12.02.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - സത്യമായ സംഗംജ്ഞാന മാര്ഗ്ഗ ത്തില്ത ന്നെയാ ണുള്ളത്,ഇപ്പോ ള്നി ങ്ങള്സത്യമായ ബാബ യുടെ സംഗ ത്തില്ഇരി ക്കുകയാണ്, ബാബ യുടെ ഓര്മ്മ യിലിരി ക്കുകഅ ര്ത്ഥംസ ത്സംഗ ത്തിലിരിക്കുക.

ചോദ്യം :-
സത്സംഗത്തിന്റെ ആവശ്യം നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് തന്നെയാണുള്ളത് - എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാല് തമോപ്രധാന ആത്മാവിന് ഒരു സത്യമായ പിതാവിന്റെയും, സത്യമായ അദ്ധ്യാപകന്റെയും, സദ്ഗുരുവിന്റെയും സംഗത്തിലൂടെയാണ് സതോപ്രധാനം അര്ത്ഥം കറുത്തതില് നിന്ന് വെളുത്തതായി മാറാന് സാധിക്കുന്നത്. സത്സംഗം ഇല്ലാതെ നിര്ബല ആത്മാവിന് ബലവാനായി മാറാന് സാധിക്കുകയില്ല. ബാബയുടെ സംഗത്തിലൂടെ ആത്മാവില് പവിത്രതയുടെ ബലം വന്നു ചേരുന്നു, 21 ജന്മത്തേയ്ക്ക് ആത്മാവിന്റെ തോണി അക്കരയെത്തുന്നു.

ഓംശാന്തി.
കുട്ടികള് സത്സംഗത്തില് ഇരിക്കുകയാണ്, ഈ സത്യമായ സംഗത്തില് കല്പ-കല്പം സംഗമത്തിലാണ് കുട്ടികള് ഇരിക്കുന്നത്. സത്യമായ സംഗമെന്ന് എന്തിനെയാണ് പറയുന്നതെന്ന് ലോകത്തിലെ ജനങ്ങള്ക്ക് അറിയുകയില്ല. ഈ സത്സംഗമെന്ന് പേര് അവിനാശിയായി നിലനില്ക്കുന്നതാണ്. ഞങ്ങള് ഇന്ന സത്സംഗത്തില് പോകുന്നുവെന്ന് ഭക്തിമാര്ഗത്തിലും പറയുന്നുണ്ട്. വാസ്തവത്തില് ഇപ്പോള് ഭക്തിമാര്ഗത്തില് ആരും സത്സംഗത്തില് പോകുന്നില്ല. ജ്ഞാനമാര്ഗത്തിലാണ് സത്സംഗമുള്ളത്. ഇപ്പോള് നിങ്ങള് സത്യമായ സംഗത്തിലിരിക്കുകയാണ്. ആത്മാക്കള് സത്യമായ ബാബയുടെ സംഗത്തിലിരിക്കുന്നു. വേറെ ഒരു സ്ഥലത്തും ആത്മാക്കള് പരംപിതാ പരമാത്മാവിന്റെ സംഗത്തിലിരിക്കുന്നില്ല. ബാബയെ അറിയുന്നില്ല. ഞങ്ങള് സത്സംഗത്തില് പോകുന്നുവെന്ന് കേവലം പറയുന്നു പക്ഷെ അത് ദേഹാഭിമാനത്തില് വരുന്നതാണ്. നിങ്ങള് ദേഹാഭിമാനത്തില് വരുന്നില്ല. ഞങ്ങള് ആത്മാവാണെന്ന് നിങ്ങള് മനസ്സിലാക്കി, സത്യമായ ബാബയുടെ സംഗത്തിലാണിരിക്കുന്നത്. വേറെ ഒരു മനുഷ്യനും സത്യമായ സംഗത്തിലിരിക്കുവാന് സാധിക്കില്ല. സത്യമായ സംഗം, ഈ പേരു പോലും ഇപ്പോഴുള്ളതാണ്. സത്യമായ സംഗം ഇതിന്റെ യഥാര്ത്ഥ രീതിയിലുള്ള അര്ത്ഥം ബാബയിരുന്ന് മനസ്സിലാക്കി