മധുരമായ കുട്ടികളേ -
ദേഹ-അഭിമാനത്തില് വരുന്നതിലൂടെ തന്നെയാണ് മായയുടെ ചാട്ടവാറടി കൊള്ളുന്നത്,
ദേഹീ-അഭിമാനിയായിരിക്കുകയാണെങ്കില് ബാബയുടെ ഓരോ ശ്രീമതവും പാലിക്കാന് സാധിക്കും
ചോദ്യം :-
ബാബയ്ക്ക് രണ്ട് പ്രകാരത്തിലുള്ള പുരുഷാര്ത്ഥീ കുട്ടികളുണ്ട്, അവര് ആരൊക്കെയാണ്
?
ഉത്തരം :-
ആദ്യത്തേത്,
ബാബയില് നിന്ന് സമ്പത്തെടുക്കുന്നതിന്റെ പരിപൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യുന്ന
കുട്ടികള്, ഓരോ ചുവടിലും ബാബയുടെ നിര്ദ്ദേശമെടുക്കുന്നു. രണ്ടാമത് ഇങ്ങനെയും
കുട്ടികളുണ്ട് അവര് ബാബയോട് വിട പറയുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു.
ചിലരുണ്ട്, അവര് ദുഃഖത്തില് നിന്ന് മോചിതരാകുന്നതിന് വേണ്ടി ബാബയെ വളരെ-വളരെ
ഓര്മ്മിക്കുന്നു, ചിലരാണെങ്കില് ദുഃഖത്തില് കുടുങ്ങാന് ആഗ്രഹിക്കുന്നു, ഇതും
അദ്ഭുതമല്ലേ.
ഗീതം :-
സഭയില്
ജ്വലിച്ചുയര്ന്ന ദീപം....
ഓംശാന്തി.
കുട്ടികള് ഗീതം വളരെ പ്രാവശ്യം കേട്ടിട്ടുണ്ട്. പുതിയ കുട്ടികള് പുതുതായി
കേള്ക്കുകയായിരിക്കും എപ്പോഴാണോ ബാബ വരുന്നത് അപ്പോള് വന്ന് തന്റെ പരിചയം
നല്കുന്നു. കുട്ടികള്ക്ക് പരിചയം ലഭിച്ചിരിക്കുന്നു. അറിയാം ഇപ്പോള് നമ്മള്
പരിധിയില്ലാത്ത മാതാപിതാവിന്റെ സന്താനമായിരിക്കുന്നു. തീര്ച്ചയായും മനുഷ്യ
സൃഷ്ടിയുടെ രചയിതാവായ മാതാ-പിതാവായിരിക്കും. എന്നാല് മായ മനുഷ്യരുടെ ബുദ്ധി
തീര്ത്തും മൃതതുല്യമാക്കി മാറ്റിയിരിക്കുന്നു. ഇത്രയും സാധാരണമായ കാര്യം
ബുദ്ധിയില് ഇരിക്കുന്നില്ല. പറയാന് എല്ലാവരും പറയുന്നുണ്ട് നമ്മളെ ഭഗവാനാണ്
സൃഷ്ടിച്ചത്. അങ്ങനെയെങ്കില് തീര്ച്ചയായും മാതാ-പിതാവായിരിക്കും! ഭക്തി
മാര്ഗ്ഗത്തില് ഓര്മ്മിക്കുന്നുമുണ്ട്. എല്ലാ ധര്മ്മത്തില് പെട്ടവരും തീര്ച്ചയായും
ഗോഡ് ഫാദറെ ഓര്മ്മിക്കുന്നുണ്ട്. ഭക്തന് സ്വയം ഭഗവാനാകാന് സാധിക്കില്ല. ഭക്തര്
ഭഗവാനെ സാധന ചെയ്യുന്നു. ഗോഡ് ഫാദറാണെങ്കില് എല്ലാവരുടേതും ഒന്നായിരിക്കും
അര്ത്ഥം എല്ലാ ആത്മാക്കളുടേയും അച്ഛന് ഒന്നാണ്. എല്ലാ ശരീരങ്ങളുടേയും അച്ഛന്
ഒന്നാകുക സാധ്യമല്ല. അത് അനേകം അച്ഛന്മാരുണ്ട്. ആ ഭൗതീക അച്ഛന് ഉണ്ടായിട്ടും
അല്ലയോ ഈശ്വരാ എന്ന് പറഞ്ഞ് ഓര്മ്മിക്കുന്നു. ബാബ ഇരുന്ന് മനസ്സിലാക്കി തരികയാണ്
- മനുഷ്യര് വിവേക ശൂന്യരാണ് അവര് അച്ഛന്റെ പരിചയം തന്നെ മറന്ന് പോകുന്നു.
