മധുരമായ കുട്ടികളേ -
നിങ്ങള െഏതൊരു പഠിപ്പാണോ ബാബ പഠിപ്പിക്കുന്നത് അത് ബുദ്ധിയില്വ െച്ച് എല്ലാവരേയും പഠിപ്പിക്കണം,
ഓരോരുത്തര്‍ക്കും ബാബയുടേയും സൃഷ്ടി ചക്രത്തിന്റേയും പരിചയം കൊടുക്കണം.
ചോദ്യം :-
ആത്മാവ് സത്യയുഗത്തിലും കലിയുഗത്തിലും പാര്‍ട്ട് അഭിനയിക്കുന്നുണ്ട്, എന്നാല്‍ ഇത്
രണ്ടിലുമുള്ള വ്യത്യാസമെന്താണ്?
ഉത്തരം :-
സത്യയുഗത്തില്‍ പാര്‍ട്ട് അഭിനയിക്കുമ്പോള്‍ അവിടെ പാപ കര്‍മ്മമൊന്നും
ഉണ്ടാകുന്നില്ല, അവിടെ ഓരോ കര്‍മ്മവും അകര്മ്മമായിരിക്കും എന്തുകൊണ്ടെന്നാല്‍
രാവണനുണ്ടായിരിക്കില്ല. പിന്നീട് എപ്പോഴാണോ കലിയുഗത്തില്‍ പാര്‍ട്ട് അഭിനയിക്കാന്‍
തുടങ്ങിയത് അപ്പോള്‍ ഓരോ കര്‍മ്മവും വികര്‍മ്മം അഥവാ പാപമായി തീരുന്നു
എന്തുകൊണ്ടെന്നാല്‍ ഇവിടെ വികാരങ്ങളുണ്ട്. ഇപ്പോള്‍ നിങ്ങള്‍ സംഗമത്തിലാണ്.
നിങ്ങള്‍ക്ക് മുഴുവന്‍ ജ്ഞാനവും ലഭിച്ചു കഴിഞ്ഞു.
ഓംശാന്തി.
ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കി കഴിഞ്ഞു നമ്മള് ബാബയുടെ സമീപത്താണ്
ഇരിക്കുന്നത്. ബാബയും അറിയുന്നുണ്ട് - കുട്ടികള്‍ എന്റെ സമീപത്തിരിക്കുന്നുണ്ട്
എന്ന്. ഇതും നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞു - ബാബ നമ്മെ പഠിപ്പിക്കുകയാണ്, ഇത്
മറ്റുള്ളവര്‍ക്കും നല്‍കണം. ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം
എന്തുകൊണ്ടെന്നാല്‍ എല്ലാവരും ബാബയേയും ബാബയുടെ പഠിപ്പിനേയും മറന്നു
കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ബാബ പഠിപ്പിക്കുന്ന പഠിപ്പ് ഇനി 5000 വര്‍ഷങ്ങള്‍ക്ക്
ശേഷമേ ലഭിക്കുകയുള്ളൂ. ഈ ജ്ഞാനം വേറെയാരിലുമില്ല. ബാബയുടെ പരിചയമാണ് മുഖ്യമായത്.
നമ്മള് പരസ്പരം സഹോദര-സഹോദരങ്ങളാണ് എന്നതും മനസ്സിലാക്കി കൊടുക്കണം. മുഴുവന്‍
ലോകത്തിലും എത്ര ആത്മാക്കളുണ്ടോ അവരെല്ലാം പരസ്പരം സഹോദര-സഹോദരങ്ങളാണ്. എല്ലാവരും
തനിക്ക് കിട്ടിയ പാര്‍ട്ട് തന്റെ ശരീരത്തിലൂടെ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
പുതിയ ലോകത്തിലേക്ക് കൂട്ടി കൊണ്ടു പോകുന്നതിനാണ് ബാബ വന്നിരിക്കുന്നത്, അതാണ്
സ്വര്‍ഗ്ഗം. എന്നാല്‍ നമ്മള് എല്ലാ സഹോദരങ്ങളും പതിതരാണ്, ഒരാളുപോലും പാവനമല്ല.
എല്ലാ പതിതരെയും പാവനമാക്കുന്നതും ഒരു ബാബയാണ്. ഈ ലോകം പതിതവും, വികാരിയും,
ഭ്രഷ്ടാചാരിയുമായ രാവണന്റെ ലോകമാണ്. സ്ത്രീയിലെ പഞ്ച വികാരങ്ങളും പുരുഷനിലെ
പഞ്ച വികാരങ്ങളെയുമാണ് രാവണന് എന്ന് പറയുന്നത്. വളരെ സരളമായ രീതിയിലാണ് ബാബ
മനസ്സിലാക്കി തരുന്നത്. നിങ്ങള്‍ക്കും ഇങ്ങനെ മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കും.
