13.06.2022           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- ഇത് നരനില് നിന്നും നാരായണനാകുന്നതിനുള്ള പാഠശാലയാണ്, പഠിപ്പിക്കുന്നത് സ്വയം സത്യമായ അച്ഛന്, സത്യമായ ടീച്ചര്, സത്ഗുരുവാണ്, നിങ്ങള് ഈ നിശ്ചയത്തില് പക്കാ ആയിരിക്കണം.

ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ഏതൊരു കാര്യത്തിന്റെ അല്പം പോലും ചിന്ത ഉണ്ടാകരുത്? എന്തു കൊണ്ട്?

ഉത്തരം :-
മുന്നോട്ട് പോകവെ ആര്ക്കെങ്കിലും ഹൃദയ സ്തംഭനം ഉണ്ടാകുന്നു, ശരീരം വിടുകയാണെങ്കില് നിങ്ങള്ക്ക് ചിന്ത ഉണ്ടാകരുത്, കാരണം നിങ്ങള്ക്കറിയാം ഒരോരുത്തര്ക്കും അവരവരുടെ പാര്ട്ടഭിനയിക്കണം. നിങ്ങള്ക്ക് സന്തോഷം ഉണ്ടായിരിക്കണം ആത്മാവ് ജ്ഞാന-യോഗത്തിന്റെ സംസ്ക്കാരവുമായി പോയി ഭാരതത്തിന്റെ ശ്രേഷ്ഠ സേവനം ചെയ്യും. ചിന്തയുടെ കാര്യമില്ല. ഇത് ഡ്രാമയുടെ ഭാവിയാണ്.

ഗീതം -
അങ്ങ് തന്നെയാണ് മാതാവും പിതാവും.....

ഓംശാന്തി.  
ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു, കുട്ടികള്ക്കറിയാം ബാബയും കുട്ടികളെ എന്നാണ് വിളിക്കുന്നത്, ഈ ബാപ്ദാദാ രണ്ടു പേരും ഒന്നിച്ചാണ്. ആദ്യം ബാപ്ദാദാ, പിന്നെ കുട്ടികള്, ഇത് പുതിയ രചനയായില്ലേ, ബാബ രാജയോഗവും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. 5000 വര്ഷങ്ങള്ക്ക് മുമ്പത്തെ പോലെ വീണ്ടും നമ്മെ രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭക്തി മാര്ഗ്ഗത്തില് അതിനെ പുസ്തകമാക്കി ഗീത എന്ന് പേരിട്ടു. എന്നാല് ഈ സമയത്ത് ഗീതയുടെ കാര്യമേയില്ല. ഈ ശാസ്ത്രം പിന്നീട് ഉണ്ടാക്കി അതിനെ പേരിട്ടു ശ്രീമത് ഭഗവത് ഗീത, സഹജരാജയോഗത്തിന്റെ പുസ്തകം. ഭക്തി മാര്ഗ്ഗത്തിലെ പുസ്തകങ്ങള് പഠിക്കുന്നതിലൂടെ യാതൊരു നേട്ടവുമുണ്ടാകില്ല. ശിവനെ തിരിച്ചറിയാതെ ഓര്മ്മിക്കുന്നതിലൂടെ സമ്പത്തൊന്നും ലഭിക്കില്ല. കേവലം സംഗമയുഗത്തിലാണ് സമ്പത്ത് ലഭിക്കുന്നത്. ബാബ പരിധിയില്ലാത്ത സമ്പത്ത് നല്കുന്നവനാണ്, നല്കുന്നതും സംഗമയുഗത്തിലാണ്. ബാബ രാജയോഗം പഠിപ്പിക്കുന്നു. സന്യാസിമാരും