12.01.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - മംഗളകാരിയായ ബാബയുടെ മക്കളായ നിങ്ങളുടെ കര് ത്തവ്യമാണ് സര് വ്വരുടെയും മംഗളം ചെയ്യുക എന്നത് , എല്ലാവരിലും ബാബയുടെ സ്മൃതിയുണര് ത്തണം , ജ്ഞാനദാനം ചെയ്യണം .

ചോദ്യം :-
എങ്ങനെയുളള കുട്ടികളെയാണ് ബാബ മഹാരഥികളെന്ന് പറയുന്നത്, അവരുടെ അടയാളമെന്താണ്?

ഉത്തരം :-
ആരാണോ നല്ല രീതിയില് പഠിക്കുന്നത്, പഠിപ്പിക്കുന്നത്, ആരിലാണോ സദാ ബൃഹസ്പതിയുടെ ദശയുളളത്, ആരാണോ സ്വയം തന്റെയും സര്വ്വരുടെയും ഉന്നതിയെക്കുറിച്ച് ചിന്തിക്കുന്നത്, ആരാണോ യജ്ഞ സേവനത്തില് എല്ലുകള് നല്കുന്നത്, ബാബയുടെ സേവന കാര്യങ്ങളില് സഹയോഗികളാകുന്നത് - അവരാണ് മഹാരഥികള്. ഇങ്ങനെയുളള മഹാരഥികളായ കുട്ടികളെക്കുറിച്ച് ബാബ പറയുന്നു ഇവരാണ് എന്റെ സത്പുത്രന്മാര്.

ഓംശാന്തി.
കുട്ടികള് ഇപ്പോള് ശിവജയന്തിയുടെ തയ്യാറെടുപ്പിലാണ്. കാര്ഡുകളെല്ലാം അച്ചടിക്കുന്നുണ്ട്. ബാബ ഒരുപാട് തവണ മനസ്സിലാക്കി തന്നിട്ടുണ്ട്, മുഴുവന് കാര്യവും മുഖ്യമായും ഗീതയിലാണ്. മനുഷ്യരാല് നിര്മ്മിക്കപ്പെട്ട ഗീത പഠിച്ച്-പഠിച്ച് അരക്കല്പത്തോളം താഴേക്ക് അദ്ധപതിക്കപ്പെട്ടു. ഇതും നിങ്ങള് കുട്ടികള്ക്കറിയാം അരക്കല്പം രാത്രിയും അരക്കല്പം പകലുമാണെന്നുളളത്. ഇപ്പോള് ബാബ നല്കുന്ന ടോപ്പിക്കിനനുസരിച്ച് നിങ്ങള് മഥനം ചെയ്യണം. നിങ്ങള് എഴുതണം - അല്ലയോ സഹോദരീ-സഹോദരന്മാരേ വരൂ വന്നു മനസ്സിലാക്കൂ- ഒരേയൊരു ഗീതാശാസ്ത്രം മാത്രമാണ് ജ്ഞാനത്തിന്റെത്, ബാക്കി മുഴുവനും ഭക്തിയുടെ ശാസ്ത്രമാണ്. ജ്ഞാനത്തിന്റെ ശാസ്ത്രം ഇതൊന്നു മാത്രമാണ്, പുരുഷോത്തമ സംഗമയുഗത്തില് പരിധിയില്ലാത്ത പിതാവായ പരമപിതാപരമാത്മാവ് ത്രിമൂര്ത്തി ശിവനാണ് കേള്പ്പിക്കുന്നത് അഥവാ ബ്രഹ്മാവിലൂടെയാണ് കേള്പ്പിക്കുന്നതെന്ന് എഴുതണം. ഇതിലൂടെ 21ജന്മത്തേക്ക് സത്ഗതിയുണ്ടാകുന്നു. ജ്ഞാനത്തിന്റെ ഗീതയിലൂടെ 21ജന്മത്തേക്കുളള സമ്പത്ത് ലഭിക്കുന്നു, പിന്നീട് 63ജന്മം മനുഷ്യര് കേള്പ്പിക്കുന്ന ഭക്തിയുടെ ഗീതയാണ് ഉണ്ടാകുന്നത്. ബാബ ഇപ്പോള് രാജയോഗം പഠിപ്പിച്ച് സദ്ഗതി നല്കുന്നു. പിന്നീട് നിങ്ങള്ക്ക് ഗീത കേള്ക്കേണ്ടതായ ആവശ്യമില്ല. ഈ ജ്ഞാനത്തിന്റെ ഗീതയിലൂടെയാണ് പകലുണ്ടാകുന്നത്. ഇത് ജ്ഞാനത്തിന്റെ സാഗരനായ ബാബയാണ് കേള്പ്പിക്കുന്നത്. ഇതിലൂടെ 21ജന്മത്തേക്ക് സദ്ഗതിയുണ്ടാകുന്നു. അതായത് 100% പവിത്രത സുഖശാന്തിയുടെ അഖണ്ഡവും സുദൃഢവുമായ സത്യയുഗീ ദൈവീക സ്വരാജ്യം ലഭിക്കുന്നു. 21ജന്മത്തേക്ക് കയറുന്ന കലയാണ്. മനുഷ്യരാല് ഉണ്ടാക്കപ്പെട്ട ഗീതയിലൂടെ ഇറങ്ങുന്ന കലയാണ് ഉണ്ടാകുന്നത്. ഭക്തിയുടെ ഗീതയെക്കുറിച്ചും ജ്ഞാനത്തിന്റെ ഗീതയെക്കുറിച്ചും നല്ല രീതിയില് വിചാരസാഗരമഥനം ചെയ്യണം. ഇതാണ് മനുഷ്യര്ക്ക് അറിയാത്ത മുഖ്യമായ കാര്യം. നിങ്ങള് എഴുതണം ത്രിമൂര്ത്തി ശിവജയന്തി സൊ ശ്രീമത്ത് ഭഗവത്ഗീതാ ജയന്തി സൊ സര്വ്വരുടെയും സദ്ഗതി ഭവന്തി. ശിവജയന്തിയിലൂടെയാണ് വിശ്വത്തില് ശാന്തിയുണ്ടാകുന്നതെന്നും കേള്പ്പിക്കാന് സാധിക്കും. മുഖ്യമായ വാക്കുകളെല്ലാം തീര്ച്ചയായും ഉപയോഗിക്കണം, കാരണം ഇതിലാണ് മുഴുവന് ആധാരവും. നിങ്ങള്ക്ക് എല്ലാവരോടും പറയുവാന് സാധിക്കും, ഒരിക്കലും ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ സദ്ഗതി ചെയ്യാന് സാധിക്കില്ല. ഭഗവാനാണ് സദ്ഗതി നല്കുവാന് വന്നിരിക്കുന്നത്. ഈ പുരുഷോത്തമ സംഗമയുഗത്തില്, അതാണിപ്പോള് നടന്നുകൊണ്ടിരിക്കുന്നത്. ഈ 2-3 പോയിന്റുകള് പറഞ്ഞുകൊടുക്കണം. ശിവന്റെയും കൃഷ്ണന്റെയും