മധുരമായ കുട്ടികളേ -
ദേഹസഹിതം ഇതെല്ലാം തന്നെ നശിക്കേണ്ടതാണ്, അതുകൊണ്ട് നിങ്ങള്ക്ക് പഴയലോകത്തെ
വാര്ത്തകള് കേള്ക്കേണ്ടതായ ആവശ്യമില്ല, നിങ്ങള് ബാബയെയും സമ്പത്തിനെയും
ഓര്മ്മിക്കൂ.
ചോദ്യം :-
ശ്രീമതത്തെക്കുറിച്ചുളള മഹിമ എന്താണ്, ശ്രീമതത്തിനനുസരിച്ച് ജീവിക്കുന്നവരുടെ
അടയാളങ്ങള് കേള്പ്പിക്കൂ?
ഉത്തരം :-
ശ്രീമതത്തിന്റെ മഹിമയാണ് - എന്ത് കഴിപ്പിക്കുന്നുവോ, ധരിപ്പിക്കുന്നുവോ, എവിടെ
ഇരുത്തുന്നുവോ...... അതുതന്നെ ചെയ്യും. ശ്രീമതമനുസരിച്ച് ജീവിക്കുന്ന കുട്ടികള്
ബാബയുടെ ഓരോ ആജ്ഞയും പാലിക്കുന്നു. അവരില് നിന്നും സദാ ശ്രേഷ്ഠ കര്മ്മം മാത്രം
ഉണ്ടാവുന്നു. അവര് ഒരിക്കലും ശ്രീമതത്തില് തന്റെ മന്മത്ത് കലര്ത്തില്ല. അവരില്
തെറ്റിന്റെയും ശരിയുടെയും വിവേകമുണ്ടായിരിക്കും.
ഗീതം :-
ഓ മുരളീധരാ
നിന് നാമം എന്നാശ്രയം......
ഓംശാന്തി.
ഈ ഗീതം ആരുടേതാണ്? കുട്ടികളുടെ. ചില ഗീതം ഇങ്ങനെയുമുണ്ടാവും അതില് ബാബ
കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നതായി, പക്ഷേ ഇതില് കുട്ടികള് ബാബയോട്
പറയുന്നു - ബാബാ, ഇപ്പോള് ഞങ്ങള്ക്ക് മനസ്സിലായി, ലോകത്തിലുളളവര്ക്ക് അറിയില്ല,
ഇത് എത്ര അസത്യമായ ലോകമാണെന്ന്, അസത്യമായ ബന്ധനമാണെന്ന്! ഇവിടെ എല്ലാവരും
ദുഖികളാണ് അതുകൊണ്ടാണ് ഈശ്വരനെ ഓര്മ്മിക്കുന്നത്. സത്യയുഗത്തില് ഈശ്വരനുമായുളള
മിലനത്തിന്റെ ആവശ്യകതയില്ല. ഇവിടെ ദുഃഖമായതുകൊണ്ടാണ് ആത്മാക്കള്ക്ക്
ഓര്മ്മിക്കേണ്ടതായിവരുന്നത്, പക്ഷേ ഡ്രാമ അനുസരിച്ച് ബാബ സ്വയം വരുമ്പോഴാണ്,
കൂടിക്കാഴ്ച നടക്കുന്നത്. ബാക്കി എന്തെല്ലാം തന്നെ പുരുഷാര്ത്ഥം ചെയ്യുന്നുവോ
എല്ലാം വ്യര്ത്ഥമാണ്. കാരണം ഈശ്വരനെ സര്വ്വവ്യാപിയെന്നാണ് കരുതുന്നത്.
ഈശ്വരനിലേക്കുളള വഴി തെറ്റായാണ് പറയപ്പെടുന്നത്. അഥവാ ഈശ്വരനെയും ഈശ്വരന്റെ
രചനയുടെയും ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് ഞങ്ങള്ക്ക് അറിയില്ല എന്ന്
പറയുകയാണെങ്കില് അത് സത്യമാണ്. ആദ്യം ഋഷിമുനിമാരെല്ലാം തന്നെ സത്യം പറഞ്ഞിരുന്നു,
ആ സമയം രജോഗുണിയായിരുന്നു. ആ സമയം അസത്യലോകമെന്നു പറയില്ല. അസത്യ ലോകം നരകമാണ്,
കലിയുഗ അന്ത്യത്തെയാണ് പറയുന്നത്. സംഗമയുഗത്തില് പറയാം ഇത് നരകമാണ്, അത്
സ്വര്ഗ്ഗമാണെന്ന്. അല്ലാതെ ദ്വാപരയുഗത്തെ നരകമെന്ന് പറയില്ല. ആസമയത്ത് പിന്നെയും
രജോപ്രധാനബുദ്ധിയാണ്. ഇപ്പോഴാണ് തമോപ്രധാനം. അപ്പോള് സ്വര്ഗ്ഗം, നരകമെന്നുളളത്
സംഗമത്തിലാണ് പറയുക. ഇതും ബാബയാണ് വന്ന് മനസ്സിലാക്കിത്തരുന്നത്.
ലോകത്തിലുളളവര്ക്ക് ഇത് കലിയുഗ അന്ത്യമാണെന്ന് അറിയില്ല. എല്ലാവരും തന്റെതായ
കര്മ്മകണക്കുകള് ഇല്ലാതാക്കി അന്തിമത്തില് സതോപ്രധാനമായിത്തീരും. പിന്നീട് സതോ
രജോ തമോവിലേക്ക് വരണം. അവര്ക്ക് വളരെ കുറച്ച് പാര്ട്ടേയുളളൂ. ഇതില് വളരെയധികം
വിവേകം ആവശ്യമാണ്. ലോകത്തില് അനേക അഭിപ്രായമുളള മനുഷ്യരാണുളളത്. എല്ലാവര്ക്കും
ഒരേ അഭിപ്രായം ഉണ്ടാവില്ല. ഓരോരുത്തര്ക്കും അവരവരുടേതായ ധര്മ്മമാണ്.
മതവും(അഭിപ്രായം) അവരവരുടേതാണ്. ബാബയുടെ കര്ത്തവ്യവും വേറെയാണ്. ഓരോരോ
ആത്മാക്കളുടേതും വേറെയാണ്, ധര്മ്മവും വേറെയാണ്. അപ്പോള് അവര്ക്ക് വേറെ രീതിയില്
വേണം മനസ്സിലാക്കി കൊടുക്കാന്. നാമം, രൂപം, ദേശം, കാലം എല്ലാം തന്നെ വേറെയാണ്.
ഇവര് ഇന്ന ധര്മ്മത്തിലുളളതാണെന്ന് മനസ്സിലാക്കുന്നുണ്ട്. എല്ലാവരും ഹിന്ദു
ധര്മ്മത്തിലുളളവരാണെന്ന് പറയുന്നുണ്ടെങ്കിലും എല്ലാവരും വ്യത്യസ്തമാണ്. ചിലര്
ആര്യസമാജക്കാരാണ്, ചിലര് സന്യാസിമാരാണ്, ചിലര് ബ്രഹ്മസമാജക്കാരാണ്.
സന്യാസിമാരെയെല്ലാം തന്നെ ഹിന്ദു ധര്മ്മത്തിലുളളവരാണെന്ന് അംഗീകരിക്കുന്നുണ്ട്.
നമ്മള് ബ്രാഹ്മണധര്മ്മത്തിലുളളവരാണ് അഥവാ ദേവതാധര്മ്മത്തിലുളളവരാണ് എന്ന്
അംഗീകരിക്കുന്നുണ്ടെങ്കിലും അവര് ഹിന്ദുധര്മ്മത്തില് ഉള്പ്പെടുത്തും. കാരണം
മറ്റൊരു വിഭാഗത്തെക്കുറിച്ചും അവര്ക്കറിയറിയില്ല. അപ്പോള് ഓരോരുത്തരുടെയും
ഫോമുകള് വേറെവേറെയാണെങ്കില് മനസ്സിലാക്കാന് സാധിക്കും. മറ്റുളളധര്മ്മത്തിലുളളവര്
ഈ കാര്യങ്ങളെ അംഗീകരിക്കില്ല. പിന്നെ അവര്ക്ക് ഒരുമിച്ച് പറഞ്ഞുകൊടുക്കാന്
ബുദ്ധിമുട്ടായിരിക്കും. അവര് മനസ്സിലാക്കും ഇവര് തന്റെ ധര്മ്മത്തിന്റെ മഹിമ
പാടുകയാണെന്ന്. ഇതില് ദ്വൈതമുണ്ട്. മനസ്സിലാക്കി കൊടുക്കുന്ന കുട്ടികളും
നമ്പര്വൈസാണ്. എല്ലാവരും ഒരുപോലെയല്ലല്ലോ അതുകൊണ്ടാണ് മഹാരഥികളെ
വിളിപ്പിക്കുന്നത്.
ബാബ മനസ്സിലാക്കിത്തരുന്നു - എന്നെ ഓര്മ്മിക്കൂ, എന്റെ ശ്രീമതമനുസരിച്ച് നടക്കൂ.
ഇതില് പ്രേരണയുടെ കാര്യമൊന്നുമില്ല. അഥവാ പ്രേരണയിലൂടെ കാര്യങ്ങള്
മുന്നോട്ടുപോവകയാണെങ്കില് ബാബയ്ക്ക് വരേണ്ടതായ ആവശ്യമില്ല. ശിവബാബ ഇവിടെയാണുളളത്.
അപ്പോള് ബാബയ്ക്ക് പ്രേരണയുടെ ആവശ്യമെന്താണ്. ഇവിടെ ബാബയുടെ നിര്ദ്ദേശമനുസരിച്ച്
ജീവിച്ചാല് മതി. പ്രേരണയുടെ ആവശ്യമില്ല. പല- പല സന്ദേശികളും സന്ദേശം
കൊണ്ടുവരുന്നു. അതിലും വളരെ കലര്പ്പുണ്ട്. സന്ദേശികളും എല്ലാവരും ഒരുപോലെയല്ല.
മായ ധാരാളം ഇതില് ഇടപെടുന്നുണ്ട്. മറ്റുളള സന്ദേശിമാരുമായി ചര്ച്ച
ചെയ്യേണ്ടതായുണ്ട്. പലരും പറയുന്നുണ്ട് ഞങ്ങളില് ബാബ വരുന്നുണ്ട്, മമ്മ
വരുന്നുണ്ടെന്ന്. പിന്നെ തന്റെതായ വേറെ സെന്ററുകള് തുറന്നിരിക്കും. ഇതെല്ലാം
തന്നെ മായയുടെ പ്രവേശതയാണ്. ഇതെല്ലാം തന്നെ മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്.
കുട്ടികള്ക്ക് വളരെയധികം വിവേകശാലിയായിത്തീരണം. ആരാണോ വിവേകശാലികളായ കുട്ടികള്
അവര്ക്കേ ഈ കാര്യത്തെ മനസ്സിലാക്കാന് സാധിക്കൂ. ആരാണോ ശ്രീമതത്തിലൂടെ മുന്നോട്ടു
പോകാത്തത് അവര്ക്ക് ഈ കാര്യങ്ങളെ മനസ്സിലാക്കാന് സാധിക്കില്ല.
ശ്രീമതത്തിനെക്കുറിച്ചുളള മഹിമയാണ്, അങ്ങ് എന്താണോ കഴിപ്പിക്കുന്നത്, എന്ത്
ധരിപ്പിക്കുന്നുവോ, എവിടെയിരുത്തുന്നുവോ അത് ചെയ്യും. ചിലര് ബാബയുടെ
മതമനുസരിച്ച് ജീവിക്കും, ചിലര് മറ്റുളളവരുടെ മതത്തിന്റെ പ്രഭാവത്തിലേക്ക്
വരുന്നു. ചില വസ്തുക്കള് ലഭിച്ചില്ലെങ്കില്, ചില കാര്യങ്ങള്
ഇഷ്ടപ്പെട്ടില്ലെങ്കില് പെട്ടെന്നു തന്നെ പിണങ്ങിപ്പോവും. എല്ലാവരും ഒരുപോലെ
സത്പുത്രന്മാരായിരിക്കണം എന്നില്ലല്ലോ. ലോകത്തില് ധാരാളം മതത്തിലുളളവരാണ്.
അജാമിളനെപ്പോലുളള പാപാത്മാക്കളും ഗണികകളും ധാരാളമുണ്ട്.
ഇതും മനസ്സിലാക്കേണ്ടതായിവരും ഈശ്വരനെ സര്വ്വവ്യാപിയെന്നു പറയുക തെറ്റാണെന്ന്.
പഞ്ച വികാരങ്ങളാണ് സര്വ്വവ്യാപികള്. അതുകൊണ്ടാണ് ബാബ ഇതിനെ ആസുരീയ ലോകമെന്ന്
പറയുന്നത്. സത്യയുഗത്തില് പഞ്ച വികാരങ്ങള് ഉണ്ടാവില്ല. പറയുന്നു ശാസ്ത്രങ്ങളില്
ഈ കാര്യങ്ങളെക്കുറിച്ച് ഇങ്ങനെയാണെന്ന്. പക്ഷേ ശാസ്ത്രങ്ങളെല്ലാം തന്നെ
മനുഷ്യനാണ് ഉണ്ടാക്കിയത്. അപ്പോള് മനുഷ്യനോ ശാസ്ത്രമോ ആണോ ഉയര്ന്നത്?
തീര്ച്ചയായും കേള്പ്പിക്കുന്ന ആളല്ലേ ഉയര്ന്നത്. എഴുതുന്നയാള് മനുഷ്യനാണ്.
വ്യാസനാണ് എഴുതിയത് അതും മനുഷ്യനല്ലേ. ഇത് നിരാകാരനായ ബാബയാണ്
മനസ്സിലാക്കിത്തരുന്നത്. ധര്മ്മസ്ഥാപകരെല്ലാം തന്നെ എന്താണോ
മനസ്സിലാക്കിത്തന്നത് അതിന്റെ പിന്നീട് ശാസ്ത്രങ്ങളുണ്ടാക്കും, എങ്ങനെയാണോ
ഗുരുനാനാക്ക് പറഞ്ഞത് പിന്നീട് ഗ്രന്ഥമാക്കിയത്. അപ്പോള് ആര് കേള്പ്പിച്ചുവോ
അവരുടെ പേരായി. ഗുരുനാനാക്കും അവരുടെ മഹിമ പാടിയിട്ടുണ്ട്, എല്ലാവരുടെയും അച്ഛന്
ഒന്നാണെന്ന്. ബാബ പറയുന്നു പോയി ധര്മ്മം സ്ഥാപിക്കൂ എന്ന്. ഈ പരിധിയില്ലാത്ത
അച്ഛന് പറയുന്നു എന്നെ ഒരാളും തന്നെ അയക്കുന്നില്ല. ശിവബാബ സ്വയം
മനസ്സിലാക്കിത്തരുന്നു അവര് സന്ദേശം കൊണ്ടുവരുന്നവരാണ്. എന്നെ ആരും തന്നെ
അയക്കുന്നില്ല. എന്നെ ഒരിക്കലും സന്ദേശവാഹകനെന്നു പറയില്ല. ഞാന് വരുന്നതുതന്നെ
കുട്ടികള്ക്ക് സുഖശാന്തി നല്കാനാണ്. എന്നോട് ആരും തന്നെ പറഞ്ഞിട്ടില്ല, ഞാന്
സ്വയം അധികാരിയാണ്. അധികാരിയെ അംഗീകരിക്കുന്നവര് ഉണ്ടായിരിക്കും, പക്ഷേ അവരോട്
നിങ്ങള് ചോദിക്കണം നിങ്ങള് അധികാരിയുടെ അര്ത്ഥത്തെ മനസ്സിലാക്കിയിട്ടുണ്ടോ. ബാബ
അധികാരിയാണ്, നമ്മള് ബാബയുടെ കുട്ടികളാണെങ്കില് തീര്ച്ചയായും ബാബയുടെ സമ്പത്ത്
ലഭിക്കണം. കുട്ടികള് പറയുന്നു - നമ്മുടെ ബാബ. അപ്പോള് അച്ഛന്റെ ധനത്തിന്റെ
അധികാരികളാണ് നിങ്ങള്. കുട്ടികള് തന്നെയാണ് പറയുന്നത് - എന്റെ ബാബാ എന്ന്. എന്റെ
ബാബയാണെങ്കില് ബാബയുടെ സമ്പത്തും എന്റേതാണ്. ഇപ്പോള് നമ്മള് എന്താണ് പറയുന്നത്?
എന്റെ ശിവബാബയെന്ന്. ബാബയും എന്റെ കുട്ടികളെന്ന് പറയുന്നു. ബാബയില് നിന്നും
കുട്ടികള്ക്ക് സമ്പത്ത് ലഭിക്കുന്നു. അച്ഛന്റെ കൈവശം സമ്പത്ത് ഉണ്ടാവുന്നു.
പരിധിയില്ലാത്ത അച്ഛന് തന്നെയാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ്. ഭാരതവാസികള്ക്കും
ആരില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്? ശിവബാബയില് നിന്ന്. ശിവജയന്തിയും
ആഘോഷിക്കുന്നുണ്ട്. ശിവജയന്തിക്കു ശേഷമാണ് കൃഷ്ണജയന്തി. പിന്നീട് രാമജയന്തി.
