മധുരമായ കുട്ടികളേ - ഈ
സമയം വൃദ്ധരുടെയും യുവാക്കളുടെയും, കുട്ടികളുടെയുമെല്ലാം വാനപ്രസ്ഥ അവസ്ഥയാണ്,
എന്തുകൊണ്ടെന്നാല്‍ എല്ലാവര്ക്കും വാണിക്കും ഉപരി മുക്തിധാമത്തിലേക്കു പോകണം.
നിങ്ങള്‍ അവര്‍ക്ക് വീട്ടിലേക്കുളള വഴി പറഞ്ഞു കൊടുക്കൂ.
ചോദ്യം :-
ഓരോ കുട്ടികളെ പ്രതിയുമുളള ബാബയുടെ ശ്രീമതം വ്യത്യസ്തമാണ്, ഒരുപോലെയല്ല-
എന്തുകൊണ്ട്?
ഉത്തരം :-
എന്തുകൊണ്ടെന്നാല്‍ ബാബ ഓരോ കുട്ടികളുടെയും നാഡി നോക്കി സാഹചര്യങ്ങള്‍ നോക്കിയാണ്
ശ്രീമതം നല്‍കുന്നത്. ചിലര്‍ ബന്ധനമുക്തരാണെങ്കില്, വൃദ്ധരാണെങ്കില്‍,
കുമാരിയാണെങ്കില് സേവനത്തിനു യോഗ്യരാണെങ്കില്‍, ഈ സേവനത്തില്‍ മുഴുകുവാന്‍ ബാബ
നിര്‍ദ്ദേശം നല്‍കും. ബാക്കി എല്ലാവരെയും ഇവിടെ ഇരുത്താന്‍ സാധിക്കില്ല. ബാബ ആരെ
പ്രതി എന്തു ശ്രീമതമാണോ നല്‍കുന്നത്, അതില്‍ മംഗളമുണ്ട്. എങ്ങനെയാണോ മമ്മാ-ബാബാ
ശിവബാബയില് നിന്നുമുളള സമ്പത്ത് നേടുന്നത്, അതുപോലെ അവരെ അനുകരിച്ച് അവരെപ്പോലെ
സേവനം ചെയ്ത് സമ്പത്ത് പ്രാപ്തമാക്കണം.
ഗീതം :-
ഭോലാനാഥനെപ്പോലെ വിചിത്രനായി മറ്റാരും തന്നെയില്ല.....
ഓംശാന്തി.
മധുരമധുരമായ നഷ്ടപ്പെട്ട് തിരികെ കിട്ടിയ കുട്ടികള്‍ പാട്ട് കേട്ടില്ലേ. ശിവനെ
ഭോലാനാഥനെന്നാണ് പറയുന്നത്. ഉടുക്കു കൊട്ടുന്ന ആളെ ശങ്കരനെന്നും പറയുന്നു. ഇവിടെ
എത്ര ആശ്രമങ്ങളാണുളളത്, അവിടെയെല്ലാം വേദ-ശാസ്ത്ര-ഉപനിഷത്തുകള്‍ പഠിപ്പിച്ചു
കൊടുക്കുന്നു. ഇതും ഉടുക്കു കൊട്ടുന്നതിനു സമാനമാണ്. ധാരാളം ആശ്രമങ്ങളുണ്ട്,
അവിടെയെല്ലാം പോയി മനുഷ്യര്‍ വസിക്കുന്നുമുണ്ട്. പക്ഷേ ഒട്ടും തന്നെ ലക്ഷ്യമില്ല.
ഗുരുക്കന്മാര് ഞങ്ങളെ വാണിയിലും ഉപരിയായ ശാന്തിധാമത്തില്‍ കൊണ്ടു പോകുമെന്നു
മനസ്സിലാക്കുന്നു. ഇവിടെ നിന്നു തന്നെ പ്രാണന് ത്യാഗം ചെയ്യണം എന്ന
ചിന്തനത്തിലാണ് അവിടെ പോയി വസിക്കുന്നത്. എന്നാല്‍ ആരും തന്നെ തിരികെ
പോകുന്നില്ല. മറ്റുളളവര്‍ അവരവരുടെ ഭക്തിയാണ് പഠിപ്പിച്ചുകൊടുക്കുന്നത്. ഇവിടെ
സത്യം സത്യമായ വാനപ്രസ്ഥമാണെന്നുളളത് കുട്ടികള്‍ക്കറിയാം. കുട്ടികളും വൃദ്ധരും
യുവാക്കളും എല്ലാവരും വാനപ്രസ്ഥികളാണ്. ബാക്കി മുക്തിധാമത്തിലേക്കു പോകുവാനുളള
പുരുഷാര്‍ത്ഥമാണ് ചെയ്യിച്ചുകൊണ്ടിരിക്കുന്നത്. സദ്ഗതി നല്കുവാനോ വാണിയിലും ഉപരി
പോകാനുളള വഴി പറഞ്ഞുതരാനോ സാധിക്കുന്ന ആരും തന്നെ ഇവിടെ ഉണ്ടാകില്ല. ഗൃഹസ്ഥ
വ്യവഹാരത്തെ ഉപേക്ഷിച്ച് ഇവിടെ വന്നിരിക്കുവാന് ഒരിക്കലും ബാബ പറയുകയില്ല.