നിങ്ങള്ക്കറിയാം സ്വര്ഗ്ഗത്തിന്റെ രചയിതാവ് ഒരേ ഒരു ബാബ മാത്രമാണ്. ഇപ്പോള്
കലിയുഗമാണ്. തീര്ച്ചയായും കലിയുഗത്തിന്റെ വിനാശമുണ്ടാകും. പ്രായഃ ലോപം എന്ന
അക്ഷരം ഓരോ കാര്യത്തിലും വരുന്നുണ്ട്. കുട്ടികള്ക്കറിയാം - സത്യയുഗം ഇപ്പോള്
മിക്കവാറും ലോപിച്ചിരിക്കുന്നു. ശരി, പിന്നെ വരുന്ന ചോദ്യം, സത്യയുഗത്തില്
അവര്ക്ക് ഇതറിയുമോ അതായത് ഈ സത്യയുഗം പ്രായഃ ലോപമാകും പിന്നീട് ത്രേതയാകും?
ഇല്ല, അവിടെ ഈ ജ്ഞാനത്തിന്റെ ആവശ്യം തന്നെയില്ല. ഈ കാര്യങ്ങള് ആരുടേയും
ബുദ്ധിയില് ഇല്ല - സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്, നമ്മുടെ പാരലൗകീക
പിതാവ് ആരാണ്? ഇത് നിങ്ങള് കുട്ടികള് മാത്രമാണ് അറിയുന്നത്. മനുഷ്യര് പാടാറുണ്ട്
അങ്ങ് മാതാ-പിതാവാണ് ഞങ്ങള് അങ്ങയുടെ കുട്ടികളാണ്.... പക്ഷേ അറിയുന്നില്ല.
അതുകൊണ്ട് പറയുന്നതും പറയാതിരിക്കുന്നതും തുല്യമാണ്. അച്ഛനെ മറന്നിരിക്കുന്നു
അതുകൊണ്ട് അനാഥരായിരിക്കുന്നു. ബാബ ഓരോ കാര്യവും മനസ്സിലാക്കി തരുന്നു.
ശ്രീമതത്തിലൂടെ ചുവടുകള് വെയ്ക്കൂ. അല്ലെങ്കില് ഏത് സമയത്തും മായ ചതിയില്
പെടുത്തും. മായ തന്നെയാണ് വഞ്ചകന്. മായയില് നിന്ന് മുക്തമാക്കുക - ഇത് ബാബയുടെ
മാത്രം ജോലിയാണ്. രാവണന് തന്നെയാണ് ദുഃഖം നല്കുന്നവന്. ബാബയാണ് സുഖം നല്കുന്നവന്.
മനുഷ്യര്ക്ക് ഈ കാര്യങ്ങളെ മനസ്സിലാക്കാന് സാധിക്കില്ല. അവര് കരുതുന്നത് ദുഃഖവും
സുഖവും ഭഗവാന് തന്നെയാണ് തരുന്നതെന്നാണ്. ബാബ മനസ്സിലാക്കി തരുന്നു മനുഷ്യര്
ദുഃഖിയാകാന് വേണ്ടി വിവാഹങ്ങളിലെല്ലാം എത്ര ചിലവാണ് ചെയ്യുന്നത്! ഏതൊന്നാണോ
പവിത്രമായ തൈകള് അതിനെ അപവിത്രമാക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യുന്നു. ഇതും
നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും, ലോകം മനസ്സിലാക്കില്ല. ഈ വിഷയ സാഗരത്തില്
മുങ്ങുന്നതിന് വേണ്ടി എത്ര ആഘോഷങ്ങളാണ് നടത്തുന്നത്. അവര്ക്ക് ഇതറിയില്ല അതായത്
സത്യയുഗത്തില് ഈ വിഷം(വികാരം) ഉണ്ടാകില്ല എന്നത്. അതാണ് ക്ഷീരസാഗരം. അതാണ്
സമ്പൂര്ണ്ണ നിര്വ്വികാരി ലോകം. ഇനി ത്രേതയില് രണ്ട് കല കുറയുന്നുണ്ട്, എങ്കിലും
അതിനെയും നിര്വ്വികാരി ലോകമെന്ന് പറയുന്നു. അവിടെ വികാരമുണ്ടാകുക സാധ്യമല്ല
എന്തുകൊണ്ടെന്നാല് രാവണന്റെ രാജ്യം ദ്വാപരം മുതല് മാത്രമാണ് ആരംഭിക്കുന്നത്.
