13.09.20    Avyakt Bapdada     Malayalam Murli     22.03.86     Om Shanti     Madhuban


സുഖം, ശാന്തി, സന്തോഷത്തിന്റെആധാരം- പവിത്രത


ഇന്ന് ബാപ്ദാദ തന്റെ നാല് ഭാഗത്തുമുള്ള സര്വ്വ പവിത്രവും, സന്തോഷവുമുള്ള കുട്ടികളെ കണ്ടു കൊണ്ടിരിക്കുന്നു. ഇത്രയും വലിയ സംഘഠിത രൂപത്തില് പവിത്രതയുടെയും സന്തോഷത്തിന്റെയും വിശേഷതയുള്ള, ഈ മുഴുവന് നാടകത്തിനുള്ളില്, ഇത്രയും വലിയ സഭയുമുണ്ടാകില്ല, ഇത്രയും വലിയ സംഖ്യയുമുണ്ടാകില്ല. ഇന്നത്തെ കാലത്ത് ആര്ക്കെങ്കിലും ഹോളിനസ്സ് അഥവാ ഹൈനസ്സ് എന്ന ടൈറ്റില് നല്കുന്നുണ്ട് എന്നാല് പ്രത്യക്ഷമായ തെളിവിന്റെ രൂപത്തില് നോക്കൂ, ആ മഹാനത, പവിത്രത കാണപ്പെടുന്നില്ല. ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- ഇത്രയും മഹാന് പവിത്രമായ ആത്മാക്കളുടെ സംഘഠന വേറെയെവിടെയും ഉണ്ടായിരിക്കില്ല. ഓരോ കുട്ടിയുടെയും ഉള്ളില് ഈ ദൃഢ സങ്കല്പമുണ്ട്- കര്മ്മത്തിലൂടെ മാത്രമല്ല, എന്നാല് മനസ്സാ, വാചാ, കര്മ്മണാ മൂന്നിലൂടെയും പവിത്രമാകുക തന്നെ വേണം. അതിനാല് ഈ പവിത്രമാകുന്നതിനുള്ള ശ്രേഷ്ഠമായ ദൃഢ സങ്കല്പം മറ്റെവിടെയും ഉണ്ടായിരിക്കില്ല. അവിനാശിയുമാകില്ല, സഹജവുമാകില്ല. എന്നാല് നിങ്ങള് സര്വ്വരും പവിത്രത ധാരണ ചെയ്യുക എന്നത് എത്ര സഹജമായി മനസ്സിലാക്കുന്നു കാരണം ബാപ്ദാദായിലൂടെ ജ്ഞാനം ലഭിച്ചു, ജ്ഞാനത്തിന്റെ ശക്തിയിലൂടെ മനസ്സിലാക്കി- ആത്മാവാകുന്ന എന്റെ അനാദി ആദി സ്വരൂപം പവിത്രതയാണ് എന്ന്. ആദി അനാദി സ്വരൂപത്തിന്റെ സ്മൃതി വന്നു അതിനാല് ഈ സ്മൃതി സമര്ത്ഥരാക്കി സഹജമായ അനുഭവം ചെയ്യിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ യഥാര്ത്ഥ സ്വരൂപം പവിത്രതയാണ് എന്ന് മനസ്സിലാക്കി. വ്യര്ത്ഥമായ കൂട്ട്ക്കെട്ടിന്റെ സ്വരൂപം അപവിത്രതയാണ്. അതിനാല് യാഥാര്ത്ഥ്യത്തെ സ്വന്തമാക്കുക എന്നത് സഹജമായില്ലേ.