തരുന്നു. ഇപ്പോള് പരമാത്മാവായ ബാബ, ആരാണോ സത്യമായിട്ടുള്ളത് അദ്ദേഹത്തോടൊപ്പം നിങ്ങള് ആത്മാക്കള് ഇരിക്കുകയാണ്. നിങ്ങള് ഇവിടെയും വീട്ടിലും ഇരിക്കുന്നു പക്ഷെ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ഓര്മ്മിക്കുന്നത് ബാബയെയാണ്. നമ്മള് ആത്മാക്കള് ഇപ്പോള് സത്യമായ ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു അര്ത്ഥം സത്യമായ സംഗത്തിലിരിക്കുന്നു. ബാബ മധുബനിലിരിക്കുന്നു. ബാബയെ ഓര്മ്മിക്കുന്നതിനുള്ള അനേക പ്രകരാത്തിലുള്ള യുക്തികള് ലഭിക്കുന്നുണ്ട്. ഓര്മ്മയിലൂടെ തന്നെയാണ് വികര്മ്മങ്ങള് വിനാശമാകുന്നത്. നമ്മള് 16 കലാ സമ്പൂര്ണ്ണരായി മാറുകയും പിന്നീട് ഇറങ്ങയിറങ്ങി കലകള് കുറയുന്നു എന്നതും കുട്ടികള്ക്കറിയാം. ഭക്തിയും ആദ്യം അവ്യഭിചാരിയാണ് പിന്നീട് താഴേക്കിറങ്ങി വ്യഭിചാരി ഭക്തിയാകുന്നതിലൂടെ തമോപ്രധാനമായി മാറുന്നു. അപ്പോള് വീണ്ടും അവര്ക്ക് സത്യമായ സംഗം തീര്ച്ചയായും ആവശ്യമാണ്. ഇല്ലായെങ്കില് എങ്ങനെ പവിത്രമായി മാറും? നിങ്ങള് ആത്മാക്കള്ക്ക് ഇപ്പോള് സത്യമായ ബാബയുടെ സംഗം ലഭിച്ചിരിക്കുകയാണ്. നമുക്ക് ബാബയെ ഓര്മ്മിക്കണം. ബാബയുടെ തന്നെ സംഗമാണ് എന്ന് ആത്മാവിനറിയാം. ഓര്മ്മയെ തന്നെയാണ് സംഗം എന്ന് വിളിക്കുന്നത്. ഇത് തന്നെയാണ് സത്യമായ സംഗം. ഈ ദേഹം ഉണ്ടായിക്കൊണ്ടും നിങ്ങള് എന്നെ ഓര്മ്മിക്കൂ, ഇതാണ് സത്യമായ സംഗം. നിങ്ങള് ആത്മാവ് എന്നെ ഓര്മ്മിക്കൂ. ഇങ്ങനെ പറയാറില്ലേ, ഇദ്ദേഹത്തിന് വലിയ ആളുമായി കൂട്ടുകെട്ടുണ്ട്, അതുകൊണ്ട് ദേഹാഭിമാനയായിരിക്കുന്നു. ഇപ്പോള് നിങ്ങളുടെ സംഗം സത്യമായ ബാബയോടുകൂടിയാണ്. അതിലൂടെ നിങ്ങള് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറുന്നു. ബാബ പറയുന്നു ഞാന് ഒരു പ്രാവശ്യമേ വരുന്നുള്ളൂ. ഇപ്പോള് ആത്മാവിന് പരമാത്മാവുമായി കൂട്ടുകെട്ട് ഉണ്ടായത് കാരണം നിങ്ങള് 21 ജന്മങ്ങളിലേക്ക് അക്കരെയെത്തുന്നു. പിന്നീട് നിങ്ങള്ക്ക് ദേഹവുമായി കൂട്ടുകെട്ട് ഉണ്ടാകുന്നു. ഇതും ഡ്രാമയിലുള്ളതാണ്. ബാബ പറയുന്നു നിങ്ങള് കുട്ടികള്ക്ക് ഞാനുമായി കൂട്ടുകെട്ട് ഉണ്ടായത് കാരണം നിങ്ങള് സതോപ്രധാനമായി മാറുന്നു, അതിനെയാണ് ഗോള്ഡന് ഏജ്ഡെന്ന് പറയുന്നത്.

