11.03.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളെ - നിങ്ങള്ക്ക്ഗുപ്തമായസന്തോഷമുണ്ടായിരിക്കണം, നമ്മള്പരമാത്മപിതാവിന്റെസര്വ്വകലാശാലയിലെവിദ്യാര്ത്ഥികളാണ്, ഭാവിയിലെപുതിയലോകത്തെസമ്പത്ത്നേടുന്നതിന്വേണ്ടിപഠിച്ചുകൊണ്ടിരിക്കുകയാണ്.

ചോദ്യം :-
ഏത് സ്മൃതിയില് സദാ ഇരിക്കുകയാണെങ്കില് ദൈവീക ഗുണം ധാരണയായിക്കൊണ്ടിരിക്കും?

ഉത്തരം :-
നമ്മള് ആത്മാക്കള് ശിവബാബയുടെ സന്താനങ്ങളാണ്, ബാബ നമ്മളെ മുള്ളുകളില് നിന്ന് പുഷ്പമാക്കുന്നതിന് വന്നിരിക്കുന്നു- ഈ സ്മൃതി സദാ ഉണ്ടായിരിക്കുകയാണെങ്കില് ദൈവീക ഗുണം ധാരണയായിക്കൊണ്ടിരിക്കും. പഠിപ്പിലും യോഗത്തിലും പൂര്ണ്ണമായ ശ്രദ്ധ ഉണ്ടായിരിക്കണം, ഒപ്പം വികാരങ്ങളോട് വെറുപ്പുണ്ടാവുകയും വേണം എങ്കില് ദൈവീകഗുണം വന്നുകൊണ്ടിരിക്കും. എപ്പോഴെങ്കിലും ഏതെങ്കിലും വികാരം യുദ്ധം ചെയ്യാന് വരികയാണെങ്കില് മനസ്സിലാക്കണം ഞാന് മുള്ളാണ്, എനിക്ക് പുഷ്പമാകണം.

ഓംശാന്തി.
കുട്ടികളുടെ ബുദ്ധിയിലുണ്ട് നമ്മള് ആത്മീയ യൂണിവേഴ്സിറ്റിയിലാണ് ഇരിക്കുന്നത്. ഈ ലഹരി ഉണ്ടായിരിക്കണം. സാധാരണ രീതിയില് സ്ക്കൂളിലിരിക്കുന്നതുപോലെ ബുദ്ധുവായി ഇവിടെ ഇരിക്കരുത്. വളരെയധികം കുട്ടികള് ബുദ്ധുവായി ഇരിക്കുന്നുണ്ട്. ഓര്മ്മ ഉണ്ടായിരിക്കണം- ഇത് ഉയര്ന്നതിലും ഉയര്ന്ന പരമപിതാ പരമാത്മാവിന്റെ യൂണിവേഴ്സിറ്റിയാണ്. പരമാത്മാവിന്റെ വിദ്യാര്ത്ഥികളാണ് നമ്മള്. അതുകൊണ്ട് നിങ്ങളില് എത്ര ലഹരിയുണ്ടായിരിക്കണം. ഇതാണ് ഗുപ്തമായ സന്തോഷം, ഗുപ്തമായ ജ്ഞാനം. ഓരോ കാര്യവും ഗുപ്തമാണ്. പലര്ക്കും ഇവിടെ ഇരിക്കുകയാണെങ്കില് പോലും പുറത്തുള്ള മോശമായ ചിന്തകള് വന്നുകൊണ്ടിരിക്കുന്നു. ഇവിടെ നിങ്ങള് പഠിക്കുന്നത് ഭാവിയിലെ പുതിയ ലോകത്തിലെ സമ്പത്ത് നേടുന്നതിനായാണ്. അപ്പോള് നിങ്ങള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. ദൈവീക ഗുണങ്ങളും ഉണ്ടായിരിക്കണം. ഇവിടെ വരുന്ന എല്ലാവരും ബ്രാഹ്മണരാണെങ്കിലും, അവിടുത്തെ അഴുക്കുകൊട്ടയില് നിന്ന് രക്ഷപ്പെട്ടാണ് നിങ്ങള് ഇവിടെക്ക് വരുന്നത്. അതുകൊണ്ട് നിങ്ങള് കുട്ടികള്ക്ക് എത്ര സന്തോഷത്തില് കഴിയണം. മുഴുവന് ലോകവും ഈ സമയം അഴുക്കില്പ്പെട്ടിരിക്കയാണ്. കലിയുഗീ അഴുക്കുകൊട്ടയും, സത്യയുഗീ പൂക്കൊട്ടയും തമ്മില് എത്ര വ്യത്യാസമുണ്ട്. കലിയുഗത്തില് പരസ്പരം മുള്ളുപോലെ കുത്തിനോവിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കാണെങ്കില് ഇപ്പോള് പുഷ്പമാകണം. ഇത് പൂന്തോട്ടമാണ്. ബാബയെ പൂന്തോട്ടക്കാരനെന്ന് പറയുന്നു. തോട്ടക്കാരന് വന്ന് മുള്ളുകളെ പൂക്കളാക്കുന്നു. ഇത് കുട്ടികള്ക്കറിഞ്ഞിരിക്കണം നമ്മള് ഏത് പ്രകാരത്തിലുള്ള പൂവായിട്ടാണ് മാറുന്നത്. ഇവിടെയും പൂന്തോട്ടമുണ്ടല്ലോ. മുരളി കേട്ടുകഴിഞ്ഞ് നിങ്ങള് പൂന്തോട്ടത്തില് പോയി പൂക്കളുമായി തന്നെ താരതമ്യപ്പെടുത്തിനോക്കൂ. ഞാന് ഏത് പുഷ്പമാണ്! ഞാന് മുള്ളല്ലല്ലോ? ഏത് സമയത്താണോ ക്രോധം വരുന്നത് അപ്പോള് മനസ്സിലാക്കണം ഞാന് മുള്ളാണ്, എന്നില് ഭൂതമുണ്ട്. ഇത്രയും വെറുപ്പുണ്ടാകണം. ക്രോധമാണെങ്കില് എല്ലാവരുടെയും ഇടയില് വെച്ചാണ് വരുന്നത്. കാമമാണെങ്കില് എല്ലാവരുടെയും ഇടയില് വെച്ച് ഉണ്ടാകുകയില്ല. അത് ഒളിപ്പിച്ചാണ് ചെയ്യുന്നത്. ക്രോധമാണെങ്കില് പുറത്ത് ചാടുന്നു. ക്രോധിക്കുകയാണെങ്കില് അതിന്റെ പ്രഭാവം കുറച്ച് ദിവസങ്ങളിലേയ്ക്ക് ഉണ്ടായിരിക്കും. ക്രോധത്തിന്റെയും ലഹരിയുണ്ട്, ലോഭത്തിന്റെയും ലഹരിയുണ്ട്. സ്വയം അവനവനോടു തന്നെ വെറുപ്പ് വരണം. നിങ്ങള്ക്കറിയാം നമ്മളെ ബാബ പുഷ്പമാക്കുകയാണ്. കാമവും ക്രോധവും വളരെ മോശമാണ്. ഇത് മനുഷ്യരുടെ മുഴുവന് ശോഭയും നഷ്ടപ്പെടുത്തുന്നു. ഇവിടെ ശോഭ കാണിക്കണം അപ്പോള് അവിടെയും ശോഭയുണ്ടാകും. ദൈവീകഗുണം ധാരണ ചെയ്യൂ എന്ന് ബാബ ദിവസേന കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. സ്വര്ഗ്ഗത്തിലേക്ക് പോകേണ്ടേ. ഈ ലക്ഷ്മീ-നാരായണന്മാര് എത്ര ഗുണവാന്മാരാണ്. അവരുടെ മുന്നില് ചെന്ന് മഹിമയും പാടുന്നുണ്ട്- ഞങ്ങള് നീചരാണ്, പാപിയാണ്, കാമിയാണ്. അങ്ങ് സര്വ്വ ഗുണ സമ്പന്നനാണ്. നിങ്ങള് മനസ്സിലാക്കിക്കൊടുക്കുന്നുമുണ്ട് സ്വര്ഗ്ഗമാണ് പുഷ്പങ്ങളുടെ പൂന്തോട്ടം നരകം മുള്ളുകളുടെ കാടാണ്. ശിവബാബ സ്വര്ഗ്ഗം സ്ഥാപിക്കുന്നു, രാവണന് നരകം സ്ഥാപിക്കുന്നു. ചിന്തിക്കണം നമ്മള് ആത്മാക്കള് ബാബയുടെ കുട്ടികളാണ്. എന്നിട്ടും നമ്മളില് അഴുക്ക് എവിടെ നിന്ന് വന്നു? അഥവ അഴുക്കുണ്ടെങ്കില് അച്ഛന്റെ പേര് മോശമാക്കും. ക്രോധിക്കുകയാണെങ്കില് ബാബയുടെ നിന്ദ ചെയ്യിക്കും. ക്രോധത്തിന്റെ ഭൂതം വന്നു ഉടന് ബാബയെ മറന്നു. ബാബയുടെ ഓര്മ്മയുണ്ടെങ്കില് ഒരു ഭൂതവും വരികയില്ല. അഥവാ ആരുടെയെങ്കിലും മനസ്സിനെ ദുഃഖിപ്പിക്കുകയാണെങ്കില് അതിന്റെയും പ്രഭാവം ഉണ്ടാകുന്നു. ഒരു പ്രാവശ്യം ക്രോധിച്ചാല് 6 മാസം വരെ എല്ലാവരുടെയും മനസ്സിലുണ്ടായിരിക്കും ഇവര് ക്രോധിയാണ്. പിന്നീട് ആരുടെയും ഹൃദയത്തില് സ്ഥാനം ലഭിക്കില്ല. ബാപ്ദാദയുടെ ഹൃദയത്തില് നിന്നും ഇറങ്ങുന്നു. ഈ ദാദയും വിശ്വത്തിന്റെ അധികാരിയാകുന്നു, ബ്രഹ്മാബാബയിലും തീര്ച്ചയായും വിശേഷതകളുണ്ടായിരിക്കുമല്ലോ. എന്നാല് ചിലരുടെ ഭാഗ്യത്തിലില്ലെങ്കില് പുരുഷാര്ത്ഥം ചെയ്യില്ല. എത്ര സഹജമായ പരിശ്രമമാണ്, കേവലം ബാബയെ ഓര്മ്മിക്കുകയാണെങ്കില് ആത്മാവ് ശുദ്ധമായിത്തീരും. മറ്റൊരു ഉപായവുമില്ല. ഈ സമയം രാജഋഷിയായി ആരുമില്ല, രാജയോഗം പഠിപ്പിക്കുന്നത് ഒരേ ഒരു ബാബയാണ്. മനുഷ്യന് മനുഷ്യനെ നന്നാക്കാന് സാധിക്കില്ല. ബാബ വന്ന് എല്ലാവരെയും ഉദ്ധരിക്കുന്നു. ആരാണോ നല്ല രീതിയില് പൂര്ണ്ണമായും ഉദ്ധരിക്കപ്പെടുന്നത്, അവര് സത്യയുഗത്തില് ഏറ്റവും ആദ്യം വരുന്നു. അതുകൊണ്ട് എന്തെങ്കിലും മോശമായ ശീലങ്ങളുണ്ടെങ്കില് ഉപേക്ഷിക്കണം. പഠിപ്പിലും യോഗത്തിലും പൂര്ണ്ണമായ ശ്രദ്ധ നല്കണം. എല്ലാവരും ഒരുപോലെ ഉയര്ന്നവരാകില്ല എന്നും അറിയാം. എന്നാലും ബാബ പുരുഷാര്ത്ഥം ചെയ്യിക്കും. എത്ര സാധിക്കുമോ അത്രയും പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി നേടൂ. ഇല്ലെങ്കില് കല്പ-കല്പാന്തരം നേടാന് സാധിക്കില്ല. വീണ്ടും-വീണ്ടും മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ് ബാബയെ ഓര്മ്മിക്കുകയാണെങ്കില് അഴുക്ക് ഇല്ലാതാകും. മറ്റു സന്യാസിമാരാണെങ്കില് ഹഠയോഗമാണ് പഠിപ്പിക്കുന്നത്. ഹഠയോഗത്തിലൂടെ ആരോഗ്യം നല്ലതാകും, അവര്ക്കൊരിക്കലും രോഗം വരുന്നില്ല എന്നൊന്നും ചിന്തിക്കരുത്. അവരും രോഗിയാകുന്നുണ്ട്. ഭാരതത്തില് എപ്പോഴാണോ ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നത് അപ്പോള് എല്ലാവരുടെയും ആയുസ്സ് വളരെ കൂടുതലായിരുന്നു, ആരോഗ്യവും-സമ്പത്തും