11.02.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങ ള്ക്ക്അ ളവില്ലാ ത്തസ ന്തോഷംഉ ണ്ടായിരി ക്കണംഎ ന്തുകൊ ണ്ടെന്നാ ല്ഇപ്പോ ള്നമ്മള്പഴ യവസ്ത്രംഉ പേക്ഷിച്ച്വീ ട്ടിലേ യ്ക്ക്പോകുംപി ന്നീട്പു തിയവ സ്ത്ര വുമായി പുതിയ ലോകത്തി ലേയ്ക്ക്പോകും.

ചോദ്യം :-
ഡ്രാമയുടെ ഏതൊരു രഹസ്യമാണ് അതിസൂക്ഷ്മമായി മനസ്സിലാക്കേണ്ടത്?

ഉത്തരം :-
ഈ ഡ്രാമ ഒച്ചിനെപ്പോലെ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നു, ടിക്ക്-ടിക്ക് എന്ന് ചലിച്ചുകൊണ്ടിരിക്കും. ആരുടെ എങ്ങനെയുള്ള പാര്ട്ട് നടന്നോ അത് വീണ്ടും അതുപോലെ 5000 വര്ഷങ്ങള്ക്കുശേഷം ആവര്ത്തിക്കും, ഈ രഹസ്യം വളരെ സൂക്ഷ്മമായി മനസ്സിലാക്കേണ്ടതാണ്. ഈ രഹസ്യത്തെ യഥാര്ത്ഥ രീതിയില് മനസ്സിലാക്കാത്ത കുട്ടികള് ഡ്രാമയിലുണ്ടെങ്കില് പുരുഷാര്ത്ഥം ചെയ്യും എന്നുപറയും, അവര്ക്ക് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല.

ഓംശാന്തി.
കുട്ടികള്ക്ക് അച്ഛന്റെ പരിചയം ലഭിച്ചു ഇനി ബാബയില് നിന്നും സമ്പത്തെടുക്കണം അതോടൊപ്പം പാവനമായി മാറണം. പറയുന്നുണ്ട്- അല്ലയോ പതിതപാവനാ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ എന്തുകൊണ്ടെന്നാല് ഞങ്ങള് പതിതബുദ്ധിയുള്ളവരാണ് എന്ന് അവര് മനസ്സിലാക്കുന്നുണ്ട്. ബുദ്ധിയും പറയുന്നുണ്ട് ഇത് പതിതമായ ഇരുമ്പുയുഗത്തിന്റെ ലോകമാണെന്ന്. പുതിയ ലോകത്തെ സതോപ്രധാനമെന്നും, പഴയ ലോകത്തെ തമോപ്രധാനമെന്നും പറയും. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ബാബയെ ലഭിച്ചു, ഭക്തര്ക്ക് ഭഗവാനെ ലഭിച്ചു, പറയാറുണ്ട് ഭക്തിയ്ക്കുശേഷം ഭഗവാന് വന്ന് ഭക്തിയുടെ ഫലം നല്കുമെന്ന് എന്തുകൊണ്ടെന്നാല് പരിശ്രമിക്കുന്നുണ്ട് അതിനാല് ഫലവും ആവശ്യപ്പെടുന്നു. ഭക്തര് എന്ത് പരിശ്രമമാണ് ചെയ്യുന്നത് എന്നത് നിങ്ങള്ക്ക് അറിയാവുന്നതാണ്. നിങ്ങള് അരകല്പം ഭക്തിമാര്ഗ്ഗത്തില് പരിശ്രമിച്ച് ക്ഷീണിച്ചിരിക്കുന്നു. ഭക്തിയില് ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഇതും ഡ്രാമയില് ഉള്ളതാണ്. പരിശ്രമിക്കുന്നത് ഫലം ലഭിക്കാനാണ്. ഭഗവാന് വന്ന് ഭക്തിയുടെ ഫലം നല്കും എന്നു കരുതുന്നു എങ്കില് ഫലം നല്കുന്നത് തീര്ച്ചയായും ഭഗവാന് തന്നെയാണ്. ഭക്തര് ഭഗവാനെ ഓര്മ്മിക്കുന്നു എന്തുകൊണ്ടെന്നാല് ഭക്തിയില് ദുഃഖമാണ്, അതിനാലാണ് പറയുന്നത് വന്ന് ഞങ്ങളുടെ ദുഃഖത്തെ ഇല്ലാതാക്കൂ, പാവനമാക്കൂ എന്ന്.

