മാവിന്റെ സിംഹാസനമാണ്. അകാല സിംഹാസനമെന്നുളളത് മറ്റൊരു വസ്തുവല്ല. ഇത് അകാലമൂര്ത്തിയുടെ സിംഹാസനമാണ്. ഭൃഗുഡി മദ്ധ്യത്തില് ആത്മാവ് വിരാജിതനാണ് ഇതിനെയാണ് അകാലസിംഹാസനം എന്ന് പറയുന്നത്. ആത്മാക്കളെല്ലാം തന്നെ അകാലമൂര്ത്തികളാണ്. എത്ര അതി സൂക്ഷ്മമാണ്. ബാബ നിരാകാരനാണ്, ബാബക്ക് തന്റെ സിംഹാസനം എവിടുന്നു കിട്ടാനാണ്, ബാബ പറയുന്നു, ഇതാണ് എന്റെ സിംഹാസനം. ഞാന് വന്ന് ഈ സിംഹാസനത്തെ ലോണായി എടുക്കുന്നു, ബ്രഹ്മാവിന്റെ സാധാരണ വൃദ്ധ ശരീരത്തിലെ അകാലസിംഹാസനത്തില് ഞാന് വന്നിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി സര്വ്വാത്മാക്കളുടെയും സിംഹാസനം ഇതാണെന്ന്. മനുഷ്യുടെ കാര്യമാണ് പറയുന്നത്, മൃഗങ്ങളുടെയല്ല. മൃഗങ്ങളെക്കാളും മോശമായ മനുഷ്യര് ആദ്യം ഉദ്ധരിക്കട്ടെ. ആരെങ്കിലും മൃഗങ്ങളുടെ കാര്യം നിങ്ങളോട് ചോദിക്കുകയാണെങ്കില് അവരോട് പറയണം, ആദ്യം നിങ്ങള് അവനവനെ നന്നാക്കൂ. സത്യയുഗത്തിലുളള മൃഗങ്ങള് പോലും വളരെ ഫസ്റ്റ് ക്ലാസ്സായിരിക്കും. അവിടെ അഴുക്കുകളൊന്നും തന്നെയുണ്ടാകില്ല. രാജാവിന്റെ കൊട്ടാരത്തില് പ്രാവുകള് വന്ന് വൃത്തികേടാക്കി വെച്ചാല് ശിക്ഷകള് ലഭിക്കുമായിരുന്നു. ലേശം പോലും അഴുക്കുണ്ടാകില്ല. കൊട്ടാരത്തില് ഈ കാര്യത്തിലെല്ലാം വളരെ ശ്രദ്ധയാണ്. കാവല്നില്ക്കുന്നവര് മൃഗങ്ങളെയൊന്നും അകത്തേക്ക് കടത്തി വിടുകയില്ല. വളരെയധികം ശുദ്ധത പാലിക്കുന്നു. ലക്ഷ്മി-നാരായണന്റെ ക്ഷേത്രത്തില് തന്നെ നോക്കൂ എത്ര ശുദ്ധിയാണെന്ന്. പാര്വ്വതി-ശങ്കരന്റെ ക്ഷേത്രത്തില് പിന്നെയും പ്രാവുകളെ കാണിക്കുന്നുണ്ട്. അപ്പോള് അവര് തീര്ച്ചയായും ക്ഷേത്രത്തെ വൃത്തികേടാക്കി വെക്കും. ശാസ്തരത്തില് ഇതിന്റെ ആധാരത്തില് ധാരാളം കെട്ടു കഥകള് എഴുതപ്പെട്ടിട്ടുണ്ട്.

