11.11.2023           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - എത്രയും നിങ്ങള് ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറക്കപ്പെടും, ആരാണോ അടിക്കടി ബാബയുടെ ഓര്മ്മ മറന്ന് പോകുന്നത്, അവരാണ് നിര്ഭാഗ്യശാലി കുട്ടികള്.

ചോദ്യം :-
സമ്പാദ്യം വര്ദ്ധിപ്പിക്കുന്നതിന്റെ ആധാരം എന്താണ്? ഏറ്റവും വലിയ സമ്പാദ്യം ഏതിലാ ണുള്ളത്?

ഉത്തരം :-
സമ്പാദ്യം ശേഖരിക്കപ്പെടുന്നത് ദാനം ചെയ്യുന്നതിലൂടെയാണ്. എത്രത്തോളം നിങ്ങള് മറ്റുള്ളവര്ക്ക് ബാബയുടെ പരിചയം നല്കുന്നോ അത്രത്തോളം സമ്പാദ്യം വര്ദ്ധിച്ചുകൊണ്ടിരിക്കും. മുരളിയിലൂടെയാണ് നിങ്ങളുടെ വളരെ വലിയ സമ്പാദ്യം ഉണ്ടാകുന്നത്. ഈ മുരളി കറുപ്പില്നിന്ന് വെളുപ്പിക്കുന്നതാണ്. മുരളിയില് തന്നെയാണ് ഈശ്വരീയ ഇന്ദ്രജാലമുള്ളത്. മുരളിയിലൂടെ തന്നെയാണ് നിങ്ങള് അതിസമ്പന്നനാകുന്നത്.

ഗീതം :-
നമുക്ക് ആ വഴികളിലൂടെ നടക്കണം.....

ഓംശാന്തി.  
ആത്മീയ അച്ഛന് മനസ്സിലാക്കിതന്നുകൊണ്ടിരിക്കുകയാണ് കുട്ടികള്ക്ക,് അതായത് കുട്ടികള്ക്ക് വീഴേണ്ടതും ജാഗരൂകരാകേണ്ടതും ഉണ്ട്. അടിക്കടി ബാബയെ മറക്കുന്നു അര്ത്ഥം വീഴുന്നു. ഓര്മ്മിക്കുന്നു എങ്കില് ജാഗരൂകരാകുന്നു. മായ ബാബയുടെ ഓര്മ്മ മറപ്പിക്കുന്നു കാരണം പുതിയ കാര്യമല്ലേ. ഇതുപോലെ ഒരച്ഛനേയും ഒരിക്കലും മറക്കില്ല. സ്ത്രീ ഒരിക്കലും തന്റെ പതിയെ മറക്കുന്നില്ല. നിശ്ചയം നടന്നു ബുദ്ധിയോഗം കുടുങ്ങി. മറക്കുന്ന കാര്യമേയില്ല. പതി,പതിയാണ്. അച്ഛന്,അച്ഛനാണ്. ഇപ്പോള് ഇതാണെങ്കില് നിരാകാരനായ അച്ഛനാണ്, അവരെ പ്രിയതമനെന്നും പറയുന്നു. പ്രിയതമയെന്ന് പറയുന്നത് ഭക്തരെയാണ്. ഈ സമയം എല്ലാവരും ഭക്തരാണ്. ഭഗവാന് ഒന്നാണ്. ഭക്തരെ പ്രിയതമകളെന്നും, ഭഗവാനെ പ്രിയതമനെന്നും അല്ലെങ്കില് ഭക്തരെ കുട്ടികളെന്നും ഭഗവാനെ അച്ഛനെന്നും പറയുന്നു. ഇപ്പോള് പതിമാരുടേയും പതി അഥവാ പിതാക്കന്മാരുടേയും പിതാവ് അതൊന്നാണ്. ഓരോ ആത്മാവിന്റേയും പിതാവ് അതൊരു പരമാത്മാവ് മാത്രമാണ്. ആ ലൗകീക അച്ഛന് ഓരോരുത്തരുടേയും വേറെ-വേറെയാണ്. ഈ പാരലൗകീക പരമപിതാവ് സര്വ്വ ആത്മാക്കളുടേയും പിതാവ് ഒരേഒരു ഗോഡ് ഫാദറാണ്, അവരുടെ പേരാണ് ശിവബാബ. കേവലം ഗോഡ് ഫാദര്, മൗണ്ട് അബു എന്നെഴുതിയാല് പറയൂ കത്ത് വരുമോ? പേര് എഴുതേണ്ടേ. ഇതാണെങ്കില് പരിധിയില്ലാത്ത അച്ഛനാണ്. അവരുടെ പേരാണ് ശിവന്. ശിവകാശിയെന്ന് പറയാറില്ലേ. അവിടെ ശിവന്റെ ക്ഷേത്രമുണ്ട്. തീര്ച്ചയായും അവിടേയും പോയിട്ടുണ്ടാകും. കാണിക്കാറില്ലേ രാമന് ഇവിടെ പോയി, അവിടെ പേയി, ഗാന്ധി ഇവിടെ പോയി..... അതുപോലെ ശിവബാബയുടേയും ചിത്രമുണ്ട്. എന്നാല് അത് നിരാകാരനാണ്. അവരെ അച്ഛനെന്നാണ് പറയുന്നത്, മറ്റാരെയും സര്വ്വരുടെയും പിതാവെന്ന് പറയാന് സാധിക്കില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെയും പിതാവാണവര്. അവരുടെ പേരാണ് ശിവന്. കാശിയിലും ക്ഷേത്രമുണ്ട്, ഉജ്ജയിനിയിലും സോമനാഥന്റെ ക്ഷേത്രമുണ്ട്. ഇത്രയും ക്ഷേത്രം എന്തുകൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്, ആരും അറിയുന്നില്ല. ഏതുപോലെയാണോ ലക്ഷ്മീ-നാരായണന്റെ പൂജ ചെയ്യുന്നത്, പറയുന്നുണ്ട് ഇവര് സ്വര്ഗ്ഗത്തിലെ അധികാരികളായിരുന്നു എന്നാല് എപ്പോഴായിരുന്നു സ്വര്ഗ്ഗമുണ്ടായിരുന്നത്, ഇവര് എങ്ങനെയാണ് അധികാരികളായത്, ഇതാരും അറിയുന്നില്ല. പൂജാരി ആരുടെ പൂജയാണോ ചെയ്യുന്നത് അവരുടെ തന്നെ കര്ത്തവ്യത്തെക്കുറിച്ചറിയുന്നില്ലെങ്കില് അതിനെ അന്ധവിശ്വാസമെന്നല്ലേ പറയുക. ഇവിടെയും ബാബയെന്ന് പറയുന്നുണ്ട് എന്നാല് പൂര്ണ്ണമായും അറിയുന്നില്ല. മാതാ-പിതാവിനെ അറിയുന്നില്ല. ലക്ഷ്മീ-നാരായണന്റെ പൂജാരി പൂജ ചെയ്യുന്നുണ്ട്, ശിവന്റെ ക്ഷേത്രത്തില് പോയി മഹിമ ചെയ്യാറുണ്ട്, പാടുന്നുണ്ട് നീ മാതാ-പിതാവാണ്.... എന്നാല് അവര് എങ്ങനെയാണ് മാതാ-പിതാവാകുന്നത്, എപ്പോഴാണ് ആയിരുന്നത്- ഒന്നും അറിയുന്നില്ല. ഭാരതവാസി തന്നെ ശരിക്കും അറിയുന്നില്ല. ക്രിസ്ത്യാനിയും, ബൗദ്ധിയും മുതലായ എല്ലാവരും അവരുടെ ക്രിസ്തുവിനേയും ബുദ്ധനേയും ഓര്മ്മിക്കുന്നുണ്ട്. നിമിഷം കൊണ്ട് അവരുടെ ജീവചരിത്രം പറയും- ക്രിസ്തു ഇന്ന സമയത്ത് ക്രിസ്തു ധര്മ്മത്തിന്റെ സ്ഥാപന ചെയ്യാന് വേണ്ടി വന്നിരുന്നു. ഭാരതവാസി ആരെയെല്ലാമാണോ പൂജിക്കുന്നത്, അവരെ അറിയുകയേയില്ല അതായത് ഇവര് ആരാണെന്ന്? ശിവനേയും