മമ്മാ-ബാബയുടെ ജയന്തിയെന്നോ, ജഗദംബയുടെ ജയന്തിയെന്നോ ആരും തന്നെ പാടില്ല.
ശിവജയന്തി, പിന്നെ രാധാകൃഷ്ണന്റെ ജയന്തി, പിന്നീടാണ് സീതാരാമന്റെ ജയന്തി.
എപ്പോഴാണോ ശിവബാബ വരുന്നത് അപ്പോള് ശൂദ്രരാജ്യം നശിക്കും. ഈ രഹസ്യവും ആരും തന്നെ
മനസ്സിലാക്കുന്നില്ല. ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ബാബ തീര്ച്ചയായും
വരുന്നുണ്ട്. എന്തിനാണ് ബാബയെ വിളിക്കുന്നത്? ശ്രീകൃഷ്ണപുരി സ്ഥാപിക്കാനായി.
നിങ്ങള്ക്ക് അറിയാം തീര്ച്ചയായും ശിവജയന്തി ഉണ്ടാവുക തന്നെ ചെയ്യും. ശിവബാബ
ജ്ഞാനം നല്കിക്കൊണ്ടിരിക്കുന്നു. ആദിസനാതനാദേവീദേവതാധര്മ്മത്തിന്റെ സ്ഥാപന
ഉണ്ടാകുന്നുണ്ട്. ശിവജയന്തി ഏറ്റവും വലിയ ജയന്തിയാണ്. പിന്നീടാണ് ബ്രഹ്മാ വിഷ്ണു
ശങ്കരന്. ഇപ്പോള് പ്രജാപിതാവായ ബ്രഹ്മാവ് മനുഷ്യസൃഷ്ടിയിലാണ്. പിന്നീട് രചനയില്
മുഖ്യമായും ലക്ഷ്മി-നാരായണനാണ്. അപ്പോള് ശിവന് മാതാപിതാവാണ്, പിന്നെ മാതാവായും
പിതാവായും ബ്രഹ്മാവും ജഗദംബയും വരുന്നുണ്ട്. ഇത് മനസ്സിലാക്കാനും ധാരണ
ചെയ്യാനുമുളള കാര്യങ്ങളാണ്. ആദ്യമാദ്യം മനസ്സിലാക്കി കൊടുക്കണം - ബാബ,
പരമപിതാവായ പരമാത്മാവ് വന്നിരിക്കുകയാണ് പതിതരെ പാവനമാക്കാനായി. അവര് പേരില്
നിന്നും രൂപത്തില് നിന്നും വേറിട്ടതാണെങ്കില് എങ്ങനെ അവരുടെ ജയന്തി ആഘോഷിക്കും?
ഈശ്വരനെ അച്ഛനെന്നു പറയുന്നു. അച്ഛനെ എല്ലാവരും അംഗീകരിക്കുന്നു. ആത്മാവും
പരമാത്മാവും നിരാകാരനാണ്. ആത്മാക്കള്ക്ക് സാകാരശരീരം ലഭിക്കുന്നു. ഇതെല്ലാം
തന്നെ നന്നായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ആരെല്ലാമാണോ ശാസ്ത്രങ്ങളൊന്നും
തന്നെ പഠിക്കാത്തവര് അവര്ക്ക് കുറച്ചുകൂടി എളുപ്പമാണ്. ആത്മാക്കളുടെ പിതാവ്
പരമപിതാവായ പരമാത്മാവ് സ്വര്ഗ്ഗത്തിന്റെ സ്ഥാപകനാണ്. സ്വര്ഗ്ഗത്തിലാണ് രാജധാനി
അപ്പോള് ബാബക്ക് തീര്ച്ചയായും സംഗമത്തില് വരേണ്ടതുണ്ട്. സത്യയുഗത്തില് വരാന്
സാധിക്കില്ല. ആ പ്രാപ്തി, 21 ജന്മത്തേക്കുളള സമ്പത്ത് സംഗമത്തിലാണ് ലഭിക്കുന്നത്.
