09.02.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള് ക്ക് ശരീരം - മനസ്സ് - ധനം ഇവയിലൂടെ സത്യമായ ആത്മീയ സേവനം ചെയ്യണം , ആത്മീയ സേവനത്തിലൂടെ തന്നെയാണ് ഭാരതം സ്വര് ണ്ണിമ യുഗമായി മാറുക .

ചോദ്യം :-
നിശ്ചിന്തരായിരിക്കുന്നതിനുവേണ്ടി സദാ ഏത് കാര്യം ഓര്മ്മിക്കണം? നിങ്ങള് എപ്പോള് നിശ്ചിന്തമാകും?

ഉത്തരം :-
നിശ്ചിന്തരായിരിക്കുന്നതിനു വേണ്ടി സദാ ഓര്മ്മിക്കൂ അതായത് ഈ മുഴുവന് നാടകവും തികച്ചും കൃത്യമായിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡ്രാമ അനുസരിച്ച് എന്തെല്ലാം നടന്നുകൊണ്ടിരിക്കുന്നുവോ അത് തികച്ചും ശരിയാണ്. പക്ഷേ ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് നിശ്ചിന്തരായിരിക്കുവാന് കഴിയില്ല, എപ്പോള് നിങ്ങളുടെ കര്മ്മാതീത അവസ്ഥ ഉണ്ടാകുന്നുവോ അപ്പോള് നിങ്ങള് നിശ്ചിന്തരാകും. ഇതിന് വളരെ നല്ല യോഗം വേണം. ജ്ഞാനി, യോഗി കുട്ടികള്ക്ക് ഒളിഞ്ഞിരിക്കുവാന് കഴിയില്ല.

ഓംശാന്തി.
പതീത-പാവനന് ശിവ ഭഗവാനു വാച. ബാബ മനസ്സിലാക്കിത്തരുകയാണ് ദേഹധാരിയായ മനുഷ്യനെ ഒരിയ്ക്കലും ഭഗവാനെന്ന് പറയുവാന് കഴിയില്ല. മനുഷ്യര്ക്ക് ഇതും അറിയാം, പതീത-പാവനന് ഭഗവാന് തന്നെയാണ്. ശ്രീകൃഷ്ണനെ പതീത-പാവനനെന്ന് പറയില്ല. പാവങ്ങള് വളരെ ആശയക്കുഴപ്പത്തിലാണ്. ഭാരതത്തില് എപ്പോഴാണോ ആശയക്കുഴപ്പമുണ്ടാകുന്നത് അപ്പോള് ശിവബാബയ്ക്ക് വരണം. ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഇത് പരിഹരിക്കാന് കഴിയില്ല. അത് പതീത-പാവനനായ ശിവബാബ തന്നെയാണ്, ആ ബാബയെ കേവലം നിങ്ങള് കുട്ടികള് മാത്രമാണ് അറിയുന്നത്, അതും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച്. ഇവിടെ ഇരിക്കുന്നുമുണ്ട്, ദിവസവും കേള്ക്കുന്നുമുണ്ട് എന്നിട്ടും നമ്മള് ശിവബാബയുടെ മുന്നിലാണ് ഇരിക്കുന്നത്, ബാബ ബ്രഹ്മാശരീരത്തില് ഇരിക്കുന്നുണ്ട്, നമ്മളെ പഠിപ്പിക്കുന്നു, പാവനമാക്കുന്നു, യുക്തി പറഞ്ഞു തരുന്നു, ഇത് ചിന്തയില് വരുന്നതേയില്ല.

