11.01.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - അതിസ്നേഹിയായ ശിവബാബ വന്നിരിക്കുകയാണ് നിങ്ങള് കുട്ടികള െവിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന തിനുവേണ്ടി, അതിനാല് നിങ്ങള്ബാബയു ടെശ്രീമതമനുസരിച്ച് നടക്കൂ.

ചോദ്യം :-
മനുഷ്യര് പരമാത്മാവിനെക്കുറിച്ച് ഏത് രണ്ടു കാര്യങ്ങളാണ് പരസ്പരവിരുദ്ധമായി പറയുന്നത്?

ഉത്തരം :-
ഒരു വശത്ത് പറയുന്നു-പരമാത്മാ അഖണ്ഡ ജ്യോതിയാണെന്ന്. പിന്നീട് മറുവശത്ത് പറയുന്നു, പരമാത്മാ നാമ-രൂപത്തില് നിന്ന് വേറിട്ടതാണെന്ന്. ഈ രണ്ടു കാര്യങ്ങള് പരസ്പരവിരുദ്ധമാണ്. യഥാര്ത്ഥ രൂപത്തില് അറിയാത്തത് കാരണം തന്നെയാണ് പതിതമായി മാറിക്കൊണ്ടിരിക്കുന്നത്. ബാബ എപ്പോഴാണോ വരുന്നത് അപ്പോള് തന്റെ ശരിയായ പരിചയം നല്കുന്നു.

ഗീതം :-
മരിക്കുന്നത് അങ്ങയുടെ വഴിയില്....

ഓംശാന്തി.
കുട്ടികള് ഗീതം കേട്ടുവല്ലോ. ആരെങ്കിലും മരിക്കുമ്പോള് പിതാവിന്റെ അടുത്ത് ജന്മെടുക്കും. പറയുന്നത് ഇതു തന്നെയാണ് അച്ഛന്റെ അടുത്ത് ജന്മമെടുത്തൂ എന്ന്, അമ്മയുടെ പേര് പറയാറില്ല. അഭിനന്ദനങ്ങള് അച്ഛന് തന്നെയാണ് നല്കുന്നത്. ഇപ്പോള് നമ്മള് കുട്ടികള്ക്കറിയാം നമ്മള് ആത്മാക്കളാണ്, ബാക്കിയെല്ലാം ശരീരത്തിന്റെ കാര്യമാണ്. ഒരു ശരീരം ഉപേക്ഷിച്ച് പിന്നീട് മറ്റൊരു അച്ഛന്റെ അടുത്തുപോയി ജന്മമെടുക്കുന്നു. നിങ്ങള്ക്ക് 84 ജന്മങ്ങളില് 84 ശരീരത്തിന്റെ അച്ഛന് ഉണ്ടായിട്ടുണ്ട്. വാസ്തവത്തില് നിങ്ങള് നിരാകാരനായ ബാബയുടെ കുട്ടികളാണ്. നിങ്ങള് ആത്മാക്കള് പരംപിതാ പരമാത്മാവിന്റെ കുട്ടികളാണ്. വസിക്കുന്നതും നിര്വ്വാണധാമത്തില് അഥവാ ശാന്തിധാമത്തിലാണ്. വാസ്തവത്തില് നിങ്ങള് അവിടെ വസിക്കുന്നവരാണ്. ബാബയും അവിടെയാണ് വസിക്കുന്നത്. ഈ ലോകത്തിലേക്കു വന്ന് നിങ്ങള് ലൗകീക അച്ഛന്റെ കുട്ടികളായി മാറുന്നതിലൂടെ പാരലൗകീക അച്ഛനെ മറന്നുപോകുന്നു. സത്യയുഗത്തിലും നിങ്ങള് സുഖികളായി മാറുമ്പോള് പാരലൗകീക അച്ഛനെ മറന്നുപോകുന്നു. സുഖത്തില് ബാബയെ ആരും സ്മരിക്കാറില്ല. ദുഃഖത്തില് ഓര്മ്മിക്കുന്നു. ഓര്മ്മിക്കുന്നതും ആത്മാവാണ്. ലൗകീക അച്ഛനെ ഓര്മ്മിക്കുമ്പോള് ബുദ്ധി ശരീരത്തിലേക്കാണ് പോകുന്നത്. ഈ ബ്രഹ്മാബാബ ശിവബാബയെ ഓര്മ്മിക്കുമ്പോള് പറയും - അല്ലയോ ബാബ എന്ന്. രണ്ടും പേരും അച്ഛന്മാരാണ്. ശരിയായ അക്ഷരം ബാബ എന്ന് തന്നെയാണ്. ബ്രഹ്മാബാബയും പിതാവാണ്, ശിവബാബയും പിതാവാണ്. ആത്മാവ് ശിവബാബയാകുന്ന ആത്മീയ പിതാവിനെ ഓര്മ്മിക്കുമ്പോള് ബുദ്ധി പരലോകത്തിലേക്കു പോകുന്നു. ഇത് ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്. ഇപ്പോള് നിങ്ങള്ക്കറിയാം ബാബ വന്ന് നമ്മളെ സ്വന്തമാക്കി മാറ്റിയിരിക്കുകയാണെന്ന്. ബാബ പറയുന്നു-ആദ്യമാദ്യം ഞാനാണ് നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് അയച്ചത്. നിങ്ങള് വളരെ-വളരെ ധനവാനായിരുന്നു. പിന്നീട് ഡ്രാമയുടെ പദ്ധതിയനുസരിച്ച് 84 ജന്മങ്ങള് എടുത്ത് നിങ്ങള് ദുഃഖിയായി മാറി. ഇപ്പോള് ഡ്രാമയനുസരിച്ച് പഴയ ലോകം ഇല്ലാതാകണം. നിങ്ങളുടെ ആത്മാവും ശരീരമാകുന്ന വസ്ത്രവും സതോപ്രധാനമായിരുന്നു. പിന്നീട് സത്യയുഗത്തില് നിന്ന് ത്രേതായുഗത്തില് ആത്മാവ് വന്നപ്പോള് ശരീരവും ത്രേതായുഗത്തിലേക്കു വന്നു പിന്നീട് ദ്വാപരയുഗത്തിലേക്ക് വന്നു. ഇപ്പോള് നിങ്ങളുടെ ആത്മാവ് തീര്ത്തും പതീതമായി മാറിയിരിക്കുകയാണ്. അതിനാല് ശരീരവും പതീതമാണ്. 14 കാരറ്റിന്റെ സ്വര്ണ്ണം ആര്ക്കും ഇഷ്ടപ്പെടാറില്ല. കറുത്തുപോകുന്നു. നിങ്ങളും ഇപ്പോള് കറുത്ത ഇരുമ്പായി മാറിയിരിക്കുകയാണ്. ഇപ്പോള് ആത്മാവും ശരീരവും ഇങ്ങനെ കറുത്തതായി മാറിയാല് പിന്നീട് എങ്ങനെ പവിത്രമായി മാറും? ആത്മാവ് പവിത്രമായി മാറിയാല് പിന്നീട് ശരീരവും പവിത്രമായത് ലഭിക്കും. അതെങ്ങനെ സംഭവിക്കും? ഗംഗാസ്നാനം ചെയ്യുന്നതിലൂടെയാണോ? അല്ല. വിളിക്കുന്നുണ്ട്-അല്ലയോ പതിത പാവനാ... എന്ന്. ഇത് ആത്മാവാണ് പറയുന്നത്. ബുദ്ധി പാരലൗകീക ബാബയുടെ അടുത്തേക്കു പോകുന്നു-അല്ലയോ ബാബ എന്ന്. നോക്കൂ, ബാബ എന്ന അക്ഷരം എത്ര മധുരമാണ്! ഭാരതത്തില് തന്നെയാണ് ബാബ ബാബ എന്നു പറയുന്നത്. ഇപ്പോള് നിങ്ങള് ആത്മ-അഭിമാനികളായി മാറി ബാബയുടേതായി മാറിയിരിക്കുകയാണ്. ബാബ പറയുന്നു-ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് അയച്ചിരുന്നു. നിങ്ങള് പുതിയ ശരീരം ധാരണ ചെയ്തിരുന്നു. ഇപ്പോള് നിങ്ങള് എന്തായി മാറിയിരിക്കുന്നു. ഈ കാര്യങ്ങള് എപ്പോഴും മനസ്സില് ഉണ്ടായിരിക്കണം. ബാബയെ തന്നെ വേണം ഓര്മ്മിക്കാന്. ഓര്മ്മിക്കാറുമുണ്ടല്ലോ-അല്ലയോ ബാബ ഞങ്ങള് ആത്മാക്കള് പതിതമായി മാറി, ഇപ്പോള് ബാബ വന്ന് പാവനമാക്കി മാറ്റൂ എന്ന്. ഡ്രാമയിലും ഈ പാര്ട്ടുണ്ട് അതുകൊണ്ടാണ് വിളിക്കുന്നത്. ഡ്രാമയുടെ പദ്ധതിയനുസരിച്ച് ബാബ വരുന്നതും പഴയ ലോകം പുതിയതായി മാറാന് പോകുമ്പോഴാണ്. അപ്പോള് തീര്ച്ചയായും സംഗമത്തിലായിരിക്കും വരുക.

