08.03.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - വിചാര സാഗര മഥനം ചെയ്ത് ഇങ്ങനെയുള്ള ഒരു വിഷയം എടുക്കൂ എല്ലാ സ്ഥലങ്ങളിലും ഒരേ വിഷയത്തില് പ്രഭാഷണം നടക്കണം , ഇത് തന്നെയാണ് നിങ്ങളുടെ ഏകത .

ചോദ്യം :-
ഏതൊരു പരിശ്രമം ചെയ്ത്-ചെയ്ത് നിങ്ങള് കുട്ടികള്ക്ക് പാസ്സ് വിത്ത് ഓണറാകാന് സാധിക്കും?

ഉത്തരം :-
കര്മ്മ-ബന്ധനത്തില് നിന്ന് അതീതരാകൂ. എപ്പോള് ആരോടെങ്കിലും സംസാരിക്കുകയാണെ ങ്കില് ആത്മ സഹോദരനാണെന്ന് മനസ്സിലാക്കി സഹോദരനെ നോക്കൂ. ബാബയില് നിന്ന് കേള്ക്കുകയാണെങ്കിലും ബാബയെ ഭൃകുടിയില് നോക്കൂ. സഹോദര-സഹോദരന്റെ ദൃഷ്ടിയിലൂടെ ആ സ്നേഹവും സംബന്ധവും പക്കയാകും. ഇത് തന്നെയാണ് പരിശ്രമമുള്ള ജോലി, ഇതിലൂടെ തന്നെയാണ് പാസ്സ് വിത്ത് ഓണറാകുക. ഉയര്ന്ന പദവി നേടുന്ന കുട്ടികള് ഈ പുരുഷാര്ത്ഥം അവശ്യം ചെയ്യും.

ഓംശാന്തി.
മധുര-മധുരമായ കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് - ഇതാണ് മൃത്യുലോകം, അതിനോട് അഭിമുഖമായി അമരലോകവുമുണ്ട്. ഭക്തി മാര്ഗ്ഗത്തില് കാണിക്കുന്നുണ്ട് ശങ്കരന് പാര്വ്വതിക്ക് അമരകഥ കേള്പ്പിച്ചു. ഇപ്പോള് അമരലോകത്തിലേക്ക് നിങ്ങള് കുട്ടികളാണ് പോകുന്നത്. ശങ്കരനാണെങ്കില് കഥയേ കേള്പ്പിക്കുന്നില്ല. കഥ കേള്പ്പിക്കുന്നത് ജ്ഞാനസാഗരനായ ഒരേ-ഒരു ബാബയാണ്. കഥ കേള്പ്പിക്കാന് ശങ്കരന് ജ്ഞാന സാഗരനല്ല. ഇങ്ങനെ-ഇങ്ങനെയുള്ള കാര്യത്തില് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കണം. കാലനുമേല് എങ്ങനെയാണ് വിജയം നേടുന്നത്, ഈ ജ്ഞാനം ഏതൊന്നാണോ അത് അമരമാക്കുന്നു, ഇതിലൂടെ ആയുസ്സ് വര്ദ്ധിക്കുന്നു, അവിടെ കാലനുണ്ടായിരിക്കില്ല. ഇവിടെ നിങ്ങള് 5 വികാരങ്ങള് അഥവാ രാവണന് മേല് വിജയം നേടുന്നതിലൂടെ രാമ രാജ്യം അഥവാ അമര ലോകത്തിന്റെ അധികാരിയാകുന്നു. മൃത്യു ലോകത്തിലാണ് രാവണ രാജ്യം അമരലോകത്തിലാണ് രാമ രാജ്യം. ദേവതകളെ ഒരിക്കലും കാലന് വിഴുങ്ങുന്നില്ല. അവിടെ കാലന്റെ ആളുകളേ ഇല്ല. അതുകൊണ്ട് ഈ വിഷയവും വളരെ നല്ലതാണ് - മനുഷ്യന് കാലന്റെ മേല് എങ്ങനെ വിജയം നേടാന് സാധിക്കും. ഇത് മുഴുവന് ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. ഭാരതം അമരലോകമായിരുന്നു, എത്ര ദീര്ഘമായ ആയുസ്സായിരുന്നു. സര്പ്പത്തിന്റെ ഉദാഹരണവും സത്യയുഗത്തിനുള്ളതാണ്. ഒരു തോല് ഉപേക്ഷിച്ച് അടുത്തതെടുക്കുന്നു, ഇതിനെയാണ് പറയുന്നത് പരിധിയില്ലാത്ത വൈരാഗ്യം. അറിയാം മുഴുവന് ലോകത്തിന്റെയും വിനാശം ഉണ്ടാകണം. ഈ പഴയ ശരീരവും ഉപേക്ഷിക്കണം. ഇത് 84 