അറിയുന്നില്ല, ബ്രഹ്മാ-വിഷ്ണു-ശങ്കരനേയും അറിയുന്നില്ല, ജഗദംബയേയും അറിയുന്നില്ല, ജഗത് പിതാവിനേയും അറിയുന്നില്ല, ലക്ഷ്മീ-നാരായണനേയും അറിയുന്നില്ല കേവലം പൂജിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവരുടെ ജീവചരിത്രം എന്താണ് എന്നൊന്നും അറിയുന്നില്ല. ബാബ ആത്മാക്കള്ക്കിരുന്ന് മനസ്സിലാക്കിതരികയാണ്- നിങ്ങള് എപ്പോഴാണോ സ്വര്ഗ്ഗത്തിലായിരുന്നത് അപ്പോള് നിങ്ങളുടെ ആത്മാവും ശരീരവും രണ്ടും പവിത്രമായിരുന്നു, നിങ്ങള് രാജ്യം ഭരിച്ചിരുന്നു. നിങ്ങള്ക്കറിയാം നമ്മള് ശരിക്കും രാജ്യം ഭരിച്ചിരുന്നു, നമ്മള് പുനര്ജന്മമെടുത്തു, 84 ജന്മം അനുഭവിച്ചനുഭവിച്ച് രാജ്യഭാഗ്യം നഷ്ടപ്പെടുത്തി. വെളുത്തതില് നിന്ന് കറുത്തതായി തീര്ന്നു. സുന്ദരനായിരുന്നു, ഇപ്പോള് ശ്യാമനായിരിക്കുന്നു. ഇന്നത്തെകാലത്ത് നാരായണനെ വെളുത്തതായി കാണിക്കുന്നുണ്ടെങ്കില് അതില് നിന്ന് വ്യക്തമാകുന്നത് അതേ കൃഷ്ണന് നാരായണനായിരുന്നു എന്നാണ്. എന്നാല് ഈ കാര്യങ്ങളെ ഒട്ടും മനസ്സിലാക്കുന്നില്ല.

യാദവരാണ് മിസൈല് കണ്ടുപിടിക്കുന്നവര് പിന്നെ കൗരവരും പാണ്ഡവരും സഹോദര-സഹോദരങ്ങളായിരുന്നു. അവര് ആസുരീയ സഹോദരങ്ങളും ഇവര് ഈശ്വരീയ സഹോദരങ്ങളുമായിരുന്നു. ഇവരും ആസുരീയമായിരുന്നു, ഇവരെ ബാബ ഉയര്ന്നതാക്കി ദൈവീക സഹോദരരാക്കി. രണ്ട് സഹോദരങ്ങള്ക്കും എന്ത് സംഭവിച്ചു? തീര്ത്തും പാണ്ഡവര്ക്ക് വിജയമുണ്ടായി കൗരവര് നശിച്ചുപോയി. ഇവിടെ ഇരുന്നുകൊണ്ട് പോലും മമ്മ-ബാബയെന്ന് പറയുന്നുണ്ട് എന്നാല് അറിയുന്നില്ല. ബാബയുടെ ശ്രീമതത്തിലൂടെ നടക്കുന്നില്ല. അറിയുന്നില്ല അതായത് ബാബ നമ്മളെ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്. നിശ്ചയമില്ല. ദേഹ-അഭിമാനിയായതുകാരണം, ദേഹത്തിന്റെ മിത്ര സംബന്ധി മുതലായവരെ ഓര്മ്മിക്കുന്നു. ഇവിടെയാണെങ്കില് ദേഹിയായ ബാബയെ ഓര്മ്മിക്കണം. ഇത് പുതിയ കാര്യമായി. ഒരു മനുഷ്യനും മനസ്സിലാക്കി തരാന് സാധിക്കില്ല. ഇവിടെ മാതാ-പിതാവിന്റെ അടുത്തിരുന്നിട്ട് പോലും അവരെ അറിയുന്നില്ല. ഇത് അദ്ഭുതമല്ലേ. ജന്മം തന്നെ ഇവിടെയാണ് ഉണ്ടായത്. എന്നിട്ടും അറിയുന്നില്ല. എന്തുകൊണ്ടെന്നാല് നിരാകാരനാണ്. അവരെ ശരിയായ രീതിയില് മനസ്സിലാക്കാന് സാധിക്കുന്നില്ല. അവരുടെ നിര്ദ്ദേശത്തിലൂടെ നടക്കുന്നില്ലെങ്കില് പിന്നീട് ആശ്ചര്യത്തോടെ ഓടിപ്പോകുന്നു. ആരില് നിന്നാണോ സ്വര്ഗ്ഗത്തിന്റെ 21 ജന്മങ്ങളുടെ സമ്പത്ത് ലഭിക്കുന്നത്, അവരെ അറിയാത്തതിലൂടെ ഓടിപ്പോകുന്നു. ആരാണോ ബാബയെ അറിയുന്നത് അവരെയാണ് ഭാഗ്യവാനെന്ന് പറയുന്നത്. ദുഃഖത്തില് നിന്ന് മോചിപ്പിക്കുന്നത് ഒരേഒരു ബാബ മാത്രമാണ്. ലോകത്തില് ദുഃഖമാണെങ്കില് വളരെയില്ലേ. ഇതാണ് ഭ്രഷ്ടാചാരി രാജ്യം. ഡ്രാമയനുസരിച്ച് വീണ്ടും 5000 വര്ഷങ്ങള്ക്ക് ശേഷം ഇങ്ങനെ തന്നെ ഭ്രഷ്ടാചാരി സൃഷ്ടിയാകും, വീണ്ടും ബാബ വന്ന് സത്യയുഗീ ശ്രേഷ്ഠാചാരി സ്വരാജ്യം സ്ഥാപിക്കും. നിങ്ങള് മനുഷ്യനില് നിന്ന് ദേവതയാകാന് വന്നിരിക്കുന്നു. ഇതാണ് മനുഷ്യരുടെ ലോകം. ദേവതകളുടെ ലോകം സത്യയുഗത്തിലാണ് ഉണ്ടാകുന്നത്. ഇത് നിങ്ങള്ക്ക് മാത്രമാണ് മനസ്സിലാക്കിതരുന്നത് ആരാണോ ബ്രാഹ്മണനായിട്ടുള്ളുത്. ആരാണോ ബ്രാഹ്മണനായിക്കൊണ്ടിരിക്കുന്നത് അവര്ക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കും. എല്ലാവരും ബ്രാഹ്മണരാകില്ല. ആര് ബ്രാഹ്മണരാകുന്നോ അവര് പിന്നീട് ദേവതയാകും. ബ്രാഹ്മണനായില്ലെങ്കില് ദേവതയാകാന് സാധിക്കില്ല. ബാബാ-മമ്മാ എന്ന് വിളിച്ചുവെങ്കില് ബ്രാഹ്മണകുലത്തില് വന്നു. പിന്നീട് എല്ലാ ആധാരവും പഠിപ്പിന്റെ, പുരുഷാര്ത്ഥത്തിന്റെ മേലെയാണ്. ഇവിടെ രാജധാനിയാണ് സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് വേറെ ഇബ്രാഹിമോ, ബുദ്ധനോ മുതലായ ആരും രാജധാനി സ്ഥാപിക്കുന്നില്ല. ക്രിസ്തു തനിച്ചാണ് വന്നത്. ആരിലോ പ്രവേശിച്ച് ക്രിസ്ത്യന് ധര്മ്മത്തിന്റെ സ്ഥാപന ചെയ്തു പിന്നീട് ക്രിസ്ത്യന് ധര്മ്മത്തിലെ ആത്മാക്കള് ആരെല്ലാമാണോ മുകളിലുള്ളത്, അവര് വന്നുകൊണ്ടിരിക്കുന്നു. ഇപ്പോള് എല്ലാ ക്രിസ്ത്യന് ആത്മാക്കളും ഇവിടെയുണ്ട്. ഇപ്പോള് അന്തിമത്തില് എല്ലാവര്ക്കും തിരിച്ച് പോകണം. ബാബ എല്ലാവരുടേയും വഴികാട്ടിയായി എല്ലാവരേയും ദുഃഖത്തില് നിന്ന് മുക്തമാക്കുന്നു. ബാബ തന്നെയാണ് മുഴുവന് മനുഷ്യ സൃഷ്ടിയുടേയും മുക്തിദാതാവും വഴികാട്ടിയും. എല്ലാ ആത്മാക്കളേയും തിരിച്ച് കൊണ്ട് പോകും. ആത്മാവ് പതിതമായത് കാരണം തിരിച്ച് പോകാന് സാധിക്കില്ല. നിരാകാരി ലോകം പാവനമല്ലേ. ഇപ്പോള് ഈ സാകാരി സൃഷ്ടി പതിതമാണ്. ഇപ്പോള് ഇവരെല്ലാവരേയും ആര് പാവനമാക്കും, ആ നിരാകാരി ലോകത്തിലേക്ക് പോകാന്? അതുകൊണ്ടാണ് വിളിക്കുന്നത് ഓ ഗോഡ് ഫാദര് വരൂ. ഗോഡ് ഫാദര് വന്ന് മനസ്സിലാക്കിതരികയാണ് ഞാന് ഒരു പ്രാവശ്യം മാത്രമാണ് വരുന്നത്, എപ്പോഴാണോ മുഴുവന് ലോകവും ഭ്രഷ്ടാചാരിയായി തീരുന്നത്. എത്ര വെടിയുണ്ടകളും, ബോംബുകളുമാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത് - പരസ്പരം കൊല്ലാന് വേണ്ടി. ഒരു വശത്ത് ബോംബുകള് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട് മറുവശത്ത് പിന്നെ പ്രകൃതിക്ഷോഭങ്ങള്, വെള്ളപ്പൊക്കങ്ങള്, ഭൂകമ്പങ്ങള് മുതലായവ ഉണ്ടാകും, ഇടിമിന്നലുണ്ടാകും, രോഗങ്ങള് പിടികൂടും, കാരണം വളമുണ്ടാകേണ്ടേ. അഴുക്കില് നിന്ന് തന്നെയല്ലേ വളമുണ്ടാകുന്നത്. അതുകൊണ്ട് ഈ മുഴുവന് സൃഷ്ടിക്കും വളം വേണം അത് പിന്നീട് ഫസ്റ്റ് ക്ലാസ്സ് വിളവാകും. സത്യയുഗത്തില് കേവലം ഭാരതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള് ബാക്കിയുള്ള ഇത്രയും നശിക്കണം. ബാബ പറയുകയാണ് ഞാന് വന്ന് ദൈവീക രാജധാനി സ്ഥാപിക്കുകയാണ് മറ്റല്ലാം ഇല്ലാതാകും, അങ്ങനെ നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് പോകും. സ്വര്ഗ്ഗത്തെ എല്ലാവരും ഓര്മ്മിക്കാറില്ലേ. എന്നാല് സ്വര്ഗ്ഗം എന്ന് എന്തിനെയാണ് പറയുന്നത്- ഇത് ആര്ക്കും അറിയില്ല. ആരെങ്കിലും മരിച്ചാല് പറയും സ്വര്ഗ്ഗവാസിയായി. ഏയ്, കലിയുഗത്തിലാരെങ്കിലും മരിച്ചാല് കലിയുഗത്തില് തന്നെയല്ലേ ജന്മമെടുക്കുക. ഇത്ര പോലും ബുദ്ധി ആരിലും ഇല്ല. ഡോക്ടര് ഓഫ് ഫിലോസഫി എന്നെല്ലാം പേരെല്ലാം വയ്ക്കുന്നുണ്ട്, എന്നാല് ഒരു കാര്യവും മലസ്സിലാക്കുന്നില്ല. മനുഷ്യര് ക്ഷേത്രത്തിലിരിക്കാന് യോഗ്യതയുള്ളവരായിരുന്നു. അതാണ് ക്ഷീര സാഗരം, ഇതാണ് വിഷയ സാഗരം. ഈ എല്ലാ കാര്യങ്ങളും ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. മനുഷ്യരെയാണ് പഠിപ്പിക്കുക, മൃഗങ്ങളെയല്ല പഠിപ്പിക്കുക.