നിങ്ങള് കുട്ടികള്ക്ക് നിശ്ചയമുണ്ട്, മധുരമായത് ഒരു ബാബ തന്നെയാണെന്ന്. പറയാറുണ്ട് - മധുരം, അതിമധുരം, ഏറ്റവും മധുരം എന്ന്. ഇപ്പോള് മധുരമായതാരാണ്? ലൗകീക സംബന്ധത്തില് ആദ്യത്തേത് ജന്മം നല്കുന്ന അച്ഛനാണ്. പിന്നീടാണ് ടീച്ചര്. ടീച്ചറാണ് നല്ലത്. ടീച്ചറില് നിന്ന് പഠിച്ച് പദവി പ്രാപ്തമാക്കുന്നു. ജ്ഞാനത്തെ വരുമാനമാര്ഗ്ഗം എന്നാണ് പറയുന്നത്. യോഗം എന്നാല് ഓര്മ്മയാണ്. ആരാണോ നിങ്ങളെ സ്വര്ഗ്ഗത്തിലെ അധികാരിയാക്കി മാറ്റിയത്, ആ പരിധിയില്ലാത്ത ബാബയെ നിങ്ങള് ഇപ്പോള് മറന്നിരിക്കുകയാണ്. ശിവബാബ എങ്ങനെ വന്നു എന്ന് ആര്ക്കും അറിയില്ല. ചിത്രങ്ങളിലും സ്പഷ്ടമായി കാണിച്ചിട്ടുണ്ട്. ബ്രഹ്മാവിലൂടെ സ്ഥാപന ശിവബാബയാണ് ചെയ്യിപ്പിക്കുന്നത്. കൃഷ്ണന് എങ്ങനെ രാജയോഗം പഠിപ്പിക്കും? രാജയോഗം പഠിപ്പിക്കുന്നതു തന്നെ സത്യയുഗത്തിലേക്കു വേണ്ടിയാണ്. അതിനാല് തീര്ച്ചയായും സംഗമത്തില് തന്നെയായിരിക്കും ബാബ പഠിപ്പിച്ചിട്ടുണ്ടായിരിക്കുക. സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ബാബയാണ്. ശിവബാബ ബ്രഹ്മാവിലൂടെയാണ് ചെയ്യിപ്പിക്കുന്നത്, ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമല്ലേ! മറ്റുള്ളവര് ത്രിമൂര്ത്തി ബ്രഹ്മാവെന്നാണ് വിളിക്കുന്നത്. ഉയര്ന്നതിലും ഉയര്ന്നത് ശിവനല്ലേ! ബ്രഹ്മാവ് സാകാരിയും, ശിവബാബ നിരാകാരനുമാണ്. സൃഷ്ടിയും ഈ സാകാര ലോകത്തിലാണ്. ഈ സൃഷ്ടിയുടെ ചക്രം തന്നെയാണ് കറങ്ങുകയും ആവര്ത്തിക്കുകയും ചെയ്യുന്നത്. സൂക്ഷ്മവതനമാകുന്ന സൃഷ്ടിയുടെ ചക്രത്തിന്റെ മഹിമ പാടാറില്ല. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനുഷ്യരുടേതാണ് ആവര്ത്തിക്കുന്നത്. സൂക്ഷ്മ വതനത്തില് ഒരു ചക്രവും ഉണ്ടാകുന്നില്ല. പാടാറുമുണ്ട് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുന്നു എന്ന്. ഇത് ഇവിടുത്തെ കാര്യമാണ്. സത്യയുഗം, ത്രേതായുഗം.... ഇടയില് തീര്ച്ചയായും സംഗമം വേണം. ഇല്ലെങ്കില് കലിയുഗത്തെ സത്യയുഗമാക്കി മാറ്റുന്നതാരാണ്. നരകവാസികളെ സ്വര്ഗ്ഗവാസികളാക്കി മാറ്റാന് ബാബ സംഗമത്തിലാണ് വരുന്നത്. ഇതാണെങ്കില് ഏറ്റവും ഉയര്ന്ന