ഉണ്ടായിരുന്നു. ഇപ്പോഴാണെങ്കില് എല്ലാവര്ക്കും തീര്ത്തും അല്പായുസ്സാണ്. ഭാരതത്തെ ഇങ്ങനെയാക്കിയത് ആരാണ്? ഇതാരും അറിയുന്നില്ല. തീര്ത്തും ഘോരമായ അന്ധകാരത്തിലാണ്. നിങ്ങള് എത്രവേണമെങ്കിലും മനസ്സിലാക്കിക്കൊടുത്തോളൂ, എന്നാലും അവര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ പ്രയാസമാണ്. അതിലും ദരിദ്രരും സാധാരണക്കാരും മാത്രമാണ് മനസ്സിലാക്കുവാന് പരിശ്രമിക്കുന്നത്. എന്താ ഇവിടെ ഏതെങ്കിലും ലക്ഷാധിപതിയുണ്ടോ? ഇന്നത്തെ ലക്ഷം വലിയ കാര്യമല്ല. ഇന്ന് ലക്ഷാധിപതികള് വളരെയുണ്ട്. അവരെയും ബാബ സാധാരണക്കാരെന്നേ പറയൂ. ഇന്നാണെങ്കില് കോടിപതികളാണ്. വിവാഹങ്ങളിലെല്ലാം എത്രയാണ് ചിലവാക്കുന്നത്. നിങ്ങള് കുട്ടികള് ലക്ഷ്യത്തിലെത്തുന്ന രീതിയില് വളരെ യുക്തിയോടെ മനസ്സിലാക്കിക്കൊടുക്കണം. വലിയ-വലിയ ആളുകളോ ഏതെങ്കിലും എം.പിയോ വരികയാണെങ്കില് വളരെ സന്തോഷിക്കുന്നു. എന്നാല് ഒരാളില് പോലും ശബ്ദം ഉയര്ത്താനുള്ള ശക്തിയില്ല. നിങ്ങള് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട് എന്നാല് യഥാര്ത്ഥത്തില് പൂര്ണ്ണമായും മനസ്സിലാക്കിയല്ല പോകുന്നത്. ഉയര്ന്നതിലും ഉയര്ന്നതാണ് ഭഗവാന്, ഉയര്ന്നതിലും ഉയര്ന്നതാണ് ഈ സമ്പത്ത്. ലക്ഷ്മീ-നാരായണന് ആരാണ് ഈ സ്വര്ഗ്ഗീയ സമ്പത്ത് നല്കിയത്? ഇവര് എവിടെ വസിക്കുന്നവരാണ്? ഇത് വളരെ പേര്ക്ക് അറിയില്ല. മ്യൂസിയത്തില് വളരെ പേര് വരുന്നുണ്ട്, മനസ്സിലാക്കുന്നതിന് വേണ്ടി. സേവനത്തിനുള്ള നല്ല അവസരമുണ്ട് എന്നാല് യോഗമില്ല. ബാബയെ ഓര്മ്മിക്കുകയാണെങ്കില് നല്ല ഉന്മേഷമുണ്ടാകും. നമ്മള് ആരുടെ സന്താനമാണ്. എന്നിട്ടും നിയമമനുസരിച്ച് പഠിക്കാത്ത കുട്ടികള് എത്രയാണ്. ബാബയുമായി യോഗമില്ല. സമ്പൂര്ണ്ണമായി ആരും മാറിയിട്ടില്ല. നമ്പര്വൈസാണ്. കുട്ടികള്ക്ക് ഏകാന്തതയിലിരുന്ന് ബാബയെ ഓര്മ്മിക്കണം. ഇങ്ങനെയുള്ള ബാബയില് നിന്നാണ് നമ്മള് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടുന്നത്. ഈ ലോകത്തില് നമ്മള് തന്നെയാണ് ഏറ്റവും പതിതമായത്, പിന്നീട് നമ്മുക്കു തന്നെ പാവനമാകണം. ഇത് നല്ല രീതിയില് ഓര്മ്മിക്കണം. ബാബ ഓരോ പ്രകാരത്തിലുള്ള നിര്ദ്ദേശം തരുന്നുണ്ട് - ഈ രീതിയില് ചെയ്യൂ. ഏതുപോലെയാണോ വിക്ടോറിയ രാജ്ഞിയുടെ മന്ത്രി ദരിദ്രനായിരുന്നത്, തെരുവ് ലൈറ്റിന്റെ താഴെയിരുന്ന് പഠിച്ച്-പഠിച്ച് ഉയര്ന്ന പദവി നേടി. താത്പര്യമുണ്ടായിരുന്നു. അതുപോലെ ഇതും പാവങ്ങള്ക്ക് വേണ്ടിയുള്ളതാണ്. ബാബ ദരിദ്രരുടെ തോഴനാണ്. എന്താ ധനവാന് ഭഗവാനെ ഓര്മ്മിക്കാന് സാധിക്കുമോ. അവര് പറയും ഞങ്ങള്ക്ക് സ്വര്ഗ്ഗം ഇവിടെത്തന്നെയാണ്. ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തിട്ടില്ല. ഇപ്പോള് ചെയ്തുകൊണ്ടിരിക്കുകയാണ്. ബാബയെ ഓര്മ്മിക്കൂ, പാവനമായി തീര്ച്ചയായും മാറണം. കുട്ടികള്ക്ക് യുക്തി രചിക്കണം- എങ്ങനെ ആര്ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കാം ഭാരതത്തിന്റെ പ്രാചീന യോഗം പരമപിതാ പരമാത്മാവിനല്ലാതെ മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ഹഠയോഗം നിവൃത്തി മാര്ഗ്ഗത്തിലുള്ളവര്ക്കാണ്. ബാബ മനസ്സിലാക്കിത്തരുന്നുണ്ട് എപ്പോള് ആരുടെയെങ്കിലും മംഗളം ഉണ്ടാകേണ്ടതുണ്ടോ അപ്പോള് ഇങ്ങനെ എഴുതുകയും ചെയ്യും. പക്ഷേ ഇപ്പോള് സമയമുള്ളതുകൊണ്ട് ആരുടെയും ബുദ്ധിയില് ഇരിക്കുന്നില്ല.

നിങ്ങളുടേതാണ് ഈശ്വരീയ മിഷന്. നിങ്ങള്ക്ക് മനുഷ്യനെ ദേവതയാക്കുന്നതിനുള്ള സേവനം ചെയ്യണം. ലോകത്തിലാണെങ്കില് അനേക പ്രകാരത്തിലുള്ള അഭിപ്രായങ്ങള് വന്നുകൊണ്ടിരിക്കുന്നുണ്ട്, അവര്ക്കെല്ലാം എത്ര ഷോ ആണ്. അന്ധവിശ്വാസം എത്രയാണ്. രാത്രിയുടേയും-പകലിന്റേയും വ്യത്യാസമുണ്ട്. നിങ്ങള് ബ്രാഹ്മണരിലും രാത്രിയുടേയും-പകലിന്റേയും വ്യത്യാസമുണ്ട്. ചിലര്ക്കാണെങ്കില് ഒന്നും തന്നെ അറിയില്ല. യഥാര്ത്ഥത്തില് വളരെ സഹജമാണ്, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, ബാബയെ ഓര്മ്മിക്കൂ അപ്പോള് പാപം മുറിഞ്ഞ് പോകും. ദൈവീക ഗുണം ധാരണചെയ്യൂ അപ്പോള് ലക്ഷ്മീ നാരായണനെപ്പോലെയാകും. പെരുമ്പറ മുഴക്കിക്കൊണ്ടിരിക്കൂ. ദേഹാഭിമാനമില്ലെങ്കില് ചെണ്ട കഴുത്തിലിട്ട് എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കൂ - ബാബ വന്നിരിക്കുകയാണ്. പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് പതിതത്തില് നിന്ന് പാവനമാകും. ഈ സന്ദേശം വീട്-വീടുകളില് നല്കണം. എല്ലാവരിലും