08.02.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ഇപ്പോള് മുഴുവന്ല ോകത്തിലും പ്രത്യേകിച്ച് ഭാരതത്തില് ബൃഹസ്പതി ദശയാണ് വരാന്പ ോകുന്നത്, ബാബ നിങ്ങള് കുട്ടികളിലൂടെ ഭാരതത്തെ സുഖധാമമാക്കി മാറ്റിയിരിക്കുകയാണ്.

ചോദ്യം :-
16 കലാ സമ്പൂര്ണ്ണരാകുന്നതിന് വേണ്ടി നിങ്ങള് കുട്ടികള് ഏത് പുരുഷാര്ത്ഥമാണ് ചെയ്യുന്നത്?

ഉത്തരം :-
യോഗബലം സമ്പാദിക്കുന്നതിന്റെ. യോഗബലത്തിലൂടെ നിങ്ങള് 16 കലാ സമ്പൂര്ണ്ണരായി മാറും. ഇതിനു വേണ്ടി ബാബ പറയുകയാണ് ദാനം ചെയ്യു എങ്കില് ഗ്രഹപിഴ ഒഴിവാകും. നിങ്ങളെ വീഴ്ത്തുന്ന കാമ വികാരത്തെ ദാനം കൊടുക്കൂ എങ്കില് നിങ്ങള് 16 കലാ സമ്പൂര്ണ്ണരാകും. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ദേഹിഅഭിമാനിയാകു, ശരീരത്തിന്റെ ബോധത്തെ ഇല്ലാതാക്കണം.

ഗീതം :-
അങ്ങ് തന്നെയാണ് മാതാവും പിതാവും..........

ഓംശാന്തി.
മധുരമധുരമായ ആത്മീയ കുട്ടികള് തന്റെ ആത്മീയ അച്ഛന്റെ മഹിമ കേട്ടില്ലേ. മനുഷ്യര് കേവലം പാട്ട് പാടിക്കൊണ്ടിരിക്കുകയാണ് എന്നാല് നിങ്ങള് പ്രായോഗികമായി ബാബയില് നിന്നും സമ്പത്ത് നേടുകയാണ്. നിങ്ങള്ക്ക് അറിയാം - ബാബ നമ്മളിലൂടെയാണ് ഭാരതത്തെ സുഖധാമമാക്കി മാറ്റുന്നത്. ആരിലൂടെയാണോ ബാബ ഇത് ചെയ്യുന്നത് അവര് തീര്ച്ചയായും സുഖധാമത്തിന്റെ അധികാരിയാകും. കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ബാബയുടെ മഹിമ അവര്ണ്ണനീയമാണ്. ആ അച്ഛനില് നിന്നാണ് നമ്മള് സമ്പത്ത് നേടുന്നത്. ഇപ്പോള് നിങ്ങള് കുട്ടികളുടെ മുകളില് പ്രത്യേകിച്ചും അതോടൊപ്പം മുഴുവന് ലോകത്തിലും ബൃഹസ്പതിയുടെ അവിനാശിയായ ദശ വരാന് പോവുകയാണ്. ഇപ്പോള് നിങ്ങള് ബ്രാഹ്മണര്ക്ക് മാത്രമെ അറിയുകയുള്ളൂ പ്രത്യേകിച്ചും ഭാരതം അതോടൊപ്പം മുഴുവന് വിശ്വത്തിലും ബൃഹസ്പതി ദശ ഉണ്ടാകും എന്തുകൊണ്ടെന്നാല് ഇപ്പോള്നിങ്ങള് 16 കലാ സമ്പൂര്ണ്ണരാവുകയാണ്. ഈ സമയത്താണെങ്കില് ആത്മാവില് ഒരു കലയും ഇല്ല. കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ഇവിടെ ഇരിക്കുമ്പോള് സന്തോഷമുണ്ട്, പുറത്ത് പോയാല് അത് ഇല്ലാതാകുന്നു അങ്ങനെയാകരുത്. ആരുടെ മഹിമയാണോ പാടിയിരുന്നത് ആ ബാബ നിങ്ങളുടെ സന്മുഖത്തുണ്ട്. ബാബ മനസ്സിലാക്കി തരുകയാണ് - 5000 വര്ഷങ്ങള്ക്ക് മുമ്പും നിങ്ങള്ക്ക് രാജ്യാധികാരം