10.01.21    Avyakt Bapdada     Malayalam Murli     09.10.87     Om Shanti     Madhuban


അലൗകീകരാജ്യദര്ബാറിലെവാര്ത്തകള്


ഇന്ന് ബാപ്ദാദ തന്റെ സ്വ- രാജ്യ അധികാരി കുട്ടികളുടെ രാജ്യ സഭയെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇത് സംഗമയുഗത്തിലെ വ്യത്യസ്ഥമായ, ശ്രേഷ്ഠമായ സ്വമാനത്തിലിരിക്കുന്ന അലൗകീക ദര്ബാറാണ്, മുഴുവന് കല്പത്തിലും വേറിട്ടതുമാണ്, അതി പ്രിയപ്പെട്ടതുമാണ്. ഈ രാജ്യ സഭയിലെ ആത്മീയ തിളക്കം, ആത്മീയ കമല-ആസനം, ആത്മീയ കിരീടം, തിലകം, മുഖത്തിന്റെ തിളക്കം, സ്ഥിതിയുടെ ശ്രേഷ്ടമായ സ്മൃതിയുടെ വായുമണ്ഡലത്തില് അലൗകീക സുഗന്ധം വളരെ രമണീകമാണ്, വളരെ ആകര്ഷിക്കുന്നതാണ്. ഇങ്ങനെയുള്ള സഭയെ കണ്ട് ബാപ്ദാദ ഓരോ രാജ്യ അധികാരി ആത്മാക്കളെ കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുന്നു. എത്ര വലിയ സഭയാണ്. ഓരോ ബ്രാഹ്മണ കുട്ടിയും സ്വരാജ്യ അധികാരയാണ്. അപ്പോള് എത്ര ബ്രാഹ്മണ കുട്ടികളായി. സര്വ്വ ബ്രാഹ്ണണരുടെ സഭ ഒരുമിപ്പിക്കുകയാണെങ്കില് എത്ര വലിയ രാജ്യ ദര്ബാറായി മാറും. ഇത്രയും വലിയ രാജ്യ ദര്ബാര് മറ്റൊരു യുഗത്തിലും ഉണ്ടായിരിക്കില്ല. ഉയര്ന്നതിലും വച്ച് ഉയര്ന്ന ബാബയുടെ സര്വ്വ കുട്ടികളും രാജ്യ അധികാരികളായി മാറുന്നു എന്നതാണ് സംഗമയുഗത്തിന്റെ വിശേഷത. ലൗകീക പരിവാരത്തില് ഓരോ അച്ഛനും മക്കളോട് പറയാറുണ്ട്- ഇതെന്റെ രാജാ കുട്ടിയാണ് എന്ന് അഥവാ എന്റെ കുട്ടി രാജാവിനെ പോലെയാകണമെന്ന് ഇച്ഛ വയ്ക്കുന്നു. എന്നാല് എല്ലാ കുട്ടികള്ക്കും രാജാവിനെ പോലെയാകാന് സാധിക്കില്ല. ഇത് പരമാത്മാവായ ബാബ പറഞ്ഞത് അനുകരിച്ചതാണ്. ഈ സമയത്ത് ബാപ്ദാദായുടെ സര്വ്വ കുട്ടികളും രാജയോഗി അര്ത്ഥം സ്വയത്തിന്റെ രാജ്യം നമ്പര്വാറാണ് എന്നാലും സര്വ്വരും രാജയോഗികളാണ്, പ്രജാ യോഗിയല്ല. അതിനാല് ബാപ്ദാദ പരിധിയില്ലാത്ത രാജ്യ സഭയെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സര്വ്വരും സ്വയത്തെ സ്വരാജ്യ അധികാരിയാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ. വന്നിട്ടുള്ള പുതിയ പുതിയ കുട്ടികള് സ്വരാജ്യ അധികാരികളാണൊ അതോ ഇനി ആകണോ? പുതിയവരാണ് അതിനാല് മിലനം ചെയ്യാനും കൂടാനും പഠിച്ചു കൊണ്ടിരിക്കുന്നു. അവ്യക്തബാബയുടെ അവ്യക്തമായ കാര്യങ്ങള് മനസ്സിലാക്കുന്നതിന്റെയും ശീലം ഉണ്ടാകും. എന്നിരുന്നാലും ഈ ഭാഗ്യത്തെ ഇപ്പോള് മുതലേ കൂടുതല് മനസ്സിലാക്കണം- നമ്മള് സര്വ്വ ആത്മാക്കളും എത്ര ഭാഗ്യശാലികളാണ്!