ഇപ്പോള് രാവണരാജ്യമാണ് എന്നത് ആര്ക്കും അറിയില്ല. രാവണന് തന്നെയാണ് പതിതമാക്കി മാറ്റിയത്. രാമരാജ്യം വേണമെന്ന് പറയുന്നുണ്ട് എന്നാല് അത് എപ്പോള്, എങ്ങനെയുണ്ടാകും - എന്നത് ആര്ക്കും അറിയില്ല. ഇപ്പോള് രാവണരാജ്യമാണെന്ന് ആത്മാവ് ഉള്ളില് മനസ്സിലാക്കുന്നുണ്ട്. ഇതു ഭക്തിമാര്ഗ്ഗമാണ്. ഭക്തര് ഒരുപാട് ആടുകയും പാടുകയും ചെയ്യുന്നു. സന്തോഷവും ഉണ്ടാകുന്നുണ്ട്, പിന്നീട് കരയുകയും ചെയ്യുന്നുണ്ട്. ഭഗവാന്റെ സ്നേഹത്തില് കണ്ണീര് വരുന്നുണ്ട് എന്നാല് ഭഗവാനെ അറിയുന്നില്ല. ആരുടെ സ്നേഹത്താലാണോ കണ്ണീര് വരുന്നത് അവരെ അറിയണമല്ലോ. ചിത്രങ്ങളില് നിന്ന് ഒന്നും ലഭിക്കില്ല. ബാക്കി, വളരെ ഭക്തി ചെയ്യുകയാണെങ്കില് സാക്ഷാത്ക്കാരം ലഭിക്കും. അത്രമതി അതുതന്നെ അവര്ക്ക് സന്തോഷത്തിനുള്ളതാണ്. ഭഗവാന് സ്വയം വന്ന് തന്റെ പരിചയം നല്കുകയാണ് ഞാന് ആരാണെന്ന്. ഞാന് എന്താണോ, എങ്ങനെയാണോ, അങ്ങനെ ലോകത്തിലെ ആര്ക്കും അറിയില്ല. നിങ്ങളിലും ആരാണോ ബാബാ എന്ന് വിളിക്കുന്നത് അവരിലും ചിലര് പക്കയാണ്, ചിലര് പാകമാകാത്തവരാണ്. ദേഹാഭിമാനം മുറിയുന്നതിലാണ് പരിശ്രമം വേണ്ടിവരുന്നത്. ദേഹീ അഭിമാനിയായി മാറണം. ബാബ പറയുന്നു നിങ്ങള് ആത്മാക്കളാണ്, 84 ജന്മങ്ങള് എടുത്ത് തമോപ്രധാനമായിരിക്കുന്നു. ഇപ്പോള് ആത്മാവിന് മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നു. ആത്മാവ് മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് മുഴുവന് സൃഷ്ടി ചക്രത്തിന്റേയും ജ്ഞാനം ബാബ നല്കുകയാണ്. ബാബ നോളേജ്ഫുള്ളാണെങ്കില് കുട്ടികള്ക്കും നോളേജ് നല്കുമല്ലോ. നിങ്ങള് മാത്രമേ 84 ജന്മങ്ങള് എടുക്കൂ? എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില് പറയൂ, അതേ, ഞങ്ങളില് ചിലര് 84 ഉം ചിലര് 82 ജന്മങ്ങളും എടുക്കും. ഏറ്റവും കൂടിയത് 84 ജന്മങ്ങള് എടുക്കും. ആരാണോ ആരംഭത്തില് വരുന്നത് അവര്ക്കാണ് 84 ജന്മം. ആരാണോ നല്ലരീതിയില് പഠിച്ച് ഉയര്ന്ന പദവി നേടുന്നത്, അവര് വേഗം വരും. മാലയില് സമീപത്ത് കോര്ക്കപ്പെടും. പുതിയ വീടുണ്ടാക്കുമ്പോള് വേഗം നിര്മ്മാണം പൂര്ത്തിയാകണം എന്നിട്ട് വേഗം അതില് ചെന്ന് താമസിക്കണം എന്ന് തോന്നാറില്ലേ. നിങ്ങള് കുട്ടികള്ക്കും അതുപോലെ സന്തോഷം ഉണ്ടാകണം- ഇപ്പോള് ഞങ്ങള്ക്ക് ഈ പഴയ വസ്ത്രം ഉപേക്ഷിച്ച് പുതിയത് എടുക്കണം. നാടകത്തിലെ അഭിനേതാക്കള് അരമണിക്കൂര് മുമ്പേ വാച്ചുനോക്കിക്കൊണ്ടിരിക്കും, സമയം പൂര്ത്തിയായാല് വീട്ടില് പോകാം എന്നു കരുതും. ആ സമയം വരും. നിങ്ങള് കുട്ടികള്ക്കാണെങ്കില് പരിധിയില്ലാത്ത വാച്ചാണ്. നിങ്ങള്ക്ക് അറിയാം കര്മ്മാതീത അവസ്ഥയില് എത്തിക്കഴിഞ്ഞാല് പിന്നെ ഇവിടെ ഇരിക്കുകയില്ല. കര്മ്മാതീതമാകാനും ഓര്മ്മയില് ഇരിക്കേണ്ടിവരും, വളരെ പരിശ്രമമാണ്. പുതിയ ലോകത്തിലേയ്ക്ക് പോവുകയാണ് നിങ്ങള് പിന്നീട് ഓരോ ജന്മങ്ങള് എടുക്കും തോറും കല കുറഞ്ഞുവരും. പുതിയ വീട്ടില് 6 മാസം ഇരുന്നാല് മതി എന്തെങ്കിലും അഴുക്ക് ആവുമല്ലോ. അല്പം വ്യത്യാസം വരും. അതിനാല് അവിടെയും പുതിയ ലോകത്തില് ചിലര് ആദ്യം വരും, ചിലര് അല്പം വൈകി വരും. ആദ്യം വരുന്നവരെ സതോപ്രധാനം എന്നു പറയും പിന്നീട് പതുക്കെ പതുക്കെ കല കുറഞ്ഞുവരും. ഈ ഡ്രാമയുടെ ചക്രം ഒച്ചിനെപ്പോലെ മുന്നോട്ടുപോകും. ടിക്ക് ടിക്ക് എന്ന് അടിക്കും. നിങ്ങള്ക്ക് അറിയാം ഈ മുഴുവന് ഡ്രാമയിലും ആരുടെയെല്ലാം പാര്ട്ട് എങ്ങനെയെല്ലാം നടക്കുന്നുവോ അതുപോലെ അത് ആവര്ത്തിക്കും. ഇത് മനസ്സിലാക്കേണ്ട വളരെ സൂക്ഷ്മമായ കാര്യങ്ങളാണ്. ബാബ അനുഭവത്തില് നിന്നും കേള്പ്പിക്കുകയാണ്.

നിങ്ങള്ക്ക് അറിയാം ഈ പഠിപ്പ് വീണ്ടും 5000 വര്ഷങ്ങള്ക്കുശേഷം ആവര്ത്തിക്കും. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ഈ ചക്രത്തെക്കുറിച്ച് ആര്ക്കും അറിവില്ല. ഇതിന്റെ ക്രിയേറ്റര്, ഡയറക്ടര്, മുഖ്യ ആക്ടര് ആരാണ്- എന്നൊന്നും അറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം- നമ്മള് 84 ജന്മങ്ങള് എടുത്ത് ഇപ്പോള് തിരിച്ചുപോവുകയാണ്. നാം ആത്മാക്കളാണ്. ദേഹീ അഭിമാനിയായാല് സന്തോഷത്തിന്റെ അതിര് കടക്കും. അത് പരിധിയുള്ള നാടകമാണ്, ഇത് പരിധിയില്ലാത്തതാണ്. ബാബ നാം ആത്മാക്കളെ പഠിപ്പിക്കുകയാണ്, ഇന്ന സമയത്ത് ഇന്നത് ഉണ്ടാകും എന്ന് പറയുന്നില്ല. ബാബയോട് എന്തെങ്കിലും കാര്യം ചോദിച്ചാല് പറയും ഡ്രാമയില് എന്തെല്ലാം പറയണമെന്നുണ്ടോ അതെല്ലാം പറയുന്നുണ്ട്, ഡ്രാമ അനുസരിച്ച് എന്ത് ഉത്തരം ലഭിക്കണമോ അത് ലഭിച്ചുകഴിഞ്ഞു, അത്രമാത്രം അത് അനുസരിച്ച് മുന്നോട്ട് പോകൂ. ഡ്രാമയിലില്ലാത്ത ഒന്നും ബാബയ്ക്ക് ചെയ്യാന് കഴിയില്ല. ചില കുട്ടികള് പറയും ഡ്രാമയില് ഉണ്ടെങ്കില് പുരുഷാര്ത്ഥം ചെയ്യും, അവര്ക്ക് ഒരിയ്ക്കലും ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ബാബ പറയുന്നു പുരുഷാര്ത്ഥം ചെയ്യേണ്ടത് നിങ്ങളാണ്. കല്പം മുമ്പത്തേതുപോലെ ഡ്രാമ നിങ്ങളെക്കൊണ്ട് പുരുഷാര്ത്ഥം ചെയ്യിക്കുന്നു. ഡ്രാമയില് എന്താണോ ഉള്ളത് അതുപോലെ നടക്കും എന്നു പറഞ്ഞ് ചിലര് ഡ്രാമയില് പിടിച്ചുനില്ക്കും, അപ്പോള് അവരുടെ ഭാഗ്യത്തിലില്ല എന്നു മനസ്സിലാക്കാം. ഇപ്പോള് നിങ്ങള്ക്ക് ഓര്മ്മ വന്നു- നാമ്മള് ആത്മാക്കളാണ്, നമ്മള് ഈ പാര്ട്ട് അഭിനയിക്കാനായി വന്നതാണ്. ആത്മാവും അവിനാശിയാണ്, പാര്ട്ടും അവിനാശിയാണ്. 84 ജന്മങ്ങളുടെ പാര്ട്ട് ആത്മാവില് അടങ്ങിയിരിക്കുന്നു വീണ്ടും അതേ പാര്ട്ട് അഭിനയിക്കും. അതിനെയാണ് പ്രകൃതി എന്നു പറയുന്നത്. പ്രകൃതിയെ ഇനി എന്ത് വിസ്തരിക്കാനാണ്. ഇപ്പോള് മുഖ്യമായ കാര്യം തീര്ച്ചയായും പാവനമായി മാറണം എന്നതാണ്. ഇതേ ചിന്തയാണ്. കര്മ്മം ചെയ്തുകൊണ്ടും ബാബയുടെ ഓര്മ്മയില് ഇരിക്കണം. നിങ്ങള് ഒരു പ്രിയതമന്റെ പ്രിയതമകളല്ലേ. ഒരു പ്രിയതമനെ എല്ലാ പ്രിയതമകളും ഓര്മ്മിക്കുന്നു. ആ പ്രിയതമന് പറയുന്നു ഇപ്പോള് എന്നെ ഓര്മ്മിക്കു. ഞാന് നിങ്ങളെ പാവനമാക്കാന് വന്നതാണ്. നിങ്ങള് എന്നെയാണ് പതിത പാവനന് എന്ന് വിളിക്കുന്നത് പിന്നീട് എന്നെ മറന്ന് ഗംഗയെ പതിത പാവനീ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്? ഇപ്പോള് നിങ്ങള് മനസ്സിലാക്കിയപ്പോള് അതെല്ലാം ഉപേക്ഷിച്ചു. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ബാബ തന്നെയാണ് പതിത പാവനന്. ഇപ്പോള് കൃഷ്ണനെ പതിത പാവനന് എന്ന് മനസ്സിലാക്കി ഒരിയ്ക്കും ഓര്മ്മിക്കില്ല. എന്നാല് ഭഗവാന് എങ്ങനെയാണ് വരുന്നത് - ഇത് ആര്ക്കും അറിയില്ല. സത്യയുഗത്തില് ഉണ്ടായിരുന്ന കൃഷ്ണന്റെ ആത്മാവ് അനേകം രൂപങ്ങള് ധാരണ ചെയ്ത് ധാരണ ചെയ്ത് ഇപ്പോള് തമോപ്രധാനമായിരിക്കുന്നു വീണ്ടും സതോപ്രധാനമായി മാറുകയാണ്. ശാസ്ത്രങ്ങളില് ഈ തെറ്റ് ചെയ്തുവെച്ചു. ഈ തെറ്റ് സംഭവിച്ചാലല്ലേ എനിക്കു വന്ന് തെറ്റില്ലാത്തവരാക്കി മാറ്റാന് പറ്റൂ. ഈ തെറ്റും ഡ്രാമയില് ഉള്ളതാണ്, വീണ്ടും ഉണ്ടാകും. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നു, ശിവഭഗവാന് പറയുകയാണ്. ഭഗവാന് എന്ന് പറയുന്നതും ശിവനെയാണ്. ഭഗവാന് ഒന്നേയുള്ളു. എല്ലാ ഭക്തന്മാര്ക്കും ഫലം നല്കുന്നത് ഒരേയൊരു ഭഗവാനാണ്. ഭഗവാനെ ആര്ക്കും അറിയാന് കഴിയില്ല. അല്ലയോ ഈശ്വരീയ പിതാവേ എന്ന് ആത്മാവ് പറയുന്നു. ലൗകിക പിതാവ് ഇവിടെയുണ്ട് എന്നിട്ടും ആ പിതാവിനെ ഓര്മ്മിക്കുന്നു, അപ്പോള് ആത്മാവിന് രണ്ട് അച്ഛന്മാരായില്ലേ. ഭക്തിമാര്ഗ്ഗത്തില് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. ആത്മാവുതന്നെയാണ് ഓര്മ്മിക്കുന്നത്. ഇത്രയും ആത്മാക്കള്ക്ക് അവരവരുടേതായ പാര്ട്ട് ലഭിച്ചിട്ടുണ്ട്. ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുത്ത് പാര്ട്ട് അഭിനയിക്കുന്നു. ഈ കാര്യങ്ങളെല്ലാം ബാബയാണ് മനസ്സിലാക്കിത്തരുന്നത്. പറയുന്നുമുണ്ട് നമ്മള് ഇവിടെ പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്. ഇത് ഒരു സ്റ്റേജാണ്. ഇതില് ഈ ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ലൈറ്റുകളാണ്. ഈ സൂര്യ, ചന്ദ്ര നക്ഷത്രങ്ങളെ മനുഷ്യര് ദേവതയെന്നു വിളിക്കുന്നു എന്തുകൊണ്ടെന്നാല് ഇവര് വളരെ നല്ലകാര്യമാണ് ചെയ്യുന്നത്, പ്രകാശിച്ചുകൊണ്ടിരിക്കുന്നു, ആര്ക്കും ബുദ്ധിമുട്ട് നല്കുന്നില്ല, എല്ലാവര്ക്കും സുഖം നല്കുന്നു. വളരെ അധികം ജോലികള് ചെയ്യുന്നുണ്ട് അതിനാലാണ് ദേവത എന്നുവിളിക്കുന്നത്. നല്ല കാര്യങ്ങള് ചെയ്യുന്നവരെ പറയാറില്ലേ- ഇവര് ദേവതയെപ്പോലെയാണെന്ന്. വാസ്തവത്തില് ദേവതകള് സത്യയുഗത്തിലാണുണ്ടായിരുന്നത്. എല്ലാവരും സുഖം നല്കുന്നവരായിരുന്നു. എല്ലാവര്ക്കും ഇഷ്ടമായിരുന്നു അതിനാലാണ് അവരുമായി സാമ്യപ്പെടുത്തുന്നത്. ദേവതകളുടെ ഗുണങ്ങളെക്കുറിച്ചും പാടാറുണ്ട്. അവരുടെ മുന്നില് ചെന്ന് പാടുന്നു- ഞങ്ങള് നിര്ഗുണരാണ് ഞങ്ങളില് ഒരു ഗുണവുമില്ല, അങ്ങയുടെ ദയവുണ്ടാകണം...