സന്യാസിമാര് മനസ്സിലാക്കുന്നത് ആത്മാവ് നിര്ലേപമാണ്, എല്ലാം പരമാത്മാവ് തന്നെയാണ് എന്നാണ്. എങ്കില് ഇതിന്റെ അര്ത്ഥം പരമാത്മാവില് കളങ്കം ഉണ്ടായിട്ടുണ്ട് എന്നാണ്. പരമാത്മാവില് കളങ്കം ഉണ്ടാവുക സാധ്യമല്ല. ബാബ പറയുന്നു എന്താ, പരമാത്മാവില് കളങ്കം ഉണ്ടാകുന്നുണ്ടോ? ഇല്ല. ഞാനാണെങ്കില് സദാ പരംധാമത്തിലിരിക്കുന്നു. കാരണം എനിക്ക് ജനന മരണത്തില് വരേണ്ടതില്ല. ഇത് നിങ്ങള് കുട്ടികള്ക്കറിയാമല്ലോ നിങ്ങളില് ചിലര്ക്ക് കൂടുതലായി സംഗമുണ്ട്, ചിലര്ക്ക് കുറവും. ചിലരാണെങ്കില് നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്ത് യോഗത്തിലിരിക്കുന്നു, എത്ര സമയം ആത്മാവ് ബാബയുടെ സംഗത്തിലിരിക്കുന്നുവോ അത്രയും നേട്ടമുണ്ട്. വികര്മ്മം വിനാശമാകും. ബാബ പറയുകയാണ് - അല്ലയോ ആത്മാക്കളെ, അച്ഛനായ എന്നെ ഓര്മ്മിക്കൂ, എന്റെ സംഗത്തിലിരിക്കൂ. എനിക്ക് ഈ ശരീരത്തിന്റെ ആധാരമെടുക്കേണ്ടി വരുന്നു. ഇല്ലായെങ്കില് പരമാത്മാവ് എങ്ങനെ സംസാരിക്കും? ആത്മാവ് എങ്ങനെ കേള്ക്കും? ഇപ്പോള് നിങ്ങള് കുട്ടികളുടെ സംഗം സത്യവുമായാണ്. സത്യമായ ബാബയെ നിരന്തരം ഓര്മ്മിക്കണം. ആത്മാവിന് സത്യവുമായി സംഗം വെയ്ക്കണം. ആത്മാവും അത്ഭുതകരമാണ്, പരമാത്മാവും അത്ഭുതകരമാണ്, ലോകവും അത്ഭുതകരമാണ്. ഈ ലോകം എങ്ങനെയാണ് കറങ്ങുന്നത്, അത്ഭുതകരമാണ്. നിങ്ങള് മുഴുവന് ഡ്രാമയിലും മുഴുവന് പാര്ട്ടും അഭിനയിക്കുന്നു. നിങ്ങള് ആത്മാക്കളില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങയിട്ടുണ്ട് - അത്ഭുതകരമാണ്. സത്യയുഗത്തിലെ ആത്മാക്കളും ഇക്കാലത്തെ ആത്മാക്കളും. അതിലും നിങ്ങള് ആത്മാക്കളാണ് ഏറ്റവുമധികം ആള്റൗണ്ടര്. നാടകത്തില് ചിലര്ക്ക് തുടക്കം മുതല് പാര്ട്ടുണ്ട്, ചിലര്ക്ക് ഇടയില്, ചിലരുടെത് അവസാനമുള്ള പാര്ട്ടാണ്. അത് പരിധിയുള്ള ഡ്രാമയാണ്, അതും ഇപ്പോള് പുറത്തിറങ്ങുന്നുണ്ട്. ഇപ്പോള് സയന്സിന് വളരെ ശക്തിയയുണ്ട്. സത്യയുഗത്തിലും അവര്ക്ക് വളരെയധികം ശക്തി ഉണ്ടായിരിക്കും. പുതിയ ലോകം എത്ര വേഗത്തിലായിരിക്കും ഉണ്ടാകുന്നുണ്ട്. അവിടെ പവിത്രതയുടെ ബലമാണ് മുഖ്യം. ഇപ്പോള് നിര്ബ്ബലരാണുള്ളത്. അവിടെ ബലവാന്മാരാണ് ഉള്ളത്. ഈ ലക്ഷ്മീ നാരായണന്മാര് ബലവാന്മാരല്ലേ. ഇപ്പോള് രാവണന് ബലം തട്ടിയെടുത്തിരിക്കുകയാണ്. പിന്നീട് നിങ്ങള് ആ രാവണന്റെ മേല് വിജയം നേടി എത്രബലവാന്മാരായി