09.04.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-ബാബക്ക് സമാനം സ്നേഹിയായി മാറുന്നതിനു വേണ്ടി സ്വയത്തെ ആത്മാവ് ബിന്ദു എന്ന് മനസ്സിലാക്കി ബിന്ദുവാകുന്ന ബാബയെ ഓര്മ്മിക്കൂ.

ചോദ്യം :-
ഓര്മ്മയിലിരിക്കാനുള്ള ഗുപ്തവും കഠിനവുമായ പ്രയത്നം ഓരോ കുട്ടികള്ക്കും ചെയ്യണം എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാല് ഓര്മ്മിക്കാതെ ആത്മാവ് പാപാത്മാവില് നിന്ന് പുണ്യാത്മാവായി മാറുകയില്ല. ഗുപ്തമായ ഓര്മ്മയിലിരുന്ന് ദേഹീ-അഭിമാനിയായി മാറിയാലേ വികര്മ്മം വിനാശമാകുകയുള്ളൂ. ധര്മ്മരാജന്റെ ശിക്ഷകളില് നിന്ന് രക്ഷപ്പെടാനുള്ള വഴി ഓര്മ്മ തന്നെയാണ്. മായയുടെ കൊടുങ്കാറ്റ് ഓര്മ്മയില് തന്നെയാണ് വിഘ്നമുണ്ടാക്കുന്നത്. അതിനാല് ഓര്മ്മയുടെ ഗുപ്തമായ പരിശ്രമം ചെയ്യൂ. അപ്പോള് മാത്രമെ ലക്ഷ്മീ-നാരായണനെപ്പോലെ സ്നേഹിയായി മാറാന് സാധിക്കുകയുള്ളൂ.

ഗീതം :-
ഓം നമോ ശിവായ.....

ഓംശാന്തി.
ഇത് സര്വ്വാത്മാക്കളുടെയും അച്ഛന്റെ മഹിമയാണ്. ഓര്മ്മിക്കുന്നത് ഭഗവാനെയാണ് അര്ത്ഥം അച്ഛനെയാണ്. ഭഗവാനെ തന്നെയാണ് മാതാവെന്നും പിതാവെന്നും പറയുന്നത്. ഈശ്വരന് പിതാവാണെന്നും (ഗോഡ്ഫാദര്)പറയാറുണ്ട്. എല്ലാ മനുഷ്യരേയും ഗോഡ്ഫാദര് എന്ന് പറയാന് സാധിക്കില്ല. ബാബ എന്ന് ലൗകീക അച്ഛനേയും പറയാറുണ്ട്. എന്നാല് ലൗകീക അച്ഛന് പോലും പാരലൗകീക അച്ഛനെയാണ് ഓര്മ്മിക്കുന്നത്. വാസ്തവത്തില് ആത്മാവാണ് ഓര്മ്മിക്കുന്നത്. ആത്മാവ് തന്നെയാണ് ലൗകീക അച്ഛനേയും ഓര്മ്മിക്കുന്നത്. ആത്മാവിന് തന്റെ രൂപത്തേയും കര്ത്തവ്യത്തേയും അറിയില്ല. ആത്മാവിന് അവനവനെക്കുറിച്ച് തന്നെ അറിയില്ല എങ്കില് പിന്നെ എങ്ങനെയാണ് ഈശ്വരനാകുന്ന പിതാവിനെ അറിയുന്നത്. തന്റെ ലൗകീക അച്ഛനെ എല്ലാവര്ക്കും അറിയാം, അച്ഛനില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ഇല്ലായെന്നുണ്ടെങ്കില് എന്തിനാണ് ഓര്മ്മിക്കുന്നത്! പാരലൗകീക അച്ഛനില് നിന്ന് തീര്ച്ചയായും സമ്പത്ത് ലഭിക്കുന്നു. പറയുന്നു- അല്ലയോ ഈശ്വരനാകുന്ന പിതാവേ. ഈശ്വരനാകുന്ന പിതാവില് നിന്ന് ദയ, ക്ഷമയെല്ലാം യാചിക്കുന്നു കാരണം പാപങ്ങള് ചെയ്തു കൊണ്ടിരിക്കുന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. എന്നാല് ആത്മാവിനെ അറിയുക പിന്നെ പരമാത്മാവിനെ അറിയുക എന്നത് ബുദ്ധിമുട്ടുള്ള വിഷയമാണ്. ഏറ്റവും എളുപ്പവും ഏറ്റവും ബുദ്ധിമുട്ടുളളതും. എത്ര തന്നെ സയന്സെല്ലാം