11-11-2020 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്


മധുരമായകുട്ടികളേ - നിങ്ങളിപ്പോള്വിശ്വസേവകരാണ്, നിങ്ങള്ക്ക്ഒരുകാര്യത്തിലുംദേഹ-അഭിമാനംവരരുത്

ചോദ്യം :-

ഏതൊരു ശീലം ഈശ്വരീയ നിയമത്തിന് വിരുദ്ധമാണ്, അതിലൂടെ വളരെ നഷ്ടമുണ്ടാകുന്നു?

ഉത്തരം :-

ഏതെങ്കിലും സിനിമാക്കഥകള് കേള്ക്കുക അല്ലെങ്കില് വായിക്കുക, നോവലുകള് വായിക്കുക.... ഈ ശീലം തീര്ത്തും നിയമ വിരുദ്ധമാണ്, ഇതിലൂടെ വളരെ നഷ്ടമുണ്ടാകുന്നു. ബാബയുടെ നിഷ്കര്ഷിച്ചിട്ടുള്ളതാണ് കുട്ടികളേ നിങ്ങള് ഇങ്ങനെയുള്ള പുസ്തകങ്ങളൊന്നും വായിക്കരുത്. അഥവാ ഏതെങ്കിലും ബി.കെ ഇങ്ങനെയുള്ള പുസ്തകങ്ങള് പഠിക്കുന്നുണ്ടെങ്ങില് നിങ്ങള് പരസ്പരം ജാഗ്രതപ്പെടുത്തൂ.

ഓം ശാന്തി. മധുരമധുമായ ആത്മീയ കുട്ടികളോട് ആത്മീയ അച്ഛന് പറയുകയാണ് - തന്റെ പരിശോധന നടത്തൂ അതായത് ഓര്മ്മയുടെ യാത്രയിലൂടെ നമ്മള് തമോപ്രധാനത്തില് നിന്ന് സതോപ്രധാനതയിലേക്ക് എത്രത്തോളം മുന്നേറിയിട്ടുണ്ട് എന്തുകൊണ്ടെന്നാല് എത്രത്തോളം ഓര്മ്മിക്കുന്നോ അത്രയും പാപം മുറിഞ്ഞുകൊണ്ടിരിക്കും. ഇപ്പോള് ഈ അക്ഷരം ഏതെങ്കിലും ശാസ്ത്രത്തിലോ മറ്റോ എഴുതിയിട്ടുണ്ടോ? എന്തുകൊണ്ടെന്നാല് ആരാരെല്ലാമാണോ ധര്മ്മം സ്ഥാപിച്ചത്, അവരെന്താണോ മനസ്സിലാക്കി തന്നത് അതാണ് ശാസ്ത്രമായി ഉണ്ടാക്കിയിട്ടുള്ളത് അതാണ് പിന്നീടിരുന്ന് പഠിക്കുന്നത്. പുസ്തകത്തിന്റെ പൂജ നടത്തുന്നു. എഴുതിവെച്ചിട്ടുണ്ട് അതുകൊണ്ട് ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. ദേഹ സഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളെയും ഉപേക്ഷിച്ച് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ. ബാബ ഓര്മ്മ നല്കുന്നു - നിങ്ങള് കുട്ടികള് ആദിയില് അശരീരി ആയാണ് വന്നിരുന്നത്, അവിടെ പവിത്രമായി തന്നെയാണിരിക്കുന്നത്. മുക്തി-ജീവന് മുക്തിയിലേക്ക് പതിതമായ ഒരാത്മവിനും പോകാന് സാധിക്കില്ല. അതാണ് നിരാകാരി, നിര്വ്വികാരീ ലോകം. ഇതിനെ പറയുന്നത് സാകാരീ വികാരീ ലോകമെന്നാണ്, പിന്നീട് സത്യയുഗത്തില് ഇത് തന്നെ നിര്വ്വികാരീ ലോകമാകുന്നു. സത്യയുഗത്തില് വസിക്കുന്ന ദേവതകള്ക്കാണെങ്കില് വളരെയധികം മഹിമയുണ്ട്. ഇപ്പോള് കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് - നല്ലരീതിയില് ധാരണ ചെയ്ത് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കൂ. നിങ്ങള് ആത്മാക്കള് എവിടെനിന്നാണോ വന്നത്, പവിത്രമായ് തന്നെയാണ് വന്നത്. പിന്നീട് ഇവിടെ വന്ന് അപവിത്രമാകേണ്ടതും തീര്ച്ചയാണ്. സത്യയുഗത്തെ നിര്വ്വികാരീ ലോകമെന്നും, കലിയുഗത്തെ വികാരീ ലോകമെന്നുമാണ് പറയുന്നത്. ഇപ്പോള് നിങ്ങള് ബാബയെ ഓര്മ്മിക്കുന്നു അതായത് ഞങ്ങളെ പാവനവും നിര്വ്വികാരിയുമാക്കുന്ന അങ്ങ് വികാരീ ലോകം വികാരീ ശരീരത്തിലേക്ക് വരൂ. ബാബ സ്വയംമനസ്സിലാക്കി തരുന്നു - ബ്രഹ്മാവിന്റെ ചിത്രത്തില് തന്നെയാണ് സംശയിക്കുന്നത് ഈ മുത്തച്ഛനെ എന്തിനാണ് ഇരുത്തിയിരിക്കുന്നത്. മനസ്സിലാക്കി കൊടുക്കണം ഇത് ഭഗീരഥനാണ്. ശിവ ഭഗവാനുവാചയാണ് - ഇത് ഞാന് സ്വീകരിച്ച രഥമാണ് എന്തുകൊണ്ടെന്നാല് എനിക്ക് പ്രകൃതിയുടെ ആധാരം തീര്ച്ചയായും ആവശ്യമാണ്. അല്ല എങ്കില് എങ്ങനെ ഞാന് നിങ്ങളെ പതിതത്തില് നിന്ന് പാവനമാക്കും. ദിവസവും പഠിപ്പിക്കേണ്ടതും ആവശ്യമാണ്. ഇപ്പോള് ബാബ നിങ്ങള് കുട്ടികളോട് പറയുന്നു സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി എന്നെ മാത്രം ഓര്മ്മിക്കൂ. എല്ലാ ആത്മാക്കള്ക്കും തന്റെ പിതാവിനെ ഓര്മ്മിക്കണം. കൃഷ്ണനെ എല്ലാ ആത്മാക്കളുടെയും പിതാവെന്ന് പറയില്ല. കൃഷ്ണന് സ്വന്തം ശരീരമുണ്ട്. അതുകൊണ്ട് ഇത് ബാബ വളരെ സഹജമായി മനസ്സിലാക്കി തരികയാണ് - എപ്പോള് ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുക്കുകയാണെങ്കില് പറയൂ - ബാബ പറയുന്നു നിങ്ങള് അശരീരിയായാണ് വന്നത്, ഇപ്പോള് അശരീരിയായി പോകണം. അവിടെ നിന്ന് പവിത്ര ആത്മാവ് തന്നെയാണ് വരുന്നത്. ഇനി നാളെ ആരെങ്കിലും വരികയാണെങ്കിലും പവിത്രമാണ്, അതുകൊണ്ട് അവരുടെ മഹിമ തീര്ച്ചയായും ഉണ്ടാകും. സന്യാസിയോ, താപസനോ, ഗൃഹസ്ഥിയോ ആരുടേയാണോ പേരുണ്ടാകുന്നത്, തീര്ച്ചയായും അവരുടേത് ഇത് ആദ്യ ജന്മമായിരിക്കില്ലേ. അവര്ക്ക് വരേണ്ടത് തന്നെ ധര്മ്മം സ്ഥാപിക്കാനാണ്. ഏതുപോലെയാണോ ബാബ ഗുരു നാനാക്കിനെ പ്രതി മനസ്സിലാക്കി തരുന്നത്. ഇപ്പേള് ഗുരുവെന്ന ശബ്ദവും തീര്ച്ചയായും പറയണം എന്തുകൊണ്ടെന്നാല് നാനക്ക് എന്ന പേരും ധാരാളം പേര്ക്കില്ലേ. എപ്പോള് ആരുടെയെങ്കിലും മഹിമ ചെയ്യുന്നോ അതനുസരിച്ച് പറയുന്നതാണ്. പറഞ്ഞില്ലെങ്കില് അത് ശരിയല്ല. വാസ്തവത്തില് കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് - ഒരാളല്ലാതെ ഗുരുവായി ആരും തന്നെയില്ല. ആ ആളുടെ പേരില് തന്നെയാണ് മഹിമ പാടുന്നത്. സത്ഗുരു അകാലനാണ്... അകാലമൂര്ത്തിയാണ് അര്ത്ഥം കാലന് വിഴുങ്ങില്ല, അത് ആത്മാവാണ്, അതുകൊണ്ടാണ് ഈ കഥകളെല്ലാം ഇരുന്നുണ്ടാക്കയിരിക്കുന്നത്. സിനിമാകഥകളുടെ പുസ്തകങ്ങള്, നോവലുകള് തുടങ്ങിയവ ധാരാളം പേര് വായിക്കുന്നുണ്ട്. ബാബ കുട്ടികളെ ജാഗ്രതപ്പെടുത്തുകയാണ്. ഒരിക്കലും നോവലുകളൊന്നും വായിക്കരുത്. ചിലര്ക്ക് ശീലമുണ്ട്. ഇവിടെയാണെങ്കില് നിങ്ങള് സൗഭാഗ്യശാലികളാകുന്നു. ചില ബി.കെ-കള് പോലും നോവലുകള് വായിക്കുന്നുണ്ട് അതുകൊണ്ട് ബാബ എല്ലാകുട്ടികളോടും പറയുന്നു - എപ്പോഴെങ്കിലും ആരെങ്കിലും നോവല് വായിക്കുന്നത് കണ്ടാല് പെട്ടന്ന് തന്നെ എടുത്ത് നശിപ്പിച്ച് കളയൂ, ഇതില് പേടിക്കരുത്. നമ്മളെ ശപിക്കുകയോ ദേഷ്യപ്പെടുകയോ ഒന്നുമില്ല. നിങ്ങളുടെ കര്ത്തവ്യമാണ് പരസ്പരം ജാഗ്രതപ്പെടുത്തുക. സിനിമാ കഥകള് കേള്ക്കുക അല്ലെങ്കില് വായിക്കുക നിയമ വിരുദ്ധമാണ്. നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടെങ്കില് പെട്ടന്ന് തന്നെ റിപ്പോര്ട്ട് ചെയ്യണം. അല്ല എങ്കില് എങ്ങനെ തിരുത്തും? തന്റെ നഷ്ടം ചെയ്തുകൊണ്ടിരിക്കും. തന്നില് തന്നെ യോഗബലമില്ലെങ്കില് ഇവിടെയിരുന്ന് എന്ത് പഠിപ്പിക്കും. ബാബയാല് വിലക്കപ്പെട്ടതാണ.് അഥവ വീണ്ടും ഇങ്ങനെയുള്ള കാര്യം ചെയ്തു കൊണ്ടിരിക്കുകയാണെങ്കില് ഉള്ളില് ഹൃദയം തീര്ച്ചയായും കുത്തിക്കൊണ്ടിരിക്കും. തന്റെ നഷ്ടം ഉണ്ടാകും അതുകൊണ്ട് ആരിലെങ്കിലും എന്തെങ്കിലും അവഗുണം കാണുകയാണെങ്കില് എഴുതണം. ആരും നിയമ വിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ലല്ലോ? എന്തുകൊണ്ടെന്നാല് ബ്രാഹ്മണന് ഈ സമയം സേവകനല്ലേ. ബാബ പോലും പറയുന്നു കുട്ടികളേ നമസ്ക്കാരം. അര്ത്ഥ സഹിതം മനസ്സിലാക്കി തരുന്നു. പുത്രിമാര് ആരെല്ലാമാണോ പഠിപ്പിക്കുന്നത് - അവരില് ദേഹ-അഭിമാനം വരരുത്. ടീച്ചറും വിദ്യാര്ത്ഥികളുടെ സേവകരല്ലേ. ഗവര്ണര് തുടങ്ങിയവര് കത്തെഴുതാറുണ്ട്, അപ്പോള് താഴെ വ്യക്തമാക്കാറുണ്ട്, ഞാന് വിശ്വസ്തനായ സേവകനാണ്. സ്വയം നേരിട്ട് പേരെഴുതും. ബാക്കിയെല്ലാം ക്ലാര്ക്ക് തന്റെ കൈകൊണ്ട് എഴുതിച്ചേര്ക്കും. ഒരിക്കലും തന്റെ പെരുമ എഴുതില്ല. ഇന്നത്തെ കാലത്ത് ഗുരു സ്വയം തന്നെ തനിക്ക് ശ്രീ-ശ്രീ എന്നെഴുതുന്നു. ഇവിടെയും ചിലര് ഇങ്ങനെയുണ്ട് - ഇന്നാള് ശ്രീയെന്നെഴുതുന്നു. വാസ്തവത്തില് ഇങ്ങനെയും എഴുതാന് പാടില്ല. സ്ത്രീയെ ശ്രീമതിയെന്നും എഴുതാന് സാധിക്കില്ല. ശ്രീമതം അപ്പോഴാണ് ലഭിക്കുക എപ്പോഴാണോ ശ്രീ-ശ്രീ സ്വയം വന്ന് മതം നല്കുന്നത്. നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും തീര്ച്ചയായും ആരുടെയെങ്കിലും മതത്തിലൂടെയല്ലേ ദേവതയായിത്തീര്ന്നിരിക്കുക. ഭാരതത്തില് ആര്ക്കും അറിയില്ല അതായത് ഇവര് ഇത്രയും ഉയര്ന്ന വിശ്വത്തിന്റെ അധികാരിയായത് എങ്ങനെയാണെന്ന്. നിങ്ങള്ക്ക് ഈ ലഹരി ഉയരണം. ഈ ലക്ഷ്യത്തിന്റെ ചിത്രം നെഞ്ചില് തൂങ്ങിക്കിടക്കണം. ആരോടും പറയൂ ഞങ്ങളെ ഭഗവാന് പഠിപ്പിക്കുന്നു, അതിലൂടെ ഞങ്ങള് വിശ്വത്തിന്റെ മഹാരാജാവാകുന്നു. ബാബ വന്നിരിക്കുന്നു ഈ രാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നതിന്. ഈ പഴയ ലോകത്തിന്റെ വിനാശം മുന്നില് നില്ക്കുന്നു. നിങ്ങള് ചെറിയ-ചെറിയ പുത്രിമാര്ക്ക് തത്തയെ പോലെ ആര്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. വലിയ-വലിയ സമ്മേളനങ്ങളിലെല്ലാം നിങ്ങളെ വിളിക്കുന്നു. നിങ്ങള് ഈ ചിത്രം കൊണ്ട് പോകൂ എന്നിട്ടിരുന്ന് മനസ്സിലാക്കിക്കൊടുക്കൂ. ഭാരതത്തില് വീണ്ടും ഇവരുടെ രാജ്യം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. എവിടെയും നിറഞ്ഞ സഭയില് നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. മുഴുവന് ദിവസവും നിങ്ങള്ക്ക് സേവനത്തിന്റെ തന്നെ ലഹരി ഉണ്ടായിരിക്കണം. ഭാരതത്തില് ഇവരുടെ രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബാബ ഞങ്ങളെ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ശിവ ഭഗവാനുവാചയാണ് - അല്ലയോ കുട്ടികളേ, നിങ്ങള് നിങ്ങളെ ആത്മാവെന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ. എങ്കില് നിങ്ങള് 21 തല മുറയിലേക്ക് ഇവരെ പോലെയായി മാറും. ദൈവീക ഗുണവും ധാരണ ചെയ്യണം. ഇപ്പോഴാണെങ്കില് എല്ലാവരുടേതും ആസുരീയ ഗുണമാണ്. ശ്രേഷ്ഠമാക്കി മാറ്റുന്നത് ഒരേഒരു ശ്രീ ശ്രീ ശിവബാബ മാത്രമാണ്. ആ ഉയര്ന്നതിലും ഉയര്ന്ന ബാബ ഞങ്ങളെ പഠിപ്പിക്കുന്നു. ശിവഭഗവാനുവാചയാണ്, മന്മനാഭവ. ഭഗീരഥന് വളരെ പ്രസിദ്ധമാണ.