12.02.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ടീച്ചര് വിദേഹിയാണ് അതിനാല് ഓര് മ്മിക്കുന്നതിനുള്ള പരിശ്രമം ചെയ്യണം , ഓര് മ്മിച്ചോര് മ്മിച്ച് എപ്പോള് പരീക്ഷ പൂര് ത്തിയാകുന്നുവോ അപ്പോള് വീട്ടിലേയ്ക്കു പോകും .

ചോദ്യം :-
കുട്ടികള്ക്ക് ഓര്മ്മയില് ഇരിക്കുന്നതിനുള്ള പരിശ്രമം ചെയ്യണം, ഏതൊരു ചതിയില് ഒരിയ്ക്കലും പെടരുത്?

ഉത്തരം :-
ആത്മാവിന്റെ സാക്ഷാത്ക്കാരമുണ്ടായി, തിളക്കം കണ്ടു- ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. സാക്ഷാത്ക്കാരം ചെയ്യുന്നതിലൂടെ അഥവാ ബാബയുടെ ദൃഷ്ടി പതിയുന്നതിലൂടെ പാപം ഇല്ലാതാവുകയോ അഥവാ മുക്തി ലഭിക്കുകയോ ചെയ്യില്ല. ഇതിലൂടെ കൂടുതല് ചതിയില്പ്പെടും. ഓര്മ്മയുടെ പരിശ്രമം ചെയ്യൂ, പരിശ്രമത്തിലൂടെയേ കര്മ്മാതീത അവസ്ഥ ഉണ്ടാകൂ. അല്ലാതെ ബാബ ദൃഷ്ടി തന്നതുകൊണ്ട് നിങ്ങള് പാവനമായി മാറില്ല. പരിശ്രമിക്കണം.

ഓംശാന്തി.
ആത്മീയ അച്ഛന് ഇരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്, പഠിപ്പിക്കുകയാണ്, യോഗം പഠിപ്പിക്കുകയാണ്. യോഗം അത്ര വലിയ കാര്യമൊന്നുമല്ല. കുട്ടികള് പഠിക്കുമ്പോള് തീര്ച്ചയായും ടീച്ചറുടെ ഓര്മ്മയുണ്ടാകും, ഞങ്ങളെ ഇന്ന ടീച്ചറാണ് പഠിപ്പിക്കുന്നത്- തനിക്കു സമാനമാക്കി മാറ്റുന്നതിനായി. ലക്ഷ്യം തീര്ച്ചയായുമുണ്ടാകും. മനസ്സിലാക്കും ഇന്ന ക്ലാസ്സ് പഠിക്കുന്നുണ്ട്. ഇതില് ടീച്ചര്ക്ക് എന്നെ ഓര്മ്മിയ്ക്കു എന്നു പറയേണ്ടതില്ല. സ്വതവേ പഠിപ്പിക്കുന്നയാളുടെ ഓര്മ്മയുണ്ടാകും. മുഴുവന് ദിവസവും പഠിക്കുകയൊന്നുമില്ല. ആ പഠിപ്പ് ജന്മജന്മാന്തരങ്ങള് പഠിച്ചുവന്നതാണ്. അഭ്യാസമാകുന്നു. ഇവിടെയാണെങ്കില് നിങ്ങള്ക്ക് തീര്ത്തും പുതിയ കാര്യങ്ങളാണ് അഭ്യസിക്കേണ്ടത്. ഇത് ദേഹധാരിയായ ടീച്ചറല്ല. അതിനാല് ഈ ടീച്ചറുടെ ഓര്മ്മ നിലനില്ക്കുന്നില്ല. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കേണ്ടതായുണ്ട് നമ്മെ പരമപിതാ പരമാത്മാവാണ് പഠിപ്പിക്കുന്നത് എന്ന്. ടീച്ചറെ തീര്ച്ചയായും ഓര്മ്മിക്കണം, പരീക്ഷ പാസാകുന്നതുവരെ. ഓര്മ്മിച്ച് ഓര്മ്മിച്ച് പരീക്ഷ പാസാകും പിന്നീട് വീട്ടിലേയ്ക്ക് പോകും. പരീക്ഷ പൂര്ത്തിയായാലുടന് നാടകം പൂര്ത്തിയാകും. നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മുടെ ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്, നമുക്ക് വീണ്ടും അത് അഭിനയിക്കണം. ഇതും ഇപ്പോഴാണ് അറിയുന്നത്. പിന്നീട് അവിടെ ഇത് ഓര്മ്മയുണ്ടാകില്ല. നിങ്ങള്ക്ക് മുഴുവന് ജ്ഞാനവും ലഭിക്കുന്നത് ഇവിടെയാണ്. ടീച്ചര് തന്നെയാണ് ഇരുന്ന് മുഴുവന് ജ്ഞാനവും മനസ്സിലാക്കിത്തരുന്നത്, അതിനാല് മനസ്സിലാക്കിക്കൊണ്ടിരിക്കണം ഒപ്പം തീര്ച്ചയായും ഓര്മ്മിക്കുകയും വേണം. ഇടക്കിടെ ബാബ പറയുന്നു മന്മനാഭവ. മന്മനാഭവയ്ക്ക് അര്ത്ഥവുമുണ്ട്. കുട്ടികള്ക്ക് അറിയാം ഈ വാക്ക് കൃത്യമാണ്. ബാബ സ്വയം പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും, ഇതിന് സമയം എടുക്കും. തന്റെ പരിശോധന നടത്തണം. എങ്ങനെയാണോ പഠിക്കുമ്പോള് അനവധി വിഷയങ്ങള് ഉണ്ടാകുന്നത് ചരിത്രം, കണക്ക്, ശാസ്ത്രം എന്നിങ്ങനെ. വിദ്യാര്ത്ഥികള്ക്ക് അറിയാം ഞാന് എത്രത്തോളം പാസാകും. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ഞാന് ഇത്ര ഇത്ര മാര്ക്ക് വാങ്ങിച്ച് പാസാകും. ഞാന് ബാബയെ മറന്നുപോകുന്നില്ലല്ലോ എന്ന് സ്വയത്തെ നോക്കണം. വളരെ അധികം പേര് എഴുതാറുണ്ട് ബാബാ മായ ഇടക്കിടെ മറപ്പിക്കുന്നു. മായയുടെ കൊടുങ്കാറ്റ് അനേകം വരുന്നു, ഒരുപാട് വികല്പങ്ങള് വരുന്നു. മനസ്സിലാക്കാത്ത കാരണത്താല് എഴുതുന്നു ബാബാ ഇതിലൂടെ എന്നില് പാപമേല്ക്കുകയില്ലല്ലോ? ഇങ്ങനെ ഇങ്ങനെയുള്ള സങ്കല്പങ്ങളും വികല്പങ്ങളും വരുന്നു. കാണുമ്പോള് ഇങ്ങനെ ചെയ്താലോ എന്ന് ചിന്തവരുന്നു. ഇതിലൂടെ പാപമുണ്ടാകില്ലല്ലോ? ബാബ പറയുന്നു, ഇല്ല. കര്മ്മേന്ദ്രിയങ്ങളിലൂടെ അത് വികര്മ്മമാകുമ്പോഴാണ് പാപമേല്ക്കുന്നത്.

ബാബ വീണ്ടും വീണ്ടും മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു, കുട്ടികളില് ജ്ഞാനവുമുണ്ട്, ഇതും അറിയാം വിഷ്ണുവിനും ശ്രീകൃഷ്ണനും സ്വദര്ശനചക്രം എന്തുകൊണ്ടാണ് നല്കിയിരിക്കുന്നത്. അകാസുരനേയും ഭകാസുരനേയും വധിച്ചതായി കാണിക്കുന്നു. ഇപ്പോള് വധിക്കുന്നതിന്റെ കാര്യമേയില്ല. ഇവിടെ തന്റെ പാപങ്ങളെ ഇല്ലാതാക്കുന്നതിനുള്ള കാര്യമാണുള്ളത്. ശിവബാബയേയും സ്വദര്ശന ചക്രധാരി എന്നു പറയാറുണ്ടല്ലോ. അവരില് മുഴുവന് ചക്രത്തിന്റേയും ജ്ഞാനമുണ്ട്. ഈ സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത് എന്ന ജ്ഞാനം ആത്മാവിന് അച്ഛനില് നിന്നാണ് ലഭിച്ചത്. സ്വദര്ശന ചക്രത്തെ ധാരണചെയ്ത് തന്റെ പാപങ്ങളെ ഇല്ലാതാക്കണം. ജ്ഞാനത്തെ ധാരണചെയ്ത് തന്റെ പാപങ്ങളെ ഇല്ലാതാക്കു. ബാബയെ ഓര്മ്മിക്കുന്നതിലൂടെ തന്നെയാണ് വികര്മ്മം വിനാശമാകുന്നത്. ഓരോരുത്തര്ക്കും അവനവനുവേണ്ടി പരിശ്രമിക്കണം. അല്ലാതെ ബാബയിരുന്ന് ദൃഷ്ടി തന്നാല് തന്റെ പാപങ്ങള് ഇല്ലാതാകും എന്നല്ല. ബാബ ഇരുന്ന് ഈ ജോലിയല്ല ചെയ്യുന്നത്. തീര്ച്ചയായും എല്ലാവരേയും നോക്കുകതന്നെ ചെയ്യും. നോക്കുന്നതുകൊണ്ടോ ജ്ഞാനം നല്കുന്നതിലൂടെയോ വികര്മ്മം വിനാശമാവുകയില്ല. ബാബ വഴിപറഞ്ഞുതരുകയാണ് ചെയ്യുന്നത്, ഇങ്ങനെ ഇങ്ങനെ ചെയ്യുകയാണെങ്കില് വികര്മ്മം വിനാശമാകും. ശ്രീമതം നല്കുകയാണ്. നന്നായി മനസ്സിലാക്കുന്നു, ബാബ വരുന്നുണ്ട്- ആത്മാവാണെന്നു മനസ്സിലാക്കി നോക്കുകയും ചെയ്യുന്നു. പക്ഷേ ഇതില് നമ്മുടെ പാപം നശിക്കും എന്നല്ല. പാപമില്ലാതാകുന്നത് തന്റെതന്നെ പരിശ്രമിത്തിലൂടെയാണ്. അഥവാ ബാബ അങ്ങനെ ചെയ്യുകയാണെങ്കില് ഇതുതന്നെ ഒരു ജോലിയാകും. ബാബ മനസ്സിലാക്കിത്തരുകയാണ് ഇങ്ങനെ ഇങ്ങനെയെല്ലാം നിങ്ങള് നിങ്ങളുടെ അച്ഛനെ ഓര്മ്മിക്കു. അച്ഛന് തന്നെയാണ് ശ്രീമതം നല്കുന്നയാള്. പക്ഷേ പരിശ്രമിക്കേണ്ടത് താന് തന്നെയാണ്. പലരും കരുതാറുണ്ട് ഇന്ന സന്യാസിയുടെ ദൃഷ്ടി കിട്ടിയാല് തന്നെ സഫലമായി. കൃപയും ആശീര്വാദവും എടുത്ത് എടുത്ത് താഴേയ്ക്കു