08.06.2022           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - വികര്മ്മങ്ങളില് നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഇടക്കിടെ അശരീരിയാകുന്നതിനുള്ള അഭ്യാസം ചെയ്യൂ, ഈ അഭ്യാസം മായാജീത്താക്കി മാറ്റും, സ്ഥായിയായ യോഗവും നിലനില്ക്കും

ചോദ്യം :-
ഏതൊരു നിശ്ചയം ഉറച്ചതാണെങ്കില് യോഗം മുറിയുകയില്ല?

ഉത്തരം :-
സത്യ ത്രേതായുഗത്തില് നമ്മള് പാവനമായിരുന്നു, ദ്വാപര കലിയുഗത്തില് പതിതമായി, ഇപ്പോള് വീണ്ടും നമുക്ക് പാവനമാകണം, ഈ നിശ്ചയം ഉറച്ചതാണെങ്കില് യോഗം മുറിയുകയില്ല. മായക്ക് പരാജയപ്പെടുത്താന് സാധിക്കില്ല.

ഗീതം -
ആരാണോ പ്രിയനോടൊപ്പം.....

ഓംശാന്തി.  
മധുര-മധുരമായ കുട്ടികള് ഈ ഗീതത്തിന്റെ അര്ത്ഥം മനസ്സിലാക്കി. സാധാരണ മഴയുടെ കാര്യമല്ല. ഇവിടെയുള്ള സാഗരത്തിന്റെ അല്ലെങ്കില് നദികളുടെ കാര്യമല്ല. ഇതാണ് ജ്ഞാന സാഗരം, ജ്ഞാനസാഗരം വന്ന് ജ്ഞാനത്തിന്റെ മഴ പെയ്യിക്കുന്നു, അപ്പോള് അജ്ഞാനത്തിന്റെ അന്ധകാരം അകലുന്നു. ഇത് ആരാണ് മനസ്സിലാക്കുന്നത്? ആരാണോ സ്വയം ബ്രഹ്മാകുമാരനും-കുമാരിയുമെന്ന് മനസ്സിലാക്കുന്നത്. കുട്ടികള്ക്കറിയാം നമ്മുടെ പിതാവ് ശിവനാണ്, ആ പിതാവ് നമ്മള് എല്ലാ ബി. കെ. കളുടെയും മുത്തച്ഛനുമാണ്, നിരാകാനുമാണ്. നമ്മള് പ്രജാപിതാ ബ്രഹ്മാ കുമാരനും കുമാരിയുമാണെന്ന നിശ്ചയം നിങ്ങള്ക്കുണ്ടെങ്കില് പിന്നീടിത് മറക്കുന്നതിന്റെ കാര്യം തന്നെയില്ല. എല്ലാ കുട്ടികളും പ്രിയനോട് കൂടെയാണ്. നിങ്ങള് മാത്രമാണ് കൂടെയുള്ളത് എന്നല്ല, മുരളി എല്ലാവരും കേള്ക്കും. ജ്ഞാനത്തിന്റെ മഴ കുട്ടികള്ക്ക് വേണ്ടി തന്നെയാണ്, ഈ മഴയിലൂടെ അജ്ഞാന അന്ധകാരത്തിന്റെ വിനാശമുണ്ടാകുന്നു. നിങ്ങള്ക്കറിയാം നമ്മള് ഘോരമായ അന്ധകാരത്തിലായിരുന്നു, ഇപ്പോള് പ്രകാശം ലഭിച്ചതിനാല് എല്ലാം അറിഞ്ഞു കൊണ്ടിരിക്കുകയാണ്. പരംപിതാ പരമാത്മാവിന്റെ ജീവചരിത്രത്തെ നിങ്ങള്ക്കറിയാം. ശിവബാബയുടെ ജീവചരിത്രമറിയാത്തവര് കൈ ഉയര്ത്തൂ. പരമാത്മാവിന്റെ ജീവിത കഥ എല്ലാവര്ക്കുമറിയാം. അതും ഒരു ജന്മത്തേതല്ല. ശിവബാബയ്ക്ക് എത്ര ജന്മങ്ങളുടെ ജീവചരിത്രമുണ്ട്? നിങ്ങള്ക്കറിയുമോ? ഈ ഡ്രാമയില് ശിവബാബയുടെ പാര്ട്ടെന്താണെന്ന് നിങ്ങള്ക്കറിയാം. ആദിമുതല് അന്ത്യം വരേയ്ക്കും ബാബയേയും ബാബയുടെ ചരിത്രത്തെയും