പകുതി-പകുതിയല്ലേ. ജ്ഞാന സാഗരവും അജ്ഞാന സാഗരവും. അജ്ഞാനത്തിന്റേയും സാഗരമല്ലേ.
മനുഷ്യര് എത്ര അജ്ഞാനികളാണ്. അച്ഛനെ പോലും അറിയുന്നില്ല. കേവലം പറഞ്ഞു
കൊണ്ടിരിക്കുന്നു ഇത് ചെയ്യുന്നതിലൂടെ ഭഗവാനെ ലഭിക്കും. ലഭിക്കുന്നതോ ഒന്നും
തന്നെയില്ല. തലയടിച്ചടിച്ച് ദുഃഖിയും, നിര്ധനരുമാകുന്നു അപ്പോള് തന്നെയാണ് ഞാന്
നാഥന് വരുന്നത്. നാഥനില്ലാത്തത് കാരണം മായയാകുന്ന പെരുമ്പാമ്പ് എല്ലാവരേയും
വിഴുങ്ങിയിരിക്കുന്നു. ബാബ മനസ്സിലാക്കി തരികയാണ് മായ വളരെ സമര്ത്ഥനാണ്. വളരെ
പേരെ ചതിയില് പെടുത്തുന്നു. ചിലര്ക്ക് കാമത്തിന്റെ ചാട്ടയടി, ചിലര്ക്ക്
മോഹത്തിന്റെ ചാട്ടയടി കിട്ടുന്നു. ദേഹ-അഭിമാനത്തില് വരുന്നതിലൂടെ തന്നെയാണ്
ചാട്ടയടി കൊള്ളുന്നത്. ദേഹീ-അഭിമാനിയാകുന്നതില് പരിശ്രമം തന്നെയുണ്ട്
അതുകൊണ്ടാണ് ബാബ അടിക്കടി പറയുന്നത് ജാഗ്രത, മന്മനാഭവ. ബാബയെ
ഓര്മ്മിക്കുന്നില്ലെങ്കില് മായ കടുത്ത പ്രഹരം നല്കും, അതിനാല് നിരന്തരം
ഓര്മ്മിക്കുന്നതിന്റെ അഭ്യാസം ചെയ്യൂ. അല്ലെങ്കില് മായ തലതിരിഞ്ഞ കര്മ്മം
ചെയ്യിക്കും. ശരി-തെറ്റിന്റെ തിരിച്ചറിവിനുള്ള ബുദ്ധി ലഭിച്ചിട്ടുണ്ട്.
എവിടെയെങ്കിലും സംശയം വരികയാണെങ്കില് ബാബയോട് ചോദിക്കൂ. കമ്പിയടിച്ചോ,
കത്തെഴുതിയോ അഥവാ ഫോണിലോ ചോദിക്കാന് സാധിക്കും. അതിരാവിലെ ഫോണ് പെട്ടെന്ന്
ലഭിക്കും എന്തുകൊണ്ടെന്നാല് ആ സമയം നിങ്ങളല്ലാത്ത മറ്റെല്ലാവരും
ഉറങ്ങുകയായിരിക്കും. അപ്പോള് ഫോണിലൂടെ നിങ്ങള്ക്ക് ചോദിക്കാന് സാധിക്കും.
ദിനം-പ്രതിദിനം ഫോണ് മുതലായവയുടെ ശബ്ദവും നന്നായിക്കൊണ്ടിരിക്കുന്നുണ്ട്.
എന്നാല് ഗവണ്മെന്റ് ദരിദ്രമാണ്, അതുകൊണ്ട് ചിലവും അതുപോലെ തന്നെയാണ് ചെയ്യുന്നത്.
ഈ സമയമാണെങ്കില് എല്ലാവരും ജീര്ണ്ണിച്ച അവസ്ഥയിലുള്ള തമോപ്രധാനരാണ് എന്നിട്ടും
വിശേഷിച്ചും ഭാരതവാസികളെ രജോ-തമോഗുണിയെന്ന് എന്തുകൊണ്ടാണ് പറയുന്നത്?