അങ്ങേയ്ക്ക് ദയ തോന്നുന്നില്ലേ. ബാബ പറയുന്നു ദയ തോന്നുന്നുണ്ട് അതിനാലല്ലേ നിങ്ങളെ ഗുണവാനാക്കി മാറ്റാനായി വീണ്ടും വന്നത്. നിങ്ങള് പൂജ്യരായിരുന്നു, ഇപ്പോള് പൂജാരിയായിരിക്കുന്നു വീണ്ടും പൂജ്യരായി മാറൂ. ഹം സോ എന്നതിന്റെ അര്ത്ഥവും നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. മനുഷ്യര് പറയുന്നു- ആത്മാവുതന്നെയാണ് പരമാത്മാവ്, പരമാത്മാവുതന്നെയാണ് ആത്മാവ്. ബാബ പറയുന്നു ഇത് തെറ്റാണ്. നിങ്ങള് ആത്മാക്കള് നിരാകാരരായിരുന്നു പിന്നീട് നിങ്ങള് തന്നെ ദേവത, ക്ഷത്രിയന്, വൈശ്യന്, ശൂദ്രനായി മാറി. ഇപ്പോള് നിങ്ങള് തന്നെ ബ്രാഹ്മണ വര്ണ്ണത്തിലേയ്ക്ക് വന്നിരിക്കുന്നു. ആത്മാവ് ആദ്യം സതോപ്രധാനം, സതോ, രജോ, തമോയിലേയ്ക്ക് വരുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു ഈ ജ്ഞാനം ബാബ കല്പ-കല്പം സംഗമയുഗത്തില് വന്ന് നമുക്ക് നല്കുന്നു. തീര്ച്ചയായും ഭാരതം സ്വര്ഗ്ഗമായിരുന്നു, അവിടെ എത്ര കുറച്ചു മനുഷ്യരാണ് ഉണ്ടായിരുന്നത്. ഇപ്പോള് കലിയുഗമാണ്. എല്ലാ ധര്മ്മങ്ങളും വന്നു. സത്യയുഗത്തില് മറ്റേതെങ്കിലും ധര്മ്മം ഉണ്ടായിരുന്നോ. അവിടെ ഒരു ധര്മ്മമേയുള്ളു. ബാക്കി സര്വ്വ ആത്മാക്കളും മടങ്ങും. നിങ്ങള്ക്ക് അറിയാം ഇപ്പോള് ഈ പഴയ ലോകത്തിന്റെ വിനാശം മുന്നില് നില്ക്കുകയാണ്. ബാബ രാജയോഗം പഠിപ്പിക്കുകയാണ്. ആരുവന്നാലും പറയൂ, ഇത് പരിധിയില്ലാത്ത ഘടികാരമാണ്, ബാബ ദിവ്യദൃഷ്ടിയിലൂടെയാണ് ഈ ഘടികാരം ഉണ്ടാക്കിച്ചത്. നിങ്ങള് എങ്ങനെയാണോ സാധാരണ വാച്ച് ഇടയ്ക്ക് ഇടയ്ക്ക് നോക്കുന്നത് അതുപോലെ ഇപ്പോള് ഈ പരിധിയില്ലാത്ത ഘടികാരം ഓര്മ്മവരുന്നു. ബാബ ബ്രഹ്മാവിലൂടെ ഒരു ധര്മ്മത്തിന്റെ സ്ഥാപനയും, ശങ്കരനിലൂടെ ആസുരീയ ലോകത്തിന്റെ വിനാശവും ചെയ്യുന്നു. ചക്രം തീര്ച്ചയായും കറങ്ങും എന്ന് ബുദ്ധിയും പറയുന്നുണ്ട്. കലിയുഗത്തിനുശേഷം സത്യയുഗം വരും. ഇപ്പോള് മനുഷ്യര് ധാരാളമുണ്ട്, ഉപദ്രവവും ഒരുപാട് ഉണ്ടാകുന്നു. മിസൈലും അതുതന്നെയാണ്. ശാസ്ത്രങ്ങളിലാണെങ്കില് എന്തെല്ലാം കഥകളാണ് എഴുതിയിരിക്കുന്നത്. ബാബ വന്ന് വേദ ശാസ്ത്രങ്ങളുടെ സാരം മനസ്സിലാക്കിത്തരുന്നു. മുഖ്യമായത് 4 ധര്മ്മങ്ങളാണ്. ഈ ബ്രാഹ്മണ ധര്മ്മം അഞ്ചാമത്തേതാണ്. സര്വ്വശ്രേഷ്ഠമായത് ഈ ചെറിയ ധര്മ്മമാണ്. യജ്ഞത്തിന്റെ സംരക്ഷണം ചെയ്യുന്നവര് ബ്രാഹ്മണരാണ്. ഇത് ജ്ഞാനയജ്ഞമാണ്. ഉപദ്രവങ്ങളെ ഇല്ലാതാക്കാനായി യജ്ഞം രചിക്കുന്നു, അവര് കരുതുന്നത് യുദ്ധങ്ങളൊന്നും ഉണ്ടാവാന് പാടില്ല എന്നാണ്. അല്ല യുദ്ധങ്ങള് ഉണ്ടായില്ലെങ്കില് പിന്നെങ്ങിനെ സത്യയുഗം വരും, ഇത്രയും അധികം മനുഷ്യര് എവിടേയ്ക്ക് പോകും! ഞാന് എല്ലാ ആത്മാക്കളേയും കൂടെക്കൊണ്ടുപോകും അതിനാല് ശരീരം ഇവിടെ ഉപേക്ഷിക്കേണ്ടിവരും. നിങ്ങള് വിളിക്കുന്നുമുണ്ട്- അല്ലയോ ബാബാ, വന്ന് ഞങ്ങളെ പതിതത്തില് നിന്നും പാവനമാക്കി മാറ്റൂ.

ബാബ പറയുന്നു എനിക്ക് തീര്ച്ചയായും പഴയ ലോകത്തിന്റെ വിനാശം ചെയ്യണം. പാവനമായ ലോകം സത്യയുഗമാണ്, എല്ലാവരേയും മുക്തിധാമത്തിലേയ്ക്ക് കൊണ്ടുപോകുന്നു. എല്ലാവരും കാലനെ വിളിക്കാറുണ്ട്. ഞങ്ങള് കാലന്റേയും കാലനേയാണ് വിളിക്കുന്നത് എന്ന് അറിയുന്നില്ല. ബാബ പറയുന്നു ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ആത്മാക്കളെ മോശമായ ലോകത്തില് നിന്നും ശാന്തിധാമത്തിലേയ്ക്ക് കൊണ്ടുപോകുന്നു. ഇത് നല്ലകാര്യമല്ലേ. നിങ്ങള്ക്ക് മുക്തിയിലേയ്ക്ക് പോയി പിന്നീട് ജീവന്മുക്തിയിലേയ്ക്ക് വരണം പിന്നീട് ജീവന് ബന്ധനത്തിലേയ്ക്കും വരണം. ഇത്രയും പേര് സത്യയുഗത്തില് വരികയില്ല അതിനാല് ഇപ്പോള് ശാന്തിധാമത്തേയും സുഖധാമത്തേയും ഓര്മ്മിക്കൂ. അവസാന സമയത്ത് ആരാണോ വരുന്നത് അവര്ക്ക് പാര്ട്ടുതന്നെ വളരെ കുറച്ചാണ്. തീര്ച്ചയായും അവര് ആദ്യം സുഖം അനുഭവിക്കും. നിങ്ങളുടെ പാര്ട്ട് ഏറ്റവും ഉയര്ന്നതാണ്. നിങ്ങള് വളരെ അധികം സുഖം നേടുന്നു. ധര്മ്മസ്ഥാപകര് കേവലം ധര്മ്മത്തിന്റെ സ്ഥാപന മാത്രമാണ് ചെയ്യുന്നത്, ആരെയും മുക്തമാക്കുന്നില്ല. ബാബയാണെങ്കില് ഭാരതത്തില് വന്ന് എല്ലാവര്ക്കും ജ്ഞാനം നല്കുന്നു. ബാബ തന്നെയാണ് എല്ലാവരുടേയും പതിതപാവനന്, എല്ലാവരേയും രക്ഷിക്കുന്നു. മറ്റു ധര്മ്മസ്ഥാപകര് ആരുടേയും സദ്ഗതി ചെയ്യാനല്ല വരുന്നത്, അവര് വരുന്നത് ധര്മ്മം സ്ഥാപിക്കാനാണ്. അവര്ക്ക് ആരെയും ശാന്തിധാമം, സുഖധാമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന് സാധിക്കില്ല, എല്ലാവരേയും ശാന്തിധാമത്തിലേയ്ക്കും സുഖധാമത്തിലേയ്ക്കും കൂട്ടിക്കൊണ്ടുപോകുന്നത് ബാബയാണ്. ആരാണോ ദുഃഖത്തില് നിന്നും മോചിപ്പിച്ച് സുഖം നല്കുന്നത് അവര്ക്കായാണ് തീര്ത്ഥസ്ഥാനങ്ങള് നിര്മ്മിക്കുന്നത്. മനുഷ്യര് മനസ്സിലാക്കുന്നില്ല, വാസ്തവത്തില് സത്യമായ തീര്ത്ഥം ഒരു ശിവബാബയുടേതാണ്. മഹിമയും ഒരാളുടേതാണ്. എല്ലാവരും വിളിക്കുന്നുമുണ്ട് - അല്ലയോ മുക്തിദായകാ വന്നാലും. ഭാരതമാണ് സത്യമായ തീര്ത്ഥസ്ഥാനം, ഇവിടെ വന്നാണ് ബാബ എല്ലാവര്ക്കും മുക്തിയും ജീവന്മുക്തിയും നല്കുന്നത്. അതിനാല് നിങ്ങള് ഭക്തിമാര്ഗ്ഗത്തില് വലിയ വലിയ അനേകം ക്ഷേത്രങ്ങള് നിര്മ്മിക്കുന്നു. വജ്രവും രത്നവും കൊണ്ട് ക്ഷേത്രങ്ങള് നിര്മ്മിക്കുന്നു. സോമനാഥ ക്ഷേത്രം എത്ര ഭംഗിയായാണ് നിര്മ്മിച്ചിരിക്കുന്നത് എന്നാല് നോക്കൂ ഇപ്പോള് ബാബ എവിടെയാണ് ഇരിക്കുന്നതെന്ന്, പതിത ശരീരത്തില്, പതിത ലോകത്തില്. നിങ്ങള് മാത്രമാണ് തിരിച്ചറിയുന്നത്. നിങ്ങള് ബാബയുടെ സഹായിയായി മാറുന്നു. മറ്റുള്ളവര്ക്ക് വഴി പറഞ്ഞുകൊടുക്കുന്നതില് ആര് സഹായിയാവുന്നോ അവര് ഉയര്ന്ന പദവി നേടും. ഇത് നിയമമാണ്. ബാബ പറയുന്നു പരിശ്രമിക്കൂ. വളരെ അധികം പേര്ക്ക് ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ എന്ന വഴി പറഞ്ഞുകൊടുക്കൂ. 84 ജന്മങ്ങളുടെ ചക്രം മുന്നിലുണ്ട്, ഇത് അന്ധന്മാര്ക്കുമുന്നിലെ കണ്ണാടിപോലെയാണ്. ഈ ഡ്രാമ വീണ്ടും ഇതുപോലെ ആവര്ത്തിക്കും എന്നാലും എന്നെ ആരും മനസ്സിലാക്കില്ല. എന്റെ ക്ഷേത്രം കൊള്ളയടിച്ചു അതിനാല് എനിക്ക് എന്തെങ്കിലും ചെയ്യണം - അങ്ങനെയില്ല. ഡ്രാമയില് കൊള്ളയടിക്കണം എന്നതുതന്നെയാണുള്ളത്, വീണ്ടും കൊള്ളയടിക്കും. പതിതത്തില് നിന്നും പാവനമാക്കൂ എന്നുപറഞ്ഞാണ് എന്നെ വിളിക്കുന്നത് അതിനാല് ഞാന് വന്ന് നിങ്ങള് കുട്ടികളെ പഠിപ്പിക്കുന്നു. ഡ്രാമയില് വിനാശവും അടങ്ങിയിട്ടുണ്ട്, അത് വീണ്ടും ഉണ്ടാകും. വിനാശം സംഭവിക്കാന് ഞാന് സമ്മര്ദ്ദമൊന്നും ചെലുത്തുന്നില്ല. മിസൈലുകളെല്ലാം നിര്മ്മിച്ചിട്ടുണ്ട് - ഇതും ഡ്രാമയില് ഉള്ളതാണ്. ഞാനും ഡ്രാമയുടെ ബന്ധനത്തില് ബന്ധിതനാണ്. എന്റെ പാര്ട്ട് ഏറ്റവും വലുതാണ് - സൃഷ്ടിയെ മാറ്റുക, പതിതത്തില് നിന്നും പാവനമാക്കുക. ഇപ്പോള് സമര്ത്ഥന് ആരാണ്? ഞാനോ അതോ ഡ്രാമയോ? രാവണനും ഡ്രാമ അനുസരിച്ച് വരിക തന്നെ വേണം. ഞാന് വന്ന് എന്നില് എന്ത് ജ്ഞാനമാണോ ഉള്ളത് അത് നല്കുന്നു. നിങ്ങള് ശിവബാബയുടെ സേനയാണ്. രാവണനുമേല് വിജയം നേടുകയാണ്. ബാബ പറയുന്നു സെന്ററുകള് തുറന്നുകൊണ്ടിരിക്കൂ. ഞാന് വരുന്നത് പഠിപ്പിക്കാനാണ്. ഞാന് ഒന്നും സ്വീകരിക്കുന്നില്ല. പൈസ മുതലായ എന്തെല്ലാം കൈയ്യിലുണ്ടോ അത് ഇതില് സഫലമാക്കൂ. എല്ലാം തീര്ത്ത് വിശന്ന് മരിക്കണം എന്നല്ല പറയുന്നത്. ആരും