11.02.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - ജ്ഞാനമാകുന്ന വാളില് യോഗത്തിന് റെ മൂര് ച്ച വേണം എങ്കിലേ വിജയിയാകൂ . ജ്ഞാനത്തില് യോഗത്തിന് റെ മൂര് ച്ചയുണ്ടെങ്കില് തീര് ച്ചയായും അതിന് റെ പ്രഭാവം ഉണ്ടായിരിക്കും .

ചോദ്യം :-
നിങ്ങള് ഈശ്വരന്റെ സന്ദേശവാഹകരാണ്, നിങ്ങള്ക്ക് മുഴുവന് വിശ്വത്തിനും ഏതൊരു സന്ദേശം നല്കണം?

ഉത്തരം :-
മുഴുവന് ലോകത്തിനും സന്ദേശം നല്കൂ അതായത് ഈശ്വരന് പറയുകയാണ് - നിങ്ങള് എല്ലാവരും സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ, ദേഹാഭിമാനത്തെ ഉപേക്ഷിക്കൂ, ഒരേയൊരു അച്ഛനായ എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ ശിരസ്സില് നിന്നും പാപങ്ങളുടെ ഭാരം ഇറങ്ങും. ഒരു അച്ഛന്റെ ഓര്മ്മയിലൂടെ നിങ്ങള് പാവനമായിത്തീരും. അന്തര്മുഖിയായ കുട്ടികള്ക്കു മാത്രമേ ഇങ്ങനെയൊരു സന്ദേശം മറ്റുളളവര്ക്കു നല്കാന് സാധിക്കൂ.

ഓംശാന്തി.
ബാബ മനസ്സിലാക്കിത്തന്നു ഏതൊരു മനുഷ്യനും, അത് ദൈവീകഗുണമുളളവരാണെങ്കിലും ആസുരീയ അവഗുണങ്ങളുളളവരാണെങ്കിലും അവരെ ഭഗവാന് എന്നു പറയാന് സാധിക്കില്ല. ഇത് കുട്ടികള്ക്ക് അറിയാം ദൈവീകഗുണങ്ങളുളളവര് സത്യയുഗത്തിലായിരിക്കും. ആസുരീയ അവഗുണങ്ങളുളളവര് കലിയുഗത്തിലായിരിക്കും ഉണ്ടാവുക. അതുകൊണ്ടാണ് ബാബ ഇങ്ങനെയൊരു എഴുത്തും ഉണ്ടാക്കിച്ചത്, ദൈവീകഗുണങ്ങളുളളവരാണോ അതോ ആസുരീയ അവഗുണങ്ങളുളളവരാണോ? സത്യയുഗിയാണോ അതോ കലിയുഗിയാണോ? ഈ കാര്യങ്ങളെല്ലാം തന്നെ വളരെയധികം ബുദ്ധിമുട്ടിയാണ് മനുഷ്യര്ക്ക് മനസ്സിലാവുക. നിങ്ങള്ക്ക് ഏണിപ്പടിയുടെമേല് വളരെ നന്നായി മനസ്സിലാക്കി കൊടുക്കാന് സാധിക്കും. നിങ്ങളുടെ ജ്ഞാനത്തിന്റെ ബാണം വളരെ നല്ലതാണ് പക്ഷേ അതില് മൂര്ച്ച ആവശ്യമാണ്, വാളില് മൂര്ച്ചയുണ്ടാകുന്നത് പോലെ. ചിലത് വളരെയധികം തീക്ഷ്ണമായ മൂര്ച്ചയുളളതായിരിക്കും. ഗുരു ഗോവിന്ദ്സിംഗിന്റെ വാള് വിദേശത്തേക്ക് കൊണ്ടുപോയി ആ വാളിനെയും കൊണ്ട് പ്രദക്ഷിണം ചെയ്യുമായിരുന്നു. വളരെ ശുദ്ധിയോടെയാണ് വെക്കുന്നത്. ചിലത് രണ്ടു പൈസയുടെ വാളും ഉണ്ടായിരിക്കും. ഏതിലാണോ മൂര്ച്ചയുളളത് അതാണ് വളരെ തീക്ഷ്ണമായത്. അതിന് നല്ല വിലയുണ്ടാവും. കുട്ടികളിലും അങ്ങനെയാണ്. ചിലരില് ജ്ഞാനം നല്ലവണ്ണമുണ്ട് പക്ഷേ യോഗത്തിന്റെ ശക്തി കുറവാണ്. ആരാണോ ബന്ധനസ്ഥരായവര്, സാധാരണക്കാര് അവര് ശിവബാബയെ വളരെ നന്നായി ഓര്മ്മിക്കുന്നു. അവരില് ജ്ഞാനം കുറവാണ് പക്ഷേ യോഗത്തിന്റെ ശക്തി കൂടുതലാണ്. അവരും തമോപ്രധാനത്തില് നിന്നും സതോപ്രധാനമായിത്തീരുകയാണ്. എങ്ങനെയാണോ ഒരു അര്ജ്ജുനന്റെയും വനവാസിയുടേയും ഉദാഹരണം നല്കുന്നത്. അര്ജ്ജുനനെക്കാളും ആ വനവാസി(ഏകലവ്യന്) ബാണം തൊടുക്കുന്ന കാര്യത്തില് മിടുക്കനായി. അര്ജ്ജുനന് അര്ത്ഥം വീട്ടിലിരിക്കുന്നവര്, ദിവസേന കേള്ക്കുന്നവര്. അവരേക്കാളും പുറമെ ജീവിക്കുന്നവര് തീവ്രഗതിയില് പോകുന്നു. ജ്ഞാനത്തിന്റെ ശക്തിയുളളവരുടെ മുന്നില് അവര് തലകുനിക്കുന്നു. വിധി എന്നു പറയാം. ചിലര് തോറ്റുപോകുകയോ പാപ്പരാവുകയോ ചെയ്യുമ്പോള് വിധിയെ പഴിക്കുന്നു. ജ്ഞാനത്തോടൊപ്പം യോഗത്തിന്റെ ശക്തിയും തീര്ച്ചയായും ആവശ്യമാണ്. ശക്തിയില്ലെങ്കില് പേരിനുമാത്രമുളള ജ്ഞാനിയാണ്. കുട്ടികളും അത് അനുഭവിക്കുന്നുണ്ടാവും. ചിലര്ക്ക് പതിയോടും ചിലര്ക്ക് വേറാരോടെങ്കിലും സ്നേഹമുണ്ടാവും. ജ്ഞാനത്തില് വളരെ മിടുക്കുണ്ട് ഉളളില് പ്രശ്നങ്ങള് ഉണ്ടാകുന്നു. ഇവിടെ തീര്ത്തും സാധാരണമായിരിക്കണം.

എല്ലാം കണ്ടുകൊണ്ടും കാണാത്ത അവസ്ഥയായിരിക്കണം. ഒരേയൊരു ബാബയോടു മാത്രമായിരിക്കണം പ്രീതി. അപ്പോഴാണ് ഇങ്ങനെയൊരു മഹിമ - കൈയ്യിലൂടെ കര്മ്മങ്ങള് ചെയ്യുമ്പോഴും ഹൃദയത്തില് ഒരേയൊരു ബാബയുടെ മാത്രം ഓര്മ്മ വേണം. ഓഫീസില് ജോലികള് ചെയ്യുമ്പോഴും ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം ഞാന് ആത്മാവാണ്. ബാബയുടെ ആജ്ഞയാണ് എന്നെത്തന്നെ ഓര്മ്മിച്ചുകൊണ്ടിരിക്കണം. ഭക്തിമാര്ഗ്ഗത്തിലും കര്മ്മങ്ങള് ചെയ്തുകൊണ്ടിരിക്കുമ്പോള് ഏതെങ്കിലും ഇഷ്ടദേവതയെ ഓര്മ്മിക്കുന്നു. പക്ഷേ അത് കല്ലിന്റെ വിഗ്രഹമാണ്. അതില് ആത്മാവില്ലല്ലോ. ലക്ഷ്മി-നാരായണനെയും പൂജിക്കുന്നുണ്ട്. അവരും കല്ലിന്റെ മൂര്ത്തിയാണ്. ചോദിക്കൂ ഇവരുടെ ആത്മാവ് എവിടെയാണെന്ന്? ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു തീര്ച്ചയായും ഏതെങ്കിലും നാമരൂപത്തില് ഉണ്ടാവുമെന്ന്. ഇപ്പോള് നിങ്ങള് വീണ്ടും യോഗബലത്തിലൂടെ പാവനദേവതയായിത്തീരുകയാണ്. ലക്ഷ്യവുമുണ്ടല്ലോ. രണ്ടാമത്തെ കാര്യം ബാബ മനസ്സിലാക്കിത്തരുന്നു, ജ്ഞാനസാഗരനും ജ്ഞാനഗംഗകളും ഈ പുരുഷോത്തമസംഗയുഗത്തില് തന്നെയാണ് ഉള്ളത്. ഒരേയൊരു സമയത്താണ് ഉണ്ടാവുക. ജ്ഞാനസാഗരന് വരുന്നതുതന്നെ കല്പത്തിലെ ഈ പുരുഷോത്തമസംഗമയുഗത്തിലാണ്. ജ്ഞാനസാഗരന് നിരാകാരനായ പരമപിതാ പരമാത്മാവാണ്. പരമാത്മാവിന് സംസാരിക്കുന്നതിനായി ശരീരം തീര്ച്ചയായും ആവശ്യമാണ്. ബാക്കി ഗംഗാ ജലത്തിന്റെ കാര്യമൊന്നും ഇവിടെയില്ല. ഈ ജ്ഞാനം നിങ്ങള്ക്ക് സംഗമയുഗത്തിലാണ് ലഭിക്കുന്നത്. ബാക്കി എല്ലാവരും ഭക്തിയിലാണ്. ഭക്തിമാര്ഗ്ഗത്തിലുളളവര് ഗംഗാജലത്തെയും പൂജിക്കുന്നു. പക്ഷേ പതിതപാവനന് ഒരേയൊരു ബാബയാണ്. ബാബ വരുന്നതുതന്നെ ഒരു പ്രാവശ്യമാണ്, എപ്പോഴാണോ പഴയലോകത്തിന്റെ പരിവര്ത്തനം സംഭവിക്കേണ്ടത്. ഇപ്പോള് ഇത് ആര്ക്കെങ്കിലും മനസ്സിലാക്കികൊടുക്കുന്നതിനായി ബുദ്ധിയും ആവശ്യമാണ്. ഏകാന്തതയില് വിചാരസാഗരമഥനം ചെയ്യേണ്ടതായിവരും. പരമപിതാവായ പരമാത്മാവ് ഒരേയൊരു ശിവന് തന്നെയാണ് എന്ന് മനുഷ്യര് മനസ്സിലാക്കുന്ന വിധത്തില് എങ്ങനെയാണ് എഴുതേണ്ടത്. ബാബ വരുന്ന സമയത്ത് ബാബയുടെ കുട്ടികളാണ് ബ്രഹ്മാകുമാരി-കുമാരന്മാരായിത്തീരുന്നത്, അവര് ജ്ഞാനത്തെ ധാരണ ചെയ്ത് ജ്ഞാന ഗംഗകളായിത്തീരുന്നു. ജ്ഞാനം കേള്പ്പിച്ചുകൊണ്ടിരിക്കുന്ന ധാരാളം ജ്ഞാന ഗംഗകളുണ്ട്. അവര്ക്കേ സദ്ഗതി ചെയ്യാന് സാധിക്കൂ. വെളളത്തില് സ്നാനം ചെയ്യുന്നതിലൂടെ പാവനമായിത്തീരാന് സാധിക്കില്ല. ജ്ഞാനം സംഗമത്തിലാണ് ഉണ്ടാകുന്നത്. ഇത് മനസ്സിലാക്കാനുളള യുക്തി ആവശ്യമാണ്. വളരെയധികം അന്തര്മുഖത ആവശ്യമാണ്. ശരീര ഭാരത്തെ ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ. ഈ സമയം പറയാം നമ്മള് പുരുഷാര്ത്ഥിയാണെന്ന്, ഓര്മ്മിച്ച്-ഓര്മ്മിച്ച് എപ്പോഴാണോ പാപം നശിക്കുന്നത് അപ്പോള് യുദ്ധം ആരംഭിക്കുന്നു. അപ്പോഴേക്കും എല്ലാവര്ക്കും സന്ദേശം ലഭിക്കണം. സന്ദേശം ഒരേയൊരു ശിവബാബയ്ക്കു മാത്രമേ നല്കാന് സാധിക്കൂ. ഈശ്വരനെ സന്ദേശവാഹകനെന്നു പറയുന്നു. നിങ്ങള് എല്ലാവര്ക്കും ഈ സന്ദേശത്തെ എത്തിക്കുന്നു, സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി പരമപിതാവായ പരമാത്മാവിനോടൊപ്പം യോഗം വെക്കൂ എങ്കില് ബാബ പ്രതിജ്ഞ ചെയ്യുന്നു ജന്മജന്മാന്തരത്തിലെ പാപം നശിക്കുമെന്ന്. ഇത് ബാബ ബ്രഹ്മാമുഖത്തിലൂടെ മനസ്സിലാക്കിത്തരുന്നു. ഗംഗാജലം നിങ്ങള്ക്ക് എന്തു മനസ്സിലാക്കിത്തരാനാണ്. പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ് - നിങ്ങള് സത്യയുഗത്തില് എത്ര സുഖികളും