തപസ്സ് തന്നെയാണ് ഏറ്റവും
വലിയ ആഘോഷം തപസ്സ് അര്‍ത്ഥം ബാബയുമായി സന്തോഷം ആഘോഷിക്കുക
ഇന്ന് ബാപ്ദാദ നാനാ
ഭാഗത്തുമുള്ള പുതിയ അറിവിലൂടെ സദാ പുതിയ ജീവിതം, പുതിയ മനോഭാവന, പുതിയ ദൃഷ്ടി,
പുതിയ സൃഷ്ടി അനുഭവം ചെയ്യുന്ന കുട്ടികള്‍ക്ക് സ്നേഹത്തിന്റെ ആശംസകള്‍ നല്കി
കൊണ്ടിരിക്കുന്നു. ഈ സമയത്ത് നാനാ ഭാഗത്തുമുള്ള കുട്ടികള്‍ തന്റെ ഹൃദയമാകുന്ന
ദൂരദര്‍ശനിലൂടെ വര്‍ത്തമാന സമയത്തെ ദിവ്യ ദൃശ്യം കണ്ടു കൊണ്ടിരിക്കുകയായിരുന്നു.
സര്‍വ്വരുടെയും ഒരേയൊരു സങ്കല്പം -ദൂരെയായിട്ടും സമീപത്തുള്ള അനുഭവം ചെയ്യുന്നു.
ബാപ്ദാദായും സര്‍വ്വ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.സര്‍വ്വരുടെയും
പുതിയ ഉണര്‍വ്വും ഉത്സാഹത്തിന്റെ ഹൃദയത്തിന്റെ ആശംസകളുടെ നാദം
കേള്‍ക്കുകയായിരുന്നു. സര്‍വ്വരുടെയും വ്യത്യസ്ഥമായ സ്നേഹം നിറഞ്ഞ നാദം വളരെ
സുന്ദരമാണ് അതിനാല്‍ സര്‍വ്വര്‍ക്കും ഒപ്പത്തിനൊപ്പം റിട്ടേണായി മറുപടി നല്കി
കൊണ്ടിരിക്കുകയാണ്. പുതു വര്‍ഷത്തിന്റെയും, പുതിയ ഉണര്‍വ്വിന്റെയും
ഉത്സാഹത്തിന്റെയും സദാ സ്വയത്തില്‍ ദിവ്യത കൊണ്ടു വരുന്നതിന്റെയും ആശംസകള്‍
നേരുന്നു. കേവലം ഇന്ന് പുതു വര്‍ഷം കാരണമല്ല ആശംസകള്‍, എന്നാല്‍ അവിനാശിയായ ബാബയുടെ
അവിനാശിയായ സ്നേഹം നിറവേറ്റുന്ന കുട്ടികള്‍ക്ക് സംഗമയുഗത്തിലെ ഓരോ നിമിഷം
ജീവിതത്തില്‍ നവീനത കൊണ്ടു വരുന്നതാണ് അതിനാല്‍ ഓരോ നിമിഷവും അവിനാശി ബാബയുടെ
അവിനാശി ആശംസകള്‍. ബാപ്ദാദായുടെ വിശേഷ സന്തോഷം നിറഞ്ഞ ആശംസകളിലൂടെ തന്നെയാണ്
സര്‍വ്വ ബ്രാഹ്മണരും അഭിവൃദ്ധി പ്രാപ്തമാക്കി കൊണ്ടിരിക്കുന്നത്. ബ്രാഹ്മണ
ജീവിതത്തിന്റെ പാലനയുടെ ആധാരം തന്നെ ആശംസകളാണ്. ആശംസകളുടെ സന്തോഷത്തിലൂടെ
തന്നെയാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. ബാബയുടെ സ്വരൂപത്തില്‍ സദാ
ആശംസകള്‍ തന്നെയാണ്. ടീച്ചറിന്റെ സ്വരൂപത്തില്‍ സദാ ശബാഷ്, ശബാഷ് എന്ന വാക്കുകള്‍
ബഹുമതിയോടെ പാസാക്കി കൊണ്ടിരിക്കുന്നു. സത്ഗുരുവിന്റെ രൂപത്തില്‍ സദാ ശ്രേഷ്ഠ
കര്‍മ്മത്തിന്റെ ആശീര്‍വാദം സഹജവും ആനന്ദവും നിറഞ്ഞ ജീവിതത്തിന്റെ അനുഭവം
ചെയ്യിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍ കോടിമടങ്ങ് ഭാഗ്യവാന്മാരാണ്.
ഭാഗ്യവിദാതാവായ ഭഗവാന്റെ മക്കളായി അര്‍ത്ഥം സമ്പൂര്‍ണ്ണമായ ഭാഗ്യത്തിന്റെ
അധികാരിയായി. മനുഷ്യര്‍ വിശേഷ ദിനത്തില്‍ വിശേഷ ആശംസകള്‍ നല്കുന്നു, നിങ്ങള്‍ക്ക്
കേവലം പുതു വര്‍ഷത്തിന്റെ ആശംസകള്‍ മാത്രമാണോ ലഭിക്കുന്നത്? ആദ്യത്തെ ദിനം
കഴിയുമ്പോള്‍ രണ്ടാമത്തെ ദിനം വരും, അപ്പോള്‍ ആശംസകള്‍ സമാപ്തമാകുമോ? നിങ്ങള്‍ക്ക്
സദാ ഓരോ നിമിഷവും വിശേഷമാണ്. സംഗമയുഗം വിശേഷപ്പെട്ട യുഗമാണ്, ആശംസകളുടെ യുഗമാണ്.
