08.11.20    Avyakt Bapdada     Malayalam Murli     01.10.87     Om Shanti     Madhuban


ഈശ്വരീയസ്നേഹം - ജീവിതത്തിന്റെപരിവര്ത്തനത്തിനുള്ളഅടിത്തറയാണ്.


ഇന്ന് സ്നേഹസാഗരന് തന്റെ സ്നേഹികളായ കുട്ടികളെ കാണുന്നതിന് വന്നിരിക്കുകയാണ്. അച്ഛന്റേയും കുട്ടികളുടേയും സ്നേഹം വിശ്വത്തെ മുഴുവന് സ്നേഹത്തിന്റെ നൂലില് കോര്ക്കുകയാണ്. എപ്പോഴാണോ സ്നേഹസാഗരനും സ്നേഹ സമ്പന്നമായ നദികളും കൂടിച്ചേരുന്നത് അപ്പോള് സ്നേഹത്താല് സമ്പന്നമായ നദികളും ബാബക്കു സമാനം മാസ്റ്റര് സ്നേഹ സാഗരമായി തീരുന്നു അതിനാല് വിശ്വത്തിലെ ആത്മാക്കള് സ്നേഹത്തിന്റെ അനുഭവത്തിലൂടെ സ്വതവെ സമീപത്തേക്ക് വരുന്നുണ്ട്. പവിത്രമായ സ്നേഹം അഥവാ ഈശ്വരീയ പരിവാരത്തിന്റെ സ്നേഹത്തിലൂടെ എത്ര തന്നെ അജ്ഞാനത്തില് കഴിയുന്നവരാണെങ്കിലും വളരെ സമയമായി പരിവാരത്തിന്റെ സ്നേഹത്തില് നിന്നും വഞ്ചിക്കപ്പെട്ട് കല്ലു പോലെയിരിക്കുന്ന ആത്മാക്കളായിക്കോട്ടെ അവര് ഈശ്വരീയ പരിവാരത്തിന്റെ സ്നേഹത്തിലേക്ക് വന്നാല് അലിഞ്ഞ് വെള്ളമാകുക തന്നെ ചെയ്യും. ഇതാണ് ഈശ്വരീയ പരിവാരത്തിന്റെ സ്നേഹത്തിന്റെ അത്ഭുതം. എത്ര തന്നെ തീരത്തേക്ക് മാറി നിന്നാലും പക്ഷെ ഈശ്വരീയ സ്നേഹം കാന്തത്തെ പോലെ സ്വതവെ സമീപത്തേക്ക് കൊണ്ടു വരും. ഇതിനെയാണ് പറയുന്നത് ഈശ്വരീയ സ്നേഹത്തിന്റെ പ്രത്യക്ഷഫലം. ആര് സ്വയത്തെ എത്ര തന്നെ മറ്റൊരു വഴിയിലൂടെ നടക്കുന്ന ആളാണെന്ന് മനസ്സിലാക്കിയാലും പക്ഷെ ഈശ്വരീയ സ്നേഹം സഹയോഗിയാക്കി പരസ്പരം ഒന്നാണ് - മുന്നോട്ട് പോകുന്നതിനുള്ള നൂലില് കോര്ക്കും. അങ്ങനെയുള്ള അനുഭവം ചെയ്തില്ലേ.

സ്നേഹം ആദ്യം സഹയോഗിയാക്കും, സഹയോഗിയാക്കി സ്വതവെ സമയത്ത് സര്വ്വരേയും സഹജയോഗിയുമാക്കും. സഹയോഗി ആകുന്നതിനുള്ള അടയാളമാണ് - ഇന്ന് സഹയോഗിയാണ്, നാളെ സഹജയോഗിയാകും. പരിവര്ത്തനത്തിനുള്ള അടിത്തറയാണ് ഈശ്വരീയ സ്നേഹം അല്ലെങ്കില് ജീവിതത്തിന്റെ പരിവര്ത്തനത്തിനുള്ള ബീജസ്വരൂപമാണ്. ഏതു ആത്മാക്കളിലാണോ ഈശ്വരീയ സ്നേഹത്തിന്റെ അനുഭൂതിയുടെ ബീജം വീഴുന്നത് , ആ ബീജം സഹയോഗി ആകുന്നതിനുള്ള വൃക്ഷത്തെ സ്വതവെ വളര്ത്താന് തുടങ്ങും അതോടൊപ്പം സമയത്ത് സഹജയോഗിയാക്കുന്നതിനുള്ള ഫലം കാണപ്പെടും എന്തുകൊണ്ടെന്നാല് പരിവര്ത്തനത്തിന്റെ ബീജം തീര്ച്ചയായും ഫലം കാണിക്കും. ചില പഴങ്ങള് പെട്ടെന്ന് വരും, ചില ഫലങ്ങള് സമയത്ത് കിട്ടും. നാലു ഭാഗത്തേക്കും നോക്കൂ, താങ്കള് എല്ലാവരും മാസ്റ്റര് സ്നേഹത്തിന്റെ സാഗരനാണ്, വിശ്വ സേവാധാരികളായ കുട്ടികള് എന്തു കാര്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. വിശ്വത്തില് ഈശ്വരീയ പരിവാരത്തിന്റെ സ്നേഹത്തിന്റെ ബീജം വിതച്ചു കൊണ്ടിരിക്കുകയാണ്. എവിടെ പോവുകയാണെങ്കിലും - നാസ്തികരാണെങ്കിലും ആസ്തികരാണെങ്കിലും, ബാബയെ അറിയാത്തവരാണെങ്കിലും, അംഗീകരിക്കാത്തവരാണെങ്കിലും പക്ഷെ തീര്ച്ചയായും ഈ അനുഭവം ചെയ്യും അതായത് ഇങ്ങനെയുള്ള ഈശ്വരീയ പരിവാരത്തിന്റെ സ്നേഹം, ശിവവംശി ബ്രഹ്മാകുമാരന് ബ്രഹ്മാകുമാരില് നിന്നും ലഭിക്കുന്നത്, ഇത് മറ്റു എവിടെ നിന്നും ലഭിക്കില്ല, അതോടൊപ്പം ഇതും അംഗീകരിക്കും അതായത് ഈ സ്നേഹം സാധാരണമല്ല, ഇത് അലൗകികമായ സ്നേഹമാണ് അഥവാ ഈശ്വരീയ സ്നേഹമാണ്. അപ്പോള് ഇന്ഡയറക്ടായി നാസ്തികനില് നിന്നും ആസ്തികനായല്ലോ. ഈശ്വരീയ സ്നേഹമാണല്ലോ, അലൗകിക സ്നേഹം, നിസ്വാര്ത്ഥ സ്നേഹം സ്വതവെ ദാതാവായ ബാബയെ തെളിയിക്കും. ഇന്ഡയറക്ട് ഈശ്വരീയ സ്നേഹത്തിലൂടെ സ്നേഹസാഗരനായ ബാബയുമായി സംബന്ധം കൂട്ടി ചേര്ക്കപ്പെടുന്നു പക്ഷെ ഇത് അറിയുന്നില്ല കാരണം ബീജം ആദ്യം ഗുപ്തമായിരിക്കുമല്ലോ, വൃക്ഷം സ്പഷ്ടമായി കാണപ്പെടും. അതിനാല് ഈശ്വരീയ സ്നേഹത്തിന്റെ ബീജം സര്വ്വരേയും സഹയോഗിയില് നിന്നും സഹജയോഗിയാക്കി മാറ്റും, പ്രത്യക്ഷ രൂപത്തില് സമയമനുസരിച്ച് പ്രത്യക്ഷമാക്കുന്നുണ്ട്, ആക്കി കൊണ്ടിരിക്കും. അതിനാല് എല്ലാവരും ഈശ്വരീയ സ്നേഹത്തിന്റെ ബീജം വിതക്കുന്നതിനുള്ള സേവനം ചെയ്തു. സഹയോഗി ആക്കുന്നതിനുള്ള ശുഭഭാവനയുടേയും ശുഭകാമനയുടേയും വിശേഷപ്പെട്ട രണ്ട് ഇലകളേയും കാണപ്പെട്ടു. ഇപ്പോള് അഭിവൃദ്ധി പ്രാപിച്ച് പ്രത്യക്ഷ ഫലം കാണിക്കും.

ബാപ്ദാദ സര്വ്വ കുട്ടികളടേയും ഭിന്ന രീതിയിലുള്ള സേവനങ്ങള് കണ്ട് ഹര്ഷിതമാവുകയാണ്. പ്രഭാഷണം ചെയ്യുന്ന കുട്ടികള്, സ്ഥൂല സേവനം ചെയ്യുന്ന കുട്ടികളാണെങ്കിലും - സര്വ്വരുടേയും സഹയോഗത്തിന്റെ സേവനത്തിലൂടെ സഫലതയുടെ ഫലം പ്രാപ്തമാകും. അത് സെക്യൂരിറ്റിയില് നില്ക്കുന്നവരാകട്ടെ, പാത്രങ്ങളുടെ ഡിപാര്ട്ട്മെന്റില് സേവനം ചെയ്യുന്നവരാകട്ടെ പക്ഷെ അഞ്ച് വിരലുകളുടെ ഏകതയിലൂടെ സഹയോഗത്തിലൂടെ എത്ര ശ്രേഷ്ഠമായ കാര്യവുമായിക്കോട്ടെ, വലിയ കാര്യം സഹജമാകും, ഇങ്ങനെ ഓരോ ബ്രാഹ്മണ കുട്ടിയുടേയും സഹയോഗത്തിലൂടെ എങ്ങനെ നടക്കും എന്നാണോ ചിന്തിച്ചിരുന്നത് അതിനെക്കാളും ആയിരം മടങ്ങ് കൂടുതല് സഹജമായി കാര്യം നടക്കും. ഇതാരുടെ അതഭുതമാണ് . സര്വ്വരുടേയും. ആരെല്ലാം കാര്യത്തില് സഹയോഗി ആയോ - സ്ഥലമെല്ലാം വൃത്തിയാക്കിയവരായിക്കോട്ടെ, ടേബിള് വൃത്തിയാക്കിയവര് ആയിക്കോട്ടെ സര്വ്വരുടേയും സഹയോഗത്തിന്റെ ഫലം സഫലതയാണ്. ഈ സംഘടനയുടെ ശക്തി മഹാനാണ്. ബാപ്ദാദ നോക്കുകയായിരുന്നു - കേവലം മധുബനില് വന്ന കുട്ടികള് മാത്രമല്ല, പക്ഷെ സാകാരത്തില് പോലും ഇല്ലാതിരുന്നവരും, നാലു ഭാഗത്തേയും ബ്രാഹ്മണ കുട്ടികളുടേയും , ഭാരതത്തിലേയോ വിദേശത്തിലേയോ ആയിക്കോട്ടെ - സര്വ്വരുടേയും മനസ്സിലെ ശുഭഭാവനയുടേയും ശുഭകാമനയുടേയും സഹയോഗം ഉണ്ടായിട്ടുണ്ട്. സര്വ്വ ആത്മാക്കളുടേയും ശുഭഭാവന, ശുഭകാമനയുടെ ശക്തി ആത്മാക്കളെ പരിവര്ത്തനപ്പെടുത്തും. നിമിത്തമായ ശക്തികളും ഉണ്ടായിരുന്നു, പാണ്ഡവരും ഉണ്ടായിരുന്നു. വിശേഷിച്ചും ഓരോ കാര്യത്തിലും നിമിത്ത സേവാധാരിയും ആകുന്നുണ്ട്, പക്ഷെ വായുമണ്ഡലത്തിന്റെ കോട്ട സര്വ്വരുടേയും സഹയോഗത്തിലൂടെയാണ് തയ്യാറാക്കപ്പെടുന്നത്. നിമിത്തമായിരിക്കുന്ന കുട്ടികള്ക്ക് ബാബ ആശംസകള് നല്കുകയാണ്. പക്ഷെ ഏറ്റവും കൂടുതല് ആശംസകള് എല്ലാ കുട്ടികള്ക്കും നല്കുന്നുണ്ട്. അച്ഛന് കുട്ടികള് എന്ത് ആശംസകള് ന്ലകാനാണ് എന്തെന്നാല് ബാബ അവ്യക്തമായില്ലേ. വ്യക്തത്തില് കുട്ടികളെ നിമിത്തമാക്കി അതിനാല് ബാപ്ദാദ സദാ കുട്ടികളുടെ പാട്ട് പാടുകയാണ്. താങ്കള് ബാബയുടെ പാട്ട് പാടണം, ബാബ താങ്കളുടേയും പാടും.

എന്തെല്ലാം ചെയ്തോ വളരെ നല്ല രീതിയില് ചെയ്തിരിക്കുന്നു. പ്രഭാഷണം ചെയ്യുന്നവര് നല്ല രീതിയില് ചെയ്തു, സ്റ്റേജ് നല്ല രീതിയില് അലങ്കരിച്ചു, അതോടൊപ്പം വിശേഷിച്ചും യോഗയുക്തമായി ഭോജനം ഉണ്ടാക്കുന്നവര്, കഴിപ്പിക്കുന്നവര്, പച്ചക്കറി മുറിക്കുന്നവര് നല്ല രീതിയില് സേവനം ചെയ്തു. ആദ്യം പച്ചക്കറി മുറിക്കുന്നതാണ് അടിത്തറയായിരിക്കുന്നത്. പച്ചക്കറി മുറിക്കുന്നില്ലെങ്കില് ഭോജനം എങ്ങനെ തയ്യാറാകും . എല്ലാ ഡിപാര്ട്ട്മെന്റില് ഉള്ളവരും എല്ലാ പ്രകാരത്തിലുള്ള സേവനത്തിനും നിമിത്തമായി. കേള്പ്പിച്ചില്ലേ - അഥവാ വൃത്തിയാക്കേണ്ടവര് അത് ചെയ്തിട്ടില്ലെങ്കിലും അതിലൂടെ പ്രഭാവം ഉണ്ടാകില്ല. ഓരോരുത്തരുടേയും മുഖം ഈശ്വരീയ സ്നേഹത്താല് സമ്പന്നമല്ലെങ്കില് സേവനത്തില് എങ്ങനെ സഫലതാ ഉണ്ടാകും. എല്ലാവരും ചേര്ന്ന് ഏത് കാര്യമാണോ ചെയത്ത്, സ്നേഹത്താല് ചെയ്തത് അതിനാല് അവരിലും സ്നേഹത്തിന്റെ ബീജം പതിഞ്ഞു. ഉന്മേഷ ഉത്സാഹത്തോടെ ചെയ്തു, അതിനാല് അവരിലും ഉന്മേഷ ഉത്സാഹം നിറഞ്ഞു. അനേകതകളില് കഴിയുമ്പോഴും സ്നേഹത്തിന്റെ നൂലിന്റെ കാരണത്താല് ഏകതയുടെ കാര്യം തന്നെയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് വായുമണ്ഡലത്തിന്റെ കുടക്കീഴിന്റെ വിശേഷതയാണ്. വായുമണ്ഡലം കുടക്കീഴായി മാറും. അതിനാല് കുടക്കീഴില് കഴിയുന്നതിന്റെ കാരണത്താല് ഏത് സംസ്കാരമുള്ളവരായിക്കോട്ടെ അവര് സ്നേഹത്തില് ലയിച്ചിരുന്നു. മനസ്സിലായോ . എല്ലാവര്ക്കും വലിയതിലും വലിയ ഉത്തരവാദിത്വമാണ് ഉണ്ടായിരുന്നത്. എല്ലാവരും സേവനം ചെയ്തു. അവര് മറ്റ് എന്ത് തന്നെ പറയാന് ആഗ്രഹിച്ചിരുന്നെങ്കിലും വായുമണ്ഡലത്തിന്റെ കാരണത്താല് പറയാന് കഴിഞ്ഞില്ല. മനസ്സില് എന്തെങ്കിലും ചിന്തിച്ചിരിക്കാം എന്നാല് പറയാന് കഴിഞ്ഞില്ല കാരണം പ്രത്യക്ഷത്തില് താങ്കളുടെ ജീവിതത്തിന്റെ പരിവര്ത്തനം കണ്ട് അവരിലും പരിവര്ത്തനത്തിന്റെ പ്രേരണ സ്വതവെ വന്നു. പ്രത്യക്ഷ തെളിവ് കണ്ടല്ലോ. ശാസ്ത്രമാകുന്ന തെളിവിനെക്കാള് വലിയ പ്രത്യക്ഷതയിലുള്ള തെളിവാണ് ഇത്. പ്രത്യക്ഷത്തിലുള്ള തെളിവിനു മുന്നില് മറ്റെല്ലാ തെളിവുകളും ഇല്ലാതാകും. ഇതായിരുന്നു സേവനത്തിന്റെ ഫലം. ഇപ്പോഴും ആ സ്നേഹത്തിന്റെ സഹയോഗത്തിന്റെ വിശേഷതയിലൂടെ ഇനിയും കൂടുതല് സമീപത്തേക്ക് കൊണ്ടു വരികയാണെങ്കില് അവരും സഹയോഗം ചെയ്ത് മുന്നോട്ട് വരും. എങ്കിലും പ്രത്യക്ഷതയുടെ ശബ്ദം അപ്പോഴെ പ്രസിദ്ധമാകുകയുള്ളൂ എപ്പോഴാണോ എല്ലാ ശക്തികളില് നിന്നും സഹയോഗം കിട്ടുന്നത്.

വിശേഷിച്ചും എല്ലാ ഗ്രൂപ്പുകാരും ഒരുമിച്ച് ഒരു ശബ്ദത്തെ പ്രശസ്തമാക്കിയാല് , അപ്പോഴാണ് പ്രത്യക്ഷതയുടെ പര്ദ്ദ വിശ്വത്തിനു മുന്നില് തുറക്കപ്പെടുക. വര്ത്തമാന സമയം സേവനത്തിന്റെ എന്തു പ്ലാനാണോ ഉണ്ടാക്കിയിരിക്കുന്നത്, അത് ഇതിനു വേണ്ടിയാണല്ലോ ഉണ്ടാക്കിയത്. എല്ലാ ഗ്രൂപ്പിലുള്ളവരും സംബര്ക്കത്തിലേക്ക്, സഹയോഗത്തിലേക്ക് വരട്ടെ, സ്നേഹത്തില് എത്തിച്ചേരട്ടെ പിന്നെ സംബന്ധത്തിലേക്ക് വന്ന് സഹജയോഗിയായി തീരും. അഥവാ എല്ലാ വിഭാഗത്തില് ഉള്പെടുന്നവരും സഹയോഗികളായി മാറിയില്ലെങ്കില്, സര്വ്വരുടേയും സഹയോഗം എന്ന കാര്യമുണ്ടല്ലോ അത് എങ്ങനെ സഫലമാകും

ഇപ്പോള് അടിത്തറ ഉണ്ടാക്കിയിരിക്കുന്നത് വിശേഷപ്പെട്ട സത്തയുടേതാണ്. വലിയതിലും വലിയത് ധര്മ്മ സത്തയാണ്. അതിലൂടെയാണ് അടിത്തറയില് നിന്നും ആരംഭിച്ചത്. സ്നേഹത്തിന്റെ പ്രഭാവം കണ്ടില്ലേ. ആളുകള് പറയുമായിരുന്നു - ഇവര് എങ്ങനെയാണ് ഇത്രയും പേരെ ഒരുമിച്ച് വിളിക്കുന്നത്. ഇത് എല്ലാവരും ചിന്തിക്കണം. പക്ഷെ ഈശ്വരീയ സ്നേഹത്തിന്റെ നൂല് ഒന്നാണ്, അതിനാല് അനേകതയുടെ ചിന്ത ഉള്ളപ്പോഴും സഹയോഗിയാകാനുള്ള ചിന്ത ഒന്നാണ് ഉണ്ടായിരുന്നത്. അതുപോലെ ഇപ്പോള് സര്വ്വ വിഭാഗത്തിലുള്ളവരേയും