കറ പിടിച്ചിരിക്കുന്നു. തമോപ്രധാന ലോകമാണ്, എല്ലാവര്ക്കും ബാബയുടെ സന്ദേശം തീര്ച്ചയായും എത്തിക്കണം. അന്തിമത്തില് നിങ്ങളെക്കുറിച്ച് അഭിനന്ദനങ്ങള് വരും. പറയും ഇവരുടേത് അദ്ഭുതമാണ്! ഇവര് ഇത്രയും നമ്മെ ഉണര്ത്താനായി പരിശ്രമിച്ചു എന്നാല് ഞങ്ങള് ഉണര്ന്നില്ല. ആരുണര്ന്നോ അവര് നേടി, ആരുറങ്ങിയോ അവര് നഷ്ടപ്പെടുത്തി. ബാബ ചക്രവര്ത്തീ പദം നല്കാന് വന്നിരിക്കുന്നു എന്നിട്ടും നഷ്ടപ്പെടുത്തി. സേവനത്തിനുള്ള യുക്തികള് രചിക്കണം. ബാബ വന്ന് പറയുകയാണ് എന്നെമാത്രം ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും, പവിത്ര ലോകത്തിന്റെ അധികാരിയാകും. ഓര്മ്മിക്കുന്നില്ലെങ്കില് പാപം മുറിയില്ല. ഒരു കറയും ഉണ്ടായിരിക്കരുത് അപ്പോഴേ ഉയര്ന്ന പദവി നേടാന് സാധിക്കൂ. ഇല്ലെങ്കില് പദവിയും കുറയും, ശിക്ഷകളും അനുഭവിക്കേണ്ടിവരും. സേവനത്തിനുള്ള നല്ല അവസരമുണ്ട്. ചിത്രം കൂടെ കൊണ്ടുപോകുന്നതിലൂടെ സേവനം ചെയ്യാന് സാധിക്കും. ചിത്രം കേടായിപ്പോകാത്ത തരത്തില് നല്ല രീതിയില് ഉണ്ടാക്കണം. ഈ ചിത്രം വളരെ നല്ല സാധനമാണ്. ബാക്കി മോഡലുകളെല്ലാം(പ്രതിമ) കളിപ്പാട്ടങ്ങളാണ്. വലിയ-വലിയ ആളുകളുടെ ചിത്രങ്ങളുണ്ട് ആയിരക്കണക്കിന് വര്ഷം വരെ നില്ക്കും. നിങ്ങളുടെ ഈ 6 ചിത്രങ്ങള് തന്നെ ധാരാളമാണ്. പറയൂ, ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്- ഞങ്ങള് താങ്കള്ക്ക് മനസ്സിലാക്കിത്തരാം. ഈ ചക്രത്തെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് ചക്രവര്ത്തീ രാജാവാകും. ബാഡ്ജും വളരെ നല്ലതാണ്. എന്നാല് ഇതിന്റെ മൂല്യത്തെക്കുറിച്ച് കുട്ടികള് ബോധവാന്മാരല്ല. ഈ ചിത്രത്തിനു മേല് നിങ്ങള് മനസ്സിലാക്കിക്കൊടുത്തുകൊണ്ടിരിക്കുകയാണെങ്കില് നിങ്ങള്ക്ക് വളരെയധികം സമ്പാദ്യം ഉണ്ടാകും. ഈ ബാഡ്ജ് ഇങ്ങനെ നെഞ്ചില് തൂങ്ങിക്കിടക്കണം. ബാബ ബ്രഹ്മാവിലൂടെ ഈ സമ്പത്ത് നല്കുന്നു. ട്രയിനില് പോലും ചുറ്റിക്കറങ്ങി ഈ സേവനം ചെയ്തുകൊണ്ടിരിക്കൂ. ചെറിയ കുട്ടികള്ക്ക് പോലും ചെയ്യാന് സാധിക്കും. നിങ്ങളെ ആര്ക്കും തടയാന് സാധിക്കില്ല. ഈ ബാഡ്ജില് വജ്ര-വൈഢൂര്യങ്ങള്, ഫല-പുഷ്പങ്ങള്, കൊട്ടാരം എല്ലാം