13.01.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളുടെ മുഖത്തില് നിന്ന് സദാ ജ്ഞാനരത്ന ങ്ങള് മാത്രം വരണം, നിങ്ങളു ടെമുഖം സദാ ഹര്ഷിതമായിരിക്കണം.

ചോദ്യം :-
ബ്രാഹ്മണ ജീവിതത്തില് ഏത് കുട്ടികളാണോ ജ്ഞാനത്തിന്റെ ധാരണ ചെയ്തിട്ടുള്ളത് അവരുടെ അടയാളമെന്തായിരിക്കും?

ഉത്തരം :-
1. അവരുടെ പെരുമാറ്റം ദേവതകളെപ്പോലെയായിരിക്കും, അവരില് ദൈവീക ഗുണങ്ങളുടെ ധാരണയുണ്ടായിരിക്കും 2. അവര്ക്ക് ജ്ഞാനത്തെ വിചാരസാഗര മഥനം ചെയ്യാനുള്ള അഭ്യാസമുണ്ടായിരിക്കും. അവര് ഒരിക്കലും ആസുരീയമായ കാര്യങ്ങളെ, അര്ത്ഥം വ്യര്ത്ഥത്തെ മനനം ചെയ്യുകയില്ല. 3. അവരുടെ ജീവിതത്തില് നിന്ന് ചീത്തപറയുക, നിന്ദിക്കുക എന്നിവ അവസാനിക്കും. 4. അവരുടെ മുഖം സദാ ഹര്ഷിതമായിരിക്കും.

ഓംശാന്തി.
ജ്ഞാനത്തെയും ഭക്തിയെയും കുറിച്ച് ബാബ മനസ്സിലാക്കിതരുന്നു. ഭക്തിയിലൂടെ സത്ഗതിയുണ്ടാകുന്നില്ല എന്ന് കുട്ടികള് മനസ്സിലാക്കിക്കഴിഞ്ഞു. സത്യയുഗത്തില് ഭക്തിയുണ്ടാകില്ല. ജ്ഞാനവും സത്യയുഗത്തില് ലഭിക്കുന്നില്ല. കൃഷ്ണന് ഭക്തിയും ചെയ്യുന്നില്ല, ജ്ഞാനമാകുന്ന മുരളിയും കേള്പ്പിക്കുന്നില്ല. മുരളി അര്ത്ഥം ജ്ഞാനം നല്കുക. മുരളിയില് മായാജാലമുണ്ടെന്ന് മഹിമയുമുണ്ടല്ലോ. അതിനാല് തീര്ച്ചയായും എന്തെങ്കിലും മായാജാലമുണ്ടാകുമല്ലോ. കേവലം മുരളി കേള്പ്പിക്കുക എന്നുള്ളത്, സാധാരണ പണ്ഢിതന്മാരും ചെയ്യാറുണ്ട്. ഈ മുരളിയില് ജ്ഞാനത്തിന്റെ മായാജാലമുണ്ട്. അജ്ഞതയെ മായാജാലമെന്ന് പറയില്ല. മുരളിയെ മായാജാലമെന്ന് പറയുന്നു. ജ്ഞാനത്തിലൂടെ മനുഷ്യനില് നിന്ന് ദേവതയായി മാറുന്നു. സത്യയുഗത്തില് ഈ ജ്ഞാനത്തിന്റെ സമ്പത്താണുണ്ടാവുക. അവിടെ ഭക്തിയുണ്ടായിരിക്കില്ല. ദ്വാപരയുഗം മുതലാണ് ഭക്തിയുണ്ടാകുന്നത്, അപ്പോള് ദേവതയില് നിന്ന് മനുഷ്യനായി മാറുന്നു. മനുഷ്യരെ വികാരി എന്നും, ദേവതകളെ നിര്വ്വികാരി എന്നുമാണ് പറയുന്നത്. ദേവതകളുടെ സൃഷ്ടിയെ പവിത്രമായ ലോകമെന്നാണ് പറയുന്നത്. ഇപ്പോള് നിങ്ങള് ദേവതകളായി മാറുകയാണ്. ജ്ഞാനമെന്ന് എന്തിനെയാണ് പറയുന്നത്? ഒന്ന് സ്വയത്തിന്റെയും അഥവാ ബാബയുടെയും പരിചയം പിന്നീട് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ അറിവിനെയാണ് ജ്ഞാനമെന്നു പറയുന്നത്. ജ്ഞാനത്തിലൂടെയാണ് സത്ഗതിയുണ്ടാകുന്നത്. പിന്നീട് ഭക്തി തുടങ്ങുമ്പോള് ഇറങ്ങുന്ന കലയെന്നാണ് പറയുന്നത്, എന്തുകൊണ്ടെന്നാല് ഭക്തിയെ രാത്രിയെന്നും, ജ്ഞാനത്തെ പകലെന്നുമാണ് പറയുന്നത്. ഇത് ആരുടെ ബുദ്ധിയില് വേണമെങ്കിലും ഇരിക്കും എന്നാല് ദൈവീക ഗുണങ്ങള് ധാരണ ചെയ്യുന്നില്ല. ദൈവീക ഗുണങ്ങളുണ്ടെങ്കില് മനസ്സിലാക്കാം ജ്ഞാനത്തിന്റെ ധാരണയുണ്ടെന്ന്. ജ്ഞാനത്തിന്റെ ധാരണയുള്ളവരുടെ പെരുമാറ്റം ദേവതകളെപ്പോലെയായിരിക്കും. കുറഞ്ഞ ധാരണയുള്ളവരുടെ പെരുമാറ്റം കലര്പ്പുള്ളതായിരിക്കും. ധാരണയില്ല എങ്കില് അവര് മക്കളേയല്ല. മനുഷ്യര് ബാബയുടെ ഗ്ലാനി എത്രയാണ് ചെയ്യുന്നത്. ബ്രാഹ്മണ കുലത്തില് വരുമ്പോള്, മോശമായ വാക്കുകള് പറയുക എന്നതും ഗ്ലാനി ചെയ്യുക എന്നതും അവസാനിക്കുന്നു. നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുന്നുണ്ട്, അതില് വിചാര സാഗര മഥനം ചെയ്യുന്നതിലൂടെ അമൃത് ലഭിക്കും. വിചാര സാഗര മഥനം ചെയ്യുന്നില്ല എന്നുണ്ടെങ്കില് പിന്നീട് എന്ത് മഥനമാണ് നടക്കുക? ആസുരീയ വിചാരങ്ങള്. അതില് നിന്ന് അഴുക്ക് തന്നെ വന്നുകൊണ്ടിരിക്കും. ഇപ്പോള് നിങ്ങള് ഈശ്വരീയ വിദ്യാര്ത്ഥികളാണ്. മനുഷ്യനില് നിന്ന് ദേവതയായി മാറാനുള്ള പഠിപ്പ് പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നറിയാം. ദേവതകള് ഈ പഠിപ്പ് പഠിക്കില്ല. ദേവതകളെ ഒരിക്കലും ജ്ഞാനത്തിന്റെ സാഗരമെന്നു പറയില്ല. ജ്ഞാനത്തിന്റെ സാഗരനെന്ന് ബാബയെ മാത്രമാണ് പറയുന്നത്. ദൈവീക ഗുണങ്ങള് ജ്ഞാനത്തിലൂടെയാണ് ധാരണയാകുന്നത്. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ലഭിക്കുന്ന ഈ ജ്ഞാനം, സത്യയുഗത്തില് ഉണ്ടാകില്ല. ഈ ദേവതകളില് ദൈവീകമായ ഗുണങ്ങളുണ്ട്. നിങ്ങള് മഹിമയും പാടുന്നുണ്ട് - സര്വ്വഗുണ സമ്പന്നന്.... അതിനാല് ഇപ്പോള് നിങ്ങള്ക്ക് സമ്പന്നമായി മാറണം. സ്വയത്തോടു ചോദിക്കണം - നമ്മളില് എല്ലാം ദൈവീകമായ ഗുണങ്ങളാണോ അതോ എന്തെങ്കിലും ആസുരീയമായ അവഗുണങ്ങളുമുണ്ടോ? അഥവാ ആസുരീയ അവഗുണങ്ങളുണ്ടെങ്കില് അതിനെ ഇല്ലാതാക്കണം, എന്നാല് മാത്രമെ ദേവതയെന്ന് പറയുകയുള്ളൂ. ഇല്ലായെങ്കില് കുറഞ്ഞ പദവിയേ പ്രാപ്തമാകൂ.

