മധുരമായ കുട്ടികളേ,
നിങ്ങള് ബാബക്കുസമാനം തീര്ച്ചയായും മുരളീധരനായി മാറണം. മുരളീധരരായ കുട്ടികള്
തന്നെയാണ് ബാബയുടെ സഹായികള്, ബാബക്ക് അവരില് തന്നെയാണ് പ്രീതിയുള്ളത്.
ചോദ്യം :-
ഏത് കുട്ടികളുടെ ബുദ്ധിയാണ് വളരെ വളരെ വിനയമുള്ളതായിരിക്കുക?
ഉത്തരം :-
ആരാണോ
അവിനാശി ജ്ഞാനരത്നങ്ങള് ദാനം ചെയ്ത് സത്യമായ കച്ചവടക്കാരായി മാറുന്നത്,
മിടുക്കരായ സെയില്സ്മാന് ആയി മാറുന്നത്, അവരുടെ ബുദ്ധി വളരെ വളരെ
വിനയമുള്ളതായിരിക്കും. സര്വ്വീസ് ചെയ്ത് ചെയ്ത് ബുദ്ധി ശുദ്ധീകരിക്കപ്പെടും.
ദാനം ചെയ്യുന്നതില് ഒരിക്കലും അഭിമാനം വരരുത്. എല്ലായ്പ്പോഴും
ബുദ്ധിയിലുണ്ടായിരിക്കണം ശിവബാബ തന്നത് ദാനം ചെയ്തുകൊണ്ടിരിക്കുകയാണ്. ശിവബാബയെ
ഓര്മ്മിക്കുന്നതിലൂടെ മംഗളം ഭവിക്കും.
ഗീതം :-
അങ്ങ്
തന്നെയാണ് മാതാവും പിതാവും......
ഓംശാന്തി.
കേവലം മാതാ-പിതാ എന്ന ഗീതം കേള്പ്പിക്കുന്നതിലൂടെ പേര് പ്രസിദ്ധമാകില്ല. ആദ്യം
ശിവായ നമ: എന്ന ഗീതം കേള്പ്പിച്ച് ശേഷം മാതാ-പിതാ ഗീതം കേള്പ്പിക്കുന്നതിലൂടെ
ജ്ഞാനം അറിയാന് സാധിക്കും. മനുഷ്യര് ക്ഷേത്രങ്ങളിലേക്ക് പോകുന്നു,
ലക്ഷ്മീനാരായണന്റെ ക്ഷേത്രത്തിലും പോകുന്നു, കൃഷ്ണന്റെ ക്ഷേത്രത്തിലും പോകുന്നു,
എല്ലാവരുടെ മുന്നിലും അങ്ങ് തന്നെയാണ് മാതാപിതാവെന്ന് പാടാറുണ്ട്....
അര്ത്ഥമറിയാതെ. ശിവായ നമ: ഗീതം കേള്പ്പിക്കുമ്പോള് പിന്നീട് മാതാ പിതാവെന്ന ഗീതം
കേള്പ്പിക്കുന്നതിലൂടെ മഹിമ അറിയാന് സാധിക്കും. പുതിയവര് ആരു വന്നാലും ഈ ഗീതം
നല്ലതാണ്. മനസ്സിലാക്കിക്കൊടുക്കുന്നത് സഹജമാണ്. ബാബയുടെ പേരാണ് ശിവന്, ശിവന്
സര്വ്വവ്യാപിയാണ് എന്ന് പറയാല് പാടില്ല. അപ്പോള് മഹിമ എല്ലാവരുടേതും ഒന്നാകില്ലേ.
ബാബയുടെ പേര് ശിവനെന്നാണ്. മറ്റൊരാള്ക്കും ശിവായ നമ: എന്ന പേര് വെക്കാന്
സാധിക്കില്ല. ബാബയുടെ ഗതിയും മതവും മനുഷ്യരില് നിന്ന് വേറിട്ടതാണ്. ദേവതകളില്
നിന്നും വ്യത്യസ്തമാണ്. ഈ ജ്ഞാനം പഠിപ്പിക്കുന്നത് മാതാപിതാവാണ്. സന്യാസിമാരില്
മാതാവേയില്ല, അതുകൊണ്ട് അവര്ക്ക് രാജയോഗം പഠിപ്പിക്കാന് സാധിക്കില്ല. ശിവായ നമ:
എന്നത് ആരെയും പറയാന് കഴിയില്ല. ദേഹധാരികളെ ശിവായ നമ: എന്ന് പറയില്ല. ഇത്
മനസ്സിലാക്കേണ്ടതാണ്. പക്ഷേ നിങ്ങള് കുട്ടികളും നമ്പര്വൈസാണ്. പലയിടത്തും നല്ല
കുട്ടികള് പോലും പോയിന്റുകള് മിസ്സാക്കാറുണ്ട്. സ്വയം മിത്ഥ്യാജ്ഞാനിയാകും.
