മധുരമായ കുട്ടികളേ,
പഠിപ്പിന്റെയും ദൈവീക സ്വഭാവത്തിന്റേയും രജിസ്റ്റ ര്വെക്കൂ,
ദിവസവും പരിശോധിക്കൂ തന്നില്‍ നിന്നും ഏതെങ്കിലും തെറ്റ് സംഭവിച്ചിട്ടില്ലല്ലോ.
ചോദ്യം :-
നിങ്ങള്‍ കുട്ടികള്‍ക്ക് ഏതൊരു പുരുഷാര്ത്ഥത്തിലൂടെയാണ് രാജ്യാധികാരത്തിന്റെ തിലകം
പ്രാപ്തമാക്കാന്‍ കഴിയുന്നത്?
ഉത്തരം :-
1) സദാ
ആജ്ഞാകാരിയായിരിക്കാനുള്ള പുരുഷാര്‍ത്ഥം ചെയ്യൂ. സംഗമത്തില്‍ ആജ്ഞാകാരിയുടെ തിലകം
ചാര്‍ത്തൂ എങ്കില്‍ രാജ്യാധികാരിയുടെ തിലകം കിട്ടും. അവിശ്വസ്തത അര്‍ത്ഥം ആജ്ഞയെ
അംഗീകരിക്കാത്തവര്‍ക്ക് രാജ്യതിലകം പ്രാപ്തമാകില്ല. 2) ഒരു രോഗവും സര്‍ജനില്‍
നിന്നും ഒളിച്ചുവെക്കരുത്. ഒളിപ്പിച്ചാല്‍ പദവി കുറയും. ബാബയെ പോലെ സ്നേഹത്തിന്റെ
സാഗരമായി മാറൂ എങ്കില്‍ രാജ്യതിലകം കിട്ടും.
ഓംശാന്തി.
ആത്മീയ
അച്ഛനിരുന്ന് ആത്മീയ കുട്ടികള്‍ക്ക് മനസ്സിലാക്കി തരികയാണ്, പഠിപ്പ് അര്‍ത്ഥം
തിരിച്ചറിവ് എന്നാണ്. നിങ്ങള്‍ കുട്ടികള്‍ക്കറിയാം ഈ പഠിപ്പ് വളരെ സഹജമാണ്
അതോടൊപ്പം വളരെ ഉയര്‍ന്നതുമാണ് അതോടൊപ്പം ഇതിലൂടെ വളരെ ഉയര്‍ന്ന പദവിയും
പ്രാപ്തമാകും. ഇത് കേവലം നിങ്ങള്‍ കുട്ടികള്‍ക്കേ അറിയുകയുള്ളൂ അതായത്
വിശ്വത്തിന്റെ അധികാരിയാകുന്നതിനാണ് നിങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍
പഠിക്കുന്നവര്‍ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ഇത് എത്ര ഉയര്‍ന്ന പഠിപ്പാണ്.
ഇത് അതേ ഗീതാഅദ്ധ്യായം തന്നെയാണ് സംഗമയുഗവുമാണ്. നിങ്ങള്‍ കുട്ടികള്‍ ഇപ്പോള്‍
ഉണര്‍ന്നിരിക്കുന്നു, ബാക്കി എല്ലാവരും ഉറങ്ങിക്കിടക്കുകയാണ്. പാട്ട് തന്നെയുണ്ട്
എല്ലാവരും മായയുടെ നിദ്രയില്‍ ഉറങ്ങുകയാണ്. നിങ്ങളെ ബാബ വന്ന്
ഉണര്‍ത്തിയിരിക്കുകയാണ്. കേവലം ഒരു കാര്യത്തിലാണ് മനസ്സിലാക്കി തരുന്നത് -
മധുരമായ കുട്ടികളെ, ഓര്‍മ്മയുടെ യാത്രയുടെ ബലത്തിലൂടെ നിങ്ങള്‍ ഈ മുഴുവന്‍
വിശ്വത്തിലും രാജ്യം ഭരിക്കൂ, കല്പം മുമ്പ് ചെയ്തത് പോലെ. ഈ സ്മൃതി ബാബ ഉണര്‍ത്തി
തരുകയാണ്. കുട്ടികളും മനസ്സിലാക്കുന്നുണ്ട് നിങ്ങള്‍ക്ക് സ്മൃതി ഉണര്‍ന്നു കഴിഞ്ഞു
- കല്പ കല്പം നമ്മള് ഈ യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറും അതോടൊപ്പം
ദിവ്യഗുണങ്ങളുടെ ധാരണയും ചെയ്തവരുമാണ്. യോഗത്തില്‍ പൂര്‍ണ്ണമായ ശ്രദ്ധ കൊടുക്കൂ.
ഈ യോഗബലത്തിലൂടെ നിങ്ങള്‍ കുട്ടികളില്‍ സ്വതവെ ദൈവീക ഗുണങ്ങള്‍ വരും. ഇതാണ്
മനുഷ്യനില്‍ നിന്നും ദേവതയാകുന്നതിനുള്ള പരീക്ഷ. നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്
യോഗബലത്തിലൂടെ മനുഷ്യനില്‍ നിന്നും ദേവതയാകുന്നതിനാണ്. അതോടൊപ്പം ഇതും
നിങ്ങള്‍ക്ക് അറിയാം നമ്മുടെ യോഗബലത്തിലൂടെ വേണം മുഴുവന്‍ വിശ്വവും പവിത്രമാകാന്‍.
പവിത്രമായിരുന്നു, ഇപ്പോള്‍ അപവിത്രമായിരിക്കുകയാണ്. മുഴുവന്‍ ചക്രത്തിന്റെ
രഹസ്യവും നിങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കി കഴിഞ്ഞു അതോടൊപ്പം ഇത്
ഹൃദയത്തിലുമുണ്ട്. കേവലം ഇത് പുതിയവര്‍ക്ക് പോലും മനസ്സിലാകുന്നത് പോലെ വളരെ
സഹജമാണ്. നിങ്ങള്‍ പൂജ്യരായ ദേവതകളായിരുന്നു, പിന്നീട് തമോപ്രധാനമായ പൂജാരികളായി
ഇങ്ങനെ മറ്റാര്‍ക്കും പറഞ്ഞു തരുവാനും സാധിക്കില്ല. എന്താണ് ജ്ഞാന മാര്‍ഗ്ഗവും
ഭക്തി മാര്ഗ്ഗവുമെന്നത് ബാബ വളരെ സ്പഷ്ടമായി പറഞ്ഞു തരുന്നുണ്ട്. ഭക്തി കഴിഞ്ഞു
പോയി. കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കരുത്. അത് നിങ്ങളെ താഴെ
വീഴ്ത്തുന്ന കാര്യങ്ങളാണ്. ബാബ ഇപ്പോള്‍ നിങ്ങളെ ഉയര്‍ത്തുന്നതിനുള്ള കാര്യങ്ങളാണ്
പറയുന്നത്. കുട്ടികള്‍ക്കറിയാം - നമുക്ക് തീര്‍ച്ചയായും ദൈവീക ഗുണങ്ങളുടെ ധാരണ
ചെയ്യണം. ദിവസവും ചാര്‍ട്ട് എഴുതണം - നാം എത്ര സമയം ഓര്‍മ്മയിലിരിക്കുന്നു?
നമ്മളില്‍ നിന്നും ഏതേതെല്ലാം തെറ്റുകള്‍ പറ്റി? തെറ്റു ചെയ്യുന്നതിലൂടെ
ഗുരുതരമായ പരിക്കും പറ്റും, മറ്റുള്ള പഠിപ്പിലും സ്വഭാവം നോക്കാറുണ്ട്. ഇവിടെയും
സ്വഭാവം നോക്കാറുണ്ട്. ബാബ നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ് പറയുന്നത്. അവിടെയും
റജിസ്റ്റര്‍ വെക്കാറുണ്ട്-പഠിപ്പിന്റെയും സ്വഭാവത്തിന്റെയും. ഇവിടെയും
കുട്ടികള്‍ക്ക് ദൈവീക സ്വഭാവമുള്ളവരാകണം. തെറ്റൊന്നും സംഭവിക്കാതിരിക്കാന്‍
ശ്രദ്ധിക്കണം. എന്നില്‍ നിന്നും തെറ്റൊന്നും സംഭവിക്കുന്നില്ലല്ലോ? ഇതിനു വേണ്ടി
കച്ചേരി വെക്കണം. മറ്റൊരു സ്കൂളിലും ഇങ്ങനെ കച്ചേരി കൂടാറില്ല. തന്റെ ഹൃദയത്തോട്
ചോദിക്കണം. ബാബ മനസ്സിലാക്കി തരികയാണ് മായയുടെ കാരണത്താല്‍ എന്തെങ്കിലുമൊക്കെ
അവജ്ഞകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആദ്യമെല്ലാം കച്ചേരി കൂടുമായിരുന്നു.
