മധുരമായ കുട്ടികളേ - ബാബ
രുദ്രജ്ഞാന യജ്ഞം രചിച്ചിരിക്കുകയാണ്. നിങ്ങള്‍ ബ്രാഹ്മണരാണ് ഈ യജ്ഞത്തിന്റെ
സംരക്ഷകര്‍ അതുകൊണ്ട് നിങ്ങള്‍ തീര്‍ച്ചയായും പവിത്രമായിരിക്കണം.
ചോദ്യം :-
അന്തിമസമയത്ത് ബാബ ഏത് കുട്ടികളെയാണ് സഹായിക്കുക?
ഉത്തരം :-
ഏത്
കുട്ടികളാണോ നല്ല രീതിയില്‍ സേവനം ചെയ്യുന്നത് അവര്‍ക്ക് അന്തിമഘട്ടത്തില്‍ വളരെ
ആപത്തുകള്‍ ഉണ്ടാകുന്ന സമയത്ത് സഹായം ലഭിക്കും. ബാബയുടെ സഹായികളാകുന്നവരെ
തീര്‍ച്ചയായും ബാബ സഹായിക്കും.
ചോദ്യം :-
അതിശയകരമായ മുഖമേതാണ്? അതിന്റെ ഓര്‍മ്മചിഹ്നം ഏത്
രൂപത്തിലാണുള്ളത്?
ഉത്തരം :-
മുഖമില്ലാത്ത ശിവബാബ ഈ ബ്രഹ്മാവിന്റെ മുഖത്തെ ആധാരമായി എടുത്തപ്പോള്‍ ഇത്
അതിശയകരമായ മുഖമായി മാറി. അതുകൊണ്ട് നിങ്ങള്‍ കുട്ടികള്‍ സന്മുഖത്ത് കാണുവാനായി
വരുന്നു. ഇതിന്റെ ഓര്മ്മചിഹ്നമായിയാണ് രുദ്രമാലയില് മുഖം കാണിച്ചിരിക്കന്നത്.
ഗീതം :-
എത്ര
മധുരമായത്, എത്ര പ്രിയപ്പെട്ടത്.....
ഓംശാന്തി.
പരിധിയില്ലാത്ത ബാബ പറയുന്നു ഞാന്‍ ഒരേ ഒരു പ്രാവശ്യമാണ് 5000 വര്‍ഷങ്ങള്‍ക്കു ശേഷം
കുട്ടികളുടെ മുഖം കാണുന്നത് . ബാബയ്ക്ക് തന്റേതായ മുഖം ഇല്ല. ശിവബാബ പഴയ
ശരീരത്തെ ലോണായി എടുക്കുന്നു. അപ്പോള്‍ നിങ്ങള്‍ ബാപ്ദാദ, രണ്ടുപേരുടെയും മുഖം
കാണുന്നു. അതുകൊണ്ടാണ് ബാപ്ദാദയുടെ സ്നേഹസ്മരണങ്ങള് സ്വീകരിച്ചാലും എന്ന്
പറയുന്നത്. കുട്ടികള്‍ രുദ്രമാല കണ്ടിട്ടുണ്ട്, അതില്‍ മുഖം കാണിക്കാറുണ്ട്.
രുദ്രമാല ഉണ്ടാക്കുമ്പോള്‍ ശിവബാബയുടെ ഇങ്ങനെയുള്ള മുഖം കാണിക്കാറുണ്ട്. ശിവബാബയും
വന്ന് ശരീരം ലോണായി എടുക്കുന്നു എന്ന് ആര്‍ക്കും അറിയില്ല. ശിവബാബ ഈ
ബ്രഹ്മാവിന്റെ മുഖത്തിലൂടെ സംസാരിക്കുന്നു. അപ്പോള്‍ ഇത് ശിവബാബയുടെ മുഖമായില്ലേ.
ഇപ്പോള്‍ ഒരേ ഒരു പ്രാവശ്യം ബാബ വന്ന് കുട്ടികളുടെ മുഖം കാണുന്നു. ശിവബാബ ഈ മുഖം
വാടകയ്ക്ക് ലോണായി എടുത്തിരിക്കുകയാണെന്ന് കുട്ടികള്‍ക്ക് അറിയാം. ഇങ്ങനെയുള്ള
അച്ഛന് തന്റെ കെട്ടിടം വാടകയ്ക്ക് നല്കുമ്പോള് എത്ര പ്രയോജനം ഉണ്ടാകുന്നു.
ഏറ്റവും ആദ്യം ഈ ബ്രഹ്മാവിന്റെ കാതുകള്‍ കേള്‍ക്കുന്നു. നിങ്ങള്‍ പെട്ടെന്ന്
കേള്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും അടുത്തുള്ളത് ഈ ബ്രഹ്മാവിന്റെ കാതുകളാണ്.