അമൃതവേളയില്‍ ദിവസവും ബാബയില്‍ നിന്നും ആശംസകള്‍ എടുക്കുന്നുണ്ടല്ലോ. ഇത് നിമിത്തം
മാത്രമായി ആ ദിനത്തില്‍ ആഘോഷിക്കുന്നു. എന്നാല്‍ സദാ ഓര്‍മ്മിക്കൂ- ഓരോ നിമിഷവും
ആനന്ദത്തിന്റെ നിമിഷമാണ്. ആനന്ദം തന്നെ ആനന്ദമല്ലേ? ആരെങ്കിലും ചോദിക്കുകയാണ്
നിങ്ങളുടെ ജീവിതത്തില്‍ എന്താണ്? എന്ത് ഉത്തരം നല്‍കും? ആനന്ദം തന്നെ ആനന്ദം
എന്നല്ലേ. മുഴുവന്‍ കല്പത്തിലെ ആനന്ദം ഈ ജീവിതത്തില്‍ അനുഭവിക്കുന്നു കാരണം ബാബയെ
മിലനം ചെയ്യുന്നതിന്റെ ആനന്ദത്തിന്റെ അനുഭവം മുഴുവന്‍ കല്പത്തിലെ രാജ്യ അധികാരി,
പൂജനീയ അധികാരി- രണ്ടും അനുഭവം ചെയ്യിക്കുന്നു. പൂജനീയ സ്ഥിതിയുടെ ആനന്ദം,
രാജ്യം ഭരിക്കുന്നതിന്റെ ആനന്ദം- രണ്ടിന്റെയും അറിവ് ഇപ്പോഴാണ് ഉള്ളത്, അതിനാല്‍
ഇപ്പോഴാണ് ആനന്ദം.
ഈ വര്‍ഷം എന്ത് ചെയ്യും?
നവീനത കാണിക്കില്ലേ. ഈ വര്‍ഷത്തെ ആഘോഷത്തിന്റെ വര്‍ഷമായി കാണണം. ചിന്തിക്കുന്നു-
തപസ്സ് ചെയ്യണോ അതോ ആഘോഷിക്കണോ എന്ന്. തപസ്സ് തന്നെയാണ് ഏറ്റവും വലുതിലും വച്ച്
വലിയ ആഘോഷം കാരണം ഹഠയോഗം ചെയ്യേണ്ട. തപസ്യ അര്‍ത്ഥം ബാബയുമായി ആനന്ദം ആഘോഷിക്കുക.
മിലനത്തിന്റെ ആനന്ദം, സര്‍വ്വ പ്രാപ്തികളുടെ ആനന്ദം, സമീപതയുടെ അനുഭവത്തിന്റെ
ആനന്ദം, സമാനമായ സ്ഥിതിയുടെ ആനന്ദം. അപ്പോള്‍ ഇത് ആഘോഷമായില്ലേ. സേവനത്തിന്റെ
വലുതിലും വച്ച് വലിയ ആഘോഷം ചെയ്യില്ല, എന്നാല്‍ തപസ്യയുടെ അന്തരീക്ഷം വാക്കുകളുടെ
ഉത്സവത്തേക്കാള്‍ കൂടുതല്‍ ആത്മാക്കളെ ബാബയുടെ നേര്‍ക്ക് ആകര്‍ഷിക്കും. തപസ്യ
ആത്മീയ കാന്തമാണ്, ആത്മാക്കള്‍ക്ക് ശാന്തിയുടെയും ശക്തിയുടെയും അനുഭവം ദൂരെ
നിന്ന് തന്നെയുണ്ടാകും. അതിനാല്‍ സ്വയത്തില്‍ എന്ത് നവീനത കൊണ്ടു വരും? നവീനത
തന്നെയല്ലേ സര്‍വ്വര്‍ക്കും പ്രിയം. അതിനാല്‍ സദാ സ്വയത്തെ ചെക്ക് ചെയ്യൂ- ഇന്നത്തെ
ദിനത്തില്‍ മനസ്സാ അര്‍ത്ഥം സ്വയത്തിന്റെ സങ്കല്പ ശക്തിയില്‍ വിശേഷിച്ചും എന്ത്
വിശേഷത കൊണ്ടു വന്നു? അന്യാത്മാക്കളെ പ്രതി മനസ്സാ സേവനം അര്‍ത്ഥം ശുഭ ഭാവന, ശുഭ
കാമനയുടെ വിധിയിലൂടെ എത്ര അഭിവൃദ്ധി പ്രാപ്തമാക്കി? അര്‍ത്ഥം ശ്രേഷ്ഠതയുടെ നവീനത
എന്ത് കൊണ്ടു വന്നു? അതോടൊപ്പം വാക്കുകളില്‍ മധുരത, സന്തുഷ്ടത, സരളതയുടെ നവീനത
എത്രത്തോളം കൊണ്ടു വന്നു? ബ്രാഹ്മണാത്മാക്കളുടെ വാക്കുകള്‍ സാധാരണ വാക്കുകളല്ല.
വാക്കുകളില്‍ ഈ മൂന്ന് കാര്യങ്ങളിലൂടെ സ്വയത്തിനും അന്യാത്മാക്കള്ക്കും
അനുഭവമുണ്ടാകണം. ഇതിനെയാണ് നവീനതയെന്ന് പറയുന്നത്. അതോടൊപ്പം ഓരോ കര്‍മ്മത്തിലും
നവീനത അര്‍ത്ഥം ഓരോ കര്‍മ്മത്തില്‍ സ്വയത്തെ പ്രതി അഥവാ അന്യാത്മാക്കളെ പ്രതി
പ്രാപ്തിയുടെ അനുഭവം ചെയ്യിക്കും. കര്‍മ്മത്തിന്റെ പ്രത്യക്ഷ ഫലം അഥവാ ഭാവിയിലെ
ശേഖരണത്തിന്റെ ഫലം അനുഭവപ്പെടണം. വര്‍ത്തമാന സമയത്ത് പ്രത്യക്ഷ ഫലം സദാ സന്തോഷം,
ശക്തിയുടെ പ്രസന്നതയുടെ അനുഭവമുണ്ടാകും, ഭാവിയിലെ സമ്പാദ്യത്തിന്റെയും
അനുഭവമുണ്ടാകും. അതിനാല്‍ സദാ സ്വയത്തെ സമ്പന്നമാണെന്ന അനുഭവം ചെയ്യും.
കര്‍മ്മമാകുന്ന ബീജം പ്രാപ്തിയുടെ വൃക്ഷത്താല്‍ സമ്പന്നമാണ്. ശൂന്യമല്ല.
സമ്പന്നമായ ആത്മാവിന്റെ സ്വാഭാവികമായ ലഹരി അലൗകീകമായിരിക്കും. അതിനാല്‍
അങ്ങനെയുള്ള നവീനതയുടെ കാര്യം ചെയ്തോ? അതോടൊപ്പം സമ്പര്‍ക്കത്തില്‍ എന്ത് നവീനത
കൊണ്ട് വരണം? ഈ വര്‍ഷം ദാതാവിന്റെ മക്കള്‍ മാസ്റ്റര്‍ ദാതാവാണ്- ഈ സ്മൃതി
സ്വരൂപത്തില്‍ അനുഭവം ചെയ്യൂ. ബ്രാഹ്മണാത്മാവാകട്ടെ, സാധാരണ ആത്മാവാകട്ടെ,
എന്നാല്‍ സമ്പര്‍ക്കത്തില്‍ വരുന്ന ആത്മാക്കള്‍ക്ക് മാസ്റ്റര്‍ ദാതാവിലൂടെ
പ്രാപ്തിയുടെ അനുഭവമുണ്ടാകണം. ധൈര്യം ലഭിക്കാം, ഉണര്‍വ്വും ഉത്സാഹവും ലഭിക്കാം,
ശാന്തി അഥവാ ശക്തി ലഭിക്കാം, സന്തോഷം, സഹജമായ വിധി ലഭിക്കാം- അനുഭവത്തിന്റെ
അഭിവൃദ്ധിയുടെ അനുഭൂതിയുണ്ടാകണം. ഓരോരുത്തര്‍ക്കും എന്തെങ്കിലും നല്‍കണം,
എടുക്കരുത്, നല്‍കണം. നല്കുന്നതില് എടുക്കുന്നത് അടങ്ങിയിട്ടുണ്ട്. എന്നാല്‍
ആത്മാവായ എനിക്ക് മാസ്റ്റര്‍ ദാതാവാകണം. ഇതിനനുസരിച്ച് തന്റെ സ്വഭാവ
സംസ്ക്കാരത്തില്‍ ബാബയ്ക്ക് സമാനമാകുന്നതിന്റെ നവീനത കൊണ്ടു വരണം. എന്റെ
സ്വഭാവമല്ല, എന്താണൊ ബാബയുടെ സ്വഭാവം അത് തന്നെയാണ് എന്റേയും. ബ്രഹ്മാവിന്റെ
സംസ്ക്കാരം തന്നെയാണ് ബ്രാഹ്മണരുടെയും സംസ്ക്കാരം. അങ്ങനെ സദാ സ്വയത്തില്‍ നവീനത
കൊണ്ടു വന്ന് പുതിയ ലോകത്തിന്റെ സ്ഥാപന സ്വതവേയുണ്ടാകും. അപ്പോള്‍ മനസ്സിലായോ
പുതിയ വര്‍ഷത്തില്‍ എന്ത് ചെയ്യും? കഴിഞ്ഞു പോയ വര്‍ഷത്തിന്റെ സമാപ്തി ആഘോഷിക്കുക,
ഭാവിയിലെ സഫലതയുടെ ഉത്സവം ആഘോഷിക്കുക. ഈ വര്‍ഷം ആഘോഷത്തിന്റേതാക്കുന്നതിന് പറന്നു
കൊണ്ടിരിക്കണം.
ഡബിള്‍ വിദേശികള്‍
സന്തോഷമായിരിക്കാനല്ലേ ഇഷ്ടപ്പെടുന്നത്. അതിനാല്‍ സന്തോഷത്തിനായി രണ്ട് വാക്കുകള്‍
സദാ ഓര്‍മ്മിക്കണം- ഒന്ന് ഡോട്ട്, രണ്ട് നോട്ട്. ആരെ നോട്ട് ചെയ്യണം (നോക്കണം)-
ഇതറിയാമല്ലോ. മായയെ നോട്ട് അലൗ ചെയ്യണം(വരാന്‍ അനുവദിക്കരുത്). നോട്ട് ചെയ്യാന്‍
അറിയാമല്ലോ? അതോ കുറച്ച് കുറച്ച് അനുവദിക്കുമോ? ഡോട്ട് ഇടൂ എങ്കില്‍ നോട്ട് ആയി
മാറും. ഡബിള്‍ ലഹരിയില്ലേ.