ബാക്കി സേവനത്തിന് യോഗ്യതയുളളവരെ ഇവിടെ ഇരുത്താറുണ്ട്. മറ്റുളളവര്‍ക്കും
വാനപ്രസ്ഥത്തിലേക്കുളള വഴി പറഞ്ഞുകൊടുക്കണം കാരണം എല്ലാവര്ക്കുമിപ്പോള് വാണിയിലും
ഉപരി പോകാനുളള സമയമാണ്. വാനപ്രസ്ഥം അഥവാ മുക്തിധാമത്തിലേക്കു നമ്മെ കൊണ്ടു
പോകുന്നത് ഒരേയൊരു ബാബയാണ്. ആ ബാബയുടെ അടുത്താണ് നിങ്ങള്‍ വന്നിരിക്കുന്നത്.
മറ്റുളളവര്‍ വാനപ്രസ്ഥം സ്വീകരിക്കുന്നുണ്ടെങ്കിലും ആര്‍ക്കും തന്നെ തിരികെ പോകാന്‍
സാധിക്കില്ലല്ലോ. വാനപ്രസ്ഥത്തിലേക്കു കൊണ്ടു പോകുന്ന ഒരേയൊരു ബാബയ്ക്കു മാത്രമേ
നല്ല മതം നല്കുവാന് സാധിക്കൂ. ചിലര്‍ ബാബയോട് ചോദിക്കുന്നു, ബാബാ ഞങ്ങള്‍
കുടുംബത്തോടെ ഇവിടെക്കു വന്നിരുന്നോട്ടെ എന്ന്. ഇല്ല, അവര്‍ സേവനത്തിനു യോഗ്യരാണോ
അല്ലയോ എന്ന് നോക്കണം. ചിലര്‍ ബന്ധനമുക്തരാണ്, വൃദ്ധരാണ്, സേവാധാരിയാണ് എങ്കില്‍
അവര്‍ക്ക് ശ്രീമതം നല്കുന്നു. കുട്ടികള്‍ പറയാറുണ്ടല്ലോ സെമിനാറുകള്‍
വെയ്ക്കുകയാണെങ്കില്‍ സേവനത്തിന്റെ യുക്തികള്‍ പഠിക്കാമെന്ന്. കന്യകമാരോടൊപ്പം
മാതാക്കളും പുരുഷന്മാരും പഠിച്ചുകൊണ്ടിരിക്കും. ഈ മുരളി തന്നെയാണ് സെമിനാര്‍.
ബാബ ദിവസേന പഠിപ്പ് നല്കിക്കൊണ്ടിരിക്കുന്നു - എങ്ങനെ മറ്റുളളവര്‍ക്ക്
പറഞ്ഞുകൊടുക്കണം. നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു. ആദ്യം ഒരേയൊരു കാര്യം
മനസ്സിലാക്കി കൊടുക്കൂ. നിങ്ങള്‍ ഓര്മ്മിച്ചുകൊണ്ടിരിക്കുന്ന പരമപിതാ
പരമാത്മാവുമായി നിങ്ങള്‍ക്കെന്താണ് സംബന്ധം? അഥവാ അച്ഛനാണ് എങ്കില്‍ അച്ഛനില്‍
നിന്നും സമ്പത്ത് ലഭിക്കണം. നിങ്ങള്‍ക്കാണെങ്കില്‍ അച്ഛനെക്കുറിച്ച്
അറിയുകപോലുമില്ല. സര്‍വ്വതിലും ഈശ്വരനുണ്ടെന്നാണ് പറയുന്നത്. കണ-കണത്തില്‍
ഭഗവാനുണ്ടെങ്കില് നിങ്ങളുടെ അവസ്ഥ എന്തായിരിക്കും? ഇപ്പോള്‍ നിങ്ങള്‍
കുട്ടികള്‍ക്കറിയാം നമ്മള് ബാബയുടെ സന്മുഖത്താണു ഇരിക്കുന്നത്. ബാബ നമ്മെ
യോഗ്യരാക്കി മാറ്റി മുളളില് നിന്നും പുഷ്പമാക്കി കൂടെക്കൊണ്ടു പോകുന്നു. ബാക്കി
മറ്റുളളവരെല്ലാവരും കാട്ടിലേക്കുളള വഴി മാത്രമാണ് പറഞ്ഞു തരുന്നത്. ബാബ എത്ര
സഹജമായ വഴിയാണ് പറഞ്ഞു തരുന്നത്. സെക്കന്റില്‍ ജീവന്മുക്തി എന്നാണ് പറയുന്നത്.