നിങ്ങളുടെ ആത്മാവ് ദൂരെയല്ലേ ഇരിക്കുന്നത്. ആത്മാവ് കാതുകളിലൂടെ കേള്‍ക്കുമ്പോള്‍
കുറച്ച് വ്യത്യാസം ഉണ്ടാകുന്നു. നിങ്ങള്‍ കുട്ടികള്‍ സന്മുഖത്ത് മുഖം കാണുവാനായി
ഇവിടെ വരുന്നു. ഇത് അതിശയകരമായ മുഖം ആണ്. നിരാകാരനായ ശിവബാബ ഇവിടെ വന്ന്
പ്രവേശിക്കുന്നു, ശിവബാബയുടെയും ദേശമാണ് ഭാരതം. അതുകൊണ്ടാണ് ശിവരാത്രി
ആഘോഷിക്കുന്നത്. ഭാരതം, അവിനാശിയായ പരംപിതാ പരമത്മാവിന്റെ ജന്മസ്ഥലമാണ്. എന്നാല്‍
ബാബയുടെ ജന്മം മറ്റ് മനുഷ്യരെപ്പോലെയല്ല. ഞാന്‍ വന്ന് ഈ ബ്രഹ്മാവില്‍
പ്രവേശിക്കുന്നു കൂടാതെ പിന്നെ കുട്ടികള്‍ക്ക് ജ്ഞാനം കേള്‍പ്പിക്കുന്നു എന്ന്
സ്വയം പറയുന്നു. മറ്റ് സര്‍വ്വ ആത്മാക്കള്‍ക്കും തന്റേതായ ശരീരം ഉണ്ട്. എനിക്ക്
ശരീരം ഒന്നുമില്ല. ശിവനെ സാധാരണ ലിംഗരൂപത്തില്‍ കാണിക്കുന്നു. രുദ്രയജ്ഞം
രചിക്കുമ്പോള്‍ മണ്ണുരുട്ടി ലിംഗങ്ങള്‍ ഉണ്ടാക്കുന്നു. സാളിഗ്രാമങ്ങള് ചെറുതു
ചെറുതായി ഉണ്ടാക്കുന്നു. ശിവലിംഗം വലുതായി ഉണ്ടാക്കുന്നു. വാസ്തവത്തില്‍ ചെറുതും
വലുതുമല്ല. ശിവബാബ അച്ഛനാണ്, ബാക്കി എല്ലാവരും കുട്ടികളാണ് എന്ന് കാണിക്കുവാനായി
ഇങ്ങനെ ചെയ്യുന്നു. രണ്ടു പേരുടെ പൂജയും വെവ്വേറെ ചെയ്യുന്നു. അത് ശിവനാണ്
മറ്റേത് സാളിഗ്രാമങ്ങളാണ് എന്നൊക്കെ അറിയാം. സര്‍വ്വതും ശിവന് തന്നെ ശിവന് എന്നു
പറയാറില്ല. ശിവലിംഗം വലുതായി ഉണ്ടാക്കുന്നു. സാളിഗ്രാമങ്ങള് ചെറുതു ചെറുതായി
ഉണ്ടാക്കുന്നു. ശിവന്റെ കൂടെയുള്ള കുട്ടികളാണ് ഇത് സര്‍വ്വതും. ഈ
സാളിഗ്രാമങ്ങളുടെ പൂജ എന്തുകൊണ്ടാണ് ചെയ്യുന്നത് എന്ന് ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട്. കാരണം നിങ്ങള്‍ സര്‍വ്വരും ആത്മാക്കളല്ലേ. നിങ്ങള്‍ ഈ
ശരീരത്തോടൊപ്പം ഭാരതത്തിനെ ശ്രേഷ്ഠാചാരിയാക്കുകയാണ്. ശിവബാബയുടെ ശ്രീമതം
സാളിഗ്രാമങ്ങള് സ്വീകരിച്ചുകൊണ്ടിരിക്കുന്നു. രുദ്രശിവബാബയുടെ ഈ ജ്ഞാനയജ്ഞം
രചിച്ചിരിക്കയാണ്. ശിവബാബ സംസാരിക്കുന്നു. സാളിഗ്രാമങ്ങളും സംസാരിക്കുന്നു. ഇത്
അമരകഥ, സത്യനാരായണന്റെ കഥയാണ്. മനുഷ്യനെ നരനില്നിന്നും നാരായണനാക്കുന്നു. ഏറ്റവും
ശ്രേഷ്ഠമായ പൂജ ശിവബാബയുടേതല്ലേ, ആത്മാവ് വളരെ വലുതൊന്നുമല്ല. തീര്‍ത്തും ബിന്ദു
പോലെയാണ്. അതില്‍ എത്ര ജ്ഞാനമാണ്. എത്ര പാര്‍ട്ടാണ് നിറഞ്ഞിരിക്കുന്നത്. ഞാന്‍
ശരീരത്തില്‍ പ്രവേശിച്ച് പാര്‍ട്ട് അഭിനയിക്കുന്നു എന്ന് ഇത്ര ചെറിയ ആത്മാവ്
പറയുന്നു. ശരീരം എത്ര വലുതാണ്. ശരീരത്തില്‍ ആത്മാവ് പ്രവേശിക്കുമ്പോള്‍
കുട്ടിയായിരിക്കുമ്പോള്‍ തൊട്ടുതന്നെ പാര്‍ട്ടഭിനയിക്കാന്‍ തുടങ്ങുന്നു. അനാദിയായ
അവിനാശിയായ പാര്‍ട്ട് ലഭിച്ചിരിക്കുകയാണ്. ശരീരം ജഡമാണ്. അതില്‍ ചൈതന്യമായ ആത്മാവ്
പ്രവേശിച്ച്, അതിനുശേഷം ഗര്‍ഭത്തില്‍ ശിക്ഷകള്‍ അനുഭവിക്കാന്‍ തുടങ്ങുന്നു. ശിക്ഷകള്‍
എങ്ങനെയാണ് അനുഭവിക്കുന്നത്? ഭിന്ന ഭിന്ന ശരീരം ധാരണ ചെയ്ത്, ആര്‍ക്കെല്ലാം
ഏതെല്ലാം രൂപത്തില്‍ ദുഃഖം നല്‍കിയോ അതിന്റെ സാക്ഷാത്കാരം ലഭിച്ചുകൊണ്ടിരിക്കും.
ശിക്ഷ ലഭിച്ചുകൊണ്ടിരിക്കും. രക്ഷിക്കണേ, രക്ഷിക്കണേ എന്ന് പറയും. അതുകൊണ്ടാണ്
ഗര്‍ഭ ജയില്‍ എന്നു പറയുന്നത്. ഡ്രാമ എത്ര നന്നായാണ് ഉണ്ടാക്കിയിരിക്കുന്നത്.
എത്ര പാര്‍ട്ടാണ് അഭിനയിക്കുന്നത്. ആത്മാവ് പ്രതിജ്ഞ ചെയ്യുന്നു. - ഞാന്‍ ഒരിക്കലും
പാപം ചെയ്യില്ല. ഇത്ര ചെറിയ ആത്മാവിന് എത്ര അവിനാശിയായ പാര്‍ട്ടാണ്
ലഭിച്ചിട്ടുള്ളത്. 84 ജന്മങ്ങളുടെ പാര്‍ട്ട് അഭിനയിച്ച് പിന്നെ
പുനരാവര്‍ത്തിക്കുന്നു. അത്ഭുതമല്ലേ. ഇത് ബാബയിരുന്ന് മനസ്സിലാക്കിത്തരുന്നു. ഇത്
യഥാര്‍ത്ഥ കാര്യമാണെന്ന് കുട്ടികള്‍ക്കുമറിയാം. ഇത്ര ചെറിയ ബിന്ദുവില്‍ എത്ര
പാര്‍ട്ടാണ്. വളരെയധികം പേര്‍ക്ക് ആത്മാവിന്റെ സാക്ഷാത്കാരം ഉണ്ടാകുന്നു. ആത്മാവ്
നക്ഷത്രമാണ്, അത് ഭ്രുകുടിയുടെ മദ്ധ്യത്തില്‍ ഇരിക്കുന്നു എന്ന് പാടാറുണ്ട്.
എത്ര പാര്‍ട്ട് അഭിനയിക്കുന്നു, ഇതിനെയാണ് ഈശ്വരീയ സൃഷ്ടിയെന്ന് പറയുന്നത്. നാം
ആത്മാക്കള്‍ ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് സ്വീകരിക്കുമെന്ന് നിങ്ങള്‍ക്കറിയാം.
എത്ര പാര്‍ട്ടാണ് അഭിനയിക്കുന്നത്. നമുക്ക് ബാബ വന്ന് മനസിലാക്കി തരുന്നു. എത്ര
ഉയര്‍ന്ന ജ്ഞാനമാണ്. ലോകത്തിലുള്ള ആര്‍ക്കും തന്നെ ഈ ജ്ഞാനം ഇല്ല. ഈ ബ്രഹ്മാവ്
മനുഷ്യനായിരുന്നില്ലേ. ഈ ബ്രഹ്മാവില്‍ ബാബ ഇപ്പോള്‍ പ്രവേശിച്ചിരിക്കുകയാണ്.