ഗീതയുടെ വ്യത്യാസത്തെക്കുറിച്ച് എന്തായാലും മനസ്സിലാക്കി കൊടുക്കണം. ത്രിമൂര്ത്തി ശിവഭഗവാനിലൂടെ ഈ സംഗമയുഗത്തില് ഗീത കേള്ക്കുന്നതിലൂടെ സത്ഗതിയുണ്ടാകുന്നു. ഇങ്ങനെയുളള പോയിന്റുകളെക്കുറിച്ച് ആരെങ്കിലും വിചാരസാഗരമഥനം ചെയ്താല് മാത്രമാണ് അതിന്റെ പ്രഭാവമുണ്ടാവുക. മനുഷ്യന് ഒരിക്കലും മറ്റൊരു മനുഷ്യന്റെ സത്ഗതി ചെയ്യാന് സാധിക്കില്ല. കേവലം ഒരേയൊരു ത്രിമൂര്ത്തി പരംപിതാവായ പരമാത്മാ ശിവനാണ് അച്ഛനും ടീച്ചറും സത്ഗുരുവും. ബാബ ഈ പുരുഷോത്തമ സംഗമയുഗത്തിലാണ് സര്വ്വരുടെയും സത്ഗതി ചെയ്തുകൊണ്ടിരിക്കുന്നത്. കാര്ഡില് കുറച്ച് ഇങ്ങനെയുളള എഴുത്തുമുണ്ടായിരിക്കണം. മുകളിലായി എഴുതണം കലിയുഗി കക്കയ്ക്കു സമാനമായ പതിത മനുഷ്യരില് നിന്നും, സത്യയുഗീ പാവന ദേവീദേവതയാകുന്നതിനുളള ഈശ്വരീയ ക്ഷണം. ഇങ്ങനെ എഴുതുന്നതിലൂടെ മനുഷ്യര് മനസ്സിലാക്കുന്നതിനായി സന്തോഷത്തോടെ വരുന്നു. സത്ഗതി ദാതാവായ ബാബയുടെയാണ് ശിവജയന്തി ആഘോഷിക്കുന്നത്. വളരെ നല്ല വ്യക്തമായ വാക്കുകളായിരിക്കണം. മനുഷ്യര് ഭക്തിമാര്ഗ്ഗത്തില് വളരെയേറെ ശാസ്ത്രങ്ങളാണ് പഠിക്കുന്നത്. അതില് ധാരാളം പ്രയത്നിക്കുന്നു. ഇവിടെ ഒരു സെക്കന്റില് പരിധിയില്ലാത്ത അച്ഛനില് നിന്നും മുക്തി ജീവന്മുക്തി ലഭിക്കുന്നു. ബാബയുടേതായി മാറി ജ്ഞാനം നേടുന്നു എങ്കില് അവശ്യം ജീവന്മുക്തി ലഭിക്കുന്നു. ആദ്യം മുക്തിയിലേക്ക് പോകുന്നു, പിന്നീട് പുരുഷാര്ത്ഥമനുസരിച്ച് ജീവന്മുക്തി പദവി ലഭിക്കുന്നു. എല്ലാവര്ക്കും എന്തായാലും ജീവന്മുക്തി ലഭിക്കും, ആരംഭത്തില് വന്നാലും അന്ത്യം വന്നാലും. ആദ്യം ജീവന്മുക്തിയിലേക്ക് വരുന്നു പിന്നീട് ജീവിതബന്ധനത്തിലേക്കും. ഇങ്ങനെയുളള മുഖ്യമായ പോയിന്റുകള് അഥവാ ധാരണ ചെയ്യുകയാണെങ്കില് സേവനം ചെയ്യാന് സാധിക്കും. അഥവാ ബാബയെക്കുറിച്ച് അറിയുന്നു എങ്കില് മറ്റുളളവര്ക്ക് ബാബയുടെ പരിചയം നല്കണം. ആര്ക്കും പരിചയം നല്കുന്നില്ലെങ്കില് ജ്ഞാനമില്ലെന്നാണ് അതിനര്ത്ഥം. മനസ്സിലാക്കിത്തരുന്നുണ്ട് എന്നാല് ഭാഗ്യത്തിലില്ല. മംഗളകാരിയായ ബാബയുടെ മക്കള് മറ്റുളളവരുടെ മംഗളം ചെയ്യണം. ഇല്ലെങ്കില് ബാബ മനസ്സിലാക്കും ഈ കുട്ടി കേവലം പേരിന് മാത്രമാണ് ബാബയുടെ കുട്ടി എന്ന് പറയുന്നത്. ആരുടെയും മംഗളം ചെയ്യുന്നില്ല. ധനവാന്മാരുടെയും ദരിദ്രരുടെയും എല്ലാവരുടെയും മംഗളം ചെയ്യണം. എന്നാല് ആദ്യം ഏഴകളായ കുട്ടികളാണ് ജ്ഞാനമെടുക്കുന്നത് അവര്ക്ക് ധാരാളം അവസരമുണ്ട്. ഡ്രാമയില് അതാണ് അടങ്ങിയിരിക്കുന്നത്. അഥവാ ഒരു ധനവാന് വരികയാണെങ്കില് അവരുടെ പിന്നാലെ ധാരാളം പേര് വരും. നമ്മുടെ പേര് പ്രശസ്തമവുകയാണെങ്കില് ധാരാളം പേര് ഇങ്ങോട്ട് വരുന്നു.