അതിനാല് ബാപ്ദാദ അലൗകീക രാജ്യ ദര്ബാറിലെ കാര്യങ്ങള് കേള്പ്പിക്കുകയായിരുന്നു. സര്വ്വ കുട്ടികളുടെയും വിശേഷിച്ച് കിരീടം, മുഖത്തിന്റെ തിളക്കത്തിന്റെ മേല് അറിയാതെയാണെങ്കിലും ശ്രദ്ധ പോകുകയായിരുന്നു. കിരീടം ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷതയാണ്, പവിത്രതയുടെയും അടയാളമാണ്. മുഖത്തിന്റെ തിളക്കം ആത്മീയ സ്ഥിതിയില് സ്ഥിതി ചെയ്യുന്നതിന്റെ ആത്മീയ തിളക്കമാണ്. സാധാരണ രീതിയില് ഏതൊരു വ്യക്തിയെയും കാണുമ്പോള് ആദ്യം മുഖത്തിലേക്കാണ് ദൃഷ്ടി പോകുന്നത്. മുഖം തന്നെയാണ് വൃത്തിയുടെയും സ്ഥിതിയുടെയും ദര്പ്പണം. അതിനാല് ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- തിളക്കം സര്വ്വരിലും ഉണ്ടായിരുന്നു എന്നാല് ഒന്നുണ്ട് സദാ ആത്മീയതയുടെ സ്ഥിതിയില് സ്ഥിതി ചെയ്യുന്നവര് , സ്വതവേയും സഹജമായും സ്ഥിതിയുള്ളവര്, രണ്ടാമത്തേത് സദാ ആത്മീയ സ്ഥിതിയുടെ അഭ്യാസത്തിലൂടെ സ്ഥിതി ചെയ്യുന്നവര്. ഒന്ന് സഹജ സ്ഥിതിയുളളവര്, രണ്ടാമത്തേത് പ്രയ്തനിച്ച് സ്ഥിതി ചെയ്യുന്നവര് അര്ത്ഥം ആദ്യത്തേത് സഹജ യോഗി, രണ്ടാമത്തേത് പുരുഷാര്ത്ഥത്തിലൂടെ യോഗി. രണ്ടിന്റെയും തിളക്കത്തില് വ്യത്യാസമുണ്ടായിരുന്നു. ആദ്യത്തേതിലുള്ളവരുടെ നാച്ചുറലായ സൗന്ദര്യമായിരുന്നു, രണ്ടാമത്തേത് പുരുഷാര്ത്ഥത്തിലൂടെയുള്ള സൗന്ദര്യമായിരുന്നു. ഇന്നത്തെ കാലത്ത് മേക്കപ്പ് ചെയ്ത് സൗന്ദര്യമുള്ളവരായി മാറുന്നില്ലേ. സ്വാഭാവികമായ സൗന്ദര്യത്തിന്റെ തിളക്കം ഏകരസമായിരിക്കും, രണ്ടാമത്തെ സൗന്ദര്യം ഇടയ്ക്ക് നല്ലതായിരിക്കും, ഇടയ്ക്ക് ശതമാനത്തിലായിരിക്കും, ഒരേ പോലെ ഏകരസമായിരിക്കില്ല. അതിനാല് സദാ സഹജ യോഗി, സ്വതവേ യോഗി സ്ഥിതി സമ്പര്വണ് സ്വരാജ്യ അധികാരിയാക്കുന്നു. സര്വ്വ കുട്ടികളുടെയും പ്രതിജ്ഞയാണ്- ബ്രാഹ്മണ ജീവിതം അര്ത്ഥം ഒരേയൊരു ബാബ തന്നെ ലോകം അര്ത്ഥം ഒരേയൊരു ബാബ രണ്ടാമതായി ആരുമില്ല, രണ്ടാമതാരുമില്ലായെങ്കില് സ്വതവേയും സഹജ യോഗി സ്ഥിതി സദാ ഉണ്ടായിരിക്കില്ലേ അതോ പരിശ്രമിക്കേണ്ടി വരുമോ? മറ്റാരെങ്കിലുമുണ്ടെങ്കില് പരിശ്രമിക്കേണ്ടി വരും- അവിടെയുമിവിടെയും ബുദ്ധി പോകാതിരിക്കാന് . എന്നാല് ഒരേയൊരു ബാബ തന്നെയാണ് സര്വ്വതുമെങ്കില് പിന്നെ ബുദ്ധി എവിടെ പോകും? എവിടെയും പോകുന്നില്ലായെങ്കില് പിന്നെയെന്ത് അഭ്യാസം ചെയ്യും? അഭ്യാസത്തിലും വ്യത്യാസം ഉണ്ടാകുന്നു. ഒന്നുണ്ട് സ്വതവേയുള്ള അഭ്യാസം, രണ്ടാമത്തേത് പരിശ്രമമുള്ള അഭ്യാസം. അതിനാല് സ്വരാജ്യ അധികാരി കുട്ടികള് സഹജ അഭ്യാസിയാകണം- ഇത് തന്നെയാണ് സഹജ യോഗി, സ്വതവേ യോഗിയുടെ ലക്ഷണം. അവരുടെ മുഖത്തിന്റെ തിളക്കം അലൗകീകമായിരിക്കും, അത് കാണുമ്പോള് തന്നെ ഇവര് ശ്രേഷ്ഠ പ്രാപ്തി സ്വരൂപരായ സഹജയോഗിയാണെന്ന് അന്യ ആത്മാക്കള് അനുഭവം ചെയ്യും. സ്ഥൂല ധനം അഥവാ സ്ഥൂലമായ പദവിയുടെ പ്രാപ്തിയുടെ തിളക്കം മുഖത്തിലൂടെ അറിയാന് സാധിക്കുന്നു- ഇവര് സമ്പന്നമായ അഥവാ ഉയര്ന്ന പദവിയുടെ അധികാരിയാണ് എന്ന്, അതേപോലെ ഈ ശ്രേഷ്ഠ പ്രാപ്തി, ശ്രേഷ്ഠ രാജ്യ അധികാരം അര്ത്ഥം ശ്രേഷ്ഠ പദവിയുടെ പ്രാപ്തിയുടെ ലഹരി അഥവാ തിളക്കം മുഖത്തിലൂടെ കാണപ്പെടുന്നു. ഇവര് എന്തോ നേടി, പ്രാപ്തി സ്വരൂപരായ ആത്മാക്കളാണ് എന്ന് ദൂരെ നിന്ന് തന്നെ അനുഭവം ചെയ്യുന്നു. അതേപോലെ സര്വ്വ രാജ്യ അധികാരി കുട്ടികളുടെ തിളങ്ങുന്ന മുഖം കാണപ്പെടണം. പരിശ്രമത്തിന്റെ ചിഹ്നമേ കാണപ്പെടരുത്, പ്രാപ്തിയുടെ ചിഹ്നം കാണപ്പെടണം. ഇപ്പോഴും നോക്കൂ, ചില കുട്ടികളുടെ മുഖം കണ്ടിട്ട് പറയുന്നു- ഇവര് എന്തോ നേടിയിട്ടുണ്ട് എന്ന്. ചിലരുടെ മുഖം കണ്ട് പറയുന്നു- ഉയര്ന്ന ലക്ഷ്യമാണ്, എന്നാല് വളരെ ഉയര്ന്ന ത്യാഗവും ചെയ്തിട്ടുണ്ട് എന്ന്. ത്യാഗം കാണപ്പെടുന്നു, ഭാഗ്യം മുഖത്തിലൂടെ കാണപ്പെടുന്നില്ല. അല്ലെങ്കില് ഇങ്ങനെ പറയും- വളരെ നന്നായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്ന്.