സ്വധര്മ്മം, സ്വദേശം, സ്വയത്തിന്റെ പിതാവ്, സ്വ സ്വരൂപം, സ്വ കര്മ്മം സര്വ്വതിന്റെ ജ്ഞാനം ലഭിച്ചു. അതിനാല് ജ്ഞാനത്തിന്റെ ശക്തിയിലൂടെ പ്രയാസം അതി സഹജമായി. ഇന്ന് മഹാനാത്മാക്കള് എന്ന് പറയപ്പെടുന്നവര് ഏതൊരു കാര്യത്തെയാണൊ അസംഭവ്യം, എന്ന് മനസ്സിലാക്കുന്നത്, നിങ്ങള് പവിത്രമായ ആത്മാക്കള് ആ അസംഭവ്യത്തെ എത്ര സഹജമായി അനുഭവിച്ചു. പവിത്രതയെ സ്വന്തമാക്കാന് സഹജമാണൊ അതോ പ്രയാസമാണൊ? മുഴുവന് വിശ്വത്തിന്റെയും മുന്നില് വെല്ലുവിളിച്ച് പറയുന്നില്ലേ- പവിത്രത എന്റെ സ്വ-സ്വരൂപമാണ് എന്ന്. പവിത്രതയുടെ ശക്തി കാരണം, എവിടെയാണൊ പവിത്രതയുള്ളത് അവിടെ സുഖവും ശാന്തിയും സ്വതവേയുണ്ടാകും. പവിത്രത അടിത്തറയാണ്. പവിത്രതയെ മാതാവ് എന്ന് പറയുന്നു. സുഖവും ശാന്തിയും മക്കളാണ്. അതിനാല് പവിത്രതയുള്ളയിടത്ത് സുഖവും ശാന്തിയും സ്വതവേയുണ്ട് അതിനാല് സന്തോഷവുമുണ്ട്. ഒരിക്കലും ഉദാസീനരാകില്ല. സദാ സന്തോഷത്തോടെയിരിക്കുന്നവര്. പവിത്രതയുള്ളവരുടെയടുത്ത് തീര്ച്ചയായും സന്തോഷവുമുണ്ടായിരിക്കും. പവിത്രമായ ആത്മാക്കളുടെ ലക്ഷണമാണ് സദാ സന്തോഷം. അതിനാല് ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- നിശ്ചയ ബുദ്ധി, പാവനമായ ആത്മാക്കള് എത്ര പേരാണ് ഇവിടെയിരിക്കുന്നത്. ലോകത്തിലുള്ളവര് സുഖത്തിന്റെയും ശാന്തിയുടെയും പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു. എന്നാല് സുഖത്തിന്റെയും ശാന്തിയുടെയും അടിത്തറ പവിത്രതയാണ്. ആ അടിത്തറയെ മനസ്സിലാക്കുന്നില്ല അതിനാല് പവിത്രതയുടെ അടിത്തറ ശക്തിശാലിയല്ലാത്തതിനാല് അല്പക്കാലത്തെ സുഖം അഥവാ ശാന്തി പ്രാപ്തമാകുന്നുണ്ട് എന്നാല് ഇപ്പോളിപ്പോളുണ്ട്, ഇപ്പോളിപ്പോളില്ല. സദാക്കാലത്തെ സുഖത്തിന്റെയും, ശാന്തിയുടെയും പ്രാപ്തി പവിത്രതയില്ലാതെ അസംഭവ്യമാണ്. നിങ്ങള് അടിത്തറ സ്വന്തമാക്കി അതിനാല് സുഖത്തിനും ശാന്തിക്കും വേണ്ടി അലയേണ്ടി വരുന്നില്ല. സുഖവും, ശാന്തിയും പവിത്രമായ ആത്മാക്കളുടെയടുത്ത് സ്വതവേ വരുന്നു. ഏതു പോലെ കുട്ടികള് അമ്മയുടെ അരികിലേക്ക് സ്വതവേ പോകുന്നു. എത്ര തന്നെ അവരെ വേര്പ്പെടുത്തിയാലും തീര്ച്ചയായും അമ്മയുടെ അരികിലേക്ക് പോകുന്നു. സുഖത്തിന്റെയും ശാന്തിയുടെയും ജനനി പവിത്രതയാണ്. പവിത്രതയുള്ളയിടത്ത് സുഖം, ശാന്തി, സന്തോഷം സ്വതവേ വരുന്നു. അപ്പോള് എന്തായി തീര്ന്നു? ചിന്തയില്ലാത്ത രാജ്യത്തെ നിശ്ചിന്ത ചക്രവര്ത്തി. ഈ പഴയ ലോകത്തിലെ ചക്രവര്ത്തിയല്ല, എന്നാല് ചിന്തയില്ലാത്ത രാജ്യത്തെ നിശ്ചിന്ത ചക്രവര്ത്തി. ഈ ബ്രാഹ്മണ പരിവാരം നിശ്ചിന്തം അര്ത്ഥം സുഖത്തിന്റെ ലോകമാണ്. അതിനാല് ഈ സുഖത്തിന്റെ ലോകത്തിലെ, ചക്രവര്ത്തിയായി. ഹിസ് ഹോളിനസ്സ് അല്ലേ. കിരീടവുമുണ്ട്, സിംഹാസനവുമുണ്ട്. ബാക്കി എന്ത് കുറവാണ് ഉള്ളത്. എത്ര ഉയര്ന്ന കിരീടമാണ്. പ്രകാശത്തിന്റെ കിരീടം പവിത്രതയുടെ ലക്ഷണമാണ്. ബാപ്ദാദായുടെ ഹൃദയ സിംഹാസനസ്തരുമാണ്. അതിനാല് ചിന്തയില്ലാത്ത രാജ്യത്തെ നിശ്ചിന്ത ചക്രവര്ത്തികളുടെ കിരീടവും സിംഹാസനവും വ്യത്യസ്ഥമാണ്. ചക്രവര്ത്തി പദവിയും വ്യത്യസ്ഥമാണ് അതിനാല് ചക്രവര്ത്തിയും വ്യത്യസ്ഥമാണ്.

