മധുരമായ കുട്ടികളേ-
നിങ്ങളുടെ സത്യംസത്യമായ ദീപാവലി പുതിയലോകത്തിലാണുണ്ടാവുക, അതിനാല് ഈ പഴയ
ലോകത്തിലെ അസത്യമായ ഉത്സവങ്ങള് കാണുന്നതില് നിങ്ങള്ക്ക് താല്പര്യമുണ്ടാകില്ല.
ചോദ്യം :-
നിങ്ങള് ഹോളീഹംസങ്ങളാണ്, നിങ്ങളുടെ കര്ത്തവ്യം എന്താണ്?
ഉത്തരം :-
നമ്മുടെ
മുഖ്യമായ കര്ത്തവ്യം ഒരു ബാബയുടെ ഓര്മ്മയില് ഇരിക്കുക ഒപ്പം എല്ലാവരുടേയും
ബുദ്ധിയോഗം ഒരുബാബയുമായി യോജിപ്പിക്കുക എന്നതാണ്. നമ്മള് പവിത്രമായി മാറുന്നു,
എല്ലാവരേയും ആക്കിമാറ്റുന്നു. നമുക്ക് മനുഷ്യനെ ദേവതയാക്കി മാറ്റുന്ന
കര്ത്തവ്യത്തില് സദാ തല്പരരായിരിക്കണം. എല്ലാവരേയും ദുഃഖത്തില് നിന്നും
മുക്തമാക്കി, വഴികാട്ടിയായി മാറി മുക്തി-ജീവന്മുക്തിയുടെ വഴി പറഞ്ഞുകൊടുക്കണം.
ഗീതം :-
അങ്ങയെ നേടി
ഞങ്ങള് വിശ്വത്തെത്തന്നെ നേടി.....
ഓംശാന്തി.
കുട്ടികള് ഗീതം കേട്ടു. കുട്ടികള് പറയുന്നു ഞങ്ങള് സ്വര്ഗ്ഗത്തിന്റെ
രാജധാനിയാകുന്ന സമ്പത്ത് നേടുകയാണ്. അതിനെ ആര്ക്കും കത്തിക്കാന് സാധിക്കില്ല,
ആര്ക്കും മോഷ്ടിക്കാന് പറ്റില്ല, നമ്മളില് നിന്നും ആ സമ്പത്തിനെ തട്ടിയെടുക്കാന്
ആര്ക്കും കഴിയില്ല. ആത്മാവിന് ബാബയില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്
ഇങ്ങനെയുള്ള ബാബയെ എപ്പോഴും മാതാപിതാവ് എന്നാണ് വിളിക്കുന്നത്. മാതാപിതാവിനെ
തിരിച്ചറിയുന്നവര്ക്കേ ഇവിടേയ്ക്ക് വരാന് സാധിക്കു. ബാബയും പറയുന്നു ഞാന്
കുട്ടികളുടെ സന്മുഖത്ത് പ്രത്യക്ഷപ്പെട്ട് പഠിപ്പിക്കുന്നു, രാജയോഗമാണ്
പഠിപ്പിക്കുന്നത്. കുട്ടികള് വന്ന് ജീവിച്ചിരിക്കെത്തന്നെ പരിധിയില്ലാത്ത അച്ഛനെ
തന്റേതാക്കി മാറ്റുന്നു. ജീവിച്ചിരിക്കെത്തന്നെ ധര്മ്മത്തിന്റെ കുട്ടികളായി
സ്വീകരിക്കുന്നു. അങ്ങ് ഞങ്ങളുടേതാണ്, ഞങ്ങള് അങ്ങയുടേതാണ്. നിങ്ങള് എന്തിനാണ്
എന്റേതായി മാറിയത്? പറയും- ബാബാ, അങ്ങയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത്
നേടുന്നതിനായാണ് ഞങ്ങള് അങ്ങയുടേതായി മാറിയത്. ശരി കുട്ടികളേ, ഇങ്ങനെയുള്ള
അച്ഛനെ ഒരിയ്ക്കലും ഉപേക്ഷിച്ച് പോകരുത്. അല്ലാത്ത പക്ഷം ഫലം എന്തായിരിക്കും?
സ്വര്ഗ്ഗീയ രാജധാനിയുടെ സമ്പത്ത് നിങ്ങള്ക്ക് പൂര്ണ്ണമായും നേടാന് കഴിയില്ല.