നിങ്ങളുടെത് ഈശ്വരീയ പദവിയാണ്. നിങ്ങള് അവനവന്റെയും മറ്റുളളവരുടെയും മംഗളം ചെയ്യണം. ആരാണോ അവനവന്റെ മംഗളം ചെയ്യാത്തത് അവര്ക്ക് മറ്റുളളവരുടെ മംഗളവും ചെയ്യാന് സാധിക്കില്ല. ബാബ മംഗളകാരിയാണ് സത്ഗതി ദാതാവാണ്. നിങ്ങളും ബാബയുടെ സഹയോഗികളല്ലേ. നിങ്ങള്ക്കറിയാം മറ്റേത് ഭക്തിമാര്ഗ്ഗത്തിലേ ദശയാണ്. സത്ഗതി മാര്ഗ്ഗത്തിലേക്കുളള ദശ ഒന്നു മാത്രമാണ്, ആരാണോ നല്ല രീതിയില് പഠിക്കുന്നത്, പഠിപ്പിക്കുന്നത് അവരിലാണ് ബൃഹസ്പതിയുടെ ദശയുളളത്. അവരെ മഹാരഥികളെന്നും പറയുന്നു. തന്റെ ഹൃദയത്തോടു ചോദിക്കൂ, ഞാന് മഹാരഥിയാണോ? ഇന്ന-ഇന്ന ആളുകളെപ്പോലെ സേവനം ചെയ്യുന്നുണ്ടോ? കാലാള്പ്പടയാളികള്ക്ക് ഒരിക്കലും ജ്ഞാനം കേള്പ്പിച്ചു കൊടുക്കാന് സാധിക്കില്ല. അഥവാ മറ്റുളളവരുടെ മംഗളം ചെയ്യുന്നില്ലെങ്കില് സ്വയത്തെ മംഗളകാരിയായ ബാബയുടെ സന്താനമാണെന്ന് എന്തിന് പറയണം? ബാബ പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നുണ്ട്. ഈ യജ്ഞ സേവനത്തില് എല്ലുകള് നല്കണം. ബാക്കി കേവലം കഴിക്കുക, കുടിക്കുക, ഉറങ്ങുക എന്നുളളതല്ലല്ലോ സേവനം. ഇങ്ങനെയുളളവര് പ്രജകളില് പോയി ദാസനോ ദാസിയോ ആയിത്തീരും. ബാബ നിങ്ങളെ നരനില് നിന്നും നാരായണനാകുന്നതിനുളള പുരുഷാര്ത്ഥമാണ് ചെയയിപ്പിക്കുന്നത്. സത്പുത്രന്മാരെക്കണ്ട് ബാബയും സന്തോഷിക്കുന്നു. ഈ കുട്ടി നല്ല പദവി നേടുന്നവരാണെന്ന് ലൗകിക പിതാവും കാണുകയാണെങ്കില് അവര്ക്കും സന്തോഷമാകുന്നു. പാരലൗകിക പിതാവും അങ്ങനെ പറയുന്നു. പരിധിയില്ലാത്ത അച്ഛന് പറയുന്നു - ഞാന് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നതിന് വന്നിരിക്കുകയാണ്. ഇപ്പോള് നിങ്ങള് മറ്റുളളവരെയും ആക്കി മാറ്റൂ. ബാക്കി കേവലം വയറിനുളളതു മാത്രം നല്കിയിട്ട് എന്താണ് കാര്യം. എല്ലാവരോടും പറയണം, കേവലം ശിവബാബയെ ഓര്മ്മിക്കൂ. ഭോജനം കഴിക്കുമ്പോഴും പരസ്പരം ബാബയുടെ സ്മൃതിയുണര്ത്തൂ. അപ്പോള് എല്ലാവരും പറയും ഇവര്ക്ക് ശിവബാബയോടാണ് പ്രീതിയുളളതെന്ന്. ഇത് സഹജമല്ലേ. ഇതില് എന്താണ് ബുദ്ധിമുട്ടുളളത്. ശീലമുണ്ടാവുകയാണെങ്കില് കഴിക്കുമ്പോഴും ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കും. ദൈവീക ഗുണങ്ങളും തീര്ച്ചയായും ധാരണ ചെയ്യണം. ഇപ്പോള് പതിതപാവനാ വരൂ എന്ന് പറഞ്ഞ് എല്ലാവരും വിളിക്കുന്നുണ്ട്, അപ്പോള് തീര്ച്ചയായും എല്ലാവരും പതിതരാണ്. ശങ്കരാചാര്യനും ശിവനെയാണ് ഓര്മ്മിച്ചിരുന്നത് കാരണം ബാബയാണ് പതിതപാവനന്. അരക്കല്പത്തോളം ഭക്തി ചെയ്താണ് പിന്നീട് ഭഗവാന് വരുന്നത്, ആര്ക്കും കണക്കും കാര്യങ്ങളൊന്നും അറിയില്ല. ബാബ മനസ്സിലാക്കിത്തരുന്നു - യജ്ഞം, തപം, ദാനം എന്നിവയിലൂടെയൊന്നും എന്നെ കിട്ടില്ല. ഇതില് ഗീതയും വരുന്നുണ്ട്. ഈ ശാസ്ത്രങ്ങള് പഠിക്കുന്നതിലൂടെ ആരുടെയും സത്ഗതിയുണ്ടാകുന്നില്ല. ഗീത, വേദങ്ങള് ഉപനിഷത്തുകളെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലേതാണ്. ബാബ കുട്ടികള്ക്ക് സഹജരാജയോഗവും ജ്ഞാനവുമാണ് പഠിപ്പിക്കുന്നത്. ഇതിലൂടെയാണ് രാജ്യപദവി പ്രാപ്തമാക്കുന്നത്. ഇതിന്റെ പേര് തന്നെ രാജയോഗം എന്നാണ്. ഇതില് പുസ്തകത്തിന്റെ കാര്യമൊന്നുമില്ലല്ലോ. ടീച്ചര് പഠിപ്പിക്കുന്നത് പദവി പ്രാപ്തമാക്കിക്കാനാണ്. അപ്പോള് അച്ഛനെ അനുകരിക്കണം.