പഠിപ്പിക്കുന്നുണ്ട്, എന്നാല് അതും ഇതും തമ്മില് രാപകല് വ്യത്യാസമുണ്ട്. അവരുടെ ബുദ്ധിയില് ഗീതയാണ്, മനസ്സിലാക്കുന്നു കൃഷ്ണന് ഗീത കേള്പ്പിച്ചുവെന്നാണ്. വ്യാസന് എഴുതി. എന്നാല് ഗീത കൃഷ്ണനല്ല കേള്പ്പിച്ചത്, ആ സമയത്ത് കൃഷ്ണന് ഉണ്ടായിരുന്നുമില്ല. കൃഷ്ണന്റെ രൂപവുമില്ല. ബാബ സര്വ്വ കാര്യങ്ങളും വിശദമായി മനസ്സിലാക്കി തരുന്നു, പറയുന്നു- നിങ്ങള് നിര്ണ്ണയിക്കൂ എന്ന്. ബാബയുടെ പേര് പ്രശസ്തമാണ്. സത്യം കേള്പ്പിക്കുന്നവനേ നരനില് നിന്നും നാരായണനാക്കാന് സാധിക്കൂ. നിങ്ങള്ക്കറിയാം നമ്മള് നരനില് നിന്നും നാരായണനാകുന്നതിന് വേണ്ടി ഈ പാഠശാലയില് അഥവാ രുദ്രജ്ഞാന യജ്ഞത്തില് ഇരിക്കുന്നു. ശിവബാബ എന്ന അക്ഷരം നല്ലതാണ്. ബാബയും ദാദയും ഒരുമിച്ചാണ്. ഈ നിശ്ചയത്തോടെയാണ് നിങ്ങള് വന്നിരിക്കുന്നത്. ബാബ ബ്രഹ്മാവിലൂടെ സര്വ്വ വേദ ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കി തരുന്നു, പറഞ്ഞു തരുകയാണ് - ഞാന് നിങ്ങളെ ത്രികാലദര്ശിയാക്കി കൊണ്ടിരിക്കുന്നു. നിങ്ങള് ത്രിലോകിനാഥ് ആകുന്നില്ല. നിങ്ങള് കേവലം ശിവപുരിയുടെ നാഥനായി തീരുന്നു. അതിനെ ലോകമെന്നു പറയില്ല. മനുഷ്യ സൃഷ്ടിയെയാണ് ലോകമെന്നു പറയുന്നത്. മനുഷ്യ ലോകം ചൈതന്യ ലോകമാണ്, അതാണ് നിരാകാരി ലോകം. നിങ്ങള്ക്ക് കേവലം ത്രിലോകത്തിനെ കുറിച്ചുള്ള അറിവ് കേള്പ്പിക്കുന്നു, ത്രിലോകത്തിന്റെ നാഥനാക്കുന്നില്ല. മൂന്നു ലോകങ്ങളെ കുറിച്ചുള്ള അറിവ് ലഭിക്കുന്നു അതിനാല് ത്രിലോകദര്ശിയെന്നു പറയുന്നു. ലക്ഷ്മീ നാരായണനെ പോലും ത്രിലോകീനാഥ് എന്നു പറയില്ല. വിഷ്ണുവിനെയും ത്രിലോകിനാഥ് എന്ന് പറയില്ല. വിഷ്ണുവിന് മൂന്നു ലോകങ്ങളെ കുറിച്ചുള്ള ജ്ഞാനമേയില്ല. ലക്ഷ്മീ നാരായണന് ചെറുപ്പത്തില് രാധയും കൃഷ്ണനുമായിരുന്നു, അവര്ക്ക് ത്രിലോകത്തെ കുറിച്ചുള്ള ജ്ഞാനമേയില്ല. നിങ്ങള് ത്രികാലദര്ശിയാകണം. ജ്ഞാനം നേടണം. ബാക്കി കൃഷ്ണനെ കുറിച്ച് പറയുന്നു- ത്രിലോകീനാഥനായിരുന്നുവെന്ന്, എന്നാല് അല്ല. രാജ്യം ഭരിക്കുന്നവരെയാണ് മൂന്നു ലോകങ്ങളുടെയും