ഗുരു-പണ്ഢിതരുടെ ശിഷ്യനാണ് എന്നല്ല. അവരില്‍ നിന്ന് സിദ്ധികള്‍ പഠിച്ചിട്ടുണ്ട്,
ഗുരുവിന്റെ വരദാനം അഥവാ ഗുരുവിന്റെ ശക്തി ലഭിച്ചിട്ടുണ്ട് എന്നൊക്കെ ചിലര്‍
കരുതുന്നു എന്നാല്‍ അങ്ങനെയല്ല. ഇവിടുത്തെ കാര്യം തന്നെ വ്യത്യസ്തമാണ്.
സന്മുഖത്തിരുന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വളരെ ലഹരി ഉണ്ടാകുന്നു. ബാബ
നമുക്ക് സന്മുഖത്തിരുന്ന് മനസിലാക്കിത്തരുകയാണെന്ന് അറിയാം. ബാബയും എത്ര
ചെറുതാണ്. ബാബയെ പരമപിതാ പരമാത്മാ, പരമം അര്‍ത്ഥ സുപ്രീം എന്ന് വിളിക്കുന്നു.
ഉയര്‍ന്നതിലും ഉയര്‍ന്ന പരംധാമത്തില് വസിക്കുന്നവനാണ്. ഉയര്‍ന്നതിലും ഉയര്‍ന്നതില്‍
നിങ്ങള്‍ കുട്ടികളും വസിക്കുന്നു. ബാബ എത്ര സൂക്ഷ്മമായ കാര്യങ്ങളാണ് കേള്‍പ്പിച്ചു
തരുന്നത്. ആരംഭത്തില്‍ ഒന്നും പറഞ്ഞു തന്നില്ല. ദിവസങ്ങള്‍ കടന്നുപോകും തോറും
നിങ്ങള്‍ കുട്ടികള്‍ക്ക് എത്ര ഗംഭീരമായ ജ്ഞാനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാണ്
നല്‍കുന്നത്. പരമോന്നതനായ ഭഗവാന്. ആ ഭഗവാന് വന്ന് പറയുന്നു- കുട്ടികളെ....
ആത്മാവ് എങ്ങനെയാണ് അവയവത്തിലൂടെ സംസാരിക്കുന്നത്. ആത്മാവ് ഭ്രുകുടിക്ക്
മദ്ധ്യത്തില്‍ തിളങ്ങുന്നു എന്നു പറയാറുണ്ട്. എന്നാല്‍ കേവലം പറയുവാന്‍ വേണ്ടി
മാത്രം പറയുന്നു. ആരുടെയും ബുദ്ധിയില്‍ വരുന്നില്ല. മറ്റുള്ളവര്‍ക്ക്
മനസിലാക്കികൊടുക്കാന്‍ ആര്‍ക്കും ജ്ഞാനം ഇല്ല. നിങ്ങളിലും വളരെ കുറച്ചു പേര്
മാത്രമേ ഇക്കാര്യം മനസിലാക്കുന്നുള്ളൂ. മനസ്സിലാക്കുന്നവര്‍ നല്ലരീതിയില്‍ ധാരണ
ചെയ്യുന്നു. കൂടാതെ ധാരണ ചെയ്യിപ്പിക്കുന്നു അതായത് വര്‍ണ്ണിക്കുന്നു. പരമപിതാ
പരമാത്മാവ് എന്ന് വിളിക്കുന്നുവെങ്കില്‍ പിതാവില്‍ നിന്ന് തീര്‍ച്ചയായും ആസ്തി
ലഭിക്കേണ്ടേ. സ്വര്‍ഗ്ഗത്തിന്റെ അധികാരിയാകണം. അവര്‍ക്ക് ബാബയില്‍ നിന്നും
തീര്‍ച്ചയായും സ്വര്‍ഗ്ഗത്തിന്റെ ആസ്തി ലഭിച്ചിട്ടുണ്ടാകും. എവിടെയായിരിക്കും
ആസ്തി നല്‍കുന്നത്? സത്യയുഗത്തില്‍ വെച്ചാണോ നല്‍കിയത്? തീര്‍ച്ചയായും കഴിഞ്ഞ
സമയത്തെ കര്‍മ്മത്തിനനുസരിച്ചാണ്. നിങ്ങളിപ്പോള്‍ കര്‍മ്മത്തിന്റെ
തത്ത്വത്തെക്കുറിച്ചും മനസ്സിലാക്കി. നിങ്ങള്‍ക്ക് ഇങ്ങനെയാകുവാനുള്ള കര്‍മ്മം
ബാബ പഠിപ്പിച്ചുതരുകയാണ്. നിങ്ങള്‍ ബ്രഹ്മാമുഖവംശാവലികള് ആകുമ്പോള്‍ ശിവബാബ
