08.10.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ബാബ വന്നിരിക്കുകയാണ്, നിങ്ങള െവളരെ താല്പ ര്യത്തോട െപഠിപ്പിക്കുന്നതിന്, താല്പര്യത്തോട െനിങ്ങളും പഠിക്കൂ-സ്വയംഭഗവാ നാണ് നമ്മേ പഠിപ്പിക്കുന്നതെന്ന ലഹരിയുണ്ടാവണം.

ചോദ്യം :-
നിങ്ങള് ബ്രഹ്മാകുമാര്-കുമാരിമാരുടെ ഉദ്ദേശ്യവും ശുദ്ധ ഭാവനയും എന്താണ്?

ഉത്തരം :-
നിങ്ങളുടെ ഉദ്ദേശ്യമാണ് - കല്പം 5000 വര്ഷം മുമ്പെന്ന പോലെ വീണ്ടും ശ്രീമതത്തിലൂടെ വിശ്വത്തില് സുഖത്തിന്റെയും ശാന്തിയുടെയും രാജ്യം സ്ഥാപിക്കുക. നിങ്ങളുടെ ശുദ്ധ ഭാവനയാണ് ശ്രീമതത്തിലൂടെ നമ്മള് മുഴുവന് വിശ്വത്തിന്റെ സദ്ഗതി ചെയ്യും. നിങ്ങള് ലഹരിയോടെ പറയുന്നു നമ്മള് എല്ലാവര്ക്കും സദ്ഗതി നല്കുന്നവരാണ്. നിങ്ങള്ക്ക് ബാബയില് നിന്ന് ശാന്തിയുടെ ഉപഹാരം ലഭിക്കുന്നു. നരകവാസിയില് നിന്ന് സ്വര്ഗ്ഗവാസിയാകുന്നത് തന്നെയാണ് പ്രൈസ് നേടല്.

ഓംശാന്തി.
വിദ്യാര്ത്ഥികള് എപ്പോള് പഠിക്കുകയാണെങ്കിലും സന്തോഷത്തോടുകൂടി പഠിക്കുന്നു. ടീച്ചറും വളരെ സന്തോഷത്തോടെ, താല്പര്യത്തോടെ പഠിപ്പിക്കുന്നു. ആത്മീയ കുട്ടികള്ക്കിത് അറിയാം പരിധിയില്ലാത്ത ബാബ ടീച്ചറുമാണ്, നമ്മേ വളരെ താല്പര്യത്തോടെ പഠിപ്പിക്കുന്നു. ആ പഠിപ്പിലാണെങ്കില് അച്ഛന് വേറെയാണ്, പഠിപ്പിക്കുന്ന ടീച്ചര് വേറെയാണ്. ചിലരുടെ അച്ഛന് തന്നെ ടീച്ചറായിരിക്കും അവര് പഠിപ്പിക്കുകയാണെങ്കില് വളരെ താല്പര്യത്തോടെ പഠിപ്പിക്കുന്നു എന്തുകൊണ്ടെന്നാല് രക്തബന്ധമുണ്ടാവുമല്ലോ. തന്റെയാണെന്ന് കരുതി വളരെ താല്പര്യത്തോടെ പഠിപ്പിക്കുന്നു. ഈ ബാബ നിങ്ങളെ വളരെ താല്പര്യത്തോടെ പഠിപ്പിക്കുകയാണെങ്കില് കുട്ടികള്ക്കും വളരെ താല്പര്യത്തോടെ പഠിക്കണം. ബാബ നേരിട്ട് പഠിപ്പിക്കുന്നു, ഈ ഒരു തവണയാണ് വന്ന് പഠിപ്പിക്കുന്നത്. കുട്ടികള്ക്ക് വളരെയധികം താല്പര്യമുണ്ടായിരിക്കണം. ഭഗവാനായ ബാബ നമ്മേ പഠിപ്പിക്കുകയാണ് അതുപോലെ ഓരോ കാര്യവും നല്ല രീതിയില് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ചില കുട്ടികള്ക്ക് പഠിക്കവെ ചിന്ത വരുന്നു ഇതെന്താണ്. ഡ്രാമയില് ഈ പോക്കുവരവിന്റെ ചക്രമുണ്ട്. പക്ഷെ ഈ നാടകം