ഇപ്പോള് നിങ്ങള് കുട്ടികള് ദൈവീകമായ ഗുണങ്ങള് ധാരണ ചെയ്യുന്നു. വളരെ നല്ല-നല്ല കാര്യങ്ങള് കേള്പ്പിക്കുന്നു. ഇതിനെയാണ് പുരുഷോത്തമ സംഗമയുഗമെന്നു പറയുന്നത്. ഈ യുഗത്തിലാണ് നിങ്ങള് പുരുഷോത്തമരായി മാറുന്നത്, അതിനാല് അന്തരീക്ഷവും വളരെ നല്ലതായിരിക്കണം. മുഖത്തിലൂടെ ഒരു മോശമായ വാക്കുകളും വരരുത്. ഇല്ലായെന്നുണ്ടെങ്കില് പറയും, ഇവര് കുറഞ്ഞ പദവിയുള്ളവരാണെന്ന്. സംസാരിക്കുന്ന രീതിയില് നിന്നും ചുറ്റുപാടില് നിന്നും പെട്ടെന്ന് മനസ്സിലാക്കാന് സാധിക്കും. നിങ്ങളുടെ മുഖം സദാ ഹര്ഷിതമായിരിക്കണം. ഇല്ലായെന്നുണ്ടെങ്കില് അവരില് ജ്ഞാനമുണ്ടെന്നു പറയില്ല. മുഖത്തിലൂടെ സദാ രത്നങ്ങള് വരണം. ഈ ലക്ഷ്മീ-നാരായണനെ നോക്കൂ, എത്ര ഹര്ഷിതമുഖരാണ്. ഈ ലക്ഷ്മീ-നാരായണന്റെ ആത്മാവ് ജ്ഞാന രത്നങ്ങള് ധാരണ ചെയ്തിട്ടുണ്ടായിരുന്നു. മുഖത്തിലൂടെ സദാ ജ്ഞാന രത്നങ്ങള് വരണം. രത്നങ്ങള് തന്നെ കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്യുമ്പോള് എത്ര സന്തോഷമുണ്ടാകുന്നു. ഇപ്പോള് നിങ്ങള് എടുക്കുന്ന ജ്ഞാനരത്നങ്ങള്, പിന്നീട് വജ്രങ്ങളും വൈഢൂര്യങ്ങളുമായി മാറുന്നു. 9 രത്നങ്ങളുടെ മാല വജ്രങ്ങളുടെയോ വൈഢൂര്യങ്ങളുടെയോ അല്ല. ഇത് ജ്ഞാനരത്നങ്ങളുടെ മാലയാണ്. മനുഷ്യര് പിന്നീട് അതിനെ രത്നമാണെന്ന് മനസ്സിലാക്കി മോതിരമായി ധരിക്കുന്നു. ഈ ജ്ഞാന രത്നങ്ങളുടെ മാല പുരുഷോത്തമ സംഗമയുഗത്തിലാണ് ഉണ്ടാക്കുന്നത്. ഈ രത്നങ്ങള് തന്നെയാണ് നിങ്ങളെ ഭാവിയിലെ 21 ജന്മങ്ങളിലേക്ക് സമ്പന്നമാക്കി മാറ്റുന്നത്. ഇതിനെ മറ്റാര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. ഇവിടെ നിങ്ങള് വജ്രങ്ങളും വൈഢൂര്യങ്ങളും ധരിക്കുകയാണെങ്കില് ഉടനെ ആരെങ്കിലും കൊള്ളയടിക്കും. അതിനാല് സ്വയത്തെ വളരെ വളരെ വിവേകശാലിയാക്കി മാറ്റണം. ആസുരീയ അവഗുണങ്ങളെ ഇല്ലാതാക്കണം. ആസുരീയമായ അവഗുണങ്ങളിലൂടെ മുഖം തന്നെ ആസുരീയമായി മാറുന്നു. ക്രോധത്തില് വന്നാല് മുഖം ചുവന്ന തുടുത്ത നിറത്തില് ചുട്ടുപഴുത്ത കല്ലുപോലെയാകുന്നു. കാമ വികാരമുള്ളവര് കറുത്തതായി മാറുന്നു. അതിനാല് കുട്ടികള്ക്ക് ഓരോ കാര്യത്തിലും വിചാര സാഗര മഥനം ചെയ്യണം. ഈ പഠിപ്പ് വളരെയധികം ധനം സമ്പാദിക്കാനുള്ളതാണ്. മറ്റു പഠിപ്പുകളിലൊന്നും രത്നങ്ങളുടെ സമ്പാദ്യമില്ല. ശരിയാണ്, അറിവ് പഠിച്ച് വലിയ പദവി പ്രാപ്തമാക്കുന്നു. അപ്പോള് പഠിപ്പാണ് പ്രയോജനത്തില് വന്നത്, അല്ലാതെ പൈസയല്ല. പഠിപ്പ് തന്നെയാണ് ധനം. മറ്റെല്ലാം പരിധിയുള്ള ധനമാണ്, ഇതാണ് പരിധിയില്ലാത്ത ധനം. രണ്ടും പഠിപ്പാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു, ബാബ നമ്മളെ പഠിപ്പിച്ച് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. അത് അല്പകാലത്തേക്ക് വേണ്ടിയുള്ള ഒരു ജന്മത്തിന്റെ പഠിപ്പാണ്. പിന്നീട് അടുത്ത ജന്മം ആദ്യം മുതലേ പഠിക്കണം. സത്യയുഗത്തില് ധനത്തിനുവേണ്ടിയുള്ള പഠിപ്പിന്റെ ആവശ്യമില്ല. സത്യയുഗത്തില് ഇപ്പോഴത്തെ പുരുഷാര്ത്ഥത്തിലൂടെ അളവറ്റ ധനം ലഭിക്കുന്നു. ധനം അവിനാശിയായി മാറുന്നു. ദേവതകള്ക്ക് ധനം ഒരുപാടുണ്ടായിരുന്നു. പിന്നീട്, ഭക്തിമാര്ഗ്ഗത്തില് അര്ത്ഥം രാവണരാജ്യത്തില് വന്നപ്പോഴും എത്ര ധനമുണ്ടായിരുന്നു, എത്ര ക്ഷേത്രങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. പിന്നീട് മുസ്ലീങ്ങളെല്ലാം വന്ന് ധനത്തെ കൊള്ളയടിച്ചുകൊണ്ടുപോയി. എത്ര ധനവാനായിരുന്നു. ഇന്നത്തെ കാലത്തെ പഠിപ്പിലൂടെ ഇത്രയും ധനവാനായി ആര്ക്കും മാറാന് സാധിക്കില്ല. ഇത്രയും ഉയര്ന്ന പഠിപ്പ് പഠിക്കുന്നതിലൂടെ നമ്മള് ദേവീ-ദേവതകളായി മാറുകയാണ് എന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. അതിനാല് നോക്കൂ - പഠിപ്പിലൂടെ മനുഷ്യര് എന്തായി മാറുകയാണ്. ദരിദ്രനില് നിന്നും ധനവാനായി മാറുന്നു. ഇപ്പോള് ഭാരതം തന്നെ എത്ര ദരിദ്രമാണ്. ധനവാന്മാര്ക്കാണെങ്കില് സമയം തന്നെയില്ല. തന്റെ അഹങ്കാരമുണ്ടാകുന്നു- ഞാന് ഇന്നതാണെന്ന്. ഈ ജ്ഞാനത്തില് അഹങ്കാരമെല്ലാം ഇല്ലാതാകണം. നമ്മള് ആത്മാവാണ്, ആത്മാവിന്റെ അടുത്ത് ധനം, സമ്പത്ത്, വജ്രങ്ങള്, വൈഢൂര്യങ്ങളൊന്നുമില്ല. ബാബ പറയുന്നു - ദേഹ സഹിതം എല്ലാ സംബന്ധത്തെയും ഉപേക്ഷിക്കൂ. ആത്മാവ് ശരീരം ഉപേക്ഷിക്കുമ്പോള് ധനവാനാണ് എന്നതെല്ലാം ഇല്ലാതാകുന്നു. വീണ്ടും പഠിച്ച് ധനം സമ്പാദിച്ച് അഥവാ നല്ല ദാന-പുണ്യങ്ങള് ചെയ്യുകയാണെങ്കില് ധനവാന്മാരുടെ വീട്ടില് ജന്മമെടുക്കും. പറയാറുണ്ടല്ലോ-കഴിഞ്ഞ ജന്മത്തെ കണക്കാണെന്ന്. ജ്ഞാനത്തിന്റെ ദാനം ചെയ്തിട്ടുണ്ടെങ്കില് അഥവാ കോളേജ്, ധര്മ്മശാലയെല്ലാം