12.11.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബ എന്താണോ പഠിപ്പിക്കുന്നത്, അതിന െനല്ലരീതിയില് പഠിക്കുകയാണെങ്കില് 21 ജന്മത്തേക്ക് സമ്പാദ്യത്തിന്റെ ഉറവിടമായിത്തീരും.

ചോദ്യം :-
നിങ്ങള് കുട്ടികളുടെ അതീന്ദ്രീയ സുഖത്തെക്കുറിച്ചുള്ള മഹിമ എന്തുകൊണ്ടാണ് ?

ഉത്തരം :-
കാരണം നിങ്ങള് കുട്ടികള് തന്നെയാണ് ഈ സമയം ബാബയെ അറിയുന്നത്, നിങ്ങള് തന്നെയാണ് ബാബയിലൂടെ സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തെ അറിഞ്ഞത്. നിങ്ങളിപ്പോള് പരിധിയില്ലാത്ത സംഗമത്തിലാണ് നില്കുന്നത്. അറിയാം ഇപ്പോള് നമ്മള് ഉപ്പുവെളളത്തിന്റെ കനാലില് നിന്നും അമൃതിന്റെ മധുരമായ കനാലിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മെ സ്വയം ഭഗവാനാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്, ബ്രാഹ്മണര്ക്ക് മാത്രമേ ഇത്രയും സന്തോഷമുണ്ടാവൂ. അതുകൊണ്ട് അതീന്ദ്രീയ സുഖം നിങ്ങളുടെ മാത്രം മഹിമയാണ്.

ഓംശാന്തി.
പരിധിയില്ലാത്ത ആത്മീയ അച്ഛന് പരിധിയില്ലാത്ത ആത്മീയ കുട്ടികളെപ്രതി മനസ്സിലാക്കിത്തന്നു കൊണ്ടിരിക്കുകയാണ് - തന്റെ മതം നല്കുകയാണ്. നമ്മള് ജീവാത്മാക്കളാണെന്ന് തീര്ച്ചയായും മനസ്സിലാക്കുന്നു. എന്നാലും സ്വയം ആത്മാവാണെന്ന് നിശ്ചയിക്കൂ. നമ്മള് പുതിയ സ്കൂളിലല്ല പഠിക്കുന്നത്. ഓരോ 5000 വര്ഷത്തിനു ശേഷവും പഠിച്ചു വരുന്നു. ബാബ ചോദിക്കാറുണ്ടല്ലോ ഇതിനു മുമ്പ് എപ്പോഴാണ് പഠിച്ചത്? അപ്പോള് എല്ലാവരും പറയാറുണ്ട് ഞങ്ങള് ഓരോ 5000 വര്ഷത്തിനു ശേഷവും പുരുഷോത്തമ സംഗമയുഗത്തില് ബാബയുടെ അടുത്തേക്ക് വരുന്നു. ഇത് ഓര്മ്മയുണ്ടാകില്ലേ, അതോ ഇതും മറന്നു പോകുന്നുണ്ടോ? വിദ്യാര്ത്ഥികര്ക്ക് തീര്ച്ചയായും സ്കൂള് ഓര്മ്മയുണ്ടാകുമല്ലോ. എല്ലാവര്ക്കും ഉള്ള ലക്ഷ്യം ഒന്നു തന്നെയാണ്. ആരാണോ കുട്ടികളായി മാറുന്നത് അവര് രണ്ടു ദിവസത്തെ കുട്ടികള് ആയാലും പഴയവര് ആയാലും ലക്ഷ്യം ഒന്നു തന്നെയാണ് ആര്ക്കും നഷ്ടം ഉണ്ടാവുകയില്ല. പഠിപ്പില് സമ്പാദ്യമുണ്ട്. ശാസ്ത്രങ്ങള് കേള്പ്പിക്കുന്നവര് വിനാശീ ധനം സമ്പാദിക്കാറുണ്ട്. അത് ശരീര നിര്വഹണാര്ത്ഥത്തിന്റേതാണ്. സന്യാസിയായ ശേഷം ഒന്നു രണ്ട് ശാസ്ത്രങ്ങള് കേള്പ്പിച്ചാല് സമ്പാദ്യം ഉണ്ടാകും. ഇപ്പോള് ഇതെല്ലാം സമ്പാദ്യത്തിന്റെ ഉറവിടമാണ്. ഓരോ കാര്യത്തിലും സമ്പാദ്യം ആവശ്യമാണല്ലോ. പണമുണ്ടെങ്കില് എവിടെ വേണങ്കിലും പോകാം. നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ നമ്മെ വളരെ നല്ല പഠിപ്പാണ് പഠിപ്പിക്കുന്നത്. ഇതിലൂടെ 21 ജന്മത്തേക്കുള്ള സമ്പാദ്യം ലഭിക്കും. ഈ സമ്പാദ്യത്തിലൂടെ നമ്മള് സദാ സുഖിയായി മാറും. ഒരിക്കലും അസുഖം ഉണ്ടാകില്ല, സദാ അമരനായിരിക്കും. ഈ നിശ്ചയം ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള നിശ്ചയം വയ്ക്കുന്നതിലൂടെ നിങ്ങള്ക്ക് ഉല്ലാസം ലഭിക്കും. ഇല്ലെങ്കില് ഏതെങ്കിലും കാര്യത്തില് ഉറക്കം തൂങ്ങിക്കൊണ്ടിരിക്കും. ഉള്ളില് സ്മരിക്കണം നമ്മള് പരിധിയില്ലാത്ത ബാബയില് നിന്നുമാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഭഗവാനുവാച ഇത് ഗീതയാണ്. ഗീതയുടെ യുഗത്തെക്കുറിച്ചും പറയുന്നുണ്ടല്ലോ. എന്നാല് ഇത് അഞ്ചാമത്തെ യുഗമാണെന്നു മാത്രം മറന്നു പോയി. ഈ സംഗമം വളരെ ചെറുതാണ്. വാസ്തവത്തില് നാലാമത്തേതാണെന്നു പോലും പറയാന് സാധിക്കില്ല. ശതമാനം നല്കാന് സാധിക്കും. അതും മുന്നോട്ടു പോകുന്തോറും ബാബ പറയും. ബാബ പറയുക എന്നതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. നിങ്ങള് സര്വ്വ ആത്മാക്കളിലും എന്തെല്ലാം പാര്ട്ടാണോ അടങ്ങിയിട്ടുള്ളത് അത് ആവര്ത്തിച്ചു കൊണ്ടിരിക്കും. നിങ്ങള് എന്താണോ പഠിക്കുന്നത് അതും ആവര്ത്തനമല്ലേ. ആവര്ത്തനത്തിന്റെ രഹസ്യത്തെക്കുറിച്ചും നിങ്ങള് കുട്ടികള്ക്ക് അറിയാം. ഓരോ ചുവടും പാര്ട്ട് മാറിക്കൊണ്ടിരിക്കുന്നു. ഒരു സെക്കന്റ് മറ്റൊന്നുമായി സാമ്യപ്പെടുത്താന് സാധിക്കില്ല. പതുക്കെ പതുക്കെ ടിക്-ടിക് എന്നു ചലിച്ചു കൊണ്ടേയിരിക്കും. ടിക് എന്നു പറഞ്ഞാല് ഒരു സെക്കന്റ് മറികടന്നു. ഇപ്പോള് നിങ്ങള് പരിധിയില്ലാത്തതില് നില്ക്കുന്നു. മറ്റേതൊരു മനുഷ്യരും പരിധിയില്ലാത്തതിലല്ല. മറ്റാര്ക്കും തന്നെ പരിധിയില്ലാത്ത അതായത് ആദിമധ്യാന്ത്യത്തിന്റെ ജ്ഞാനമില്ല. ഇപ്പോള് നിങ്ങള്ക്ക് ഭാവിയെക്കുറിച്ചും അറിയാം. നമ്മള് പുതിയ ലോകത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ സംഗമയുഗത്തെ നിങ്ങള്ക്ക് മറികടക്കണം. കലിയുഗം ഉപ്പുവെളളത്തിന്റെ കനാലല്ലേ. ഇവിടെ മധുരമധുരമായ അമൃതിന്റെ പ്രവാഹമാണ്. അത് വിഷത്തിന്റേയും. ഇപ്പോള് നിങ്ങള് വിഷയ സാഗരത്തില് നിന്നും ക്ഷീരസാഗരത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം പരിധിയില്ലാത്ത കാര്യമാണ്. ലോകത്തിലുള്ളവര്ക്ക് ഈ കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. പുതിയ കാര്യമല്ലേ. ഭഗവാനെന്ന് ആരെയാണ് പറയുന്നത് ഇത് നിങ്ങള്ക്കേ അറിയൂ. ബാബയുടെ പാര്ട്ട് എന്താണ്? നിങ്ങള് ടോപ്പിക്കിനനുസരിച്ചും പറഞ്ഞു കൊടുക്കാറുണ്ട്, വരൂ എന്നാല് നിങ്ങള്ക്ക് പരമപിതാവായ പരമാത്മാവിന്റെ ജീവചരിത്രത്തെക്കുറിച്ച് മനസ്സിലാക്കിത്തരാം. കുട്ടികള് തന്നെയാണല്ലോ അച്ഛന്റെ പരിചയത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നത്. അത് സാധരണമാണ്. ബാബ പിതാക്കന്മാരുടെയും പിതാവാണ്. നിങ്ങളിലും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് എല്ലാവരും മനസ്സിലാക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് യഥാര്ത്ഥ രീതിയില് ബാബയുടെ പരിചയം നല്കണം. ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നതു കൊണ്ടാണ് നിങ്ങളും മനസ്സിലാക്കി കൊടുക്കുന്നത് മറ്റാര്ക്കും തന്നെ പരിധിയില്ലാത്ത ബാബയെക്കുറിച്ച് അറിയില്ലല്ലോ. നിങ്ങള്ക്കും ഇത് സംഗമത്തില് മാത്രമേ മനസ്സിലാകൂ. മനുഷ്യരില്, നിങ്ങള് ബ്രാഹ്മണര്ക്കല്ലാതെ ദേവതകളാണെങ്കിലും ശൂദ്രന്മാരാണെങ്കിലും പാപാത്മാവാണെങ്കിലും പുണ്യാത്മാവാണെങ്കിലും ആര്ക്കും തന്നെ ബാബയെക്കുറിച്ച് അറിയില്ല. അപ്പോള് നിങ്ങള് കുട്ടികള്ക്ക് എത്ര സന്തോഷിക്കണം. അതുകൊണ്ടാണ് ഇങ്ങനെയൊരു മഹിമ പാടുന്നത് അതീന്ദ്രിയസുഖം ഗോപഗോപികമാരോട് ചോദിച്ചാലും....

ബാബ അച്ഛനുമാണ് ടീച്ചറുമാണ് സദ്ഗുരുവുമാണ്. പരമം എന്ന ശബ്ദം തീര്ച്ചയായും വയ്ക്കണം. ഇടയ്ക്കിടെ കുട്ടികള് മറന്നു പോകുന്നു. ഈ കാര്യങ്ങളെല്ലാം കുട്ടികളുടെ ബുദ്ധിയില് ഉണ്ടാകണം. ശിവബാബയുടെ മഹിമയിലും ഈ അക്ഷരങ്ങള് വയ്ക്കണം. നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും തന്നെ ഇതേക്കുറിച്ച് അറിയില്ല. നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിച്ചു എങ്കില് നിങ്ങളുടെ വിജയമുണ്ടായില്ലേ. നിങ്ങള്ക്കറിയാം പരിധിയില്ലാത്ത ബാബ സര്വ്വരുടെയും അദ്ധ്യാപകനും സര്വ്വരുടെയും സദ്ഗതി ദാതാവുമാണ്. പരിധിയില്ലാത്ത