രചിച്ചതെന്തിനാണ്? ഇതിലൂടെ എന്ത് നേട്ടമാണ്? കേവലം ഇങ്ങനെ ചക്രം കറങ്ങികൊണ്ടിരിക്കും, ഇതില് നിന്ന് രക്ഷപ്പെടുമെങ്കില് നന്നായിരുന്നു. എപ്പോള് നോക്കിയാലും ഈ 84 ന്റെ ചക്രം കറങ്ങികൊണ്ടു തന്നെയിരിക്കുന്നു, അതിനാല് ഇങ്ങനെയുള്ള ചിന്ത വരുന്നു. ഈ പോക്കുവരവിന്റെ ചക്രത്തില് നിന്ന് രക്ഷപ്പെടാന് സാധിക്കാത്ത വിധത്തില് എന്തിനാണ് ഭഗവാന് ഇങ്ങനെയുള്ള കളി രചിച്ചത്, ഇതില് നിന്നും മോക്ഷം ലഭിക്കുകയില്ലേ. ഇങ്ങനെയിങ്ങനെ പല കുട്ടികള്ക്കും ചിന്തയുണ്ടാവുന്നു. ഈ പോക്കുവരവില് നിന്ന്, സുഖ ദുഖത്തില് നിന്ന് രക്ഷപ്പെടണം. ബാബ പറയുന്നു ഇതൊരിക്കലും സംഭവ്യമല്ല. മോക്ഷം നേടുന്നതിന് വേണ്ടി പരിശ്രമിക്കുന്നത് തന്നെ വെറുതെയാണ്. ബാബ മനസ്സിലാക്കിതന്നിട്ടുണ്ട് ഒരു ആത്മാവിന് പോലും പാര്ട്ടില് നിന്ന് രക്ഷപ്പെടാന് സാധിക്കില്ല. ആത്മാവില് അവിനാശീ പാര്ട്ടടങ്ങിയിരിക്കുന്നു. അത് അനാദി അവിനാശിയാണ്, തികച്ചും കൃത്യമായ അഭിനേതാക്കളാണ്. ഒരാള് പോലും കൂടുതലും കുറവും ആകാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്ക് മുഴുവന് ജ്ഞാനവുമുണ്ട്. ഈ ഡ്രാമയുടെ പാര്ട്ടില് നിന്ന് ആര്ക്കും രക്ഷപ്പെടാന് സാധിക്കില്ല. ആര്ക്കും മോക്ഷം നേടാനും സാധിക്കില്ല. എല്ലാ ധര്മ്മത്തിലുള്ളവര്ക്കും യഥാക്രമം വരുക തന്നെ വേണം. ബാബ മനസ്സിലാക്കി തരുന്നു ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ അവിനാശിയായ നാടകമാണ്. നിങ്ങളും പറയുന്നുണ്ട് ബാബാ എങ്ങനെയാണ് ഞങ്ങള് 84 ന്റെ ചക്രം കറങ്ങുന്നതെന്ന് ഇപ്പോള് അറിഞ്ഞു കഴിഞ്ഞു. ഇതും മനസ്സിലായി ആദ്യമാദ്യം ആരാണോ വരുന്നത്, അവര് 84 ജന്മങ്ങളെടുക്കും. പുറകെ വരുന്നവര് തീര്ച്ചയായും കുറച്ച് ജന്മങ്ങളായിരിക്കും. ഇവിടെയാണെങ്കിലോ പുരുഷാര്ത്ഥം ചെയ്യണം. പഴയ ലോകത്തില് നിന്ന് തീര്ച്ചയായും പുതിയ ലോകം രചിക്കണം. ബാബ ഓരോ കാര്യവും ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു കാരണം പുതിയ പുതിയ കുട്ടികള് വന്നുകൊണ്ടിരിക്കുകയാണ്. അവര്ക്ക് മുമ്പത്തെ കാര്യം ആര് പഠിപ്പിക്കും. അതിനാല് ബാബ പുതിയ പുതിയവരെ കണ്ട് വീണ്ടും പഴയ പോയിന്റുകള് ആവര്ത്തിക്കുന്നു.