ജന്മങ്ങളുടെ പഴയ തോലാണ്. അമരലോകത്തില് ഇങ്ങനെയായിരിക്കില്ല. അവിടെ പിന്നെ മനസ്സിലാക്കുന്നു ഇപ്പോള് ശരീരം വളര്ന്നു, ജീര്ണ്ണിച്ചിരിക്കുന്നു, ഇതിനെ ഉപേക്ഷിച്ച് പുതിയതെടുക്കും. പിന്നീട് സാക്ഷാത്ക്കാരവും ഉണ്ടാകുന്നു, അറിവിനെ തന്നെയാണ് സാക്ഷാത്ക്കാരമെന്ന് പറയുന്നത്. ഇപ്പോള് എനിക്കുള്ള പുതിയ വസ്ത്രം തയ്യാറായിട്ടുണ്ട് . പഴയതിനെ ഇപ്പോള് ഉപേക്ഷിക്കണം. അവിടെയും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. അതിനെ പറയുന്നത് തന്നെ അമരലോകം എന്നാണ്, അവിടെ കാലന് വരുന്നില്ല. സ്വയം തന്നെ സമയത്തില് ശരീരം ഉപേക്ഷിക്കുന്നു. ആമയുടെ ഉദാഹരണവും ഇവിടുത്തേതാണ്. കര്മ്മം ചെയ്ത് പിന്നീട് അന്തര്മുഖിയാകുന്നു. ഈ സമയത്തെ ഉദാഹരണം പിന്നീട് ഭക്തി മാര്ഗ്ഗത്തില് കോപ്പി ചെയ്യുന്നു, എന്നാല് കേവലം പേരിന് മാത്രം. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങളാണെങ്കില് മനസ്സിലാക്കുന്നുണ്ട് രാഖി, ദസറ, ദീപമാല, ഹോളി തുടങ്ങിയതെല്ലാം ഈ സമയത്തേതാണ്. അത് ഭക്തി മാര്ഗ്ഗത്തില് നടന്നതാണ്. അതുകൊണ്ട് ഈ കാര്യങ്ങളൊന്നും സത്യയുഗത്തില് ഉണ്ടാകുന്നില്ല. ഈ ഇങ്ങനെ-ഇങ്ങനെയുള്ള വിഷയങ്ങള് എഴുതൂ. മനുഷ്യന് കാലന്റെ മേല് എങ്ങനെ വിജയം നേടാന് സാധിക്കും? മൃത്യുലോകത്ത് നിന്ന് അമരലോകത്തിലേക്ക് എങ്ങനെ പോകാന് സാധിക്കും? ഇങ്ങനെയുള്ള കാര്യങ്ങളില് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി ആദ്യം എഴുതേണ്ടതായുണ്ട്. ഏതുപോലെയാണോ നാടകത്തിന്റെ കഥ എഴുതുന്നത് - ഇന്ന് ഇന്ന നാടകമാണ്. നിങ്ങളുടെയും പോയന്റ്സിന്റെ ലിസ്റ്റുണ്ടായിരിക്കണം, ഇന്ന് ഈ ടോപ്പിക്കില് മനസ്സിലാക്കി കൊടുക്കും. രാവണ രാജ്യത്തില് നിന്ന് ദൈവീക രാജ്യത്തിലേക്ക് എങ്ങനെ പോകാന് സാധിക്കും? അറിവ് അത് ഒന്നുതന്നെയാണ് എന്നാല് വ്യത്യസ്തങ്ങളായ ടോപ്പിക്കുകള് കേള്ക്കുന്നതിലൂടെ സന്തോഷമുണ്ടാകും അതായത് പരിധിയില്ലാത്ത അച്ഛനില് നിന്ന് പരിധിയില്ലാത്ത സമ്പത്ത് എങ്ങനെയാണ് ലഭിക്കുന്നത്. ഏതുപോലെയാണോ സന്യാസിമാരുടേത് പത്രത്തില് ഇടുന്നത് - ഇന്ന് 125-ാം യജ്ഞം രചിച്ചിരിക്കുന്നു, അതില് ഇന്ന ഇന്നതെല്ലാം കേള്പ്പിക്കും. ഇവിടെയാണെങ്കില് ബാബ പറയുന്നു ഞാന് ഒരൊറ്റ പ്രാവശ്യമാണ് യജ്ഞം രചിക്കുന്നത്, അതില് മുഴുവന് പഴയ ലോകവും സ്വാഹയാകുന്നു. അവരാണെങ്കില് വളരെ യജ്ഞങ്ങള് രചിക്കുന്നു. എഴുന്നള്ളത്തുകളൊക്കെ നടത്തുന്നു. ഇവിടെയാണെങ്കില് നിങ്ങള്ക്കറിയാം-ഇത് രുദ്ര ശിവബാബയുടെ ഒരേഒരു യജ്ഞമാണ്, അതില് മുഴുവന് പഴയ ലോകവും