കുട്ടികള്‍ സത്യം പറയുമായിരുന്നു. ബാബ മനസ്സിലാക്കി തരുകയാണ് - അഥവാ സത്യം
പറയുന്നില്ലെങ്കില്‍ ആ തെറ്റ് വര്‍ദ്ധിച്ചു കൊണ്ട് ഇരിക്കും. തെറ്റ് ചെയ്തതിനും
തലകീഴായി മാറിയതിനും ശിക്ഷ കിട്ടും. തെറ്റ് മറച്ച് വെക്കുന്നതിലൂടെ
ആജ്ഞയനുസരിക്കാത്തവര് എന്ന തിലകം ചാര്‍ത്തും. പിന്നെ രാജ്യതിലകം
പ്രാപ്തമാവുകയുമില്ല. ആജ്ഞകളെ അംഗീകരിക്കുന്നുമില്ല, വിശ്വസ്തരല്ലെങ്കില്‍
രാജ്യാധികാരം കിട്ടില്ല. സര്ജന് ഭിന്ന ഭിന്ന പ്രകാരത്തില്‍ മനസ്സിലാക്കി തരുകയാണ്.
സര്‍ജനില്‍ നിന്നും തന്റെ രോഗം ഒളിക്കുകയാണെങ്കില്‍ പദവിയും കുറയും. സര്‍ജനോട്
പറഞ്ഞതു കൊണ്ട് അടിയൊന്നും കിട്ടുകയില്ല. ബാബ കേവലം ശ്രദ്ധയോടെ ഇരിക്കാനാണ്
പറയുക. അഥവാ പിന്നെയും ആ തെറ്റ് ചെയ്താല്‍ ബുദ്ധിമുട്ടേണ്ടിവരും. പദവിയും വളരെ
കുറവായിരിക്കും. സത്യയുഗത്തില്‍ സ്വാഭാവികമായ ദൈവീക പെരുമാറ്റമായിരിക്കും.
എന്നാല്‍ ഇവിടെ പുരുഷാര്‍ത്ഥം ചെയ്യണം. ഇടയ്ക്കിടക്ക് തോല്ക്കുന്നവരാകരുത്. ബാബ
പറയുകയാണ് - കുട്ടികളേ, കൂടുതല്‍ തെറ്റ് ചെയ്യരുത്. ബാബ വളരെ സ്നേഹത്തിന്റെ
സാഗരനാണ്. കുട്ടികളും ബാബയെ പോലെയാകണം. ഏതുപോലെയാണോ അച്ഛന് അതുപോലെയായിരിക്കണം
കുട്ടികളും. രാജാവും രാജ്ഞിയും എങ്ങനെയാണോ അതു പോലെയായിരിക്കും പ്രജകളും. ബാബ
രാജാവൊന്നുമല്ല. നിങ്ങള്‍ക്ക് അറിയാം ബാബ നമ്മളെ തനിക്കു സമാനമാക്കി മാറ്റുകയാണ്.
എന്തെല്ലാം ബാബയുടെ മഹിമകളാണോ അത് നിങ്ങളുടേയും ആകണം. ബാബക്കു സമാനമാകണം. മായ
വളരെ സൂത്രശാലിയാണ്, രജിസ്റ്റര്‍ വെക്കാന്‍ അനുവദിക്കില്ല. മായയുടെ കുരുക്കില്‍
എല്ലാവരും പൂര്‍ണ്ണമായും കുടുങ്ങിയിരിക്കുകയാണ്. മായയുടെ ജയിലില്‍ നിന്നും
നിങ്ങള്‍ക്ക് മുക്തമാകാന്‍ സാധിക്കില്ല. സത്യം പറയുന്നുമില്ല. അതിനാല്‍ ബാബ
പറയുകയാണ് കൃത്യമായി ഓര്‍മ്മയുടെ ചാര്‍ട്ട് വെച്ചോളൂ. രാവിലെ എഴുന്നേറ്റ് ബാബയെ
ഓര്‍മ്മിക്കൂ. ബാബയുടെ മഹിമ ചെയ്യണം. ബാബാ അങ്ങാണ് എന്നെ വിശ്വത്തിന്റെ
അധികാരിയാക്കി മാറ്റുന്നത് അതിനാല്‍ ഞങ്ങള്‍ അങ്ങയുടെ മഹിമ പാടും. ഭക്തി
മാര്‍ഗ്ഗത്തില്‍ എത്ര മഹിമയാണ് പാടാറുള്ളത്, അവര്ക്കാണെങ്കില് ഒന്നും അറിയില്ല.
ദേവതകള്‍ക്ക് മഹിമയൊന്നും ഇല്ല. നിങ്ങള്ബ്രാഹ്മണര്ക്കാണ് മഹിമ ഉള്ളത്.
സര്‍വ്വര്‍ക്കും സദ്ഗതി കൊടുക്കുന്നതും ഒരു ബാബയാണ്. ബാബ രചയിതാവാണ്, സംവിധായകനാണ്.
സേവനവും ചെയ്യുന്നുണ്ട് അതോടൊപ്പം കുട്ടികള്‍ക്ക് മനസ്സിലാക്കി തരുകയും
ചെയ്യുന്നുണ്ട്. എല്ലാം പ്രായോഗികമായി പറഞ്ഞു തരുകയാണ്. മനുഷ്യരാണെങ്കില്‍
ശാസ്ത്രങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന ഭഗവാനുവാച കേട്ടു കൊണ്ടിരിക്കുകയാണ്.
ഗീതയും പഠിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നാല്‍ അതില്‍ നിന്നും എന്താണ് കിട്ടിയത്?
എത്ര പ്രേമത്തോടെ ഇരുന്ന് വായിക്കുന്നുണ്ട്, ഭക്തി ചെയ്യുന്നുണ്ട്, എന്നാല്‍
അതിലൂടെ എന്താണ് ഉണ്ടാകുന്നത് എന്നത് പോലും അവര്‍ക്ക് അറിയില്ല. ഞങ്ങള്‍ ഏണിപ്പടി
താഴേക്കാണ് ഇറങ്ങുന്നത് എന്നതും അവര്‍ക്കറിയില്ല. ദിനംപ്രതി തമോപ്രധാനമാവുക തന്നെ
വേണം. ഡ്രാമയില്‍ അടങ്ങിയിരിക്കുന്നതും ഇതാണ്. ബാബക്കല്ലാതെ വേറെ ആര്‍ക്കും
ഏണിപ്പടിയുടെ രഹസ്യം മനസ്സിലാക്കി തരുവാന്‍ സാധിക്കില്ല. ബ്രഹ്മാവിലൂടെ ശിവബാബ
മനസ്സിലാക്കി തരികയാണ്. ബ്രഹ്മാബാബയും ശിവബാബയില് നിന്ന് മനസ്സിലാക്കിയിട്ടാണ്
നിങ്ങള്‍ക്ക് മനസ്സിലാക്കി തരുന്നത്. മുഖ്യമായ വലിയ ടീച്ചറും, വലിയ സര്‍ജനും
ബാബയാണ്. ബാബയെ വേണം ഓര്‍മ്മിക്കാന്‍. ബ്രാഹ്മിണിയെ ഓര്‍മ്മിക്കൂ എന്നല്ല പറയുന്നത്.
ഒരു ബാബയെ വേണം ഓര്‍മ്മിക്കാന്‍. ഒരിക്കലും ആരോടും മോഹം വെക്കരുത്. ഒരു ബാബയില്‍
നിന്നും പഠിക്കണം. നിര്‍മ്മോഹി ആകണം. ഇതില്‍ വളരെ പരിശ്രമമുണ്ട്. മുഴുവന്‍ പഴയ
ലോകത്തോടും വൈരാഗ്യം വേണം. ഈ ലോകം അവസാനിക്കുകയാണ്. ഇതിനോട് സ്നേഹവും വേണ്ട,
ആസക്തിയും വേണ്ട. എത്ര വലിയ വലിയ കെട്ടിടങ്ങളാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്.
പഴയ ലോകത്തിന് ഇനി ബാക്കി എത്ര സമയമാണ് ഉള്ളത് എന്നത് പോലും അവര്‍ക്കറിയില്ല.
നിങ്ങള്‍ കുട്ടികള്‍ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണ് അതോടൊപ്പം മറ്റുള്ളവരേയും
ഉണര്‍ത്തൂ. ബാബ ആത്മാക്കളെയാണ് ഉണര്‍ത്തുന്നത്, ഇടയ്ക്കിടയ്ക്ക് പറയുകയാണ്
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ശരീരമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ്
ഉറങ്ങി പോകുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്‍മ്മിക്കൂ.
ആത്മാവ് പതിതമാണെങ്കില് അതു പോലെയുള്ള ശരീരമായിരിക്കും കിട്ടുക. ആത്മാവ്
പാവനമായാല് അതുപോലെയുള്ള ശരീരവും കിട്ടും.
ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള്‍ തന്നെയായിരുന്നു ദേവി ദേവതാ
ധര്മ്മത്തിലുണ്ടായിരുന്നവര്. വീണ്ടും നിങ്ങള്‍ തന്നെ അതായി തീരും. എത്ര സഹജമാണ്.
അങ്ങനെയുള്ള പരിധിയില്ലാത്ത ബാബയെ എന്തുകൊണ്ട് നമുക്ക് ഓര്‍മ്മിച്ചു കൂടാ?
