മധുരമായ കുട്ടികളേ -
ബ്രാഹ്മണനായതിന് ശേഷം ബാബയുടെ പേര് മോശമാക്കുന്ന വിധത്തിലുളള ഏതൊരു പെരുമാറ്റവും
കാണിക്കരുത്, ജോലിക്കാര്യങ്ങള് ചെയ്തു കൊണ്ടും, ബാബയുടെ ശ്രീമതം പാലിക്കൂ.
ചോദ്യം :-
ഈശ്വരീയ വിദ്യാര്‍ത്ഥിയുടെ വായില്‍ നിന്നും ഏതൊരു വാക്ക് വീഴാന്‍ പാടില്ല?
ഉത്തരം :-
നമുക്ക്
പഠിപ്പ് പഠിക്കുവാനുളള അവസരമില്ല, ഈ വാക്ക് നിങ്ങളുടെ വായില്‍ നിന്നും വീഴാന്‍
പാടില്ല. ബാബ കുട്ടികളുടെ തലയില്‍ ഭാരമൊന്നും ഏല്‍പ്പിക്കുന്നില്ല, കേവലം പറയുന്നു
അതിരാവിലെ എഴുന്നേറ്റ് ഒരു മണിക്കൂറോ, അരമണിക്കൂറോ എന്നെ ഓര്‍മ്മിക്കൂ, പഠിപ്പ്
പഠിക്കൂ.
ചോദ്യം :-
മനുഷ്യരുടെ
പദ്ധതി എന്താണ്, ബാബയുടെ പദ്ധതി എന്താണ്?
ഉത്തരം :-
മനുഷ്യരുടെ
പദ്ധതിയാണ് - എല്ലാവരെയും ഐക്യത്തിലേക്ക് കൊണ്ടു വരിക എന്നത്. നരന്
ആഗ്രഹിക്കുന്നതൊന്ന് പക്ഷെ..... ബാബയുടെ പദ്ധതിയാണ് അസത്യ ഖണ്ഡത്തെ
സത്യഖണ്ഡമാക്കി മാറ്റുക. അപ്പോള്‍ സത്യ ഖണ്ഡത്തിലേക്ക് പോകുന്നതിനായി തീര്‍ച്ചയായും
സത്യമാകേണ്ടതായി വരും.
ഗീതം -
ഇന്നത്തെ
മനുഷ്യന് ----
ഓംശാന്തി.
കുട്ടികളും ഓംശാന്തി എന്ന് പറയുന്നു. ആത്മാക്കള്‍ ഈ ശരീരത്തിലൂടെയാണ് ഓംശാന്തി
എന്ന് പറയുന്നത്. ആത്മാവായ എന്റെ സ്വധര്‍മ്മം ശാന്തിയാണെന്നുളളത് മറക്കരുത്.
ബാബയും വന്ന് ഓംശാന്തി എന്ന് പറയുന്നു. നിങ്ങള്‍ കുട്ടികള്‍ എവിടെയാണോ
ശാന്തമായിരിക്കുന്നത്, അവിടെയാണ് ബാബയും ശാന്തമായിരിക്കുന്നത്. അത്
ശാന്തിധാമമായ നമ്മുടെ വീടാണ്. ലോകത്തിലുളള ഏതൊരു വിദ്വാന്മാര്‍ക്കോ
ആചാര്യന്മാര്‍ക്കോ ഈ കാര്യത്തെക്കുറിച്ച് അറിയുകയില്ല. അവര്‍ ആത്മാ സൊ
പരമാത്മാവെന്നു പറയുന്നു. ആത്മ ജ്ഞാനം പോലും ആരിലുമില്ല. ആത്മാവ് എന്താണ്? ഇത്ര
കോടിക്കണക്കിനു ആത്മാക്കളും നക്ഷത്ര സദൃശമാണ്. ഓരോ ആത്മാവിലും അവരവരുടെതായ
അവിനാശി പാര്‍ട്ട് അടങ്ങിയിട്ടുണ്ട്, അത് സമയത്തിനനുസരിച്ച് എമര്ജ്ജ് ആകുന്നു.
ജീവാത്മാക്കള്‍ക്ക് ഇത് മനസ്സിലാക്കി തരുവാനായി ബാബയ്ക്കും ജീവാത്മാവായിത്തീരണം.
