13.03.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ-എത്രസമയംലഭിക്കുന്നുവോഅന്തര്മുഖിയായിരിക്കാനുള്ളപുരുഷാര്ത്ഥംചെയ്യൂ, ബഹിര്മുഖതയിലേയ്ക്ക്വരരുത്, എങ്കിലേപാപംനശിക്കൂ.

ചോദ്യം :-
ഓരോ കുട്ടികളേയും ബാബ പഠിപ്പിക്കുന്ന ഉയരുന്ന കലയുടെ പുരുഷാര്ത്ഥം എന്താണ്?

ഉത്തരം :-
1. കുട്ടികളേ ഉയരുന്ന കലയിലേയ്ക്ക് പോകണമെങ്കില് ബുദ്ധിയോഗം ഒരു ബാബയുമായി യോജിപ്പിക്കൂ. ഇന്നയാള് ഇങ്ങനെയാണ്, ഇവര് ഇങ്ങനെയാണ് ചെയ്യുന്നത്, ഇവരില് ഇന്ന അവഗുണമുണ്ട്- ഇത്തരം കാര്യങ്ങളിലേയ്ക്ക് പോകേണ്ട ആവശ്യമില്ല. അവഗുണങ്ങളെ കാണുന്നതില് നിന്നും മുഖം തിരിക്കൂ. 2. ഒരിയ്ക്കലും പഠിപ്പിനോട് പിണങ്ങരുത്. മുരളിയില് നല്ല നല്ല പോയിന്റുകളുണ്ട്, അതിനെ ധാരണ ചെയ്തുകൊണ്ടിരിക്കൂ, അപ്പോഴേ ഉയരുന്ന കലയുണ്ടാകൂ.

ഓംശാന്തി.
ഇപ്പോള് ഇത് ജ്ഞാനത്തിന്റെ ക്ലാസാണ് പിന്നെ അതിരാവിലെയുള്ളത് യോഗത്തിന്റെ ക്ലാസാണ്. എങ്ങനെയുള്ള യോഗമാണ്? ഇത് നല്ലരീതിയില് മനസ്സിലാക്കിക്കൊടുക്കണം എന്തുകൊണ്ടെന്നാല് വളരെ അധികം ആളുകള് ഹഠയോഗത്തില് കുടുങ്ങിയിരിക്കുകയാണ്. മനുഷ്യര് പഠിപ്പിക്കുന്ന ഹഠയോഗത്തില്. ഇത് രാജയോഗമാണ്, പരമാത്മാവാണ് ഇത് പഠിപ്പിക്കുന്നത് എന്തുകൊണ്ടെന്നാല് രാജയോഗം പഠിപ്പിക്കാന് ഇവിടെ രാജാവായി ആരും തന്നെയില്ല. ഈ ലക്ഷ്മീ നാരായണന്മാര് ഭഗവാനും ഭഗവതിയുമായിരുന്നു, രാജയോഗം പഠിച്ചിരുന്നു അതിനാലല്ലേ ഭാവിയില് ഭഗവാനും ഭഗവതിയുമായത്. ഇതാണ് പുരുഷോത്തമ സംഗമയുഗത്തിന്റെ പ്രാധാന്യം. ഇതിനെ പുരുഷോത്തമം എന്നാണ് പറയുന്നത്. പഴയ ലോകത്തിന്റേയും പുതിയ ലോകത്തിന്റേയും സംഗമം. പഴയത് മനുഷ്യരും പുതിയത് ദേവതകളും. ഈ സമയത്ത് മുഴുവന് മനുഷ്യരും പഴയതാണ്. പുതിയ ലോകത്തില് പുതിയ ആത്മാക്കള് അഥവാ ദേവതകളായിരിക്കും ഉണ്ടാവുക. അവിടെയുള്ളവരെ മനുഷ്യര് എന്ന് വിളിക്കില്ല. തീര്ച്ചയായും മനുഷ്യര് തന്നെയാണ് പക്ഷേ ദൈവീക ഗുണങ്ങള് നിറഞ്ഞവരാണ്, അതിനാലാണ് ദേവീ ദേവതാ എന്നു പറയുന്നത്. പവിത്രമായും ഇരിക്കുന്നു. അച്ഛന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു കാമം മഹാശത്രുവാണ്. ഇത് രാവണന്റെ ആദ്യത്തെ ഭൂതമാണ്. ആരെങ്കിലും വളരെ അധികം ക്രോധിക്കുകയാണെങ്കില് പറയാറുണ്ട്- ഭൗ ഭൗ എന്ന് കുരക്കുന്നത് എന്തിനാണ്! ഈ രണ്ടു വികാരങ്ങള് വളരെ വലിയ ശത്രുക്കളാണ്. ലോപമോ മോഹമോ വന്നാല് ഭൗ ഭൗ എന്നു പറയില്ല. മനുഷ്യരുടെ ഉള്ളില് സയന്സിന്റെ അഹങ്കാരം കാരണത്താല് എത്ര ക്രോധമാണ്- ഇതും വളരെ വിനാശകാരിയാണ്. കാമത്തിന്റെ ഭൂതം ആദി മദ്ധ്യ അന്ത്യം ദുഃഖം നല്കുന്നതാണ്. പരസ്പരം കാമ കഠാരി പ്രയോഗിക്കുന്നു. ഈ മുഴുവന് കാര്യങ്ങളും മനസ്സിലാക്കി പിന്നീട് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. അച്ഛനില് നിന്നും സമ്പത്ത് എടുക്കുന്നതിനുള്ള സത്യമായ വഴി നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും പറഞ്ഞുകൊടുക്കാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്കു മാത്രമേ പറഞ്ഞുകൊടുക്കാന് സാധിക്കൂ. പരിധിയില്ലാത്ത അച്ഛനില് നിന്നും ഇത്രയും വലിയ സമ്പത്ത് എങ്ങനെയാണ് ലഭിക്കുന്നത്! ആര്ക്കാണോ മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കാത്തത് അവര് തീര്ച്ചയായും പഠിപ്പില് ശ്രദ്ധ നല്കുന്നുണ്ടാവില്ല. ബുദ്ധിയോഗം എവിടെയെങ്കിലും അലയുന്നുണ്ടാകും. യുദ്ധത്തിന്റെ മൈതാനമല്ലേ. സഹജമായ കാര്യമാണ്- എന്ന് ആരും കരുതരുത്. മനസ്സില് കൊടുങ്കാറ്റ് അഥവാ വികല്പങ്ങള് ആഗ്രഹിക്കാതെ തന്നെ ഒരുപാട് വരും, ഇതില് വാടരുത്. യോഗബലത്തിലൂടെയേ മായ ഓടുകയുള്ളു, ഇതില് ഒരുപാട് പരിശ്രമമുണ്ട്. ജോലികാര്യങ്ങളില് എത്രത്തോളം ക്ഷീണിക്കുന്നു എന്തുകൊണ്ടെന്നാല് ഒരുപാട് ദേഹാഭിമാനമുണ്ട്. ദേഹാഭിമാനം കാരണത്താല് ഒരുപാട് സംസാരിക്കേണ്ടതായി വരുന്നു. അച്ഛന് പറയുന്നു ദേഹീ അഭിമാനിയായി മാറു. ദേഹീ അഭിമാനിയാവുകയാണെങ്കില് എന്താണോ ബാബ മനസ്സിലാക്കിത്തരുന്നത് അതുതന്നെ മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കും. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കു. അച്ഛന് തന്നെയാണ് പഠിപ്പ് നല്കുന്നത് കുട്ടികളേ ബഹിര്മുഖിയാകരുത്. അന്തര്മുഖിയാകണം. അഥവാ എവിടെയെങ്കിലും ബഹിര്മുഖതയിലേയ്ക്ക് വരേണ്ടി വന്നാലും പിന്നീട് എത്ര സമയം ലഭിക്കുന്നുവോ അത്രയും സമയം പരിശ്രമിച്ച് അന്തര്മുഖിയായിരിക്കണം, അപ്പോഴേ പാപം ഇല്ലാതാകൂ. ഇല്ലെങ്കില് പാപവും ഇല്ലാതാകില്ല, ഉയര്ന്ന പദവിയും ലഭിക്കില്ല. ജന്മ ജന്മാന്തരങ്ങളിലെ പാപം ശിരസ്സിലുണ്ട്. ഏറ്റവും കൂടുതല് പാപം ബ്രാഹ്മണരിലാണ്, അതിലും നമ്പര്വൈസാണ്. ആരാണോ ഏറ്റവും ശ്രേഷ്ഠമാകുന്നത്, അവര് തന്നെയാണ് ഏറ്റവും നീചനാകുന്നതും. ആരാണോ രാജകുമാരനായി മാറിയത് അവര്ക്കുതന്നെ പിന്നീട് യാചകനായും മാറണം. ഡ്രാമയെ വളരെ നന്നായി മനസ്സിലാക്കണം, ആരാണോ ആദ്യം വന്നത് അവര് അവസാനവും വരും. ആദ്യം പാവനമായി മാറുന്നത് ആരാണോ അവര് തന്നെയാണ് ആദ്യം പതിതമായി മാറുന്നത്. അച്ഛന് പറയുന്നു ഞാനും വരുന്നത് ഇവരുടെ അനവധി ജന്മങ്ങളുടെ അന്ത്യത്തില്, അതും വാനപ്രസ്ഥ അവസ്ഥയിലാണ്. ഈ സമയം ചെറുപ്പക്കാരും പ്രായമായവരും എല്ലാവരുടേയും വാനപ്രസ്ഥ അവസ്ഥയാണ്. സര്വ്വരുടെയും സദ്ഗതി ചെയ്യുന്നവന് എന്ന് അച്ഛനെക്കുറിച്ച് പാട്ടുമുണ്ട്. അത് സംഭവിക്കുന്നത് പുരുഷോത്തമ സംഗമയുഗത്തിലാണ്. ഈ പുരുഷോത്തമ സംഗമയുഗത്തേയും ഓര്മ്മയില് വെയ്ക്കണം. മനുഷ്യര്ക്ക് കലിയുഗമാണെന്നത് ഓര്മ്മയുള്ളത് അതുപോലെ നിങ്ങള്ക്ക് മാത്രമാണ് സംഗമയുഗമാണെന്നത് ഓര്മ്മയുള്ളത്. നിങ്ങളിലും നമ്പര്വൈസാണ്. വളരെപ്പേര്ക്ക് തന്റെ ജോലിയും കാര്യങ്ങളും മാത്രമാണ് ഓര്മ്മ നില്ക്കുന്നത്. മുഖത്തെ പുറമെ നോക്കുന്നതില് നിന്നും അകറ്റുകയാണെങ്കില് ധാരണയും ഉണ്ടാകും. ഒരു പഴഞ്ചൊല്ലുമുണ്ട്- അന്തിമ സമയത്ത് ആരാണോ പത്നിയെ സ്മരിച്ചത്....... ഇങ്ങനെയുള്ള നല്ല നല്ല ഗീതങ്ങള്ക്കും സ്ലോഗന്സിനും നമ്മുടെ ജ്ഞാനവുമായി ബന്ധമുണ്ട്, അത് ശേഖരിക്കണം. അഴുക്ക് ലോകത്തില് നിന്നും പോവുകതന്നെ വേണം എന്നത് ഒരു ഗീതമാണ്. രണ്ടാമത്, നയനഹീനര്ക്ക് വഴി കാണിക്കൂ....... ഇങ്ങനെയുള്ള ഗീതങ്ങള് തന്റെ കൈയ്യില് വെയ്ക്കണം. മനുഷ്യര് തന്നെയാണ് ഈ ഗീതങ്ങള് ഉണ്ടാക്കിയത് എന്നാല് സംഗമത്തെക്കുറിച്ച് ഒന്നും അറിയാത്തവരാണ്. ഈ സമയത്ത് എല്ലാവരും ജ്ഞാനത്തിന്റെ നയനങ്ങളില്ലാത്ത അന്ധരാണ്. എപ്പോഴാണോ പരമാത്മാവ് വരുന്നത് അപ്പോഴേ വഴി കാണിക്കാന് കഴിയൂ. ഒരാള്ക്ക് മാത്രമായി കാണിച്ചുകൊടുക്കില്ല. ഇതാണ് ഭഗവാന്റെ ശിവശക്തി സേന. ഈ ശക്തിസേന എന്താണ് ചെയ്യുന്നത്? ശ്രീമതത്തിലൂടെ പുതിയ ലോകത്തെ സ്ഥാപിക്കുന്നു. ഭഗവാനല്ലാതെ മറ്റാരെക്കൊണ്ടും പഠിപ്പിച്ചുതരാന് കഴിയാത്ത രാജയോഗമാണ് നിങ്ങളും പഠിക്കുന്നത.് ഭഗവാന് നിരാകാരനാണ്, അവര്ക്ക് സ്വന്തമായി ശരീരമില്ല, ബാക്കി ആരെല്ലാമുണ്ടോ അവര് എല്ലാവരും ദേഹധാരികളാണ്. ഉയര്ന്നതിലും ഉയര്ന്നത് ഒരേ ഒരു ബാബ മാത്രമാണ്, അവരാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ഇത് നിങ്ങള് മാത്രമാണ് അറിയുന്നത്. നിങ്ങളിലും നമ്പര്വൈസാണ് അതിനാല് നിങ്ങള്ക്ക് വേണം മറ്റുളളവര്ക്ക് മുന്നറിയിപ്പ് നല്കാന്. വലിയ വലിയ പത്രങ്ങളില് അച്ചടിക്കണം. മനുഷ്യന് പഠിപ്പിക്കുന്ന യോഗം ഹഠയോഗമാണ്. രാജയോഗം പഠിപ്പിക്കുന്നത് ഒരേ ഒരു പരമപിതാ പരമാത്മാവ് മാത്രമാണ്, ഇതിലൂടെയാണ് മുക്തിയും ജീവന്മുക്തിയും ലഭിക്കുന്നത്. ഹഠയോഗത്തിലൂടെ രണ്ടും ലഭിക്കില്ല. ഹഠയോഗമാണ് പരമ്പരയായി നടന്നുവരുന്നത്, അത് പഴയതാണ്. ഈ രാജയോഗം കേവലം സംഗമത്തില് മാത്രമാണ് അച്ഛന് പഠിപ്പിച്ച് തരുന്നത്.

ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് പ്രഭാഷണം ചെയ്യുമ്പോള് ഓരോ ടോപ്പിക്കുകള് കണ്ടെത്തണം. പക്ഷേ അങ്ങനെ ചെയ്യുന്നില്ല. ശ്രീമതത്തിലൂടെ നടക്കുന്നവര് വളരെ കുറച്ചേയുള്ളു. ആദ്യം പ്രഭാഷണം എഴുതൂ പിന്നീട് പക്കയാക്കു എങ്കില് ഓര്മ്മ നില്ക്കും. നിങ്ങള് പ്രഭാഷണം ചെയ്യുമ്പോള് നോക്കാതെ പറയണം. നിങ്ങള്ക്ക് വായിച്ച് കേള്പ്പിക്കേണ്ടതില്ല. ആരാണോ ആത്മാവാണെന്നു മനസ്സിലാക്കി പിന്നീട് സംസാരിക്കുന്നത് അവരിലാണ് വിചാര സാഗരമഥനം ചെയ്ത് പ്രഭാഷണം ചെയ്യുന്നതിനുള്ള ശക്തി ഉണ്ടാവുക. നമ്മള് സഹോദരങ്ങളെ കേള്പ്പിക്കുകയാണ്, എന്ന് മനസ്സിലാക്കുന്നതിലൂടെ ശക്തിയുണ്ടാകും. ഇത് വളരെ ഉയര്ന്ന ലക്ഷ്യമല്ലേ. വളരെയധികം പ്രയത്നം ചെയ്യണം, ഇത് ചിറ്റമ്മയുടെ വീട്ടില് പോകുന്നത്ര എളുപ്പമുളള കാര്യമല്ല. നിങ്ങള് എത്രത്തോളം ശക്തിശാലിയാകുന്നുവോ അതിനനുസരിച്ച് മായ യുദ്ധം ചെയ്യും. അംഗദന് അഥവാ മഹാവീരനും ശക്തിശാലിയായിരുന്നു അതിനാലാണ് പറഞ്ഞത് രാവണന് പോലും എന്നെ ഇളക്കാന് ശ്രമിച്ചു. ഇത് സ്ഥൂലമായ കാര്യമല്ല. ശാസ്ത്രത്തിലുള്ളതെല്ലാം കെട്ടുകഥകളാണ്. പരമാത്മ പിതാവില് നിന്നും സുവര്ണ്ണ ജ്ഞാനം കേട്ടിരുന്ന ഈ കാതുകളാല് കെട്ടുകഥകള് കേട്ട് കേട്ട് അത് തീര്ത്തും കല്ലായി മാറി. ഭക്തിമാര്ഗ്ഗത്തില് തലകുനിയ്ക്കുകയും ചെയ്തു പൈസയും നഷ്ടപ്പെടുത്തി. ഏണിപ്പടി താഴേയ്ക്ക് ഇറങ്ങിവരുകയാണ് ചെയ്തത്. 84 ജന്മങ്ങളുടെ കഥയും ഉണ്ടല്ലോ. ആരെല്ലാം ഭക്തി ചെയ്തോ അവരെല്ലാം താഴേയ്ക്ക് ഇറങ്ങിവരുകയാണ് ചെയ്തത്. ഇപ്പോള് അച്ഛന് മുകളിലേയ്ക്ക് കയറാന് പഠിപ്പിക്കുകയാണ്. ഇപ്പോള് നിങ്ങളുടെ ഉയരുന്ന കലയാണ്. അഥവാ ബുദ്ധിയോഗം ബാബയുമായി വെയ്ക്കുന്നില്ലെങ്കില് തീര്ച്ചയായും താഴേയ്ക്ക് വീഴുകതന്നെ ചെയ്യും. അച്ഛനെ ഓര്മ്മിക്കുമ്പോള് മുകളിലേയ്ക്ക് കയറുന്നു. വളരെ അധികം പരിശ്രമമുണ്ട്, പക്ഷേ കുട്ടികള് തെറ്റുകള് ചെയ്യുന്നു. ജോലിക്കിടയില് അച്ഛനേയും ജ്ഞാനത്തേയും മറന്നുപോകുന്നു. മായ കൊടുങ്കാറ്റിലേയ്ക്ക് കൊണ്ടുവരുന്നു- ഇന്നയാള് ഇങ്ങനെയാണ്, ഇങ്ങനെ ചെയ്യുന്നു, ഈ ബ്രാഹ്മണി ഇങ്ങനെയാണ്, ഇവരില് ഇന്ന അവഗുണമുണ്ട്. അല്ല. ഇതില് നിങ്ങളുടെ എന്താണ് നഷ്ടമാകുന്നത്! ആരും സര്വ്വഗുണ സമ്പന്നരായി മാറിയിട്ടില്ല. ആരുടേയും അവഗുണത്തെ കാണരുത് പകരം ഗുണത്തെ ഗ്രഹിക്കണം. അഥവാ അവഗുണത്തെ കാണുകയാണെങ്കില് മുഖം തിരിക്കൂ. മുരളി ലഭിക്കുന്നുണ്ട് അത് കേട്ട് ധാരണചെയ്തുകൊണ്ടേപോകൂ. ബുദ്ധികൊണ്ട് മനസ്സിലാക്കണം ബാബ പറയുന്ന കാര്യം തീര്ത്തും ശരിയാണ്. ഏതുകാര്യം ശരിയല്ലെന്നു തോന്നുന്നുണ്ടോ അതിനെ ഉപേക്ഷിക്കണം. പഠിപ്പിനോട് ഒരിയ്ക്കലും പിണങ്ങരുത്. ബ്രാഹ്മിണിയോടോ പഠിപ്പിനോടോ പിണങ്ങുക അര്ത്ഥം അച്ഛനോട് പിണങ്ങുക എന്നതാണ്. ഇങ്ങനെയും അനേകം കുട്ടികളുണ്ട്, അവര് പിന്നീട് സെന്ററിലേയ്ക്ക് വരില്ല. ആര് എങ്ങനെയുമാവട്ടെ നിങ്ങള്ക്ക് മുരളിയാണ് കാര്യം, മുരളിയില് എന്താണോ കേള്പ്പിച്ചത് അതിലെ നല്ല നല്ല പോയിന്റെസ് ധാരണ ചെയ്യണം. ആരോടും സംസാരിക്കുന്നതിന് താല്പര്യമില്ലെങ്കില് ശാന്തമായിരുന്ന് മുരളി കേട്ടതിനുശേഷം പോകണം. ഞാന് ഇവിടേയ്ക്ക് വരുകയേയില്ല എന്ന് പറഞ്ഞ് പിണങ്ങരുത്. നമ്പര്വൈസല്ലേ എല്ലാവരും. അതിരാവിലെ നിങ്ങള് ഓര്മ്മയില് ഇരിക്കുന്നു ഇതും വളരെ നല്ലതാണ്. ബാബ വന്ന് സെര്ച്ച് ലൈറ്റ് നല്കുകയാണ്. ബാബയും അനുഭവം കേള്പ്പിക്കുകയാണ് ഇരിക്കുമ്പോള് വിശിഷ്ടമായ കുട്ടികളെയാണ് ആദ്യം ഓര്മ്മയില് വരുന്നത്. വിദേശത്തായിക്കോട്ടെ, കല്ക്കത്തയിലായിക്കൊള്ളട്ടെ ആദ്യം വിശിഷ്ട കുട്ടികളെയാണ് ഓര്മ്മിച്ച് സെര്ച്ച് ലൈറ്റ് നല്കുന്നത്. ഇവിടെയും കുട്ടികള് ഇരിക്കുന്നുണ്ട് എന്നാല് ബാബ ഓര്മ്മിക്കുന്നത് സേവനം ചെയ്യുന്ന കുട്ടികളേയാണ്. എങ്ങനെയാണോ നല്ല കുട്ടികള് ശരീരം വിട്ട് പോകുകയാണെങ്കില് അവരുടെ ആത്മാവിനെ ഓര്മ്മിക്കുന്നത്, വളരെ അധികം സേവനം ചെയ്തിട്ടാണ് പോയത്. എങ്കില് തീര്ച്ചയായും ഇവിടെ സമീപത്തുളള ഏതെങ്കിലും വീട്ടില് തന്നെയുണ്ടാകും. അതിനാല് ബാബ അവരെയും ഓര്മ്മിച്ച് സെര്ച്ച് ലൈറ്റ് നല്കുന്നു. എല്ലാവരും ബാബയുടെ കുട്ടികള് തന്നെയല്ലേ. പക്ഷേ ആരാര് നല്ലരീതിയില് സേവനം ചെയ്യുന്നു എന്നത് - എല്ലാവര്ക്കും അറിയാം. ശിവബാബ ഇവിടേയ്ക്ക് സെര്ച്ച് ലൈറ്റ് നല്കൂ എന്നു പറയുമ്പോള് നല്കുന്നു. രണ്ട് എഞ്ചിനല്ലേ. ബ്രഹ്മാവും ഇത്രയും