10.11.19    Avyakt Bapdada     Malayalam Murli     06.03.85     Om Shanti     Madhuban


സംഗമയുഗംഉത്സവത്തിന്റെയുഗമാണ്, ബ്രാഹ്മണജീവിതംഉത്സാഹത്തിന്റെജീവിതമാണ്


ഇന്ന് ഹോളിയസ്റ്റ്(പവിത്രമായ), ഹൈയസ്റ്റ്(ഉയര്ന്നത്) ബാബ തന്റെ പവിത്രവും സന്തോഷവുമുള്ള ഹംസങ്ങളുമായി ഹോളി ആഘോഷിക്കാന് വന്നിരിക്കുന്നു. ത്രിമൂര്ത്തിയായ ബാബ മൂന്ന് പ്രകാരത്തിലുള്ള ഹോളിയുടെ ദിവ്യമായ രഹസ്യം കേള്പ്പിക്കാന് വന്നിരിക്കുന്നു. സംഗമയുഗം ഹോളി യുഗമാണ്. സംഗമയുഗം ഉത്സവത്തിന്റെ യുഗമാണ്. നിങ്ങള് ശ്രേഷ്ഠ ആത്മാക്കളുടെ ഓരോ ദിനം, ഓരോ സമയം ഉത്സാഹം നിറഞ്ഞ ഉത്സവമാണ്. അജ്ഞാനി ആത്മാക്കള് സ്വയത്തെ ഉത്സാഹത്തില് കൊണ്ടു വരുന്നതിന് ഉത്സവം ആഘോഷിക്കുന്നു. എന്നാല് നിങ്ങള് ശ്രേഷ്ഠ ആത്മാക്കള്ക്ക് ഈ ബ്രാഹ്മണ ജീവിതം ഉത്സാഹത്തിന്റെ ജീവിതമാണ്. ഉണര്വ്വും സന്തോഷവും കൊണ്ട് നിറഞ്ഞ ജീവിതമാണ് അതിനാല് സംഗമയുഗം തന്നെ ഉത്സവത്തിന്റെ യുഗമാണ്. ഈശ്വരീയ ജീവിതം സദാ ഉണര്വ്വും ഉത്സാഹവുമുള്ള ജീവിതമാണ്. സദാ സന്തോഷത്തില് നൃത്തം ചെയ്ത്, ജ്ഞാനത്തിന്റെ ശക്തിശാലി അമൃതം പാനം ചെയ്ത്, സുഖത്തിന്റെ ഗീതം ആലപിച്ച്, ഹൃദയത്തിന്റെ സ്നേഹത്തിന്റെ ഗീതം പാടി തന്റെ ജീവിതത്തെ ശ്രേഷ്ഠമാക്കി കൊണ്ടിരിക്കുന്നു. അജ്ഞാനി ആത്മാക്കള് ഒരു ദിവസം ആഘോഷിക്കുന്നു, അല്പക്കാലത്തെ ഉത്സാഹത്തില് വരുന്നു പിന്നെ വീണ്ടും പണ്ടത്തെ പോലെയാകുന്നു. നിങ്ങള് ഉത്സവം ആഘോഷിച്ച് പവിത്രമായി തീരുന്നു, മറ്റുള്ളവരെയും പവിത്രമാക്കുന്നു. അവര് കേവലം ആഘോഷിക്കുന്നു, നിങ്ങള് ആഘോഷിച്ച് ആയി തീരുന്നു. മനുഷ്യര് 3 പ്രകാരത്തിലുള്ള ഹോളി ആഘോഷിക്കുന്നു- ഒന്ന് കത്തിക്കുന്നതിന്റെ ഹോളി, രണ്ട് നിറം ചാര്ത്തുന്നതിന്റെ ഹോളി. മൂന്ന് മംഗള മിലനം ആഘോഷിക്കുന്നതിന്റെ ഹോളി. ഇത് മൂന്നും ആത്മീയ രഹസ്യങ്ങളുള്ള ഹോളിയാണ്. എന്നാല് അവര് സ്ഥൂല രൂപത്തില് ആഘോഷിക്കുന്നു. ഈ സംഗമയുഗത്തില് നിങ്ങള് മഹാനാത്മാക്കള് ബാബയുടേതാകുമ്പോള് അര്ത്ഥം പവിത്രമാകുമ്പോള് ആദ്യം എന്താണ് ചെയ്യുന്നത്? ആദ്യം സര്വ്വ പഴയ സ്വഭാവ സംസ്ക്കാരങ്ങളെ യോഗാഗ്നിയിലൂടെ ഭസ്മമാക്കുന്നു അര്ത്ഥം കത്തിക്കുന്നു. അതിനു