അതിനാല്‍ ആദ്യമാദ്യം സര്വ്വാത്മാക്കളുടേയും പിതാവിനെ മനസ്സിലാക്കി കൊടുക്കൂ.
നമ്മളെല്ലാവരും സഹോദരങ്ങളാണ്. അവരോട് ചോദിക്കൂ ഇത് ശരിയാണോ? എഴുതണം - നമ്മള്
എല്ലാവരും സഹോദരങ്ങളാണ്. നമ്മുടെ പിതാവും ഒന്നാണ്, പരമാത്മാവാണ് നമ്മള് എല്ലാ
ആത്മാക്കളുടേയും പിതാവ്. ഇത് അവരുടെ ബുദ്ധിയില്‍ ഉറപ്പിക്കൂ എങ്കില്‍
സര്‍വ്വവ്യാപിയാണെന്ന കാര്യം ആദ്യം തന്നെ ഇല്ലാതാകും. ആദ്യം അല്ലാഹുവിനെ കുറിച്ച്
പഠിക്കണം. അവരോട് പറയണം, ഇത് നല്ല രീതിയില്‍ എഴുതൂ- മുമ്പ് സര്‍വ്വവ്യാപിയാണെന്ന്
പറഞ്ഞിരുന്നു, ഇപ്പോള്‍ സര്‍വ്വവ്യാപിയല്ല എന്ന് മനസ്സിലായി. നമ്മള് എല്ലാവരും
സഹോദര-സഹോദരരാണ്, എല്ലാ ആത്മാക്കളും പറയുന്നുണ്ട് - ഗോഡ് ഫാദര്‍, പരംപിതാ. ആദ്യം
ഈ നിശ്ചയം ഉണ്ടാക്കി കൊടുക്കണം - നമ്മള് ആത്മാവാണ്, പരമാത്മാവല്ല. നമ്മളില്‍
പരമാത്മാവ് വസിക്കുന്നുമില്ല. എല്ലാവരിലുമുള്ളത് ആത്മാവാണ്. ശരീരത്തിന്റെ
ആധാരത്തിലൂടെയാണ് ആത്മാവ് പാര്‍ട്ട് അഭിനയിക്കുന്നത്, ഇത് ഉറപ്പിച്ചു കൊടുക്കണം.
ശരിയാണ്, സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റേയും ജ്ഞാനവും ബാബ
കേള്‍പ്പിക്കുന്നുണ്ട്, ഈ സൃഷ്ടി ചക്രത്തിന്റെ ആയുസ്സിനെക്കുറിച്ചും മറ്റാര്‍ക്കും
അറിയില്ല. ബാബ തന്നെയാണ് ടീച്ചറുടെ രൂപത്തിലിരുന്ന് മനസ്സിലാക്കി തരുന്നത്.
ഇതില്‍ ലക്ഷകണക്കിനു വര്‍ഷത്തിന്റെ കാര്യം തന്നെയില്ല. ഈ ചക്രം അനാദിയാണ്,
കൃത്യമായി ഉണ്ടായതും- ഉണ്ടാക്കപ്പെട്ടതുമാണ്, ഇതിനെയാണ് മനസ്സിലാക്കേണ്ടത്.
സത്യയുഗവും-ത്രേതയും കഴിഞ്ഞു പോയി, ഇത് കുറിച്ചു വെക്കണം. അതിനെ തന്നെയാണ്
സ്വര്‍ഗ്ഗമെന്നും സെമി സ്വര്‍ഗ്ഗമെന്നും പറയുന്നത്. അവിടെയാണ് ദേവി ദേവതകളുടെ
രാജ്യമുണ്ടായിരുന്നത്, സത്യയുഗത്തില്‍ 16 കലകളും, ത്രേതയില്‍ 14
കലകളുമുണ്ടായിരുന്നു. പതുക്കെ പതുക്കെ കലകള്‍ കുറഞ്ഞു വന്നു. ലോകം തീര്‍ച്ചയായും
പഴയതാകുമല്ലോ. സത്യയുഗത്തിന്റെ പ്രഭാവം വളരെ ഉയര്‍ന്നതാണ്. സ്വര്‍ഗ്ഗം, ഹെവന്‍,
പുതിയ ലോകം..... മഹിമയുള്ളതും ഇതിനാണ്. പുതിയ ലോകത്തില്‍ ഒരു ആദി സനാതന ദേവി
ദേവതാ ധര്‍മ്മമാണ് ഉണ്ടായിരുന്നത്. ആദ്യം ബാബയുടെ പരിചയവും പിന്നെ സൃഷ്ടി
ചക്രത്തിന്റെ പരിചയവും നല്‍കണം. ചിത്രവും നിങ്ങളുടെ പക്കലുണ്ട് - നിശ്ചയം
ഉണ്ടാക്കി കൊടുക്കാനും കഴിയും. ഈ സൃഷ്ടിയുടെ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും.