മാറുന്നു. എത്രത്തോളം സത്യവുമായി സംഗം വെയ്ക്കുന്നുണ്ടോ അര്ത്ഥം ആത്മാവ് എത്രത്തോളം സത്യമായ ബാബയെ ഓര്മ്മിക്കുന്നുണ്ടോ അത്രത്തോളം ബലവാനായി മാറുന്നു. പഠിപ്പിലൂടെയും ബലം ലഭിക്കുന്നുണ്ടല്ലോ. നിങ്ങള്ക്കും ബലം ലഭിക്കുന്നുണ്ട്, മുഴുവന് വിശ്വത്തെയും നിങ്ങള് ഭരിക്കുന്നുണ്ടല്ലോ. ആത്മാവിന് സത്യവുമായ യോഗം സംഗമത്തിലാണ് ഉണ്ടാകുന്നത്. ബാബ പറയുന്നു ആത്മാവിന് എന്റെ സംഗം ലഭിക്കുന്നതിലൂടെ ആത്മാവ് കൂടുതല് ബലവാനായി മാറുന്നു. ബാബ ലോകത്തിലെ ഏറ്റവും വലിയ സര്വ്വ ശക്തിവാനല്ലേ, ബാബയിലൂടെ ബലം ലഭിക്കുന്നു. ഇതില് മുഴുവന് വേദ ശാസ്ത്രങ്ങളുടെയും ആദി, മധ്യ, അന്ത്യത്തിന്റെ ജ്ഞാനമുണ്ട്.

ഏതുപോലെയാണോ ബാബ സര്വ്വ ശക്തിവാന്, നിങ്ങളും സര്വ്വ ശക്തിവാനായി മാറുന്നു. വിശ്വത്തെ നിങ്ങള് ഭരിക്കുന്നു. നിങ്ങളില് നിന്ന് ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. നിങ്ങള്ക്ക് എന്നിലൂടെ എത്ര ബലം ലഭിക്കുന്നു, ഇദ്ദേഹത്തിനും ബലം ലഭിക്കുന്നു, എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നോ അത്രയ്ക്ക് ബലം ലഭിക്കുന്നുണ്ട്. ബാബ മറ്റൊരു ബുദ്ധിമുട്ടും തരുന്നില്ല. കേവലം ഓര്മ്മിക്കുകമാത്രമേ വേണ്ടൂ. 84 ജന്മങ്ങളുടെ ചക്രം ഇപ്പോള് പൂര്ത്തിയായി, ഇപ്പോള് മടങ്ങി പോകണം. ഇത് മനസ്സിലാക്കുക വലിയ കാര്യമല്ല. കൂടുതല് അപ്രസക്ത കാര്യങ്ങളിലേയ്ക്ക് പോകേണ്ടതിന്റെ ആവശ്യമില്ല. ബീജത്തെ അറിയുന്നതിലൂടെ മനസ്സിലാകുന്നുണ്ട്, ഇതില് നിന്ന് മുഴുവന് വംശവും പുറത്തു വരുന്നു. സാരം ബുദ്ധിയില് വരുന്നു. ഇത് വലിയ വിചിത്രമായ കാര്യങ്ങളാണ്. ഭക്തി മാര്ഗത്തില് മനുഷ്യര് എത്ര ബുദ്ധി മുട്ടുന്നുണ്ട്. കഠിന പരിശ്രമം ചെയ്യുന്നു, ഒന്നും ലഭിക്കുന്നുമില്ല. എങ്കിലും ബാബ വന്ന് നിങ്ങളെ വിശ്വത്തിന്റെ അധികാരികളാക്കി മാറ്റുന്നു. നമ്മള് യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരികളായി മാറുകയാണ്, ഈ പുരുഷാര്ത്ഥമാണ് ചെയ്യേണ്ടത്. ഭാരതത്തിന്റെ യോഗം പ്രസിദ്ധമാണ്. യോഗത്തിലൂടെ നിങ്ങളുടെ ആയുസ്സ് വളരെയധികം വര്ദ്ധിക്കുന്നുണ്ട്. സത്യവുമായുള്ള സംഗത്തിലൂടെ എത്ര പ്രയോജനമുണ്ടാകുന്നു, ദീര്ഘായുസ്സും, നിരോഗി ശരീരവുമായി മാറുന്നു. ഈ എല്ലാ കാര്യങ്ങളും നിങ്ങള് കുട്ടികളുടെ ബുദ്ധിയിലാണ് ഇരുത്തുന്നത്. നിങ്ങള് ബ്രാഹ്മണര്ക്കല്ലാതെ മറ്റാര്ക്കും തന്നെ സത്യവുമായി