എനിക്കും തീര്‍ച്ചയായും ശരീരം ആവശ്യമാണ്. രചനയെ രചിക്കുമ്പോഴാണ്
ശരീരമെടുക്കേണ്ടതായി വരിക. പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് രചനയെ രചിക്കുന്നത്,
നിരാകാരനായ ശിവനാണ് രചയിതാവ്. പ്രജാപിതാവായ ബ്രഹ്മാവിലൂടെ
ബ്രഹ്മാകുമാരി-കുമാരന്മാര്ക്കാണ് മനസ്സിലാക്കി തരുന്നത്, അല്ലാതെ
ശൂദ്രന്മാര്ക്കല്ല. ഇപ്പോള്‍ നമ്മുടെത് ബ്രാഹ്മണ വര്‍ണ്ണമാണ്. ആദ്യം ശൂദ്ര
വര്ണ്ണത്തിലേതായിരുന്നു. അതിനും മുമ്പ് വൈശ്യ വര്‍ണ്ണത്തിലും ക്ഷത്രിയ
വര്ണ്ണത്തിലുമായിരുന്നു. ലോകത്തിലുളളവര്ക്ക് പക്ഷേ ഈ കാര്യങ്ങളെക്കുറിച്ച്
അറിയില്ല. ബ്രാഹ്മണര്‍ തന്നെയാണ് ദേവതകളും ക്ഷത്രിയരും വൈശ്യരും
ശൂദ്രരുമായിത്തീരുന്നത്..... ബ്രാഹ്മണര്‍ തന്നെയാണ് ഏറ്റവും ഉന്നത കുലത്തിലുളളവര്.
ആദ്യമെല്ലാം ബ്രാഹ്മണര്‍ പശുവിന്റെ കുളമ്പിനോളം വലുപ്പമുളള ഒരു ചെറിയ കുടുമ
വെക്കുമായിരുന്നു. നിങ്ങളാണ് തലകുത്തി മറിയുന്ന കളി കളിക്കുന്നത്. ഞാന്‍
കളിക്കുന്നില്ല. ഈ വര്‍ണ്ണങ്ങളുടെ ചക്രത്തിലേക്ക് വരുന്നത് നിങ്ങളാണ്. എത്ര
സഹജമായ കാര്യമാണ്. നിങ്ങളുടെ പേര് തന്നെ സ്വദര്‍ശന ചക്രധാരി എന്നാണ്. ബാക്കി
ശാസ്ത്രങ്ങളില്‍ എന്തെല്ലാം കാര്യങ്ങളാണ് എഴുതി വെച്ചിരിക്കുന്നത്. നിങ്ങള്‍
മനസ്സിലാക്കുന്നു നമ്മള് ബ്രാഹ്മണര്‍ തന്നെയാണ് സ്വദര്‍ശന ചക്രധാരികളാകുന്നത്.
എന്നാല്‍ അലങ്കാരങ്ങളെല്ലാം നല്‍കിയിരിക്കുന്നത് ദേവതകള്‍ക്കാണ് കാരണം അവര്‍
സമ്പൂര്‍ണ്ണരാണ്. അവര്‍ക്കു മാത്രമേ അത് ശോഭിക്കൂ. ഈ ജ്ഞാനത്തെ ധാരണ
ചെയ്യുന്നതിലൂടെ നിങ്ങള്‍ ചക്രവര്‍ത്തി രാജാവായിത്തീരുന്നു. നിങ്ങളിപ്പോള്‍
സന്മുഖത്താണ് ഇരിക്കുന്നത്. ഇത് രുദ്ര ജ്ഞാന യജ്ഞമാണ്. യജ്ഞത്തില്‍ തീര്‍ച്ചയായും
ബ്രാഹ്മണര്‍ ആവശ്യമാണ്. ശൂദ്ര യജ്ഞം ഒരിക്കലും രചിക്കാന്‍ സാധിക്കില്ല. രുദ്രനായ
ശിവബാബയാണ് യജ്ഞം രചിച്ചത് എങ്കില്‍ അതില്‍ തീര്‍ച്ചയായും ബ്രാഹ്മണരെ ആവശ്യമാണ്.
ബാബ പറയുന്നു ഞാന്‍ ബ്രാഹ്മണ കുട്ടികളോടാണ് സംസാരിക്കുന്നത്. എത്ര വലിയ യജ്ഞമാണ്.
ബാബ വന്നപ്പോള്‍ തന്നെ യജ്ഞവും രചിച്ചു. ഇതിനെ അശ്വമേധ യജ്ഞം അഥവാ സ്വരാജ്യം
സ്ഥാപിക്കുന്നതിനായുളള യജ്ഞം എന്നാണ് പറയുന്നത്. എവിടെ? ഭാരതത്തില്‍. സത്യയുഗീ
സ്വരാജ്യമാണ് രചിക്കുന്നത്. ഇതിനെ ശിവ ജ്ഞാന യജ്ഞമെന്നോ രുദ്ര ജ്ഞാന യജ്ഞമെന്നോ
പറയാം. സോമനാഥന്റെ ക്ഷേത്രവും ബാബയുടെതു തന്നെയാണ്. ഒരാള്‍ക്കു തന്നെ വളരെയധികം
പേരുകളുണ്ട്. ഇതിനെ യജ്ഞമെന്നാണ് പറയുന്നത്, പാഠശാല എന്നല്ല. യജ്ഞത്തെ ഒരിക്കലും
പാഠശാല എന്നു പറയില്ലല്ലോ. ബാബ ബ്രാഹ്മണരിലൂടെയാണ് യജ്ഞം രചിക്കുന്നത്.