ശേഷമാണ് ഓര്മ്മയിലൂടെ ബാബയുടെ കൂട്ട്ക്കെട്ടിന്റെ പ്രഭാവം ഏല്ക്കുന്നത്. നിങ്ങളും ആദ്യം കത്തിക്കുന്ന ഹോളിയാണ് ആഘോഷിക്കുന്നത് പിന്നെ പ്രഭുവിന്റെ കൂട്ട്ക്കെട്ടിന്റെ പ്രഭാവത്തില് വരുന്നു അര്ത്ഥം ബാബയ്ക്ക് സമാനമായി തീരുന്നു. ബാബ ജ്ഞാന സാഗരനാണ് അതിനാല് നിങ്ങള് കൂട്ട്ക്കെട്ടിന്റെ പ്രഭാവത്തില് ജ്ഞാന സ്വരൂപരായി മാറുന്നു. ബാബയുടെ ഗുണങ്ങള് നിങ്ങളുടെ ഗുണങ്ങളായി മാറുന്നു, ബാബയുടെ ശക്തികള് നിങ്ങളുടെ ഖജനാക്കളായി മാറുന്നു. നിങ്ങളുടെ സമ്പത്തായി മാറുന്നു. അതിനാല് അങ്ങനെ അവിനാശി കൂട്ട്ക്കെട്ടിന്റെ പ്രഭാവമേല്ക്കുന്നു, ജന്മ ജന്മാന്തരം ഈ കൂട്ട്ക്കെട്ട് അവിനാശിയായി തീരുന്നു. കൂട്ട്ക്കെട്ടിന്റെ പ്രഭാവമേല്ക്കുമ്പോള്., ഈ ആത്മീയ നിറത്തിന്റെ ഹോളി ആഘോഷിക്കുമ്പോള് ആത്മാ പരമാത്മാവിന്റെ, ബാബയുടെയും കുട്ടികളുടെയും ശ്രേഷ്ഠമായ മിലനത്തിന്റെ മേള സദാ നടന്നു കൊണ്ടിരിക്കുന്നു. അജ്ഞാനി ആത്മാക്കള് നിങ്ങളുടെ ഈ ആത്മീയ ഹോളിയെ സ്മരണയുടെ രൂപത്തില് ആഘോഷിക്കാന് തുടങ്ങി. നിങ്ങളുടെ പ്രാക്ടിക്കല് ഉത്സാഹം നിറഞ്ഞ ജീവിതത്തിന്റെ വ്യത്യസ്ഥ രൂപത്തില് സ്മരണ ആഘോഷിച്ച് അല്പക്കാലത്തേക്ക് സന്തോഷിക്കുന്നു. ഓരോ ചുവടില്, നിങ്ങളുടെ ശ്രേഷ്ഠമായ ജീവിതത്തില് പ്രാപ്തമായിട്ടുള്ള വിശേഷതകളെ ഓര്മ്മിച്ച് കുറച്ച് സമയത്തേക്ക് അവരും ആനന്ദം ആഘോഷിച്ചു കൊണ്ടിരിക്കുന്നു. എന്റെ തന്നെ വിശേഷതകളുടെ സ്മരണയാണെന്ന് മനസ്സിലാക്കി ഇത് കണ്ട് അഥവാ കേട്ട് ഹര്ഷിതമാകുന്നില്ലേ. നിങ്ങള് മായയെ കത്തിച്ചു, അവര് ഹോളികയുണ്ടാക്കി കത്തിക്കുന്നു. കേട്ടാല് ചിരി വരുന്ന രീതിയിലുള്ള അത്രയും രസകരമായ കഥകളാണ് ഉണ്ടാക്കിയിട്ടുള്ളത്- നമ്മുടെ കാര്യത്തെ എങ്ങനെയാക്കി തീര്ത്തു! ഹോളിയുടെ ഉത്സവം നിങ്ങളുടെ വ്യത്യസ്ഥമായ പ്രാപ്തിയുടെ ഓര്മ്മയുടെ രൂപത്തില് ആഘോഷിക്കുന്നു. ഇപ്പോള് നിങ്ങള് സദാ സന്തോഷത്തോടെയിരിക്കുന്നു. സന്തോഷത്തിന്റെ പ്രാപ്തിയുടെ സ്മരണയായി വളരെ സന്തോഷമായി ഹോളി ആഘോഷിക്കുന്നു. ആ സമയത്ത് സര്വ്വ ദുഃഖങ്ങളും മറക്കുന്നു. നിങ്ങള് സദാ കാലത്തേക്ക് ദുഃഖം മറന്നു. നിങ്ങളുടെ സന്തോഷത്തിന്റെ പ്രാപ്തിയുടെ സ്മരണ ആഘോഷിക്കുന്നു.