നാഥന് എന്നു പറയുന്നത്. കൃഷ്ണന് കേവലം വൈകുണ്ഠനാഥനായി തീരുന്നു, സത്യയുഗത്തെയാണ് വൈകുണ്ഠം എന്നു പറയുന്നത്. ത്രേതായുഗത്തെ വൈകുണ്ഠമെന്നു പറയില്ല. ഈ ലോകത്തിന്റെ നാഥനാകാന് നമുക്ക് സാധിക്കില്ല. ബാബയും കേവലം ബ്രഹ്മ മഹതത്വത്തിന്റെ നാഥനാണ്. നമ്മള് ആത്മാക്കള് വസിക്കുന്ന ബ്രഹ്മാണ്ഡത്തിന്റെയും അധികാരിയാണ്. ബ്രഹ്മാവ്, വിഷ്ണു, ശങ്കരന് സൂക്ഷ്മ വതനത്തില് വസിക്കുന്നവരാണ് അതിനാല് അവരെ അതിന്റെ നാഥനെന്നു പറയാം. നിങ്ങള് വൈകുണ്ഠനാഥനായി തീരുന്നു. അത് സൂക്ഷ്മ വതനത്തിന്റെ കാര്യം, ഇത് മൂല വതനത്തിന്റെ കാര്യം. കേവലം നിങ്ങള്ക്കേ ത്രികാലദര്ശിയാകാന് സാധിക്കൂ. നിങ്ങളുടെ മൂന്നാമത്തെ നേത്രം തുറക്കപ്പെട്ടു. ഭ്രൂ മദ്ധ്യത്തില് മൂന്നാമത്തെ നേത്രം കാണിക്കുന്നു, അതിനാല് ത്രിനേത്രിയെന്നു പറയുന്നു. എന്നാല് ഈ ലക്ഷണം ദേവതമാര്ക്കാണ് നല്കുന്നത് കാരണം നിങ്ങളുടെ അവസ്ഥ കര്മ്മാതീതമാകുമ്പോള് നിങ്ങള് ത്രിനേത്രിയായി തീരുന്നു. അത് ഈ സമയത്തെ കാര്യമാണ്. ബാക്കി അവര് ജ്ഞാനത്തിന്റെ ശംഖ് മുഴക്കുന്നില്ല. അവര് സ്ഥൂലശംഖാണ് കാണിച്ചിരിക്കുന്നത്. ഇത് മുഖത്തിന്റെ കാര്യമാണ്. ജ്ഞാനത്തിലൂടെ നിങ്ങള് ശംഖ് മുഴക്കുന്നു. അറിവ് പഠിച്ചു കൊണ്ടിരിക്കുന്നു. ഏതു പോലെയാണോ വലിയ യൂണിവേഴ്സിറ്റിയില് പഠിക്കുന്നത്. ഇതാണ് പതിത-പാവനനായ ഗോഡ് ഫാദര്ലി യൂണിവേഴ്സിറ്റി. നിങ്ങള് എത്ര വലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്ത്ഥികളാണ്. അതോടൊപ്പം ഇതും നിങ്ങള്ക്കറിയാം നമ്മുടെ ബാബ അച്ഛനുമാണ്, ടീച്ചറുമാണ്, സത്ഗുരുവുമാണ്. സര്വ്വതുമാണ്. ഈ മാതാ പിതാവ് സദാ സുഖം നല്കുന്നവരാണ്. അതിനാല് പറയുന്നു അങ്ങ് തന്നെയാണ് മാതാവും പിതാവും.... ഇതാണ് സാക്രീന്, വളരെ മധുരമായത്. ദേവതമാരെ പോലെ മധുരമായി മറ്റാരും ഉണ്ടാകുകയില്ല. കുട്ടികള്ക്കറിയാം ഭാരതം വളരെ സുഖിയായിരുന്നു, ആരോഗ്യവും, സമ്പത്തുമുണ്ടായിരുന്നു. തീര്ത്തും പവിത്രമായിരുന്നു. പറഞ്ഞിരുന്നു- നിര്വ്വികാരി ഭാരതം. എന്നാല് ഇപ്പോള് പറയില്ല. ഇപ്പോള് വികാരി പതിതമെന്നു