09.02.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, നിങ്ങള് ഇപ്പോള് അമരലോകത്ത െസ്ഥാപിക്കുന്നതിന് നിമിത്തമാണ്. എവിടെയാണ ോഒരു ദുഃഖവും പാപവും ഉണ്ടാകാത്തത് അതുതന്നെയാണ് നിര്വികാരിലോകം.

ചോദ്യം :-
ഈശ്വരീയ കുടുംബത്തിലെ അത്ഭുതകരമായ പ്ലാന് ഏതാണ്?

ഉത്തരം :-
ഈശ്വരീയ കുടുംബത്തിന്റെ പ്ലാനാണ് കുടുംബാസൂത്രണം ചെയ്യുക. ഒരു ധര്മ്മത്തെ സ്ഥാപിച്ച് അനേക ധര്മ്മങ്ങളുടെ വിനാശം ചെയ്യണം. മനുഷ്യര് ജനസംഖ്യ നിയന്ത്രിക്കാനുള്ള പ്ലാനാണ് ഉണ്ടാക്കുന്നത്. ബാബ പറയുന്നു അവരുടെ പ്ലാന് നടക്കുകയില്ല. ഞാന് തന്നെയാണ് പുതിയ ലോകത്തെ സ്ഥാപിക്കുന്നത്. അപ്പോള് ബാക്കി എല്ലാ ആത്മാക്കളും മുകളില് വീട്ടിലേക്ക് പോകുന്നു. വളരെ കുറച്ച് ആത്മാക്കള് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

ഓംശാന്തി.
ഇത് വീടുമാണ്, സര്വ്വകലാശാലയുമാണ്, സ്ഥാപനവുമാണ്. നിങ്ങള് ആത്മാക്കള്ക്കറിയാം ഇത് ശിവബാബയാണ്. ആത്മാക്കള് സാലി ഗ്രാമാണ്. ആര്ക്കാണോ ഈ ശരീരമുള്ളത്, ശരീരം പറയുകയില്ല എന്റെ അത്മാവ് എന്ന്. ആത്മാവാണ് പറയുന്നത് എന്റെ ശരീരം ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. ഇപ്പോള് നിങ്ങള് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കുന്നു. നമ്മുടെ അച്ഛന് ശിവനാണ്. ബാബയാണ് സുപ്രിം ഫാദര്. ആത്മാവിനറിയാം ഇത് നമ്മുടെ സുപ്രിം ബാബയാണ്. സുപ്രിം ടീച്ചറുമാണ്. സുപ്രിം ഗുരുവുമാണ്. അല്ലയോ ഗോഡ്ഫാദര് എന്ന് ഭക്തിമാര്ഗത്തിലും വിളിക്കുന്നുണ്ട്. മരണ സമയത്തും പറയുന്നു അല്ലയോ ഭഗവാനെ, അല്ലയോ ഈശ്വരാ എന്ന് വിളിയ്ക്കാറുണ്ടല്ലോ? പക്ഷെ ഒരാളുടെ ബുദ്ധിയിലും യഥാര്ഥരീതിയില് ഇരിക്കുന്നില്ല. എല്ലാ ആത്മാക്കള്ക്കും കൂടി ഒരച്ഛനാണ് എന്നിട്ടും പറയും അല്ലയോ പതിതപാവനാ. അപ്പോള് ഗുരുവും ആയല്ലോ. ദുഃഖത്തില് നിന്നു ഞങ്ങളെ മുക്തമാക്കി ശാന്തിധാമത്തിലേക്ക് കൂട്ടികൊണ്ടു പോകൂ എന്ന് പറയാറുമുണ്ട്. അപ്പോള് അച്ഛനുമായി പതിതപാവനനായ സദ്ഗുരുവുമായി. പിന്നീട് സൃഷ്ടിചക്രം എങ്ങനെയാണ് കറങ്ങുന്നത്. എങ്ങനെയാണ് മനുഷ്യന് 84 ജന്മമെടുക്കുന്നത്. ഇങ്ങനെയുള്ള പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവുമാണ് കേള്പ്പിക്കുന്നത്. അതിനാല് സുപ്രീം ടീച്ചറുമായി. അജ്ഞാനകാലത്തില് അച്ഛന് വേറെയും ടീച്ചര് വേറെയും ഗുരു വേറെയുമാണ് ഉണ്ടാവുക. ഇവിടെ പരിധിയില്ലാത്ത അച്ഛനും ടീച്ചറും