സമ്പന്നരുമായിരുന്നു, ഇപ്പോള് ദുഖിതരും ദരിദ്രരുമായിത്തീര്ന്നു. ഇത് പരിധിയില്ലാത്ത കാര്യമാണ്. ബാക്കി ഈ ചിത്രങ്ങളെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലേതാണ്. ഈ ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളും ഉണ്ടാകണം. ശാസ്ത്രം വായിക്കുന്നതും പൂജിക്കുന്നതും ഭക്തിയാണ്. ഞാന് ശാസ്ത്രങ്ങളൊന്നും തന്നെ പഠിപ്പിക്കുന്നില്ല. ഞാന് പതിതരെ പാവനമാക്കുന്നതിനായുളള ജ്ഞാനത്തെ കേള്പ്പിക്കുകയാണ്, അതായത് സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ. ഇപ്പോള് ആത്മാവും ശരീരവും രണ്ടും പതിതമാണ്. ഇപ്പോള് ബാബയെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് ഈ ദേവതകളെപ്പോലെയായിത്തീരുന്നു. ദേഹത്തിന്റെ എല്ലാ പഴയ സംബന്ധികളില് നിന്നുമുളള മമത്വത്തെ ഇല്ലാതാക്കണം. പാടാറുണ്ട് അങ്ങ് വരുകയാണെങ്കില് ഞങ്ങള് മറ്റാരില്നിന്നും തന്നെ കേള്ക്കുകയില്ല, അങ്ങുമായിമാത്രം സര്വ്വ സംബന്ധങ്ങളും യോജിപ്പിക്കും. ദേഹധാരികളെയെല്ലാം തന്നെ മറക്കും. ഇപ്പോള് ബാബ കുട്ടികള് ചെയ്തിരുന്ന പ്രതിജ്ഞയെ ഓര്മ്മിപ്പിക്കുകയാണ്. ബാബ പറയുന്നു എന്നോടൊപ്പം യോഗം വെച്ചാല് മാത്രമാണ് നിങ്ങളുടെ എല്ലാ വികര്മ്മങ്ങളും നശിക്കുന്നത്. നിങ്ങള് പുതിയ ലോകത്തിലെ അധികാരിയായിത്തീരുന്നു. ഇതാണ് ലക്ഷ്യം. രാജാക്കന്മാരോടൊപ്പം പ്രജകളെയും തീര്ച്ചയായും ഉണ്ടാക്കണം. രാജാക്കന്മാരുടെ പക്കല് ദാസദാസിമാരും ആവശ്യമാണ്. ബാബ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നു. നല്ലരീതിയില് ഓര്മ്മിച്ചില്ലെങ്കില് ദൈവീകഗുണങ്ങള് ധാരണ ചെയ്തില്ലെങ്കില് എങ്ങനെ ഉയര്ന്ന പദവി നേടാനാണ്? വീട്ടില് എന്തെങ്കിലും കാര്യങ്ങളില് കലഹങ്ങളും ബഹളങ്ങളും ഉണ്ടാകുന്നു. ബാബ എഴുതാറുണ്ട് നിങ്ങളുടെ വീട്ടില് കലഹമുളളതുകൊണ്ടാണ് ഈ ജ്ഞാനം ഏശാത്തത്. ബാബ ചോദിക്കാറുണ്ട് പതി-പത്നിമാര് രണ്ടുപേരും ശരിയായ രീതിയിലാണോ മുന്നോട്ടു പോകുന്നത്? പെരുമാറ്റം വളരെയധികം നല്ലതായിരിക്കണം. ക്രോധത്തിന്റെ അംശം പോലും ഉണ്ടാകരുത്. ഇപ്പോള് ലോകത്തില് എത്ര പ്രശ്നങ്ങളും അശാന്തിയുമാണ്? നിങ്ങളിലും വളരെ പേര് ജ്ഞാനയോഗത്തില് തീവ്രത നേടുകയാണെങ്കില് വീണ്ടും ധാരാളം ഓര്മ്മിക്കാന് സാധിക്കുന്നു. നിങ്ങളുടെ അഭ്യാസവും നല്ലതായിത്തീരും, ബുദ്ധിയും വിശാലമായിരിക്കും.