മറ്റ് കാര്യങ്ങള് ആഘോഷിക്കുന്ന സമയത്ത് ചെറിയവരും മുതിര്ന്നവരും, ഭാര രഹിതമായ രൂപത്തില് ആഘോഷിക്കുന്നു. ആ ദിവസം സര്വ്വരുടെയും മൂഡ് ഭാര രഹിതമായിരിക്കും. അതിനാല് ഇത് നിങ്ങള് ഡബിള് ലൈറ്റ് ആകുന്നതിന്റെ സ്മരണയാണ്. പ്രഭുവിന്റെ കൂട്ട്ക്കെട്ടിന്റെ പ്രഭാവത്തില് വരുമ്പോള് ഡബിള് ലൈറ്റായി മാറുന്നില്ലേ. ഈ വിശേഷതയുടെ സ്മരണയാണ്. മറ്റൊരു കാര്യം- ഈ ദിനത്തില് ചെറിയവരും മുതിര്ന്നവരും, ഏതൊരു സംബന്ധത്തിലുള്ളവരും സമാന സ്വഭാവത്തിലിരിക്കുന്നു. ചെറിയ പേരക്കുട്ടിയായിക്കോട്ടെ, അതും മുത്തച്ഛന്റെ മേല് നിറം ചാര്ത്തുന്നു. സര്വ്വ സംബന്ധത്തിന്റെ, വയസ്സിന്റെ ബോധം മറക്കുന്നു. സമാന ഭാവത്തില് വരുന്നു. ഇതും നിങ്ങളുടെ വിശേഷ സമാനമായി ഭവിക്കട്ടെ അര്ത്ഥം ഭായി ഭായി സ്ഥിതി, മറ്റൊരു ദേഹ സംബന്ധത്തിന്റെ ദൃഷ്ടിയില്ല, ഇത് ഭായി ഭായി സമാന സ്ഥിതിയുടെ സ്മരണയാണ്. മറ്റൊരു കാര്യം- ഈ ദിനത്തില് വ്യത്യസ്ഥമായ നിറങ്ങളിലൂടെ പീച്ചാങ്കുഴല് നിറച്ച് പരസ്പരം നിറം തളിക്കുന്നു. ഇതും ഈ സമയത്തെ നിങ്ങളുടെ സേവനത്തിന്റെ സ്മരണയാണ്. മറ്റാത്മാക്കള്ക്ക് ദൃഷ്ടിയാകുന്ന പീച്ചാങ്കുഴലിലൂടെ സ്നേഹ സ്വരൂപമാക്കുന്നതിന്റെ നിറം, ആനന്ദ സ്വരൂപമാക്കുന്നതിന്റെ നിറം, സുഖത്തിന്റെ, ശാന്തിയുടെ, ശക്തികളുടെ എത്ര നിറങ്ങള് തളിക്കുന്നു. സദാ നില നില്ക്കുന്ന രീതിയില് നിറം ചാര്ത്തൂ. ഇല്ലാതാക്കേണ്ടി വരുന്നില്ല. പരിശ്രമിക്കേണ്ടി വരുന്നില്ല. ഓരോ ആത്മാവും ആഗ്രഹിക്കുന്നതിതാണ്- സദാ ഈ നിറങ്ങളില് തന്നെയിരിക്കണം എന്ന്. അതിനാല് സര്വ്വരുടെയുമടുത്ത് ആത്മീയ നിറങ്ങളുടെ ആത്മീയ ദൃഷ്ടിയുടെ പീച്ചാങ്കുഴലില്ലേ. ഹോളി കളിക്കാറില്ലേ. ഈ ആത്മീയ ഹോളി നിങ്ങള് സര്വ്വരുടെ ജീവിതത്തിന്റെ സ്മരണയാണ്. അങ്ങനെ ബാപ്ദാദയുമായി മംഗളമായ മിലനം ആഘോഷിച്ചു, മിലനം ആഘോഷിച്ച് ബാബയ്ക്ക് സമാനമായി തീര്ന്നു. മംഗള മിലനം ആഘോഷിച്ച് കംബയിന്റായി. ആര്ക്കും വേര്പ്പിരിക്കാന് സാധിക്കില്ല.

