11.10.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ യോഗാഗ്നിയിലൂടെ പാപങ്ങളെ ഭസ്മമാക്കി സമ്പൂര്ണ്ണ സതോപ്രധാനമാകണം, യാതൊരു പാപകര്മ്മവും ചെയ്യരുത്.

ചോദ്യം :-
സത്യയുഗത്തില് ഉയര്ന്ന പദവി എന്ത് ആധാരത്തിലാണ് ലഭിക്കുന്നത്? ഇവിടുത്തെ ഏതൊരു നിയമം എല്ലാവരെയും കേള്പ്പിക്കണം?

ഉത്തരം :-
പവിത്രതയുടെ ആധാരത്തിലാണ് സത്യയുഗത്തില് ഉയര്ന്ന പദവി ലഭിക്കുന്നത്? ആരാണോ പവിത്രയുടെ കുറഞ്ഞ ധാരണ ചെയ്യുന്നത് അവര് സത്യയുഗത്തില് വൈകി വരുന്നു , പദവിയും കുറഞ്ഞത് നേടുന്നു. ഇവിടെ എപ്പോള് ആര് വരികയാണെങ്കിലും അവര്ക്ക് നിയമം കേള്പ്പിക്കൂ ദാനം നല്കിയാല് ഗ്രഹപിഴ ഇല്ലാതാകും. 5 വികാരങ്ങളുടെ ദാനം നല്കൂ എങ്കില് നിങ്ങള് 16 കലാ സമ്പൂര്ണ്ണരായി മാറും. നിങ്ങള് കുട്ടികളും തന്റെ ഹൃദയത്തോട് ചോദിക്കൂ എന്നില് ഒരു വികാരവും ഇല്ലല്ലോ?

ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് ഇപ്പോള് സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണെന്ന് മനുഷ്യര്ക്ക് എങ്ങനെ മനസ്സിലാക്കി കൊടുക്കണം. 5000 വര്ഷങ്ങള്ക്ക് മുമ്പും ഭാരതത്തില് സ്വര്ഗ്ഗമായിരുന്നു. ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. ചിന്തിക്കണം, ആ സമയം എത്ര മനുഷ്യരുണ്ടായിരുന്നു. സത്യയുഗ ആദിയില് കൂടിയാല് 9 10 ലക്ഷം ഉണ്ടാകും. തുടക്കത്തില് വൃക്ഷം ചെറുതായിരിക്കും. കലിയുഗത്തിന്റെ അവസാനമായ ഈ സമയം എത്ര വലിയ വൃക്ഷമായി മാറിയിരിക്കുന്നു, ഇപ്പോള് ഇതിന്റെ വിനാശവും തീര്ച്ചയായും ഉണ്ടാവണം. കുട്ടികള് മനസ്സിലാക്കുന്നു ഇത് അതേ മഹാഭാരത യുദ്ധമാണ്. ഈ സമയത്ത് തന്നെയാണ് ഗീതയുടെ ഭഗവാന് രാജയോഗം പഠിപ്പിച്ചതും ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തതും. സംഗമത്തില് തന്നെയാണ് അനേക ധര്മ്മങ്ങളുടെ വിനാശം, ഒരു ധര്മ്മത്തിന്റെ സ്ഥാപന നടന്നിട്ടുണ്ടായിരുന്നത്. കുട്ടികള്ക്ക് ഇതും അറിയാം ഇന്നേയ്ക്ക് 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു വേറെ ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഇങ്ങനെ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യാന് ബാബ സംഗമത്തില് വരുന്നു. ഇപ്പോള് ആ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. പഴയ ലോകം വിനാശമാകും. സത്യയുഗത്തില് ഒരേയൊരു ഭാരതഖണ്ഡമായിരുന്നു വേറെ ഒരു ഖണ്ഡവുമുണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കില് എത്ര