നിങ്ങളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ട്. തുടക്കം മുതല് നമ്മള് എങ്ങനെയാണ് പാര്ട്ടഭിനയിക്കുന്നതെന്ന് അറിയാം. നിങ്ങള് യഥാര്ത്ഥ രീതിയില് അറിയുന്നു, എങ്ങനെയാണ് യഥാക്രമം വരുന്നത്, എത്ര ജന്മങ്ങളെടുക്കുന്നു. ഈ സമയം തന്നെയാണ് ബാബ വന്ന് ജ്ഞാനത്തിന്റെ കാര്യങ്ങള് കേള്പ്പിക്കുന്നത്. സത്യയുഗത്തില് തന്നെയാണ് പ്രാപ്തി. ഇത് ഈ സമയം നിങ്ങള്ക്ക് തന്നെയാണ് മനസ്സിലാക്കി തരുന്നത്. ഗീതയിലും ആരംഭത്തിലും അവസാനത്തിലും ഈ കാര്യം വരുന്നുണ്ട് - മന്മനാ ഭവ. പദവി നേടുന്നതിന് വേണ്ടി പഠിപ്പിക്കുന്നു. നിങ്ങള് രാജാവാകുന്നതിന് വേണ്ടി ഇപ്പോള് പുരുഷാര്ത്ഥം ചെയ്യുകയാണ്. മറ്റു ധര്മ്മത്തിലുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കുന്നു- അവര് യഥാക്രമത്തില് വരുന്നു, ധര്മ്മ സ്ഥാപകരുടെ പിന്നാലെ ബാക്കി എല്ലാവര്ക്കും വരേണ്ടി വരുന്നു. അവര്ക്ക് രാജപദവിയുടെ കാര്യമില്ല. ഒരേയൊരു ഗീതാ ശാസ്ത്രം മാത്രമാണ് വളരെ മഹിമയുള്ളത്. ഭാരതത്തില് തന്നെയാണ് ബാബ വന്ന് കേള്പ്പിക്കുന്നതും എല്ലാവരുടെയും സദ്ഗതി ചെയ്യുന്നതും. ആ ധര്മ്മസ്ഥാപകര് ആരാണോ വരുന്നത്, അവര് മരിച്ചശേഷം വലിയ വലിയ തീര്ത്ഥസ്ഥാനങ്ങള് പണിയുന്നു. വാസ്തവത്തില് എല്ലാവരുടെയും തീര്ത്ഥസ്ഥാനം പരിധിയില്ലാത്ത ബാബ വരുന്ന ഈ ഭാരതം തന്നെയാണ്. ബാബ ഭാരതത്തില് തന്നെയാണ് വന്ന് എല്ലാവരുടെയും സദ്ഗതി ചെയ്യുന്നത്. ബാബ പറയുന്നു എന്നെ ലിബറേറ്റര്, ഗൈഡ് എന്നെല്ലാം പറയാറുണ്ടല്ലോ. ഞാന് നിങ്ങളെ ഈ പഴയ ലോകം, ദു:ഖത്തിന്റെ ലോകത്തില് നിന്ന് മോചിപ്പിച്ച് ശാന്തിധാമം, സുഖധാമത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നു. കുട്ടികള്ക്കറിയാം ബാബ നമ്മേ ശാന്തിധാമം, സുഖധാമത്തിലേയ്ക്ക് കൊണ്ടു പോകും. ബാക്കി എല്ലാവരും ശാന്തിധാമത്തില് പോകും. ബാബ വന്ന് ദുഖത്തില് നിന്ന് മോചിപ്പിക്കുന്നു. ബാബയ്ക്ക് ജനന മരണമില്ല. ബാബ വരും പിന്നീട് തിരിച്ച് പോകും. ബാബ മരിച്ചു പോയി എന്ന് ഒരിക്കലും പറയില്ല. ശിവാനന്ദനെക്കുറിച്ച് പറയും ശരീരം ഉപേക്ഷിച്ചു, പിന്നീട് ക്രിയാകര്മ്മം