സഹയോഗിയാക്കൂ. ആകുന്നുണ്ട് പക്ഷെ ഇനിയും കൂടുതല് സമീപതയിലേക്ക് വരണം, സഹയോഗി ആക്കി മുന്നോട്ട് പോകണം എന്തുകൊണ്ടെന്നാല് എന്തുകൊണ്ടെന്നാല് സ്വര്ണ്ണിമ ജയന്തി കഴിഞ്ഞല്ലോ, അതിനാല് ഇപ്പോള് മുതല് കൂടുതലായി സമീപതയുടെ സമീപത്ത് എത്തിയിരിക്കുന്നു. ഡയമണ്ട് ജൂബിലി അര്ത്ഥം പ്രത്യക്ഷതയുടെ അലയെ പ്രസിദ്ധമാക്കുക എന്നതാണ്. അതിനാല് ഈ വര്ഷം മുതല് പ്രത്യക്ഷതയുടെ പര്ദ്ദാ ഇപ്പോള് തുറക്കാന് ആരംഭിച്ചിരിക്കുന്നു. ഒരു ഭാഗത്ത് വിദേശീയരിലൂടെ ഭാരതത്തില് പ്രത്യക്ഷത നടന്നു, മറുഭാഗത്ത് നിമിത്തമായ മഹാമണ്ഡലേശ്വരന്മാരിലൂടെ കാര്യം ശ്രേഷ്ഠമായത് അതിന്റെയും സഫലത കണ്ടു. വിദേശത്തില് യു.എന് അതിലുള്ളവരാണ് ചെയ്തത്. അവരും വിശേഷപ്പെട്ട പ്രസിദ്ധമായവരാണ് അതോടൊപ്പം ഭാരതത്തിലും പ്രസിദ്ധമായിരിക്കുന്നത് ധര്മ്മ സത്തയാണ്. അതിനാല് ധര്മ്മ സത്തയിലുള്ളവരിലൂടെ ധര്മ്മ നേതാക്കന്മാരുടെ പ്രത്യക്ഷത നടക്കട്ടെ - ഇതാണ് പ്രത്യക്ഷതയുടെ പര്ദ്ദ തുറക്കുന്നത് ആരംഭിക്കുക എന്നത്. തുറക്കുന്നത് ആരംഭിച്ചു കഴിഞ്ഞു. ഇനി തുറക്കുക തന്നെ ചെയ്യണം. പൂര്ണ്ണമായും തുറന്നിട്ടില്ല, ആരംഭിച്ചിട്ടുണ്ട്. വിദേശത്തിലെ കുട്ടികള് ആരാണോ ഈ കാര്യത്തിന് നിമിത്തമായത്, അതും വിശേഷപ്പെട്ട കാര്യമായിരുന്നു. പ്രത്യക്ഷതയുടെ വിശേഷ കാര്യത്തില് ഈ കാര്യത്തിന്റെ കാരണത്താല് നിമിത്തമായി. അതിനാല് ബാപ്ദാദ വിദേശത്തിലെ കുട്ടികള്ക്ക് അന്തിമത്തിലെ ഈ പ്രത്യക്ഷതയുടെ ഈ ഹീറോ പാര്ട്ടില് നിമിത്തമായല്ലോ സേവനത്തില് അതിനും വിശേഷ ആശംസ നല്കുകയാണ്. ഭാരതത്തില് ഇളക്കം ഉണ്ടായിട്ടുണ്ട്. എല്ലാവരുടെ ചെവിയിലേക്കും ശബ്ദം എത്തിയിട്ടുണ്ട്. വിദേശത്തിലെ ഈ പ്രസിദ്ധമായ ശബ്ദം ഭാരതത്തിലെ കുംഭകര്ണ്ണന്മാരെ ഉണര്ത്താന് നിമിത്തമായി. പക്ഷെ ഇപ്പോള് ശബ്ദം മാത്രമെ പോയിട്ടുള്ളൂ, ഇനിയും കൂടുതല് ഉണര്ത്തണം, ഉയര്ത്തണം. ഇപ്പോള് ചെവികളിലേക്ക് ശബ്ദം മാത്രമേ പോയിട്ടുള്ളൂ. ഉറങ്ങുന്ന ആളുടെ ചെവിയില് എന്തെങ്കിലും ശബ്ദം പോയാലും കുറച്ച് ഇളകുമല്ലോ. അതിനാല് ഇളക്കമുണ്ടായി. ഇളക്കത്തില് കുറച്ച് ഉണര്ന്നിട്ടുണ്ട്, മനസ്സിലാക്കുന്നുണ്ട് ഇവിടേയും എന്തൊക്കെയോ ഉണ്ട്. ഇനിയും കൂടുതല് ശബ്ദം ഉണ്ടാക്കിയാല് ഉണരും. ആരംഭവും ശക്തിയോടെ നടന്നു. ഇനി എല്ലാ വര്ഗ്ഗത്തില് പെട്ടവരും ഒരുമിച്ച് സ്റ്റേജില് സ്നേഹ മിലനം നടന്നാല് അത്ഭുതം ഉണ്ടാകും. എല്ലാ വര്ഗ്ഗത്തിലുള്ള ആത്മാക്കളിലൂടേയും ഈശ്വരീയ കാര്യത്തിന്റെ പ്രത്യക്ഷത നടക്കട്ടെ, അപ്പോഴാണ് പ്രത്യക്ഷതയുടെ പര്ദ്ദ പൂര്ണ്ണമായും തുറക്കപ്പെടുക. അതിനാല് ഇപ്പോള് എന്തു പ്രോഗ്രാമാണോ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് അതില് ഈ ലക്ഷ്യം ഉണ്ടായിരിക്കണം അതായത് എല്ലാ വര്ഗ്ഗത്തില് പെട്ടവരുടേയും സ്നേഹ മിലനം നടക്കണം. എല്ലാ വര്ഗ്ഗത്തിലുള്ളവരുടേയും സ്നേഹ മിലനം നടത്താമല്ലോ. ഏതുപോലെയെന്നാല് സാധാരണ സന്യാസിമാരെ വിളിക്കുന്നത് വലിയ കാര്യമൊന്നുമല്ല, എന്നാല് ഇവര് മഹാമണ്ഡലേശ്വരന്മാരെയാണ് വിളിച്ചിരിക്കുന്നത്. അങ്ങനെ ഈ സംഘടനയിലൂടെ ശങ്കരാചാര്യരുടെ കൂടുതല് തിളക്കം ഉണ്ടാകും. അതിലൂടെ അവരുടേയും ഭാഗ്യം തുറക്കപ്പെടും. ഉള്ളിലൂടെ ഇപ്പോഴും സഹയോഗിയാണല്ലോ. കുട്ടികള് വളരെയധികം പരിശ്രമം ചെയ്തിട്ടുണ്ട്. എങ്കിലും ലോകത്തിലെ മര്യാദകളും പാലിക്കണമല്ലോ. ആ ദിനവും വരും അന്ന് എല്ലാ വര്ഗ്ഗത്തിലുള്ളവരും ഒരുമിച്ച് ചേര്ന്ന് പറയും അതായത് ശ്രേഷ്ഠമായ ശക്തി, ഈശ്വരീയ ശക്തി, ആത്മീയ ശക്തിയുണ്ടെങ്കില് അത് ഒരേ ഒരു പരമാത്മാ ശക്തിയാണ് അതിനാല് വളരെ സമയത്തേ പദ്ധതിയാണല്ലോ തയ്യാറാക്കിയിരിക്കുന്നത്. ഇത്രയും സമയം അതുകൊണ്ടാണ് ലഭിച്ചിരിക്കുന്നത് അതിലൂടെ സര്വ്വരേയും സ്നേഹത്തിന്റെ നൂലില് കെട്ടി സമീപത്ത് കൊണ്ടു വരൂ. ഈ സ്നേഹം കാന്തമായി മാറും എല്ലാവരും ഒരുമിച്ച് സംഘടിത രൂപത്തില് ബാബയുടെ സ്റ്റേജിലേക്ക് എത്തിച്ചേരും. അങ്ങനെയുള്ള പദ്ധതിയല്ലേ തയ്യാറാക്കിയിരിക്കുന്നത്. ശരി.

സേവാധാരികള്ക്ക് സേവനത്തിന്റെ പ്രത്യക്ഷ ഫലം ലഭിച്ചല്ലോ. ഇല്ലെങ്കില് ഇനി നമ്പര് വരാന് പോകുന്നത് പുതിയ കുട്ടികളുടേതാണ്. താങ്കള് കൂടിക്കാഴ്ച നടത്തി കൊണ്ട് വാനപ്രസ്ഥ അവസ്ഥയില് എത്തിച്ചേര്ന്നല്ലോ. ഇനി തന്റെ ചെറിയ സഹോദരി സഹോദരന്മാര്ക്ക് അവസരം കൊടുക്കണം. സ്വയം വാനപ്രസ്ഥി ആകൂ അതിലൂടെ മറ്റുള്ളവര്ക്ക് ചാന്സ് കിട്ടും. സര്വ്വരുടേയും ഇച്ഛ വര്ദ്ധിക്കുക തന്നെ ചെയ്യും. എല്ലാവരും പറയും - ഇപ്പോള് തന്നെ കൂടികാഴ്ച നടത്താനുള്ള അവസരം കിട്ടണം. എത്ര ലഭിക്കുന്നോ അത്രയും കൂടുതല് അഭിവൃദ്ധി ഉണ്ടാകും. പിന്നെ എന്തു ചെയ്യും. മറ്റുള്ളവര്ക്ക് അവസരം കൊടുക്കുന്നതിലൂടേയും സ്വയത്തിന് സംതൃപ്തിയുടെ അനുഭവമുണ്ടാകും എന്തുകൊണ്ടെന്നാല് പഴയവര് അനുഭവികളാണ്, പ്രാപ്തി സ്വരൂപരാണ്. അതിനാല് പ്രാപ്തി സ്വരൂപരായ ആത്മാക്കള് സര്വ്വരെ പ്രതിയും ശുഭഭാവന വെക്കുന്നവര്, മറ്റുള്ളവരേയും മുന്നില് വെക്കുന്നവരാണ്. അതോ ഇങ്ങനെ മനസ്സിലാക്കുകയാണോ നമ്മുക്ക് കിട്ടണ്ടേ. ഇതിലും നിസ്വാര്ത്ഥരാകണം. വിവേകശാലികളാണ്. ആദി മദ്ധ്യ അന്ത്യത്തെ മനസ്സിലാക്കിയവരാണ്. സമയത്തേയും മനസ്സിലാക്കുന്നുണ്ട്. പ്രകൃതിയുടെ പ്രഭാവത്തേയും മനസ്സിലാക്കുന്നുണ്ട്. പാര്ട്ടിനേയും മനസ്സിലാക്കുന്നുണ്ട്. ബാപ്ദായും സദാ കുട്ടികളുമായി കൂടിക്കാഴ്ച നടത്താന് ആഗ്രഹിക്കുന്നുണ്ട്. അഥവാ കുട്ടികള് ആഗ്രഹിക്കുന്നെങ്കില് ആദ്യം ആഗ്രഹിക്കുന്നത് ബാബയാണ്, അപ്പോഴാണ് കുട്ടികളും ആഗ്രഹിക്കുന്നത്. പക്ഷെ ബാബക്ക് സമയവും പ്രകൃതിയേയും നോക്കേണ്ടി വരുന്നു. എപ്പോഴാണോ ഈ ലോകത്തിലേക്ക് വരുന്നത് അപ്പോള് ഈ ലോകത്തിലെ എല്ലാം നോക്കേണ്ടി വരുന്നു. എപ്പോഴാണോ ഇവിടെ നിന്നും ദൂരെ വതനത്തിലാണെങ്കില് അവിടെ വെള്ളം, സമയം, താമസ സ്ഥലം ഇതിന്റെയൊന്നും സമസ്യ ഉണ്ടായിരുന്നില്ല . ഗുജ്റാത്തിലുള്ള കുട്ടികളാണ് സമീപത്തുള്ളവര്. ഇതിന്റെയും ഫലം കിട്ടിയല്ലോ. അവരുടെ വിശേഷതയാണ്, സദാ എവര്റെഡിയായിരിക്കുന്നു. ശരി ചെയ്യാം എന്ന പാഠം ഉറച്ചതാണ്, താമസ സ്ഥലം എവിടെ കിട്ടിയാലും അവിടെ താമസിക്കും. ഏത് പരിതസ്ഥിതിയിലും സന്തേഷത്തിലിരിക്കുന്നു എന്ന വിശേഷതയും ഉണ്ട്. ഗുജ്റാത്തില് വളരെ അഭിവൃദ്ധിയും ഉണ്ടാകുന്നുണ്ട്. സേവനത്തിലുള്ള ഉന്മഷ ഉത്സാഹം സ്വയത്തെ നിര്വ്വിഘ്നമാക്കുന്നു, മറ്റുള്ളവരുടേയും മംഗളം ചെയ്യുന്നു. സേവനത്തിന്റെ ഭാവത്തിലും സഫലതയുണ്ട്. സേവനത്തിന്റെ ഭാവത്തില് അഥവാ അഹംഭാവം വന്നാല് അതിനെ സേവനത്തിന്റെ ഭാവം എന്ന് പറയില്ല. സേവനത്തിന്റെ മനോഭാവത്തിലാണെങ്കില് സഫലതാ കിട്ടും. ഞാന് എന്ന ഭാവം വന്നാല് പരിശ്രമവും കൂടും, സമയവും കൂടും, എന്നിട്ടും സ്വയത്തിന് സന്തുഷ്ടതയും ഉണ്ടാകില്ല. സേവനത്തിന്റെ ഭാവനയുള്ള കുട്ടികള് സദാ സ്വയം മുന്നോട്ട് പോകും അതോടൊപ്പം മറ്റുള്ളവരേയും മുന്നോട്ട് കൊണ്ടു പോകും. സദാ പറക്കുന്ന കലയുടെ അനുഭവം ചെയ്യും. നല്ല ധൈര്യമുള്ളവരാണ്. എവിടെയാണോ ധൈര്യമുള്ളത് അവിടെ എപ്പോഴും ബാപ്ദാദയും ഓരോ കാര്യത്തിലും സഹായി ആയിരിക്കും.

മഹാരഥികള് മഹാദാനികളാണ്. ഏതെല്ലാം മഹാരഥികള് സേവനത്തിനു വേണ്ടി വന്നിട്ടുണ്ടോ , മഹാദാനി വരദാനിയാണല്ലോ. മറ്റുള്ളവര്ക്ക് അവസരം കൊടുക്കുക - ഇതും മഹാദാനം, വരദാനമാണ്. ഏതുപോലെയാണോ സമയം അതിനനുസരിച്ച് പാര്ട്ട് കളിക്കുക എന്നതില് കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികള് സദാ സഹയോഗി ആയിട്ടുണ്ട് അതോടൊപ്പം ആയിരിക്കും. ഇച്ഛയെല്ലാം ഉണ്ടാകും എന്നാല് ഇത് ശുഭമായ ഇച്ഛയല്ലേ. എന്നാല് ഇതിനെ ഉള്ക്കൊള്ളാനും ശക്തിയുമുണ്ട് അതിനാല് എല്ലാവരും സദാ സന്തുഷ്ടമാണ്.