മറ്റൊരു കാര്യം-ഈ ദിനം സര്വ്വ കഴിഞ്ഞു പോയ കാര്യങ്ങളെ മറക്കുന്നതിനുള്ള ദിനമാണ്. 63 ജന്മത്തിലെ കാര്യങ്ങളെ മറക്കുകയാണല്ലോ. കഴിഞ്ഞു പോയതിനെ വിരാമ ബിന്ദു വിടുന്നു അതിനാല് ഹോളിയുടെ അര്ത്ഥം തന്നെ കഴിഞ്ഞത് കഴിഞ്ഞുവെന്നും കൂടിയാണ്. എങ്ങനെയുള്ള കടുത്ത ശത്രുതയെയും മറന്ന് മിലനം ആഘോഷിക്കുന്നതിന്റെ ദിനം എന്നാണ് പറയുന്നത്. നിങ്ങളും ആത്മാവിന്റെ ശത്രുവായ ആസൂരീയ സംസ്ക്കാരങ്ങളെ, ആസൂരീയ സ്വഭാവത്തെ മറന്ന് പ്രഭു മിലനം ആഘോഷിച്ചില്ലേ. സങ്കല്പത്തില് പോലും പഴയ സംസ്ക്കാരം സ്മൃതിയില് വരരുത്. ഇതും നിങ്ങളുടെ ഈ മറക്കുന്നതിന്റെ വിശേഷതയുടെ സ്മരണയായി ആഘോഷിച്ചു കൊണ്ടിരിക്കുന്നു. അപ്പോള് കേട്ടല്ലോ നിങ്ങളുടെ വിശേഷതകള് എന്തൊക്കെയാണെന്ന്. നിങ്ങളുടെ ഓരോ ഗുണത്തിന്റെ, കര്മ്മത്തിന്റെ വ്യത്യസ്ഥമായ സ്മരണകള് ഉണ്ടാക്കിയിട്ടുണ്ട്. ആരുടെയാണൊ ഓരോ കര്മ്മവും സ്മരണയായി മാറുന്നത്, അത് ഓര്മ്മിച്ച് സന്തോഷത്തില് വരുന്നത് അവര് സ്വയം എത്ര മഹാനാണ്? മനസ്സിലായോ- സ്വയം ആരാണെന്ന്. ഹോളിയാണ് എന്നാല് എത്ര വിശേഷമാണ്.

ഡബിള് വിദേശി തന്റെ ഈ ശ്രേഷ്ഠതയുടെ സ്മരണയെ അറിയുന്നില്ലായെങ്കിലും നിങ്ങളുടെ ഓര്മ്മയുടെ മഹത്വം ലോകത്തിലുള്ളവര് ഓര്മ്മിച്ച് സ്മരണ ആഘോഷിച്ചു കൊണ്ടിരിക്കുന്നു. മനസ്സിലായോ ഹോളിയെന്താണെന്ന്. നിങ്ങളെല്ലാവരും നിറങ്ങളുടെ പ്രഭാവത്തില് വന്നു. സ്നേഹത്തിന്റെ പ്രഭാവത്തില് വന്നു, ബാബയല്ലാതെ മറ്റൊന്നും കാണപ്പെടുന്നില്ല. സ്നേഹത്തില് തന്നെ കഴിക്കുന്നു, കുടിക്കുന്നു, നടക്കുന്നു, പാടുന്നു, നൃത്തം ചെയ്യുന്നു. പക്കാ നിറം ചാര്ത്തിയില്ലേ? കച്ചായാണൊ പക്കായാണൊ? കഴിഞ്ഞതിനെ വിരാമ ബിന്ദുവിട്ടോ? അറിയാതെ പോലും പഴയ കാര്യങ്ങള് ഓര്മ്മ വരരുത്. പറയാറില്ലേ- എന്ത് ചെയ്യാം വന്നു എന്ന്. അറിയാതെ വരുന്നു.പുതിയ ജന്മം, പുതിയ കാര്യങ്ങള്, പുതിയ സംസ്ക്കാരം, പുതിയ ലോകം, ഈ ബ്രാഹ്മണരുടെ ലോകം തന്നെ പുതിയ ലോകമാണ്. ബ്രാഹ്മണരുടെ ഭാഷ തന്നെ പുതിയതല്ലേ. ആത്മാവിന്റെ ഭാഷ പുതിയതല്ലേ. അവര് എന്ത് പറയുന്നു, നിങ്ങള് എന്ത് പറയുന്നു. പരമാത്മാവിനെ കുറിച്ചും പുതിയ കാര്യങ്ങളാണ്. അപ്പോള് ഭാഷയും പുതിയത്, രീതിയും പുതിയത്, സംബന്ധ സമ്പര്ക്കവും പുതിയത്, സര്വ്വതും പുതിയത്. പഴയത് സമാപ്തമായി. പുതിയത് ആരംഭിച്ചു, പുതിയ ഗീതം പാടുന്നു. പഴയതല്ല. എന്ത്, എന്ത് കൊണ്ട് ഇത് പഴയ ഗീതമാണ്. ആഹാ, ഓഹോ ഇതാണ് പുതിയ ഗീതം. അപ്പോള് ഏത് ഗീതമാണ് പാടുന്നത്? അയ്യോ അയ്യോ എന്ന ഗീതമല്ലല്ലോ. അയ്യോ അയ്യോ എന്ന് പറയുന്നവര് ലോകത്തില് നിരവധിയുണ്ട്, നിങ്ങളല്ല. അതിനാല് അവിനാശി ഹോളി ആഘോഷിച്ചു അര്ത്ഥം കഴിഞ്ഞതിനെ വിരാമ ബിന്ദുവിട്ട് സമ്പൂര്ണ്ണ പവിത്രമായി. ബാബയുടെ കൂട്ട്ക്കെട്ടിന്റെ പ്രഭാവത്തില് വന്നു. അതിനാല് ഹോളി ആഘോഷിച്ചില്ലേ.