സുഖവും പരിധിയില്ലാത്ത ജ്ഞാനവും നല്കുന്നവരാണ്. എന്നിട്ടും ഇങ്ങനെയൊരു ബാബയെ മറന്നു പോകുന്നു. മായ എത്ര സമര്ത്ഥമാണ്. ഈശ്വരനെ സമര്ത്ഥനെന്നു പറയുന്ന പോലെ മായയും സമര്ത്ഥനാണ്. നിങ്ങള് കുട്ടികള്ക്ക് ഇതേക്കുറിച്ച് വളരെ കൃത്യമായിത്തന്നെ അറിയാം മായയുടെ പേര് തന്നെ രാവണന് എന്നാണ്. രാമരാജ്യവും രാവണരാജ്യവും. ഇതിനെക്കുറിച്ചും നിങ്ങള്ക്ക് കൃത്യമായി മനസ്സിലാക്കി കൊടുക്കണം. രാമരാജ്യമുണ്ടെങ്കില് തീര്ച്ചയായും രാവണരാജ്യമുണ്ടാകും. എപ്പോഴും രാമരാജ്യമാകില്ലല്ലോ. രാമരാജ്യം ശ്രീകൃഷ്ണന്റെ രാജ്യം ആരാണ് സ്ഥാപിക്കുന്നത് എന്നതിനെക്കുറിച്ചും പരിധിയില്ലാത്ത ബാബയാണ് മനസ്സിലാക്കിത്തരുന്നത്. നിങ്ങള്ക്ക് ഭാരതഖണ്ഡത്തിന്റെ വളരെയധികം മഹിമ പാടണം. ഭാരതം സത്യഖണ്ഢമായിരുന്നപ്പോള് എത്ര മഹത്വമുണ്ടായിരുന്നു. ആക്കിത്തീര്ക്കുന്നത് ബാബ തന്നെയാണ്. നിങ്ങള്ക്ക് ബാബയോടൊപ്പം എത്ര സ്നേഹമാണ്. ലക്ഷ്യം ബുദ്ധിയില് തന്നെയുണ്ട്. നിങ്ങള്ക്കിതും അറിയാം നമ്മള് വിദ്യാര്ത്ഥികള്ക്ക് തന്റെ പഠിപ്പിനെക്കുറിച്ചുളള ലഹരി ഉണ്ടായിരിക്കണം. സംസ്കാരത്തെക്കുറിച്ചുളള ചിന്തവേണം. വിവേകം പറയുന്നു ഇത് ഈശ്വരീയമായ പഠിപ്പാണെങ്കില് ഒരു ദിവസം പോലും മുടക്കരുത്, ടീച്ചര് വന്നതിനു ശേഷം വൈകിയെത്താനും പാടില്ല. വൈകിയെത്തുന്നതും ടീച്ചറെ ആക്ഷേപിക്കുന്നതിനു സമാനമാണ്. സ്കൂളിലാണെങ്കിലും ക്ലാസ്സില് അവസാനം വരുന്നവരെ ടീച്ചര് ക്ലാസ്സിനു പുറത്തിരുത്തുന്നു. ബ്രഹ്മാബാബ തന്റെ കുട്ടിക്കാലത്തെ ഉദാഹരണം പറയുന്നു. ഞങ്ങളുടെ ടീച്ചര് വളരെ സ്ട്രിക്ടായിരുന്നു(കര്ശനം). വൈകി വന്നാല് ഉളളില് കയറാന് പോലും അനുവദിക്കുമായിരുന്നില്ല. ഇവിടെ ധാരാളം പേര് വൈകിയാണ് എത്തുന്നത്. സേവനം ചെയ്യുന്ന സത്പുത്രനായ കുട്ടികള് തീര്ച്ചയായും ബാബയുടെ സ്നേഹികളായിരിക്കും. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു, ആദിസനാതനാ ദേവതാധര്മ്മം ഇതു തന്നെയായിരുന്നു. ഈ ധര്മ്മം എപ്പോഴാണ് സ്ഥാപിക്കപ്പെട്ടത്? ഇതൊന്നും അല്പം പോലും ആരുടെയും ബുദ്ധിയിലില്ല. നിങ്ങളുടെ ബുദ്ധിയില് നിന്നും ഇടയ്ക്കിടെ വഴുതിപ്പോകുന്നു. നിങ്ങള് ഇപ്പോള് ദേവതയാകാനുളള പുരുഷാര്ത്ഥമാണ് ചെയ്യുന്നത്. ആരാണ് പഠിപ്പിക്കുന്നത്? സ്വയം പരമപിതാവായ പരമാത്മാവ്. നിങ്ങള്ക്കറിയാം