മധുരമായ കുട്ടികളേ -
നിങ്ങള്‍ തന്നെയാണ് വളരെക്കാലമായി വേര്പെട്ടിരുന്നത്, നിങ്ങള്‍ തന്നെയാണ് മുഴുവന്‍
84 ജന്മത്തിന്റേയും പാര്ട്ടഭിനയിച്ചത്, ഇപ്പോള്‍ നിങ്ങള്‍ക്ക് ദുഃഖത്തിന്റെ
ബന്ധങ്ങളില്‍ നിന്ന് സുഖത്തിന്റെ സംബന്ധങ്ങളിലേക്ക് പോകണം, അതുകൊണ്ട് അപാരമായ
സന്തോഷത്തിലിരിക്കൂ.
ചോദ്യം :-
ഏതു കുട്ടികള്‍ക്കാണ് സദാ അപാര സന്തോഷത്തിലിരിക്കാന്‍ കഴിയുക?
ഉത്തരം :-
ആര്‍ക്കാണോ
നിശ്ചയമുള്ളത് 1. ബാബ നമ്മെ വിശ്വത്തിന്റെ അധികാരികളാക്കി മാറ്റാന്‍
വന്നിരിക്കുകയാണ്. 2. നമ്മുടെ സത്യമായ അച്ഛന് തന്നെയാണ് ഗീതയുടെ സത്യം സത്യമായ
ജ്ഞാനം കേള്‍പ്പിക്കാന്‍ വന്നിരിക്കുന്നത്. 3. നമ്മള് ആത്മാക്കളിപ്പോള് ഈശ്വരീയ
മടിത്തട്ടിലാണിരിക്കു ന്നത്. നമ്മള് ആത്മാക്കള്‍ ഈ ശരീര സഹിതം ബാബയുടേതായി
മാറിയിരിക്കുകയാണ്. 4. ബാബ നമുക്ക് ഭക്തിയുടെ ഫലം (സദ്ഗതി) നല്കാന് വേണ്ടി
വന്നിരിക്കുകയാണ്. 5. ബാബ നമ്മെ ത്രികാലദര്ശികളാക്കി മാറ്റിയിരിക്കുകയാണ്. 6.
സ്വയം ഭഗവാന് അമ്മയായി മാറി നമ്മെ ദത്തെടുത്തി രിക്കുകയാണ്. നാം ഈശ്വരീയ
വിദ്യാര്‍ത്ഥികളാണ്. ആരാണോ ഈ സ്മൃതിയിലും നിശ്ചയത്തിലുമിരിക്കുന്നത്, അവര്‍ക്ക്
അപാര സന്തോഷമു ണ്ടാകുന്നു.
ഓംശാന്തി.
നമ്മള് ആത്മാക്കളാണെന്ന് കുട്ടികള്‍ക്ക് നിശ്ചയമുണ്ട്. ബാബ, ഭഗവാന് നമ്മെ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങിനെയാണെങ്കില്‍ കുട്ടികള്‍ക്ക് വളരെയധികം
സന്തോഷമുണ്ടായിരിക്കേണ്ടതാണ്. സന്മുഖത്തു വരുമ്പോള്‍ ആത്മാവ് മനസ്സിലാക്കുകയാണ്
ബാബ വന്നിരിക്കുകയാണ് - സര്‍വ്വര്‍ക്കും സദ്ഗതി നല്കാന്. സര്‍വ്വരുടേയും സദ്ഗതി
ദാതാവ്, ജീവന്മുക്തി ദാതാവ് ബാബ തന്നെയാണ്. കുട്ടികള്‍ക്കറിയാം മായ ഇടക്കിടെ
മറപ്പിക്കുകയാണ്. എന്നാല്‍ ഇതു മനസ്സിലാക്കുന്നുണ്ടല്ലോ നമ്മള് ബാബയുടെ
സന്മുഖമിരിക്കുകയാണ്. നിരാകാരനായ ബാബ ഈ രഥത്തിലിരിക്കുകയാണ്. ഏതുപോലെ
മുസല്മാന്മാര് കുതിരയെ തുണികള്‍ കൊണ്ട് അലങ്കരിച്ച് പറയുന്നു, ഈ കുതിരയിലാണ്
മുഹമ്മദ് നബി സവാരി ചെയ്തിരുന്നത്. ഇവിടെയാണെങ്കില്‍ നിരാകാരനായ ബാബയുടെ
പ്രവേശതയാണ്. കുട്ടികള്‍ക്ക് വളരെയധികം സന്തോഷമുണ്ടാകേണ്ടതാണ്. സ്വര്‍ഗ്ഗത്തിന്റെ
അധികാരിയാക്കുന്ന ബാബ, വിശ്വത്തിന്റെ അധികാരിയാക്കുന്ന ബാബ വന്നിരിക്കുകയാണ്.