പണിതിട്ടുണ്ടെങ്കില് അല്പകാലത്തേക്കുവേണ്ടി അതിന്റെ ഫലം ലഭിക്കുന്നു. ഈ ദാന-പുണ്യവും ഇവിടെയാണ് ചെയ്യുന്നത്. സത്യയുഗത്തില് ചെയ്യില്ല. സത്യയുഗത്തില് നല്ല കര്മ്മങ്ങള് തന്നെയാണുണ്ടാകുന്നത്. എന്തുകൊണ്ടെന്നാല് ഈ സംഗമയുഗത്തിലെ സമ്പത്താണ് ലഭിച്ചിട്ടുള്ളത്. അവിടെ ആരില് നിന്നും വികര്മ്മം ഉണ്ടാകുന്നില്ല. എന്തുകൊണ്ടെന്നാല് രാവണന് തന്നെയില്ല. പാവപ്പെട്ടവരും വികര്മ്മങ്ങളൊന്നും ചെയ്യില്ല. ഈ ലോകത്തിലാണെങ്കില് ധനവാന്മാരില് നിന്നും വികര്മ്മങ്ങള് സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് രോഗങ്ങളും ദുഃഖങ്ങളും ഉണ്ടാകുന്നത്. സത്യയുഗത്തില് വികാരത്തില് പോകുന്നില്ലെങ്കില് എങ്ങനെ വികര്മ്മങ്ങള് സംഭവിക്കും? ഇതിന്റെയെല്ലാം ആധാരം കര്മ്മമാണ്. ഇത് മായയാകുന്ന രാവണന്റെ രാജ്യമാണ്, അതില് മനുഷ്യന് വികാരിയായി മാറുന്നു. ബാബ വന്ന് നിര്വികാരിയാക്കി മാറ്റുന്നതിനുവേണ്ടിയാണ് പഠിപ്പിക്കുന്നത്. ബാബ നിര്വികാരിയാക്കി മാറ്റുന്നു, മായ പിന്നീട് വികാരിയാക്കി മാറ്റുന്നു. രാമവംശത്തിന്റെയും രാവണവംശത്തിന്റെയും യുദ്ധമാണ് നടക്കുന്നത്. നിങ്ങള് ബാബയുടെ കുട്ടികളാണ്, മറ്റുള്ളവര് രാവണന്റെ കുട്ടികളാണ്. എത്ര നല്ല നല്ല കുട്ടികളാണ് മായയോട് തോറ്റുപോകുന്നത്. മായ വളരെ ബലവാനാണ്. എങ്കിലും പ്രതീക്ഷ വെയ്ക്കുന്നു. തീര്ത്തും അധഃപ്പതിച്ചവരെപ്പോലും ഉദ്ധരിക്കണമല്ലോ. ബാബയ്ക്കാണെങ്കില് മുഴുവന് ലോകത്തെയും ഉദ്ധരിക്കണം. ഒരുപാട് പേര് വീണുപോകുന്നുണ്ട്. തികച്ചും താഴ്ന്ന തട്ടിലേക്കു വന്ന് അധഃപ്പതിക്കുന്നു. അങ്ങനെയുള്ളവരെയും ബാബ ഉദ്ധരിക്കുന്നു. അധഃപ്പതിച്ചവരെല്ലാവരും രാവണ രാജ്യത്തിലാണ്. എന്നാല് ബാബ രക്ഷപ്പെടുത്തുന്നു. വീണ്ടും വീണുപോയിക്കൊണ്ടിരിക്കുന്നു എങ്കില്, വളരെയധികം അധഃപ്പതിച്ചുപോകുന്നു. അവര്ക്ക് പിന്നീട് ഇത്രയും ഉയരാന് സാധിക്കില്ല. അധഃപ്പതിച്ചുകഴിഞ്ഞാല് ഉള്ളില് കുത്തികൊണ്ടിരിക്കും. നിങ്ങള് പറയാറുണ്ടല്ലോ - അവസാന സമയത്ത് ആരാണോ സ്ത്രീയെ സ്മരിക്കുന്നത്..... അവരുടെ ബുദ്ധിയില് അധഃപ്പതിച്ചതിന്റെ ഓര്മ്മ തന്നെ വന്നുകൊണ്ടിരിക്കും. അതിനാല് ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്, കല്പ-കല്പം നിങ്ങള് തന്നെയാണ് ദേവതകളായി