അധികാരമുള്ള ഗോഡ് ഫാദര്ലി ഗവണ്മെന്റാണ്. കൂടെ ധര്മ്മരാജനുമുണ്ട്. ആത്മാവാണ് പറയുന്നത്, നിര്ഗുണനാകുന്ന എന്നില് ഒരു ഗുണവുമില്ല എന്ന്. ഏത് ദേവതയുടെ ക്ഷേത്രത്തില് പോയാലും അവരുടെ മുന്നില് ഇങ്ങനെയാണ് പറയുന്നത്. പറയേണ്ടത് ബാബയോടാണ്. ബാബയെ വിട്ട് ദേവതകളോടാണ് പറയുന്നത്. ഈ ദേവതകള് സഹോദരങ്ങളല്ലേ! സഹോദരന്മാരില് നിന്ന് ഒന്നും ലഭിക്കില്ല. സഹോദരന്മാരുടെ പൂജ ചെയ്ത് ചെയ്ത് താഴേക്ക് വീണ് പോയി. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ബാബ വന്നിരിക്കുകയാണ്, ബാബയില് നിന്നാണ് നമുക്ക് സമ്പത്ത് ലഭിക്കുന്നത്. ചിലര്ക്ക് ബാബയെ തന്നെ അറിയില്ല, സര്വ്വവ്യാപിയെന്ന് പറയുന്നു. ചിലര് പറയുന്നു അഖണ്ഡജ്യോതിയാകുന്ന തത്വം എന്ന്. ചിലര് പറയുന്നു - നാമ രൂപത്തില് നിന്ന് വേറിട്ടതാണെന്ന്. അഖണ്ഡ ജ്യോതിസ്വരൂപമാണെങ്കില് പിന്നെ എങ്ങനെയാണ് നാമ രൂപത്തില് നിന്ന് വേറിട്ടതെന്ന് പറയുന്നത്! ബാബയെ അറിയാത്തതു കാരണമാണ് പതിതമായി മാറിയത്. തമോപ്രധാനമായി മാറുക തന്നെ വേണം. പിന്നീട് ബാബ വരുമ്പോള് എല്ലാവരെയും സതോപ്രധാനമാക്കി മാറ്റുന്നു. ആത്മാക്കള് എല്ലാവരും നിരാകാരി ലോകത്തില് ബാബയോടൊപ്പമാണ് വസിക്കുന്നത് പിന്നീട് ഈ ലോകത്തില് സതോ, രജോ, തമോയിലേക്കു വന്ന് പാര്ട്ട് അഭിനയിക്കുന്നു. ആത്മാവ് തന്നെയാണ് ബാബയെ ഓര്മ്മിക്കുന്നത്. ബാബ വരുന്നുമുണ്ട്, പറയുന്നുമുണ്ട് - ബ്രഹ്മാവിന്റെ ശരീരത്തെ ആധാരമായെടുക്കുന്നു എന്ന്. ഈ ബ്രഹ്മാവാണ് ഭാഗ്യശാലിയായ രഥം. ആത്മാവ് ഇല്ലാതെ രഥമുണ്ടാവില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തന്നു, ഇതാണ് ജ്ഞാനത്തിന്റെ മഴ. ജ്ഞാനമാണ്, ഈ ജ്ഞാനത്തിലൂടെ എന്താണ് സംഭവിക്കുന്നത്? പതിതമായ ലോകത്തില് നിന്ന് പാവനമായ ലോകമുണ്ടാകുന്നു. ഗംഗയും യമുനയും സത്യയുഗത്തിലും ഉണ്ടാകും. പറയാറുണ്ട്, കൃഷ്ണന് യമുനയുടെ തീരത്ത് കളിച്ച് നടന്നിരുന്നു എന്ന്. അങ്ങനെ ഒന്നുമില്ല. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ്. വളരെ നല്ല രീതിയിലാണ് കൃഷ്ണനെ സംരക്ഷിക്കുന്നത് എന്തുകൊണ്ടെന്നാല് പുഷ്പമല്ലേ. പൂക്കള് എത്ര നല്ലതും സുന്ദരവുമായിരിക്കും. പൂക്കളില് നിന്ന് എല്ലാവരും വന്ന് സുഗന്ധമെടുക്കുന്നു. മുള്ളുകളുടെ സുഗന്ധം എടുക്കില്ലല്ലോ. ഇപ്പോള് ഇത് മുള്ളുകളുടെ ലോകമാണ്. മുള്ളുകളുടെ ലോകത്തെ ബാബ വന്ന് പൂക്കളുടെ പൂന്തോട്ടമാക്കി മാറ്റുകയാണ്. അതിനാല് ബാബയ്ക്ക് മുള്ളുകളെ പുഷ്പമാക്കി മാറ്റുന്ന നാഥന് എന്ന പേരും വന്നു. മുള്ളുകളെ പുഷ്പമാക്കി മാറ്റുന്നു. അതിനാലാണ് മഹിമ പാടുന്നത് - മുള്ളുകളെ പുഷ്പമാക്കി മാറ്റുന്ന ബാബാ. ഇപ്പോള് നിങ്ങള്ക്ക് ബാബയോട് എത്ര സ്നേഹമുണ്ടായിരിക്കണം. ലൗകീക അച്ഛന് നിങ്ങളെ ചെളിയിലേക്ക് തള്ളിയിടുന്നു. ഈ അച്ഛന് നിങ്ങളെ 21 ജന്മങ്ങളിലേക്ക് ചെളിയില് നിന്ന് എടുത്ത് പാവനമാക്കി മാറ്റുന്നു. ലൗകീക അച്ഛന് നിങ്ങളെ പതിതമാക്കി മാറ്റുന്നു. അതുകൊണ്ടല്ലേ ലൗകീക അച്ഛന്റെ ആത്മാവും പാരലൗകീക അച്ഛനെ ഓര്മ്മിക്കുന്നത്.

ഇപ്പോള് നിങ്ങള്ക്കറിയാം പകുതി കല്പം ബാബയെ ഓര്മ്മിച്ചു. ബാബ തീര്ച്ചയായും വരുന്നുമുണ്ട്. ശിവജയന്തിയും ആഘോഷിക്കാറുണ്ടല്ലോ. നിങ്ങള്ക്കറിയാം നമ്മള് പരിധിയില്ലാത്ത ബാബയുടേതായി മാറിയിരിക്കുകയാണ്. ഇപ്പോള് നമ്മുടെ സംബന്ധം ലൗകീക അച്ഛനുമായുമുണ്ട് അതുപോലെ പാരലൗകീക അച്ഛനുമായും ഉണ്ട്. പാരലൗകീക ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് പാവനമായി മാറും. ആത്മാവിന് അറിയാം ഒന്ന് നമ്മുടെ ലൗകീകവും മറ്റൊന്ന് പാരലൗകീക പിതാവുമാണ്. ഭക്തി മാര്ഗ്ഗത്തിലും ഇത് ആത്മാവിന് അറിയാം. അതുകൊണ്ടല്ലേ - അല്ലയോ ഭഗവാനേ, ഓ ഗോഡ് ഫാദര് എന്നെല്ലാം പറയുന്നത് അവിനാശിയായ പിതാവിനെയാണ് ഓര്മ്മിക്കുന്നത്. ബാബ വന്ന് സ്വര്ഗ്ഗം സ്ഥാപിക്കുന്നു. ഇത് ആര്ക്കും അറിയില്ല. ശാസ്ത്രങ്ങളിലും യുഗങ്ങള്ക്ക് വളരെ നീട്ടി വലിച്ച ആയുസ്സ് കൊടുത്തിട്ടുണ്ട്. ബാബ വരുന്നതു തന്നെ പതിതരെ പാവനമാക്കി മാറ്റാനാണ് എന്ന ചിന്ത ആര്ക്കും വരുന്നില്ല. അതിനാല് തീര്ച്ചയായും സംഗമത്തില് മാത്രമേ വരികയുള്ളൂ. കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷമെന്നെഴുതി മനുഷ്യരെ തീര്ത്തും ഘോര അന്ധകാരത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ബാബയെ ലഭിക്കാന് വേണ്ടി