13.05.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - അമൃതവേളയില് തന്റെ മറ്റു സങ്കല് പങ്ങളെയെല്ലാം അവസാ നിപ്പിച്ച് ഒരേയൊരു ബാബയെ സ്നേഹത്തോട െഓര്മ്മിക്കൂ, ബാബയുമായി മധുര മധുര മായിആത്മീയ സംഭാഷണം നടത്തൂ.

ചോദ്യം :-
നിങ്ങള് കുട്ടികളുടെ ഓരോ വാക്കിലും അര്ത്ഥമുണ്ട്, അര്ത്ഥ സഹിതമുള്ള വാക്കുകള് ആര്ക്കാണ് പറയാന് കഴിയുക?

ഉത്തരം :-
ആരാണോ ദേഹീ അഭിമാനികള്, അവര്ക്കേ ഓരോ വാക്കും അര്ത്ഥ സഹിതം പറയാന് സാധിക്കൂ. ബാബ നിങ്ങളെ സംഗമത്തില് എന്തെല്ലാം പഠിപ്പിക്കുന്നുവോ, അതെല്ലാം അര്ത്ഥമുള്ളതാണ്. ദേഹാഭിമാനത്തില് വന്ന് മനുഷ്യര് എന്തെല്ലാം പറയുന്നുവോ അതെല്ലാം അര്ത്ഥമില്ലാത്ത അനര്ത്ഥങ്ങളാണ്. അതില് നിന്നും ഒരു ഫലവും ഉണ്ടാകുന്നില്ല, ഒരു പ്രയോജനവുമില്ല.

ഗീതം :-
നയനഹീനര്ക്ക് വഴി കാണിക്കൂ പ്രഭോ...

ഓംശാന്തി.
ഈ ഗീതങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. നിങ്ങള്ക്ക് ഗീതങ്ങളുടെ ആവശ്യമില്ല. ബുദ്ധിമുട്ടിന്റെ ഒരു കാര്യവുമില്ല. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് ബുദ്ധിമുട്ടുകള് ധാരാളമാണ്. എത്രയധികം ആചാര അനുഷ്ഠാനങ്ങളാണ് നടക്കുന്നത്- ബ്രാഹ്മണരെ കഴിപ്പിക്കുക, തീര്ത്ഥാടനം നടത്തുക തുടങ്ങി ഒരുപാട് കാര്യങ്ങള് ചെയ്യാനുണ്ട്. ഇവിടെ വരുമ്പോള് മുഴുവന് ബുദ്ധിമുട്ടുകളില് നിന്നും രക്ഷപ്പെടുന്നു. ഇതില് ഒന്നും ചെയ്യാനില്ല. വായിലൂടെ ശിവ ശിവ എന്നു പറയുകയും വേണ്ട. ഇത് വിധിപൂര്വ്വമുള്ള കാര്യമല്ല, ഇതിലൂടെ ഒരു ഫലവും ലഭിക്കില്ല. ബാബ പറയുന്നു - ഇത് ഉള്ളുകൊണ്ട് മനസ്സിലാക്കണം ഞാന് ആത്മാവാണ്. ബാബ പറഞ്ഞിട്ടുണ്ട് എന്നെ ഓര്മ്മിക്കൂ, അന്തര്മുഖിയായി ബാബയെ ഓര്മ്മിക്കണം, ബാബ പ്രതിജ്ഞ ചെയ്യുകയാണ് ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപം ഭസ്മമാകും. ഇതാണ് യോഗാഗ്നി, ഇതിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും പിന്നീട് നിങ്ങള് തിരിച്ച് പോകും. ചരിത്രം ആവര്ത്തിക്കുകയാണ്. ഇതെല്ലാം തന്നോടുതന്നെ സംസാരിക്കാനുള്ള യുക്തികളാണ്. തന്നോടുതന്നെ ആത്മീയ സംഭാഷണം നടത്തിക്കൊണ്ടിരിക്കൂ. ബാബ പറയുന്നു - ഞാന് കല്പ-കല്പം നിങ്ങള്ക്ക് ഈ യുക്തി പറഞ്ഞുതരുന്നു. ഇതും അറിയാം പതുക്കെ-പതുക്കെ ഈ വൃക്ഷം വൃദ്ധി പ്രാപിക്കും. എപ്പോഴാണോ ഞാന് വന്ന് നിങ്ങള് കുട്ടികളെ മായയുടെ ബന്ധനത്തില് നിന്നും മുക്തമാക്കുന്നത് അപ്പോഴാണ് മായയുടെ കൊടുങ്കാറ്റ് അടിക്കുന്നത്. സത്യയുഗത്തില് ഒരു ബന്ധനവും ഉണ്ടാകില്ല. ഈ പുരുഷോത്തമ സംഗമയുഗവും ഇപ്പോള് അര്ത്ഥ സഹിതം നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇവിടെ ഓരോ കാര്യവും അര്ത്ഥ സഹിതമാണ്. ദേഹാഭിമാനികള് എന്തെല്ലാം കാര്യങ്ങള് പറയുന്നുവോ അതെല്ലാം അനര്ത്ഥങ്ങളാണ്. ദേഹീ അഭിമാനി എന്തെല്ലാം കാര്യങ്ങള് പറയുന്നുവോ അതെല്ലാം അര്ത്ഥമുള്ളതാണ്. അതില് ഫലമുണ്ടാകും. ഇപ്പോള് ഭക്തിമാര്ഗ്ഗത്തില് എത്ര ബുദ്ധിമുട്ടുകളാണ്. തീര്ത്ഥയാത്ര നടത്തണം, ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം ഇതെല്ലാം ഭഗവാനിലേയ്ക്ക് എത്തുന്നതിനുള്ള വഴികളാണ് എന്നു കരുതുന്നു. എന്നാല് കുട്ടികള് ഇപ്പോള് മനസ്സിലാക്കിയിട്ടുണ്ട് ഒരാള്ക്കുപോലും തിരിച്ചുപോകാന് കഴിയില്ല. ആദ്യ നമ്പറിലുള്ള വിശ്വത്തിന്റെ അധികാരിയായി മാറിയ ലക്ഷ്മീ നാരായണന്മാര്ക്കാണ് 84 ജന്മങ്ങള് കാണിക്കുന്നത്. അപ്പോള് പിന്നെങ്ങനെ ബാക്കി ആര്ക്കെങ്കിലും രക്ഷപ്പെടാന് കഴിയും. ഇപ്പോള് ചക്രത്തില് വരുകയാണെങ്കില് കൃഷ്ണന് സദാ കൃഷ്ണനായിരിക്കും എന്ന് എങ്ങനെ പറയാന് സാധിക്കും. ശരിയാണ്, കൃഷ്ണന്റെ നാമവും രൂപവുമെല്ലാം മാറി, ബാക്കി ആത്മാവ് ഏതെങ്കിലും രൂപത്തിലുണ്ടായിരിക്കും. ഈ മുഴുവന് കാര്യങ്ങളും ബാബ വന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഇത് പഠിപ്പാണ്. വിദ്യാര്ത്ഥി ജീവിതത്തില് ശ്രദ്ധ നല്കണം. ദിവസവും തന്റെ സമയം മുഖ്യമായും ചാര്ട്ട് എഴുതാനായി നീക്കിവെയ്ക്കണം. വ്യാപാരികള്ക്ക് ഒരുപാട് ബന്ധനം ഉണ്ടാകും. ജോലി ചെയ്യുന്നവര്ക്ക് ബന്ധനം ഉണ്ടാകില്ല. അവര് അവരുടെ ജോലി പൂര്ത്തിയാക്കി അതോടെ കഴിഞ്ഞു. വ്യാപാരികളാണെങ്കില് അവരുടെ അടുത്തേയ്ക്ക് ഗ്രാഹകര് വരുമ്പോള് ഏതു സമയത്തും സപ്ലെ ചെയ്യേണ്ടതായി വരും. ബുദ്ധിയോഗം പുറത്തുപോകും. അതിനാല് പരിശ്രമിച്ച് സമയം നീക്കിവെയ്ക്കണം, അമൃതവേളയുടെ സമയം വളരെ നല്ലതാണ്. ആ സമയത്ത് പുറത്തുള്ള ചിന്തകളെ അവസാനിപ്പിക്കണം, ഒരു ചിന്തയും വരരുത്. ബാബയുടെ ഓര്മ്മയുണ്ടാകണം. ബാബയുടെ മഹിമകള് എഴുതണം - ബാബ ജ്ഞാനസാഗരനാണ്, പതിത പാവനനാണ്. ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു, ബാബയുടെ ശ്രീമതം അനുസരിച്ച് നടക്കണം. ഏറ്റവും നല്ല മതം ലഭിക്കുന്നു മന്മനാഭവ. മറ്റാര്ക്കും പറയാന് സാധിക്കില്ല. തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുന്നതിന് കല്പ കല്പം ഈ മതം ലഭിക്കുന്നു. ബാബ ഇത്രയേ പറയുന്നുള്ളു എന്നെമാത്രം ഓര്മ്മിക്കൂ. ഇതിനെയാണ് വശീകരണ മന്ത്രം എന്നു പറയുന്നത്, അര്ത്ഥസഹിതം ഓര്മ്മിക്കുന്നതിലൂടെയേ സന്തോഷം ഉണ്ടാകൂ.

ബാബ പറയുന്നു അവ്യപിചാരിയായ ഓര്മ്മവേണം. എങ്ങനെയാണോ ഭക്തിയില് ഒരു ശിവബാബയുടെ പൂജ അവ്യഭിചാരിയാണ് പിന്നീട് വ്യഭിചാരിയാകുന്നതിലൂടെ അനേകരുടെ ഭക്തി ചെയ്യുന്നു. ആദ്യം ഉണ്ടായിരുന്നത് അദ്വൈതഭക്തിയായിരുന്നു, ഒരാളുടെ ഭക്തിയായിരുന്നു ചെയ്തത്. ജ്ഞാനവും ആ ഒരാളില് നിന്നുതന്നെ കേള്ക്കണം. നിങ്ങള് കുട്ടികള് ആരുടെ ഭക്തിയാണോ ചെയ്തത്, അവര് സ്വയം നിങ്ങള്ക്ക് മനസ്സിലാക്കിത്തരികയാണ് - മധുര മധുരമായ കുട്ടികളേ ഇപ്പോള് ഞാന് വന്നിരിക്കുന്നു, ഈ ഭക്തിയുടെ കാലഘട്ടം ഇപ്പോള് പൂര്ത്തിയായിരിക്കുന്നു. നിങ്ങള് തന്നെയാണ് ആദ്യമാദ്യം ശിവബാബയുടെ ക്ഷേത്രം നിര്മ്മിച്ചത്. ആ സമയത്ത് നിങ്ങള് അവ്യഭിചാരി ഭക്തരായിരുന്നു, അതിനാല് വളരെ സുഖികളായിരുന്നു എന്നാല് പിന്നീട് വ്യഭിചാരി ഭക്തിചെയ്തതിനാല് ദ്വൈതത്തിലേയ്ക്ക് വന്നു അപ്പോള് കുറച്ച് ദുഃഖമുണ്ടാകുന്നു. ഒരു ബാബ എല്ലാവര്ക്കും സുഖം നല്കുന്നവനല്ലേ. ബാബ പറയുന്നു ഞാന് വന്ന് നിങ്ങള് കുട്ടികള്ക്ക് മന്ത്രം നല്കുകയാണ്. മന്ത്രവും ഒരാളില് നിന്ന് കേള്ക്കൂ, ഇവിടെ ദേഹധാരിയായ ആരുമില്ല. ഇവിടെ നിങ്ങള് ബാപ്ദാദയുടെ അടുത്തേയ്ക്കാണ് വരുന്നത്. ശിവബാബയേക്കാള് ഉയര്ന്നവരായി ആരുമില്ല. ഭാരതം തന്നെയായിരുന്നു സ്വര്ഗ്ഗം, ലക്ഷ്മീ നാരായണന്മാരുടെ രാജ്യമായിരുന്നു. അവരെ ഇങ്ങനെയാക്കി മാറ്റിയത് ആരാണ്? ആരുടെ പൂജയാണ് പിന്നീട് നിങ്ങള് ചെയ്യുന്നത്. മഹാലക്ഷ്മി ആരാണ് ഇത് ആര്ക്കും അറിയില്ല! മഹാലക്ഷ്മിയുടെ മുന്ജന്മം ഏതായിരുന്നു? നിങ്ങള് കുട്ടികള്ക്ക് അറിയാം അത് ജഗദംബയായിരുന്നു. നിങ്ങള് എല്ലാവരും മാതാക്കളാണ്, വന്ദേ മാതരം. മുഴുവന് വിശ്വത്തിലും നിങ്ങള് നിങ്ങളുടെ അവസരമെടുക്കുന്നു. ഭാരത മാതാവ് എന്നത് ഒരാളുടെ പേരല്ല. നിങ്ങള് എല്ലാവരും ശിവനില് നിന്നും യോഗബലത്തിലൂടെ ശക്തി നേടുന്നു. ശക്തി എടുക്കുന്നതില് മായ തടസ്സമുണ്ടാക്കുന്നു. യുദ്ധത്തില് ആരെങ്കിലും വീറുകാണിക്കുയാണെങ്കില് വളരെ ധൈര്യവാനായി യുദ്ധം ചെയ്യണം. അല്ലാതെ ആരോ വീറുകാണിച്ചു നിങ്ങള് ഉടന് കുടുങ്ങി അങ്ങനെയാകരുത്, ഇത് മായയുടെ യുദ്ധമാണ്. ബാക്കി ഏതെങ്കിലും കൗരവരുടെയോ പാണ്ഢവരുടേയോ യുദ്ധമില്ല, അവര് സ്വയം തന്നെയാണ് യുദ്ധം ചെയ്യുന്നത്. മനുഷ്യര് യുദ്ധം ചെയ്യുമ്പോള് ഒന്നോ രണ്ടോ അടി ഭൂമിക്ക് വേണ്ടി കഴുറക്കുന്നു. ബാബ വന്ന് മനസ്സിലാക്കിത്തരുന്നു - ഇതെല്ലാം ഡ്രാമയില് ഉള്ളതാണ്. രാമ രാജ്യം, രാവണ രാജ്യം, ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് രാമരാജ്യത്തിലേയ്ക്ക് പോകും, അവിടെ അളവില്ലാത്ത സുഖമാണ്. പേരുതന്നെ സുഖധാമം എന്നാണ്, അവിടെ ദുഃഖത്തിന്റേ പേരോ അടയാളമോ ഇല്ല. ഇപ്പോള് ഇങ്ങനെയുള്ള രാജധാനി നല്കാനായി ബാബ വന്നിരിക്കുന്നു എങ്കില് നിങ്ങള് കുട്ടികള് എത്ര പുരുഷാര്ത്ഥം ചെയ്യണം. അടിക്കടി പറയുന്നു കുട്ടികളേ ക്ഷീണിക്കരുത്. ശിവബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ബാബയും ബിന്ദുവാണ്, നമ്മള് ആത്മാക്കളും ബിന്ദുവാണ്, ഇവിടെ പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്, ഇപ്പോള് പാര്ട്ട് പൂര്ത്തിയായിരിക്കുന്നു. ഇപ്പോള് ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. വികര്മ്മം ആത്മാവിലല്ലേ പതിയുന്നത്. ശരീരം ഇവിടെ അവസാനിക്കും. ചില മനുഷ്യര് എന്തെങ്കിലും പാപകര്മ്മം ചെയ്താല് തന്റെ ശരീരത്തെത്തന്നെ നശിപ്പിക്കുന്നു. എന്നാല് ഇതിലൂടെ പാപം ഇല്ലാതാകില്ല. പാപാത്മാവ് എന്ന് പറയാറുണ്ട്. സാധു സന്യാസിമാര് പറയുന്നത് ആത്മാവ് നിര്ലേപമാണ്, ആത്മാവുതന്നെയാണ് പരമാത്മാവ് എന്നെല്ലാമാണ് അനേകം മതങ്ങളുണ്ട്. ഇപ്പോള് നിങ്ങള്ക്ക് ഒരു ശ്രീമതം ലഭിക്കുകയാണ്. ബാബ നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കിയിരിക്കുന്നു. ആത്മാവുതന്നെയാണ് എല്ലാം അറിയുന്നത്. മുമ്പ് ഈശ്വരനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ആത്മാവ് എത്ര ചെറുതാണ്, ആദ്യമാദ്യം ആത്മാവിന്റെ സാക്ഷാത്ക്കാരം ചെയ്യിക്കുന്നു. ആത്മാവ് വളരെ സൂക്ഷ്മമാണ്, അതിന്റെ സാക്ഷാത്ക്കാരം ഉണ്ടാകുന്നു, അതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. ജ്ഞാനത്തിന്റെ കാര്യങ്ങള് ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ബാബയും ഭൃകുടിയ്ക്ക് നടുവില് ഇദ്ദേഹത്തിനരികില് വന്നിരിക്കുന്നു. ബ്രഹ്മാവും പെട്ടെന്ന് മനസ്സിലാക്കുന്നുണ്ട്. ഇതെല്ലാം പുതിയ കാര്യങ്ങളാണ് ഇത് ബാബയാണിരുന്ന് മനസ്സിലാക്കിത്തരുന്നത്. ഇത് പക്കയായി ഓര്മ്മിക്കൂ, മറന്നുപോകരുത്. ബാബയെ എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം വികര്മ്മം വിനാശമാകും. നിങ്ങളുടെ ഭാവിയുടെ ആധാരം വികര്മ്മങ്ങള് വിനാശമാകുന്നതിലാണ്. നിങ്ങള് കുട്ടികളെപ്പോലെ ഭാരത ഖണ്ഢവും വളരെ സൗഭാഗ്യശാലിയാണ്, ഇതുപോലെ സൗഭാഗ്യശാലിയായ മറ്റൊരു ഖണ്ഢവുമില്ല. ഇവിടെയാണ് ബാബ വരുന്നത്. ഭാരതം തന്നെയായിരുന്നു സ്വര്ഗ്ഗം, ഇതിനെ അല്ലാഹുവിന്റെ പൂന്തോട്ടം എന്നും പറയാറുണ്ട്. നിങ്ങള്ക്ക് അറിയാം ബാബ വീണ്ടും ഭാരതത്തെ പൂക്കളുടെ വാടികയാക്കുകയാണ്, നമ്മള് പഠിക്കുന്നതുതന്നെ അവിടേയ്ക്ക് പോകുന്നതിനായാണ്. സാക്ഷാത്ക്കാരവും ചെയ്യിക്കുന്നു, ഇതും അറിയാം അതായത് ഇത് അതേ മഹാഭാരത യുദ്ധമാണ്, ഇനി ഇതുപോലൊരു യുദ്ധം നടക്കില്ല. നിങ്ങള് കുട്ടികള്ക്കായി പുതിയ ലോകവും തീര്ച്ചയായും വേണം. പുതിയ ലോകം ഉണ്ടായിരുന്നല്ലോ, ഭാരതം സ്വര്ഗ്ഗമായിരുന്നു. 5000 വര്ഷമായി, ലക്ഷക്കണക്കിന് വര്ഷങ്ങളുടെ കാര്യമില്ല. ലക്ഷക്കണക്കിന് വര്ഷങ്ങളായാല് മനുഷ്യരുടെ എണ്ണം എണ്ണാന് സാധിക്കാത്തതാകും. ഇതും ആരുടേയും ബുദ്ധിയില് വരുന്നില്ല അതായത് ഇത്രയും ജനസംഖ്യ ഇല്ലാത്തപ്പോള് എങ്ങനെ ഇങ്ങനെ സംഭവിക്കും.

ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് - ഇന്നേയ്ക്ക് 5000 വര്ഷങ്ങള്ക്ക് മുമ്പ് നമ്മള് വിശ്വത്തില് രാജ്യം ഭരിച്ചിരുന്നു, മറ്റ് ഖണ്ഢങ്ങളൊന്നും ഉണ്ടായിരുന്നില്ല, അതെല്ലാം പിന്നീടാണ് ഉണ്ടാകുന്നത്. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഈ മുഴുവന് കാര്യങ്ങളുമുണ്ട്, മറ്റാരുടേയും ബുദ്ധിയില് ഒന്നും തന്നെയില്ല. അല്പം സൂചന നല്കിയാല് മനസ്സിലാക്കും. കാര്യം തീര്ച്ചയാണ്, നമുക്കും മുന്പ് തീര്ച്ചയായും ഏതോ ധര്മ്മം ഉണ്ടായിരുന്നു. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും ഒരേയൊരു ആദി സനാതന ദേവീദേവതാ ധര്മ്മമായിരുന്നു ഉണ്ടായിരുന്നത്, പിന്നീട് ആ ധര്മ്മം എവിടെപ്പോയി? ഹിന്ദു ധര്മ്മം എവിടെനിന്നാണ് വന്നത്? ആരുടേയും ചിന്ത ഈ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിക്കും- ബാബ ജ്ഞാനസാഗരനാണ്, ജ്ഞാനത്തിന്റെ അധികാരിയാണ്. എങ്കില് തീര്ച്ചയായും വന്ന് ജ്ഞാനം കേള്പ്പിച്ചിട്ടുണ്ടാകും. ജ്ഞാനത്തിലൂടെയാണ് സദ്ഗതിയുണ്ടാകുന്നത്, ഇതില് പ്രേരണയുടെ കാര്യമില്ല. ബാബ പറയുന്നു എങ്ങനെയാണോ ഇപ്പോള് വന്നത്, അതുപോലെ കല്പ കല്പം വരുന്നു. കല്പത്തിനുശേഷവും വന്ന് മുഴുവന് കുട്ടികളേയും കാണും. നിങ്ങളും ഇതുപോലെ ചക്രം കറങ്ങുന്നു. രാജ്യം നേടുന്നു പിന്നീട് നഷ്ടപ്പെടുത്തുന്നു. ഇത് പരിധിയില്ലാത്ത നാടകമാണ്, നിങ്ങള് എല്ലാവരും അഭിനേതാക്കളാണ്. ആത്മാവ് അഭിനേതാവായിക്കൊണ്ട് രചയിതാവിനേയും സംവിധായകനേയും മുഖ്യ അഭിനേതാവിനേയും അറിയുന്നില്ലെങ്കില് പിന്നെന്തിന് പറ്റും. ആത്മാവ് എങ്ങനെയാണ് ശരീരം ധാരണ ചെയ്ത് പാര്ട്ട് അഭിനയിക്കുന്നത് എന്നത് നിങ്ങള് കുട്ടികള്ക്ക് അറിയാം. ഇപ്പോള് വീണ്ടും തിരിച്ച് പോകണം. ഇപ്പോള് ഈ പഴയ ലോകത്തിന്റെ അന്ത്യമാണ്. എത്ര സഹജമായ കാര്യമാണ്. നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ - ബാബ എത്ര ഗുപ്തമായാണ് ഇരിക്കുന്നത്. അലമാരയ്ക്കുള്ളില് ഭഗവാനെ കണ്ടു. ഇപ്പോള് കണ്ടൂ എന്ന് പറയമോ അതോ അറിഞ്ഞൂ എന്ന് പറയമോ - കാര്യം ഒന്നുതന്നെയാണ്. ആത്മാവിനെ കാണാന് കഴിയും എന്നാല് അതുകൊണ്ട് പ്രയോജനമില്ല. ആര്ക്കും മനസ്സിലാകില്ല. തീവ്രഭക്തി ചെയ്യുമ്പോള് സാക്ഷാത്ക്കാരം ലഭിക്കുന്നു, മുമ്പ് നിങ്ങള് കുട്ടികളും എത്ര സാക്ഷാത്ക്കാരം ചെയ്തിരുന്നു, ഒരുപാട് പരിപാടികള് വന്നിരുന്നു വീണ്ടും അവസാനം നിങ്ങള് ഈ കളികാണും. ഇപ്പോള് ബാബ പറയുന്നു പഠിച്ച് സമര്ത്ഥരായി മാറൂ. ഇപ്പോള് പഠിക്കുന്നില്ലെങ്കില് പിന്നീട് റിസള്ട്ട് വരുമ്പോള് തല കുനിക്കേണ്ടിയി വരും, ഞാന് എത്ര സമയം വ്യര്ത്ഥമാക്കി എന്നത് പിന്നീട് മനസ്സിലാക്കും. എത്രത്തോളം ബാബയുടെ ഓര്മ്മയില് ഇരിക്കുന്നുവോ, അത്രത്തോളം ഓര്മ്മയുടെ ബലത്തിലൂടെ പാപം ഇല്ലാതാകും. എത്രത്തോളം ബാബയുടെ ഓര്മ്മയില് ഇരിക്കുന്നുവോ അത്രയും സന്തോഷത്തിന്റെ രസം ഉയരും.