നല്കി പോയിരുന്നു. ഇപ്പോള് നിങ്ങള് കാണും - പതുക്കെ പതുക്കെ എല്ലാവരും വിളിക്കാന് തുടങ്ങും. നിങ്ങളെക്കുറിച്ചും സ്ലോഗനുകള് പറയാന് തുടങ്ങും. ഏതുപോലയാണോ ഇന്ദിരാ ഗാന്ധി പറയുമായിരുന്നു ഒരു ധര്മ്മം, ഒരു ഭാഷ, ഒരു രാജധാനി വേണം അതും ആ ആത്മാവ് തന്നെയാണല്ലോ പറഞ്ഞത്. ആത്മാവിന് അറിയാം ഭാരതത്തില് ഒരു രാജധാനി ഉണ്ടായിരുന്നു, അതിപ്പോള് സമീപത്ത് വന്ന് നില്ക്കുന്നുണ്ട്

ഭാരതത്തിന് വീണ്ടും 16 കലാ സമ്പൂര്ണ്ണമായി മാറണം. നിങ്ങള്ക്കറിയാം നമ്മള് ആ യോഗബലത്തിലൂടെ 16 കലാ സമ്പൂര്ണ്ണരായി മാറും. ദാനം കൊടുക്കു എങ്കില് ഗ്രഹപിഴ തീരും എന്ന് പറയാറുണ്ടല്ലോ. ബാബയും പറയുകയാണ് വികാരങ്ങളേയും അവഗുണങ്ങളേയും ദാനം നല്കൂ. ഇത് രാവണന്റെ രാജ്യമാണ്. ബാബ വന്ന് ഇവിടെ നിന്നും മോചിപ്പിക്കുകയാണ്. കാമവികാരമാണ് ഏറ്റവും വലിയ അവഗുണം. നിങ്ങള് ദേഹാഭിമാനികളായി മാറിയിരിക്കുന്നു. ഇപ്പോള് ദേഹിഅഭിമാനിയായി തീരണം. ശരീരത്തിന്റെ ബോധത്തെ ഇല്ലാതാക്കണം. ഈ കാര്യങ്ങളെയെല്ലാം നിങ്ങള് കുട്ടികള്ക്കെ മനസ്സിലാകുകയുള്ളു. ലോകര് അറിയുന്നില്ല. 16 കലാ സമ്പൂര്ണ്ണമായിരുന്ന ഭാരതം സമ്പൂര്ണ്ണരായിരുന്ന ദേവതകളുടെ രാജ്യമായിരുന്നു, ഇപ്പോള് ഗ്രഹണം ബാധിച്ചിരിക്കുകയാണ്. ഇവിടെ ലക്ഷ്മി നാരായണന്റെ രാജധാനി ഉണ്ടായിരുന്നു. ഭാരതം സ്വര്ഗ്ഗമായിരുന്നു. ഇപ്പോള് വികാരങ്ങളുടെ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. അതിനാല് ബാബ പറയുകയാണ് ദാനം നല്കൂ എങ്കില് ഗ്രഹപിഴ ഒഴിവാകും. നിങ്ങളെ വീഴ്ത്തുന്നത് ഈ കാമ വികാരമാണ് അതിനാല് ബാബ പറയുകയാണ് നിങ്ങള് ഇതിന്റെ ദാനം ചെയ്യൂ എങ്കില് 16 കലാ സമ്പൂര്ണ്ണരാകും. ഈ ദാനം ചെയ്തിട്ടില്ലെങ്കില് നിങ്ങള് ആവുകയുമില്ല. ആത്മാക്കള്ക്ക് തന്റെ തന്റെ പാര്ട്ട് കിട്ടിയിട്ടുണ്ട്. ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങളുടെ ആത്മാവില് എത്ര പാര്ട്ടാണ് ഉള്ളത്. നിങ്ങള് വിശ്വത്തിന്റെ രാജ്യഭാഗ്യം നേടുകയാണ്. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. ഇതില് അളവില്ലാത്ത അഭിനേതാക്കളുണ്ട്. ലക്ഷ്മി നാരായണനാണ് ഇതിലെ ഫസ്റ്റ് ക്ലാസ്സ് അഭിനേതാക്കള്. ഇവരുടേത് നമ്പര്വണ് പാര്ട്ടാണ്. വിഷ്ണുവില് നിന്നും ബ്രഹ്മാ സരസ്വതിയാകുന്നു പിന്നെ ബ്രഹ്മാ സരസ്വതി തന്നെ വിഷ്ണുവാകുന്നു. അവര് 84 ജന്മങ്ങള് എങ്ങനെയാണ് എടുക്കുന്നത്, ഈ മുഴുവന് ചക്രവും ബുദ്ധിയിലുണ്ടാകണം. ശാസ്ത്രം പഠിച്ചതു കൊണ്ട് മാത്രം ഇത് മനസ്സിലാകില്ല. അവര് കല്പത്തിന്റെ ആയുസ്സിനെ തന്നെ ലക്ഷ കണക്കിനു വര്ഷമെന്നാണ് എഴുതിയിരിക്കുന്നത്. അങ്ങനെയാണെങ്കില് സ്വസ്തിക പോലും ഉണ്ടാക്കാന് കഴിയില്ല. വ്യാപാരികള് കണക്കെഴുതുമ്പോള് സ്വസ്തിക വരക്കാറുണ്ട്. ഗണേശന്റെ പൂജ ചെയ്യാറുണ്ട്. ഇതാണ് പരിധിയില്ലാത്ത കണക്ക്. സ്വസ്തികയില് നാലു ഭാഗം കാണിക്കാറുണ്ട്. ഏതുപോലെയാണോ ജഗന്നാഥപുരിയില് ചോറുണ്ടാക്കിയാല് പാകപ്പെട്ട് കഴിയുമ്പോള് അത് നാലു ഭാഗമായി മാറാറുണ്ട്. അവിടെ ചോറാണ് ഭോഗായി വെക്കാറുള്ളത് കാരണം അവിടെ കൂടുതലും കഴിക്കുന്നത് ചോറാണ്. ശ്രീനാഥ ക്ഷേത്രത്തിലാണെങ്കില് ചോറ് ഉണ്ടാകില്ല. അവിടെ ഉണ്ടാക്കുന്നതെല്ലാം ശുദ്ധമായ നെയ്യ് കൊണ്ടുള്ളതായിരിക്കും. എപ്പോഴാണോ പ്രസാദം ഉണ്ടാക്കുന്നത് അപ്പോള് മുഖം പോലും തുണി വെച്ച് അടച്ചതിനു ശേഷമേ ഉണ്ടാക്കുകയുള്ളൂ. വളരെ ആദരവോടെ പ്രസാദം കൊണ്ടു പോകാറുണ്ട്, ഭോഗ് വെച്ചതിനു ശേഷം അത് വഴികാട്ടികളായ മനുഷ്യര്ക്ക് കിട്ടും. അത് കൊണ്ടു പോയി കടയിലും വെക്കാറുണ്ട്. അവിടെ നല്ല തിരക്കും ഉണ്ടാകും. ബാബ ഇതെല്ലാം കണ്ടിട്ടുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികളെ ആരാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്? വളരെ പ്രിയപ്പെട്ട ബാബ വന്ന് നിങ്ങളുടെ സേവകനായി മാറിയിരിക്കുകയാണ്. നിങ്ങളുടെ സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, ഇത്രയും ലഹരിയുണ്ടോ? നമ്മള് ആത്മാക്കളെ ബാബയാണ് പഠിപ്പിക്കുന്നത്. ആത്മാവ് തന്നെയാണ് എല്ലാം ചെയ്യുന്നത്. ആത്മാവ് നിര്ലേപമാണ് എന്ന് മനുഷ്യര് പറയുന്നു. നിങ്ങള്ക്ക് അറിയാം ആത്മാവില് 84 ജന്മങ്ങളുടെ അവിനാശിയായ പാര്ട്ട് അടങ്ങിയിട്ടുണ്ട്, അതിനെ നിര്ലേപമാണെന്ന് പറയുന്നത് എത്ര രാത്രി പകലിന്റെ വ്യത്യാസമാണ് ഉണ്ടാക്കുന്നത്. ദിനം പ്രതിദിനം പുതിയ പുതിയ പോയിന്റുകള് തന്നുക്കൊണ്ടിരിക്കും. ഇത് കസ്തൂരി പോലെയാണ്. കുട്ടികള്ക്ക് എപ്പോഴാണോ പൂര്ണ്ണമായ നിശ്ചയം വരുന്നത് അപ്പോള് മനസ്സിലാക്കും തീര്ച്ചയായും പരംപിതാ പരമാത്മാവ് വന്നാണ് ദുര്ഗതിയില് നിന്നും നമ്മളെ സദ്ഗതിയിലേക്ക് കൊണ്ടു പോകുന്നത്.