സത്യയുഗത്തില്‍ ലക്ഷ്മി നാരായണന്റെ രാജ്യമുണ്ടായിരുന്നു, ത്രേതയില്‍
രാമന്-സീതയുടേയും. ഇതാണ് ആദ്യത്തെ അരകല്പം, രണ്ടു യുഗങ്ങള്‍ കഴിഞ്ഞു പോയി
പിന്നീട് വരുന്നതാണ് ദ്വാപരവും- കലിയുഗവും. ദ്വാപരത്തില്‍ രാവണ രാജ്യമായിരിക്കും.
ദേവതകള്‍ വാമ മാര്‍ഗ്ഗത്തിലേക്ക് പോകുമ്പോള്‍ വികാരത്തിന്റെ മാര്‍ഗ്ഗം ആരംഭിക്കും.
സത്യയുഗത്തിലും-ത്രേതയിലും എല്ലാവരും നിര്വ്വികാരികളായിരിക്കും. ഒരു ആദി സനാതന
ദേവി ദേവതാ ധര്മ്മമുണ്ടാകും. ചിത്രവും കാണിച്ചു കൊടുക്കണം, അതോടൊപ്പം പറഞ്ഞും
കൊടുക്കൂ. ബാബ ടീച്ചറായി മാറി ഞങ്ങളെ ഇങ്ങനെയാണ് പഠിപ്പിക്കുന്നത് എന്ന് പറഞ്ഞു
കൊടുക്കണം. ബാബ തന്റെ പരിചയം സ്വയം വന്നാണ് നല്‍കുന്നത്. സ്വയം പറയുകയാണ് ഞാന്‍
വരുന്നത് പോലും പതീതരെ പാവനമാക്കുന്നതിനാണ്, അതിനാല്‍ എനിക്ക് തീര്‍ച്ചയായും ശരീരം
വേണം. ഇല്ലെങ്കില്‍ എങ്ങനെയാണ് സംസാരിക്കുക. ഞാന്‍ ചൈതന്യമാണ്, സത്യമാണ് അതോടൊപ്പം
അമരനുമാണ്. ആത്മാവ് സതോ രജോ തമോവിലേക്ക് വരുന്നു. ആത്മാവ് തന്നെയാണ് പാവനവും
പതിതവുമാകുന്നത് അതുകൊണ്ടാണല്ലോ പതിത ആത്മാവ് പാവന ആത്മാവ് എന്നെല്ലാം പറയുന്നത്.
എല്ലാ സംസ്ക്കാരങ്ങളും ഉള്ളത് ആത്മാവിലാണ്. പഴയ കര്‍മ്മങ്ങളുടെ അഥവാ
വികര്മ്മങ്ങളുടെ സംസ്ക്കാരം കൊണ്ടു വരുന്നതും ആത്മാവാണ്. സത്യയുഗത്തില്‍
വികര്‍മ്മം ഉണ്ടാവില്ല. കര്‍മ്മം ചെയ്യും, പാര്‍ട്ട് അഭിനയിക്കും എന്നാല്‍ ആ കര്‍മ്മം
അകര്മ്മമായിരിക്കും. ഗീതയിലും അക്ഷരമുണ്ട്, ഇപ്പോള്‍ നിങ്ങള്‍ പ്രായോഗികമായി
മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. പഴയ ലോകത്തെ പരിവര്‍ത്തനപ്പെടുത്തി പുതിയ
ലോകത്തെ ഉണ്ടാക്കുന്നതിനാണ് ബാബ വന്നിരിക്കുന്നത് എന്നതും നിങ്ങള്‍ക്കറിയാം.
എവിടെയാണോ കര്‍മ്മം അകര്മ്മമാകുന്നത് അതിനെയാണ് സത്യയുഗം എന്ന് പറയുന്നത്,
എവിടെയാണോ എല്ലാ കര്‍മ്മവും വികര്മ്മമാകുന്നത് അതിനെയാണ് കലിയുഗമെന്ന് പറയുന്നത്.
നിങ്ങള്‍ ഇപ്പോള്‍ സംഗമത്തിലാണ്. ബാബ രണ്ടു ഭാഗത്തേയും കാര്യങ്ങള്‍ മനസ്സിലാക്കി
തരുകയാണ്. സത്യയുഗവും ത്രേതയും പവിത്രമായ ലോകമാണ്, അവിടെ ഒരു പാപവുമുണ്ടാകില്ല.
എപ്പോഴാണോ രാവണ രാജ്യം ആരംഭിക്കുന്നത് അപ്പോഴാണ് പാപം ഉണ്ടാകുന്നത്. അവിടെ
വികാരത്തിന്റെ പേരു പോലുമുണ്ടാകില്ല. രാമരാജ്യത്തിന്റെയും രാവണരാജ്യത്തിന്റേയും
ചിത്രങ്ങളും നിങ്ങളുടെ പക്കലുണ്ടല്ലോ. ബാബ മനസ്സിലാക്കിത്തരികയാണ് ഇതാണ് പഠിപ്പ്.
ഇത് ബാബക്കല്ലാതെ വേറെയാര്‍ക്കും അറിയില്ല. ഈ പഠിപ്പ് നിങ്ങളുടെ ബുദ്ധിയില്‍
ഉണ്ടായിരിക്കണം, ബാബയുടെ ഓര്‍മ്മയും വേണം, സൃഷ്ടി ചക്രത്തിന്റെയും
ഓര്‍മ്മയുണ്ടാകണം. നിമിഷത്തില്‍ എല്ലാം ഓര്‍മ്മയില്‍ വരുന്നുമുണ്ട്.
വര്‍ണ്ണിക്കുന്നതില്‍ കുറച്ച് സമയമെടുക്കും. ഇതിന് മൂന്ന് ഭാഗങ്ങളാണുള്ളത് .
എങ്ങനെയാണ് വൃക്ഷമുണ്ടാവുക? വൃക്ഷവും വിത്തും സെക്കന്റില്‍ ഓര്‍മ്മ വരണം. ഈ ബീജം
ഏത് വൃക്ഷത്തിന്റേതാണ്, എങ്ങനെയാണ് അതില്‍ ഫലം ഉണ്ടാകുന്നത്. ഈ പരിധിയില്ലാത്ത
മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷം എങ്ങനെയാണ്, ഇതിന്റെ രഹസ്യവും നിങ്ങള്‍ മനസ്സിലാക്കി
കഴിഞ്ഞു. കുട്ടികള്‍ക്ക് എല്ലാം മനസ്സിലാക്കി തന്നിട്ടുണ്ട് - അരകല്പം രാജധാനി
എങ്ങനെയാണ് നടക്കുക പിന്നീട് രാവണ രാജ്യമാകുന്നതിലൂടെ ആരാണോ
സത്യ-ത്രേതായുഗത്തിലും വസിച്ചിരുന്നത് അവര്‍ ദ്വാപരവാസിയായി തീരും. വൃക്ഷം
വളര്‍ന്നുകൊണ്ടേയിരിക്കും. അരകല്പത്തിനു ശേഷമാണ് രാവണരാജ്യമുണ്ടാകുന്നത്,
വികാരികളായി മാറുന്നു. ബാബയില്‍ നിന്നും അരകല്പത്തേക്കുള്ള സമ്പത്ത്
ലഭിച്ചിരുന്നു. ജ്ഞാനം കേള്‍പ്പിച്ച് സമ്പത്ത് നല്കി, ആ പ്രാലബ്ധം അനുഭവിച്ചു
അര്‍ത്ഥം സത്യയുഗത്തിലും ത്രേതയിലും സുഖം അനുഭവിച്ചു. അതിനെയാണ് സത്യയുഗം അഥവാ
സുഖധാമം എന്നെല്ലാം പറയുന്നത്. അവിടെ ദുഃഖം ഉണ്ടാകില്ല. എത്ര സഹജമായി
മനസ്സിലാക്കി തരുന്നു. ഒരാള്‍ക്ക് മനസ്സിലാക്കി കൊടുത്താലും അനേകര്‍ക്ക്
മനസ്സിലാക്കി കൊടുത്താലും - അവര്‍ക്ക് മനസ്സിലാകുന്നുണ്ടോ, ശരിയാണ് - ശരിയാണ്
എന്ന് അവര്‍ പറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍
ചോദിക്കാന്‍ പറയൂ. ഏത് കാര്യമാണോ ആര്‍ക്കും അറിയാത്തത് അത് ഞങ്ങള്‍ മനസ്സിലാക്കി
തരാം എന്ന് പറയൂ. അവര്ക്കാണെങ്കില് ഒന്നും അറിയുക പോലുമില്ല, പിന്നെന്താണ്
ചോദിക്കുക?