ബ്രഹ്മാവിന്റെ മുഖത്തിലൂടെ നിങ്ങള്‍ക്ക് ഈ ജ്ഞാനം കേള്‍പ്പിക്കുന്നു. രാത്രിയും
പകലും പോലെ എത്ര വ്യത്യാസമാണ് . ഇപ്പോള്‍ എത്ര ഘോരഅന്ധകാരമാണ്. പ്രകാശം നല്കുന്ന
ബാബയെ ആര്‍ക്കും അറിയില്ല. ഈ കര്‍മ്മക്ഷേത്രത്തില്‍ ഞങ്ങള്‍ അഭിനേതാക്കള്‍ പാര്‍ട്ട്
അഭിനയിക്കുവാന്‍ വന്നിരിക്കുകയാണ് എന്ന് പറയുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ആരാണ്,
ഞങ്ങളുടെ അച്ഛന് ആരാണ്, ഒന്നും തന്നെ അറിയില്ല. സൃഷ്ടി ചക്രം എങ്ങനയാണ്
കറങ്ങുന്നത് ഒന്നും തന്നെ അറിയില്ല. അഹല്യകളെ, കൂനികളെ, ഗണികകളെ വന്ന്
പഠിപ്പിക്കും എന്ന് മഹിമ പാടാറുണ്ട്. പ്രദര്‍ശിനിയില്‍ വളരെ വലിയ ആളുകളും
വരാറുണ്ട് എന്നാല്‍ അവരുടെ ഭാഗ്യത്തിലില്ല. ബാബ ദരിദ്രരുടെ തോഴനാണ്. 100 പേരില്‍
വെച്ച് ഒരു ധനികനെ കിട്ടുന്നതു തന്നെ വളരെ പ്രയാസമാണ്. എന്നിരുന്നാലും ഉയര്‍ന്ന
പദവി നേടുവാനായി വിരളം പേരെ പുരുഷാര്‍ത്ഥം ചെയ്യൂ. നിങ്ങള്‍ പാവപ്പെട്ടവരാണ്.
അമ്മമാരുടെ പക്കല്‍ വളരെ ധനമൊന്നും ഉണ്ടാകില്ല. കന്യകമാര്‍ക്ക് എവിടുന്ന്
ലഭിക്കാനാണ്. അമ്മമാരാണെങ്കില്‍ പിന്നെയും പകുതി പങ്കാളിയാണ്. കന്യകമാര്‍ക്ക്
ഒന്നും ലഭിക്കാറില്ല. അവര്‍ അവിടേക്ക് പോയി പകുതി പങ്കാളിയാകുന്നു. ആസ്തി നേടാന്‍
സാധിക്കില്ല. ആണ്‍കുട്ടികളാണെങ്കില്‍ പൂര്‍ണമായും അവകാശികളാകുന്നു. അതുകൊണ്ട്
ഇങ്ങനെയുള്ള കന്യകകളെയാണ് ഏറ്റവും ആദ്യം ബാബ തന്റേതാക്കുന്നത്. ഒന്നാമതായി
പഠിത്തം പഠിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മാചാരി ജീവിതമാണ്, പാവപ്പെട്ടവരാണ്,
പവിത്രമാണ്, അവര്‍ക്കാണ് പൂജ ലഭിക്കുന്നത്. ഇതൊക്കെ ഇപ്പോഴത്തെ കാര്യമാണ്.
ഇപ്പോള്‍ നിങ്ങളുടെ പ്രവൃത്തി എന്താണോ നടക്കുന്നത് അതിന് പിന്നീട് പൂജ
ലഭിക്കുന്നു. ശിവജയന്തി ഉണ്ടാകാതെ കൃഷ്ണജയന്തി ഉണ്ടാകില്ല. ശിവജയന്തിക്കു ശേഷം
കൃഷ്ണന്റെ, രാമന്റെ ജയന്തി എന്ന് നിങ്ങള്‍ക്കറിയാം. ശിവജയന്തിയിലൂടെയാണ്
ജഗദംബയുടെയും ജഗദ്പിതാവിന്റെയും ജന്മം ഉണ്ടാകുന്നത്. എങ്കില്‍ തീര്‍ച്ചയായും
ജഗത്തിന്റെ ആസ്തിയും ലഭിക്കും. നിങ്ങള്‍ക്ക് മുഴുവന്‍ ജഗത്തിന്റെ ആസ്തിയും ലഭിക്കും.
നിങ്ങള്‍ മുഴുവന്‍ ജഗത്തിന്റെ അധികാരികളാകുന്നു. ജഗത്മാതാവാണ് ജഗത്തിന്റെ അധികാരി.
ജഗദംബയുടെ വളരെയധികം മേളകള്‍ വെയ്ക്കാറുണ്ട്. ബ്രഹ്മാവിനെ ഇത്ര പൂജിക്കാറില്ല.
ബാബ മാതാക്കളെയാണ് മുന്നില്‍ വെയ്ക്കുന്നത്. ശിവശക്തികളായ മാതാക്കളെ സര്‍വ്വരും
തരംതാഴ്ത്തി. പ്രത്യേകിച്ചും പതികള്‍, ശിവന് പതികളുടെയും പതിയാണ്. ഈ ജഗദംബയുടെ
പെണ്‍കുട്ടികള്‍ മാസ്റ്റര്‍ ജഗദംബകളല്ലേ എന്ന് കന്യകകള്‍ക്ക് മനസിലാക്കി തരുന്നു. ഈ
പെണ്‍കുട്ടികള്‍ അമ്മയെപ്പോലെ തന്നെ കാര്യങ്ങള്‍ ചെയ്യുന്നു.
മമ്മയെപ്പോലെ നിങ്ങളും ത്രികാലദര്ശികളാകുന്നു. പുരുഷനും സ്ത്രീയും
രണ്ടുപേരുമുണ്ട്. പ്രവൃത്തി മാര്‍ഗ്ഗമല്ലേ. അമ്മമാരാണ് കൂടുതലായുള്ളത്. പേരും
അമ്മമാരുടെയാണ് പ്രശസ്തം. ബ്രഹ്മാവിനത്ര പ്രശസ്തിയില്ല. സാരസിദ്ധ ബ്രാഹ്മണര്‍
ബ്രഹ്മാവിനെ പൂജിക്കുന്നു. സാരസിദ്ധരും പുഷ്ക്കരണികളും ഇങ്ങനെ രണ്ടു
പ്രകാരത്തിലെ ബ്രാഹ്മണരുണ്ട്. ശാസ്ത്രങ്ങള്‍ കേള്പ്പിക്കുന്നവര് വേറെയുണ്ട്. ഈ
സര്‍വ്വകാര്യങ്ങളും ബാബയിരുന്ന് മനസിലാക്കിത്തരുന്നു. എങ്ങനെയാണ് ചക്രം
കറങ്ങുന്നത്. എങ്ങനെയാണ് വരുന്നത്. ഞാന്‍ വീണ്ടും 5000 വര്‍ഷങ്ങള്‍ക്കുശേഷം ജ്ഞാനം
കേള്‍പ്പിക്കും എന്ന് പ്രതിജ്ഞയില്ലേ. ഗീതത്തിലും ഉണ്ടല്ലോ. എന്താണോ കഴിഞ്ഞുപോയത്
അതിനെക്കുറിച്ച് പിന്നീട് ഭക്തി മാര്‍ഗ്ഗത്തില്‍ മഹിമ പാടുന്നു. ഇത് അനാദിയായ
ഡ്രാമയാണ്. ഒരിക്കലും ഷൂട്ട് ചെയ്യുന്നില്ല. ഇതിന് ആദി മദ്ധ്യ അന്ത്യമില്ല. ഇത്
നടന്നു കൊണ്ടേയിരിക്കുന്നു. ഈ ഡ്രാമ എങ്ങനെയാണ് നടക്കുന്നത് എന്ന് ബാബ വന്ന്
മനസിലാക്കിത്തരുന്നു. നിങ്ങള്‍ക്കാണ് 84 ജന്മങ്ങള് അനുഭവിക്കേണ്ടിവരുന്നത്.
നിങ്ങളാണ് ബ്രാഹ്മണന്, ദേവത, ക്ഷത്രിയന് തുടങ്ങി വര്‍ണ്ണങ്ങളില്‍ വരുന്നത്.