ഇന്നത്തെ കാലത്ത് മനുഷ്യാത്മാക്കള് ഇത്രയും അലയുന്നത് കാണുമ്പോള് ബാപ്ദാദായ്ക്കും കുട്ടികളോട് ദയ തോന്നുന്നു. എത്ര പ്രയത്നം ചെയ്യുന്നു. പ്രയത്നം അര്ത്ഥം അലച്ചില്, പരിശ്രമവും കൂടുതല് ചെയ്യുന്നു എന്നാല് പ്രാപ്തിയെന്ത്? സുഖമുണ്ടാകും എന്നാല് സുഖത്തിനോടൊപ്പം ഏതെങ്കിലും ദുഃഖവും ലഭിക്കുന്നുണ്ടാകും. മറ്റൊന്നുമില്ലായെങ്കിലും അല്പക്കാലത്തെ സുഖത്തിനോടൊപ്പം ചിന്തയും ഭയവും ഉണ്ട്. എവിടെയാണൊ ചിന്തയുള്ളത് അവിടെ സമാധാനമുണ്ടായിരിക്കില്ല. ഭയമുള്ളയിടത്ത് ശാന്തിയുണ്ടായിരിക്കില്ല. അതിനാല് സുഖത്തിനോടൊപ്പം ദുഃഖവും അശാന്തിയുമുണ്ട്. നിങ്ങള് സര്വ്വര്ക്കും ദുഃഖത്തിന്റെ കാരണവും നിവാരണവും ലഭിച്ചു കഴിഞ്ഞു. ഇപ്പോള് നിങ്ങള് പ്രശ്നങ്ങളുടെ പരിഹാരം കണ്ടെത്തുന്ന പരിഹാര സ്വരൂപരായില്ലേ. പ്രശ്നങ്ങള് നിങ്ങളോട് കളിക്കാന് കളിപ്പാട്ടമായിട്ടാണ് വരുന്നത്. കളിക്കാനല്ലേ വരുന്നത് അല്ലാതെ ഭയപ്പെടുത്താനല്ലല്ലോ. ഭയപ്പെടുന്നവരല്ലല്ലോ. സര്വ്വ ശക്തികളുടെയും ഖജനാക്കള് ജന്മസിദ്ധ അധികാരമായി ബാക്കി ഇനി എന്ത് കുറവാണുള്ളത്, സമ്പന്നരല്ലേ. മാസ്റ്റര് സര്വ്വശക്തിവാന്റെ മുന്നില് പ്രശ്നങ്ങള് ഒന്നും തന്നെയല്ല. ആനയുടെ പാദത്തിനടിയില് ഉറുമ്പ് പെട്ടുവെങ്കില് കാണപ്പെടുമോ? അതിനാല് ഈ പ്രശ്നങ്ങളും നിങ്ങള് മഹാരഥികള്ക്ക് ഉറുമ്പിന് സമാനമാണ്. കളിയാണെന്ന് മനസ്സിലാക്കുന്നതിലൂടെ സന്തോഷമുണ്ടാകുന്നു. എത്ര തന്നെ വലിയ കാര്യവും ചെറുതാകുന്നു. ഏതു പോലെ ഇന്നത്തെകാലത്ത് കുട്ടികള്ക്ക് ബുദ്ധിയുടെ കളി കളിപ്പിക്കുന്നു. കുട്ടികള്ക്ക് കണക്ക് പഠിക്കാന് പറഞ്ഞാല് ഇഷ്ടപ്പെടില്ല എന്നാല് കളിയുടെ രീതിയിലൂടെ കണക്ക് സന്തോഷത്തോടെ പഠിക്കുന്നു. നിങ്ങള് സര്വ്വര്ക്കും പ്രശ്നം ഉറുമ്പിന് സമാനമല്ലേ. പവിത്രത, സുഖം, ശാന്തിയുടെ ശക്തിയുള്ളയിടത്ത് സ്വപ്നത്തില് പോലും ദുഃഖത്തിന്റെയും അശാന്തിയുടെയും അലകള്ക്ക് വരാനാകില്ല. ശക്തിശാലി ആത്മാക്കളുടെ മുന്നില് ഈ ദുഃഖത്തിനും അശാന്തിക്കും മുന്നില് വരാന് ധൈര്യമുണ്ടാകില്ല. പവിത്രമായ ആത്മാക്കശ് സദാ ഹര്ഷിതമായിരിക്കുന്ന ആത്മാക്കളാണ്, ഇത് സദാ സ്മൃതിയില് വയ്ക്കൂ. അനേക പ്രകാരത്തിലുള്ള പ്രശ്നങ്ങളുടെ അലച്ചലിന്റെ ദുഃഖത്തിന്റെയും അശാന്തിയുടെയും വലയില് നിന്നും മുക്തരായി കാരണം കേവലം ഒരു ദുഃഖം മാത്രമല്ല വരുന്നത്. ഒരു ദഃഖം വംശത്തോടൊപ്പമാണ് വരുന്നത്. അതിനാല് ആ വലയില് നിന്നും മുക്തമായി. അങ്ങനെ സ്വയത്തെ ഭാഗ്യവാനാണെന്ന് മനസ്സിലാക്കുന്നില്ലേ.