വലിയ പദവി പ്രാപ്തമാക്കുന്നുവെങ്കില് തീര്ച്ചയായും ശക്തിയുണ്ടാകും. ബാബ എപ്പോഴും മനസ്സിലാക്കിത്തരുന്നുണ്ട് ശിവബാബയാണ് പഠിപ്പിക്കുന്നത് എന്ന ചിന്ത എപ്പോഴും വേണം ശിവബാബയെത്തന്നെയാണ് ഓര്മ്മിക്കേണ്ടത്. ഇവിടെ രണ്ട് ആത്മാക്കളുണ്ട് എന്ന് മനസ്സിലാക്കുന്നുണ്ട്. ബാക്കി ആരിലും രണ്ട് ആത്മാക്കളില്ല അതിനാല് ഈ രണ്ട് ആത്മാക്കളുടെ സന്മുഖത്ത് വരുമ്പോള് നല്ല രീതിയില് റിഫ്രഷാകുന്നു. അതിരാവിലെയുള്ള സമയവും വളരെ നല്ലതാണ്. സ്നാനം ചെയ്തശേഷം മട്ടുപ്പാവില് ഏകാന്തമായിരിക്കണം. ബാബ ഇതിനുവേണ്ടിയാണ് വലിയ വലിയ മട്ടുപ്പാവുകള് ഉണ്ടാക്കിയിരിക്കുന്നത്. പള്ളിയിലെ അച്ഛന്മാരും പരിപൂര്ണ്ണ സൈലന്സിലേയ്ക്ക് പോകുന്നു, തീര്ച്ചയായും ക്രിസ്തുവിനെ ഓര്മ്മിക്കുകയായിരിക്കും. ഈശ്വരനെ അറിയില്ലല്ലോ. അഥവാ ഈശ്വരനെ ഓര്മ്മിക്കുകയാണെങ്കില് ശിവലിംഗമായിരിക്കും ബുദ്ധിയില് വരുന്നുണ്ടാവുക. തന്റെ ലഹരിയില് മുഴുകും, എങ്കില് അവരില് നിന്നും ഗുണം എടുക്കണം. ദത്താത്രേയനെക്കുറിച്ചും പറയാറുണ്ട്, അവര് എല്ലാവരില് നിന്നും ഗുണം എടുക്കുമായിരുന്നു. നിങ്ങള് കുട്ടികളും നമ്പര്വൈസായി ദത്താത്രേയന്മാരാണ്. ഇവിടെ വളരെയധികം ഏകാന്തതയുണ്ട്. എത്ര ആഗ്രഹിക്കുന്നുണ്ടോ അത്രയും സമ്പാദ്യം ഉണ്ടാക്കാന് സാധിക്കും. പുറത്താണെങ്കില് ജോലിയും കാര്യങ്ങളും ഓര്മ്മവന്നുകൊണ്ടിരിക്കും. 4 മണി സമയവും വളരെ നല്ലതാണ്. പുറത്ത് എവിടെയും പോകേണ്ട ആവശ്യമില്ല. വീട്ടില് തന്നെയിരിക്കൂ, ഇവിടെ കാവലുമുണ്ട്. യജ്ഞത്തില് കാവല്ക്കാരെ വെയ്ക്കേണ്ടി വരുന്നു. യജ്ഞത്തിലെ ഓരോ വസ്തുവിനേയും വളരെയധികം സംരക്ഷിക്കേണ്ടി വരുന്നു എന്തുകൊണ്ടെന്നാല് യജ്ഞത്തിലെ ഓരോ വസ്തുവും വളരെ വിലപ്പെട്ടതാണ്, അതിനാല് സേഫ്റ്റിയാണ് ഫസ്റ്റ്(സുരക്ഷയാണ് പ്രധാനം). ഇവിടേയ്ക്ക് അങ്ങനെയുളള ആരും വരുകയില്ല. ഇവിടെ ആഭരണങ്ങള് മുതലായവയൊന്നും ഉണ്ടാകില്ല എന്നത് അറിയാം. ഇത് ക്ഷേത്രവുമല്ല. ഇന്നുകാലത്ത് എല്ലായിടത്തും കളവ് നടക്കുന്നുണ്ട്. വിദേശങ്ങളിലും പഴയ വസ്തുക്കള് കട്ടുകൊണ്ടുപോകാറുണ്ട്. ലോകം വളരെ അഴുക്കുനിറഞ്ഞതാണ്, കാമം മഹാശത്രുവാണ്. അത് എല്ലാത്തിനേയും മറപ്പിക്കുന്നു.