മാറുന്നത്. മൃഗങ്ങളായി മാറുമോ? മനുഷ്യര് തന്നെയാണ് ദേവതകളായി മാറുന്നതും മനസ്സിലാക്കുന്നതും. ഈ ലക്ഷ്മീ-നാരായണനും കണ്ണും മൂക്കുമെല്ലാമുണ്ട്, മനുഷ്യരല്ലേ. എന്നാല് ദൈവീക ഗുണങ്ങളുള്ളവരാണ്. അതുകൊണ്ടാണ് ദേവത എന്ന് പറയുന്നത്. ഇങ്ങനെയുള്ള സുന്ദരമായ ദേവതയായി മാറുന്നതെങ്ങനെയാണ്? പിന്നീട് എങ്ങനെയാണ് വീഴുന്നത്? ഈ ചക്രത്തെക്കുറിച്ച് നിങ്ങള്ക്ക് മനസ്സിലായിക്കഴിഞ്ഞു. വിചാര സാഗര മഥനം ചെയ്യുന്നവര്ക്ക് ധാരണയും നല്ല രീതിയിലുണ്ടായിരിക്കും. വിചാര സാഗര മഥനം ചെയ്യുന്നില്ല എന്നുണ്ടെങ്കില് ബുദ്ധിശൂന്യരായി മാറുന്നു, മുരളി കേള്പ്പിക്കുന്നവരുടെ വിചാര സാഗര മഥനം നടന്നുകൊണ്ടേയിരിക്കും. ഈ വിഷയത്തില് ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കികൊടുക്കണം. സ്വതവെ വിചാര സാഗര മഥനം നടക്കും. ഇന്നയാള് വരുന്നുണ്ട്, അവര്ക്കും ഉന്മേഷത്തോടു കൂടി മനസ്സിലാക്കികൊടുക്കും. ചിലപ്പോള് എന്തെങ്കിലും മനസ്സിലാക്കും. ഭാഗ്യത്തിലാണുള്ളത്. ചിലര്ക്ക് പെട്ടെന്നു തന്നെ നിശ്ചയം വരും, ചിലര്ക്ക് വരില്ല. പ്രതീക്ഷ വെയ്ക്കാന് സാധിക്കും. ഇപ്പോള് ഇല്ലെങ്കില് തീര്ച്ചയായും മുന്നോട്ടുപോകുമ്പോള് മനസ്സിലാക്കും. പ്രതീക്ഷ വെയ്ക്കണമല്ലോ . പ്രതീക്ഷ വെയ്ക്കുക അര്ത്ഥം സേവനത്തിനോടുള്ള താല്പര്യം വെയ്ക്കുക. ക്ഷീണിക്കരുത്. പഠിച്ചിട്ടും അധഃപ്പതിച്ചവരായി വരുകയാണെങ്കില് അവരെ വിസിറ്റിങ്ങ് റൂമില് ഇരുത്തണം. അതോ തിരിച്ചുപോകൂ എന്ന് പറയുമോ? ഇത്രയും ദിവസം എന്തുകൊണ്ട് വന്നില്ല എന്ന് തീര്ച്ചയായും ചോദിക്കും? പറയും മായയില് തോറ്റുപോയി എന്ന്. അങ്ങനെ ഒരുപാട് പേര് വരുന്നുണ്ട്. ജ്ഞാനം വളരെ നല്ലതാണെന്നറിയാം എന്നാല് മായ തോല്പ്പിച്ചു. സ്മൃതിയുണ്ടായിരിക്കുമല്ലോ. ഭക്തിയിലാണെങ്കില് ജയത്തിന്റെയോ പരാജയത്തിന്റെയോ കാര്യമില്ല. ഇത് ജ്ഞാനത്തെ ധാരണ ചെയ്യുന്നതിന്റെ കാര്യമാണ്. ഇപ്പോള് നിങ്ങള് ബാബയിലൂടെ ദേവതയായി മാറാനുള്ള സത്യമായ ഗീത കേള്ക്കുന്നു. ബ്രാഹ്മണനായി മാറാതെ ദേവതയായി മാറാന് സാധിക്കില്ല. ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും പാര്സികളിലും ബ്രാഹ്മണരില്ല. ഈ കാര്യങ്ങളെല്ലാം ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു.