ഇത് നമ്മുടെ ബ്രാഹ്മണകുലമാണ്. രാജധാനി എന്ന് പറയില്ല. ഇത് സര്വ്വോത്തമ ബ്രാഹ്മണകുലമാണ്. ബാബയും സര്വ്വോത്തമനാണ്. ബാബ ഉയര്ന്നതിലും ഉയര്ന്നതാണെങ്കില് അവരുടെ വംശവും ഉയര്ന്നതിലും ഉയര്ന്നതായിരിക്കും. ബാബയെത്തന്നെയാണ് ശ്രീ-ശ്രീ എന്ന് പറയുന്നത്. നിങ്ങളെയും ശ്രേഷ്ഠമാക്കി മാറ്റുന്നു. നമ്മെ ശ്രേഷ്ഠമാക്കി മാറ്റുന്നത് ആരാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. മറ്റാര്ക്കും തന്നെ അറിയില്ല. നിങ്ങള്ക്കറിയാം നമ്മുടെ അച്ഛനും ടീച്ചറും സദ്ഗുരുവുമാണ് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. നമ്മള് ആത്മാക്കളാണ്. നമ്മള്ആത്മാക്കള്ക്ക് ബാബ സ്മൃതി ഉണര്ത്തി തരികയാണ്. നിങ്ങള് എന്റെ സന്താനമാണ്. പരസ്പരം സാഹോദര്യ ബന്ധമല്ലേ. ബാബയെ ഓര്മ്മിക്കുന്നുമുണ്ട്. ബാബ നിരാകാരനാണെന്നറിയാം, അപ്പോള് തീര്ച്ചയായും നമ്മള് ആത്മാക്കളും നിരാകാരികളല്ലേ. ആത്മാവ് തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നത്. പിന്നീട് പാര്ട്ടും അഭിനയിക്കുന്നത്. മനുഷ്യര് സ്വയത്തെ ആത്മാവെന്നതിനു പകരം ശരീരമെന്നു മനസ്സിലാക്കി. ഞാന് ആത്മാവാണെന്നുളളത് മറക്കുകയാണ്. എന്നാല് ഞാന് ഒരിക്കലും മറക്കുന്നില്ല, നിങ്ങള് ആത്മാക്കള് സാളിഗ്രാമാണ്. ഞാന് പരമപിതാവായ പരമാത്മാവാണ്. അതിനുമുകളിലായി ആരും തന്നെയില്ല. പരമാത്മാവിന്റെ പേരാണ് ശിവന്. നിങ്ങളും അതുപോലുളള ആത്മാക്കള് തന്നെയാണ് എന്നാല് നിങ്ങള് സാളിഗ്രാമാണ്. ശിവന്റെ ക്ഷേത്രത്തിലേക്ക് പോയാല് അവിടെ ധാരാളം സാളിഗ്രാങ്ങള് കാണപ്പെടാറുണ്ട്. ശിവന്റെ പൂജ എപ്പോഴും സാളിഗ്രാമങ്ങളോടൊപ്പമാണ് ചെയ്യുക. അതുകൊണ്ടാണ് ബാബ പറയുന്നത് നിങ്ങളുടെ ശരീരത്തിനും ആത്മാവിനും പൂജ ലഭിക്കുന്നുണ്ട്. എന്റെ കേവലം ആത്മാവിനേ ലഭിക്കുന്നുളളൂ. എനിക്ക് ശരീരമില്ലല്ലോ. നിങ്ങള് എത്ര ഉയര്ന്നവരാണ്. ബാബയ്ക്ക് സന്തോഷമല്ലേ. അച്ഛന് സാധാരണക്കാരന്, കുട്ടികള് എത്രയാണ് ഉയരുന്നത്. എന്തില് നിന്നും എന്തായാണ് മാറുന്നത്. നിങ്ങള് ആദ്യം എത്ര ഉയര്ന്നവരായിരുന്നു എന്ന് ബാബയ്ക്കറിയാം. ഇപ്പോള് അനാഥരായിരിക്കുകയാണ്. അച്ഛനെപ്പോലും അറിയുന്നില്ല. ഇപ്പോള് നിങ്ങള് ബാബയുടെതായി മാറി എങ്കില് മുഴുവന് വിശ്വത്തിന്റെയും അധികാരിയായിത്തീരുന്നു.