സദാ ബാബയും ഞാനും, ഒപ്പമുണ്ട്. സംഗമയുഗത്തില് സദാ കൂടെ തന്നെയിരിക്കും. വേര്പിരിയാന് സാധിക്കില്ല. ഞാനും എന്റെ ബാബയും എന്ന ഉണര്വ്വും ഉത്സാഹവും ഹൃദയത്തിലുണ്ടല്ലോ. ബാബയെ ലഭിച്ചപ്പോള് സര്വ്വതും ലഭിച്ചു. മറ്റൊന്നുമില്ല. സംബന്ധിയില്ല, ഖജനാക്കള്, ശക്തി, ഗുണം, ജ്ഞാനം, പ്രാപ്തി ഒന്നുമില്ല. ബാക്കി പിന്നെയെന്ത് വേണം, ഇതിനെയാണ് പറയുന്നത് ഹോളി ആഘോഷിക്കുക എന്ന്. മനസ്സിലായോ!

നിങ്ങള് എന്താ ആനന്ദത്തിലിരിക്കുന്നു. നിശ്ചിന്ത ചക്രവര്ത്തി, ചിന്തയില്ലാത്ത രാജ്യത്തെ ചക്രവര്ത്തിയാണ്. അങ്ങനെ ആര്ക്കും ആനന്ദത്തിലിരിക്കാന് സാധിക്കില്ല. ലോകത്തില് എത്ര തന്നെ സമ്പന്നരായിക്കോട്ടെ അഥവാ ലോകത്തിലെ പ്രശസ്തരായ വ്യക്തിയായിക്കോട്ടെ, വളരെ ശാസ്ത്രം പഠിച്ചവരായിക്കോട്ടെ, വേദങ്ങള് പഠിച്ചവരായിക്കോട്ടെ, നവ പ്രകാരത്തിലുള്ള ഭക്തി ചെയ്യുന്നവരായിക്കോട്ടെ, നമ്പര് വണ് സയന്സ് പഠിച്ചവരായിക്കോട്ടെ, ഏതൊരു കര്ത്തവ്യവുമുള്ളവരായിക്കോട്ടെ ഇങ്ങനെ ആനന്ദത്തോടെയുള്ള ജീവിതം ഉള്ളവരാകില്ല. ഇതില് പരിശ്രമമില്ല, സ്നേഹം മാത്രം. ചിന്തയില്ല എന്നാല് ശുഭ ചിന്തകരാണ്, ശുഭ ചിന്തനമുണ്ട്. അങ്ങനെ മുഴുവന് വിശ്വത്തില് എവിടെ അന്വേഷിച്ചാലും ഇങ്ങനെയുള്ള ആനന്ദത്തിന്റെ ജീവിതം ലഭിക്കുന്നുവെങ്കില് കൊണ്ടു വരൂ. അതിനാല് പാട്ട് പാടുന്നില്ലേ- മധുബനില്, ബാബയുടെ ലോകത്തില് ആനന്ദം തന്നെ ആനന്ദമാണ്. കഴിക്കുമ്പോഴും ആനന്ദമാണ്, ഉറങ്ങുമ്പോഴും ആനന്ദമാണ്. ഗുളിക കഴിച്ച് ഉറങ്ങേണ്ട ആവശ്യമില്ല. ബാബയുടെ കൂടെ ഉറങ്ങൂ എങ്കില് ഗുളികയുടെ ആവശ്യമില്ല. ഒറ്റയ്ക്ക് ഉറങ്ങുമ്പോഴാണ് പറയുന്നത്- ബി പി കൂടുതലാണ്, വേദനയാണ് എന്ന്, അപ്പോള് മരുന്ന് കഴിക്കേണ്ടി വരുന്നു. ബാബ കൂടെയുണ്ട്, ബാബ നിങ്ങളോടൊപ്പം ഉറങ്ങിക്കൊണ്ടിരിക്കുന്നു, ഇതാണ് മരുന്ന്. ആദി സമയത്ത് മരുന്നൊന്നും ഉണ്ടായിരുന്നില്ല, ഇനി അങ്ങനെയുള്ള സമയം വരും. ഓര്മ്മയുണ്ടല്ലോ. ആരംഭത്തില് എത്രയോ കാലം മരുന്നൊന്നുമില്ലായിരുന്നു. കുറച്ച് വെണ്ണ കഴിക്കുമായിരുന്നു. മരുന്നൊന്നും കഴിച്ചിരുന്നില്ല. ആദി സമയത്ത് ബാബ അഭ്യാസം ചെയ്യിച്ചായിരുന്നല്ലോ. അന്തിമത്തില് ആദിയിലെ സമയം ആവര്ത്തിക്കും. വളരെ വിചിത്രമായ സാക്ഷാത്ക്കാരവും ചെയ്തു കൊണ്ടിരിക്കും. ഒരു പ്രാവശ്യമെങ്കിലും സാക്ഷാത്ക്കാരമുണ്ടാകണമെന്ന ഇച്ഛ വളരെ പേര്ക്കില്ലേ.