സര്‍വ്വ പരിധികളില്‍ നിന്നും
വേറിട്ട് പരിധിയില്ലാത്ത വൈരാഗിയാകൂ
ഇന്ന് കല്പത്തിന് ശേഷം
വീണ്ടും മിലനം ആഘേഷിക്കുന്നതിനായി സര്‍വ്വ കുട്ടികള്‍ തന്റെ സാകാരി സ്വീറ്റ് ഹോം
മധുബനില്‍ എത്തി ചേര്‍ന്നു. സാകാരി വതനത്തിന്റെ സ്വീറ്റ് ഹോം മധുബന്‍ തന്നെയാണ്.
ബാബയുടെയും കുട്ടികളുടെയും
ആത്മീയ മിലനം അവിടെ നടക്കുന്നു. മിലനം ആഘോഷിക്കുന്നു. അതിനാല്‍ സര്‍വ്വ കുട്ടികളും
മിലനം ആഘോഷിക്കാന്‍ എത്തിയിരിക്കുന്നു. ബാബയുടെയും കുട്ടികളുടെയും മിലനത്തിന്റെ
ആഘോഷം കേവലം ഈ സംഗമയുഗത്തിലും മധുബനിലും മാത്രമാണ് ഉണ്ടാകുന്നത് അതിനാല്‍
സര്‍വ്വരും ഓടിയോടി മധുബനില്‍ എത്തിയിരിക്കുന്നു. മധുബന്‍ ബാപ്ദാദായുടെ സാകാര
രൂപത്തിലുമുള്ള മിലനം ചെയ്യിക്കുന്നു, അതോടൊപ്പം സഹജമായ ഓര്‍മ്മയിലൂടെ അവ്യക്ത
മിലനവും ചെയ്യിക്കുന്നു, കാരണം മധുബന്‍ ഭൂമിക്ക് ആത്മീയ മിലനത്തിന്റെ, സാകാര
രൂപത്തില്‍ മിലനത്തിന്റെ അനുഭവത്തിന്റെ വരദാനം ലഭിച്ചിരിക്കുന്നു. വരദാന
ഭൂമിയായത് കാരണം മിലനത്തിന്റെ അനുഭവം സഹജമായി ചെയ്യുന്നു. മറ്റൊരു സ്ഥാനത്തും
ജ്ഞാന സാഗരനും ജ്ഞാന നദികളും തമ്മിലുള്ള മിലനം ഉണ്ടാകുന്നില്ല. സാഗരവും നദികളും
മിലനം ചെയ്യുന്നതിനുള്ള ഒരേയൊരു സ്ഥാനമാണ്. അങ്ങനെയുള്ള മഹാനായ വരദാനി
ഭൂമിയിലാണ് വന്നിരിക്കുന്നത്- അങ്ങനെ മനസ്സിലാക്കുന്നുണ്ടോ?
തപസ്യാ വര്‍ഷത്തില്‍
വിശേഷിച്ച് ഈ കല്പത്തില് ആദ്യത്തെ പ്രാവശ്യം മിലനം ചെയ്യുന്ന കുട്ടികള്‍ക്ക്
സ്വര്‍ണ്ണിമ അവസരം ലഭിച്ചിരിക്കുന്നു. എത്ര ഭാഗ്യശാലികളാണ്. തപസ്യയുടെ ആദിയില്‍
തന്നെ പുതിയ കുട്ടികള്‍ക്ക് എക്സ്ട്രാ ബലം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ആദിയില്‍
തന്നെ ഈ എക്സ്ട്രാ ബലം മുന്നോട്ടുള്ള സമയത്തേക്ക്, മുന്നോട്ട് ഉയരുന്നതില്‍
സഹയോഗിയാക്കും അതിനാല്‍ പുതിയ കുട്ടികള്‍ക്ക് ഡ്രാമയും മുന്നോട്ടുയരുന്നതിനുള്ള
സഹയോഗം നല്കി അതു കൊണ്ട് ഞാന്‍ താമസിച്ചാണ് വന്നിരിക്കുന്നത് എന്ന് പരാതി പറയാന്‍
സാധിക്കില്ല. തപസ്യാ വര്‍ഷത്തിനും വരദാനം ലഭിച്ചിരിക്കുന്നു. തപസ്യാ വര്‍ഷത്തില്‍
വരദാനീ ഭൂമിയില്‍ വരുന്നതിനുള്ള അദികാരം ലഭിച്ചു, അവസരം ലഭിച്ചു. ഈ എക്സ്ട്രാ
ഭാഗ്യം കുറവൊന്നുമല്ല. ഈ വര്‍ഷത്തിന്റെ, മധുബന്‍ ഭൂമിയുടെ, സ്വ
പുരുഷാര്‍ത്ഥത്തിന്റെ- മൂന്ന് വരദാനങ്ങളും വിശേഷിച്ച് നിങ്ങള്‍ പുതിയ
കുട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നു. അപ്പോള്‍ എത്ര ഭാഗ്യശാലികളായി! ഇത്രയും അവിനാശി
ഭാഗ്യത്തിന്റെ ലഹരി കൂടെ തന്നെ വയ്ക്കണം. ഇവിടെയിരിക്കുമ്പോള്‍ മാത്രമാകരുത് ലഹരി.