ബാബയാണ് ഗീതയുടെ സത്യം സത്യമായ ഭഗവാന്. ആത്മാവിന്റെ ബുദ്ധി ബാബയുടെ പക്കലേയ്ക്ക്
പോകുന്നു. ഇതാണ് ബാബയോട് ആത്മാക്കളുടെ സ്നേഹം. ഈ സന്തോഷം ആര്ക്കാണുണ്ടാകുന്നത്?
ആരാണോ വളരെ കാലമായി ബാബയുമായി വേറിട്ടിരുന്നിരുന്നത്. ബാബ സ്വയം പറയുകയാണ് ഞാന്‍
നിങ്ങളെ സുഖത്തിന്റെ സംബന്ധത്തിലേക്ക് അയച്ചിരുന്നു, ഇപ്പോള്‍ ദുഃഖത്തിന്റെ
ബന്ധനത്തിലാണ്. നിങ്ങളിപ്പോള്‍ മനസ്സിലാക്കുകയാണ് എല്ലാവരും 84
ജന്മങ്ങളെടുക്കുന്നില്ല. 84 ലക്ഷത്തിന്റെ ചക്രമാണെങ്കില്‍ ആരുടെയും
ബുദ്ധിയിലിരിക്കുകയില്ല. ബാബ 84 ജന്മങ്ങളുടെ ചക്രം വളരെ വ്യക്തമായി
പറഞ്ഞുതന്നിട്ടുണ്ട്. ബാബയുടെ കുട്ടികള്‍ 84 ജന്മങ്ങളെടുത്തുകൊണ്ടിരിക്കുന്നു.
നിങ്ങളിപ്പോളറിയുന്നു നമ്മള് ആത്മാക്കള്‍ ശരീരത്തിലെ അവയവങ്ങളിലൂടെ
കേട്ടുകൊണ്ടിരിക്കുകയാണ്. ബാബ ഈ മുഖത്തിലൂടെ കേള്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
സ്വയം പറയുകയാണ് എനിക്ക് ഈ അവയവങ്ങളുടെ ആധാരമെടുക്കേണ്ടി വരുന്നു,
ഇദ്ദേഹത്തിന്റെ പേര് ബ്രഹ്മാവ് എന്ന് വെക്കേണ്ടിവരുന്നു. പ്രജാപിതാ ബ്രഹ്മാവ്
മനുഷ്യനായിരിക്കണമല്ലോ. സൂക്ഷ്മലോകത്ത് പ്രജാപിതാ ബ്രഹ്മാവ് എന്നു പറയാന്‍
കഴിയുകയില്ലല്ലോ. സ്ഥൂല ലോകത്തില്‍ വന്നാണ് പറയുന്നത് ഞാന്‍ ഈ ബ്രഹ്മാവിന്റെ
ശരീരത്തില്‍ പ്രവേശിച്ച് നിങ്ങളെ ദത്തെടുക്കുന്നു. നിങ്ങള്‍ കുട്ടികള്‍ക്കറിയാം
നമ്മള് കുട്ടികള്‍ ഈശ്വരീയ മടിത്തട്ടില്‍ ഇരിക്കുകയാണ്. ശരീരമില്ലാതെ
മടിത്തട്ടുണ്ടാകില്ലല്ലോ. ആത്മാവ് പറയുകയാണ് ഞാന്‍ ശരീരം മുഖേന
ഇദ്ദേഹത്തിന്റേതായി മാറുന്നു. ഈ ശരീരം ബാബ കടമെടുത്തിരിക്കുകയാണ്. ഈ ശരീരം
ബാബയുടേതല്ല. ആത്മാവ് ഇതില്‍ പ്രവേശിച്ചിരിക്കുകയാണ്. നിങ്ങളുടെ ശരീരത്തിലും
ആത്മാവ് പ്രവേശിച്ചിരിക്കുകയാണല്ലോ. ഈ ബാബയും പറയുകയാണ് - ഞാന്‍ ഈ ദേഹത്തിലുണ്ട്,
ഇടക്ക് കുട്ടിയാകുന്നു, ഇടക്ക് അമ്മയാകുന്നു. ജാലവിദ്യക്കാരനാണല്ലോ. ചിലര്‍ ഈ
കളിയെ ജാലവിദ്യയാണെന്നു കരുതുകയാണ്. ലോകത്തില്‍ കപടമായ സിദ്ധികള്‍ അനേകമുണ്ട്.