വിശന്ന് മരിക്കില്ല. ബാബ എല്ലാം നല്കി എന്നിട്ട് എന്താ വിശന്ന് മരിച്ചോ? നിങ്ങള് വിശന്ന് മരിക്കുന്നുണ്ടോ? ശിവബാബയുടെ ഭണ്ഢാരിയാണ്. ഇന്നുകാലത്ത് നോക്കൂ എത്ര മനുഷ്യരാണ് വിശന്ന് മരിക്കുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബയില് നിന്നും പൂര്ണ്ണ സമ്പത്ത് നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. ഇതാണ് ആത്മീയ പ്രകൃതി ചികിത്സ. വളരെ സഹജമായ കാര്യമാണ് മുഖത്തിലൂടെ മന്മനാഭവ എന്നുമാത്രം പറയുന്നു. ആത്മാക്കളെ ഭേദപ്പെടുത്തുന്നു അതിനാലാണ് ബാബയെ അവിനാശിയായ സര്ജന് എന്നു പറയുന്നത്. എത്ര നല്ല ഓപ്പറേഷനാണ് പഠിപ്പിക്കുന്നത്. എന്നെ ഓര്മ്മിക്കു എങ്കില് നിങ്ങളുടെ എല്ലാ ദുഃഖങ്ങളും ദൂരെയാവും. ചക്രവര്ത്തീ രാജാവായി മാറും. ഈ മുള്ളുകള് നിറഞ്ഞ കാട്ടില് ഇരുന്നുകൊണ്ടും ഇങ്ങനെ കരുതൂ ഞങ്ങള് പൂക്കളുടെ പൂന്തോട്ടത്തിലേയ്ക്ക് പോവുകയാണ്. വീട്ടിലേയ്ക്ക് പോവുകയാണ്. പരസ്പരം ഓര്മ്മ ഉണര്ത്തിക്കൊണ്ടിരിക്കൂ. അല്ലാഹുവിനെ ഓര്മ്മിക്കൂ എങ്കില് സമ്പത്തായി ചക്രവര്ത്തീ പദവി ലഭിക്കും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഉയര്ന്ന പദവി നേടുന്നതിനായി ബാബയുടെ പരിപൂര്ണ്ണ സഹായിയായി മാറണം. അന്ധന്മാര്ക്ക് വഴി കാണിച്ചുകൊടുക്കണം. പരിധിയില്ലാത്ത ഘടികാരത്തെ എപ്പോഴും ഓര്മ്മവയ്ക്കണം.

2) യജ്ഞത്തിന്റെ സംരക്ഷണം ചെയ്യുന്നതിനായി സത്യം സത്യമായ ബ്രാഹ്മണനായി മാറണം. പൈസ മുതലായ എന്തെല്ലാമുണ്ടോ അതെല്ലാം സഫലമാക്കി ബാബയില് നിന്നും പൂര്ണ്ണ സമ്പത്തെടുക്കണം.

വരദാനം :-
സ്വ ഉന്നതിയിലൂടെ സേവനത്തില് ഉന്നതി വരുത്തുന്ന സത്യമായ സേവാധാരിയായി ഭവിക്കൂ

സ്വ ഉന്നതി സേവനത്തിന്റെ ഉന്നതിയുടെ വിശേഷ ആധാരമാണ്. സ്വ ഉന്നതി കുറവാണെങ്കില് സേവനവും കുറവാണ്. കേവലം ആര്ക്കെങ്കിലും വാക്കുകളിലൂടെ പരിചയം നല്കുന്നതല്ല സേവനം എന്നാല് ഓരോ കര്മ്മത്തിലൂടെയും ശ്രേഷ്ഠ കര്മ്മത്തിന്റെ പ്രേരണ നല്കുക ഇതും സേവനമാണ്. ആരാണോ മനസ്സാ- വാചാ-കര്മ്മണാ സദാ സേവനത്തില് തത്പരരായി കഴിയുന്നത് അവര്ക്ക് സേവനത്തിലൂടെ ശ്രേഷ്ഠ ഭാഗ്യത്തിന്റെ അനുഭവം ഉണ്ടാകുന്നു. എത്രത്തോളം സേവനം ചെയ്യുന്നോ അത്രയും സ്വയവും മുന്നേറുന്നു. തന്റെ ശ്രേഷ്ഠ കര്മ്മത്തിലൂടെ സേവനം ചെയ്യുന്നവര് സദാ പ്രത്യക്ഷ ഫലം പ്രാപ്തമാക്കുന്നു.

സ്ലോഗന് :-
സമീപത്തേക്ക് വരുന്നതിന് വേണ്ടി ചിന്തിക്കുന്നതും- പറയുന്നതും- ചെയ്യുന്നതും സമാനമാക്കൂ.