എന്നാല്‍ അവിനാശി ബാബയാണ്, അവിനാശി ശ്രേഷ്ഠ ആത്മാക്കളാണ്, അപ്പോള്‍ ഭാഗ്യവും
അവിനാശിയാണ്. അവിനാശി ഭാഗ്യത്തെ അവിനാശിയാക്കി തന്നെ വയ്ക്കണം. ഇത് സഹജമായി
ശ്രദ്ധിക്കേണ്ട കാര്യമാണ്. ടെന്‍ഷനോടെയുള്ള അറ്റന്‍ഷനല്ല വേണ്ടത്. സഹജമായ
അറ്റന്ഷനായിരിക്കണം, എന്താണ് പ്രയാസമായിട്ടുള്ളത്? എന്റെ ബാബ എന്നുള്ളത് അറിഞ്ഞു,
അംഗീകരിച്ചു. അതിനാല്‍ മനസ്സിലാക്കി, അംഗീകരിച്ചു, അനുഭവിച്ചു, അധികാരം
പ്രാപ്തമാക്കി പിന്നെ പ്രയാസമെന്താണ്? കേവലം ഒരേയൊരു എന്റെ ബാബ- ഈ അനുഭവം
ഉണ്ടാകണം. ഇത് തന്നെയാണ് ഫുള്‍ നോളേജ്.
ബാബ എന്ന ശബ്ദത്തില്‍
മുഴുവന്‍ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം അടങ്ങിയിരിക്കുന്നു കാരണം ബീജമല്ലേ.
ബീജത്തില്‍ മുഴുവന്‍ വൃക്ഷവും അടങ്ങിയിരിക്കുകയല്ലേ. വിസ്താരം മറന്നു പോയേക്കാം
എന്നാല്‍ സാരം ഒരേയൊരു ബാബ എന്ന ശബ്ദമാണ്- ഇത് ഓര്‍മ്മിക്കാന്‍ പ്രയാസമില്ല. സദാ
സഹജമല്ലേ. ഇടയ്ക്ക് സഹജം, ഇടയ്ക്ക് പ്രയാസം അങ്ങനെയല്ലല്ലോ. സദാ ബാബ എന്റേതാണ്
അതോ ഇടയ്ക്കാണോ എന്റേത്? സദാ ബാബ എന്റേതെങ്കില്‍ ഓര്‍മ്മയും സദാ സഹജമാണ്. യാതൊരു
പ്രയാസവുമില്ല. ഭഗവാന് പറഞ്ഞു നിങ്ങള്‍ എന്റേതെന്ന്, നിങ്ങള്‍ പറഞ്ഞ ബാബ
എന്റേതെന്ന്. പിന്നെയെന്താണ് പ്രയാസം? അതിനാല്‍ വിശേഷപ്പെട്ട പുതിയ കുട്ടികളാണ്,
മുന്നോട്ടുയരൂ. ഇപ്പോഴും മുന്നോട്ടുയരുന്നതിനുള്ള അവസരമുണ്ട്. ഇപ്പോള്‍ അന്തിമ
സമാപ്തിയുടെ വിസില്‍ അടിച്ചിട്ടില്ല. അതിനാല്‍ പറക്കൂ മറ്റുള്ളവരെയും പറത്തൂ.
ഇതിനുള്ള വിധിയാണ് വേസ്റ്റ് അര്‍ത്തം വ്യര്‍ത്ഥത്തെ ഇല്ലാതാക്കൂ. സമ്പാദ്യത്തിന്റെ
കണക്ക്, ശേഖരണത്തിന്റെ കണക്കിനെ വര്‍ദ്ധിപ്പിക്കൂ കാരണം 63 ജന്മങ്ങളായി യാതൊരു
സമ്പാദ്യവുമില്ല, സര്‍വ്വതും നഷ്ടപ്പെടുത്തി. സര്‍വ്വ സമ്പാദ്യവും വ്യര്‍ത്ഥമാക്കി
കളഞ്ഞു. ശ്വാസത്തിന്റെ ഖജനാവും നഷ്ടപ്പെടുത്തി, സങ്കല്പത്തിന്റെ ഖജനാവും
നഷ്ടപ്പെടുത്തി, സമയത്തിന്റെ ഖജനാവും നഷ്ടപ്പെടുത്തി, ഗുണങ്ങളുടെ ഖജനാവും
നഷ്ടപ്പെടുത്തി, ശക്തികളുടെ ഖജനാവും നഷ്ടപ്പെടുത്തി, ജ്ഞാനത്തിന്റെ ഖജനാവും
നഷ്ടപ്പെടുത്തി. എത്ര സമ്പാദ്യം ഇല്ലാതായി. ഇപ്പോള്‍ ഈ സര്‍വ്വ ഖജനാക്കളും
സമ്പാദിക്കണം. സമ്പാദിക്കാനുള്ള സമയവും ഇത് തന്നെയാണ്, സമ്പാദിക്കാനുള്ള വിധിയും
ബാബയിലൂടെ സഹജമായി ലഭിച്ചു കൊണ്ടിരിക്കുന്നു. വിനാശി ഖജനാക്കള്‍ ചെലവഴിക്കുമ്പോള്‍
കുറയുന്നു, ഇല്ലാതാകുന്നു, ഈ സര്‍വ്വ ഖജനാക്കള്‍ എത്രത്തോളം സ്വയത്തെ പ്രതി,
മറ്റുള്ളവരെ പ്രതി ശുഭ ഭാവനയിലൂടെ കാര്യത്തില്‍ ഉപയോഗിക്കുന്നുവൊ അത്രത്തോളം
ശേഖരിക്കപ്പെടുന്നു, വര്‍ദ്ധിക്കുന്നു. ഇവിടെ ഖജനാക്കളെ കാര്യത്തില്‍ ഉപയോഗിക്കുക,
ഇത് ശേഖരണത്തിനുള്ള വിധിയാണ്. അവിടെ സൂക്ഷിച്ചു വയ്ക്കുന്നതാണ് ശേഖരണത്തിനുള്ള
വിധി ഇവിടെ ഉപയോഗിക്കുന്നതാണ് വിധി. വ്യത്യാസമുണ്ട്. സമയത്തെ സ്വയം പ്രതി അഥവാ
മറ്റുള്ളവരെ പ്രതി ശുഭമായ കാര്യത്തില്‍ ഉപയോഗിക്കൂ എങ്കില്‍ സമ്പാദ്യം ഉണ്ടാകും.