എല്ലാവരോടും പറയണം, ശിവബാബയെ ഓര്മ്മിക്കൂ എന്ന്. ബാബ നാമെല്ലാ ആത്മാക്കള്ക്കും പിതാവാണ്. ശിവബാബയെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാകുന്നു. പരസ്പരം മുന്നറിയിപ്പ് നല്കി ഉന്നതി പ്രാപിക്കണം. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം അവനവന്റെ മംഗളമാണ് ഉണ്ടാകുക. ഓര്മ്മയുടെ യാത്രയിലൂടെ മുഴുവന് വിശ്വവും പവിത്രമായിത്തീരുന്നു. ഓര്മ്മയിലിരുന്നുകൊണ്ട് ഭോജനമുണ്ടാക്കുകയാണെങ്കില് അതില് ശക്തി നിറയുന്നു. അതിനാലാണ് നിങ്ങളുടെ ബ്രഹ്മാഭോജനത്തിന് ഇത്രയധികം മഹത്വമുളളത്. മറ്റു ഭക്താത്മാക്കള് പ്രസാദമുണ്ടാക്കുമ്പോള് രാമ-രാമ എന്നു പറയുന്നു. രാമന്റെ നാമത്തിലാണ് ദാനം നല്കുന്നത്. നിങ്ങള്ക്കാണെങ്കില് ബുദ്ധിയില് ഇടയ്ക്കിടെ ബാബയെ ഓര്മ്മിക്കണം. മുഴുവനും ദിവസത്തില് ബുദ്ധിയില് ജ്ഞാനമുണ്ടായിരിക്കണം. ബാബയുടെ പക്കല് മുഴുവന് രചനയുടെയും ആദി മദ്ധ്യ അന്ത്യത്തിന്റെയും ജ്ഞാനമുണ്ടല്ലോ. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, നിങ്ങള് അവരെ ഓര്മ്മിക്കുകയാണെങ്കില് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നു. പിന്നീട് എന്തിനാണ് മറ്റുളളവരെ ഓര്മ്മിക്കുന്നത്. കേവലം എന്നെത്തന്നെ ഓര്മ്മിക്കുകയാണെങ്കില് മറ്റെല്ലാവരുടെയും ഓര്മ്മ ഉപേക്ഷിക്കണം. ഇതാണ് അവ്യഭിചാരി ഓര്മ്മ. അഥവാ ഓര്മ്മിക്കാന് സാധിക്കുന്നില്ലെങ്കില് കെട്ടിട്ടു മുറുക്കൂ അതായത് പ്രതിജ്ഞ എടുക്കണം. തന്റെ ഉന്നതിയ്ക്കായി ഉയര്ന്ന പദവി നേടുന്നതിനായി പുരുഷാര്ത്ഥം ചെയ്യണം. നമ്മളെയും ടീച്ചറാക്കി മാറ്റുന്ന ശിവബാബയാണ് നമ്മുടെ ടീച്ചര്. നിങ്ങളെല്ലാവരും വഴികാട്ടികളാണ്. വഴികാട്ടികളുടെ ജോലിയാണ് എല്ലാവര്ക്കും വഴി പറഞ്ഞു കൊടുക്കുക എന്നുളളത്. ഇത്രയും മുഴുവന് ജ്ഞാനം ആദ്യമൊന്നും നിങ്ങളുടെ പക്കലുണ്ടായിരുന്നില്ലല്ലോ. എല്ലാവരും പറയുന്നുണ്ട് ആദ്യമൊക്കെ കുറഞ്ഞ നിലവാരമുളള പഠിപ്പായിരുന്നു എന്ന്. അങ്ങനെത്തന്നെയായിരിക്കുമല്ലോ. ഡ്രാമാ അനുസരിച്ച് കല്പം മുമ്പത്തേതു പോലെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. പിന്നീട് കല്പത്തിനു ശേഷവും ഇങ്ങനെത്തന്നെ പഠിച്ചുകൊണ്ടിരിക്കും. അവസാനസമയത്ത് നിങ്ങള്ക്ക് സര്വ്വതും സക്ഷാത്കാരമുണ്ടാകുന്നു. സാക്ഷാത്കാരമുണ്ടാകാന് വൈകില്ല. ബ്രഹ്മാബാബയ്ക്ക് വളരെ പെട്ടെന്നായിരുന്നു സാക്ഷാത്കാരം ലഭിച്ചത്. ഇന്നവര് പ്രജകളാകും അവര് ഇന്ന വസ്ത്രങ്ങള് ധരിക്കുന്നു. ആരംഭത്തില് കുട്ടികള്ക്ക് ധാരാളം സാക്ഷാത്കാരം കാണിച്ചിരുന്നു. ഇനി അവസാനവും ഉണ്ടായിരിക്കും. അപ്പോള് ഓര്മ്മയിലിരിക്കാനും സാധിക്കുന്നു. ശരി.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഭോജനം കഴിക്കുന്ന സമയത്തും പരസ്പരം എല്ലാവര്ക്കും ബാബയുടെ സ്മൃതിയുണര്ത്തണം. ഓര്മ്മയിലിരുന്നുകൊണ്ട് ഭോജനം കഴിക്കൂ.