ബാപ്ദാദ ഇത് തന്നെയാണ് കാണാന് ആഗ്രഹിക്കുന്നത്- ഓരോ കുട്ടിയുടെയും മുഖത്തിലൂടെ സഹജയോഗിയുടെ തിളക്കം കാണപ്പെടണം, ശ്രേഷ്ഠ പ്രാപ്തിയുടെ ലഹരിയുടെ തിളക്കം കാണപ്പെടണം കാരണം പ്രാപ്തികളുടെ ഭണ്ഡാര ബാബയുടെ കുട്ടികളാണ്. സംഗമയുഗത്തിലെ പ്രാപ്തികളുടെ വരദാനി സമയത്തിന്റെ അധികാരിയാണ്. നിരന്തരം യോഗം എങ്ങനെ ചെയ്യാം അഥവാ അനുഭവം ചെയ്ത് ഭണ്ഡാരയുടെ അനുഭവം എങ്ങനെ ചെയ്യാം- ഇപ്പോഴും ഇതേ പരിശ്രമത്തില് സമയം നഷ്ടപ്പെടുത്തരുത് എന്നാല് പ്രാപ്തി സ്വരൂപത്തിന്റെ ഭാഗ്യത്തെ സഹജമായി അനുഭവിക്കൂ. സമാപ്തിയുടെ സമയം സമീപത്ത് വന്നു കൊണ്ടിരിക്കുന്നു. ഇപ്പോഴും ഏതെങ്കിലും കാര്യത്തിന്റെ പരിശ്രമത്തില് മുഴുകിയിരിക്കുകയാണെങ്കില് പ്രാപ്തിയുടെ സമയം സമാപ്തമാകും. പിന്നെ പ്രാപ്തി സ്വരൂപത്തിന്റെ അനുഭവം എപ്പോള് ചെയ്യും? സംഗമയുഗത്തില് ബ്രാഹ്മണാത്മാക്കള്ക്കുള്ള വരദാനമാണ്- സര്വ്വ പ്രാപ്തി ഭവ. സദാ പുരുഷാര്ത്ഥി ഭവ എന്ന വരദാനമില്ല, പ്രാപ്തി ഭവ എന്ന വരദാനമാണ്. പ്രാപ്തി ഭവ എന്ന വരദാനി ആത്മാക്കള്ക്ക് ഒരിക്കലും ആലസ്യത്തില് വരാന് സാധിക്കില്ല അതിനാല് അവര്ക്ക് പരിശ്രമിക്കേണ്ടി വരുന്നില്ല, അപ്പോള് മനസ്സിലായോ, എന്താകണം എന്ന്?

രാജ്യ സഭയില് രാജ്യ അധികാരിയാകുന്നതിനുള്ള വിശേഷതയെന്താണ് എന്ന് സ്പ്ഷ്ടമായില്ലേ? രാജ്യ അധികാരിയല്ലേ അതോ ആണോ എന്ന് ഇപ്പോള് ചിന്തിച്ചു കൊണ്ടിരിക്കുകയാണോ? വിദാതാവിന്റെ മക്കളാണ്, വരദാതാവിന്റെ മക്കളായി, രാജാവ് അര്ത്ഥം വിദാതാവ്, നല്കുന്നവര്. അപ്രാപ്തിയൊന്നുമില്ലായെങ്കില് പിന്നെയെന്ത് നേടും? അപ്പോള് മനസ്സിലായോ, പുതിയ പുതിയ കുട്ടികള് ഈ അനുഭവത്തിലിരിക്കണം. യുദ്ധത്തില് സമയം നഷ്ടപ്പെടുത്തരുത്. യുദ്ധത്തില് സമയം നഷ്ടപ്പെടുത്തിയെങ്കില് അന്തിമത്തിലും യുദ്ധത്തില് തന്നെയിരിക്കും. അപ്പോള് ഭാവിയില് ആരാകേണ്ടി വരും? ചന്ദ്രവംശത്തിലേക്ക് പോകുമോ അതോ സൂര്യവംശത്തിലേക്കോ? യുദ്ധം ചെയ്യുന്നവര് ചന്ദ്രവംശത്തിലേക്ക് പോകും. നടന്നു കൊണ്ടിരിക്കുന്നു, ചെയ്തു കൊണ്ടിരിക്കുന്നു, നടക്കുക തന്നെ ചെയ്യും, എത്തി ചേരുക തന്നെ ചെയ്യും- ഇപ്പോഴും ഇങ്ങനെയുള്ള ലക്ഷ്യം വയ്ക്കാതിരിക്കൂ. ഇപ്പോഴില്ലായെങ്കില് പിന്നീടൊരിക്കലുമില്ല. ആകണമെങ്കില് ഇപ്പോള് ആകണം, നേടണമെങ്കില് ഇപ്പോല് നേടണം- ഇങ്ങനെ ഉണര്വ്വും ഉത്സാഹവുമുള്ളവര്ക്കേ സമയത്ത് തന്റെ സമ്പൂര്ണ്ണ ലക്ഷ്യത്തെ പ്രാപ്തമാക്കാന് സാധിക്കൂ. ത്രേതായില് രാമനും സീതയുമായി തീരാന് ആരും തയ്യാറല്ല. സത്യയുഗീ സൂര്യവംശത്തില് വരണമെങ്കില്, സൂര്യവംശി അര്ത്ഥം സദാ മാസ്റ്റര് വിദാതാവ്, വരദാതാവ്, എടുക്കണം എന്ന ഇച്ഛയില്ല. സഹായം ലഭിക്കണം, ഇന്നത് നടക്കുകയാണെങ്കില് വളരെ നല്ലത്, പുരുഷാര്ത്ഥത്തില് ഉയര്ന്ന നമ്പര് നേടാം- അങ്ങനെയല്ല. സഹയോഗം ലഭിച്ചു കൊണ്ടിരിക്കുന്നു, സര്വ്വതും നടന്നു കൊണ്ടിരിക്കുന്നു- ഇങ്ങനെയുള്ളവരെയാണ് പറയുന്നത് സ്വരാജ്യ അധികാരി കുട്ടികള്. മുന്നോട്ടുയരണോ അതോ അവസാനമാണ് വന്നിരിക്കുന്നത് അതു കൊണ്ട് അവസാനം തന്നെയാകണോ? മുന്നോട്ടുയരുന്നതിനുള്ള സഹജമായ മാര്ഗ്ഗമാണ്- സഹജയോഗി, സ്വതവേ യോഗിയാകൂ. വളരെ സഹജമാണ്. ഒരേയൊരു ബാബ രണ്ടാമതായി ആരുമില്ല അപ്പോള് എങ്ങോട്ട് പോകും? പ്രാപ്തി തന്നെ പ്രാപ്തിയാണ് പിന്നെ പരിശ്രമം എന്ത് കൊണ്ട് അനുഭവപ്പെടുന്നു? അതിനാല് പ്രാപ്തിയുടെ സമയത്തിന്റെ ലാഭമെടുക്കൂ. സര്വ്വ പ്രാപ്തി സ്വരൂപരാകൂ. മനസ്സിലായോ? ബാപ്ദാദ ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്-ഓരോ കുട്ടിയും, ലാസ്റ്റ് വരുന്നവരാകട്ടെ, സ്ഥാപനയുടെ ആദിയില് വരുന്നവരാകട്ടെ ഓരോ കുട്ടിയും നമ്പര് വണ് ആകണം. രാജാവാകണം, പ്രജയാകരുത്. ശരി.