അലഞ്ഞുകൊണ്ടിരിക്കുകയാണ്. പറയാറുണ്ട് - ഒരുപാട് ഭക്തി ചെയ്യുന്നവര്ക്ക് ഭഗവാനെ ലഭിക്കുന്നു. ഏറ്റവും കൂടുതല് ഭക്തി ചെയ്യുന്നവര്ക്ക് ആദ്യം ലഭിക്കണം. ബാബ കണക്കും പറഞ്ഞു തന്നിട്ടുണ്ട്, ഏറ്റവും കൂടുതല് ഭക്തിയും നിങ്ങളാണ് ചെയ്യുന്നത്. അതിനാല് നിങ്ങള്ക്കു തന്നെ ആദ്യമാദ്യം ഭഗവാനിലൂടെ ജ്ഞാനവും ലഭിക്കണം, അപ്പോള് നിങ്ങള് തന്നെയാണ് പുതിയ ലോകത്തില് രാജ്യം ഭരിക്കുന്നത്. പരിധിയില്ലാത്ത ബാബ നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം നല്കുകയാണ്, ഇതില് ബുദ്ധിമുട്ടിന്റെ കാര്യമൊന്നുമില്ല. ബാബ പറയുന്നു, നിങ്ങള് തന്നെയാണ് പകുതി കല്പം ഓര്മ്മിച്ചു വന്നത്. സുഖത്തില് ആരും ഓര്മ്മിക്കുന്നില്ല. അവസാനം എപ്പോഴാണോ ദുഃഖിയായി മാറുന്നത് അപ്പോഴാണ് ഞാന് വന്ന് സുഖിയാക്കി മാറ്റുന്നത്. ഇപ്പോള് നിങ്ങള് വലിയ ആളായി മാറുകയാണ്. നോക്കൂ, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും കെട്ടിടം എത്ര ഒന്നാന്തരമായിരിക്കും. അവിടെയുള്ള പശുക്കളും മുഴുവന് സാധനങ്ങളും എത്ര ഒന്നാന്തരമായിരിക്കും. നിങ്ങള് എത്ര വലിയ മനുഷ്യനായി (ദേവതയായി) മാറുകയാണ്. ദൈവീക ഗുണങ്ങളുള്ള ദേവതയും സ്വര്ഗ്ഗത്തിലെ അധികാരിയുമായി മാറുന്നു. അവിടെ നിങ്ങളുടെ കൊട്ടാരങ്ങള് വജ്രങ്ങളും-വൈഡൂര്യങ്ങളുടേതുമായിരിക്കും. അവിടെ സ്വര്ണ്ണം പതിപ്പിച്ച നിങ്ങളുടെ സാധനങ്ങള് എത്ര ഒന്നാന്തരമായിരിക്കും. ഇവിടെ ഊഞ്ഞാലുകളെല്ലാം വിലകുറഞ്ഞതാണ്. അവിടെയാണെങ്കില് എല്ലാ സാധനങ്ങളും വജ്രങ്ങളുടെയും - വൈഡൂര്യങ്ങളുടേതുമായിരിക്കും. ഇതാണ് രുദ്ര ജ്ഞാന യജ്ഞം. ശിവനെ രുദ്രനെന്നും പറയുന്നു. ഭക്തി പൂര്ത്തിയാകുമ്പോള് ഭഗവാന് വന്ന് രുദ്ര ജ്ഞാന യജ്ഞം രചിക്കുന്നു. സത്യയുഗത്തില് ഭക്തിയുടേയോ യജ്ഞത്തിന്റെയോ കാര്യമില്ല. ഈ സമയം തന്നെയാണ് ബാബ വന്ന് ഈ അവിനാശി രുദ്രജ്ഞാന യജ്ഞം രചിക്കുന്നത്. പിന്നീട് അതിന്റെ മഹിമയും ഉണ്ടാകുന്നു. ഭക്തി സദാ ഉണ്ടായിരിക്കുകയില്ലല്ലോ. ഭക്തിയും ജ്ഞാനവും. ഭക്തിയാണ് രാത്രി, ജ്ഞാനമാണ് പകല്. ബാബ വന്ന് പകലാക്കുന്നു അതിനാല് കുട്ടികള്ക്ക് ബാബയോട് എത്ര സ്നേഹമുണ്ടായിരിക്കണം. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. വളരെ സ്നേഹിയായത് ബാബയാണ്. ബാബയേക്കാളും പ്രിയപ്പെട്ട വസ്തു മറ്റൊന്നും ഉണ്ടാകില്ല. പകുതി കല്പം മുതല് ഓര്മ്മിച്ചു വരികയാണ്. ബാബാ വന്ന് ഞങ്ങളുടെ ദുഃഖത്തെ ഹരിക്കൂ. ഇപ്പോള് ബാബ വന്നിരിക്കുകയാണ്. മനസ്സിലാക്കി തരുന്നു നിങ്ങള്ക്ക് നിങ്ങളുടെ ഗൃഹസ്ഥത്തില് തന്നെ ഇരിക്കണം. ഇവിടെ ബാബയുടെ അടുത്ത് എത്ര സമയം ഇരിക്കും. ബാബയോടൊപ്പം പരംധാമത്തിലാണ് വസിക്കുന്നത്. ഇവിടെ ഇത്രയും കുട്ടികള്ക്ക് ഇരിക്കാന് സാധിക്കില്ല. ടീച്ചര് എങ്ങനെ ചോദ്യം ചോദിക്കും? ലൗഡ് സ്പീക്കറില് എങ്ങനെ മറുപടി പറയും. അതുകൊണ്ടാണ് കുറച്ചു കുട്ടികളെ മാത്രം പഠിപ്പിക്കുന്നത്. വിദ്യാലയങ്ങള് ഒരുപാടുണ്ട് പിന്നീട് എല്ലായിടത്തും പരീക്ഷയുണ്ടാകുന്നു. ലിസ്റ്റിടുന്നു. ഇവിടെയാണെങ്കില് ഒരു ബാബ മാത്രമാണ് പഠിപ്പിക്കുന്നത്. ഇതും മനസ്സിലാക്കി കൊടുക്കണം ദുഃഖത്തില് എല്ലാവരും സ്മരിക്കുന്നത് പാരലൗകീക ബാബയെയാണ്. ഇപ്പോള് ബാബ വന്നിരിക്കുകയാണ്. വലിയ മഹാഭാരത യുദ്ധവും മുന്നില് നില്ക്കുന്നുണ്ട്. മനുഷ്യര് മനസ്സിലാക്കുന്നു - കൃഷ്ണന് മഹാവിനാശ സമയത്ത് വന്നു എന്ന്. ഇത് സംഭവിക്കുക സാധ്യമല്ല. പാവങ്ങള് ആശയക്കുഴപ്പത്തിലാണ്. എന്നാല് കൃഷ്ണ-കൃഷ്ണ എന്ന് ഓര്മ്മിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോള് വളരെ സ്നേഹി കൃഷ്ണനുമാണ് അതേപോലെ ശിവനുമാണ്. എന്നാല് ശിവന് നിരാകാരനാണ്, കൃഷ്ണന് സാകാരിയാണ്. നിരാകാരനായ ബാബ എല്ലാ ആത്മാക്കളുടെയും അച്ഛനാണ്. രണ്ടുപേരും വളരെ സ്നേഹിയാണ്. കൃഷ്ണനും വിശ്വത്തിന്റെ അധികാരിയല്ലേ. ഇപ്പോള് നിങ്ങള്ക്ക് പരിശോധിക്കാന് സാധിക്കും, കൂടുതല് സ്നേഹി ആരാണെന്ന്? ശിവബാബ തന്നെയാണല്ലോ യോഗ്യതയുള്ളവരാക്കി മാറ്റുന്നത്. കൃഷ്ണന് എന്താണ് ചെയ്യുന്നത്? ബാബ തന്നെയാണ് കൃഷ്ണനെ അങ്ങനെയാക്കി മാറ്റുന്നത്, അതുകൊണ്ട് മഹിമയും കൂടുതല് ബാബയുടേതായിരിക്കണം. ശങ്കരന്റെ താണ്ഢവം കാണിക്കാറുണ്ട്. വാസ്തവത്തില് താണ്ഢവത്തിന്റെയൊന്നും കാര്യമില്ല. ബാബ മനസ്സിലാക്കി തരുന്നു നിങ്ങള് എല്ലാവരും പാര്വ്വതിമാരാണ്. ശിവനാകുന്ന