ബാബ പറയുന്നു എന്നെ നിങ്ങള് - സ്വര്ഗ്ഗസ്ഥനായ പിതാവേ എന്നാണ് പറയുന്നത്. ഇപ്പോള് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയാണുണ്ടാകുന്നതെന്ന് നിങ്ങള്ക്കറിയാം. അവിടെ എന്തെല്ലാമാണുണ്ടാവുക എന്നുളളത് നിങ്ങളുടെ ബുദ്ധിയിലല്ലാതെ മറ്റാര്ക്കും തന്നെ അറിയില്ല. നമ്മള് വിശ്വത്തിന്റെ അധികാരികളായിരുന്നു എന്നുളളത് ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട്, ഇപ്പോള് ആയിക്കൊണ്ടിരിക്കുന്നുണ്ട്. അവിടെ പ്രജകളും പറയുന്നു, ഞങ്ങള് അധികാരികളാണ്. ഈ കാര്യങ്ങള് നിങ്ങളുടെ ബുദ്ധിയിലുണ്ടെങ്കില് എത്ര സന്തോഷമുണ്ടായിരിക്കണം. ഈ കാര്യങ്ങള് കേട്ട് മറ്റുളളവര്ക്ക് കേള്പ്പിച്ചു കൊടുക്കുകയും വേണം. അതിന് വേണ്ടിയാണ് സെന്ററുകള് അഥവാ മ്യൂസിയം തുറക്കുന്നത്. എന്താണോ കല്പ്പം മുമ്പ് സംഭവിച്ചത് അത് നടന്നുകൊണ്ടിരിക്കും. പിന്നീട് ധാരാളം പേര് വരുകയും ചെയ്യും. എല്ലാവരുടെയും അസ്ഥികള് ദുര്ബലമായിക്കൊണ്ടിരിക്കും. മുഴുവന് ലോകത്തിന്റെയും അസ്ഥികള് ഇപ്പോള് നിങ്ങള് നേര്ത്തതാക്കുന്നു. നിങ്ങളുടെ യോഗത്തിന്റെ ശക്തി വളരെ വലുതാണ്. ബാബ പറയുന്നു നിങ്ങളില് ധാരാളം ശക്തിയുണ്ട്. നിങ്ങള് യോഗത്തിലിരുന്നുകൊണ്ട് ഭോജനം ഉണ്ടാക്കി കഴിപ്പിക്കുകയാണെങ്കില് എല്ലാവരുടെയും ബുദ്ധി ഇങ്ങോട്ട് ആകര്ഷിക്കും. ഭക്തിമാര്ഗ്ഗത്തില് ഗുരുക്കന്മാര് ഭക്ഷിച്ചതിന്റെ ബാക്കി പോലും ഭക്ഷിക്കാറുണ്ട്. നിങ്ങള് കുട്ടികള്ക്കറിയാം ഭക്തിമാര്ഗ്ഗം തന്നെ വിസ്താരമാണ്. അതിനെ വര്ണ്ണിക്കാന് സാധിക്കില്ല. ജ്ഞാനം ബീജവും ഭക്തി വടവൃക്ഷവുമാണ്. ബീജത്തെ വര്ണ്ണിക്കാന് സാധിക്കും. ആരോടെങ്കിലും വൃക്ഷത്തിന്റെ ഇലകളെ എണ്ണാന് പറയുകയാണെങ്കില് അത് പറ്റില്ലല്ലോ. അളവറ്റ ഇലകളുണ്ടാകുമല്ലോ. ബീജത്തിലാണെങ്കില് ഇലകളുടെ അടയാളവും കാണാന് സാധിക്കില്ല. അത്ഭുതമല്ലേ. ഇതിനെ പ്രകൃതി എന്നും പറയാം. ജീവ-ജന്തുക്കളെല്ലാം എത്ര അത്ഭുതമാണ്. ഈ ഭൂമിയില് അനേക പ്രകാരത്തിലുളള കീടങ്ങളുണ്ട്. അവര് എങ്ങനെയാണ് ഉണ്ടാകുന്നത്, ഇതെല്ലാം അത്ഭുതകരമായ നാടകമാണ്. ഇതാണ് പ്രകൃതി. ഇതും പൂര്വ്വ നിശ്ചിതമായ നാടകമാണ്. സത്യയുഗത്തില് എന്തെന്തെല്ലാമാണ് കാണുക. അതും അവിടെയുളള സര്വ്വതും പുതിയതാണ്. മയിലിനെക്കുറിച്ച് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, മയില് ഭാരതത്തിലെ ദേശീയ പക്ഷിയാണ്. കാരണം ശ്രീകൃഷ്ണന്റെ കിരീടത്തില് മയില്പീലി കാണിച്ചിട്ടുണ്ട്. ആണ്മയിലും പെണ്മയിലും വളരെയധികം സുന്ദരമാണ്. മയില് ഗര്ഭം ധരിക്കുന്നതും അതിന്റെ കണ്ണീരിലൂടെയാണ്. അതുകൊണ്ടാണ് മയില് ദേശീയപക്ഷിയായത്. ഇങ്ങനെയുളള സുന്ദരമായ പക്ഷി വിദേശത്തും ഉണ്ടാകാറുണ്ട്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സൃഷ്ടി ചക്രത്തിന്റെ രഹസ്യത്തെക്കുറിച്ചും മനസ്സിലാക്കിത്തന്നു. പറയൂ, ഞങ്ങള് പരമപിതാവായ പരമാത്മാവിന്റെ ജീവചരിത്രത്തെക്കുറിച്ച് മനസ്സിലാക്കിത്തരാം. രചയിതാവുണ്ടെങ്കില് തീര്ച്ചയായും രചനയും ഉണ്ടാകും. രചനയുടെ ചരിത്രത്തെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും ഞങ്ങള്ക്ക് അറിയാം. ഉയര്ന്നതിലും ഉയര്ന്ന പരിധിയില്ലാത്ത പിതാവിന്റെ പാര്ട്ടിനെക്കുറിച്ചും ഞങ്ങള്ക്കറിയാം. ലോകത്തിലുളളവര്ക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല. ഇത് വളരെയധികം മോശമായ ലോകമാണ്. ഇവിടെ സൗന്ദര്യം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. ഇതിന്റെ പേരില് ഓരോ പെണ്കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു. നിങ്ങള് കുട്ടികള്ക്ക് ഈ വികാരിലോകത്തോട് വെറുപ്പു തോന്നണം. ഇത് മോശമായ ലോകവും മോശമായ ശരീരവുമാണ്. നമുക്കിപ്പോള് ബാബയെ ഓര്മ്മിച്ച് ആത്മാവായ തന്നെ പവിത്രമാക്കി മാറ്റണം. നമ്മള് സതോപ്രധാനമായിരുന്നപ്പോള് സുഖികളായിരുന്നു. ഇപ്പോള് തമോപ്രധാനമായിരുന്നപ്പോള് ദുഃഖിയായി, ഇനി വീണ്ടും സതോപ്രധാനമാകണം. ഞങ്ങള് പതിതത്തില് നിന്നും പാവനമാകണമെന്ന് നിങ്ങള് ആഗ്രഹിക്കുന്നുണ്ട്. പതിതപാവനാ എന്ന് പാടുന്നുണ്ടെങ്കിലും ആര്ക്കും ഈ പതിതലോകത്തനോട് വെറുപ്പ് തോന്നുന്നില്ല. ഇത് മോശമായ ലോകമാണെന്ന് നിങ്ങള് കുട്ടികള്ക്ക് അറിയാം. പുതിയ ലോകത്തില് നിങ്ങള്ക്ക് ലഭിക്കുന്ന ശരീരവും പുഷ്പത്തിനു സമാനമായിരിക്കും. ഇപ്പോള് നിങ്ങള് അമരലോകത്തിലെ അധികാരിയായിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് സദാ സന്തുഷ്ടവും ഹര്ഷിതമുഖരുമായിരിക്കണം. നിങ്ങള് വളരെയധികം മധുരമായ കുട്ടികളാണ്. ഇങ്ങനെയുളള കുട്ടികളെയാണ് ബാബ 5000 വര്ഷങ്ങള്ക്കു ശേഷം വന്ന് കാണുന്നത്. അപ്പോള് തീര്ച്ചയായും സന്തോഷമുണ്ടായിരിക്കുമല്ലോ. ഞാന് വീണ്ടും കുട്ടികളുമായി മിലനം നടത്താന് വന്നിരിക്കുകയാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികളെപ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നമ്മള് ഈശ്വരീയ വിദ്യാര്ത്ഥികളാണ് അപ്പോള് പഠിപ്പിലും ലഹരിയുണ്ടായിരിക്കണം, ദൈവീക പെരുമാറ്റത്തിലും ശ്രദ്ധ നല്കണം. ഒരു ദിവസം പോലും പഠിപ്പ് മുടക്കരുത്. ക്ലാസ്സിലേക്ക് വൈകി വന്ന് ടീച്ചറെ അപമാനിക്കരുത്.

2) ഈ വികാരിയും മോശവുമായ ലോകത്തോട് ഒരിക്കലും വെറുപ്പ് വെക്കരുത്. ബാബയുടെ ഓര്മ്മയിലൂടെ ആത്മാവായ തന്നെ പവിത്രവും സതോപ്രധാനവുമാക്കി മാറ്റാനുളള പുരുഷാര്ത്ഥം ചെയ്യണം. സദാ സന്തുഷ്ടരും ഹര്ഷിതമുഖരുമായിരിക്കണം.

വരദാനം :-
അന്തഃവാഹക ശരീരത്തിലൂടെ സേവനം ചെയ്യുന്ന കര്മ്മ ബന്ധന മുക്ത ഡബിള് ലൈറ്റായി ഭവിക്കൂ

ഏതുപോലെയാണോ സ്ഥൂല ശരീരത്തിലൂടെ സാകാരി ഈശ്വരീയ സേവനത്തില് ബിസിയായി കഴിയുന്നത് അതുപോലെ തന്റെ ആകാരി ശരീരത്തിലൂടെ അന്തഃവാഹക സേവനവും ഓപ്പമൊപ്പം ചെയ്യണം. ഏതുപോലെയാണോ ബ്രഹ്മാവിലൂടെ സ്ഥാപനയുടെ വൃദ്ധി ഉണ്ടായത് അതുപോലെ താങ്കളുടെ സൂക്ഷ്മ ശരീരത്തിലൂടെ, ശിവ ശക്തിയുടെ കമ്പയിന്ഡ് രൂപത്തിന്റെ സാക്ഷാത്ക്കാരത്തിലൂടെ സാക്ഷാത്ക്കാരവും സന്ദേശം ലഭിക്കുന്നതിന്റെ കാര്യവും നടക്കണം. എന്നാല് ഈ സേവനത്തിന് വേണ്ടി കര്മ്മം ചെയ്തുകൊണ്ടും ഏതൊരു കര്മ്മബന്ധനത്തില് നിന്നും മുക്തമായി സദാ ഡബിള് ലൈറ്റ് രൂപത്തില് കഴിയൂ.

സ്ലോഗന് :-
ആദരവിന്റെ ത്യാഗത്തില് സര്വ്വര്ക്കും ആദരണീയനാകുന്നതിന്റെ ഭാഗ്യം അടങ്ങിയിട്ടുണ്ട്.