എന്തുകൊണ്ടെന്നാല് ഇവരാണ് ഏറ്റവും കൂടുതല് സതോപ്രധാനമായിരുന്നത്. മറ്റു
ധര്മ്മത്തിലുള്ളവര് ഇത്രയും സുഖവും കണ്ടിട്ടില്ല, ഇത്രയും ദുഃഖവും കാണേണ്ടതില്ല.
അവര് ഇപ്പോള് സുഖിയാണ് അതുകൊണ്ടാണ് ഇത്രയും ധാന്യം മുതലായവ
അയച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ബുദ്ധി രജോപ്രധാനമാണ്. വിനാശത്തിന് വേണ്ടി
എത്ര കണ്ടുപിടുത്തങ്ങളാണ് ചെയ്യുന്നത്. എന്നാല് അവര്ക്കിതറിയില്ല അതുകൊണ്ട്
അവര്ക്ക് വളരെയധികം ചിത്രങ്ങള് മുതലായവ അയക്കേണ്ടതായുണ്ട്, അപ്പോള് അവര്ക്കും
അറിയാന് സാധിക്കും, അവസാനം മനസ്സിലാക്കും ഈ സാധനങ്ങള് വളരെ നല്ലതാണെന്ന്.
ഇതിനുമേലെ എഴുതിയിട്ടുണ്ട് ഗോഡ് ഫാദര്ലി ഗിഫ്റ്റെന്ന്. എപ്പോഴാണോ ആപത്തിന്റെ
സമയമാകുന്നത് അപ്പോള് ശബ്ദം മുഴങ്ങും, പിന്നീട് തിരിച്ചറിയും ഇതെനിക്ക്
ലഭിച്ചിരുന്നു. ഈ ചിത്രങ്ങളാല് വളരെ കാര്യം നടക്കും. പാവങ്ങള്, ബാബയെ
അറിയുന്നതേയില്ല. സുഖ ദാതാ അത് ഒരേ ഒരു ബാബ മാത്രമാണ്. എല്ലാവരും അവരെയാണ്
ഓര്മ്മിക്കുന്നത്. ചിത്രങ്ങളിലൂടെ നല്ല രീതിയില് മനസ്സിലാക്കാന് സാധിക്കും.
ഇപ്പോള് നോക്കൂ 3 അടി ഭൂമി പോലും ലഭിക്കുന്നില്ല എന്നാല് പിന്നീട് നിങ്ങള്
മുഴുവന് വിശ്വത്തിന്റെ അധികാരിയായി മാറുന്നു! ഈ ചിത്രം വിദേശത്തും വളരെ സേവനം
ചെയ്യും. കുട്ടികള് ഈ ചിത്രങ്ങള്ക്ക് ഇത്രയും മൂല്യം കൊടുക്കുന്നില്ല. ചിലവ്
ഉണ്ടാകുക തന്നെ ചെയ്യും. രാജ്യം സ്ഥാപിക്കുന്നതില് ആ ഗവണ്മെന്റിന്
കോടിക്കണക്കിന് രൂപ ചിലവ് വന്നിട്ടുണ്ടാകും ലക്ഷക്കണക്കിന് പേര്
മരിച്ചിട്ടുണ്ടാകും. ഇവിടെ മരിക്കുന്നതിന്റെ കാര്യമില്ല. ശ്രീമതത്തിലൂടെ
പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം, അപ്പോള് മാത്രമാണ് ശ്രേഷ്ഠ പദവി നേടാന്
സാധിക്കുന്നത്. അല്ലെങ്കില് അവസാനം ശിക്ഷ അനുഭവിക്കുന്ന സമയം വളരെ
പശ്ചാത്തപിക്കും. ഇത് അച്ഛനാണെങ്കില് അതിനോടൊപ്പം ധര്മ്മരാജനുമാണ്. പതിത
ലോകത്തില് വന്ന് കുട്ടികള്ക്ക് 21 ജന്മത്തേക്കായി സ്വരാജ്യം നല്കുകയാണ്. അഥവാ
വീണ്ടും വിനാശകാരി കര്ത്തവ്യം ചെയ്യുകയാണെങ്കില് പൂര്ണ്ണ ശിക്ഷ അനുഭവിക്കും.
