12.11.23    Avyakt Bapdada     Malayalam Murli    22.03.96     Om Shanti     Madhuban


ബ്രാഹ്മണജീവിതത്തിന്റെ വ്യക്തിത്വം- എല്ലാ ചോദ്യങ്ങള്ക്കുമുപരി സദാ പ്രസന്നചിത്തരായിരിക്കുക


ഇന്ന് സര്വപ്രാപ്തി ദാതാവായ ബാപ്ദാദ തന്റെ സര്വപ്രാപ്തിസ്വരൂപരായ കുട്ടികളെ കാണുകയാണ്. ബാപ്ദാദയിലൂടെ പ്രാപ്തികള് ധാരാളം ഉണ്ടായിട്ടുണ്ട്, അതിനെ വര്ണിക്കുകയാണെങ്കില് വളരെയുണ്ട് എന്നാല് നീണ്ട ലിസ്റ്റ് വര്ണിക്കുന്നതിന് പകരം ഇത് വര്ണിക്കുന്നു- അപ്രാപ്തമായിട്ടില്ല ഒരു വസ്തു ഈ ബ്രാഹ്മണജീവിതത്തില് . അപ്പോള് ബാപ്ദാദ കാണുകയാണ്, പ്രാപ്തികള് വളരെയുണ്ട്- നീണ്ട ലിസ്റ്റല്ലേ! അപ്പോള് ആര്ക്കാണോ സര്വ പ്രാപ്തികള് ഉള്ളത് അതിന്റെ അടയാളമായി പ്രത്യക്ഷജീവിതത്തില് എന്താണ് കാണപ്പെടുക? അത് അറിയാമല്ലോ. സര്വ പ്രാപ്തികളുടെയും അടയാളമാണ്- സദാ അവരുടെ മുഖവും പെരുമാറ്റത്തിലും പ്രസന്നതയുടെ വ്യക്തിത്വം കാണപ്പെടും. വ്യക്തിത്വമാണ് ആരെയും ആകര്ഷിക്കുന്നത്. അപ്പോള് സര്വ പ്രാപ്തികളുടെയും അടയാളം - പ്രസന്നതയുടെ വ്യക്തിത്വമാണ്. അതിനെ സന്തുഷ്ടതയെന്നും പറയുന്നു. എന്നാല് ഇന്ന് മുഖത്ത് സദാ പ്രസന്നതയുടെ എന്തു തിളക്കമാണോ കാണപ്പെടേണ്ടത് അത് കാണപ്പെടുന്നില്ല. ഇടയ്ക്ക് പ്രസന്നചിത്തം, ഇടയ്ക്ക് പ്രശ്നചിത്തം. രണ്ടു പ്രകാരത്തിലാണ്. ഒന്ന്- അല്പമെങ്കിലും പരിതസ്ഥിതി വന്നാല് പ്രശ്നചിത്തം- എന്തുകൊണ്ട്, എന്താ, എങ്ങനെ, എപ്പോള്...ഇതാണ് പ്രശ്നചിത്തം. പ്രാപ്തിസ്വരൂപം സദാ പ്രസന്നചിത്തമാകും. അവര്ക്ക് ഒരിക്കലും ഏതൊരു കാര്യത്തിലും ചോദ്യം ഉണ്ടാവില്ല. എന്തെന്നാല് സര്വ പ്രാപ്തികളാലും സമ്പന്നമാണ്. അപ്പോള് ഈ എന്തുകൊണ്ട്, എന്ത് ആ ഇളക്കമാണ്. ആരാണോ സമ്പന്നം അവരില് ഇളക്കമുണ്ടാവില്ല. ആരാണോ കാലി അവരില് ഇളക്കമുണ്ടാകുന്നു. അപ്പോള് അവരവരോട് ചോദിക്കൂ- ഞാന് സദാ പ്രസന്നചിത്തമായിരിക്കുന്നുണ്ടോ? ഇടയ്ക്കിടെയല്ല, സദാ. 10 വര്ഷക്കാര് സദാ ആയിരിക്കുമോ ഇല്ലയോ? അതെ എന്ന് പറയുന്നില്ല, ചിന്തിക്കുകയാണോ? പ്രസന്നത കുറവാണെങ്കില് അതിന്റെ കാരണം പ്രാപ്തി കുറവാണ്, പ്രാപ്തി കുറവെങ്കില്കാരണം എന്തെങ്കിലുമെന്തെങ്കിലും ഇച്ഛയാണ്. ഇച്ഛയുടെ കാരണം അസൂയയും അപ്രാപ്തിയും ആണ്. വളരെ സൂക്ഷ്മഇച്ഛകള് അപ്രാപ്തിയുടെ നേര്ക്ക് ആകര്ഷിപ്പിക്കുന്നു. പിന്നെ റോയല് രൂപത്തില് ഇതു തന്നെ പറയുന്നു- എന്റെ ഇച്ഛയല്ല എന്നാല് നടന്നാല് നന്നായിരുന്നു. എന്നാല് എവിടെയാണോ അല്പകാല ഇച്ഛയുള്ളത്, അവിടെ മികച്ചതാകാന് സാധിക്കുകയില്ല. അപ്പോള് പരിശോധിക്കൂ ജ്ഞാനത്തിന്റെ ജീവിതത്തില്, ജ്ഞാനത്തിന്റെ റോയല്രൂപത്തിലെ ഇച്ഛകള്, വലിയ രൂപത്തിലെ ഇച്ഛകളാകട്ടെ, ഇപ്പോള് കാണപ്പെടുന്നു വലിയ രൂപത്തിലെ ഇച്ഛകള് സമാപ്തമായി, എന്നാല് റോയല് ഇച്ഛകള് ജ്ഞാനത്തിനു ശേഷവും സൂക്ഷ്മരൂപത്തില് ഇരിക്കുന്നു. അതു പരിശോധിക്കൂ എന്തെന്നാല് ബാപ്ദാദ ഇപ്പോള് എല്ലാ കുട്ടികളെയും ബാപ്സമാനം സമ്പന്നവും സമ്പൂര്ണവുമാക്കാന് ആഗ്രഹിക്കുന്നു. ആരോടാണോ സ്നേഹമുള്ളത് അവര്ക്കു സമാനമാകുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യവുമല്ല.

അപ്പോള് ബാപ്ദാദയോട് എല്ലാവര്ക്കും വളരെ സ്നേഹമാണോ സ്നേഹമാണോ? (വളരെ സ്നേഹമാണ്) പക്കാ? അപ്പോള് സ്നേഹത്തിന്റെ പിറകെ ത്യാഗം ചെയ്യുക അഥവാ പരിവര്ത്തനപ്പെടുക, എന്താ വലിയ കാര്യമാണോ? (ഇല്ല). അപ്പോള് പൂര്ണ ത്യാഗം ചെയ്തുവോ? എന്താണോ ബാബ പറയുന്നത് അതു ചെയ്തുവോ? സദാ ചെയ്തുവോ? ഇടയ്ക്കിടെ എന്നതിലൂടെ കാര്യം നടക്കുകയില്ല. സദാ രാജ്യഭാഗ്യം പ്രാപ്തമാക്കണോ അതോ ഇടയ്ക്കിടെയോ? സദാ വേണ്ടേ? അപ്പോള് സദാ പ്രസന്നത, മറ്റൊരു ഭാവവും മുഖത്തോ പെരുമാറ്റത്തിലോ കാണപ്പെടരുത്. ഇടയ്ക്കിടെ പറയുന്നില്ലേ ഇന്ന് സഹോദരിയുടെ അല്ലെങ്കില് സഹോദരന്റെ മൂഡ് മാറിയിരിക്കുന്നു. താങ്കളും പറയുന്നു ഇന്ന് എന്റെ മൂഡ് വേറെയാണ്. അപ്പോള് ഇതിനെ എന്തു പറയും. സദാ പ്രസന്നതയാണോ? പല കുട്ടികളും പ്രശംസയുടെ ആധാരത്തില് പ്രസന്നത അനുഭവം ചെയ്യുന്നു എന്നാല് ആ പ്രസന്നത അല്പകാലത്തെയാണ്. ഇന്ന് ഉണ്ട് കുറച്ച് സമയത്തിനു ശേഷം സമാപ്തമാകും. അപ്പോള് ഇതും പരിശോധിക്കൂ എന്റെ പ്രസന്നത പ്രശംസയുടെ ആധാരത്തിലല്ലല്ലോ? ഇന്നത്തെ കാലത്ത് കെട്ടിടമുണ്ടാക്കുന്നില്ലേ, സിമന്റിനൊപ്പം കൂടുതല് മണല് ചേര്ക്കുന്നു, കൂട്ടിക്കലര്ത്തുന്നു. അപ്പോള് ഇതും ഇങ്ങനെത്തന്നെയാണ്. ഫൗണ്ടേഷന് മിക്സ് പോലെ. യഥാര്ഥമല്ല. അപ്പോള് അല്പമെങ്കിലും പരിതസ്ഥിതിയുടെ കൊടുങ്കാറ്റ് വരുന്നു അഥവാ ഏതെങ്കിലും തരത്തിലുള്ള ഇളക്കമുണ്ടാകുന്നുവെങ്കില് പ്രസന്നതയെ സമാപ്തമാക്കിത്തരുന്നു. അപ്പോള് ഇങ്ങനെയുള്ള ഫൗണ്ടേഷന് അല്ലല്ലോ?

ബാപ്ദാദ ആദ്യമേ കേള്പ്പിച്ചിട്ടുണ്ട്, ഇപ്പോള് വീണ്ടും അടിവരയിടുകയാണ്- റോയല് രൂപത്തിലെ ഇച്ഛയുടെ സ്വരൂപം പേര്, പ്രശസ്തി, അംഗീകാരമാണ്. ആധാരമെടുക്കുന്നത് സേവനത്തിന്റെയാണ്. സേവനത്തില് പേരുണ്ടാകണം. എന്നാല് ആരാണോ പേരിനു പിറകെ സേവനം ചെയ്യുന്നത് അവര്ക്ക് ഉയര്ന്ന പദവിയില് പേര് പിറകിലായിരിക്കും. എന്തെന്നാല് പാകമാകാത്ത പഴം കഴിച്ചു, പക്കയേയല്ല. അപ്പോള് പക്കാ ഫലം എവിടെ കഴിക്കാനാണ്, പാകപ്പെടാത്തത് കഴിച്ചു. ഇപ്പോഴിപ്പോള് സേവനം ചെയ്തു, ഇപ്പോഴിപ്പോള് പേരു നേടി എങ്കില് ഇത് പാകമാകാത്ത ഫലമാണ്. അഥവാ ഇച്ഛ വെച്ചു ഞാന് ഒരുപാട് സേവനം ചെയ്തു, ഏറ്റവുമധികം സേവനത്തിന് നിമിത്തം ഞാനാണ്, ഈ പേരിന്റെ ആധാരത്തില് സേവനം നടന്നു- ഇതിനെയാണ് പറയുക പാകപ്പെടാത്ത പഴം ഭക്ഷിക്കുന്നവര്. പാകമാകാത്ത പഴത്തില് ശക്തിയുണ്ടാകുമോ? അഥവാ സേവനം ചെയ്തു, അപ്പോള് സേവനത്തിന്റെ റിസല്റ്റായി എനിക്ക് അംഗീകാരം വേണം , ഇത് അംഗീകാരമല്ല അഭിമാനമാണ്. എവിടെ അഭിമാനമുണ്ടോ അവിടെ പ്രസന്നത ഉണ്ടായിരിക്കുകയില്ല. ഏറ്റവും വലിയ സ്ഥാനം ബാപ്ദാദയുടെ ഹൃദയത്തില് സ്ഥാനം നേടുകയാണ്. ആത്മാക്കളുടെ ഹൃദയത്തില് അഥവാ സ്ഥാനം നേടിയാല് തന്നെ ആത്മാവ് സ്വയം തന്നെ എടുക്കുന്നവരാണ്, മാസ്റ്റര് ദാതാവാണ്, ദാതാവല്ല. അപ്പോള് സ്ഥാനം വേണമെങ്കില് ബാപ്ദാദയുടെ ഹൃദയത്തില് തന്റെ സ്ഥാനം പ്രാപ്തമാക്കൂ. ഈ റോയല് ഇച്ഛകളൊന്നും പ്രാപ്തിസ്വരൂപരാകാന് അനുവദിക്കുകയില്ല. അതിനാല് പ്രസന്നതയുടെ വ്യക്തിത്വം സദാ മുഖത്തും പെരുമാറ്റത്തിലും കാണപ്പെടുന്നില്ല. ഏതെങ്കിലും പരിതസ്ഥിതിയില് പ്രസന്നതയുടെ മൂഡ് പരിവര്ത്തനപ്പെടുന്നുവെങ്കില് സദാ കാലത്തെ പ്രസന്നത എന്നു പറയുകയില്ല. ബ്രാഹ്മണജീവിതത്തിന്റെ മൂഡ് സദാ ചിയര്ഫുള്, കെയര്ഫുള് എന്നതാണ്. മൂഡ് മാറുവാന് പാടില്ല. പിന്നെ റോയല്രൂപത്തില് പറയുന്നു ഇന്ന് എനിക്ക് വളരെ ഏകാന്തത വേണം. എന്തുകൊണ്ട് വേണം? എന്തെന്നാല് സേവനം അഥവാ പരിവാരത്തില് നിന്ന് മാറിനില്ക്കുവാന് ആഗ്രഹിക്കുന്നു. എന്നിട്ട് പറയുന്നു