പറയും. ബാബ എത്ര സഹജമായി മനസ്സിലാക്കി തരുന്നു. ബാബയെയും സമ്പത്തിനെയും മനസ്സിലാക്കുന്നു. ബാബ എത്ര മധുരമുള്ളതാക്കി മാറ്റുന്നു. നിങ്ങളും ഫീല് ചെയ്യുന്നു- എനിക്ക് ശ്രീമത്തനുസരിച്ച് പഠിക്കണം, പഠിപ്പിക്കണം. ഇത് തന്നെയാണ് കര്ത്തവ്യം. ബാക്കി ജന്മ ജന്മാന്തരങ്ങളിലെ കര്മ്മ കണക്ക് നിറയെയുണ്ട്. ഉദാഹരണത്തിനായി ആര്ക്കെങ്കിലും അസുഖം വന്നു, നാളെ ഹൃദയ സ്തംഭനം ഉണ്ടായാല് ഡ്രാമയിലെ നിയോഗം. അവര്ക്ക് വേറെയെവിടെയെങ്കിലും പാര്ട്ടഭിനയിക്കാന് ഉണ്ടാകും, അതിനാല് ദുഃഖത്തിന്റെ കാര്യമേയില്ല. ഡ്രാമ അഖണ്ഡമാണ്. അവര്ക്ക് വേറെ പാര്ട്ടഭിനയിക്കാനുണ്ട്, ചിന്തയുടെ കാര്യമേയില്ല. ഒന്നും കൂടി നന്നായി ഭാരതത്തിന്റെ സേവനം ചെയ്യും കാരണം മറ്റുള്ളവരുടെ മംഗളത്തിനു വേണ്ടി അങ്ങനെയുള്ള സംസ്ക്കാരമാണ് കൊണ്ടു പോകുന്നത്. അതിനാല് സന്തോഷിക്കണ്ടേ. പറഞ്ഞു തരുന്നു- അമ്മ മരിച്ചാലും ഹലുവ കഴിക്കണം... ഇവിടെ ജ്ഞാനം ഉണ്ടായിരിക്കണം. നിങ്ങള്ക്കറിയാം നമ്മള് അഭിനേതാക്കളാണ്. ഒരോരുത്തര്ക്കും അവരവരുടെ പാര്ട്ടഭിനയിക്കണം. ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ഒരു ശരീരം വിട്ട് മറ്റൊരു പാര്ട്ടഭിനയിക്കണം. ഇവിടെ നിന്ന് ഏത് സംസ്ക്കാരങ്ങളുമായാണോ പോകുന്നത് അവിടെ ഗുപ്ത രീതിയില് സേവനം ചെയ്യും. ആത്മാവില് സംസ്ക്കാരമുണ്ടല്ലോ. സേവനയുക്തരായ മുഖ്യരായ കുട്ടികളുടെ പേര് പ്രശസ്തമാകുന്നു. സേവനം ചെയ്യുന്നവര്, ഭാരതത്തിന്റെ മംഗളം ചെയ്യുന്നവര് കേവലം നിങ്ങള് കുട്ടികളാണ്. ബാക്കിയെല്ലാവരും അമംഗളമാണ് ചെയ്യുന്നത്. പതിതമാക്കുന്നു. ഏതെങ്കിലും ഫസ്റ്റ് ക്ലാസ്സ് സന്യാസി മരിക്കുന്നു, അവര് ശരീരത്തെ അങ്ങനെയിരുത്തുന്നു- ശരീരം വിട്ട് ബ്രഹ്മത്തില് പോയി ലയിച്ചു ചേരും എന്ന ധാരണയില്. അവര്ക്ക് ആരുടെയും മംഗളം ചെയ്യാന് സാധിക്കില്ല കാരണം അവര് മംഗളകാരി ബാബയുടെ സന്താനമല്ല. നിങ്ങള് മംഗളകാരി ബാബയുടെ സന്താനമാണ്. നിങ്ങള്ക്ക് ആരുടെയും അമംഗളം ചെയ്യാനാകില്ല. നിങ്ങള് പോകുന്നത് തന്നെ മംഗളത്തിനു വേണ്ടിയാണ്. ഇതാണ് പതിത