ജ്ഞാനത്തെ കാര്യത്തിലുപയോഗിക്കൂ. അതേപോലെ ഗുണങ്ങളെ, ശക്തികളെ എത്രത്തോളം
ഉപയോഗിക്കുന്നുവൊ അത്രത്തോളം വര്‍ദ്ധിക്കുന്നു. അവര്‍ ലോക്കറില്‍ വയ്ക്കുന്നു,
നിറയെ സമ്പാദ്യമുണ്ടെന്ന് ചിന്തിക്കുന്നു, അതേപോലെ നിങ്ങളും ചിന്തിക്കൂ- എന്റെ
ബുദ്ധിയില്‍ ജ്ഞാനം വളരെയധികണഉണ്ട്, ഗുണവുമുണ്ട്, ശക്തികളുമുണ്ട്. ലോക്കപ്പാക്കി
വയ്ക്കരുത്, ഉപയോഗിക്കൂ. മനസ്സിലായോ. സമ്പാദിക്കുന്നതിനുള്ള വിധിയെന്തെന്ന്.
കാര്യത്തില്‍ ഉപയോഗിക്കുക. സ്വയത്തെ പ്രതിയും ഉപയോഗിക്കൂ, ഇല്ലായെങ്കില്‍ ലൂസായി
തീരും. ചില കുട്ടികള്‍ പറയുന്നു- സര്‍വ്വ ഖജനാക്കള്‍ എന്റെ ഉള്ളില്‍ നിറയേയുണ്ട്
എന്നാല്‍ ഉള്ളിലുള്ളതിന്റെ ലക്ഷണമെന്താണ്? ഉള്ളിലടങ്ങിയിരിക്കുന്നു അര്‍ത്ഥം
സമ്പാദ്യമുണ്ട്. അതിന്റെ ലക്ഷണമാണ്- സ്വയത്തെ പ്രതി അഥവാ മറ്റുള്ളവരെ പ്രതി
സമയത്ത് കാര്യത്തിലുപയോഗിക്കണം.
കാര്യത്തിലുപയോഗിക്കപ്പെടുന്നേയില്ല എന്നിട്ട് പറയുന്നു വളരെ സമ്പാദ്യമുണ്ട്
എന്ന്. അപ്പോള്‍ ഇതിനെ യഥാര്‍ത്ഥമായ ശേഖരണത്തിന്റെ വിധിയെന്ന് പറയില്ല അതിനാല്‍
യഥാര്‍ത്ഥമായ വിധിയല്ലായെങ്കില് സമയത്ത് സമ്പൂര്‍ണ്ണതയുടെ സിദ്ധി ലബിക്കുകയില്ല.