അറിയാം. ഭക്തിമാര്ഗ്ഗത്തില് ആര് ഏത് ഭാവനയോടെ ഭക്തി ചെയ്യുന്നോ അതിന്റെ പ്രതിഫലം തീര്ത്തും എനിക്ക് നല്കേണ്ടതായുണ്ട്. അത് ചൈതന്യത്തിലല്ല, എന്നാല് സാക്ഷാത്ക്കാരം ചെയ്യിക്കുന്നത് ഞാന് തന്നെയാണ്. അരകല്പം ഭക്തിമാര്ഗമാണ് നടക്കുന്നതെന്ന് നിങ്ങള്ക്കറിയാം. ഭക്തിയിലെ മനോകാമനകള് പൂര്ത്തിയായി, ഇപ്പോള് വീണ്ടും കുട്ടികളായിരിക്കുന്നു അവര്ക്ക് തീര്ച്ചയായും സമ്പത്ത് ലഭിക്കും. അച്ഛന് കുട്ടികള്ക്ക് സമ്പത്ത് നല്കുക, ഇത് നിയമമാണ്. നിങ്ങളുടെ മുഖമിപ്പോള് സദ്ഗതിയുടെ വശത്തേക്കാണ്. നിങ്ങള്ക്ക് മൂലവതനത്തെയും, സൂക്ഷ്മവതനത്തെയും, സ്ഥൂലവതനത്തെയും അറിയാം. ആരെല്ലാമാണ് ഈ പരിധിയില്ലാത്ത നാടകത്തിലെ മുഖ്യമായ അഭിനേതാക്കള്. നിര്മ്മാതാവും പിന്നീട് സംവിധായകനുമായി രചിക്കുന്നു, അതോടൊപ്പം ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണ്. നിര്ദ്ദേശങ്ങള് നല്കുകയല്ലേ. പഠിപ്പിക്കുകയും ചെയ്യുന്നു. പറയുന്നു ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കാന് വന്നിരിക്കുകയാണ്. ഇതും കര്മ്മം ചെയ്യലായില്ലേ ഒപ്പം ചെയ്യിപ്പിക്കുകയും ചെയ്യുന്നു. അരകല്പം നിങ്ങള് മായക്ക് വശപ്പെട്ട് അസത്യ കര്ത്തവ്യം ചെയ്ത് വന്നു. ഇതാണ് ജയ-പരാജയത്തിന്റെ കളി. മായ നിങ്ങളെ കൊണ്ട് അസത്യ കര്ത്തവ്യങ്ങള് ചെയ്യിച്ചു. അസത്യ കര്ത്തവ്യം ചെയ്യുന്നവരെ എങ്ങനെ ഭഗവാനെന്ന് പറയാന് സാധിക്കും? ഭഗവാന് പറയുന്നു ഞാന് ഒരാള് മാത്രമാണ്, ആ ഒരാള് നിങ്ങളെല്ലാവരെയും സത്യ കര്മ്മം ചെയ്യാന് പഠിപ്പിക്കുന്നു. ഇപ്പോള് എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. എല്ലാവരെയും കുഴിമാടത്തില് നിന്ന് ഉണര്ത്തണം. ഇവരെല്ലാവരും കുഴിമാടത്തിലാണ്. ബാബ വന്ന് ഉണര്ത്തുന്നു. മരണം മുന്നില് നില്ക്കുന്നുണ്ട്. ശിവബാബ ബ്രഹ്മാ ശരീരത്തിലുടെ നമുക്കെല്ലാം മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. നിങ്ങള് എല്ലാവരുടെയും ജീവചരിത്രവും, ശിവബാബയുടെ ജീവചരിത്രവും അറിയുന്നവരായി മാറിയിരിക്കുന്നു. അപ്പോള് ഉയര്ന്നവരായി മാറിയില്ലേ. ശാസ്ത്രങ്ങളെല്ലാം വളരെ അദ്ധ്യയനം ചെയ്യുന്നവരുടെ മുന്നില് അറിയാത്തവര് പോയി നമസ്ക്കരിക്കുന്നു. നിങ്ങള്ക്ക് നമസ്ക്കരിക്കേണ്ടതില്ല. വളരെ സഹജമായ കാര്യമാണ്. കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മള് മൂലവതനം, ശാന്തിധാമ നിവാസികളാകും, പിന്നീട് സുഖധാമത്തിലേക്ക് വരും. ഇപ്പോള് നമ്മള് പ്രജാപിതാ ബ്രഹ്മാകുമാരന്മാരും, കുമാരികളുമാണ്. നമ്മള് ശിവബാബയുടെ പേരക്കുട്ടികളാണ്. ശിവബാബയെ ഓര്മ്മിക്കുന്നതിലൂടെ നമുക്ക് സുഖത്തിന്റെ സമ്പത്ത് ലഭിക്കും. നിങ്ങള് കുട്ടികള്ക്ക് നിശ്ചയമുണ്ട് നമ്മള് പവിത്രമായിരുന്നു പിന്നീട് പതിതമായതാണ് ഇപ്പോള് വീണ്ടും നമുക്ക് പാവനമാകണം. അഥവാ നിശ്ചയമില്ലെങ്കില് യോഗവും ഉണ്ടായിരിക്കില്ല, പദവിയും നേടാന് സാധിക്കില്ല. പവിത്രമായ ജീവിതം നല്ലതല്ലേ. കുമാരിമാര്ക്ക് വളരെയധികം ആദരവുണ്ട് എന്തുകൊണ്ടെന്നാല് ഈ സമയം നിങ്ങള് കുമാരിമാര് വളരെയധികം സേവനം ചെയ്യുന്നില്ലേ. ഇപ്പോള് നിങ്ങള് പവിത്രമായി കഴിയുന്നു, ഇപ്പോഴത്തെ പവിത്രത ഭക്തി മാര്ഗ്ഗത്തില് പൂജിക്കപ്പെടുന്നു. ഈ ലോകം വളരെ മോശമാണ്, കീചകന്റെ കഥയില്ലേ. മനുഷ്യര് വളരെ മോശമായ ചിന്തകളോടെയാണ് വരുന്നത്, അവരെയാണ് കീചകനെന്ന് പറയുന്നത് അതുകൊണ്ടാണ് ബാബ വളരെയധികം സൂക്ഷിക്കണമെന്ന് പറയുന്നത്. വളരെ മോശമായ മുള്ളുകളുടെ ലോകമാണ്. നിങ്ങള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. നമ്മള് ശാന്തിധാമത്തിലേക്ക് പോയി പിന്നീട് സുഖധാമത്തിലേക്ക് വരും. നമ്മള് സുഖധാമത്തിന്റെ അധികാരികളായിരുന്നു പിന്നീട് ചക്രം കറങ്ങി. ഈ നിശ്ചയം ഉണ്ടായിരിക്കേണ്ടേ. അശരീരിയാകുന്നതിനുള്ള ശീലമുണ്ടാക്കണം, അല്ലെങ്കില് മായ വിഴുങ്ങിക്കൊണ്ടിരിക്കും, യോഗം മുറിഞ്ഞതായിരിക്കും, വികര്മ്മം വിനാശമാകുകയില്ല. ഓര്മ്മയിലിരിക്കുന്നതിന്റെ പരിശ്രമം എത്രയും ചെയ്യണം. ഓര്മ്മയിലൂടെ തന്നെ എവര്-ഹെല്ത്തിയാകും. എത്ര സാധിക്കുമോ അശരീരിയായി ബാബയെ ഓര്മ്മിക്കണം. നമ്മള് ആത്മാക്കളെ പരംപിതാ പരമാത്മാവ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. കല്പ-കല്പം പഠിപ്പിക്കുന്നു, രാജ്യ-ഭാഗ്യം നല്കുന്നു. നിങ്ങള് യോഗ ബലത്തിലൂടെ തന്റെ രാജധാനി സ്ഥാപിക്കുകയാണ്. രാജാവ് രാജ്യം ഭരിക്കുന്നു, സൈനികര് രാജ്യത്തിനായി യുദ്ധം ചെയ്യുന്നു. ഇവിടെ നിങ്ങള് നിങ്ങള്ക്ക് വേണ്ടിയാണ് പരിശ്രമിക്കുന്നത്, ബാബയ്ക്ക് വേണ്ടിയല്ല. ഞാന് രാജ്യമേ ഭരിക്കുന്നില്ല. ഞാന് നിങ്ങള്ക്ക് രാജ്യം നല്കുന്നതിനായുള്ള