അതിരാവിലെ എഴുന്നേറ്റും ബാബയെ ഓര്‍മ്മിക്കൂ. ബാബാ അങ്ങ് എത്ര വലിയ അത്ഭുതമാണ്
ചെയ്യുന്നത്, അങ്ങ് ഞങ്ങളെ ഇത്രയും ഉയര്‍ന്ന ദേവി ദേവതയാക്കി മാറ്റി
നിര്വ്വാണധാമത്തിലിരിക്കുകയാണല്ലോ. ഇത്രയും ഉയര്ന്നവരാക്കി മാറ്റാന്‍ വേറെ
ആര്‍ക്കും സാധിക്കില്ല. അങ്ങ് എത്ര സഹജമാക്കിയാണ് പറഞ്ഞു തരുന്നത്. ബാബ പറയുകയാണ്
- എത്ര സമയം കിട്ടുന്നോ, ജോലികള്‍ ചെയ്തുകൊണ്ടും നിങ്ങള്‍ക്ക് ബാബയെ ഓര്‍മ്മിക്കാന്‍
സാധിക്കും. ഓര്‍മ്മയിലൂടെയാണ് തോണി അക്കരെ എത്തുന്നത് അര്‍ത്ഥം കലിയുഗത്തില്‍
നിന്നും ശിവാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. ശിവാലയത്തെ ഓര്‍മ്മിക്കണം,
ശിവബാബയാല് സ്ഥാപിക്കപ്പെട്ട സ്വര്‍ഗ്ഗത്തേയും ഓര്‍മ്മിക്കണം. ശിവബാബയെ
ഓര്‍മ്മിക്കുന്നതിലൂടെ സ്വര്‍ഗ്ഗത്തിന്റെ അധികാരിയാകാം. ഇത് പുതിയ ലോകത്തേക്കുള്ള
പഠിപ്പാണ്. പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നതിനാണ് ബാബ വന്നിരിക്കുന്നത്.
തീര്‍ച്ചയായും ബാബ വന്ന് എന്തെങ്കിലും കര്‍ത്തവ്യം ചെയ്യുമല്ലോ. നിങ്ങള്‍
കാണുന്നുമുണ്ടല്ലോ ഡ്രാമ പ്ലാനനുസരിച്ച് ഞാന്‍ പാര്‍ട്ട് അഭിയിച്ചു
കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ കുട്ടികള്‍ക്ക് 5000 വര്‍ഷം മുമ്പത്തേത് പോലെ
ഓര്‍മ്മയുടെ യാത്രയും അതോടൊപ്പം ആദി മദ്ധ്യ അന്ത്യത്തിന്റേയും രഹസ്യം പറഞ്ഞു
തരുകയാണ്. നിങ്ങള്‍ക്കറിയാം എല്ലാ 5000 വര്‍ഷങ്ങള്‍ക്ക് ശേഷവും ബാബ നമ്മുടെ
സന്മുഖത്ത് വരും. ആത്മാവാണ് സംസാരിക്കുന്നത്, ശരീരമല്ല. ബാബ കുട്ടികളെ
പഠിപ്പിക്കുകയാണ് - ആത്മാവിന് വേണം ശുദ്ധമാകാന്‍. ഒരു തവണയാണ് ആത്മാവ്
ശുദ്ധമാകുന്നത്. ബാബ പറയുകയാണ് ഞാന്‍ അനേക തവണ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട് ഇനിയും
പഠിപ്പിക്കും. ഇങ്ങനെ ഒരു സന്യാസിക്കും പറയാന്‍ സാധിക്കില്ല. ബാബയാണ് പറയുന്നത്
- കുട്ടികളേ, ഞാന്‍ ഡ്രാമ പ്ലാനനുസരിച്ച് പഠിപ്പിക്കാന്‍ വന്നിരിക്കുകയാണ്. വീണ്ടും
5000 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന് ഇതു പോലെ പഠിപ്പിക്കും, ഏതുപോലെയാണോ കഴിഞ്ഞ
കല്പത്തിലും പഠിപ്പിച്ച് രാജധാനിയുടെ സ്ഥാപന ചെയ്തത് അതുപോലെ ചെയ്യും, അനേകം
തവണ നിങ്ങളെ പഠിപ്പിച്ച് രാജധാനി സ്ഥാപിച്ചിട്ടുമുണ്ട്. എത്ര അത്ഭുതകരമായ
കാര്യങ്ങളാണ് ബാബ മനസ്സിലാക്കി തരുന്നത്. എത്ര ശ്രേഷ്ഠമാണ് ശ്രീമത്ത്.