ചിലര്‍ കൃഷ്ണനായി മാറുന്നു, ആര്‍ക്കാണോ കൃഷ്ണനില്‍ വളരെയധികം ഭാവനയുളളത്, അവര്‍ക്ക്
പെട്ടെന്ന് കൃഷ്ണന് കാണപ്പടുന്നു. അവരെ അംഗീകരിക്കുകയും, പിന്നെ അവര്‍ക്ക് വളരെ
അനുയായികളുമുണ്ടാകുന്നു. ഇവിടെയാണെങ്കില്‍ പൂര്‍ണ്ണമായും ജ്ഞാനത്തിന്റെ കാര്യമാണ്.
ഒന്നാമതായി ഞാന്‍ ആത്മാവാണെന്ന ഉറച്ച നിശ്ചയം വേണം. ബാബ പറയുകയാണ് ഞാന്‍ നിങ്ങളുടെ
പിതാവാണ്, നിങ്ങള്‍ കുട്ടികളെ ത്രികാല ദര്ശികളാക്കുകയാണ്. ഇങ്ങിനെയുള്ള ജ്ഞാനം
വേറെ ആര്‍ക്കും നല്കാന് കഴിയുകയില്ല. ഭക്തി മാര്‍ഗ്ഗത്തിന്റെ അവസാന സമയത്താണ്
ബാബക്ക് വരേണ്ടിവരുന്നത്. പലര്‍ക്കും ശിവ ലിംഗത്തിന്റേയും അഖണ്ഡ ജ്യോതിയുടേയും
സാക്ഷാല്ക്കാരമുണ്ടാകുന്നു. ആര്‍ക്ക് എങ്ങിനെയാണോ ഭാവന ആ ഭാവന ഞാന്‍
പൂര്‍ത്തീകരിച്ചു കൊടുക്കുന്നു. പക്ഷെ, ആരും എന്നെ കാണുന്നില്ല. എന്നെ
അറിയുന്നതേയില്ല. ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കുകയാണ് ബാബയും
ബിന്ദുവാണ്, നമ്മള് ആത്മാക്കളും ബിന്ദുക്കളാണ്. എന്നില്‍ ഈ ജ്ഞാനമെല്ലാമുണ്ട്,
നിങ്ങളിലും ഈ ജ്ഞാനമുണ്ട്. എന്നാല്‍ ഇത് ആര്‍ക്കും അറിയുകയില്ല നമ്മള് ആത്മാക്കള്‍
പരംധാമ നിവാസികളാണെന്ന്. നിങ്ങള്‍ ബാബയുടെ മുന്നില്‍ വന്നിരിക്കുമ്പോള്‍
രോമാഞ്ചമുണ്ടാകേണ്ടതാണ്. ആഹാ, ജ്ഞാനസാഗരനായ ശിവബാബ ഈ രഥത്തിലിരുന്ന് നമ്മെ
പഠിപ്പിക്കുകയാണ്. അല്ലാതെ കൃഷ്ണന്റെയോ ഗോപികമാരുടേയോ കാര്യം തന്നെയില്ല.
ഇവിടെയുമില്ല, സത്യയുഗത്തിലുമില്ല. അവിടെ ഓരോ രാജകുമാരനും തന്റെ കൊട്ടാരത്തില്‍
വസിക്കുന്നു. ഈ കാര്യങ്ങളെല്ലാം അവരേ മനസ്സിലാക്കൂ ആരാണോ വന്ന് ബാബയില്‍ നിന്ന്
സമ്പത്തെടുക്കുന്നത്. അപ്പോള്‍, ഉള്ളില്‍ ഈ സന്തോഷവും ഉണ്ടായിരിക്കേണ്ടതാണ്.
പറയന്നുമുണ്ടല്ലോ, അങ്ങ് മാതാവും പിതാവുമാണ് . . എന്നാല്‍ ഇതിന്റെ അര്‍ത്ഥവും ആരും
മനസ്സിലാക്കുന്നില്ല. അച്ഛനെന്നത് ശരി, അമ്മയെന്ന് ആരെയാണ് പറയുന്നത്?
തീര്‍ച്ചയായും മാതാവും വേണമല്ലോ. ഈ മാതാവിന് വേറെ ഒരമ്മയൊന്നുമുണ്ടാകുകയില്ല. ഈ
രഹസ്യം മനസ്സിലാക്കേണ്ട വലിയ കാര്യമാണ്. ബാബ പറയുകയാണ് നിങ്ങളിലും
യാതൊരവഗുണങ്ങളുമുണ്ടാകരുത്. പാടാറുമുണ്ട് നിര്‍ഗുണനായ എന്നില്‍ ഒരു ഗുണവുമില്ല.