ബാബ മനസ്സിലാക്കിതരികയാണ് ഈ നാടകം ഉണ്ടാക്കിയിട്ടുള്ളതാണ്. ധനവാന്മാര് എങ്ങിനെയോ അതുപോലെയായിരിക്കും അവരുടെ ഫര്ണിച്ചറുകളും. പാവപ്പെട്ടവന് കല്ലിന്റെ-പടിയായിരിക്കും, ധനവാന്റെ അടുത്ത് ഇത്രയും വൈഭവങ്ങള് ഉണ്ടാകും. നിങ്ങള് സത്യയുഗത്തില് ധനവാനാകുമ്പോള് നിങ്ങളുടേത് വജ്രങ്ങളുടെയും-രത്നങ്ങളുടെയും കൊട്ടാരമായിരിക്കും. അവിടെ യാതൊരു അഴുക്കും ഉണ്ടായിരിക്കില്ല, ദുര്ഗന്ധമുണ്ടായിരിക്കില്ല. ഇവിടെയാണെങ്കില് ദുര്ഗന്ധമുള്ളതുകൊണ്ടാണ് ചന്ദനതിരി മുതലായവ കത്തിക്കുന്നത്. അവിടെയാണെങ്കില് പൂക്കള് മുതലായവയില് പ്രകൃതിദത്ത സുഗന്ധമുണ്ടായിരിക്കും. ചന്ദനത്തിരി കത്തിക്കേണ്ട ആവശ്യം ഉണ്ടായിരിക്കില്ല, അതിനെ സ്വര്ഗ്ഗമെന്നാണ് പറയുക. ബാബ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കാന് വേണ്ടിയാണ് പഠിപ്പിക്കുന്നത്. നോക്കൂ, എത്ര സാധാരണമാണ്. ഇങ്ങനെയുള്ള ബാബയെ ഓര്മ്മിക്കാന് പോലും മറന്ന് പോകുന്നു! പൂര്ണ്ണമായ നിശ്ചയമില്ലെങ്കില് മറന്ന് പോകുന്നു. ആരില് നിന്നാണോ സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നത്, അങ്ങനെയുള്ള മാതാ-പിതാവിനെ മറന്നുപോകുക എത്ര നിര്ഭാഗ്യകരമാണ്. ബാബ വന്ന് ഉയര്ന്നതിലും ഉയര്ന്നതാക്കി മാറ്റുന്നു. ഇങ്ങനെയുള്ള മാതാ- പിതാവിന്റെ മതത്തിലൂടെ നടന്നില്ലെങ്കില് 100 ശതമാനം അതിനിര്ഭാഗ്യനെന്ന് പറയും. നമ്പര്വൈസല്ലേ. പഠിത്തത്തിലൂടെ വിശ്വത്തിന്റെ അധികാരിയാകുന്നത് എവിടെ കിടക്കുന്നു, ജോലിക്കാരനും-വേലക്കാരനുമാകുന്നത് എവിടെ കിടക്കുന്നു! നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും ഞാന് എത്രത്തോളം പഠിക്കുന്നുണ്ട്. അവിടെ കേവലം ധര്മ്മ പിതാക്കന്മാര് വരുന്നു ധര്മ്മം സ്ഥാപിക്കുന്നതിന്, ഇവിടെ മാതാവും-പിതാവുമുണ്ട് എന്തുകൊണ്ടെന്നാല് പ്രവൃത്തി മാര്ഗ്ഗമല്ലേ. പവിത്ര പ്രവൃത്തീ മാര്ഗ്ഗമായിരുന്നു. ഇപ്പോള് അപവിത്ര പ്രവര്ത്തീ മാര്ഗ്ഗമാണ്. ലക്ഷീ-നാരായണന് പവിത്രമായിരുന്നു അതുകൊണ്ട് അവരുടെ സന്താനവും പവിത്രമായിരുന്നു. നിങ്ങള്ക്കറിയുമോ നമ്മള് എന്താകുമെന്ന്? മാതാ-പിതാവ് എത്ര ഉയര്ന്നതാക്കിയാണ് മാറ്റുന്നത് അങ്ങനെയെങ്കില് പിന്തുടരേണ്ടതല്ലേ! ഭാരതത്തെ തന്നെയാണ് മാതാ-പിതാ രാഷ്ട്രമെന്ന് പറയുന്നത്. സത്യയുഗത്തില് എല്ലാവരും പവിത്രമായിരുന്നു, ഇവിടെ പതിതമാണ്. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത,് എന്നാല് ബാബയെ ഓര്മ്മിച്ചില്ലെങ്കില് ബുദ്ധിയുടെ പൂട്ട് അടഞ്ഞ് പോകുന്നു. കേട്ട്-കേട്ട് പഠിത്തം ഉപേക്ഷിക്കുകയാണെങ്കില് ബുദ്ധിയുടെ പൂട്ട് പൂര്ണ്ണമായും അടഞ്ഞ് പോകുന്നു. സ്കൂളിലും നമ്പര് വൈസാണ്. കല്ല്ബുദ്ധിയെന്നും പവിഴബുദ്ധിയെന്നും പറയാറുണ്ട്. കല്ല്ബുദ്ധി ഒന്നും തന്നെ മനസ്സിലാക്കില്ല, മുഴുവന് ദിവസത്തിലും 5 മിനിട്ട് പോലും ബാബയെ ഓര്മ്മിക്കുന്നില്ല. 5 മിനിട്ട് ഓര്മ്മിക്കുകയാണെങ്കില് അത്രയും തന്നെ പൂട്ട് തുറക്കും.കൂടുതല് ഓര്മ്മിക്കുകയാണെങ്കില് നല്ല രീതിയില് പൂട്ട് തുറക്കും. മുഴുവന് ആധാരവും ഓര്മ്മയിലാണ്.

ചില-ചില കുട്ടികള് ബാബയ്ക്ക് കത്തെഴുതാറുണ്ട് - പ്രിയ ബാബ അല്ലെങ്കില് പ്രിയ ദാദാ എന്ന്. ഇപ്പോള് കേവലം പ്രിയപ്പെട്ട ദാദ എന്ന് എഴുതി പോസ്റ്റില് കത്തിട്ടാല് ലഭിക്കുമോ? പേര് വേണ്ടേ! മുത്തച്ഛന്മാരും- മുത്തശ്ശിമാരും ലോകത്തില് അനവധിയുണ്ട്. ശരി.

ഇന്ന് ദീപാവലിയാണ.് ദീപാവലിക്ക് പുതിയ കണക്ക് വെയ്ക്കാറുണ്ട്. നിങ്ങള് സത്യം-സത്യമായ ബ്രാഹ്മണരാണ്. ആ ബ്രാഹ്മണര് വ്യാപാരികളുമായാണ് പുതിയ കണക്ക് വെയ്ക്കുന്നത്. നിങ്ങള്ക്കും തന്റെ പുതിയ കണക്ക് വെയ്ക്കണം. എന്നാല് ഇത് പുതിയ ലോകത്തേക്ക് വേണ്ടിയുള്ളതാണ്. ഭക്തി മാര്ഗ്ഗത്തിലെ കണക്ക് പരിധിയില്ലാത്ത നഷ്ടത്തിന്റെ കണക്കാണ്. നിങ്ങള് പരിധിയില്ലാത്ത സമ്പത്ത് നേടുന്നു, പരിധിയില്ലാത്ത സുഖ-ശാന്തി നേടുന്നു. ഈ പരിധിയില്ലാത്ത കാര്യങ്ങള് പരിധിയില്ലാത്ത ബാബ ഇരുന്ന് മനസ്സിലാക്കി തരുന്നു, പരിധിയില്ലാത്ത സുഖം നേടുന്ന കുട്ടികള്ക്ക് മാത്രമാണ് ഈ എല്ലാ കാര്യങ്ങളും മനസ്സിലാക്കാന് സാധിക്കുന്നത്. ബാബയുടെ അടുത്തേക്ക് കോടിയില് ചിലര് മാത്രമാണ് വരുന്നത്. പോകെ-പോകെ സമ്പാദ്യത്തില് നഷ്ടം വരികയാണെങ്കില് സമ്പാദിച്ചത് പോലും ഇല്ലാതാകുന്നു. നിങ്ങളുടെ സമ്പാദ്യം അപ്പോഴാണ് വര്ദ്ധിക്കുന്നത് എപ്പോഴാണോ ആര്ക്കെങ്കിലും ദാനം നല്കുന്നത്. നിങ്ങള് പുരുഷാര്ത്ഥം ചെയ്യുകയാണ് സമ്പാദ്യം വര്ദ്ധിപ്പിക്കുന്നതിന്. അതപ്പോഴാണുണ്ടാകുക എപ്പോഴാണോ ആര്ക്കെങ്കിലും ദാനം ചെയ്യുന്നത്, ലാഭം പ്രാപ്തമാക്കികൊടുക്കുന്നത്. ആര്ക്കെങ്കിലും ബാബയുടെ പരിചയം കൊടുത്തു, സമ്പാദ്യം വര്ദ്ധിച്ചു. പരിചയം കൊടുക്കുന്നില്ലെങ്കില് സമ്പാദ്യവും വര്ദ്ധിക്കില്ല. നിങ്ങളുടെ സമ്പാദ്യം വളരെ-വളരെ വലുതാണ്. മുരളിയിലൂടെയാണ് നിങ്ങളുടെ സത്യമായ സമ്പാദ്യമുണ്ടാകുന്നത്, കേവലം ഇത് മനസ്സിലാകണം മുരളി ആരുടേതാണ്? ഇതും നിങ്ങള് കുട്ടികള്ക്കറിയാം ആരാണോ കറുത്ത് പോയിരിക്കുന്നത് അവര്ക്ക് തന്നെ വെളുക്കുന്നതിന് വേണ്ടി