നിങ്ങള് സ്വദര്ശന ചക്രധാരിയായി രചയിതാവിന്റേയും രചനയുടേയും ജ്ഞാനം നേടി കാമവികാരത്തിന്റെ മേല് വിജയം നേടി ജഗത്ജീത്താകുന്നു. അതിനാല് ബാബ പതീത- പാവനനുമാണ്. പുതിയ സൃഷ്ടിയുടെ രചയിതാവുമാണ്. ഇപ്പോള് പരിധിയില്ലാത്ത രാജ്യം നേടുന്നതിനു വേണ്ടി നിങ്ങള് പുരുഷാര്ത്ഥം ചെയ്യൂ. ഓരോരുത്തരും മനസ്സിലാക്കുന്നുണ്ട് നമ്മള് ശിവബാബയില് നിന്ന് രാജ്യഭാഗ്യം എടുത്തുകൊണ്ടിരിക്കുന്നു. ഇതുപോലും യഥാര്ത്ഥ രീതിയില് മനസ്സിലാക്കുന്നതേയില്ല. ചിലര് കുറച്ച് അറിയുന്നു, ചിലര് തികച്ചും അറിയുന്നതേയില്ല. ശിവബാബ പറയുന്നു പതീത-പാവനന് ഞാനാണ്. എന്നോട് ആരെങ്കിലും ചോദിക്കുന്നുവെങ്കില് ഞാന് എന്റെ പരിചയം നല്കും. നിങ്ങള്ക്കും ബാബ തന്റെ പരിചയം നല്കിയല്ലോ. ശിവബാബ പറയുന്നു, ഞാന് സാധാരണ ശരീരത്തില് പ്രവേശിക്കുന്നു. ഇത് സാധാരണ ശരീരമാണ്. വൃക്ഷത്തിന്റെ അന്തിമത്തിലാണ് നില്ക്കുന്നത്. പതീത ലോകത്തില് നില്ക്കുന്നു, പിന്നീട് താഴെ തപസ്സും ചെയ്തുകൊണ്ടിരിക്കുന്നു. ഈ ബ്രഹ്മാവിനു പോലും തപസ്സ് ശിവബാബയാണ് പഠിപ്പിക്കുന്നത്. രാജയോഗം ശിവബാബയാണ് പഠിപ്പിക്കുന്നത്. താഴെ ആദിദേവന്, മുകളില് ആദിനാഥന്. നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിക്കൊടുക്കുവാന് കഴിയും ഞങ്ങള് ബ്രാഹ്മണര് ശിവബാബയുടെ സന്താനങ്ങളാണ്. അതുപോലെ നിങ്ങളും ശിവബാബയുടെ സന്താനങ്ങളാണ്, പക്ഷേ നിങ്ങള് അത് അറിയുന്നില്ല. ഭഗവാന് ഒന്നേയുള്ളൂ ബാക്കിയെല്ലാവരും സഹോദരങ്ങളാണ്. ബാബ പറയുന്നു ഞാന് എന്റെ കുട്ടികളെയാണ് പഠിപ്പിക്കുന്നത്. ആരാണോ ബാബയെ തിരിച്ചറിഞ്ഞത് അവരെ പഠിപ്പിച്ച് ദേവതയാക്കുന്നു. ഭാരതം സ്വര്ഗ്ഗമായിരുന്നു, ഇപ്പോള് നരകമായി. ആരാണോ കാമവികാരത്തിന്റെ മേല് വിജയം നേടുന്നത് അവര് ജഗത്ജീത്താകും. ബാബ സ്വര്ണ്ണിമ ലോകത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു. അനേക പ്രാവശ്യം ഈ ഭാരതം ഗോള്ഡന് ഏജായിരുന്നു പിന്നീട് അയണ് ഏജിലേയ്ക്ക് വന്നു - ഇത് ആരും അറിയുന്നില്ല. രചയിതാവിനേയും, രചനയുടെ ആദി- മദ്ധ്യ- അന്ത്യത്തേയും ആരും അറിയുന്നില്ല. ബാബ ജ്ഞാന സാഗരനാണ്. ബാബ ബ്രഹ്മാവിന്റെ സാധാരണ ശരീരത്തില് പ്രവേശിച്ച് ജ്ഞാനം നല്കുന്നു. ഇപ്പോള് നിങ്ങളും പവിത്രമാകൂ. ഈ വികാരങ്ങളെ ജയിക്കുന്നതിലൂടെ നിങ്ങള് ജഗത്ജീത്താകും. എല്ലാ കുട്ടികളും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ശരീരം- മനസ്സ്- ധനം ഇവയിലൂടെ ആത്മീയ സേവനം ചെയ്തുകൊണ്ടിരിക്കുന്നു, ഭൗതീക സേവനമല്ല. ഇത് ഭക്തിയല്ല, ഇതിനെ ആത്മീയ ജ്ഞാനമെന്ന് പറയുന്നു. ഭക്തിയുടെ യുഗം ദ്വാപര - കലിയുഗങ്ങളാണ്, അതിനെ ബ്രഹ്മാവിന്റെ രാത്രിയെന്നും, സത്യ- ത്രേതാ യുഗങ്ങളെ ബ്രഹ്മാവിന്റെ പകലെന്നും പറയുന്നു. ഗീതാപാരായണം ചെയ്യുന്ന ആരെങ്കിലും വരുന്നുവെങ്കില് അവര്ക്കും ഗീതയില് തെറ്റ് സംഭവിച്ചുവെന്ന് മനസ്സിലാക്കിക്കൊടുക്കണം . ഗീത ആര് കേള്പ്പിച്ചു, രാജയോഗം ആര് പഠിപ്പിച്ചു, കാമവികാരത്തിന്റെ മേല് വിജയം നേടുന്നതിലൂടെ നിങ്ങള് ജഗത്ജീത്താകും എന്ന് ആരാണ് പറഞ്ഞത് ? ഈ ലക്ഷ്മി - നാരായണനും ജഗത്ജീത്തായല്ലോ. ഇവരുടെ 84-ജന്മങ്ങളുടെ രഹസ്യം മനസ്സിലാക്കിക്കൊടുക്കണം. ആര് തന്നെയായാലും ജ്ഞാനം എടുക്കുന്നതിന് ഇവിടെ വരുക തന്നെ വേണമല്ലോ. ബാബ കുട്ടികളെ പഠിപ്പിക്കുന്നു. പക്ഷേ നിങ്ങളില്പ്പോലും എല്ലാവരും നന്നായി മനസ്സിലാക്കുന്നതേയില്ല, അതിനാലാണ് പാടുന്നത് കോടിയിലും ചിലര് ..... ബാബ ആരാണ് എങ്ങനെയാണ്, ചിലര് അഞ്ച് ശതമാനം പോലും അറിയുന്നില്ല. നിങ്ങള് ബാബയെ അറിഞ്ഞ് പൂര്ണ്ണമായ രീതിയില് ഓര്മ്മിക്കുന്നു. നിങ്ങള്ക്ക് എന്തുകൊണ്ട് ബാബയെ ഓര്മ്മിച്ചുകൂടാ? പറയുന്നു ബാബാ ഓര്മ്മ വിട്ടുപോയി. നിങ്ങള്ക്ക് ബാബയെ ഓര്മ്മിക്കുവാന് കഴിയില്ലേ. ബാബയും മനസ്സിലാക്കുന്നുണ്ട് ഇത് കുറച്ച് പരിശ്രമമുള്ള കാര്യമാണ്, എങ്കില്പ്പോലും പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നതിനുവേണ്ടി പ്രോല്സാഹിപ്പിക്കുന്നു. ഹേയ്, നിങ്ങളെ ക്ഷീരസാഗരത്തിലേയ്ക്ക് കൊണ്ടുപോകുന്ന, വിശ്വത്തിന്റെ അധികാരിയാക്കുന്ന ആ ബാബയെ മറന്നുപോകുന്നുവോ! മായ തീര്ച്ചയായും മറപ്പിക്കും. സമയം എടുക്കും. ഏതായാലും മായ മറപ്പിക്കുകതന്നെ ചെയ്യും, അതിനാല് തണുത്ത് ഇരിയ്ക്കാം, ഇങ്ങനെയാകരുത്. അല്ല, തീര്ച്ചയായും പുരുഷാര്ത്ഥം ചെയ്യണം. കാമവികാരത്തിനു മേല് വിജയം നേടണം. ഒരേയൊരു ബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ഏതെങ്കിലും വലിയ ജഡ്ജി വരുകയാണെങ്കില് നിങ്ങള് കുട്ടികളെ ബാബ എങ്ങനെ വിളിക്കുന്നുവോ അതുപോലെ അവരേയും കുട്ടീ എന്നു വിളിക്കുമല്ലോ, എന്തുകൊണ്ടെന്നാല് ഞാന് ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ്. രാജകുമാരനും- രാജകുമാരിയുമാക്കുന്നതിനു വേണ്ടി ഉയര്ന്നതിലും ഉയര്ന്ന പഠിപ്പ് ഞാന് തന്നെയാണ് പഠിപ്പിക്കുന്നത്. ബാബ പറയുന്നു ഞാന് ഈ ബ്രഹ്മാവിനെ പഠിപ്പിക്കുന്നു, ഇദ്ദേഹം തന്നെയാണ് പിന്നീട് ശ്രീകൃഷ്ണനാകുന്നത്. ബ്രഹ്മാ-സരസ്വതി ഇവര് പിന്നീട് ലക്ഷ്മി-നാരായണനാകും. ഈ പ്രവൃത്തീമാര്ഗ്ഗം നടന്നു വരികയാണ്. നിവൃത്തി മാര്ഗ്ഗത്തിലുള്ളവര്ക്ക് രാജയോഗം പഠിപ്പിക്കുവാനേ കഴിയില്ല. രാജാവ് -റാണി രണ്ടുപേരും വേണം. സന്യാസിമാര് വിദേശങ്ങളില് ചെന്ന് ഞങ്ങള് രാജയോഗമാണ് പഠിപ്പിക്കുന്നത് എന്നു പറയുന്നു. എന്നിട്ട് അവര് തന്നെ പറയുന്നു സുഖം കാക്ക കാഷ്ഠത്തിന് സമാനമാണ്, പിന്നെ എങ്ങനെ രാജയോഗം പഠിപ്പിക്കും? അതിനാല് കുട്ടികള്ക്ക് കുതിച്ച് വളരണം. പക്ഷേ ഇപ്പോഴും പലരും കുട്ടിയായിത്തന്നെ ഇരിക്കുന്നു, യുവാക്കളാകുന്നില്ല. യുവാക്കളുടെ ധൈര്യം കാണിക്കണം.

ബാബ മനസ്സിലാക്കിത്തരുന്നു ഇത് രാവണ സമ്പ്രദായമാണ്. നിങ്ങള് വിളിക്കുന്നുണ്ടല്ലോ പതീത - പാവനാ വരൂ എന്ന്. എങ്കില് ഇത് പതീത ലോകമാണോ അതോ പാവന ലോകമാണോ? നമ്മള് നരകവാസിയാണെന്ന് നിങ്ങള് മനസ്സിലാക്കുന്നുണ്ടല്ലോ. എന്താ ഇത് ദൈവീക സമ്പ്രദായമാണോ? രാമരാജ്യമാണോ? നിങ്ങള് രാവണ രാജ്യത്തിലല്ലേ? ഇപ്പോള് രാവണ രാജ്യത്തില് എല്ലാവരുടേയും ബുദ്ധി ആസുരീയമായി. ഇപ്പോള് ആസുരീയ ബുദ്ധിയെ ദൈവീക ബുദ്ധിയാക്കുന്നതാരാണ്? ഇങ്ങനെ നാലോ അഞ്ചോ ചോദ്യം ചോദിക്കൂ അപ്പോള് മനുഷ്യര് ചിന്തിക്കും. ബാബയുടെ പരിചയം കൊടുക്കുക ഇതാണ് നിങ്ങള് കുട്ടികളുടെ കടമ. വൃക്ഷം പതുക്കെ- പതുക്കെ വലുതാകും. പിന്നീട് വളരെ വലിയ വൃക്ഷമാകും. മായയും വട്ടം കറക്കി പാടെ വീഴ്ത്തുന്നു. ബോക്സിംഗിലും ഒരുപാടുപേര് മരിക്കാറുണ്ട്, ഇവിടെയും വളരെ പേര് മരിക്കുന്നു. വികാരത്തിലേയ്ക്ക് പോയി, മരിച്ചു. പിന്നീട് വീണ്ടും ഒന്നുമുതല് പുരുഷാര്ത്ഥം ചെയ്യണം. വികാരം പൂര്ണ്ണമായും നഷ്ടമുണ്ടാക്കും. ഏതൊരു തുരുമ്പ് ഇളകിപ്പോയി പതീതത്തില് നിന്നും പാവനമായോ, അത് സമ്പാദിച്ചതിനെ നഷ്ടമാക്കുന്നു. വീണ്ടും ആദ്യം മുതല് പരിശ്രമിക്കേണ്ടിവരും. അവരെ അനുവദിക്കരുത് എന്നല്ല. അവര്ക്ക് മനസില്ലാക്കിക്കൊടുക്കണം എത്രയും ഓര്മ്മയുടെ യാത്ര ചെയ്തുവോ, പഠിച്ചുവോ അതെല്ലാം നഷ്ടമായി. പാടെ താഴെ വീണുപോകുന്നു. വീണ്ടും