ഇപ്പോള്‍ കുട്ടികള്‍ക്ക് ഗുണവാന്മാരായി മാറണം. യാതൊരു തരത്തിലുള്ള കാമ-ക്രോധങ്ങളും
ഉണ്ടാകരുത്. ദേഹാഹങ്കാരവുമുണ്ടാകരുത്.
ഈ സമയത്ത് നിങ്ങള്‍ കുട്ടികള്‍ ഇവിടെ ഇരിക്കുകയാണ്, അറിയുകയും ചെയ്യാം, പിന്നെ
എന്തുകൊണ്ട് വാടിപ്പോകുന്നു. എന്നാല്‍ ഈ പരിപക്വ അവസ്ഥ അവസാനമേയുണ്ടാകുകയുള്ളൂ.
പാടപ്പെട്ടിട്ടുമുണ്ട് അതീന്ദ്രിയ സുഖമെന്തെന്നറിയണമെങ്കില് ഗോപ-ഗോപികമാരോട്
ചോദിക്കണം. ഇത് അവസാന സമയത്തെ സ്ഥിതിയാണ്, ആര്‍ക്കും ഇങ്ങിനെ പറയാന്‍ കഴിയുകയില്ല
ഞാന്‍ 75% അതീന്ദ്രിയ സുഖത്തിലിരിക്കുകയാണെന്ന്. ഈ സമയത്ത് വളരെയധികം
പാപഭാരമുണ്ട്. ഗുരു കൃപകൊണ്ടോ ഗംഗാ സ്നാനം കൊണ്ടോ പാപം നഷ്ടമാകുകയില്ല. ബാബ
അവസാനമാണ് വന്ന് ജ്ഞാനം നല്‍കുന്നത്. കാണിക്കുന്നുമുണ്ട് കന്യകമാരെക്കൊണ്ട് ബാണം
എയ്തു, പിന്നെ മരിച്ചുവെന്ന്. മരിക്കുന്ന സമയത്ത് ഗംഗാജലം കുടിപ്പിച്ചു.
നിങ്ങളിവിടെ ബോധരഹിതരാകുമ്പോള്, നിങ്ങള്‍ക്ക് ബാബയുടെ ഓര്‍മ്മ ഉണര്‍ത്തുന്നു. എന്നെ
മാത്രം ഓര്‍മ്മിക്കുക, എന്ന സ്വഭാവം കുട്ടികളിലുണ്ടാകേണ്ടതാണ്. ആരെങ്കിലും
ഓര്‍മ്മിപ്പിച്ചാല്‍ മാത്രം ഓര്‍മ്മിക്കുന്നു ഇങ്ങിനെയാകരുത് .ശരീരം വിടുന്ന
സമയത്ത് ഓര്‍മ്മ സ്വതവേയുണ്ടാകണം, ആരുടേയും സഹായമില്ലാതെ. അവരാണെങ്കില്‍ മന്ത്രം
നല്‍കുകയാണ്. അത് സാധാരണമാണ്. ആ സമയത്ത് വളരെ കോലാഹലങ്ങള്‍ മുതലായവയുണ്ടായിരിക്കും.
നിങ്ങള്‍ ഭിന്ന-ഭിന്ന സ്ഥാനങ്ങളിലും താമസിക്കുന്നു. ആ സമയത്ത് ശിവ, ശിവയെന്നു
പറയൂ എന്നാരും പറയുകയില്ല. നിങ്ങള്‍ക്ക് ആ സമയം പൂര്‍ണ്ണമായും ഓര്‍മ്മ വേണം, സ്നേഹം
വേണം, അപ്പോള്‍ മാത്രമേ ഒന്നാം നമ്പര്‍ പദവിയെടുക്കാന് കഴിയുകയുള്ളൂ. നിങ്ങള്‍
കുട്ടികള്‍ക്കറിയാം ഞാന്‍ നിങ്ങളുടെ അച്ഛനാണ്, കല്പം മുന്‍പും നിങ്ങളെ
പുഷ്പസമാനമാക്കി മാറ്റിയിരുന്നു. സത്യയുഗത്തില്‍ യോഗ ശക്തികൊണ്ട് പുഷ്പ സമാനം
പവിത്രമായ കുട്ടികള്‍ പിറക്കുന്നു. ദുഃഖം നല്കുന്ന ഒരു വസ്തുക്കളും
അവിടെയുണ്ടാകുകയില്ല. പേരു തന്നെ സ്വര്‍ഗ്ഗമെന്നാണ്. എന്നാല്‍ അവിടെ ആരാണ്
വസിക്കുന്നത് എന്ന് ഭാരതവാസികള്ക്കറികയില്ല. ശാസ്ത്രങ്ങളില്‍ ഇങ്ങിനെയുള്ള
കാര്യങ്ങളെഴുതിവെച്ചിട്ടുണ്ട് അതായത് അവിടെയും ഹിരണ്യകശ്യപന് മുതലായവര്‍
ഉണ്ടായിരുന്നു- ഇതെല്ലാം ഭക്തിമാര്‍ഗ്ഗത്തിലെ സാമഗ്രികളാണ്. ഭക്തിയും ആദ്യം
സതോപ്രധാനമായിരുന്നു, പിന്നീട് പതുക്കെ പതുക്കെ തമോപ്രധാനമായി മാറുന്നു.