ഈ പരിധിയില്ലാത്ത വൃക്ഷത്തിന്റെ രഹസ്യമാണ് ബാബ മനസ്സിലാക്കി തരുന്നത്. ഈ ജ്ഞാനം
ഇപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കി. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് 84 ജന്മങ്ങളുടെ
ചക്രത്തിലേക്ക് എങ്ങനെയാണ് വരുന്നത് എന്ന്. ഇത് നല്ല രീതിയില്‍ കുറിച്ച് വെക്കൂ
പിന്നീട് ഇതിനെക്കുറിച്ച് ചിന്തിക്കണം. ഏതുപോലെയാണോ ടീച്ചര്‍ ഇങ്ങനെയുള്ള ഗൃഹപാഠം
തരുന്നുത് പിന്നീട് വീട്ടില്‍ പോയി അത് പഠിച്ചിട്ട് വരാറുണ്ടല്ലോ. നിങ്ങളും ഈ
ജ്ഞാനം കൊടുക്കുന്നുണ്ട് പിന്നീട് എന്താണ് സംഭവിക്കുന്നത് എന്നത് നോക്കണം.
ചോദിച്ചുകൊണ്ടേയിരിക്കണം. ഓരോ കാര്യങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കി കൊടുക്കണം.
അച്ഛന്റേയും ടീച്ചറിന്റേയും കര്‍ത്തവ്യത്തെ മനസ്സിലാക്കി കൊടുത്ത് പിന്നീട്
ഗുരുവിന്റെ കര്‍ത്തവ്യത്തെ മനസ്സിലാക്കി കൊടുക്കൂ. പതീതരെ പാവനമാക്കി മാറ്റാന്‍
വരൂ എന്ന് നിങ്ങള്‍ വിളിച്ചതും ബാബയെ ആണ്. ആത്മാവ് പാവനമാകുന്നതിലൂടെ ശരീരവും
പാവനമായത് ലഭിക്കും. ഏതുപോലെയാണോ സ്വര്‍ണ്ണം അതുപോലെയായിരിക്കും അതുകൊണ്ട്
ഉണ്ടാക്കുന്ന ആഭരണവും. 24 കാരറ്റ് സ്വര്‍ണ്ണമെടുത്ത് അതില്‍ മറ്റൊന്നും
ചേര്‍ക്കാതിരുന്നാല്‍ ആഭരണവും സതോപ്രധാനമായിരിക്കും. മറ്റെന്തെങ്കിലും അതോടൊപ്പം
ചേര്‍ത്താല്‍ അത് തമോപ്രധാനമാകും. ആദ്യമാദ്യം ഭാരതം 24 കാരറ്റ് കൊണ്ടുണ്ടാക്കിയ
സ്വര്‍ണ്ണ പക്ഷിയായിരുന്നു അര്‍ത്ഥം സതോപ്രധാനമായ പുതിയ ലോകമായിരുന്നു പിന്നീട്
അത് തമോപ്രധാനമായി. ഇതും ബാബയാണ് മനസ്സിലാക്കി തരുന്നത്, ഇത് വേറെ ഒരു മനുഷ്യ
ഗുരുക്കന്മാര്ക്കും അറിയില്ല. വന്ന് പാവനമാക്കൂ എന്നെല്ലാം പറയുന്നുണ്ട്.
അതാണല്ലോ ഗുരുവിന്റെ ജോലി. വാനപ്രസ്ഥ അവസ്ഥയിലാണ് മനുഷ്യര്‍ ഗുരുക്കന്മാരുടെ
അടുത്ത് പോകുന്നത്. ശബ്ദത്തില്‍ നിന്നും ഉപരിയായ സ്ഥലമാണ് നിരാകാരി ലോകം,
അവിടെയാണ് ആത്മാക്കള്‍ വസിക്കുന്നത്. ഇതാണെങ്കില്‍ സാകാരി ലോകമാണ്.