അമരനാഥന് നിങ്ങള്ക്ക് അമരകഥ കേള്പ്പിക്കുകയാണ്. സത്യയുഗമാണ് നിര്വ്വികാരിയായ ലോകം. വികാരത്തിന്റെ കാര്യമില്ല. ബാബ വികാരിയായ ലോകത്തെ സ്ഥാപിക്കുകയില്ലല്ലോ! വികാരത്തിലാണ് ദുഃഖമുള്ളത്. മനുഷ്യര് ഹഠയോഗമെല്ലാം ഒരുപാട് പഠിക്കുന്നുണ്ട്. ഗുഹകളില് ചെന്നിരിക്കുന്നു, അഗ്നിയിലൂടെ നടക്കുന്നു. അന്ധവിശ്വാസങ്ങളും ഒരുപാടുണ്ട്. മായാജാലത്തിലൂടെ ഒരുപാട് വസ്തുക്കള് പുറത്തെടുക്കുന്നു. ഭഗവാനെയും മായാജാലക്കാരനെന്നും, രത്ന വ്യാപാരിയെന്നും, കച്ചവടക്കാരനെന്നും പറയാറുണ്ട്, അതിനാല് തീര്ച്ചയായും ചൈതന്യത്തിലായിരിക്കില്ലേ! പറയുന്നുമുണ്ട്- ഞാന് വരുന്നു, ഇത് മായാജാലമല്ലേ! മനുഷ്യനില് നിന്ന് ദേവത, യാചകനില് നിന്ന് രാജകുമാരനാക്കി മാറ്റുന്നു. ഇങ്ങനെയുള്ള മായാജാലം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പൂക്കളുടെ പൂന്തോട്ടത്തിലേക്കു പോകണം. അതിനാല് സുഗന്ധമുള്ള പുഷ്പമായി മാറണം. ആര്ക്കും ദുഃഖം കൊടുക്കരുത്. ഒരു പാരലൗകീക ബാബയുമായി സര്വ്വ സംബന്ധവും യോജിപ്പിക്കണം.

2) ശിവബാബ അതിസ്നേഹിയാണ്. അതിനാല് ഒരു ബാബയെ മാത്രം സ്നേഹിക്കണം. സുഖദാതാവായ ബാബയെ മാത്രം ഓര്മ്മിക്കണം.

വരദാനം :-
ഈ ലോകത്തിന്റെ മമത്വത്തില് നിന്ന് മുക്തമായി അവ്യക്ത വതനത്തില് ചുറ്റിക്കറങ്ങുന്ന പറക്കുന്ന പക്ഷിയായി ഭവിക്കൂ

ബുദ്ധിയാകുന്ന വിമാനത്തിലൂടെ അവ്യക്ത വതനം അല്ലെങ്കില് മൂവതനത്തില് ചുറ്റിക്കറങ്ങുന്നതിന് വേണ്ടി പറക്കുന്ന പക്ഷിയാകൂ. ബുദ്ധിയിലൂടെ എപ്പോള് ആഗ്രഹിക്കുന്നോ, എവിടെ ആഗ്രഹിക്കുന്നോ എത്തിച്ചേരൂ. ഇത് അപ്പോഴാണ് സംഭവിക്കുക എപ്പോഴാണോ തീര്ത്തും ഈ ലോകത്തിന്റെ മമത്വത്തില് നിന്ന് ഉപരിയായി കഴിയുന്നത്. ഇത് സാരരഹിത ലോകമാണ്, ഈ സാരരഹിത ലോകത്താല് ഒരു കാര്യവുമില്ലെങ്കില്, ഒരു പ്രാപ്തിയുമില്ലെങ്കില് ബുദ്ധിയിലൂടെ പോകുന്നതും അവസാനിപ്പിക്കൂ. ഇത് രൗരവ നരകമാണ് ഇതിലേക്ക് പോകുന്നതിന്റെ സങ്കല്പമോ സ്വപ്നമോ പോലും വരരുത്.

സ്ലോഗന് :-
തന്റെ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും സത്യതയുടെ സഭ്യതയുടെ അനുഭവം ചെയ്യിക്കുന്നത് തന്നെയാണ് ശ്രേഷ്ഠത.