മഹാരാഷ്ട്രയിലെയും മദ്ധ്യ പ്രദേശത്തിലെയും ഗ്രൂപ്പ് വന്നിരിക്കുന്നു. നോക്കൂ മഹാന് എന്ന ശബ്ദം എത്ര ശ്രേഷ്ഠമാണ്. മഹാരാഷ്ട്ര എന്നതിലും മഹാന് എന്ന ശബ്ദമുണ്ട്, ആകേണ്ടതും മഹാനാണ്. മഹാനായില്ലേ കാരണം ബാബയുടേതായി അര്ത്ഥം മഹാനായി. മഹാന് ആത്മാക്കളാണ്. ബ്രാഹ്മണന് അര്ത്ഥം മഹാന്. ഓരോ കര്മ്മം മഹാന്, ഓരോ സങ്കല്പം മഹാന്. അലൗകീകമായില്ലേ. അതിനാല് മഹാരാഷ്ടരക്കാര് സദാ സ്മൃതി സ്വരൂപരാകൂ. ബ്രാഹ്മണന് അര്ത്ഥം മഹാന് കുടുമിയല്ലേ.

മദ്ധ്യ പ്രദേശ്- സദാ മദ്ധ്യാജി ഭവ എന്ന ലഹരിയിലിരിക്കുന്നവര്. മന്മനാഭവയോടൊപ്പം മദ്ധ്യാജി ഭവ എന്ന വരദാനവുമുണ്ട്. അതിനാല് തന്റെ സ്വര്ഗ്ഗത്തിന്റെ സ്വരൂപത്തെയാണ് മദ്ധ്യാജി ഭവ എന്നു പറയുന്നത്. അതു കൊണ്ട് തന്റെ ശ്രേഷ്ഠ പ്രാപ്തിയുടെ ലഹരിയിലിരിക്കുന്നവര് അര്ത്ഥം മദ്ധ്യാജി ഭവ എന്ന മന്ത്രത്തിന്റെ സ്വരൂപത്തില് സ്ഥിതി ചെയ്യുന്നവര്. അവരും മഹാനായി. മദ്ധ്യാജി ഭവയാണെങ്കില് തീര്ച്ചയായും മന്മനാഭവയുമായിരിക്കും. അതിനാല് മദ്ധ്യ പ്രദേശ് അര്ത്ഥം മഹാമന്ത്രത്തിന്റെ സ്വരൂപമാകുന്നവര്. രണ്ട് പേരും തന്റെ വിശേഷതകള് കൊണ്ട് മഹാനാണ്. മനസ്സിലായോ ആരാണെന്ന്?

ആദ്യത്തെ പാഠം എന്നു മുതല് ആരംഭിച്ചുവൊ, ഞാന് ആരാണ് എന്ന പാഠമല്ലേ പഠിച്ചത്? ബാബയും ഇതേ കാര്യമാണ് ഓര്മ്മിപ്പിക്കുന്നത്. ഇത് തന്നെ മനനം ചെയ്യണം. ശബ്ദം ഒന്നേയുള്ളൂ- ഞാന് ആര് എന്നാല് ഇതിന്റെ ഉത്തരം എത്രയുണ്ട്? ലിസ്റ്റെടുക്കൂ- ഞാന് ആര്? ശരി.

നാല് ഭാഗത്തുമുള്ള സര്വ്വ പ്രാപ്തി സ്വരൂപരായ, ശ്രേഷ്ഠ ആത്മാക്കള്ക്ക്, സര്വ്വ അലൗകീക രാജ്യ സഭ അധികാരി മഹാന് ആത്മാക്കള്ക്ക്, സദാ ആത്മീയതയുടെ തിളക്കത്തെ ധാരണ ചെയ്യുന്ന വിശേഷ ആത്മാക്കള്ക്ക്, സദാ സ്വതവേ യോഗി, സഹജയോഗി, ഉയര്ന്നതിലും വച്ച് ഉയര്ന്ന ആത്മാക്കള്ക്ക് ഉയര്ന്നതിലും വച്ച് ഉയര്ന്ന ബാപ്ദാദായുടെ സ്നേഹ സമ്പന്നമായ സ്നേഹ സ്മരണ സ്വീകരിച്ചാലും.