മമ്മയും ബാബയും മഹാരാജാവും മഹാറാണിയുമാകുന്നില്ലേ, എങ്കില് നിങ്ങളും
പുരുഷാര്ത്ഥം ചെയ്ത് ഇത്രയും സമ്പത്ത് നേടണം. പക്ഷേ കുട്ടികള് പുരുഷാര്ത്ഥം
ചെയ്ത് മുന്നോട്ട് പോകവേ ഉപേക്ഷിച്ച് പോകുന്നു. പിന്നീട് ചെന്ന് വികാരങ്ങളില്
കുടുങ്ങുന്നു അഥവാ നരകത്തിലേയ്ക്ക് വീഴുന്നു. ഹെല് എന്ന് നരകത്തിനേയും ഹെവന്
എന്ന് സ്വര്ഗ്ഗത്തേയുമാണ് പറയുന്നത്. പറയുന്നു ഞങ്ങള് സദാ സ്വര്ഗ്ഗത്തിന്റെ
അധികാരിയായി മാറുന്നതിനുവേണ്ടിയാണ് ബാബയെ തന്റേതാക്കി മാറ്റിയത്
എന്തുകൊണ്ടെന്നാല് ഇപ്പോള് ഞങ്ങള് നരകത്തിലാണ്. സ്വര്ഗ്ഗം രചിക്കുന്ന
സ്വര്ഗ്ഗസ്ഥനായ ഈശ്വരീയ പിതാവ് ഏതുവരെ വരുന്നില്ലയോ അതുവരെ ആര്ക്കും
സ്വര്ഗ്ഗത്തിലേയ്ക്കു പോകാന് സാധിക്കില്ല. ബാബയുടെ പേര് തന്നെ സ്വര്ഗ്ഗസ്ഥനായ
ഈശ്വരീയപിതാവ് എന്നാണ്. ഇതും നിങ്ങള്ക്ക് ഇപ്പോള് അറിയാം. ബാബ പറയുകയാണ്-
കുട്ടികളേ, നിങ്ങള് മനസ്സിലാക്കുന്നുണ്ട് 5000 വര്ഷം മുമ്പ് എന്നപോലെ ഇപ്പോള്
നമ്മള് ബാബയില് നിന്നും സമ്പത്ത് നേടുന്നതിനായാണ് അച്ഛന്റെ അടുത്തേയ്ക്ക്
വന്നിരിക്കുന്നത്. എന്നിട്ടും മുന്നോട്ട് പോകവേ മായ തീര്ത്തും പാപ്പരാക്കുന്നു.
പിന്നീട് പഠിപ്പ് ഉപേക്ഷിക്കുന്നു, അര്ത്ഥം മരിച്ചുപോകുന്നു. ഈശ്വരന്റേതായി
മാറിയതിനുശേഷം കൈവിട്ട് പോവുക അര്ത്ഥം പുതിയ ലോകത്തില് നിന്നും മരിച്ച്
പഴയലോകത്തിലെത്തിച്ചേരുക എന്നതാണ്. സ്വര്ഗ്ഗസ്ഥനായ ഈശ്വരീയ പിതാവുതന്നെയാണ്
നരകത്തിലെ ദുഃഖത്തില് നിന്നും മുക്തമാക്കി പിന്നീട് വഴികാട്ടിയായി മാറി മധുരമായ
ശാന്തിനിറഞ്ഞ വീട്ടിലേയ്ക്ക് നമ്മളെ കൊണ്ടുപോകുന്നത്, അവിടെ നിന്നാണ് നമ്മള്
ആത്മാക്കള് വന്നത്. പിന്നീട് മധുരമായ സ്വര്ഗ്ഗത്തിന്റെ രാജ്യപദവി നല്കുന്നു.
ഗതിയും സദ്ഗതിയും- ഈ രണ്ട് കാര്യങ്ങള് നല്കാനാണ് ബാബ വരുന്നത്. സത്യയുഗമാണ്
സുഖധാമം, കലിയുഗമാണ് ദുഃഖധാമം പിന്നെ നമ്മള് ആത്മാക്കള് എവിടെ നിന്നാണോ വരുന്നത്
അതാണ് ശാന്തീധാമം. ഭാവിയിലേയ്ക്കായി ശാന്തിയും സുഖവും നല്കുന്ന ദാതാവ് ബാബ
മാത്രമാണ്. ഈ അശാന്തിയുടെ ദേശത്തില് നിന്നും ആദ്യം ശാന്തീദേശത്തിലേയ്ക്ക് പോകും.
അതിനെ മധുരമായ ശാന്തിനിറഞ്ഞ വീട് എന്നാണ് പറയുന്നത് നമ്മള് അവിടെയായിരുന്നു
വസിച്ചത്. ആത്മാവാണിത് പറയുന്നത് നമ്മുടെ മധുരമായ വീട് അതുതന്നെയാണ് ശേഷം നമ്മള്
ഇപ്പോള് പഠിക്കുന്ന ഈ പഠിപ്പിലൂടെ സ്വര്ഗ്ഗത്തിന്റെ രാജധാനി ലഭിക്കുന്നു.
ബാബയുടെ പേരുതന്നെ സ്വര്ഗ്ഗസ്ഥനായ ഈശ്വരീയ പിതാവ്, മുക്തിദാതാവ്, വഴികാട്ടി,
നോളേജ്ഫുള്, ആനന്ദസാഗരന്, ജ്ഞാനസാഗരന് എന്നെല്ലാമാണ്. ദയാഹൃദയനുമാണ്. സര്വ്വരോടും
ദയ കാണിക്കുന്നു. തത്വങ്ങളോടും ദയ കാണിക്കുന്നു. എല്ലാവരും ദുഃഖങ്ങളില് നിന്നും
മുക്തമാകുന്നു. മൃഗങ്ങള്ക്കും ദുഃഖം ഉണ്ടാകുന്നുണ്ടല്ലോ. എന്തിനേയെങ്കിലും
കൊല്ലുകയാണെങ്കില് ദുഃഖം ഉണ്ടാകില്ലേ. ബാബ പറയുന്നു മനുഷ്യരെ മാത്രമല്ല,
എല്ലാവരേയും ദുഃഖത്തില് നിന്നും മുക്തമാക്കുന്നു. എന്നാല് മൃഗങ്ങളെ
കൂടെക്കൊണ്ടുപോകില്ല. ഇത് മനുഷ്യരുടെ കാര്യമാണ്. ഇങ്ങനെയുള്ള പരിധിയില്ലാത്ത
ബാബ ഒരാള് മാത്രമാണ് ബാക്കി എല്ലാവരും ദുര്ഗ്ഗതിയിലേയ്ക്കാണ് കൊണ്ടുപോകുന്നത്.
നിങ്ങള് കുട്ടികള്ക്ക് അറിയാം പരിധിയില്ലാത്ത ബാബ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ
അഥവാ മുക്തിധാമത്തിന്റെ ഉപഹാരം നല്കുന്നത്. സമ്പത്ത് നല്കുന്നില്ലേ. ഉയര്ന്നതിലും
ഉയര്ന്നത് ഒരേ ഒരു ബാബയാണ്. എല്ലാ ഭക്തരും ഭഗവാനായ ആ ബാബയെയാണ് ഓര്മ്മിക്കുന്നത്.
ക്രിസ്ത്യാനികളും ഈശ്വരനെ ഓര്മ്മിക്കുന്നു. സ്വര്ഗ്ഗസ്ഥനായ ഈശ്വരീയ പിതാവ്
ശിവനാണ്. ശിവബാബ തന്നെയാണ് ആനന്ദസാഗരനും ജ്ഞാനസാഗരനും. ഇതിന്റെ അര്ത്ഥവും
നിങ്ങള് കുട്ടികള്ക്കേ അറിയൂ. നിങ്ങളും നമ്പര്വൈസാണ്. ചിലര് തീര്ത്തും
ഇങ്ങനെയാണ് എത്രത്തോളം ജ്ഞാനത്തിന്റെ അലങ്കാരം ചെയ്താലും വികാരത്തില്
ചെന്നുവീഴുന്നു, മോശമായ ലോകത്തെ കാണുന്നു.