നിങ്ങള്ക്കറിയാം, അല്ലാഹുവിനെ ഓര്മ്മിക്കണം. അല്ലാഹുവിനെ ഓര്മ്മിക്കുന്നതിലൂടെ തന്നെയാണ് ചക്രവര്ത്തി പദവി ലഭിക്കുന്നത്. നിങ്ങള് ആരെയെങ്കിലും കണ്ടുമുട്ടുകയാണെങ്കില് പറയൂ അല്ലാഹുവിനെ ഓര്മ്മിക്കൂ. അല്ലാഹുവിനെ തന്നെയാണ് ഉയര്ന്നതെന്നു പറയുന്നത്. വിരലുകൊണ്ട് അല്ലാഹുവിനെ സൂചിപ്പിക്കാറുണ്ടല്ലോ. അല്ലാഹു ഒന്നാണെന്നും പറയാറുണ്ട്. ഒരു ഭഗവാന് മാത്രമെയുള്ളൂ. ബാക്കിയെല്ലാവരും കുട്ടികളാണ്. അച്ഛന് സദാ ഒന്നു മാത്രമാണ്. ചക്രവര്ത്തി പദവി നേടുന്നില്ല. ജ്ഞാനവും നല്കുന്നു, തന്റെ കുട്ടികളാക്കി മാറ്റുന്നു. അതിനാല് കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. ബാബ നമ്മുടെ എത്ര സേവനമാണ് ചെയ്യുന്നത്. നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. പിന്നീട് ഒരിക്കലും ആ പുതിയ പവിത്രമായ ലോകത്തേക്ക് ബാബ വരുന്നില്ല. പാവനമായ ലോകത്തില് ബാബയെ ആരും വിളിക്കുന്നില്ല. പതിതമായവര് തന്നെയാണ് ബാബയെ വിളിക്കുന്നത്. പാവനമായ ലോകത്തില് വന്നിട്ട് എന്താണ് ചെയ്യുക. ബാബയുടെ പേര് തന്നെ പതീതപാവനന് എന്നാണ്. അതിനാല് പഴയ ലോകത്തെ പുതിയതാക്കി മാറ്റാനുള്ള ഉത്തരവാദിത്വം ബാബയുടേതാണ്. ബാബയുടെ പേര് ശിവന് എന്നാണ്, പിന്നീട് സാളിഗ്രാമെന്ന് കുട്ടികളെയാണ് പറയുന്നത്. സാളിഗ്രാമുകളുടെ പൂജയാണ് ഉണ്ടാകുന്നത്. ശിവബാബ എന്ന് പറഞ്ഞാണ് എല്ലാവരും ഓര്മ്മിക്കുന്നത്. മറ്റൊന്ന്, ബ്രഹ്മാവിനെയും ബാബ എന്നാണ് പറയുന്നത്. ഒരുപാട് പേര് പ്രജാപിതാ ബ്രഹ്മാവെന്നു പറയുന്നുണ്ട്. എന്നാല്, ബ്രഹ്മാവിനെ യഥാര്ത്ഥ രീതിയില് അറിയില്ല. ബ്രഹ്മാവ് ആരുടെ കുട്ടിയാണ്? നിങ്ങള് പറയും പരംപിതാ പരമാത്മാ ശിവനാണ് ബ്രഹ്മാവിനെ ദത്തെടുത്തത് എന്ന്. ബ്രഹ്മാവ് ശരീരധാരിയാണല്ലോ. ഈശ്വരന്റെ സന്താനങ്ങള് എല്ലാവരും ആത്മാക്കളാണ്. എല്ലാ ആത്മാക്കള്ക്കും അവരവരുടെതായ ശരീരമുണ്ട്. അവരവരുടേതായ പാര്ട്ടാണ് ലഭിച്ചിട്ടുള്ളത്, അത് അഭിനയിക്കുക തന്നെ വേണം. ഇത് പരമ്പരയായി മുന്നോട്ടു