് ഭഗീരഥനെ തന്നെയാണ് ബ്രഹ്മാവെന്ന് പറയുന്നത്, അവരെ തന്നെയാണ് മഹാവീരനെന്നും പറയുന്നത്. ഇവിടെ ദില്വാഡാ ക്ഷേത്രത്തില് ഇരിക്കുന്നില്ലേ. ജൈനികള് തുടങ്ങി ആരെല്ലാമാണോ ക്ഷത്രമുണ്ടാക്കുന്നവര് അവര്ക്ക് ഒന്നും തന്നെ അറിയില്ല. നിങ്ങള് ചെറിയ-ചെറിയ പെണ്മക്കള്ക്ക് ആരെയും സന്ദര്ശിക്കാന് സാധിക്കും. ഇപ്പോള് നിങ്ങള് ശ്രേഷ്ഠമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഭാരതത്തിന്റെ ലക്ഷ്യമല്ലേ. എത്ര ലഹരി ഉയരണം. ഇവിടെ ബാബ നല്ല രീതിയില് ലഹരി ഉയര്ത്തുന്നു. എല്ലാവരും പറയുന്നു ഞങ്ങള് ലക്ഷ്മീ-നാരായണനാകും. രാമനും-സീതയുമാകുന്നതിന് ആരും കൈ ഉയര്ത്തുന്നില്ല. ഇപ്പോള് നിങ്ങളാണ് അഹിംസകര്, ക്ഷത്രിയര്. നിങ്ങള് അഹിംസകരായ ക്ഷത്രിയരെ ആര്ക്കും അറിയില്ല. ഇത് നിങ്ങള് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. ഗീതയിലും മനന്മനാഭവയെന്ന അക്ഷരമുണ്ട്. സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ. ഇത് മനസ്സിലാക്കേണ്ട കാര്യമല്ലേ എന്നാല് മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ബാബയിരുന്ന് കുട്ടികള്ക്ക് ശിക്ഷണം നല്കുന്നു - കുട്ടികളേ നിങ്ങള് ആത്മ-അഭിമാനിയാകൂ. ഈ സംസ്ക്കാരം നിങ്ങള്ക്ക് പിന്നീട് 21 ജന്മം ഉണ്ടായിരിക്കും. നിങ്ങള്ക്ക് ശിക്ഷണം ലഭിക്കുന്നത് തന്നെ 21 ജന്മത്തേക്കാണ്.

ബാബ ഓരോ നിമിഷവും അടിസ്ഥാന കാര്യം മനസ്സിലാക്കി തരുന്നു - സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ. പരമാത്മാവായ പിതാവ് നമ്മള് ആത്മാക്കള്ക്കിരുന്ന് മനസ്സിലാക്കി തരുന്നു. നിങ്ങള് അടിക്കടി ദേഹ-അഭിമാനത്തിലേക്ക് വരുന്നു പിന്നീട് വീടും കുടുംബവുമെല്ലാം ഓര്മ്മവരുന്നു. ഇത് സംഭവിക്കുന്നു. ഭക്തിമാര്ഗ്ഗത്തിലും ഭക്തി ചെയ്ത്-ചെയ്ത് ബുദ്ധി മറ്റു വശങ്ങളിലേക്ക് പോകുന്നു. ഒന്നില് ഉറച്ച് കേവലം അവര്ക്കാണിരിക്കാന് സാധിക്കുന്നത് ആരാണോ അതീവ ഭക്തി ചെയ്യുന്നത്, അതിനെയാണ് തീവ്ര ഭക്തിയെന്ന് പറയുന്നത്. തീര്ത്തും ലൗലീനമാകുന്നു. നിങ്ങളും അതുപോലെ ഓര്മ്മയിലിരിക്കുമ്പോള് ചില സമയം തീര്ത്തും അശരീരിയാകുന്നു. ആരാണോ നല്ല കുട്ടികള് - അവരാണ് ഇങ്ങനെയുള്ള അസസ്ഥയിലിരിക്കുക. ദേഹത്തിന്റെ ബോധം ഇല്ലാതാകും. അശരീരിയായി ആ ആനന്ദത്തില് മുഴുകും. ഇത് ശീലമാകും. സന്യാസി തത്വജ്ഞാനി അഥവാ ബ്രഹ്മജ്ഞാനിയാണ്. അവര് പറയുന്നത് ഞങ്ങള് ലീനമാകുമെന്നാണ്. ഈ പഴയ ശരീരം ഉപേക്ഷിച്ച് ബ്രഹ്മതത്ത്വത്തില് ലീനമാകും. എല്ലാവര്ക്കും അവരവരുടെ ധര്മ്മമല്ലേ. ആരും മറ്റുള്ള ധര്മ്മത്തെ അംഗീകരിക്കുന്നില്ല. ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിലുള്ളവരും തമോപ്രധാനമായി. ഗീതയുടെ ഭഗവാന് എപ്പോഴാണ് വന്നിരുന്നത്? ഗീതയുടെ യുഗം എപ്പോഴായിരുന്നു? ഒരാള് പോലും അറിയുന്നില്ല. നിങ്ങള്ക്കറിയാം ഈ സംഗമയുഗത്തില് തന്നെയാണ് ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നത്. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാക്കുന്നത്. ഭാരതത്തിന്റെ തന്നെ കാര്യമാണ്. അനേക ധര്മ്മവും തീര്ച്ചയായും ഉണ്ടയിരുന്നു. മഹിമയുണ്ട് ഒരു ധര്മ്മത്തിന്റെ സ്ഥാപനയും, അനേക ധര്മ്മങ്ങളുടെ വിനാശവും. സത്യയുഗത്തില് ഒരു ധര്മ്മമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള് കലിയുഗത്തില് അനേക ധര്മ്മങ്ങളുണ്ട്. വീണ്ടും ഒരു ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നു. ഒരു ധര്മ്മമുണ്ടായിരുന്നു, ഇപ്പോളില്ല. ബാക്കിയെല്ലാം നില്ക്കുന്നുണ്ട്. ആല്വൃക്ഷത്തിന്റെ ഉദാഹരണവും തീര്ത്തും ശരിയാണ്. അടിത്തറയില്ല. ബാക്കി മുഴുവന് വൃക്ഷവും നില്ക്കുന്നുണ്ട്. അതുപോലെ ഇതിലും ദേവീ ദേവതാ ധര്മ്മമില്ല. ആദി സനാതന ദേവീ ദേവതാ ധര്മ്മം അത് തായ്ത്തടിയായിരുന്നു - അതിപ്പോള് പ്രായഃലോപമായിരിക്കുന്നു. വീണ്ടും ബാബ സ്ഥാപിക്കുന്നു. ബാക്കി ഈ എല്ലാ ധര്മ്മങ്ങളും പിറകില് വന്നതാണ് വീണ്ടും ചക്രത്തിന് തീര്ച്ചയായും ആവര്ത്തിക്കണം അര്ത്ഥം പഴയ ലോകത്തില് നിന്ന് വീണ്ടും പുതിയ ലോകമാകണം. പുതിയ ലോകത്തില് ഇവരുടെ രാജ്യമായിരുന്നു. നിങ്ങളുടെ പക്കല് വലിയ ചിത്രവുമുണ്ട്, ചെറുതുമുണ്ട്. വലിയ സാധനമാണെങ്കില് കണ്ടിട്ട് ചോദിക്കും - ഇതെന്ത് സാധനമാണ് ഉയര്ത്തിയിരിക്കുന്നത്. പറയൂ ഞങ്ങള് അങ്ങനെയുള്ള വസ്തുവാണ് ഉയര്ത്തിയിരിക്കുന്നത് അതിലൂടെ മനുഷ്യന് യാചകനില് നിന്ന് രാജകുമാരനാകും. മനസ്സില് വളരെ ഉണര്വ്വും, വളരെ സന്തോഷവുമുണ്ടായിരിക്കണം. നമ്മള് ആത്മാക്കള് ഭഗവാന്റെ കുട്ടികളാണ്. ആത്മാക്കളെ ഭഗവാന് പഠിപ്പിക്കുന്നു. ബാബ നമ്മളെ കണ്കളില് ഇരുത്തി കൊണ്ട് പോകും. ഈ മോശമായ ലോകം നമുക്ക് കഴിയാനുള്ളതല്ല. മുന്നോട്ട് പോകവെ അയ്യോ, അയ്യോ എന്ന് നിലവിളിക്കും, കാര്യം തന്നെ പറയേണ്ട. കോടിക്കണക്കിന് മനുഷ്യര് മരിക്കുന്നു. ഇത് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. നമ്മള് ഈ കണ്ണുകളിലൂടെ എന്തെല്ലാമാണോ കാണുന്നത് ഇതൊന്നും തന്നെ ഉണ്ടായിരിക്കില്ല. ഇവിടെയാണെങ്കില് മനുഷ്യര് മുള്ളുകളെ പോലെയാണ്. സത്യയുഗത്തില് പൂക്കളുടെ പൂന്തോട്ടമാണ്. പിന്നീട് നമ്മളുടെ കണ്ണുകള് ശീതളമായി തീരും. പൂന്തോട്ടത്തില് പോകുമ്പോള് കണ്ണുകള് ശീതളമാകാറില്ലേ. അതുകൊണ്ട് നിങ്ങളിപ്പോള് കോടിക്കോടി ഭാഗ്യശാലിയായിക്കൊണ്ടിരിക്കുന്നു. ആരാണോ ബ്രാഹ്മണനാകുന്നത് അവരുടെ ചരണങ്ങളില് കോടികളുണ്ട്. നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കണം - ഞങ്ങള് ഈരാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ടാണ് ബാബ ബാഡ്ജ് ഉണ്ടാക്കിച്ചത്. വെള്ള സാരി ധരിച്ച്, ബാഡ്ജ് അണിഞ്ഞിരിക്കുന്നു, ഇതിലൂടെ സ്വതവേ തന്നെ സേവനം നടന്നുകൊണ്ടിരിക്കും. മനുഷ്യര് പാടുന്നുണ്ട് ആത്മാവും പരമാത്മാവും വളരെക്കാലം വേര്പെട്ടിരുന്നു.... എന്നാല് വളരെക്കാലത്തിന്റെ അര്ത്ഥം ആരും മനസ്സിലാക്കുന്നില്ല. നിങ്ങള്ക്ക് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് വളരെക്കാലം അര്ത്ഥം അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം നിങ്ങള് കുട്ടികള് ബാബയുമായി കണ്ടുമുട്ടിയിരിക്കയാണ്. നിങ്ങള്ക്ക് ഇതും അറിയാം അതായത് ഈ സൃഷ്ടിയില് ഏറ്റവും പ്രസിദ്ധമായിട്ടുള്ളത് ഈ രാധയും കൃഷ്ണനുമാണ്. ഇവര് സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരനും രാജകുമാരിയുമാണ്. ഇവര് എവിടെ നിന്നാണ് വന്നതെന്ന് ഒരിക്കലും ആരുടെയും ചിന്തയില് പോലും വരില്ല. സത്യയുഗത്തിന് മുന്പ് തീര്ച്ചയായും കലിയുഗമായിരിക്കും. വിശ്വത്തിന്റെ അധികാരിയാകാന് അവര് എന്ത് കര്മ്മമാണ് ചെയ്തത്. ഭാരതവാസി ആരും തന്നെ ഇവര് വിശ്വത്തിന്റെ അധികാരിയാണെന്ന് മനസ്സിലാക്കുന്നില്ല. എപ്പോഴായിരുന്നോ ഇവരുടെ രാജ്യമായിരുന്നത് അപ്പോള് ഭാരതത്തില് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മളെ ബാബ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ലക്ഷ്യം ഇതാണ്. ക്ഷേത്രങ്ങളില് ഇവരുടെ ചിത്രങ്ങളെല്ലാമുണ്ട്. എന്നാല് ഇത് മനസ്സലാക്കുന്നില്ല ഈ സമയം ഇവരുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളില് പോലും നമ്പര്വൈസായാണ് മനസ്സിലാക്കുന്നത്. ചിലരാണെങ്കില് പൂര്ണ്ണമായും തന്നെ മറന്ന് പോകുന്നു. സ്വഭാവം മുന്പുണ്ടായിരുന്നത് പോലെതന്നെയാണ്. ഇവിടുന്ന് വളരെ നല്ലതാണെന്ന് മനസ്സിലാക്കുന്നുണ്ട് പുറത്തിറങ്ങിയാല് കഴിഞ്ഞു. സേവനത്തിനുള്ള താല്പ്പര്യമുണ്ടായിരിക്കണം. എല്ലാവര്ക്കും ഈ സന്ദേശം നല്കാനുള്ള യുക്തി രചിക്കണം. പരിശ്രമിക്കണം. ലഹരിയോടെ പറയണം- ശിവബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് പാപം ഇല്ലാതാകും. ഞങ്ങള് ഒരു ശിവബാബയെ അല്ലാതെ മറ്റാരേയും ഓര്മ്മിക്കുന്നില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ലക്ഷ്യത്തിന്റെ ചിത്രം സദാ കൂടെ വെയ്ക്കണം. ലഹരി ഉണ്ടായിരിക്കണം ഇപ്പോള് നമ്മള് ശ്രീമതത്തിലൂടെ വിശ്വത്തിന്റെ അധികാരിയായിക്കൊണ്ടിരിക്കുകയാണ്. നമ്മള് ഇങ്ങനെയുള്ള പൂക്കളുടെ പൂന്തോട്ടത്തതിലേക്ക് പോകുന്നു - അവിടെ നമ്മുടെ കണ്ണുകള് തന്നെ ശീതളമാകും.

2) സേവനത്തിനുള്ള വളരെ-വളെരെ താല്പ്പര്യം വെയ്ക്കണം. വലിയ മനസ്സോടെ അല്ലെങ്കില് ഉണര്വ്വോടെ വലിയ-വലിയ ചിത്രങ്ങളില് സേവനം ചെയ്യണം. യാചകനില് നിന്ന് രാജകുമാരനാക്കണം.

വരദാനം :-

യജ്ഞ സേവനത്തിലൂടെ സര്വ്വ പ്രാപ്തികളുടെയും പ്രസാദം പ്രാപ്തമാക്കുന്ന ആള്റൗണ്ട് സേവാധാരിയായി ഭവിക്കൂ

സംഗമയുഗത്തില് ആള്റൗണ്ട് സേവനത്തിനുള്ള അവസരം ലഭിക്കുക - ഇതും ഡ്രാമയില് ഒരു ലിഫ്റ്റാണ്, ആരാണോ സ്നേഹത്തോടെ യജ്ഞത്തിന്റെ ആള്റൗണ്ട് സേവനം ചെയ്യുന്നത് അര്ക്ക് സര്വ്വ പ്രാപ്തികളുടെയും പ്രസാദം സ്വതവേ പ്രാപ്തമാകുന്നു. അവര് നിര്വ്വിഘ്നമായി കഴിയുന്നു. ഒരു പ്രാവശ്യം സേവനം ചെയ്തു ആയിരം പ്രാവശ്യം സേവനത്തിന്റെ ഫലം പ്രാപ്തമായി. സദാ സ്ഥൂലവും സൂക്ഷ്മവുമായ നങ്കൂരം ഇട്ടിരിക്കും. ആരെയും സന്തുഷ്ടമാക്കുക - ഇത് ഏറ്റവും വലിയ സേവനമാണ്. അഥിതി സത്ക്കാരം നടത്തുക ഇത് ഏറ്റവും വലിയ ഭാഗ്യമാണ്.

സ്ലോഗന് :-

സ്വമാനത്തില് സ്ഥിതി ചെയ്യുകയാണെങ്കില് അനേക പ്രകാരത്തിലുള്ള അഭിമാനം സ്വതവേ സമാപ്തമാകും.