വരുകയാണ് ചെയ്തത്. അവര്ക്ക് എന്ത് കൃപയാണ് ചെയ്യാന് കഴിയുക? അവര് കേവലം തന്റെ ബ്രഹ്മമഹാതത്വത്തെ ഓര്മ്മിച്ചുകൊണ്ടിരിക്കും. ബാബയാണെങ്കില് കൃത്യമായി വഴി പറഞ്ഞുതരുന്നു ഇങ്ങനെ ഇങ്ങനെ ചെയ്യൂ എന്ന്. അശരീരിയായി വന്നു അശരീരിയായിത്തന്നെ പോകണം എന്ന് പാടാറൊക്കെയുണ്ട്. ഈ പാട്ടും ഈ സമയത്തേതാണ്. ബാബ പറയുന്ന കാര്യങ്ങള് പിന്നീട് ഭക്തിമാര്ഗ്ഗത്തില് ഉപയോഗപ്പെടുന്നു. ഇപ്പോള് ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. ബാബ ശ്രീമതം നല്കുകയാണ്. ഇതും ഡ്രാമയില് ബാബയുടെ പാര്ട്ടാണ്. ഇതിനെ സഹായം എന്നും പറയാവുന്നതാണ്, ഡ്രാമ അനുസരിച്ച് ശ്രീമതം ലഭിച്ചിട്ടുണ്ട്. ബാബയ്ക്ക് വഴി പറഞ്ഞു തരണം. പറയുന്നു സ്വയം ആത്മാവാണെന്നു മനസ്സിലാക്കു. സഹായം നല്കി കര്മ്മാതീത അവസ്ഥയിലേയ്ക്ക് കൊണ്ടുപോകും എന്നല്ല. സമയം എടുക്കും. വളരെയധികം പരിശ്രമിക്കേണ്ടതായിവരും. സ്വയം ആത്മാവാണെന്നു മനസ്സിലാക്കുന്നതില് വളരെ അധികം അഭ്യാസം ചെയ്യണം. വാസ്തവത്തില് മാതാക്കള്ക്ക് ഒരുപാട് സമയം ലഭിക്കും. പുരുഷന്മാര്ക്ക് ജോലികള് ചെയ്യണം. നിങ്ങള് കുട്ടികള് അച്ഛനെ ഓര്മ്മിച്ച് ഓര്മ്മിച്ച് ലോട്ടറി എടുക്കണം. എങ്കിലേ മുഴുവന് അഴുക്കും ഇല്ലാതാകു. ഇന്നയാള് നല്ല പുരുഷാര്ത്ഥിയാണ് എന്ന അനുഭവമുണ്ടാകും. ചാര്ട്ട് വെയ്ക്കുന്നുണ്ട്. ഭക്തിയില് എങ്ങനെയാണോ രണ്ടോ മൂന്നോ മണിക്കൂര് ഇരുന്നുപോകുന്നത് അതുപോലെയാണ്. വാനപ്രസ്ഥമാകുമ്പോള് ഒരുപാടുപേര് ഗുരുവില് ശരണം തേടും. പക്ഷേ ദേവതകളെ ഓര്മ്മിക്കുന്നത്രത്തോളം അവരെ ഓര്മ്മിക്കുന്നില്ല. വാസ്തവത്തില് ദേവതകളെ ഓര്മ്മിക്കേണ്ടതില്ല. ദേവതകള് ഒരിയ്ക്കലും പഠിപ്പിക്കുന്നുമില്ല.

നിങ്ങള് കുട്ടികള്ക്ക് ഇത് പുതിയ കാര്യമൊന്നുമല്ല. അതുപോലെ ലക്ഷക്കണക്കിന് വര്ഷങ്ങളുടെ കാര്യവുമില്ല. എപ്പോഴാണോ സ്ഥാപനയുടേയും വിനാശത്തിന്റേയും കാര്യം ചെയ്യേണ്ടത് അപ്പോഴാണ് ബാബ വരുന്നത്. കുട്ടികള്ക്ക് അറിയാം ഈ വിനാശം കല്പ കല്പം ഉണ്ടാവുന്നതാണ്. കല്പം മുമ്പും സംഭവിച്ചിട്ടുണ്ട്. നിങ്ങള് എഴുതുന്നുമുണ്ട് 