13.10.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ബാബ വന്നിരിക്കുകയാണ് നിങ്ങള്ക്ക് വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞു തരാന്, നിങ്ങള് ആത്മാഭിമാനിയായിരിക്കുയാണെങ്കില്ഈ വഴി സഹജ മായി കാണാന് കഴിയും.

ചോദ്യം :-
സത്യയുഗീ ദേവതകളെ മോഹജീത്തെന്ന് പറയുന്ന രീതിയിലുള്ള ഏതൊരു ജ്ഞാനമാണ് സംഗമത്തില് ലഭിച്ചിട്ടുള്ളത്?

ഉത്തരം :-
സംഗമത്തില് നിങ്ങള്ക്ക് ബാബ അമരകഥ കേള്പ്പിച്ച് അമരനായ ആത്മാവിന്റെ ജ്ഞാനം നല്കി. ജ്ഞാനം ലഭിച്ചു - ഇത് അവിനാശിയായ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്, ഓരോ ആത്മാവും അവരവരുടെ പാര്ട്ട് അഭിനയിക്കുന്നു. അവര് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്ന് എടുക്കുന്നു, ഇതില് കരയേണ്ട കാര്യമില്ല. ഈ ജ്ഞാനത്തിലൂടെ സത്യയുഗീ ദേവതകളെ മോഹാജീത്ത് എന്ന് പറയുന്നു. അവിടെ മൃത്യുവിന്റെ പേരു പോലുമില്ല. സന്തോഷത്തോടെ പഴയ ശരീരം ഉപേക്ഷിച്ച് പുതിയതെടുക്കുന്നു.

ഗീതം :-
കണ്ണു കാണാത്തവര്ക്ക് വഴി കാണിച്ചു കൊടുക്കൂ...........

ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികളോട് ആത്മീയ അച്ഛന് പറയുകയാണ,് വഴി കാണിക്കുന്നുണ്ട് പക്ഷെ ആദ്യം സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്തിരിക്കൂ. ദേഹീ അഭിമാനിയായി ഇരിക്കുകയാണെങ്കില് പിന്നെ നിങ്ങള്ക്ക് വളരെ സഹജമായി വഴി കാണാന് സാധിക്കും. ഭക്തിമാര്ഗ്ഗത്തില് പകുതി കല്പം നഷ്ടം സഹിച്ചു. ഭക്തി മാര്ഗ്ഗത്തില് അനേകം സാമഗ്രികളാണ്. ഇപ്പോള് ബാബ മനസ്സിലാക്കി തന്നു പരിധിയില്ലാത്ത അച്ഛന് ഒരാള് മാത്രമാണ്. ബാബ പറയുന്നു നിങ്ങള്ക്ക് വഴി പറഞ്ഞു തന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിലുള്ളവര്ക്ക് ഇത് പോലും അറിയില്ല ഏത് വഴിയാണ് പറഞ്ഞു തരുന്നത്! മുക്തി-ജീവന് മുക്തി, ഗതി-സദ്ഗതിയുടെ. മുക്തിയെന്ന് ശാന്തിധാമത്തെയാണ് പറയുന്നത്. ആത്മാവിന് ശരീരമില്ലാതെ ഒന്നും തന്നെ പറയാന് സാധിക്കില്ല. കര്മ്മേന്ദ്രിയത്തിലൂടെ തന്നെയാണ് ശബ്ദമുണ്ടാകുന്നത്, മുഖത്തിലൂടെ ശബ്ദമുണ്ടാകുന്നു. മുഖമില്ലായെങ്കില് ശബ്ദം എവിടെ നിന്ന് വരും. ആത്മാവിന് കര്മ്മം ചെയ്യുന്നതിന് വേണ്ടിയാണ് ഈ കര്മ്മേന്ദ്രിയങ്ങള് ലഭിച്ചിരിക്കുന്നത്. രാവണ രാജ്യത്തില് നിങ്ങള് വികര്മ്മം ചെയ്തു. ഈ വികര്മ്മം മോശമായ കര്മ്മമായി മാറുന്നു. സത്യയുഗത്തില് രാവണന് തന്നെ ഇല്ല അതിനാല് കര്മ്മം അകര്മ്മമാകുന്നു. അവിടെ 5 വികാരങ്ങളുണ്ടാകുന്നില്ല. അതിനെ പറയുന്നു - സ്വര്ഗ്ഗം. ഭാരതവാസികള് സ്വര്ഗ്ഗവാസിയായിരുന്നു, ഇപ്പോള് പിന്നെ പറയും നരകവാസി. വിഷയ വൈതരണി നദിയില് മുങ്ങി താണുകൊണ്ടിരിക്കുകയാണ്. എല്ലാവരും പരസ്പരം ദുഖം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള് പറയുന്നു ബാബാ അങ്ങനെയുള്ള സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ട് പോകൂ എവിടെയാണോ ദുഖത്തിന്റെ പേര് പോലുമില്ലാത്തത്. അതാണെങ്കില് എപ്പോഴാണോ ഭാരതം സ്വര്ഗ്ഗമായിരുന്നത് അപ്പോള് ദുഖത്തിന്റെ പേരുണ്ടായിരുന്നില്ല. സ്വര്ഗ്ഗത്തില് നിന്ന് നരകത്തിലേയ്ക്ക് വന്നിരിക്കുകയാണ്, ഇപ്പോള് വീണ്ടും സ്വര്ഗ്ഗത്തിലേയ്ക്ക് പോകണം. ഇത് കളിയാണ്. ബാബ തന്നെയാണിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുന്നത്. സത്യം സത്യമായ സത്സംഗം ഇതാണ്. നിങ്ങളിവിടെ സത്യമായ ബാബയെ ഓര്മ്മിക്കുകയാണ് അവരാണ് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്. ബാബ രചയിതാവാണ്, ബാബയില് നിന്ന് സമ്പത്ത് ലഭിക്കുന്നു. ബാബ തന്നെയാണ് കുട്ടികള്ക്ക് സമ്പത്ത് നല്കുക. പരിധിയുള്ള അച്ഛന് ഉണ്ടായിട്ടു പോലും ഓര്മ്മിക്കുന്നു - അല്ലയോ ഭഗവാനെ, അല്ലയോ പരംപിതാ പരമാത്മാ ദയ കാണിക്കൂ. ഭക്തിമാര്ഗ്ഗത്തില് ബുദ്ധിമുട്ട് അനുഭവിച്ചനുഭവിച്ച് തളര്ന്ന് പോയി. പറയുന്നു - അല്ലയോ ബാബാ, ഞങ്ങള്ക്ക് സുഖ-ശാന്തിയുടെ സമ്പത്ത് തരൂ. ഇതാണെങ്കില് ബാബയ്ക്കേ നല്കാന് കഴിയൂ അതും 21 ജന്മത്തേയ്ക്കാണ്. കണക്ക് നോക്കണം. സത്യയുഗത്തില് എപ്പോഴാണോ ഇവരുടെ രാജ്യമായിരുന്നത് അപ്പോള് തീര്ച്ചയായും വളരെ കുറച്ച് മനുഷ്യരെ ഉണ്ടായിരിക്കൂ. ഒരു ധര്മ്മമായിരുന്നു, ഒരേയൊരു രാജ്യവുമായിരുന്നു. അതിനെ സ്വര്ഗ്ഗം, സുഖധാമമെന്ന് പറയുന്നു. പുതിയ ലോകത്തെ സതോപ്രധാനമെന്ന് പറയുന്നു, പഴയ ലോകത്തെ തമോപ്രധാനമെന്ന് പറയും. ഓരോ വസ്തുവും ആദ്യം സതോപ്രധാനം പിന്നെ സതോ-രജോ-തമോയില് വരുന്നു. ചെറിയ കുട്ടികളെ സതോപ്രധാനമെന്ന് പറയും. ചെറിയ കുട്ടികളെ മഹാത്മാവിനെക്കാളും ഉയര്ന്നതാണെന്ന് പറയപ്പെടുന്നു. മഹാത്മാക്കളാണെങ്കില് ജന്മമെടുത്ത് പിന്നെ വലുതായാല് വികാരങ്ങളുടെ അനുഭവം ചെയ്ത് വീടെല്ലാം ഉപേക്ഷിച്ച് ഓടിപോകുന്നു. ചെറിയ കുട്ടികള്ക്കാണെങ്കില് വികാരങ്ങളുടെ അറിവില്ല. തികച്ചും നിഷ്കളങ്കരാണ് അതുകൊണ്ടാണ് മഹാത്മാക്കളെക്കാള് ഉയര്ന്നതാണെന്ന് പറയുന്നത്. ദേവതകളുടെ മഹിമ പാടുന്നു - സര്വ്വ ഗുണ സമ്പന്നന്........ സന്യാസിമാരെ ഈ മഹിമ ഒരിക്കലും ചെയ്യില്ല. ബാബ ഹിംസയുടെയും അഹിംസയുടെയും അര്ത്ഥം മനസ്സിലാക്കി തന്നു. ആരെങ്കിലും കൊല്ലുക ഇതിനെ ഹിംസയെന്ന് പറയുന്നു. ഏറ്റവും വലിയ ഹിംസയാണ് കാമത്തിലേയ്ക്ക് പോവുക. ദേവതകള് ഹിംസകരല്ല. കാമത്തിലേയ്ക്ക് പോകുന്നില്ല. ബാബ പറയുന്നു ഞാനിപ്പോള് നിങ്ങളെ മനുഷ്യനില് നിന്ന് ദേവതയാക്കുന്നതിന് വന്നിരിക്കുകയാണ്. ദേവതകള് സത്യയുഗത്തിലാണുണ്ടാവുന്നത്. ഇവിടെ ആര്ക്കും തന്നെ സ്വയം ദേവതയെന്ന് പറയാന് സാധിക്കില്ല. മനസ്സിലാക്കുന്നു നമ്മള് നീചനും പാപിയും വികാരിയുമാണ്. പിന്നെ സ്വയം ദേവതയെന്ന് എങ്ങനെ പറയും അതുകൊണ്ട് ഹിന്ദു ധര്മ്മമെന്ന് പറയുന്നു. വാസ്തവത്തില് ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു. ഹിന്ദുവെന്ന് ഹിന്ദുസ്ഥാനില് നിന്നാണ് വന്നത്. അവര് പിന്നെ ഹിന്ദു ധര്മ്മമെന്ന് പറഞ്ഞു. നിങ്ങള് പറയും - ഞങ്ങള് ദേവതാ ധര്മ്മത്തിലേതാണ് എന്നിട്ടും ഹിന്ദുവില് പെടുത്തുന്നു. പറയും ഞങ്ങളുടെയടുത്ത് ഹിന്ദു ധര്മ്മത്തിന്റെ കോളം തന്നെയേ ഉള്ളൂ. പതിതമായതു കാരണം സ്വയം ദേവതയെന്ന് പറയാന് സാധിക്കുകയില്ല.

ഇപ്പോള് നിങ്ങള്ക്കറിയാം - നമ്മള് പൂജ്യ ദേവത ആയിരുന്നു, ഇപ്പോള് പൂജാരിയായിരിക്കുന്നു. പൂജയും ആദ്യം കേവലം ശിവന്റെ മാത്രമായിരുന്നു ചെയ്തിരുന്നത് പിന്നീട് വ്യഭിചാരി പൂജാരിയായി. ബാബ ഒന്ന് മാത്രമാണ്, ബാബയില് നിന്ന് സമ്പത്ത് ലഭിക്കുന്നു. ബാക്കിയെല്ലാം അനേക പ്രകാരത്തിലുള്ള ദേവിമാരും മറ്റുമാണ്. അവരില് നിന്ന് ഒരു സമ്പത്തും ലഭിക്കുന്നില്ല. ഈ ബ്രഹ്മാവില് നിന്നും നിങ്ങള്ക്ക് സമ്പത്ത് ലഭിക്കുന്നില്ല. ഒന്ന് നിരാകാരീ അച്ഛനാണ്, രണ്ടാമത്തെ സാകാരീ അച്ഛന്. സാകാരിയായ അച്ഛനുണ്ടായിട്ടു പോലും അല്ലയോ ഭഗവാനെ, അല്ലയോ പരംപിതാവേ എന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നു. ലൗകിക അച്ഛനെ അങ്ങനെയൊന്നും പറയില്ല. അതിനാല് സമ്പത്ത് ബാബയില് നിന്നാണ് ലഭിക്കുന്നത്. പതിയും പത്നിയും ഹാഫ് പാര്ട്ടണറാണ് അപ്പോള് അവര്ക്ക് പകുതി ഭാഗം ലഭിക്കണം. ആദ്യ പകുതി അവര്ക്ക് വെച്ച് ബാക്കി പകുതി കുട്ടികള്ക്ക് നല്കണം. പക്ഷെ ഇന്നത്തെക്കാലത്താണെങ്കില് കുട്ടികള്ക്ക് തന്നെ മുഴുവന് ധനവും നല്കുന്നു. ചിലര്ക്ക് വളരെയധികം മോഹം