അടങ്ങിയിട്ടുണ്ട്. എന്നാല് കുട്ടികളുടെ ബുദ്ധിയില് ഇത് വരുന്നില്ല. ബാബ പലപ്രാവശ്യം മനസ്സിലാക്കിത്തന്നിട്ടുണ്ട്- ചിത്രം കൂടെ തീര്ച്ചയായും ഉണ്ടായിരിക്കണം. നിങ്ങളോട് ആരെങ്കിലും തല തിരിഞ്ഞും സംസാരിക്കും. കൃഷ്ണന് പോലും നിന്ദ ലഭിച്ചിരുന്നില്ലേ- അപഹരിച്ചു..., അത് ചെയ്തിരുന്നു. എന്നാല് അപഹരിച്ചവരെയും മഹാറാണിയാക്കിയല്ലേ മാറ്റിയത്. വിശ്വത്തിന്റെ അധികാരിയായ ശേഷം ഒരിക്കലും ഇങ്ങനെയുള്ള ജോലി ചെയ്യില്ല. ഈ ജ്ഞാനത്തില് ലഹരി വളരെ ഉണ്ടായിരിക്കണം. പെട്ടെന്ന് വിനാശമുണ്ടാകാന് ഞങ്ങള് ആഗ്രഹിക്കുന്നു എന്ന് ചിലര് പറയുന്നു. പിന്നീട് പറയുന്നു ഇപ്പോള് ബാബ കൂടെയുണ്ട്. ബാബയെ ഉപേക്ഷിക്കുകയാണെങ്കില് പിന്നീട് അയ്യായിരം വര്ഷങ്ങള്ക്ക് ശേഷമാണ് ലഭിക്കുക. ഇങ്ങനെയുള്ള ബാബയെ ഞങ്ങള് എങ്ങനെ ഉപേക്ഷിക്കും. ബാബയില് നിന്ന് ഞങ്ങള് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് ബ്രാഹ്മണരുടെ ഉയര്ന്നതിലും ഉയര്ന്ന ജന്മം. അച്ഛന് നമുക്ക് രാജപദവി നല്കിക്കൊണ്ടിരിക്കുകയാണ്, പിന്നീട് ഈ അച്ഛനെ നമ്മള് കാണുകയേയില്ല. എന്നാല് ഗംഗാ തീരത്ത് കഴിയുന്നവര്ക്ക് ഇത്രയും മൂല്യമില്ല. പുറമെയുള്ളവര് എത്ര മഹത്വമാണ് നല്കുന്നത്. ഇവിടെയും പുറമെയുള്ളവര് ബലിയാകുന്നു. അഥവ യോഗത്തിന്റെ ശക്തിയില്ലെങ്കില് ആരിലും മനസ്സിലാക്കികൊടുക്കുന്നതിന്റെ പ്രഭാവം ഉണ്ടായിരിക്കില്ല, ഒന്നും മനസ്സിലാക്കുന്നില്ല. വളരെ പേര് വരുന്നുണ്ട്, എഴുതുന്നുണ്ട് ഇങ്ങനെ-ഇങ്ങനെ മനസ്സിലാക്കിത്തന്നു എന്ന്, വളരെ നല്ലതാണെന്ന് പറയുന്നു. അപ്പോള് ബാബ മനസ്സിലാക്കുന്നു ഒന്നും കേട്ടിട്ടേയില്ലാത്തതുപോലെയാണ് കേട്ടത്. അല്പം പോലും മനസ്സിലാക്കിയിട്ടില്ല. അഥവ എന്തെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കില് ബാബയോട് സംബന്ധം യോജിപ്പിക്കണ്ടേ, കത്തെഴുതണ്ടേ. അങ്ങനെയാണെങ്കില് പെട്ടെന്ന് തന്നെ അവര് നിങ്ങളോട് ചോദിക്കും - നിങ്ങള് ഇങ്ങനെയുളള ബാബയ്ക്ക് എങ്ങനെയാണ് കത്തെഴുതുന്നത്, ഞങ്ങള്ക്ക് പറഞ്ഞുതരൂ. ശിവബാബ കെയര് ഓഫ് ബ്രഹ്മാ. പെട്ടെന്നു തന്നെ എഴുതാന് ആരംഭിക്കുന്നു. ഇത് രഥമല്ലേ. എന്നാല് കൂടുതല് മൂല്യം ഇതിലേക്ക് വന്ന് പ്രവേശിക്കുന്ന ആള്ക്കാണ്.