ശ്രീമത്തിലൂടെയാണ് നമ്മള് വിശ്വത്തിന്റെ അധികാരികളാകുന്നത്. വളരെ വളരെ വലിയ
പദവിയാണ്. ചിലര്‍ക്ക് വളരെ വലിയ ലോട്ടറി കിട്ടിയാല്‍ തലയ്ക്കു സുഖമില്ലാതാകാറുണ്ട്.
ചിലരാണെങ്കില്‍ മുന്നോട്ട് പോകവേ പ്രതീക്ഷ ഇല്ലാത്തവരാകുന്നുണ്ട്. ഞങ്ങള്‍ക്ക്
പഠിക്കാന്‍ സാധിക്കില്ല എന്ന് അവര്‍ പറയും. ഞങ്ങള്‍ എങ്ങനെ വിശ്വത്തിന്റെ
ചക്രവര്‍ത്തി ആകും എന്നും അവര്‍ ചിന്തിക്കും. നിങ്ങള്‍ കുട്ടികള്‍ക്ക് വളരെ
സന്തോഷമുണ്ടാകണം. ബാബ പറയുകയാണ് അതീന്ദ്രിയ സുഖത്തെ കുറിച്ച് , സന്തോഷത്തെ
കുറിച്ച് എന്റെ കുട്ടികളോട് ചോദിക്കൂ. നിങ്ങള്‍ എല്ലാവര്ക്കും സന്തോഷത്തിന്റെ
കാര്യങ്ങള്‍ കേള്‍പ്പിക്കാനാണ് പോകുന്നത്. നിങ്ങള്‍ തന്നെയായിരുന്നു വിശ്വത്തിന്റെ
അധികാരികള്‍ പിന്നീട് 84 ജന്മങ്ങള് അനുഭവിച്ച് ഇപ്പോള്‍ അടിമകളായി.
പാടുന്നുമുണ്ടല്ലോ ഞാന്‍ അങ്ങയുടെ അടിമയാണ്, അടിമയാണ് എന്ന്.
മനസ്സിലാക്കുന്നുണ്ട് സ്വയത്തെ നീചനാണ് എന്ന് പറയുന്നതും, ചെറുതാണ് എന്ന
ഭാവത്തില്‍ നടക്കുന്നതുമാണ് നല്ലതെന്ന്. നോക്കൂ ബാബ ആരാണ്. ബാബയെ ആര്‍ക്കും
അറിയില്ല. ബാബയെയും നിങ്ങളാണ് അറിയുന്നത്. ബാബ എങ്ങനെയാണ് കുട്ടികളെ കുട്ടികളെ
എന്ന് പറഞ്ഞ് മനസ്സിലാക്കി തരുന്നത്. ഇതാണ് ആത്മാവിന്റേയും പരമാത്മാവിന്റേയും
മിലനം. ബാബയില്‍ നിന്നാണ് നമുക്ക് സ്വര്‍ഗ്ഗത്തിന്റെ ചക്രവര്‍ത്തി പദവി
പ്രാപ്തമാക്കുന്നത്. ബാക്കി ഗംഗാസ്നാനം ചെയ്തതുകൊണ്ടൊന്നും ആര്‍ക്കും
സ്വര്‍ഗ്ഗത്തിന്റെ രാജ്യാധികാരം കിട്ടില്ല. ഗംഗാ സ്നാനമെല്ലാം എത്ര തവണ ചെയ്തതാണ്.
വെള്ളം വരുന്നതും സാഗരത്തില്‍ നിന്നാണ് പക്ഷെ ഈ മഴ എങ്ങനെയാണ് പെയ്യുന്നത്,
ഇതിനെയും അത്ഭുതം എന്നല്ലേ പറയുക. ഈ സമയത്ത് ബാബ നിങ്ങള്‍ക്ക് എല്ലാം
മനസ്സിലാക്കി തരുകയാണ്. ധാരണ ചെയ്യുന്നതും ആത്മാവാണ്, ശരീരമല്ല. നിങ്ങള്‍
അനുഭവിക്കുകയാണല്ലോ ബാബ നിങ്ങളെ എന്തില്‍ നിന്നും എന്താക്കി മാറ്റുകയാണ്. ഇപ്പോള്‍
ബാബ പറയുകയാണ് - കുട്ടികളെ, സ്വയത്തിനു മേല്‍ ദയ കാണിക്കൂ. ഒരിക്കലും അവജ്ഞ
കാണിക്കരുത്. ദേഹാഭിമാനിയാകരുത്. വെറുതെ തന്റെ പദവിയെ കുറക്കരുത്. ടീച്ചര്‍ എല്ലാം
മനസ്സിലാക്കി തരുകയാണ്. നിങ്ങള്‍ക്കറിയാം ബാബ പരിധിയില്ലാത്ത ടീച്ചറാണ്.