ശാന്തി വേണം, ഏകാന്തത വേണം. ഇന്ന് എന്റെ മൂഡ് ഇങ്ങനെയാണ്. അപ്പോള് മൂഡ് മാറ്റാതിരിക്കൂ. കാരണം എന്തു തന്നെയായാലും, പക്ഷേ താങ്കള് കാരണത്തിന് നിവാരണം ചെയ്യുന്നവരാണ്. അതോ കാരണത്തിലേക്ക് വരുന്നവരാണോ? നിവാരണം ചെയ്യുന്നവര്. എന്ത് ഉടമ്പടിയാണ് എടുത്തിട്ടുള്ളത്? കോണ്ട്രാക്ടറല്ലേ? അപ്പോള് എന്തു കോണ്ട്രാക്ട് ആണ് എടുത്തിട്ടുള്ളത്? പ്രകൃതിയുടെ മൂഡ് പോലും മാറ്റും. പ്രകൃതിയെയും മാറ്റേണ്ടേ? അപ്പോള് പ്രകൃതിയെ പരിവര്ത്തനപ്പെടുത്തുന്നവര്ക്ക് സ്വന്തം മൂഡ് പരിവര്ത്തനപ്പെടുത്താന് സാധിക്കുകയില്ലേ? മൂഡ് മാറുന്നുവോ ഇല്ലയോ? ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നുവോ? പിന്നെ പറയും സാഗരതീരത്തു പോയി ഇരിക്കട്ടെ, ജ്ഞാനസാഗരമല്ല സ്ഥൂലസാഗരം. വിദേശികള് ഇങ്ങനെ ചെയ്യാറില്ലേ? അതോ പറയുമോ ഇന്ന് എന്താണെന്നറിയില്ല തനിച്ചാണ്. തനിച്ചായി തോന്നുന്നു. അപ്പോള് ബാബയുടെ കംബൈന്ഡ് രൂപം എവിടെപോയി? വേറെയാക്കിയോ? കംബൈന്ഡില് നിന്ന് ഒറ്റയ്ക്കായി, എന്താ ഇതിനെയാണോ സ്നേഹം എന്നു പറയുക? അപ്പോള് ഏതു പ്രകാരത്തിലുള്ള മൂഡ് ഒന്നുണ്ട് മൂഡ് ഓഫ് അതു വലിയ കാര്യമാണ് എന്നാല് മൂഡ് പരിവര്ത്തനപ്പെടുക- ഇതും ശരിയല്ല. മൂഡ് ഓഫുകാരെല്ലാം വളരെ ഭിന്ന ഭിന്ന തരത്തിലുള്ള കളി കാണിക്കുന്നു. ബാപ്ദാദ കാണുന്നു, മുതിര്ന്നവരോട് വളരെ കളി കാണിക്കുന്നു അല്ലെങ്കില് തന്റെ കൂട്ടുകാരോട് വളരെ കളി കാണിക്കുന്നു. ഇങ്ങനെ കളിക്കാതിരിക്കൂ. എന്തെന്നാല് ബാപ്ദാദയ്ക്ക് എല്ലാ കുട്ടികളോടും സ്നേഹമാണ്. ബാപ്ദാദ ഇത് ആഗ്രഹിക്കുന്നില്ല- വിശേഷനിമിത്തമായവര് ബാപ്സമാനമാകണം ബാക്കി ആയാലും ശരി ഇല്ലെങ്കിലും ശരി. അല്ല. എല്ലാവരെയും സമാനമാക്കുക തന്നെ വേണം, ഇതാണ് ബാപ്ദാദയുടെ സ്നേഹം. അപ്പോള് സ്നേഹത്തിനോട് പ്രതികരിക്കാന് അറിയുമോ, അതോ അഹങ്കാരത്തില് പകരമേകുമോ? ഇടയ്ക്ക് അഹങ്കാരങ്ങള് കാണിക്കുന്നു. ഇടയ്ക്ക് സമാനമായി കാണിക്കുന്നു. ഇപ്പോള് അതിനുള്ള സമയം കഴിഞ്ഞിരിക്കുന്നു.

