12.10.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- ബാബ വന്നിരിക്കു കയാണ് നിങ്ങള് കുട്ടികളെ നീന്തല് അഭ്യസിപ്പി ക്കുന്നതിന്, ഇതിലൂട െനിങ്ങള് ഈ ലോകത്തു നിന്നും അക്കരെ കടക്കുന്നു. നിങ്ങള്ക്കു വേണ്ടി ഈ ലോകം തന്നെ പരിവര്ത്ത നപ്പെടുന്നു.

ചോദ്യം :-
ഏതു കുട്ടികളാണോ ബാബയുടെ സഹയോഗികളായി മാറുന്നത്, അവര്ക്ക് ഈ സഹായത്തിന്റെ പ്രതിഫലമായി എന്താണ് പ്രാപ്തമാവുക?

ഉത്തരം :-
ഇപ്പോള് ബാബയുടെ സഹയോഗികളായി മാറുന്ന കുട്ടികളെ ബാബ അങ്ങനെയാക്കിമാറ്റുന്നു, അതിലൂടെ അരക്കല്പ്പത്തോളം ആരില് നിന്നും സഹായം നേടേണ്ടതായോ അഭിപ്രായം സ്വീകരിക്കേണ്ടതായോ ഉള്ള ആവശ്യമില്ല. എത്ര വലിയ അച്ഛനാണ്, പറയുന്നു കുട്ടികളെ നിങ്ങള് എന്റെ സഹയോഗികളായി മാറുന്നില്ല എങ്കില് നമുക്ക് എങ്ങനെ സ്വര്ഗ്ഗം സ്ഥാപിക്കാന് സാധിക്കും.

ഓംശാന്തി.
മധുരമധുരമായ നമ്പര്വൈസായ അതിമധുരമായ ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛന് മനസ്സിലാക്കിത്തരുന്നു കാരണം ഒരുപാട് കുട്ടികള് വിവേകഹീനരായിരിക്കുകയാണ്. രാവണന് വളരെയധികം അവിവേകികളാക്കി മാറ്റി. ഇപ്പോള് ബാബ നമ്മെ എത്ര വിവേകശാലിയാക്കിയാണ് മാറ്റുന്നത്. ആരെങ്കിലും ഐ.സി.എസ്-ന്റെ പരീക്ഷ പാസ്സാവുമ്പോള് മനസ്സിലാക്കുന്നു വളരെ വലിയ പരീക്ഷ പാസ്സായി. ഇപ്പോള് നിങ്ങളാണെങ്കില് നോക്കൂ എത്ര വലിയ പരീക്ഷയാണ് പാസ്സാകുന്നത്. അല്പ്പം ചിന്തിക്കൂ, നമ്മെ പഠിപ്പിക്കുന്നത് ആരാണ്! പഠിക്കുന്നവര് ആരാണ് ! നമ്മള് കല്പ്പ-കല്പ്പം ഓരോ 5000 വര്ഷത്തിനു ശേഷവും അച്ഛന്-ടീച്ചര്-സദ്ഗുരുവുമായി വീണ്ടും മിലനം ചെയ്തുകൊണ്ടിരിക്കുന്നു എന്ന നിശ്ചയം ഉണ്ടായിരിക്കണം. നമ്മള് ഉയര്ന്നതിലും ഉയര്ന്ന ബാബയിലൂടെ എത്രത്തോളം ഉയര്ന്ന സമ്പത്താണ് നേടുന്നതെന്ന് കേവലം നിങ്ങള് കുട്ടികള്ക്കേ അറിയൂ. ടീച്ചറും പഠിപ്പിച്ച് സമ്പത്ത് നല്കുന്നില്ലേ. നിങ്ങളേയും പഠിപ്പിച്ച് നിങ്ങള്ക്കു വേണ്ടി ഈ ലോകം തന്നെ പരിവര്ത്തനപ്പെടുന്നു, പുതിയ ലോകത്തില് രാജ്യം ഭരിക്കുന്നതിനായി. ഭക്തിമാര്ഗ്ഗത്തില് എത്രയാണ് മഹിമ പാടിക്കൊണ്ടി രിക്കുന്നത്. നിങ്ങള് ബാബയിലൂടെ തന്റെ സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. പഴയ ലോകം പരിവര്ത്തനപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത് നിങ്ങള്ക്കറിയാം. നിങ്ങള് പറയുന്നു നമ്മള് എല്ലാവരും ശിവബാബയുടെ കുട്ടികളാണ്. ഈ പഴയ ലോകത്തെ പുതിയതാക്കി മാറ്റാനായി