ഗുരുവും ഒന്നു തന്നെയാണ്. എത്ര വ്യത്യാസമുണ്ട്. പരിധിയില്ലാത്ത ബാബ കുട്ടികള്ക്ക് പരിധിയില്ലാത്ത സമ്പത്ത് നല്കുകയാണ്. പരിധിയുള്ള അച്ഛന് പരിധിയുള്ള സമ്പത്താണ് നല്കുന്നത്. പഠിപ്പും പരിധിയുള്ളതാണ്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒരാള്ക്കും അറിയുകയില്ല. എങ്ങനെയാണ് ലക്ഷ്മീ-നാരായണന് രാജ്യം നേടിയത് ഇതും ഒരാള്ക്കും അറിയുകയില്ല. എത്ര സമയം അവര് ഭരിച്ചു, പിന്നീട് തേത്രായുഗത്തിലെ രാമനും സീതയും എത്ര സമയം രാജ്യം ഭരിച്ചു. ഒന്നും അറിയുകയില്ല. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കി പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിക്കാന് വന്നിരിക്കുകയാണ്. പിന്നീട് ബാബ സദ്ഗതിയിലേക്കുള്ള വഴി പറഞ്ഞു തരുന്നു. നിങ്ങള് 84 ജന്മങ്ങള് എടുത്തെടുത്ത് പതീതമായിമാറി. ഇപ്പോള് പാവനമായി മാറണം. ഇത് തമോ പ്രധാനലോകമാണ്. ഓരോ വസ്തുക്കളും സതോ-രജോ- തമോയിലേക്ക് വരുന്നു. ഈ സൃഷ്ടി ഇങ്ങനെയാണ്, അതിന്റെയും ആയുസ്സ് പുതിയതില് നിന്നും പഴയതും വീണ്ടും പഴയതില് നിന്നും പുതിയതുമായി മാറുന്നു. ഇത് എല്ലാവര്ക്കും അറിയാം. സത്യയുഗവും ഭാരതത്തില് തന്നെയായിരുന്നു. അവിടെയും ദേവിദേവതകളുടെ രാജ്യമായിരുന്നു. ഭഗവാന്റെയും ഭഗവതിയുടെയും രാജ്യമായിരുന്നു. ശരി. പിന്നെ എന്തു സംഭവിച്ചു. അവര് പുനര്ജന്മം എടുത്തു. സതോപ്രധാനത്തില് നിന്നും സതോ, സതോയില്നിന്നും രജോ, രജോയില് നിന്നും തമോയിലേക്ക് വന്നു. ഇത്ര - ഇത്ര ജന്മമെടുത്തു. ഭാരതത്തില് 5000 വര്ഷങ്ങള്ക്കു മുന്പ് എപ്പോഴാണോ ലക്ഷ്മീ- നാരായണന്റെ രാജ്യമുണ്ടായിരുന്നത്, അവിടെ മനുഷ്യന്റെ ആയുസ്സ് എകദേശം 125-150 വര്ഷമാണ്. ഇതിനെയാണ് അമരലോകമെന്നു പറയുന്നത്. ഒരിക്കലും അകാലമൃത്യു ഉണ്ടാവുകയില്ല. ഇത് മൃത്യു ലോകമാണ്. അമരലോകത്തില് മനുഷ്യന് അമരനായിട്ടാണ് ഇരിക്കുന്നത്, ആയുസ്സും വളരെ വലുതായിരിക്കും. സത്യയുഗത്തില് പവിത്ര ഗൃഹസ്ഥ ആശ്രമമായിരുന്നു. നിര്വികാരി ലോകം എന്നാണ് പറയുന്നത്. ഇപ്പോള് വികാരീലോകമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ശിവബാബയുടെ സന്താനമാണ്. സമ്പത്ത് ശിവബാബയില് നിന്നുമാണ് ലഭിക്കുന്നത്. ബ്രഹ്മാബാബ ദാദ, ശിവബാബ ഗോഡ്ഫാദര്. സമ്പത്ത് മുത്തശ്ശനില് നിന്നുമാണ് ലഭിക്കുന്നത്. മുത്തശ്ശന്റെ സമ്പത്തില് എല്ലാവര്ക്കും അവകാശം ഉണ്ടാകും. പ്രജാപിതാവിനെയാണ് ബ്രഹ്മാവ് എന്നു