ബാബ പറയുകയാണ് ഞാന്‍ നിങ്ങളെ വാനോളം ഉയര്‍ത്തുകയാണ്. നിങ്ങള്‍ പതുക്കെ പതുക്കെ
താഴോട്ടിറങ്ങി വരുന്നു. മനുഷ്യര്‍ക്ക് യാതൊരു മഹിമയുമില്ല. സര്‍വ്വരുടേയും സദ്ഗതി
ദാതാവ് ഒരേയൊരു ബാബയാണ്. ഗുരുക്കന്മാരാണെങ്കില് അനേക പ്രകാരത്തിലുള്ള
തീര്‍ത്ഥയാത്രകള്‍ മുതലായവ പഠിപ്പിക്കുന്നു, എന്നാലും താഴോട്ടിറങ്ങിക്കൊണ്ടു
പോകുകയാണ്. ഭക്തിമാര്‍ഗ്ഗത്തില്‍ മീരക്ക് സാക്ഷാല്ക്കാരമുണ്ടായതായി കാണിക്കുന്നു,
എന്നാല്‍ അവര്‍ വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ലല്ലോ. ബാബ നിങ്ങളോടു
പറയുകയാണ് ജിന്നിനെപ്പോലെയായി മാറൂ. നങ്ങള്‍ക്ക് പണി തരുകയാണ് - കേവലം ബാബയേയും
സമ്പത്തിനേയും ഓര്ത്തുകൊണ്ടിരിക്കൂ. നിങ്ങള്‍ ക്ഷീണിക്കുകയോ
ഓര്മ്മിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ മായ നിങ്ങളെ പച്ചയായിത്തന്നെ വിഴുങ്ങും.
ഓര്മ്മയിലിരിക്കുന്നതിലൂടെ സന്തോഷം വര്‍ദ്ധിക്കുന്നു. ബാബ നമ്മെ വിശ്വത്തിന്റെ
അധികാരികളാക്കി മാറ്റുന്നു. ബാബ നിങ്ങളുടെ മുന്നിലിരിക്കുകയാണ്. നിങ്ങള്‍
ആത്മാക്കള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. മധുരമായ ഓമന സന്താനങ്ങളേ, ഞാന്‍ നിങ്ങളെ
മുക്തിധാമിലേയ്ക്ക് കൊണ്ടുപോകാന്‍ വേണ്ടി വന്നിരിക്കുകയാണ്. തിരിച്ചു പോകാന്‍
വളരെയധികം പരിശ്രമിക്കുന്നുണ്ടെങ്കിലും, ആര്‍ക്കും അവിടെ പോകാന്‍ കഴിയുകയില്ല.
കലിയുഗത്തിനു ശേഷം സത്യയുഗം, രാത്രിക്കു ശേഷം പകല്‍ വരിക തന്നെ വേണം. നിങ്ങള്‍
കുട്ടികള്‍ക്കറിയാം സത്യയുഗത്തില്‍ നമ്മള് തന്നെയായിരിക്കും വരിക. ബാബ വീണ്ടും
നമുക്ക് രാജ്യഭാഗ്യം നല്‍കുകയാണ്. അവസാന സമയം അളവറ്റ സന്തോഷമുണ്ടായിരിക്കും.
അവസാനമാകുമ്പോള്‍ വിനാശവും നടക്കും. നിങ്ങള്‍ സാക്ഷിയായി എല്ലാം കണ്ടുകൊണ്ടിരിക്കും.