ഇവിടെ ഹൃദയശുദ്ധി വേണം. ഓരോ കാര്യത്തിലും സത്യം പറയണം, സത്യതയോടെയിരിക്കണം -
സമയമെടുക്കും. ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെ അമിതമായ അടുപ്പമെല്ലാം വരും.
ഇപ്പോള് ആര്ക്കും ദേഹീ അഭിമാനിയാണ് ഞാന് എന്ന് പറയാന് സാധിക്കില്ല. ആണെങ്കില്
കര്മ്മാതീതമായി മാറിയിട്ടുണ്ടാകും. നമ്പര്വൈസാണ്. ചിലര് വളരെ കുപുത്രരായ
കുട്ടികളാണ്. അറിയാന് സാധിക്കും, ആരാണ് ബാബയുടെ സര്വ്വീസ് ചെയ്യുന്നത്. എപ്പോള്
ശിവബാബയുടെ ഹൃദയത്തിലിരിക്കുന്നു അപ്പോള് രുദ്രമാലയുടെ സമീപത്തു വരും. ഒപ്പം
ഹൃദയസിംഹാസനധാരിയുമായി മാറും. ലൗകിക പിതാവിന്റെ ഹൃദയത്തിലും സല്പുത്രരായ
കുട്ടികള്ക്കേ ഇരിക്കാന് സാധിക്കൂ, ആരാണോ പിതാവിന്റെ സഹായികളായി മാറുന്നത്.
ഇവിടേയും പരിധിയില്ലാത്ത അച്ഛന്റെ അവിനാശിജ്ഞാനരത്നങ്ങളുടെ ജോലിയാണ്. ഈ ജോലിയില്
സഹായിക്കുന്ന കുട്ടികളില് ബാബയും സംപ്രീതനാകും. അവിനാശി ജ്ഞാനരത്നങ്ങള് ധാരണ
ചെയ്ത് ധാരണ ചെയ്യിപ്പിക്കണം. ചിലര് മനസ്സിലാക്കും ഞങ്ങള് ഇന്ഷുര് ചെയ്തുവെന്ന്.
അത് നിങ്ങള്ക്ക് ലഭിക്കും. ഇവിടെ വളരെയധികം ദാനം ചെയ്യണം. ബാബയെപ്പോലെ അവിനാശി
ജ്ഞാനരത്നങ്ങളുടെ ദാനിയായി മാറണം. ബാബ വന്നിരിക്കുകയാണ് ജ്ഞാനരത്നങ്ങളുടെ സഞ്ചി
നിറക്കാന്, ധനത്തിന്റെ കാര്യമല്ല. ബാബക്ക് സല്പുത്രരായ കുട്ടികളോടാണ് പ്രിയം.
വ്യാപാരം ചെയ്യാന് അറിയുന്നില്ലെങ്കില്, രത്നാകരന്റെ കുട്ടികള് എന്ന് എങ്ങനെ
പറയാന് സാധിക്കും? ലജ്ജ തോന്നണം, ഞാന് ഈ ജോലി ചെയ്യുന്നില്ല. സെയില്സ് മാന്
പിന്നീട് മിടുക്കരായി കാണപ്പെടുമ്പോള് അവരെ പിന്നീട് പങ്ക്കച്ചവടക്കാരാക്കുന്നു.
ഇവിടെ പെട്ടെന്നൊന്നും പങ്ക്കച്ചവടക്കാരനാകില്ല. ഈ ജോലിയില് മുഴുകുന്നതിലൂടെ
വളരെ വിനയബുദ്ധിയുണ്ടാകും. സര്വ്വീസ് ചെയ്ത് ചെയ്ത് ബുദ്ധി ശുദ്ധമാകും. ബാബയും
മമ്മയും തന്റെ അനുഭവം കേള്പ്പിക്കുകയാണ്. ബാബയാണ് പഠിപ്പിക്കുന്നത്, ഇതും അറിയാം
ബ്രഹ്മാബാബ നന്നായി ധാരണ ചെയ്ത് നന്നായി മുരളി കേള്പ്പിക്കുകയാണ്. ശരി,
മനസ്സിലാക്കൂ ഈ ശരീരത്തില് ശിവബാബയുമുണ്ട്, ശിവബാബയാണ് മുരളീധരന്. പക്ഷേ ഈ
ബ്രഹ്മാബാബയും എല്ലാം അറിയുന്നുണ്ട്. അല്ലായെങ്കില് എങ്ങനെ ഇത്രയും ഉയര്ന്ന പദവി
ലഭിക്കും? ബാബ മനസ്സിലാക്കിത്തരികയാണ് എല്ലായ്പ്പോഴും മനസ്സിലാക്കണം ശിവബാബയാണ്
കേള്പ്പിക്കുന്നത്. ശിവബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ നന്മയുണ്ടാകും.
ഇതിലാണ് ശിവബാബ വരുന്നത്. മമ്മ വേറെ സംസാരിക്കും മമ്മയുടെ യോഗ്യതക്കനുസരിച്ച്.
മമ്മയുടെ പേരിനെ പ്രശസ്തമാക്കണം, കാരണം സ്ത്രീകള്ക്ക് ലിഫ്റ്റ് കൊടുക്കാറുണ്ട്.
പറയാറുണ്ടല്ലോ എങ്ങനെയാണോ, ഏതുപോലെയാണോ, അതേപോലെ എന്റേതാണ്, അതിനാല്
സംരക്ഷിക്കുക തന്നെവേണം. പുരുഷന്മാര് തന്നെയാണ് ഇങ്ങനെ പറയാറുള്ളത്. സ്ത്രീകള്
ഇങ്ങനെ പറയാറില്ല. ബാബ പറയുകയാണ് കുട്ടികളേ, എങ്ങനെയാണോ ഏതുപോലെയാണോ അതുപോലെ
നിങ്ങള് എന്റേതാണ്. ബാബയുടെ പേരിനാണ് പ്രശസ്തി. പിന്നീടാണ് ശക്തികളുടെ പേര്
പ്രസിദ്ധമാകുന്നത്. അവര്ക്ക് സര്വ്വീസിന്റെ നല്ല ചാന്സ് ലഭിക്കുന്നു. ഓരോ
ദിവസങ്ങള് കഴിയുമ്പോഴും സര്വ്വീസ് വളരെ സഹജമാണ്. ജ്ഞാനവും ഭക്തിയും, രാത്രിയും
പകലും, സത്യത്രേതായുഗമാണ് പകല്, അവിടെയാണ് സുഖം. ദ്വാപരകലിയുഗമാണ് രാത്രി,
അവിടെയാണ് ദുഃഖം. സത്യയുഗത്തില് ഒരിക്കലും ഭക്തിയില്ല. എത്ര സഹജമാണ്. പക്ഷേ
ഭാഗ്യത്തിലില്ലായെങ്കില് ധാരണ ചെയ്യാന് സാധിക്കില്ല. പോയിന്റ്സ് വളരെ സഹജമായാണ്
ലഭിക്കുന്നത്. മിത്രസംബന്ധികള്ക്കും പോയി മനസ്സിലാക്കിക്കൊടുക്കൂ. വീട്ടുകാരെയും
എഴുന്നേല്പ്പിക്കൂ. നിങ്ങള് ഗൃഹസ്ഥവ്യവഹാരത്തിലിരിക്കുന്നവരാണ്. വളരെ സഹജമായ
രീതിയില് ആര്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. സദ്ഗതി ദാതാവ് ഒരു
പാരലൗകിക പിതാവാണ്. ബാബ അദ്ധ്യാപകനും ആണ്, സത്ഗുരുവും ആണ്. ബാക്കി എല്ലാവരും
ദുര്ഗ്ഗതി ചെയ്യുന്നവരാണ് ദ്വാപരയുഗം മുതല്. ഭ്രഷ്ടാചാരികളും പാപാത്മാക്കളുമാണ്
കലിയുഗത്തില്. സത്യയുഗത്തില് പാപാത്മാവെന്ന പേരേയില്ല, ഇവിടെയാണ് കൊടുംപാപിയും
വേശ്യകളും അഹല്യകളും. ഇവരെല്ലാം പാപാത്മാക്കളാണ്. 2500 വര്ഷം സ്വര്ഗ്ഗം എന്ന്
അറിയപ്പെടുന്നു. പിന്നീട് ഭക്തി ആരംഭിക്കുന്നു അതായത് പതനം ആരംഭിക്കുന്നു.