നിങ്ങളുടെ രാവിലത്തെ ക്ലാസ് സദാ ആരോഗ്യവാനായി മാറുന്നതിനുള്ളതാണ് (യോഗം) ശേഷമുള്ള ഈ ക്ലാസ് (മുരളി) സദാ ധനവാനായി മാറുന്നതിനുള്ളതാണ്. അച്ഛനെ ഓര്മ്മിക്കുകയും വേണം ഒപ്പം വിചാര സാഗരമഥനവും ചെയ്യണം. അച്ഛനെ ഓര്മ്മിക്കുകയാണെങ്കില് സമ്പത്തും ഓര്മ്മവരും. ഈ യുക്തി വളരെ സഹജമാണ്. അച്ഛന് ബീജരൂപമാണ്. വൃക്ഷത്തിന്റെ ആദി മദ്ധ്യ അന്ത്യത്തെ അറിയാം. നിങ്ങളുടെ ജോലിയും ഇതുതന്നെയാണ്. ബീജത്തെ ഓര്മ്മിക്കുന്നതിലൂടെ പവിത്രമായി മാറും. ചക്രത്തെ ഓര്മ്മിക്കുകയാണെങ്കില് ചക്രവര്ത്തീ രാജാവായി മാറും അര്ത്ഥം ധനം ലഭിക്കും. വിക്രമ രാജാവും വികര്മ്മാജീത്ത് രാജാവും രണ്ട് സംവത്സരങ്ങളേയും കലര്ത്തിയിരിക്കുന്നു. രാവണന് വന്നതും വിക്രമ സംവത്സരം ആരംഭിച്ചു, തിയ്യതി മാറിപ്പോയി. വികര്മ്മാജീത്ത് സംവത്സരം നടക്കുന്നത് ഒന്നു മുതല് 2500 വര്ഷങ്ങള് വരേയും പിന്നീട് 2500 മുതല് 5000 വരെ വിക്രമ സംവത്സരവുമാണ്. ഹിന്ദുക്കള്ക്ക് തന്റെ ധര്മ്മത്തെപ്പോലും അറിയില്ല. ഈ ഒരു ധര്മ്മം മാത്രമാണ് തന്റെ സത്യമായ ധര്മ്മത്തെ മറന്ന് അധര്മ്മികളായി മാറുന്നത്. ധര്മ്മ സ്ഥാപകനേയും മറന്നുപോയി. ആര്യസമാജം എപ്പോഴാണ് ആരംഭിച്ചത് എന്ന് നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് കഴിയും. ആര്യന്മാര്(സംസ്ക്കാരസമ്പന്നര്) സത്യയുഗത്തിലാണ് ഉണ്ടായിരുന്നത്. ഇപ്പോള് അനാര്യരാണ്. ഇപ്പോള് ബാബ വന്ന് നിങ്ങളെ സംസ്ക്കാരസമ്പന്നരാക്കുകയാണ്. നിങ്ങളുടെ ബുദ്ധിയില് മുഴുവന് ചക്രവുമുണ്ട്. ആരാണോ നല്ല പുരുഷാര്ത്ഥികള് അവര്ക്ക് സ്വയവും അറിയാം, മറ്റുള്ളവരെക്കൊണ്ടും പുരുഷാര്ത്ഥം ചെയ്യിക്കും. അച്ഛന് ഏഴകളുടെ തോഴനാണ്. ഗ്രാമങ്ങളിലുള്ളവര്ക്ക് സന്ദേശം നല്കണം. 6 ചിത്രങ്ങള് മതിയാകും. 84 ജന്മങ്ങളുടെ ചക്രത്തിന്റെ ചിത്രം വളരെ നല്ലതാണ്. അതുപയോഗിച്ച് നല്ലരീതിയില് മനസ്സിലാക്കിക്കൊടുക്കു. പക്ഷേ മായ ഇത്രയും ശക്തിശാലിയാണ് എല്ലാം മറപ്പിക്കുന്നു. ഇവിടെയാണെങ്കില് രണ്ട് ലൈറ്റുകളും ഒരുമിച്ചാണ്. ഒന്നു ശിവബാബയുടേത്, മറ്റൊന്ന് ബ്രഹ്മാവിന്റേത് രണ്ടും സമര്ത്ഥമാണ്. പക്ഷേ ബ്രഹ്മാവ് പറയുന്നു നിങ്ങള് ഒരേഒരു സമര്ത്ഥനായ ലൈറ്റിനെത്തന്നെ പിടികൂടൂ. കുട്ടികള് എല്ലാവരും ഓടിവരുന്നു. ഇവിടെ ഡബിള് ലൈറ്റുണ്ട് എന്നു കരുതുന്നു. അച്ഛന് സന്മുഖത്ത് കേള്പ്പിക്കുകയാണ്. അങ്ങയില് നിന്നുമാത്രമേ കേള്ക്കു, അങ്ങയോട് മാത്രമേ സംസാരിക്കൂ......... എന്ന് പാട്ടുമുണ്ട്, പക്ഷേ ഇവിടെത്തന്നെ ഇരിക്കണം എന്നില്ല. 8 ദിവസം ധാരാളമാണ്. അഥവാ എല്ലാവരേയും ഇരുത്തിയാല് കൂടുതല് പേരാകും.