ബാബയ്ക്ക് വരേണ്ടി വരുന്നു. ത്രിമൂര്ത്തിയുടെ ചിത്രത്തിലും കാണിക്കുന്നുണ്ട് ബ്രഹ്മാവിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപന. അപ്പോള് തീര്ച്ചയായും ബ്രഹ്മാമുഖവംശാവലികളായ ബ്രാഹ്മണ-ബ്രാഹ്മണിമാര് ആവശ്യമാണ്. ബ്രഹ്മാവ് ഒറ്റയ്ക്ക് ഒരിക്കലും പുതിയ ലോകം സ്ഥാപിക്കുന്നില്ല. രചയിതാവ് ഒരേയൊരു ശിവബാബയാണ്. പറയുന്നു ഞാന് വന്ന് യുക്തിപൂര്വ്വം ഈ പഴയ ലോകത്തിന്റെ വിനാശം ചെയ്യിച്ച് പുതിയ ലോകം സ്ഥാപിക്കുന്നു. പുതിയ ലോകത്തില് വസിക്കുന്നവര് വളരെ കുറച്ചാണ്. ജനസംഖ്യ കുറയ്ക്കുന്നതിനായി ഗവണ്മെന്റ് ധാരാളം പ്രയത്നിക്കുന്നുണ്ട്. ഇപ്പോള് കുറയാനൊന്നും പോകുന്നില്ല. യുദ്ധത്തില് കോടിക്കണക്കിന് മനുഷ്യര് മരിക്കുന്നു. എന്നിട്ടും മനുഷ്യരുടെ എണ്ണം കുറയുന്നില്ലല്ലോ, ജനസംഖ്യ വീണ്ടും വര്ദ്ധിക്കുന്നു. ഇതും നിങ്ങള്ക്കേ അറിയൂ. നിങ്ങളുടെ ബുദ്ധിയില് വിശ്വത്തിലെ ആദിമധ്യാന്ത്യത്തിന്റെ ജ്ഞാനം ഉണ്ട്. നിങ്ങള് അവനവനെ വിദ്യാര്ത്ഥികളാണെന്ന് മനസ്സിലാക്കുന്നു. നീന്താനും അഭ്യസിക്കുന്നു. എന്റെ തോണി അക്കരെ കടത്തൂ എന്ന് പാടാറില്ലേ. നീന്തല് പഠിക്കുന്നവര് വളരെ പ്രശസ്തരാകാറുണ്ട്. ഇപ്പോള് നിങ്ങളുടെ നീന്തല് എങ്ങനെയാണെന്ന് നോക്കൂ, ഒറ്റയടിക്ക് മുകളിലേക്ക് പോയി താഴേക്ക് വരുന്നു. മറ്റുള്ളവര് ഇത്ര മൈലുകള് മുകളിലേക്ക് പോയി എന്നു പറയുന്നു. നിങ്ങള് ആത്മാക്കള് എത്ര മൈലുകളാണ് മുകളിലേക്ക് പോകുന്നത്. മറ്റുള്ളവരുടേത് സ്ഥൂലമായ കാര്യമാണ്, അതിനെ എണ്ണാന് കഴിയുന്നു. നിങ്ങളുടേത് എണ്ണമറ്റതാണ്. നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് സൂര്യനും ചന്ദ്രനും ഇല്ലാത്ത തന്റെ വീട്ടിലേക്ക് പോകുന്നു. അത് നമ്മുടെ വീടാണെന്നുള്ള സന്തോഷം നിങ്ങള്ക്കുണ്ട്. നമ്മള് അവിടെ വസിക്കുന്നവരാണ്. മനുഷ്യര് മുക്തിധാമത്തിലേക്ക് പോകുന്നതിനായി ഭക്തി ചെയ്യുന്നു, പുരുഷാര്ത്ഥം ചെയ്യുന്നു. പക്ഷെ ആര്ക്കും അങ്ങോട്ട് പോകാന് സാധിക്കില്ല. മുക്തിധാമത്തില് ഭഗവാനുമായി മിലനം ചെയ്യാന് പ്രയത്നിക്കുന്നു. അനേക പ്രകാരത്തില് പ്രയത്നിക്കുന്നു. ചിലര് പറയുന്നു ജ്യോതി ജ്യോതിയില് പോയി ലയിച്ചു എന്ന്. ചിലര് പറയുന്നു മുക്തിധാമത്തിലേക്ക് പോകണമെന്ന്. പക്ഷെ മുക്തിധാമം എന്താണെന്നു പോലും ആര്ക്കും അറിയില്ല. നിങ്ങള് കുട്ടികള്ക്കറിയാം ബാബ വന്നിരിക്കുകയാണ് തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യും. മധുര മധുരമായ ബാബ വന്നിരിക്കുന്നു, നമ്മെ വീട്ടിലേക്ക് കൊണ്ടുപോകാന് യോഗ്യരാക്കുന്നു. ഇതിനു വേണ്ടി നാം അരക്കല്പ്പം പുരുഷാര്ത്ഥം ചെയ്തിട്ടും ആയിത്തീരാന് സാധിച്ചിട്ടില്ല. ആരും ജ്യോതിയില് പോയി ലയിച്ചിട്ടുമില്ല, മുക്തീധാമത്തിലേക്കും പോയിട്ടില്ല. മോക്ഷം പ്രാപിച്ചിട്ടുമില്ല. എന്തെല്ലാം പുരുഷാര്ത്ഥം ചെയ്തോ അതെല്ലാം വ്യര്ത്ഥമായി. ഇപ്പോള് നിങ്ങള് ബ്രാഹ്മണകുലഭൂഷണരുടെ പുരുഷാര്ത്ഥമാണ് സത്യമെന്ന് തെളിയിക്കപ്പെട്ടിട്ടുളളത്. ഈ കളി എങ്ങിനെയാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. നിങ്ങള് ഇപ്പോള് ആസ്തികരായി മാറുന്നു. നിങ്ങള് ബാബയെ നല്ല രീതിയില് അറിയുന്നു. ബാബയിലൂടെ സൃഷ്ടി ചക്രത്തെയും അറിഞ്ഞു. ബാബ പറയുന്നു മുക്തി ജീവന്മുക്തിയുടെ ജ്ഞാനം ആരിലുമില്ല. ദേവതകളിലുമില്ല. ആര്ക്കും ബാബയെ അറിയുന്നില്ല എങ്കില് എങ്ങനെ മുകളിലേക്ക് പോകാന് സാധിക്കും. ഒരുപാട് ഗുരുക്കന്മാര് ഉണ്ട്, അവര്ക്ക് ഒരുപാട് ശിഷ്യരും ഉണ്ട്. സത്യം സത്യമായ സദ്ഗുരു ശിവബാബയാണ്. ശിവബാബയ്ക്കാണെങ്കില് ചരണങ്ങളില്ല. ബാബ പറയുന്നു എനിക്ക് എന്റേതായ കാല് ഇല്ല. ഞാന് എങ്ങനെ എന്നെ പൂജിക്കാന് പറയും. വിശ്വത്തിന്റെ അധികാരിയായിമാറുന്ന കുട്ടികളെക്കൊണ്ട് എങ്ങനെ പൂജ ചെയ്യിപ്പിക്കാനാണ്. ഭക്തിമാര്ഗ്ഗത്തില് കുട്ടികള് അച്ഛന്റെ കാലില് നമസ്കരിക്കുന്നു. വാസ്തവത്തില് അച്ഛന്റെ സമ്പത്തിന്റെ അധികാരികള് കുട്ടികളാണ്. ഇതിലൂടെ വിനയം കാണിക്കുകയാണ് ചെയ്യുന്നത്. ചെറിയ കുട്ടികള് പോയി അച്ഛന്റെ കാലില് വീണ് നമിക്കുന്നു. ഇവിടെ ബാബ പറയുന്നു നിങ്ങളെ ഞാന് കാലുപിടിക്കുന്നതില് നിന്നും മുക്തമാക്കുകയാണ്. എത്ര വലിയ അച്ഛനാണ്. പറയുന്നു നിങ്ങള് കുട്ടികള് എന്റെ സഹയോഗികളാണ്. നിങ്ങള് സഹയോഗികളായി മാറുന്നില്ല എങ്കില് നമ്മള് എങ്ങിനെ സ്വര്ഗ്ഗം സ്ഥാപിക്കും. ബാബ മനസ്സിലാക്കി ത്തരുന്നു-കുട്ടികളെ, ഇപ്പോള് നിങ്ങള് സഹയോഗികള് ആയി മാറൂ എന്നാല് നിങ്ങള്ക്ക് അരക്കല്പ്പത്തോളം ആരില് നിന്നും സഹായം സ്വീകരിക്കേണ്ട ആവശ്യം വരില്ല. ഇവിടെ ബാബ കുട്ടികളുടെ സഹായം എടുത്തുകൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു കുട്ടികളെ, ഒരിക്കലും മോശമായി മാറരുത്. മായയോട് തോല്ക്കരുത്. ഇല്ലെങ്കില് പേര് മോശമാകും. മല്ലയുദ്ധത്തില് ആരെങ്കിലും വിജയിക്കുക യാണെങ്കില് അവരുടെ ജയഘോഷം ഉണ്ടാകുന്നു. തോല്ക്കുന്നവരുടെ മുഖം വാടിപ്പോകുന്നു. ഇവിടെയും അങ്ങനെ തോല്വി സംഭവിക്കാറുണ്ട്. ഇവിടെ തോറ്റുകഴിഞ്ഞാല് പറയും മുഖം കറുപ്പിച്ചു എന്ന്. ഇവിടേക്ക് വന്നിരിക്കുന്നത് പവിത്രമാകുന്നതിനായാണ് എന്നിട്ട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ചെയ്ത സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ടു, പിന്നീട് എല്ലാം പുതിയതായി ആരംഭിക്കേണ്ടി വരും. ബാബയുടെ സഹയോഗികളായി മാറി പിന്നീട് തോറ്റുകഴിഞ്ഞാന് പേര് മോശമാകും. രണ്ട് പാര്ട്ടികളാണ്, ഒന്ന് മായയുടെ അടിമകള്, മറ്റൊന്ന് ഈശ്വരന്റെ കുട്ടികള്. നിങ്ങള് ബാബയെ സ്നേഹിക്കുന്നവരാണ്. വിനാശകാലേ വിപരീത ബുദ്ധിയെന്ന് പറയാറുമുണ്ട്. നിങ്ങളുടേത് പ്രീതബുദ്ധിയാണ്. അപ്പോള് നിങ്ങള്ക്കൊരിക്കലും പേര് മോശമാക്കാന് പാടില്ല. പ്രീത ബുദ്ധികളായ നിങ്ങള് എന്തുകൊണ്ടാണ് മായയുടെ മേല് തോല്ക്കുന്നത്? തോല്ക്കുന്നവല്ക്ക് ദുഖം അനുഭവപ്പെടുന്നു. ജയിക്കുന്നവരെപ്രതി കരഘോഷത്തോടെ ആഹാ ആഹാ എന്നു പറയുന്നു. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു നമ്മള് യോദ്ധാക്കളാണ്. തീര്ച്ചയായും മായയുടെ മേല് വിജയിക്കണം. ബാബ പറയുന്നു ദേഹസഹിതം എന്തെല്ലാം കാണുന്നുവോ അതെല്ലാം മറക്കൂ എന്നെ മാത്രം ഓര്മ്മിക്കൂ. മായ നിങ്ങളെ സതോപ്രധാനത്തില് നിന്നും തമോപ്രധാനമാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോള് വീണ്ടും സതോപ്രധാനമാകണം. മായയെ ജയിച്ച് ജഗത്ത്ജീത്താകണം. ഇത് ജയ-പരാജയത്തിന്റെ, സുഖ-ദുഖത്തിന്റെ കളി തന്നെയാണ്. രാവണരാജ്യത്തില് തോല്വി സംഭവിക്കുന്നു. ഇപ്പോള് ബാബ വീണ്ടും വിലപ്പെട്ടതാക്കി മാറ്റുകയാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് -ഏറ്റവും വിലപ്പെട്ടത് ശിവബാബയുടെ ജയന്തിയാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ലക്ഷ്മീനാരായണന് സമാനമായി മാറണം. അവിടെ ഓരോ വീടുകള് തോറും ദീപാവലി ആയിരിക്കും എല്ലാവരുടെ ജ്യോതിയും തെളിഞ്ഞിട്ടുണ്ടാവും. മുഖ്യമായ സ്രോതസ്സില് നിന്നാണ് ജ്യോതി തെളിയുന്നത്. ബാബ എത്ര സഹജ രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ബാബയ്ക്കല്ലാതെ മറ്റാര്ക്ക് മധുരമധുരമായ ഓമനകളായ സിക്കിലധേ കുട്ടികളെ എന്നു വിളിക്കാന് സാധിക്കും? ആത്മീയ അച്ഛനു മാത്രമേ ഇത് പറയാന് സാധിക്കൂ- അല്ലയോ എന്റെ മധുരമായ ഓമന സന്താനങ്ങളേ, നിങ്ങള് അരക്കല്പ്പമായി ഭക്തി ചെയ്തു വന്നു. തിരികെ ഒരാള്ക്കു പോലും പോകാന് സാധിക്കില്ല. ബാബ തന്നെ വന്ന് എല്ലാവരെയും കൊണ്ടു പോകണം.