ഇന്ന് ആസ്ട്രേലിയക്കാരാണ് ഇരിക്കുന്നത്. ആസ്ട്രേലിയക്കാരുടെ തപസ്യയുടെയും മഹാദാനി സ്വരൂപത്തിന്റെയും വിശേഷത ബാപ്ദാദ സദാ വര്ണ്ണിക്കുന്നു. സദാ സേവനത്തിന്റെ താല്പര്യം അനേക ആത്മാക്കള്ക്കും നിങ്ങള്ക്കും ഫലം നല്കി കൊണ്ടിരിക്കുന്നു. ഭൂമിക്കനുസരിച്ച് വിധിയും അഭിവൃദ്ധിയും രണ്ടും കണ്ട് ബാപ്ദാദ എക്സ്ട്രാ സന്തോഷിക്കുന്നു. ആസ്ട്രേലിയക്കാര് വിശേഷതകളുള്ളവരാണ്. ത്യാഗത്തിന്റെ ഭാവന, സേവനത്തില് വളെര പെട്ടെന്ന് വരുന്നു അതിനാലാണ് ഇത്രയും സേവാകേന്ദ്രങ്ങള് തുറക്കാന് സാധിച്ചത്. നമ്മുക്ക് ഭാഗ്യം ലഭിച്ചത് പോലെ നാല് ഭാഗത്തുമുള്ളവരുടെ ഭാഗ്യത്തെ ഉണ്ടാക്കണം. ദൃഢ സങ്കല്പം ചെയ്യുക, ഇതും തപസ്യയാണ്. അതിനാല് ത്യാഗത്തിന്റെയും തപസ്യയുടെയും വിധിയിലൂടെ അഭിവൃദ്ധി പ്രാപ്തമാക്കി കൊണ്ടിരിക്കുന്നു. സേവാ ഭാവം അനേക പരിധിയുള്ള ഭാവത്തെ സമാപ്തമാക്കുന്നു. ഈ ത്യാഗവും തപസ്യയുമാണ് സഫലതയുടെ ആധാരമായത്, മനസ്സിലായോ. സംഘഠനയുടെ ശക്തിയാണ്. ഒരാള് പറഞ്ഞു, മറ്റൊരാള് ചെയ്തു. അല്ലാതെ ഒരാള് പറയുമ്പോള്, ഇത് സാധിക്കില്ലായെന്ന് മറ്റൊരാള് പറയുകയാണെങ്കില് സംഘഠനയില് വിള്ളലുണ്ടാകുന്നു. ഒരാള് പറഞ്ഞു, രണ്ടാമത്തെയാള് ഉത്സാഹത്തോടെ സഹയോഗിയായി പ്രാക്ടിക്കലില് കൊണ്ടു വന്നു, ഇതാണ് സംഘഠനയുടെ ശക്തി. പാണ്ഢവരുടെയും സംഘഠനയുണ്ട്, ഒരിക്കലും ഞാന്-നീ എന്നില്ല. ബാബാ ബാബാ എന്ന് പറയുകയാണെങ്കില് സര്വ്വ കാര്യങ്ങളും സമാപ്തമാകുന്നു. ഞാന്, നീ, എന്റെ നിന്റെ എന്ന് പറയുമ്പോഴാണ് ഉരസലുണ്ടാകുന്നത്. ബാബയെ മുന്നില് വയ്ക്കുകയാണെങ്കില് ഒരു പ്രശ്നത്തിനും വരാന് സാധിക്കില്ല. സദാ നിര്വിഘ്നരായ ആത്മാക്കള് തീവ്ര പുരുഷാര്ത്ഥത്തിലൂടെ പറക്കുന്ന കലയുടെ അനുഭവം ചെയ്യുന്നു. വളരെക്കാലത്തെ നിര്വ്വിഘ്ന സ്ഥിതി, ശക്തിശാലി സ്ഥിതിയുണ്ടാകുന്നു. അടിക്കടി വിഘ്നങ്ങള്ക്ക് വശപ്പെടുന്നവരുടെ അടിത്തറ പക്കാ ആകില്ല , എന്നാല് വളരെക്കാലത്തെ നിര്വ്വിഘ്നരായ ആത്മാക്കളുടെ അടിത്തറ പക്കായായത് കാരണം സ്വയവും ശക്തിശാലിയായിരിക്കും, മറ്റുള്ളവരെയും ശക്തിശാലിയാക്കും. ഏതൊരു മുറിഞ്ഞ വസ്തുവിനെയും യോജിപ്പിച്ചാല് അത് ശക്തിഹീനമാകും. വളരെക്കാലത്തെ ശക്തിശാലി ആത്മാവ്, നിര്വ്വിഘ്നമായ ആത്മാവ് അന്ത്യത്തിലും നിര്വ്വിഘ്നമായി ബഹുമതിയോടെ പാസാകുന്നു അഥവാ ഫസ്റ്റ് ഡിവിഷനില് വരുന്നു. അതിനാല് സദാ ഇതേ ലക്ഷ്യം വയ്ക്കൂ- വളരെക്കാലത്തെ നിര്വ്വിഘ്ന സ്ഥിതിയുടെ അനുഭവം തീര്ച്ചയായും ചെയ്യണം. വിഘ്നം വന്നു, പോയി, സാരമില്ല എന്ന് മനസ്സിലാക്കരുത്. അടിക്കടി വിഘ്നം വരുക, അതിനെയില്ലാതാക്കുക ഇതില സമയം നഷ്ടപ്പെടുന്നു, ഊര്ജ്ജം നഷ്ടപ്പെടുന്നു. ആ സമയവും, ഊര്ജ്ജവും സേവനത്തിലര്പ്പിക്കൂ എങ്കില് ഒന്നിന് കോടി മടങ്ങായി ശേഖരിക്കപ്പെടും. അതിനാല് വളരെക്കാലത്തെ നിര്വ്വിഘ്നരായ ആത്മാക്കള്, വിഘ്ന വിനാശക രൂപത്തിലൂടെ പൂജിക്കപ്പെടുന്നു. വിഘ്ന വിനാശകന് എന്ന ടൈറ്റില് പൂജനീയ ആത്മാക്കളുടേതാണ്. ഞാന് വിഘ്ന വിനാശക പൂജനീയ ആത്മാവാണ് എന്ന് സ്മൃതിയിലൂടെ സദാ നിര്വ്വിഘ്നമായി പറക്കുന്ന കലയിലൂടെ പറക്കൂ, പറത്തിക്കൂ. മനസ്സിലായോ. തന്റെ വിഘ്നത്തെ വിനാശം ചെയ്തു എന്നാല് മറ്റുള്ളവര്ക്ക് വേണ്ടിയും വിഘ്ന വിനാശകരാകുക. നോക്കൂ, നിങ്ങള്ക്ക് അങ്ങനെയുള്ള നിമിത്തമായ ആത്മാവിനെയും ലഭിച്ചു(ഡോക്ടര് നിര്മ്മല) ആരംഭം മുതല് ഒരു വിഘ്നത്തിലും പെട്ടിട്ടില്ല. സദാ പ്രിയപ്പെട്ടതും, നിര്മ്മോഹിയുമായിരുന്നു. കുറച്ച് കണിശമായ പ്രകൃതമായിരുന്നു. ഇതും ആവശ്യമാണ്. ഇത്രയും കണിശമായ ടീച്ചറിനെ ലഭിച്ചില്ലായിരുന്നെങ്കില് ഇത്രയും അഭിവൃദ്ധി ഉണ്ടാകില്ലായിരുന്നു. ഇതും ആവശ്യമാണ്. ഏതു പോലെ രോഗം വരുമ്പോള് കയ്പ്പുള്ള മരുന്നും ആവശ്യമില്ലേ. അതിനാല് ഡ്രാമയനുസരിച്ച് നിമിത്തമായ ആത്മാക്കളുടെ കൂട്ട്ക്കെട്ട് ലഭിക്കുന്നുണ്ട്, ഏതു പോലെ സ്വയം വന്നപ്പോഴേ സേവനത്തിന് നിമിത്തമായി, ആസ്ട്രേലിയയില് എത്തിയപ്പോഴേ സെന്റര് തുറക്കുന്നതിന്റെ സേവനത്തില് മുഴുകി. ഈ ത്യാഗത്തിന്റെ ഭാവനയുടെ വൈബ്രേഷന് മുഴുവന് ആസ്ട്രേലിയയിലും, സമ്പര്ക്കിലുള്ള സ്ഥലങ്ങളിലും അതേ രൂപത്തിലൂടെ അഭിവൃദ്ധിയുണ്ടായി കൊണ്ടിരിക്കുന്നു. തപസ്സും ത്യാഗവുമുള്ളവരാണ് ശ്രേഷ്ഠ ആത്മാക്കള്. സര്വ്വ ആത്മാക്കളും തീവ്രപുരുഷാര്ത്ഥികളാണ് എന്നാല് പുരുഷാര്ത്ഥിയായിട്ടും വിശേഷതകള് തീര്ച്ചയായും അതിന്റെ പ്രഭാവം ചെലുത്തുന്നുണ്ട്. സര്വ്വരും ഇപ്പോള് സമ്പന്നമായി കൊണ്ടിരിക്കുകയല്ലേ. സമ്പന്നമായി എന്ന സര്ട്ടിഫിക്കറ്റ് ഇതു വരെ ആര്ക്കും ലഭിച്ചിട്ടില്ല. എന്നാല് സമ്പന്നതയുടെ സമീപത്ത് എത്തി ചേര്ന്നു, ഇതില് നമ്പര്വാറാണ്. ചിലര് വളരെ സമീപത്ത് എത്തി, ചിലര് നമ്പറനുസരിച്ച് മുന്നിലും പിന്നിലുമായിട്ടാണ്. ആസ്ട്രേലിയക്കാര് ഭാഗ്യശാലികളാണ്. ത്യാഗത്തിന്റെ ബീജമായ ഭാഗ്യം പ്രാപ്തമാക്കി കൊണ്ടിരിക്കുന്നു. ശക്തി സൈന്യവും ബാപ്ദാദായ്ക്ക് വളരെ പ്രിയപ്പെട്ടതാണ് കാരണം ധൈര്യമുള്ളവരാണ്. ധൈര്യമുള്ളയിടത്ത് ബാപ്ദാദായുടെ സഹായം സദാ കൂടെയുണ്ട്. സദാ സന്തുഷ്ടരായിരിക്കുന്നവരല്ലേ. സഫലതയുടെ ആധാരമാണ് സന്തുഷ്ടത. നിങ്ങള് സര്വ്വരും സന്തുഷ്ട ആത്മാക്കളാണ് അതിനാല് സഫലത നിങ്ങളുടെ ജന്മസിദ്ധ അധികാരമാണ്. മനസ്സിലായോ. അതിനാല് ആസ്ട്രേലിയക്കാര് നിയറസ്റ്റും( സമീപത്തുള്ളവര്), ഡിയറസ്റ്റും( പ്രിയപ്പെട്ടവര്) ആണ്. അതിനാല് അവര്ക്ക് എക്സ്ട്രാ അഭിമാനമുണ്ട്. ശരി.