എന്ത് വരുന്നുവോ അത് അപ്പോള് കാണാം, അടുത്ത ജന്മം ആര് ചിന്തിക്കാനാണ്
ഇങ്ങനെയാകരുത്. മനുഷ്യര് ദാന പുണ്യം പോലും അടുത്ത ജന്മത്തേക്ക് വേണ്ടിയാണ്
ചെയ്യുന്നത്. നിങ്ങള് ഇപ്പോള് എന്താണോ ചെയ്യുന്നത് അത് 21 ജന്മത്തേക്ക്
വേണ്ടിയാണ്. അവര് എന്താണോ ചെയ്യുന്നത്, അല്പകാലത്തേക്ക് വേണ്ടിയാണ്. റിട്ടേണ്
വീണ്ടും നരകത്തില് തന്നെയാണ് ലഭിക്കുക. നിങ്ങള്ക്കാണെങ്കില് സ്വര്ഗ്ഗത്തിലാണ്
റിട്ടേണ് ലഭിക്കുന്നത്. രാത്രിയും പകലിന്റേയും വ്യത്യാസമുണ്ട്. നിങ്ങള്
സ്വര്ഗ്ഗത്തില് 21 ജന്മത്തേക്കുള്ള പ്രാലബ്ധമാണ് നേടുന്നത്. ഓരോ കാര്യത്തിലും
ശ്രീമതത്തിലൂടെ നടക്കുന്നതിലൂടെ തോണി അക്കരയെത്തും. ബാബ പറയുന്നു നിങ്ങള്
കുട്ടികളെ നയനങ്ങളില് ഇരുത്തി വളരെ വിശ്രമത്തോടെ കൊണ്ട് പോകുന്നു. നിങ്ങള് വളരെ
ദുഃഖം അനുഭവിച്ചിട്ടുണ്ട്. ഇപ്പോള് പറയുകയാണ് നിങ്ങള് എന്നെ ഓര്മ്മിക്കൂ.
നിങ്ങള് വേഷമില്ലാതെയാണ് വന്നത്, ഈ ഭാഗം അഭിനയിച്ചു, ഇപ്പോള് ഇനി തിരിച്ച് പോകണം.
ഇത് നിങ്ങളുടെ അവിനാശി പാര്ട്ടാണ്. ഈ കാര്യങ്ങളെ ശാസ്ത്ര ഗര്വ്വികള്ക്ക്
മനസ്സിലാക്കാന് സാധിക്കില്ല. ആത്മാവ് ഇത്രയും ചെറിയ നക്ഷത്രമാണ്, അതില്
അവിനാശിയായ പാര്ട്ട് സദാ കാലത്തേക്കായി നിറഞ്ഞിരിക്കുന്നുണ്ട്, ഇതൊരിക്കലും
അവസാനിക്കുന്നില്ല. ബാബയും പറയുന്നു രചയിതാവാണെങ്കിലും ഞാനും അഭിനേതാവാണ്. ഞാന്
കല്പ-കല്പം വരുന്നു പാര്ട്ടഭിനയിക്കുന്നതിന്. പറയുന്നുണ്ട് പരമാത്മാവ്
മനസ്സും-ബുദ്ധിയും സഹിതം ചൈതന്യമാണ്, നോളജ്ഫുള്ളാണ്, എന്നാല് എന്ത് സാധനമാണ്,
ഇതാരും അറിയുന്നില്ല. ഏതുപോലെയാണോ നിങ്ങള് ആത്മാവ് നക്ഷത്ര സമാനമായിരിക്കുന്നത്
അതുപോലെ ഞാനും സ്റ്റാറാണ്. ഭക്തി മാര്ഗ്ഗത്തിലും എന്നെ ഓര്മ്മിക്കുന്നുണ്ട്
കാരണം ദുഃഖിയാണ്, ഞാന് വന്ന് നിങ്ങള് കുട്ടികളെ എന്റെ കൂടെ കൊണ്ട് പോകുന്നു.
ഞാനും വഴികാട്ടിയാണ്. ഞാന് പരമാത്മാവ് നിങ്ങള് ആത്മാക്കളെ കൊണ്ട് പോകുന്നു.