യുക്തികള് പറഞ്ഞ് തരുന്നു. നിങ്ങളെല്ലാവരും വാനപ്രസ്ഥികളാണ് എല്ലാവരുടെയും മരണമാണ്. ചെറിയവരോ-വലിയവരോ എന്ന കണക്കില്ല. ചെറിയ കുട്ടിണെങ്കില് അവര്ക്ക് ബാബയുടെ സമ്പത്ത് ലഭിക്കും എന്ന് കരുതരുത്. നേടുന്നുതിനായി ഈ ലോകം തന്നെ ഉണ്ടായിരിക്കില്ല. മനുഷ്യരാണെങ്കില് ഘോരമായ അന്ധകാരത്തിലാണ്. വളരെയധികം പണം സമ്പാദിക്കുന്നതിനുള്ള ആഗ്രഹം വെക്കുന്നു, എന്റെ മക്കളും പേരക്കുട്ടികളുമെല്ലാം അനുഭവിക്കുമെന്ന് പറയുന്നു. എന്നാല് ആരുടെയും ഈ ആഗ്രഹം പൂര്ത്തിയാകില്ല. ഇതെല്ലാം മണ്ണോട് ചേരും. ഈ ലോകം തന്നെ ഇല്ലാതാകണം. ഒരു ബോംബിടുകയാണെങ്കില് തന്നെ എല്ലാം ഇല്ലാതാകും. രക്ഷിക്കാന് ആരും ഉണ്ടായിരിക്കില്ല. ഇപ്പോള് സ്വര്ണ്ണത്തിന്റെ ഖനികളെല്ലാം തന്നെ പൂര്ണ്ണമായും കാലിയായിരിക്കുന്നു. പുതിയ ലോകത്തില് അതെല്ലാം വീണ്ടും സമ്പന്നമാകും. അവിടെ പുതിയ ലോകത്തില് എല്ലാം പുതിയത് ലഭിക്കും. ഇപ്പോള് നാടകത്തിന്റെ ചക്രം പൂര്ത്തിയാകുന്നു, വീണ്ടും ആരംഭിക്കും. ഇപ്പോള് പ്രകാശം വന്നിരിക്കുന്നു. പാടുന്നുണ്ട് ജ്ഞാന സൂര്യന് ഉദിച്ചു, അജ്ഞാന അന്ധകാരം നശിച്ചു. ആ സുര്യന്റെ കാര്യമല്ല, മനുഷ്യര് സൂര്യന് ജലം നല്കുന്നു. സൂര്യനാണ് മുഴുവന് ലോകത്തിലും ജലമെത്തിക്കുന്നത്. അങ്ങനെയുള്ള സൂര്യന് ജലം നല്കുന്നു, ഭക്തിയുടെ കാര്യം അദ്ഭുതമാണ് പിന്നീട് സൂര്യ ദേവതായ നമഃ, ചന്ദ്ര ദേവതായ നമഃ എന്നും പറയുന്നു. അവരെങ്ങനെ ദേവതയാകും? ഇവിടെ മനുഷ്യരാണ് അസുരനില് നിന്ന് ദേവതയാകുന്നത്. അത് സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളുമാണ്. അവരെ ദേവതയെന്ന് പറയാന് സാധിക്കില്ല. സൂര്യന്റെ പതാകയും ഉയര്ത്താറുണ്ട്. ജപ്പാന്കാരെ സൂര്യവംശികളെന്ന് പറയാറുണ്ട്. വാസ്തവത്തില് എല്ലാവരും ജ്ഞാന സൂര്യവംശികളാണ്. എന്നാല് അറിവില്ല, ഇപ്പോള് ആ സൂര്യന്റെ സ്ഥാനം എവിടെയാണ്, ഈ ജ്ഞാന സൂര്യന്റെ സ്ഥാനം എവിടെയാണ്. ഇവിടെയും ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള് നടത്തുന്നുണ്ട്, എന്നിട്ട് ഫലമെന്താണ്? ഒന്നും തന്നെയില്ല. വിനാശം പ്രാപിച്ച് കഴിഞ്ഞിരിക്കുന്നു. ഈ സയന്സിലൂടെ തന്റെ തന്നെ വിനാശമാണ് ചെയ്യുന്നതെന്ന് വിവേകശാലികളായവര് മനസ്സിലാക്കുന്നുണ്ട്. അവരുടേത് സയന്സാണ് നിങ്ങളുടേത് സൈലന്സാണ്. അവര് സയന്സിലൂടെ വിനാശം