അത് അസത്യമല്ലല്ലോ. ബാബാ എന്നു പറഞ്ഞു അര്‍ത്ഥം ജീവന്മുക്തമായി. ബാബ ഏറ്റവുമാദ്യം
തന്റെ വീട്ടിലേക്കാണ് കൊണ്ടു പോകുന്നത്. നിങ്ങളെല്ലാവരും തന്റെ വീടിനെ
മറന്നിരിക്കുകയല്ലേ. ഈശ്വരനാണ് എല്ലാ സന്ദേശ വാഹകരെയും ധര്‍മ്മ സ്ഥാപനയ്ക്കായി
അയയ്ക്കുന്നതെന്ന് പറയാറുണ്ട്. പിന്നെന്തുകൊണ്ട് സര്‍വ്വവ്യാപി എന്ന് പറയുന്നു?
മുകളില്‍ നിന്നല്ലേ അയയ്ക്കുന്നത്. പറയുന്നു ഒന്നാണെന്ന്, പക്ഷെ ആരും
അംഗീകരിക്കുന്നില്ല. ബാബ ധര്‍മ്മ സ്ഥാപനാര്ത്ഥമാണ് അയയ്ക്കുന്നത്, അപ്പോള്‍ അവരുടെ
ധര്മ്മത്തിലുളളവരും അവരുടെ കൂടെ ഇറങ്ങി വരുന്നു. ഏറ്റവുമാദ്യം ദേവീ-ദേവതകളുടെ
ധര്‍മ്മമാണ്. ആദ്യം ആദിസനാതനാ ദേവീദേവതാ ധര്മ്മത്തിലുളള ലക്ഷ്മി-നാരായണന്മാര്
തന്റെ പ്രജകള്‍ സഹിതം വരുന്നു. മറ്റാരും തന്നെ തന്റെ പ്രജകള്‍ സഹിതം വരുന്നില്ല.
അവര്‍ ഒരാള്‍ വന്നു കഴിഞ്ഞാല്‍ പിന്നെ രണ്ട,് മൂന്ന്, തുടങ്ങിയവര്‍ വരും. ഇവിടെ
നിങ്ങള്‍ എല്ലാവരും ബാബയില്‍ നിന്നും സമ്പത്തെടുക്കാനുളള തയ്യാറെടുപ്പിലാണ്. ഇത്
വിദ്യാലയമാണ്. വീട്ടിലിരുന്നുകൊണ്ടും ഒരു മണിക്കൂര്‍, അരമണിക്കൂര്‍, അരയിലും
പകുതിയോ സമയം കണ്ടെത്തി ഇങ്ങോട്ട് വരാന്‍ സാധിക്കുമല്ലോ. ഒരു സെക്കന്റില്‍
നിങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സാധിക്കും പരമപിതാ പരമാത്മാവുമായി നിങ്ങള്‍ക്കെന്തു
സംബന്ധമാണുളളത്. വായിലൂടെ പരമപിതാവേ എന്ന് പറയുന്നുണ്ട്...... ബാബ എല്ലാവരുടെയും
അച്ഛനും രചയിതാവുമാണ്... എന്നിട്ടും അച്ഛനെ അറിയുന്നില്ലെങ്കില്‍ എന്തു പറയാനാണ്!
ബാബ സ്വര്‍ഗ്ഗത്തിന്റെ രചയിതാവാണെങ്കില്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗത്തിന്റെ സമ്പത്ത്
നല്കുമല്ലോ. ഭാരതത്തിന് സ്വര്‍ഗ്ഗീയ സമ്പത്ത് ലഭിച്ചിരുന്നതല്ലേ. നരനെ
നാരായണനാക്കി മാറ്റുന്ന രാജയോഗം പ്രശസ്തമാണ്. ഇത് സത്യ നാരായണന്റെ കഥയുമാണ്.
അമരകഥയുമാണ് മൂന്നാമത്തെ നേത്രം ലഭിക്കുന്നതിന്റെ കഥയുമാണ്. നിങ്ങള്‍
കുട്ടികള്‍ക്കറിയാം ബാബ നമുക്ക് സമ്പത്ത് നല്‍കുകയാണ്, ശ്രീമതവും നല്കുന്നു.