നിങ്ങള്ക്ക് സംഗമയുഗത്തെക്കുറിച്ച് വളരെ നല്ല രീതിയില് മനസ്സിലാക്കിക്കൊടുക്കണം. എങ്ങനെയാണ് ബാബ വന്ന് സര്വ്വ ആത്മാക്കളെയും കൊണ്ടു പോകുന്നത്. ലോകത്തില് ഈ പരിധിയില്ലാത്ത നാടകത്തെക്കുറിച്ച് ആര്ക്കും തന്നെ അറിയില്ല, ഇത് പരിധിയില്ലാത്ത ഡ്രാമയാണെന്ന് മറ്റാര്ക്കും പറയാന് സാധിക്കില്ല. അഥവാ പരിധിയില്ലാത്ത ഡ്രാമയാണെന്ന് പറയുകയാണെങ്കില് പിന്നെ ഡ്രാമയെക്കുറിച്ച് എങ്ഭനെ വര്ണ്ണിക്കും. ഇവിടെ നിങ്ങള്ക്ക് 84 ജന്മത്തിന്റെ ചക്രത്തെക്കുറിച്ച് അറിയാം. നിങ്ങള് കുട്ടികള് അറിഞ്ഞവരാണ്, നിങ്ങള്ക്ക് തന്നെ ഓര്മ്മിക്കുകയും വേണം. ബാബ എത്ര സഹജമായാണ് പറഞ്ഞു തരുന്നത്. ഭക്തി മാര്ഗ്ഗത്തില് നിങ്ങള് എത്രയാണ് ബുദ്ധിമുട്ട് സഹിക്കുന്നത്. എത്ര ദൂരദൂരെയ്ക്കാണ് സ്നാനം ചെയ്യാന് പോയത്. ഇങ്ങനെ പറയാറുണ്ട് ഒരു തടാകമുണ്ട് അതില്പോയി മുങ്ങിക്കഴിഞ്ഞാല് മാലാഖമാരായി മാറും. നിങ്ങള് ഇപ്പോള് ജ്ഞാനസാഗരത്തില് മുങ്ങിത്താണ് ദേവതകളായി മാറുന്നു. ചിലര് നല്ല രീതിയില് അലങ്കരിച്ചാല് പറയും ദേവതയെപ്പോലെയുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികളും രത്നത്തിന് സമാനമായി മാറുന്നു. അല്ലാതെ സാധാരണ മനുഷ്യര്ക്ക് എങ്ങനെ ചിറക് ഉണ്ടാകാനാണ്. അങ്ങനെയൊന്നും ആര്ക്കും പറക്കാന് കഴിയില്ല. ആത്മാവിനു മാത്രമേ പറക്കാന് കഴിയൂ. ആത്മാവിനെ റോക്കറ്റ് എന്നും പറയും, ആത്മാവ് എത്ര ചെറുതാണ്. ആത്മാക്കള് എല്ലാവരും തിരികെ പോകുമ്പോള് നിങ്ങള് കുട്ടികള്ക്ക് സാക്ഷാത്കാരവും ഉണ്ടാകാന് സാധ്യതയുണ്ട്. ഇതെല്ലാം ബുദ്ധികൊണ്ട് മനസ്സിലാക്കാനുള്ളതാണ്. ഇവിടെ നിങ്ങള് വര്ണ്ണിക്കുന്നുമുണ്ട്. വിനാശത്തിന്റെ സാക്ഷാത്കാരം ഉണ്ടായതു പോലെ ആത്മാക്കളുടെ കൂട്ടം എങ്ങനെ പോകുന്നു എന്നുള്ളതിന്റെ സാക്ഷാത്കാരവും ഉണ്ടാകും. ഹനുമാന്, ഗണേശന് എന്നീ ദേവതകള് ഒന്നുമില്ല. പക്ഷെ ഭക്തരുടെ ഭാവനയ്ക്കനുസരിച്ച് സാക്ഷാത്കാരം ലഭിക്കുന്നു. ബാബ ബിന്ദു സ്വരൂപമാണ്, ബാബയെക്കുറിച്ച് എന്തു വര്ണ്ണിക്കാനാണ്? പറയുന്നു ഞാനൊരു ചെറിയ നക്ഷത്രമാണ് എന്നെ ഈ കണ്ണുകളിലൂടെ കാണാന് സാധിക്കില്ല. ശരീരം എത്ര വലുതാണ് അതിലൂടെയാണ് കര്മ്മവും ചെയ്യേണ്ടത്. ആത്മാവ് എത്ര ചെറുതാണ് അതില് 84 ജന്മത്തിന്റെ ചക്രം അടങ്ങിയിട്ടുണ്ട്. നമ്മള് എങ്ങനെ 84 ജന്മം എടുക്കുന്നു എന്നുള്ളത് ഒരു മനുഷ്യന്റെയും ബുദ്ധിയില് ഉണ്ടാകില്ല. ആത്മാവില് എങ്ങനെയാണ് പാര്ട്ട് അടങ്ങിയിരിക്കുന്നത് എന്നുള്ളതും അത്ഭുതമാണ്. ആത്മാവ് തന്നെയാണ് ശരീരമെടുത്ത് പാര്ട്ട് ഭിനയിക്കുന്നത്. സാധാരണ നാടകത്തെ പരിധിയുള്ള നാടകം എന്നു പറയുന്നു. ഇത് പരിധിയില്ലാത്ത നാടകമാണ്. പരിധിയില്ലാത്ത അച്ഛന് സ്വയം വന്ന് തന്റെ പരിചയം നല്കുന്നു. ആരാണോ നല്ല സേവാധാരി കുട്ടികള് അവര് വിചാര സാഗര മഥനം ചെയ്തു കൊണ്ടിരിക്കും, ആര്ക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കണം. നിങ്ങള് എത്രയാണ് ഓരോരുത്തരോടും പ്രയത്നിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും പറയുന്നു ബാബാ ഞങ്ങള്ക്ക് മനസ്സിലാകുന്നില്ല. ചില പഠിക്കാത്ത കുട്ടികളെക്കുറിച്ച് പറയാറുണ്ട് ഇവര് കല്ലു ബുദ്ധികള് ആണെന്ന്. ഇവിടെയും നിങ്ങള് കാണാറുണ്ട് ചിലര് എഴ് ദിവസത്തിനുള്ളില് തന്നെ വളരെ സന്തോഷത്തോടുകൂടി പറയുന്നു- നമുക്ക് ബാബയുടെ അടുത്തേക്ക് പോകാം. ചിലര് ഒന്നും തന്നെ മനസ്സിലാക്കാത്തവരുമുണ്ട്. മനുഷ്യര് കേവലം പറയുന്നു കല്ലുബുദ്ധി, പവിഴബുദ്ധിയെന്ന് പക്ഷെ അര്ത്ഥം മനസിലാക്കിയിട്ടല്ല. ആത്മാവ് പവിത്രമാവുമ്പോള് പവിഴനാഥനായി മാറുന്നു. പവിഴനാഥന്റെ ക്ഷേത്രവും ഉണ്ട്. മുഴുവന് ക്ഷേത്രവും ഒരിക്കലും സ്വര്ണ്ണം പൂശിയിട്ടുണ്ടാവില്ല. മുകളില് കുറച്ചു ഭാഗം മാത്രം സ്വര്ണ്ണം കൊണ്ടുള്ളതാണ്. നിങ്ങള് കുട്ടികള്ക്കറിയാം നമുക്ക് പൂന്തോട്ടക്കാരനെ ലഭിച്ചിട്ടുണ്ട്. ബാബ നമുക്ക് മുള്ളില് നിന്നും പുഷ്പമായി മാറാനുള്ള യുക്തിയാണ് പറഞ്ഞു തരുന്നത്. അല്ലാഹുവിന്റെ പൂന്തോട്ടം എന്ന മഹിമയുമുണ്ട്. നിങ്ങളുടെ അടുത്തേക്ക് ആദ്യം ഒരു മുസ്ലിം സഹോദരന് വരുമായിരുന്നു, അവര് ഇങ്ങനെ പറയും എനിക്ക് സാക്ഷാത്കാരത്തില് അല്ലാഹു വന്ന് പുഷ്പം നല്കി. നില്ക്കവേ തന്നെ താഴേക്കു വീഴുമായിരുന്നു, അല്ലാഹുവിന്റെ പൂന്തോട്ടത്തെ കണ്ടിരുന്നു. അല്ലാഹുവിന്റെ പൂന്തോട്ടത്തെ സാക്ഷാത്കാരം ചെയ്യിപ്പിക്കുന്നതും അല്ലാഹു തന്നെ ആയിരിക്കുമല്ലോ. മറ്റാര്ക്കു കാണിച്ചു കൊടുക്കാന് കഴിയും. നിങ്ങള്ക്ക് വൈകുണ്ഡത്തിന്റെ സാക്ഷാത്കാരവും ചെയ്യിക്കുന്നു. ആ ഈശ്വരന് തന്നെയാണ് അങ്ങോട്ട് കൊണ്ടുപോകുന്നത്, പക്ഷെ ഈശ്വരന് അവിടെ വസിക്കുന്നില്ല. ഈശ്വരന് ശാന്തിധാമത്തിലാണ് വസിക്കുന്നത്. നിങ്ങളെ വൈകുണ്ഢത്തിന്റെ അധികാരിയാക്കി മാറ്റുന്നു. നിങ്ങള് എത്ര നല്ലനല്ല കാര്യങ്ങളാണ് മനസ്സിലാക്കുന്നത്. ഇതിലൂടെ സന്തോഷമുണ്ടാകുന്നു. ഉള്ളില് വളരെയധികം സന്തോഷമുണ്ടായിരിക്കണം ഇപ്പോള് നാം സുഖധാമത്തിലേക്ക് പോകുന്നു. അവിടെ ദുഖത്തിന്റെ കാര്യമേ ഇല്ല. ബാബ പറയുന്നു സുഖധാമത്തേയും ശാന്തിധാമത്തേയും ഓര്മ്മിക്കൂ. വീടിനെ എന്തു കൊണ്ട് ഓര്മ്മിച്ചുകൂടാ. ആത്മാക്കള് വീട്ടിലേക്ക് പോകുന്നതിനു