ഇപ്പോള് ഡയമണ്ട് ജൂബിലി ആഘോഷിക്കുകയല്ലേ? അപ്പോള് 60 വര്ഷത്തിനു ശേഷം വാനപ്രസ്ഥവും തുടങ്ങുന്നു. അപ്പോള് ചെറിയ കുട്ടികളല്ലല്ലോ ഇപ്പോള് വാനപ്രസ്ഥത്തില് അതായത് എല്ലാം അറിയുന്നവര്, അനുഭവിആത്മാക്കളാണ്, നോളജ്ഫുളാണ്, പവര്ഫുളാണ്, സക്സസ്ഫുളാണ്. സദാ നോളജ്ഫുളായതു പോലെ തന്നെ പവര്ഫുള്, സക്സസ്ഫുള് കൂടി അല്ലേ? ഇടയ്ക്കിടെ സക്സസ്ഫുള് എന്തുകൊണ്ടാണ് ആകുന്നത്? അതിന്റെ കാരണമെന്താണ്? സഫലത താങ്കള് എല്ലാവരുടെയും ജന്മസിദ്ധ അധികാരമാണ്. പറയാറില്ലേ? വെറും പറയുക മാത്രമാണോ അംഗീകരിക്കുന്നുണ്ടോ? അപ്പോള് എന്തുകൊണ്ട് സഫലത ഉണ്ടാകുന്നില്ല, കാരണമെന്താണ്? സ്വന്തം ജന്മസിദ്ധഅധികാരമാണെങ്കില് അധികാരം പ്രാപ്തമാക്കുന്നതില്, അനുഭവിക്കുന്നതില് കുറവ് എന്താണ്? കാരണമെന്താണ്? ബാപ്ദാദ കണ്ടു- ഭൂരിപക്ഷവും തന്റെ ദുര്ബല സങ്കല്പം ആദ്യമേ പുറപ്പെടുവിക്കുന്നു- അറിയില്ല, നടക്കുമോ ഇല്ലയോ! അപ്പോള് തന്റെ തന്നെ ഈ ദുര്ബല സങ്കല്പം പ്രസന്നചിത്തമല്ല പ്രശ്നചിത്തമാക്കുന്നു. സംഭവിക്കുമോ ഇല്ലയോ, എന്തു സംഭവിക്കും, അറിയില്ല.. ഈ സങ്കല്പം മതിലുണ്ടാക്കുന്നു, സഫലത ആ മതിലിനുള്ളില് ഒളിക്കുന്നു. നിശ്ചയബുദ്ധി വിജയി -ഇതു താങ്കളുടെ സ്ലോഗനല്ലേ! ഈ സ്ലോഗന് ഇപ്പോഴത്തേതാണെങ്കില്, ഭാവിയിലേതല്ല, വര്ത്തമാനത്തേതാണ്, എങ്കില് സദാ പ്രസന്നചിത്തമായിരിക്കേണ്ടതാണോ അതോ പ്രശ്നചിത്തമോ? അപ്പോള് മായ തന്റെ തന്നെ ദുര്ബല സങ്കല്പങ്ങളുടെ വല വിരിച്ചുതരുന്നു, സ്വയം അതില് പോയി കുരുങ്ങുന്നു. വിജയി തന്നെയാണ്- ഇതിലൂടെ ആ ദുര്ബല വലയെ സമാപ്തമാക്കൂ. കുടുങ്ങാതിരിക്കൂ, എന്നാല് സമാപ്തമാക്കൂ. സമാപ്തമാക്കുവാന് ശക്തിയുണ്ടോ? പതിയെ പതിയെ ചെയ്യുകയല്ല, ഉടനെ സെക്കന്ഡില് ആ വല വളരാന് അനുവദിക്കാതിരിക്കൂ. അഥവാ ഒരിക്കലെങ്കിലും ഈ വലയില് കുടുങ്ങിയാലുണ്ടല്ലോ പുറത്തുകടക്കുക വളരെ പാടാണ്. വിജയം എന്റെ ജന്മാവകാശമാണ്, സഫലത എന്റെ ജന്മാവകാശമാണ്. ഈ ജന്മാവകാശം പരമാത്മാജന്മാവകാശമാണ്. ഇതിനെ ആര്ക്കും തട്ടിയെടുക്കാനാവില്ല. ഇങ്ങനെയുള്ള നിശ്ചയബുദ്ധി സഹജവും സ്വതവേയും സദാ പ്രസന്നചിത്തമായിരിക്കും, പരിശ്രമിക്കേണ്ടതിന്റെ പോലും ആവശ്യമില്ല.