ചതിക്കപ്പെടും. സിദ്ധി ലഭിക്കുകയില്ല. ഗുണങ്ങളെ, ശക്തികളെ കാര്യത്തില്‍
ഉപയോഗിക്കൂ എങ്കില്‍ വര്‍ദ്ധിക്കും. അതിനാല്‍ സമ്പാദ്യത്തിന്റെ വിധി, ശേഖരണത്തിന്റെ
വിധിയെ സ്വന്തമാക്കൂ. എങ്കില്‍ വ്യര്‍ത്ഥത്തിന്റെ കണക്ക് സ്വതവേ പരിവര്ത്തമായി
സഫലമാകും. ഭക്തി മാര്‍ഗ്ഗത്തിലെ നിയമമാണ്- സ്ഥൂല ധനം എത്രമാത്രമുണ്ടോ പറയാറുണ്ട്-
ദാനം ചെയ്യൂ, സഫലമാക്കൂ എങ്കില്‍ വര്‍ദ്ധിക്കും എന്ന്. സഫലമാക്കുന്നതിന് ഭക്തിയിലും
എത്ര ഉണര്‍വ്വും ഉത്സാഹവും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളും തപസ്യാ വര്‍ഷത്തില്‍
കേവലം എത്ര വ്യര്ത്ഥമാക്കിയെന്ന് മാത്രമല്ല ചെക്ക് ചെയ്യേണ്ടത്. വ്യര്‍ത്ഥമാക്കി,
അത് വേറെ കാര്യം, എന്നാല്‍ എത്ര സഫലമാക്കിയെന്ന് ചെക്ക് ചെയ്യൂ. മുഴുവന്‍
ഖജനാക്കളെ കുറിച്ച് കേള്‍പ്പിച്ചു. ഇതെന്റെ ഗുണമാണ്, ഇതെന്റെ ശക്തിയാണ്-
സ്വപ്നത്തില്‍ പോലും ഈ തെറ്റ് ചെയ്യരുത്. ഇത് ബാബ തന്നതാണ്, പ്രഭു നല്‍കിയതാണ്,
പരമാത്മാവ് നല്‍കിയതിനെ എന്റേതെന്ന് അംഗീകരിക്കുക- ഇത് മഹാപാപമാണ്. പല പ്രാവശ്യം
ചില കിട്ടികള്‍ സാധാരണ ഭാഷയില്‍ ചിന്തിക്കുന്നുണ്ട്, സംസാരിക്കുന്നുമുണ്ട്,
പറയുന്നുമുണ്ട്- എന്റെ ഗുണങ്ങളെ ഉപയോഗിച്ചില്ല, എന്നില്‍ ഇന്ന ശക്തിയുണ്ട്, എന്റെ
ബുദ്ധി വളരെ നല്ലതാണ്, ഇതിനെ ഉപയോഗിക്കുന്നില്ല. എന്റെ എന്നത് എവിടെ നിന്ന്
വന്നു? എന്റെ എന്ന് പറഞ്ഞു, അഴുക്കായി. ഭക്തിയിലും ഈ ശിക്ഷണം ജന്മങ്ങളായി നല്കി
വരുന്നു- എന്റെ എന്ന് പറയാതെ നിന്റെ(ബാബുടെ) എന്ന് പറയൂവെന്ന്. എന്നിട്ടും
അംഗീകരിച്ചില്ല. ജ്ഞാന മാര്‍ഗ്ഗത്തിലും പറയുന്നത് നിന്റെ എന്ന്, പക്ഷെ
അംഗീകരിക്കുന്നത് എന്റെ എന്നും- ഈ ചതി ഇവിടെ നടക്കില്ല, അതിനാല്‍ പ്രഭു
പ്രസാദത്തെ തന്റെയെന്ന് അംഗീകരിക്കുക- ഇത് അഭിമനവും അപമാനിക്കുന്നതിന്
സമാനവുമാണ്. ബാബാ, ബാബ എന്ന ശബ്ദം മറക്കരുത്. ബാബ ശക്തി നല്കി, ബുദ്ധി നല്കി,
ബാബയുടെ കാര്യമാണ്, ബാബയുടെ സെന്ററാണ്, സര്‍വ്വതും ബാബയുടേതാണ്. എന്റെ സെന്റര്‍,
ഞാനാണ് ഉണ്ടാക്കിയത്, എനിക്ക് അധികാരമുണ്ട് എന്ന് മനസ്സിലാക്കരുത്. എന്റെ എന്ന
ശബ്ദം എവിടെ നിന്ന് വന്നു? നിങ്ങളുടേതാണോ? കെട്ട് കെട്ടി സൂക്ഷിച്ചു
വച്ചിരിക്കുകയാണോ? ചില കുട്ടികള്‍ അങ്ങനെയുള്ള ലഹരി കാണിക്കുന്നുണ്ട്-ഞാന്‍
സെന്റര്‍ പണിതു അതിനാല്‍ എനിക്ക് അധികാരമുണ്ട്. എന്നാല്‍ ഉണ്ടാക്കിയത് ആരുടെ
സെന്റര്‍ ആണ്? ബാബയുടെ സെന്ററല്ലേ. അപ്പോള്‍ ബാബയ്ക്ക് അര്‍പ്പണം ചെയ്തുവെങ്കില്‍
പിന്നെങ്ങനെ നിങ്ങളുടേതായി? എന്റെ എന്നത് എവിടെ നിന്ന് ഉണ്ടായി? ബുദ്ധി
പരിവര്‍ത്തനപ്പെടുമ്പോള്‍ പറയുന്നു- എന്റെ എന്ന്. എന്റെ എന്റെ എന്നതാണ്
അഴുക്കാക്കിയത്, ഇനിയും അഴുക്കാകണോ? ബ്രാഹ്മണനായിയെങ്കില് ബ്രാഹ്മണ ജീവിതത്തില്‍
ബാബയോടെടുത്തിട്ടുള്ള ആദ്യത്തെ പ്രതിജ്ഞയെന്താണ്? പുതിയവരാണോ
പ്രതിജ്ഞയെടുത്തിട്ടുള്ളത് അതോ പഴയവരാണോ? പുതിയവരും ഇപ്പോള്‍ പഴയവരായിട്ടല്ലേ
വന്നിരിക്കുന്നത്. നിശ്ചയ ബുദ്ധിയുടെ ഫോറം എഴുതി നല്കിയല്ലേ വന്നിരിക്കുന്നത്?