അവിടെയാണെങ്കില്‍ ശരീരമുണ്ടാകില്ല അവിടെ ഒരു കര്‍മ്മവും ചെയ്യുന്നില്ല. ബാബയില്‍
മുഴുവന്‍ ജ്ഞാനവുമുണ്ട്. ഡ്രാമാ പ്ലാന്‍ അനുസരിച്ച് ജ്ഞാനസാഗരന് എന്ന് പറയുന്നത്
ബാബയെയാണ്. ചൈതന്യവും സത്യവും ആനന്ദ സ്വരൂപവുമായതു കൊണ്ടാണ് ബാബയെ ജ്ഞാന
സാഗരനെന്ന് പറയുന്നത്. പതിത പാവനാ, ജ്ഞാനസാഗരനായ ശിവബാബാ എന്നെല്ലാം
വിളിക്കാറുണ്ട് എങ്കിലും ബാബയുടെ പേര് സദാ ശിവന് എന്ന് തന്നെയാണ്. ബാക്കി
ആത്മാക്കളെല്ലാം പാര്‍ട്ട് അഭിനയിക്കുന്നതിനാണ് വരുന്നത്. അതിനായി ഭിന്ന ഭിന്ന
പേരുകളും സ്വീകരിക്കുന്നു. ബാബയെ വിളിക്കുന്നുണ്ട് എന്നാല്‍ അവര്‍ക്ക് ഒന്നും
തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. നിങ്ങളെ പാവനമാക്കി മാറ്റി കൂട്ടിക്കൊണ്ടു
പോകുന്നതിന് തീര്‍ച്ചയായും ബാബ ഭാഗ്യശാലി രഥത്തിലേക്ക് പ്രവേശിക്കും. അതിനാല്‍
ബാബ മനസ്സിലാക്കി തരികയാണ്, മധുരമധുരമായ കുട്ടികളേ, ആരാണോ തന്റെ അനേക
ജന്മങ്ങളുടെ അന്തിമത്തില്‍, പൂര്‍ണ്ണമായും 84 ജന്മങ്ങള് എടുത്തു കഴിഞ്ഞത് ആ
ശരീരത്തിലേക്ക് ഞാന്‍ വരും. ഭാഗ്യശാലി രഥത്തിലേക്ക് വരും. ശ്രീകൃഷ്ണനാണ് ആദ്യത്തെ
നമ്പറില്‍ വരുന്നത്. ശ്രീകൃഷ്ണനാണ് പുതിയ ലോകത്തിന്റെ അധികാരി. പിന്നീട് കൃഷ്ണനും
താഴേക്ക് വരും. സ്വര്‍ണ്ണിമ അവസ്ഥയില്‍ നിന്നും വെള്ളിയിലേക്കും, ചെമ്പിലേക്കും
പിന്നീട് ഇരുമ്പ് യുഗത്തിലേക്കും വരും. ഇപ്പോള്‍ വീണ്ടും നിങ്ങള്‍ ഇരുമ്പില്‍
നിന്നും സ്വര്‍ണ്ണമായി മാറുകയാണ്. ബാബ പറയുകയാണ് കേവലം നിങ്ങള്‍ ബാബയെ ഓര്‍മ്മിക്കൂ.
ഏതു ശരീരത്തിലേക്കാണോ പ്രവേശിച്ചത് അതിലെ ആത്മാവിന് ഒരു ജ്ഞാനവും
ഉണ്ടായിരുന്നില്ല. അതിലേക്ക് ബാബ പ്രവേശിക്കുന്നതിലൂടെ ഭാഗ്യശാലി രഥമെന്ന്
അറിയപ്പെടുന്നു. അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്നത് ലക്ഷ്മി നാരായണനാണ്, അതിലേക്ക്
ബാബ പ്രവേശിക്കേണ്ടതായിരുന്നില്ലേ? എന്നാല്‍ ആ ശരീരത്തിലേക്ക് പരമാത്മാവ്
പ്രവേശിക്കില്ല എന്തുകൊണ്ടെന്നാല്‍ അവരെ ഭാഗ്യശാലിരഥമെന്ന് പറയില്ല. എപ്പോഴാണോ
കലിയുഗം അഥവാ തമോപ്രധാനത കൂടുന്നത് അപ്പോള്‍ പതീതരെ പാവനമാക്കുന്നതിനാണ് ബാബ
രഥത്തിലേക്ക് പ്രവേശിക്കുന്നത്. സ്വയം പറയുകയാണ് അനേക ജന്മങ്ങളുടെ
അന്തിമത്തിലാണ് ഞാന്‍ ഈ ശരീരത്തിലേക്ക് വരുന്നത്. ഗീതയിലും ഈ ശബ്ദം കൃത്യമായി
എഴുതിയിട്ടുണ്ട്. സര്‍വ്വ ശാസ്ത്ര ശിരോമണി എന്ന് പറയുന്നതും ഗീതയെയാണ്. ഈ
സംഗമയുഗത്തില്‍ ബാബ ബ്രാഹ്മണ കുലത്തിന്റേയും ദേവതാ കുലത്തിന്റേയും സ്ഥാപനയാണ്
ചെയ്യുന്നത്. അനേക ജന്മങ്ങളുടെ അന്തിമത്തില്‍ അര്‍ത്ഥം സംഗമയുഗത്തിലാണ് ബാബ
വരുന്നത്. ബാബ പറയുകയാണ് ഞാന്‍ ബീജരൂപനാണ്. സത്യയുഗത്തിലാണ് കൃഷ്ണന്
ജീവിച്ചിരുന്നത്. കൃഷ്ണനെ വേറെ ഒരു സ്ഥലത്തും കാണാന്‍ സാധിക്കില്ല.