5000 വര്ഷങ്ങള്ക്കുമുമ്പും ഇതെല്ലാം സംഭവിച്ചിട്ടുണ്ട്. ബാബ തന്നെ മിലനം ചെയ്യാന് എന്ത് വഴിയാണോ പറഞ്ഞുതരുന്നത് അത് പുതിയ കാര്യമൊന്നുമല്ല. ബാബ പറയുന്നു ഞാന് കല്പ കല്പം വന്ന് വഴി പറഞ്ഞുതരുന്നു. നിങ്ങള് കുട്ടികള്ക്ക് അറിയാം ഇവിടെ നമ്മുടെ രാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഏത് ദേവതകളുടെ പൂജയാണോ ചെയ്യുന്നത് അവരുടെ രാജ്യത്തിന്റെ സ്ഥാപന വീണ്ടും ഉണ്ടാവുകയാണ്. 5000 വര്ഷങ്ങളുടെ ചക്രമാണ്, ഇത് കറങ്ങിക്കൊണ്ടേയിരിക്കും. മനുഷ്യര് അത്ഭുതപ്പെടുന്നു. മായയുടെ മതമനുസരിച്ച് എല്ലാവരും നടന്നുകൊണ്ടിരിക്കുകയാണ്. രാവണനെ എന്തുകൊണ്ടാണ് കത്തിക്കുന്നത്? അര്ത്ഥം ഒന്നും അറിയുന്നില്ല. നിങ്ങളുടെ പേരുതന്നെ സ്വദര്ശന ചക്രധാരി എന്നാണ്. പ്രഥമ ലക്ഷ്യവും മുന്നിലുണ്ട്. ബാബയില് എന്ത് ജ്ഞാനമാണോ ഉള്ളത് അത് ആത്മാക്കള്ക്ക് നല്കുകയാണ്. എപ്പോഴാണോ ഡ്രാമയുടെ ചക്രം പൂര്ത്തിയാകുന്നത് അപ്പോഴാണ് ബാബ വന്ന് ജ്ഞാനം നല്കുന്നത്. ബാബ തന്നെയാണ് വന്ന് ഈ കര്മ്മങ്ങള് പഠിപ്പിക്കുന്നത്. പിന്നീട് വാമമാര്ഗ്ഗത്തില് വരുന്നതോടെ തന്നെയാണ് രാത്രി ആരംഭിക്കുന്നത്. പിന്നീട് നാം അധ:പതിച്ചുകൊണ്ടേവരുന്നു. സുഖം കുറഞ്ഞുകൊണ്ടിരിക്കും. ബാബയുടെ ബുദ്ധിയില് ഉള്ളതുപോലെ നിങ്ങളുടെ ബുദ്ധിയില് മുഴുവന് ചക്രവുമുണ്ട്. ബാക്കി നിങ്ങള്ക്ക് പവിത്രമാകുന്നതിന് പരിശ്രമിക്കേണ്ടി വരുന്നു. വിളിക്കുന്നത് തന്നെ ബാബാ ഞങ്ങള് പതിതരെ പാവനമാക്കൂ എന്ന് പറഞ്ഞാണ്, പിന്നീട് ജ്ഞാനവും വേണം. മനുഷ്യനില് നിന്നും ദേവതയായി മാറണം. അച്ഛന് വരുന്നത് കുട്ടികള്ക്ക് രാജയോഗം പഠിപ്പിച്ചുതരാനാണ്. മറ്റാരെയെങ്കിലും പഠിപ്പിക്കാനായി വരുകയുമില്ല. പതിതപാവനനായ പിതാവിനെ വിളിക്കുന്നു- ബാബാ വന്ന് ഞങ്ങളെ പാവനമാക്കു എന്ന്. ഇപ്പോള് നിങ്ങള് പുണ്യാത്മാവായിത്തീരുകയാണ്. വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വീണ്ടും ആവര്ത്തിക്കുകയാണ്. എത്ര ഗുഹ്യമായ കാര്യങ്ങളാണ്. മനുഷ്യന് ആത്മാവിനേയും അറിയില്ല, പരമാത്മാവിനേയും