ചെയ്യുന്നു. ഈ ബാബ പോയികഴിഞ്ഞാല് പിന്നെ ഇവരുടെ ക്രിയാകര്മ്മം, ചടങ്ങ് മുതലായവയൊന്നും തന്നെ ചെയ്യുന്നില്ല. ബാബയുടെ വരവ് തന്നെ അറിയാന് പറ്റില്ല. ക്രിയാകര്മ്മം മുതലായവയുടെ കാര്യം തന്നെയില്ല. ബാക്കി എല്ലാ മനുഷ്യരുടെയും ക്രിയാകര്മ്മം ചെയ്യുന്നു. ബാബയുടെ ക്രിയാകര്മ്മം നടത്താറില്ല, ബാബയ്ക്ക് ശരീരം തന്നെയില്ല. സത്യയുഗത്തില് ഈ ജ്ഞാനം, ഭക്തിയുടെ കാര്യങ്ങളുണ്ടായിരിക്കില്ല. ഇത് ഇപ്പോഴാണ് നടക്കുന്നത് ബാക്കി എല്ലാവരും ഭക്തി തന്നെയാണ് പഠിപ്പിക്കുന്നത്. പകുതി കല്പം ഭക്തിയാണ് പിന്നീട് പകുതി കല്പത്തിന് ശേഷം ബാബ വന്ന് ജ്ഞാനത്തിന്റെ സമ്പത്ത് നല്കുന്നു. ജ്ഞാനമൊന്നും അവിടെ കൂടെ വരുന്നില്ല. അവിടെ ബാബയെ ഓര്മ്മിക്കുന്നതിന്റെ ആവശ്യം തന്നെ വരുന്നില്ല. മുക്തിയിലാണ്. അവിടെ ഓര്മ്മിക്കേണ്ടതിന്റെ ആവശ്യമുണ്ടോ? ദുഖത്തിന്റെ പരാതി അവിടെ ഉണ്ടാകുന്നേയില്ല. ഭക്തിയും ആദ്യം അവ്യഭിചാരിയും പിന്നീട് വ്യഭിചാരിയുമാകുന്നു. ഈ സമയമാണെങ്കില് അതി വ്യഭിചാരി ഭക്തിയാണ്, ഇതിനെ കടുത്ത നരകമെന്ന് പറയുന്നു. തികച്ചും തീക്ഷ്ണത്തിലും തീക്ഷ്ണമായ നരകമാണ് പിന്നീട് ബാബ വന്ന് തീക്ഷ്ണമായ സ്വര്ഗ്ഗമുണ്ടാക്കുന്നു. ഈ സമയം 100 ശതമാനം ദുഖമാണ്, പിന്നീട് 100 ശതമാനം സുഖ ശാന്തിയുണ്ടാകും. ആത്മാവ് പോയി തന്റെ വീട്ടില് വിശ്രമിക്കും. മനസ്സിലാക്കി കൊടുക്കാന് വളരെ എളുപ്പമാണ്. ബാബ പറയുന്നു ഞാന് വരുന്നത് തന്നെ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്ത് പഴയ ലോകത്തിന്റെ വിനാശം നടത്തേണ്ടപ്പോഴാണ്. ഇത്രയും കാര്യങ്ങള് കേവലം ഒരാള് മാത്രമല്ല ചെയ്യുക. അനേകം സഹായികള് വേണം. ഈ സമയം നിങ്ങള് ബാബയുടെ സഹായി കുട്ടികളാണ്. മുഴുവന് ഭാരതത്തിന്റെയും സത്യമായ സേവനം ചെയ്യുകയാണ്. സത്യമായ ബാബ സത്യമായ സേവനം പഠിപ്പിക്കുന്നു. തന്റെയും, ഭാരതത്തിന്റെയും വിശ്വത്തിന്റെയും മംഗളം ചെയ്യുകയാണ്. ബാബ എത്ര താല്പര്യത്തോടെയാണ് സര്വ്വരുടെയും സദ്ഗതി ചെയ്യുന്നത്. ഇപ്പോഴും തീര്ച്ചയായും സര്വ്വരുടെയും സദ്ഗതിയുണ്ടാകണം. ഇതാണ് ശുദ്ധ അഹങ്കാരം, ശുദ്ധമായ ഭാവന.