2. യജ്ഞസേവനത്തില് എല്ലുകള് നല്കണം. ബാബയുടെ പൂര്ണ്ണ സഹയോഗികളാകണം.


വരദാനം :-

നിശ്ചയബുദ്ധികളായിമാറി ദുര്ബലസങ്കല്പങ്ങളുടെ വലയെ സമാപ്തമാക്കുന്ന സഫലതാ സമ്പന്നരായി ഭവിയ്ക്കട്ടെ.

ഇപ്പോഴും ധാരാളം കുട്ടികള് ദുര്ബല സങ്കല്പങ്ങളെ സ്വയം എമര്ജ്ജ് ചെയ്യുകയാണ് - സംഭവിക്കുമോ ഇല്ലയോ എന്ന് അറിയില്ല.... എന്തു സംഭവിക്കും..... ഈ ദുര്ബല സങ്കല്പങ്ങള് തന്നെയാണ് മതില്കെട്ടുകള് സൃഷ്ടിക്കുന്നത്. പിന്നീട് സഫലത ആ മതില്ക്കെട്ടിനുളളില് ഒളിഞ്ഞിരിക്കുന്നു. മായ ദുര്ബല സങ്കല്പങ്ങളുടെ വല വിരിക്കുന്നു. ആ വലയില് തന്നെ നമ്മള് പെട്ട് പോകുന്നു. അതിനാല് ഞാന് നിശ്ചയബുദ്ധി വിജയിയാണ്, സഫലത എന്റെ ജന്മ സിദ്ധ അധികാരമാണ്, ഈ സ്മൃതിയിലൂടെ ദുര്ബല സങ്കല്പങ്ങളെ സമാപ്തമാക്കൂ.