പുനര്‍ജന്മത്തിലേക്ക് വരുമ്പോള്‍ നാമം, രൂപം, ദേശം, കാലം എല്ലാം മാറും. ആദ്യം
സുന്ദരനായ ചെറിയ കുട്ടിയായി ജനിക്കും പിന്നീട് വലുതാകും പിന്നീട് ശരീരം
ഉപേക്ഷിച്ച് അടുത്ത ചെറിയ കുട്ടിയുടെ ശരീരത്തിലേക്ക് പോകും. ഈ ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമായ കളി ഡ്രാമയില്‍ അടങ്ങിയതാണ്. മറ്റൊരു ശരീരമെടുത്താല്‍
കൃഷ്ണന് എന്ന് പറയില്ല. മറ്റൊരു ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ നാമവും വേറെയാകും.
സമയം, രൂപം, തിയ്യതി എല്ലാം മാറും. വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
വീണ്ടും ആവര്‍ത്തിക്കപ്പെടും. സതോ രജോ തമോവിലേക്ക് വരിക തന്നെ വേണം. സൃഷ്ടിയുടെ
പേരും, യുഗത്തിന്റെ പേരും എല്ലാം പരിവര്‍ത്തനപ്പെടും. ഇപ്പോള്‍ ഇതാണ് സംഗമയുഗം.
സംഗമത്തിലാണ് ബാബ വരുന്നത്. ഞാന്‍ നിങ്ങള്‍ക്ക് മുഴുവന്‍ വിശ്വത്തിന്റേയും സത്യമായ
ചരിത്രവും ഭൂമിശാസ്ത്രവുമാണ് പറഞ്ഞു തരുന്നത്. ആദ്യം മുതല്‍ അവസാനം വരെ ആര്‍ക്കും
അറിയില്ല. സത്യയുഗത്തിന്റെ ആയുസ്സ് എത്രയാണ്, ഇത് അറിയാത്തത് കൊണ്ടാണ്
ലക്ഷകണക്കിന് വര്‍ഷങ്ങള്‍ എന്നെല്ലാം പറയുന്നത്. ഇപ്പോള്‍ വരേക്കും ആര്‍ക്കും ഇത്
അറിയുമായിരുന്നില്ല. ഇപ്പോള്‍ നിങ്ങളുടെ ബുദ്ധിയില്‍ എല്ലാ കാര്യങ്ങളുമുണ്ട്.
നിങ്ങളുടെ ഉള്ളില്‍ ഇത് ഉറപ്പിക്കണം ബാബ അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ്,
നിങ്ങള്‍ക്ക് സതോപ്രധാനമാകുന്നതിനുള്ള യുക്തിയാണ് പറഞ്ഞു തരുന്നത്. ദേഹസഹിതം
ദേഹത്തിന്റെ സര്‍വ്വ ധര്മ്മങ്ങളേയും ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്ന്
മനസ്സിലാക്കൂ എന്നത് ഗീതയില്‍ എഴുതിയിട്ടുണ്ട്. തിരിച്ച് തന്റെ വീട്ടിലേക്കും
പോകണം. ഭക്തി മാര്‍ഗ്ഗത്തില്‍ എത്ര പരിശ്രമമാണ് ചെയ്യുന്നത്, ഭഗവാന്റെ അടുത്തേക്ക്
പോകാനാണ് ആഗ്രഹിക്കുന്നത്. അത് മുക്തിധാമമാണ്, കര്‍മ്മത്തില്‍ നിന്നും മുക്തമായ
സ്ഥലം. നമ്മള് നിരാകാരി ലോകത്തില്‍ പോകുന്നതാണ്. പാര്‍ട്ട് അഭിനയിക്കുന്നവര്‍
വീട്ടിലേക്ക് തിരിച്ച് പോയാല്‍ പാര്‍ട്ടില്‍ നിന്നും മുക്തമാകുകയാണ്. നമുക്ക്
മുക്തി കിട്ടണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ആര്‍ക്കും മോക്ഷമൊന്നും
ലഭിക്കില്ല. ഈ ഡ്രാമ അനാദിയും അവിനാശിയുമാണ്. ചിലര്‍ പറയാറുണ്ട് ഈ വരുന്നതിന്റേയും
പോകുന്നതിന്റേയും കളി ഞങ്ങള്‍ക്ക് ഇഷ്ടമല്ല എന്ന്, എന്നാല്‍ ആര്‍ക്കും ഒന്നും
ചെയ്യാന്‍ കഴിയില്ല. ഈ അനാദിയായ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഒരാള്‍ക്കും മോക്ഷം
പ്രാപിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ കേട്ടതെല്ലാം അനേക പ്രകാരത്തിലുള്ള
മനുഷ്യരുടെ അഭിപ്രായങ്ങളാണ്. ശ്രേഷ്ഠമാകുന്നതിനുള്ള ശ്രീമതമാണ് ഞങ്ങള്‍ക്ക്
ലഭിച്ചിരിക്കുന്നത്. മനുഷ്യര്‍ നല്‍കുന്നതിനെ ശ്രേഷ്ഠം എന്ന് പറയാന്‍ സാധിക്കില്ല.