അവ്യക്ത ബാപ്ദാദായുമായി ഡബിള് വിദേശി സഹോദരി സഹോദരന്മാരുടെ മിലനം-
ഡബിള് വിദേശി അര്ത്ഥം സദാ തന്റെ സ്വ സ്വരൂപം, സ്വദേശം, സ്വരാജ്യത്തിന്റെ സ്മൃതിയിലിരിക്കുന്നവര്. ഡബിള് വിദേശികള് വിശേഷിച്ച് ഏതൊരു സേവനം ചെയ്യണം? ഇപ്പോള് സയലന്സിന്റെ ശക്തിയുടെ അനുഭവം വിശേഷ രൂപത്തിലൂടെ ആത്മാക്കളെ ചെയ്യിക്കണം. ഇതും വിശേഷ സേവനമാണ്. സയന്സിന്റെ ശക്തി പ്രശസ്തമല്ലേ. സയന്സ് എന്താണെന്ന് കുട്ടികള്ക്കറിയാം. അതേപോലെ സയലന്സിന്റെ ശക്തി സയന്സിനേക്കാല് ഉയര്ന്നതാണ്. ആ ദിനവും വരണം. സയലന്സിന്റെ ശക്തിയുടെ പ്രത്യക്ഷത അര്ത്ഥം ബാബയുടെ പ്രത്യക്ഷത. സയന്സ് പ്രത്യക്ഷ തെളിവ് കാണിച്ചു കൊണ്ടിരിക്കുന്നത് പോലെ സയലന്സിന്റെ ശക്തിയുടെ പ്രാക്ടിക്കല് തെളിവാണ്- നിങ്ങളുടെ ജീവിതം. ഇത്രയും പേര് പ്രാക്ടിക്കല് തെളിവ് കാണിക്കുമ്പോള്, അറിയാതെയാണെങ്കിലും സര്വ്വരുടെയും ദൃഷ്ടി സഹജമായി വരും. കഴിഞ്ഞ വര്ഷം ശാന്തിയുടെ സേവനം ചെയ്തില്ലേ, ഇതിനെ സ്റ്റേജില് പ്രാക്ടിക്കലില് കാണിച്ചു. അതേപോലെ നടക്കുമ്പോഴും കറങ്ങുമ്പോഴും ശാന്തിയുടെ മോഡലായിട്ട് കാണപ്പെടണം, അപ്പോള് സയന്സിന്റെ ദൃഷ്ടി സയലന്സിന്റെ മേല് തീര്ച്ചയായും പതിയും. മനസ്സിലായോ? സയന്സിന്റെ കണ്ടു പിടിത്തങ്ങള് കൂടുതലായും വിദേശത്താണ് നടക്കുന്നത്. അപ്പോള് സയന്സിന്റെ ശക്തിയുടെ ശബ്ദവും അവിടെ നിന്ന് തന്നെ സഹജമായി വ്യാപിക്കും. സേവനത്തിന്റെ ലക്ഷ്യമുണ്ട്, സര്വ്വര്ക്കും ഉണര്വ്വും ഉത്സാഹവുമുണ്ട്. സേവനമില്ലാതെയിരിക്കാന് സാധിക്കില്ല. ഭോജനമില്ലാതെയിരിക്കാന് സാധിക്കാത്തത് പോലെ സേവനമില്ലാതെയിരിക്കാന് സാധിക്കില്ല അതിനാല്ബാപ്ദാദായ്ക്ക് സന്തോഷമുണ്ട്. ശരി.