ചിലകുട്ടികള് ദീപാവലി കാണാന് പോകുന്നു. വാസ്തവത്തില് നമ്മുടെ കുട്ടികള്ക്ക് ഈ
അസത്യമായ ദീപാവലി കാണാന് കഴിയില്ല. പക്ഷേ ജ്ഞാനമില്ലെങ്കില് മനസ്സില്
ആഗ്രഹമുണ്ടാകും. നിങ്ങളുടെ ദീപാവലി സത്യയുഗത്തില് നിങ്ങള്
പവിത്രമായിരിക്കുമ്പോഴാണുണ്ടാവുക. നിങ്ങള് കുട്ടികള് മനസ്സിലാക്കിക്കൊടുക്കണം
ബാബ വരുന്നതുതന്നെ മധുരമായ വീട്ടിലേയ്ക്കും മധുരമായ സ്വര്ഗ്ഗത്തിലേയ്ക്കും
കൂട്ടിക്കൊണ്ടുപോകാനാണ്. ആരാണോ നല്ലരീതിയില് പഠിക്കുന്നത്, ധരണചെയ്യുന്നത്
അവരാണ് സത്യയുഗത്തില് വരുക. പക്ഷേ ഭാഗ്യവും വേണമല്ലോ. ശ്രീമതത്തിലൂടെ
നടക്കുന്നില്ലെങ്കില് ശ്രേഷ്ഠമായി മാറില്ല. ഇത് ശ്രീ ശിവഭഗവാന്റെ വാക്കുകളാണ്.
ഏതുവരെ മനുഷ്യര്ക്ക് ബാബയുടെ പരിചയം ലഭിക്കുന്നില്ലയോ അതുവരെ ഭക്തി
ചെയ്തുകൊണ്ടിരിക്കും. എപ്പോള് നിശ്ചയം പക്കാ ആകുന്നോ അപ്പോള് സ്വയമേവ ഭക്തി
ഉപേക്ഷിക്കും. നിങ്ങള് പവിത്രമാണ്. ഈശ്വരീയ പിതാവിന്റെ നിര്ദ്ദേശാനുസരണം
എല്ലാവരേയും പവിത്രമാക്കി മാറ്റുന്നു. അവര് കേവലം ഹിന്ദുക്കളെ അല്ലെങ്കില്
മുസ്ലീങ്ങളെ ക്രിസ്ത്യാനിയാക്കി മാറ്റുന്നു. നിങ്ങളാണെങ്കില് ആസുരീയ മനുഷ്യരെ
പവിത്രമാക്കി മാറ്റുന്നു. എപ്പോള് പവിത്രമാകുന്നുവോ അപ്പോഴേ മധുരമായ
വീട്ടിലേയ്ക്കും സ്വര്ഗ്ഗത്തിലേയ്ക്കും പോകാന് സാധിക്കൂ. ഒന്നല്ലാതെ
മറ്റാരുമില്ല, നിങ്ങള് ഒരു ബാബയെയല്ലാതെ മറ്റാരെയും ഓര്മ്മിക്കുന്നില്ല. ഒരു
ബാബയില് നിന്നു മാത്രമാണ് സമ്പത്ത് ലഭിക്കുക അതിനാല് ഒരു ബാബയെത്തന്നെയാണ്
ഓര്മ്മിക്കുക. നിങ്ങള് പവിത്രമായി മാറി മറ്റുള്ളവരേയും പവിത്രമായി മാറുന്നതില്
സഹായിക്കുന്നു. ആ കന്യാസ്ത്രീകള് പവിത്രമാക്കി മാറ്റുന്നില്ല, തനിക്കുസമാനം
കന്യാസ്ത്രീകളേയും സൃഷ്ടിക്കുന്നുമില്ല. കേവലം ഹിന്ദുക്കളില് നിന്നും
ക്രിസ്ത്യാനികളാക്കി മാറ്റുന്നു. നിങ്ങള് പവിത്രമായ കന്യാസ്ത്രീകള് പവിത്രമാക്കി
മാറ്റുകയും ചെയ്യുന്നു ഒപ്പം സര്വ്വാത്മാക്കളുടേയും ബുദ്ധിയോഗം ഒരച്ഛനുമായി
യോജിപ്പിക്കുന്നു. ഗീതയിലും ഉണ്ടല്ലോ- ദേഹസഹിതം ദേഹത്തിന്റെ സര്വ്വസംബന്ധങ്ങളേയും
ഉപേക്ഷിച്ച് സ്വയം ആത്മാവാണെന്നു മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കൂ. പിന്നീട്
ജ്ഞാനം ധാരണചെയ്യുന്നതിലൂടെയാണ് രാജധാനി ലഭിക്കുന്നത്. ബാബയുടെ ഓര്മ്മയിലൂടെ
തന്നെയാണ് സദാ ആരോഗ്യവാനായി മാറുന്നത് അതുപോലെ ജ്ഞാനത്തിലൂടെ സദാ ധനവാനായും
മാറുന്നു. ബാബ ജ്ഞാനസാഗരനാണ്. മുഴുവന് വേദങ്ങളുടേയും ശാസ്ത്രങ്ങളുടേയും സാരം
മനസ്സിലാക്കിത്തരുന്നു. ബ്രഹ്മാവിന്റെ കൈകളില് ശാസ്ത്രം കാണിച്ചിട്ടില്ലേ.