ഭാരതവാസികള്‍ എന്ത് ചെയ്യും?
ഭാരതം മഹാന് ദേശമാണ്- ഇത് ഇന്നത്തെ കാലത്തെ സ്ലോഗനാണ്. ഭാരതത്തിലെ തന്നെ മഹാനായ
ആത്മാക്കളെയാണ് മഹാനാത്മാക്കള്‍ എന്ന് പറയുന്നത്. അതിനാല്‍ സദാ തന്റെ മഹാനതയിലൂടെ
ഭാരതം മഹാനാത്മാക്കളുടെ സ്ഥാനം, ദേവാത്മാക്കളുടെ സ്ഥാനം സാകാര രൂപത്തില്‍
സൃഷ്ടിക്കും. ചിത്രം സമാപ്തമായി ചൈതന്യ ദേവാത്മാക്കളുടെ സ്ഥാനമായി സര്‍വ്വരെ
കാണിക്കും. അതിനാല്‍ ഡബിള്‍ വിദേശിയും ഭാരത നിവാസികളുമല്ലേ, രണ്ടു പേരും മധുബന്‍
നിവാസികളാണ്. ശരി.
നാനാ ഭാഗത്തുമുള്ള സര്‍വ്വ
മാസ്റ്റര്‍ ദാതാവായ ആത്മാക്കള്‍ക്ക്, സദാ ബാബയിലൂടെ ആശംസകള്‍ പ്രാപ്തമാക്കുന്ന
വിശേഷാത്മാക്കള്ക്ക്, സദാ ആനന്ദത്തിലിരിക്കുന്ന ഭാഗ്യവാനായ ആത്മാക്കള്‍ക്ക്, സദാ
സ്വയത്തില്‍ നവീനത കൊണ്ടു വരുന്ന മഹാനാത്മാക്കള്ക്ക്, ഫരിസ്ഥ തന്നെ
ദേവാത്മാവാകുന്ന സര്‍വ്വ ശ്രേഷ്ഠ ആത്മാക്കള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും
നമസ്തേ. ഓരോ നിമിഷത്തിന്റെയും ആശംസകളും നമസ്തേയും.
പാര്‍ട്ടികളുമായുള്ള
അവ്യക്ത ബാപ്ദാദായുടെ മിലനം:
1) അചഞ്ചലരും സുദൃഢരുമായ
ആത്മാക്കളാണ്- അങ്ങനെയുള്ള അനുഭവം ചെയ്യുന്നുണ്ടോ? ഒരു ഭാഗത്ത് ചഞ്ചലത, മറു
ഭാഗത്ത് നിങ്ങള്‍ ബ്രാഹ്മണാത്മാക്കള് സദാ അചഞ്ചലരാണ്. എത്രത്തോളം അവിടെ
ചഞ്ചലതയുണ്ടോ അത്രത്തോളം നിങ്ങളുടെയുള്ളില്‍ അചഞ്ചലവും സുദൃഢവുമായ സ്ഥിതിയുടെ
അനുഭവം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്ത് സംഭവിച്ചാലും, ഏറ്റവും സഹജമായ
യുക്തിയാണ്- നഥിംഗ് ന്യൂ(ഒന്നിം പുതിയതല്ല). ഒരു കാര്യവും പുതിയതല്ല. ഇടയ്ക്ക്
ആശ്ചര്യം തോന്നുന്നുണ്ട്- ഇതെന്താണ് നടക്കുന്നത്, എന്ത് സംഭവിക്കും എന്ന്.
പുതിയ കാര്യമാകുമ്പോഴാണ് ആശ്ചര്യം ഉണ്ടാകുന്നത്. ചിന്തിക്കാത്ത, കേള്‍ക്കാത്ത,
മനസ്സിലാക്കാത്ത കാര്യം പെട്ടെന്ന് സംഭവിക്കുമ്പോഴാണ് ആശ്ച്യം തോന്നുന്നത്.
അതിനാല്‍ ആശ്ചര്യമല്ല, ഫുള്‍സ്റ്റോപ്പിടണം. ലോകം ആശയക്കുഴപ്പത്തിലാണ്, നിങ്ങള്‍
സന്തോഷത്തിലിരിക്കുന്നു. ലോകത്തിലുള്ളവര്‍ ചെറിയ ചെറിയ കാര്യങ്ങളില്‍
ആശയക്കുഴപ്പത്തില്‍ വരുന്നു- എന്ത് ചെയ്യാം, എങ്ങനെ ചെയ്യാം...നിങ്ങള്‍ സദാ
ആനന്ദത്തിലാണ്, സംശയം സമാപ്തം. ബ്രാഹ്മണര്‍ അര്‍ത്ഥം സന്തോഷം. ക്ഷത്രിയര്‍ അര്‍ത്ഥം
ആശയക്കുഴപ്പം. ഇടയ്ക്ക് സന്തോഷം, ഇടയ്ക്ക് ആശയക്കുഴപ്പം. നിങ്ങളെല്ലാവരും
നിങ്ങളുടെ പേര് പറയുന്നത്- ബ്രഹ്മാകുമാര്‍ കുമാരിയെന്നാണ്. ക്ഷത്രിയ കുമാര്‍
കുമാരി എന്ന് പറയില്ലല്ലോ? സദാ തന്റെ ഭാഗ്യത്തിന്റെ സന്തോഷത്തിലിരിക്കുന്നവരാണ്.