ആത്മാവ് കൊതുകിനെക്കാളും ചെറുതാണ്. ഈ അറിവ് നിങ്ങള് കുട്ടികള്ക്കും ഇപ്പോഴാണ്
ലഭിക്കുന്നത്. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ബാബ പറയുന്നു
നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കുന്നു, ബാക്കി ദിവ്യ ദൃഷ്ടിയുടെ ചാവി അത്
എന്റെ പക്കല് തന്നെ വെയ്ക്കുന്നു. ഇത് ആര്ക്കും കൊടുക്കുന്നില്ല. ഇത് ഭക്തി
മാര്ഗ്ഗത്തിലും എന്റെ തന്നെ ജോലിയിലാണ് വരുന്നത്. ബാബ പറയുന്നു ഞാന് നിങ്ങളെ
പാവനവും, പൂജ്യരുമാക്കുന്നു മായ പതിതവും, പൂജാരിയുമാക്കുന്നു. വളരെ അധികം
മനസ്സിലാക്കി തരുന്നുണ്ട് എന്നാല് ഏതെങ്കിലും ബൂദ്ധിവാനേ മനസ്സിലാക്കൂ.
ഈ ടേപ്പ് റെക്കോര്ഡ് മെഷീന് വളരെ നല്ലതാണ്. കുട്ടികള്ക്ക് മുരളി തീര്ച്ചയായും
കേള്ക്കണം. വളരെ ക്കാലം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളാണ്. ബാബയ്ക്ക്
ബന്ധനത്തിലുള്ള ഗോപികമാരുടെ മേല് വളരെ ദയയുണ്ട്. ബാബയുടെ മുരളി കേട്ട് വളരെ
സന്തോഷിക്കും. കുട്ടികളുടെ സന്തോഷത്തിന് വേണ്ടി എന്താണ് ചെയ്യാന് പാടില്ലാത്തത്.
ബാബയ്ക്കാണെങ്കില് രാത്രിയും-പകലും ഗ്രാമത്തിലെ ഗോപികമാരുടെ ചിന്തയുണ്ട്. ഉറക്കം
പോലും ഉപേക്ഷിക്കുന്നു, എന്ത് യുക്തി രചിക്കും, എങ്ങനെ കുട്ടി ദുഃഖത്തില് നിന്ന്
മുക്തമാകും. ചിലരാണെങ്കില് വീണ്ടും ദുഃഖത്തില് കുടുങ്ങുന്നതിന് വേണ്ടി
തയ്യാറെടുക്കുന്നുണ്ട്, ചിലര് സമ്പത്തെടുക്കുന്നതിന്റെ പുരുഷാര്ത്ഥം
ചെയ്യുന്നുണ്ട്, എന്നാല് ചിലര് പിന്നീട് വിട ചൊല്ലുന്നതിന്റേയും പുരുഷാര്ത്ഥം
ചെയ്യുന്നു. ലോകമാണെങ്കില് ഇന്ന് വളരെ മോശമാണ്. ചില കുട്ടികള് അച്ഛനെ കൊല്ലാന്
പോലും മടിക്കുന്നില്ല. പരിധിയില്ലാത്ത ബാബ എത്ര നല്ല രീതിയിലാണ്
മനസ്സിലാക്കിതരുന്നത്. ഞാന് കുട്ടികള്ക്ക് ഇത്രയും ധനം നല്കും അതിലൂടെ ഇവര്
ഒരിക്കലും ദുഃഖിയാകില്ല. അതുകൊണ്ട് കുട്ടികള്ക്കും ഇത്രയും ദയാഹൃദയരാകണം അതായത്
എല്ലാവര്ക്കും സുഖത്തിന്റെ വഴി പറഞ്ഞ് കൊടുക്കണം. ഇന്നാണെങ്കില് എല്ലാവരും
ദുഃഖമാണ് നല്കുന്നത്, ബാക്കി ടീച്ചര് ഒരിക്കലും ദുഃഖത്തിന്റെ വഴി പറഞ്ഞ്
കൊടുക്കില്ല. അവര് പഠിപ്പിക്കുകയാണ് ചെയ്യുന്നത്. പഠിത്തം വരുമാനത്തിന്റെ
ഉറവിടമാണ്. പഠിത്തത്തിലൂടെയാണ് ശരീര നിര്വ്വാഹം നടത്തുന്നതിന് യോഗ്യനായി
മാറുന്നത്, മാതാ- പിതാവില് നിന്ന് സമ്പത്ത് ലഭിക്കുന്നു എന്നാല് അത് എന്തിന്
പറ്റും? എത്ര കൂടുതല് ധനമുണ്ടോ അത്രയും പാപം കൂടുതല് ചെയ്യുന്നു. അല്ലെങ്കില്
തീര്ത്ഥ യാത്രയെല്ലാം ചെയ്യാന് വളരെ വിനയത്തോടെയാണ് പോകുക. എന്നാല്
ചിലരാണെങ്കില് തീര്ത്ഥ യാത്രക്ക് പോലും മദ്യം കൊണ്ട് പോകുന്നു, പിന്നീട്
ഒളിപ്പിച്ച് കുടിക്കുന്നു. ബാബ കണ്ടിട്ടുണ്ട് - മദ്യം കൂടാതെ ജീവിക്കാനെ
സാധിക്കില്ല. കാര്യമേ ചോദിക്കേണ്ട. യുദ്ധത്തിന് പോകുന്നവരും മദ്യം നന്നായി
കുടിക്കുന്നു. യുദ്ധത്തിന് പോകുന്നവര്ക്ക് തന്റെ ജീവന്റെ ചിന്ത പോലും
ഉണ്ടായിരിക്കില്ല. കരുതുന്നു ആത്മാവ് ഒരു ശരീരം വിട്ട് അടുത്തത് പോയി എടുക്കും.