ഉണ്ടാകുന്നു, മനസ്സിലാക്കുന്നു, നമ്മുടെ മരണത്തിന് ശേഷം കുട്ടികള് തന്നെയായിരിക്കണം അവകാശികള്. ഇന്നത്തെകാലത്തെ കുട്ടികളാണെങ്കില് അച്ഛന്റെ മരണ ശേഷം അമ്മയെ നോക്കുക പോലുമില്ല. ചിലര് മാതൃ സ്നേഹിയാകുന്നു. ചിലര് പിന്നെ മാതൃ ദ്രോഹിയാകുന്നു. ഇന്നത്തെകാലത്ത് ഒരുപാട് പേര് മാതൃ ദ്രോഹിയാകുന്നുണ്ട്. എല്ലാ പൈസയും എടുക്കുന്നു. ധാര്മ്മികരുടെ കുട്ടികളും ചിലര് ഇങ്ങനെ ആയി മാറുന്നുണ്ട്. വളരെയധികം വഴക്കിടുന്നു. ഇപ്പോള് കുട്ടികള് ഗീതം കേട്ടല്ലോ, പറയുകയാണ് ബാബാ ഞങ്ങള്ക്ക് സുഖത്തിന്റെ വഴി പറഞ്ഞു തരൂ - എവിടെയാണോ സമാധാനമുള്ളത്. രാവണ രാജ്യത്തിലാണെങ്കില് സുഖമുണ്ടാവുക സാധ്യമല്ല. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് ഇത്രയും മനസ്സിലാക്കുന്നില്ല ശിവന്വേറെയാണ്, ശങ്കരന് വേറെയാണെന്ന്. തലയിട്ടുടച്ചു കൊണ്ടിരിക്കു, ശാസ്ത്രം പഠിച്ചു കൊണ്ടിരിക്കൂ, ശരി, ഇതിലൂടെ എന്ത് ലഭിക്കും, ഒന്നും തന്നെ അറിയുകയില്ല. സര്വ്വരുടെ ശാന്തിയുടെ, സുഖത്തിന്റെ ദാതാവ് ഒരു ബാബ മാത്രമാണ്. സത്യയുഗത്തില് സുഖവുമുണ്ട് ശാന്തിയുമുണ്ട്. ഭാരതത്തില് സുഖ ശാന്തിയുണ്ടായിരുന്നു, ഇപ്പോഴില്ല ഭക്തി ചെയ്ത് അലഞ്ഞലഞ്ഞ് ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം ശാന്തി ധാമം, സുഖധാമത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നത് ഒരേയൊരു ബാബ മാത്രമാണ്. ബാബാ ഞങ്ങള് കേവലം അങ്ങയെ തന്നെയേ ഓര്മ്മിക്കൂ, അങ്ങയില് നിന്ന് മാത്രമേ സമ്പത്തെടുക്കൂ. ബാബ പറയുന്നു ദേഹ സഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളെയും മറക്കണം. ഒരു ബാബയെ ഓര്മ്മിക്കണം. ആത്മാവിന് ഇവിടെ നിന്ന് തന്നെ പവിത്രമാകണം. ഓര്മ്മിക്കുന്നില്ലായെങ്കില് പിന്നെ ശിക്ഷകള് അനുഭവിക്കേണ്ടി വരും. പദവിയും ഭ്രഷ്ടമാകും. അതുകൊണ്ട് ബാബ പറയുകയാണ് ഓര്മ്മയുടെ പരിശ്രമം ചെയ്യൂ. ആത്മാക്കള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണ്, അല്ലയോ ആത്മീയ കുട്ടികളെ എന്ന് പറയുന്ന വേറെ ഒരു സത്സഗം മുതലായവ ഉണ്ടായിരിക്കില്ല . ഇത് ആത്മീയ ജ്ഞാനമാണ്, അത് ആത്മീയ അച്ഛനില് നിന്ന് തന്നെയാണ് കുട്ടികള്ക്ക് ലഭിക്കുന്നത്. ആത്മാവ് അര്ത്ഥം നിരാകാരം. ശിവനും നിരാകാരനാണല്ലോ. നിങ്ങളുടെ ആത്മാവും ബിന്ദുവാണ്, വളരെ ചെറുത്. അതിനെ ആര്ക്കും കാണാന് സാധിക്കില്ല, ദിവ്യ ദൃഷ്ടിയിലൂടെയല്ലാതെ. ദിവ്യ ദൃഷ്ടി