അവ്യക്ത മുരളികളില് നിന്നും തിരഞ്ഞെടുത്തിട്ടുള്ള മഹാവാക്യങ്ങള് ( ചേദ്യം- ഉത്തരം)

ചോദ്യം- ശക്തി സൈന്യത്തിന്റെ പേര് മുഴുവന് വിശ്വത്തിലും എപ്പോള് പ്രശസ്തമാകും?

ഉത്തരം- സംഘഠിത രൂപത്തില് ഏകരസ സ്ഥിതി അഥവാ ഒരേയൊരു ശുദ്ധമായ സങ്കല്പത്തില് സ്ഥിതി ചെയ്യുന്നതിന്റെ അഭ്യാസം ഉണ്ടാകുമ്പോള്. സംഘഠനയില് ഒരാള്ക്ക് പോലും രണ്ടാമത് ഒരു സങ്കല്പം പാടില്ല. സര്വ്വരുടെയും താല്പര്യം ഒന്നാകണം, അശരീരിയാകണം എന്ന ശുദ്ധ സങ്കല്പത്തില് സ്ഥിതി ചെയ്യുന്നതിന്റെ അഭ്യാസിയാകണം എങ്കില് മുഴുവന് വിശ്വത്തില് ശക്തി സൈന്യത്തിന്റെ പേര് പ്രശസ്തമാകും.