സ്വാഹയാകുന്നു, പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാകുന്നു അങ്ങനെ നിങ്ങള് പോയി ദേവതയാകുന്നു. ഇതും ബാബ നിങ്ങള്ക്കാണ് മനസ്സിലാക്കി തരുന്നത്. രചയിതാവായ ബാബ തന്നെയാണ് വന്ന് തന്റെയും രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെയും ജ്ഞാനം നല്കുന്നത് രാജയോഗവും പഠിപ്പിക്കുന്നത്. സത്യയുഗത്തിലുള്ളത് പവിത്ര ദേവതകള് മാത്രമാണ്. അവര് രാജ്യവും ഭരിക്കുന്നു. അതിനെയാണ് പറയുന്നത് ആദി സനാതന ദേവീ-ദേവതാ ധര്മ്മം. ഇതും ടോപ്പിക്ക് വയ്ക്കാന് സാധിക്കും അതായത് ആദി സനാതന സത്യയുഗീ ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന എങ്ങനെയാണ് നടന്നുകൊണ്ടിരിക്കുന്നത്, വിശ്വത്തില് ശാന്തി എങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത് - വന്ന് മനസ്സിലാക്കൂ. പരംപിതാ പരമാത്മാവിനല്ലാതെ വിശ്വത്തില് ശാന്തി സ്ഥാപിക്കാനുള്ള നിര്ദ്ദേശം മറ്റാര്ക്കും നല്കാന് സാധിക്കില്ല. നിര്ദ്ദേശം കൊടുക്കുന്നവര്ക്കും സമ്മാനം ലഭിക്കാറുണ്ട്. വിശ്വത്തില് ശാന്തി സ്ഥാപിക്കുന്നതിനുള്ള സമ്മാനം എങ്ങനെയാണ്, ആരാണ് നല്കുന്നത്, ഇതും ടോപ്പിക്കാണ്. ഇങ്ങനെ വിചാര സാഗര മഥനം ചെയ്ത് ടോപ്പിക്ക് കണ്ടെത്തണം. ഇങ്ങനെയുള്ള പദ്ധതിയായിരിക്കണം എല്ലാ സ്ഥലങ്ങളിലും ഒരേ ടോപ്പിക്കായിരിക്കണം, എല്ലാവര്ക്കും പരസ്പരം ബന്ധമുണ്ടായിരിക്കും. ഇങ്ങനെയുള്ള ലിസ്റ്റുണ്ടാക്കി ആദ്യം സൂചന നല്കണം. പിന്നീട് വാര്ത്ത ഡല്ഹിയില് വരണം. എല്ലാവരും അറിയണം എല്ലാ സ്ഥലങ്ങളിലും ഇതേ പ്രഭാഷണമാണ് നടന്നത്, ഇതിനെ തന്നെയാണ് പറയുന്നത് ഐക്യത. മുഴുവന് ലോകത്തിലും അനൈക്യതയാണുള്ളത്. രാമരാജ്യത്തിന്റെ മഹിമയാണ്- സിംഹവും പശുവും ഒരുമിച്ച് വെള്ളം കുടിക്കുന്നു. ത്രേതായില് ഇങ്ങനെയുള്ള മഹിമയുണ്ട്, എങ്കില് സത്യയുഗത്തില് എന്താ ഉണ്ടയിരിക്കില്ലേ! ബാക്കി ശാസ്ത്രങ്ങളില് അനേക കഥകള് എഴുതി വച്ചിട്ടുണ്ട്. നിങ്ങളാണെങ്കില് ബാബയില് നിന്ന് ഒരേഒരു കഥ കേള്ക്കുന്നു. ലോകത്തില് അനേകം കഥകള് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ദ്വാപരം മുതല് കലിയുഗം വരെ എന്തെല്ലാം ശാസ്ത്രം മുതലായവയാണോ നടക്കുന്നത്, അതൊന്നും അവിടെ ഉണ്ടാകില്ല. ഭക്തി മാര്ഗ്ഗത്തിന്റെ എല്ലാ കാര്യങ്ങളും പൂര്ത്തിയാകുന്നു. ഇവിടെ നിങ്ങള് എന്തെല്ലാമാണോ കാണുന്നത്,അതെല്ലാം ആസുരീയമാണ്. അതിനെ കണ്ടിട്ടും കാണാതിരിക്കൂ, കേട്ടിട്ടും കേള്ക്കരുത്. ഇപ്പോള് ബാബ എന്താണോ മനസ്സിലാക്കി തരുന്നത് അത് ബുദ്ധിയില് വയ്ക്കൂ.