നിങ്ങള് സത്യം സത്യമായ സേവനം ചെയ്യുകയാണ് - പക്ഷെ ഗുപ്തമായി. ആത്മാവ് ശരീരത്തിലൂടെ ചെയ്യുകയാണ്. നിങ്ങളോട് അനേകം പേര് ചോദിക്കുന്നുണ്ട് - ബി.കെ.യുടെ ഉദ്ദേശ്യമെന്താണ്? പറയൂ ബി.കെ.യുടെ ഉദ്ദേശ്യമാണ് സത്യയുഗീ സുഖ-ശാന്തിയുടെ സ്വരാജ്യസ്ഥാപന ചെയ്യല്. നമ്മള് ഓരോ 5000 വര്ഷങ്ങള്ക്കു ശേഷവും ശ്രീമതത്തിലൂടെ വിശ്വത്തില് ശാന്തി സ്ഥാപിച്ച് വിശ്വ ശാന്തിയുടെ പ്രൈസ് നേടുന്നു. എങ്ങനെയാണോ രാജാവും റാണിയും അതേപോലെ പ്രജയും സമ്മാനം നേടുന്നു. നരകവാസിയില് നിന്ന് സ്വര്ഗ്ഗവാസിയാവുക എന്താ ചെറിയ സമ്മാനമാണോ! അവര് പീസ് പ്രൈസ് നേടി സന്തോഷിച്ചുകൊണ്ടിരിക്കുന്നു, ഒന്നും തന്നെ ലഭിക്കുന്നില്ല. സത്യം സത്യമായ സമ്മാനം, വിശ്വത്തിലെ ചക്രവര്ത്തിയുടെ, ഇപ്പോള് ബാബയില് നിന്ന് എടുത്തുകൊണ്ടിരിക്കുകയാണ്. പറയാറുണ്ടല്ലോ ഭാരതം നമ്മുടെ ഉന്നത ദേശമാണ്. എത്ര മഹിമയാണ് ചെയ്യുന്നത്. എല്ലാവരും മനസ്സിലാക്കുന്നു നമ്മള് ഭാരതത്തിന്റെ അധികാരിയാണ്, പക്ഷെ എവിടെയാണ് അധികാരി. ഇപ്പോള് നിങ്ങള് ബാബയുടെ ശ്രീമതത്തിലൂടെ രാജ്യത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ആയുധത്തിന്റെയൊന്നും കാര്യമേയില്ല. ദൈവീക ഗുണം ധാരണ ചെയ്യുന്നു അതുകൊണ്ട് നിങ്ങളുടെ തന്നെയാണ് മഹിമയും പൂജയും. അംബയെ നോക്കൂ എത്ര പൂജയാണുണ്ടാവുന്നത്. പക്ഷെ അംബ ആരാണ്, ബ്രാഹ്മണനാണോ ദേവത യാണോ..... ഇതും അറിയുകയില്ല. അംബ, കാളി, ദുര്ഗ്ഗ, സരസ്വതി മുതലായ.....അങ്ങനെ അനേകം പേരുകളുണ്ട്. ഇവിടെയും താഴെ അംബയുടെ ചെറിയൊരു ക്ഷേത്രമുണ്ട്. അംബയ്ക്ക് അനേകം കൈകള് നല്കിയിരിക്കുന്നു. അങ്ങനെയൊന്നും തന്നെയില്ല. ഇതിനെയാണ് പറയുന്നത് അന്ധവിശ്വാസം. ക്രിസ്തു, ബുദ്ധന് മുതലായവര് വന്നു, അവരെല്ലാം അവരവരുടെ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തു, മാസവും തിയ്യതിയും എല്ലാ പറയുന്നുണ്ട്. അവിടെ അന്ധവിശ്വാസത്തിന്റെയൊന്നും കാര്യമില്ല. ഇവിടെ ഭാരതവാസികള്ക്ക് ഒന്നും തന്നെയറിയില്ല - നമ്മുടെ ധര്മ്മം എപ്പോള് ആര് സ്ഥാപിച്ചു? അതുകൊണ്ട് അന്ധവിശ്വാസമെന്ന് പറയപ്പെടുന്നു. ഇപ്പോള് നിങ്ങള് പൂജാരിയാണ് പിന്നീട് പൂജ്യരാകുന്നു. നിങ്ങളുടെ ആത്മാവ് പൂജ്യനീയമാകുമ്പോള് ശരീരവും പൂജ്യനീയമാകുന്നു. നിങ്ങളുടെ ആത്മാവിനും പൂജയുണ്ടാവുന്നു പിന്നീട് ദേവതയാകുമ്പോഴും പൂജയുണ്ടാവുന്നു. ബാബയാണെങ്കില് നിരാകാരനാണ്. ബാബ സദാ പൂജ്യനാണ്. ബാബ ഒരിക്കലും പൂജാരിയാവുന്നില്ല. നിങ്ങള് കുട്ടികളെ തന്നെയാണ് പറയുന്നത് താങ്കള് തന്നെയാണ് പൂജ്യരും താങ്കള് തന്നെയാണ് പൂജാരിയും. ബാബയാണെങ്കില് സദാ പൂജ്യനാണ്, ഇവിടെ വന്ന് ബാബ സത്യമായ സേവനം ചെയ്യുന്നു. എല്ലാവര്ക്കും സദ്ഗതി നല്കുന്നു. ബാബ പറയുകയാണ് - ഇപ്പോള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ മാത്രം ഓര്മ്മിക്കൂ. വേറെ ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. ഇവിടെയാണെങ്കിലോ വലിയ വലിയ ലക്ഷാധിപതിയും കോടിപതിയും പോയി അള്ളാഹു അള്ളാഹുവെന്ന് പറയുന്നു. എത്ര അന്ധവിശ്വാസമാണ്. ബാബ നിങ്ങള്ക്ക് ഹം സോയുടെ അര്ത്ഥവും മനസ്സിലാക്കി തന്നിട്ടുണ്ട്. അവരാണെങ്കില് പറയുകയാണ് ശിവോഹം, ആത്മാവ് തന്നെയാണ് പരമാത്മാവ്. ഇപ്പോള് ബാബ തെറ്റ് തിരുത്തി പറഞ്ഞു തന്നു. ഇപ്പോള് തീരുമാനിക്കൂ, ഭക്തിമാര്ഗ്ഗത്തില് ശരിയായതാണോ കേട്ടത്, അതോ നമ്മള് പറയുന്നതാണോ ശരി? ഹം സോയുടെ അര്ത്ഥം വളരെ വിസ്താരമുള്ളതാണ്. നമ്മള് തന്നെയാണ് ബ്രാഹ്മണര്, ദേവത, ക്ഷത്രിയര്. ഇപ്പോള് ഹം സോയുടെ അര്ത്ഥം ഏതാണ് ശരി? നമ്മള് ആത്മാവ് ചക്രത്തില് അങ്ങനെ വരുന്നു. വിരാട രൂപത്തിന്റെ ചിത്രവുമുണ്ട്, ഇതില് കുടുമ ബ്രാഹ്മണര്ക്കും ബാബയ്ക്കും കാണിക്കുന്നില്ല. ദേവതകള് എവിടെ നിന്ന് വന്നു? ജന്മം എവിടെ നിന്ന് ഉണ്ടായി? കലിയുഗത്തിലാണെങ്കില് ശൂദ്ര വര്ണ്ണമാണ്. സത്യയുഗത്തില് പെട്ടെന്നെങ്ങനെ ദേവതാ വര്ണ്ണമുണ്ടായി? ഒന്നും മനസ്സിലാക്കുന്നില്ല. ഭക്തിമാര്ഗ്ഗത്തില് എത്രയാണ് മനുഷ്യര് കുടുങ്ങികൊണ്ടിരിക്കുന്നത്. ചിലര് ഗ്രന്ഥം പഠിച്ചു, ചിന്ത വന്നു, ക്ഷേത്രമുണ്ടാക്കി മതി പിന്നെ ഇരുന്ന് ഗ്രന്ഥം കേള്പ്പിക്കും. അനേകം പേര് വരുന്നു, അനേകം ഫോളോവേഴ്സ് ഉണ്ടാകുന്നു. ഫലം ഒന്നും തന്നെയുണ്ടാവുന്നില്ല. അനേകം കടകള് തുറക്കുന്നു. ഇപ്പോള് ഈ എല്ലാ കടയും ഇല്ലാതാകും. ഈ കച്ചവടം മുഴുവന് ഭക്തിമാര്ഗ്ഗത്തിലാണ്, ഇതിലൂടെ ഒരുപാട് ധനം