അവസാനം വരെ പക്കാ ആയിട്ടിരിക്കുന്നവര്ക്ക് സാക്ഷാത്ക്കാരമുണ്ടാകും, അത് തന്നെ സംഘടനയിലെ ഭട്ഠിയാകും. സേവനം പൂര്ത്തിയാകും. ഇപ്പോള് സേവനം കാരണം അവിടെയുമിവിടെയും ചിതറി കിടക്കുന്നു. പിന്നീട് നദികളെല്ലാം സാഗരത്തില് ലയിക്കും. എന്നാല് സമയം സമീപത്തായിരിക്കും. സാധനങ്ങളുണ്ടായിട്ടും ഉപയോഗപ്പെടില്ല അതിനാല് ബുദ്ധിയുടെ ലൈന് വളരെ ക്ലിയറായിരിക്കണം. ഇപ്പോള് എന്ത് ചെയ്യണം എന്ന് ടച്ചിംഗാകണം. ഒരു സെക്കന്റ് പോലും താമസിക്കരുത്. ഏതു പോലെ അവരും ബട്ടണ് അമര്ത്താന് ഒരു സെക്കന്റെങ്കിലും താമസിച്ചുവെങ്കില് എന്ത് സംഭവിക്കും? ഇവിടെയും ഒരു ടച്ചിംഗ് ഉണ്ടാകുന്നതില് താമസിച്ചുവെങ്കില് പിന്നെ എത്തി ചേരാന് പ്രയാസമാകും. അവരും എത്ര ശ്രദ്ധയോടെയിരിക്കുന്നു. അപ്പോള് ഇത് ബുദ്ധിയുടെ ടച്ചിംഗാണ്. ആരംഭത്തില് വീട്ടിലിരിക്കെ ശബ്ദം കേട്ടു, വിളി വന്നു- വരൂ, എത്തി ചേരൂ, ഇപ്പോള് ഇറങ്ങൂ എന്ന്. ഉടനെ ഇറങ്ങി. അതേപോലെ അന്തിമത്തിലും ബാബയുടെ ശബ്ദം മുഴങ്ങും. സാകാരത്തില് സര്വ്വ കുട്ടികളെയും വിളിച്ചു. അതേപോലെ ആകാര രൂപത്തിലും സര്വ്വ കുട്ടികളെയും വരൂ വരൂ എന്ന് ആഹ്വാനം ചെയ്യും. വരുക, കൂടെ പോകുക. അങ്ങനെ തന്റെ ബുദ്ധി സദാ ക്ലിയറായിരിക്കണം. മറ്റെവിടെയെങ്കിലും ശ്രദ്ധ പോയിയെങ്കില് ബാബയുടെ ശബ്ദം, ബാബയുടെ വിളി മിസ്സാകും. ഇതെല്ലാം സംഭവിക്കുക തന്നെ വേണം.

ടീച്ചേഴ്സ് ചിന്തിക്കുന്നുണ്ട്- ഞങ്ങള് എത്തി ചേരും എന്ന്. ഇങ്ങനെയും സംഭവിക്കാം- അവിടെയും നിങ്ങള്ക്ക് ബാബ നിര്ദ്ദേശം നല്കാം. അവിടെ എന്തെങ്കിലും വിശേഷ കാര്യമുണ്ടാകാം. മറ്റുള്ളവര്ക്ക് ശക്തി നല്കേണ്ടതാകാം. കൂടെ കൊണ്ട് പോകണ്ടേതാകാം. ഇതും സംഭവിക്കും എന്നാല് ബാബയുടെ നിര്ദ്ദേശമനുസരിച്ച്. മന്മത്തിലൂടെയല്ല. ആകര്ഷണത്തിലൂടെയല്ല. അയ്യോ, എന്റെ സെന്ററാണ് എന്ന ഓര്മ്മ പോലും വരരുത്. ഇന്ന വ്യക്തിയെയും കൂടെ കൂട്ടാം, ഇവര് വേണ്ടപ്പെട്ടതാണ്, സഹയോഗിയാണ്. അങ്ങനെയാകരുത്. ആര്ക്കു വേണ്ടിയെങ്കിലും നിന്നു പോയിയെങ്കില്, അവിടെ തന്നെ നിന്നു പോകും. അങ്ങനെ തയ്യാറായില്ലേ. ഇതിനെയാണ് എവര്റെഡിയെന്നു പറയുന്നത്. സദാ സര്വ്വതും പാക്ക് ചെയ്ത് വച്ചിരിക്കണം. ആ സമയത്ത് ചെയ്യണം എന്ന സങ്കല്പം പോലും വരരുത്. ഇത് ചെയ്യാം, ഇന്നത് ചെയ്യാം. സാകാരത്തില് ഓര്മ്മയില്ലേ, സേവനയുക്തരായ കുട്ടികളുടെ സ്ഥൂലമായ പെട്ടിയും കിടക്കയും സദാ തയ്യാറായിരുന്നു. ട്രെയിന് നേരത്തെ എത്തി- അവര് പോകുന്നു. അങ്ങനെയും അനുഭവം ചെയ്തില്ലേ. ഇവിടെയും മനസ്സിന്റെ സ്ഥിതിയില് പെട്ടിയും കിടക്കയും തയ്യാറാക്കി വയ്ക്കം. ബാബ വിളിച്ചു, കുട്ടികള് ഹാജരാകണം. ഇതിനെയാണ് എവര് റെഡിയെന്ന് പറയുന്നത്. ശരി.