നടത്തുന്നു, നിങ്ങള് സൈലന്സിലൂടെ സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടത്തുന്നു. ഇപ്പോള് നരകത്തില് എല്ലാവരുടെയും തോണി മുങ്ങിയിരിക്കുന്നു. ആ വശത്ത് സ്ഥൂല സൈന്യങ്ങള്, ഈ വശത്ത് നിങ്ങള് യോഗബലത്തിന്റെ സേന. നിങ്ങള് മുക്തി നല്കുന്നവരാണ്. നിങ്ങളില് എത്ര ഉത്തരവാദിത്വമാണുള്ളത്, അതുകൊണ്ട് പൂര്ണ്ണമായും സഹായിയാകണം. ഈ പഴയ ലോകം ഇല്ലാതാകണം. ഇപ്പോള് നിങ്ങള് ഡ്രാമയെ അറിഞ്ഞിരിക്കുന്നു. ഇപ്പോള് സംഗമ സമയമാണ്. ബാബ തോണി അക്കരയെത്തിക്കാന് വന്നിക്കുന്നു. നിങ്ങള്ക്കറിയാം രാജധാനി പൂര്ണ്ണമായും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല് പിന്നീട് വിനാശമുണ്ടാകും ഇടക്കിടെ റിഹേര്സല് നടന്നുകൊണ്ടിരിക്കും. യുദ്ധങ്ങള് ധാരാളം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ പഴയ വസ്ത്രം അഴിക്കണം. പിന്നീട് പുതിയ വസ്ത്രം ധരിക്കണം. ഈ കാര്യം ബാബ ഗ്യാരണ്ടി നല്കുകയാണ് അതായത് കല്പ-കല്പം ഞാന് എല്ലാവരെയും കൊണ്ട് പോകുന്നു, അതുകൊണ്ടാണ് എന്റെ പേര് കാലന്മാരുടെയും കാലന് മാഹാകാലനെന്ന് വച്ചിരിക്കുന്നത്. പതിത-പാവനനെന്നും, ദയാഹൃദയനെന്നും പറയുന്നു.

നിങ്ങള്ക്കറിയാം നമ്മള് ശ്രീമതത്തിലൂടെ സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിലേക്കയക്കും, ഇതിനോടൊപ്പം തന്നെ ശരീര നിര്വ്വാഹവും ചെയ്യണം. കര്മ്മം കൂടാതെ ആര്ക്കും കഴിയാന് സാധിക്കില്ല. കര്മ്മ സന്യാസം ഉണ്ടാകുന്നില്ല. സ്നാനം മുതലായവ ചെയ്യുക, ഇതും കര്മ്മമല്ലേ. അന്തിമത്തില് എല്ലാവരും പൂര്ണ്ണമായ ജ്ഞാനമെടുക്കും, ഇത്രയും മനസ്സിലാക്കും ശിവബാബയാണ് പഠിപ്പിക്കുന്നതെന്ന് ഇവര് പറയുന്നത് ശരിയാണ്, നിരാകാര ഭഗവാനുവാചാ - അത് ഒരാള് മാത്രമാണ് അതുകൊണ്ടാണ് ബാബ പറഞ്ഞു കൊണ്ടേയിരിക്കുന്നത്, നിങ്ങള് എല്ലാവരോടും ചോദിക്കൂ നിരാകാരനായ ശിവനുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണുള്ളത്? എല്ലാവരും സഹോദരങ്ങളാണെങ്കില് സഹോദരങ്ങള്ക്ക് പിതാവുണ്ടായിരിക്കില്ലേ. അല്ലെങ്കില് എവിടെ നിന്ന് വന്നു. പാടുന്നുമുണ്ട് നീ തന്നെയാണ് മാതാവും, പിതാവും.... ഇതാണ് ബാബയുടെ മഹിമ, ബാബ പറയുന്നു ഞാന് തന്നെയാണ് നിങ്ങളെ പഠിപ്പിക്കുന്നത്. നിങ്ങള് പിന്നീട് വിശ്വത്തിന്റെ അധികാരികളാകുന്നു. ഇവിടെ ഇരുന്നു കൊണ്ടും