13-11-2020 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്


മധുരമായകുട്ടികളേ - ഇത്സ്മൃതിയുടെയും-വിസ്മൃതിയുടെയുംകളിയാണ്, നിങ്ങള്ഇടക്കിടക്ക്ബാബയെമറക്കുന്നു, നിശ്ചയബുദ്ധിയുള്ളവരായിമാറൂഎന്നാല്ഈകളിയില്കുടുങ്ങില്ല.

ചോദ്യം :-

അന്തിമവിധിയുടെ സമയത്തെ കണ്ടുകൊണ്ട് നിങ്ങള് കുട്ടികളുടെ കര്ത്തവ്യമെന്താണ്?

ഉത്തരം :-

തന്റെ പഠിപ്പില് നല്ല രീതിയില് മുഴുകുക എന്നതാണ് നിങ്ങളുടെ കര്ത്തവ്യം, ബാക്കിയുള്ള ഒരു കാര്യത്തിലേക്കും പോകരുത്. ബാബ നിങ്ങളെ കണ്ണുകളില് ഇരുത്തി, കഴുത്തിലെ മാലയാക്കി കൂടെ കൊണ്ടുപോകും. ബാക്കി എല്ലാവര്ക്കും അവനവന്റെ കണക്കും കാര്യങ്ങളെയും ഇല്ലാതാക്കി തിരിച്ചുപോവുക തന്നെ വേണം. ബാബ വന്നിരിക്കുകയാണ് എല്ലാവരെയും തിരിച്ചു വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി.

ഗീതം :-

ദൂരദേശത്തു വസിക്കുന്നവനേ...

ഓം ശാന്തി. ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് ഇരുന്നു മനസ്സിലാക്കി തരികയാണ് - പ്രത്യേകിച്ചും ഭാരതത്തിലും ഒപ്പം മുഴുവന് വിശ്വത്തിലും എല്ലാവരും ശാന്തി ആഗ്രഹിക്കുന്നു. ഇപ്പോള് ഇത് മനസ്സിലാക്കണം - വിശ്വത്തിന്റെ അധികാരി തന്നെയാണ് തീര്ച്ചയായും വിശ്വത്തില് ശാന്തി സ്ഥാപിക്കുന്നത്. വിശ്വത്തില് ശാന്തി വ്യാപിപ്പിക്കുന്നതിനുവേണ്ടി ഗോഡ് ഫാദറെ തന്നെയാണ് വിളിക്കേണ്ടത്. പാവങ്ങള്ക്ക് ആരെയാണ് വിളിക്കേണ്ടതെന്നുപോലും അറിയില്ല. മുഴുവന് വിശ്വത്തിന്റെയും കാര്യമല്ലേ. മുഴുവന് വിശ്വത്തിലും ശാന്തി ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള് ശാന്തിയുടെ ധാമം വേറെയാണ്, എവിടെയാണോ ബാബയും നിങ്ങള് ആത്മാക്കളും വസിക്കുന്നത്. ഇതും പരിധിയില്ലാത്ത ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോള് ഈ ലോകത്താണെങ്കില് ഒരുപാട് മനുഷ്യരാണ്, ഒരുപാട് ധര്മ്മങ്ങളുണ്ട്. പറയുന്നുണ്ട്- ഒരു ധര്മ്മമായെങ്കില് ശാന്തിയുണ്ടായേനേ. എല്ലാ ധര്മ്മത്തിലുള്ളവരും ചേര്ന്ന് ഒന്നാകാന് സാധിക്കില്ല. ത്രിമൂര്ത്തിയുടെ മഹിമയുമുണ്ട്. ഒരുപാട് ത്രിമൂര്ത്തിയുടെ ചിത്രവും വെക്കുന്നുണ്ട്. ബ്രഹ്മാവിലൂടെ സ്ഥാപനയെന്നും അറിയാം. ആരുടെ? വെറും ശാന്തിയുടേതായിരിക്കില്ലല്ലോ. ശാന്തിയുടെയും സുഖത്തിന്റെയും സ്ഥാപനയുണ്ടാകുന്നു. ഈ ഭാരതത്തില് തന്നെയാണ് അയ്യായിരം വര്ഷം മുമ്പ് എപ്പോഴാണോ ഇവരുടെ രാജ്യമുണ്ടായിരുന്നത് അപ്പോള് തീര്ച്ചയായും ബാക്കി എല്ലാ ജീവാത്മാക്കളും ശരീരത്തെ ഉപേക്ഷിച്ച് തന്റെ വീട്ടിലേക്ക് പോയിട്ടുണ്ടായിരിക്കും. ഇപ്പോള് ഒരു ധര്മ്മം, ഒരു ജാതി, ഒരു ഭാഷയാണ് ആഗ്രഹിക്കുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം - ബാബ ശാന്തിയുടെയും, സുഖത്തിന്റെയും, സമ്പത്തിന്റെയും സ്ഥാപന ചെയ്യുകയാണ്. ഒരു രാജ്യവും തീര്ച്ചയായും ഇവിടെ തന്നെയായിരിക്കുമല്ലോ. ഒരു രാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ് - ഇതു ഒരു പുതിയ കാര്യമൊന്നുമല്ല. ഒരുപാടു തവണ ഒരു രാജ്യം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് അനേക ധര്മ്മത്തിന്റെ വൃദ്ധി ഉണ്ടായി - ഉണ്ടായി വൃക്ഷം വലുതാകുന്നു പിന്നീട് ബാബക്ക് വരേണ്ടി വരുന്നു. ആത്മാവു തന്നെയാണ് കേള്ക്കുന്നത്, പഠിക്കുന്നത്, ആത്മാവില് തന്നെയാണ് സംസ്കാരമുള്ളത്. നമ്മള് ആത്മാക്കള് വ്യത്യസ്ത- വ്യത്യസ്തമായ ശരീരം ധാരണ ചെയ്യുന്നു. കുട്ടികള്ക്ക് ഈ നിശ്ചയബുദ്ധിയാകുന്നതിനും ഒരുപാട് പരിശ്രമമുണ്ട്. ഇടക്കിടക്ക് മറന്നു പോകാറുണ്ടെന്ന് പറയാറുണ്ട്. ബാബ മനസ്സിലാക്കി തരുന്നു- ഈ കളി സ്മൃതിയുടെയും - വിസ്മൃതിയുടേതുമാണ്. ഇതില് നിങ്ങള് കുടുങ്ങിയതുപോലെയാണ്, നമ്മള് നമ്മുടെ വീട്ടിലേക്ക് അഥവാ രാജധാനിയിലേക്ക് എങ്ങനെ പോകുമെന്നറിയില്ല. ഇപ്പോള് ബാബ മനസ്സിലാക്കി തന്നുകഴിഞ്ഞു, മുമ്പ് ഒന്നും അറിയില്ലായിരുന്നു. ആത്മാവ് എത്ര കല്ലുബുദ്ധിയായാണ് മാറുന്നത്. ഭാരതത്തില് തന്നെയാണ് കല്ലുബുദ്ധികളെന്നും പവിഴബുദ്ധികളെന്നും മഹിമയുള്ളത്. കല്ലുബുദ്ധികളായ രാജാക്കന്മാരും പവിഴബുദ്ധികളായ രാജാക്കന്മാരും ഇവിടെ തന്നെയാണുള്ളത്. പവിഴനാഥന്റെ ക്ഷേത്രവുമുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ആത്മാക്കള് എവിടെ നിന്നാണ് പാര്ട്ടഭിനയിക്കാന് വന്നിരിക്കുന്നതെന്ന്. മുമ്പാണെങ്കില് ഒന്നുമറിയില്ലായിരുന്നു. ഇതിനെയാണ് മുള്ളുകളുടെ കാടെന്ന് പറയുന്നത്. ഈ മുഴുവന് ലോകവും മുള്ളുകളുടെ കാടാണ്. പൂക്കളുടെ പൂന്തോട്ടത്തിന് തീ പിടിച്ചു, ഇങ്ങനെ എവിടെയും കേട്ടിട്ടുണ്ടാവില്ല. എപ്പോഴും കാടിനാണ് തീ പിടിക്കുന്നത്. ഇതും കാടാണ്, ഇതിനും തീര്ച്ചയായും തീ പിടിക്കണം. വൈക്കോല് കൂനക്ക് തീ പിടിക്കുക തന്നെ വേണം. ഈ മുഴുവന് ലോകത്തെയുമാണ് വൈക്കോല് കൂന എന്നു പറയുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള് ബാബയെ മനസ്സിലാക്കിക്കഴിഞ്ഞു. സന്മുഖത്തിരിക്കുകയാണ്. എങ്ങനെയാണോ പാടിയിട്ടുണ്ടായിരുന്നത് അങ്ങയുടെ കൂടെ തന്നെ ഇരിക്കും...... ഇതെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. ഭഗവാന്റെ വാക്കുകള് തീര്ച്ചയായും പഠിക്കുമല്ലോ. ഭഗവാനുവാച കുട്ടികളെ പ്രതി തന്നെയായിരിക്കുമല്ലോ. നിങ്ങള്ക്കറിയാം ഭഗവാനാണ് പഠിപ്പിക്കുന്നത്. ഭഗവാന് ആരാണ്? നിരാകാരനായ ശിവനെ മാത്രമേ പറയുകയുള്ളൂ. ഭഗവാനാകുന്ന ശിവന്റെ പൂജയും ഇവിടെയാണ് ഉണ്ടാകുന്നത്. സത്യയുഗത്തില് പൂജയും മുതലായവയൊന്നും ഉണ്ടാകുന്നില്ല. ഓര്മ്മിക്കുന്നുപോലുമില്ല. ഭക്തര്ക്ക് സത്യയുഗത്തിന്റെ രാജധാനിയുടെ ഫലം ലഭിക്കുന്നു. നിങ്ങള് മനസ്സിലാക്കുന്നു നമ്മളാണ് ഏറ്റവുമധികം ഭക്തി ചെയ്തിട്ടുള്ളത് അതിനാല് നമ്മളാണ് ആദ്യമാദ്യം ബാബയുടെ അടുത്തേക്ക് വന്നത്. പിന്നീട് നമ്മള് തന്നെ രാജധാനിയിലേക്ക് വരും. അതിനാല് കുട്ടികള്ക്ക് പുതിയ ലോകത്തില് ഉയര്ന്ന പദവി പ്രാപ്തമാക്കാന് വേണ്ടി പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യണം. കുട്ടികള്ക്ക് ആഗ്രഹമുണ്ട് നമ്മള്ക്കിപ്പോള് പെട്ടെന്നു തന്നെ പുതിയ വീട്ടിലേക്ക് പോകണം. തുടക്കത്തില് തന്നെ പുതിയ വീടായിരിക്കും പിന്നീട് പഴയതായിക്കൊണ്ടെയിരിക്കും. വീട്ടില് കുട്ടികളുടെ അഭിവൃദ്ധിയുണ്ടായിക്കൊണ്ടെയിരിക്കും. മക്കളും, പേരക്കുട്ടികളും, പേരക്കുട്ടികളുടെയും കുട്ടികളെല്ലാം പഴയ വീട്ടിലേക്കേ വരികയുള്ളൂ. പറയും ഇത് എന്റെ മുത്തച്ഛന്റെ, മുത്തച്ഛന്റെ അച്ഛന്റെ വീടാണെന്ന്. പിറകില് വരുന്നവും ഒരുപാടു