തീര്ച്ചയായും വീഴണമല്ലോ. സൂര്യവംശിയില്നിന്നും വീണ് ചന്ദ്രവംശിയായി മാറുന്നു.
ശേഷം വീണുകൊണ്ടിരിക്കുകയാണ്. ദ്വാപരയുഗം മുതല് വീഴ്ത്തുന്നവരെ മാത്രമാണ്
ലഭിക്കുന്നത്. ഇതും നിങ്ങളിപ്പോള് അറിഞ്ഞു. ദിവസങ്ങള് പോകുന്തോറും നിങ്ങളില്
ശക്തി വരും. സന്യാസിമാര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുവേണ്ടി യുക്തികള്
കണ്ടെത്തണം. അവരും മനസ്സിലാക്കും പരംപിതാ പരമാത്മാവിന് എങ്ങനെ
സര്വ്വവ്യാപിയാകാന് സാധിക്കും? മനസ്സിലാക്കിക്കൊടുക്കുന്നതിനു വേണ്ടി ധാരാളം
പോയിന്റുകളുണ്ട്. ആദ്യം ഭക്തി അവ്യഭിചാരിയായിരുന്നു. പിന്നീട് വ്യഭിചാരിയായി
മാറി. കലകള് കുറയുന്നു. ഇപ്പോള് ഒരു കലയുമില്ല. വൃക്ഷത്തിലും സൃഷ്ടിചക്രത്തിലും
കാണിച്ചിട്ടുണ്ട് കലകള് എങ്ങനെയാണ് കുറയുന്നത്. വളരെ സഹജമാണ്
മനസ്സിലാക്കിക്കൊടുക്കാന്, പക്ഷേ ഭാഗ്യത്തിലില്ലായെങ്കില്
മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. ദേഹീ അഭിമാനിയാകാന് സാധിക്കില്ല. പഴയ
ശരീരത്തില് തൂങ്ങിയിരിക്കും. ബാബ പറയുകയാണ് - ഈ പഴയ ശരീരത്തോടുള്ള മമത്വത്തെ
ഉപേക്ഷിച്ച് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ദേഹീ അഭിമാനിയായി
മാറുന്നില്ലായെങ്കില് പദവിയും ഉയര്ന്നത് പ്രാപിക്കാന് സാധിക്കില്ല.
വിദ്യാര്ത്ഥികള് ആഗ്രഹിക്കില്ല പുറകിലിരിക്കാന്. പഠിക്കാത്ത കുട്ടികളെ
മിത്രസംബന്ധികളും ടീച്ചറും വിദ്യാര്ത്ഥികളും എല്ലാം മനസ്സിലാക്കും, ഇവര്ക്ക്
പഠിപ്പില് ശ്രദ്ധയില്ല എന്ന്. ഇവിടെയും മനസ്സിലാക്കണം ശ്രീമതം
അനുസരിക്കുന്നില്ലായെങ്കില് ഇതേ അവസ്ഥയായിരിക്കും. ആരു പ്രജയായി മാറും, ആര് ദാസ
ദാസിയാകും, എല്ലാം മനസ്സിലാക്കാന് സാധിക്കും. ബാബ മനസ്സിലാക്കിത്തരികയാണ് തന്റെ
മിത്രസംബന്ധികളുടേയും നന്മ ചെയ്യൂ. ഇതൊരു നിയമമാണ്. വീട്ടില് വലിയ സഹോദരനുണ്ട്
എങ്കില് ചെറിയ സഹോദരനെ സഹായിക്കേണ്ടത് കടമയാണ് - ഇതിനെയാണ് പറയുന്നത് ധര്മ്മം
ആരംഭിക്കേണ്ടത് ആദ്യം വീട്ടില് നിന്നുതന്നെ. ബാബ പറയുകയാണ് ധനം കൊടുക്കാതെ ധനം
വര്ദ്ധിക്കില്ല... ധനം കൊടുക്കുന്നില്ലായെങ്കില് പദവിയും ലഭിക്കില്ല. ചാന്സ്
ധാരാളം ലഭിക്കുന്നുണ്ട്. ദയാമനസ്കരായി മാറണം. നിങ്ങള്ക്ക് സന്യാസിമാരോടും,
സാധുക്കളോടും ദയാമനസ്കരായി മാറണം. അവരോടു പറയൂ വന്ന് മനസ്സിലാക്കാന്. നിങ്ങള്
തന്റെ പാരലൗകിക പിതാവിനെ അറിയുന്നില്ല, ആരാണ് പിതാവ് ആ പിതാവ് ഓരോ കല്പ്പത്തിലും
സദാ സുഖത്തിന്റെ സമ്പത്ത് നല്കുന്നു. ഇതാരും അറിയുന്നില്ല. ഇന്ന് ഓഫീസര്മാര്
പോലും ഭ്രഷ്ടാചാരികളാണ്. എങ്കില് ആര്ക്കാണ് ശ്രേഷ്ഠാചാരികളാക്കി മാറ്റാന്
സാധിക്കുക?
ഇന്ന് സന്യാസിമഠത്തിന് വലിയ അംഗീകാരമാണ്. നിങ്ങള് എഴുതണം - ബാബ ഇവരോടുപോലും ദയ
കാണിക്കുന്നു, അവരും അത്ഭുതപ്പെടും. മുന്നോട്ടു പോകുന്തോറും നിങ്ങളുടെ പേര്
പ്രശസ്തമാകും. നിങ്ങളുടെ അടുക്കല് ധാരാളം പേര് വരും പ്രദര്ശിനികളെല്ലാം
ഉണ്ടായിരിക്കും. അവസാനം എല്ലാവരും ഉണരുകതന്നെ ചെയ്യും. സന്യാസിമാരും ഉണരും.
എവിടെ പോകാനാണ്, ഇത് ഒരൊറ്റ കടയാണ്. നല്ല പുരോഗതിയും ഉണ്ടാകും. നല്ല നല്ല
ചിത്രങ്ങള് ഉണ്ടാകും മനസ്സിലാക്കിക്കൊടുക്കുന്നതിനു വേണ്ടി, ആര്ക്കുവേണമെങ്കിലും
വന്ന് പഠിക്കാന് കഴിയും. എപ്പോള് വൈക്കോല് കൂനക്ക് അഗ്നിബാധയുണ്ടാകുന്നു അപ്പോള്
മനുഷ്യര് ഉണരും, പക്ഷേ അപ്പോഴേക്കും വളരെ വൈകിയിരിക്കും. കുട്ടികളെ സംബന്ധിച്ചും
ഇങ്ങനെയാണ്. അവസാനം എത്ര ഓടാന് സാധിക്കും മത്സരത്തില് ചിലര് ആദ്യം പതുക്കെ
പതുക്കെയെ ഓടൂ. ജയിച്ചവര്ക്കുള്ള പ്രൈസ് കുറച്ചു പേര്ക്കേ ലഭിക്കുള്ളൂ.
നിങ്ങളുടേതും ഓട്ടപ്പന്തയമാണ്. ആത്മീയ യാത്രയുടെ ഓട്ടപ്പന്തയത്തിനുവേണ്ടി
ജ്ഞാനി-യോഗി ആത്മാവായി മാറണം. ബാബയെ ഓര്മ്മിക്കൂ, ഇതും ജ്ഞാനമല്ലേ. ഈ ജ്ഞാനം
ആര്ക്കും ഇല്ല. ജ്ഞാനത്തിലൂടെയാണ് മനുഷ്യര് വജ്രസമാനമായി മാറുന്നത്.
അജ്ഞാനത്തിലൂടെ കക്കക്കു സമാനമായി മാറുന്നു. ബാബ വന്ന് സതോപ്രധാന പ്രാലബ്ധം
ഉണ്ടാക്കുകയാണ്. പിന്നീട് അല്പാല്പം കുറയുന്നു. ഇതെല്ലാ പോയിന്റുകളും ധാരണ
ചെയ്ത് കര്മ്മത്തിലേക്ക് കൊണ്ടുവരണം. നിങ്ങള് കുട്ടികള്ക്കും മഹാദാനിയായി മാറണം.