പറയുന്നത്, ആദം - ബീബി. ശിവബാബ നിരാകാരനായ ഗോഡ്ഫാദറാണ്. പ്രജാപിതാവ് സാകാരി അച്ഛനുമാകും. ബ്രഹ്മാവിന് തന്റേതായ ശരീരമുണ്ട്. ശിവബാബയ്ക്ക് തന്റേതായ ശരീരമില്ല. അതിനാല് നിങ്ങള്ക്ക് ശിവബാബയില് നിന്നും ബ്രഹ്മാവിലൂടെ സമ്പത്ത് ലഭിക്കുന്നു. മുത്തശ്ശന്റെ സമ്പത്ത് അച്ഛനിലൂടെയാണല്ലോ ലഭിക്കുന്നത്. ശിവബാബയില് നിന്നും നിങ്ങള് ബ്രഹ്മാവിലൂടെ വീണ്ടും മനുഷ്യനില് നിന്നും ദേവതയായിമാറിക്കൊണ്ടിരിക്കുകയാണ്. യുദ്ധം ഒന്നുമില്ലാതെ മനുഷ്യനില് നിന്നും ദേവതയായി..... ആക്കിമാറ്റിയതാരാണ്? ഭഗവാന് തന്നെ. ഗ്രന്ഥത്തില് മഹിമ ചെയ്യുന്നുണ്ടല്ലോ. മഹിമ ധാരാളമുണ്ട്. എങ്ങനെയാണോ ബാബ പറയാറുണ്ടല്ലോ അള്ളാഹുവിനെ ഓര്മ്മിക്കുകയാണെങ്കില് ചക്രവര്ത്തി പദവിയുടെ സമ്പത്ത് നിങ്ങള്ക്കാണ്. ഗുരു നാനാക്കും പറഞ്ഞിട്ടുണ്ട്, സാഹിബിനെ ജപിക്കുകയാണെങ്കില് സുഖം ലഭിക്കും. നിരാകാരനായ അകാലമൂര്ത്തിയായ ബാബയുടെ തന്നെ മഹിമയാണ് പാടുന്നത്. ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കുകയാണെങ്കില് സുഖം ലഭിക്കും. ഇപ്പോള്ബാബയെ തന്നെയാണ് ഓര്മ്മിക്കുന്നത്. യുദ്ധം പൂര്ത്തിയായി പിന്നീട് ലക്ഷ്മീ-നാരായണന്റെ രാജ്യത്തില് ഒരു ധര്മ്മം തന്നെയാണ് ഉണ്ടാവുക. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ഭഗവാനു വാചാ- പതിതപാവനന്, ജ്ഞാനസാഗരന് എന്നു ഭഗവാനെ തന്നെയാണ് പറയുന്നത്. ബാബ തന്നെയാണ് ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നത്. എപ്പോഴാണോ നമ്മള് ബാബയുടെ കുട്ടികളായത് തീര്ച്ചയായും നമ്മള് സുഖത്തിലാണല്ലോ. കൂടുതല് ഭാരതവാസികള് സത്യയുഗത്തിലായിരുന്നു. ബാക്കി എല്ലാ ആത്മാക്കളും ശാന്തിധാമത്തില് ആയിരുന്നു. ഇപ്പോള് എല്ലാ ആത്മാക്കളും ഇവിടെ വന്നുകൊണ്ടിരിക്കുകയാണ്. പിന്നീട് നമ്മള് പോയി ദേവിദേവതയായിമാറും. സ്വര്ഗത്തില് പാര്ട്ട് അഭിനയിക്കും. ഈ പഴയലോകം ദുഖധാമമാണ്. പുതിയലോകം സുഖധാമമാണ്. പഴയവീടാണെങ്കില് അതില് പിന്നീട് പാമ്പും എലിയും എല്ലാം ഉണ്ടാകും. ഈ ലോകം ഇങ്ങനെയാണ്. ഈ കല്പ്പത്തിന്റെ ആയുസ്സ് 5000 വര്ഷമാണ്. ഇപ്പോള് അന്ത്യമാണ്. ഗാന്ധിജിയും ആഗ്രഹിച്ചിട്ടുണ്ടായിരുന്നു, പുതിയ ലോകം പുതിയ ഡല്ഹി രാമരാജ്യമാകണം. പക്ഷെ ഇത് ബാബയുടെ തന്നെ ജോലിയാണ്. ദേവതകളുടെ രാജ്യത്തെ തന്നെയാണ് രാമരാജ്യം എന്നു പറയുന്നത്. പുതിയലോകത്തില് തീര്ച്ചയായും ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടാകും. ആദ്യം