പേരുണ്ടായിരിക്കുമല്ലോ. എത്രത്തോളം തീവ്രമായി പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രത്തോളം പുതിയ വീട്ടിലേക്ക് വരും. പുരുഷാര്ത്ഥത്തിനുള്ള യുക്തി ബാബ വളരെ സഹജമായാണ് മനസ്സിലാക്കിതരുന്നത്. ഭക്തിയിലും പുരുഷാര്ത്ഥം ചെയ്യാറുണ്ടല്ലോ. ഒരുപാടു ഭക്തി ചെയ്യുന്നവരുടെ പേര് പ്രശസ്തമാകാറുണ്ടല്ലോ. പല ഭക്തരുടെ സ്റ്റാമ്പും ഇറക്കാറുണ്ട്. ജ്ഞാനത്തിന്റെ മാലയെക്കുറിച്ചാര്ക്കും അറിയില്ല. ആദ്യം ജ്ഞാനമാണ്, പിന്നീടാണ് ഭക്തി. ഇത് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. പകുതി സമയമാണ് ജ്ഞാനം - സത്യയുഗം - ത്രേതായുഗം. ഇപ്പോള് നിങ്ങള് എത്ര നോളേജ്ഫുള്ളായി മാറുകയാണ്. ടീച്ചറെപ്പോഴും പൂര്ണ്ണ നോളേജുള്ളവരായിരിക്കും. വിദ്യാര്ത്ഥികള് നമ്പര്വൈസായാണ് മാര്ക്ക് വാങ്ങുന്നത്. ഇതാണ് പരിധിയില്ലാത്ത ടീച്ചര്. നിങ്ങളാണ് പരിധിയില്ലാത്ത വിദ്യാര്ത്ഥികള്, വിദ്യാര്ത്ഥികള് നമ്പര്വൈസായാണ് പാസാകുന്നത്. ഏതു പോലെയാണോ കല്പം മുമ്പും ആയിരുന്നത്. ബാബ മനസ്സിലാക്കി തരുന്നു നിങ്ങള് തന്നെയാണ് 84 ജന്മങ്ങള് എടുത്തത്. 84 ജന്മങ്ങളില് 84 ടീച്ചര്മാരുണ്ടായിരിക്കും. പുനര്ജന്മങ്ങള് തീര്ച്ചയായും എടുക്കുക തന്നെ വേണം. ആദ്യം തീര്ച്ചയായും സതോപ്രധാന ലോകമായിരിക്കും പിന്നീടാണ് പഴയതും തമോപ്രധാന ലോകമായിമാറുന്നത്. മനുഷ്യരും തമോപ്രധാനമായിരിക്കുമല്ലോ. വൃക്ഷവും ആദ്യം പുതിയതും സതോപ്രധാനമായിരിക്കും. പുതിയ ഇലകള് വളരെ നല്ലതായിരിക്കും. ഇതാണെങ്കില് പരിധിയില്ലാത്ത വൃക്ഷമാണ്. ഒരുപാട് ധര്മ്മങ്ങളുണ്ട്. നിങ്ങളുടെ ബുദ്ധി ഇപ്പോള് പരിധിയില്ലാത്തതിലേക്ക് പോകും. എത്ര വലിയ വൃക്ഷമാണ്. ആദ്യമാദ്യം ആദി സനാതന ദേവി-ദേവതാ ധര്മ്മം തന്നെയായിരിക്കും. പിന്നീട് വ്യത്യസ്ഥ ധര്മ്മങ്ങള് വരും. നിങ്ങള് തന്നെയാണ് 84 വ്യത്യസ്ഥമായ ജന്മങ്ങളെടുത്തത്. അതും അവിനാശിയാണ്. നിങ്ങള്ക്കറിയാം കല്പ-കല്പം 84ന്റെ ചക്രം നമ്മള് കറങ്ങിക്കൊണ്ടെയിരിക്കുന്നു. 84ന്റെ ചക്രത്തില് നമ്മള് തന്നെയാണ് വരുന്നത്. 84 ലക്ഷം ജന്മങ്ങള് ഒരു മനുഷ്യന്റെ ആത്മാവും എടുക്കുന്നില്ല. അതിന് വ്യത്യസ്ഥമായ മൃഗങ്ങളും മുതലായവ ഒരുപാടുണ്ട്. അതിന്റെ എണ്ണമാര്ക്കും എടുക്കാന് സാധിക്കുകയില്ല. മനുഷ്യന്റെ ആത്മാവാണ് 84 ജന്മങ്ങളെടുത്തത്. അതിനാല് ആത്മാവ് ഈ പാര്ട്ടഭിനയിച്ച്- അഭിനയിച്ച് ക്ഷീണിച്ചിരിക്കുകയാണ്. ദു:ഖിയായി മാറിയിരിക്കുകയാണ്. ഏണിപ്പടി ഇറങ്ങി സതോപ്രധാനത്തില് നിന്നും തമോപ്രധാനമായിരിക്കുകയാണ്. ബാബ വീണ്ടും തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കി മാറ്റുകയാണ്. ബാബ പറയുന്നു- ഞാന് തമോപ്രധാനമായ ശരീരത്തില് തമോപ്രധാനമായ ലോകത്തില് വന്നിരിക്കുകയാണ്. ഇപ്പോള് ഈ മുഴുവന് ലോകവും