ശിവബാബയെയും ബ്രാഹ്മണരേയും മറച്ചുകളഞ്ഞു. ബ്രഹ്മാവിലൂടെ നിങ്ങള്‍
ബ്രാഹ്മണരാകുന്നു. ബ്രാഹ്മണരാണ് യജ്ഞം സംരക്ഷിക്കുന്നത്. പതീതര്ക്ക് യജ്ഞം
സംരക്ഷിക്കാന്‍ സാധിക്കില്ല. യജ്ഞം രചിച്ചുകഴിയുമ്പോള്‍ പിന്നീട് വികാരത്തിലേക്ക്
പോകില്ല. യാത്രാ സമയത്തും വികാരത്തിലേക്ക് പോകില്ല. നിങ്ങള്‍ ആത്മീയയാത്രയിലല്ലേ,
അതുകൊണ്ട് നിങ്ങള്‍ക്ക് വികാരത്തിലേക്ക് പോകുവാന്‍ സാധിക്കില്ല. അല്ലെങ്കില്‍
വിഘ്നം ഉണ്ടാകും. നിങ്ങളുടേത് ആത്മീയയാത്രയാണ്. ഞാന്‍ നിങ്ങള്‍ കുട്ടികളെ
കൂട്ടിക്കൊണ്ടുപോകുവാന്‍ വന്നിരിക്കുകയാണ്. ബാബ പറയുന്നു കൊതുകിന് കൂട്ടത്തെ പോലെ
കൂട്ടിക്കൊണ്ടുപോകും. അവിടെ നിന്നാണ് നമ്മള് ആത്മാക്കള്വന്നിരിക്കുന്നത്. അതാണ്
പരംധാമം അവിടെ ആത്മാക്കള്‍ നിവസിക്കുന്നു. പിന്നീട് നമ്മള് വന്ന് ദേവതകള്‍,
ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ ആകുന്നു. ഇപ്പോള്‍ വീണ്ടും ബ്രാഹ്മണനായിരിക്കുന്നു.
ബ്രാഹ്മണനാകുന്നവര് സ്വര്‍ഗ്ഗത്തിലേക്ക് പോകും. അവിടെയും ഊഞ്ഞാലില്‍ ആടാറില്ലേ.
അവിടെ നിങ്ങള്‍ രത്നജഡിത ഊഞ്ഞാലില്‍ ആടും. ശ്രീകൃഷ്ണന്റെ ഊഞ്ഞാല് എത്ര ഭംഗിയായാണ്
അലങ്കരിക്കുന്നത്. ശ്രീകൃഷ്ണനോട് സര്‍വ്വര്‍ക്കും സ്നേഹമുണ്ട്. രാധാഗോവിന്ദനെ
ഭജിക്കൂ, വൃന്ദാവനത്തിലേക്ക് പോകാം... എന്ന് പാടാറില്ലേ. നിങ്ങള്‍ ഇപ്പോള്‍
പ്രാക്ടിക്കലായി അവിടെ പോകുവാനായി തയ്യാറാകുന്നു. നമ്മളുടെ മനോകാമനകള്‍
പൂര്‍ണമാകുന്നു എന്ന് അറിയാം. നിങ്ങള്‍ ഇപ്പോള്‍ ഈശ്വരീയ പുരിയിലേക്ക് പോകുന്നു.
ബാബ സര്‍വ്വരെയും എങ്ങനെയാണ് കൊണ്ടുപോകുന്നതെന്ന് അറിയാം. വെണ്ണയില്‍ നിന്ന്
മുടിയെടുക്കുന്നതുപോലെ. ബാബ നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും നല്‍കുന്നില്ല. എത്ര
സഹജമായാണ് ചക്രവര്‍ത്തി പദവി നല്‍കുന്നത്. എവിടേക്കാണോ പോകേണ്ടത് ആ തന്റെ
കൃഷ്ണപുരിയെ ഓര്‍മ്മിക്കൂ എന്ന് ബാബ പറയുന്നു. ഏറ്റവും ആദ്യം തീര്‍ച്ചയായും ബാബ
നിങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകും. പിന്നെ അവിടെനിന്നും സ്വര്‍ഗ്ഗത്തിലേക്ക്
അയയ്ക്കും. ഇപ്പോള്‍ നിങ്ങള്‍ ശാന്തിധാമം വഴി ശ്രീകൃഷ്ണപുരിയിലേക്ക് പോകുകയാണ്.
ഡല്‍ഹിയിലൂടെ പോകാറുള്ളതുപോലെ. തിരിച്ച് മടങ്ങാന്‍ പോകുന്നു. പിന്നെ
കൃഷ്ണപുരിയിലേക്ക് വരും എന്നിപ്പോള്‍ അറിയാം. നമ്മള് ശ്രീമതമനുസരിച്ച്
നടക്കുന്നുവെങ്കില്‍ ബാബയെ ഓര്‍മിക്കണം, പവിത്രമായിരിക്കണം. യാത്രാസമയത്ത് സാധാരണ
പവിത്രമായിരിക്കുന്നു. പഠിത്തവും ബ്രഹ്മചര്യത്തില്‍ പഠിക്കുന്നു. തീര്‍ച്ചയായും
പവിത്രത വേണം. ബാബ കുട്ടികളെ കൊണ്ട് പുരുഷാര്‍ത്ഥം ചെയ്യിപ്പിക്കുന്നു.