അതിനാല്‍ സര്‍വ്വരുടെയും ആദ്യത്തെ പ്രതിജ്ഞയാണ് ശരീരം-മനസ്സ്-ധനം- ബുദ്ധി എല്ലാം
ബാബയുടേതെന്ന്. ഈ പ്രതിജ്ഞയെല്ലാവരും എടുത്തില്ലേ?
ഇപ്പോള്‍
പ്രതിജ്ഞയെടുക്കുന്നവരാണെങ്കില് കൈ ഉയര്‍ത്തൂ. സ്വയത്തിനായി കുറച്ച് വയ്ക്കണം.
സര്‍വ്വതും എങ്ങനെ ബാബയ്ക്ക് നല്‍കും, കുറച്ചൊക്കെ മാറ്റി വയ്ക്കണം. ഇതാണ്
സാമര്‍ത്ഥ്യം എന്ന് മനസ്സിലാക്കുന്നവര്‍ കൈ ഉയര്‍ത്തൂ. എന്തെങ്കിലും മാറ്റി
വച്ചിട്ടുണ്ടോ? നോക്കണം പിന്നെ പറയരുത്- എന്നെ ആര് കാണും. ഇത്രയും
തിരക്കിനിടയില്‍ ആര് കാണും? ബാബയുടെയടുത്തുള്ള ടി വി വളരെ ക്ളിയറാണ്. അതിന്
നിന്നും യാതൊന്നും മറച്ചു വയ്ക്കാനാകില്ല, അതിനാല്‍ ചിന്തിച്ച് മനസ്സിലാക്കി
കുറച്ച് വയ്ക്കണമെങ്കില്‍ വച്ചോളൂ. പാണ്ഡവര്‍ എന്ത് മനസ്സിലാക്കുന്നു? കുറച്ച്
വയ്ക്കണോ? നല്ല രീതിയില്‍ ചിന്തിക്കൂ. വയ്ക്കണം എന്നുള്ളവര്‍ ഇപ്പോള്‍ കൈ ഉയര്‍ത്തൂ,
രക്ഷപ്പെടും. ഇല്ലായെങ്കില്‍ ഈ സമയം, ഈ സഭ, ഇപ്പോള്‍ നിങ്ങള്‍ തലയാട്ടുന്നത്-
സര്‍വ്വതും കാണപ്പെടും. ഒരിക്കലും എന്റെ എന്ന ബോധം പാടില്ല. ബാബ എന്ന് പറഞ്ഞു
പാപം ഇല്ലാതായി. ബാബ എന്ന് പറയുന്നില്ലായെങ്കില്‍ പാപമുണ്ടാകുന്നു. പാപത്തിന്
വശപ്പെടുന്നു, പിന്നീട് ബുദ്ധി പ്രവര്‍ത്തിക്കില്ല. എത്ര തന്നെ മനസ്സിലാക്കി
കൊടുത്താലും ഇത് ശരിയാണെന്ന് പറയില്ല. ഇത് സംഭവിക്കുക തന്നെ വേണം. ഇത് ചെയ്യുക
തന്നെ വേണം. ബാബയ്ക്കും ദയ തോന്നുന്നു കാരണം ആ സമയത്ത് പാപത്തിന് വശപ്പെടുന്നു.
ബാബയെ മറക്കുന്നു പാപമുണ്ടാകുന്നു. പാപത്തിന് വശപ്പെടുന്നത് കാരണം ആ സമയത്ത്
പറയുന്നതും ചെയ്യുന്നതും സ്വയം മനസ്സിലാക്കുന്നില്ല, ഞാനെന്താണ് ചെയ്തു
കൊണ്ടിരിക്കുന്നതെന്ന് സ്വയം അറിയുന്നില്ല കാരണം പരവശരാണ്. അതിനാല്‍ സദാ
ജ്ഞാനത്തിന്റെ ലഹരിയിലിരിക്കൂ. പാപത്തിന്റെ ലഹരിയില്‍ വരരുത്. ഇടയില്‍ മായയുടെ ഈ
അലകള്‍ വരുന്നു. നിങ്ങള്‍ പുതിയവര്‍ ഈ കാര്യങ്ങളില്‍ നിന്നൊക്കെ
സംരക്ഷിക്കപ്പെട്ടിരിക്കണം. എന്റെ എന്റെ എന്നതില്‍ പോകരുത്. ലേശം പഴതായി
കഴിയുമ്പോള്‍ ഈ എന്റെ എന്റെ എന്ന മായ വളരെയധികം വരുന്നു. എന്റെ വിചാരം, എന്റെ
ബുദ്ധിയേയില്ലായെങ്കില് എന്റെ വിചാരം എന്നുളഅളത് എവിടെ നിന്ന് വന്നു? അപ്പോള്‍
മനസ്സിലായോ സമ്പാദിക്കുന്നതിനുള്ള വിധിയെന്തെന്ന്? കാര്യത്തില്‍ ഉപയോഗിക്കുക.