ബാബ തന്നെയാണ് നല്കുന്നത്. ഭക്തര് ഇരുന്ന് ഹനുമാന്, ഗണേശ് മുതലായവരുടെ പൂജ ചെയ്യുന്നു ഇപ്പോള് അവരുടെ സാക്ഷാത്ക്കാരമെങ്ങനെയാണ്. ബാബ പറയുന്നു ദിവ്യ ദൃഷ്ടി ദാതാവ് ഞാന് തന്നെയാണ്. ആരോണോ ഒരുപാട് ഭക്തി ചെയ്യുന്നത് അപ്പോള് പിന്നീട് ഞാന് തന്നെയാണ് സാക്ഷാത്ക്കാരം ചെയ്യിക്കുന്നത്. പക്ഷെ ഇതിലൂടെ ഒരു നേട്ടവുമില്ല. കേവലം സന്തോഷമുണ്ടാകുന്നു. പാപമാണെങ്കില് വീണ്ടും ചെയ്യുന്നു, ഒന്നും തന്നെ ലഭിക്കുന്നുമില്ല. പഠിപ്പിലൂടെയല്ലാതെ ഒന്നുമാകാന് സാധിക്കില്ല. ദേവതകള് സര്വ്വ ഗുണ സമ്പന്നരാണ്. നിങ്ങളും അങ്ങനെ ആകുമല്ലോ. ബാക്കി അതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ സാക്ഷാത്ക്കാരങ്ങളാണ്. സത്യമായ കൃഷ്ണനോടൊപ്പം ഊഞ്ഞാലാടൂ, സ്വര്ഗ്ഗത്തില് കൃഷ്ണന്റെ കൂടെയിരിക്കൂ. അതിന്റെ ആധാരം പഠിപ്പാണ്. എത്രത്തോളം ശ്രീമതത്തിലൂടെ നടക്കുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. ശ്രീമതം ഭഗവാന്റെയാണെന്ന് പാടുന്നുണ്ട്. കൃഷ്ണന്റെ ശ്രീമതമെന്ന് പറയില്ല. പരംപിതാ പരമാത്മാവിന്റെ ശ്രീമതത്തിലൂടെ കൃഷ്ണന്റെ ആത്മാവ് ഈ പദവി നേടുന്നു. നിങ്ങളുടെ ആത്മാവും ദേവതാ ധര്മ്മത്തിലേതായിരുന്നു അര്ത്ഥം കൃഷ്ണന്റെ കുലത്തിലേതായിരുന്നു. ഭാരതവാസികള്ക്ക് ഇതറിയുകയില്ല രാധയും കൃഷ്ണനും തമ്മില് എന്ത് ബന്ധമായിരുന്നു. രണ്ടു പേരും വേറെ വേറെ രാജധാനിയിലേതായിരുന്നു. പിന്നീട് സ്വയംവരത്തിന് ശേഷം ലക്ഷ്മീ നാരായണനാകുന്നു. ഈ എല്ലാ കാര്യങ്ങളും ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത്. ഇപ്പോള് നിങ്ങള് സ്വര്ഗ്ഗത്തിലെ രാജ കുമാരനും രാജ കുമാരിയുമാകുന്നതിന് വേണ്ടി പഠിക്കുകയാണ്. രാജകുമാരന്റെയും രാജകുമാരിയുടെയും സ്വയംവരം എപ്പോഴാണോ ഉണ്ടാകുന്നത് അപ്പോള് പിന്നീട് പേര് മാറുന്നു. അതിനാല് ബാബ കുട്ടികളെ അങ്ങനെയുള്ള ദേവതയാക്കി മാറ്റുന്നു. അഥവാ ബാബയുടെ ശ്രീമതത്തിലൂടെ നടക്കുകയാണെങ്കില്. നിങ്ങള് മുഖവംശാവലികളാണ്, അവര് കുഖ വംശാവലികളും. ആ ബ്രാഹ്മണര് കാമ ചിതയില് ഇരിക്കുന്നതിന് ബന്ധിപ്പിക്കുന്നു. ഇപ്പോള് നിങ്ങള് സത്യം സത്യമായ ബ്രാഹ്മണികള് കാമ ചിതയില് നിന്ന് ഇറക്കി ജ്ഞാനചിതയില് ഇരുത്തുന്നതിന് ബന്ധിപ്പിക്കുന്നു. അപ്പോള് അത് ഉപേക്ഷിക്കേണ്ടി വരും. ഇവിടെയുള്ള കുട്ടികളാണെങ്കില് അടിയും വഴക്കും ഉണ്ടാക്കി മുഴുവന് പൈസയും പാഴാക്കുകയാണ്. ഇന്ന് ലോകത്തില് വളരെയധികം അഴുക്കാണ്. ഏറ്റവും മോശമായ മോശമാണ് സിനിമ. നല്ല കുട്ടികള് പോലും സിനിമയ്ക്ക് പോകുന്നതിലൂടെ മോശമാകുന്നു. അതുകൊണ്ടാണ് ബി.