08.07.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങളുട െപഠിപ്പിന്റെ അടിസ്ഥാനം പവിത്രതയാണ്, പവിത്രത യുണ്ടെങ്കില്യ ോഗത്തിന് മൂര്ച്ചയു ണ്ടാകും, യോഗത്തിന് മൂര്ച്ചയുണ്ട െങ്കില് വാക്കുക ളില് ശക്തിയു ണ്ടാകും.

ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് പൂര്ണ്ണമായും ഏതൊരു പ്രയത്നമാണ് ചെയ്യേണ്ടത്?

ഉത്തരം :-
തലയില് വികര്മ്മത്തിന്റെ ഭാരം എന്താണോ ഉള്ളത് അതിനെ ഇറക്കുന്നതിനുള്ള പരിപൂര്ണ്ണ പ്രയത്നം ചെയ്യണം. ബാബയുടേതായി മാറിയിട്ട് എന്തെങ്കിലും വികര്മ്മം ചെയ്താല് വളരെ വലിയ വീഴ്ചയുണ്ടാകും. ബി. കെയുടെ നിന്ദ ചെയ്യിച്ചാല്, എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കി എങ്കില് വളരെ വലിയ പാപമായിത്തീരും. പിന്നീട് ജ്ഞാനം കേള്ക്കുന്നതുകൊണ്ടോ കേള്പ്പിക്കുന്നതുകൊണ്ടോ ഒരു പ്രയോജനവുമില്ല.

ഓംശാന്തി.
ആത്മീയ അച്ഛന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ് അതായത് നിങ്ങള്ക്ക് പതിതത്തില് നിന്നും പാവനമായി പാവന ലോകത്തിന്റെ അധികാരിയായി എങ്ങനെ മാറാന് സാധിക്കും! പാവനലോകത്തെ സ്വര്ഗ്ഗം അഥവാ വിഷ്ണുപുരി, ലക്ഷ്മീ നാരായണന്റെ രാജ്യം എന്നാണ് പറയുന്നത്. വിഷ്ണു അര്ത്ഥം ലക്ഷ്മീ നാരായണന്റെ ചിത്രം കമ്പൈന്ഡ് ആയി ഇങ്ങനെ ഉണ്ടാക്കിയതാണ്, അതിനാലാണ് മനസ്സിലാക്കിത്തരുന്നത്. അല്ലാതെ വിഷ്ണുവിന്റെ പൂജ ചെയ്യുന്ന സമയത്ത് ഇത് ആരാണ് എന്ന് മനസ്സിലാക്കാന് സാധിക്കില്ല. മഹാലക്ഷ്മിയുടെ പൂജ ചെയ്യുന്നുണ്ട് പക്ഷേ ഇത് ആരാണ് എന്നത് അറിയില്ല. ബാബ ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഭിന്ന ഭിന്ന രീതികളില് മനസ്സിലാക്കിത്തരികയാണ്. നല്ലരീതിയില് ധാരണ ചെയ്യൂ. പരമാത്മാവിന് എല്ലാം അറിയാം എന്ന് ചിലര് കരുതുന്നുണ്ട്. നമ്മള് നല്ലതും മോശവുമായി എന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം അറിയാം എന്ന് കരുതുന്നു. ഇപ്പോള് ഇതിനെ അന്ധവിശ്വാസത്തോടെയുള്ള ഭാവം എന്നേ പറയൂ. ഭഗവാന് ഈ കാര്യങ്ങളൊന്നും അറിയുകയേയില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം ഭഗവാന് പതിതരെ പാവനമാക്കി മാറ്റുന്നവരാണ്. പാവനമാക്കി മാറ്റി സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു പിന്നീട് ആര് നല്ല രീതിയില്പഠിച്ചോ അവര് ഉയര്ന്ന പദവി നേടും. എല്ലാവരുടേയും മനസ്സ് അറിയുന്നയാളാണ് ഭഗവാന് എന്ന് മനസ്സിലാക്കരുത്. എങ്കില് ഇതിനെ അവിവേകം എന്നാണ് പറയുക. മനുഷ്യര് എന്ത് കര്മ്മം ചെയ്യുന്നുവോ അത് നല്ലതായാലും മോശമായാലും അതിന്റെ ഫലം ഡ്രാമ അനുസരിച്ച് അവര്ക്ക് ലഭിക്കുകതന്നെ ചെയ്യും. ഇതില് ബാബയ്ക്ക് ഒരു ബന്ധവുമില്ല. ബാബയ്ക്ക് എല്ലാം അറിയാമല്ലോ എന്ന ചിന്ത