ബാബ പറയുകയാണ് നിങ്ങളുടെ മുകളില് ഇപ്പോള് ബൃഹസ്പതി ദശയാണ്. ഞാന് വന്ന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയിരുന്നു ഇപ്പോള് വീണ്ടും രാവണന് നിങ്ങളെ രാഹു ദശയില് ഇരുത്തിയിരിക്കുകയാണ്. ഇപ്പോള് ബാബ വീണ്ടും നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കാന് വന്നിരിക്കുകയാണ്. അതിനാല് സ്വയത്തിന് ഒരിക്കലും നഷ്ടം ഉണ്ടാക്കരുത്. വ്യാപാരികള് തന്റെ കണക്കുകള് കൃത്യമായി സൂക്ഷിക്കാറുണ്ടല്ലോ. നഷ്ടം ഉണ്ടാക്കുന്നവരെ അജ്ഞാനിയെന്ന് പറയാറുണ്ട്. ഇപ്പോള് ഇതാണ് ഏറ്റവും വലിയ വ്യാപാരം. വിരളം ചില വ്യാപാരികള്ക്കേ ഈ വ്യാപാരം ചെയ്യാന് കഴിയുകയുള്ളൂ. ഇതാണ് അവിനാശിയായ വ്യാപാരം മറ്റെല്ലാ വ്യാപാരങ്ങളും മണ്ണില് ഇല്ലാതാകുന്നതാണ്. ഇപ്പോള് നിങ്ങളുടെ സത്യമായ വ്യാപാരം നടന്നു കൊണ്ടിരിക്കുകയാണ്. ബാബ ജ്ഞാന സാഗരനാണ്, വ്യാപാരിയാണ്, രത്ന വ്യാപാരിയാണ്. പ്രദര്ശിനികളില് എത്ര പേരാണ് വരുന്നത്. സെന്ററില് പോലും വളരെ കുറച്ച് പേരെ വരുകയുള്ളു. ഭാരതം വളരെ വിശാലമാണ്. എല്ലാ സ്ഥലങ്ങളിലേക്കും നിങ്ങള്ക്ക് പോകണം. വെള്ളത്തിന്റെ ഗംഗയാണെങ്കില് മുഴുവന് ഭാരതത്തിലും ഉണ്ടല്ലോ. ഇതും നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതാണ്. വെള്ളത്തിന്റെ ഗംഗയല്ല. നിങ്ങള് ജ്ഞാനത്തിന്റെ ഗംഗകള്ക്ക് അതിനു വേണ്ടി പോകണം. നാലു ഭാഗത്തും മേളയും പ്രദര്ശിനിയുമെല്ലാം നടക്കുന്നുണ്ടല്ലോ. ദിനം പ്രതി ദിനം ഇനിയും ചിത്രങ്ങളെല്ലാം ഉണ്ടാക്കും. ഇത്രയും ഭംഗിയുള്ള ചിത്രങ്ങളായിരിക്കും ഉണ്ടാക്കുക ഈ ചിത്രങ്ങള് കാണുന്നതിലൂടെ തന്നെ ആനന്ദം ഉണ്ടാകും. അവര് മനസ്സിലാക്കും ഇവര് പറയുന്നത് ശരിയാണ്, ഇപ്പോള് ലക്ഷ്മി നാരായണന്റെ രാജധാനിയുടെ സ്ഥാപന നടക്കുകയാണ്. ഏണിപ്പടിയുടെ ചിത്രവും ഒന്നാന്തരമാണ്. ഇപ്പോള് ബ്രാഹ്മണ ധര്മ്മത്തിന്റെ സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്. ഈ ബ്രാഹ്ണര് തന്നെയാണ് വീണ്ടും ദേവതകളാകുന്നത്. ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ് അതിനാല് തന്റെ ഹൃദയത്തോട് ചോദിക്കണം എന്റെ ഉള്ളില് ചെറുതും വലുതുമായ മുള്ളൊന്നുമില്ലല്ലോ? കാമത്തിന്റെ മുള്ള് ഇല്ലല്ലോ? ക്രോധത്തിന്റെ ചെറിയ മുള്ളുണ്ടെങ്കില് അതും വളരെ മോശമാണ്. ദേവതകള് ഒരിക്കലും ക്രോധിക്കില്ല. കാണിക്കാറുണ്ട് - ശങ്കരന്റെ കണ്ണ് തുറന്നതിലൂടെ വിനാശമുണ്ടായി എന്നെല്ലാം. ഇതും ഒരു തരത്തില് കളങ്കമാണ്. വിനാശമുണ്ടാവുക