ഈ സംഗമയുഗം ബ്രാഹ്മണരുടേതാണ്. ബ്രാഹ്മണരാണ് ഏറ്റവും ഉയര്ന്നത്, പിന്നീട്
ദേവതകളുടെ യുഗമാണ്. ഓരോ യുഗവും 1250 വര്ഷങ്ങളാണ്. ഇപ്പോള് മൂന്നു ധര്മ്മങ്ങളാണ്
സ്ഥാപിക്കുന്നത് - ബ്രാഹ്മണന്, ദേവത, ക്ഷത്രിയര് കാരണം ശേഷം അരക്കല്പം ഒരു
ധര്മ്മവും ഉണ്ടാവില്ല. സൂര്യവംശികളും ചന്ദ്രവംശികളും പൂജ്യരായിരുന്നു പിന്നീട്
പൂജാരിയായിത്തീരുന്നു. മറ്റുളള ബ്രാഹ്മണര് പലവിധത്തില് ഉണ്ട്.
ഇപ്പോള് നിങ്ങള് നല്ല കര്മ്മങ്ങള് ചെയ്തുകൊണ്ടിരിക്കുന്നു, അതിന്റെ പ്രാപ്തി
നിങ്ങള് സത്യയുഗത്തില് അനുഭവിക്കുന്നു. ബാബ നല്ല കര്മ്മം ചെയ്യാന്
പഠിപ്പിക്കുന്നു. നിങ്ങള്ക്ക് അറിയാം നമ്മള് ശ്രീമത്ത് അനുസരിച്ച് എന്ത്
കര്മ്മമാണോ ചെയ്യുന്നത്, മറ്റുളളവരെ തനിക്കു സമാനമാക്കി മാറ്റുന്നത് അത്രയും
അതിന്റെ പ്രാപ്തി ലഭിക്കുന്നു. ഇപ്പോള് മുഴുവന് രാജധാനിയും സ്ഥാപിക്കുന്നു.
ആദിസനാതന ദേവതാധര്മ്മത്തിന്റെ രാജധാനിയാണ് ഉണ്ടാകുന്നത്. ഇവിടെ പ്രജകള്
പ്രജകളുടെ മേല് ഭരിക്കുകയാണ്. പഞ്ചായത്തിരാജ്യമാണ്, അനേകം പ്രതിനിധികളുണ്ട്.
അല്ലെങ്കില് അഞ്ച് പ്രതിനിധികള് മാത്രമേ ഉണ്ടാവൂ. ഇവിടെ എല്ലാം തന്നെ
പ്രതിനിധികളാണ്. അതും ഇന്നുണ്ട് നാളെയില്ല. ഇന്ന് മന്ത്രിയാകും നാളെ അവരെ
താഴെയിറക്കും. എഗ്രിമെന്റ് ഉറപ്പിച്ച് പിന്നെ അതിനെ ലംഘിക്കുന്നു. ഇത്
അല്പകാലത്തെ ക്ഷണഭംഗുരമായ രാജ്യമാണ്. ആരെയും താഴേക്കിറക്കാന് ഒട്ടും മടിക്കില്ല.
എത്ര വലിയ ലോകമാണ്. പത്രങ്ങളിലൂടെ വളരെ അറിയാന് സാധിക്കും. ഇത്രയും
പത്രങ്ങളൊന്നും തന്നെ ആര്ക്കും പഠിക്കാന് സാധിക്കില്ല. നമുക്ക് ഈ ലോകത്തെ
വാര്ത്തകളുടെ ആവശ്യമില്ല. ഇതറിയാം ദേഹസഹിതം ഈ ലോകത്തെ എല്ലാം തന്നെ നശിക്കാന്
പോവുകയാണെന്ന്. ബാബ പറയുന്നു കേവലം നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില്
എന്റെയടുത്ത് വന്നുചേരും. മരിച്ചതിനുശേഷം എല്ലാറ്റിന്റെയും സാക്ഷാത്കാരം
ഉണ്ടാകുന്നു. ശരീരം ഉപേക്ഷിച്ചതിനുശേഷം ആത്മാവ് അലയുന്നു. ആ സമയത്തും
കര്മ്മക്കണക്ക് അനുഭവിക്കാന് സാധിക്കുന്നു. എല്ലാ സാക്ഷാത്കാരങ്ങളും ഉണ്ടാകുന്നു.
ഉളളിന്റെയുളളില് തന്നെ സാക്ഷാത്കാരം ലഭിക്കുന്നു, എല്ലാം അനുഭവിക്കുന്നു.
അപ്പോള് വളരെയധികം പശ്ചാത്തപിക്കുന്നു ഞങ്ങള് ഇത്രയ്ക്കു പാപ കര്മ്മം ചെയ്തല്ലോ.