എങ്കില് ഇത് ബ്രഹ്മാവാണ്. ശിവബാബ ഇവരിലൂടെയാണ് മുഴുവന് വേദങ്ങളുടേയും
ശാസ്ത്രങ്ങളുടേയും സാരം മനസ്സിലാക്കിത്തരുന്നത്. ബാബ ജ്ഞാനസാഗരനാണ്.
ബ്രഹ്മാവിലൂടെ നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളിലൂടെ
പിന്നീട് മറ്റുള്ളവര്ക്ക് ലഭിച്ചുകൊണ്ടിരിക്കും.
ചിലകുട്ടികള് പറയുന്നു- ബാബാ, ഞങ്ങള് ഈ ആത്മീയ ഹോസ്പിറ്റല് തുറക്കുകയാണ്,
ഇവിടേയ്ക്ക് രോഗിയായി മനുഷ്യര് വന്ന് നിരോഗിയായി മാറും പിന്നെ സ്വര്ഗ്ഗത്തിന്റെ
സമ്പത്ത് നേടും, തന്റെ ജീവിതത്തെ സഫലമാക്കും, വളരെ അധികം സുഖം നേടും. എങ്കില്
ഇത്രയും പേരുടെ ആശീര്വ്വാദം തീര്ച്ചയായും അവര്ക്ക് ലഭിക്കും. ബാബ ആ ദിവസങ്ങളിലും
മനസ്സിലാക്കിത്തന്നിരുന്നു ഗീത, ഭാഗവതം, വേദം, ഉപനിഷത്ത് മുതലായ ഭാരതത്തിന്റെ
എന്തെല്ലാം ശാസ്ത്രങ്ങളുണ്ടോ, ഈ ശാസ്ത്രങ്ങളെല്ലാം അദ്ധ്യയനം ചെയ്യുക, യജ്ഞം,
തപം, വ്രതം, തീര്ത്ഥാടനം മുതലായവ എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം
ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളാണ് ഇതെല്ലാം മോരിന് സമാനമാണ്. കേവലം ഒരേഒരു
ശ്രീമത് ഭഗവത്ഗീതയുടെ ഭഗവാനില് നിന്നു മാത്രമേ ഭാരതത്തിന് വെണ്ണ ലഭിക്കൂ.
ശ്രീമത് ഭഗവത്ഗീതയേയും ഖണ്ഢനം ചെയ്തിരിക്കുന്നു, ജ്ഞാനസാഗരനും പതിതപാവനനുമായ
നിരാകാരനായ പരമപിതാ പരമാത്മാവിനു പകരം ശ്രീകൃഷ്ണന്റെ പേരിട്ട് ഗീതയേയും മോരാക്കി.
ഒരുതെറ്റ് അത് എത്ര വലുതാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനസാഗരന്
നേരിട്ട് ജ്ഞാനം നല്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയാം ഈ സൃഷ്ടിചക്രം
എങ്ങനെയാണ് കറങ്ങുന്നത്, ഈ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ വൃദ്ധി എങ്ങനെയാണ്
ഉണ്ടാകുന്നത്? നിങ്ങള് ബ്രാഹ്മണരാണ് കുടുമ, ശിവബാബയാണ് ബ്രാഹ്മണരുടെ അച്ഛന്.
വീണ്ടും ബ്രാഹ്മണനില് നിന്നും ദേവത പിന്നീട് ക്ഷത്രിയന്, വൈശ്യന്, ശൂദ്രനായി
മാറും. ഇത് കളിയാണ്. ഇതിനെയാണ് 84 ജന്മങ്ങളുടെ ചക്രം എന്നു പറയുന്നത്.