രാധയും കൃഷ്ണനും. രണ്ടുപേരും വേറെ വേറെ രാജധാനിയിലായിരുന്നു. പിന്നീടവരുടെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോള് ലക്ഷ്മീ-നാരായണനായിമാറി. തീര്ച്ചയായും ഈ സമയം അങ്ങനെയുള്ള കര്മ്മം ചെയ്തിട്ടുണ്ടായിരിക്കും. ബാബ നിങ്ങള്ക്ക് കര്മ്മം അകര്മ്മം വികര്മ്മത്തിന്റെ ഗതി മനസ്സിലാക്കി തരികയാണ്. രാവണരാജ്യത്തില് മനുഷ്യന് എന്തു കര്മ്മം ചെയ്താലും അത് വികര്മ്മമായിമാറുന്നു. സത്യയുഗത്തില് കര്മ്മം അകര്മ്മമാകുന്നു. ഗീതയിലുമുണ്ട് എന്നാല് പേര്മാറ്റി വെച്ചു. എന്നാല് ഇതാണ് തെറ്റ്. സത്യയുഗത്തിലാണ് കൃഷ്ണജയന്തി ഉണ്ടാകുന്നത്. ശിവനാണ് നിരാകാരനായ പരംപിതാവ്. കൃഷ്ണന് സാകാരി മനുഷ്യനാണ്. ആദ്യം ശിവജയന്തിയാണ് ഉണ്ടാകുന്നത്. പിന്നീട് കൃഷ്ണജയന്തി ഭാരതത്തില് തന്നെയാണ് ആഘോഷിക്കുന്നത്. ശിവരാത്രി എന്നാണ് പറയുന്നത്. ബാബ വന്ന് ഭാരതത്തിന് സ്വര്ഗരാജ്യം നല്കുകയാണ്. ശിവജയന്തിക്കുശേഷമാണ് കൃഷ്ണജയന്തി. അതിനിടയിലാണ് രാഖി. എന്തുകൊണ്ടെന്നാല് പവിത്രതവേണം. പഴയലോകത്തിന്റെ വിനാശവും വേണം. പിന്നീട് യുദ്ധമുണ്ടാകുമ്പോള് എല്ലാം അവസാനിച്ചു. പിന്നീട് നിങ്ങള്വന്ന് പുതിയലോകത്തില് രാജ്യം ഭരിക്കും. നിങ്ങള് ഈ പഴയ മൃത്യുലോകത്തിലേക്ക് വേണ്ടിയല്ല പഠിക്കുന്നത്. നിങ്ങളുടെ പഠനം പുതിയ ലോകമായ അമരലോകത്തിലേക്ക് വേണ്ടിയുള്ളതാണ്. ഇങ്ങനെ ഒരു കോളേജ് ഉണ്ടായിരിക്കുകയില്ല. ഇപ്പോള് ബാബ പറയുകയാണ് മൃത്യുലോകത്തിന്റെ അന്തിമമാണ്. അതിനാല് പെട്ടെന്ന് പഠിച്ച് സമര്ത്ഥശാലികളായിമാറണം. ബാബ അച്ഛനുമാണ് പതിതപാവനനുമാണ്. പഠിപ്പിക്കുന്നുമുണ്ട് അതിനാല് ഇത് ഈശ്വരീയ സര്വ്വകലാശാലയാണ്. ഭഗവാന്റെ വാക്കുകല് ആണല്ലോ. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ്. കൃഷ്ണനും ശിവബാബയില് നിന്നുമാണ് സമ്പത്ത് എടുക്കുന്നത്. ഈ സമയം എല്ലാവരും ഭാവിലേക്ക് വേണ്ടി സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. പിന്നീട് എത്രത്തോളം പഠിക്കുന്നുണ്ടോ അത്രയും സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുന്നു. പഠിക്കുന്നില്ലെങ്കില് പദവിയും കുറഞ്ഞുപോകും. എവിടെ വേണമെങ്കിലു ഇരുന്നോളൂ. പഠിച്ചുകൊണ്ടിരിക്കൂ. മുരളി വിദേശത്തും പോകുന്നുണ്ട്. ബാബ ദിവസവും ജാഗ്രത നല്കിക്കൊണ്ടിരിക്കുന്നുണ്ട്, കുട്ടികളെ ബാബയെ ഓര്മ്മിക്കൂ. ഇതിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും. ആത്മാവില് ഏതെല്ലാം