നമ്മള് സംഗമയുഗീ ബ്രാഹ്മണര് എത്ര ഉയര്ന്നവരാണ്! ദേവതകളെക്കാളും ഉയര്ന്നതാണ്. ഈ സമയം നമ്മള് ഈശ്വരീയ സന്താനമാണ്. പതുക്കെ-പതുക്കെ വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇത്രയും സഹജമായ കാര്യം പോലും ആരുടെയും ബുദ്ധിയില് വരുന്നില്ല. നമ്മള് ഈശ്വരീയ സന്താനമാണെങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ അധികാരിയാകണം എന്തുകൊണ്ടെന്നാല് ആ അച്ഛനാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. കോടിക്കണക്കിന് വര്ഷമെന്ന് പറയുന്നതിലൂടെ ഒരു കാര്യവും ഓര്മ്മയിലില്ല. ബാബ വന്ന് ഓര്മ്മ നല്കുന്നു, ഇത് 5000 വര്ഷത്തിന്റെ കാര്യമാണ്. നിങ്ങള് ദേവീ-ദേവതകളായിരുന്നു. ഇപ്പോള് വീണ്ടും നിങ്ങളെ അതുതന്നെയാക്കുന്നു. സന്മുഖത്ത് കേള്ക്കുന്നതിലൂടെ എത്ര സന്തോഷവും ഉന്മേഷവും വരുന്നു. കുട്ടികള് ആരാണോ ബുദ്ധിയുള്ളവരും, വിവേകശാലിയുമായിട്ടുള്ളത്, അവരുടെ ബുദ്ധിയില് വരുന്നു- നമുക്ക് ബാബയില് നിന്ന് സമ്പത്ത് തീര്ച്ചയായും നേടണം. ബാബയാണ് പുതിയ ലോകം രചിക്കുന്നതെങ്കില് നമ്മളും തീര്ച്ചയായും പുതിയ ലോകത്തില് ഉണ്ടായിരിക്കണം. എല്ലാ കുട്ടികളും ഒരച്ഛന്റേതാണ്. എല്ലാവരുടെയും ധര്മ്മം, എല്ലാവരുടെയും വസിക്കുന്ന സ്ഥലം, വരവ്-പോക്ക് എല്ലാം വ്യത്യസ്ത പ്രകാരത്തിലാണ്. എങ്ങനെയാണ് വന്ന് മൂലവതനത്തില് നിവസിക്കുന്നത്, ഇതും ബുദ്ധിയിലുണ്ട്. മൂലവതനത്തില് ആത്മാവൃക്ഷമുണ്ട്. സൂക്ഷ്മവതനത്തില് വൃക്ഷം കാണിക്കാന് സാധിക്കില്ല. അവിടെ എന്തെല്ലാമാണോ കാണിക്കുന്നത് അതെല്ലാം സാക്ഷാത്ക്കാരത്തിന്റെ കാര്യങ്ങളാണ്. ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുണ്ട്. സൂക്ഷ്മവതനത്തിലും പോകുന്നുണ്ട്. അവിടെ ചലനമാണ് നടക്കുന്നത്. ഇടയ്ക്ക് ആദ്യം ശബ്ദമില്ലാത്ത ചലന നാടകവും ഉണ്ടാക്കിയിരുന്നു. പിന്നീടാണ് ശബ്ദമുള്ളതായത്. നിശ്ശബ്ദ നാടകമാണെങ്കില് ഉണ്ടാക്കാനും സാധിക്കില്ല. കുട്ടികള്ക്കറിയാം നമ്മള് ശാന്തിയില് എങ്ങനെയാണ് കഴിയുന്നത്. ഏതുപോലെയാണോ അവിടെ ആത്മാക്കളുടെ വൃക്ഷമുള്ളത്, അതുപോലെ ഇവിടെ മനുഷ്യരുടേതുമുണ്ട്. അതുകൊണ്ട് ഇങ്ങനെ-ഇങ്ങനെയുള്ള കാര്യങ്ങള് ബുദ്ധിയില് വച്ച് നിങ്ങള്ക്ക് ഭാഷണം