പോകുന്നു. അനാദി അര്ത്ഥം അതിന്റെ ആദി-മദ്ധ്യ-അന്ത്യമില്ല. മനുഷ്യര് കേള്ക്കുന്നുണ്ട്, പക്ഷേ പാര്ട്ട് അവസാനിക്കുമ്പോള് പിന്നീട് എങ്ങനെയാണ് വീണ്ടും ഉണ്ടാകുന്നത് എന്നതില് സംശയിക്കുന്നു. ബാബ മനസ്സിലാക്കി തരുന്നു- ഇത് അനാദിയാണ്. എപ്പോഴാണ് ഉണ്ടായതെന്ന് ചോദിക്കേണ്ട ആവശ്യമില്ല. പ്രളയമുണ്ടാകുന്നില്ല. ഇതും അന്ധവിശ്വാസമാക്കിയിരിക്കുകയാണ്. കുറച്ചു മനുഷ്യരായി മാറുന്നു അതുകൊണ്ടാണ് പ്രളയമുണ്ടായി എന്ന് പറയുന്നത്. ബാബയിലുള്ള ജ്ഞാനം ഇപ്പോള് മാത്രമാണ് പ്രകടമാകുന്നത്. ബാബയെക്കുറിച്ചു തന്നെയാണ് പറയുന്നത് - മുഴുവന് സാഗരത്തെയും മഷിയാക്കി മാറ്റൂ.... എന്നാലും മുഴുവനാകില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ ഹര്ഷിതമായ മുഖത്തിലൂടെ ബാബയുടെ പേര് പ്രശസ്തമാക്കണം. ജ്ഞാന രത്നങ്ങള് മാത്രം കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്യണം. കഴുത്തില് ജ്ഞാന രത്നങ്ങളുടെ മാലയുണ്ടായിരിക്കണം. ആസുരീയമായ അവഗുണങ്ങളെ ഇല്ലാതാക്കണം.

2) സേവനത്തില് ഒരിക്കലും ക്ഷീണിക്കരുത്. പ്രതീക്ഷ വെച്ച് താല്പര്യത്തോടു കൂടി സേവനം ചെയ്യണം. വിചാര സാഗര മഥനം ചെയ്ത് ഉന്മേഷത്തില് ഇരിക്കണം.

വരദാനം :-
സ്നേഹത്തിന്റെ പ്രതിഫലത്തില് സമാനതയുടെ അനുഭവം ചെയ്യുന്ന സര്വ്വശക്തി സമ്പന്നമായി ഭവിക്കൂ

ഏതുകുട്ടികളാണോ ബാബയുടെ സ്നേഹത്തില് സദാ ലയിച്ച് കഴിയുന്നത് അവര്ക്ക് സ്നേഹത്തിന്റെ പ്രതിഫലമായി ബാബയ്ക്ക് സമാനമാകുന്നതിന്റെ വരദാനം പ്രാപ്തമാകുന്നു. അവര് സദാ സ്നേഹയുക്തവും യോഗയുക്തവുമായിരിക്കും അവര് സര്വ്വ ശക്തികളാലും സമ്പന്നമായി സ്വതവേ മാറുന്നു. സര്വ്വ ശക്തികളും സദാ കൂടെയുണ്ടെങ്കില് വിജയം സംഭവിച്ചു കഴിഞ്ഞു. ആര്ക്കാണോ സ്മൃതിയുള്ളത് സര്വ്വശക്തിവാനായ ബാബ എന്റെ കൂട്ടുകാരനാണ്, അവര് ഒരിക്കലും ഒരു കാര്യത്താലും വിചലിതരാകുകയില്ല.

സ്ലോഗന് :-
പുരുഷാര്ത്ഥീ ജീവിതത്തില് ആരാണോ സദാ സന്തുഷ്ടവും സന്തോഷവുമായി കഴിയുന്നത് അവരാണ് ഭാഗ്യശാലികള്.