അറിയില്ല. ആത്മാവ് എന്താണ്, എങ്ങനെയാണ്, എങ്ങനെയാണ് അതിന്റെ പാര്ട്ട്, അതും ബാബയാണ് വന്ന് പറഞ്ഞുതരുന്നത്. അത്ഭുതമാണ് ചെറിയ ആത്മാവില് എന്തെല്ലാം പാര്ട്ടാണ് അടങ്ങിയിരിക്കുന്നത്. കേട്ടിട്ടുതന്നെ രോമാഞ്ചമുണ്ടാകണം. ചിലര്ക്ക് ആത്മാവിന്റെ സാക്ഷാത്ക്കാരങ്ങള് ഉണ്ടാകുന്നു. ആത്മാവിന്റെ തിളക്കം കാണപ്പെടുന്നു. പക്ഷേ അതുകൊണ്ട് എന്ത് ഉപകാരമാണുള്ളത്? ഇവിടെയാണെങ്കില് യോഗം വെയ്ക്കുകയാണ് വേണ്ടത്. മനുഷ്യര് കരുതുന്നു സാക്ഷാത്ക്കാരമുണ്ടായി, മുക്തി ലഭിച്ചു. പാപം ഭസ്മമായി. ഇത് തീര്ത്തും വഞ്ചനയില് പെടലാണ്. ബാബയാണെങ്കില് ഓരോ കാര്യവും മനസ്സിലാക്കിത്തരുന്നു. പറയുന്നു നിങ്ങള്ക്ക് ഗുഹ്യമായ കാര്യങ്ങള് കേള്പ്പിച്ചുതരാം. നിങ്ങളുടെ ബുദ്ധിയില് മുഴുവന് ചക്രത്തിന്റേയും ജ്ഞാനമുണ്ട്. ബാബയേയും ചക്രത്തേയും ഓര്മ്മിച്ചാല് മാത്രം മതി. ടീച്ചറേയും ഓര്മ്മിക്കണം, ജ്ഞാനത്തേയും ഓര്മ്മിക്കണം. ഓര്മ്മിച്ച് ഓര്മ്മിച്ച് ഡ്രാമ അനുസരിച്ച് കര്മ്മാതീത അവസ്ഥയില് എത്തും. അശരീരിയായി എങ്ങനെയാണോ വന്നത് അതുപോലെ തന്നെ തിരിച്ച് പോകണം. നിങ്ങള് ദൈവീക സംസ്ക്കാരങ്ങള് കൊണ്ടുപോകുന്നു. അവിടെ ജ്ഞാനമൊന്നുമുണ്ടാകില്ല. ഇതിനെ സഹജമായ ഓര്മ്മ എന്നാണ് പറയുന്നത്. യോഗം എന്ന് പറയുമ്പോള് മനുഷ്യര് തെറ്റിദ്ധരിക്കുന്നു. അവര് ഹഠയോഗികളാണ്. സഹജയോഗം ബാബയാണ് പഠിപ്പിക്കുന്നത്. ഗീതയുടെ ഭഗവാന് സഹജയോഗം പഠിപ്പിച്ചു- എന്ന് മുമ്പും കേട്ടിട്ടുണ്ട്. പക്ഷേ ഭഗവാനെ അറിയില്ലായിരുന്നു. 100 ശതമാനം തെറ്റിദ്ധരിച്ചു, അതിനാല് മനുഷ്യന് തീര്ത്തും പതിതമായിത്തീര്ന്നു. അനേകം മതങ്ങളുണ്ട്. ആരാണോ ഗൃഹസ്ഥവ്യവഹാരത്തില് ഇരിക്കുന്നത് അവര്ക്കുവേണ്ടിത്തന്നെയാണ് ഈ ഗീതാശാസ്ത്രം. നിങ്ങള് പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്. ആദ്യം നിങ്ങളുടേത് പവിത്ര പ്രവൃത്തിമാര്ഗ്ഗമായിരുന്നു, ഇപ്പോള് അപവിത്രമായിരിക്കുന്നു. ഇപ്പോള് വീണ്ടും പവിത്രമാകണം. ബാബയാണെങ്കില് സദാ പവിത്രമാണ്. ഇപ്പോള് വരുന്നത് ശ്രീമതം നല്കുന്നതിനായാണ്.