ഭാരതത്തെ മഹാദാനിയെന്ന് പറയും. കാരണം ഇവിടെയാണ് നിങ്ങള് ബാബയുടെ മുന്നില്
ശരീരം,മനസ്സ്, ധനം എല്ലാം അര്പ്പണം ചെയ്യുന്നത്. ബാബയും ഇവിടെ എല്ലാം
അര്പ്പിക്കുകയാണ്. ഭാരതം വലിയ മഹാദാനിയാണ് ബാക്കി മനുഷ്യരെല്ലാവരും
അന്ധവിശ്വാസത്തില് കുരുങ്ങിയിരിക്കുന്നു. ഇവിടെ നിങ്ങള് ഈശ്വരന്റെ ശരണത്തിലേക്ക്
വന്നു. രാവണന്റെ ദുഖത്തില്നിന്നും മാറി രാമന്റെ അഭയത്തിലേക്ക് എത്തി. ചിലര്
ചെറുപ്പത്തിലേ നിര്ബന്ധം കൊണ്ട് ഇവിടെ വരും, അവര്ക്ക് ഇവിടത്തെ ശരണത്തില് സുഖം
കിട്ടില്ല. ഭാഗ്യത്തിലുണ്ടാകില്ല. അവര് വീണ്ടും മായയെ അഭയം പ്രാപിക്കും.
ഈശ്വരന്റെ ശരണാഗതിയില്നിന്നും മാറി മായയുടെ ശരണാഗതിയിലേക്കുപോകുന്നു.
ആശ്ചര്യത്തിന്റെ കാര്യമല്ലേ?
ശിവായ നമ: ഗീതം വളരെ നല്ലതാണ്. നിങ്ങള് ആ പാട്ട് വെക്കണം. മനുഷ്യര്ക്ക് ഇതിന്റെ
അര്ത്ഥം മനസ്സിലാക്കാന് സാധിക്കില്ല. നിങ്ങള് പറയൂ ഞങ്ങള് ശ്രീമതത്തിന്റെ
യഥാര്ത്ഥം മനസ്സിലാക്കിത്തരാം എന്ന്. അവരുടേത് ബൊമ്മക്കളിയാണ്. ഡ്രാമയനുസരിച്ച്
ഈ ഗീതങ്ങളുടെ സഹായം ലഭിക്കുന്നു. ബാബയുടേതായി മാറി സര്വ്വീസബിളായി
മാറുന്നില്ലായെങ്കില് എങ്ങനെ ഹൃദയത്തിലിരിക്കാന് സാധിക്കും? ചില കുട്ടികള്
കുപുത്രന്മാരായി മാറുന്നു. എത്ര ദുഃഖമാണ് കൊടുക്കുക. ഇവിടെ അമ്മ മരിച്ചാലും
ഹല്വ കഴിക്കും, ഭാര്യ മരിച്ചാലും ഹല്വ കഴിക്കും. കരയരുത്. ഡ്രാമയില്
ഉറച്ചവരായിരിക്കണം. മമ്മയും ബാബയും പോകും, ആദിരത്നങ്ങളും അഡ്വാന്സ് പാര്ട്ടിയില്
പോകും. പാര്ട്ട് അഭിനയിക്കണമല്ലോ. ഇതില് ചിന്തയുടെ കാര്യമെന്താണ്.
സാക്ഷിയായിരുന്നുകൊണ്ട് എല്ലാ കളിയും കാണണം. അവസ്ഥ സദാ സന്തോഷമായിരിക്കണം.
ബാബക്കും ചിന്ത വരാറുണ്ട്, തീര്ച്ചയായും വരും അതാണ് നിയമം. മമ്മയും ബാബയും
പരിപൂര്ണ്ണമായി ഇങ്ങനെയല്ല. പരിപൂര്ണ്ണ അവസ്ഥ അന്തിമത്തിലാണ്. ഈ സമയം ആരേയും
തന്നെ പരിപൂര്ണ്ണരെന്ന് പറയാന് സാധിക്കില്ല. എന്തെങ്കിലും നഷ്ടമുണ്ടായി,
എന്തെങ്കിലും ഉരസലുണ്ടായി, പത്രങ്ങളിലും ബി.കെ യുടെ പേരില് കിംവദന്തി വന്നു, ഇതും
കഴിഞ്ഞ കല്പ്പത്തിലുണ്ടായിരുന്നതായിരുന്നു. ചിന്തയുടെ കാര്യമെന്താണ്, 100
ശതമാനമുള്ള അവസ്ഥ അന്തിമത്തിലേ ഉണ്ടാകൂ. ബാബയുടെ ഹൃദയത്തില് അപ്പോഴേ ഇരിക്കാന്
സാധിക്കൂ എപ്പോഴാണോ ദയാമനസ്കരായി മാറുന്നത്, തനിക്കുസമാനമാക്കി മാറ്റുന്നത്.