ചെയ്യാന് സാധിക്കും. എന്നാലും പഠിക്കാന് സമയമെടുക്കുന്നുണ്ട്. പരിശ്രമിച്ച് ഇതും മനസ്സിലാക്കി എന്നിരിക്കട്ടെ എന്നാല് ഓര്മ്മയുടെ യാത്ര എവിടെ, അതിലൂടെയാണ് ധാരണയും സന്തോഷവും ഉണ്ടാകുന്നത്. ഇപ്പോള് നിങ്ങള് യഥാര്ത്ഥ രീതിയില് യോഗം പഠിച്ചുകൊണ്ടിരിക്കുന്നു. കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് - എല്ലാവരെയും സഹോദര-സഹോദരനായി കാണൂ. ആത്മാവിന്റെ സിംഹാസനം അത് ഇതാണ് അതുകൊണ്ടാണ് ഭഗീരഥനായ ബാബയുടെ സിംഹാസനവും പ്രസിദ്ധമായിട്ടുള്ളത്. ആര്ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കുമ്പോള് ഇങ്ങനെ കരുതൂ- ഞാന് സഹോദരങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണ്. ഈ ദൃഷ്ടിയായിരിക്കണം - ഇതില് തന്നെയാണ് വലിയ പരിശ്രമവും ഉള്ളത്. പരിശ്രമത്തിലൂടെ തന്നെയാണ് ഉയര്ന്ന പദവി ലഭിക്കുന്നത്. ബാബയും ഇങ്ങനെയാണ് കാണുക, ബാബയുടെ ദൃഷ്ടിയും ഭൃകുടി മദ്ധ്യത്തിലേക്കാണ് പോകുക. ആത്മാവ് അത് ചെറിയ ബിന്ദുവാണ്. കേള്ക്കുന്നതും അതാണ്. നിങ്ങള് ബാബയെയും ഭൃകുടി മദ്ധ്യത്തിലേക്കാണ് നോക്കുക. അച്ഛനും ഇവിടെയുണ്ട് അതുപോലെ സഹോദരനും(ബ്രഹ്മാബാബ) ഇവിടെയുണ്ട്. ഇങ്ങനെ ബുദ്ധിയില് ഉണ്ടായിരിക്കുന്നതിലൂടെ നിങ്ങളും ജ്ഞാന സാഗരന്റെ മക്കള് ജ്ഞാനസാഗരനായി മാറുന്നു. നിങ്ങള്ക്കാണെങ്കില് ഇത് വളരെ സഹജമാണ്. ഗൃഹസ്ഥ വ്യവഹാരത്തില് ഇരിക്കുന്നവര്ക്ക് ഇതല്പം ബുദ്ധിമുട്ടാണ്. കേട്ടിട്ട് വീട്ടിലേക്ക് പോകുന്നു അവിടുത്തെ അന്തരീക്ഷം തന്നെ വേറെയാണ്. ഇവിടെ സഹജമാണ്. ബാബ യുക്തി വളരെ സഹജമായി പറഞ്ഞ് തരികയാണ് - സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ, ബാബയെ ഓര്മ്മിക്കൂ. ഇതും സഹോദരനാണ് ഈ ദൃഷ്ടിയിലൂടെ, കര്മ്മ ബന്ധനത്തില് നിന്ന് അതീതമായി തീരും. ശരീരം പോലും മറന്ന് പോകുന്നു കേവലം ബാബ മാത്രം ഓര്മ്മ ഉണ്ടായിരിക്കുന്നു. ഇതില് പരിശ്രമിച്ച് കൊണ്ടിരിക്കണം അപ്പോള് പാസ്സ് വിത്ത് ഓണറാകും. ഇങ്ങനെയുള്ള അവസ്ഥയില് വളരെ വിരളം ചിലര് മാത്രമേ കഴിയുന്നുള്ളൂ. വിശ്വത്തിന്റെ അധികാരിയും അവരാണാകുന്നത്. 