ലോകം. ബാബയുടെ ആജ്ഞയാണ് ഇപ്പോള് വികാരി രചനയെ രചിക്കരുത്. ഇത് തമോപ്രധാനമാണ്. അരകല്പമായി നിങ്ങള് പരസ്പരം കാമവികാരത്തിലൂടെ ദുഃഖം നല്കി വന്നു. ഈ രാവണന്റെ 5 ഭൂതങ്ങള് നിങ്ങള്ക്ക് ദുഃഖം നല്കുന്നു. ഇത് നിങ്ങളുടെ വളരെ വലിയ ശത്രുവാണ്. ബാക്കി സ്വര്ണ്ണത്തിന്റെ ലങ്കയൊന്നും ഉണ്ടായിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കാര്യങ്ങളാണ്. ബാബ പറയുന്നു ഇത് പരിധിയില്ലാത്ത കാര്യങ്ങളാണ.് മുഴുവന് മനുഷ്യ സൃഷ്ടിയും ഈ സമയത്ത് രാവണന്റെ ബന്ധനത്തിലാണ്. പുസ്തകങ്ങളിലും നല്ല ചിത്രങ്ങള് കാണിച്ചിട്ടുണ്ട്- സര്വ്വരും രാവണന്റെ ജയിലില് കിടക്കുന്നു, സര്വ്വരും ശോകവാടികയിലാണ്. അശോകവാടിയകയില്ല. അശോക ഹോട്ടല് ഇല്ല. ഇവിടെയുള്ളതെല്ലാം ദുഃഖത്തിന്റെ ഹോട്ടലുകളാണ്, വളരെ മോശമായ കൃത്യങ്ങള് ചെയ്യുന്നു. നിങ്ങള് കുട്ടികള്ക്കറിയാം നല്ലവര് ആര്, മോശമായിട്ടുള്ളവര് ആര്? ഇപ്പോള് നിങ്ങള് പുഷ്പമായി കൊണ്ടിരിക്കുന്നു.

നിങ്ങള് മനസ്സിലാക്കുന്നു ആത്മാവില് എത്ര വലിയ പാര്ട്ടാണ് അടങ്ങിയിട്ടുള്ളതെന്ന്. ഇത് വളരെ വിചിത്രമായ കാര്യങ്ങളാണ്. ഈ ചെറിയ ആത്മാവില് 84 ജന്മങ്ങളുടെ അവിനാശി പാര്ട്ട് അടങ്ങിയിട്ടുണ്ട്. പറയാറുണ്ട്-നമ്മള് പതിതവും തമോപ്രധാനവുമാണെന്ന്. ഇപ്പോള് അന്ത്യമാണ്. രക്തത്തിന്റെ നദിയാണ് കാണാന് പോകുന്നത്. ഒരു ബോംബിലൂടെ എത്രയോ പേര് മരിക്കുന്നു. നിങ്ങള്ക്കറിയാം ഈ പഴയ ലോകം നശിക്കാറായി. ഇത് പഴയ ശരീരമാണ്, പഴയ ലോകമാണ്. നമുക്ക് പുതിയ ലോകത്തില് പുതിയ ശരീരം ലഭിക്കും, അതിനാല് ശ്രീമത്തനുസരിച്ച് പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുന്നു. തീര്ച്ചയായും ഈ കുട്ടികളെല്ലാം ബാബയുടെ സഹയോഗികളാണ്. ശ്രീ ശ്രീയുടെ ശ്രീമത്തനുസരിച്ച് നമ്മള് ശ്രീലക്ഷ്മീ, ശ്രീനാരായണനായി മാറുന്നു. വൈസ് പ്രസിഡന്റിനെ പ്രസിഡന്റ് എന്നു വിളിക്കില്ല. അത് ഒരിക്കലും സാധ്യമല്ല. കല്ലിലും മുള്ളിലും ഭഗവാന് എങ്ങനെ അവതരിക്കാന് സാധിക്കും. പാടുന്നു യദാ യദാഹി..... എപ്പോഴാണൊ തീര്ത്തും