വേദങ്ങളുടെ സമ്മേളനം നടത്തുന്നവര്ക്കും മനസ്സിലാക്കിക്കൊടുക്കാന് നിങ്ങള്ക്ക്
സാധിക്കും. ഭക്തി മോരാണ്, ജ്ഞാനം വെണ്ണയും. ജ്ഞാനത്തിലൂടെയാണ് മുക്തിയും
ജിവന്മുക്തിയും ലഭിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം വിസ്താരത്തില്
മനസ്സിലാക്കണമെങ്കില് ധൈര്യവാനായി കേള്ക്കു. നിങ്ങള്ക്ക് മനസ്സിലാക്കിത്തരാന്
ബ്രഹ്മാകുമാരിമാര്ക്ക് സാധിക്കും ശാസ്ത്രങ്ങളിലൂം എഴുതിവെച്ചിട്ടുണ്ട്
ഭീഷ്മപിതാമഹന്, അശ്വത്ഥാമാവ് മുതലായവര്ക്ക് അന്തിമത്തില് ഈ പെണ്കുട്ടികള്
തന്നെയാണ് ജ്ഞാനം നല്കിയത്. അന്തിമത്തില് എല്ലാവരും മനസ്സിലാക്കും ഇവര് ശരിയായ
കാര്യമാണ് പറയുന്നത്, അന്തിമത്തില് തീര്ച്ചയായും വരും. നിങ്ങള് പ്രദര്ശിനികള്
വെയ്ക്കുമ്പോള് ആയിരക്കണക്കിന് മനുഷ്യരാണ് വരുന്നത് എന്നാല് എല്ലാവരും
നിശ്ചയബുദ്ധിയാകുന്നില്ലല്ലോ. കോടികളില് ചിലരാണ് നല്ലരീതിയില് മനസ്സിലാക്കി
നിശ്ചയം ചെയ്ത് വരുന്നത്. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
പവിത്രമായി മാറി തനിക്കുസമാനം പവിത്രമാക്കി മാറ്റണം. ഒരു ബാബയെയല്ലാതെ മറ്റാരെയും
ഓര്മ്മിക്കരുത്.
2) അനേകം ആത്മാക്കളുടെ
ആശീര്വ്വാദം നേടുന്നതിനായി ആത്മീയ ആശുപത്രി തുറക്കണം. എല്ലാവര്ക്കും ഗതിയുടേയും
സദ്ഗതിയുടേയും വഴി പറഞ്ഞുകൊടുക്കണം.
വരദാനം :-
ബ്രഹ്മാ ബാബയെ പിന്തുടര്ന്ന് ഫസ്റ്റ് ഗ്രേഡിലേക്ക് വരുന്ന സമാനരായി ഭവിക്കൂ
എല്ലാ ആത്മാക്കള്ക്കും
ബ്രഹ്മാ ബാബയോട് വളരെ സ്നേഹമുണ്ട്, സ്നേഹത്തിന്റെ അടയാളമാണ് സമാനമാകുക. ഇതില്
സദാ ഈ ലക്ഷ്യം വയ്ക്കൂ അതായത് ആദ്യം ഞാന്, അസൂയക്ക് വശപ്പെട്ട് ആദ്യം ഞാനല്ല,
അത് നഷ്ടമുണ്ടാക്കുന്നു. എന്നാല് ഫോളോ ഫാദര് ചെയ്യുന്നതില് ആദ്യം ഞാന് എന്ന്
പറഞ്ഞു ചെയ്തു അപ്പോള് ഫസ്റ്റിനോടൊപ്പം താങ്കളും ഫസ്റ്റാകും. ഏതുപോലെയാണോ
ബ്രഹ്മാ ബാബ നമ്പര്വണ്ണായത് അതുപോലെ ഫോളോ ചെയ്യുന്നവരും നമ്പര്വണ്ണിന്റെ ലക്ഷ്യം
വയ്ക്കൂ. ആര് ചെയ്യുന്നോ അവര് അര്ജ്ജുനന്, എല്ലാവര്ക്കും ഫസ്റ്റിലേക്ക്
വരുന്നതിനുള്ള അവസരമുണ്ട്. ഫസ്റ്റ് ഗ്രേഡ് പരിധിയില്ലാത്തതാണ് കുറഞ്ഞതല്ല.
സ്ലോഗന് :-
സഫലതാമൂര്ത്തിയാകണമെങ്കില് സ്വ സേവനവും മറ്റുള്ളവരുടെ സേവനവും ഒപ്പമൊപ്പം ചെയ്യൂ.