ഭഗവാനെ എന്തുകൊണ്ടാണ് ഓര്മ്മിക്കുന്നത് എന്നത് മനുഷ്യര്ക്ക് അറിയില്ല! പറയുന്നുമുണ്ട് അങ്ങുതന്നെയാണ് മാതാവും പിതാവും... അര്ത്ഥം അറിയുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് അറിയാം, ശിവന്റെ ചിത്രം ഉപയോഗിച്ച് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും - ഇത് ജ്ഞാനസാഗരന്, പതിത പാവനനാണ്, ഓര്മ്മിക്കണം. കുട്ടികള്ക്ക് അറിയാം ആ ബാബ വന്നിരിക്കുകയാണ് അളവില്ലാത്ത സുഖത്തിന്റെ വഴി പറഞ്ഞുതരാന്. ഇത് പഠിപ്പാണ്. ഇതില് ആര് എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രത്തോളം ഉയര്ന്ന പദവി നേടും. ഇത് കാലങ്ങളായി സിംഹാസനം കൈമാറി വന്ന ഒരു സന്യാസിയോ ഗുരുവോ അല്ല. ഇതാണ് ശിവബാബയുടെ സിംഹാസനം. ബാബ പോയാല് രണ്ടാമത് ആരെങ്കിലും ഈ സിംഹാസനത്തില് ഇരിക്കും അങ്ങനെയില്ല. ബാബ എല്ലാവരേയും കൂടെ കൊണ്ടുപോകും. പല കുട്ടികളും വ്യര്ത്ഥമായ ചിന്തകളില് തന്റെ സമയം പാഴാക്കുന്നു. കരുതുന്നു വളരെ അധികം പണം സമ്പാദിക്കണം, പേരമക്കള് കഴിക്കും, പിന്നീട് ആവശ്യം വരും, ബാങ്ക് ലോക്കറില് ശേഖരിച്ച് വെയ്ക്കാം, കുട്ടികളും മക്കളും അനുഭവിക്കും. എന്നാല് ഗവണ്മെന്റ് ആരെയും വിടില്ല അതിനാല് ഇതിനെക്കുറിച്ച് അധികം ചിന്തിക്കാതെ തന്റെ ഭാവിയിലെ സമ്പാദ്യത്തില് മുഴുകണം. ഇപ്പോള് കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്യണം. ഡ്രാമയില് ഉണ്ടെങ്കില് ചെയ്യാം എന്നല്ല. പുരുഷാര്ത്ഥം ചെയ്യാതെ ഭക്ഷണം പോലും ലഭിക്കില്ല എന്നാല് ആരുടെയാണോ ഭാഗ്യത്തില് ഇല്ലാത്തത് അവര്ക്ക് ഇങ്ങനെയുള്ള ചിന്തകള് വന്നുകൊണ്ടിരിക്കും. ഭാഗ്യത്തില് ഇല്ലെങ്കില് പിന്നെ ഭഗവാനും എന്ത് ചെയ്യാന് സാധിക്കും. ആരുടെയാണോ ഭാഗ്യത്തില് ഉള്ളത്, അവര് നല്ലരീതിയില് ധാരണ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യും. ബാബ നിങ്ങളുടെ ടീച്ചറുമാണ്, ഗുരുവുമാണ് അതിനാല് ബാബയെ ഓര്മ്മിക്കണം. ഏറ്റവും പ്രിയപ്പെട്ടത് അച്ഛനും ടീച്ചറും ഗുരുവുമായിരിക്കും. അവരെ ഓര്മ്മിക്കണമല്ലോ. ബാബ യുക്തികള് അനേകം പറഞ്ഞുതരുന്നുണ്ട്. നിങ്ങള്ക്ക് സാധു സന്യാസിമാര്ക്കും ക്ഷണം നല്കാന് സാധിക്കും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.


ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പുരുഷാര്ത്ഥം ചെയ്ത് തന്റെ ഭാവിയിലേയ്ക്കുള്ള സമ്പാദ്യം ശേഖരിക്കണം, ഡ്രാമയില് ഉണ്ടെങ്കില് ചെയ്യാം എന്ന് പറഞ്ഞ് പുരുഷാര്ത്ഥഹീനരാകരുത്.

2) മുഴുവന് ദിവസത്തിലും എന്തെല്ലാം പാപം ഉണ്ടാകുന്നുവോ അഥവാ ദുഃഖം നല്കുന്നുവോ അതെല്ലാം കുറിച്ചുവെയ്ക്കണം. സത്യതയോടെ ബാബയെ കേള്പ്പിക്കണം, ശുദ്ധമായ ഹൃദയമുള്ളവരായി മാറി ബാബയുടെ ഓര്മ്മയിലുടെ മുഴുവന് കണക്കുകളും ഇല്ലാതാക്കണം.

വരദാനം :-
ഓരോ സങ്കല്പം അഥവാ കര്മ്മത്തെയും ശ്രേഷ്ഠവും സഫലവുമാക്കുന്ന ജ്ഞാന സ്വരൂപ വിവേകശാലയായി ഭവിക്കൂ

ആരാണോ ജ്ഞാന സ്വരൂപവും, വിവേകശാലിയുമായി ഏതൊരു സങ്കല്പം അഥവാ കര്മ്മവും ചെയ്യുന്നത്, അവര് സഫലതാ മൂര്ത്തിയാകുന്നു. അവരുടെ ഓര്മ്മചിഹ്നമായാണ് ഭക്തി മാര്ഗ്ഗത്തില് കര്മ്മത്തിന് പ്രാരംഭം കുറിക്കുന്ന സമയം സ്വസ്തിക വരയ്ക്കുന്നത് അല്ലെങ്കില് ഗണേശനെ നമിക്കുന്നത്. ഈ സ്വസ്തിക, സ്വസ്ഥിതിയില് സ്ഥിതി ചെയ്യുന്നതിന്റെയും ഗണേശന് ജ്ഞാന സമ്പന്ന സ്ഥിതിയുടെയും സൂചകങ്ങളാണ്. താങ്കള് കുട്ടികള് എപ്പോള് സ്വയം ജ്ഞാന സമ്പന്നമായി ഓരോ സങ്കല്പം അഥവാ കര്മ്മവും ചെയ്യുന്നോ അപ്പോള് സഹജമായും സഫലതയുടെ അനുഭവമുണ്ടാകുന്നു.

സ്ലോഗന് :-
ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷതയാണ് സന്തോഷം, അതുകൊണ്ട് സന്ത ോഷത്തിന്റെ ദാനം ചെയ്തുകൊണ്ടേ പോകൂ.