ഖണ്ഡമാണ്. ഭാരത ഖണ്ഡവുമുണ്ട് പക്ഷെ ഇവിടെ ആദി സനാതന ദേവീ ദേവതാ ധര്മ്മമില്ല. അത് പ്രായേണ ലോപിച്ചു പോയിക്കഴിഞ്ഞു. ഇപ്പോള് വീണ്ടും പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. ബാക്കി എല്ലാ ധര്മ്മവും വിനാശമാകുന്നു. ഇതാണെങ്കില് ഓര്മ്മ വെയ്ക്കണം സത്യത്രേതായുഗത്തില് വേറെ ഒരു ധര്മ്മവും രാജ്യവുമുണ്ടായിരുന്നില്ല ബാക്കി എല്ലാ ധര്മ്മവും ഇപ്പോഴാണ് വന്നിരിക്കുന്നത്. എത്ര ദു:ഖവും അശാന്തിയും മാറാ രോഗവുമാണ്. മഹാനാശകാരി മഹാഭാരത യുദ്ധവും അത് തന്നെയാണ്. ഒരു ഭാഗത്ത് യൂറോപ്പ് വാസികളായ യാദവരുമുണ്ട്. 5000 വര്ഷങ്ങള്ക്ക് മുമ്പും ഇവര് മിസൈലുകള് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. കൗരവ പാണ്ഡവരുമുണ്ടായിരുന്നു. പാണ്ഡവരുടെ ഭാഗത്ത് സ്വയം പരംപിതാ പരമാത്മാവായിരുന്നു സഹായത്തിന്. എല്ലാവരോടും ഇതാണ് പറഞ്ഞത് ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ പാപങ്ങള് വര്ധിക്കുകയുമില്ല കഴിഞ്ഞ കാലത്തെ വികര്മ്മങ്ങള് വിനാശമാവുകയും ചെയ്യും. ഇപ്പോഴും ബാബ മനസ്സിലാക്കിത്തരികയാണ്, നിങ്ങള് തന്നെയാണ് സത്യയുഗത്തില് സതോപ്രധാനമായിരുന്ന ഭാരത വാസികള്, ഈ സമയം 84 ജന്മങ്ങളെടുത്തെടുത്ത് ഇപ്പോള് നിങ്ങളുടെ ആത്മാവ് തമോപ്രധാനമായി മാറിയിരിക്കുകയാണ്. ഇനി എങ്ങനെ സതോപ്രധാനമായി മാറും. എപ്പോള് പതിത പാവനനായ എന്നെ അച്ഛനെ ഓര്മ്മിക്കുന്നുവോ അപ്പോള് സതോപ്രധാനമായി മാറുന്നു. ഈ യോഗാഗ്നിയിലൂടെ തന്നെയേ പാപം ഭസ്മമാവുകയും ആത്മാവ് സതോപ്രധാനമായി മാറുകയും ചെയ്യൂ. പിന്നീട് സ്വര്ഗ്ഗത്തില് 21 ജന്മത്തേയ്ക്ക് സമ്പത്ത് നേടും. ബാക്കി ഈ പഴയ ലോകത്തിന്റെ വിനാശമാണെങ്കില് ഉണ്ടാവുക തന്നെ വേണം. ഭാരതം സത്യയുഗത്തില് ശ്രേഷ്ഠാചാരി ആയിരുന്നു സൃഷ്ടിയുടെ തുടക്കത്തില് വളരെ കുറച്ച് മനുഷ്യരേ ഉണ്ടായിരുന്നുള്ളൂ. ഭാരതം സ്വര്ഗ്ഗമായിരുന്നു, മറ്റൊരു ഖണ്ഡവുമുണ്ടായിരുന്നില്ല. ഇപ്പോള് മറ്റ് ധര്മ്മങ്ങള് വര്ദ്ധിച്ച് വര്ദ്ധിച്ച് വൃക്ഷം ഇത്രയും വലുതായിരിക്കുകയാണ് , തമോപ്രധാന ജീര്ണ്ണാവസ്ഥയായിരിക്കുകയാണ്. ഇപ്പോള് ഈ തമോപ്രധാന വൃക്ഷത്തിന്റെ വിനാശവും പുതിയ ദേവീ ദേവത ധര്മ്മത്തിന്റെ വൃക്ഷത്തിന്റെ സ്ഥാപനയും തീര്ച്ചയായും ഉണ്ടാവണം. സംഗമത്തില് തന്നെയാണുണ്ടാവുക. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. ആദി സനാതന ദേവീ ദേവത ധര്മ്മത്തിന്റെ തൈ നട്ടുകൊണ്ടിരിക്കുകയാണിപ്പോള്. പതിത മനുഷ്യരെ ബാബ പാവനമാക്കി മാറ്റികൊണ്ടിരിക്കുകയാണ്, അവര് വീണ്ടും ദേവതയായി മാറും. ആരാണോ ആദ്യ നമ്പറിലായിരുന്നത് 84 ജന്മങ്ങളെടുത്തത് , അവര് തന്നെ വീണ്ടും ആദ്യ നമ്പറില് വരും. ഏറ്റവും ആദ്യമാദ്യം ദേവീ ദേവതകളുടെ പാര്ട്ടായിരുന്നു. അവര് തന്നെയാണ് ആദ്യം വേര്പിരിഞ്ഞവര്. പിന്നീട് അവരുടെ തന്നെ പാര്ട്ടുണ്ടാവണമല്ലോ. സത്യയുഗത്തില് സര്വ്വ ഗുണ സമ്പന്നം തന്നെയാണ്.... ഇപ്പോള് വികാരീ ലോകമാണ്, രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ഇപ്പോള് വികാരീ ലോകത്തെ നിര്വികാരീ ലോകമാക്കി ആര് മാറ്റും. വിളിക്കുന്നുമുണ്ട് പാവനമാക്കി മാറ്റുന്നവനേ വരൂ എന്ന്. ഇപ്പോള് വന്നിരിക്കുകയാണ്. ബാബ പറയുകയാണ് ഞാന് നിങ്ങളെ നിര്വികാരിയാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. ഈ വികാരീ ലോകത്തിന്റെ വിനാശത്തിന് വേണ്ടി യുദ്ധമുണ്ടാവണം. ഇപ്പോള് അവര് പറയുകയാണ് ഒരു മതം. എങ്ങനെയുണ്ടാകും, എന്തുകൊണ്ടെന്നാല് ഇപ്പോള് അനേക മതമാണല്ലോ. ഇത്രയും അനേക മതമതാന്തരങ്ങള്ക്കുള്ളില് ഒരു മതത്തിന്റെ സ്ഥാപന ആര് ചെയ്യും. ബാബ മനസ്സിലാക്കി തരുകയാണ് ഇപ്പോള് ഒരു മതത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ബാക്കിയെല്ലാം വിനാശമാകും. പാവനമായിരുന്ന ആദി സനാതന ദേവീ ദേവത ധര്മ്മത്തിലുള്ളവര് , അവര് തന്നെ വീണ്ടും 84 ജന്മം അനുഭവിച്ച് ഇപ്പോള് പതിതമായിരിക്കുകയാണ്. വീണ്ടും ബാബ വന്ന് ഭാരതവാസികള്ക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കികൊണ്ടിരിക്കുകയാണ് അര്ത്ഥം അസുരനില് നിന്ന് ദേവതയാക്കികൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് ആര്ക്ക് വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാന് സാധിക്കും ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പതിതത്തില് നിന്ന് പാവനമായി മാറും. ഇപ്പോള് നിങ്ങള് ജ്ഞാന ചിതയിലിരിക്കൂ. ചിതയിലിരിക്കുന്നതിലൂടെ നിങ്ങള് പാവനമായി മാറും. പിന്നീട് ദ്വാപരം മുതല് രാവണ രാജ്യമായത് കാരണം കാമചിതയിലിരുന്നിരുന്ന് ഭ്രഷ്ടാചാരിയായ ലോകമായിരിക്കുന്നു. ഇന്നേക്ക് അയ്യായിരം വര്ഷം മുമ്പ് ദേവീ ദേവതകളുണ്ടായിരുന്നു. കുറച്ചു പേരായിരുന്നു. ഇപ്പോള് എത്ര ആസുരീയമായി. മറ്റ് ധര്മ്മങ്ങളും കൂടിച്ചേര്ന്ന് വൃക്ഷം വലുതായിരിക്കുന്നു. ബാബ മനസ്സിലാക്കി തരുന്നു വൃക്ഷം