ഹൃദയത്തില്‍ സദാ സ്വതവേ ഒരു ഗീതം മുഴങ്ങുന്നു- ആഹാ ബാബാ, ആഹാ എന്റെ ഭാഗ്യം. ഈ
ഗീതം മുഴങ്ങി കൊണ്ടിരിക്കുന്നു. ഇത് മുഴക്കേണ്ട ആവശ്യമില്ല. ഇത് അനാദിയായി
മുഴങ്ങി കൊണ്ടിരിക്കുന്നു. അയ്യോ അയ്യോ എന്ന നിലവിളി സമാപ്തമായി, ഇപ്പോഴാണ് ആഹാ,
ആഹാ. അയ്യോ അയ്യോ എന്ന് വിളിക്കുന്നവര്‍ ഭൂരിപക്ഷം പേരുണ്ട്. ആഹാ ആഹാ എന്ന്
പറയുന്നവര്‍ വളരെ കുറച്ച് പേരാണ്. അതിനാല്‍ പുതു വര്‍ഷത്തില്‍ എന്ത് ഓര്‍മ്മിക്കും?
ആഹാ, ആഹാ. എന്താണോ മുന്നില്‍ കണ്ടത്, കേട്ടത്, പറഞ്ഞത്- സര്‍വ്വതും ആഹാ, ആഹാ,
അയ്യോ അയ്യോ എന്നല്ല. അയ്യോ ഇതെന്തായി. അങ്ങനെയല്ല, ആഹാ, ഇത് വളരെ നല്ലതാണ്
സംഭവിച്ചത്. ആര് മോശമായത് ചെയ്താലും നിങ്ങള്‍ തന്റെ ശക്തിയിലൂടെ മോശമായതിനെ
നല്ലതിലേക്ക് പരിവര്‍ത്തനപ്പെടുത്തൂ. ഇത് തന്നെയല്ലേ പരിവര്‍ത്തനം. തന്റെ
ബ്രാഹ്മണ ജീവിതത്തില്‍ മോശമായത് സംഭവിക്കുന്നേയില്ല. ആര് ഗ്ലാനി
ചെയ്യുന്നുണ്ടെങ്കിലും അവരുടെ മേല്‍ അര്പ്പണമാകണം, അവരാണ് സഹനശക്തിയുടെ പാഠം
ഫഠിപ്പിച്ചത്. അര്പ്പണമായില്ലേ, നിങ്ങളുടെ മാസ്റ്റര്‍ ആയി. സഹനശക്തി
എത്രത്തോളമുണ്ടെന്ന് അറിയാന്‍ സാധിച്ചില്ലേ? ബ്രാഹ്മണരുടെ ദൃഷ്ടിയില് മോശമായത്
സംഭവിക്കുന്നേയില്ല. ബ്രാഹ്മണരുടെ ചെവികളില്‍ മോശമായത് കേള്‍ക്കാനേ
സാധിക്കുന്നില്ല അതിനാല്‍ ബ്രാഹ്മണ ജീവിതം ആനന്ദത്തിന്റെ ജീവിതമാണ്.
ഇപ്പോളിപ്പോള്‍ മോശമായത്, ഇപ്പോളിപ്പോള്‍ നല്ലത് എങ്കില്‍ സന്തോഷം
ഉണ്ടായിരിക്കില്ല. സദാ ആനന്ദം തന്നെ ആനന്ദമാണ്. മുഴുവന്‍ കല്പത്തില്
ബ്രഹ്മാകുമാര്‍ കുമാരി ശ്രേഷ്ഠമാണ്. ദേവാത്മാക്കളും ബ്രാഹ്മണരുടെ മുന്നില്‍ ഒന്നും
തന്നെയല്ല. സദാ ഈ ലഹരിയിലിരിക്കൂ, സദാ സന്തോഷത്തോടെയിരിക്കൂ, മറ്റുള്ളവരെ സദാ
സന്തോഷമാക്കി വയ്ക്കൂ. സ്വയം സന്തോഷത്തോടെയിരിക്കൂ, മറ്റുള്ളവരെയും വയ്ക്കൂ.
ഞാന്‍ സന്തോഷമായിട്ടരിക്കുന്നു, അവരല്ല. എനിക്കും സര്‍വ്വരെയും സന്തോഷത്തോടെ
വയ്ക്കാന്‍ സാധിക്കണം. ഞാന്‍ സന്തോഷമാണ്- ഇതും സ്വാര്‍ത്ഥതയാണ്. ബ്രാഹ്മണരുടെ
സേവനമെന്താണ്? ജ്ഞാനം നല്‍കുന്നത് തന്നെ സന്തോഷത്തിനായാണ്.
2) വിശ്വത്തില്‍ എത്രത്തോളം
ശ്രേഷ്ഠാത്മാക്കളുണ്ടോ അവരേക്കാള്‍ നിങ്ങള്‍ എത്ര ശ്രേഷ്ഠമാണ്. ബാബ നിങ്ങളുടേതായി.