ബാബയുടെ മതത്തിലൂടെ തീര്‍ച്ചയായും നന്മയാണുണ്ടാവുക. ബാബ ഓരോരുത്തരുടെയും നാഡി
നോക്കിയേ ജ്ഞാനം നല്‍കൂ. ബന്ധനമില്ലെങ്കില് സേവനം ചെയ്യാന്‍ സാധിക്കുന്നു. ബാബ
യോഗ്യത നോക്കിയേ നിര്‍ദ്ദേശം നല്‍കൂ. സാഹചര്യം നോക്കി പറയും, നിങ്ങള്‍ക്കിവിടെ
വന്നിരിക്കുവാന് സാധിക്കും, സേവനവും ചെയ്യാന്‍ സാധിക്കും. എവിടെ- എവിടെയെല്ലാം
അത്യാവശ്യങ്ങളുണ്ടോ അവിടെ സേവനം ചെയ്യാന്‍ സാധിക്കുമല്ലോ. വൃദ്ധരായവരും വേണം,
കന്യകമാരും വേണം. എല്ലാവര്‍ക്കുമുളള പഠിപ്പ് ലഭിക്കുന്നു. ഇവിടെ പഠിപ്പാണ്.
ഭഗവാനുവാച, ഭഗവാന് എന്ന് നിരാകാരനെയാണ് പറയുന്നത്. നിങ്ങള്‍ ആത്മാക്കള്‍ അവരുടെ
കുട്ടികളാണ്. ഓ ഗോഡ്ഫാദര് എന്നു പറയുന്നു എങ്കില്‍ അവര്‍ ഒരിക്കലും സര്‍വ്വ
വ്യാപിയായിരിക്കുകയില്ലല്ലോ. ലൗകിക പിതാവ് സര്വ്വവ്യാപിയല്ലല്ലോ. നിങ്ങള്‍
പതിതപാവനനായ ബാബയെ അച്ഛനെന്നു പറയുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ബാബ ഇവിടെ വന്ന്
പാവനമാക്കണമല്ലോ. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ ബാബ പതിതത്തില് നിന്നും
പാവനമാക്കുകയാണ്.
ബാബ പറയുന്നു ഞാന്‍ വീണ്ടും അയ്യായിരം വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ കുട്ടികളുമായി
മിലനം ചെയ്യുന്നു. നിങ്ങള്‍ വീണ്ടും സമ്പത്ത് നേടാന്‍ വന്നിരിക്കുന്നു. രാജധാനി
സ്ഥാപിക്കുകയാണെന്നറിയാം. എങ്ങനെയാണോ മമ്മാ-ബാബാ ശിവബാബയില് നിന്നുമുളള സമ്പത്ത്
നേടുന്നത്, നമുക്കും അതുപോലെ അനുകരിക്കണം. മമ്മാ-ബാബയെപ്പോലുളള സേവനവും ചെയ്യണം.
മമ്മാ-ബാബാ നരനില്‍ നിന്നും നാരായണനാക്കാനുളള കഥ കേള്‍പ്പിക്കുന്നു. നമ്മള്
പിന്നെന്തിനാണ് കേള്‍ക്കുന്നത് കുറയ്ക്കുന്നത്. അതേ സൂര്യവംശികള്‍ തന്നെയാണ്
പിന്നീട് ചന്ദ്രവംശികളായിത്തീരുന്നത്. ആദ്യം സൂര്യവംശിയിലേക്കല്ലേ പോകേണ്ടത്.
മനസ്സിലാകുന്നുണ്ടല്ലോ. മനസ്സിലാക്കാതെ ആര്‍ക്കും തന്നെ സ്കൂളിലിരിക്കുവാന്
സാധിക്കില്ല. ബാബ ശ്രീമതം നല്കുന്നു. നമുക്കറിയാം ബ്രഹ്മാവില്‍ ശിവബാബയാണ്
പ്രവേശിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ പ്രജാപിതാവെന്ന് പറയാന്‍ സാധിക്കില്ലല്ലോ.
ബ്രഹ്മാവിനെ സൂക്ഷ്മവതനവാസി എന്നല്ലേ പറയുന്നത്. പ്രജകളുടെ പിതാവ്
ഇവിടെയാണുണ്ടാകുക. ബാബ പറയുന്നു ബ്രഹ്മാവിലൂടെ ഞാന്‍ സ്ഥാപന നിര്‍വ്വഹിക്കുന്നു.