കറ പിഠിച്ചിട്ടുണ്ടോ അത് ഇല്ലാതാകും. ആത്മാവിന് 100 ശതമാനം പവിത്രമായി മാറണം. ഇപ്പോഴാണെങ്കില് അപവിത്രമാണ്. ഭക്തി എല്ലാം മനുഷ്യര് ധാരാളം ചെയ്യുന്നുണ്ട്. തീര്ത്ഥാടനങ്ങളിലും മേളകളിലും ലക്ഷക്കണക്കിനു മനുഷ്യര് പോകുന്നുണ്ട്. ഇതെല്ലാം ജന്മ ജന്മാന്തരങ്ങളായി നടന്നു വരികയാണ്. എത്ര ക്ഷേത്രങ്ങളാണ് ഉണ്ടാക്കുന്നത്. പരിശ്രമം എത്രയാണ് ചെയ്യുന്നത്. പിന്നെയും ഏണിപ്പടി താഴേക്ക് ഇറങ്ങി വരുകയാണ്. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് കയറുന്ന കലയിലൂടെ സുഖധാമത്തിലേക്കു പോകും. പിന്നീട് നമുക്ക് താഴെ ഇറങ്ങണം. പിന്നീട് കല കുറഞ്ഞുകൊണ്ടിരിക്കും. പുതിയ കെട്ടിടം 10 വര്ഷങ്ങള്ക്കു ശേഷം അതിന്റെ ഭംഗി തീര്ച്ചയായും കുറഞ്ഞുപോകും. നിങ്ങള് പുതിയലോകമായ സത്യയുഗത്തിലായിരുന്നു. 1250 വര്ഷത്തിനുശേഷം രാമരാജ്യം ആരംഭിച്ചു. ഇപ്പോള് പൂര്ണ്ണമായും തമോപ്രധാനമായി മാറി. മനുഷ്യരെത്രയായി. ലോകം പഴയതായിമാറി. ലോകത്തിലുള്ളവര് കുടുംബാസൂത്രണത്തിന്റെ പ്ലാന് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എത്രയാണ് സംശയിക്കുന്നത്. നമ്മള് എഴുതാറുണ്ട്, ഇത് ഗോഡ്ഫാദറുടെ തന്നെ ജോലിയാണ്. സത്യയുഗത്തില് 9-10 ലക്ഷം മനുഷ്യരായിരിക്കും. ബാക്കി എല്ലാവരും തന്റെ വീടായ മധുരമായ വീട്ടില് പോയി ഇരിക്കും. ഇതാണ് ഈശ്വരീയ കുടുംബാസൂത്രണം. ഒരു ധര്മ്മത്തിന്റെ സ്ഥാപന. ബാക്കി എല്ലാധര്മ്മങ്ങളുടെയും വിനാശം. ഇവിടെ ബാബ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ലോകത്തിലുള്ളവര് പറയും വികാരത്തിലേക്ക് പോയ്ക്കൊള്ളൂ. പക്ഷെ കുട്ടികള് ഉണ്ടാകരുത്. എന്നാല് ഇങ്ങനെ ചെയ്യാറൊന്നുമില്ല. ഈ പ്ലാനിംഗ് പരിധിയില്ലാത്ത ബാബയുടെ കൈയില് തന്നെയാണ്. ബാബ പറയുകയാണ് ഞാന് തന്നെയാണ് ദുഖധാമത്തെ സുഖധാമമാക്കി മാറ്റാന് വരുന്നത്. ഓരോ 5000 വര്ഷത്തിനുശേഷവും ഞാന് വരുന്നു. കലിയുഗത്തിന്റെ അന്തിമത്തിലും സത്യയുഗത്തിന്റെ ആദിയിലും. ഇപ്പോള് ഇതാണ് സംഗമം. എപ്പോഴാണോ പതിതലോകത്തില് നിന്നും പാവനമാകേണ്ടത്. പഴയലോകത്തിന്റെ വിനാശവും പുതിയ ലോകത്തിന്റെ സ്ഥാപനയും. ഇത് ബാബയുടെ തന്നെ ജോലിയാണ്. സത്യയുഗത്തില് തന്നെയായിരുന്നു ഒരു ധര്മ്മം. ഈ ലക്ഷ്മീ നാരായണന് വിശ്വത്തിന്റെ അധികാരി. മഹാരാജ- മഹാറാണി ആയിരുന്നു. ഈ മാല ആരാണ് ഉണ്ടാക്കിയതെന്ന് നിങ്ങള്ക്കറിയാമല്ലോ. ഏറ്റവും മുകളില് ശിവബാബയായ പൂവും യുഗില് മുത്തുകളായ ബ്രഹ്മാവും സരസ്വതിയും. ആരാണോ വിശ്വത്തെ നരകത്തില് നിന്നും സ്വര്ഗവും പതിതത്തില് നിന്നും പാവനവുമാക്കി തീര്ക്കുന്നത്, അവരുടേതാണ് ഈ മാല. അവരുടെ തന്നെയാണ് ഓര്മ്മ ഉണ്ടായിരിക്കുക. അതിനാല് ബാബ മനസ്സിലാക്കി തരികയാണ് ഇവര് സത്യയുഗത്തില് പവിത്രമായിരുന്നല്ലോ. പവിത്ര പ്രവര്ത്തിമാര്ഗമായിരുന്നു. ഇപ്പേഴാണെങ്കില് പതീതമാണ്. പതിതപാവനാ വരൂ എന്ന് പാടാറുണ്ട്. വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. സത്യയുഗത്തില് ഒരിക്കലും ഇങ്ങനെ വിളിക്കുകയില്ല. സുഖത്തില് ഒരിക്കലും ഒരാളും ബാബയെ ഓര്മ്മിക്കുകയില്ല. ദുഖത്തില് എല്ലാവരും ഓര്മ്മിക്കാറുണ്ട്. ബാബ തന്നെയാണ് മുക്തമാക്കുന്നവനും, ദയാഹൃദയനും, ആനന്ദസാഗരനും വന്ന് എല്ലാവര്ക്കും മുക്തി ജീവന്മുക്തി നല്കുന്നു. വിളിക്കുന്നതും ബാബയെ തന്നെയാണ്. വന്ന് ഞങ്ങളെ മധുരമായ വീട്ടിലേക്ക് കൊണ്ടുപോകൂ. അപ്പോള് സുഖമേയില്ല. ഇവിടെ പ്രജകളുടെ മുകളില്പ്രജകളുടെ ഭരണമാണ്. സത്യയുഗത്തില് രാജാവും റാണിയും പ്രജകളും എല്ലാവരും ഉണ്ട്. ബാബ പറയുകയാണ്- നിങ്ങള് എങ്ങനെയാണ് വിശ്വത്തിന്റെ അധികാരിയായിമാറുന്നത്. അവിടെ നിങ്ങളുടെ അടുത്ത് അളവില്ലാത്ത എണ്ണാന് പറ്റാത്ത അത്ര ധനം ഉണ്ടായിരുന്നു. സ്വര്ണ്ണത്തിന്റെ ഇഷ്ടിക കൊണ്ടുള്ള കെട്ടിടമായിരുന്നു. യന്ത്രം ഉപയോഗിച്ച് സ്വര്ണ്ണത്തിന്റെ ഇഷ്ടിക പുറത്തെടുക്കുമായിരുന്നു. പിന്നീടതില് വജ്രങ്ങളും വൈഢൂര്യങ്ങലുമെല്ലാം പതിപ്പിക്കും. ദ്വാപരയുഗത്തില് എത്ര വജ്രം ഉണ്ടായിരുന്നു. അത് കൊള്ളയടിച്ചുകൊണ്ടുപോയി. ഇപ്പോള് കുറച്ചു സ്വര്ണ്ണം പോലും കാണപ്പെടുന്നില്ല. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ബാബ പറയുകയാണ്, ഞാന് ഓരോ 5000 വര്ഷത്തിനു ശേഷവും വരുന്നു. പഴയലോകത്തിന്റെ വിനാശത്തിനുവേണ്ടിയാണ് ഈ ആറ്റോമിക് ബോംബ് മുതലായവ ഉണ്ടാക്കിയത്. ഇതാണ് സയന്സ്. ബുദ്ധിയില് നിന്നുമാണ് ഇങ്ങനെയുള്ള വസ്തുക്കള് വന്നിട്ടുള്ളത്. ഇതിലൂടെ തന്റെ തന്നെ കുലത്തിന്റെ വിനാശം ചെയ്യുന്നു. ഇതാരും എടുത്തുവെക്കാന് വേണ്ടി ഉണ്ടാക്കുകയില്ല. റിഹേഴ്സല് നടന്നുകൊണ്ടിരിക്കുകയാണ്. ഏതുവരെ രാജധാനി സ്ഥാപിക്കുന്നില്ലയോ അതുവരെ യുദ്ധം നടക്കുകയില്ല. തയ്യാറെടുപ്പുകള് നടന്നുകൊണ്ടി രിക്കുകയാണ്. അതിനോടൊപ്പം പ്രകൃതി ക്ഷോപങ്ങളും ഉണ്ടാകും. ഇത്രയും ആളുകള് ഉണ്ടാവുകയില്ല.