ചിലര് ജയില് പുള്ളികളായിരിക്കും, അവര് ഇങ്ങനെ മനസ്സിലാക്കുന്നു, ജയിലില്
കഴിക്കാനെങ്കിലും ലഭിക്കുമല്ലോ. അര്ത്ഥം അവര്ക്ക് കഴിക്കുന്നതാണ് പ്രധാനം,
ബാക്കി അവരുടെ അഭിമാനം പോയാലും കുഴപ്പമില്ല. നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടുമില്ല.
ബാബയുണ്ട് ബാബയുടെ ശ്രീമതമനുസരിച്ച് ജീവിക്കണം. ആര്ക്കും ദുഃഖം നല്കാനും
പാടില്ല. ബാബ സുഖദാതാവാണ്. ആജ്ഞാകാരി കുട്ടികള് പറയുന്നു - ബാബാ അങ്ങ്
നിര്ദ്ദേശം നല്കിയാലും. അങ്ങയുടെ കൂടെ മാത്രം ഇരിക്കും..... എന്നുളളത്
ശിവബാബയെപ്രതിയുളള മഹിമയാണ്. ഭാഗീരഥം അഥവാ നന്ദിഗണവും പ്രശസ്തമാണ്. മാതാക്കളുടെ
ശിരസ്സിലാണ് കലശം വെച്ചിരിക്കുന്നത് എന്ന് എഴുതപ്പെട്ടിട്ടുണ്ട്. അവര് പിന്നീട്
പശുവിനെ കാണിക്കുന്നുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ ലോകത്തില് ആര്ക്കും തന്നെ സദാ ആരോഗ്യശാലിയായിത്തീരാന് സാധിക്കില്ല.
അനേകപ്രകാരത്തിലുളള രോഗമാണ്. അവിടെ ഒരു രോഗവുമില്ല. ദുര്മരണങ്ങളും
ഉണ്ടാകുന്നില്ല. സമയമായിക്കഴിഞ്ഞാല് സാക്ഷാത്കാരം ഉണ്ടാകും. വൃദ്ധര്ക്ക് കൂടുതല്
സന്തോഷമാണ്. വയസ്സായിക്കഴിഞ്ഞാല് സന്തോഷത്തോടെ ശരീരം ഉപേക്ഷിക്കുന്നു. ഞങ്ങള്
പോയി കുട്ടിയായിത്തീരും എന്ന സാക്ഷാത്കാരം ഉണ്ടാകുന്നു. ഇപ്പോള് നിങ്ങള്
യുവാക്കള്ക്കും ഇത്രക്കും സന്തോഷമാണ് ഞങ്ങള് ശരീരം ഉപേക്ഷിച്ചാല് പോയി
രാജകുമാരനായിത്തീരുന്നു. കുട്ടികളാണെങ്കിലും യുവാക്കളാണെങ്കിലും എല്ലാവര്ക്കും
മരിക്കണം. അപ്പോള് എല്ലാവര്ക്കും ഈ ലഹരിയുണ്ടായിരിക്കണം ഞങ്ങള്പോയി
രാജകുമാരനായിത്തീരുമെന്ന്. തീര്ച്ചയായും സേവനം ചെയ്താല് മാത്രമേ ആയിത്തീരൂ.
സന്തോഷമുണ്ടായിരിക്കണം, ഇപ്പോള് ഞങ്ങള് ഈ പഴയ ശരീരത്തെ ഉപേക്ഷിച്ച് ബാബയുടെ
അടുത്തേക്ക് പോകുമെന്ന്, ബാബ പിന്നീട് നമ്മെ സ്വര്ഗ്ഗത്തിലേക്ക് അയക്കും. സേവനം
ചെയ്യണം. കുട്ടികള് പാട്ട് കേട്ടില്ലേ. ഓടക്കുഴലുളള കൃഷ്ണനെക്കുറിച്ചല്ല,
മുരളി(ഓടക്കുഴല്) മിക്കവര്ക്കും ഉണ്ടാകും. വളരെ നന്നായി അത് വായിക്കുന്നവരുണ്ട്.