ഡ്രാമ അനുസരിച്ച് എല്ലാം നടന്നുകൊണ്ടിരിക്കും. പക്ഷേ നിങ്ങള്ക്ക് ഉള്ളില് സന്തോഷം വളരെ അധികം ഉണ്ടായിരിക്കണം. ആരാണോ മറ്റുള്ളവരെ തനിക്കു സമാനമാക്കി മാറ്റുന്നത് അവര്ക്കാണ് ഈ സന്തോഷമുണ്ടാവുക. പ്രജകളെ ഉണ്ടാക്കുമ്പോഴല്ലേ രാജാവാകാന് സാധിക്കൂ. പാസ്പ്പോര്ട്ടും ആവശ്യമാണ്. ബാബയോട് ആരെങ്കിലും ചോദിച്ചാല് ബാബ ഉടന് തന്നെ പറയും സ്വയത്തെ നോക്കൂ- എന്റെയുള്ളില് എന്തെങ്കിലും അവഗുണമുണ്ടോ? സ്തുതി നിന്ദ എല്ലാം സഹിക്കേണ്ടതായി വരും. യജ്ഞത്തില് നിന്ന് എന്ത് ലഭിച്ചോ അതില് സന്തുഷ്ടരാകണം. യജ്ഞത്തിലെ ഭോജനത്തോട് വളരെ അധികം സ്നേഹമുണ്ടാകണം. സന്യാസിമാര് ഭക്ഷണം കഴിച്ച തട്ട് കഴുകി ആ വെള്ളം കുടിക്കുന്നു എന്തുകൊണ്ടെന്നാല് അവര്ക്ക് ഭക്ഷണത്തിന്റെ മഹത്വം അറിയാം. ധാന്യം ഒട്ടും ലഭിക്കാത്ത സമയം ഇനി വരാനിരിക്കുന്നു. അതിനാല് എല്ലാം സഹിക്കേണ്ടതായി വരും, എങ്കിലേ പാസാകാന് സാധിക്കൂ. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആരിലെങ്കിലും എന്തെങ്കിലും അവഗുണം കാണപ്പെടുകയാണെങ്കില് തന്റെ മുഖത്തെ അതില് നിന്നും തിരിക്കണം. പഠിപ്പിനോട് ഒരിയ്ക്കലും പിണങ്ങരുത്. ദത്താത്രേയനു സമാനം എല്ലാവരില് നിന്നും ഗുണം എടുക്കണം

2. പുറത്തുനിന്നും ബുദ്ധിയെ വിടുവിച്ച് അന്തര്മുഖിയായിരിക്കുന്നതിനുള്ള അഭ്യാസം ചെയ്യണം. ജോലി കാര്യങ്ങള് ചെയ്തുകൊണ്ടും ദേഹീ അഭിമാനിയായിരിക്കണം. വളരെ അധികം സംഭാഷണങ്ങളിലേയ്ക്ക് വരരുത്.

വരദാനം :-
സുഖസ്വരൂപരായി സര്വ്വാത്മാക്കള്ക്കും സുഖം നല്കുന്ന മാസ്റ്റര് സുഖദാതാവായി ഭവിയ്ക്കട്ടെ.

ഏതു കുട്ടികളാണോ സദാ യഥാര്ത്ഥമായ കര്മ്മങ്ങള് ചെയ്യുന്നത് അവര്ക്ക് ആ കര്മ്മത്തിന്റെ പ്രത്യക്ഷ ഫലമായ സന്തോഷവും ശക്തിയും ലഭിക്കുന്നു. അവരുടെ ഹൃദയം സദാ സന്തുഷ്ടമായിരിക്കുന്നു. അവര്ക്ക് സങ്കല്പത്തില് പോലും ദുഖത്തിന്റെ അലകള് വരികയില്ല. സംഗമയുഗീ ബ്രാഹ്മണന് അര്ത്ഥം ദുഖത്തിന്റെ പേരോ അടയാളമോ ഇല്ല. എന്തുകൊണ്ടെന്നാല് സുഖദാതാവിന്റെ കുട്ടികളാണ്. ഇങ്ങനെയുളള സുഖദാതാവിന്റെ കുട്ടികള് സ്വയം മാസ്റ്റര് സുഖദാതാവായിരിക്കും. അവര് ഓരോ ആത്മാക്കള്ക്കും സദാ സുഖം നല്കുന്നു. അവര് ഒരിക്കലും ദുഖം കൊടുക്കില്ല, ദുഖം എടുക്കില്ല.

സ്ലോഗന് :-
മാസ്റ്റര് ദാതാവായി മാറി സഹയോഗം, സ്നേഹം, സഹാനുഭൂതി നല്കണം - ഇതാണ് ദയാ മനസ്കനായ ആത്മാവിന്റെ അടയാളം.