ലോകത്തില്‍ എത്ര തരത്തിലുള്ള ഭാഷകളാണ് ഉള്ളത്. ഏതെങ്കിലും ഒരു കാര്യം
അച്ചടിക്കുകയാണെങ്കില്‍ അത് എല്ലാ ഭാഷകളിലേക്കും അച്ചടിക്കേണ്ടി വരും. ഏതെങ്കിലും
ലിറ്ററേച്ചര്‍ അച്ചടിക്കുകയാണെങ്കില്‍ എല്ലാവര്ക്കും അതിന്റെ ഒരു കോപ്പി അയച്ചു
കൊടുക്കൂ. ഓരോ കോപ്പി ലൈബ്രറിയിലേക്കും കൊടുക്കണം. ചിലവിന്റെ കാര്യം നോക്കരുത്.
ബാബയുടെ ഭണ്ഡാരം നിറഞ്ഞോളും. പൈസ തന്റെ തന്നെ കൈയില്‍ വെച്ച് എന്തു ചെയ്യാനാണ്.
വീട്ടിലേക്കൊന്നും കൊണ്ടു പോവുകയില്ലല്ലോ. അഥവാ വീട്ടിലേക്ക് എടുത്തു കൊണ്ടു
പോയാല്‍ അത് പരമാത്മാവിന്റെ യജ്ഞത്തില്‍ നിന്നും മോഷ്ടിച്ചതു പോലെയാകും. തെറ്റ്
ചെയ്യില്ല എന്ന ശപഥം ചെയ്ത് അത് തെറ്റിക്കുക, ഇങ്ങനെയുള്ള കുബുദ്ധിയാകരുത്.
പരമാത്മാവിന്റെ യജ്ഞത്തില്‍ നിന്നും മോഷ്ടിക്കുകയോ. അവരെ പോലെ മഹാപാപാത്മാവ് വേറെ
ഉണ്ടാകില്ല. എത്ര അധോഗതിയാകും. ബാബ പറയുകയാണ് ഇതെല്ലാം ഡ്രാമയിലുള്ള പാര്‍ട്ടാണ്.
നിങ്ങള്‍ രാജ്യം ഭരിക്കും അവര്‍ നിങ്ങളുടെ സേവകരാകും. സേവകരില്ലാതെ രാജ്യം എങ്ങനെ
നടക്കും. കല്പം മുമ്പും ഇതു പോലെയാണ് സ്ഥാപന നടന്നിട്ടുള്ളത്.
ഇപ്പോള്‍ ബാബ പറയുകയാണ് - തന്റെ നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍
ശ്രീമത്തിലൂടെ നടക്കൂ. ദൈവീക ഗുണങ്ങളെ ധാരണ ചെയ്യൂ. ക്രോധിക്കുന്നത് ദൈവീക
ഗുണമല്ല. അത് ആസുരീയ ഗുണമാണ്. ആരെങ്കിലും നിങ്ങളോട് ക്രോധിക്കുന്നുവെങ്കില്
നിങ്ങള്‍ നിശബ്ദരായിരിക്കണം. ഒന്നും തിരിച്ച് പറയരുത്. ഓരോരുത്തരുടേയും
പെരുമാറ്റത്തിലൂടെ അറിയാന്‍ കഴിയും, അവഗുണങ്ങള്‍ എല്ലാവരിലുമുണ്ട്. എപ്പോഴെങ്കിലും
ആരെങ്കിലും ക്രോധിച്ചാല്‍ അവരുടെ മുഖം ചെമ്പ് പോലെ ചുവക്കാറുണ്ട്. മുഖത്തില്‍
നിന്നും ബോംബാണ് വരുന്നത്. തന്റെ തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പദവി
ഭ്രഷ്ടമാകും. തിരിച്ചറിവ് വേണം. ബാബ പറയുകയാണ് എന്ത് പാപമാണോ ചെയ്യുന്നത് അത്
എഴുതൂ. ബാബയോട് പറഞ്ഞാല്‍ മാപ്പ് കിട്ടും. ഭാരരഹിതമാകാം. ജന്മജന്മാന്തരങ്ങളായി
നിങ്ങള്‍ വികാരത്തില്‍ പോയതാണ്. ഈ സമയത്ത് നിങ്ങള്‍ ഏതെങ്കിലും പാപ കര്‍മ്മം
ചെയ്താല്‍ അത് നൂറ് മടങ്ങാകും. ബാബക്ക് മുന്നില്‍ തെറ്റ് ചെയ്താല്‍ അതിന് നൂറ്
മടങ്ങ് ശിക്ഷ കിട്ടും. ചെയ്തതിനു ശേഷം അത് പറയുന്നില്ലെങ്കില്‍ അത് വര്‍ദ്ധിച്ചു
കൊണ്ടിരിക്കും. ബാബ മനസ്സിലാക്കി തരുകയാണ് സ്വയത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്.