ഇപ്പോള് കുട്ടികള്ക്ക് ഈ പഴയലോകത്തെ മറക്കണം. ബാക്കി മധുരമായ വീട്, സ്വര്ഗത്തിലെ ചക്രവര്ത്തി പദവി ഓര്മ്മിക്കണം. എങ്ങനെയാണോ പുതിയ വീട് ഉണ്ടാക്കുന്നത്, അപ്പോള് പിന്നീട് ബുദ്ധിയില് പുതിയ വീടിന്റെ തന്നെ ഓര്മ്മ വരുമല്ലോ. ഇപ്പോള് പുതിയ ലോകത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ബാബയാണ് സര്വ്വരുടെയും സദ്ഗതി ദാതാവ്. ആത്മക്കളെല്ലാം തിരിച്ചുപോകും. ബാക്കി ശരീരം ഇവിടെ ഇല്ലാതാകും ആത്മാവ് പവിത്രമായിമാറും. ബാബയുടെ ഓര്മ്മയിലൂടെ തീര്ച്ചയായും പവിത്രമായിമാറണം. ദേവതകള് പവിത്രമാണല്ലോ, അവരുടെ മുന്നില് ഒരിക്കലും ബീഡി, പുകയില എന്നിവ വെയ്ക്കുകയില്ല. അവര് വൈഷ്ണവരാണ്. വിഷ്ണുപുരി എന്നാണ് പറയുന്നത്. അത് തന്നെയാണ് നിര്വികാരിലോകം. ഇത് വികാരീലോകമാണ്. ഇപ്പോള് നിര്വ്വികാരീലോകത്തിലേക്ക് പോകണം. സമയം ബാക്കി കുറച്ചേയുള്ളൂ. ഉത് സ്വയം മനസ്സിലാക്കാന് സാധിക്കും. - അറ്റോമിക് ബോംബിലൂടെ എല്ലാം അവസാനിക്കും. യുദ്ധം ഉണ്ടാവുക തന്നെ ചെയ്യും. അവര് പറയും ഞങ്ങളെ ആരോ പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്നത്. തന്റെ കുലത്തിന്റെ തന്നെ വിനാശമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നും അറിയാം. പക്ഷെ ഉണ്ടാക്കാതിരിക്കാന് സാധിക്കുകയില്ല. ശങ്കരനിലൂടെ വിനാശം. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. വിനാസം മുന്നില് നില്ക്കുകയാണ്. ജ്ഞാനയജ്ഞത്തിലൂടെ വിനാശജ്വാല പ്രജ്ജ്വലിതമാകും. ഇപ്പോള് നിങ്ങള് സ്വര്ഗത്തിന്റെ അധികാരയായിമാറുന്നതിനുവേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പഴയലോകം അവസാനിച്ച് പുതിയതായിമാറും. ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കുകയാണ്. ചരിത്രം ആവര്ത്തിക്കും. ആദ്യം ആദീസനാതന ദേവീദേവതാ ധര്മ്മമായിരുന്നു. പിന്നീട് ചന്ദ്രവംശീ ക്ഷത്രിയ ധര്മ്മം അതിനു ശേഷം ഇസ്ലാം, ബുദ്ധന് മുതലായവര് വരും. പിന്നീട് ആദ്യ നമ്പറിലുള്ളവര് വരും. ബാക്കി എല്ലാം വിനാശമാകും. നിങ്ങള് കുട്ടികളെ ആരാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിരാകാരനായ ശിവബാബ. ബാബ തന്നെയാണ് ശിക്ഷകനും സദ്ഗുരുവും. വന്നപ്പോള് തന്നെ പഠനം ആരംഭിച്ചു കഴിഞ്ഞു. അതിനാലാണ് എഴുതിയിട്ടുള്ളത്. ശിവജയന്തിയില് നിന്നും ഗീതാജയന്തി. ഗീതാജയന്തിയില് നിന്നും ശ്രീകൃഷ്ണജയന്തി. ശിവബാബ സത്യയുഗത്തിന്റെ സ്ഥാപനയാണ് ചെയ്യുന്നത്. കൃഷ്ണപുരി എന്ന് സത്യയുഗത്തെയാണ് പറയുന്നത്. ഇപ്പോള് നിങ്ങളെ ഒരു സന്യാസിയോ, മനുഷ്യരോ അല്ല പഠിപ്പിക്കുന്നത്. ഇത് ദുഖഹര്ത്താവും സുഖകര്ത്താവുമായ പരിധിയില്ലാത്ത ബാബയാണ്. 