ഇടയ്ക്കിടയ്ക്ക് വീഴുന്നുവെങ്കില് പറയണം ഗെറ്റ് ഔട്ട്. ഒന്ന് - രണ്ട് പ്രാവശ്യം നിരീക്ഷിക്കും. രണ്ട് പ്രാവശ്യം മാപ്പ് ലഭിക്കും, പിന്നീട് പ്രതീക്ഷയില്ലാത്ത കേസാകും. പിന്നീട് വരുന്നുവെങ്കിലും തികച്ചും മോശമായ നിലവാരത്തിലായിരിക്കും. അങ്ങനെയല്ലേ താരതമ്യം ചെയ്യാന് കഴിയുകയുള്ളൂ. ആരാണോ പാടെ കുറഞ്ഞ പദവി നേടുന്നത് അവരെയാണ് പറയുന്നത് താഴ്ന്ന ക്ലാസിലുള്ളവര്. ദാസ - ദാസിമാര്, ചണ്ഡാളന്, പ്രജകളുടെയും ജോലിക്കാര്, വേലക്കാര് എല്ലാവരും ഉണ്ടാകണമല്ലോ. ബാബ അറിയുന്നുണ്ട് ബാബ ഇവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോ 5000- വര്ഷത്തിനു ശേഷവും ബാബ പഠിപ്പിക്കുന്നു. ഈ ലോകത്തുള്ളവര് ലക്ഷക്കണക്കിന് വര്ഷമെന്ന് പറയുന്നു. മുന്നോട്ട് പോകവേ ഇതും പറയുവാന് തുടങ്ങും ശരിക്കും 5000- വര്ഷത്തിന്റെ കാര്യമാണ്. ഇത് മഹാഭാരത യുദ്ധം തന്നെയാണ്. പക്ഷേ ഓര്മ്മയുടെ യാത്രയില് ഇരിക്കുവാനേ കഴിയില്ല. ദിവസങ്ങള് കഴിയുന്തോറും ഒരുപാട് വൈകിപ്പോകും പാടുന്നുണ്ട് ഒരുപാട് സമയം കഴിഞ്ഞുപോയി കുറച്ച് മാത്രം അവശേഷിക്കുന്നു....... ഇതെല്ലാം ഈ സമയത്തെക്കുറിച്ചാണ്. പാവനമാകുന്നതിന് ബാക്കി കുറച്ച് സമയമേ ഉള്ളൂ. യുദ്ധം മുന്നില് നില്ക്കുകയാണ്. സ്വന്തം ഹൃദയത്തോട് ചോദിക്കൂ - നമ്മള് ഓര്മ്മയുടെ യാത്രയിലാണോ? പുതിയ ഒരാള് വരുമ്പോള് അവരെക്കൊണ്ട് ഫോം പൂരിപ്പിക്കണം. ഫോം പൂരിപ്പിച്ചാല് അവര്ക്ക് മനസ്സിലാക്കിക്കൊടുക്കാം. അഥവാ ആര്ക്കെങ്കിലും മനസ്സിലാക്കേണ്ടതേയില്ല എങ്കില് അവരെക്കൊണ്ട് എന്തിന് ഫോം പൂരിപ്പിക്കണം? അങ്ങനെയുള്ള ഒരുപാട് പേര് വരും. പറയൂ - നിങ്ങള് ബാബയെ വിളിച്ചിരുന്നല്ലോ - പതീത-പാവനാ വരൂ എന്ന് പറഞ്ഞ്, അതിനാല് തീര്ച്ചയായും ഇത് പതീത ലോകമാണ്, വന്ന് ഞങ്ങളെ പാവനമാക്കൂ എന്ന് പറയുന്നത് അതുകൊണ്ടാണ്. പിന്നീട് ചിലര് ബാബയുടേതാകുന്നു, ചിലര് ആകുന്നില്ല. ബാബയ്ക്ക് ഒരുപാട് കത്തുകള് വരുന്നു, എല്ലാവരും എഴുതുന്നു ശിവബാബ കെയര് ഓഫ് ബ്രഹ്മാവ്. ശിവബാബയും പറയും ഞാന് ഈ സാധാരണ ശരീരത്തില് പ്രവേശിച്ചിരിക്കുന്നു. ബ്രഹ്മാബാബയെ 84 ജന്മങ്ങളുടെ കഥ കേള്പ്പിക്കുന്നു. ബാക്കി ഒരു മനുഷ്യനും രചയിതാവിനേയോ, രചനയുടെ ആദി- മദ്ധ്യ- അന്ത്യത്തേയോ അറിയുന്നില്ല. ഈ ചിത്രങ്ങളെല്ലാം ബാബ ദിവ്യ ദൃഷ്ടിയിലൂടെ തയ്യാറാക്കിച്ചതാണ്.