അതിനാല്‍ നിങ്ങള്‍ എത്ര ശ്രേഷ്ഠമായി. സര്‍വ്വ ശ്രേഷ്ഠമായി. സദാ ഇത് സ്മൃതിയില്‍
വയ്ക്കൂ- ഉയര്‍ന്നതിലും വച്ച് ഉയര്‍ന്ന ബാബ സര്‍വ്വ ശ്രേഷ്ഠാത്മാവാക്കി മാറ്റി.
ദൃഷ്ടി എത്ര ഉയര്‍ന്നതായി മാറി. മനോ ഭാവന എത്ര ഉയര്‍ന്നതായി മാറി. സര്‍വ്വതും
പരിവര്‍ത്തനപ്പെട്ടു. ഇപ്പോള്‍ ആരെയെങ്കിലും കാണുമ്പോള്‍ ആത്മ ദൃഷ്ടിയിലൂടെ കാണും,
സര്‍വ്വരെ പ്രതി മംഗളത്തിന്റെ ഭാവനയായി. ബ്രാഹ്മണ ജീവിതം അര്‍ത്ഥം ഓരോ ആത്മാവിനെ
പ്രതി ദൃഷ്ടി മനോഭാവന ശ്രേഷ്ഠമായി.
3) സ്വയം സഫലതയുടെ
നക്ഷത്രമാണ്- എന്ന അനുഭവം ചെയ്യുന്നുണ്ടോ? സര്‍വ്വശക്തികള്‍ ഉള്ളയിടത്ത് സഫലത
ജന്മ സിദ്ധകാരമാണ്. ഏതൊരു കാര്യം ചെയ്യുമ്പോഴും, ശരീരത്തിന് വേണ്ടിയുള്ളതാകട്ടെ,
ഈശ്വരീയ സേവനമാകട്ടെ. കാര്യം ചെയ്യുന്നതിന് മുമ്പ് ഈ നിശ്ചയം വയ്ക്കൂ. നിശ്ചയം
വയ്ക്കുന്നത് നല്ല കാര്യമാണ് എന്നാല്‍ പ്രാക്ടിക്കലില്‍ അനുഭവി ആത്മാവായി
നിശ്ചയത്തിലും ലഹരിയിലുമിരിക്കൂ. സര്‍വ്വ ശക്തികള്‍ ഈ ബ്രാഹ്മണ ജീവിതത്തില്‍
സഫലതയുടെ സഹജമായ സാധനമാണ്. സര്‍വ്വ ശക്തികളുടെയും അധികാരിയാണ് അതിനാല്‍ ഏതൊരു
ശക്തിയെയും ഏത് സമയത്ത് ഓര്‍ഡര്‍ ചെയ്താലും ആ സമയത്ത് ഹാജരാകണം. ഏതു പോലെ
സേവാധാരിയെ ഏത് സമയത്ത് ഓര്‍ഡര്‍ ചെയ്താലും സേവനത്തിനായി തയ്യാറാകുന്നു അതേപോലെ
സര്‍വ്വ ശക്തികള്‍ നിങ്ങളുടെ ഓര്ഡറിലായിരിക്കണം. എത്രത്തോളം മാസ്റ്റര്‍
സര്‍വ്വശക്തിവാന്റെ സീറ്റില്‍ സെറ്റാകുന്നുവൊ അത്രത്തോളം സര്‍വ്വശക്തികള്‍ സദാ
ഓര്‍ഡറിലായിരിക്കും. കുറച്ചെങ്കിലും സ്മൃതിയുടെ സീറ്റില്‍ നിന്നും താഴേക്ക്
വന്നാല്‍ ശക്തികള്‍ ഓര്‍ഡര്‍ അനുസരിക്കില്ല. വേലക്കാരില്‍ ചിലര്‍
അനുസരണയുള്ളവരായിരിക്കും, ചിലര്‍ അനുസരിക്കില്ല. അപ്പോള്‍ നിങ്ങളുടെ മുന്നില്‍
സര്‍വ്വ ശക്തികള്‍ എങ്ങനെയാണ്? അനുസരണയുള്ളവരാണോ അതോ കുറച്ച് കഴിഞ്ഞാണോ വരുന്നത്?
ഏതു പോലെ ഈ സ്ഥൂല കര്മ്മേന്ദ്രിയങ്ങളെ, ഏത് സമയത്ത് എങ്ങനെ ഓര്‍ഡര്‍ ചെയ്യുന്നുവോ
ആ സമയത്ത് അത് ഓര്‍ഡര്‍ അനുസരിച്ച് നടക്കുന്നു, അതേപോലെ സൂക്ഷ്മ ശക്തികളും
നിങ്ങളുടെ ഓര്‍ഡര്‍ അനുസരിക്കണം. ചെക്ക് ചെയ്യൂ- മുഴുവന്‍ ദിനം സര്‍വ്വശക്തികള്‍
ഓര്ഡറിലായിരുന്നോ? കാരണം ഈ സര്‍വ്വശക്തികള്‍ ഇപ്പോള്‍ മുതലേ നിങ്ങളുടെ
ഓര്ഡറിലാണെങ്കിലേ അന്തിമത്തില്‍ നിങ്ങള്‍ക്ക് സഫലത പ്രാപ്തമാക്കാന്‍
സാധിക്കുകയുള്ളൂ. ഇതിന് വേണ്ടി വളരെക്കാലത്തെ അഭ്യാസം ഉണ്ടായിരിക്കണം. അതിനാല്‍
ഈ വര്‍ഷത്തില്‍ ഓര്‍ഡറനുസരിച്ച് നടത്തിക്കുന്നതിനുള്ള വിശേഷ അഭ്യാസം ചെയ്യണം കാരണം
വിശ്വത്തിന്റെ രാജ്യം പ്രാപ്തമാക്കണ്ടേ. വിശ്വ രാജ്യ അധികാരിയാകുന്നതിന് മുമ്പേ
സ്വരാജ്യ അധികാരി യാകൂ.