ഇപ്പോഴത്തെ നിങ്ങളുടെ പുരുഷാര്‍ത്ഥം കല്പകല്പത്തിലേതായിത്തീരും. പുരുഷാര്‍ത്ഥം
ചെയ്യേണ്ടേ. ഈ സ്കൂള്‍ വളരെ വലുതാണെങ്കില്‍ തീര്‍ച്ചയായും പഠിക്കണം. സ്വയം ഭഗവാന്
പഠിപ്പിക്കുന്നു. ഒരു ദിവസം പോലും മുടങ്ങുവാന്‍ പാടില്ല. വളരെ വിലമതിക്കപ്പെട്ട
പഠിത്തമാണ്. ഈ ബാബ ഒരിക്കല്‍പോലും മുടക്കാറില്ല. ഇവിടെ നിങ്ങള്‍ കുട്ടികള്‍ക്ക്
സന്മുഖത്ത് ഖജനാവിനാല്‍ സഞ്ചി നിറയ്ക്കാന്‍ സാധിക്കും. പഠിക്കുന്നതിനനുസരിച്ച്
ലഹരി ഉയരും. ബന്ധനം ഇല്ലായെങ്കില്‍ നില്ക്കാന് സാധിക്കും. എന്നാല്‍ മായ ഇങ്ങനെയാണ്
ബന്ധത്തില്‍ കുടുക്കുന്നു. അവധി ലഭിക്കുന്ന വളരെയധികം പേരുണ്ട്. പൂര്‍ണ്ണമായും
റിഫ്രഷ് ആകു എന്ന് ബാബ പറയുന്നു. പുറത്ത് പോകുമ്പോള്‍ പിന്നെ ആ ലഹരി
ഉണ്ടാകുന്നില്ല. കേവലം മുരളി വായിക്കുമ്പോള്‍ തന്നെ ലഹരി കയറുന്ന വളരെപ്പേര്‍
ഉണ്ട്. വളരെ ആപത്തുകള്‍ വരും. സഹായികളാകുന്ന നല്ല രീതിയില്‍ സേവനം ചെയ്യുന്ന
കുട്ടികള്‍ക്ക് സഹായം ലഭിക്കും. അന്ത്യത്തിലും അവര്‍ക്ക് സഹായം ലഭിക്കും. ശരി
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പഠിത്തം
വളരെ വിലപ്പെട്ടതാണ്. സ്വയം ഭഗവാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് ഒരു ദിവസം
പോലും മുടക്കരുത്. ജ്ഞാന ഖജനാവിനാല്‍ ദിവസവും സഞ്ചി നിറയ്ക്കണം.
2) ഇത് പഠിക്കേണ്ട സമയമാണ്,
യാത്രയിലാണ്. രുദ്രയജ്ഞത്തെ സംരക്ഷിക്കണം, അതുകൊണ്ട് തീര്‍ച്ചയായും
പവിത്രമായിരിക്കണം. ഏതെങ്കിലും വികാരത്തിന് വശപ്പെട്ട വിഘ്നം ഇടരുത്.
വരദാനം :-
ഭാഗ്യവിധാതാവായ ബാബയിലൂടെ ലഭിച്ചിട്ടുള്ള ഭാഗ്യത്തെ വിതരണം ചെയ്യുകയും
വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഭാഗ്യശാലിയായി ഭവിക്കൂ
ഏറ്റവും വലിയ ഭാഗ്യം ഇതാണ്
- ഭാഗ്യവിധാതാവായ ബാബ തന്റേതാക്കി മാറ്റി! ലോകത്തിലുള്ളവര്‍ ദാഹിക്കുകയാണ്
ഭഗവാന്റെ ഒരു നിമിഷത്തെ ദൃഷ്ടി പതിയാന്‍ എന്നാല്‍ താങ്കള്‍ സദാ നയനങ്ങളില്‍
ലയിച്ചിരിക്കുന്നു. ഇതിനെയാണ് പറയുന്നത് ഭാഗ്യം. ഭാഗ്യം താങ്കളുടെ സമ്പത്താണ്.
മുഴുവന്കല്പത്തിലും ഇങ്ങനെയുള്ള ഭാഗ്യം ഇപ്പോള്‍ മാത്രമാണ് ലഭിക്കുന്നത്.
അതുകൊണ്ട് ഭാഗ്യത്തെ വിതരണം ചെയ്തുകൊണ്ടേ പോകൂ. വര്‍ദ്ധിപ്പിക്കുന്നതിനുള്ള
സാധനയാണ് വിതരണം ചെയ്യുക. എത്രത്തോളം മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നോ അര്‍ത്ഥം
ഭാഗ്യവാനാക്കുന്നോ അത്രയും ഭാഗ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
സ്ലോഗന് :-
നിര്വ്വിഘ്നവും ഏകരസ സ്ഥിതിയുടെയും അനുഭവം ചെയ്യണമെങ്കില്‍ ഏകാഗ്രതയുടെ അഭ്യാസം
വര്‍ദ്ധിപ്പിക്കൂ.