പഠിച്ച് ചന്ദ്രനിലേക്ക് പോകുന്നുണ്ടെങ്കിലും ഈ ജ്ഞാനത്തിന്റെ മുന്നില് അതെല്ലാം തുച്ഛമാണ്. സ്വയത്തേയും ബാബയേയും അറിയുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ബ്രഹ്മാകുമാരനും-കുമാരിയെന്നും അറിയപ്പെടുന്ന കുട്ടികളും സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിക്കണം. ആത്മാവാകുന്ന ഞാന് ബിന്ദുവാണ്. നമ്മുടെ അച്ഛനും ബിന്ദുവാണ്-ഇതാണ് മറക്കുന്നത്. ഇതാണ് ബുദ്ധിമുട്ടുള്ള വിഷയം. സ്വയത്തെ ആത്മാവാണെന്നതു മറക്കുകയാണെങ്കില് അച്ഛനെ ഓര്മ്മിക്കുന്നതും മറക്കുന്നു. ദേഹീഅഭിമാനിയായി മാറാനുള്ള അഭ്യാസമില്ല. ബിന്ദുവാകുന്ന ആത്മാവില് തന്നെയാണ് 84 ജന്മങ്ങളുടെ പാര്ട്ടടങ്ങിയിട്ടുളളത്. ആത്മാവാകുന്ന ഞാന് വ്യത്യസ്ഥ ശരീരമെടുത്താണ് പാര്ട്ടഭിനയിക്കുന്നത്. ഇതാണ് ഇടക്കിടക്ക് മറന്നു പോകുന്നത്. ഇതു തന്നെയാണ് മുഖ്യമായി മനസ്സിലാക്കാനുള്ളത്. ആത്മാ- പരമാത്മാവിന്റെ ജ്ഞാനത്തെക്കുറിച്ച് മനസ്സിലാക്കി കഴിഞ്ഞാല് ബാക്കിയെല്ലാ ജ്ഞാനവും ബുദ്ധിയിലേക്ക് വരും. നമ്മള് 84 ജന്മങ്ങള് എടുക്കുന്നു. സൂര്യവംശി, ചന്ദ്രവംശി.....ആയി മാറുന്നു. ഈ ചക്രം വളരെ സഹജമാണ്. മനസ്സിലാക്കാന് സാധിക്കും. എന്നാല് ചക്രത്തെ മനസ്സിലാക്കുന്നതിനെക്കാളും ലാഭം, സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിച്ച് അച്ഛനെ ഓര്മ്മിക്കുന്നതിലാണുള്ളത്. ആത്മാവാകുന്ന ഞാന് നക്ഷത്രമാണ്. പിന്നെ ബാബയും അതി സൂക്ഷമായ നക്ഷത്രമാണ്. ബാബ തന്നെയാണ് സദ്ഗതി ദാതാവ്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ തന്നെയാണ് വികര്മ്മങ്ങള് വിനാശമാകുന്നത്. ഈ രീതിയില് ആരും നിരന്തരമായി ഓര്മ്മിക്കുന്നില്ല. ദേഹീഅഭിമാനിയായി മാറുന്നില്ല. ഇടക്കിടക്ക് ഞാന് ആത്മാവാണ് എന്ന് ഓര്മ്മയുണ്ടാകണം. ബാബയുടെ നിര്ദേശമാണ്-എന്നെ ഓര്മ്മിക്കൂ എന്നാല് വികര്മ്മങ്ങള് വിനാശമാകും. ബിന്ദുവാകുന്ന ഞാന് ഈ സാകാര ലോകത്തില് പാര്ട്ട്ധാരിയായി മാറിയിരിക്കുകയാണ്. എന്നില് അഞ്ച് വികാരങ്ങളുടെ കറയുണ്ട്. ഇരുമ്പ് യുഗത്തിലാണ്. ഇപ്പോള് സ്വര്ണ്ണിമ ലോകത്തിലേക്ക് പോകണം. അതിനാല് ബാബയെ വളരെ സ്നേഹത്തോടു കൂടി ഓര്മ്മിക്കണം. ഈ രീതിയില് ബാബയെ ഓര്മ്മിക്കുകയാണെങ്കില് കറ ഇല്ലാതാകും. ഇതാണ് പരിശ്രമം. സേവനത്തിന്റെ വാര്ത്തകള് ഒരുപാട് കേള്പ്പിക്കുന്നുണ്ട്. ഇന്ന് ഈ സേവനം ചെയ്തു, ഒരുപാട് പ്രഭാവിതരായി എന്നാല് ശിവബാബ മനസ്സിലാക്കുന്നു, ആത്മാ-പരമാത്മാവിന്റെ ജ്ഞാനത്തില് ആരും