നിശ്ചയവും ലഹരിയും ഓരോ
കുട്ടിയെയും പറക്കുന്ന കലയുടെ അനുഭവം ചെയ്യിച്ചു കൊണ്ടിരിക്കുന്നു. ഡബിള്‍
വിദേശികള്‍ ഭാഗ്യശാലികളാണ്, പറക്കുന്ന കലയുടെ സമയത്തെത്തി ചേര്‍ന്നു.
കയറുന്നതിനുള്ള പരിശ്രമം ചെയ്യേണ്ടി വരുന്നില്ല. വിജയത്തിന്റെ തിലകം സദാ
മസ്തകത്തില്‍ തിളങ്ങിക്കൊണ്ടിരിക്കുന്നു. ഈ വിജയ തിലകം മറ്റുള്ളവര്‍ക്കും സന്തോഷം
നല്‍കും കാരണം വിജയി ആത്മാവിന്റെ മുഖം സദാ ഹര്ഷിതമായിരിക്കും. അതിനാല്‍ നിങ്ങളുടെ
ഹര്ഷിതമായ മുഖം കണ്ട് സര്‍വ്വരും സന്തോഷത്തിന്റെ നേര്‍ക്ക് ആകര്‍ഷിക്കപ്പെടുന്നു
കാരണം ലോകത്തിലെ ആത്മാക്കള്‍ സന്തോഷത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു, നിങ്ങളുടെ
മുഖത്തില്‍ സന്തോഷത്തിന്റെ തിളക്കം കാണുമ്പോള്‍ സ്വയവും സന്തോഷിക്കുന്നു. അവര്‍
മനസ്സിലാക്കുന്നു ഇവര്‍ക്ക് എന്തോ പ്രാപ്തിയുണ്ടായിട്ടുണ്ട് എന്ന്. മുന്നോട്ട്
പോകുന്തോറും നിങ്ങളുടെ മുഖം സന്തോഷത്തിന്റെ ആകര്ഷണത്താല് കൂടുതല്‍ സമീപത്ത്
കൊണ്ടു വരും. മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ സമയമില്ലായെങ്കിലും സെക്കന്റില്‍
നിങ്ങളുടെ മുഖം ആ ആത്മാക്കളുടെ സേവനം ചെയ്യും. നിങ്ങളെല്ലാവരും സ്നേഹവും
സന്തോഷവും കണ്ടല്ലേ ബ്രാഹ്മണരായത്. അതിനാല്‍ തപസ്യാ വര്‍ഷത്തില്‍ അങ്ങനെയുള്ള സേവനം
ചെയ്യണം.
4)ഒരേയൊരു ബാബ രണ്ടാമതായി
ആരുമില്ല- ഇങ്ങനെയുള്ള സ്ഥിതിയില്‍ സദാ സ്ഥിതി ചെയ്യുന്ന സഹയോഗി ആത്മാവാണോ?
ഒന്നിനെ ഓര്‍മ്മിക്കാന്‍ സഹജമാണ്. അനേകം പേരെ ഓര്‍മ്മിക്കാനാണ് പ്രയാസം. അനേകം
വിസ്താരങ്ങളെ ഉപേക്ഷിച്ച് സാര സ്വരൂപത്തില്‍ ഒരേയൊരു ബാബ- ഈ അനുഭവത്തില്‍ എത്ര
സന്തോഷമുണ്ട്. സന്തോഷം ജന്മസിദ്ധ അധികാരമാണ്, ബാബയുടെ ഖജനാവാണ് അതിനാല്‍ ബാബയുടെ
ഖജനാവ് കുട്ടികള്‍ക്ക് ജന്മസിദ്ധ അധികാരമാണ്. തന്റെ ഖജനാവാകുമ്പോള് എന്റേതെന്ന
അഭിമാനമുണ്ടല്ലോ. ലഭിച്ചത് ആരില്‍ നിന്നാണ്? അവിനാശിയായ ബാബയില്‍ നിന്ന്. അതിനാല്‍
അവിനാശിയായ ബാബ നല്‍കുന്നതും അവിനാശിയായിരിക്കും. അവിനാശി ഖജനാവിന്റെ ലഹരിയും
അവിനാശിയാണ്. ഈ ലഹരി വിടുവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല കാരണം ഇത് നഷ്ടം
വരുത്തുന്ന ലഹരിയല്ല. ഇത് പ്രാപ്തി നേടി തരുന്ന ലഹരിയാണ്. അത് പ്രാപ്തികള്‍
നഷ്ടപ്പെടുത്തുന്ന ലഹരിയാണ്. അതിനാല്‍ സദാ എന്ത് ഓര്‍മ്മയുണ്ട്? ഒരേയൊരു ബാബ
രണ്ടാമതായി ആരുമില്ല. രണ്ടാമത്-മൂന്നാമത് വന്നുവെങ്കില്‍ ഉരസലുണ്ടാകുന്നു.