സംഗമില്ല. നിങ്ങള് പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളാണ്, മുത്തശ്ശന്റെ പേരക്കുട്ടികളാണ്. അപ്പോള് നമ്മള് മുത്തശ്ശന്റെ പേരക്കുട്ടികളാണെന്ന വളരെയധികം സന്തോഷം ഉണ്ടാകേണ്ടതല്ലേ. സമ്പത്തും മുത്തശ്ശനില് നിന്നാണ് ലഭിക്കുന്നത്, ഇത് തന്നെയാണ് ഓര്മ്മയുടെ യാത്ര. ബുദ്ധിയില് ഇത് തന്നെയാണ് സ്മൃതിയില് വെയ്ക്കേണ്ടത്. മറ്റ് സത്സംഗങ്ങളിലാണെങ്കില് ഒരു സ്ഥലത്ത് പോയി ഇരിക്കുന്നു, ഇവിടെ ആ കാര്യമില്ല. ഒരു സ്ഥലത്ത് ഇരിക്കുന്നത് കൊണ്ട് മാത്രമേ സത്യവുമായി സംഗമുണ്ടാകൂ എന്നര്ത്ഥമില്ല. അഥവാ ബാബയെ ഓര്മ്മിക്കുകയാണെങ്കില് ഇരിക്കുമ്പോഴും നില്ക്കുമ്പോഴും നടക്കുമ്പോഴും കറങ്ങമ്പോഴും നമ്മള് സത്യമായ സംഗത്തിലാണ്. ഓര്മ്മിക്കുന്നില്ലായെങ്കില് ദേഹാഭിമാനത്തിലാണ്. ദേഹമാണെങ്കില് അസത്യമായ സാധനമല്ലേ. ദേഹത്തെ സത്യമെന്ന് പറയില്ല. ശരീരമാണെങ്കില് ജഡമാണ്, 5 തത്വങ്ങള് കൊണ്ടും നിര്മ്മിക്കപ്പെട്ടത്, അതില് ആത്മാവില്ലെങ്കില് ജഡമാകുമല്ലോ. മനുഷ്യന്റെ ശരീരത്തിന് മൂല്യമില്ല, മറ്റുള്ളവയുടെ ശരീരത്തിന് മൂല്യമുണ്ട്. സൗഭാഗ്യമാണെങ്കില് ആത്മാവിനാണ് ലഭിക്കേണ്ടത്, ഞാന് ഇന്നയാളാണ്, ആത്മാവല്ലേ ഇത് പറയുന്നത്. ബാബ പറയുകയാണ് ആത്മാവ് എങ്ങനെയായി മാറിക്കഴിഞ്ഞു, മുട്ടയും മാംസവുമെല്ലാം കഴിക്കുന്നു. ഓരോരുത്തരും ഭസ്മാസുരനാണ്, സ്വയം തന്നെ ഭസ്മമാക്കുന്നു. എങ്ങനെ? കാമ ചിതയില് ഇരുന്ന് ഓരോരുത്തരും സ്വയം ഭസ്മമാക്കി കൊണ്ടിരിക്കുന്നു. അപ്പോള് ഭസ്മാസുരനായില്ലേ. ഇപ്പോള് നിങ്ങള് ജ്ഞാന ചിതയിലിരുന്ന് ദേവതകളായി മാറുകയാണ്. മുഴുവന് ലോകവും കാമ ചിതയിലിരുന്ന് ഭസ്മമായി പോയി, തമോപ്രധാനമായി കറുത്തു പോയി കഴിഞ്ഞു. ബാബ വന്നിട്ടുള്ളത് കുട്ടികളെ കറുപ്പില് നിന്ന് വെളുത്തതാക്കി മാറ്റാനാണ്. അതുകൊണ്ട് ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് ദേഹാഭിമാനം ഉപേക്ഷിച്ച് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. കുട്ടികള് സ്ക്കൂളില് പഠിക്കുന്നു, പിന്നീട് പഠിപ്പ് വീട്ടിലായിരിക്കുമ്പോഴും ബുദ്ധിയിലിരിക്കില്ലേ. ഇതും നിങ്ങളുടെ ബുദ്ധിയില് ഉണ്ടായിരിക്കണം. ഇതാണ് നിങ്ങളുടെ വിദ്യാര്ത്ഥി ജീവിതം. ലക്ഷ്യം മുന്നിലുണ്ട്. നില്ക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും ബുദ്ധിയില് ഈ ജ്ഞാനം ഉണ്ടായിരിക്കണം.