പാര്ട്ടികളുമായി അവ്യക്തബാപ്ദാദായുടെ സംഭാഷണം- സ്വദര്ശന ചക്രധാരി ശ്രേഷ്ഠ ആത്മാക്കളായി എന്ന് അനുഭവം ചെയ്യുന്നുണ്ടോ? സ്വയത്തിന്റെ ദര്ശനം ചെയ്തില്ലേ? സ്വയത്തെ അറിയുക അര്ത്ഥം സ്വയത്തിന്റെ ദര്ശനം ഉണ്ടാകുക, ചക്രത്തെ അറിയുക അര്ത്ഥം സ്വദര്ശന ചക്രധാരിയാകുക. സ്വദര്ശന ചക്രധാരിയാകുമ്പോള് സര്വ്വ ചക്രങ്ങളും സമാപ്തമാകുന്നു. ദേഹബോധത്തിന്റെ ചക്രം, സംബന്ധത്തിന്റെ ചക്രം, പ്രശ്നങ്ങളുടെ ചക്രം- മായയുടെ എത്ര ചക്രങ്ങളുണ്ട്! എന്നാല് സ്വദര്ശന ചക്രധാരിയാകുന്നതിലൂടെ ഈ സര്വ്വ ചക്രങ്ങളും സമാപ്തമാകുന്നു, സര്വ്വ ചക്രങ്ങളില് നിന്നും മുക്തമാകുന്നു. ഇല്ലായെങ്കില് വലയില് കുടുങ്ങുന്നു. ആദ്യം കുടുങ്ങിയിരിക്കുകയായിരുന്നു, ഇപ്പോള് മുക്തമായി. 63 ജന്മങ്ങള് അനേക ചക്രങ്ങളില് കുടുങ്ങിയിരിക്കുകയായിരുന്നു, ഈ സമയത്ത് ഇതില് നിന്നെല്ലാം മുക്തമായി, ഇനി കുടുങ്ങരുത്. അനുഭവിച്ച് മനസ്സിലാക്കിയില്ലേ? അനേക ചക്രങ്ങളില് കുടുങ്ങിയതിലൂടെ സര്വ്വതും നഷ്ടപ്പെടുത്തി, സ്വദര്ശന ചക്രധാരിയായതിലൂടെ ബാബയെ ലഭിച്ചു, സര്വ്വതും ലഭിച്ചു. അതിനാല് സദാ സ്വദര്ശന ചക്രധാരിയായി, മായാജീത്തായി മുന്നോട്ട് പോകൂ, ഇതിലൂടെ സദാ ഭാര രഹിതരായിട്ടിരിക്കും, ഒരു പ്രാകാരത്തിലുമുള്ള ഭാരം അനുഭവപ്പെടില്ല. ഭാരമാണ് താഴേക്ക് കൊണ്ടു വരുന്നത്, ഭാര രഹിതമായിരിക്കുകയാണെങ്കില് ഉയരത്തിലേക്ക് പറക്കാന് സാധിക്കും. അപ്പോള് പറക്കുന്നവരല്ലേ? ഒരു ചിറക് എങ്കിലും ശക്തിഹീനമാണെങ്കില് താഴേക്ക് കൊണ്ടു വരും, പറക്കാന് അനുവദിക്കില്ല അതിനാല് രണ്ട് ചിറകുകളും ശക്തിശാലിയായിരിക്കണം എങ്കില് സ്വതവേ പറന്നു കൊണ്ടിരിക്കും. സ്വദര്ശന ചക്രധാരിയാകുക അര്ത്ഥം പറക്കുന്ന കലയിലേക്ക് പോകുക. ശരി

രാജയോഗി, ശ്രേഷ്ഠ യോഗി ആത്മാക്കളല്ലേ? സാധാരണ ജീവിതത്തില് സഹജയോഗി, രാജയോഗിയായി. അങ്ങനെയുള്ള ശ്രേഷ്ഠ യോഗീ ആത്മാക്കള് സദാ അതീന്ദ്രിയ സുഖത്തിന്റെ ഊഞ്ഞാലില് ആടുന്നു. ഹഠയോഗി യോഗത്തിലൂടെ ശരീരത്തെ ഉയര്ത്തുന്നു, പറക്കുന്നതിന് അഭ്യസിക്കുന്നു. വാസ്തവത്തില് നിങ്ങള് രാജയോഗി ഉയര്ന്ന സ്ഥിതിയുടെ അനുഭവം ചെയ്യുന്നു. ഇതിനെ അവര് അനുകരിച്ച് ശരീരത്തെ ഉയര്ത്തുന്നു. എന്നാല് നിങ്ങള് എവിടെയിരുന്നും ഉയര്ന്ന സ്ഥിതിയിലിരിക്കുന്നു, അതിനാലാണ് പറയുന്നത്- യോഗീ ഉയരത്തില് ഇരിക്കുന്നുവെന്ന്. മനസ്സിന്റെ സ്ഥിതിയുടെ സ്ഥാനം ഉയര്ന്നതാണ് കാരണം ഡബിള് ലൈറ്റായി. ഫരിസ്ഥകളെ കുറിച്ച് പറയാറുണ്ട് ഫരിസ്ഥകളുടെ പാദം ഭൂമിയില് സ്പര്ശിക്കില്ലയെന്ന്. ഫരിസ്ഥ അര്ത്ഥം ബുദ്ധിയാകുന്ന പാദം ഭൂമിയിലില്ല, ദേഹബോധത്തിലല്ല. ദേഹബോധത്തില് നിന്ന് സദാ ഉയരത്തില്- അങ്ങനെയുള്ള ഫരിസ്ഥ അര്ത്ഥം രാജയോഗിയായി. ഇപ്പോള് ഈ പഴയ ലോകത്തിനോട് യാതൊരു ആകര്ഷണവുമില്ല. സേവനം ചെയ്യുക എന്നത് വേറെ എന്നാല് ആകര്ഷണം പാടില്ല. യോഗിയാകുക അര്ത്ഥം ബാബയും ഞാനും, മൂന്നാമതായി ആരുമില്ല. അതിനാല് സദാ ഈ സ്മൃതിയിലിരിക്കൂ- ഞാന് രാജയോഗിയാണ്, സദാ ഫരിസ്തയാണ്. ഈ സ്മൃതിയിലൂടെ സദാ മുന്നോട്ടുയരാന് സാദിക്കും. രാജയോഗി സദാ പരിധിയില്ലാത്ത അധികാരിയാണ്, പരിധിയുള്ള അധികാരിയല്ല. പരിധിയില് നിന്നും വേറിട്ടു. പരിധിയില്ലാത്ത അധികാരം ലഭിച്ചു. ഈ സന്തോഷത്തിലിരിക്കൂ. ബാബ പരിധിയില്ലാത്തതാണ്, അതേപോലെ പരിധിയില്ലാത്ത സന്തോഷത്തിലിരിക്കൂ, ലഹരിയിലിരിക്കൂ. ശരി.