പ്രഭാവിതരായിട്ടില്ല. ഭാരതം എങ്ങനെയാണ് നരകവും സ്വര്ഗ്ഗമായി മാറുന്നത്. എങ്ങനെയാണ് 84 ജന്മങ്ങള് എടുക്കുന്നത്. എങ്ങനെയാണ് സതോ,രജോ, തമോയിലേക്ക് വരുന്നത്. ഇത് മാത്രം കേട്ട് പ്രഭാവിതരാകുന്നു. പരമാത്മാവ് നിരാകാരനാണെന്നും മനസ്സിലാക്കുന്നു. പിന്നെ ഞാന് ആത്മാവാണ്, എന്നില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്, ബാബയും ബിന്ദുവാണ്. ബാബയില് മുഴുവന് ജ്ഞാനവുമുണ്ട്. ബാബയെ ഓര്മ്മിക്കണം. എന്നീ കാര്യങ്ങളെക്കുറിച്ച് ആരും തന്നെ മനസ്സിലാക്കുന്നില്ല. മുഖ്യമായ കാര്യം മനസ്സിലാക്കുന്നില്ല. ലോകത്തിന്റെ ചരിത്രം ഭൂമിശാസ്ത്രത്തിന്റെയും ജ്ഞാനം ബാബ തന്നെയാണ് നല്കുന്നത്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമുണ്ടാകണമെന്ന് ഗവര്ണ്മെന്റും ആഗ്രഹിക്കുന്നു. ഇത് അതിനെക്കാളും സൂക്ഷ്മമായ കാര്യമാണ്. ആത്മാവ് എന്താണ്. ആത്മാവില് എങ്ങനെയാണ് 84 ജന്മങ്ങളുടെ പാര്ട്ടുള്ളത്. പാര്ട്ടും അവിനാശിയാണ്. വികര്മ്മങ്ങളെ നശിപ്പിക്കുന്നതിനായി സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുക, ഈ യോഗാഗ്നിയില് ആരും മുഴുകാറില്ല. ഈ ഓര്മ്മയില് ഇരിക്കുകയാണെങ്കില് വളരെ സ്നേഹിയായി മാറും. ഈ ലക്ഷ്മീ-നാരായണനെ നോക്കൂ എത്ര സ്നേഹിയാണെന്ന്! ഇവിടുത്തെ മനുഷ്യര് എങ്ങനെയാണെന്ന് നോക്കൂ ! മനുഷ്യര് സ്വയം പറയുന്നു ഞങ്ങളില് ഒരു ഗുണവുമില്ലെന്ന്. ഞങ്ങള് മോശമാണ്, താങ്കള് ശുദ്ധമാണ്. സ്വയം ആത്മാവണെന്ന് നിശ്ചയിച്ച് ബാബയെ ഓര്മ്മിക്കുമ്പോള് മാത്രമെ സഫലത ലഭിക്കുകയുള്ളൂ. ഇല്ലായെന്നുണ്ടെങ്കില് വളരെ കുറച്ചു സഫലത മാത്രമെ ലഭിക്കുകയുള്ളൂ. ചിലര് സ്വയം തന്നില് ഒരുപാട് ജ്ഞാനമുണ്ടെന്ന് മനസ്സിലാക്കുന്നു. ഞങ്ങള്ക്ക് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമറിയാം എന്ന് പറയുന്നു. എന്നാല് യോഗത്തിന്റെ ചാര്ട്ടിനെക്കുറിച്ച് പറയുന്നില്ല. ഈ അവസ്ഥയില് ഇരിക്കുന്നവര് വളരെ കുറവാണ്. അര്ത്ഥം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുവാനുളള അഭ്യാസം ഒരുപാട് പേര്ക്ക് ഇല്ല. ബാബ മനസ്സിലാക്കുന്നു-കുട്ടികള് വെറും ജ്ഞാനത്തിന്റെ ചക്രം മാത്രമാണ് ബുദ്ധിയില് കറക്കുന്നത്. ബാക്കി, ഞാന് ആത്മാവാണ്, ബാബയുമായി യോഗം വെക്കണം അതിലൂടെ ഇരുമ്പ് യുഗത്തില് നിന്നും സ്വര്ണ്ണിമയുഗത്തിലേക്ക് പോകും, ആത്മാവാകുന്ന എനിക്ക് ബാബയെ അറിയണം. ബാബയുടെ ഓര്മ്മയില് തന്നെ കഴിയണം. ഈ അഭ്യാസം