10.09.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ബാബ വന്നിരിക്കുകയാണ്നി ങ്ങളുട െബാറ്ററി ചാര്ജ്ച െയ്യു ന്നതിനായി, എത്രയും നിങ്ങള്ഓ ര്മ്മയില്ഇരിക്കു ന്നുവോഅ ത്രയുംബാറ്ററി ചാര്ജ് ആയിക്കൊണ്ടിരിക്കും.

ചോദ്യം :-
നിങ്ങളുടെ സത്യത്തിന്റെ തോണിയെ കൊടുങ്കാറ്റ് ബാധിക്കുന്നത് എന്തുകൊണ്ടാണ്?

ഉത്തരം :-
എന്തുകൊണ്ടെന്നാല് ഈ സമയത്ത് അപരന്മാര് ഒരുപാട് ഇറങ്ങുന്നുണ്ട്. ചിലര് സ്വയം ഭഗവാനാണെന്ന് പറയുന്നു, ചിലര് മന്ത്രവും തന്ത്രവും കാണിക്കുന്നു, അതിനാല് മനുഷ്യര്ക്ക് സത്യത്തെ തിരിച്ചറിയാന് സാധിക്കുന്നില്ല. സത്യത്തിന്റെ തോണിയെ ഇളക്കാന് ശ്രമിക്കുന്നു. പക്ഷേ നിങ്ങള്ക്ക് അറിയാം നമ്മുടെ സത്യത്തിന്റെ തോണി ഒരിയ്ക്കലും മുങ്ങില്ല. ഇന്ന് ആര് വിഘ്നമിടുന്നോ അവര് നാളെ മനസ്സിലാക്കും സദ്ഗതിയുടെ വഴി ഇവിടെയാണ് ലഭിക്കുക. എല്ലാവര്ക്കുമായി ആകെ ഈ ഒരു കടയേയുള്ളു.

ഓംശാന്തി.
ആത്മീയ കുട്ടികളെപ്രതി അഥവാ ആത്മാക്കളെപ്രതിയാണ് പറയുന്നത് എന്തുകൊണ്ടെന്നാല് ആത്മാവാണ് കാതുകളിലൂടെ കേള്ക്കുന്നത്. ധാരണയുണ്ടാകുന്നത് ആത്മാവിലാണ്. ബാബയുടെ ആത്മാവിലും ജ്ഞാനം നിറഞ്ഞിട്ടുണ്ട്. കുട്ടികള്ക്ക് ഈ ജന്മത്തില് ആത്മാഭിമാനിയായി മാറണം. ഭക്തിമാര്ഗ്ഗത്തിലെ 63 ജന്മങ്ങളില് നിങ്ങള് ദേഹാഭിമാനികളായാണ് കഴിഞ്ഞത്. ആത്മാവ് എന്താണ്, എന്നത് അറിയില്ലായിരുന്നു. തീര്ച്ചയായും ആത്മാവുണ്ട്. ആത്മാവുതന്നെയാണ് ശരീരത്തില് പ്രവേശിക്കുന്നത്. ദുഃഖവും ആത്മാവിനാണ് ഉണ്ടാകുന്നത്. പതിത ആത്മാവ്, പാവനമായ ആത്മാവ് എന്നും പറയാറുണ്ടല്ലോ. പതിത പരമാത്മാവ് എന്ന് ഒരിയ്ക്കലും കേട്ടിട്ടില്ല. അഥവാ സര്വ്വരുടേയും ഉള്ളില് പരമാത്മാവുണ്ടെങ്കില് പരമാത്മാവ് പതിതമാകില്ലേ. അതിനാല് മുഖ്യമായ കാര്യം ആത്മാഭിമാനിയായി മാറുക എന്നതാണ്. ആത്മാവ് എത്ര ചെറുതാണ്, അതില് എങ്ങനെയാണ് പാര്ട്ട് നിറഞ്ഞിട്ടുള്ളത്, ഇത് ആര്ക്കും അറിയില്ല. നിങ്ങള് പുതിയ കാര്യങ്ങള് കേള്ക്കുകയാണ്. ഈ ഓര്മ്മയുടെ യാത്രയും ബാബ തന്നെയാണ് പഠിപ്പിക്കുന്നത്, മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ഇതില് പരിശ്രമവും ഉണ്ട്. അടിക്കടി സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കണം. എങ്ങനെയാണോ ഈ എമര്ജന്സീ ലൈറ്റുള്ളത്, ഇത് ബാറ്ററിയിലാണ് പ്രവര്ത്തിക്കുന്നത്. ഇതിനെ പിന്നീട് ചാര്ജ് ചെയ്യുന്നു. ബാബയാണ് ഏറ്റവും വലിയ പവര്. ആത്മാക്കള് എത്ര അധികമാണ്. എല്ലാവര്ക്കും ആ പവറില് നിന്നും നിറയ്ക്കണം. ബാബയാണ് സര്വ്വശക്തിവാന്. നമ്മള് ആത്മാക്കള്ക്ക് ബാബയുമായി യോഗം ഇല്ലെങ്കില് എങ്ങനെ ബാറ്ററി ചാര്ജ് ആവും? ഡിസ്ചാര്ജ് ആവുന്നതിന് മുഴുവന് കല്പവും എടുക്കുന്നു. ഇപ്പോള് വീണ്ടും ബാറ്ററിയെ ചാര്ജ് ചെയ്യേണ്ടതുണ്ട്. കുട്ടികള് മനസ്സിലാക്കുന്നുണ്ട് ഇപ്പോള് നമ്മുടെ ബാറ്ററി ഡിസ്ചാര്ജ് ആയി, ഇപ്പോള് വീണ്ടും ചാര്ജ് ചെയ്യണം. എങ്ങനെ? ബാബ പറയുന്നു എന്നോടൊപ്പം യോഗം വെയ്ക്കൂ. ഇത് വളരെ സഹജമായി മനസ്സിലാക്കാവുന്ന കാര്യമാണ്. ബാബ പറയുന്നു ബുദ്ധിയോഗം എന്നോട് വെയ്ക്കു എങ്കില് നിങ്ങളുടെ ആത്മാവില് പവര് നിറയുകയും നിങ്ങള് സതോപ്രധാനമാവുകയും ചെയ്യും. പഠിപ്പ് സമ്പാദ്യമാണ്. ഓര്മ്മയിലൂടെ നിങ്ങള് പാവനമായി മാറുന്നു. ആയുസ്സ് വര്ദ്ധിക്കും. ബാറ്ററി ചാര്ജ് ആവും. ഓരോരുത്തരും നോക്കണം- എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുണ്ട്. ബാബയെ മറക്കുന്നതിനാലാണ് ബാറ്ററി ഡിസ്ചാര്ജ് ആവുന്നത്, ആരുടേതും സത്യമായ കണക്ഷനല്ല. സത്യമായ കണക്ഷന് നിങ്ങള് കുട്ടികളുടേതാണ്. ബാബയെ ഓര്മ്മിക്കാതെ എങ്ങനെ ജ്യോതി തെളിയും? ജ്ഞാനവും ഒരേയൊരു ബാബയാണ് തരുന്നത്.

നിങ്ങള്ക്ക് അറിയാം ജ്ഞാനം പകലാണ്, ഭക്തി രാത്രിയാണ്. പിന്നീട് രാത്രിയോട് വൈരാഗ്യം ഉണ്ടാകുന്നു, ശേഷം പകല് ഉണ്ടാകുന്നു. ബാബ പറയുന്നു രാത്രിയെ മറക്കു, ഇപ്പോള് പകലിനെ ഓര്മ്മിക്കൂ. സ്വര്ഗ്ഗമാണ് പകല്, നരകമാണ് രാത്രി. നിങ്ങള് കുട്ടികള് ഇപ്പോള് ചൈതന്യത്തിലാണ്, ഈ ശരീരമാണെങ്കില് നശിക്കുന്നതാണ്. മണ്ണില് നിന്നും ഉണ്ടാകുന്നു, മണ്ണിലേയ്ക്കുതന്നെ കലരുന്നു. ആത്മാവ് അവിനാശിയാണല്ലോ. ബാക്കി ബാറ്ററി ഡിസ്ചാര്ജ് ആവുന്നു. ഇപ്പോള് നിങ്ങള് എത്ര വിവേകശാലികളാവുന്നു. നിങ്ങളുടെ ബുദ്ധി വീട്ടിലേയ്ക്ക് പോകുന്നു. അവിടെ നിന്നാണ് നമ്മള് വന്നത്. ഇപ്പോള് സൂക്ഷ്മ വതനത്തെക്കുറിച്ചും മനസ്സിലായി. അവിടെ നാലു