തന്നെ വേണം. സൂക്ഷ്മ വതനത്തില് ശങ്കരന്റെ കഴുത്തില് സര്പ്പമൊന്നും ഉണ്ടായിരുന്നില്ല. സൂക്ഷ്മ വതനത്തിലും മൂല വതനത്തിലും പൂന്തോട്ടമോ സര്പ്പമോ ഒന്നും ഉണ്ടാകില്ല. അതെല്ലാം ഇവിടെയാണ് ഉള്ളത്. ഇവിടെയാണ് സ്വര്ഗ്ഗമുള്ളത്. ഈ സമയത്ത് മനുഷ്യര് മുള്ളുകളെ പോലെയാണ്, അതുകൊണ്ടാണ് ഇതിനെ മുള്ളുകളുടെ കാടാണെന്ന് പറയുന്നത്. സത്യയുഗമാണ് പൂന്തോട്ടം. നിങ്ങള് കാണുന്നുണ്ടല്ലോ ബാബ എങ്ങനെയാണ് പൂന്തോട്ടമുണ്ടാക്കുന്നത് എന്ന്. ഏറ്റവും ഭംഗിയുള്ളതാണ് നിര്മ്മിക്കുന്നത്. എല്ലാവരെയും സൗന്ദര്യമുള്ളവരാക്കി മാറ്റുകയാണ്. ബാബ സ്വയം സദാ സുന്ദരമാണ്. എല്ലാ പ്രിയതമകളേയും അഥവാ കുട്ടികളേയും സുന്ദരമാക്കി മാറ്റുകയാണ്. രാവണന് നിങ്ങളെ തീര്ത്തും കറുത്തവരാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സന്തോഷമുണ്ടായിരിക്കണം എന്റെ മുകളില് ഇപ്പോള് ബ്രഹസ്പതി ദശയാണ് ഉള്ളത്. പകുതി സമയം സുഖമാണ്, പകുതി സമയം ദുഖവുമാണെങ്കില് അതില് എന്താണ് പ്രയോജനമുള്ളത്? അങ്ങനെയല്ല, 3/4 ഭാഗവും സുഖമാണ്, 1/4 ഭാഗമെ ദുഖമുള്ളൂ. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഈ ഡ്രാമ എന്തിനാണ് ഇങ്ങനെ ഉണ്ടാക്കിയിരിക്കുന്നത് എന്ന് ധാരാളം പേര് ചോദിക്കാറുണ്ട്? ഇത് അനാദിയാണ്. എന്തിനാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന്റെ ആവശ്യം തന്നെയില്ല. ഈ അനാദിയും അവിനാശിയായ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. ആര്ക്കും മോക്ഷം കിട്ടില്ല. ഇത് അനാദിയായി നടന്നു വന്ന സൃഷ്ടിയാണ്, ഇനിയും ഇത് നടന്നു കൊണ്ടിരിക്കും. പ്രളയമൊന്നും ഉണ്ടാകില്ല.

ബാബ പുതിയ ലോകം ഉണ്ടാക്കുകയാണ് പക്ഷെ അതില് എത്ര ശക്തിയാണ് ഉണ്ടാവുക. എപ്പോഴാണോ മനുഷ്യന് പതിതവും ദുഖിയുമാകുന്നത് അപ്പോഴാണ് വിളിക്കുന്നത്. ബാബ വന്ന് എല്ലാവരേയും ആരോഗ്യമുള്ളവരും ദീര്ഘായുസ്സുള്ളവരുമാക്കുന്നു പിന്നീട് അരകല്പം നിങ്ങള്ക്ക് അകാല മൃത്യു ഉണ്ടാകില്ല. നിങ്ങള് കാലനെയാണ് ജയിക്കുന്നത്. നിങ്ങള് കുട്ടികള് വളരെ പുരുഷാര്ത്ഥം ചെയ്യണം. എത്ര ഉയര്ന്ന പദവി നേടുന്നോ അത്രയും നല്ലതാണ്. കൂടുതല് സമ്പാദിക്കുന്നതിനു വേണ്ടി എല്ലാവരും പരിശ്രമിക്കാറുണ്ട്. മരപ്പണി ചെയ്യുന്നവരും പറയും എനിക്ക് കൂടുതല് സമ്പാദിക്കണം എന്ന്. ചിലര് ചതിയിലൂടെ സമ്പാദിക്കുന്നവരുമുണ്ട്. പ്രശ്നം പൈസയിലാണ്. അവിടെ നിങ്ങളുടെ ധനത്തെ ആരും മോഷ്ടിക്കില്ല. ലോകത്തെ നോക്കൂ എന്തെല്ലാമാണ് നടന്നു