തമോപ്രധാനമാണ്. മുഴുവന് വിശ്വത്തിലും എങ്ങനെ ശാന്തിയുണ്ടാകാനാണ്- എന്ന് മനുഷ്യര് വെറുതെ പറയും. വിശ്വത്തില് ശാന്തി എപ്പോഴായിരുന്നു എന്ന് മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു നിങ്ങളുടെ വീട്ടില് ചിത്രങ്ങള് വെച്ചിട്ടുണ്ടല്ലോ. ഇവരുടെ രാജ്യമുണ്ടായിരുന്നപ്പോള് മുഴുവന് വിശ്വത്തില് ശാന്തിയുണ്ടായിരുന്നു, അതിനെയാണ് സ്വര്ഗ്ഗമെന്നു പറയുന്നത്. പുതിയ ലോകത്തെ തന്നെയാണ് സ്വര്ഗ്ഗം അഥവാ സ്വര്ണ്ണിമ യുഗമെന്നു പറയുന്നത്. ഇപ്പോള് ഈ പഴയ ലോകം പരിവര്ത്തനപ്പെടണം. ആ രാജധാനിയാണ് സ്ഥാപിക്കപ്പെടുന്നത്. വിശ്വത്തില് ഇവരുടെ തന്നെയാണ് രാജ്യമുണ്ടായിരുന്നത്. ലക്ഷ്മീ-നാരായണന്റെ ക്ഷേത്രത്തില് ഒരുപാടു മനുഷ്യര് പോകുന്നുണ്ട്. ഇതാരുടെയും ബുദ്ധിയിലില്ല ഇവര് തന്നെയായിരുന്നു വിശ്വത്തിന്റെ അധികാരികള് എന്ന്- ഇവരുടെ രാജ്യത്തില് തീര്ച്ചയായും സുഖവും-ശാന്തിയുമുണ്ടായിരുന്നു. അയ്യായിരം വര്ഷത്തിന്റെ കാര്യമാണ്- എപ്പോഴാണോ ഇവരുടെ രാജ്യമുണ്ടായിരുന്നത്. പകുതി കല്പത്തിനുശേഷം പഴയ ലോകമെന്നു പറയും അതുകൊണ്ടാണ് ജോലിക്കാര് കണക്കുപുസ്തകത്തില് സ്വസ്തിക വരക്കുന്നത്. അതിന്റെയും അര്ത്ഥമുണ്ടല്ലോ. അവരാണെങ്കില് ഗണപതിയെയാണ് പറയുന്നത്. ഗണപതിയെ പിന്നീട് വിഘ്ന വിനാശക ദേവതയാണെന്നു മനസ്സിലാക്കുന്നു. സ്വസ്തികയില് പൂര്ണ്ണമായും 4 ഭാഗങ്ങളുണ്ട്. ഇതെല്ലാം ഭക്തി മാര്ഗ്ഗമാണ്. ഇപ്പോള് ദീപാവലി ആഘോഷിക്കുന്നുണ്ട്, വാസ്തവത്തില് സത്യം-സത്യമായ ദീപാവലി ഓര്മ്മയുടെ യാത്ര തന്നെയാണ് ഏതിലൂടെയാണോ ആത്മാവിന്റെ ജ്യോതി 21 ജന്മത്തേക്ക് തെളിയുന്നത്. ഒരുപാട് സമ്പാദ്യമുണ്ടാകുന്നു. നിങ്ങള് കുട്ടികള്ക്ക് ഒരുപാടു സന്തോഷമുണ്ടാകണം. ഇപ്പോള് പുതിയ ലോകത്തിലേക്കു വേണ്ടി നിങ്ങളുടെ പുതിയ കണക്ക് തുടങ്ങുകയാണ്. 21 ജന്മത്തേക്കുള്ള ശേഖരണം ഇപ്പോള് തന്നെ ശേഖരിക്കണം. ഇപ്പോള് ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്, സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി കേള്ക്കുന്നുണ്ടോ. ആത്മാവാണെന്നു മനസ്സിലാക്കി കേള്ക്കുകയാണെങ്കില് സന്തോഷവുമുണ്ടാകും. ബാബ നമ്മളെ പഠിപ്പിക്കുന്നു. ഭഗവാന്റെ വാക്കുകളുമുണ്ടല്ലോ. ഭഗവാനാണെങ്കില് ഒന്നേയുണ്ടായിരിക്കുകയുള്ളൂ. തീര്ച്ചയായും ഭഗവാന് വന്ന് ശരീരം എടുക്കുന്നുണ്ടായിരിക്കും, അപ്പോഴാണ് ഭഗവാന്റെ വാക്കുകളെന്നു പറയുന്നത്. ഇതുപോലും ആര്ക്കും അറിയില്ല അതുകൊണ്ടാണ് അറിയില്ല - അറിയില്ല എന്നു പറഞ്ഞു വന്നിരുന്നത്. ഭഗവാന് പരം- പിതാപരമാത്മാവാണെന്നും പറയുന്നുണ്ട്. പിന്നീട് പറയും ഞങ്ങള്ക്കറിയില്ല എന്ന്. പറയാറുണ്ട് ശിവബാബയെയും, ബ്രഹ്മാബാബയെയും ബാബ ( അച്ഛന് ) എന്നാണ് പറയുന്നത്. വിഷ്ണുവിനെ ഒരിക്കലും ബാബ എന്നു പറയില്ല. പ്രജാപിതാവ് അച്ഛനായില്ലേ. നിങ്ങള് ബ്രഹ്മാകുമാരിമാരും- ബ്രഹ്മാകുമാരന്മാരുമാണ്, പ്രജാപിതാവ് എന്ന പേരില്ലാത്തതുകൊണ്ട് മനസ്സിലാക്കുന്നില്ല. ഇത്രയുമധികം ബ്രഹ്മാകുമാരിമാരും - ബ്രഹ്മാകുമാരന്മാരുമുണ്ടെങ്കില് തീര്ച്ചയായും പ്രജാപിതാവു തന്നെയായിരിക്കും അതിനാല് പ്രജാപിതാവെന്ന അക്ഷരം തീര്ച്ചയായും വെക്കൂ. അപ്പോള് മനസ്സിലാക്കും പ്രജാപിതാവ് നമ്മളുടെ തന്നെ അച്ഛനായിരുന്നു എന്ന്. പുതിയ സൃഷ്ടി തീര്ച്ചയായും പ്രജാപിതാവിലൂടെയാണ് രചിക്കപ്പെടുന്നത്. നമ്മള് ആത്മാക്കള് സഹോദര-സഹോദരന്മാരാണ് പിന്നീട് ശരീരമെടുത്ത് സഹോദരീ- സഹോദരനായി മാറുന്നു. ബാബയുടെ കുട്ടികള് അവിനാശിയാണ് പിന്നീട് സാകാരത്തില് സഹോദരീ- സഹോദരന്മാരായി മാറുന്നു. ബാബയുടെ കുട്ടികളാണെങ്കില് അവിനാശിയാണ് പിന്നീട് സാകാരത്തില് സഹോദരീ-സഹോദരന്മാര് വേണം. അതിനാല് പ്രജാപിതാ ബ്രഹ്മാവെന്നാണ് പേര്. എന്നാല് ബ്രഹ്മാവിനെ നമ്മള് ഓര്മ്മിക്കാറില്ല. ഓര്മ്മിക്കുന്നത് ലൗകികത്തെയും (ശരീരത്തിന്റെ) പാരലൗകികത്തെയുമാണ് (ശിവബാബ). പ്രജാപിതാ ബ്രഹ്മാവിനെ ആരും ഓര്മ്മിക്കുന്നില്ല. ദുഃഖത്തില് ബാബയെ സ്മരിക്കുന്നു, ബ്രഹ്മാവിനെയല്ല. പറയും അല്ലയോ ഭഗവാനേ എന്ന്. അല്ലയോ ബ്രഹ്മാവേ എന്നു പറയില്ല. സുഖത്തിലാണെങ്കില് ആരെയും ഓര്മ്മിക്കില്ല. അവിടെ (സത്യയുഗത്തില്) സുഖം തന്നെ സുഖമാണ്. ഇതു പോലും ആര്ക്കും അറിയില്ല. നിങ്ങള്ക്കറിയാം ഈ സമയം 3 അച്ഛന്മാരാണുള്ളത്. ഭക്തിമാര്ഗ്ഗത്തില് ലൗകികവും പാരലൗകികവുമായ അച്ഛനെയാണ് ഓര്മ്മിക്കുന്നത്. സത്യയുഗത്തിലാണെങ്കില് വെറും ലൗകിക അച്ഛനെ മാത്രമെ ഓര്മ്മിക്കുന്നുള്ളൂ. സംഗമത്തില് മൂന്നുപേരെയും ഓര്മ്മിക്കുന്നു. ലൗകികവുമുണ്ട് എന്നാല് പരിധിയുള്ള അച്ഛനാണെന്നറിയാം. ആ അച്ഛനില് നിന്ന് പരിധിയുള്ള സമ്പത്താണ് ലഭിക്കുന്നത്. ഇപ്പോള് നമുക്ക് പരിധിയില്ലാത്ത ബാബയെ ലഭിച്ചിരിക്കുകയാണ് ആരില് നിന്നാണോ പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നത്. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ഇപ്പോള് പരിധിയില്ലാത്ത അച്ഛന് വന്നിരിക്കുകയാണ് ബ്രഹ്മാവിന്റെ ശരീരത്തില് - നമ്മള് കുട്ടികള്ക്ക് പരിധിയില്ലാത്ത സുഖം നല്കാന്. ബാബയുടേതായി മാറുന്നതിലൂടെ നമ്മള് പരിധിയില്ലാത്ത സമ്പത്ത് പ്രാപ്തമാക്കുന്നു. ഇത് മുത്തച്ഛന്റെ സമ്പത്താണ് ബ്രഹ്മാവിലൂടെ പ്രാപ്തമാവുന്നത്, മുത്തച്ഛന് പറയുകയാണ് ഞാനാണ് നിങ്ങള്ക്ക് സമ്പത്ത് നല്കുന്നത്. പഠിപ്പിക്കുന്നത് ഞാനാണ്. എന്റെ അടുത്താണ് സമ്പത്തുള്ളത്. ബാക്കി ഒരു മനുഷ്യരിലും ജ്ഞാനമില്ല, ദേവതകളിലുമില്ല. എന്നിലാണ് ജ്ഞാനമുള്ളത്. അതാണ് ഞാന് നിങ്ങള് കുട്ടികള്ക്ക് നല്കുന്നത്. ഇതാണ് ആത്മീയ ജ്ഞാനം.