ആരുടെ? ബ്രാഹ്മണരുടെ. ഈ ബ്രഹ്മാവിലാണ് പ്രവേശിക്കുന്നത്. നിങ്ങള്‍ ആത്മാക്കളും ഈ
ശരീരത്തില്‍ പ്രവേശിച്ചിരിക്കുകയല്ലേ. എന്നെ ജ്ഞാനസാഗരനെന്നാണ് പറയുന്നത്.
അപ്പോള്‍ നിരാകാരനായ ഞാന്‍ എങ്ങനെ ജ്ഞാനം കേള്‍പ്പിക്കും? കൃഷ്ണനെ ജ്ഞാനസാഗരനെന്നു
പറയാന്‍ സാധിക്കില്ലല്ലോ. കൃഷ്ണന്റെ ആത്മാവ് വളരെ ജന്മങ്ങള്‍ക്കു ശേഷമുളള തന്റെ
അവസാനത്തെ ജന്മത്തിലാണ് ജ്ഞാനം നേടി വീണ്ടും കൃഷ്ണനായി മാറിയത്. പക്ഷേ ഇപ്പോള്‍
കൃഷ്ണനില്ല. നിങ്ങള്‍ക്കറിയാം ഭഗവാനിലൂടെ രാജയോഗം അഭ്യസിച്ചാണ് ദേവതകള്‍
സ്വര്‍ഗ്ഗത്തിലെ അധികാരികളായിത്തീര്ന്നത്. ബാബ പറയുന്നു കല്പകല്പം നിങ്ങളെ
രാജയോഗം അഭ്യസിപ്പിക്കുന്നു. പഠിപ്പിലൂടെയാണ് രാജ്യപദവി ലഭിക്കുന്നത്. നിങ്ങള്‍
രാജാക്കന്മാരുടെയും രാജാവായിത്തീരുന്നത്. നിങ്ങളുടെ ലക്ഷ്യം തന്നെ ഇതാണ്.
നിങ്ങള്‍ വന്നിരിക്കുന്നതു തന്നെ വീണ്ടും സൂര്യവംശി ദേവതകളാകുന്നതിനാണ്. ഒരേയൊരു
ദേവീദേവതാധര്മ്മത്തിന്റെ സ്ഥാപനയാണുണ്ടാകുന്നത്. ഇപ്പോള്‍ അനേകാനേക ധര്‍മ്മങ്ങളാണ്.
അനേക ഗുരുക്കന്മാരുണ്ട്. ഇതെല്ലാം തന്നെ നശിക്കാനുളളതാണ്. ഈ
ഗുരുക്കന്മാരുടെയെല്ലാം ഗുരു സദ്ഗതി ദാതാവ് ഒരേയൊരു ശിവബാബയാണ്.
സാധു-സന്യാസിമാരുടെയും സദ്ഗതി ചെയ്യാനാണ് വന്നിരിക്കുന്നത്. ഇനി മുന്നോട്ടു
പോകുന്തോറും കല്പം മുമ്പത്തേതു പോലെ അവരും നിങ്ങളുടെ മുന്നില്‍ തലകുനിക്കും.
ഇപ്പോള്‍ നിങ്ങള്‍ കുട്ടികളുടെ ബുദ്ധിയില്‍ ഡ്രാമയുടെ മുഴുവന്‍ രഹസ്യവുമുണ്ട്.
സൂക്ഷ്മ വതനത്തില്‍ ബ്രഹ്മാ-വിഷ്ണു-ശങ്കരനാണുളളത്. ഇവിടെ പ്രജാപിതാ ബ്രഹ്മാവും.
ബ്രഹ്മാവിന്റെ വൃദ്ധ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ബ്രഹ്മാവിനോടും ബാബ ഇതു
തന്നെയാണ് പറയുന്നത്, കുട്ടികളേ നിങ്ങളെല്ലാവരും ബ്രാഹ്മണരാണ്, നിങ്ങളുടെ
ശിരസ്സിലാണ് കലശം വെക്കുന്നത്. നിങ്ങള്‍ ഇത്ര ജന്മങ്ങളെടുത്തു. ഈ സമയം ഭയാനക
നരകമാണ്, ബാക്കി നരകത്തിലൂടെ ഒഴുകുന്ന നദിയൊന്നുമില്ല. ഗരുഡ പുരാണത്തില്‍
ഇതുപോലുളള ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ബാബ ഇതിനെക്കുറിച്ചെല്ലാം
കുട്ടികള്‍ക്ക് മനസ്സിലാക്കിത്തരുന്നു. ബ്രഹ്മാവും ഇതെല്ലാം
പഠിച്ചിട്ടുണ്ടാകുമല്ലോ. ഇപ്പോള്‍ ഭോലാനാഥനായ ബാബ നിങ്ങള്‍ നിഷ്കളങ്കരായ
കുട്ടികള്‍ക്ക് മനസ്സിലാക്കിത്തരുന്നു. ഏഴകളും നിഷ്കളങ്കരുമായ കുട്ടികളെയാണ് ബാബ
വീണ്ടും സമ്പന്നരാക്കി മാറ്റുന്നത്. നിങ്ങള്‍ക്കറിയാം സൂര്യവംശികളാണ് അധികാരികള്‍.
പിന്നീട് പതുക്കെ-പതുക്കെ അധഃപതിച്ച് ഇപ്പോള്‍ എന്തായിത്തീര്‍ന്നു. എത്ര
അത്ഭുതകരമായ കളിയാണ്. സ്വര്‍ഗ്ഗത്തില്‍ എല്ലാം സമൃദ്ധമാണ്. ഇപ്പോഴും
രാജാക്കന്മാരുടെ വലിയ-വലിയ കൊട്ടാരങ്ങളുണ്ട്. ജയ്പൂരിലുമുണ്ട്. ഇപ്പോള്‍ ഇത്ര
വലിയ കൊട്ടാരങ്ങളുണ്ടെങ്കില് ഇതിനു മുമ്പ് എങ്ങനെയുളളതായിരിക്കും! ഗവണ്മെന്റ്
ഹൗസ് പോലും ഇങ്ങനെയുണ്ടാകില്ല. രാജാക്കന്മാരുടെ കൊട്ടാരങ്ങള്‍ ഉണ്ടാക്കാനുളള
കലതന്നെ ഒന്നു വേറെയാണ്. ശരി, സ്വര്‍ഗ്ഗത്തിലെ മാതൃക കാണണമെങ്കില്‍ അജ്മീറിലേക്ക്
പോകൂ. ഒരു മാതൃക ഉണ്ടാക്കുന്നതിനായിത്തന്നെ നല്ല രീതിയില്‍ പ്രയത്നിച്ചിട്ടുണ്ട്.
അത് കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് എത്ര സന്തോഷമുണ്ടായിരിക്കും. ബാബ നിങ്ങള്‍ക്ക്
പെട്ടെന്ന് തന്നെ സ്വര്‍ഗ്ഗത്തിന്റെ സാക്ഷാത്കാരം ചെയ്യിക്കാറുണ്ട്. എന്താണോ
ദിവ്യദൃഷ്ടിയിലൂടെ കാണുന്നത് അത് പ്രത്യക്ഷത്തില്‍ കാണും. ഭക്തിമാര്‍ഗ്ഗത്തില്‍
ഭക്തര്‍ക്ക് സാക്ഷാത്കാരങ്ങളുണ്ടാകുന്നുവെങ്കിലും അവര്‍ സ്വര്‍ഗ്ഗത്തിന്റെ
അധികാരികളായിത്തീരുന്നില്ല. നിങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ വൈകുണ്ഠത്തിലെ
അധികാരികളാകുന്നു. ഇപ്പോള്‍ ഇത് നരകമാണ്. പരസ്പരം കൊന്നും
കലഹിച്ചുകൊണ്ടുമിരിക്കുന്നു. കുട്ടികള്‍ അച്ഛനെയും സ്വന്തം സഹോദരങ്ങളെപ്പോലും
കൊല്ലാന്‍ മടിക്കുന്നില്ല. സത്യയുഗത്തില്‍ യുദ്ധത്തിന്റെ കാര്യമേയില്ല. ഇപ്പോഴത്തെ
സമ്പാദ്യത്തിലൂടെ നിങ്ങള്‍ 21 ജന്മത്തേക്ക് പദവി പ്രാപ്തമാക്കുന്നു. അപ്പോള്‍
എത്ര സന്തോഷം ഉണ്ടായിരിക്കണം. ആദ്യത്തെ കാര്യമിതാണ് ബാബയുടെ പരിചയവും ബാബയുടെ
ചരിത്രത്തെക്കുറിച്ചും അറിയാതെ ബാബാ എന്നു പറഞ്ഞിട്ട് എന്താണ് പ്രയോജനം. ഇത്ര
ദാനപുണ്യ കര്‍മ്മങ്ങള്‍ ചെയ്തിട്ടും ഭാരതത്തിന്റെ അവസ്ഥ നോക്കൂ. എന്നാല്‍ നിങ്ങള്‍
പറഞ്ഞുകൊടുത്താലും ഇതാരും തന്നെ മനസ്സിലാക്കുന്നില്ല. ഭക്തിയ്ക്കു ശേഷം ഭഗവാനെ
ലഭിക്കുമെന്ന് പറയുന്നു. പക്ഷേ എപ്പോള്‍, ആര്‍ക്ക് ലഭിക്കും? എല്ലാവരും ഭക്തി
ചെയ്യുന്നുണ്ടെങ്കിലും രാജ്യപദവി എല്ലാവര്ക്കും ലഭിക്കുന്നില്ലല്ലോ. ആഴത്തില്‍
മനസ്സിലാക്കാനുളള കാര്യങ്ങളാണ്. നിങ്ങള്‍ക്ക് ആരോടും ഇങ്ങനെ പറയാന്‍ സാധിക്കും, ഈ
ശാസ്ത്രങ്ങളെല്ലാം മറക്കൂ, ജീവിച്ചിരിക്കെ മരിക്കൂ. ബ്രഹ്മം ഒരു തത്വമാണ്.