വിടചൊല്ലുന്ന സമയത്ത്- അമൃതവേളയിലെ സര്വ്വ വരദാനി കുട്ടികള്ക്ക് വരദാതാവായ ബാബയുടെ സുവര്ണ്ണ സ്നേഹ സ്മരണ സ്വീകരിച്ചാലും. അതോടൊപ്പം സ്വര്ണ്ണിമ ലോകം സ്ഥാപിക്കുന്നതിന്റെ സേവനത്തിന്റെ പ്ലാന് മനനം ചെയ്യുന്ന, സദാ സേവനത്തില് ഹൃദയം കൊണ്ട്, സ്നേഹത്താല് ശരീരം മനസ്സ് ധനം കൊണ്ട് സഹയോഗി ആത്മാക്കള്, സര്വ്വര്ക്കും ബാപ്ദാദ ഗുഡ്മോര്ണിംഗ്, ഡയമണ്ഡ് മോര്ണിംഗ് ആശംസിക്കുന്നു, സദാ ഡയമണ്ഡായി ഈ ഡയമണ്ഡ് യുഗത്തിന്റെ വിശേഷതയെ വരദാനത്തിലും സമ്പത്തിലും കൊണ്ടു വന്ന്, സ്വയവും സ്വര്ണ്ണിമ സ്ഥിതിയിലിരിക്കും മറ്റുള്ളവരെയും അതേപോലെ അനുഭവം ചെയ്യിച്ചു കൊണ്ടിരിക്കും. അതിനാല് നാല് ഭാഗത്തുമുള്ള ഡബിള് ഹീറോ കുട്ടികള്ക്ക് ഡയമണ്ഡ് മോര്ണിംഗ്. ശരി.

വരദാനം :-
ദയാ ഭാവനയിലൂടെ അപകാരികളുടെ മേല് പോലും ഉപകാരം ചെയ്യുന്ന ശുഭചിന്തകരായി ഭവിക്കട്ടെ.

എങ്ങനെയുള്ള ആത്മാവാകട്ടെ, സതോഗുണിയാകട്ടെ, തമോഗുണീ സമ്പര്ക്കത്തില് വരട്ടെ എന്നാലും സര്വ്വരെ പ്രതി ശുഭ ചിന്തകര് അര്ത്ഥം അപകാരികളുടെ മേല് പോലും ഉപകാരം ചെയ്യുന്നവര്. ഒരിക്കലും ഒരാത്മാവിനെ പ്രതിയും വെറുപ്പിന്റെ ദൃഷ്ടി പാടില്ല കാരണം ഇവര് അജ്ഞാനത്തിന് വശപ്പെട്ടവരാണ്, വിവേക ശൂന്യരാണ് എന്നറിയാം. അവരുടെ മേല് ദയ അഥവാ സ്നേഹം ഉണ്ടാകണം, വെറുപ്പ് പാടില്ല. ശുഭചിന്തക ആത്മാവ് ഇവരെന്ത് കൊണ്ട് ഇങ്ങനെ ചെയ്തുവെന്ന് ഒരിക്കലും ചിന്തിക്കില്ല എന്നാല് ഈ ആത്മാവിന്റെയും മംഗളം എങ്ങനെയുണ്ടാകും എന്ന് ചിന്തിക്കും. ഇതാണ് ശുഭചിന്തക സ്ഥിതി.

സ്ലോഗന് :-
തപസ്യയുടെ ശക്തിയിലൂടെ അസംഭവ്യത്തെ സംഭവ്യമാക്കി സഫലതാമൂര്ത്താകൂ.