സഫലമാക്കൂ, തന്റെ ഈശ്വരീയ സംസ്ക്കാരങ്ങളെയും സഫലമാക്കൂ എങ്കില്‍ വ്യര്‍ത്ഥമായ
സംസ്ക്കാരം സ്വതവേയില്ലാതാകും. ഈശ്വരീയ സംസ്ക്കാരങ്ങളെ കാര്യത്തില്‍
ഉപയോഗിക്കുന്നില്ലായെങ്കില്‍ അത് ലോക്കറില്‍ തന്നെയിരിക്കുന്നു, പഴയത്
പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ചിലര്‍ക്ക് ഈ ശീലമുണ്ട്- ബാങ്കില്‍ അഥവാ ലോക്കറില്‍
വയ്ക്കുക എന്നത്. വളരെ നല്ല വസ്ത്രം ഉണ്ടായിരിക്കും, പൈസ, വസ്തുക്കള്‍
ഉണ്ടായിരിക്കും എന്നാല്‍ ഉപയോഗിക്കുന്നത് പഴയതായിരിക്കും. പഴയ
വസ്തുക്കളോടായിരിക്കും സ്നേഹം, അലമാരയിലെ വസ്തുക്കള്‍ അലമാരയില്‍ തന്നെയായിരിക്കും,
അതും പഴയതായി പോകും. ഈശ്വരീയ സംസ്ക്കാരങ്ങളെ ബുദ്ധിയുടെ ലോക്കറില്‍ വച്ച് പഴയ
സംസ്ക്കാരങ്ങളെ ഉപയോഗിക്കുന്നവരാകരുത്. കാര്യത്തില്‍ ഉപയോഗിക്കൂ, സഫലമാക്കൂ എത്ര
സഫലമാക്കിയെന്ന ചാര്‍ട്ട് വയ്ക്കൂ. സഫലമാക്കുക അര്‍ത്ഥം വര്‍ദ്ധിപ്പിക്കുക. മനസ്സാ
സഫലമാക്കൂ, വാക്കുകളിലൂടെ സഫലമാക്കൂ. സംബന്ധ സമ്പര്‍ക്കത്തിലൂടെ, കര്‍മ്മത്തിലൂടെ,
തന്റെ ശ്രേഷ്ഠമായ കൂട്ടിലൂടെ, തന്റെ ശക്തിശാലി മനോഭാവനയിലൂടെ സഫലമാക്കൂ. എന്റെ
മനോഭാവന നല്ലതാണ് എന്ന് മാത്രമല്ല. എന്നാല്‍ ഞാവന് എത്ര സഫലമാക്കി? എന്റെ
സംസ്ക്കാരം ശാന്തമാണ് എന്നല്ല, ഞാന്‍ എത്ര സഫലമാക്കി? കാര്യത്തില്‍ ഉപയോഗിച്ചോ?
അതിനാല്‍ ഈ വിധിയിലൂടെ സമ്പൂര്‍ണ്ണതയുടെ സിദ്ധി സഹജമായി അനുഭവം ചെയ്തു
കൊണ്ടിരിക്കും. സഫലമാക്കുക തന്നെയാണ് സഫലതയുടെ താക്കോല്‍. എന്താണ്
ചെയ്യേണ്ടതെന്ന് മനസ്സിലായോ? കേവലം സ്വയത്തില്‍ മാത്രം
സന്തോഷിക്കുന്നവരാകാതിരിക്കൂ- ഞാന്‍ വളരെ നല്ല ഗുണവാനാണ്, ഞാന്‍ വളരെ നല്ല
പ്രഭാഷണം ചെയ്യുന്നവനാണ്, ഞാന്‍ വളരെ നല്ല ജ്ഞാനിയാണ്, എന്റെ യോഗ വളരെ നല്ലതാണ്.
എന്നാല്‍ നല്ലതാണെങ്കില്‍ അതിനെ ഉപയോഗിക്കൂ. അതിനെ സഫലമാക്കൂ. സഹജമായ വിധിയാണ്-
കാര്യത്തില്‍ ഉപയോഗിക്കൂ, വര്‍ദ്ധിപ്പിക്കൂ. പരിശ്രമമില്ലാതെ വര്‍ദ്ധിച്ചു
കൊണ്ടിരിക്കും, വിശ്രമത്തോടെയിരുന്ന് കഴിക്കാം. അവിടെ പരിശ്രമിക്കേണ്ടി വരില്ല.
വിശാലമായ സഭ (ഓം ശാന്തി
ഭവന്റെ ഹാള്‍ നിറഞ്ഞു കവിഞ്ഞു അതിനാല്‍ ചിലര്‍ക്ക് താഴെ മെഡിറ്റേഷന്‍ ഹാള്‍, ചെറിയ
ഹോളില്‍ ഇരിക്കേണ്ടി വന്നു) ശാസ്ത്രങ്ങളിലുള്ള നിങ്ങളുടെ സ്മരണ, അവിടെയും
മഹിമയുണ്ട്- ആദ്യം ഗ്ലാസ്സില്‍ വെള്ളം ഒഴിച്ചു, പിന്നെ അതില്‍ നിന്നും
കുടത്തിലൊഴിച്ചു, പിന്നെ കുടത്തില്‍ നിന്നും കുളത്തില്‍, കുളത്തില്‍ നിന്നും
നദിയില്‍ ഒഴിച്ചു. അവസാനം എവിടെ പോയി? സാഗരത്തില്‍. അതേപോലെ ഈ സഭ ആദ്യം ഹിസ്റ്ററി
ഹോളിലായിരുന്നു, പിന്നെ മെഡിറ്റേഷന്‍ ഹാളില്‍, ഇപ്പോള്‍ ഓം ശാന്തി ഭവനത്തിലും.