രക്തച്ചൊരിച്ചിലിന്റെ കളിയായിരിക്കുമല്ലോ. എന്തു പാപമാണ് ചെയ്തത്,
കൂട്ടക്കൊലക്കുവേണ്ടി എത്ര ബോംബുകളാണുണ്ടാക്കി വെച്ചിരിക്കുന്നത്. മരിക്കുകതന്നെ
ചെയ്യും. അവരും വിചാരിക്കുകയാണ് - നമ്മെ ആരോ പ്രേരിപ്പിക്കുകയാണ്.
ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും നാം ഈ ബോംബുകളെല്ലാം ഉണ്ടാക്കുകയാണ്. വളരെയധികം
ചിലവുണ്ടാകുന്നു. ഇതുകൊണ്ട് വിനാശം നടക്കുകയെന്നതും ഡ്രാമയില്‍
അടങ്ങിയിട്ടുള്ളതാണ്. അനേക ധര്മ്മങ്ങള്ക്കിടയില് ഒരു ധര്മ്മത്തിന് രാജ്യം
ഭരിക്കാന്‍ കഴിയുകയില്ല. ഇപ്പോള്‍ അനേക ധര്‍മ്മങ്ങളുടെ വിനാശം നടന്ന് ഒരു
ധര്‍മ്മത്തിന്റെ സ്ഥാപന നടക്കേണ്ടതുണ്ട്.
നിങ്ങള്‍ കുട്ടികള്‍ക്കറിയാം നമ്മള് ബാബയുടെ ശ്രീമതപ്രകാരം രാജ്യം സ്ഥാപന
ചെയ്തുകൊണ്ടിരിക്കുകയാണ്. അവര്‍ മൈതാനത്തില്‍ പോകുന്നു ഡ്രില്‍ മുതലായവ
പഠിക്കുന്നതിനു വേണ്ടി. കരുതുകയാണ് സ്വയം മരിക്കുകയും മറ്റുള്ളവരെ കൊല്ലുകയും
വേണം. ഇവിടെ ആ കാര്യമില്ല. വളരെ സന്തോഷത്തിലിരിക്കണം, കാരണം ബാബ
വന്നിരിക്കുകയാണ്. പ്രാചീന ഭാരതത്തിലെ രാജയോഗം ഭഗവാന് തന്നെയാണ്
പഠിപ്പിച്ചിരുന്നത്. പേര് മാറ്റി കൃഷ്ണന്റെ വെച്ചിരിക്കുകയാണ്. സന്യാസികള്‍
കരുതുകയാണ് - നമ്മുടെ തന്നെയാണ് പ്രാചീന യോഗം. നിങ്ങള്‍ക്ക് എത്ര നല്ലരീതിയിലാണ്
ബാബ പറഞ്ഞു മനസ്സിലാക്കിത്തരുന്നത്. കുട്ടികളേ, നിങ്ങളെന്നെ തിരിച്ചറിയുന്നുണ്ടോ
- ഞാന്‍ നിങ്ങളുടെ അച്ഛനാണ്. എന്നെത്തന്നെയാണ് പതിത പാവനന്‍, ജ്ഞാനസാഗരന്
എന്നെല്ലാം പറയുന്നത്. കൃഷ്ണന് പതിത ലോകത്തില്‍ വരാന്‍ കഴിയുകയില്ല.
കൃഷ്ണനെയാണെങ്കില് അവര്‍ ദ്വാപരത്തിലാണ് കാണിച്ചിരിക്കുന്നത്. എത്ര
തെറ്റിദ്ധാരണകളാണുള്ളത്! തീര്‍ത്തും തമോപ്രധാനമായിരിക്കുകയാണ്. ഞാന്‍ അപ്പോഴാണ്
വരുന്നത് - എപ്പോഴാണോ സര്‍വ്വരേയും മുക്തിധാമിലേക്ക് കൊണ്ടുപോകേണ്ടത്.
നിങ്ങള്‍ കുട്ടികള്‍ക്കറിയാം നമ്മള് പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് ഈശ്വരീയ
വിദ്യാര്‍ത്ഥികളാണ്. ഇത് ഓര്‍മ്മിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ രോമാഞ്ചമണിയും.
ബാബ നിങ്ങള്‍ കുട്ടികള്‍ക്ക് ജ്ഞാനത്തിന്റെ ഗര്‍ഭ ധാരണം നടത്തികൊണ്ടിരിക്കുകയാണ്.
പിന്നീട് നിങ്ങള്‍ എന്തുകൊണ്ടാണ് ഇത് മറക്കുന്നത്. കുട്ടികള്‍ ജനിച്ചാല്‍
അച്ഛനെന്ന് പറയാന്‍ തുടങ്ങുന്നു. അവര്‍ മനസ്സിലാക്കുന്നു അധികാരികളാണെന്ന്.