ബാബയെ ഓര്മ്മിക്കണം. ഈ കണ്ണുകളിലൂടെ ശരീരത്തെയാണ് കാണുന്നത്, ബുദ്ധികൊണ്ടറിയാം നമ്മളെ പഠിപ്പിക്കുന്നത് ശിവബാബയാണ്. ആരാണോ ബാബയോടൊപ്പമുള്ളത് അവര്ക്ക് വേണ്ടി തന്നെയാണ് ഈ രാജയോഗവും ജ്ഞാന മഴയും. പതിതരെ പാവനമാക്കുക - ഇത് ബാബയുടെ കര്ത്തവ്യമാണ്. ഇത് അതേ ജ്ഞാന സാഗരനാണ്, നിങ്ങള്ക്കറിയാം നമ്മള് ശിവബാബയുടെ പേരക്കുട്ടികളാണ്, ബ്രഹ്മാവിന്റെ കുട്ടികളാണ്. ബ്രഹ്മാവിന്റെ പിതാവ് ശിവനാണ്, സമ്പത്ത് ശിവപിതാവില് നിന്നാണ് ലഭിക്കുന്നത്. ഓര്മ്മിക്കേണ്ടതും ശിവപിതാവിനെ തന്നെയാണ്. ഇപ്പോള് നമുക്ക് വിഷ്ണുപുരിയിലേക്ക് പോകണം. നിങ്ങളുടെ നങ്കൂരം ഇവിടെ നിന്ന് ഉയര്ത്തിയിരിക്കുന്നു. ശൂദ്രരുടെ തോണി ഇപ്പോഴും നില്ക്കുകയാണ്. നിങ്ങളുടെ തോണി യാത്ര തുടങ്ങിയിരിക്കുന്നു. ഇപ്പോള് നിങ്ങള് നേരെ വീട്ടിലേക്ക് പോകും. പഴയ വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച് വേണം പോകാന്. ഈ നാടകം ഇപ്പോള് പൂര്ത്തിയാകുന്നു, വസ്ത്രം അഴിച്ച് വച്ച് ഇപ്പോള് വീട്ടിലേക്ക് പോകും. ശരി-

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) അസത്യമായ ഒരു കര്മ്മവും ചെയ്യരുത്, മരണം മുന്നില് നില്ക്കുന്നുണ്ട്, കണക്കെടുപ്പിന്റെ സമയമാണ് അതുകൊണ്ട് എല്ലാവരെയും കുഴിമാടത്തില് നിന്ന് ഉണര്ത്തണം. പാവനമാകുന്നതിന്റെയും ആക്കുന്നതിന്റെയും സേവനം ചെയ്യണം.

2) ഈ മോശമായ ലോകത്തില് യാതൊരാശകളും വയ്ക്കരുത്. എല്ലാവരുടെയും മുങ്ങിയ തോണിയെ രക്ഷിക്കുന്നതില് ബാബയുടെ പൂര്ണ്ണ സഹായിയാകണം.

വരദാനം :-
യോഗത്തിന്റെ പ്രയോഗത്തിലൂടെ ഓരോ ഖജനാവുകളെയും വര്ദ്ധിപ്പിക്കുന്ന സഫല തപസ്വിയായി ഭവിക്കട്ടെ.

ബാബയിലൂടെ പ്രാപ്തമായ സകല ഖജനാവുകളിലും യോഗത്തിന്റെ പ്രയോഗം ചെയ്യൂ. ഖജനാവുകളുടെ ചെലവ് കുറവും പ്രാപ്തി കൂടുതലുമായിരിക്കണം-ഇത് തന്നെയാണ് പ്രയോഗം. സമയവും സങ്കല്പവും ശ്രേഷ്ഠ ഖജനാവുകളാണ് എന്നതിലാല് സങ്കല്പത്തിന്റെ ചെലവ് കുറവായിരിക്കണം പക്ഷെ പ്രാപ്തി കൂടുതലായിരിക്കണം. സാധാരണ വ്യക്തി രണ്ട്-നാല് മിനിട്ട് ചിന്തിച്ചശേഷം സഫലത പ്രാപ്തമാക്കുമ്പോള് താങ്കള് അത് ഒന്നു-രണ്ട് സെക്കന്റിനുള്ളില് ചെയ്യൂ. കുറഞ്ഞ സമയം, കുറഞ്ഞ സങ്കല്പം കൊണ്ട് ഫലം ജാസ്തിയായിരിക്കണം അപ്പോള് പറയാം -യോഗത്തിന്റെ പ്രയോഗം ചെയ്യുന്ന സഫല തപസ്വി.