ജീര്ണ്ണിച്ചിരിക്കുകയാണ്. ഇപ്പോള് വീണ്ടും എനിക്ക് ഒരു മതത്തിന്റെ രാജ്യം സ്ഥാപിക്കണം. ഭാരതവാസികള് പറയുന്നുമുണ്ട് ഒരു ധര്മ്മത്തില് ഒരു അഭിപ്രായമായിരിക്കും. ഇത് ഭാരതവാസി മറന്നു പോയിരിക്കുകയാണ് സത്യയുഗത്തില് ഒരേയൊരു ധര്മ്മം മാത്രമായിരുന്നു. ഇവിടെയാണെങ്കിലോ അനേക ധര്മ്മങ്ങളാണ്. ഇപ്പോള് ബാബ വന്ന് വീണ്ടും ഒരു ധര്മ്മം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള് കുട്ടികള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. തീര്ച്ചയായും ഭഗവാന് തന്നെയാണ് രാജയോഗം പഠിപ്പിക്കുക. ഇതാര്ക്കും അറിയുകയില്ല. പ്രദര്ശിനിയുടെ ഉദ്ഘാടനം ചെയ്യാന് ആര് വരുന്നുവോ അപ്പോള് അവര്ക്കും മനസ്സിലാക്കി കൊടുക്കണം നിങ്ങള് എന്തിന്റെ ഉദ്ഘാടനമാണ് ചെയ്യുന്നത്. ബാബ ഈ ഭാരതത്തെ സ്വര്ഗ്ഗമാക്കികൊണ്ടിരിക്കുകയാണ്. ബാക്കി എല്ലാ നരകവാസികളും വിനാശമാകും. വിനാശത്തിന് മുമ്പ് ആര്ക്ക് ബാബയില് നിന്ന് സമ്പത്തെടുക്കണമോ വന്ന് മനസ്സിലാക്കൂ. ഈ ബി.കെ യുടെ ആശ്രമങ്ങള് ക്വാറന്ടൈന് (ഗമനാഗനത്തിന് നിയന്ത്രണം) ഉള്ള ക്ലാസാണ്, ഇവിടെ 7 ദിവസം പതിവായി ക്ലാസ് കേള്ക്കണം , 5 വികാരങ്ങള് ഇല്ലാതെയാകട്ടെ. ദേവതകളില് ഈ 5 വികാരങ്ങളുണ്ടായിരിക്കുകയില്ല. ഇപ്പോള്ഇവിടെ 5 വികാരങ്ങളെ ദാനം നല്കണം, അപ്പോള് ഗ്രഹപിഴ ഇല്ലാതാകും. ദാനം നല്കിയാല് ഗ്രഹപിഴ മാറും. പിന്നീട് നിങ്ങള് 16 കലാ സമ്പൂര്ണ്ണരായി മാറും. ഭാരതം സത്യയുഗത്തില് 16 കലാ സമ്പൂര്ണ്ണമായിരുന്നു, ഇപ്പോഴാണെങ്കില് ഒരു കലയുമില്ല. എല്ലാവരും പാപ്പരായിരിക്കുകയാണ്. ആരെങ്കിലും സെന്റര് തുറക്കുവാന് വന്നാല്, പറയൂ, ഇവിടുത്തെ നിയമമാണ്, ബാബ പറയുന്നത് 5 വികാരങ്ങളുടെ ദാനം നല്കൂ എങ്കില് ഗ്രഹപിഴ മാറും. നിങ്ങള് 16 കലാ സമ്പൂര്ണ്ണരായ ദേവതയായി മാറും. പവിത്രതയ്ക്കനുസരിച്ച് പദവി നേടും. ബാക്കി അഥവാ ഏതെങ്കിലുമൊക്കെ കല കുറവാണെങ്കില് ജന്മവും വൈകിയാവും എടുക്കുക. വികാരങ്ങളുടെ ദാനം നല്കുന്നത് നല്ലതാണല്ലോ. ചന്ദ്ര ഗ്രഹണം ഉണ്ടാകുമ്പോള് മുമ്പ് ബ്രാഹ്മണര് ദാനം സ്വീകരിച്ചിരുന്നു. ഇപ്പോഴാണെങ്കില് ബ്രാഹ്മണര് വലിയ ആളുകളായി. ദരിദ്രരായ പാവങ്ങളാണ് ഭിക്ഷ യാചിച്ചുകൊണ്ടിക്കുന്നത്, പഴയ വസ്ത്രം മുതലായവയും എടുക്കുന്നു. വാസ്തവത്തില് ബ്രാഹ്മണര് പഴയ വസ്ത്രം എടുക്കുന്നില്ല, അവര്ക്ക് പുതിയത് നല്കുകയാണ്. അതിനാല് നിങ്ങളിപ്പോള് മനസ്സിലാക്കി കൊടുക്കുകയാണ് ഭാരതം 16 കലാ സമ്പൂര്ണ്ണമായിരുന്നു. ഇപ്പോള് കലിയുഗമായിരിക്കുകയാണ്. 5 വികാരങ്ങളുടെ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. ഇപ്പോള് നിങ്ങള് ആരാണോ 5 വികാരങ്ങളെ ദാനം നല്കി ഈ അന്തിമ ജന്മം പവിത്രമായിരിക്കുന്നത് , പുതിയ ലോകത്തിന്റെ അധികാരിയായി മാറും. സ്വര്ഗ്ഗത്തില് വളരെ കുറച്ച് പേരെയുള്ളൂ. പിന്നീട് വൃദ്ധി പ്രാപിക്കുകയാണ്. ഇപ്പോഴാണെങ്കില് വിനാശം മുന്നില് നില്ക്കുകയാണ്. ബാബ പറയുകയാണ് 5 വികാരങ്ങളെ ദാനം ചെയ്യുകയാണെങ്കില് ഗ്രഹണം ഇല്ലാതാകും. ഇപ്പോള് നിങ്ങള്ക്ക് ശ്രേഷ്ഠാചാരിയായി സ്വര്ഗ്ഗത്തിന്റെ സൂര്യവംശീ രാജ്യം നേടണം, അതിനാല് മോശ കര്മങ്ങളെ ഉപേക്ഷിക്കേണ്ടി വരും. 5 വികാരങ്ങളുടെ ദാനം നല്കൂ. തന്റെ ഹൃദയത്തോട് ചോദിക്കൂ ഞാന് സര്വ്വ ഗുണ സമ്പന്നം, സമ്പൂര്ണ്ണ നിര്വികാരി ആയിയോ? നാരദന്റെ ഉദാഹരണമുണ്ടല്ലോ. ഒരു വികാരമെങ്കിലും ഉണ്ടെങ്കില് ലക്ഷ്മിയെ എങ്ങനെ വരിക്കാന് സാധിക്കും. പരിശ്രമിച്ചുകൊണ്ടേയിരിക്കൂ, അഴുക്കിനെ കത്തിച്ചുകൊണ്ടേയിരിക്കൂ. സ്വര്ണ്ണം ഉരുക്കുമ്പോള്, ഉരുക്കി ഉരുക്കി അഥവാ തീ തണുത്ത് പോയാല് അഴുക്ക് ഇളകി പോകില്ല, അതിനാല് പൂര്ണ്ണമായ അഗ്നിയില് ഉരുക്കുന്നു. പിന്നീട് അഴുക്ക് പോയതായി കാണുമ്പോള് അച്ചിലേക്ക് ഇടുന്നു. ഇപ്പോള് സ്വയം ബാബ പറയുകയാണ് ഒരു വികാരത്തിലും പോകരുത്. തീവ്ര വേഗത്തില് പുരുഷാര്ത്ഥം ചെയ്യൂ. ആദ്യം പവിത്രതയുടെ പ്രതിജ്ഞ ചെയ്യൂ. ബാബാ അങ്ങ് പാവനമാക്കാന് വന്നിരിക്കുകയാണ്, ഞങ്ങള് ഒരിക്കലും വികാരത്തിലേയ്ക്ക് പോവുകയില്ല. ദേഹീ അഭിമാനിയാകണം. ബാബ നമ്മള് ആത്മാക്കള്ക്ക് മനസ്സിലാക്കി തരുകയാണ്. ബാബ സുപ്രീം ആത്മാവാണ്. നിങ്ങള്ക്കറിയാം നമ്മള് പതിതരാണ്. ആത്മാവില് തന്നെയാണ് സംസ്ക്കാരമിരിക്കുന്നത്. ഞാന് നിങ്ങളുടെ അച്ഛന് നിങ്ങള് ആത്മാക്കളോട് സംസാരിക്കുകയാണ്.ആര്ക്കും ഇങ്ങനെ പറയാന് സാധിക്കില്ല ഞാന് നിങ്ങളുടെ അച്ഛന് പരമാത്മാവാണ് എന്ന്. ഞാന് പാവനമാക്കുന്നതിന് വന്നിരിക്കുകയാണ് . നിങ്ങള് ആദ്യമാദ്യം സതോപ്രധാനമായിരുന്നു പിന്നീട് സതോ, രജോ, തമോയില് വന്നു. തമോപ്രധാന മായിരിക്കുകയാണ്. ഈ സമയം 5 തത്വങ്ങളും തമോപ്രധാനമാണ് അതിനാല് ദു:ഖം നല്കുകയാണ്. ഓരോ വസ്തുവും ദു:ഖം നല്കുന്നു. ഇതേ തത്വം എപ്പോള് സതോപ്രധാനമാകുന്നുവോ അപ്പോള് സുഖം നല്കുന്നു. അതിന്റെ പേര് തന്നെ ഇതാണ് സുഖധാമം. ഇത് ദു:ഖധാമമാണ്. സുഖധാമം പരിധിയില്ലാത്ത ബാബയുടെ സമ്പത്താണ്. ദു:ഖധാമം രാവണന്റെ സമ്പത്താണ്, ഇപ്പോള് എത്ര ശ്രീമതത്തിലൂടെ നടക്കുന്നുവോ, അത്രയും ഉയര്ന്നതായി മാറും. പിന്നീട് പ്രസിദ്ധമായി മാറും കല്പകല്പം ഇവര് ഇതേ പുരുഷാര്ത്ഥം ചെയ്യുന്നവരാണ്. ഇത് കല്പകല്പത്തിന്റെ കളിയാണ്. ആരാണോ കൂടുതല് പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുന്നത് അവര് തങ്ങളുടെ രാജ്യഭാഗ്യം എടുത്തുകൊണ്ടിരിക്കുകയാണ്. ശരിക്ക് പുരുഷാര്ത്ഥം ചെയ്തില്ലായെങ്കില് മൂന്നാം തരത്തിലേയ്ക്ക് പോകും. പ്രജയില് പോലും എന്താവും എന്ന് പറയാന്പറ്റില്ല. ലൗകിക അച്ഛനും പറയാറുണ്ട് നീ എന്റെ പേര് ചീത്തയാക്കി, ഇറങ്ങിപോകൂ വീട്ടില് നിന്ന് . പരിധിയില്ലാത്ത ബാബയും പറയുകയാണ് നിങ്ങള്ക്ക് മായയുടെ അടി ഇങ്ങനെ ഏല്ക്കും സൂര്യവംശീ, ചന്ദ്രവംശിയിലേ വരാതെയിരിക്കും. സ്വയം അവനവനെ ചാട്ടവാറ് കൊണ്ടടിക്കും. ബാബയാണെങ്കില് പറയുകയാണ് അവകാശിയാകൂ. രാജ തിലകം നേടാന് ആഗ്രഹിക്കുന്നുണ്ടെങ്കില് എന്നെ ഓര്മ്മിക്കൂ മറ്റുള്ളവര്ക്കും ഓര്മ്മയുണര്ത്തിക്കൂ എങ്കില് നിങ്ങള് രാജാവാകും. യഥാക്രമമായിരിക്കുമല്ലോ. ചില വക്കീലന്മാര് ഓരോ കേസിന് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നുണ്ട് എന്നാല് ചിലര്ക്കാണെങ്കില് നോക്കൂ ധരിക്കാന് കോട്ട് പോലും ഉണ്ടായിരിക്കില്ല. പുരുഷാര്ത്ഥ ത്തിലാണല്ലോ ആധാരം. നിങ്ങളും പുരുഷാര്ത്ഥം ചെയ്യുകയാണെങ്കില് ഉയര്ന്ന പദവി നേടും. മനുഷ്യനില് നിന്ന് ദേവതയായി മാറണം. അധികാരിയാകണമെങ്കില് ആകൂ, പ്രജയാകണമെങ്കില് ആകൂ. പ്രജയിലും വേലക്കാരനും മറ്റും ആകും. വിദ്യാര്ത്ഥിയുടെ പെരുമാറ്റത്തിലൂടെ ടീച്ചര്ക്ക് മനസ്സിലാക്കാന് പറ്റുന്നു. അത്ഭുതം ഇതാണ് ആദ്യം വന്നവരേക്കാള് പുറകേ വന്നവര് തീവ്രമായി പോകുന്നത്. എന്തുകൊണ്ടെന്നാല് ഇപ്പോള് ദിനന്തോറും മികച്ച പോയിന്റുകള് ലഭിച്ചു കൊണ്ടിരിക്കുകയാണ്. തൈ നട്ടുകൊണ്ടേ പോവുകയാണ്. ആദ്യം വന്നവരാണെങ്കില് പലരും ഓടിപോയി. പുതിയവര് ഉണ്ടാവുകയാണ്. പുതിയ പുതിയ പോയിന്റുകള് ലഭിക്കുകയാണ്. വളരെ യുക്തിയോടെ മനസ്സിലാക്കി തരുകയാണ്. ബാബ പറയുകയാണ് വളരെ ഗഹനഗഹനമായ രമണീയ കാര്യങ്ങള് കേള്പ്പിക്കുകയാണ്, അതിലൂടെ നിങ്ങള് ഉടന് നിശ്ചയ ബുദ്ധിയായി മാറൂ. എന്റെ പാര്ട്ട് ഉള്ളതു വരേയ്ക്കും, നിങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കും. ഇതും ഡ്രാമയിലുള്ളതാണ്. എപ്പോള് കര്മ്മാതീത അവസ്ഥ നേടുന്നുവോ അപ്പോള് പഠിപ്പ് പൂര്ത്തിയാവും. കുട്ടികളും