സമ്പാദിക്കുന്നു. സന്യാസിമാര് പറയുന്നു ഞങ്ങള് ബ്രഹ്മയോഗി, തത്വയോഗികളാണ്. അതേപോലെ ഭാരതവാസികള് വാസ്തവത്തില് ദേവീ ദേവതാ ധര്മ്മത്തിലേതാണ് പക്ഷെ ഹിന്ദു ധര്മ്മമെന്ന് വിളിക്കപ്പെട്ടു. അതുപോലെ ബ്രഹ്മം എന്നത് ആത്മാക്കള് വസിക്കുന്ന തത്വമാണ്, അവര് പിന്നീട് ബ്രഹ്മ ജ്ഞാനി, തത്വ ജ്ഞാനിയെന്ന് പേര് വെച്ചിരിക്കുന്നു. അല്ലായെങ്കില് ബ്രഹ്മതത്വമാണല്ലോ വസിക്കാനുള്ള സ്ഥാനം. അതിനാല് ബാബ മനസ്സിലാക്കി തരുകയാണ് എത്ര വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇതെല്ലാം ഭ്രമമാണ്. ഞാന് വന്ന് എല്ലാ ഭ്രമവും ദൂരീകരിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് പറയുന്നുമുണ്ട് അല്ലയോ പ്രഭൂ അങ്ങയുടെ ഗതിയും വഴിയും വേറിട്ടതാണ്. ഗതിയൊന്നും ആര്ക്കും ചെയ്യാന് സാധിക്കില്ല. നിര്ദ്ദേശങ്ങളാണെങ്കില് അനേകാനേകം ലഭിക്കുന്നു. ഇവിടുത്തെ മതം എത്ര അത്ഭുതമാണ് ചെയ്യുന്നത്. മുഴുവന് വിശ്വത്തെയും മാറ്റുന്നു.

ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്, ഇത്രയും എല്ലാ ധര്മ്മവും എങ്ങനെ വരുന്നു! പിന്നീട് ആത്മാക്കള് എങ്ങനെയാണ് അവരവരുടെ സെക്ഷനില് പോയിരിക്കുന്നത്. ഇതെല്ലാം ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. ഇതും കുട്ടികള്ക്കറിയാം - ദിവ്യദൃഷ്ടി ദാതാവ് ഒരേയൊരു ബാബ മാത്രമാണ്. ബാബയോട് പറയുകയാണ് - ഈ ദിവ്യദൃഷ്ടിയുടെ താക്കോല് ഞങ്ങള്ക്ക് നല്കുകയാണെങ്കില് ഞങ്ങള് ആര്ക്കെങ്കിലും സാക്ഷാത്ക്കാരം ചെയ്യിക്കാം. പറയുകയാണ് - ഇല്ല, ഈ താക്കോല് ആര്ക്കും ലഭിക്കുക സാധ്യമല്ല. അതിന് പകരം നിങ്ങള്ക്ക് പിന്നീട് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നല്കാം. ഞാന് എടുക്കുന്നില്ല. എന്റെ പാര്ട്ടാണ് സാക്ഷാത്ക്കാരം ചെയ്യിക്കുന്നതിന്റെ. സാക്ഷാത്ക്കാരമുണ്ടാകുന്നതിലൂടെ വളരെ സന്തോഷിക്കുന്നു. ഒന്നും തന്നെ ലഭിക്കുന്നുമില്ല. സാക്ഷാത്ക്കാരത്തിലൂടെ ആരെങ്കിലും നിരോഗിയായി മാറുകയോ അല്ലെങ്കില് ധനം ലഭിക്കുകയോ ചെയ്യുന്നില്ല. ഇല്ല, മീരയ്ക്ക് സാക്ഷാത്ക്കാരമുണ്ടായി പക്ഷെ മുക്തി ലഭിച്ചില്ല. മനുഷ്യര് മനസ്സിലാക്കുന്നു അവര് വസിക്കുന്നത് തന്നെ വൈകുണ്ഠത്തിലാണ്. പക്ഷെ വൈകുണ്ഠം കൃഷ്ണപുരി എവിടെയാണ്. ഇതെല്ലാം സാക്ഷാത്ക്കാരമാണ്. ബാബയിരുന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു. ബ്രഹ്മാബാബക്കും ആദ്യമാദ്യം വിഷ്ണുവിന്റെ സാക്ഷാത്ക്കാരമുണ്ടായി അപ്പോള് വളരെയധികം സന്തോഷമുണ്ടായി. അദ്ദേഹവും അപ്പോള് കാണുകയാണ് ഞാന് മഹാരാജാവാകുന്നു. വിനാശവും കണ്ടു പിന്നീട് രാജ്യഭാഗ്യവും കണ്ടു അപ്പോള് നിശ്ചയമുണ്ടായി ഓഹോ! ഞാന് വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ബാബയുടെ പ്രവേശനം ഉണ്ടായി. അത്രമാത്രം ബാബാ ഇതെല്ലാം അങ്ങ് എടുത്തോളൂ, എനിക്കാണെങ്കില് വിശ്വത്തിന്റെ ചക്രവര്ത്തി പദവിയാണാവശ്യം. നിങ്ങളും ഈ കച്ചവടത്തിനാണല്ലോ വന്നത്. ആരാണോ ജ്ഞാനമെടുക്കുന്നത് പിന്നീട് അവരുടെ ഭക്തി ഇല്ലാതാകുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദൈവീക ഗുണങ്ങള് ധാരണ ചെയ്ത് ശ്രീമതത്തിലൂടെ ഭാരതത്തിന്റെ സത്യമായ സേവനം ചെയ്യണം. തന്റെയും ഭാരതത്തിന്റെയും മുഴുവന് വിശ്വത്തിന്റെയും മംഗളം വളരെ വളരെ താല്പര്യത്തോടെ ചെയ്യണം.

2. ഡ്രാമയുടെ അനാദി അവിനാശീ പാര്ട്ടിനെ യഥാര്ത്ഥമായി മനസ്സിലാക്കി, ഒരിക്കലും സമയം നഷ്ടപ്പെടുത്തുന്ന പുരുഷാര്ത്ഥം ചെയ്യരുത്. വ്യര്ത്ഥമായ ചിന്തകള് പോലും ഉണ്ടാവരുത്.

വരദാനം :-
ഏകാഗ്രതയുടെ അഭ്യാസത്തിലൂടെ ഏകരസസ്ഥിതിയുണ്ടാക്കുന്ന സര്വ്വ സിദ്ധിസ്വരൂപരായി ഭവിക്കട്ടെ.

എവിടെ ഏകാഗ്രതയുണ്ടോ അവിടെ സ്വതവേ ഏകരസസ്ഥിതിയുണ്ടാകും. ഏകാഗ്രതയിലൂടെ സങ്കല്പ്പത്തിന്റെയും വാക്കിന്റെയും കര്മ്മത്തിന്റെയും വ്യര്ത്ഥമാകല് സമാപ്തമാകുകയും സമര്ത്ഥത(ശക്തി) കൈവരികയും ചെയ്യും. ഏകാഗ്രത അര്ത്ഥം ഒരേ സങ്കല്പ്പത്തില് സ്ഥിതി ചെയ്യുക. ഒരു ബീജമാകുന്ന സങ്കല്പ്പത്തില് മുഴുവന് വൃക്ഷമാകുന്ന വിസ്താരവും അടങ്ങിയിട്ടുണ്ട്. ഏകാഗ്രതയെ വര്ദ്ധിപ്പിക്കൂ എങ്കില് സര്വ്വ പ്രകാരത്തിലുമുള്ള ചഞ്ചലതകള് സമാപ്തമാകും. സര്വ്വ സങ്കല്പ്പം, വാക്ക്, കര്മ്മം ഇവ സഹജമായും സിദ്ധമാകും. ഇതിന് വേണ്ടി ഏകാന്തവാസിയാകൂ.

സ്ലോഗന് :-
ഒരു തവണ പറ്റിയ തെറ്റിനെ വീണ്ടും വീണ്ടും ചിന്തിക്കുക അര്ത്ഥം കറയില് കറ പുരട്ടുക, അതിനാല് കഴിഞ്ഞുപോയതിന് ബിന്ദുവിടൂ.