പതിതമാകുന്നത്, കലിയുഗത്തിന്റെ അന്ത്യം സമീപത്ത് വരുന്നത് അപ്പോള് എനിക്ക് വരേണ്ടിയിരിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് എന്നെ ഓര്മ്മിക്കൂ. ബാബ ചോദിക്കുന്നു-ബാബയുടെ ഓര്മ്മ നില നില്ക്കുന്നുണ്ടോ? പറയുന്നു ബാബാ അടിക്കടി മറന്നു പോകുന്നുവെന്ന്. എന്തു കൊണ്ട്? ലൗകിക അച്ഛനെ ഒരിക്കലും മറക്കുന്നില്ല. ഈ കാര്യം തീര്ത്തും പുതിയതാണ്. ബാബ നിരാകാരന്, ബിന്ദുവാണ്. ഈ അഭ്യാസമില്ല. പറയാറില്ലേ- ഞങ്ങള് ഇത് വരെ ഇങ്ങനെ കേട്ടിട്ടുമില്ല, ഇങ്ങനെ ഓര്മ്മിച്ചിട്ടുമില്ല. ദേവതമാര്ക്കും ഈ ജ്ഞാനമില്ല. ഈ ജ്ഞാനം പ്രായേണ ലോപിക്കുന്നു. അവരെ സ്വദര്ശന ചക്രധാരിയെന്നു പോലും പറയില്ല. വിഷ്ണുവിന്റെ രണ്ടു രൂപം ലക്ഷ്മീ നാരായണന് എന്നു പറയുന്നു. കുടുംബ മാര്ഗ്ഗത്തെയാണ് രണ്ടു രൂപമായി കാണിക്കുന്നത്. ബ്രഹ്മാ സരസ്വതി, ശങ്കര് പാര്വ്വതി, ലക്ഷ്മീ നാരായണന്. ഉയര്ന്നതിലും വെച്ച് ഉയര്ന്നത് ബാബയാണ്, പിന്നെ രണ്ടാമത്, മൂന്നാമത്.... ഇപ്പോള് ബാബ പറയുന്നു കുട്ടികളെ ദേഹ സഹിതം ദേഹത്തിന്റെ സര്വ്വ ധര്മ്മങ്ങളെയും ഉപേക്ഷിക്കൂ, സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ഞാന് ആത്മാവ് ബാബയുടെ കുട്ടിയാണ്. ഞാന് സന്യാസിയല്ല. ബാബയെ ഓര്മ്മിക്കൂ, ഈ ദേഹത്തിന്റെ ധര്മ്മത്തെ മറക്കൂ. വളരെ സഹജമാണ്. ഇപ്പോള് ബാബയുടെ ഒപ്പമാണ് ഇരിക്കുന്നത്. ബാബ ബ്രഹ്മാവിലൂടെ മനസ്സിലാക്കി തരുന്നു. ബാപ്ദാദ രണ്ടും ഒരുമിച്ചാണ്. ഏതു പോലെ ഇരട്ടകള് ജനിക്കുന്നു, അതേപോലെ രണ്ടു പേരുടെയും പാര്ട്ട് ഒരുമിച്ചാണ്. കുട്ടികള്ക്ക് മനസ്സിലാക്കി തന്നു- അവസാന നിമിഷവും ബാബയുടെ സ്മൃതിയിലായിരിക്കണം. ശരീരം ഉപേക്ഷിക്കുന്ന സമയത്ത്, ബുദ്ധി എവിടേയ്ക്കെങ്കിലും പോയാല് അവിടെ പോയി ജന്മമെടുക്കേണ്ടി വരും. അന്തിമ സമയത്ത് പതിയുടെ മുഖമാണ് കാണുന്നതെങ്കില് ബുദ്ധി അങ്ങോട്ടേയ്ക്ക് പോകുന്നു. അന്തിമ സമയത്ത് ഏത് സ്മൃതിയിലാണോ അതിന്റെ വളരെ പ്രഭാവമുണ്ടാകും. ആ സമയത്ത് കൃഷ്ണനെ പോലെയുള്ള കുട്ടിയാകണം എന്ന സ്മൃതി വന്നുവെങ്കില് നല്ലത്. വളരെ സുന്ദരനായ കുട്ടിയായി ജന്മമെടുക്കും. ഇപ്പോള് അന്തിമ സമയത്ത് ഒന്നിന്റെ തന്നെ സ്മൃതി ഉണ്ടാകണമല്ലോ. ഈ സമയത്ത് നിങ്ങള് എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്? അറിയാം നമ്മള് ശിവബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കുന്നു. സര്വ്വര്ക്കും സാക്ഷാത്ക്കാരം ഉണ്ടാകുന്നു. കൃഷ്ണനും രാധയും കിരീടധാരികളാണ്. പ്രിന്സ് പ്രിന്സസ് ആയി തീരും. എപ്പോള്? സത്യയുഗത്തിലോ അതോ ത്രേതായുഗത്തിലോ? അത് പുരുഷാര്ത്ഥത്തിനനുസരിച്ച്. എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവൊ അത്രത്തോളം ഉയര്ന്ന പദവി ലഭിക്കും. നിങ്ങള് പറയാറുണ്ട്- ഞങ്ങള് 21ജന്മത്തേയ്ക്ക് രാജ്യ പദവി നേടും. മമ്മാ ബാബാ നേടുന്നുവെങ്കില് നമുക്ക് എന്തു കൊണ്ട് അംഗീകരിച്ചു കൂടാ. ജ്ഞാനത്തെ ധാരണ ചെയ്ത് ചെയ്യിക്കണം, അത്രയും സേവനം ചെയ്യണം എങ്കിലേ 21 ജന്മത്തേയ്ക്ക് പ്രാപ്തി ലഭിക്കുകയുള്ളൂ. സ്ക്കൂളില് നല്ല രീതിയില് പ്രയത്നിക്കാത്തവര് കുറഞ്ഞ മാര്ക്ക് നേടുന്നു.ഇപ്പോള് നിങ്ങള് 5 വികാരങ്ങളാകുന്ന മായ രാവണന്റെ മേല് വിജയം പ്രാപ്തമാക്കുന്നു. നിങ്ങളുടേത് അഹിംസക യുദ്ധമാണ്. രാമന് ലക്ഷ്യം ഒന്നും കാണിക്കുന്നില്ലായെങ്കില് പിന്നെ സൂര്യവംശി ചന്ദ്രവംശിയെന്ന് എങ്ങനെ പറയാന് സാധിക്കും. അതിനാല് ബാബ പറയുന്നു നിങ്ങള് എത്രമാത്രം പുരുഷാര്ത്ഥം ചെയ്യുന്നുവൊ അത്രയും അവസാനം ബാബയുടെ ഓര്മ്മയില് പോകാന് സാധിക്കും. ദേഹത്തിന്റെ പോലും ചിന്ത ഉണ്ടാകാന് പാടില്ല, സര്വ്വരെയും മറക്കണം. ബാബ പറയുന്നു നിങ്ങള് അശരീരീയായി വന്നു, അശരീരീയായി തന്നെ പോകണം. ഇത്രയും ചെറിയ ബിന്ദുവാണ് ഈ ചെവികളിലൂടെ കേള്ക്കുന്നത്, മുഖത്തിലൂടെ സംസാരിക്കുന്നു. നമ്മള് ആത്മാവ് ഒരു ശരീരം വിട്ട് മറ്റൊന്നിലേക്ക് പോകുന്നു. ഇപ്പോള് നമ്മള് വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ബാബ അലങ്കരിച്ചു കൊണ്ടിരിക്കുന്നു, അതിലൂടെ മനുഷ്യനില് നിന്നും ദേവതയായി മാറുന്നു. നിങ്ങള്ക്കറിയാം ബാബയെ ഓര്മ്മിക്കുന്നതിലൂടെയാണ് നമ്മള് അങ്ങനെയാകുന്നത്. ഗീതയിലുമുണ്ട്- എന്നെ ഓര്മ്മിക്കൂ, സമ്പത്തിനെ ഓര്മ്മിക്കൂ എങ്കില് സ്വര്ഗ്ഗത്തിന്റെ അധികാരിയായി തീരും. തീര്ത്തും സഹജമാണ്. മനസ്സിലാക്കുന്നു- നമ്മള് കല്പ കല്പം അങ്ങയില് നിന്നും ബ്രഹ്മാവിലൂടെ സമ്പത്തെടുക്കുന്നു. പാടാറുണ്ടല്ലോ- ബ്രഹ്മാവിലൂടെ ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപനയെന്ന്. പരാജയപ്പെടുന്നതിലൂടെ പിന്നെ ത്രേതായിലെ ക്ഷത്രിയ ധര്മ്മത്തിലേക്ക് പോകുന്നു. ബ്രഹ്മാവിലൂടെ ബ്രാഹ്മണ, ദേവതാ, ക്ഷത്രിയ ധര്മ്മത്തിന്റെ സ്ഥാപന നടക്കുന്നു. സത്യയുഗത്തില് മറ്റൊരു ധര്മ്മവുമില്ല, സര്വ്വതും പിന്നീടാണ് വരുന്നത്. അതുമായി നമുക്ക് യാതൊരു ബന്ധവുമില്ല. ഭാരതവാസികള് മറന്നു പോയി - നമ്മള് ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിലേതായിരുന്നുവെന്ന്. ഡ്രാമയിലെ പാര്ട്ട് ഇങ്ങനെ ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രീമത്തനുസരിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യണം. ഡ്രാമയില് ഉറച്ചിരിക്കണം. ഒരു കാര്യത്തിന്റെയും ചിന്ത പാടില്ല.

2) അന്തിമ സമയത്ത് ഒരേയൊരു ബാബയുടേതല്ലാതെ മറ്റാരുടേയും ഓര്മ്മ വരരുത്, അതിനാല് ഈ ദേഹത്തെ പോലും മറക്കുന്നതിനുള്ള അഭ്യാസം ചെയ്യണം. അശരീരിയാകണം.

വരദാനം :-
മനസ്സും ബുദ്ധിയും കൊണ്ട് യാതൊരു മോശമായതിനെയും സ്പര്ശിക്കാത്ത സമ്പൂര്ണ്ണ വൈഷ്ണവരും സഫല തപസ്വിയുമായി ഭവിക്കട്ടെ.

പവിത്രതയുടെ വ്യക്തിത്വവും കുലീനതയും ഉള്ള മനോ-ബുദ്ധി കൊണ്ട് യാതൊരു മോശമായതിനെയും തൊടാന് കഴിയില്ല. ബ്രാഹ്മണ ജീവിതത്തില് ശാരീരിക ആകര്ഷണവും ശാരീരിക സ്പര്ശനവും അപവിത്രതയാണ് എന്നത് പോലെ മനോ-ബുദ്ധിയില് ഏതെങ്കിലും വികാരത്തിന്റെ സങ്കല്പമാത്ര ആകര്ഷണവും സ്പര്ശനവും അപവിത്രതയാണ്. അതിനാല് ഏതൊരു തിന്മയെയും സങ്കല്പത്തില് പോലും സ്പര്ശിക്കരുത്- ഇത് തന്നെയാണ് സമ്പൂര്ണ്ണ വൈഷ്ണവര് അഥവാ സഫല തപസ്വിയുടെ അടയാളം.

സ്ലോഗന് :-
മനസ്സിന്റെ അലച്ചിലിനെ സമാപ്തമാക്കി വര്ത്തമാനത്തെയും ഭാവിയെയും ഉജ്ജ്വലമാക്കൂ.