വേണ്ടി എത്രയാണ് പ്രയത്നിക്കുന്നത്. ജപം തപം എന്നീ പ്രയത്നങ്ങള് ധാരാളം ചെയ്യുന്നു. പക്ഷെ ആര്ക്കും പോകാന് സാധിക്കുന്നില്ല. നിരാകാരീ വൃക്ഷത്തില് നിന്നും നമ്പര്വൈസായി ആത്മാക്കള് താഴേക്ക് വന്നുകൊണ്ടിരിക്കുന്നു. പിന്നീട് ഇടയ്ക്കു വെച്ച് എങ്ങനെ മുകളിലേക്ക് പോകാന് സാധിക്കും? ബാബയും ഇപ്പോള് ഇവിടെത്തന്നെയാണല്ലോ. നിങ്ങള് കുട്ടികള്ക്ക് ദിവസേന മനസ്സിലാക്കിത്തന്നു കൊണ്ടിരിക്കുന്നു, ശാന്തീധാമത്തേയും സുഖധാമത്തേയും ഓര്മ്മിക്കൂ. ബാബയെ മറക്കുന്നതു കാരണമാണ് വീണ്ടും ദു:ഖിയാകുന്നത്. മായയുടെ ശിക്ഷ അനുഭവിക്കേണ്ടതായി വരുന്നത്. ഇനി ലേശം പോലും ശിക്ഷ അനുഭവിക്കരുത്. മുഖ്യമായതും ദേഹാഭിമാനമാണ്.

നിങ്ങള് ഇപ്പോള് വരെ ഏതൊരു അച്ഛനെയാണോ ഓര്മ്മിച്ചു കൊണ്ടിരിക്കുന്നത്- അല്ലയോ പതിത പാവനാ എന്നു പറഞ്ഞ് വിളിച്ചിരുന്നത്, ആ ബാബയാണ് നിങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ അനുസരണയുള്ള സേവകനുമാണ,് ടീച്ചറുമാണ്. അനുസരണയുള്ള സേവകന് നിങ്ങളുടെ അച്ഛനുമാണ്. ഏറ്റവും ഉയര്ന്ന ആളുകള് എപ്പോഴും താഴെ എഴുതാറുണ്ട്, അനുസരണയുള്ള സേവകന് എന്ന്. ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികള്ക്ക് എങ്ങനെയെല്ലാമാണ് മനസ്സിലാക്കിത്തരുന്നത്. സത്പുത്രന്മാരോടെ അച്ഛന് സ്നേഹമുണ്ടാകൂ. ആരാണോ കുപുത്രന്മാര് അതായത് ബാബയുടേതായി മാറി പിന്നീട് കുലദ്രോഹിയാകുന്നത്, വികാരത്തിലേക്ക് പോകുന്നത് അങ്ങനെയുള്ള കുട്ടികളെക്കുറിച്ച് അച്ഛന് പറയും ഇങ്ങനെയുള്ളവര് ജനിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാള് കാരണം എത്ര പേരുടെ പേരാണ് മോശമാകുന്നത്. എത്ര പേര്ക്കാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. ഇവിടെ നിങ്ങള് എത്ര ഉയര്ന്ന കര്ത്തവ്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത് വിശ്വത്തെ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് നിങ്ങള്ക്ക് മൂന്നടി മണ്ണുപോലും ലഭിക്കുന്നില്ല. നിങ്ങള് കുട്ടികള് ആരോടും വീടും കുടുംബവും ഉപേക്ഷിക്കാന് പറയുന്നില്ല. നിങ്ങള് രാജാക്കന്മാരോടും ഇതാണ് പറയുന്നത് - നിങ്ങള് പൂജ്യരായ ഡബിള് കിരീടധാരിയായിരുന്നു ഇപ്പോള് പൂജാരിയായി മാറിയിരിക്കുകയാണ്. ഇപ്പോള് ബാബ വീണ്ടും പൂജ്യരാക്കാന് വന്നിരിക്കുകയാണ് അപ്പോള് അങ്ങനെയായിത്തീരണ്ടേ. ഇനി കുറച്ചു ദിവസമേ ബാക്കിയുള്ളൂ. ഇവിടെ നമുക്ക് ആരുടെയെങ്കിലും ലക്ഷങ്ങള് ലഭിച്ചിട്ടും എന്താണ് പ്രയോജനം. ദരിദ്രര്ക്കാണ് രാജ്യപദവി