ഭുജങ്ങളുള്ള വിഷ്ണുവിനെ കാണിക്കുന്നു. ഇവിടെയാണെങ്കില് 4 കൈകളില്ല. ബ്രഹ്മാ- സരസ്വതി പിന്നീട് ലക്ഷ്മീ നാരായണനായി മാറുന്നു അതിനാലാണ് വിഷ്ണുവിന് 4 കൈകള് കാണിക്കുന്നത് എന്നത് ആരുടെ ബുദ്ധിയിലും ഇല്ല. ബാബയ്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കിത്തരാന് സാധിക്കില്ല. ആത്മാവില് തന്നെയാണ് സംസ്ക്കാരം നിറയുന്നത്. ആത്മാവ് തന്നെയാണ് തമോപ്രധാനത്തില് നിന്ന് പിന്നീട് സതോപ്രധാനമായി മാറുന്നത്. ആത്മാക്കള് തന്നെയാണ് ബാബയെ വിളിക്കുന്നത്- ഓ ബാബാ ഞങ്ങളുടെ ചാര്ജ് കാലിയായിരിക്കുന്നു, ഇപ്പോള് അങ്ങ് വരൂ, ഞങ്ങള്ക്ക് ചാര്ജ് ആവണം. ഇപ്പോള് ബാബ പറയുന്നു- എത്ര ഓര്മ്മിക്കുന്നുവോ അത്രയും ശക്തിയുണ്ടാകും. ബാബയോട് വളരെ അധികം സ്നേഹം ഉണ്ടാകണം. ബാബാ ഞങ്ങള് അങ്ങയുടേതാണ്, അങ്ങയുടെ കൂടെത്തന്നെയാണ് വീട്ടിലേയ്ക്ക് പോകുന്നത്. എങ്ങനെയാണോ അച്ഛന്റെ വീട്ടില് നിന്നും ഭര്ത്തൃപിതാവിന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നത് അതുപോലെയാണ്. ഇവിടെ നിങ്ങളെ അലങ്കരിക്കാന് രണ്ട് അച്ഛന്മാരെ ലഭിച്ചിട്ടുണ്ട്. അലങ്കാരവും വളരെ നന്നായിരിക്കണം അര്ത്ഥം സര്വ്വഗുണ സമ്പന്നനായി മാറണം. സ്വയം തന്നോടുതന്നെ ചോദിക്കണം, എന്നില് ഒരു അവഗുണവും ഇല്ലല്ലോ. മനസ്സില് എന്ത് കൊടുങ്കാറ്റ് വന്നാലും ശരി, കര്മ്മണാ അത് പുറത്ത് വരുന്നില്ലല്ലോ? ആര്ക്കും ദുഃഖം നല്കുന്നില്ലല്ലോ? ബാബ ദുഃഖത്തെ ഇല്ലാതാക്കി സുഖം നല്കുന്നവരാണ്. നമ്മളും എല്ലാവര്ക്കും സുഖത്തിന്റെ വഴി പറഞ്ഞുകൊടുക്കണം. ബാബ വളരെ അധികം യുക്തികള് പറഞ്ഞുതരുന്നു. നിങ്ങള് സേനയാണ്. നിങ്ങളുടെ പേര് പ്രജാപിതാ ബ്രഹ്മകുമാരീ കുമാരന്മാര് എന്നതാണ്, ആര് വന്നാലും അവരോട് ആദ്യം ചോദിക്കൂ നിങ്ങള് എവിടെ നിന്നാണ് വരുന്നത്? ആരുടെ അടുത്തേയ്ക്കാണ് വന്നത്? പറയും ഞങ്ങള് ബി. കെയുടെ അടുത്തേയ്ക്ക് വന്നതാണ്. ശരി ബ്രഹ്മാവ് ആരാണ്? പ്രജാപിതാ ബ്രഹ്മാവിന്റെ പേര് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അതെ, നിങ്ങളും പ്രജാപിതാവിന്റെ കുട്ടികള് തന്നെയാണ്. എല്ലാവരും പ്രജകളാണല്ലോ. നിങ്ങളുടെ അച്ഛനാണ്, പക്ഷേ നിങ്ങള്ക്ക് അറിയില്ലെന്നുമാത്രം. ബ്രഹ്മാവും