ഒരിയ്ക്കലും വരരുത്. വികാരത്തിലേയ്ക്ക് പോയി, പാപകര്മ്മങ്ങള് ചെയ്ത് പിന്നെ ഇവിടേയ്ക്ക് അഥവാ സെന്ററിലേയ്ക്ക് വരുന്ന ഒരുപാടുപേരുണ്ട്. ബാബയ്ക്ക് അറിയാമല്ലോ എന്ന് കരുതുന്നു. പക്ഷേ ബാബ പറയുന്നു ഞാന് ഈ ജോലി ചെയ്യുന്നില്ല. എല്ലാം അറിയുന്നയാള് എന്ന വാക്കുതന്നെ തെറ്റാണ്. നിങ്ങള് ബാബയെ വന്ന് പതിതത്തില് നിന്നും പാവനമാക്കി മാറ്റൂ, സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റൂ എന്നുപറഞ്ഞ് വിളിക്കുന്നു എന്തുകൊണ്ടെന്നാല് ജന്മ ജന്മാന്തരങ്ങളിലെ വളരെ അധികം പാപം തലയിലുണ്ട്. ഈ ജന്മത്തിലേതുമുണ്ട്. ഈ ജന്മത്തിലെ പാപങ്ങള് പറയാറുമുണ്ട്. പാവനമായി മാറുന്നത് വളരെ ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള ഒരുപാട് പാപങ്ങള് ചെയ്തവരും ഒരുപാട് ഉണ്ട്. മുഖ്യമായത് പാവനമായി മാറുക എന്ന കാര്യമാണ്. പഠിപ്പ് വളരെ സഹജമാണ്, പക്ഷേ വികര്മ്മങ്ങളുടെ ഭാരം എങ്ങനെ ഇറക്കാം ഇതില് പ്രയത്നിക്കണം. ഇങ്ങനെയും വളരെ അധികം ആളുകളുണ്ട് ഒരുപാട് പാപം ചെയ്യുന്നു, വളരെ അധികം ഡിസര്വ്വീസ് ചെയ്യുന്നു. ബി. കെയുടെ ആശ്രമത്തിന് ബുദ്ധിമുട്ടുണ്ടാക്കാന് പരിശ്രമിക്കുന്നു. ഇതിലൂടെ വളരെ വലിയ പാപം ഉണ്ടാകും. ഈ പാപം ജ്ഞാനം നല്കുന്നതിലൂടെ ഇല്ലാതാവില്ല. പാപം ഇല്ലാതാകുന്നത് യോഗത്തിലൂടെയാണ്. ആദ്യം യോഗത്തിനുള്ള പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യണം, അപ്പോള് ആരിലെങ്കിലും അമ്പ് തറയ്ക്കാനും സാധിക്കും. ആദ്യം പവിത്രമാകണം, യോഗമുണ്ടാകണം അപ്പോഴേ വാണിയ്ക്ക് മൂര്ച്ചയുണ്ടാകൂ. ഇല്ലെങ്കില് ആര്ക്ക് എത്ര മനസ്സിലാക്കിക്കൊടുത്താലും ആരുടേയും ബുദ്ധിയില് കയറില്ല, അമ്പ് ലക്ഷ്യത്തിലെത്തില്ല. ജന്മ ജന്മാന്തരങ്ങളിലെ പാപമുണ്ടല്ലോ. ഇപ്പോള് എന്ത് പാപമാണോ ചെയ്യുന്നത് അത് ജന്മ ജന്മാന്തരങ്ങളിലേതിനേക്കാളും കൂടുതലാകും അതിനാലാണ് പാടുന്നത് സദ്ഗുരുവിന്റെ നിന്ദകന്..........ഇത് സത്യമായ അച്ഛന്, സത്യമായ ടീച്ചര്, സദ്ഗുരുവാണ്. ബാബ പറയുന്നു ബി. കെയുടെ നിന്ദ ചെയ്യിക്കുന്നവരുടെ പാപവും വളരെ കൂടുതലാണ്. ആദ്യം സ്വയം പാവനമായി മാറൂ. ചിലര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് വളരെ താല്പര്യമുണ്ടാകും. യോഗം കാല്കാശിന്റേതുപോലുമില്ല, ഇതിലൂടെ എന്ത് ഗുണമാണ്? ബാബ പറയുന്നു മുഖ്യമായ കാര്യം ഓര്മ്മയിലൂടെ പാവനമായി മാറുക എന്നതാണ്. വിളിക്കുന്നതും പാവനമാക്കി മാറ്റണമെന്ന് പറഞ്ഞാണ്. ഭക്തിമാര്ഗ്ഗത്തില് ക്ഷീണിക്കുക, അനാവശ്യ ശബ്ദങ്ങളുണ്ടാക്കുക എന്നത് ശീലമായിരിക്കുന്നു. പ്രാര്ത്ഥന നടത്തുന്നു പക്ഷേ ഭഗവാന് ചെവി എവിടെ, കാതില്ലാതെ, മുഖമില്ലാതെ, എങ്ങനെ പറയും എങ്ങനെ കേള്ക്കും? ബാബ അവ്യക്തമാണ്, ഇതെല്ലാം അന്ധവിശ്വാസമാണ്.