അതുകൊണ്ട് നിരന്തരം ബാബയെ ഓര്‍ക്കൂ. ബാബ പറഞ്ഞുതരികയാണ് - കാമം മഹാശത്രുവാണ്, ഇത്
നിങ്ങള്‍ക്ക് ആദി-മദ്ധ്യ-അന്ത്യം വളരെ ദുഃഖം നല്‍കിയിട്ടുണ്ട്. ഇത് മൃത്യു ലോകമാണ്,
വേശ്യാലയമാണ്. രാമന് ശിവാലയം സ്ഥാപിക്കുന്നു, അതില്‍ ദേവീ-ദേവതാ ധര്‍മ്മത്തിന്റെ
രാജ്യമുണ്ടാക്കുന്നു. എന്നാല്‍ അവര്‍ എങ്ങിനെ രാജ്യം പ്രാപ്തമാക്കി, എപ്പോള്‍
പ്രാപ്തമാക്കി എന്ന് നിങ്ങള്‍ കുട്ടികള്‍ ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുകയാണ്. അവര്‍
കരുതുകയാണ് ദേവി-ദേവതകള്‍ ഒരിക്കലും പുനര്ജന്മമെടുക്കുന്നില്ല. ഏതെങ്കിലും
വലിയവര്‍ക്ക് ഇത് മനസ്സിലാകുകയാണെങ്കില്‍ മറ്റുള്ളവരും മനസ്സിലാക്കും. ദരിദ്രരുടെ
വാക്കുകള്‍ ആരും ചെവി കൊള്ളാറില്ല. നിങ്ങളിലും സംഖ്യാക്രമത്തിലാണ് ധാരണയുള്ളത്.
സ്കൂളും ഒന്നാണ്, ടീച്ചറും ഒന്നാണ്, എന്നാല്‍ പഠിക്കുന്നവര്‍ നമ്പര്വൈസാണ്! ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കട്ടികള്‍ക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മായയുടെ
യുദ്ധത്തില്‍ നിന്ന് രക്ഷനേടുന്നതിന് ജിന്നായി മാറി ബാബയുടേയും സമ്പത്തിന്റേയും
ഓര്‍മ്മയിലിരിക്കണം. ശിരസ്സിലുള്ള പാപ ഭാരങ്ങളെ ബാബയുടെ ഓര്‍മ്മയില്‍ ഇറക്കണം.
അതീന്ദ്രിയ സുഖത്തിലിരിക്കണം.
2) വായകൊണ്ട് ശിവ-ശിവ
എന്നൊന്നും പറയേണ്ട കാര്യമില്ല. ബാബയോട് സത്യമായ സ്നേഹമുണ്ടായിരിക്കണം.
മുള്ളുകളെ പുഷ്പമാക്കി മാറ്റുന്നതിന്റെ സേവനം ചെയ്തുകൊണ്ടിരിക്കണം.
വരദാനം :-
നിശ്ചിന്ത സ്ഥിതിയിലൂടെ യഥാര്‍ത്ഥ നിര്‍ണ്ണയം നല്കുന്ന നിശ്ചയബുദ്ധി
വിജയീ-രത്നമായി ഭവിക്കൂ
സദാ വിജയിയാകുന്നതിന്റെ
സഹജമായ സാധനയാണ് - ഒരു ബലം, ഒരു വിശ്വാസം. ഒന്നില്‍ വിശ്വാസമുണ്ടെങ്കില്‍ ബലം
ലഭിക്കുന്നു. നിശ്ചയം സദാ നിശ്ചിന്തമാക്കി മാറ്റുന്നു ആരുടെ സ്ഥിതിയാണോ
നിശ്ചിന്തമായിട്ടുള്ളത്, അവര്‍ ഓരോ കാര്യത്തിലും സഫലമാകുന്നു എന്തുകൊണ്ടെന്നാല്‍
നിശ്ചിന്തമാകുന്നതിലൂടെ ബുദ്ധി യഥാര്‍ത്ഥ നിര്‍ണ്ണയം നടത്തുന്നു. അതുകൊണ്ട്
യഥാര്‍ത്ഥ നിര്‍ണ്ണയത്തിന്റെ ആധാരമാണ് - നിശ്ചയബുദ്ധി, നിശ്ചിന്തം.
ചിന്തിക്കേണ്ടതിന്റെ പോലും ആവശ്യകതയില്ല എന്തുകൊണ്ടെന്നാല്‍ ഫോളോ ഫാദറാണ്
ചെയ്യേണ്ടത്, ചുവടിന്മേല് ചുവട് വയ്ക്കണം, എന്താണോ ശ്രീമതം ലഭിക്കുന്നത്
അതനുസരിച്ച് നടക്കണം. കേവലം ശ്രീമതത്തിന്റെ ചുവടിന്മേല് ചുവട് വച്ച് നടക്കൂ
എങ്കില്‍ വിജയീ രത്നമാകും.