അസഫലതയുടെ രണ്ടാമത്തെ കാരണമെന്താണ്? താങ്കളെല്ലാം മറ്റുള്ളവരോടും പറയുന്നുണ്ട്- സമയം, സങ്കല്പം, സമ്പത്ത് എല്ലാം സഫലമാക്കൂ. അപ്പോള് സഫലമാക്കുക അര്ഥം സഫലത നേടുക. സഫലമാക്കുക തന്നെയാണ് സഫലതയുടെ ആധാരം. അഥവാ സഫലത ലഭിക്കുന്നില്ലെങ്കില് തീര്ച്ചയായും ഏതോ ഖജനാവിനെ സഫലമാക്കിയിട്ടില്ല, അതിനാല് സഫലത ലഭിച്ചില്ല. ഖജനാക്കളുടെ ലിസ്റ്റ് അറിയാമല്ലോ, അപ്പോള് പരിശോധിക്കൂ- ഏതു ഖജനാവാണ് സഫലമാക്കാത്തത്, വ്യര്ഥമാക്കിക്കളഞ്ഞത്? അപ്പോള് സ്വതവേ സഫലത പ്രാപ്തമായിത്തീരും. ഇതു സമ്പത്തുമാണ്, വരദാനവുമാണ്- സഫലമാക്കൂ സഫലത നേടൂ. അപ്പോള് സഫലമാക്കുവാന് അറിയാമോ ഇല്ലയോ? അപ്പോള് സഫലത ലഭിക്കുന്നുണ്ടോ? സഫലമാക്കുക ബീജമാണ്, സഫലതയാണ് ഫലം. അഥവാ ബീജം നല്ലതെങ്കില് ഫലം ലഭിക്കാതിരിക്കുക ഇതു സംഭവിക്കുക സാധ്യമല്ല. സഫലമാക്കുന്നതിന്റെ ബീജത്തില് എന്തോ കുറവുണ്ട് അതാണ് സഫലതയുടെ ഫലം ലഭിക്കാത്തത്. അപ്പോള് എന്തു ചെയ്യണം? സദാ പ്രസന്നതയുടെ വ്യക്തിത്വത്തില് കഴിയൂ. പ്രസന്നചിത്തമായിരിക്കുന്നതില് വളരെ നല്ല അനുഭവമായിരിക്കും. ആരെയെങ്കിലും പ്രസന്നചിത്തമായി കാണുന്നതു തന്നെ എത്ര നല്ലതായി തോന്നുന്നു! അവരുടെ കൂടെയാകുക, അവരോട് സംസാരിക്കുക, ഒപ്പമിരിക്കുക എത്ര നല്ലതായി തോന്നുന്നു! അഥവാ ഏതെങ്കിലും പ്രശ്നചിത്തര് വന്നാലോ ബുദ്ധിമുട്ടായിത്തീരും. അപ്പോള് ഈ ലഭ്യം വെക്കൂ എന്താകണം? പ്രശ്നചിത്തരല്ല, പ്രസന്നചിത്തര്.

ഇന്ന് സീസണിന്റെ അവസാന ദിനമാണ്. അവസാനം എന്താണ് ചെയ്യാറുള്ളത്? ആരെങ്കിലും യജ്ഞം രചിക്കുമ്പോള് അവസാനം എന്താണ് ചെയ്യാറുള്ളത്? സ്വാഹ ചെയ്യുന്നു. അപ്പോള് താങ്കള് എന്തു ചെയ്യും? പ്രശ്നചിത്തത്തെ സ്വാഹ ചെയ്യൂ. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു? ഇതെന്താണ് സംഭവിക്കുന്നത്?... അല്ല. നോളജ്ഫുള് അല്ലേ അപ്പോള് എന്ത്, എന്തുകൊണ്ട് ഇല്ല. അപ്പോള് ഇന്നു മുതല് ഈ വ്യര്ഥ ചോദ്യം സ്വാഹ. താങ്കളുടെയും സമയം ലാഭം, മറ്റുള്ളവരുടെയും സമയം ലാഭം. ദാദിമാരുടെയും സമയം ഇതിലൂടെ പോകുന്നു, ഈ എന്ത്, ഈ എന്തുകൊണ്ട്, ഈ എങ്ങനെ! അപ്പോള് ഈ സമയം ലാഭിക്കൂ, തന്റെയും മറ്റുള്ളവരുടെയും. മിച്ചത്തിന്റെ സമ്പാദ്യം ശേഖരിക്കൂ. പിന്നെ 21 ജന്മം വിശ്രമത്തോടെ കഴിക്കൂ, കുടിക്കൂ, ആനന്ദിക്കൂ, അവിടെ സമ്പാദിക്കേണ്ടതില്ല. അപ്പോള് സ്വാഹ ചെയ്തുവോ ആലോചിക്കുമോ? ആലോചിക്കണം, ആലോചിച്ചോളൂ. അവനവോട് ചോദിക്കണം, ഇത് എങ്ങനെ സംഭവിക്കും, ഇത് ചെയ്യാനാകുമോ ഇല്ലയോ? ഇത് ഒരു മിനിറ്റില് ആലോചിക്കൂ. പക്കാ ജോലി ചെയ്യൂ. അവനവനോട് എത്ര തന്നെ ചോദ്യങ്ങള് ചോദിച്ചാലും അത് ഒരു മിനിറ്റിനകം ചോദിക്കൂ. ചോദിച്ചുവോ? സ്വാഹയും ചെയ്തുവോ അതോ വെറും ചോദ്യം ചോദിച്ചുവോ? മുന്നോട്ട് ചോദ്യങ്ങള് സമാപ്തം. (ഒരു മിനിറ്റ് നിശ്ശബ്ദതയ്ക്കു ശേഷം) അവസാനിപ്പിച്ചുവോ? (ഹാം ജി) ഇങ്ങനെ ശരി എന്നു പറയുക തന്നെയല്ല. വളരെക്കാലത്തെ അനുഭവമുണ്ടല്ലോ പ്രശ്നചിത്തമാകുന്നതില് അതായത് പരവാശമാകുക പരവശമാക്കുക. നല്ല രീതിയില് അനുഭവമുണ്ടല്ലോ? അപ്പോള് തന്റെ നിശ്ചയത്തിന്റെയും ജന്മസിദ്ധഅധികാരത്തിന്റെയും അഭിമാനത്തില് കഴിയൂ എങ്കില് പരവശമാകുകയില്ല. ഈ അഭിമാനത്തില് നിന്ന് ദൂരെയാകുമ്പോഴാണ് പരവശമാകുന്നത്. മനസിലായോ! നന്നായി മനസിലായോ അതോ ഇപ്പോള് പറയുമോ- ശരിമനസിലായി , വിദേശത്ത് പോകുമ്പോള് പറയും ബുദ്ധിമുട്ടാണ്? അങ്ങനെയല്ലല്ലോ? ശരി

ഒരു സെക്കന്റില് അശരീരിയാകുക, ഈ പാഠം പക്കയല്ലേ? ഇപ്പോഴിപ്പോള് വിസ്താരം, ഇപ്പോഴിപ്പോള് സാരത്തിലൊതുക്കൂ. (ബാപ്ദാദ ഡ്രില് ചെയ്യിച്ചു) ശരി- ഈ അഭ്യാസത്തെ സദാ കൂടെ വെക്കൂ

നാനാഭാഗത്തെയും സര്വ പ്രശ്നചിത്തത്തില് നിന്ന് പരിവര്ത്തനപ്പെടുന്ന, സദാ പ്രസന്നചിത്തത്തിന്റെ വ്യക്തിത്വമുള്ള ശ്രേഷ്ഠആത്മാക്കള്ക്ക്, സദാ തന്റെ വിജയത്തിന്റെയും ജന്മസിദ്ധഅധികാരത്തിന്റെയും സ്മൃതിയില് കഴിയുന്നവര്ക്ക്, സ്മൃതിസ്വരൂപവിശേഷആത്മാക്കള്ക്ക്, സദാ സഫലമാക്കുന്നതിലൂടെ സഹജ സഫലതയുടെ അനുഭവം ചെയ്യുന്നവര്ക്ക്, ബാബയുടെ സമീപആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണ, നമസ്തേ. ഡബിള് വിദേശത്തെ നാനാഭാഗത്തെയും 10 വര്ഷക്കാരായ കുട്ടികള്ക്കും വിശേഷ ആശംസയും സ്നേഹസ്മരണയും.