ബ്രാഹ്മണര്‍ക്ക് ദക്ഷിണ നല്‍കുന്നത് ഭോലാനാഥനായ(നിഷ്കളങ്കരുടെ നാഥന്) ശിവബാബയാണ്.
ബാബയെ ശിവഭോലാനാഥ ഭണ്ഡാരി എന്നാണ് പറയുന്നത്. ഇപ്പോള്‍ നിങ്ങള്‍ സന്മുഖത്താണ്
ഇരിക്കുന്നത്. ബാപ്ദാദയാണ് കുട്ടികളെ ദത്തെടുക്കുന്നത്. ബ്രഹ്മാവ് വലിയ അമ്മയാണ്.
പിന്നീട് മാതാക്കളെ സംരക്ഷിക്കുവാനായി മമ്മയെ നിയമിച്ചിട്ടുണ്ട്. മമ്മ വളരെ
തീവ്രഗതിയില്‍ മുന്നേറുന്നു. മമ്മയുടെ പാര്‍ട്ട് വളരെ മുഖ്യമാണ്. മമ്മ ജ്ഞാനേശ്വരി
ജഗദംബ സരസ്വതിയാണ്. മഹാലക്ഷ്മിയെ ഒരിക്കലും ജ്ഞാന ജ്ഞാനേശ്വരി എന്ന് പറയില്ല.
ധനത്തിന്റെ ദേവിയാണ് ലക്ഷ്മി. ഇവരുടെ വീട്ടില്‍ ലക്ഷ്മിയുണ്ട്, അതായത്
ധനമുണ്ടെന്ന് പറയാറില്ലേ. ലക്ഷ്മിയില്‍ നിന്നും ധനമാണ് യാചിക്കുന്നത്. 12 മാസം
പൂര്‍ത്തിയായാല്‍ ലക്ഷ്മിയെ ആഹ്വാനം ചെയ്യുന്നു. ജഗദംബ സര്‍വ്വരുടെയും മനോകാമനകള്‍
പൂര്‍ത്തീകരിക്കുന്നു. കുട്ടികള്‍ക്കറിയാം ജഗദംബ പ്രജാപിതാ ബ്രഹ്മാവിന്റെ മകളാണ്.
ഇവരുടെ പേരാണ് സരസ്വതി. ഇവര്‍ക്ക് ഒരു പേര് മാത്രമേയുളളൂ. മമ്മയുണ്ടെങ്കില്
മക്കളുമുണ്ടാകില്ലേ. നിങ്ങള്‍ ശിവബാബയിലൂടെയാണ് ജ്ഞാനം കേള്‍ക്കുന്നത്. ബാബ വന്ന്
ഇവരെ(ബ്രഹ്മാവ്) ദത്തെടുത്തു, പിന്നീട് ബ്രഹ്മാവെന്നു പേരു വെച്ചു. ഞാന്‍ പതിത
ശരീരത്തിലേക്കാണ് വരുന്നതെന്നു പറയുന്നു. എന്നാല്‍ ശാസ്ത്രങ്ങളില്‍ ഈ
കാര്യങ്ങളൊന്നുമില്ല. നിങ്ങള്‍ക്കറിയാം നമ്മള് പുതിയ ലോകത്തേക്കുളള
പുരുഷാര്‍ത്ഥമാണ് ചെയ്യുന്നത്. മുളളില് നിന്നും പുഷ്പമായിത്തീരുന്നു.
ശൂദ്രരായിരുന്നപ്പോള് മുളളായിരുന്നു. ഇപ്പോള്‍ ബ്രാഹ്മണര്‍ പുഷ്പമാകുന്നു.
ബ്രാഹ്മണരെ പുഷ്പമാക്കുന്നത് ശിവബാബയാണ്. ബാബ പൂന്തോട്ടക്കാരനാണ്. നിങ്ങളും
നമ്പര്വൈസായി തോട്ടത്തെ സംരക്ഷിക്കുന്ന ആള്‍ക്കാരാണ്. ആരാണോ നല്ല-നല്ല
തോട്ടക്കാര്‍ അവര്‍ മറ്റുളളവരെയും തനിക്കു സമാനമാക്കി മാറ്റുന്നു. തൈ നട്ടു
കൊണ്ടിരിക്കുന്നു. നമ്പര്വൈസാണ്, ഇതിനെയാണ് ആത്മീയ ജ്ഞാനമെന്നു പറയുന്നത്.