അങ്ങനെ സദാ കൂട്ട്ക്കെട്ടിന്റെ പ്രഭാവത്തില് വരുന്ന, സദാ കഴിഞ്ഞു പോയതിനെ വിരാമ ബിന്ദുവിട്ട് വര്ത്തമാനത്തെയും ഭാവിയെയും ശ്രേഷ്ഠമാക്കുന്ന, സദാ പരമാത്മ മിലനം ആഘോഷിക്കുന്ന, സദാ ഓരോ കര്മ്മം ഓര്മ്മയിലിരുന്ന് ചെയ്യുന്ന അര്ത്ഥം ഓരോ കര്മ്മത്തിന്റെയും സ്മരണയുണ്ടാക്കുന്ന, സദാ സന്തോഷത്തില് നൃത്തം ചെയ്ത്, പാട്ട് പാടി സംഗമയുഗത്തിന്റെ ആനന്ദം ആഘോഷിക്കുന്ന, ബാബയ്ക്ക് സമാനം ബാബയുടെ ഓരോ സങ്കല്പത്തെ പിടിച്ചെടുക്കുന്ന, സദാ ബുദ്ധിയെ ശ്രേഷ്ഠവും സ്പ്ഷ്ടവുമാക്കി വയ്ക്കുന്ന, അങ്ങനെയുള്ള ഹോളി ഹാപ്പി ഹംസങ്ങള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

ബാപ്ദാദ സര്വ്വ കുട്ടികളുടെയും കത്തുകള്ക്ക് ഉത്തരം നല്കി ഹോളിയുടെ ആശംസകള് അര്പ്പിച്ചു.
നാല് ഭാഗത്തുമുള്ള ദേശ വിദേശത്തിലെ സര്വ്വ കുട്ടികളുടെ സ്നേഹം നിറഞ്ഞ, ഉണര്വ്വും ഉത്സാഹവും നിറഞ്ഞ, പുരുഷാര്ത്ഥത്തിന്റെ പ്രതിജ്ഞ നിറഞ്ഞ സര്വ്വരുടെയും കത്തും സന്ദേശവും ബാപ്ദാദായ്ക്ക പ്രാപ്തമായി. ബാപ്ദാദ സര്വ്വ ഹോളി ഹംസങ്ങള്ക്ക് സദാ- ഏതു പോലെ ബാബ, അതേ പോലെ ഞാന്- ഈ സ്മൃതിയുടെ വിശേഷ സ്ലോഗന് വരദാനത്തിന്റെ രൂപത്തില് ഓര്മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. ഏതൊരു കര്മ്മം ചെയ്യുമ്പോഴും, സങ്കല്പിക്കുമ്പോഴും ആദ്യം ചെക്ക് ചെയ്യൂ- ബാബയുടെ സങ്കല്പം തന്നെ എന്റെയും സങ്കല്പം. ബാബയുടെ കര്മ്മം തന്നെ എന്റെയും കര്മ്മം. സെക്കന്റില് ചെക്ക് ചെയ്യൂ, സാകാരത്തില് കൊണ്ടു വരൂ. അപ്പോള് സദാ ബാബയ്ക്ക് സമാനം ശക്തിശാലി ആത്മാവായി സഫലതയുടെ അനുഭവം ചെയ്യും. സഫലത ജന്മ സിദ്ധ അധികാരമാണ്, അങ്ങനെ സഹജ പ്രാപ്തിയുടെ അനുഭവം ചെയ്യും. സഫലതയുടെ നക്ഷത്രം ഞാനാണ് അതിനാല് സഫലതയ്ക്ക് എന്നില് നിന്നും പിരിയാന് സാധിക്കില്ല. സഫലതയുടെ മാല സദാ കഴുത്തിലുണ്ടായിരിക്കണം അര്ത്ഥം ഓരോ കര്മ്മത്തിലും അനുഭവം ചെയ്തു കൊണ്ടിരിക്കും. ബാപ്ദാദ ഇന്നത്തെ ഈ ഹോളിയുടെ സംഘടനയില് നിങ്ങള് സര്വ്വ ഹോളി ഹംസങ്ങളെ സന്മുഖത്ത് കണ്ടു കൊണ്ടിരിക്കുന്നു, ആഘോഷിച്ചു കൊണ്ടിരിക്കുന്നു. സ്നേഹത്തോടെ സര്വ്വരെയും കണ്ടു കൊണ്ടിരിക്കുന്നു- സര്വ്വരുടെയും വിശേഷതകളുടെ വ്യത്യസ്ഥ സുഗന്ധം നകര്ന്നു കൊണ്ടിരിക്കുന്നു. ഓരോരുത്തരുടെയും വിശേഷതയുടെ സുഗന്ധം എത്ര മധുരമുള്ളതാണ്. ബാബ ഓരോ വിശേഷ ആത്മാവിനെയും വിശേഷതകളിലൂടെ കണ്ട് ഇതേ ഗീതം പാടുന്നു- ആഹാ, എന്റെ സഹജമായ യോഗി കുട്ടികളെ. ആഹാ എന്റെ കോടി മടങ്ങ് ഭാഗ്യശാലി കുട്ടികളെ. അതിനാല് സര്വ്വരും തന്റെ വിശേഷതയും പേരും സഹിതം സ്വയത്തെ സന്മുഖത്ത് അനുഭവം ചെയ്ത് സ്നേഹ സ്മരണ സ്വീകരിക്കണം, സദാ ബാബയുടെ ഛത്രച്ഛായയിലിരുന്ന് മായയെ ഭയക്കാതിരിക്കണം. ചെറുതിനെ വലുതാക്കരുത്. വലുതിനെ ചെറുതാക്കണം. ഉയരത്തിലിരിക്കുകയാണെങ്കില് വലുത് ചെറുതാകും. താഴെയിരിക്കുകയാമെങ്കില് ചെറുതും വലുതാകും അതിനാല് ബാപ്ദാദായുടെ കൂട്ടുണ്ട്, കൈയ്യുണ്ട് അതിനാല് ഭയക്കാതിരിക്കൂ, നന്നായി പറക്കൂ, പറക്കുന്ന കലയിലൂടെ സെക്കന്റില് സര്വ്വരെയും മറി കടത്തൂ. ബാബയുട കൂട്ട് സദാ സുരക്ഷിതമാക്കുന്നു. ഇനിയും അങ്ങനെ തന്നെയാകും. ശരി- സര്വ്വരെയും സിക്കിലധേ, ഓമന കുട്ടികള് എന്ന് പറഞ്ഞ് ബാപ്ദാദാ ഹോളിയുടെ ആശംസകള് നല്കി കൊണ്ടിരിക്കുന്നു. (ബാപ്ദാദായുമായി സര്വ്വ കുട്ടികളും ഹോളി ആഘോഷിച്ചു, പിക്ക്നിക്ക് ചെയ്തു)

വരദാനം :-
ഉയര്ന്ന ബാബ, ഉയര്ന്ന നമ്മള്, ഉയര്ന്ന കാര്യം ഈ സ്മൃതിയിലൂടെ ശക്തിശാലിയാകുന്ന ബാബയ്ക്ക സമാനമായി ഭവിക്കട്ടെ.

ഇന്നത്തെ ലോകത്തില് വി ഐ പി യുടെ കുട്ടി സ്വയത്തെയും വി ഐ പി യാണെന്ന് മനസ്സിലാക്കുന്നു. എന്നാല് ബാബയേക്കാള് ഉയര്ന്നതായി ആരുമേയില്ല. ഉയര്ന്നതിലും വച്ച് ഉയര്ന്ന ബാബയുടെ സന്താനങ്ങളായ ഉയര്ന്ന ആത്മാക്കളാണ് നമ്മള്- ഈ സ്മൃതി ശക്തിശാലിയാക്കുന്നു. ഉയര്ന്ന ബാബ, ഉയര്ന്ന നമ്മള്, ഉയര്ന്ന കാര്യം- ഇങ്ങനെ സ്മൃതിയുണ്ടെങ്കില് ബാബയ്ക്ക് സമാനമായി തീരുന്നു. മുഴുവന് വിശ്വത്തിന് മുന്നില് ശ്രേഷ്ഠവും ഉയര്ന്ന ആത്മാക്കളും നിങ്ങളല്ലാതെ മറ്റാരുമില്ല. അതിനാല് നിങ്ങളുടെ തന്നെ സ്മരണയും പൂജയുമാണ് നടക്കുന്നത്.

സ്ലോഗന് :-
സമ്പൂര്ണ്ണതയുടെ ദര്പ്പണത്തില് സൂക്ഷ്മ ആകര്ഷണങ്ങളെ ചെക്ക് ചെയ്യൂ മുക്തമാകൂ.