ബാബ പറയുന്നു ഈ സമയത്ത് എല്ലാവരും തമോപ്രധാനമായിരിക്കുന്നു. ആദ്യം സതോപ്രധാനമായിരുന്നു. എങ്ങനെയാണോ നമ്മള് ആദ്യം സതോപ്രധാനമായിരുന്നത് പിന്നീടാണ് തമോപ്രധാനമായി മാറിയത്. ആരെല്ലാം വരുന്നുവോ പോപ്പ്, പാദിരി മുതലായ എല്ലാവരും ആദ്യം സതോപ്രധാനമായിരിക്കും, പിന്നീട് വൃദ്ധി പ്രാപിക്കുന്തോറും മുഴുവന് വൃക്ഷവും തമോപ്രധാനമായി മാറുന്നു. വീണ്ടും സതോപ്രധാനമായി മാറണം. നമ്പര്വൈസായി ആയിക്കൊണ്ടിരിക്കും, ഡ്രാമ അനുസരിച്ച്. വിസ്താരം വളരെയുണ്ട്. എങ്ങനെയാണോ ബീജത്തിന് അറിയുന്നത് ഇതിലെ വൃക്ഷം എങ്ങനെയുണ്ടാകുമെന്ന്. അതുപോലെ ഈ മനുഷ്യസൃഷ്ടി വൃക്ഷത്തിന്റെ രഹസ്യവും ബാബയാണ് പറഞ്ഞുതരുന്നത്. പൂന്തോട്ടക്കാരനും ബാബ തന്നെയാണ്. എന്റെ പൂന്തോട്ടം എത്ര നല്ലതാണ് എന്ന് അറിയാം. അച്ഛന് ജ്ഞാനമുണ്ടല്ലോ. എത്ര ഫസ്റ്റ് ക്ലാസായ ഈശ്വരന്റെ പൂന്തോട്ടമാണ്. ഇപ്പോഴാണെങ്കില് ചെകുത്താന്റെ പൂന്തോട്ടമാണ്. ചെകുത്താന് എന്ന് വിളിക്കുന്നത് രാവണരാജ്യത്തെയാണ്. അവിടെയും ഇവിടെയും യുദ്ധങ്ങള് നടക്കുകയാണ്. ഇപ്പോള് ബാക്കിവെച്ചിരിക്കുന്ന ആറ്റംബോബുകള്, ഇപ്പോള് അതും തയ്യാറാക്കി വെച്ചാണ് ഇരിപ്പ്. എല്ലാവര്ക്കും അറിയാം ഇത് എടുത്തുവെക്കാനുള്ള സാധനമൊന്നുമല്ല, ഇതിലൂടെ തീര്ച്ചയായും വിനാശമുണ്ടാവുക തന്നെചെയ്യും. അഥവാ വിനാശം ഉണ്ടായില്ലെങ്കില് പിന്നെങ്ങനെ സത്യയുഗം വരും. ഇത് തീര്ത്തും വ്യക്തമാണ്, കാണിക്കുന്നുമുണ്ട്- മഹാഭാരതയുദ്ധം നടന്നു, 5 പാണ്ഢവര് മാത്രം ബാക്കിയായി. അവരും വീണുമരിച്ചു. പക്ഷേ റിസള്ട്ട് ഒന്നുമില്ല. ഇതും ഡ്രാമ ഉണ്ടാക്കിയിരിക്കുകയാണ് അത് ബാബയിരുന്ന് മനസ്സിലാക്കിത്തരുകയാണ്. ഭാരതത്തെ തന്നെയായിരുന്നു കൊള്ളയടിച്ചത്, ഇപ്പോള് എല്ലാം തിരിച്ച് തരുകയാണ്. അവസാനം വരെ തന്നുകൊണ്ടിരിക്കും. ഇതും നിങ്ങള്ക്ക് അറിയാം വിനാശത്തില് എല്ലാം നശിച്ചുപോകും. എപ്പോഴാണോ നമ്മുടെ രാജ്യമുണ്ടായിരുന്നത് അപ്പോള് മറ്റൊരു രാജ്യവുമുണ്ടായിരുന്നില്ല. ചരിത്രം തീര്ച്ചയായും ആവര്ത്തിക്കും. ഭാരതം വീണ്ടും സ്വര്ഗ്ഗമാകും. ലക്ഷ്മീ നാരായണന്മാരുടെ രാജ്യമുണ്ടാകും. അവിടെ മറ്റൊരു ഖണ്ഢത്തിന്റേയും പേരുപോലും ഉണ്ടാകില്ല. ഇപ്പോള് കലിയുഗത്തിന്റെ അന്ത്യമാണ്, വീണ്ടും ഈ ലക്ഷ്മീ നാരായണന്മാരുടെ രാജ്യം വരും. നമ്മള് വീണ്ടും ഇതായി മാറുകയാണ്. ബാബ പറയുന്നു ഞാന് വന്നിരിക്കുകയാണ് രാജയോഗം