മനസ്സിലാക്കും. അവസാനം പരീക്ഷയുടെ ഫലം അറിയുമല്ലോ. ഈ പഠിപ്പിലെ ഒന്നാമത്തെ വിഷയമാണ് പവിത്രതയുടെ. ഏതു വരെ ബാബയുടെ ഓര്മ്മയിരിക്കുന്നില്ലയോ, ബാബയുടെ സേവനം ചെയ്യുന്നില്ലയോ, അതുവരെ വിശ്രമമുണ്ടാകരുത്. നിങ്ങളുടെ യുദ്ധം തന്നെ മായയുമായാണ്. രാവണനെ കേവലം കത്തിക്കുന്നുണ്ട് പക്ഷെ ഇതാരാണെന്ന് അറിയുന്നില്ല. ദസ്ഹരയെല്ലാം ഒരുപാട് ആഘോഷിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് അത്ഭുതം തോന്നുകയാണ് രാമഭഗവാന്റെ ഭഗവതി സീതയെ തട്ടിക്കൊണ്ടു പോയി. പിന്നീട് കുരങ്ങന്മാരുടെ സേനയുണ്ടാക്കി. ഇങ്ങനെ എപ്പോഴെങ്കിലും സംഭവിക്കുമോ? ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അതിനാല് എപ്പോള് പ്രദര്ശിനിയില് വന്നാലും ആദ്യമാദ്യം പറയണം ഭാരതത്തില് ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. അപ്പോള് എത്ര മനുഷ്യരുണ്ടായിരുന്നിരിക്കും. 5000 വര്ഷത്തിന്റെ കാര്യമാണ്. ഇപ്പോള് കലിയുഗമാണ്, അതേ മഹാവിനാശിയായ മഹാഭാരത യുദ്ധവുമുണ്ട്, ബാബ വന്ന് രാജയോഗം പഠിപ്പിക്കുകയാണ്. വിനാശവും ഉണ്ടാകും. ഇവിടെ ഒരു ധര്മ്മം ഒരു അഭിപ്രായം അഥവാ ശാന്തി എങ്ങനെ ഉണ്ടാവാന് സാധിക്കും. ഏകാഭിപ്രായമുണ്ടാകുന്നതിന് വേണ്ടി എത്ര തല പുണ്ണാക്കുന്നുവോ അത്രയും തന്നെ യുദ്ധമുണ്ടാക്കുന്നു. ബാബ പറയുകയാണ് ഇപ്പോള് ഞാന് പരസ്പരം യുദ്ധം ചെയ്യുന്ന എല്ലാവരുടെയും ഇടയ്ക്ക് നിങ്ങള്ക്ക് വെണ്ണ നല്കുകയാണ്. ബാബ മനസ്സിലാക്കി തരുകയാണ് ആര് ചെയ്യുന്നോ അവര് നേടും. ചില ചില കുട്ടികള്ക്ക് അച്ഛനേക്കാളും ഉയര്ന്നതാകാന് സാധിക്കുന്നു. നിങ്ങള് എന്നെക്കാളും സമ്പന്നമായി വിശ്വത്തിന്റെ അധികാരിയായി മാറും ഞാന് ആകുന്നില്ല. ഞാന് നിങ്ങള് കുട്ടികളുടെ നിഷ്കാമ സേവനം ചെയ്യുന്നു ഞാന് ദാതാവാണ്. ഇങ്ങനെയാരും മനസ്സിലാക്കരുത് ഞാന് ശിവബാബയ്ക്ക് 5 രൂപ കൊടുക്കുകയാണ്. എന്നാല് ശിവബാബയില് നിന്ന് 5 കോടി സ്വര്ഗ്ഗത്തിലെടുക്കുന്നു. അപ്പോള് ഇത് കൊടുക്കലാണോ. അഥവാ മനസ്സിലാക്കുകയാണ് ഞാന് കൊടുക്കുന്നു, ഇത് ശിവബാബയോടുള്ള വലിയ അപമാനമാണ് ചെയ്യുന്നത്. ബാബ നിങ്ങളെ എത്ര ഉയര്ന്നതാക്കുന്നു. നിങ്ങള് 5 രൂപ ശിവബാബയുടെ ഖജനാവില് ഇടുന്നു. ബാബ നിങ്ങള്ക്ക് 5 കോടി നല്കുന്നു. കക്കയില് നിന്ന് വജ്ര സമാനമാക്കി മാറ്റുന്നു. ഇങ്ങനെ ഒരിക്കലും സംശയം ഉണ്ടാവരുത് ഞാന് ശിവബാബയ്ക്ക് കൊടുത്തു. ബാബ എത്ര ഭോലാനാഥനാണ്. ഒരിക്കലും ഈ ചിന്ത