കൊണ്ടിരിക്കുന്നത്. അവിടെ ഇങ്ങനെയുള്ള ദുഖത്തിന്റെ കാര്യമൊന്നുമില്ല. ഇപ്പോള് നിങ്ങള് ബാബയില് നിന്നും എത്ര സമ്പത്താണ് നേടുന്നത്. തന്റെ പരിശോധന ചെയ്യൂ - ഞാന് സ്വര്ഗ്ഗത്തില് പോകാന് യോഗ്യനാണോ? (നാരദന്റെ ഉദാഹരണം) മനുഷ്യര് ധാരാളം തീര്ത്ഥാടനങ്ങള് ചെയ്യുന്നുണ്ട്, എന്നാല് അവര്ക്ക് ഒന്നും കിട്ടുന്നില്ല. ഗീതവും ഉണ്ടല്ലോ - നാലു ഭാഗവും കറങ്ങി എന്നിട്ടും അങ്ങയില് നിന്ന് ദൂരെയാണ്. ഇപ്പോള് ബാബ എത്ര നല്ല യാത്രയാണ് നിങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്, ഇതില് ഒരു ബുദ്ധിമുട്ടും ഇല്ല. കേവലം ബാബ പറയുകയാണ് മനസ്സു കൊണ്ട് എന്നെ ഓര്മ്മിക്കു എങ്കില് വികര്മ്മം വിനാശമാകും. വളരെ നല്ല യുക്തിയാണ് കേള്പ്പിച്ചു തരുന്നത്. കുട്ടികള് കേള്ക്കുന്നുമുണ്ട്. ഇതാണ് ഞാന് ലോണായി എടുത്തിട്ടുള്ള ശരീരം. ഈ അച്ഛന് എത്ര സന്തോഷമാണ് ഉണ്ടാകുന്നത് കാരണം തന്റെ ശരീരത്തെ ശിവബാബക്ക് വേണ്ടി കൊടുത്തിരിക്കുകയാണ്. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. ഭഗീരഥന് എന്നാണല്ലോ പേരും. ഇപ്പോള് നിങ്ങള് കുട്ടികള് രാമന്റെ പുരിയിലേക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥമാണ് ചെയ്യുന്നത്. അതിനാല് പൂര്ണ്ണമായും പുരുഷാര്ത്ഥത്തില് മുഴുകണം. എന്തിനാണ് മുള്ളായി തീരുന്നത്.

നിങ്ങള് ബ്രാഹ്മണന്മാരും ബ്രാഹ്മണികളുമാണ്. മുരളി നിങ്ങള്ക്ക് കിട്ടിയില്ലെങ്കില് എവിടെ നിന്നാണ് നിങ്ങള്ക്ക് ശ്രീമത്ത് കിട്ടുക. കേവലം ഒരു ബ്രാഹ്മിണി മാത്രം മുരളി കേള്പ്പിക്കണം എന്നല്ല. ആര്ക്കും മുരളി വായിച്ചു കേള്പ്പിക്കാം. നിങ്ങള് ഇന്ന് വായിച്ചോള്ളൂ എന്ന് പറയണം. ഇപ്പോള് പ്രദര്ശിനി പറഞ്ഞു കൊടുക്കുന്നതിന് എത്ര നല്ല ചിത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മുഖ്യമായ ഈ ചിത്രങ്ങളെ തന്റെ കടകളില് വെച്ചോള്ളൂ അതിലൂടെയും അനേകരുടെ മംഗളം ഉണ്ടാകും, വരുന്നവരോട് പറയണം, വരൂ ഞങ്ങള് നിങ്ങള്ക്ക് ഇത് മനസ്സിലാക്കി തരാം എന്ന്. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്. ആരുടെയെങ്കിലും മംഗളം ചെയ്യുന്നതിനു വേണ്ടി കുറച്ച് സമയം പോയാലും കുഴപ്പമൊന്നുമില്ല. ആ കച്ചവടത്തിന്റെ കൂടെ ഈ കച്ചവടവും ചെയ്യൂ. ഇത് ബാബയുടെ അവിനാശിയായ ജ്ഞാന രത്നങ്ങളുടെ കടയാണ്. ഏണിപ്പടിയുടെ ചിത്രവും ഗീതയുടെ ഭഗവാന് ശിവനാണ് എന്ന ചിത്രവും നമ്പര്വണ് ചിത്രങ്ങളാണ്. ഭാരതത്തില് ശിവ ഭഗവാന് വന്നിരുന്നു, ആ ഭഗവാന്റെ ജയന്തിയാണ് ആഘോഷിക്കുന്നത്. ഇപ്പോള് വീണ്ടും ആ അച്ഛന് വന്നിരിക്കുകയാണ്. യജ്ഞവും രചിക്കപ്പെട്ടിരിക്കുന്നു. നിങ്ങള് കുട്ടികളെ രാജയോഗത്തിന്റെ ജ്ഞാനം കേള്പ്പിച്ചു കൊണ്ടിരിക്കുകയാണ്. ബാബ വന്ന് നിങ്ങളെ രാജാക്കന്മാരുടേയും രാജാവാക്കി മാറ്റുകയാണ്. ബാബ പറയുകയാണ് ഞാന് നിങ്ങളെ സൂര്യവംശി രാജാ റാണിയാക്കി മാറ്റും, അവരെ പിന്നീട് വികാരി രാജാക്കന്മാര് പോലും നമസ്ക്കരിക്കും. അതിനാല് സ്വര്ഗ്ഗത്തിന്റെ മഹാരാജാവും മഹാറാണിയുമാകുന്നതിന് പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യു. വീടൊന്നും ഉണ്ടാക്കരുത് എന്ന് ബാബ പറയുന്നില്ല. നിങ്ങള് വേണമെങ്കില് ഉണ്ടാക്കിക്കൊള്ളൂ. ധനവുമെല്ലാം മണ്ണിലേക്കാണ് ഇല്ലാതാകാന് പോകുന്നതെങ്കില് അതുകൊണ്ട് വീടുണ്ടാക്കി എന്തുകൊണ്ട് സുഖമായി ജീവിച്ചു കൂടാ. പൈസയെ കാര്യത്തില് ഉപയോഗിച്ചോള്ളൂ. വീടുണ്ടാക്കിക്കോള്ളൂ, ഭക്ഷണത്തിനു വേണ്ടിയും മാറ്റി വെച്ചോള്ളൂ. ദാനപുണ്യമെല്ലാം ചെയ്യാറുണ്ടല്ലോ. ഏതുപോലെയാണോ കാശ്മീരിലെ രാജാവ് തന്റെ സമ്പത്ത് മുഴുവനും ആര്യ സമാജത്തിന് ദാനമായി കൊടുത്തത്. തന്റെ ധര്മ്മത്തിന്, കുലത്തിനാണല്ലോ കൊടുക്കുക. ഇവിടെയാണെങ്കില് അങ്ങനെയൊന്നും ഇല്ല. എല്ലാവരും കുട്ടികളാണ്. ഇവിടെ ജാതിയുടെ കാര്യമൊന്നുമില്ല. ഞാന് നിങ്ങള് ആത്മാക്കള്ക്കാണ് വിശ്വത്തിന്റെ ചക്രവര്ത്തി പദവി തരുന്നത്, പവിത്രരാക്കി മാറ്റുകയാണ്. ഡ്രാമയനുസരിച്ച് ഭാരതവാസികള്ക്കാണ് രാജ്യഭാഗ്യം പ്രാപ്തമാകുക. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം - ഇപ്പോള് നിങ്ങളുടെ മുകളില് ബൃഹസ്പതി ദശയാണ് ഉള്ളത്. ശ്രീമത്ത് പറയുകയാണ് മനസ്സ് കൊണ്ട് എന്നെ മാത്രം ഓര്മ്മിക്കൂ വേറെ ഒരു കാര്യവുമില്ല. ഭക്തി മാര്ഗ്ഗത്തിലും വ്യാപാരികള് ദാനധര്മ്മത്തിനു വേണ്ടി മാറ്റി വെക്കാറുണ്ട്. അടുത്ത ജന്മം അല്പകാലത്തേക്ക് അവര്ക്ക് അത് തിരിച്ച് കിട്ടുകയും ചെയ്യും. ഇപ്പോള് ഞാന് നേരിട്ട് വന്നിരിക്കുകയാണ്, അതിനാല് നിങ്ങള് എല്ലാം ഈ കാര്യത്തിനു വേണ്ടി ഉപയോഗിക്കൂ. എനിക്ക് ഒന്നും വേണ്ട. ശിവബാബക്ക് തനിക്കു വേണ്ടി വീടെല്ലാം ഉണ്ടാക്കേണ്ട ആവല്യമില്ലല്ലോ. ഇതെല്ലാം നിങ്ങള് ബ്രാഹ്മണര്ക്കുള്ളതാണ്. ദരിദ്രരും സമ്പന്നരും ഒരുമിച്ചിരിക്കും. ചിലരെല്ലാം പിണങ്ങാറുണ്ട് - ഭഗവാനും സമാനമായ ദൃഷ്ടിയില്ല എന്ന് പറയാറുണ്ട്. ചിലരെ കൊട്ടാരങ്ങളില് ഇരുത്തുന്നു, ചിലരെ കുടിലുകളില് ഇരുത്തുന്നു. ശിവബാബയെ മറന്നിരിക്കുകയാണ്. ശിവബാബയുടെ ഓര്മ്മയിലിരിക്കുകയാണെങ്കില് ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങള് സംസാരിക്കില്ല. എല്ലാവരോടും ചോദിക്കുമല്ലോ. വീടുകളില് എങ്ങനെയാണ് ജീവിക്കുന്നത് എന്ന് നോക്കാറുണ്ട് അഥവാ എന്തെങ്കിലും സൗകര്യങ്ങള് വേണമെങ്കില് അതും ചെയ്തു കൊടുക്കുന്നുണ്ട് കാരണം എല്ലാവര്ക്കും ആദരവ് കൊടുക്കണമല്ലോ. ഏതെങ്കിലും സാധനങ്ങള് ഇല്ലെങ്കില് അതും പ്രാപ്തമാകുന്നതാണ്. ബാബക്ക് കുട്ടികളോട് സ്നേഹമുണ്ട്. ഇത്രയും സ്നേഹം നല്കാന് വേറെ ആര്ക്കും സാധിക്കില്ല. കുട്ടികള്ക്ക് എത്രയാണ് പുരുഷാര്ത്ഥം ചെയ്യാന് മനസ്സിലാക്കി തരുന്നത്. മറ്റുള്ളവര്ക്കും യുക്തി രചിക്കണം. ഇതിനു വേണ്ടത് കേവലം 3 അടി മണ്ണാണ്, അവിടെയിരുന്ന് കുട്ടികള്ക്ക് ജ്ഞാനം മനസ്സിലാക്കി കൊടുക്കാമല്ലോ. ഏതെങ്കിലും വലിയവരുടെ ഹാളെല്ലാമുണ്ടെങ്കില്, അവരോട് ചിത്രങ്ങള് അവിടെ വെച്ചോട്ടെ എന്ന് ചോദിക്കണം. ഒന്നോ രണ്ടോ മണിക്കൂര് രാവിലെയും വൈകുന്നേരവും ക്ലാസ്സെടുക്കാമല്ലോ. അവരോട് പറയണം ചിലവ് ഞങ്ങള് ചെയ്യാം എന്നാല് പേര് നിങ്ങള്ക്ക് കിട്ടുമല്ലോ. വളരെ പേര് വന്ന് കക്കയില് നിന്നും വജ്രമാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഉള്ളില് എന്തെല്ലാം മുള്ളുകളാണോ ഉള്ളത് അതിനെ കണ്ടു പിടിച്ച് ഇല്ലാതാക്കണം. രാമപുരിയിലേക്ക് പോകുന്നതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യണം.

2) അവിനാശിയായ ജ്ഞാനരത്നങ്ങളുടെ കച്ചവടം ചെയ്ത് ആരുടെയെങ്കിലും നന്മക്കും സമയം ചിലവഴിക്കണം. സൗന്ദര്യമുള്ളവരാകണം അതോടൊപ്പം സൗന്ദര്യമുള്ളവരാക്കി മാറ്റണം.

വരദാനം :-
ഫുള്സ്റ്റോപ്പിലൂടെ ശ്രേഷ്ഠ സ്ഥിതിയാകുന്ന മെഡല് പ്രാപ്തമാക്കുന്ന മഹാവീരനായി ഭവിക്കട്ടെ.

ഈ അനാദി ഡ്രാമയില് ആത്മീയ സേനയിലെ സൈനികര്ക്ക് ഏതെങ്കിലും മെഡല് കൊടുക്കുന്നില്ല, എന്നാല് ഡ്രാമയനുസരിച്ച് അവര്ക്ക് ശ്രേഷ്ഠ സ്ഥിതിയാകുന്ന മെഡല് സ്വതവെ പ്രാപ്തമാകുന്നു. ഈ മെഡല് അവര്ക്കാണ് പ്രാപ്തമാകുക ആരാണോ ഓരോ ആത്മാവിന്റേയും പാര്ട്ടിനെ സാക്ഷിയായി കണ്ടുകൊണ്ട് ഫുള്സ്റ്റോപ് സഹജമായും ചെയ്യുന്നത്. ഇങ്ങനെയുള്ള ആത്മാക്കളുടെ അടിത്തറ അനുഭവത്തിന്റെ ആധാരത്തിലാണ് ഉണ്ടാകുന്നത് അതിനാല് ഏതെങ്കിലും സമസ്യയുടെ രൂപത്തിലുള്ള ചുമരിനും അവരെ തടയാന് കഴിയില്ല.

സ്ലോഗന് :-
ഓരോ പരിതസ്ഥിതിയാകുന്ന പര്വ്വതത്തെയും മറി കടന്ന് തന്റെ ലക്ഷ്യത്തെ പ്രാപ്തമാക്കുന്ന പറക്കുന്ന പക്ഷിയാകൂ.