ഇവിടെ കുട്ടികളിരുന്ന് റിഫ്രഷാകുന്നു. ഇപ്രകാരം മനസ്സിലാക്കി കൊടുക്കൂ എന്ന് യുക്തികള് പറഞ്ഞു തരുന്നുണ്ട്. ഈ ലോകത്തില് അനേകം സത്സംഗങ്ങളുണ്ട്. എത്ര മനുഷ്യരാണ് ഒന്നിച്ചു കൂടുന്നത്. വാസ്തവത്തില് അത് സത്യവുമായുള്ള സംഗമല്ല. സത്യത്തിന്റെ സംഗം ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മാത്രമാണ് ലഭിക്കുന്നത്. ബാബ തന്നെയാണ് വന്ന് സത്യയുഗം സ്ഥാപന ചെയ്യുന്നത്. നിങ്ങള് അധികാരികളായി മാറുകയാണ്. ദേഹാഭിമാനം അതായത് അസത്യമായ അഭിമാനം കൊണ്ട് നിങ്ങള് താഴെ വീഴുകയും സത്യത്തിന്റെ സംഗം കൊണ്ട് നിങ്ങള് കയറുകയും ചെയ്യുന്നു. പകുതി കല്പം നിങ്ങള് പ്രാപ്തി അനുഭവിക്കുന്നു. നിങ്ങള്ക്ക് അവിടെയും സത്യത്തിന്റെ സംഗമുണ്ട് എന്നല്ല. ഇല്ല, എപ്പോഴാണോ രണ്ടും ഉണ്ടായിരിക്കുന്നത് അപ്പോഴാണ് സത്യത്തിന്റെ സംഗമെന്നും അസത്യത്തിന്റെ സംഗമെന്നും പറയുന്നത്. സത്യമായ ബാബ വന്നിട്ട് തന്നെയാണ് എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നത്. ഏത് വരെ ആ സത്യമായ ബാബ വരുന്നില്ലയോ അതുവരെ ആരും അറിയുന്നതുപോലുമില്ല. ഇപ്പോള് ബാബ നിങ്ങള് കുട്ടികളോട് പറയുന്നു - അല്ലയോ ആത്മാക്കളേ, എന്നോടൊപ്പം കൂട്ടുകെട്ട് വെയ്ക്കൂ. ദേഹവുമായി ഏത് സംഗമാണോ കിട്ടിയിട്ടുള്ളത്, അതില് നിന്ന് ഉപരാമമായി മാറൂ. ദേഹവുമായുള്ള സംഗം സത്യയുഗത്തിലും ഉണ്ടാകും എന്നാല് അവിടെ നിങ്ങള് പവിത്രത ഉള്ളവരാണ്. ഇപ്പോള് നിങ്ങള് സത്യവുമായുള്ള സംഗത്തിലൂടെ പതിതത്തില് നിന്ന് പാവനമായി മാറുകയും പിന്നീട് ശരീരവും സതോപ്രധാനമായത് ലഭിക്കും. ആത്മാവും സതോപ്രധാനമായിരിക്കും. ഇപ്പോഴാണെങ്കില് ലോകവും തമോപ്രധാനമാണ്. ലോകം പുതിയതും പഴയതും ഉണ്ട്. പുതിയ ലോകത്തില് തികച്ചും ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു. ഇന്ന് ആ ധര്മ്മത്തെ അപ്രത്യക്ഷമാക്കി ആദി സനാതന ഹിന്ദു ധര്മ്മം എന്ന് വിളിക്കുന്നു, ആശയ കുഴപ്പത്തിലായിരിക്കുന്നു. നമ്മള് പ്രാചീനമായ ദേവീ ദേവതാ ധര്മ്മത്തിലേതാണ് എന്ന് ഇപ്പോള് നിങ്ങള് ഭാരതവാസികള് മനസ്സിലാക്കുന്നു. സത്യയുഗത്തിന്റെ അധികാരികളായിരുന്നു എന്നാല് ആ ലഹരി എവിടെ? കല്പത്തിന്റെ ആയുസ്സ് തന്നെ നീണ്ടതാണെന്ന് എഴുതി വെച്ചു. എല്ലാ കാര്യങ്ങളും മറന്നു പോയി. ഇതിന്റെ പേര് തന്നെയാണ് മറവിയുടെ കളി. ഇപ്പോള് സത്യമായ ബാബയിലൂടെ നിങ്ങള് മുഴുവന് ജ്ഞാനവും മനസ്സിലാക്കുന്നതിലൂടെ ഉയര്ന്ന പദവി നേടുന്നു, പിന്നീട് പകുതി കല്പത്തിന് ശേഷം താഴെ വീഴുന്നു എന്തുകൊണ്ടെന്നാല് രാവണ രാജ്യം തുടങ്ങുന്നു. പഴയ ലോകവും ഉണ്ടാകുമല്ലോ. നമ്മള് പുതിയ ലോകത്തിന്റെ അധികാരികളായിരുന്നുവെന്ന് മനസ്സിലാക്കുന്നുണ്ട്, ഇപ്പോള് പഴയ ലോകത്തിലാണ്. പലര്ക്കും ഈ ഓര്മ്മ വരുന്നത് തന്നെയില്ല. ബാബ നമ്മെ സ്വര്ഗ്ഗവാസികളാക്കി മാറ്റുന്നു. പകുതി കല്പം നമ്മള് സ്വര്ഗ്ഗവാസികളായിരിക്കുകയും പിന്നീട് പകുതി കല്പത്തിന് ശേഷം താഴെ വീഴുകയും ചെയ്യുന്നു എന്തുകൊണ്ടെന്നാല് രാവണരാജ്യം തുടങ്ങുന്നു. പഴയ ലോകവും ഉണ്ടാകുമല്ലോ. ബാബ നമ്മെ സ്വര്ഗ്ഗവാസിയാക്കി മാറ്റുന്നുവെന്ന് നിങ്ങള് മനസ്സിലാക്കുന്നുണ്ടല്ലോ. പകുതി കല്പം നമ്മള് സ്വര്ഗ്ഗവാസികളായിരിക്കും പിന്നീട് നരകവാസികളായി മാറും. നിങ്ങളും പുരുഷാര്ത്ഥത്തിന്റെ ക്രമമനുസരിച്ച് മാസ്റ്റര് സര്വ്വശക്തിവാനായി മാറിയല്ലോ. ഇതാണ് ജ്ഞാനാമൃതത്തിന്റെ ഡോസ്. ശിവബാബയ്ക്ക് ശരീരം ലഭിച്ചിരിക്കുന്നത് പഴയതാണ്. പുതിയ ശരീരം ലഭിക്കുന്നില്ല. പഴയ ഉപകരണം ലഭിച്ചിരിക്കുന്നു. ബാബ വരുന്നത് തന്നെ വാനപ്രസ്ഥത്തിലാണ്. കുട്ടികള്ക്ക് സന്തോഷമുണ്ടാകുന്നുവെങ്കില് ബാബയും സന്തോഷിക്കുന്നു. ബാബ പറയുകയാണ് ഞാന് പോകുന്നത് കുട്ടികള്ക്ക് ജ്ഞാനം നല്കി രാവണനില് നിന്ന് മോചിപ്പിക്കാനാണ്. പാര്ട്ട് അഭിനയിക്കുന്നത് സന്തോഷത്തോടെയല്ലേ. ബാബ വളരെ സന്തോഷത്തോടെ പാര്ട്ട് അഭിനയിക്കുന്നു. ബാബയ്ക്ക് കല്പ കല്പം വരേണ്ടതുണ്ട്. ഈ പാര്ട്ട് ഒരിക്കലും അവസാനിക്കുന്നില്ല. കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. എത്രത്തോളം സത്യത്തിന്റെ സംഗം വെയ്ക്കുന്നുവോ അത്രയുംസന്തോഷമുണ്ടാകും, ഓര്മ്മിക്കുന്നത് കുറവാണ് അതുകൊണ്ട് അധികം സന്തോഷത്തിലിരിക്കുന്നില്ല. ബാബ കുട്ടികള്ക്ക് സമ്പത്ത് നല്കുന്നു. ഏത് കുട്ടികളാണോ സത്യമായ ഹൃദയത്തോടെയുള്ളത് അവരെ പ്രതി ബാബയ്ക്ക് വളരെയധികം സ്നേഹമുണ്ട്. സത്യമായ ഹൃദയത്തില് യജമാനന് വസിക്കുന്നു. ആരാണോ അകത്തും പുറത്തും സത്യമായിരിക്കുന്നത്, ബാബയുടെ സഹായിയായി മാറുന്നത്, സര്വ്വീസില് തല്പരരായിരിക്കുന്നത് അവരാണ് ബാബയ്ക്ക് പ്രിയപ്പെട്ടവരാകുന്നത്. തന്റെ ഹൃദയത്തോട് ചോദിക്കണം - നമ്മള് സത്യം സത്യമായ സേവനം ചെയ്യുന്നുണ്ടോ? അനേകര്ക്ക് വഴി പറഞ്ഞുകൊടുക്കുകയാണെങ്കില് ഉയര്ന്ന പദവിയും നേടും. സത്യമായ ബാബയില് നിന്ന് നമ്മള് എന്ത് സമ്പത്താണ് നേടുന്നത്, തന്റെ ഉള്ളിലേക്ക് നോക്കണം. സംഖ്യാക്രമത്തിലാണെന്ന് അറിയാം. ചിലര് എത്ര സമ്പത്താണ് നേടുന്നുത്, മറ്റു ചിലര് വളരെ കുറച്ചും. രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നിങ്ങള്ക്ക് ദേഹത്തോടുള്ള ഏത് സംഗമാണോ ലഭിച്ചിരിക്കുന്നത് ഈ സംഗത്തില് നിന്ന് ഉപരാമമായിരിക്കണം. സത്യമായ സംഗത്തിലൂടെ പവിത്രമായി മാറണം.

2) ഈ വിദ്യാര്ത്ഥി ജീവിതത്തില് നടക്കുമ്പോഴും കറങ്ങുമ്പോഴും ബുദ്ധിയില് ജ്ഞാനം കറങ്ങികൊണ്ടിരിക്കണം. ലക്ഷ്യത്തെ മുന്നില് വെച്ച് പുരുഷാര്ത്ഥം ചെയ്യണം. സത്യമായ ഹൃദയത്തോടെ ബാബയുടെ സഹായിയായി മാറണം.

വരദാനം :-
ഗോള്ഡന് ഏജ്ഡ് സ്വഭാവത്തിലൂടെ ഗോള്ഡന് ഏജ്ഡ് സേവനം ചെയ്യുന്ന ശ്രേഷ്ഠ പുരുഷാര്ത്ഥിയായി ഭവിക്കൂ

ഏത് കുട്ടികളുടെ സ്വഭാവത്തിലാണോ അസൂയ, വാശി-നിര്ബന്ധം ഈ ഭാവത്തിന്റെ അഥവാ ഒരു പഴയ സംസ്ക്കാരത്തിന്റെയും കലര്പ്പ് കലര്ന്നിട്ടില്ലാത്തത് അവരാണ് ഗോള്ഡന് ഏജ്ഡ് സ്വഭാവമുള്ളവര്. ഇങ്ങനെ ഗോള്ഡന് ഏജ്ഡ് സ്വഭാവവും സദാ ശരി തയ്യാര് എന്ന സംസ്ക്കാരവും ഉണ്ടാക്കുന്ന ശ്രേഷ്ഠ പുരുഷാര്ത്ഥി കുട്ടികള് ഏതുപോലെയാണോ സമയം, ഏതുപോലെയാണോ സേവനം അതുപോലെ സ്വയത്തെ പാകപ്പെടുത്തി യഥാര്ത്ഥ സ്വര്ണ്ണമാകുന്നു. സേവനത്തിലും അഭിമാനത്തിന്റെയോ അപമാനത്തിന്റെയോ കലര്പ്പ് കലരരുത് അപ്പോള് പറയും ഗോള്ഡന് ഏജ്ഡ് സേവനം ചെയ്യുന്നവര്.

സ്ലോഗന് :-
എന്തുകൊണ്ട്, എന്ത് എന്നീ ചോദ്യങ്ങളെ സമാപ്തമാക്കി സദാ പ്രസന്ന ചിത്തരായി കഴിയൂ.