സ്ലോഗന് :-
മനസ്സില്‍
സര്‍വ്വരെ പ്രിതിയും മംഗളത്തിന്റെ ഭാവന വയ്ക്കുന്നത് തന്നെയാണ്
വിശ്വമംഗളകാരിയാകുക.
മാതേശ്വരീജിയുടെ അമൂല്യ
മഹാവാക്യം
ഈ സംഗമ സമയത്തില്‍ ഈശ്വരീയ
ജ്ഞാനം ഏതൊന്നാണോ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്താ ഈ ജ്ഞാനം വീണ്ടും
നമുക്ക് സത്യയുഗത്തില്‍ ലഭിക്കുമോ? ഇപ്പോള്‍ ഇതില്‍ മനസ്സിലാക്കി തരുന്നു
സത്യയുഗത്തില്‍ നമ്മള് സ്വയം ജ്ഞാന സ്വരൂപമാണ്. ദേവതാ പ്രാലബ്ധം അനുഭവിച്ചു
കൊണ്ടിരിക്കുകയാണ്, അവിടെ ജ്ഞാനത്തിന്റെ കൊടുക്കല്‍ വാങ്ങള്‍ നടക്കുന്നില്ല,
ജ്ഞാനത്തിന്റെ ആവശ്യമുള്ളത് അജ്ഞാനികള്‍ക്കാണ്. സത്യയുഗത്തില്‍ എല്ലാവരും ജ്ഞാന
സ്വരൂപരാണ്, അവിടെ ജ്ഞാനം നല്‍കുന്നതിന്റെ ആവശ്യകതക്കായി ഒരജ്ഞാനിയും തന്നെ
ഉണ്ടായിരിക്കില്ല. ഈ സമയം നമ്മള് മുഴുവന്‍ വിരാഡ ഡ്രാമയുടെയും
ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നു. ആദിയില്‍ നമ്മള് ആരായിരുന്നു, എവിടെ നിന്നാണ്
വന്നത്, പിന്നീട് മദ്ധ്യത്തില്‍ കര്‍മ്മ ബന്ധനത്തില്‍ കുടുങ്ങി എങ്ങനെയാണ് വീണ്ടും
വീണത്, അന്ത്യത്തില്‍ നമുക്ക് കര്‍മ്മബന്ധനത്തില്‍ നിന്ന് അതീതമായി കര്‍മ്മാതീത
ദേവതയാകണം. ഇപ്പോള്‍ ഏതൊരു പുരുഷാര്ത്ഥമാണോ നടന്നുകൊണ്ടിരിക്കുന്നത്, ഇതിലൂടെ
നമ്മള് ഭാവിയില്‍ പ്രാലബ്ധമായി സത്യയുഗീ ദേവതയാകുന്നു. അഥവാ അവിടെ നമ്മള്
ഇതറിയുകയാണെങ്കില്‍ അതായത് നമ്മള് ദേവതകള്‍ വീഴും എങ്കില്‍ ഈ ചിന്ത വരുന്നതിലൂടെ
സന്തോഷം അപ്രത്യക്ഷമാകും, അതുകൊണ്ട് അവിടെ വീഴുന്നതിന്റെ ജ്ഞാനമില്ല. ഈ ചിന്ത
അവിടെ ഉണ്ടായിരിക്കില്ല, നമുക്ക് ഈ ജ്ഞാനത്തിലൂടെയാണ് ഇപ്പോള്‍ ഇത് മനസ്സിലായത്
അതായത് നമുക്ക് കയറണം സുഖത്തിന്റെ ജീവിതം ജീവിക്കണം. അരകല്പം നമ്മുടെ പ്രാലബ്ധം
അനുഭവിച്ച് പിന്നീട് സ്വയം സ്വയത്തെ വിസ്മൃതമാക്കി മായക്ക് വശപ്പെട്ട് വീഴുന്നു.
ഈ കയറുന്നതും വീഴുന്നതും അനാദിയായി ഉണ്ടായതും ഉണ്ടാക്കിയതുമായ കളിയാണ്. ഈ എല്ലാ
ജ്ഞാനവും ഇപ്പോള്‍ ബുദ്ധിയിലുണ്ട്, സത്യയുഗത്തില്‍ ഉണ്ടായിരിക്കില്ല. ശരി - ഓം
ശാന്തി.