ബാബയെ നിങ്ങള് എത്ര ഓര്മ്മിക്കുന്നുവോ അത്രയും പാപം ഇല്ലാതാകും. ഇവര് വളരെ അധികം ഓര്മ്മിക്കുന്നുണ്ട്, ഇവര് കുറച്ചേ ഓര്മ്മിക്കുന്നുള്ളു എന്നത് ബാബയ്ക്ക് അറിയാം എന്നല്ല, തന്റെ ചാര്ട്ട് സ്വയം തന്നെ നോക്കണം. ബാബ പറഞ്ഞിട്ടുണ്ട് ഓര്മ്മയിലൂടെയേ വികര്മ്മം വിനാശമാകൂ. ബാബയും നിങ്ങളോട് തന്നെയാണ് പറയുന്നത് അതായത് എത്ര ഓര്മ്മിച്ചു? പെരുമാറ്റത്തിലൂടെയും അറിയാന് കഴിയും. ഓര്മ്മയില്ലാതെ പാപം ഇല്ലാതാകില്ല. പ്രധാന കാര്യം പാവനമായി മാറുക എന്നതാണ്. ബാബ പറയുന്നു എന്റേതായി മാറിയെങ്കില് ഒരു പാപവും ചെയ്യരുത്. ഇല്ലെങ്കില് വളരെ വലിയ വീഴ്ചയുണ്ടാകും. എനിക്ക് നല്ല പദവി പ്രാപ്തമാക്കാന് സാധിക്കും എന്ന് പ്രതീക്ഷ വെയ്ക്കാന് പോലും സാധിക്കില്ല. പ്രദര്ശിനികളില് ഒരുപാടുപേര്ക്ക് മനസ്സിലാക്കിക്കൊടുത്തുകഴിഞ്ഞാന് ഞാന് ഒരുപാട് സേവനം ചെയ്തു എന്നു പറഞ്ഞ് സന്തോഷിക്കുന്നു. പക്ഷേ ബാബ പറയുന്നു ആദ്യം നിങ്ങള് പാവനമായി മാറൂ. ബാബയെ ഓര്മ്മിക്കൂ. ഓര്മ്മയില് വളരെ അധികം പേര് പരാജയപ്പെടുന്നു. ജ്ഞാനം വളരെ സഹജമാണ്, കേവലം 84 ജന്മങ്ങളെ അറിയണം, ആ പഠിപ്പില് എത്ര പുസ്തകങ്ങള് പഠിക്കുന്നു, പരിശ്രമിക്കുന്നു. സമ്പാദിക്കുന്നുണ്ടോ? പഠിച്ച് പഠിച്ച് മരിച്ചുപോയാല് പഠിപ്പ് അവസാനിച്ചു. നിങ്ങള് കുട്ടികള് എത്ര ഓര്മ്മിക്കുന്നുവോ അത്രയും ധാരണയുണ്ടാകും. പവിത്രമായി മാറുന്നില്ല, പാപം വിനാശമാക്കുന്നില്ല എങ്കില് വളരെ അധികം ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. നമ്മുടെ ഓര്മ്മ ബാബയില് എത്തുന്നുണ്ട് എന്നല്ല. ബാബ എന്തു ചെയ്യാനാണ്! നിങ്ങള് ഓര്മ്മിച്ചാലേ നിങ്ങള് പാവനമാകൂ, ബാബ ഇതില് എന്തു ചെയ്യും, എന്താ സബാഷ് നല്കുമോ. ഞാന് ബാബയെ സദാ ഓര്മ്മിക്കുന്നുണ്ട്, ബാബയല്ലാതെ എനിക്ക് ആരാണ് ഉള്ളത്? ഇങ്ങനെ പറയുന്ന ഒരുപാട് കുട്ടികളുണ്ട്. ഇതും പൊങ്ങച്ചം പറച്ചിലാണ്. ഓര്മ്മിക്കുക വളരെ പരിശ്രമമാണ്. ഞാന് ഓര്മ്മിക്കുന്നുണ്ടോ അതോ ഇല്ലയോ എന്നത് പോലും മനസ്സിലാക്കാന് സാധിക്കില്ല. അറിയാതെ തന്നെ ഞാന് ഓര്മ്മിക്കുന്നുണ്ട് എന്ന് പറയുന്നു. പരിശ്രമിക്കാതെ ആര്ക്കും വിശ്വത്തിന്റെ അധികാരിയാവാന് സാധിക്കില്ല. ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ഓര്മ്മയിലൂടെ എപ്പോള് മൂര്ച്ചയുണ്ടാകുന്നുവോ അപ്പോഴേ സേവനം ചെയ്യാന് സാധിക്കൂ. പിന്നീട് എത്ര സേവനം ചെയ്ത് പ്രജകളെ ഉണ്ടാക്കി എന്നത് നോക്കണം. കണക്ക് വേണമല്ലോ. ഞാന് എത്ര പേരെ തനിക്കുസമാനമാക്കി മാറ്റി. പ്രജകളെ ഉണ്ടാക്കണമല്ലോ അപ്പോഴേ രാജാവാകാന് പറ്റൂ. ഇപ്പോള് അത് ഒന്നുമില്ല. യോഗത്തില് ഇരിക്കണം, മൂര്ച്ചയുണ്ടാകണം അപ്പോഴേ പൂര്ണ്ണമായും അമ്പ് ലക്ഷ്യത്തില് തറയൂ. ശാസ്ത്രങ്ങളിലും ഉണ്ടല്ലോ- അവസാനം ഭീഷ്മ പിതാമഹന്, ദ്രോണാചാര്യര് എന്നിവര്ക്ക് ജ്ഞാനം നല്കി. എപ്പോള് നിങ്ങളുടെ പതിതത്വം നീങ്ങുന്നുവോ സതോപ്രധാനസ്ഥിതി കൈവരുന്നുവോ അപ്പോഴേ മൂര്ച്ചയുണ്ടാകൂ അപ്പോള് പെട്ടെന്ന് അമ്പ് ലക്ഷ്യത്തില് തറയ്ക്കും. ബാബയ്ക്ക് എല്ലാം അറിയാം എന്ന് ഒരിയ്ക്കലും ചിന്തിക്കരുത്. ബാബയ്ക്ക് അറിയേണ്ട ആവശ്യമെന്താണ്, ആര് ചെയ്യുന്നോ അവര് നേടും. ബാബ സാക്ഷിയായി നോക്കിക്കൊണ്ടിരിക്കുന്നു. ബാബയ്ക്ക് എഴുതും ഞങ്ങള് ഇന്ന സ്ഥലത്തുപോയി സേവനം ചെയ്തു, ബാബ ചോദിക്കും ആദ്യം നിങ്ങള്ക്ക് ഓര്മ്മയുടെ യാത്ര ചെയ്യാന് താല്പര്യമുണ്ടോ? ആദ്യത്തെ കാര്യം തന്നെ ഇതാണ്- മറ്റു സംഗങ്ങള് ഉപേക്ഷിച്ച് ഒന്നിന്റെ സംഗത്തില് ഇരിക്കുക. ദേഹീ അഭിമാനിയാവണം. വീട്ടില് ഇരുന്നുകൊണ്ടും മനസ്സിലാക്കണം ഇത് പഴയ ലോകമാണ്, പഴയ ദേഹമാണ്. ഇതെല്ലാം നശിക്കാനുള്ളതാണ്. നമുക്ക് ബാബയും സമ്പത്തുമായിട്ടാണ് കാര്യം. വീട്ടില് ഇരിക്കണ്ട, ആരോടും സംസാരിക്കണ്ട എന്നല്ല ബാബ പറയുന്നത്. ബാബയോട് ചോദിക്കും വിവാഹത്തിനുപോകട്ടേ? ബാബ പറയും തീര്ച്ചയായും പോകൂ. അവിടെ ചെന്നും സേവനം ചെയ്യൂ. ബുദ്ധിയുടെ യോഗം ശിവബാബയുമായിട്ടാവണം. ജന്മ ജന്മാന്തരങ്ങളിലെ പാപം ഓര്മ്മയുടെ ബലത്തിലൂടെയേ ഇല്ലാതാവൂ. അഥവാ ഇവിടെയും വികര്മ്മം ചെയ്യുകയാണെങ്കില് വളരെ അധികം ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. പാവനമായി മാറി മാറി പിന്നീട് വികാരത്തിലേയ്ക്ക് വീണാല് മരിച്ചു. തീര്ത്തും