8 രത്നങ്ങളുടെ മാലയില്ലേ. അതുകൊണ്ട് പുരുഷാര്ത്ഥം ചെയ്യണം. ഉയര്ന്ന പദവി നേടുന്നവര് എങ്ങനെയെങ്കിലും പുരുഷാര്ത്ഥം തീര്ച്ചയായും ചെയ്തിട്ടുണ്ടാകും. ഇതില് മറ്റൊരു കാര്യവും വരുന്നില്ല. സഹോദര-സഹോദരന്റെ ദൃഷ്ടി, സ്നേഹവും സംബന്ധവും ഉണ്ടാകുന്നു. ദൃഷ്ടി പക്കാ ആകുന്നു അതുകൊണ്ട് ബാബ വളരെ രഹസ്യ-രഹസ്യമായ കാര്യങ്ങള് കേള്പ്പിക്കുന്നു. ഇതില് അഭ്യാസം ചെയ്യുക അധ്വാനമുള്ള കാര്യമാണ്. ഇവിടെ ഇരിക്കുകയാണെങ്കിലും സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവ് തന്നെയാണ് കേള്ക്കുന്നത്. കേള്ക്കുന്ന ആത്മാവിനെ നിങ്ങള് കാണുന്നു. മനുഷ്യരാണെങ്കില് പറയുന്നത് ആത്മാവ് നിര്ലേപമെന്നാണ്. അങ്ങനെയെങ്കില് എന്താ ശരീരമാണോ കേള്ക്കുന്നത്? ഇത് തെറ്റാണ്. ബാബ നിങ്ങള്ക്ക് ഗുഹ്യ-ഗുഹ്യമായ കാര്യങ്ങള് കേള്പ്പിച്ച് തരുന്നു. പരിശ്രമം അത് കുട്ടികള്ക്ക് ചെയ്യണം. ആരാണോ കല്പം മുന്പ് ആയിട്ടുള്ളത് അവര് പരിശ്രമം തീര്ച്ചയായും ചെയ്യും. തന്റെ അനുഭവവും കേള്പ്പിക്കും- ഇങ്ങനെ നമ്മള് കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്യുന്നു. ശീലമായിരിക്കുന്നു. ആത്മാവിനെ തന്നെയാണ് കേള്പ്പിക്കുന്നത്- മന്മനാഭവ. പിന്നീട് അവര് മറ്റവരോട്, അവര് മറ്റവരോട് പറയുന്നു മന്മനാഭവ അര്ത്ഥം ബാബയെ ഓര്മ്മിക്കൂ. ഇത് ഗുപ്തമായ പരിശ്രമമാണ്. ഏതുപോലെയാണോ പഠിത്തവും ഏകാന്തതയില് മരത്തിന്റെ ചുവട്ടില് പോയി പഠിക്കുന്നത്, അത് സ്ഥൂല കാര്യമാണ്. ഇതാണെങ്കില് അഭ്യസിക്കേണ്ട കാര്യമാണ്. ദിനം-പ്രതിദിനം നിങ്ങളുടെ ഈ അഭ്യാസം വര്ദ്ധിച്ചുകൊണ്ടിരിക്കും. നിങ്ങള് പുതിയ-പുതിയ കാര്യങ്ങളല്ലേ കേള്ക്കുന്നത്. എന്താണോ നിങ്ങള് ഇപ്പോള് കേള്ക്കുന്നത് അത് പിന്നീട് പുതിയ-പുതിയവര് വന്ന് കേള്ക്കും. ചിലര് പറയുന്നു ഞങ്ങള് വൈകിയാണ് വന്നത്. ഏയ്, നിങ്ങള് കൂടുതല് ഫസ്റ്റ്ക്ളാസ്സായിട്ടുള്ള ഗുഹ്യ-ഗുഹ്യമായ കാര്യങ്ങളാണ് കേള്ക്കുന്നത്, അതില് പുരുഷാര്ത്ഥം ചെയ്യുന്നതിലൂടെ തന്നെ ഉയര്ന്ന പദവി ലഭിക്കുന്നു. കൂടുതല് നല്ലതാണ്. മായ അവസാനം വരേയ്ക്കും വിടില്ല. മായയുടെ യുദ്ധം നടന്നുകൊണ്ടിരിക്കും ഏതുവരെ നിങ്ങള് വിജയം വരിക്കുന്നോ. പിന്നീട് അനായാസമായി തന്നെ നിങ്ങള് പോകും. ആര് എത്രത്തോളം ഓര്മ്മിക്കുന്നോ, മനസ്സാലാക്കുന്നു ഞാന് ബാബയുടെ അടുത്തേക്ക് പോകുകയാണ്, അങ്ങനെ ശരീരം വിടുന്നു. ബാബ കണ്ടിട്ടുണ്ട്- ഇതുപോലെ ബ്രഹ്മത്തില് ലയിക്കുന്നതിനുള്ള ലക്ഷ്യം വയ്ക്കുന്നവര് എപ്പോഴാണോ ശരീരം വിടുന്നത് അപ്പോള് ശാന്തി പരക്കുന്നു. ബാക്കി മോക്ഷമൊന്നും ആരും നേടുന്നില്ല, തിരിച്ച് പോകുന്നതേയില്ല. നാടകത്തില് എല്ലാ അഭിനേതാക്കളും വേണ്ടേ. അന്തിമത്തില് എല്ലാവരും വരുന്നു. എപ്പോഴാണോ ഒരാള് പോലും അവശേഷിക്കാത്തത് അപ്പോള് തിരിച്ച് പോകും. മുഴുവന് മാനവ രാശിയും, എല്ലാവരും പോകും. ബാക്കി കുറച്ച് പേരാണ് അവശേഷിക്കുക. അവര് പറയും എല്ലാവരെയും യാത്രയയച്ചു. ഈ സമയം സത്യയുഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. എത്ര കോടി മനുഷ്യരാണുള്ളത്. എല്ലാവരെയും യാത്രയാക്കി പിന്നീട് നമ്മള് നമ്മുടെ രാജധാനിയിലേക്ക് പോകും. അവര് കൂടിയത് 40-50 പേരെ യാത്രയാക്കിയിട്ടുണ്ടാകും. നിങ്ങള് എത്ര പേരെയാണ് യാത്രയാക്കുന്നത്. എല്ലാവരും കൊതുകിന് കൂട്ടങ്ങളെ പോലെ ശാന്തിധാമത്തിലേക്ക് പോകും. നിങ്ങള് വന്നിരിക്കുന്നത് കൂടെ കൊണ്ട് പോകുന്നതിനും എല്ലാവരെയും തിരിച്ചയക്കാനും വേണ്ടിയാണ്. നിങ്ങളുടെ കാര്യങ്ങള് അദ്ഭുതമാണ്. ഇത്രയും കോടിക്കണക്കിന് മനുഷ്യരാണ് പോകുന്നത്. അവരെ യാത്രയാക്കും. എല്ലാവരും തിരിച്ച് മൂല വതനത്തിലേക്ക് പോകും. ഇതും നിങ്ങളുടെ ബുദ്ധിയില് മാത്രമാണ് പ്രവര്ത്തിക്കുന്നത്. പതുക്കെ-പതുക്കെ വൃക്ഷം വലുതാകും. പിന്നീട് വിഷ്ണു മാല രുദ്രമാലയാകും. ഈ കാര്യം നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് അതായത് രുദ്ര മാല എങ്ങനെയാണ് വിഷ്ണു മാലയാകുന്നത്. നിങ്ങളിലും ആരാണോ വിശാലബുദ്ധിയായിട്ടുള്ളത് അവര്ക്കാണ് ഈ കാര്യങ്ങള് മനസ്സിലാക്കാന് സാധിക്കുന്നത്. അനേക പ്രകാരത്തില് ബാബ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നുണ്ട് - ഓര്മ്മിക്കാന് വേണ്ടി. നമ്മള് രുദ്ര മാലയില് പോയി പിന്നീട് വിഷ്ണു മാലയില് വരും. പിന്നീട് നമ്പര് അനുസരിച്ച് വന്നുകൊണ്ടിരിക്കും. എത്ര വലിയ രുദ്രമാലയാണ്. ഈ ജ്ഞാനത്തെ ആരും അറിയുന്നില്ല. തുടക്കം മുതല് ഈ ജ്ഞാനത്തെ ആരും അറിയുന്നില്ല. നിങ്ങള് സംഗമയുഗീ ബ്രാഹ്മണര് മാത്രമാണ് അറിയുന്നത്. ഈ സംഗമയുഗത്തെ ഓര്മ്മിക്കുകയാണെങ്കില് മുഴുവന് ജ്ഞാനവും ബുദ്ധിയില് വരും.