വരരുത് ഞങ്ങള് ബാബയ്ക്ക് കൊടുക്കുകയാണ്. ഇല്ല, ശിവബാബയില് നിന്ന് 21 ജന്മത്തേയ്ക്ക് സമ്പത്തെടുക്കുകയാണ്. ശുദ്ധ വിചാരത്തിലല്ല നല്കിയതെങ്കില് എങ്ങനെ സ്വീകരിക്കും. എല്ലാ കാര്യങ്ങളുടെയും ബോധം ബുദ്ധിയില് വെയ്ക്കണം. ഈശ്വാരാര്ത്ഥം ദാനം ചെയ്യുന്നു, ഈശ്വരന് എന്താ ഭിക്ഷക്കാരനായിട്ടാണോ? അല്ല, മനസ്സിലാക്കുകയാണ് നമുക്ക് അടുത്ത ജന്മത്തില് ലഭിക്കും. ബാബയിപ്പോള് നിങ്ങള്ക്ക് കര്മ്മം, അകര്മ്മം, വികര്മ്മത്തിന്റെ ഗതിയിരുന്ന് മനസ്സിലാക്കി തരുകയാണ്. ഇവിടെ എന്ത് കര്മ്മം ചെയ്താലും വികര്മ്മം തന്നെയേ ആവൂ എന്തുകൊണ്ടെന്നാല് രാവണ രാജ്യമാണ്. സത്യയുഗത്തില് കര്മ്മം അകര്മ്മമായി മാറുന്നു. ഞാന് ഇപ്പോള് നിങ്ങളെ ആ ലോകത്തിലേയ്ക്ക് ട്രാന്സ്ഫര് ചെയ്യുകയാണ്, അവിടെ നിങ്ങളില് നിന്ന് വികര്മ്മമേ ഉണ്ടാവുകയില്ല. ഒരുപാട് കുട്ടികളുണ്ടാവും പിന്നെ നിങ്ങളുടെ പൈസ കൊണ്ട് വന്നിട്ട് എന്ത് ചെയ്യും. ഞാന് വിവരമില്ലാത്ത സ്വര്ണ്ണക്കച്ചവടക്കാരനല്ല, ഉപയോഗമില്ലാതെ എടുത്താല് അത് പിന്നെ നിറച്ച് നല്കേണ്ടി വരും. ഞാന് പക്കയായ സ്വര്ണ്ണ വ്യാപാരിയാണ്. പറയും ആവശ്യമില്ല. ശരി

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തീവ്ര വേഗത്തില് പുരുഷാര്ത്ഥം ചെയ്ത് വികാരങ്ങളുടെ കറയെ യോഗത്തിന്റെ അഗ്നിയില് ഉരുക്കി കളയണം. പവിത്രതയുടെ പൂര്ണ്ണമായ പ്രതിജ്ഞ ചെയ്യണം.

2. കര്മ്മം, അകര്മ്മം, വികര്മ്മത്തിന്റെ ഗതിയെ ബുദ്ധിയില് വെച്ച് തന്റേതെല്ലാം പുതിയ ലോകത്തിലേയ്ക്ക് വേണ്ടി ട്രാന്സ്ഫര് ചെയ്യണം.

വരദാനം :-
തന്റെ ബുദ്ധിയാകുന്ന നേത്രത്തെ ശുദ്ധവും ശ്രദ്ധാലുവും ആക്കി വെക്കുന്ന മാസ്റ്റര് ജ്ഞാനസമ്പന്നരും ശക്തിസമ്പന്നരുമായി ഭവിക്കട്ടെ

ജ്യോതിഷിമാര് തന്റെ ജ്യോതിഷ ജ്ഞാനത്തിലൂടെ, ഗ്രഹങ്ങളുടെ ജ്ഞാനത്തിലൂടെ വരാനിരിക്കുന്ന ആപത്തുകളെ അറിയുന്നതു പോലെ, താങ്കള് കുട്ടികള് നേരത്തേ കൂട്ടി മായയാല് വരാനിരിക്കുന്ന പരീക്ഷകളെ തിരിച്ചറിഞ്ഞ് പദവിയോടെ വിജയിക്കുവാന് വേണ്ടി തന്റെ ബുദ്ധിയാകുന്ന നേത്രത്തെ ശുദ്ധമാക്കൂ , ശ്രദ്ധാലുവായിരിക്കൂ. ദിനം പ്രതിദിനം ഓര്മയുടെ അഥവാ സൈലന്സിന്റെ ശക്തിയെ വര്ധിപ്പിക്കൂ. എങ്കില് ആദ്യമേ മനസ്സിലാകും ഇന്ന് എന്തോ സംഭവിക്കുവാനിരിക്കുന്നു. മാസ്റ്റര് ജ്ഞാനസമ്പന്നരും ശക്തി സമ്പന്നരുമാകൂ എങ്കില് ഒരിക്കലും പരാജയമുണ്ടാകുക സാധ്യമല്ല.

സ്ലോഗന് :-
പവിത്രത തന്നെ നവീനതയും ജ്ഞാനത്തിന്റെ അടിത്തറയും