ജ്ഞാനം നല്കുന്ന ആള് ഈശ്വരനാണ്. ശാസ്ത്രങ്ങള്‍ എല്ലാ മനുഷ്യരും
കേള്‍പ്പിക്കുന്നുണ്ട്. ഈ ആത്മീയ ജ്ഞാനം പരമാത്മാവാണ് ആത്മാക്കള്‍ക്ക് നല്‍കുന്നത്,
മറ്റാര്‍ക്കും തന്നെ രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചുമുളള ജ്ഞാനമില്ല.
വെറുതെ അന്ധവിശ്വാസങ്ങള്‍ പറയുന്നു എന്നു മാത്രം. ഈ ലോകം തന്നെ അസത്യമാണ്. എല്ലാം
അസത്യം മാത്രമാണ്. ആദ്യമൊന്നും കൃത്രിമമായ വജ്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍
എല്ലാം കൃത്രിമം തന്നെയാണ്. സത്യമായത് വെക്കാന്‍ അനുവദിക്കുന്നില്ല. അസത്യ
ഖണ്ഡത്തില്‍ രാവണ രാജ്യവും, സത്യ ഖണ്ഡത്തില്‍ രാമനാല്‍ സ്ഥാപിക്കപ്പെട്ട
രാജ്യവുമാണ്. ഇത് ശിവബാബയാല് സ്ഥാപിക്കപ്പെട്ട യജ്ഞമാണ്. പാഠശാലയുമാണ്,
യജ്ഞവുമാണ്, വീടുമാണ്. നിങ്ങള്‍ക്കറിയാം നമ്മള് പാരലൗകിക അച്ഛന്റെയും പ്രജാപിതാ
ബ്രഹ്മാവിന്റെയും സന്മുഖത്താണ് ഇരിക്കുന്നത്. ബ്രാഹ്മണനാകാതെ എങ്ങനെ സമ്പത്ത്
ലഭിക്കും? യജ്ഞത്തെ സംരക്ഷിക്കാനായി സത്യമായ ബ്രാഹ്മണര്‍ ആവശ്യമാണ്.
വികാരത്തിലേക്ക് പോകുന്നവരെ ഒരിക്കലും ബ്രാഹ്മണരെന്നു പറയില്ല. ഒരു കാല്
രാവണന്റെ തോണിയിലും മറ്റൊരു കാല് രാമന്റെ തോണിയിലുമാണെങ്കില്
ഭവിഷ്യത്തെന്തായിരിക്കും? തീര്‍ച്ചയായും വഴുതി വീഴും. അത്തരത്തിലുളള
പെരുമാറ്റത്തിലൂടെ പേര് തന്നെ മോശമാകുന്നു. പ്രജാപിതാ ബ്രഹ്മാവിന്റെ
സന്താനമെന്നു പറയുന്നുണ്ടെങ്കിലും കര്‍ത്തവ്യം ശൂദ്രന്മാരുടെതാണ്. ബാബ പറയുന്നു
ജോലികളെല്ലാം തന്നെ ചെയ്തുകൊണ്ടും ശ്രീമതം പാലിക്കുകയാണെങ്കില്‍ പിന്നെ
ഉത്തരവാദിത്ത്വം ബാബയ്ക്കാണ്.
നിങ്ങള്‍ ഇവിടേക്ക് വന്നിരിക്കുന്നത് ഈശ്വരീയ മതം സ്വീകരിക്കാനാണ്. ലോകത്തിലുളളത്
ആസുരീയ മതം. ഉയര്‍ന്നതിലും ഉയര്‍ന്ന ബാബ നല്കുന്ന മതവും ഉയര്‍ന്നതാണ്. മനുഷ്യനില്‍
നിന്നും ദേവതയാകുന്നതിനുളള ഉയര്‍ന്ന മതമാണ് നമുക്ക് ലഭിക്കുന്നത്. നമ്മള്
സൂര്യവംശി രാജാവാകുമെന്നു പറയുന്നുണ്ട്. ഇത് രാജസ്വയാണ് പ്രജസ്വയല്ല. നിങ്ങള്‍
രാജാ-റാണിയാകുന്നു എങ്കില്‍ തീര്‍ച്ചയായും പ്രജകളും വേണം. മമ്മാ-ബാബ
പുരുഷാര്‍ത്ഥത്തിലൂടെ ആയിത്തീരുന്നു എങ്കില്‍ നിങ്ങള്‍ കുട്ടികള്‍ക്കും തീര്‍ച്ചയായും
ആയിത്തീരണം. നിങ്ങള്‍ കുട്ടികള്‍ക്ക് സന്തോഷമുണ്ടായിരിക്കണം. നമ്മള്
ബ്രഹ്മാകുമാര്‍-കുമാരിമാര്‍ ശിവബാബയുടെ പേരമക്കളാണ്. ശിവബാബയെ ഒരിക്കലും
പ്രജാപിതാവെന്നു പറയില്ല. ബാബ രചയിതാവാണ്. സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍
ദേവി-ദേവതകളാണ്. ബാബ തന്നെയാണ് മനുഷ്യനെ ദേവതകളാക്കി മാറ്റുന്നത്. നിങ്ങളുടെ
ശരീരം കല്പവൃക്ഷത്തിനു സമാനമാകുന്നു, അതായത് ശരീരത്തിന്റെ ആയുസ്സ്
വര്‍ദ്ധിക്കുന്നു. തമോപ്രധാനമായ നിങ്ങള്‍ ആത്മാക്കളെ സതോപ്രധാനവും
സുന്ദരവുമാക്കുന്നു. എപ്പോഴാണോ സമ്പൂര്‍ണ്ണ പവിത്രമാകുന്നത് അപ്പോള്‍ ഈ ശരീരം
തന്നെയുണ്ടാകില്ല. അതുകൊണ്ട് ഈ വൈക്കോല്‍ കൂന അഗ്നിയ്ക്ക് ഇരയാവുക തന്നെ വേണം.
ഇതില്‍ സര്‍വ്വതും നശിക്കുന്നു. ഇത് പരിധിയില്ലാത്ത ദ്വീപാണ്, മറ്റേത് പരിധിയുളളതും.
എത്ര ഭാഷകളുണ്ടോ അത്രയും പേരുകള്‍ വെച്ചിട്ടുണ്ട്. അനേകം ദ്വീപുകളുണ്ട്. മുഴുവന്‍
സൃഷ്ടിയിലും രാവണ രാജ്യമാണ്. നിങ്ങള്‍ ഗീതത്തിലും ലോകത്തിന്റെ അവസ്ഥയെക്കുറിച്ച്
കേട്ടതല്ലേ. സത്യയുഗത്തില്‍ പരസ്പരം കൊല്ലുകയില്ല. അവിടെ രാമ രാജാ, രാമ പ്രജ...
ദു:ഖത്തിന്റെ കാര്യം തന്നെയില്ല. മറ്റുളളവര്‍ക്ക് ദു:ഖം നല്‍കുന്നതും പാപം
തന്നെയാണ്. അവിടെ പിന്നെങ്ങനെയാണ് രാവണനും ഹനുമാനുമെല്ലാം വന്നത്? നിങ്ങള്‍ക്ക്
പറയാം - ഗോഡ്ഫാദര് പറയുന്ന ആദ്യത്തെ മുഖ്യമായ കാര്യമിതാണ്, ബാബ ഒരിക്കലും
സര്‍വ്വവ്യാപിയല്ല. അങ്ങനെയെങ്കില്‍ എല്ലാവരും പരസ്പരം അച്ഛനാകും. എല്ലാവരും
അച്ഛനാകില്ലല്ലോ.
ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് ഇത് മനസ്സിലാക്കി കൊടുക്കണം, അരക്കല്പം നിങ്ങള്‍
അസത്യമായ സമ്പാദ്യം ചെയ്തു. ഇപ്പോള്‍ സത്യ ഖണ്ഡത്തിനായി സത്യമായ സമ്പാദ്യമാണ്
ചെയ്യേണ്ടത്. മറ്റുളളവര്‍ ശാസ്ത്രങ്ങള്‍ കേള്‍പ്പിക്കുന്നതും സമ്പാദ്യത്തിനാണ്.
ശിവബാബ ഈ ശാസ്ത്രങ്ങളൊന്നും തന്നെ പഠിച്ചിട്ടില്ല. ബാബ ജ്ഞാന സാഗരനാണ്. ബാബ
സത്യമാണ് ചൈതന്യമാണ്. ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്കറിയാം നമ്മള് ബാബയില്‍ നിന്നും
സത്യഖണ്ഡത്തിനായുളള സത്യമായ സമ്പാദ്യമാണ് ചെയ്യേണ്ടത്. അസത്യ ഖണ്ഡം നശിക്കണം.
ദേഹസഹിതം സര്‍വ്വതും നശിക്കണം. യുദ്ധം എങ്ങനെ പുറപ്പെടും എന്നുളളതെല്ലാം നിങ്ങള്‍
കാണും. എല്ലാവരും ഒന്നിക്കണം എന്നു മറ്റുളളവര്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും
വീണ്ടും ഭിന്നിപ്പുണ്ടാകുന്നു. നരന് ആഗ്രഹിക്കുന്നത് വേറെയാണ്.... അവരുടെത്
വിനാശത്തിനുളള പദ്ധതിയാണ്. ഈശ്വരന്റെ പദ്ധതിയെന്താണ്? അതിപ്പോള്‍ നിങ്ങള്‍ക്കറിയാം.
ബാബ വന്നിരിക്കുന്നത് അസത്യ ഖണ്ഡത്തെ സത്യഖണ്ഡമാക്കുന്നതിനായാണ്, മനുഷ്യനെ
ദേവതയാക്കുന്നതിനാണ്. സത്യമായ ബാബയിലൂടെ നിങ്ങള്‍ സത്യമാകുന്നു, രാവണന് നിങ്ങളെ
അസത്യമാക്കുന്നു. ബാബ തന്നെയാണ് സത്യ ജ്ഞാനം നല്‍കുന്നത്. നിങ്ങള്‍ ബ്രാഹ്മണരുടെ
കൈകള്‍ നിറയുന്നു. ബാക്കി ശൂദ്രന്മാരുടെ കൈകള്‍ കാലിയാകുന്നു.
നിങ്ങള്‍ക്കറിയാം നമ്മള് തന്നെയാണ് ദേവി-ദേവതകളാകുന്നത്. ഇപ്പോള്‍ ബാബ ഇതു മാത്രമേ
പറയുന്നുളളൂ, ഗൃഹസ്ഥത്തില്‍ ജീവിച്ചു കൊണ്ടും കമലപുഷ്പ സമാനമാകൂ, എന്നെ
ഓര്‍മ്മിക്കൂ. എന്നെ എന്തിനാണ് മറക്കുന്നത്? സ്വര്‍ഗ്ഗത്തിന്റെ അധികാരിയാക്കി
മാറ്റുന്ന അച്ഛനെ നിങ്ങള്‍ മറക്കുന്നുവോ....... ഇത് പുതിയ കാര്യമാണ്, ഇവിടെ
ആത്മാഭിമാനിയായി മാറേണ്ടതായുണ്ട്. ആത്മാവ് അവിനാശിയാണ് ഒരു ശരീരം ഉപേക്ഷിച്ച്
മറ്റൊന്ന് എടുക്കുന്നു. ബാബ പറയുന്നു - ദേഹിഅഭിമാനിയാകൂ, എന്തുകൊണ്ടെന്നാല്‍
തിരികെ പോകണം. ദേഹീക ഭാരത്തെ ഉപേക്ഷിക്കൂ. ഇത് 84-ാം ജന്മത്തെ അഴുകിയ വസ്ത്രമാണ്.
വസ്ത്രം ഒരുപാടു തവണ ധരിച്ചാല്‍ അത് പഴകാറില്ലേ. നിങ്ങള്‍ക്കും ഈ പഴയ ശരീരം
ഉപേക്ഷിക്കണം. ഇപ്പോള്‍ കാമ ചിതയില്‍ നിന്നും പുറത്തേക്ക് വന്ന് ജ്ഞാന
ചിതയിലിരിക്കൂ. വളരെയധികം പേര്‍ക്ക് വികാരങ്ങള്‍ കൂടാതെ ജീവിക്കാന്‍ സാധിക്കില്ല.
ബാബ പറയുന്നു - ദ്വാപരയുഗം മുതല്‍ക്ക് നിങ്ങള്‍ ഈ വികാരങ്ങള്‍ കാരണമാണ്
മഹാരോഗിയായിത്തീര്ന്നത്. ഇപ്പോള്‍ ഈ വികാരങ്ങളെ ജയിക്കൂ. കാമ വികാരത്തിലേക്ക്
പോകരുത്. ഈ ശരീരം അപവിത്രവും പതിതവുമല്ലേ. പാവനമാകൂ. ഇവിടെ എല്ലാവരും
വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. സത്യ-ത്രേതായുഗത്തില്‍ ഈ
വികാരങ്ങളുണ്ടാകുന്നില്ല. അവിടെയും വികാരങ്ങളുണ്ടെങ്കില്‍ അതിനെ സ്വര്‍ഗ്ഗമെന്നും,
ഇവിടെ നരകമെന്നും പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ബാബ പറയുന്നു ശാസ്ത്രങ്ങളില്‍
ലക്ഷ്യമൊന്നുമില്ലല്ലോ. എന്നാല്‍ ഇവിടെ ലക്ഷ്യമുണ്ട്. നമ്മളെല്ലാവരും മനുഷ്യനില്‍
നിന്നും ദേവതയാകുന്നു. ബാബ പറയുന്നു നിങ്ങള്‍ എന്തെല്ലാമാണോ പഠിച്ചത് അതിനെയെല്ലാം
മറന്നേക്കൂ. അതിലൊന്നും തന്നെ സാരമില്ല. നിങ്ങള്‍ക്ക് ഒരു പ്രാവശ്യം മാത്രമേ
കയറുന്ന കലയുണ്ടാകുന്നുളളൂ. പിന്നീട് ഇറങ്ങുന്ന കലയാണ്. എത്ര തന്നെ
പ്രയത്നിച്ചാലും താഴേക്ക് ഇറങ്ങിയെ മതിയാകൂ. പതിതമാകുക തന്നെ വേണം. ഇത്
വളരെയധികം മോശമായ ലോകമാണ്. നിങ്ങള്‍ കുട്ടികള്‍ക്ക് അറിയാം നമ്മുടെ ഭാരതം
സ്വര്‍ഗ്ഗമായിരുന്നു. ഇപ്പോള്‍ നരകമാണ്. ആദ്യം ഒരേയൊരു ആദിസനാതന ദേവതാധര്മ്മം
മാത്രമായിരുന്നു, ഇപ്പോള്‍ അതില്ല. ഇപ്പോള്‍ വീണ്ടും അതേ ധര്‍മ്മത്തിന്റെ സ്ഥാപന
ബാബ ബ്രഹ്മാവിലൂടെ വന്ന് നിര്‍വ്വഹിക്കുന്നു. നമ്മള് വീണ്ടും രാജ്യം നേടുന്നു
എന്ന് നിങ്ങളും പറയുന്നു. രാജ്യം നേടിയ ശേഷം പിന്നീട് ഈ ജ്ഞാനം നഷ്ടമാകുന്നു. ഈ
ജ്ഞാനം പതിതര്‍ക്കു മാത്രമാണ് പാവനമാകുന്നതിനായി ലഭിക്കുന്നത്. പിന്നീട് പാവന
ലോകത്തില്‍ ഈ ജ്ഞാനം എന്തിനാണ്? ലക്ഷ്മി-നാരായണന്റെ രാജ്യത്തിന് എത്ര വര്‍ഷമായി
എന്നുളളത് നിങ്ങള്‍ക്ക് അറിയാം. പറയുന്നു, ബാബാ ഞങ്ങള്‍ വീണ്ടും 5000
വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യം നേടാന്‍ വന്നിരിക്കുന്നു. നമ്മള് ആത്മാക്കള്‍ ബാബയുടെ
മക്കളാണ്. ഒരു ഉദാഹരണം പറയാറുണ്ട്, ഞാന്‍ പോത്താണെന്ന്...... ഒരാള്‍
പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവര്‍ക്ക് ഞാന്‍ പോത്തു തന്നെയാണെന്നുളള നിശ്ചയമുണ്ടായി.
അപ്പോള്‍ അവര്‍ പറഞ്ഞു ഞാന്‍ ഈ വാതിലിലൂടെ എങ്ങനെ പുറത്തേക്ക് വരും. ഈ
ഉദാഹരണങ്ങളെല്ലാം തന്നെ നിങ്ങള്‍ക്കുളളതാണ്. നിങ്ങള്‍ക്ക് ഈ നിശ്ചയമുണ്ടാകണം,
നമ്മള് ബാബയുടെ മക്കളാണ്. അല്ലാതെ ഞാന്‍ ചതുര്ഭുജമാണെന്നു പറയുമ്പോഴേക്കും
അതുപോലെയാകുമെന്നല്ല. നമ്മെ ആക്കിത്തീര്‍ക്കുന്ന ആള് വേണം. ഇത് നരനില്‍ നിന്നും
നാരായണനാകുവാനുളള ജ്ഞാനമാണ്. ആരാണോ നല്ല രീതിയില്‍ ധാരണ ചെയ്യുന്നത്,
ചെയ്യിപ്പിക്കുന്നത് അവര്‍ക്കേ ഉയര്‍ന്ന പദവി പ്രാപ്തമാകൂ. വിദ്യാര്‍ത്ഥികള്‍
ഒരിക്കലും ഞങ്ങള്‍ക്ക് പഠിക്കുവാനുളള സമയമില്ലെന്നു പറയില്ല. പഠിക്കാനുളള
സമയമില്ലെങ്കില്‍ വീട്ടില്‍ പോയി ഇരിക്കൂ. പഠിപ്പിലൂടെയല്ലാതെ സമ്പത്ത്
ലഭിക്കില്ല. എന്നാല്‍ ഇവിടെ ഈശ്വരീയ വിദ്യാര്‍ത്ഥികള്‍ പറയുന്നു - ഞങ്ങള്‍ക്ക്
അവസരമില്ല. ബാബയുടെതായതിനു ശേഷം ബാബയോട് വിടപറഞ്ഞു വിട്ടു പോകുന്നു എങ്കില്‍
അവരെപ്പോലുളള മഹാവിഡ്ഢികള് മാറ്റാരുമില്ല. ഒരു മണിക്കൂറോ, അരമണിക്കൂറോ
നിങ്ങള്‍ക്ക് സമയമില്ലേ...... എന്നാല്‍ അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്‍മ്മിക്കൂ.