സ്ലോഗന് :-
മൂന്നാമത്തെ ജ്വാലാമുഖി നേത്രം തുറന്നിരിക്കുകയാണെങ്കില് മായ ശക്തിഹീനമായിത്തീരുന്നു.


സര്വ്വ ഗോപ-ഗോപികമാര്ക്ക് വേണ്ടി മാതേശ്വരിജീയുടെ ഹസ്തങ്ങളാല് എഴുതപ്പെട്ട സ്മരണപത്രം

സര്വ്വ ഗോപ-ഗോപികമാര്ക്കും അതി സ്നേഹസ്മരണകള്!

ഗൃഹസ്ഥവ്യവഹാരത്തില് വസിച്ചുകൊണ്ടും കമലപുഷ്പ സമാനം തന്റെ ജീവിതത്തില് സഫലത പ്രാപ്തമാക്കുന്നുണ്ടല്ലോ? ഓമനകളായ ഗോപന്മാര് ഇപ്പോള് സേവനത്തെ നല്ല രീതിയില് മുന്നോട്ടു കൊണ്ടു പോകാനുളള പുരുഷാര്ത്ഥത്തില് മുഴുകിയിരിക്കുകയാണ്. വളരെ നല്ലത്. അവസാനം തന്റെ പരമപൂജ്യനായ ബാബയുടെ പരിചയം എല്ലാവര്ക്കും ലഭിക്കുക തന്നെ വേണം. ഈ ഉയര്ന്ന പ്രാപ്തി കോടിയില് ചിലര്ക്കു മാത്രമേ പ്രാപ്തമാക്കുവാന് സാധിക്കൂ എന്നും അറിയാം. അങ്ങനെയുളള പുഷ്പങ്ങളും തീര്ച്ചയായും ഉണ്ടാവുക തന്നെ ചെയ്യും. ശരി, അതിവേഗതയില് തന്നെ സേവനത്തെ വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കൂ. അവിനാശി ജ്ഞാനധനത്തിന്റെ ഖജനാവ് വളരെ അമൂല്യമാണ്, അളവറ്റതാണ്, ഇത് ബാബയിലൂടെ സര്വ്വ കുട്ടികള്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആര് ഇത് പ്രാപ്തമാക്കുന്നുവോ അവര് ജന്മജന്മാന്തരത്തേക്ക് സമൃദ്ധരായിത്തീരുന്നു. ഈ വസ്തു തന്നെ അങ്ങനെയുളളതാണ്. പറയൂ ഓമനകളായ സഹോദരീസഹോദരന്മാരേ ഇത് ശരിയായ കാര്യമല്ലേ.

താങ്കള് എല്ലാ ഗോപ-ഗോപികമാരും അതീന്ദ്രിയ സുഖത്തിന്റെ അനുഭവത്തിലൂടെ ഈ ജീവിതം മുന്നോട്ടു കൊണ്ടു പോകൂ. നോക്കൂ ഓമനകളായ ഗോപ-ഗോപികമാരേ, ഈ ബ്രാഹ്മണ ജീവിതത്തിന്റെ അഭിവൃദ്ധിയില് തന്നെയാണ് സര്വ്വരുടേയും മംഗളം. പിന്നീട് തീര്ച്ചയായും ബ്രാഹ്മണനില് നിന്നും ദേവതയാവുകയും ചെയ്യും. എങ്ങനെയാണോ പലരും ഗൃഹസ്ഥവ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും ബ്രാഹ്മണകുലവംശിയായി മാറി ജീവിച്ചുകൊണ്ടിരിക്കുന്നത്, അതായത് ഗൃഹസ്ഥത്തില് വസിച്ചുകൊണ്ടും പവിത്രമായി ജീവിക്കുന്നത്, പതി-പത്നി ഒരു അച്ഛന്റെ കുട്ടി എന്ന പവിത്ര ധാരണയിലിരിക്കുന്നത്. അതുപോലെ ബാക്കി എല്ലാവര്ക്കും ആ പരമപിതാവായ ബാബയുടെ നിര്ദ്ദേശമനുസരിച്ച് ജീവിക്കണം, ഇതിനെത്തന്നെയാണ് ശ്രീമത പ്രകാരമുളള ജീവിതമെന്ന് പറയുന്നത്. ഇതുപോലുളള ധാരണയനുസരിച്ച് ജീവിക്കുന്നവരെ തന്നെയാണ് ബ്രാഹ്മണകുലവംശി എന്ന് പറയുന്നത്. ബാബ തന്നെയാണ് നമ്മുടെ അച്ഛനും ടീച്ചറും സത്ഗുരുവും അതുപോലെത്തന്നെ ധര്മ്മരാജനും, അപ്പോള് തീര്ച്ചയായും ബാബയുടെ ദത്തെടുക്കപ്പെട്ട കുട്ടിയായി മാറി പവിത്രതയുടെ അധികാരം നേടണം. ഇതിലൂടെത്തന്നെയാണ് ഭാവിയിലെ സുഖ-ശാന്തിയുടെ പൂര്ണ്ണമായ അധികാരം പ്രാപ്തിയുടെ രൂപത്തില് അനുഭവമാകുകയുളളൂ.