ഒരുപാട് പേര്ക്ക് കുറവാണ്. ഒരുപാട് പേര് വരുന്നുമുണ്ട്. നല്ലത്-നല്ലത് എന്ന് പറയുന്നുണ്ട്. എന്നാല് അവര്ക്ക് ഉള്ളില് എത്ര കറയുണ്ടെന്ന് അറിയാന് സാധിക്കില്ല. സുന്ദരനില് നിന്ന് ശ്യാമായി മാറി. ഇനി എങ്ങനെ സുന്ദരനായി മാറും? ഇതാര്ക്കും അറിയില്ല. കേവലം ചരിത്രവും ഭൂമിശാസ്ത്രവും അറിയുക എന്നതല്ല. എങ്ങനെ പാവനമായി മാറും? ശിക്ഷയനുഭവിക്കാതിരിക്കാനുള്ള വഴിയാണ്- ഓര്മ്മയിലിരിക്കുക. യോഗം ശരിയല്ല എന്നുണ്ടെങ്കില്പിന്നെ ധര്മ്മരാജന്റെ ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ഓര്മ്മയുടെ വിഷയം വളരെ വലുതാണ്. ഈ വിഷയത്തെ ആര്ക്കും പഠിക്കാന് സാധിക്കില്ല. ജ്ഞാനത്തില് സ്വയത്തെ മിഥ്യാജ്ഞാനിയെന്ന് മനസ്സിലാക്കിയിരിക്കുന്നു. ഇതില് ഒരു സംശയവുമില്ല. മുഖ്യമായ കാര്യം യോഗത്തിന്റേയാണ്. യോഗത്തില് ഒരുപാട് പേര് പാകപ്പെടാത്തവരുണ്ട്. അതിനാല് ബാബ പറയുന്നു- ശ്രദ്ധയോടെ ഇരിക്കൂ. വെറും പണ്ഡിതരാകരുത്. ആത്മാവാകുന്ന എനിക്ക് ബാബയെ ഓര്മ്മിക്കണം. ബാബ നിര്ദേശം നല്കിയിട്ടുണ്ട്-മന്മനാഭവ. ഇതാണ് മഹാമന്ത്രം. സ്വയത്തെ നക്ഷത്രമാണെന്ന് മനസ്സിലാക്കൂ, ബാബയേയും നക്ഷത്രമാണെന്ന് മനസ്സിലാക്കൂ, പിന്നീട് ബാബയെ ഓര്മ്മിക്കൂ. അച്ഛന്റെ വലിയ രൂപമല്ല മുന്നില് വരുന്നത്. അതിനാല് ദേഹീഅഭിമാനിയായി മാറുന്നതില് തന്നെയാണ് പരിശ്രമമുള്ളത്. ഒരാളാണ് വിശ്വത്തിലെ മഹാരാജാവും മഹാറാണിയുമായി മാറുന്നത് പിന്നീട് അവരുടെയാണ് ലക്ഷക്കണക്കിന് പ്രജകളുണ്ടാകുന്നത്. ഒരുപാട് പ്രജകളുണ്ടല്ലോ. ചരിത്രത്തേയും ഭൂമിശാസ്ത്രത്തേയും അറിയുക എന്നത് സഹജമാണ് എന്നാല് സ്വയത്തെ ആത്മാവാണണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുമ്പോള് മാത്രമെ പാവാനമായി മാറുയുള്ളൂ. ഈ അഭ്യാസം വളരെ ബുദ്ധിമുട്ടാണ്. ഓര്മ്മിക്കാന് ഇരിക്കുമ്പോള് ഒരുപാട് കൊടുങ്കാറ്റ് വന്ന് വിഘ്നമുണ്ടാക്കുന്നു. അര മണിക്കൂര് ഏകരസമായി ഇരിക്കുക എന്നതു പോലും വളരെ ബുദ്ധിമുട്ടാണ്. ഇടക്കിടക്ക് മറന്നു പോകുന്നു. ഇതില് സത്യം-സത്യമായ ഗുപ്തമായ പരിശ്രമമുണ്ട്. ചക്രത്തിന്റെ രഹസ്യമറിയാന് സഹജമാണ്. പക്ഷേ ദേഹീഅഭിമാനിയായി ബാബയെ ഓര്മ്മിച്ച് കര്മ്മത്തിലേക്ക് വരുന്നത് പലര്ക്കും ബുദ്ധിമുട്ടാണ്. ബാബയുടെ ഓര്മ്മയിലൂടെ മാത്രമെ നിങ്ങള് പാവനമായി മാറൂ. നിരോഗിയായ ശരീരവും ഉയര്ന്ന ആയുസ്സും ലഭിക്കും. ലോകത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെക്കുറിച്ചും പറഞ്ഞു കൊടുക്കുന്നതിലൂടെ മാത്രം മാലയിലെ മുത്തായി മാറില്ല. ഓര്മ്മയിലൂടെ മാത്രമെ മാലയിലെ മുത്തായി മാറുകയുള്ളൂ. ഇത്രക്കും ആരും തന്നെ പരിശ്രമിക്കാറില്ല. നമ്മള് ഓര്മ്മയില് ഇരിക്കുന്നില്ല എന്ന് സ്വയവും മനസ്സിലാക്കുന്നില്ല. നല്ല-നല്ല മഹാരഥികള് ഈ കാര്യത്തില് അയവുള്ളവരാണ്. മുഖ്യമായ കാര്യം മനസ്സിലാക്കി കൊടുക്കാന് അറിയുന്നതേയില്ല. ഈ കാര്യം ബുദ്ധിമുട്ട് തന്നെയാണ്. കല്പത്തിന്റെ ആയുസ്സ് മനുഷ്യര് നീട്ടി എഴുതി. നിങ്ങള് അയ്യായിരം വര്ഷങ്ങളാണെന്ന് തെളിയിക്കുന്നു. എന്നാല് ആത്മാ- പരമാത്മാവിന്റെ രഹസ്യമൊന്നും അറിയുന്നില്ല, ഓര്മ്മിക്കുന്നില്ല, അതുകൊണ്ടാണ് അവസ്ഥ ചഞ്ചലപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരുപാട് ദേഹാഭിമാനമുണ്ട്. ദേഹീഅഭിമാനിയായാല് മാത്രമെ മാലയിലെ മുത്തായി മാറാന് സാധിക്കുകയുള്ളൂ. അല്ലാതെ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കി കൊടുക്കുന്നതിലൂടെയൊന്നും നമ്മള് മാലയിലെ മുത്തായി മാറുന്നില്ല. ചെറിയ ഒരു ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ഈ കാര്യത്തെ ആദ്യമാദ്യം ബുദ്ധിയിലേക്ക് കൊണ്ടു വരണം പിന്നീട് ചക്രത്തെ ഓര്മ്മിക്കണം. മുഖ്യമായ കാര്യം യോഗത്തിന്റേയാണ്. യോഗി അവസ്ഥ വേണം. പാപാത്മാവില് നിന്ന് പുണ്യാത്മാവായി മാറണം. ആത്മാവ് യോഗത്തിലൂടെയാണ് പവിത്രമാകുന്നത്. യോഗബലമുള്ളവര്ക്ക് തന്നെയാണ് ധര്മ്മരാജന്റെ അടിയില് നിന്നും രക്ഷപ്പെടാന് സാധിക്കൂ. ഈ പരിശ്രമം വളരെ ബുദ്ധിമുട്ടിയാണ് ഉണ്ടാകുന്നത്. മായയുടെ കൊടുങ്കാറ്റും ഒരുപാട് വരും. ഇത് വളരെ ഗുപ്തമായ കഠിന പരിശ്രമാണ്. ലക്ഷ്മീ-നാരായണനായി മാറുക എന്നത് ചിറ്റമ്മയുടെ വീട്ടിലേക്കു പോകുന്ന പോലെ എളുപ്പമുളള കാര്യമല്ല. ഈ അഭ്യാസമുണ്ടായാല് പിന്നെ നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയുടെ ഓര്മ്മ വന്നുകൊണ്ടിരിക്കും. ഇതിനെ തന്നെയാണ് യോഗമെന്ന് പറയുന്നത്. പിന്നെ ഈ ജ്ഞാനത്തിന്റെ കാര്യങ്ങളെ ചെറിയ-ചെറിയ കുട്ടികള്ക്കു പോലും മനസ്സിലാക്കാന് സാധിക്കും. ചിത്രങ്ങളില് എല്ലാ യുഗങ്ങളുമുണ്ട്. ഇത് സാധാരണമാണ്. എന്തെങ്കിലും കാര്യം ആരംഭിക്കുന്നതിനു മുമ്പായി സ്വസ്തിക വരക്കുന്നു. ഇത് സത്യയുഗം,ത്രേതായുഗത്തിന്റെ....