ബാബയ്ക്ക് ചെറിയ ചിത്രങ്ങളോട് അത്രയ്ക്ക് താല്പര്യമില്ല. എല്ലാ ചിത്രങ്ങളും വലുതായിരിക്കണം. പുറമെയുളള മുഖ്യമായ സ്ഥാനങ്ങളില് വെക്കണം. എങ്ങനെയാണോ നാടകത്തിന്റെ വലിയ-വലിയ ചിത്രങ്ങള് വെക്കുന്നത്. മോശമാകാത്ത തരത്തിലുളള നല്ല നല്ല ചിത്രങ്ങള് ഉണ്ടാക്കൂ. ഏണിപ്പടിയുടെ വലിയ വലിയ ചിത്രങ്ങളുണ്ടാക്കി, എല്ലാവരുടെയും ദൃഷ്ടി പതിയുന്ന വിധത്തിലുളള സ്ഥലങ്ങളില് വെക്കൂ. ഷീറ്റില് തന്നെ നിറവും മറ്റും ഇത്രയ്ക്ക് ഉറച്ചതായിരിക്കണം, വെയിലിലോ മഴയത്തോ ചീത്തയാകരുത്. മുഖ്യമായ സ്ഥാനങ്ങളില് വെക്കൂ അല്ലെങ്കില് എവിടെയെങ്കിലും ചിത്രപ്രദര്ശിനി നടത്തുമ്പോള് മുഖ്യമായ രണ്ടോ മൂന്നോ ചിത്രങ്ങള് തന്നെ ധാരാളമാണ്. ഈ സൃഷ്ടി ചക്രം വാസ്തവത്തില് ഒരു ചുമരിനോളം വലുപ്പമുണ്ടായിരിക്കണം. 8-10 ആളുകള് ചേര്ന്ന് പിടിച്ച് വെക്കുന്ന രീതിയില്. ആര് ദൂരെ നിന്നു കണ്ടാലും വളരെ വ്യക്തമായി അറിയാന് സാധിക്കണം. സത്യയുഗത്തില് മറ്റുളള ധര്മ്മങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല. ആ ധര്മ്മങ്ങളെല്ലാം വരുന്നത് അതിനുശേഷമാണ്. ആദ്യം സ്വര്ഗ്ഗത്തില് വളരെ കുറച്ച് മനുഷ്യരായിരിക്കും. ഇപ്പോള് സ്വര്ഗ്ഗമാണോ അതോ നരകമാണോ - നിങ്ങള്ക്ക് ഇതിനുമേല് വളരെ നന്നായി മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ആര് വന്നാലും അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ. വലിയ-വലിയ ചിത്രങ്ങളായിരിക്കണം. എങ്ങനെയാണോ പാണ്ഡവരുടെ വലിയ പ്രതിമകളുണ്ടാക്കുന്നത്. നിങ്ങളും പാണ്ഡവരല്ലേ.