ചോദ്യം- സ്ഥൂലമായ സൈനികര് യുദ്ധ മൈതാനത്തില് ഏത് ആധാരത്തിലാണ് ബിസിയാകുന്നത്? നിങ്ങളുടെ വിജയത്തിന്റെ പെരുമ്പറ എപ്പോള് മുഴങ്ങും?

ഉത്തരം- സ്ഥൂല സൈനികര് യുദ്ധത്തിന്റെ മൈതാനത്തില് വരുമ്പോള് ഒരു ഓര്ഡര് തന്നെ അനുസരിച്ച് നാല് ഭാഗത്തും വെടി വയ്ക്കാന് ആരംഭിക്കുന്നു. ഒരേ സമയത്ത്, ഒരു ഓര്ഡര് അനുസരിച്ച് നാല് ഭാഗത്തും വളയുന്നു അപ്പോഴാണ് വിജയിയാകുന്നത്. അതേപോലെ ആത്മീയ സൈന്യം, സംഘഠിത രൂപത്തില്, ഒരു സൂചനയിലൂടെ തന്നെ, ഒരു സെക്കന്റില്, സര്വ്വരും ഏകരസ സ്ഥിതിയില് സ്ഥിതി ചെയ്യുന്നു, അപ്പോഴാണ് വിജയത്തിന്റെ പെരുമ്പറ മുഴങ്ങുന്നത്.

ചോദ്യം- ബാബയുടെ ഏത് ഉത്തരവിനെ പ്രാക്ടിക്കലില് കൊണ്ടു വരുന്നതിന് എവര്റെഡിയാകുകയാണെങ്കില് കലിയുഗമാകുന്ന പര്വ്വതത്തെ പൊക്കി മാറ്റാന് സാധിക്കും?

ഉത്തരം- ബാബ ഈ ഓര്ഡര് തരുന്നു- ഒരു സെക്കന്റില് സര്വ്വരും ഏകരസ സ്ഥിതിയില് സ്ഥിതി ചെയ്യൂ. സര്വ്വരുടെയും സര്വ്വ സങ്കല്പങ്ങള് ഒരു സങ്കല്പത്തില് വരുമ്പോള് കലിയുഗമാകുന്ന പര്വ്വതം പരിവര്ത്തനമാകും. ആ ഒരു നിമിഷം സദാ കാലത്തെ നിമിഷമായി മാറും. അല്ലാതെ ഒരു സെക്കന്റില് സ്ഥിതി ചെയ്തു, പിന്നീട് താഴെ വരിക എന്നല്ല.

ചോദ്യം- ഓരോ ബ്രാഹ്മണ കുട്ടിയുടെയും ഉത്തരവാദിത്വം എന്താണ്?

ഉത്തരം- മുഴുവന് സംഘഠനയെ ഏകരസ സ്ഥിതിയില് സ്ഥിതി ചെയ്യിക്കുന്നതിന് സഹയോഗിയാകുക- ഇതേ ഓരോ ബ്രാഹ്മണരുടെയും ഉത്തരവാദിത്വമാണ്. ഏതു പോലെ അജ്ഞാനി ആത്മാക്കള്ക്ക് ജ്ഞാനത്തിന്റെ പ്രകാശം നല്കുന്നതിന് സദാ ശുഭ ഭാവന അഥവാ മംഗളത്തിന്റെ ഭാവന വച്ച് പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. അതേപോലെ തന്റെ ഈ ദേവീക സംഘഠനയെയും ഏകരസ സ്ഥിതിയില് സ്ഥിതി ചെയ്യിക്കുന്നതിന് അഥവാ സംഘഠനയുടെ ശക്തിയെ വര്ദ്ധിപ്പിക്കുന്നതിന് പരസ്പരം മറ്റുള്ളവരെ പ്രതി വ്യത്യസ്ഥമായ രൂപത്തിലൂടെ പ്രയത്നിക്കൂ. ഇതിനുള്ള പ്ലാന് തയ്യാറാക്കൂ. ഞാന് എന്റെ രൂപത്തില് ശരിയാണ് എന്നോര്ത്ത് മാത്രം സന്തോഷിക്കരുത്.

ചോദ്യം- പരമാത്മ ജ്ഞാനത്തിന്റെ വിശേഷതയെന്താണ്?