ബാബ തലയില്‍ വലിയ ഭാരമൊന്നും നല്കുന്നില്ലല്ലോ. കേവലം അതിരാവിലെ എഴുന്നേറ്റ്
ബാബയെ ഓര്‍മ്മിക്കൂ, സ്വദര്‍ശന ചക്രം കറക്കൂ. മറ്റുളളവരുടെ മംഗളം ചെയ്യാന്‍
കഴിയുന്നില്ലെങ്കില്‍ അവനവന്റെ മംഗളം ചെയ്യൂ. ദയാ മനസ്കരായി എത്രത്തോളം
മറ്റുളളവരുടെ നന്മ ചെയ്യുന്നുവോ അത്രയ്ക്കും ഉയര്‍ന്ന പദവി ലഭിക്കുന്നു.
അതിശക്തമായ സമ്പാദ്യമാണ്. ആരിലാണോ ധാരാളം ധനമുളളത് അവരാണ് ഞങ്ങള്‍ക്ക്
സമയമില്ലെന്നു പറയുന്നത്. ധനവാന്മാര് അവിടെ ദരിദ്രരാകുന്നു, ദരിദ്രര്‍ അവിടെ
ധനവാനാകുന്നു. ഏറ്റവും അധികം കരയുന്നത് മാതാക്കളാണ്, അവരെ
പുഞ്ചിരിപ്പിക്കുന്നവരാകണം. നിരന്തരം ഓര്‍മ്മയുടെ യാത്രയിലിരിക്കണം. മധുബനില്‍
വളരെയധികം ശാന്തിയുളളതുകൊണ്ട്, അവിടെ നിങ്ങള്‍ക്ക് ധാരാളം സമ്പാദിക്കുവാന്‍
സാധിക്കുന്നു.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്‍കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
സത്യഖണ്ഡത്തിലേക്കു വേണ്ടി സത്യമായ സമ്പാദ്യം ചെയ്യണം. ആത്മാഭിമാനിയായിരിക്കണം.
ഈ അഴുകിയ ചെരുപ്പിന്റെ (ശരീരത്തിന്റെ) അഭിമാനത്തെ ഉപേക്ഷിക്കണം.
2. ദയാമനസ്കരായി
അവനവന്റെയും മറ്റുളളവരുടെയും നന്മ ചെയ്യണം. അതിരാവിലെ എഴുന്നേറ്റ് ബാബയെ
ഓര്‍മ്മിച്ചു കൊണ്ട് സ്വദര്‍ശന ചക്രം കറക്കണം.
വരദാനം :-
ശുഭഭാവനയിലൂടെ വ്യര്‍ത്ഥത്തെ സമര്‍ത്ഥത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്ന
ഹോളീഹംസമായി ഭവിക്കട്ടെ.
ഹോളീഹംസമെന്ന് അവരെയാണ്
പറയുക- ആരാണോ നെഗറ്റിവിനെ ഉപേക്ഷിച്ച് പോസിറ്റിവിനെ ധാരണ ചെയ്യുന്നത്.
കണ്ടുകൊണ്ടും കേട്ടുകൊണ്ടും കാണുകയുമില്ല, കേള്‍ക്കുകയുമില്ല. നെഗറ്റിവ് അര്‍ത്ഥം
വ്യര്‍ത്ഥവാക്കുകള്‍, വ്യര്‍ത്ഥ കര്‍മ്മം കേള്‍ക്കരുത്, ചെയ്യരുത്, പറയരുത് .
വ്യര്‍ത്ഥത്തെ സമര്‍ത്ഥത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം. ഇതിന് വേണ്ടി ഓരോ
ആത്മാവിനെപ്രതിയും ശുഭഭാവന വേണം. ശുഭഭാവനയിലൂടെ തല കീഴായ കാര്യങ്ങളും നേരെയാകും,
അതിനാല്‍ ആര് എങ്ങനെയുള്ളവരാകട്ടെ താങ്കള്‍ ശുഭഭാവന കൊടുക്കൂ. ശുഭഭാവന
കല്ലിനെപ്പോലും വെള്ളമാക്കും. വ്യര്‍ത്ഥം സമര്‍ത്ഥത്തിലേക്ക് പരിവര്‍ത്തനപ്പെടും.
സ്ലോഗന് :-
അതീന്ദ്രിയ
സുഖത്തിന്റെ അനുഭൂതി ചെയ്യണമെങ്കില്‍ ശാന്തസ്വരൂപസ്ഥിതിയില് സ്ഥിതി ചെയ്യൂ.