പഠിപ്പിക്കാന്. കല്പ കല്പത്തില് അനേകം തവണ നിങ്ങള് അധികാരിയായിട്ടുണ്ട്. മുഴുവന് വിശ്വത്തിലും ഇവരുടെ രാജധാനിയായിരുന്നു. വളരെ ബുദ്ധിശാലികളായിരുന്നു. അവിടെ മന്ത്രിയോട് ഉപദേശം ചോദിക്കേണ്ട ആവശ്യമുണ്ടാകില്ല. ഈ ഡ്രാമ ഉണ്ടാക്കിയതാണ് വീണ്ടും ആവര്ത്തിക്കും. കൃഷ്ണക്ഷേത്രത്തെ സുഖധാമം എന്നു പറയാറുണ്ട്. ശിവബാബ വന്ന് സുഖധാമം സ്ഥാപിക്കുകയാണ്. അവര് സ്വയം പറയുന്നുണ്ട് ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. ആദ്യം ഒരു ധര്മ്മമേ ഉണ്ടായിരുന്നുള്ളു പിന്നീട് മറ്റുധര്മ്മങ്ങള് വന്നു. ബാബ എങ്ങനെയാണ് നമുക്ക് ചക്രവര്ത്തീപദം നല്കുന്നത്- ഇതുകണ്ട് കുട്ടികള് അത്ഭുതപ്പെടണം. ബാബ വന്ന് ഭക്തിയുടെ ഫലം നല്കുന്നു. എത്ര സഹജമാണ്. പക്ഷേ ആരാണോ കല്പം മുമ്പ് മനസ്സിലാക്കിയത് അവരേ മനസ്സിലാക്കു, അതും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച്. ശരി-

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വദര്ശന ചക്രത്തെ ധാരണചെയ്ത് തന്റെ പാപങ്ങളെ ഭസ്മമാക്കണം. കര്മ്മേന്ദ്രിയങ്ങളില് നിന്നും ഒരു പാപകര്മ്മവും ഉണ്ടാകരുത്- ഇതില് ശ്രദ്ധിക്കു. കര്മ്മാതീതമായി മാറാന് സ്വയം പരിശ്രമിക്കണം.

2. സാക്ഷാത്ക്കാരമുണ്ടാകണം എന്ന ആഗ്രഹം വെയ്ക്കരുത്, സാക്ഷാത്ക്കാരം ഉണ്ടാകുന്നതിലൂടെ മുക്തി ലഭിക്കുകയില്ല, പാപം ഭസ്മമാകില്ല, സാക്ഷാത്ക്കാരം കൊണ്ട് ലാഭമില്ല. ബാബയേയും ജ്ഞാനത്തേയും ഓര്മ്മിക്കുന്നതിലൂടെ മാത്രമേ കറയില്ലാതാകു.

വരദാനം :-
സ്വയത്തെ നിമിത്തമെന്ന് മനസ്സിലാക്കി വ്യര്ത്ഥസങ്കല്പം, വ്യര്ത്ഥവൃത്തിയില് നിന്ന് മുക്തമായിരിക്കുന്ന വിശ്വമംഗളകാരി ഭവ:

ഞാന് വിശ്വമംഗളകാര്യാര്ത്ഥം നിമിത്തമാണ്- ഈ ഉത്തരവാദിത്വത്തിന്റെ സ്മൃതിയിലിരിക്കൂ എങ്കില് ഒരിക്കലും ആരെപ്രതിയോ സ്വയത്തെപ്രതിയോ വ്യര്ത്ഥസങ്കല്പമോ വ്യര്ത്ഥവൃത്തിയോ വരികയില്ല. ഉത്തരവാദിത്വമുള്ള ആത്മാക്കള് ഒരു അമംഗളമായ സങ്കല്പം പോലും ചെയ്യുകയില്ല. ഒരു സെക്കന്റ് പോലും വ്യര്ത്ഥവൃത്തിയുണ്ടാക്കുകയില്ല, എന്തുകൊണ്ടെന്നാല് അവരുടെ വൃത്തിയിലൂടെ വായുമണ്ഡലത്തിന്റെ പരിവര്ത്തനം നടക്കേണ്ടതുണ്ട്, ആയതിനാല് സര്വ്വരേയും പ്രതി അവര്ക്ക് ശുഭഭാവന, ശുഭകാമന സ്വതവേ ഉണ്ടായിരിക്കും.

സ്ലോഗന് :-
അജ്ഞാനത്തിന്റെ ശക്തി കോപമാണ്, ജ്ഞാനത്തിന്റെ ശക്തി ശാന്തിയുമാണ്.