ശിവബാബ സംഗമയുഗത്തിലാണ് പഠിപ്പിക്കുന്നത്. ശ്രീകൃഷ്ണന് സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരനാണ്. നിങ്ങള് മനസ്സിലാക്കി കൊടുത്ത് തന്റെ രാജധാനി സ്ഥാപിക്കുകയാണ്. ചിലര് പഠിച്ച് പിന്നീട് ഉപേക്ഷിക്കുന്നു. വിദ്യാലയത്തിലും ചിലര്ക്ക് പഠിക്കാന് സാധിക്കുന്നില്ലെങ്കില് പഠിപ്പ് ഉപേക്ഷിക്കുന്നു. ഇവിടെയും ധാരാളം പേര് പഠിപ്പിനെ ഉപേക്ഷിച്ചവരുണ്ട്. പിന്നെ അവര് സ്വര്ഗ്ഗത്തിലേക്ക് വരില്ലേ? ഞാന് വിശ്വത്തിന്റെ അധികാരിയാണ്, എന്നില് നിന്നും രണ്ടക്ഷരമെങ്കിലും കേള്ക്കുകയാണെങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തിലേക്ക് വരും. ഇനി മുന്നോട്ടു പോകവേ ധാരാളം പേര് കേള്ക്കും. ഇവിടെ മുഴുവന് രാജധാനിയുടെയും സ്ഥാപനയാണ് നടക്കുന്നത്, കല്പം മുമ്പത്തേതു പോലെ. കുട്ടികള് മനസ്സിലാക്കുന്നു, അനേക തവണ രാജ്യം നേടിയിട്ടുണ്ട് പിന്നീട് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വജ്ര സമാനമായിരുന്നു, പിന്നീട് കക്കയ്ക്കു സമാനമായിത്തീര്ന്നു. ഭാരതം വജ്രത്തെപ്പോലെയായിരുന്നു. ഇപ്പോള് എന്തു സംഭവിച്ചു? അതേ ഭാരതം തന്നെയാവില്ലേ. ഈ സംഗമത്തെ പുരുഷോത്തമയുഗം എന്നു പറയുന്നു. ഉത്തമരിലും ഉത്തമനായ പുരുഷനുമുണ്ട്. ബാക്കിയെല്ലാവരും കനിഷ്ടരാണ്(അധമരാണ്). ആരാണോ പൂജ്യരായിരുന്നത് അവര് തന്നെയാണ് പിന്നീട് പൂജാരിയായിത്തീരുന്നത്. 84 ജന്മങ്ങള് എടുക്കുന്നു. ആ ശരീരവും നശിച്ചു കഴിഞ്ഞു ആത്മാവും തമോപ്രധാനമായിത്തീര്ന്നു. എപ്പോഴാണോ സതോപ്രധാനമാകുന്നത് അപ്പോള് പൂജിക്കുന്നില്ല. ചൈതന്യത്തിലാണല്ലോ. ഇപ്പോള് നിങ്ങള് ശിവബാബയെ ചൈതന്യത്തിലാണ് ഓര്മ്മിക്കുന്നത്. പിന്നീട് പൂജാരിയായിത്തീരുമ്പോള് കല്ലിനെ പൂജിക്കുന്നു. ഇപ്പോള് ബാബ ചൈതന്യത്തിലുണ്ട്. പിന്നീട് അവരുടെ തന്നെ കല്ലിന്റെ പ്രതിമയുണ്ടാക്കി പൂജിച്ചുകൊണ്ടിരിക്കും. രാവണരാജ്യത്തിലാണ് ഭക്തി ആരംഭിച്ചത്. അതേ ആത്മാക്കള് തന്നെ ഭിന്ന ഭിന്ന ശരീരത്തെ ധാരണ ചെയ്ത് വന്നു. അധ:പതിക്കുന്നതോടെ ഭക്തി ആരംഭിക്കുന്നു. ബാബ വന്ന് പിന്നീട് ജ്ഞാനം നല്കുമ്പോള് പകല് ആരംഭിക്കുന്നു. ബ്രാഹ്മണനില് നിന്നും ദേവതയായിത്തീരുന്നു. ഇപ്പോള് ആരെയും തന്നെ ദേവത എന്നു പറയില്ല. ബ്രഹ്മാവ് സത്യയുഗത്തില് ഉണ്ടാവുകയില്ല. ഇവിടെ തപസ്യ ചെയ്തുകൊണ്ടിരിക്കുകയാണ്. മനുഷ്യനല്ലേ. ശിവബാബയെ ശിവന് എന്ന് തന്നെയാണ് പറയുക. ബ്രഹ്മാശരീരത്തിലാണെങ്കിലും ശിവബാബ എന്നാണ് പറയുന്നത്. മറ്റൊരു പേരും വെക്കാന് സാധിക്കില്ല, ഇദ്ദേഹത്തില് ശിവബാബയാണ് വരുന്നത്. ജഞാനസാഗരനായ ബാബ ബ്രഹ്മാവിന്റെ ശരീരത്തിലൂടെയാണ് ജ്ഞാനം നല്കുന്നത്. അപ്പോള് ചിത്രങ്ങളും വളരെയധികം വിവേകത്തോടെ ഉണ്ടാക്കണം. അതില് എഴുത്ത് ഉണ്ടെങ്കില് മാത്രമേ പ്രയോജനത്തില് വരൂ. പതിതപാവനന് വെളളത്തിന്റെ സാഗരനും വെളളത്തിന്റെ നദികളുമാണോ? അതോ ജ്ഞാനസാഗരനും അതില് നിന്നും ഉത്ഭവിച്ചിട്ടുളള ജ്ഞാന ഗംഗകള്, ബ്രഹ്മാകുമാര്-കുമാരിമാരാണോ? ഇവര്ക്കാണ് ബാബ ജ്ഞാനം നല്കുന്നത്. ബ്രഹ്മാവിലൂടെ ആരാണോ ബ്രാഹ്മണനായിത്തീരുന്നത് അവരാണ് ദേവതകളായി മാറുക. വിരാടരൂപത്തിന്റെ ചിത്രവും വളരെ വലുതാക്കി കാണിക്കണം കാരണം ഇതാണ് മുഖ്യമായ ചിത്രം.

ബാബ മനസ്സിലാക്കിത്തരുന്നു മധുരമായ കുട്ടികളേ, നിങ്ങള്ക്ക് തന്റെ ബുദ്ധിയെ നിര്വ്വികാരിയാക്കി മാറ്റണം. ഇവരുടെത് വികാരി ദൃഷ്ടിയാണെന്ന് ബാബ എപ്പോഴാണോ കാണുന്നത്, അപ്പോള് മനസ്സിലാക്കും ഇവര്ക്ക് മുന്നേറാന് സാധിക്കില്ല. നിങ്ങള് ആത്മാക്കള് ഇപ്പോള് ത്രികാലദര്ശികളാണ്. ഇത് വളരെ വിരളം പേരാണ് മനസ്സിലാക്കുന്നത്. ധാരാളം പേരും ബുദ്ധുക്കളാണ്. ബാബയോട് വിടപറയുന്നു. ഇത് കുട്ടികള്ക്ക് അറിയാം രാജധാനി സ്ഥാപിക്കുകയാണെന്ന്. അതില് എല്ലാവരും ആവശ്യമാണ്. അവസാനം എല്ലാം സാക്ഷാത്കാരമുണ്ടാവും. ഫസ്റ്റ് ക്ലാസ്സ് ദാസദാസിമാരും ഉണ്ടായിരിക്കും. ഫസ്റ്റ് ക്ലാസ്സ് ദാസി കൃഷ്ണനെ പാലിക്കുന്നു. പാത്രങ്ങള് കഴുകി വൃത്തിയാക്കുന്നവര്, ഭക്ഷണം കഴിപ്പിക്കുന്നവര്, വീടു വൃത്തിയാക്കുന്നവര് എല്ലാവരും ഉണ്ടാകുന്നു. എല്ലാവരും ഇവിടെ നിന്നുതന്നെയാണ് ഉണ്ടാകുന്നത്. ഫസ്റ്റ് നമ്പറിലുളളവര് തീര്ച്ചയായും നല്ല പദവി നേടുന്നു. ആ അനുഭൂതിയുണ്ടാകുന്നു. ബാബയ്ക്ക് കുട്ടികളില് നിന്നും അനുഭവം വരാറുണ്ട് ഇവര് നന്നായി മുരളി വായിക്കുന്നു, പക്ഷേ യോഗം വളരെ കുറവാണ്. ചിലപ്പോള് പത്നി പതിയെക്കാളും തീവ്രഗതിയില് മുന്നോട്ടു പോകുന്നു. ജ്ഞാനത്തില് പറയാറുണ്ട്, ബാബാ രണ്ടാമത്തെ ചക്രം ശരിയല്ലെന്ന്. പരസ്പരം