നിങ്ങള് കുട്ടികള്ക്കും ഇപ്പോള് ജ്ഞാനം ലഭിക്കുന്നു. ഈ അഴുക്കായ ശരീരം
ഉപേക്ഷിക്കണം. അവര്ക്ക് ജ്ഞാനമൊന്നുമില്ല. എന്നാല് - മരിക്കുക കൊല്ലുക, ഇത്
ശീലമായിരിക്കുന്നു. ഇവിടെയാണെങ്കില് നമ്മള് ഇരുന്നിരുന്ന് ബാബയുടെ അടുത്തേക്ക്
പോകാനാഗ്രഹിക്കുന്നു. ഇത് പഴയ തോലാണ്. സര്പ്പവും പഴയ തോല് ഉപേക്ഷിക്കുന്നത് പോലെ.
തണുപ്പില് വരണ്ടുണങ്ങുമ്പോള് അഴിച്ച് കളയുന്നു. നിങ്ങളുടേതാണെങ്കില് വളരെ
അഴുക്കായ പഴയ തോലാണ്, പാര്ട്ടഭിനയിച്ച് ഇപ്പോള് ഇതിനെ ഉപേക്ഷിക്കണം, ബാബയുടെ
അടുത്തേക്ക് പോകണം. ബാബ യുക്തി പറഞ്ഞ് തന്നിട്ടുണ്ട്- മന്മനാഭവ. എന്നെ
ഓര്മ്മിക്കൂ അത്രമാത്രം, ഇങ്ങനെ ഇരിക്കെ-ഇരിക്കെ ശരീരം വിടും. സന്യാസികള്ക്കും
ഇങ്ങനെ ഉണ്ടാകാറുണ്ട്- ഇരുന്നിരുന്ന് ശരീരം ഉപേക്ഷിക്കുന്നു എന്തുകൊണ്ടെന്നാല്
അവര് കരുതുന്നത് ആത്മാവിന് ബ്രഹ്മത്തില് പോയി ലയിക്കണമെന്നാണ്, അതിനാല് യോഗം
ചെയ്തിരിക്കുന്നു. എന്നാല് പോകാന് സാധിക്കില്ല. കാശി കല്വട്ടില്
ബലിയര്പ്പിക്കുന്നത് പോലെ, അത് ജീവഹത്യയായി മാറുന്നു. ഈ സന്യാസി പോലും
ഇരിക്കെ-ഇരിക്കെ ഇങ്ങനെ പോകുന്നുണ്ട്, ബാബ കണ്ടിട്ടുണ്ട്, അത് ഹഠയോഗ സന്യാസമാണ്.
ബാബ മനസ്സിലാക്കി തരികയാണ് നിങ്ങള്ക്ക് 84 ജന്മം എങ്ങനെയാണ് ലഭിക്കുന്നത്?
നിങ്ങള്ക്ക് എത്ര അറിവാണ് തരുന്നത്, ചില വിരളം പേര് മാത്രമാണ് ശ്രീമതത്തിലൂടെ
നടക്കുന്നത്. ദേഹ-അഭിമാനത്തില് വരുന്നതിലൂടെ പിന്നീട് ബാബയ്ക്ക് പോലും തന്റെ
നിര്ദ്ദേശം കൊടുക്കാന് തുടങ്ങുന്നു. ബാബ മനസ്സിലാക്കി തരികയാണ് ദേഹീ-അഭിമാനിയാകൂ.