ഒരേയൊരു ബാബയാണെങ്കില്‍ സ്ഥിതി ഏകരസമായിരിക്കും. ഒന്നിന്റെ രസത്തില്‍ ലവ്ലീന്‍
ആയിരിക്കാന്‍ ഇഷ്ടമാണ് കാരണം ആത്മാവിന്റെ യഥാര്‍ത്ഥമായ സ്വരൂപമാണ്- ഏകരസം.
വിടചൊല്ലുന്ന സമയത്ത് പുതു
വര്‍ഷത്തിന്റെ ശുഭാരംഭത്തിന്റെ ആശംസകള്‍-
നാല് ഭാഗത്തുമുള്ള
പ്രിയപ്പെട്ടവരും ഭാഗ്യശാലികളുമായ സര്‍വ്വ കുട്ടികള്‍ക്കും വിശേഷിച്ച് പുതിയ
ഉത്സാഹം, പുതിയ ഉണര്‍വ്വിന്റെ ഓരോ നിമിഷത്തിന്റെ ആശംസകള്‍. സ്വയവും വജ്രമാണ്,
ജീവിതവും വജ്രമാണ്, ഡയമണ്ഡ് മോര്‍ണിംഗ്, ഈവിനിംഗ്, ഡയമണ്ഡ് നൈറ്റ് സദാ ആയിരിക്കണം.
ഈ വിധിയിലൂടെ വളരെ പെട്ടെന്ന് തന്റെ രാജ്യം സ്ഥാപിക്കും, രാജ്യം ഭരിക്കും. തന്റെ
രാജ്യം പ്രിയപ്പെട്ടതല്ലേ. അതിനാല്‍ ഇപ്പോള്‍ എത്രയും പെട്ടെന്ന് രാജ്യം കൊണ്ടു
വരൂ, രാജ്യം ഭരിക്കൂ. തന്റെ രാജ്യം മുന്നില്‍ കാണപ്പെടുന്നുണ്ടല്ലോ. അതിനാല്‍
ഇപ്പോള്‍ ഫരിസ്ഥയാകൂ, ദേവതയാകൂ. നാനാ ഭാഗത്തുമുള്ള കുട്ടികള്‍ വിശേഷിച്ച്
കോടിമടങ്ങ് സ്നേഹ സ്മരണകള്‍ സ്വീകരിച്ചാലും. വിദേശികള്‍, ദേശത്തുള്ളവര്‍ തപസ്യയുടെ
ഉണര്‍വ്വിലും ഉത്സാഹത്തിലും നല്ലവരാണ്, തപസ്യയുള്ളയിടത്ത് സേവനമുണ്ട്. സദാ
സഫലതയുടെ ആശംസകള്‍. ഓരോരുത്തരും ഇങ്ങനെയുള്ള നവീനത കാണിക്കണം- മുഴുവന്‍ വിശ്വവും
നിങ്ങളെ കാണണം. നവീനതയുടെ ലൈറ്റ് ഹൗസാകണം. ശരി. ഓരോരുത്തരും സ്വയത്തിനായി സ്നേഹ
സ്മരണയും ആശംസകളും സ്വീകരിച്ചാലും.
വരദാനം :-
ശുദ്ധമായ
സങ്കല്പം, ശ്രേഷ്ഠമായ കൂട്ട്കെട്ടിലൂടെ ഭാര രഹിതരായി സന്തോഷത്തിന്റെ നൃത്തം
ചെയ്യുന്ന അലൗകീക ഫരിസ്ഥയായി ഭവിക്കട്ടെ.
നിങ്ങള്‍ ബ്രാഹ്മണ
കുട്ടികള്‍ക്ക് ദിവസേനയുള്ള മുരളി തന്നെയാണ് ശുദ്ധമായ സങ്കല്പം. എത്ര ശുദ്ധ
സങ്കലപ്മാണ് ബാബയിലൂടെ ദിവസവും അതിരാവിലെ ലഭിക്കുന്നത്, ഈ ശുദ്ധമായ
സങ്കല്പങ്ങളില് ബുദ്ധിയെ ബിസിയാക്കി വയ്ക്കൂ, സദാ ബാബയുടെ കൂട്ട്കെട്ടിലിരിക്കൂ
എങ്കില്‍ ഭാരരഹിതരായി സന്തോഷത്തില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കും.
സന്തോഷമായിരിക്കുന്നതിനുള്ള സഹജമായ സാധനമാണ്-സദാ ഭാരരഹിതമായിരിക്കൂ. ശുദ്ധമായ
സങ്കല്പം ഭാരരഹിതമാണ്, വ്യര്‍ത്ഥ സങ്കല്പം ഭാരമുള്ളതാണ് അതിനാല്‍ സദാ ശുദ്ധമായ
സങ്കല്പങ്ങളില് ബിസിയായിരുന്ന് ഭാരരഹിതമാകൂ, സന്തോഷത്തിന്റെ നൃത്തം ചെയ്തു
കൊണ്ടിരിക്കൂ എങ്കില്‍ പറയാം അലൗകീക ഫരിസ്ഥ.
സ്ലോഗന് :-
പരമാത്മ
സ്നേഹത്തിന്റെ പാലനയുടെ സ്വരൂപമാണ്- സഹജയോഗി ജീവിതം.