നിങ്ങള്ക്കറിയാം ആത്മീയ അച്ഛനിലൂടെ നമുക്ക് ഈ പദവി ലഭിക്കുകയാണ്. ഇങ്ങനെ - ഇങ്ങനെ വിചാര സാഗര മഥനം ചെയ്യണം. മഹിമയുമുണ്ട് മനസ്സിനെ ജയിച്ചാല് ജയമാണ്, മനസ്സിനോട് തോറ്റാല് തോല്വിയാണ്... വാസ്തവത്തില് പറയേണ്ടത്- മായയുടെ മേല് വിജയം എന്നാണ് എന്തുകൊണ്ടെന്നാല് മനസ്സിനെ ജയിക്കാന് സാധിക്കില്ല. മനുഷ്യര് പറയാറുണ്ട് എങ്ങനെ മനസ്സിന് ശാന്തിയുണ്ടാകും? ബാബ പറയുന്നു ആത്മാവ് എങ്ങനെ പറയും മനസ്സിന് ശാന്തി വേണമെന്ന്. ആത്മാവിന്റെ വാസം ശാന്തി ധാമമാണ്. എപ്പോഴാണോ ആത്മാവ് ശരീരത്തിലേക്ക് വരുന്നത് അപ്പോഴാണ് കാര്യങ്ങള് ചെയ്യാന് ആരംഭിക്കുന്നത്. ബാബ പറയുന്നു നിങ്ങള് ഇപ്പോള് സ്വധര്മ്മത്തില് സ്ഥിതി ചെയ്യൂ, സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ. ആത്മാവിന്റെ സ്വധര്മ്മം ശാന്തമാണ്. ബാക്കി ശാന്തി എവിടെ നിന്നാണ് യാചിക്കുക. ഇതില് റാണിയുടെ മാലയുടെ ഉദാഹരണമുണ്ട്. സന്യാസിമാര് ഉദാഹരണങ്ങള് നല്കാറുണ്ട് പിന്നീട് സ്വയം തന്നെ കാട്ടിലേക്കു പോയി ശാന്തി തിരയുന്നു. ബാബ പറയുന്നു നിങ്ങള് ആത്മാവിന്റെ സ്വധര്മ്മം തന്നെ ശാന്തമാണ്. നിങ്ങളുടെ വീട് ശാന്തിധാമമാണ്, എവിടെ നിന്നാണോ നിങ്ങള് പാര്ട്ടഭിനയിക്കാന് വരുന്നത്. ശരീരത്തിലൂടെ പിന്നീട് കര്മ്മങ്ങള് ചെയ്യേണ്ടി വരുന്നു. ശരീരത്തില് നിന്ന് വേറിടുമ്പോള് ശാന്തിയുടെ അന്തരീക്ഷം ഉണ്ടാകുന്നു. ആത്മാവ് ചെന്ന് മറ്റൊരു ശരീരമെടുത്തെങ്കില് പിന്നീടെന്തിനാണ് ചിന്തിക്കുന്നത്. തിരിച്ചൊന്നും വരില്ലല്ലോ. എന്നാല് മോഹമാണ് ബുദ്ധിമുട്ടിക്കുന്നത്. അവിടെ ( സത്യയുഗത്തില്) നിങ്ങളെ മോഹം ബുദ്ധിമുട്ടിക്കില്ല. അവിടെ 5 വികാരങ്ങള് ഉണ്ടാകുന്നില്ല. രാവണരാജ്യമേയില്ല. അതാണ് രാമരാജ്യം. എപ്പോഴും രാവണരാജ്യമാണെങ്കില് മനുഷ്യര് തന്നെ ക്ഷീണിച്ചേനേ. ഒരിക്കലും സുഖം കാണാന് സാധിക്കില്ല. ഇപ്പോള് നിങ്ങള് ആസ്തികരായി മാറിയിരിക്കുകയാണ് ഒപ്പം ത്രികാലദര്ശികളുമായി മാറിയിരിക്കുകയാണ്. മനുഷ്യര്ക്ക് ബാബയെ അറിയില്ല അതുകൊണ്ടാണ് നാസ്തികരെന്നു പറയുന്നത്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഈ ശാസ്ത്രങ്ങള് ഏതെല്ലാമാണോ കഴിഞ്ഞു പോയിട്ടുള്ളത്, ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. ഇപ്പോള് നിങ്ങള് ജ്ഞാനമാര്ഗ്ഗത്തിലാണ്. ബാബ നിങ്ങള് കുട്ടികളെ എത്ര സ്നേഹത്തോടു കൂടിയാണ് കണ്ണുകളില് ഇരുത്തി കൊണ്ടുപോകുന്നത്. കഴുത്തിലെ മാലയാക്കി മാറ്റി എല്ലാവരെയും കൊണ്ടുപോകുന്നു. എല്ലാവരും വിളിക്കുന്നുമുണ്ട്. ആരെല്ലാമാണോ കാമമാകുന്ന ചിതയിലിരുന്ന് കറുത്ത് പോയിട്ടുള്ളത് അവരെ ജ്ഞാന ചിതയിലിരുത്തി, കണക്കുകളെയെല്ലാം ഇല്ലാതാക്കി തിരിച്ചു കൊണ്ടുപോകുന്നു. ഇപ്പോള് നിങ്ങള്ക്ക് പഠിക്കുന്നതിലാണ് കാര്യം, ബാക്കിയുളള കാര്യങ്ങളിലേക്ക് പോകേണ്ട ആവശ്യമെന്താണ്. എങ്ങനെ മരിക്കും, എന്തു സംഭവിക്കും...... ഈ കാര്യങ്ങളിലെല്ലാം നമ്മളെന്തിന് പോകണം. ഇത് കണക്കെടുപ്പിന്റെ സമയമാണ്, എല്ലാ കണക്കുകളും ഇല്ലാതാക്കി തിരിച്ചുപോകും. ഈ പരിധിയില്ലാത്ത ഡ്രാമയുടെ രഹസ്യം നിങ്ങള്കുട്ടികളുടെ ബുദ്ധിയിലാണുള്ളത്, മറ്റാര്ക്കും അറിയില്ല. കുട്ടികള്ക്കറിയാം നമ്മള് ബാബയുടെ അടുത്ത് കല്പ-കല്പം വരുന്നുണ്ട്, പരിധിയില്ലാത്ത സമ്പത്തെടുക്കാന്. നമ്മള് ശരീര സഹിതമുള്ള ആത്മാക്കളാണ്. ബാബയും ശരീരത്തില് വന്ന് പ്രവേശിച്ചിരിക്കുകയാണ്. ബാബ പറയുന്നു ഞാന് സാധാരണ ശരീരത്തിലാണ് വരുന്നത്, ഈ ബ്രഹ്മാവിനെയും ഇരുത്തി മനസ്സിലാക്കി കൊടുക്കുന്നു നിനക്ക് നിന്റെ ജന്മങ്ങളെ ക്കുറിച്ചറിയില്ല. മറ്റാര്ക്കും ഇങ്ങനെ പറയാന് സാധിക്കില്ല കുട്ടികളെ, ദേഹി - അഭിമാനിയായി മാറൂ, ബാബയെ ഓര്മ്മിക്കൂ എന്ന്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഓര്മ്മയുടെ യാത്രയിലിരുന്ന് സത്യം-സത്യമായ ദീപാവലി ദിവസവും ആഘോഷിക്കണം. 21 ജന്മത്തേക്കുവേണ്ടി തന്റെ പുതിയ കണക്ക് ശേഖരിക്കണം.

2) ഡ്രാമയുടെ രഹസ്യത്തെ ബുദ്ധിയില് വെച്ച് പഠിപ്പല്ലാതെ മറ്റൊരു കാര്യത്തിലേക്കും പോകരുത്. എല്ലാ കര്മ്മകണക്കുകളും സമാപ്തമാക്കണം.

വരദാനം :-

സ്നേഹത്തിന്റെ അഗ്നിയിലൂടെ ഒരു ദീപത്തില് നിന്ന് അനേകം ദീപങ്ങള് തെളിയിക്കുന്ന സത്യമായ സേവാധാരിയായി ഭവിക്കൂ

ഏതുപോലെയാണോ ദീപാവലിക്ക് ഒരു ദീപത്തില് നിന്ന് അനേകം ദീപങ്ങള് തെളിയിച്ച്, ദീപാവലി ആഘോഷിക്കുന്നത്. ദീപത്തില് അഗ്നി ഉണ്ടായിരിക്കും അതുപോലെ താങ്കളാകുന്ന ദീപങ്ങളിലും സ്നേഹത്തിന്റെ അഗ്നിയുണ്ട്. അഥവാ ഓരോ ഓരോ ദീപത്തിനും ഒരു ദീപത്തോട് സ്നേഹം വന്നുകഴിഞ്ഞാല് അതാണ് സത്യമായ ദീപാവലി. അതുകൊണ്ട് നോക്കണം ഞാനാകുന്ന ദീപം സ്നേഹം വച്ച് അഗ്നി രൂപമാകുന്നുണ്ടോ, തന്റെ പ്രകാശത്തിലൂടെ അജ്ഞാനതത്തിന്റെ അന്ധകാരത്തെ ഇല്ലാതാക്കുന്നവര് തന്നെയാണ് സത്യമായ സേവാധാരി.

സ്ലോഗന് :-

ഒരു ബലം, ഒരു വിശ്വാസം - ഈ പാഠത്തെ സദാ ഉറപ്പിക്കൂ എങ്കില് നടുച്ചുഴിയില് നിന്ന് സഹജമായും രക്ഷപ്പെട്ടും.