മാതേശ്വരീജീയുടെ
മഹാവാക്യങ്ങള്
1. ഈ ഈശ്വരീയ സത്സംഗം ഒരു
സാധാരണ സത്സംഗമല്ല
നമ്മുടെ ഈ ഈശ്വരീയ സത്സംഗം
ഒരു സാധാരണ സത്സംഗമല്ല. ഇത് ഈശ്വരീയ വിദ്യാലയമാണ്, കോളേജാണ്. ഈ കോളേജില് നമുക്ക്
ദിവസവും പഠിക്കണം, ബാക്കി സത്സംഗം കൂടുക, കുറച്ച് സമയം അവിടെ നിന്ന് കേട്ടു
പക്ഷേ എങ്ങനെയാണോ മുമ്പത്തെ സ്ഥിതി അതുപോലെ തന്നെയാണ് പിന്നീടും
എന്തുകൊണ്ടെന്നാല് അവിടെ നിന്ന് എന്തെങ്കിലും പ്രാലബ്ധം ഉണ്ടാകാന് ദിവസവും
പഠിപ്പ് ലഭിക്കുന്നില്ല അതിനാല് നമ്മുടെ സത്സംഗം ഒരു സാധാരണ സത്സംഗമല്ല.
നമ്മുടേത് ഈശ്വരീയ കോളേജാണ്, ഇവിടെ പരമാത്മാവാണ് പഠിപ്പിക്കുന്നത് ശേഷം നമ്മള്
ആ പഠിപ്പിനെ പൂര്ണ്ണമായി ധാരണചെയ്ത് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നു. എങ്ങനെയാണോ
ദിവസവും സ്ക്കൂളില് മാസ്റ്റര് പഠിപ്പിച്ച് ഡ്രിഗ്രി നല്കുന്നത് അതുപോലെ ഇവിടെയും
സ്വയം പരമാത്മാവ് ഗുരുവിന്റേയും അച്ഛന്റേയും ടീച്ചറുടേയും രൂപത്തില് നമ്മെ
പഠിപ്പിച്ച് സര്വ്വോത്തമ ദേവീദേവതാ പദവി പ്രാപ്തമാക്കിത്തരുന്നു അതിനാല്ഈ
സ്ക്കൂളില് ചേരേണ്ടത് അത്യാവശ്യമാണ്. ഇവിടെ വരുന്നവര് തീര്ച്ചയായും ഈ ജ്ഞാനം
മനസ്സിലാക്കണം, ഇവിടെ എന്ത് പഠിപ്പാണ് ലഭിക്കുന്നത്? ഈ പഠിപ്പ് പഠിക്കുന്നതിലൂടെ
നമുക്ക് എന്ത് പ്രാപ്തിയാണ് ഉണ്ടാകുന്നത്! നമ്മള് അറിഞ്ഞുകഴിഞ്ഞു സ്വയം
പരമാത്മാവ് വന്നാണ് നമ്മളെ ഡ്രിഗ്രി പാസാക്കിക്കുന്നത് അതുപോലെ ഒരു ജന്മത്തില്
തന്നെ മുഴുവന് കോഴ്സും പൂര്ത്തിയാക്കുകയും വേണം. അതിനാല് ആരാണോ ആരംഭം മുതല്
അന്ത്യം വരെ ഈ ജ്ഞാനത്തെ നല്ലരീതിയില് എടുക്കുന്നത് അവര് ഫുള് പാസാകും. ബാക്കി
ആരാണോ ഇടയില് വന്നത് അവര്ക്ക് ഇത്രയും ജ്ഞാനം എടുക്കാന് കഴിയില്ല, അവര്ക്ക്
എങ്ങനെ അറിയാന് കഴിയും മുന്പ് എന്തെല്ലാമാണ് കോഴ്സില് നടന്നത്? അതിനാല് ഇവിടെ
ദിവസവും പഠിക്കണം, ഈ ജ്ഞാനത്തെ അറിയുന്നതിലൂടെയേ മുന്നോട്ട് പോകാന് സാധിക്കൂ
അതിനാല് ദിവസവും പഠിക്കണം.