ബാബ തന്റെ കുട്ടികളെ നല്ല ബുദ്ധിയുള്ളവരാക്കാനാണ് വന്നിരിക്കുന്നത്. ബാബക്കറിയാം
ആര്‍ക്ക് ഏത് പദവിയാണ് കിട്ടുക. അതും 21 ജന്മങ്ങളുടെ കാര്യമാണ്. ആരാണോ
സേവാധാരികളായ കുട്ടികള്‍, അവരുടെ സ്വഭാവം വളരെ മധുരമായിരിക്കണം. ചിലരാണെങ്കില്‍
ബാബയോട് പെട്ടെന്ന് തന്നെ ചെയ്ത തെറ്റ് പറയാറുണ്ട്. അപ്പോള്‍ ബാബ
സന്തോഷിക്കാറുണ്ട്. ഭഗവാനെ സന്തോഷിപ്പിക്കുകയാണെങ്കില്‍ ഇനി എന്താണ് വേണ്ടത്.
ബാബ അച്ഛനും ടീച്ചറും ഗുരുവുമാണ്. അല്ലെങ്കില്‍ മൂന്നു പേരും പിണങ്ങും. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ശ്രീമത്തിലൂടെ നടന്ന് ബുദ്ധി ശുദ്ധമാക്കി വെക്കണം. ഒരിക്കലും അവജ്ഞ ചെയ്യരുത്.
ക്രോധത്തിലേക്ക് വന്ന് മുഖത്തില്‍ നിന്നും ബോംബൊന്നും വരരുത്, മിണ്ടാതിരിക്കൂ.
2) ഹൃദയത്തില്‍ നിന്നും ഒരു ബാബയുടെ മഹിമ ചെയ്യൂ. ഈ പഴയ ലോകത്തോട് ആസക്തിയും
സ്നേഹവും ഉണ്ടാകരുത്. പരിധിയില്ലാത്ത വൈരാഗിയും നിര്മ്മോഹിയുമാകണം.
വരദാനം :-
തന്റെ അവ്യക്തമായ ശാന്ത സ്വരൂപത്തിലൂടെ അന്തരീക്ഷത്തെ അവ്യക്തമാക്കുന്ന
സാക്ഷാത്കാര മൂര്‍ത്തിയായി ഭവിക്കട്ടെ.
ഏതുപോലെയാണോ സേവനങ്ങളുടെ
പ്രോഗ്രാമുകള്‍ ഉണ്ടാക്കുന്നത് അതുപോലെ രാവിലെ മുതല്‍ രാത്രി വരെ ഓര്‍മ്മയടെ
യാത്രയില്‍ എപ്പോഴെല്ലാം, എങ്ങനെയെല്ലാം ഇരിക്കും എന്നതിന്റേയും പ്രോഗ്രാം
ഉണ്ടാക്കൂ അതോടൊപ്പം ഇടയ്ക്കിടയ്ക്ക് രണ്ടോ മൂന്നോ മിനിറ്റിന് സങ്കല്പങ്ങളടെ
ട്രാഫിക്കിനെ നിര്‍ത്തൂ. ആരെങ്കിലും കൂടതലായി വ്യക്ത ഭാവത്തില്‍ ഇരിക്കുന്നത്
കാണപ്പെടുന്നുവെങ്കില്‍ അവരോടൊന്നും പറയാതെ തന്റെ അവ്യക്ത ശാന്ത സ്വരൂപത്തെ
ഇങ്ങനെ ധാരണ ചെയ്യൂ, അതിലൂടെ സൂചനയിലൂടെ തന്നെ അവര്‍ക്ക് മനസ്സിലാകണം, ഇതിലൂടെ
അന്തരീക്ഷം അവ്യക്തമാകും. താങ്കള്‍ വിശേഷപ്പെട്ടവരായും സാക്ഷാത്കാരം
ചെയ്യിപ്പിക്കുന്ന സാക്ഷാത്കാര മൂര്ത്തിയുമാകും.
സ്ലോഗന് :-
സമ്പൂര്‍ണ്ണ സത്യത തന്നെയാണ് പവിത്രതയടെ ആധാരം.