അടയാളമാണ്. പിന്നീട് മുകളില് ചെറിയ സംഗമയുഗം. അതിനാല് ആദ്യം സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനെ ഓര്മ്മിച്ചു കൊണ്ടിരിക്കുകയാണെങ്കില് മാത്രമെ ശാന്തി വ്യാപിക്കൂ. യോഗത്തിലൂടെ വികര്മ്മങ്ങള് വിനാശമാകും. മുഴുവന് ലോകവും ആത്മാ-പരമാത്മാവിനെക്കുറിച്ച് മറന്നു പോയിരിക്കുകയാണ്. ചിലര് പറയുന്നു-പരമാത്മാവ് ആയിരം സൂര്യനേക്കാള് തേജോമയമാണ്. എന്നാല് ഇതെങ്ങനെ സംഭവിക്കും. പറയുന്നുണ്ടല്ലോ-ആത്മാവ് തന്നെയാണ് പരമാത്മാവെങ്കില് രണ്ടും ഒന്നായില്ലേ. ചെറുതും വലുതും എന്ന വ്യത്യാസമുണ്ടാകില്ല. ഇതിലും മനസ്സിലാക്കി കൊടുക്കണം. ആത്മാവിന്റെ രൂപം ബിന്ദുവാണ്. ആത്മാവ് തന്നെയാണ് പരമാത്മാവെങ്കില് പരമാത്മാവും ബിന്ദുവല്ലേ. ഇതില് വ്യത്യാസമുണ്ടാകില്ല. എല്ലാവരും പരമാത്മാവായെങ്കില് എല്ലാവരും രചയിതാവായി മാറി. എല്ലാവരുടെയും സദ്ഗതി ചെയ്യുന്നത് ഒരു ബാബയാണല്ലോ. പിന്നെ എല്ലാവര്ക്കും അവനവന്റെ പാര്ട്ട് ലഭിച്ചിട്ടുണ്ട്. ഇത് ബുദ്ധിയില് ഇരുത്തണം. മനസ്സിലാക്കേണ്ട കാര്യമാണ്. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ എന്നാല് കറ ഇല്ലാതാകും. ഇത് പരിശ്രമമാണ്. ഒന്ന് പകുതി കല്പമായി ദേഹ-അഭിമാനിയായിരുന്നു. സത്യയുഗത്തില് ദേഹിഅഭിമാനിയായിട്ടും ബാബയെ അറിയില്ല. ജ്ഞാനത്തെ അറിയില്ല. ഈ സമയം നിങ്ങള്ക്ക് ലഭിക്കുന്ന ജ്ഞാനം പിന്നീട് അപ്രത്യക്ഷമാകുന്നു. നമ്മള് ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു എന്ന ജ്ഞാനം മാത്രമാണ് സത്യയുഗത്തില് ഉണ്ടായിരിക്കുക. പാര്ട്ടഭിനയിക്കുന്നു. ഇതില് ചിന്തയുടെ കാര്യമെന്താണ്? ഓരോരുത്തര്ക്കും അവനവന്റെ പാര്ട്ട് അഭിനയിക്കണം. കരയുന്നതിലൂടെ എന്താണ് ലാഭം? ഇങ്ങനെ എന്തെങ്കിലും മനസ്സിലാക്കുകയാണെങ്കില് അവര്ക്ക് ശാന്തിയുണ്ടാകും. സ്വയം മനസ്സിലാക്കിയാല് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കും. മുതിര്ന്നവര് മനസ്സിലാക്കി കൊടുക്കാറുണ്ട്, കരയുന്നതിലൂടെ മരിച്ച് പോയവര് തിരികെ വരുമോ എന്ന്? ശരീരം വിട്ട് ആത്മാവ് പോയി എങ്കില് പിന്നെ കരയേണ്ട കാര്യമെന്താണ്? അജ്ഞാന കാലത്തിലും ഇങ്ങനെ മനസ്സിലാക്കുന്നു. ആത്മാവും പരമാത്മാവും എന്താണെന്ന് അവര്ക്കറിയില്ലല്ലോ. ആത്മാവിലാണ് കറ പറ്റുന്നത്. മനുഷ്യര് മനസ്സിലാക്കുന്നു ആത്മാവ് നിര്ലേപമാണെന്ന്. അതിനാല് ഇതെല്ലാം വളരെ സൂക്ഷ്മമായ കാര്യമാണ്. ബാബക്കറിയാം ഒരുപാട് കുട്ടികള് ഓര്മ്മയില് ഇരിക്കുന്നില്ല. എന്നാല് ഇതിലൂടെ മാത്രം എന്താണ് സംഭവിക്കുക! ഒരുപാട് പ്രഭാവിതരായി എങ്കില് ഇതിലൂടെ അവരുടെയൊന്നും മംഗളമുണ്ടായില്ലല്ലോ. ആത്മാവിന്റെയും പരമാത്മാവിന്റെയും പരിചയം ലഭിക്കുമ്പോള് മാത്രമെ നമ്മള് പരമാത്മവിന്റെ കുട്ടികളാണെന്ന് മനസ്സിലാക്കുകയുള്ളൂ. ബാബ തന്നെയാണ് പതിത-പാവനന്. നമ്മളെ വന്ന് ദുഃഖത്തില് നിന്ന് മോചിപ്പിക്കുന്നു. പരമാത്മാവും ബിന്ദുവാണ്. അതിനാല് ബാബയെ നിരന്തരം ഓര്മ്മിക്കണം. പിന്നെ ചരിത്രവും ഭൂമിശാസ്ത്രവുമറിയുക എന്നത് വലിയ കാര്യമല്ല. എല്ലാവരും മനസ്സിലാക്കാന് വരും എന്നാല് നമ്മള് ആത്മാവാണെന്ന അവസ്ഥയില് മുഴുകിയിരിക്കുന്നതില് പരിശ്രമമുണ്ട്. ആത്മാവിന്റെയും പരമാത്മാവിന്റെയും കാര്യം നിങ്ങള്ക്ക് ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത്. സൃഷ്ടിയുടെ ചക്രം സഹജമാണ്. എത്രത്തോളം സാധിക്കുന്നുവോ ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും ദേഹീഅഭിമാനിയായിരിക്കാനുള്ള പരിശ്രമം ചെയ്യണം. ദേഹീഅഭിമാനികളായവര് വളരെ ശാന്തമായിരിക്കും. എനിക്ക് ശാന്തിയിലേക്ക് പോകണമെന്ന് മനസ്സിലാക്കുന്നുണ്ട്. നിരാകാരിയായ ലോകത്തില് ചെന്ന് വസിക്കണം. നമ്മുടെ പാര്ട്ട് ഇപ്പോള് പൂര്ത്തിയായി. അച്ഛന്റെ രൂപം ചെറിയ ഒരു ബിന്ദുവാണെന്ന് മനസ്സിലാക്കണം. വലിയ ലിംഗമൊന്നുമല്ല. ബാബ വളരെ ചെറുതാണ്. ബാബ തന്നെയാണ് നോളേജ്ഫുള്ളും സര്വ്വരുടെയും സദ്ഗതി ദാതാവും. ആത്മാവാകുന്ന ഞാനും നോളേജ്ഫുള്ളായി മാറുകയാണ്. ഇങ്ങനെയുള്ള ചിന്തകളുണ്ടാകുമ്പോള് മാത്രമെ ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കുകയുള്ളൂ. ലോകത്തിലാര്ക്കും ആത്മാവിനെയോ പരമാത്മാവിനെയോ അറിയുന്നില്ല.

നിങ്ങള് ബ്രാഹ്മണര് ഇപ്പോള് മനസ്സിലാക്കി കഴിഞ്ഞു. സന്യാസിമാര്ക്കും അറിയില്ല. അവര് വന്ന് മനസ്സിലാക്കുകയുമില്ല. അവരെല്ലാം അവനവന്റെ ധര്മ്മങ്ങളിലേക്ക് തന്നെ വരുന്നവരാണ്. കണക്കുകളെല്ലാം ഇല്ലാതാക്കി പോകും. നിങ്ങള് ഈ പരിശ്രമം ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് തന്നെ ബാബയില് നിന്നും സമ്പത്ത് ലഭിക്കും. ഇപ്പോള് വീണ്ടും ദേഹീഅഭിമാനിയായി മാറണം. ഹൃദയം ആത്മാവിലല്ലേ. ആത്മാവിന് തന്നെയാണ് ഹൃദയത്തിന്റെ പ്രീതി ബാബയോട് വെക്കേണ്ടത്. ഹൃദയം ശരീരത്തിലല്ല. ശരീരത്തിന്റെയെല്ലാം സ്ഫൂലമായ കര്മ്മേന്ദ്രിയങ്ങളാണ് ഹൃദയം ബാബയിലേക്ക് വെക്കുക എന്നത് ആത്മാവിന്റെ കടമയാണ്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി പരമാത്മാവാകുന്ന അച്ഛനുമായി ഹൃദയത്തിന്റെ പ്രീതി വെക്കണം. ആത്മാവ് വളരെ സൂക്ഷ്മമാണ്.