ഉത്തരം- സംഘഠനയുടെ ശക്തി തന്നെയാണ് ഈ പരമാത്മ ജ്ഞാനത്തിന്റെ വിശേഷത. ഈ ബ്രാഹ്മണ സംഘഠനയുടെ വിശേഷത ദേവതാ രൂപത്തില് പ്രാക്ടിക്കലില് ഒരു ധര്മ്മം, ഒരു രാജ്യം, ഒരു മതത്തിന്റെ രൂപത്തില് നടക്കുന്നു.

ചോദ്യം- ഏതൊരു കാര്യത്തിന്റെ സമ്പൂര്ണ്ണ പരിവര്ത്തനം തന്നെ സമ്പൂര്ണ്ണതയെ സമീപത്ത് കൊണ്ടു വരും?

ഉത്തരം- ഓരോരുത്തരില് ദേഹാഭിമാനത്തിന്റെ പഴയ സംസ്ക്കാരമുണ്ട്, അതിനെയാണ് നിങ്ങള് നേച്ചര് എന്നു പറയുന്നത്, ആ സംസ്ക്കാരത്തിന്റെ അംശം പോലും ഉണ്ടാകരുത്. തന്റെ ഈ സംസ്ക്കാരങ്ങളെ പരിവര്ത്തനം ചെയ്ത് ബാപ്ദാദായുടെ സംസ്ക്കാരങ്ങള് ധാരണ ചെയ്യുക തന്നെയാണ് അന്തിമ പുരുഷാര്ത്ഥം.

ചോദ്യം- ബാപ്ദാദായുടെ പ്രത്യക്ഷത ഏത് ആധാരത്തിലായിരിക്കും ഉണ്ടാകുക?

ഉത്തരം- ഓരോരുത്തരിലും ബാപ്ദാദായുടെ സംസ്ക്കാരം കാണപ്പെടുമ്പോള്. ബാപ്ദാദായുടെ സംസ്ക്കാരങ്ങള അനുകരിച്ച്, ബാബയ്ക്ക് സമാനമാകൂ എങ്കില് സമയവും ശക്തികളും ലാഭിക്കാം, മുഴുവന് വിശ്വത്തിലും ബാപ്ദാദായെ സഹജമായി പ്രത്യക്ഷമാക്കാന് സാധിക്കും. ഭക്തി മാര്ഗ്ഗത്തില് കേവലം പറയുന്നു- എവിടെ നോക്കിയാലും നീ തന്നെയാണ് എന്ന് എന്നാല് ഇവിടെ പ്രാക്ടിക്കലില് എവിടെ നോക്കിയാലും ബാപ്ദാദായുടെ സംസ്ക്കാരം തന്നെകാണപ്പെടണം.

വരദാനം :-
ആവേശത്തിന്റെ അംശത്തെ പോലും ത്യാഗം ചെയ്യുന്ന സ്വമാനധാരി പുണ്യാത്മാവായി ഭവിക്കട്ടെ.

സ്വമാനധാരിയായ കുട്ടികള് സര്വ്വര്ക്കും ബഹുമാനം നല്കുന്ന ദാതാവായിരിക്കും. ദാതാവ് അര്ത്ഥം ദയാമനസ്ക്കര്. അവരില് ഒരിക്കലും ഒരാത്മാവിനെ പ്രതിയും സങ്കല്പത്തില് പോലും ആവേശം ഉണ്ടായിരിക്കില്ല. ഇവര് എന്ത് കൊണ്ട് ഇങ്ങനെ? ഇങ്ങനെ ചെയ്യാന് പാടില്ല, ഇങ്ങനെ സംഭവിക്കാന് പാടില്ലായിരുന്നു, ജ്ഞാനം പറയുന്നത് ഇതാണൊ....ഇതും സൂക്ഷമത്തില് ആവേശത്തിന്റെ അംശമാണ്. എന്നാല് സ്വമാനധാരി പുണ്യാത്മാക്കള് വീണ് കിടക്കുന്നവരെ എഴുന്നേല്പ്പിക്കും, സഹയോഗിയാക്കും, അവര് ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ല- ഇവര് കര്മ്മത്തിന്റെ ഫലമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്, ചെയ്യുകയാണെങ്കില് തീര്ച്ചയായും നേടുകയും ചെയ്യും....ഇവര് വീഴുക തന്നെ വേണം.....ഇങ്ങനെയുള്ള സങ്കല്പം നിങ്ങള് കുട്ടികള്ക്ക് വരാന് പാടില്ല.

സ്ലോഗന് :-
സന്തുഷ്ടതയുടെയും പ്രസന്നതയുടെയും വിശേഷത തന്നെയാണ് പറക്കുന്ന കലയുടെ അനുഭവം ചെയ്യിക്കുന്നത്.