മുന്നറിയിപ്പ് നല്കണം. പ്രവൃത്തിമാര്ഗ്ഗമല്ലേ. ജോഡി ഒരുപോലെയുളളതായിരിക്കണം. തനിക്കുസമാനമാക്കി മാറ്റണം. അവസാന സമയത്ത് നിങ്ങള് ഈ ലോകത്തെ തന്നെ മറന്നു പോകുന്നു. അറിയാമല്ലോ നമ്മള് ഹംസങ്ങളാണ്, ഇവര് കൊറ്റികളാണെന്നുളളത്. ഓരോരുത്തരിലും ഓരോ അവഗുണങ്ങളാണുളളത്. പ്രശ്നങ്ങള് ഉണ്ടാവുക തന്നെ ചെയ്യും. ധാരാളം പ്രയത്നമുണ്ട്. വളരെ സഹജവുമാണ്. സെക്കന്റില് ജീവന്മുക്തി ലഭിക്കും. ഒരു കക്കയുടെ ചിലവു പോലുമില്ലാതെ ഉയര്ന്ന പദവി നേടാന് സാധിക്കുന്നു. ദരിദ്രര് നല്ല സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതറിയാമല്ലോ ആരെല്ലാമാണ് ഒഴിഞ്ഞ കൈയ്യോടെ വന്നതെന്ന്. വളരെയധികം കൊണ്ടു വന്നവര് ഇന്നില്ല, ദരിദ്രര് വളരെ ഉയര്ന്ന പദവി നേടിക്കൊണ്ടിരിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ജ്ഞാനമാകുന്ന വാളില് ഓര്മ്മയുടെ ശക്തി നിറയ്ക്കുന്നതിനുവേണ്ടി, കര്മ്മം ചെയ്തുകൊണ്ടും അന്തര്മുഖിയായി അഭ്യസിക്കണം, ഞാന് ആത്മാവാണ്. ആത്മാവായ എനിക്ക് ബാബയുടെ ആജ്ഞയാണ്, നിരന്തരം എന്നെ മാത്രം ഓര്മ്മിക്കൂ. ഒരേയൊരു ബാബയുമായി സത്യമായ പ്രീതി വെക്കൂ. ദേഹത്തോടും ദേഹത്തിന്റെ സംബന്ധികളോടുമുളള മമത്വത്തെ ഉപേക്ഷിക്കൂ.

2. കുടുംബത്തിലിരുന്നുകൊണ്ടും പരസ്പരം മുന്നറിയിപ്പ് നല്കി ഹംസമായി ഉയര്ന്ന പദവി നേടണം. ക്രോധത്തിന്റെ അംശത്തെപ്പോലും ഇല്ലാതാക്കണം. തന്റെ ബുദ്ധിയെ നിര്വ്വികാരിയാക്കി മാറ്റണം.

വരദാനം :-
തീവ്രപുരുഷാര്ത്ഥത്തിലൂടെ സര്വ്വ ബന്ധനങ്ങളെയും മറികടന്ന് മനോരഞ്ജനത്തിന്റെ അനുഭവം ചെയ്യുന്നവരായ ഡബിള് ലൈറ്റ് ഭവ:

പല കുട്ടികളും പറയാറുണ്ട്, ഞാന് ശരി തന്നെയാണ്, പക്ഷെ ഈ കാരണത്താലാണ്- സംസ്കാരത്തിന്റെ, വ്യക്തികളുടെ, വായുമണ്ഡലത്തിന്റെ ബന്ധനമാണ്....പക്ഷെ കാരണം എങ്ങിനെയുള്ളതായാലും എന്തായാലും തീവ്രപുരുഷാര്ത്ഥി അവയൊന്നും ഇല്ലേയില്ല എന്ന രീതിയില് എല്ലാ പ്രശ്നങ്ങളെയും മറി കടക്കുന്നു. അവര് സദാ മനോരഞ്ജനത്തിന്റെ അനുഭവം ചെയ്യും. അങ്ങിനെയുള്ള സ്ഥിതിയെ പറയാം പറക്കുന്ന കല. പറക്കുന്ന കലയുടെ അടയാളമാണ് ഡബിള് ലൈറ്റ്. അവരെ ഏതൊരു വിധത്തിലുമുള്ള ഭാരവും ചഞ്ചലപ്പെടുത്തുകയില്ല.

സ്ലോഗന് :-
ഓരോ ഗുണത്തിന്റെയും ജ്ഞാനത്തിന്റെയും കാര്യങ്ങളെ തന്റെ നിജ സംസ്കാരമാക്കി മാറ്റൂ.