ഇനിയെവിടെയായിരിക്കും? സാകാര മിലനമില്ലാതെ അവ്യക്ത മിലനം ചെയ്യാന്‍
സാധിക്കില്ലായെന്നല്ല ഇതിന്റെ അര്‍ത്ഥം. അവ്യക്ത മിലനം ആഘോഷിക്കുന്നതിന്റെ
അഭ്യാസം സമയത്തിനനുസരിച്ച് വര്‍ദ്ധിക്കുക തന്നെ വേണം, വര്‍ദ്ധിപ്പിക്കുക തന്നെ
വേണം. ഇത് ദാദിമാര് ദയാ മനസ്ക്കരായി നിങ്ങളുടെ മേല്‍ വിശേഷിച്ചും പുതിയവരുടെ മേല്‍
ദയ കാണിച്ചിരിക്കുന്നു. എന്നാല്‍ അവ്യക്ത അനുഭവത്തെ വര്‍ദ്ധിപ്പിക്കുക- ഇത്
തന്നെയാണ് സമയത്ത് കാര്യത്തില്‍ ഉപയോഗിക്കപ്പെടുന്നത്. നോക്കൂ, പുതിയ പുതിയ
കുട്ടികള്‍ക്ക് വേണ്ടി തന്നെ ബാപ്ദാദ വിശേഷിച്ച് ഈ സാകാരത്തില്‍ മിലനത്തിന്റെ
പാര്‍ട്ട് ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഇഥഉം എപ്പോള്‍ വരെ?
സര്‍വ്വര്‍ക്കും സന്തോഷമല്ലേ?
സന്തുഷ്ടരല്ലേ? പുറത്ത് വസിക്കുമ്പോഴും സന്തുഷ്ടരല്ലേ? ഇതും ഡ്രാമയിലെ
പാര്‍ട്ടാണ്.മുഴുവന്‍ ആബുവും നമ്മുടേതാകും എന്ന് പറയുന്നു, അത് എങ്ങനെയാകും? ആദ്യം
നിങ്ങള്‍ പാദം വയ്ക്കൂ. അപ്പോള്‍ ധര്‍മ്മശാല എന്ന പേരുളഅളതൊക്കെ നിങ്ങളുടേ തായി
മാറും. നോക്കൂ, വിദേശത്ത് ഇപ്പോള്‍ ഇങ്ങനെയാകാന്‍ തുടങ്ങി. പള്ളികള്‍ നന്നായി
പ്രവര്‍ത്തിക്കാത്തത്, അതെല്ലാം ബി കെ ക്ക് നല്കി. വലിയ വലിയ സ്ഥാനങ്ങള്‍
ഏതൊന്നാണോ മുന്നോട്ട് പോകാത്തത്, അവര്‍ വാഗ്ദാനം ചെയ്യുന്നില്ലേ. അപ്പോള്‍
ബ്രാഹ്മണരുടെ പാദങ്ങള്‍ പലയിടങ്ങളിലും പതിയുന്നു, ഇതിലും രഹസ്യമുണ്ട്.
ബ്രാഹ്മണര്‍ക്ക് വസിക്കാനുള്ള പാര്‍ട്ട് ഡ്രാമയില്‍ ലഭിച്ചിരിക്കുന്നു. അപ്പോള്‍
മുഴുവന്‍ സ്വന്തമായി കഴിഞ്ഞാല്‍ എന്ത് ചെയ്യും? നിങ്ങള്‍ തന്നെ സംരക്ഷിക്കൂവെന്ന്
അവര്‍ വാഗ്ദാനം ചെയ്യും. ഞങ്ങളെയും സംരക്ഷിക്കൂ, ആശ്രമത്തെയും സംരക്ഷിക്കൂ. ഏത്
സമയത്ത് എന്ത് പാര്‍ട്ട് ലഭിക്കുന്നുവൊ, അതില്‍ സന്തുഷ്ടരായിരുന്ന് പാര്‍ട്ട്
അഭിനയിക്കൂ. ശരി.