ഇതില് മുരളിയുടെ(ഓടക്കുഴല്) കാര്യമല്ല. നിങ്ങള് പറയുന്നു ശ്രീമതം നല്കുന്നത്
ഒരേയൊരു ബാബയാണ്. ശ്രീകൃഷ്ണനില് ഈ ജ്ഞാനം ഉണ്ടായിരുന്നില്ല. ഈ സഹജമായ രാജയോഗവും
ജ്ഞാനവും കൃഷ്ണനില് ഉണ്ടായിരുന്നില്ല. എത്ര വലിയ കാര്യമാണ്. ഏതുവരെ ബാബയുടെ
കുട്ടിയായിത്തീരുന്നില്ലയോ അതുവരെയ്ക്കും മനസ്സിലാക്കാന് സാധിക്കില്ല. പിന്നീട്
ഇതില് ശ്രീമത്തിലൂടെ ജീവിക്കുകയും വേണം. തന്റെ മതമനുസരിച്ച് ജീവിച്ചാല് ഉയര്ന്ന
പദവി ലഭിക്കില്ല. ആരാണോ ബാബയെ അറിയുന്നത് അവര് മറ്റുളളവര്ക്കും ബാബയുടെ പരിചയം
നല്കുന്നു. ബാബയുടെയും രചനയുടെയും പരിചയം നല്കണം. ആര്ക്കെങ്കിലും ബാബയുടെ പരിചയം
നല്കിയില്ലെങ്കില് അതിനര്ത്ഥം സ്വയം അറിയില്ല എന്നാണ്. സ്വയത്തിന് ലഹരി
വര്ദ്ധിച്ചു എങ്കില് അത് മറ്റുളളവര്ക്കും വര്ദ്ധിപ്പിക്കണം. ശരി!
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ പിതാവിന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ശ്രീമത്തിലൂടെ സദാ ശ്രേഷ്ഠകര്മ്മം ചെയ്യണം. മറ്റുളളവരുടെ അഭിപ്രായത്തിന്റെ
പ്രഭാവത്തിലേക്ക് വരരുത്. സത്പുത്രരായി ഓരോ ആജ്ഞയെയും പാലിക്കണം. ഏതുകാര്യമാണോ
മനസ്സിലാകാത്തത് അത് തീര്ച്ചയായും ചോദിച്ചറിയണം.
2) സദാ ഈ ലഹരി അഥവാ
സന്തോഷത്തിലിരിക്കണം നമ്മള് ഈ പഴയ ശരീരം ഉപേക്ഷിച്ച് രാജകുമാരനായിത്തീരും.
ലഹരിയോടെ ഈശ്വരീയ സേവനം ചെയ്യണം.
വരദാനം :-
നിന്ദകനെ പോലും തന്റെ മിത്രമാണെന്ന് മനസ്സിലാക്കി ബഹുമാനം നല്കുന്ന ബ്രഹ്മാ
ബാബയ്ക്ക് സമാനം മാസ്റ്റര് രജയിതാവായി ഭവിക്കൂ
ഏതു പോലെയാണോ ബ്രഹ്മാബാബ
സ്വയത്തെ വിശ്വ സേവാധാരിയാണെന്ന് മനസ്സിലാക്കി ഓരോരുത്തര്ക്കും ബഹുമാനം നല്കിയത്,
സദാ ജി ഹാജര് പറഞ്ഞു. ആരെങ്കിലും ബഹുമാനം നല്കിയാല് ഞാനും നല്കാം ഇങ്ങനെ
ഒരിക്കലും ചിന്തിച്ചില്ല. നിന്ദകനെ പോലും മിത്രമാണെന്ന് മനസ്സിലാക്കി ബഹുമാനം
നല്കി, ഇതുപോലെ ഫോളോ ഫാദര് ചെയ്യൂ. കേവലം ബഹുമാനം നല്കുന്നവരെ മാത്രം
തന്റേതെന്ന് മനസ്സിലാക്കിയാല് പോരാ ഗ്ലാനി ചെയ്യുന്നവരേയും തന്റേതെന്ന്
മനസ്സിലാക്കി ബഹുമാനം നല്കൂ എന്തുകൊണ്ടെന്നാല് മുഴുവന് ലോകവും താങ്കളുടെ
പരിവാരമാണ്. സര്വ്വ ആത്മാക്കളുടെയും തായ് തടി താങ്കള് ബ്രാഹ്മണരാണ് അതുകൊണ്ട്
സ്വയം മാസ്റ്റര് രജയിതാവാണെന്ന് മനസ്സിലാക്കി എല്ലാവര്ക്കും ബഹുമാനം നല്കൂ
അപ്പോള് ദേവതയാകും.
സ്ലോഗന് :-
മായക്ക് സദാ
കാലത്തേക്ക് വിടനല്കുന്നവര് തന്നെയാണ് ബാബയുടെ ആശംസകള്ക്ക് പാത്രമാകുന്നത്.