ബാപ്ദാദയും ആഗ്രഹിക്കുന്നുണ്ട് ഓരോ കുട്ടികളുമായി കൂടിക്കാഴ്ച നടത്തണം എന്ന് അതോടൊപ്പം സമയ പരിധിയും ഉണ്ടായിരിക്കരുത്. എന്നല് താങ്കളുടെ ലോകത്തില് ഈ പരിമിതികളെല്ലാം കാണപ്പെടുന്നു. അല്ലെങ്കില് ഓരോ ഓരോ വിശേഷ രത്നത്തിന്റേയും മഹിമ പാടാന് തുടങ്ങിയാല് എത്ര പാടേണ്ടി വരും. കുറഞ്ഞതില് കുറഞ്ഞത് ഓരോ കുട്ടിയുടേയും വിശേഷതകളുടെ ഓരോ പാട്ടെങ്കിലും ഉണ്ടാക്കാന് സാധിക്കും . പക്ഷെ.... അതിനാലാണ് വതനത്തിലേക്ക് വരാന് പറയുന്നത് , അവിടെ ഒരു പരിചയവും ഇല്ല. ശരി.

സദാ ഈശ്വരീയ സ്നേഹത്തില് ലയിച്ചിരിക്കുന്ന, സദാ ഓരോ നിമിഷവും സര്വ്വരുടേയും സഹയോഗി ആകുന്ന, സദാ പ്രത്യക്ഷതയുടെ പര്ദ്ദയെ തുറന്ന് ബാബയെ വിശ്വത്തിനു മുന്നില് പ്രത്യക്ഷപ്പെടുത്തുന്ന , സദാ സര്വ്വ ആത്മാക്കളേയും പ്രത്യക്ഷ തെളിവിന്റെ സ്വരൂപമായി ആകര്ഷിക്കുന്ന, സദാ ബാബയുടേയും സര്വ്വരുടേയും ഓരോ കാര്യത്തിലും സഹയോഗിയായി ഒരു ബാബയുടെ പേരിനെ പ്രശസ്തമാക്കുന്ന- അങ്ങനെയുള്ള വിശ്വത്തിന് തന്നെ പ്രിയപ്പെട്ട കുട്ടികള്ക്ക് , വിശ്വത്തിലെ വിശേഷ കുട്ടികള്ക്ക് ബാപ്ദാദയുടെ വളരെയധികം സ്നേഹ സമ്പന്നമായ സ്നേഹസ്മരണകള്. അതോടൊപ്പമൊപ്പം ദേശത്തില് നിന്നും വിദേശത്തില് നിന്നും സ്നേഹത്തോടെ ബാബയുടെ സമീപത്ത് എത്തിച്ചേരുന്ന എല്ലാ സമീപത്ത് ഇരിക്കുന്ന കുട്ടികള്ക്കും സേവനത്തിനുള്ള ആശംസകളും അതോടൊപ്പമൊപ്പം ബാപ്ദാദയുടെ വിശേഷ സ്നേഹസ്മരണകള് സ്വീകരിച്ചാലും.

വരദാനം :-
നോളേജ്ഫുള്ളിന്റെ വിശേഷതയിലൂടെ സംസ്കാരങ്ങളുടെ ഉരസലില് നിന്നും രക്ഷപ്പെടുന്ന കമല പുഷ്പ സമാനം വേറിട്ടവരും സാക്ഷിയുമായി ഭവിക്കട്ടെ.

സംസ്കാരം ചിലരുടേത് അവസാനം വരെ ദാസിയുടേതായിരിക്കും, ചിലര് രാജാവിന്റേതായിരിക്കും. സംസ്കാരം മാറട്ടെ എന്ന് കാത്തിരിക്കരുത്. പക്ഷെ ആരുടെ പ്രഭാവവും എനിക്ക് മുകളില് ഉണ്ടാകരുത് എന്തെന്നാല് ഓരോരുത്തരുടേയും സംസ്കാരം വ്യത്യസ്തമാണ്. രണ്ടാമത്തേത് മായയുടെ രൂപമായി വരുന്നുമുണ്ട്. അതിനാല് ഏതൊരു കാര്യത്തിന്റേയും തീരുമാനം മര്യാദയുടെ വരക്കുള്ളില് ഇരുന്ന് ചെയ്യൂ. ഭിന്ന സംസ്കാരങ്ങളാണെങ്കിലും ഒരിക്കലും ഉരസലിലേക്ക് വരരുത്.ഇതിനു വേണ്ടി നോളേജ്ഫുള്ളായി മാറി കമല പുഷ്പത്തിനു സമാനം വേറിട്ടവരും സാക്ഷിയുമായിരിക്കൂ.

സ്ലോഗന് :-
പരിശ്രമത്തിനു പകരം രമണീകതയോടെ പുരുഷാര്ത്ഥം ചെയ്യൂ.