ഇതിലൂടെ ഒരിക്കലും സമ്പത്ത് ലഭിക്കില്ല. സമ്പത്ത് ലഭിക്കുന്നത് അച്ഛനില്‍
നിന്നല്ലേ. കല്പകല്പം നാം നേടുന്നുണ്ട് ഇതൊരു പുതിയ കാര്യമല്ല. ഇപ്പോള്‍ നാടകം
പൂര്‍ത്തിയാവുകയാണ്. നമുക്ക് ശരീരമുപേക്ഷിച്ച് തിരികെ വീട്ടിലേക്ക് പോകണം.
എത്രത്തോളം ഓര്‍മ്മിക്കുന്നുവോ അന്തിമഗതി ശ്രേഷ്ഠമാകും. ഇതിനെയാണ്
കണക്കെടുപ്പിന്റെ സമയമെന്നു പറയുന്നത്. പാപാത്മാക്കളുടെ കര്‍മ്മക്കണക്ക്
ഇല്ലാതാകണം. ഇപ്പോള്‍ നിങ്ങള്‍ യോഗബലത്തിലൂടെ പുണ്യാത്മാക്കളായിത്തീരുന്നു. ഈ
വൈക്കോല്‍ കൂനയ്ക്ക് തീ പിടിക്കണം. തിരിച്ച് ആത്മാക്കളെല്ലാം മുക്തിധാമത്തിലേക്ക്
പോകും. ഒരു ധര്‍മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നു എങ്കില്‍ അനേക ധര്‍മ്മങ്ങള്‍
തീര്‍ച്ചയായും തിരികെ പോകുമല്ലോ. ശരീരം തിരികെ പോകില്ല.
ചിലര്‍ മോക്ഷം വേണമെന്നു പറയുന്നു. പക്ഷേ ഇതെങ്ങനെ സാധിക്കും, ഈ ഉണ്ടായതും
ഉണ്ടാക്കപ്പെട്ടിട്ടുളളതുമായ നാടകമായതുകൊണ്ട് സദാ
ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിന് ഒരിക്കലും അന്ത്യമുണ്ടാകില്ല. അനാദി
ചക്രം എങ്ങനെ കറങ്ങുന്നു എന്നുളളതിന്റെ രഹസ്യമാണ് ബാബ മനസ്സിലാക്കിത്തരുന്നത്.
ഈ കാര്യങ്ങളെല്ലാം തന്നെ മനസ്സിലാക്കണം. കൂടുതല്‍ മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍
അഭിവൃദ്ധിയുണ്ടാകും. ഇത് നിങ്ങളുടെ ഏറ്റവും ഉയര്‍ന്ന ധര്‍മ്മമാണ്, ഈ
ധര്‍മ്മത്തെയാണ് പക്ഷി വിഴുങ്ങുന്നത്, മറ്റേതൊരു ധര്‍മ്മത്തെയും പക്ഷി
വിഴുങ്ങുന്നില്ല. നിങ്ങള്‍ കുട്ടികള്‍ക്ക് ഈ ലോകത്തോട് യാതൊരു താല്പര്യവും
വെക്കരുത്, കാരണം ഇത് ശ്മശാനമാണ്. പഴയലോകത്തോട് എന്ത് മോഹം വെക്കാനാണ്.
അമേരിക്കയിലുളള ചില വിവേകശാലികളായവര്‍ മനസ്സിലാക്കുന്നു അവരെക്കൊണ്ട് കാര്യങ്ങള്‍
ചെയ്യിക്കാന്‍ ആരോ പ്രേരിപ്പിക്കുന്നുണ്ടെന്ന്. മരണം തൊട്ടു മുന്നിലാണ്, വിനാശം
സംഭവിച്ചേ മതിയാകൂ. എല്ലാവരുടെയും ഹൃദയം കുത്തിക്കൊണ്ടിരിക്കുന്നു. ഡ്രാമയുടെ
ഭാവി തന്നെ ഇങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിട്ടുളളത്. ശിവബാബ ദാതാവാണ്. ബാബയ്ക്ക്
യാതൊരു ആസക്തിയുമില്ല. നിരാകാരനാണ്. സര്‍വ്വതും കുട്ടികള്‍ക്കാണെന്നു പറയുന്നു.
പുതിയലോകവും കുട്ടികള്‍ക്കുളളതാണ്. വിശ്വത്തിലെ ചക്രവര്‍ത്തി പദവി ഞാന്‍
സ്ഥാപിക്കുന്നു, എന്നാല്‍ അതില്‍ ഞാന്‍ രാജ്യം ഭരിക്കുന്നില്ല. ബാബ എത്ര
നിഷ്കാമിയാണ്. നിങ്ങള്‍ ബാബയെ ഓര്‍മ്മിക്കുമ്പോള്‍ മാത്രമേ നിങ്ങളുടെ ബുദ്ധിയുടെ
പൂട്ട് തുറക്കപ്പെടൂ. നിങ്ങള്‍ ഡബിള്‍ മഹാദാനികളാണ്. ശരീരം, മനസ്സ്, ധനം നല്കുന്നു,
അവിനാശി ജ്ഞാന രത്നങ്ങളും നല്കുന്നു. ശിവബാബയ്ക്ക് നിങ്ങള്‍ എന്താണ് നല്‍കുന്നത്?
മരണാനന്തര ക്രിയകള്‍ ചെയ്യുന്ന ആള്‍ക്ക് നല്കുമല്ലോ. ഈശ്വരസമര്‍പ്പണം, ഈശ്വരന്
എന്താ വിശന്നിരിക്കുകയാണോ? അഥവാ കൃഷ്ണാര്‍പ്പണം എന്ന് പറയുന്നു. രണ്ടു പേരെയും
യാചകരാക്കി മാറ്റി. എന്നാല്‍ ബാബ ദാതാവാണ്. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പഴയ
ലോകത്തിലുളള ഏതൊരു വസ്തുവിനോടും മമത്വം വെയ്ക്കരുത്. ഈ ലോകത്തിലുളള ഏതൊന്നിനോടും
താല്പര്യം വെക്കരുത്, കാരണം ഇത് ശ്മശാനമാകാന്‍ പോവുകയാണ്.
2) ഇപ്പോള്‍ നാടകം
പൂര്‍ത്തിയാവുകയാണ്, കര്മ്മക്കണക്കുകള് ഇല്ലാതാക്കി വീട്ടിലേക്ക് പോകണം, അതിനാല്‍
യോഗബലത്തിലൂടെ പാപങ്ങളില്‍ നിന്നും മുക്തമായി പുണ്യാത്മാവായിത്തീരണം. ഡബിള്‍
ദാനിയായി മാറണം.
വരദാനം :-
സന്തോഷത്തിന്റെ ടോണിക്കിലൂടെ മനസ്സിനെയും ബുദ്ധിയെയും ശക്തിശാലിയാക്കുന്ന
അചഞ്ചലരും-ഇളകാത്തവരുമായി ഭവിക്കൂ
ڇആഹാ ബാബാ ആഹാ, ആഹാ എന്റെ
ഭാഗ്യം ആഹാ!ڈ സദാ ഈ സന്തോഷത്തിന്റെ ഗീതം പാടിക്കൊണ്ടിരിക്കൂ. സന്തോഷം ഏറ്റവും
വലിയ ഔഷധമാണ്, സന്തോഷം പോലെ മറ്റൊരു ഔഷധമില്ല. ആരാണോ ദിവസവും സന്തോഷത്തിന്റെ
ടോണിക്ക് കഴിക്കുന്നത് അവര്‍ സദാ ആരോഗ്യവാന്മാരായിരിക്കുന്നു. ഒരിക്കലും
ദുര്ബലരാകില്ല, അതുകൊണ്ട് സന്തോഷത്തിന്റെ ടോണിക്കിലൂടെ മനസ്സിനെയും ബുദ്ധിയെയും
ശക്തിശാലിയാക്കൂ എങ്കില്‍ സ്ഥിതി ശക്തിശാലിയായിരിക്കും. ഇങ്ങനെ ശക്തിശാലീ
സ്ഥിതിയുള്ളവര്‍ സദാ തന്നെ അചഞ്ചലരും ഇളകാത്തവരുമായിരിക്കും.
സ്ലോഗന് :-
മനസ്സിനെയും
ബുദ്ധിയെയും അനുഭവത്തിന്റെ സീറ്റില്‍ സെറ്റാക്കൂ അപ്പോള്‍ ഒരിക്കലും
അപ്സെറ്റാകില്ല.