ലഭിക്കേണ്ടത്. ബാബ ഏഴകളുടെ നാഥനല്ലേ. നിങ്ങള് അര്ത്ഥ സഹിതം മനസ്സിലാക്കുന്നു എന്തുകൊണ്ടാണ് ബാബയെ ഏഴകളുടെ നാഥന് എന്നു പറയുന്നത്. ഭാരതം ഇപ്പോള് എത്ര ദരിദ്രമാണ്. അതിലും ഏറ്റവും ദരിദ്രരായത് മാതാക്കളാണ്. ധനവാന്മാര്ക്ക് ഈ ജ്ഞാനം എടുക്കാന് സാധിക്കില്ല. ദരിദ്രരായ അബലകള് എത്ര പേരാണ് വരുന്നത്, അവരുടെ മേലാണ് അത്യാചാരം ഉണ്ടാകുന്നത്. ബാബ പറയുന്നു മാതാക്കളെ ഉദ്ധരിക്കണം. പ്രഭാതഭേരിയിലും (പ്രഭാതത്തിലെ ശാന്തിയാത്ര) ആദ്യമാദ്യം മാതാക്കളെ മുന്നില് നിര്ത്തണം. നിങ്ങളുടെ ബാഡ്ജും ഫസ്റ്റ്ക്ലാസ്സാണ്. ട്രാന്സ്ലൈറ്റിന്റെ ചിത്രവും നിങ്ങളുടെ മുന്നില് ഉണ്ടായിരിക്കണം. വിശ്വപരിവര്ത്തനം നടന്നു കൊണ്ടിരിക്കുകയാണെന്നും എല്ലാവര്ക്കും കേള്പ്പിച്ചുകൊടുക്കൂ. കല്പ്പം മുമ്പത്തേതു പോലെ ബാബയില് നിന്നും സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. കുട്ടികള്ക്ക് വിചാരസാഗര മഥനം ചെയ്യണം- എങ്ങനെ സേവനത്തെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരും. തീര്ച്ചയായും സമയം എടുക്കുമല്ലോ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയോട് പൂര്ണ്ണമായും പ്രീതി വെച്ച് സഹയോഗികളായി മാറണം. മായയോട് തോറ്റുപോയി ഒരിക്കലും പേര് മോശമാക്കരുത്. പുരുഷാര്ത്ഥം ചെയ്ത് ദേഹസഹിതം എന്തെല്ലാമാണോ കാണപ്പെടുന്നത് അതിനെയെല്ലാം മറക്കണം.

2. ഉള്ളില് സന്തോഷമുണ്ടായിരിക്കണം നമ്മളിപ്പോള് ശാന്തിധാമം സുഖധാമത്തിലേക്ക് പോകും. ബാബ അനുസരണയുള്ള ടീച്ചറായി മാറി നമ്മെ വീട്ടിലേക്ക് കൊണ്ടുപോകാന് യോഗ്യരാക്കി മാറ്റുന്നു. യോഗ്യരും സത്പുത്രരുമായിമാറണം, കുപുത്രരാകരുത്.

വരദാനം :-
ത്രി-സ്മൃതി സ്വരൂപമാകുന്ന തിലകം ധരിക്കുന്ന സമ്പൂര്ണ്ണ വിജയിയായി ഭവിക്കട്ടെ.

സ്വയത്തിന്റെ സ്മൃതി, ബാബയുടെ സ്മൃതി, ഡ്രാമയുടെ ജ്ഞാനത്തിന്റെ സ്മൃതി- ഈ മൂന്നിന്റെയും സ്മൃതികളില് മുഴുവന് ജ്ഞാനത്തിന്റെയും വിസ്താരം അടങ്ങിയിട്ടുണ്ട്. ജ്ഞാനമാകുന്ന വൃക്ഷത്തിന്റേതാണ് ഈ മൂന്ന് സ്മൃതികളും. വൃക്ഷത്തിന്റെ ആദ്യഭാഗം ബീജമാണ്, ആ ബീജത്തില് നിന്നും രണ്ട് ഇലകള് പുറത്ത് വരുന്നു, പിന്നെ വൃക്ഷം വിസ്താരം പ്രാപിക്കുന്നു, അതേപോലെ മുഖ്യമായത് ബീജമായ ബാബയുടെ ഓര്മ്മ, പിന്നെ ആത്മാവിന്റെയും ഡ്രാമയുടെയും മുഴുവന് ജ്ഞാനമാകുന്ന രണ്ടിലകള്. ഈ മൂന്ന് സ്മൃതികളും ധാരണ ചെയ്യുന്നവര് സ്മൃതി ഭവ, സമ്പൂര്ണ്ണ വിജയി ഭവ: ഇവയുടെ വരദാനിയായി മാറുന്നു.

സ്ലോഗന് :-
പ്രാപ്തികളെ സദാ മുന്നില് വെക്കൂ, എങ്കില് ബലഹീനതകള് സഹജമായി സമാപ്തമാകും.