ഇപ്പോള് ബാബ എന്തെല്ലാമാണോ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്, അതും വളരെ കുറച്ച് പേര് മാത്രമാണ് ധാരണ ചെയ്യുന്നത്. ബാക്കിയാരും ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ബാബ കുട്ടികള്ക്ക് എത്ര സ്നേഹത്തോടെയാണ് മനസ്സിലാക്കി തരുന്നത് - കുട്ടികളേ - വളരെയധികം മധുരമായിമാറൂ. വായിലൂടെ എപ്പോഴും ജ്ഞാന രത്നങ്ങള് മാത്രം വീഴണം. നിങ്ങള് രൂപ്ബസന്താണ്. നിങ്ങളുടെ വായിലൂടെ കല്ലുകള് വീഴരുത്. ആത്മാവിനാണ് മഹത്വമുളളത്. ആത്മാവാണ് പറയുന്നത് - ഞാന് പ്രസിഡണ്ടാണ്, ഇന്നയാളാണ്.... എന്റെ ശരീരത്തിന്റെ പേര് ഇതാണ്. ശരി, എന്നാല് ആത്മാക്കള് ആരുടെ മക്കളാണ്? ഒരേയൊരു പരമാത്മാവിന്റെ. അപ്പോള് തീര്ച്ചയായും അവരില് നിന്നും സമ്പത്ത് ലഭിക്കുന്നുണ്ടാകുമല്ലോ. അപ്പോള് ബാബ എങ്ങനെ സര്വ്വവ്യാപിയാകുന്നു! നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നു, ആദ്യം നമ്മളും ഒന്നും തന്നെ മനസ്സിലാക്കിയില്ലായിരുന്നു. ഇപ്പോള് ബുദ്ധിയുടെ പൂട്ട് എത്രത്തോളം തുറന്നു കഴിഞ്ഞു. നിങ്ങള് ഇപ്പോള് ഏതൊരു ക്ഷേത്രത്തിലേക്ക് പോകുകയാണെങ്കിലും മനസ്സിലാക്കണം, ഇതെല്ലാം തന്നെ അസത്യമായ ചിത്രങ്ങളാണ്. പത്തു കൈകളുളള, ആനയുടെ തുമ്പിക്കൈയ്യുളള ചിത്രങ്ങളൊക്കെയുണ്ടാകുമോ? ഇതെല്ലാം തന്നെ ഭക്തിയുടെ സാമഗ്രികളാണ്. വാസ്തവത്തില് ഭക്തി ഒരേയൊരു ശിവബാബയുടെതു മാത്രമാണുണ്ടാകേണ്ടത്, ബാബയാണ് സര്വ്വരുടെയും സദ്ഗതി ദാതാവ്. നിങ്ങളുടെ ബുദ്ധിയിലുണ്ട്, ഈ ലക്ഷ്മി-നാരായണനും 84 ജന്മങ്ങള് എടുക്കുന്നുണ്ട്. പിന്നീട് ഉയര്ന്നതിലും ഉയര്ന്ന ബാബ വന്നാണ് സര്വ്വരുടെയും സദ്ഗതി ചെയ്യുന്നത്. അവരെക്കാളും ഉയര്ന്നതായി മറ്റാരുമില്ല. ഈജ്ഞാനം നിങ്ങളിലും നമ്പര്പ്രകാരത്തിലാണ് ധാരണ ചെയ്യുന്നത്. ധാരണ ചെയ്യാന് സാധിക്കുന്നില്ലെങ്കില് പിന്നെ എന്തിനു കൊളളും. പലരും അന്ധന്മാരുടെ ഊന്നു വടിയാകുന്നതിനു പകരം സ്വയം അന്ധനായിത്തന്നെ ഇരിക്കുന്നു. പാല് നല്കാത്ത പശുവിനെ കശാപ്പുശാലയില് വെക്കുന്നു. ഇങ്ങനെയുളള കുട്ടികള്ക്കും ജ്ഞാനത്തിന്റെ പാല് നല്കുവാന് സാധിക്കില്ല. വളരെയധികം പേരുണ്ട്, അവര് യാതൊരു പുരുഷാര്ത്ഥവും ചെയ്യുന്നില്ല. നമുക്ക് ആരുടെയെങ്കിലും മംഗളം ചെയ്യണമെന്ന് അവര് മനസ്സിലാക്കുന്നില്ല. തന്റെ ഭാഗ്യത്തെക്കുറിച്ചുളള ശ്രദ്ധ തന്നെയില്ല. എന്ത് ലഭിക്കുന്നുവോ അത് നല്ലത് എന്നു പറഞ്ഞ് ഇരിക്കുന്നുണ്ട്. ബാബ പറയുന്നു, ഇവരുടെ ഭാഗ്യത്തിലില്ല. തന്റെ സത്ഗതിയ്ക്കായുളള പുരുഷാര്ത്ഥം ചെയ്യണമല്ലോ. ദേഹിഅഭിമാനിയായിത്തീരണം. ബാബ എത്ര ഉയര്ന്നതിലും ഉയര്ന്നതാണ്, വരുന്നത് നോക്കൂ എത്ര സാധാരണമായാണ്. പതിതലോകത്തില് പതിതശരീരത്തിലേക്ക്. ബാബയെ നിങ്ങള് വിളിക്കുന്നത് തന്നെ പതിത ലോകത്തേക്കാണ്. എപ്പോഴാണോ രാവണന് ദുഖം നല്കുന്നത്, തീര്ത്തും ഭ്രഷ്ടമാക്കുന്നത്, അപ്പോള് ബാബ വന്ന് നിങ്ങളെ ശ്രേഷ്ഠമാക്കുന്നു. ആരാണോ നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യുന്നത്, അവര് രാജാ-റാണിയാകുന്നു. ആരാണോ പുരുഷാര്ത്ഥം ചെയ്യാത്തത്, അവര് ദരിദ്രനാകുന്നു. ഭാഗ്യത്തിലില്ലെങ്കില് ആരും തന്നെ പ്രയത്നിക്കില്ല. ചിലര് തന്റെ നല്ല ഭാഗ്യത്തെ ഉണ്ടാക്കുന്നു. ഓരോരുത്തര്ക്കും സ്വയം നോക്കാന് സാധിക്കും, ഞാന് എന്ത് സേവനമാണ് ചെയ്യുന്നതെന്ന്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. രൂപ്ബസന്തായി മാറി വായിലൂടെ സദാ ജ്ഞാന രത്നങ്ങള് വീഴണം. വളരെയധികം മധുരമായി മാറണം. ഒരിക്കലും കല്ലു പോലെയുളള വാക്കുകള് വീഴരുത്.