തീര്ച്ചയായും ആരുടെയെങ്കിലും കുട്ടിയായിരിക്കുമല്ലോ. അവരുടെ അച്ഛന്റെ ശരീരം കാണാന് കഴിയില്ല. ബ്രഹ്മാ- വിഷ്ണു- ശങ്കരന് ഇവര് മൂന്നുപേരുടേയും മുകളിലാണ് ശിവബാബ. മൂന്നുപേരുടേയും രചയിതാവിനെ ത്രിമൂര്ത്തി ശിവന് എന്നാണ് പറയുന്നത്. മുകളില് ഒരേയൊരു ശിവബാബ, പിന്നീട് മൂന്നുപേര്. എങ്ങനെയാണോ ശാഖയുള്ളത് അതുപോലെ. ബ്രഹ്മാവിന്റെ അച്ഛന് തീര്ച്ചയായും ഭഗവാന് തന്നെയായിരിക്കും. ബാബ ആത്മാക്കളുടെ പിതാവാണ്. ശരി, പിന്നീട് ബ്രഹ്മാവ് എവിടെ നിന്നു വന്നു. ബാബ പറയുന്നു ഞാന് ഇവരില് പ്രവേശിച്ച് ഇവര്ക്ക് ബ്രഹ്മാവ് എന്ന് പേരുവെയ്ക്കുന്നു. നിങ്ങള് കുട്ടികള്ക്കും പേര് വെച്ചത് പോലെ ഇദ്ദേഹത്തിനും ബ്രഹ്മാവ് എന്ന് പേരുവെച്ചു. പറയുന്നു ഇത് എന്റെ ദിവ്യവും അലൗകികവുമായ ജന്മമാണ്. നിങ്ങള് കുട്ടികളെ ദത്തെടുക്കുകയാണ്. ബാക്കി ഇവരില് പ്രവേശിക്കുന്നു എന്നിട്ട് നിങ്ങളെ കേള്പ്പിക്കുന്നു അതിനാല്ഇവര് ബാപ്ദാദയാണ്. ആരിലാണോ പ്രവേശിച്ചത് അവരിലും ആത്മാവുണ്ടല്ലോ. അവരുടെ വലതുവശത്ത് വന്നിരിക്കുന്നു. രണ്ട് ആത്മാക്കളുടെ പാര്ട്ട് ഇവിടെ വളരെ അധികം നടക്കുന്നുണ്ട്. ആത്മാവിനെ വിളിക്കുമ്പോള് ആത്മാവ് എവിടെയാണ് വന്നിരിക്കുന്നത്. തീര്ച്ചയായും ബ്രാഹ്മണന് അടുത്തായിരിക്കും വന്നിരിക്കുക. ഇവിടെയും രണ്ട് ആത്മാക്കളാണ് ബാബയും ദാദയും. ഇവരെക്കുറിച്ച് ബാബ പറയുന്നു ഇവര്ക്ക് തന്റെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. നിങ്ങളോടും പറയുന്നു നിങ്ങള്ക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. ഇപ്പോള് സ്മൃതി ഉണര്ന്നു കല്പ കല്പം 84 ന്റെ ചക്രം കറങ്ങിയിട്ടുണ്ട്, പിന്നീട് തിരിച്ചുപോകുന്നു. ഇതാണ് സംഗമയുഗം. ഇപ്പോള് ട്രാന്സ്ഫര് ആവുകയാണ്. യോഗത്തിലൂടെ നിങ്ങള് സതോപ്രധാനമായി മാറും, ബാറ്ററി ചാര്ജ് ആകും. പിന്നീട് സത്യയുഗത്തിലേയ്ക്ക് വരും. ബുദ്ധിയില് മുഴുവന് ചക്രവും കറങ്ങിക്കൊണ്ടിരിക്കുന്നു. വിശദീകരണത്തിലേയ്ക്ക് പോകാന് സാധിക്കില്ല. വൃക്ഷത്തിനും ആയുസ്സുണ്ട്, പിന്നീട് അത് ഉണങ്ങുന്നു. ഇവിടെയും മുഴുവന് മനുഷ്യരും ഉണങ്ങിക്കഴിഞ്ഞു. എല്ലാവരും പരസ്പരം ദുഃഖം നല്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള് എല്ലാവരുടേയും ശരീരം നശിച്ചുപോകും. ബാക്കി ആത്മാക്കള് തിരിച്ചുപോകും. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാര്ക്കും നല്കാന് കഴിയില്ല. ബാബ തന്നെയാണ് വിശ്വത്തിന്റെ ചക്രവര്ത്തീ പദം നല്കുന്നത് എങ്കില് ബാബയെ എത്ര ഓര്മ്മിക്കണം. ഓര്മ്മയില് ഇരിക്കാത്തതിനാല് മായയുടെ അടികൊള്ളുന്നു. ഏറ്റവും വലിയ അടി വികാരത്തിന്റേതാണ്. യുദ്ധത്തിന്റെ മൈതാനത്തില് നിങ്ങള് ബ്രാഹ്മണരാണുള്ളത്, അതിനാല് നിങ്ങള്ക്കുനേരെ തന്നെയാണ് കൊടുങ്കാറ്റ് അടിക്കുക. പക്ഷേ ഒരു വികര്മ്മവും ചെയ്യരുത്. വികര്മ്മം ചെയ്താല് തോറ്റുപോയി. ബാബയോട് ചോദിക്കുന്നു ഇത് ചെയ്യേണ്ടതായി വരുന്നു. കുട്ടികള് ബുദ്ധിമുട്ടിക്കുമ്പോള് ദേഷ്യം വരുന്നു. കുട്ടികളെ വളരെ നല്ലരീതിയില് സംരക്ഷിക്കൂ ഇല്ലെങ്കില് മോശമായി മാറും. പരിശ്രമിക്കൂ അടിക്കരുത്. ഉരലില് കെട്ടിയിട്ടതായി കൃഷ്ണനെക്കുറിച്ചും കാണിച്ചിട്ടില്ലേ. കയറുകൊണ്ട് കെട്ടിയിടൂ, ഭക്ഷണം കൊടുക്കണ്ട. കരഞ്ഞ് കരഞ്ഞ് അവസാനം പറയും ശരി ഇനി ചെയ്യില്ല. കുട്ടിയാണ് പിന്നെയും ചെയ്യും, പറഞ്ഞ് കൊടുക്കണം. ബാബയും കുട്ടികള്ക്ക് പഠിപ്പ് നല്കുന്നു- കുട്ടികളേ, ഒരിയ്ക്കലും വികാരത്തിലേയ്ക്ക് പോകരുത്, കുലത്തെ കളങ്കപ്പെടുത്തിയവരായി ഒരിയ്ക്കലും മാറരുത്. ലൗകികത്തിലും അഥവാ മോശമായ പുത്രനുണ്ടെങ്കില് മാതാപിതാക്കള് പറയാറില്ലേ- ഇവന് മുഖം കറുപ്പിച്ചല്ലോ. കുലത്തിനെ കളങ്കപ്പെടുത്തിയല്ലോ. തോല്വിയും ജയവും, ജയവും തോല്വിയും സംഭവിച്ച് സംഭവിച്ച് അവസാനം വിജയം നേടും. സത്യത്തിന്റെ തോണിയാണ്, അനേകം കൊടുങ്കാറ്റുകള് വരും എന്തുകൊണ്ടെന്നാല് ഒരുപാട് അപരന്മാര് ഇറങ്ങിയിട്ടുണ്ട്. ചിലര് സ്വയം ഭഗവാനാണ് എന്ന് പറയുന്നു, ചിലര് എന്തെല്ലാമാണ് പറയുന്നത്. മന്ത്രവും തന്ത്രവിദ്യകളും കാണിക്കുന്നു. സാക്ഷാത്ക്കാരങ്ങളും കാണിക്കുന്നു. ബാബ വന്നിരിക്കുന്നത് സര്വ്വരുടേയും സദ്ഗതി ചെയ്യാനാണ്. പിന്നീട് ഈ കാടുമുണ്ടാകില്ല, ഈ കാട്ടില് വസിക്കുന്നവരും ഉണ്ടാകില്ല. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്, അറിയാം ഈ പഴയലോകം ശവപ്പറമ്പായിക്കഴിഞ്ഞു. ആരെങ്കിലും മരിക്കാന് പോകുന്നവരില് മനസ്സ് വെയ്ക്കുമോ, ഈ ലോകം നശിച്ചുകഴിഞ്ഞിരിക്കുന്നു. വിനാശം സംഭവിച്ചുകഴിഞ്ഞു. പുതിയ ലോകം പഴയതാവുമ്പോഴാണ് ബാബ വരുന്നത്. ബാബയെ നല്ലരീതിയില് ഓര്മ്മിച്ചാല് ബാറ്ററി ചാര്ജാകും. വളരെ നല്ലരീതിയില് വാണി വായിക്കുന്നുണ്ട്. പക്ഷേ ഓര്മ്മയുടെ മൂര്ച്ചയില്ലെങ്കില് അതിന് ശക്തിയുണ്ടാകില്ല. മൂര്ച്ചയുള്ള വാളാവില്ല. ബാബ പറയുന്നു ഇത് ഒരു പുതിയ കാര്യമല്ല. 5000 വര്ഷങ്ങള്ക്ക് മുമ്പ് വന്നിരുന്നു. ബാബ ചോദിക്കുന്നു മുമ്പ് എപ്പോഴാണ് കണ്ടത്? അപ്പോള് പറയുന്നു കല്പം മുമ്പ് കണ്ടിരുന്നു. പിന്നീട് ചിലര് പറയും ഡ്രാമ സ്വതവേ പുരുഷാര്ത്ഥം ചെയ്യിക്കുമെന്ന്. ശരി ഇപ്പോള് ഡ്രാമ പുരുഷാര്ത്ഥം ചെയ്യിക്കുകയല്ലേ, എങ്കില് ചെയ്യൂ. ഒരു ഭാഗത്തുതന്നെ ഇരുന്നുപോകരുത്. ആരാണോ കല്പം മുമ്പ് പുരുഷാര്ത്ഥം ചെയ്തത് അവര് ചെയ്യും. ഇപ്പോള് വരേയ്ക്കും ആരെല്ലാം വന്നിട്ടില്ലയോ, അവര് വരണം. ആരാണോ മുന്നോട്ടുപോകവേ ഉപേക്ഷിച്ച് പോയത്, ചെന്ന് വിവാഹം കഴിച്ചത്, അവര്ക്കും ഡ്രാമയില് പാര്ട്ടുണ്ടെങ്കില് വീണ്ടും വന്ന് പുരുഷാര്ത്ഥം ചെയ്യും, അല്ലാതെ എവിടെപ്പോകാനാണ്. എല്ലാവരും ബാബയില് തന്നെ തൂങ്ങേണ്ടിവരും. ഭീഷ്മ പിതാമഹനും അവസാനം വരും എന്ന് എഴുതിയിട്ടുണ്ട്. ഇപ്പോള് എത്ര അഹങ്കാരമാണ്, അവസാനം അവരുടെ അഹങ്കാരം പൂര്ത്തിയാകും. നിങ്ങളും ഓരോ 5000 വര്ഷങ്ങള്ക്ക് ശേഷം പാര്ട്ട് അഭിനയിക്കുന്നു, രാജ്യം നേടുന്നു, നഷ്ടപ്പെടുത്തുന്നു. ദിനംപ്രതിദിനം സെന്ററുകള് വര്ദ്ധിക്കും. ഭാരതവാസികള്ക്ക് പ്രധാനമായും ദേവീ ദേവതകളുടെ പൂജാരിമാര്ക്ക് മനസ്സിലാക്കിക്കൊടുക്കണം, സത്യയുഗത്തില് ദേവീ ദേവതകളുടെ ധര്മ്മമുണ്ടായിരുന്നു അതിനാലാണ് ദേവതകളുടെ പൂജ ചെയ്യുന്നത്. ക്രിസ്ത്യന്സ് ക്രിസ്തുവിന്റെ മഹിമ ചെയ്യുന്നു, നമ്മള് ആദി സനാതന ദേവീദേവതാ ധര്മ്മത്തിന്റെ മഹിമ ചെയ്യുന്നു. അത് ആരാണ് സ്ഥാപിച്ചത്. അവര് കരുതുന്നു കൃഷ്ണനാണ് സ്ഥാപിച്ചതെന്ന് അതിനാലാണ് അവരുടെ പൂജ ചെയ്യുന്നത്. നിങ്ങളിലും നമ്പര്വൈസാണ്. ആര് ആര് എന്ത് എന്തെല്ലാം പരിശ്രമങ്ങള് ചെയ്യുന്നു. ഗോവര്ദ്ധന പര്വ്വതത്തെ വിരലുകൊണ്ട് ഉയര്ത്തിയതായി കാണിക്കുന്നുണ്ടല്ലോ.

ഇപ്പോള് ഇത് പഴയ ലോകമാണ്, എല്ലാ വസ്തുക്കളുടേയും ശക്തി ക്ഷയിച്ചിരിക്കുന്നു. ഖനികളില് നിന്ന് സ്വര്ണ്ണവും ലഭിക്കുന്നില്ല, സ്വര്ഗ്ഗത്തിലാണെങ്കില് സ്വര്ണ്ണക്കൊട്ടാരങ്ങളാണുണ്ടാവുക, ഇപ്പോഴാണെങ്കില് ഗവണ്മെന്റ് ബുദ്ധിമുട്ടുന്നു കാരണം ചിലവ് കൂടുതലാണ്. അവിടെയാണെങ്കില് അളവില്ലാത്ത ധനമുണ്ട്. ചുമരുകളില്പോലും വജ്രവും രത്നവും പതിച്ചിട്ടുണ്ടാകും. വജ്രം അണിയുന്ന ശീലമുണ്ടാകും. അവിടെ ധനത്തിന് കുറവുണ്ടാകില്ല. സമ്പത്തിന്റെ ഖജനാവുണ്ടാകും. അല്ലാഹുവും അലാവുദ്ദീനും തമ്മിലുള്ള ഒരു കളിയുണ്ടല്ലോ. ഉരയ്ക്കുന്നതിലൂടെ കൊട്ടാരം ഉണ്ടാകുന്നു. ഇവിടെയും ദിവ്യ ദൃഷ്ടി ലഭിക്കുന്നതിലൂടെ സ്വര്ഗ്ഗത്തിലെത്തിച്ചേരും. അവിടെ രാജകുമാരീ- കുമാരന്മാരുടെ പക്കല് ഓടക്കുഴലുപോലും വജ്രം കൊണ്ടുള്ളതായിരിക്കും. ഇവിടെ അങ്ങനെയുള്ള എന്തെങ്കിലും അണിഞ്ഞാല് ഉടന് കൊള്ളയടിച്ചിട്ടുപോകും. കത്തികൊണ്ട് കുത്തിയിട്ടായാലും എടുത്തുകൊണ്ടുപോകും. അവിടെ ഇങ്ങനെയുള്ള കാര്യങ്ങള് ഉണ്ടാകില്ല. ഈ ലോകം വളരെ പഴയതും മോശമായതുമാണ്. ഈ ലക്ഷ്മീ നാരായണന്മാരുടെ രാജ്യമാണെങ്കില് ആഹാ ആഹാ എന്നായിരുന്നു. വജ്രവും രത്നവും കൊണ്ടുള്ള കൊട്ടാരങ്ങളായിരുന്നു. ഒറ്റയ്ക്കായിരിക്കില്ലല്ലോ. അതിനെയാണ് സ്വര്ഗ്ഗം എന്ന് പറയുന്നത്, നിങ്ങള്ക്ക് അറിയാം നമ്മള് ആ സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു. നമ്മളാണ് ഈ സോമനാഥക്ഷേത്രം നിര്മ്മിച്ചത്. നമ്മള് എന്തായിരുന്നു പിന്നീട് ഭക്തിമാര്ഗ്ഗത്തില് എങ്ങനെയാണ് ക്ഷേത്രങ്ങള് നിര്മ്മിച്ച് പൂജ ചെയ്തത് ഇതെല്ലാം മനസ്സിലാക്കുന്നുണ്ട്. പതുക്കെ പതുക്കെ എല്ലാം നശിക്കാന് തുടങ്ങി. മുസ്ലീങ്ങള് വന്നു, ഇത്രയും കട്ടുകൊണ്ടുപോയി ആ വജ്രങ്ങള് ശവകുടീരങ്ങളില് കൊണ്ടുപോയി വെച്ചു, താജ് മഹല് മുതലായവ നിര്മ്മിച്ചു. പിന്നീട് ബ്രിട്ടീഷ് ഗവണ്മെന്റ് അതെല്ലാം അവിടെനിന്നും കുഴിച്ചെടുത്ത് കൊണ്ടുപോയി. ഇപ്പോഴാണെങ്കില് ഒന്നുമില്ല. ഭാരതം യാചിക്കുകയാണ്, കടത്തിനുമേല് കടം വാങ്ങിക്കൊണ്ടിരിക്കുന്നു. ധാന്യമോ, പഞ്ചസാരയോ ഒന്നും ലഭിക്കുന്നില്ല. ഇപ്പോള് ലോകത്തിന് മാറണം. പക്ഷേ അതിനുമുമ്പ് ആത്മാവിന്റെ ബാറ്ററിയെ സതോപ്രധാനമാക്കി മാറ്റുന്നതിനായി ചാര്ജ് ചെയ്യണം. ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം. ബുദ്ധിയുടെ യോഗം ബാബയുമായിട്ടായിരിക്കണം, അവരില് നിന്നുതന്നെയാണ് സമ്പത്ത് ലഭിക്കേണ്ടത്. ഇതില് തന്നെയാണ് മായയുമായി യുദ്ധം നടക്കുന്നത്. മുമ്പ് ഈ കാര്യങ്ങള് നിങ്ങള്ക്ക് അറിയില്ലായിരുന്നു. എങ്ങനെയാണോ മറ്റുള്ളവര് അതുപോലെത്തന്നെയായിരുന്നു നിങ്ങളും. നിങ്ങള് ഇപ്പോള് സംഗമയുഗികളാണ് എന്നാല് അവര് എല്ലാവരും കലിയുഗികളാണ്. മനുഷ്യര് പറയുന്നു ഇവര്ക്ക് എന്താണോ തോന്നുന്നത് അത് പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ മനസ്സിലാക്കിക്കൊടുക്കുന്നതിനും യുക്തികളുണ്ട്. പതുക്കെ പതുക്കെ നിങ്ങളുടെ വൃദ്ധിയുണ്ടാകും. ഇപ്പോള് ബാബ വലിയ യൂണിവേഴ്സിറ്റി തുറക്കുകയാണ്. ഇതില് മനസ്സിലാക്കിക്കൊടുക്കുന്നതിന് ചിത്രം ആവശ്യമാണല്ലോ. മുന്നോട്ട് പോകവേ നിങ്ങളുടെ കൈയ്യില് ഈ ചിത്രങ്ങളെല്ലാം ട്രാന്സ് ലൈറ്റിന്റേതാവും പിന്നീട് മനസ്സിലാക്കിക്കൊടുക്കുന്നതും നിങ്ങള്ക്ക് സഹജമാകും.