ദേവതകളെയാണ് ശ്രേഷ്ഠര്‍ എന്ന് പറയുന്നത്. അവരുടെ മുന്നില്‍ എല്ലാവരും തല
കുനിക്കാറുണ്ട്. അപ്പോള്‍ അവര്‍ ശ്രേഷ്ഠരല്ലേ. ദേവതയായ കൃഷ്ണനാണ് സത്യയുഗത്തിന്റെ
രാജകുമാരന്. പിന്നെ കൃഷ്ണന് എങ്ങനെയാണ് ഇവിടെ വരുന്നത്. ഗീതയും എങ്ങനെയാണ്
കേള്‍പ്പിക്കുക. ശിവന്റെ മുന്നില്‍ പോയി ഞങ്ങള്‍ക്ക് മുക്തി തരണമേ എന്ന്
പറയുന്നുണ്ട്. ബാബ ഒരിക്കലും ജീവന്മുക്തിയിലേക്കോ ജീവന്ബന്ധനത്തിലേക്കോ
വരുന്നില്ല അതുകൊണ്ടാണ് ബാബയോട് തന്നെ മുക്തി ചോദിക്കുന്നത്. ജീവന്മുക്തി
നല്‍കുന്നതും ബാബയാണ്. ശരി!
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
നമ്മളെല്ലാവരും ആത്മാവിന്റെ രൂപത്തില്‍ സഹോദര- സഹോദരങ്ങളാണ്, ഈ പാഠത്തെ
ഉറപ്പിക്കണം,മറ്റുള്ളവര്‍ക്കും ഉറപ്പിച്ച് പറഞ്ഞു കൊടുക്കണം. ഓര്‍മ്മയിലൂടെ തന്റെ
സംസ്ക്കാരങ്ങളെ സമ്പൂര്‍ണ്ണമായും പാവനമാക്കണം.
2) 24 കാരറ്റുള്ള സത്യമായ സ്വര്ണ്ണമാകുന്നതിന് വേണ്ടി
കര്‍മ്മം-അകര്‍മ്മം-വികര്‍മ്മത്തിന്റെ ഗുഹ്യ ഗതിയെ ബുദ്ധിയില്‍ വെച്ച് ഇപ്പോള്‍ ഒരു
വികര്മ്മവും ചെയ്യരുത്.
വരദാനം :-
സമയമനുസരിച്ച് ഓരോ ഗുണം അല്ലെങ്കില്‍ ശക്തിയെയും ഉപയോഗിക്കുന്ന അനുഭവീ
മൂര്‍ത്തിയായി ഭവിക്കൂ
ബ്രാഹ്മണ ജീവിതത്തിന്റെ
വിശേഷതയാണ് അനുഭവം. അഥവാ ഒരു ഗുണത്തിന്റെ അഥവാ ശക്തിയുടെയും അനുഭൂതി ഇല്ലെങ്കില്‍
ഇടക്കിടക്ക് വിഘ്നത്തിന് വശപ്പെടും. ഇപ്പോള്‍ അനുഭൂതിയുടെ കോഴ്സ് ആരംഭിക്കൂ. ഓരോ
ഗുണം അഥവാ ശക്തി രൂപിയാകുന്ന ഖജനാവിനെയും ഉപയോഗിക്കൂ. ഏത് സമയം ഏത് ഗുണത്തിന്റെ
ആവശ്യകതയാണോ ഉള്ളത് ആ സമയം അതിന്റെ സ്വരൂപമായി മാറൂ. ജ്ഞാനത്തിന്റെ രീതിയില്‍
ബുദ്ധിയുടെ ലോക്കറില്‍ ഖജനാവിനെ വയ്ക്കരുത്, ഉപയോഗിക്കൂ അപ്പോള്‍ വിജയിയാകാന്‍
സാധിക്കും ഒപ്പം ആഹാ ഞാന്‍ എന്ന ഗീതം സദാ പാടിക്കൊണ്ടുമിരിക്കും.
സ്ലോഗന് :-
കോമള സങ്കല്പങ്ങളെ സമാപ്തമാക്കി ശക്തിശാലി സങ്കല്പം രചിക്കുന്നവര്‍ തന്നെയാണ്
ഡബിള്‍ ലൈറ്റായി കഴിയുന്നത്.