2. ജ്ഞാന-യോഗത്തില് തീവ്രഗതിയില് മുന്നേറി സ്വയത്തിന്റെയും മറ്റുളളവരുടെയും മംഗളം ചെയ്യണം. തന്റെ ഉയര്ന്ന ഭാഗ്യത്തെ ഉണ്ടാക്കാനുളള പുരുഷാര്ത്ഥം ചെയ്യണം. അന്ധന്മാരുടെ ഊന്നുവടിയായി മാറണം.

വരദാനം :-
പ്രവൃത്തിയുടെ വിസ്താരത്തിലിരുന്നുകൊണ്ടും ഫരിസ്താ സ്ഥിതിയുടെ സാക്ഷാത്കാരം ചെയ്യിക്കുന്ന സാക്ഷാത്കാരമൂര്ത്തിയായി ഭവിയ്ക്കട്ടെ.

പ്രവൃത്തിയുടെ വിസ്താരമുണ്ടായിട്ടും വിസ്താരത്തെ ഉള്വലിച്ച്, ഉപരാമമായിരിക്കുവാനുളള പുരുഷാര്ത്ഥം ചെയ്യൂ. സ്ഥൂലമായ കാര്യം ചെയ്തുകൊണ്ടിരിക്കവേ തന്നെ അശരീരിയായിത്തീരണം - ഈ അഭ്യാസം ഫരിസ്താ സ്ഥിതിയുടെ സാക്ഷാത്കാരം ചെയ്യിക്കുന്നു. ഉയര്ന്ന സ്ഥിതിയിലിരിക്കുന്നതിലൂടെ ചെറിയ-ചെറിയ വ്യക്തഭാവത്തിന്റെ കാര്യങ്ങള് ഒന്നുമല്ലാത്തതായി അനുഭവമാകുന്നു. ഉയരത്തിലേക്ക് പോകുമ്പോള് നീച ഭാവം സ്വാഭാവികമായും ഇല്ലാതാകുന്നു. പ്രയത്നത്തില് നിന്നും മുക്തമാകുന്നു. സമയവും ലാഭിക്കുന്നു, സേവനവും തീവ്രഗതിയിലുണ്ടാകുന്നു. ബുദ്ധി ഇത്രയും വിശാലമാകുന്നു, ഒരേ സമയത്ത് തന്നെ പല കാര്യങ്ങള് ചെയ്യാന് സാധിക്കുന്നു.

സ്ലോഗന് :-
സന്തോഷത്തെ നിലനിര്ത്തുന്നതിനു വേണ്ടി ആത്മാവാകുന്ന ദീപത്തില് ജ്ഞാനത്തിന്റെ നെയ്യ് ദിവസേന ഒഴിച്ചുകൊണ്ടിരിക്കൂ.