കഷ്ണം-കഷ്ണമായി മാറും. ശ്രീമതത്തിലൂടെ നടക്കാതെ വളരെ അധികം നഷ്ടം ഉണ്ടാക്കുന്നു. ഓരോ ചുവടിലും ശ്രീമതം ആവശ്യമാണ്. യോഗം ചെയ്യാന് പറ്റാത്ത തരത്തിലുള്ള പാപങ്ങളാണ് ചെയ്യുന്നത്. ഓര്മ്മിക്കാന് പറ്റില്ല. ആരോടെങ്കിലും ചെന്ന് പറയും- ഭഗവാന് വന്നിരിക്കുന്നു, അവരില് നിന്നും സമ്പത്ത് എടുക്കൂ, അപ്പോള് അവര് അംഗീകരിക്കുകയില്ല. അമ്പ് തറയ്ക്കില്ല. ബാബ പറഞ്ഞിട്ടുണ്ട് ഭക്തരെ ജ്ഞാനം കേള്പ്പിക്കൂ, വ്യര്ത്ഥം ആര്ക്കും നല്കരുത്, ഇല്ലെങ്കില് കൂടുതല് നിന്ദ ചെയ്യിക്കും.

പല കുട്ടികളും ബാബയോട് ചോദിക്കുന്നു- ബാബാ ഞങ്ങള്ക്ക് ദാനം നല്കുന്ന ശീലമുണ്ട്, ഇപ്പോഴാണെങ്കില് ജ്ഞാനത്തിലേയ്ക്ക് വന്നു, ഇനി എന്ത് ചെയ്യണം? ബാബ വഴി പറഞ്ഞുതരുന്നു- കുട്ടികളേ, പാവങ്ങള്ക്ക് ദാനം നല്കുന്നവര് ഒരുപാടുണ്ട്. പാവങ്ങള് ആരും വിശന്ന് മരിക്കുന്നില്ല, യാചകരുടെ പക്കല് ഒരുപാട് പൈസയുണ്ടാകും അതിനാല് ഈ കാര്യങ്ങളില് നിന്നെല്ലാം നിങ്ങളുടെ ബുദ്ധി വേറിടണം. ദാനം ചെയ്യുന്ന കാര്യത്തിലും വളരെ ശ്രദ്ധ വേണം. വളരെ അധികം പേര് ഇങ്ങനെയുള്ള കാര്യങ്ങളാണ് ചെയ്യുന്നത് കാര്യം ചോദിക്കുകയേ വേണ്ട പക്ഷേ എന്നിട്ടും തന്റെ തലയിലെ ഭാരം വര്ദ്ധിക്കുകയാണെന്ന് സ്വയം മനസ്സിലാക്കുന്നില്ല. ജ്ഞാനമാര്ഗ്ഗം കളി തമാശയ്ക്കുള്ള മാര്ഗ്ഗമല്ല. ബാബയോടൊപ്പം ധര്മ്മരാജനുമുണ്ട്. ധര്മ്മരാജനില് നിന്നും വളരെ അധികം അടി കൊള്ളേണ്ടിവരും. അവസാനം ധര്മ്മരാജന് കണക്ക് പുസ്തകം എടുക്കുമ്പോള് അറിയാന് കഴിയും എന്ന് പറയാറുണ്ടല്ലോ. ജന്മ ജന്മാന്തരങ്ങളിലേയ്ക്കുള്ള ശിക്ഷ അനുഭവിക്കുന്നതിന് സമയം എടുക്കില്ല. ബാബ കാശി കല്വെട്ടിന്റെ ഉദാഹരണവും മനസ്സിലാക്കിത്തന്നു. അത് ഭക്തിമാര്ഗ്ഗമാണ്, ഇത് ജ്ഞാനമാര്ഗ്ഗമാണ്. മനുഷ്യരെപ്പോലും ബലി നല്കുന്നു, ഇതും ഡ്രാമയില് ഉള്ളതാണ്. ഈ കാര്യങ്ങളെ മുഴുവന് അറിയണം, ഈ ഡ്രാമ എന്തിനാണ് ഉണ്ടാക്കിയത്, ചക്രത്തിലേയ്ക്ക് കൊണ്ടുവന്നത് എന്തിനാണ് ? അങ്ങിനെയല്ല, ചക്രത്തില് വന്നുകൊണ്ടേയിരിക്കും. ഇത് അനാദിയായ ഡ്രാമയല്ലേ. ചക്രത്തില് വരുന്നില്ലെങ്കില് ലോകം തന്നെ ഉണ്ടാവില്ല. മോക്ഷം ഉണ്ടാകുന്നില്ല. മുഖ്യമായവര്ക്കും മോക്ഷം ലഭിക്കുകയില്ല. 5000 വര്ഷങ്ങള്ക്ക് ശേഷം വീണ്ടും ഇതേപോലെ ചക്രം കറങ്ങും. ഇത് ഡ്രാമയല്ലേ. ആര്ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കുന്നതിലൂടെ, മുരളി വായിക്കുന്നതിലൂടെ മാത്രം പദവി ലഭിക്കില്ല, ആദ്യം പതിതത്തില് നിന്നും പാവനമായി മാറണം. ബാബയ്ക്ക് എല്ലാം അറിയാമല്ലോ എന്നല്ല. ബാബ അറിഞ്ഞാലും എന്തുചെയ്യും, ആദ്യം നിങ്ങളുടെ ആത്മാവാണ് അറിയുന്നത് ശ്രീമത്തിലൂടെ ഞാന് എന്താണ് ചെയ്യുന്നത്, എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുണ്ട്? ബാബ ഇരുന്ന് ഇതെല്ലാം അറിഞ്ഞു, ഇതിലൂടെ എന്ത് ഉപകാരമാണ്? നിങ്ങള് എന്തെല്ലാം ചെയ്യുന്നോ അതിന് അനുസരിച്ച് നിങ്ങള് നേടും. ബാബ നിങ്ങളുടെ ആക്ടിലൂടെയും സേവനത്തിലൂടെയും മനസ്സിലാക്കും- ഈ കുട്ടി നല്ല സേവനം ചെയ്യുന്നുണ്ട്. ഇന്നയാള് ബാബയുടേതായി മാറിയിട്ട് വളരെ അധികം വികര്മ്മം ചെയ്തുവെങ്കില് അവരുടെ മുരളിയില് മൂര്ച്ചയുണ്ടാവില്ല. ഈ ജ്ഞാനം വാളാണ്. ഇതില് ഓര്മ്മയുടെ ബലമാകുന്ന മൂര്ച്ചവേണം. യോഗബലത്തിലൂടെ നിങ്ങള് വിശ്വത്തിനുമേല് വിജയം പ്രാപ്തമാക്കുന്നു, ബാക്കി ജ്ഞാനത്തിലൂടെ പുതിയ ലോകത്തില് ഉയര്ന്ന പദവി നേടും. ആദ്യം പവിത്രമായി മാറണം, പവിത്രമായി മാറാതെ ഉയര്ന്ന പദവി നേടാന് പറ്റില്ല. ഇവിടെ വരുന്നത് നരനില് നിന്നും നാരായണനായി മാറാനാണ്. പതിതര്ക്ക് നരനില് നിന്നും നാരായണനായി മാറാന് കഴിയുമോ. പാവനമായി മാറുന്നതിനുള്ള യുക്തി പൂര്ണ്ണമായും വേണം. വിശേഷപ്പെട്ട കുട്ടികള് ആരാണോ സെന്റര് പരിപാലിക്കുന്നത് അവര്ക്ക് വളരെ അധികം പരിശ്രമിക്കണം, ഇത്രയും പരിശ്രമം ചെയ്യുന്നില്ല അതിനാല് ആ മൂര്ച്ച വരുന്നില്ല, ലക്ഷ്യത്തില് എത്തുന്നില്ല, ഓര്മ്മയുടെ യാത്ര എവിടെ! പ്രദര്ശിനികളില് ഒരുപാടുപേര്ക്ക് മനസ്സിലാക്കിക്കൊടുക്കുക മാത്രം ചെയ്യുന്നു, ആദ്യം ഓര്മ്മയിലൂടെ പവിത്രമായി മാറണം പിന്നെയാണ് ജ്ഞാനം. പാവനമായി മാറിയാല് ജ്ഞാനത്തിന്റെ ധാരണയുണ്ടാകും. പതിതര്ക്ക് ധാരണയുണ്ടാവുകയില്ല. മുഖ്യമായ സബ്ജക്ട് ഓര്മ്മയുടേതാണ്. ആ പഠിപ്പിലും സബ്ജക്ട്സ് ഉണ്ടാവുമല്ലോ. നിങ്ങളുടെ മുന്നില് ബി. കെയാവുന്നു പക്ഷേ ബ്രഹ്മാകുമാരനും- കുമാരിയുമാവുക, സഹോദരി സഹോദരനാവുക എന്നത് അമ്മായിയുടെ വീട്ടില് പോകുന്നത് പോലെയല്ല. പറയാന് വേണ്ടി മാത്രം ആവരുത്. ദേവതയായി മാറുന്നതിന് ആദ്യം പവിത്രമായി മാറണം. പിന്നീടാണ് പഠിപ്പ്. പഠിപ്പ് മാത്രമേയുള്ളു പവിത്രമായി മാറുന്നില്ല എങ്കില് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ആത്മാവ് പവിത്രമാകണം. പവിത്രമാണെങ്കിലേ പവിത്രമായ ലോകത്തില് ഉയര്ന്ന പദവി നേടാന് സാധിക്കൂ. പവിത്രതയ്ക്കാണ് ബാബ പ്രാധാന്യം നല്കുന്നത്. പവിത്രതയില്ലാതെ ആര്ക്കും ജ്ഞാനം ദാനം നല്കാന് സാധിക്കില്ല. ബാക്കി ഒന്നും ബാബ കാണുന്നില്ല. സ്വയം ഇരിക്കുന്നുണ്ടല്ലോ, എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നു. ഭക്തിമാര്ഗ്ഗത്തില് ഭാവനയ്ക്കുള്ള ഫലം ലഭിക്കുന്നു. അതും ഡ്രാമയില് ഉള്ളതാണ്, ശരീരമില്ലാതെ ബാബ എങ്ങനെ സംസാരിക്കും? എങ്ങനെ കേള്ക്കും? ആത്മാവിന് ശരീരമുണ്ട് അതിനാലാണ് കേള്ക്കുന്നത്, സംസാരിക്കുന്നത്. എനിക്ക് ശരീരമേയില്ല പിന്നെ ഞാന് എങ്ങനെ കേള്ക്കും, എങ്ങനെ അറിയും? ഞാന് വികാരത്തിലേയ്ക്ക് പോകുന്നത് ബാബയ്ക്ക് അറിയാം എന്ന് കരുതുന്നു. അഥവാ അറിയുന്നില്ലെങ്കില് ഭഗവാനാണ് എന്നതുതന്നെ അംഗീകരിക്കില്ല. ഇങ്ങനെയും വളരെപ്പേരുണ്ട്. ബാബ പറയുന്നു ഞാന് വന്നത് നിങ്ങള്ക്ക് പാവനമായി മാറുന്നതിനുള്ള വഴി പറഞ്ഞുതരാനാണ്. സാക്ഷിയായി കാണുന്നു. കുട്ടികളുടെ പെരുമാറ്റത്തില് നിന്നും അറിയാന് കഴിയും- ഇത് സല്പുത്രനാണോ അതോ കുപുത്രനാണോ? സേവനത്തിന്റെ തെളിവും വേണം. ഇതും അറിയാം ആര് ചെയ്യുന്നോ അവര് നേടും. ശ്രീമതത്തിലൂടെ നടക്കുന്നുവെങ്കില് ശ്രേഷ്ഠമായി മാറും. നടക്കുന്നില്ലെങ്കില് സ്വയം മോശമായി വീണുപോകും. എന്ത് കാര്യമുണ്ടെങ്കിലും വ്യക്തമായി ചോദിക്കൂ. ഇത് പാപാത്മാക്കളുടെ ലോകമാണ്, സത്യയുഗമാണ് പൂണ്യാത്മാക്കളുടെ ലോകം. ഇത് സംഗമമാണ്. ആരെങ്കിലും ഡള്ളാണെങ്കില് ധാരണ ചെയ്യാന് സാധിക്കില്ല. ബാബയെ ഓര്മ്മിക്കാന് സാധിക്കില്ല. പിന്നീട് വളരെ വൈകിപ്പോകും, വൈക്കോല് കൂനയ്ക്ക് തീ പിടിക്കും പിന്നെ ഓര്മ്മിക്കാനും സാധിക്കില്ല. ആ സമയത്ത് അയ്യോ അയ്യോ എന്ന നിലവിളി മുഴങ്ങും. വളരെ അധികം ദുഃഖങ്ങളുടെ പര്വ്വതം തന്നെ വീഴാനുണ്ട്. എനിക്ക് എന്റെ രാജ്യഭാഗ്യം ബാബയില് നിന്നും എടുക്കണം എന്ന ചിന്ത വേണം. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് സേവനത്തില്മുഴുകണം. കല്യാണകാരിയായി മാറണം. ധനത്തെ വ്യര്ത്ഥമാക്കരുത്. ആരാണോ യോഗ്യരല്ലാത്തത് അങ്ങനെയുള്ള പതിതര്ക്ക് ദാനം നല്കരുത്, ഇല്ലെങ്കില് ദാനം നല്കിയവരിലും പാപം വരും. ഭഗവാന് വന്നൂ എന്ന് പെരുമ്പറ മുഴക്കണം എന്നല്ല. ഇങ്ങനെ ഭഗവാന് എന്ന് പറയുന്നവര് ഭാരതത്തില് അനേകമുണ്ട്. ആരും അംഗീകരിക്കില്ല. ഇത് നിങ്ങള്ക്ക് അറിയാം നിങ്ങള്ക്ക് പ്രകാശം ലഭിച്ചിരിക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പഠിപ്പിനോടൊപ്പം തീര്ച്ചയായും പാവനമായും മാറണം. യോഗ്യനും സല്പുത്രനുമായി മാറി സേവനത്തിന്റെ തെളിവ് നല്കണം. ശ്രീമതം അനുസരിച്ച് സ്വയം ശ്രേഷ്ഠമായി മാറണം.

2) സ്ഥൂലധനത്തെ വ്യര്ത്ഥമാക്കരുത്. പതിതര്ക്ക് ദാനം നല്കരുത്. ജ്ഞാനധനവും പാത്രം നോക്കിവേണം ദാനം നല്കാന്.

വരദാനം :-
സദാ വഴങ്ങിക്കൊടുക്കുന്ന വിശേഷതയിലൂടെ സമ്പര്ക്കത്തിലും സേവനത്തിലും സഫലത നേടുന്ന സഫലതാമൂര്ത്തിയായി ഭവിക്കട്ടെ.

സ്വയം വഴങ്ങിക്കൊടുക്കുന്ന വിശേഷതയുള്ള കുട്ടികള്ക്ക് സഹജമായിത്തന്നെ ഗോള്ഡന് ഏജിന്റെ സ്ഥിതി വരെ എത്തിച്ചേരാന് സാധിക്കുന്നു. സമയത്തിനും സാഹചര്യത്തിനുമനുസരിച്ച് അപ്രകാരം തന്റെ ധാരണകളെ പ്രത്യക്ഷപ്പെടുത്തുന്നതിന് വേണ്ടി വഴങ്ങിക്കൊടുക്കേണ്ടി വരും. വഴങ്ങുന്നത് തന്നെയാണ് റിയല് ഗോള്ഡ്. സാകാര ബാബയുടെ വിശേഷതയും കണ്ടു-എങ്ങനെയാണോ സമയം, എങ്ങനെയാണോ വ്യക്തി, അങ്ങനെയുള്ള രൂപം-അതേപോലെ അച്ഛനെ അനുകരിക്കൂ എങ്കില് സേവനത്തിലും സമ്പര്ക്കത്തിലും സര്വ്വതിലും സഹജമായിത്തന്നെ സഫലതാമൂര്ത്തിയായി മാറും.

സ്ലോഗന് :-
എവിടെ സര്വ്വ ശക്തികളുമുണ്ടോ അവിടെ നിര്വ്വിഘ്നം സഫലത കൂടെയുണ്ട്.