സ്ലോഗന് :-
തന്റെ അനാദി-ആദി സംസ്കാരം സ്മൃതിയില് വെച്ച് സദാ അചഞ്ചലരായിരിക്കൂ.

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്

മുള്ളുകളുടെ ലോകത്ത് നിന്നും കൊണ്ടുപോകൂ പൂക്കളുടെ തോട്ടത്തിലേക്ക്, ഇപ്പോള് ഈ വിളി കേവലം പരമാത്മാവിനോടാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യര് അതി ദു:ഖിയാകുമ്പോളാണ് പരമാത്മാവിനെ ഓര്മ്മിക്കുന്നത്, പരമാത്മാവേ ഈ മുള്ളുകളുടെ ലോകത്ത് നിന്നും കൊണ്ടുപോകൂ പൂക്കളുടെ ലോകത്തേക്ക്. ഇതിലൂടെ തെളിയുന്നത് തീര്ച്ചയായും അങ്ങിനെയും ഒരു ലോകമുണ്ട് എന്നാണ്. ഇപ്പോള് ഇതാണെങ്കില് എല്ലാവര്ക്കും അറിയാം ഇപ്പോള് ഈ ലോകം മുള്ളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇക്കാരണത്താല് മനുഷ്യന് ദു:ഖവും അശാന്തിയും കിട്ടിക്കൊണ്ടിരിക്കുന്നു, പിന്നെ പുഷ്പങ്ങളുടെ ലോകത്തെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. അപ്പോള് അതും ഏതോ ഒരു ലോകമായിരിക്കും, ആ ലോകത്തെ സംസ്കാരം ആത്മാവില് നിറഞ്ഞിരിക്കും. ഇപ്പോള് ഇതാണെങ്കില് നമുക്കറിയാം ദു:ഖവും അശാന്തിയും ഇവയെല്ലാം കര്മ്മബന്ധനങ്ങളുടെ കണക്ക്-വഴക്കുകളാണ്. രാജാവ് മുതല് ദരിദ്രന് വരെ ഓരോ മനുഷ്യനും ഈ കണക്കില് പൂര്ണ്ണമായും ബന്ധിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാല് പരമാത്മാവ് സ്വയം പറയുന്നു, ഇപ്പോള് ലോകം കലിയുഗമാണ്, അതിനാല് അതെല്ലാം കര്മ്മബന്ധനത്താല് ഉണ്ടാക്കപ്പെട്ടതാണ്, മാത്രമല്ല മുമ്പത്തെ കാലം സത്യയുഗമായിരുന്നു, അതിനെയാണ് പുഷ്പങ്ങളുടെ ലോകമെന്ന് പറയുന്നത്. അതാണ് കര്മ്മബന്ധന രഹിതമായ ജീവന്മുക്ത ദേവീദേവതകളുടെ ലോകം, ഇപ്പോള് അതില്ല. ഇപ്പോള് നാം ജീവന്മുക്തം എന്ന് പറയുന്നതിന്റെ അര്ത്ഥം നാം ദേഹത്തില് നിന്ന് മുക്തമായിരുന്നു എന്നല്ല. അവര്ക്ക് യാതൊരു ദേഹബോധവുമില്ലായിരുന്നു, മറിച്ച് അവര് ദേഹത്തിലിരുന്നുകൊണ്ടും ദു:ഖം അനുഭവിച്ചിരുന്നില്ല. അതിനാല് ജീവന്മുക്തിയുടെ അര്ത്ഥം ഇതാണ് ജീവിച്ചിരുന്നുകൊണ്ടും കര്മ്മാതീതം . ഇപ്പോള് ഈ മുഴുവന് ലോകവും 5 വികാരങ്ങളാല് ബന്ധിതമാണ്, 5 വികാരങ്ങള് പൂര്ണ്ണമായും വസിക്കുന്ന ഇടമാണ്. പക്ഷെ മനുഷ്യന് ഈ 5 ഭൂതങ്ങളെയും ജയിക്കാനുള്ള ശക്തിയില്ല, അപ്പോള് തന്നെയാണ് പരമാത്മാവ് വന്ന് നമ്മളെ 5 ഭൂതങ്ങളില് നിന്നും രക്ഷിക്കുന്നതും ഭാവി പ്രാലബ്ധമായ ദേവീ-ദേവതാ പദവി പ്രാപ്തമാക്കിത്തരുന്നതും. ഓം ശാന്തി.