ഇന്ഷ്വര് ചെയ്തു അത് വേറെ കാര്യം. അത് തനിക്കുവേണ്ടി ചെയ്തതാണ്. ഈ
ജ്ഞാനരത്നങ്ങളുടെ ദാനം മറ്റുള്ളവര്ക്ക് കൊടുക്കണം. ബാബയെ
ഓര്മ്മിക്കുന്നില്ലായെങ്കില് വികര്മ്മങ്ങളുടെ ഭാരം തലയില്ത്തന്നെയുണ്ടാകും. അത്
ഒരുനാള് തുറക്കും. പ്രദര്ശിനിയില് മനസ്സിലാക്കിക്കൊടുക്കാന് യോഗ്യത വേണം
മിടുക്കരായി മാറണം. രാത്രിയില് ബാബയെ ഓര്മ്മിക്കുമ്പോള് ആനന്ദം തോന്നും. ഈ
ആത്മീയ പ്രിയതമനെ പ്രഭാതത്തില് ഓര്മ്മിക്കണം. ബാബാ അങ്ങെത്ര മധുരമാണ്.
എന്തില്നിന്നും എന്താക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ശരി.
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ഹൃദയംകൊണ്ട് സദാ സത്യമായിരിക്കണം. സത്യം പറയണം, സത്യമായിട്ടിരിക്കണം,
ദേഹാഭിമാനത്തിന് വശപ്പെട്ട് മിഥ്യാജ്ഞാനിയാകരുത്. അഹങ്കാരത്തിലേക്ക് വരരുത്.
2) സാക്ഷിയായിരുന്നുകൊണ്ട്
കാണണം. ഡ്രാമയില് ഉറച്ചിരിക്കണം. ഒരു കാര്യത്തേക്കുറിച്ചും നിരാശപ്പെടരുത്.
അവസ്ഥ സദാ സന്തോഷത്തില് വെക്കണം.
വരദാനം :-
സ്വരാജ്യ സത്തയിലൂടെ വിശ്വ രാജ്യ സത്ത പ്രാപ്തമാക്കുന്ന മാസ്റ്റര്
സര്വ്വശക്തിവാനായി ഭവിക്കൂ
ആരാണോ ഈ സമയം സ്വരാജ്യ
സത്തധാരി അര്ത്ഥം കര്മ്മേന്ദ്രിയ ജീത്തായിട്ടുള്ളത് അവരാണ് വിശ്വത്തിന്റെ രാജ്യ
സത്ത പ്രാപ്തമാക്കുന്നത്. സ്വരാജ്യ അധികാരി തന്നെയാണ് വിശ്വരാജ്യ
അധികാരിയാകുന്നത്. അതുകൊണ്ട് പരിശോധിക്കൂ മനസ്സ്-ബുദ്ധി-സംസ്ക്കാരം ഏതെല്ലാമാണോ
ആത്മാവിന്റെ ശക്തികള്, ആത്മാവ് ഇവ മൂന്നിന്റേയും അധികാരിയാണോ? മനസ്സ് താങ്കളെ
നടത്തുകയാണോ അതോ താങ്കള് മനസ്സിനെ നടത്തുകയാണോ? ഒരിക്കലും സംസ്ക്കാരം
തന്നിലേക്ക് ആകര്ഷിക്കുന്നില്ലല്ലോ? സ്വരാജ്യ അധികാരിയുടെ സ്ഥിതി സദാ മാസ്റ്റര്
സര്വ്വശക്തിവാന്റേതാണ്, അതില് ഒരു ശക്തിയുടേയും കുറവുണ്ടായിരിക്കില്ല.
സ്ലോഗന് :-
സര്വ്വ
ഖജനാവുകളുടേയും ചാവി - ڇഎന്റെ ബാബڈ കൂടെയുണ്ടെങ്കില് ഒരാകര്ഷണത്തിനും
ആകര്ഷിക്കാന് സാധിക്കില്ല.