നിങ്ങള്ക്ക് അറിയാം ബാബയുടെ ഓര്മ്മയിലൂടെയും ജ്ഞാനത്തിലൂടെയും നമ്മള് നമ്മുടെ രാജധാനി വീണ്ടും സ്ഥാപിക്കുകയാണ്. മായ ഇടയില് വളരെ അധികം വഞ്ചിക്കുന്നു. ബാബ പറയുന്നു ചതിയില് നിന്നും സുരക്ഷിതരായിരിക്കൂ. യുക്തികള് പറഞ്ഞുതന്നുകൊണ്ടേയിരിക്കുന്നു. മുഖത്തിലൂടെ ഇത്രമാത്രം പറയൂ അതായത് ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും പിന്നീട് നിങ്ങള് ഈ ലക്ഷ്മീ നാരായണനായി മാറും. ഈ ബാഡ്ജ് പോലും ഭഗവാന് സ്വയം നിര്മ്മിച്ചതാണ്, എങ്കില് ഇതിന് എത്ര ബഹുമാനം നല്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സര്വ്വഗുണങ്ങളാലും തന്റെ അലങ്കാരം ചെയ്യണം, ഒരിയ്ക്കലും ആര്ക്കും ദുഃഖം നല്കരുത്. എല്ലാവര്ക്കും സുഖത്തിന്റെ വഴി പറഞ്ഞുകൊടുക്കണം.

2) മുഴുവന് ലോകവും ശവപ്പറമ്പായിരിക്കുന്നു അതിനാല് ഇതില് മനസ്സ് വെയ്ക്കരുത്. നമ്മള് ഇപ്പോള് ട്രാന്സ്ഫര് ആവുകയാണ്, നമുക്ക് പുതിയ ലോകത്തിലേയ്ക്ക് പോകണം എന്നത് സ്മൃതിയില് ഉണ്ടായിരിക്കണം.

വരദാനം :-
ഗൃഹസ്ഥത്തിലിരുന്നുകൊണ്ടും എന്റേതെന്ന ഭാവത്തെ ത്യാഗം ചെയ്യുന്നവരായ സത്യമായ ട്രസ്റ്റി, മായാജീത്തായി ഭവിക്കട്ടെ.

അഴുക്കില് കീടങ്ങള് ഉണ്ടാകുന്നത് പോലെ എപ്പോള് എന്റേതെന്ന ഭാവം വരുന്നുവോ അപ്പോള് മായ ജന്മമെടുക്കുന്നു. മായാജീത്താകാനുള്ള സഹജമായ ഉപായമാണ്-സ്വയത്തെ സദാ ട്രസ്റ്റിയെന്ന് മനസ്സിലാക്കുക. ബ്രഹ്മാകുമാര് എന്നാല് ട്രസ്റ്റി, ട്രസ്റ്റിക്ക് ആരിലും മമത്വം ഉണ്ടാകില്ല എന്തുകൊണ്ടെന്നാല് അവരില് എന്റേതെന്ന ഭാവം ഉണ്ടാകില്ല. ഗൃഹസ്ഥിയെന്ന് മനസ്സിലാക്കിയാല് മായ വരും, ട്രസ്റ്റിയാണെന്ന് മനസ്സിലാക്കിയാല് മായ ഓടിപ്പോകും. അതിനാല് നിര്മ്മോഹിയായിരുന്ന് ഗൃഹസ്ഥകാര്യങ്ങളില് മുഴുകൂ എങ്കില് മായാപ്രൂഫായിരിക്കാം.

സ്ലോഗന് :-
എവിടെ അഭിമാനം ഉണ്ടോ അവിടെ അപമാനത്തിന്റെ ഫീലിങ്ങ് തീര്ച്ചയായും വരും.