കെ കുട്ടികള്ക്ക് സിനിമയ്ക്ക് പോകുന്നതിന് വിലക്കുള്ളത്. ശരി, ആര്ക്കാണോ ഉറപ്പുള്ളത്, അവരോട് ബാബ പറയുകയാണ് അവിടെയും നിങ്ങള് സേവനം ചെയ്യൂ. അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ ഇതാണെങ്കില് പരിധിയുള്ളതിന്റെ സിനിമയാണ്. ഒരു പരിധിയില്ലാത്ത സിനിമയും ഉണ്ട്. പരിധിയില്ലാത്ത സിനിമയില് നിന്ന് തന്നെയാണ് പിന്നീട് ഈ പരിധിയുള്ള അസത്യമായ സിനിമ ഉണ്ടായത്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തരുകയാണ് - മൂലവതനം, എവിടെയാണോ എല്ലാ ആത്മാക്കളും വസിക്കുന്നത് പിന്നെ മദ്ധ്യത്തില് സൂക്ഷ്മ വതനം. ഇതാണ് - സാകാര വതനം. കളി മുഴുവനും ഇവിടെയാണ് നടക്കുന്നത്. ഈ ചക്രം കറങ്ങികൊണ്ടേയിരിക്കുന്നു. നിങ്ങള് ബ്രാഹ്മണ കുട്ടികള്ക്ക് തന്നെയാണ് സ്വദര്ശന ചക്രധാരിയാകേണ്ടത്. ദേവതകള്ക്കല്ല. പക്ഷെ ബ്രാഹ്മണര്ക്ക് ഈ അലങ്കാരം നല്കുന്നില്ല കാരണം പുരുഷാര്ത്ഥിയാണ്. ഇന്ന് നന്നായി നടന്നുകൊണ്ടിരിക്കുന്നു, നാളെ വീണു പോകുന്നു, അതുകൊണ്ട് ദേവതകള്ക്ക് നല്കിയിരിക്കുന്നു. കൃഷ്ണനെ കാണിച്ചിരിക്കുന്നു സ്വദര്ശന ചക്രത്തിലൂടെ അകാസുരന് - ബകാസുരന് മുതലായവരെ കൊന്നു. ഇപ്പോള് കൃഷ്ണനെയാണെങ്കില് അഹിംസാ പരമോ ധര്മ്മമെന്ന് പറയപ്പെടുന്നു പിന്നെ ഹിംസയെങ്ങനെ ചെയ്യും! ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ സാമഗ്രികളാണ്. എവിടെ പോയാലും ശിവന്റെ ലിംഗം തന്നെയാണുണ്ടാവുക. കേവലം വേറെ വേറെ പേര് വെച്ചിരിക്കുന്നു. മണ്ണുകൊണ്ടുള്ള ദേവികളെ എത്രയാണ് ഉണ്ടാക്കിയിരിക്കുന്നത്. അലങ്കരിക്കുന്നു, ആയിരക്കണക്കിന് രൂപ ചിലവ് ചെയ്യുന്നു. ഉണ്ടാക്കി, പിന്നെ പൂജ ചെയ്യുന്നു, പാലിച്ച് പിന്നീട് കൊണ്ടുപോയി മുക്കുന്നു. പാവകളുടെ പൂജയില് എത്രയാണ് ചിലവ് ചെയ്യുന്നത്. ഒന്നും തന്നെ ലഭിക്കുന്നുമില്ല. ബാബ മനസ്സിലാക്കി തരുകയാണ് ഈ എല്ലാ പൈസയും ചെലവ് ചെയ്യുന്നതിന്റെ ഭക്തി, പടി ഇറങ്ങി തന്നെയാണ് വന്നത്. ബാബ വരുമ്പോള് എല്ലാവരുടെയും കയറുന്ന കല ഉണ്ടാകുന്നു. എല്ലാവരെയും ശാന്തിധാമം-സുഖധാമത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോകുന്നു. പൈസ ചിലവ് ചെയ്യുന്നതിന്റെ കാര്യമില്ല. പിന്നീട് ഭക്തിമാര്ഗ്ഗത്തില് നിങ്ങള് പൈസ ചിലവ് ചെയ്ത് - ചെയ്ത് വികാരികളായി മാറി. നിര്വികാരി, വികാരിയാകുന്നതിന്റെ കഥ ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്. നിങ്ങള് ഈ ലക്ഷ്മീ നാരായണന്റെ കുലത്തിലേതായിരുന്നല്ലോ. ഇപ്പോള് നിങ്ങള്ക്ക് നരനില് നിന്ന് നാരായണനാകുന്നതിന്റെ പഠിപ്പ് ബാബ നല്കുകയാണ്. ആ ജനങ്ങള് തീജരിയുടെ കഥ, അമരകഥ കേള്പ്പിക്കുകയാണ്. ബാക്കിയെല്ലാം അസത്യമാണ്. തീജരിയുടെ കഥയാണെങ്കില് ഇതാണ്, ഏതിലൂടെയാണോ ആത്മാവിന്റെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറക്കുന്നത്. മുഴുവന് ചക്രവും ബുദ്ധിയില് വരുന്നു. നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ കണ്ണ് ലഭിച്ചിരിക്കുകയാണ്, അമരകഥയും കേട്ടുകൊണ്ടിരിക്കുകയാണ്. അമരനായ ബാബ നിങ്ങള്ക്ക് കഥ കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ് - അമരപുരിയുടെ അധികാരിയാക്കുന്നു. അവിടെ നിങ്ങള് ഒരിക്കലും മരിക്കുന്നില്ല. ഇവിടെയാണെങ്കില് കാലനെ മനുഷ്യര് എത്രയാണ് ഭയക്കുന്നത്. അവിടെ ഭയക്കുന്നതിന്റെ, കരയുന്നതിന്റെ കാര്യമില്ല. സന്തോഷത്തോടെ പഴയ ശരീരം ഉപേക്ഷിച്ച് പുതിയതെടുക്കുന്നു. ഇവിടെ എത്ര മനുഷ്യരാണ് കരയുന്നത്. ഇത് കരയുന്നതിന്റെ തന്നെ ലോകമാണ്. ബാബ പറയുകയാണ് ഇതാണെങ്കില് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. ഓരോരുത്തരും അവരവരുടെ പാര്ട്ട് അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഈ ദേവതകള് മോഹത്തെ ജയിച്ചവരാണല്ലോ. ഇവിടെയാണെങ്കില് ലോകത്തില് അനേക ഗുരുക്കന്മാരാണ് അവരുടെ അനേക അഭിപ്രായങ്ങള് ലഭിക്കുന്നു. ഓരോരുത്തരുടെ അഭിപ്രായവും അവരുടെതാണ്. ഒരു സന്തോഷീ ദേവിയുമുണ്ട് അവരുടെ പൂജ ഉണ്ടാകുന്നു. ഇപ്പോള് സന്തോഷി ദേവികളാണെങ്കില് സത്യയുഗത്തിലാണുണ്ടാവുന്നത്, ഇവിടെ എങ്ങനെ ഉണ്ടാവാനാണ്. സത്യയുഗത്തില് ദേവതകള് സദാ സന്തുഷ്ടരായിരിക്കും. ഇവിടെയാണെങ്കില് എന്തെങ്കിലുമൊക്കെ ആശകള് ഉണ്ടാകുന്നു. അവിടെ ഒരു ആശയും ഉണ്ടായിരിക്കില്ല. ബാബ എല്ലാവരെയും സന്തുഷ്ടരാക്കുന്നു. നിങ്ങള് കോടിപതിയായി മാറുകയാണ്. കിട്ടണം എന്ന് ആഗ്രഹിക്കാന് ഒരു അപ്രാപ്തമായ വസ്തുവും ഉണ്ടായിരിക്കില്ല. അവിടെ ചിന്തയുണ്ടായിരിക്കുകയില്ല. ബാബ പറയുകയാണ് സര്വ്വരുടെയും സദ്ഗതി ദാതാവ് ഞാന് മാത്രമാണ്. നിങ്ങള് കുട്ടികള്ക്ക് 21 ജന്മത്തേയ്ക്ക് സന്തോഷം തന്നെ സന്തോഷം നല്കുന്നു. അങ്ങനെയുള്ള ബാബയെ ഓര്മ്മിക്കുകയും വേണം. ഓര്മ്മയിലൂടെ മാത്രമേ നിങ്ങളുടെ പാപം ഭസ്മമാകൂ നിങ്ങള് സതോപ്രധാനമായി മാറുകയും ചെയ്യൂ. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. എത്രയധികം മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നുവോ അത്രയും പ്രജയും ആകും ഉയര്ന്ന പദവിയും നേടും. ഇത് ഒരു സന്യാസി മുതലായവരുടെ കഥയൊന്നുമല്ല. ഭഗവാനിരുന്ന് ഇദ്ദേഹത്തിന്റെ മുഖത്തിലൂടെ മനസ്സിലാക്കി തരുകയാണ്. ഇപ്പോള് നിങ്ങള് സന്തുഷ്ട ദേവീ ദേവതയായി മാറികൊണ്ടിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് വ്രതവും വെയ്ക്കണം - സദാ പവിത്രമായിരിക്കുന്നതിന്റെ, എന്തുകൊണ്ടെന്നാല് പാവന ലോകത്തിലേയ്ക്ക് പോകണം അതിനാല് പതിതമാകരുത്. ബാബ ഈ വ്രതം പഠിപ്പിച്ചു തന്നു. മനുഷ്യര് പിന്നെ അനേക പ്രകാരത്തിലുള്ള വ്രതമുണ്ടാക്കി. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരു ബാബയുടെ മതത്തിലൂടെ നടന്ന് സദാ സന്തുഷ്ടമായിരുന്ന് സന്തോഷീ ദേവിയാകണം. ഇവിടെ ഒരു ആശയും വെയ്ക്കരുത്. ബാബയില് നിന്ന് സര്വ്വ പ്രാപ്തികളും നേടി കോടിപതിയാവണം.

2. ഏറ്റവും മോശമാക്കി മാറ്റുന്നത് സിനിമയാണ്. നിങ്ങള്ക്ക് സിനിമ കാണുന്നതിന് വിലക്കാണ്. നിങ്ങള് സമര്ത്ഥരാണെങ്കില് പരിധിയുള്ളതും പരിധിയില്ലാത്തതുമായ സിനിമയുടെ രഹസ്യം മനസ്സിലാക്കി മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കൂ. സേവനം ചെയ്യൂ.

വരദാനം :-
ഫുള്സ്റ്റോപ്പിന്റെ സ്റ്റേജിലൂടെ പ്രകൃതിയിലെ ഇളക്കങ്ങളെ അവസാനിപ്പിക്കുന്ന പ്രകൃതിപതിയായി ഭവിക്കട്ടെ.

വര്ത്തമാന സമയം ഇളക്കങ്ങള് വര്ദ്ധിക്കുന്നതിന്റേതാണ്. അവസാന പേപ്പറില് ഒന്ന് ഭാഗത്ത് പ്രകൃതിയും മറുഭാഗത്ത് പഞ്ച വികാരങ്ങളുടെ വികരാള രൂപവും ഉണ്ടാകും. തമോഗുണി ആത്മാക്കളുടെ യുദ്ധവും അതോടൊപ്പം പഴയ സംസ്കാരവും ..എല്ലാം അവസാന സമയത്ത് തന്റെ ചാന്സ് എടുക്കും. അങ്ങനെയുള്ള സമയത്ത് ഉള്വലിയുന്ന ശക്തിയിലൂടെ ഇപ്പോഴിപ്പോള് സാകാരി, ഇപ്പോഴിപ്പോള് ആകാരി അതോടൊപ്പമൊപ്പം നിരാകാരി സ്ഥിതിയില് സ്ഥിതി ചെയ്യുന്ന അഭ്യാസം വേണം. കണ്ടിട്ടും കാണാതിരിക്കൂ, കേട്ടിട്ടും കേള്ക്കാതിരിക്കൂ. എപ്പോഴാണോ ഇങ്ങനെയുള്ള ഫുള്സ്റ്റോപ്പിന്റെ സ്ഥിതിയില് എത്തുന്നത് അപ്പോള് പ്രകൃതിപതിയായി പ്രകൃതിയുടെ ഇളക്കങ്ങളെ നിര്ത്തുവാന് കഴിയും.

സ്ലോഗന് :-
നിര്വ്വിഘ്ന രാജ്യാധികാരി ആകുന്നതിന് നിര്വ്വിഘ്ന സേവാധാരിയാകൂ.