2. പരമാത്മാവിന്റെ
സത്യമായ കുട്ടിയായി മാറിയാല് പിന്നെ ഒരു സംശയത്തിലേയ്ക്കും വരരുത്
എപ്പോള് പരമാത്മാവ് സ്വയം
ഈ സൃഷ്ടിയിലേയ്ക്ക് ഇറങ്ങിവന്നോ, അപ്പോള് ആ പരമാത്മാവിന് നമ്മള് പൂര്ണ്ണ സഹായം
നല്കണം എന്നാല് ഉറച്ച സത്യമായ കുട്ടിക്കേ ബാബയ്ക്ക് കൈ നല്കാന് കഴിയൂ. ഈ
അച്ഛന്റെ കൈ ഒരിയ്ക്കലും ഉപേക്ഷിക്കരുത്, അഥവാ ഉപേക്ഷിക്കുകയാണെങ്കില്
നിരാശ്രയരായി എങ്ങോട്ട് പോകും! എപ്പോള് പരമാത്മാവിന്റെ കൈപിടിച്ചുവോ പിന്നീട്
സുക്ഷ്മത്തില് പോലും ഈ സങ്കല്പം പോലും വരരുത് ഞാന് ഉപേക്ഷിക്കട്ടെ അഥവാ സംശയം
ഉണ്ടാകരുത്. നമ്മള് അക്കരെയെത്തുമോ അതോ ഇല്ലയോ എന്ന് അറിയുകയില്ല എന്ന സംശയം
വരരുത്, ചില കുട്ടികള് ഇങ്ങനെയുമുണ്ടാകും അച്ഛനെ തിരിച്ചറിയാത്ത കാരണത്താല്
അച്ഛനു മുന്നില്ത്തന്നെയാണെങ്കില്പോലും ഇങ്ങനെ പറയുന്നു ഞങ്ങള്ക്ക് ആരുടേയും
ചിന്തയില്ല. അഥവാ ഇങ്ങനെയുള്ള ചിന്ത വന്നാല് ഇങ്ങനെയുള്ള അയോഗ്യരായ കുട്ടികളുടെ
സംരക്ഷണം അച്ഛന് എങ്ങനെ ചെയ്യും, പിന്നീട് അവര് വീണുപോവുകതന്നെ ചെയ്യും
എന്തുകൊണ്ടെന്നാല് മായ വീഴ്ത്താന് വളരെ അധികം പരിശ്രമിക്കും എന്തുകൊണ്ടെന്നാല്
തീര്ച്ചയായും പരീക്ഷ നടത്തും യോദ്ധാവ് എത്രത്തോളം ശക്തിവാനായ ഫയല്വാനാണെന്ന്
അറിയാന്! ഇപ്പോള് ഇതും ആവശ്യമാണ്, എത്രത്തോളം നമ്മള് പ്രഭൂവിന്റെ കൂടെ
ശക്തിശാലിയാകുന്നുവോ അത്രത്തോളം ശക്തിശാലിയായി മായയും വീഴ്ത്താന് പാടുപെടും.
ജോഡി പൂര്ണ്ണമായിരിക്കും പ്രഭു എത്രത്തോളം മഹാനും ബലവാനുമാണോ അത്രത്തോളം ബലം
മായയും കാണിക്കും, പക്ഷേ നമുക്ക് ഉറച്ച നിശ്ചയമുണ്ട് പരമാത്മാവാണ് മഹാബലവാന്,
അവസാനം ബാബയ്ക്കുതന്നെയാണ് വിജയം. ശ്വാസ-ശ്വാസങ്ങളില് ഈ വിശ്വാസം നിലനില്ക്കണം,
മായയ്ക്ക് തന്റെ ശക്തി കാണിച്ചുകൊടുക്കണം, മായ പ്രഭുവിനു മുന്നില് ഒരിയ്ക്കലും
തന്റെ ബലഹീനത കാണിക്കില്ല, അഥവാ ഒരു തവണ ബലഹീനത കാണിച്ചാല് എല്ലാം തീരും അതിനാല്
മായ തന്റെ മുഴുവന് ഫോഴ്സും കാണിക്കും, പക്ഷേ നമ്മള് ഒരിയ്ക്കലും മായാപതിയുടെ കൈ
വിടരുത്, ആ കൈകളില് പൂര്ണ്ണമായും പിടിക്കുകയാണെങ്കില് മനസ്സിലാക്കിക്കൊള്ളു
വിജയം അവരുടേത് തന്നെയാണ്. പരമാത്മാവ് നമ്മുടെ അധികാരിയാകുമ്പോള് ആ കൈകള്
ഉപേക്ഷിക്കണമെന്ന സങ്കല്പം പോലും വരരുത്. പരമാത്മാവ് പറയുന്നു, കുട്ടികളേ ഞാന്
സ്വയം സമര്ത്ഥനാണ്, അതിനാല് എന്റെ കൂടെയുള്ള നിങ്ങളും തീര്ച്ചയായും സമര്ത്ഥരാകും.
മനസ്സിലായോ കുട്ടികളേ.