മുരളി കേള്ക്കണം. അങ്ങയുടെ മുരളിയിലുണ്ട് ഇന്ദ്രജാലം, ഈശ്വരീയ ഇന്ദ്രജാലമെന്ന് പറയാറില്ലേ. ഈ ജ്ഞാനവും നിങ്ങള്ക്ക് ഇപ്പോഴാണുള്ളത്. ദേവതകളില് ഈ ജ്ഞാനം ഉണ്ടായിരുന്നില്ല. അവരിലേ ഉണ്ടായിരുന്നില്ലെങ്കില് പിന്നീട് വന്നവരില് എങ്ങനെ ഉണ്ടാകാന് സാധിക്കും? ശാസ്ത്രം മുതലായ എന്തെല്ലാമാണോ പിന്നീട് ഉണ്ടാകുന്നത് അതെല്ലാം ഇല്ലാതാകും. നിങ്ങളുടെ ഈ സത്യമായ ഗീതകള് വളരെ കുറവാണ്. ലോകത്തിലാണെങ്കില് ആ ഗീതകള് ലക്ഷകണക്കിനുണ്ട്. വാസ്തവത്തില് ഈ ചിത്രങ്ങള് തന്നെയാണ് സത്യമായ ഗീത. എത്രത്തോളം ഈ ചിത്രങ്ങളില് നിന്ന് മനസ്സിലാക്കാന് സാധിക്കുമോ അത്രയും ആ ഗീതയില് നിന്ന് മനസ്സിലാക്കാന് സാധിക്കില്ല. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നല്ല രീതിയില് പഠിത്തം പഠിച്ച് സ്വയത്തെ ഭാഗ്യവാനാക്കണം. ദേവതയാകുന്നതിനുവേണ്ടി പക്കാ ബ്രാഹ്മണനാകണം.

2) ദേഹിയായ ബാബയെ ഓര്മ്മിക്കുന്നതിനുവേണ്ടി ദേഹിയഭിമാനിയാകണം. ദേഹത്തെപോലും മറക്കുന്നതിന്റെ അഭ്യാസം ചെയ്യണം.

വരദാനം :-
സദാ സ്വയത്തെ സാരഥിയും സാക്ഷിയുമാണെന്ന് മനസ്സിലാക്കി ദേഹ-ബോധത്തില് നിന്ന് വേറിട്ട് കഴിയുന്ന യോഗയുക്തരായി ഭവിക്കൂ

യോഗയുക്തമായി കഴിയുന്നതിനുള്ള സരളമായ വിധിയാണ് - സദാ സ്വയത്തെ സരാഥിയും സാക്ഷിയുമാണെന്ന് മനസ്സിലാക്കി നടക്കുക. ഈ രഥത്തെ നയിക്കുന്ന ഞാന് ആത്മാ സാരഥിയാണ്, ഈ സ്മൃതി സ്വതവേ ഈ രഥം അഥവാ ദേഹത്തില് നിന്ന് അല്ലെങ്കില് ഏതെങ്കിലും പ്രകാരത്തിലുള്ള ദേഹ-ബോധത്തില് നിന്ന് വേറിട്ടവരാക്കി മാറ്റുന്നു. ദേഹ-ബോധമില്ലെങ്കില് സഹജമായും യോഗയുക്തമാകുന്നു, ഓരോ കര്മ്മവും യുക്തിയുക്തവുമാകുന്നു. സ്വയത്തെ സാരഥിയെന്ന് മനസ്സിലാക്കുന്നതിലൂടെ സര്വ്വ കര്മ്മേന്ദ്രിയങ്ങളും തന്റെ നിയന്ത്രണത്തിലായിരിക്കും. അവര് ഒരു കര്മ്മേന്ദ്രിയത്തിനും വശപ്പെടുകയില്ല.

സ്ലോഗന് :-
വിജയീ ആത്മാവാകണമെങ്കില് ശ്രദ്ധയും പരിശീലനവും - ഇതിനെ നിജ സംസ്ക്കാരമാക്കൂ.