നിങ്ങളാണ് ലൈറ്റ് ഹൗസ്. എല്ലാവരെയും ലക്ഷ്യത്തിലെത്തിക്കുന്നവര്. നിങ്ങള് എങ്ങനെയുള്ള നല്ല ലൈറ്റ് ഹൗസായാണ് മാറുന്നത്. നിങ്ങള്ക്ക് ചേരാത്തതായി ഇങ്ങനെയുള്ള ഒരു കാര്യവും ഉണ്ടാകുന്നില്ല. നിങ്ങള് ഡോക്ടറുമാണ്, സ്വര്ണ്ണകച്ചവടക്കാരനുമാണ്, അലക്കുകാരനുമാണ്. എല്ലാ വിശേഷതകളും നിങ്ങളില് വരുന്നു. നിങ്ങളുടെ മഹിമയും ഉണ്ടാകുന്നു, എന്നാല് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച്. എങ്ങനെ-എങ്ങനെയുള്ള കര്ത്തവ്യമാണോ ചെയ്യുന്നത് അതുപോലെയുള്ള മഹിമയാണ് ഉണ്ടാകുന്നത്. ബാബയാണെങ്കില് നിര്ദ്ദേശം നല്കുന്നുണ്ട് അതില് ചിന്തിക്കുക, സെമിനാര് നടത്തുക നിങ്ങള് കുട്ടികളുടെ ജോലിയാണ്. ബാബ ഒന്നും തടയുന്നില്ല. ശരി, വളരെ കേള്പ്പിക്കുന്നതിലൂടെ എന്ത് പ്രയോജനമാണുള്ളുത്. ബാബ പറയുന്നു മന്മനാഭവ. ബാബ നിങ്ങളെ എത്ര പോഷകമുള്ള സാധനമാണ് കഴിപ്പിക്കുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ ലഹരി ഉണ്ടായിരിക്കണം നമ്മള് സംഗമയുഗീ ബ്രാഹ്മണര് ദേവതകളെക്കാളും ഉയര്ന്നവരാണ് എന്തുകൊണ്ടെന്നാല് നമ്മള് ഇപ്പോള് ഈശ്വരീയ സന്താനങ്ങളാണ്, നമ്മള് മാസ്റ്റര് ജ്ഞാസാഗരനാണ്. എല്ലാ വിശേഷതകളും ഇപ്പോള് നമ്മളില് നിറഞ്ഞ് കൊണ്ടിരിക്കുകയാണ്.

2. എന്താണോ ബാബ മനസ്സിലാക്കി തരുന്നത് അത് മാത്രം ബുദ്ധിയില് വയ്ക്കണം, ബാക്കി എന്ത് തന്നെയായാലും കേട്ടിട്ടും കേള്ക്കാതിരിക്കൂ, കണ്ടിട്ടും കാണാതിരിക്കൂ. ആസുരീയമായത് കേള്ക്കരുത്, ആസുരീയമായത് കാണരുത്. . . .

വരദാനം :-
മായയുടെ നിഴലില് നിന്ന് പുറത്തുവന്ന് ഓര്മ്മയുടെ കുടക്കീഴില് ഇരിക്കുന്നവരായ ചിന്തയില്ലാത്ത ചക്രവര്ത്തി ഭവ:

ആരാണോ സദാ ബാബയുടെ ഓര്മ്മയുടെ കുടക്കീഴില് ഇരിക്കുന്നത് അവര് സ്വയത്തെ സദാ സുരക്ഷിതരാണെന്ന അനുഭവം ചെയ്യുന്നു. മായയുടെ നിഴലില് നിന്ന് രക്ഷ നേടാനുളള മാര്ഗ്ഗമാണ് ബാബയുടെ ഛത്രഛായ. ഛത്രഛായയില് ഇരിക്കുന്നവര് സദാ ചിന്തയില്ലാത്ത ചക്രവര്ത്തിയായിരിക്കും. അഥവാ എന്തെങ്കിലും ചിന്തയുണ്ടെങ്കില് സന്തോഷം നഷ്ടപ്പെടുന്നു. സന്തോഷം നഷ്ടപ്പെട്ടു, ദുര്ബ്ബലരായി എങ്കില് മായയുടെ തണലിന്റെ പ്രഭാവത്തില് പെടുന്നു, എന്തുകൊണ്ടെന്നാല് ദുര്ബ്ബലത തന്നെയാണ് മായയെ ആഹ്വാനം ചെയ്യുന്നത്. മായയുടെ നിഴലില് സ്വപ്നത്തിലെങ്കിലും പെട്ടുപോയാല് വളരെ പരവശരാക്കും, അതിനാല് ഛത്രഛായക്കുകീഴില് കഴിയൂ.

സ്ലോഗന് :-
വിവേകമാകുന്ന സ്ക്രൂ ഡ്രൈവര് കൊണ്ട് ആലസ്യത്തിന്റെ ലൂസായ സ്ക്രൂവിനെ ടൈറ്റാക്കി സദാ അലര്ട്ടായിരിക്കൂ(ശ്രദ്ധ).