ബാബ നിങ്ങള് ആത്മാക്കളെത്തന്നെയാണ് പഠിപ്പിക്കുന്നത്. ആത്മാവ് പെട്ടെന്ന് അശരീരിയാകുന്നു. ഈ ശരീരത്തില് നിന്നും വേറിട്ടതാണ് ഞാന് എന്ന് മനസ്സിലാക്കണം. ബാബ പറയുന്നു - കുട്ടികളേ ദേഹീ അഭിമാനീ ഭവ, അശരീരീ ഭവ. ഞാന് ആത്മാക്കളെ പഠിപ്പിക്കുന്നു. ആത്മാക്കളുടേയും, പരമാത്മാവിന്റേയും മേളയാണിത്, ഇതിനെ സംഗമത്തിലെ മേളയെന്ന് പറയുന്നു. ബാക്കി ഗംഗാ ജലം പാവനമാക്കുന്നതേയില്ല. സാധു, സന്യാസിമാര്, ഋഷി, മുനിമാര് എല്ലാവരും ഗംഗയില് സ്നാനം ചെയ്യുന്നു. എങ്കില് ഗംഗ എങ്ങനെ പതീത- പാവനിയാകും? കാമവികാരം മഹാശത്രുവാണ് എന്നത് ഭഗവാന്റെ വാക്കുകളല്ലേ. ഇതിന്റെ മേല് വിജയം നേടുന്നതിലൂടെ നിങ്ങള് ജഗത്ജീത്താകും. ഗംഗയ്ക്ക് അഥവാ സാഗരത്തിന് ഇങ്ങനെ പറയുവാന് കഴിയില്ല. ഇത് ജ്ഞാനസാഗരനായ ബാബയാണ് മനസ്സിലാക്കിത്തരുന്നത്, ഇതിന്റെ മേല് വിജയം നേടുന്നതിന് നിങ്ങള് ബാബയെ മാത്രം ഓര്മ്മിക്കൂ അപ്പോള് നിങ്ങള് പാവനമാകും. ദൈവീകഗുണം ധാരണ ചെയ്യൂ, ആര്ക്കും ദു:ഖം കൊടുക്കരുത്. ആദ്യ നമ്പറിലുള്ള ദുഖമാണ് കാമവികാരത്തിന്റെ പ്രയോഗം. ഇത് ആദി- മദ്ധ്യ- അന്ത്യം ദുഃഖം നല്കുന്നതാണ്. സത്യയുഗത്തില് ഇത് ഉണ്ടായിരിക്കില്ല. അത് പാവന ലോകമാണ്, അവിടെ പതീതരായി ഒരാളും ഇല്ല. എങ്ങനെ നിങ്ങള് യോഗബലത്തിലൂടെ രാജ്യം നേടുന്നുവോ, അതുപോലെ അവിടെ യോഗബലത്തിലൂടെ കുട്ടികള് ജന്മം എടുക്കുന്നു. രാവണ രാജ്യമേ ഇല്ല. ലോകര് രാവണന്റെ കോലം കത്തിക്കുന്നു, പക്ഷേ എപ്പോള് മുതല് കത്തിച്ചു വരുന്നു ഇതറിയില്ല. രാമരാജ്യത്തില് രാവണന് ഇല്ല. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്, ഇത് ബാബ മനസ്സിലാക്കിത്തരുന്നു. ഒരുപാട് മനസ്സിലാക്കിത്തരുന്നു, പക്ഷേ കല്പ -കല്പം ആര് എത്ര പഠിച്ചുവോ അത്രതന്നെ ഇപ്പോഴും പഠിക്കും. പുരുഷാര്ത്ഥത്തിലൂടെ എല്ലാം അറിയുവാന് കഴിയും. സ്ഥൂല സേവനവും ഒരു വിഷയമാണ്, മനസ്സാ ചെയ്യുവാന് പറ്റുന്നില്ലായെങ്കില് വാചാ, കര്മ്മണാ ചെയ്യൂ. വാചാ വളരെ സഹജമാണ്. ആദ്യം മനസ്സാ അര്ത്ഥം മന്മനാഭവ. ഓര്മ്മയുടെ യാത്രയില് ഇരിക്കണം. സ്വയത്തെ ആത്മാവ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ബാബയില് നിന്നും ശിക്ഷണം എടുക്കണം. ഒരുപാട് പേര് ബാബയെ ഓര്മ്മിക്കുന്നതേയില്ല. ജ്ഞാനത്തെ ഓര്മ്മിക്കുവാന് കഴിയുന്നില്ല എന്ന് ഒരിയ്ക്കലും പറയില്ല. ഒരേയൊരു ബാബയെ ഓര്മ്മിക്കുവാനേ കഴിയുന്നില്ല. ഓര്മ്മിക്കുന്നില്ലായെങ്കില് ശക്തി എങ്ങനെ ലഭിക്കും? ബാബ സര്വ്വശക്തിവാനാണ്, ആ ബാബയെ ഓര്മ്മിക്കുന്നതിലൂടെ ശക്തി ലഭിക്കും, ഇതിനെയാണ് ഓര്മ്മയുടെ തീവ്രതയെന്ന് പറയുന്നത്. കര്മ്മണാ നല്ലത് ചെയ്യുന്നുവെങ്കില് പോലും നല്ല പദവി ലഭിക്കും. കര്മ്മണാ പോലും ചെയ്യുന്നില്ലായെങ്കില് പിന്നെ എന്തു പദവി ലഭിക്കും? വിഷയങ്ങള് ഉണ്ടല്ലോ. ഇത് ഗുപ്തമായി മനസ്സിലാക്കേണ്ട കാര്യമാണ്. ഈ ലോകത്തുള്ളവര് യോഗം യോഗം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു പക്ഷേ യോഗത്തിലൂടെ നിങ്ങള് വിശ്വത്തിന്റെ ചക്രവര്ത്തി പദം എടുക്കുന്നു എന്ന് അവര് മനസ്സിലാക്കുന്നതേയില്ല. യോഗബലത്തിലൂടെയാണ് അവിടെ കുട്ടികള് പോലും ജന്മം എടുക്കുന്നത്. ഇതുപോലും ആര്ക്കും അറിയില്ല. നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നു എന്നിട്ടും അരകല്പത്തിനു ശേഷം നിങ്ങള് മായയുടെ ശിഷ്യനാകുന്നു. എന്നിട്ടും മായ ഇപ്പോഴും നിങ്ങളെ വിടുന്നതേയില്ല. ഇപ്പോള് നിങ്ങള്ക്ക് ശിവബാബയുടെ കുട്ടിയാകണം. ഒരു ദേഹധാരിയുടേയും ശിഷ്യനാകരുത്. പവിത്രമാകുന്നതിനു വേണ്ടി ഇപ്പോള് സഹോദരീ- സഹോദരനെന്ന് പറയുന്നു. ഇനി ഇതിനേക്കാള് മുകളിലേയ്ക്ക് പോകണം. സഹോദരങ്ങളാണ് എന്ന് മനസ്സിലാക്കണം. സഹോദരീ - സഹോദര ദൃഷ്ടിപോലും അല്ല. ഡ്രാമയനുസരിച്ച് ഏതൊന്നാണോ സംഭവിക്കുന്നത്, അത് തികച്ചും ശരിയാണ്. ഡ്രാമ വളരെ കൃത്യമാണ്. ശിവബാബ നിശ്ചിന്തനാണ്, ബ്രഹ്മാബാബയ്ക്ക് തീര്ച്ചയായും ചിന്ത ഉണ്ടായിരിക്കും. കര്മ്മാതീത അവസ്ഥയാകുമ്പോള് നിശ്ചിന്തമാകും. അതുവരെ എന്തെങ്കിലും ചിന്ത ഉണ്ടായിരിക്കും. നല്ല യോഗം വേണം. യോഗത്തിനു വേണ്ടി ബാബ ഇപ്പോള് ശക്തി നല്കുന്നു. യോഗത്തെക്കുറിച്ച് പറയുന്നു ഇടയ്ക്ക് - ഇടയ്ക്ക് മറന്നു പോകുന്നു. ബാബയും പരാതി പറയുന്നു, അതായത് ആരാണോ നിങ്ങള്ക്ക് ഇത്രയും ഖജനാവ് നല്കുന്നത് ആ ബാബയെ നിങ്ങള് മറന്നു പോകുന്നു. ആരിലാണ് ജ്ഞാനമുള്ളത്, ആരിലാണ് ജ്ഞാനമില്ലാത്തത്, ഇത് ബാബ അറിയുന്നുണ്ട്. ജ്ഞാനി ഒരിയ്ക്കലും ഒളിഞ്ഞിരിക്കില്ല. അവര് വളരെ പെട്ടെന്ന് സേവനത്തിന്റെ തെളിവ് കൊടുക്കും. അതിനാല് ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മായയുടെ ഇടിയില് പരാജയപ്പെടരുത്. പുരുഷാര്ത്ഥത്തില് തണുത്തുപോകരുത്. ധൈര്യം സംഭരിച്ച് സേവനം ചെയ്യണം.

2. ഈ ഡ്രാമ കൃത്യമായി ഉണ്ടാക്കപ്പെട്ടയാണ്, അതിനാല് ഒരു കാര്യത്തിലും ചിന്തിക്കരുത്. കര്മ്മാതീത അവസ്ഥയെ പ്രാപ്തമാക്കുന്നതിനായി ഒരു ബാബയെ ഓര്മ്മിക്കണം, ഒരു ദേഹധാരിയുടേയും ശിഷ്യനാകരുത്.

വരദാനം :-
പരിധിയില്ലാത്ത വൈരാഗ്യവൃത്തിയിലൂടെ സര്വ്വ മോഹങ്ങളില് നിന്നും മുക്തമായിരിക്കുന്ന സത്യമായ രാജഋഷി ഭവ:

രാജഋഷി അര്ത്ഥം ഒരു ഭാഗത്ത് രാജ്യം, മറുവശത്ത് ഋഷി അര്ത്ഥം പരിധിയില്ലാത്ത വൈരാഗി. അഥവാ സ്വയത്തിലോ, വ്യക്തികളോടോ, വസ്തുക്കളോടോ, എവിടെയെങ്കിലും മോഹമുണ്ടെങ്കില് രാജഋഷിയല്ല. ആര്ക്ക് സങ്കല്പ്പത്തിലെങ്കിലും അല്പമാത്രമെങ്കിലും മോഹമുണ്ടെങ്കില് അവരുടെ പാദം രണ്ട് തോണിയിലായിപ്പോകും, പിന്നെ ഇവിടെയും അവിടെയും ഇരിക്കില്ല. ആയതിനാല് രാജഋഷിയാകൂ, പരിധിയില്ലാത്ത വൈരാഗിയാകൂ അര്ത്ഥം ഒരു ബാബ രണ്ടാമതാരുമില്ല-ഈ പാഠം ഉറപ്പിക്കൂ.

സ്ലോഗന് :-
ക്രോധം അഗ്നി പോലെയാണ്, അത് സ്വയത്തെയും കത്തിക്കും മറ്റുള്ളവരേയും കത്തിക്കും.