ദാദിമാരോട്: ബാപ്ദാദയ്ക്ക് താങ്കള് പരിവാരത്തിന്റെ ശിരോകിരീടങ്ങളായ നിമിത്ത ആത്മാക്കളോട് സദാ വിജയിച്ചുകൊണ്ടിരിക്കൂ, പറന്നുകൊണ്ടിരിക്കൂ പറപ്പിച്ചുകൊണ്ടിരിക്കൂ- ഈ സങ്കല്പം സദാ ഉണ്ട്. തന്റെ യോഗത്തിന്റെ തപസ്യയുടെ ശക്തിയിലൂടെ ശരീരത്തെ നടത്തിച്ചുകൊണ്ടിരിക്കുന്നു എന്നാല് താങ്കളോട് ബാപ്ദാദയ്ക്ക് കൂടുതല് കരുതലുണ്ട് അതുകൊണ്ട് സമയാനുസരണം വേഗത്തില് പോകാതിരിക്കൂ, പതിയെ പോകുകയും വരികയും ചെയ്യൂ എന്തെന്നാല് ലോകത്തെ പരിതസ്ഥിതികളും വേഗത്തില് മാറിമറിയുകയാണ്. അതിനാല് സേവനത്തിനെ ബാപ്ദാദ തടയുന്നില്ല, എന്നാല് സന്തുലനം. എല്ലാവരുടെയും പ്രാണന് താങ്കളുടെ ശരീരങ്ങളിലാണ്, ശരീരം ശരിയായിരിക്കണം എങ്കില് സേവനവും നന്നായി നടന്നോളും. അതിനാല് സേവനം നിറയെ ചെയ്യൂ എന്നാല് കൂടുതല് അലയരുത് കുറച്ച് ചുറ്റിക്കറങ്ങൂ. കൂടുതല് ചുറ്റുന്നതിലൂടെ എന്തു സംഭവിക്കുന്നു? ബാറ്ററി മെല്ലെയാകുന്നു, അതിനാല് ഇപ്പോഴേ സന്തുലനം വെക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെ ചിന്തിക്കരുത്, ഈ വര്ഷം ചെയ്യാം, അടുത്ത വര്ഷം എന്താകുമെന്നറിയില്ല, ഇല്ല. ജീവിക്കണം, പറക്കണം. ഇപ്പോള് താങ്കളുടെ പാര്ട്ടല്ലേ? അപ്പോള് സ്വന്തം പാര്ട്ട് മനസിലാക്കി അലയൂ എന്നാല് സന്തുലനത്തോടെ ചുറ്റിക്കറങ്ങൂ. ശരി ഫാസ്റ്റാക്കേണ്ട, രണ്ടു ദിവസം ഇവിടെയെങ്കില് മൂന്നാമത്തെ ദിവസം അവിടെ, അരുത്. ഇപ്പോള് ആ സമയമല്ല, അങ്ങനെയുള്ള സമയം വന്നാല് ഒരു ദിവസം തന്നെ നാലു നാലു സ്ഥലങ്ങളിലും പോകേണ്ടി വരും എന്നാല് ഇപ്പോഴല്ല, ശരി

വരദാനം :-
ദിവ്യഗുണങ്ങളുടെ ആഹ്വാനത്തിലൂടെ സര്വ അവഗുണങ്ങളുടെ ആഹൂതി നല്കുന്ന സന്തുഷ്ട ആത്മാവായി ഭവിക്കട്ടെ.

ദീപാവലിക്ക് വിശേഷിച്ച് വൃത്തിയാക്കലിലും സമ്പാദിക്കുന്നതിലും ശ്രദ്ധ വെക്കുന്നു. ഇങ്ങനെ താങ്കളും എല്ലാ തരത്തിലുമുള്ള ശുദ്ധീകരണത്തിന്റെയും സമ്പാദ്യത്തിന്റെയും ലക്ഷ്യം വെച്ച് സന്തുഷ്ടആത്മാവാകൂ. സന്തുഷ്ടതയിലൂടെ തന്നെ സര് ദിവ്യഗുണങ്ങളെയും ആഹ്വാനം ചെയ്യാനാവും, പിന്നെ അവഗുണങ്ങളുടെ ആഹൂതി സ്വതവേ നടന്നോളും. ഉള്ളില് എന്തു ദുര്ബലതകള്, കുറവുകള്, ദൗര്ബല്യം, കോമളത ഇരിക്കുന്നുണ്ടോ അവയെ സമാപ്തമാക്കി ഇപ്പോള് പുതിയ കണക്ക് ആരംഭിക്കൂ, പുതിയ സംസ്കാരങ്ങളുടെ പുതിയ വസ്ത്രം ധരിച്ച് സത്യമായ ദീപാവലി ആഘോഷിക്കൂ

സ്ലോഗന് :-
ബാബയുടെ ആജ്ഞാകാരിയായിരിക്കൂ എങ്കില് ഗുപ്ത ആശീര്വാദങ്ങള് സമയത്ത് സഹായിച്ചുകൊണ്ടിരിക്കും