നാല് ഭാഗത്തുമുളഅള സര്‍വ്വ
മിലനം ആഘോഷിക്കുന്ന, ജ്ഞാന രത്നം ധാരണ ചെയ്യുന്ന വേഴാമ്പലായ ആത്മാക്കള്‍ക്ക്
ആകാര രൂപത്തില്‍ അഥവാ സാകാര രൂപത്തില്‍ മിലനം ആഘോഷിക്കുന്ന ശ്രേഷ്ഠാത്മാക്കള്ക്ക്,
സദാ സര്‍വ്വ ഖജനാക്കളെ സഫലമാക്കി സഫലതുടെ സ്വരൂപമാകുന്ന ആത്മാക്കള്‍ക്ക്, സദാ
എന്റെ ബാബ, പരിധിയുള്ള യാതൊരു എന്റെ എന്ന അംശം പോലും വയ്ക്കാത്ത പരിധിയില്ലാത്ത
വൈരാഗി ആത്മാക്കള്‍ക്ക് സദാ സിധിയിലൂടെ സമ്പൂര്‍ണ്ണതയുടെ സിദ്ധി പ്രാപ്തമാക്കുന്ന
കുട്ടികള്‍ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
ദാദിമാരോട്- സദാ പുതിയ
ദൃശ്യങ്ങളായിരിക്കണ്ടേ. ഇതും ഡ്രാമയിലെ പുതിയ ദൃശ്യമായിരുന്നു, ആവര്‍ത്തിച്ചു. ഈ
ഹോളും ചെറുതാകും എന്ന് ചിന്തിച്ചായിരുന്നോ? സദാ ഒരു ദൃശ്യം തന്നെയായാല്‍
നല്ലതായിരിക്കില്ല. ഇടയ്ക്കിടയ്ക്കുള്ള ദൃശ്യമാണ് ഇഷ്ടപ്പെടുന്നത്. ഇതും ഒരു
ആത്മീയ തിളക്കമല്ലേ.ഈ സര്വ്വാത്മാക്കളുടെ സങ്കല്പം പൂര്‍ത്തിയാകണമായിരുന്നു,
അതിനാല്‍ ഈ ദൃശ്യം ഉണ്ടായി. ഇവിടെ നിന്ന് ബാബ അനുവാദം നല്കി- പോയിട്ട് വരൂ എന്ന്.
അപ്പോള്‍ എന്ത് ചെയ്യും? ഇപ്പോള്‍ പുതിയവര്‍ ഇനിയും വര്‍ദ്ധിക്കണം. പഴയവര്‍ പഴയവരായി.
ഉണര്‍വ്വോടെ വന്നു, സ്വയത്തെ സെറ്റ് ചെയ്തു, ഇത് നല്ലതാണ് ചെയ്തത്. വിശാല
മനസ്കരാകണം. കുറയാനും പാടില്ല. വിശ്വ മംഗളകാരിയെന്ന ടൈറ്റില്‍ ലഭിച്ചു അപ്പോള്‍
വിശ്വത്തിന് മുന്നില്‍ ഇതൊന്നുമല്ല. അഭിവൃദ്ധിയുണ്ടാകുക തന്നെ വേണം, പുതിയതിലും
വച്ച് പുതിയ വിധിയുമാകണം. എന്തെങ്കിലുമൊക്കെ വിധിയുണ്ടായി കൊണ്ടിരിക്കണം.
ഇപ്പോള്‍ മനോഭാവന ശക്തിശാലിയാകണം. തപസ്യയിലൂടെ മനോഭാവന ശക്തിശാലിയാകുമ്പോള്
സ്വതവേ മനോഭാവനയിലൂടെ ആത്മാക്കളുടേയും മനോഭാവനയും പരിവര്‍ത്തനപ്പെടും. ശരി,
നിങ്ങള്‍ എല്ലാവരും സേവനം ചെയ്ത് ക്ഷീണിക്കുന്നില്ലല്ലോ. ആനന്ദം തന്നെ ആനന്ദമാണ്.
ശരി.
വരദാനം :-
ശ്രേഷ്ഠമായ
കര്‍മ്മത്തിലൂടെ ആശീര്‍വാദങ്ങളുടെ സ്റ്റോക്ക് ശേഖരിക്കുന്ന ചൈതന്യ ദര്‍ശനീയ
മൂര്‍ത്തിയായി ഭവിക്കട്ടെ.
ഏത് കര്‍മ്മം ചെയ്യുമ്പോഴും
ആശീര്‍വാദം എടുക്കൂ, ആശീര്‍വാദം നല്‍കൂ. ശ്രേഷ്ഠമായ കര്‍മ്മം ചെയ്യുന്നതിലൂടെ
സര്‍വ്വരുടെയും ആശീര്‍വാദം സ്വതവേ ലഭിക്കുന്നു. സര്‍വ്വരുടെയും മുഖത്തിലൂടെ വരുന്നു
- ഇവര്‍ വളരെ നല്ലവരാണ്. ആഹാ! അവരുടെ കര്‍മ്മം തന്നെ സ്മരണയായി മാറുന്നു. ഏതൊരു
കര്‍മ്മം ചെയ്യുമ്പോഴും സന്തോഷം എടുക്കൂ, സന്തോഷം നല്‍കൂ, ആശീര്‍വാദം എടുക്കൂ,
ആശീര്‍വാദം നല്‍കൂ. ഇപ്പോള്‍ സംഗമത്തില്‍ ആശീര്‍വാദം എടുക്കുന്നു, നല്കുന്നുവെങ്കില്
നിങ്ങളുടെ ജഢ ചിത്രങ്ങളിലൂടെയും ആശീര്‍വാദം ലഭിച്ചു കൊണ്ടിരിക്കും, വര്‍ത്തമാന
സമയത്തും ചൈതന്യ ദര്‍ശനീയ മൂര്‍ത്തിയായി മാറും.
സ്ലോഗന് :-
സദാ
ഉണര്‍വ്വും ഉത്സാഹത്തിലുമിരിക്കൂവെങ്കില് ആലസ്യം സമാപ്തമാകും.