ഞാന് ആത്മാവാണ്, ബാബാ അങ്ങ് ജ്ഞാനത്തിന്റെ സാഗരമാണ്. ബാബാ അങ്ങയുടെ
നിര്ദ്ദേശത്തിലൂടെ മാത്രം നടക്കും. ഓരോ ചുവടിലും വളരെ ജാഗ്രത വേണം. തെറ്റുകള്
ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് വീണ്ടും പുരുഷാര്ത്ഥം ചെയ്യേണ്ടതായുണ്ട്. എവിടെ
പോയാലും ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. വികര്മ്മങ്ങളുടെ ഭാരം തലയില്
വളരെയധികമുണ്ട്. കര്മ്മഭോഗും അവസാനിപ്പിക്കണമല്ലോ. അവസാനം വരെ ഈ കര്മ്മഭോഗ്
വിടുകയില്ല. ശ്രീമത്തിലൂടെ നടന്ന് തന്നെ പവിഴബുദ്ധിയാകണം. ധര്മ്മരാജനും കൂടെ
തന്നെയുണ്ട്. അപ്പോള്ഉത്തരവാദിത്വം അവരുടേതായി. ബാബയിരിക്കുന്നുണ്ട്,
നിങ്ങളെന്തിനാണ് തന്റെ മേലെ ഭാരം വെയ്ക്കുന്നത്. പതിത-പാവനനായ ബാബയ്ക്ക്
പതിതരുടെ സഭയില് വരിക തന്നെ വേണം. ഇതാണെങ്കില് പുതിയ കാര്യമല്ല, അനേക പ്രാവശ്യം
പാര്ട്ടഭിനയിച്ചിട്ടുണ്ട്, വീണ്ടും അഭിനയിച്ചുകൊണ്ടിരിക്കും. ഇതിനെ തന്നെയാണ്
അദ്ഭുതമെന്ന് പറയുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ബാബയ്ക്ക് സമാനം എല്ലാവരേയും ദുഃഖത്തില് നിന്ന് മുക്തമാക്കുന്നതിന്റെ കൃപ
ചെയ്യണം. സുഖത്തിന്റെ വഴി പറഞ്ഞ് കൊടുക്കണം.
2) ഒരു വിനാശകാരി (തല
തിരിഞ്ഞ) കര്മ്മവും ചെയ്യരുത്. ശ്രീമഹത്തിലൂടെ 21 ജന്മത്തേക്ക് തന്റെ പ്രാലബ്ധം
ഉണ്ടാക്കണം. ചുവട്-ചുവട് ജാഗ്രതയോടെ നടക്കണം.
വരദാനം :-
പ്രതിജ്ഞയുടെ സ്മൃതിയിലൂടെ പ്രയോജനമെടുക്കുന്ന സദാ ബാബയുടെ ആശീര്വ്വാദത്തിന്
പാത്രമായി ഭവിക്കൂ
എന്തെല്ലാം പ്രതിജ്ഞയാണോ
മനസ്സാല്, വാക്കാല് അല്ലെങ്കില് എഴുതി ചെയ്യുന്നത്, അവയെ സ്മൃതിയില് വയ്ക്കൂ
എങ്കില് പ്രതിജ്ഞയുടെ പൂര്ണ്ണമായ പ്രയോജനമെടുക്കാന് സാധിക്കും. പരിശോധിക്കൂ
എത്ര തവണ പ്രതിജ്ഞ ചെയ്തിട്ടുണ്ട്, എത്രത്തോളം നിറവേറ്റിയിട്ടുണ്ട് ! പ്രതിജ്ഞയും
പ്രയോജനവും - ഇവ രണ്ടിന്റെയും സന്തുലനമുണ്ടായിരിക്കുകയാണെങ്കില് വരദാതാവായ
ബാബയിലൂടെ ആശീര്വ്വാദം ലഭിച്ചുകൊണ്ടിരിക്കും. ഏതുപോലെയാണോ ശ്രേഷ്ഠ സങ്കല്പം
ചെയ്യുന്നത് അതുപോലെ കര്മ്മവും ശ്രേഷ്ഠമായിരിക്കണം അപ്പോള് സഫലതാ മൂര്ത്തിയാകും.
സ്ലോഗന് :-
സ്വയത്തെ
ഇങ്ങനെയുള്ള ദിവ്യ ദര്പ്പണമാക്കൂ അതില് ബാബയെ മാത്രം കാണപ്പെടണം അപ്പോള് പറയും
സത്യമായ സേവനം.