21 ജന്മത്തേക്ക് നിങ്ങള്ക്ക് സമ്പത്ത് നല്കുകയാണ്. വിനാശം ഉണ്ടാവുക തന്നെ വേണം. ഈ സമയത്തേക്ക് വേണ്ടി തന്നെയാണ് പറയുന്നത്. ചിലരുടേത് മണ്ണില് ലയിക്കും. ചിലരുടേത് ഗവണ്മെന്റ് കഴിക്കും. കള്ളന്മാര് ധാരാളം ഉണ്ടാകും. തീ പിടുത്തം ഉണ്ടാകും. ഈ യജ്ഞത്തില് എല്ലാം സ്വാഹാ ചെയ്യപ്പെടും. ആദ്യം കുറച്ചു അഗ്നിപിടിക്കും. പിന്നെ എല്ലാം അവസാനിക്കും. അധികം താമസിക്കുകയില്ല. പരസ്പരം എല്ലാവരും യുദ്ധം ചെയ്യും. മോചിപ്പിക്കാന് ഒരാളും ഉണ്ടാവുകയില്ല. രക്തത്തിന്റെ നദിയ്ക്ക് ശേഷം പിന്നെ പാലിന്റെ നദി ഒഴുകും. ഇതിനെയാണ് പറയുന്നത് ഒരു കാരണവുമില്ലാതെ രക്തചൊരിച്ചലിന്റെ കളി. കുട്ടികള്ക്ക് സാക്ഷാത്ക്കാരവും നല്കിയിട്ടുണ്ട്. പിന്നീട് ഈ കണ്ണുകളിലൂടെ കാണും. വിനാശത്തിനു മുമ്പ് ബാബയെ ഓര്മ്മിക്കുകയാണെങ്കില് തമോപ്രധാനത്തില് നിന്നും ആത്മാവ് സതോപ്രധാനമായിമാറും. ബാബ പുതിയ ലോകത്തെ സ്ഥാപിക്കുന്നതിനുവേണ്ടി നിങ്ങളെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. രാജധാനി പൂര്ണ്ണമായും സ്ഥാപിച്ചാല് പിന്നീട് വിനാശമുണ്ടാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. വിഷ്ണുപുരിയിലേക്ക് പോകുന്നതിനുവേണ്ടി സ്വയം യോഗ്യനായിമാറണം. അശുദ്ധമായത് കഴിക്കുന്നതും കുടിക്കുന്നതും ത്യാഗം ചെയ്യണം. വിനാശത്തിനുമുമ്പ് തന്റെതായി എന്തെല്ലാമുണ്ടോ അത് സഫലീകരിക്കണം.

2. പെട്ടെന്ന് പെട്ടെന്ന് പഠിച്ച് സമര്ത്ഥരാകണം. ഒരു വികര്മ്മവും ഉണ്ടാകാതിരിക്കാന് ശ്രദ്ധിക്കണം.

വരദാനം :-
ത്യാഗത്തിലൂടേയും തപസ്സിലൂടേയും സേവനത്തില് സഫലതാ പ്രാപ്തമാക്കുന്നവരായ സത്യമായ സേവാധാരിയായി ഭവിക്കട്ടെ.

സേവനത്തില് സഫലതക്കുള്ള മുഖ്യമായ മാര്ഗ്ഗമാണ് ത്യാഗവും തപസ്സും. ത്യാഗം അര്ത്ഥം മനസ്സാ സങ്കല്പത്തില് പോലുമുള്ള ത്യാഗം, ഏതെങ്കിലും പരിതസ്ഥിതിയുടെ കാരണത്താല്, നിര്ബന്ധപൂര്വ്വം ത്യാഗം ചെയ്യുന്നതിനെ ത്യാഗമെന്ന് പറയില്ല, എന്നാല് ജ്ഞാന സ്വരൂപമായി , സങ്കല്പത്തിലൂടെ പോലും ത്യാഗി ആകണം അതോടൊപ്പം തപസ്വി അര്ത്ഥം സദാ ബാബയുടെ ഓര്മ്മയില് ലൗലീനായിരിക്കുക, ജ്ഞാനം, പ്രേമം, ആനന്ദം, സുഖം, ശാന്തിയുടെ സാഗരത്തില് മുഴുകിയിരിക്കുക. ഇങ്ങനെയുള്ള ത്യാഗിയും തപസ്വിയുമാണ് സേവനത്തില് സഫലത പ്രാപ്തമാക്കുന്ന സത്യമായ സേവാധാരി

സ്ലോഗന് :-
തന്റെ തപസ്സിലൂടെ ശാന്തിയുടെ വൈബ്രേഷന് വ്യാപിപ്പിക്കുന്നത് തന്നെയാണ് വിശ്വ സേവാധാരിയാകുക