പറയൂ, ഓമനകളായ ഗോപ-ഗോപികമാരേ ഇങ്ങനെയുളള സഹജമായ രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കിയില്ലേ. ജീവിച്ചിരിക്കേ മരിക്കാന് അഥവാ മര്ജ്ജീവയായിത്തീരുവാന് ഭയമൊന്നുമില്ലല്ലോ. ഇന്ന് ഈ എഴുത്ത് ഓരോരുത്തരും തന്റെ പേര്ക്കുളളതാണെന്ന് മനസ്സിലാക്കൂ. തനിക്കുളള കത്താണെന്ന് മനസ്സിലാക്കി വായിക്കണം അഥവാ കേള്ക്കണം. അമ്മയുടെ സ്നേഹവും ഓരോരുത്തരും തന്റെ പേര്ക്ക് നേടൂ. ഓരോരോ ഗോപ-ഗോപികമാര്ക്കും പേര് സഹിതം അമ്മയുടെ അതിയായ സ്നേഹം. ശരി, തന്റെ സൗഭാഗ്യത്തെ ഉയര്ന്നതാക്കി മാറ്റുന്നതിന്റെ പുരുഷാര്ത്ഥത്തില് തീവ്ര വേഗതയില് മുഴുകിയിരിക്കുക തന്നെയാണ് മംഗളകാരിയായി മാറുക. സ്വയം പരമപിതാവ് ഉയര്ന്ന സമ്പത്ത് നല്കുവാന് വന്നിരിക്കുകയാണെന്ന് ഇപ്പോള് മനസ്സിലായി എങ്കില് അത് നേടുക തന്നെ വേണം. ശരി, വിട വാങ്ങുന്നു. ഓംശാന്തി.


ബ്രഹ്മാബാബയ്ക്കു സമാനമാകുന്നതിനുളള വിശേഷ പുരുഷാര്ത്ഥം
എങ്ങനെയാണോ ബ്രഹ്മാബാബ അനേക എന്റെത് എന്നുളളതിനെ ഒരു എന്റെതിലേക്ക് ഉള്ക്കൊളളിച്ചത് എന്റെത് ഒരേയൊരു ശിവബാബ രണ്ടാമതാരുമില്ല. ഇതുപോലെ അച്ഛനെ അനുകരിക്കൂ, ഇതിലൂടെ ഏകാഗ്രതയുടെ ശക്തി വര്ദ്ധിക്കുന്നു. പിന്നീട് എവിടെ ആഗ്രഹിക്കുന്നുവോ, എങ്ങനെ ആഗ്രഹിക്കുന്നുവോ, എത്ര സമയം ആഗ്രഹിക്കുന്നുവോ അത്രയും സമയം മനസ്സിനെ ഏകാഗ്രമാക്കുവാന് സാധിക്കുന്നു. ഈ ഏകാഗ്രതയുടെ ശക്തിയിലൂടെ സ്വതവേ തന്നെ ഏകരസ ഫരിസ്താ സ്വരൂപത്തിന്റെ അനുഭൂതിയുണ്ടാകുന്നു.