സേവനം ചെയ്ത്-ചെയ്ത് കുട്ടികളുടെ തൊണ്ട തളര്ന്ന് പോകുന്നു. എന്നാല് യോഗമില്ലാത്തതുകൊണ്ട് അമ്പേല്ക്കുന്നില്ല. ഇതിനെയും ഡ്രാമാ എന്ന് പറയും. ബാബയെ തിരിച്ചറിഞ്ഞുകഴിഞ്ഞാല് പിന്നെ ബാബയെക്കാണാതിരിക്കാന് സാധിക്കില്ല. ട്രയിനില് പോലും യോഗയുക്തമായി വരും, നമ്മള് പോകുകയാണ് ബാബയുടെ അടുത്തേക്ക്. വിദേശത്ത് നിന്ന് വരികയാണെങ്കില് ഭാര്യയെയും മക്കളെയും എല്ലാം ഓര്മ്മ വരുന്നതു പോലെ ഇവിടെ നമ്മള് ആരുടെ അടുത്തേക്കാണ് പോകുന്നത്! അപ്പോള് യാത്രയില് എത്ര സന്തോഷമുണ്ടായിരിക്കണം. സേവനം ചെയ്ത്-ചെയ്ത് വരണം. ബാബ സാഗരമാണ്, കുട്ടികള് ഫോളോ ചെയ്യുന്നത് കാണുന്നുണ്ട്. കുട്ടികളില് ജ്ഞാനത്തിന്റെ അലകള് ഉയരുമ്പോള് കണ്ട് സന്തോഷിക്കുന്നു. ഇത് വളരെ നല്ല സല്പുത്രനായ കുട്ടിയാണ്. രാവിലെയുള്ള ഓര്മ്മയുടെ യാത്രയില് വളരെ പ്രാപ്തിയാണ്. കേവലം രാവിലെ മാത്രം ഓര്മ്മിക്കണമെന്നല്ല. എഴുന്നേല്ക്കുമ്പോഴും-ഇരിക്കുമ്പോഴും കഴിക്കുമ്പോഴും കുടിക്കുമ്പോഴും ഓര്മ്മിക്കണം, സേവനം ചെയ്യുകയാണെങ്കിലും നിങ്ങള് ഓര്മ്മയുടെ യാത്രയിലാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആരുടെയും മനസ്സിനെ ദുഃഖിപ്പിക്കരുത്. ഉള്ളില് ഏതെങ്കിലും ഭൂതമുണ്ടെങ്കില് പരിശോധിച്ച് അതിനെ പുറത്താക്കണം, പുഷ്പമായി എല്ലാവര്ക്കും സുഖം നല്കണം.

2. നമ്മള് ജ്ഞാനസാഗരന്റെ മക്കളാണ് അതുകൊണ്ട് ഉള്ളില് ജ്ഞാനത്തിന്റെ അലകള് സദാ ഉയര്ന്നുകൊണ്ടിരിക്കണം. സേവനത്തിന്റെ യുക്തികള് രചിക്കണം, ട്രയിനിലും സേവനം ചെയ്യണം. അതിനോടൊപ്പം പാവനമാകുന്നതിന് വേണ്ടി ഓര്മ്മയുടെ യാത്രയിലും ഇരിക്കണം.

വരദാനം :-
യോഗബലത്തിലൂടെ മായയുടെ ശക്തിയുടെ മേല് വിജയം പ്രാപ്തമാക്കുന്ന സദാ വിജയിയായി ഭവിയ്ക്കട്ടെ.

ജ്ഞാനബലവും യോഗബലവും ഏറ്റവും ശ്രേഷ്ഠമായ ബലമാണ്. എങ്ങനെയാണോ സയന്സിന്റെ ബലം അന്ധകാരത്തിനുമേല് വിജയം പ്രാപ്തമാക്കി പ്രകാശം നല്കുന്നത്. അതുപോലെ യോഗബലം സദാ കാലത്തേക്ക് മായയുടെ മേല് വിജയം പ്രാപ്തമാക്കി വിജയിയാക്കി മാറ്റുന്നു. യോഗബലം ഇത്രയും ശ്രേഷ്ഠമായ ബലമാണ്, ഇതിനു മുന്നില് മായയുടെ ശക്തി ഒന്നും തന്നെയല്ല. യോഗബലമുളള ആത്മാക്കള് സ്വപ്നത്തില് പോലും മായയോട് തോല്ക്കില്ല. സ്വപ്നത്തില് പോലും അവര്ക്ക് ഏതൊരു ദുര്ബലതയും വരികയില്ല. എന്തുകൊണ്ടെന്നാല് വിജയതിലകം താങ്കളുടെ മസ്തകത്തില് ചാര്ത്തിയിട്ടുണ്ട്.

സ്ലോഗന് :-
നമ്പര്വണ്ണിലേക്ക് വരണമെങ്കില് വ്യര്ത്ഥത്തെ സമര്ത്ഥതയിലേക്ക് പരിവര്ത്തനപ്പെടുത്തൂ.