എത്ര ചെറിയ സൂക്ഷ്മമായ ആത്മാവ് എത്ര പാര്ട്ടാണ് അഭിനയിക്കുന്നത്. ഇതാണ് അത്ഭുതം. ഇത്രയും ചെറിയ ഒന്നില് എത്ര അവിനാശിയായ പാര്ട്ടാണ് അടങ്ങിയിട്ടുള്ളത്. അതൊരിക്കലും നശിക്കുന്നില്ല. വളരെ സൂക്ഷ്മമാണ്. നിങ്ങള് ശ്രമിച്ചു നോക്കിയാലും വലിയ വസ്തു തന്നെ ഓര്മ്മയില് വരും. ഞാനാകുന്ന ആത്മാവ് ചെറിയ നക്ഷത്രമാണെങ്കില് ബാബയും ചെറുതാണ്. നിങ്ങള് കുട്ടികള് ഈ പരിശ്രമമാണ് ആദ്യമാദ്യം ചെയ്യേണ്ടത്. ഇത്രയും ചെറിയ ഒരു ആത്മാവ് തന്നെയാണ് ഈ സമയം പതിതമായി മാറിയത്. ആദ്യമാദ്യം ആത്മാവിനെ പാവനമാക്കി മാറ്റാനുള്ള ഉപായമിതാണ്. പഠിപ്പ് പഠിക്കണം. ബാക്കി കളിക്കുക ചാടുക എന്നതെല്ലാം വേറെ കാര്യമാണ്. കളിക്കുന്നതും ഒരു കലയാണ്. പഠിപ്പിലൂടെ പദവി ലഭിക്കുന്നു. കളിക്കുന്നതിലൂടെയും ചാടുന്നതിലൂടെയും പദവി ലഭിക്കില്ല. കളിയുടെയെല്ലാം വിഭാഗങ്ങള് വേറെയായിരിക്കും. അതൊന്നും ജ്ഞാന യോഗവുമായി ബന്ധമില്ല. ഈ ഭോഗ് വെക്കുന്നതും (അതിലൂടെ സാക്ഷാത്കാരത്തിലേക്ക് പോകുക) ഒരു കളിയാണ്. മുഖ്യമായ കാര്യം ഓര്മ്മയുടേതാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ധര്മ്മരാജന്റെ ശിക്ഷകളില് നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ഓര്മ്മയുടെ ഗുപ്തമായ പരിശ്രമം ചെയ്യണം. സ്വയത്തെ ആത്മാവാകുന്ന ബിന്ദുവാണെന്ന് മനസ്സിലാക്കി ബിന്ദുവാകുന്ന ബാബയെ ഓര്മ്മിക്കുക-ഇതാണ് പാവനമായി മാറാനുള്ള വഴി.

2. ജ്ഞാനത്തില് സ്വയത്തെ മിഥ്യാജ്ഞാനി എന്ന് മനസ്സിലാക്കരുത്. ഏകരസമായ അവസ്ഥയുണ്ടാക്കാനുള്ള അഭ്യാസം ചെയ്യണം. ബാബയുടെ നിര്ദേശത്തെ പാലിക്കണം.

വരദാനം :-
സത്യതയുടേയും ശുദ്ധിയുടേയും ധാരണയിലൂടെ സമീപതയുടെ അനുഭവം ചെയ്യുന്ന സമ്പൂര്ണ്ണ മൂര്ത്തിയായി ഭവിക്കട്ടെ.

സര്വ്വ ധാരണകളില് വെച്ച് മുഖ്യമായ ധാരണയാണ് സത്യതയും ശുദ്ധിയും. സര്വ്വരെ പ്രതിയും ഉള്ളില് ശുദ്ധി ഉണ്ടായിരിക്കണം. ഏതുപോലെയെന്നാല് ശുദ്ധമായ ഒരു വസ്തുവില് എല്ലാം സ്പഷ്ടമായി കാണപ്പെടും. അതുപോലെ പരസ്പരമുള്ള ഭാവന, ഭാവം സ്വഭാവം സ്പഷ്ടമായി കാണപ്പെടും. എവിടെ സത്യതയും ശുദ്ധിയുമുണ്ടോ അവിടെ സമീപതയുണ്ട്. ഏതുപോലെ ബാപ്ദാദയുടെ സമീപത്താണോ അതുപോലെ പരസ്പരം ഹൃദയം കൊണ്ടും സമീപത ഉണ്ടായിരിക്കണം. സ്വഭാവത്തിന്റെ ഭിന്നത സമാപ്തമാകണം. അതിനു വേണ്ടി മനസ്സിന്റെ ഭാവത്തേയും സ്വഭാവത്തേയും ഒരുമിപ്പിക്കണം. എപ്പോഴാണോ സ്വഭാവത്തിലും വ്യത്യാസം കാണപ്പെടാത്തത് അപ്പോള് പറയാം സമ്പൂര്ണ്ണ മൂര്ത്തിയെന്ന്.

സ്ലോഗന് :-
മോശമായതിനെ ശരിയാക്കുക - ഇതാണ് ഏറ്റവും വലിയ സേവനം.